Question: 1

‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

Aഇന്ത്യാ-പാകിസ്ഥാൻ യുദ്ധം

Bഇന്ത്യയുടെ അണുവിസ്ഫോടനം

Cഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം

Dഇന്ത്യാ-ചൈന യുദ്ധം

Answer:

B. ഇന്ത്യയുടെ അണുവിസ്ഫോടനം

Explanation:

🔹 ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ. 🔹 1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. 🔹 രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്

Question: 2

ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ?

Aപ്ലാറ്റിനം

Bസ്വർണ്ണം

Cടൈറ്റാനിയം

Dവെള്ളി

Answer:

C. ടൈറ്റാനിയം

Explanation:

ടൈറ്റാനിയം കണ്ടെത്തിയത് വില്യം ഗ്രിഗർ.

Question: 3

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?

A82-ാം ഭേദഗതി

B61-ാം ഭേദഗതി

C52-ാം ഭേദഗതി

D92-ാം ഭേദഗതി

Answer:

B. 61-ാം ഭേദഗതി

Explanation:

 • വോട്ടിംഗ് പ്രായം 21ൽ നിന്ന് 18 വയസ്സായി കുറച്ചത് 1988-ലെ 61-മത് ഭരണഘടന ഭേദഗതി പ്രകാരമാണ്.

 • ഭരണഘടനയിലെ 326 -മത് ആർട്ടിക്കിൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഇത് നടപ്പിലാക്കിയത്.

Question: 4

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

Aഫീമർ

Bടിബിയ

Cഫിബുല

Dറേഡിയസ്

Answer:

A. ഫീമർ

Question: 5

കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?

Aകൊല്ലം

Bനെയ്യാറ്റിന്‍കര

Cനെടുമുടി

Dകൊട്ടാരക്കര

Answer:

D. കൊട്ടാരക്കര

Question: 6

കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

Aകടവന്ത്ര

Bഅങ്കമാലി

Cഇടപ്പള്ളി

Dഇടുക്കി

Answer:

B. അങ്കമാലി

Question: 7

ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS -ID ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ഏതാണ് ?

APSLV-D1

BPSLV-C1

CPSLV-D3

DPSLV-D4

Answer:

B. PSLV-C1

Question: 8

പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഏത് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?

Aയുണിയന്‍ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകണ്‍കറന്‍റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

B. സ്റ്റേറ്റ് ലിസ്റ്റ്

Question: 9

ദാരിദ്ര നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dഒഡീഷ

Answer:

A. കേരളം

Explanation:

കുടുംബശ്രീ:

 • 1998 മെയ്‌ 17ന്‌ ഉദ്ഘാടനം ചെയ്യപ്പെട്ട ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടി.
 • പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആദ്യം നടപ്പിലാക്കിയത് - 1994 ൽ (ആലപ്പുഴ മുനിസിപ്പാലിറ്റി).
 • കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല - മലപ്പുറം
 • കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി - എ.ബി. വാജ്പേയ്‌
 • നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ - 1999 ഏപ്രില്‍ 1

 • കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌  State Poverty Eradication Mission (SPEM) എന്ന പേരിലാണ്
 • കുടുംബശ്രീയുടെ ഗവേണിംഗ്‌ ബോഡിയുടെ അധ്യക്ഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ആയിരിക്കും.
 • 'സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌' എന്നതാണ് കുടുംബശ്രീയുടെ ആപ്തവാക്യം.

Question: 10

‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?

Aഗ്രാമീണ ജനതയുടെ

Bപട്ടിക ജാതിക്കാരുടെ

Cവനിതകളുടെ

Dഅഭയാർഥികളുടെ

Answer:

D. അഭയാർഥികളുടെ

Question: 11

ഇന്ത്യയില്‍ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ വര്‍ഷം?

A1975

B1989

C1991

D1940

Answer:

C. 1991

Explanation:

 • ഉദാരവൽക്കരണം,സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവയായിരുന്നു പുത്തൻ സാമ്പത്തിക നയത്തിൻ്റെ സവിശേഷതകൾ.
 • 1991 ലെ ധനമന്ത്രിയായിരുന്ന ഡോ മൻമോഹൻ സിംഗിനെയാണ് പുതിയ സാമ്പത്തിക നയത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്.

 • പുതിയ സാമ്പത്തിക നയം നടപ്പിലാക്കുമ്പോൾ പി വി നരസിംഹറാവുവായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.

Question: 12

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?

A1997 ഡിസംബര്‍ 12

B1998 ഡിസംബര്‍ 11

C1994 ഡിസംബര്‍ 11

D1998 ഡിസംബര്‍ 14

Answer:

B. 1998 ഡിസംബര്‍ 11

Question: 13

The correctly spelt word below is:

Adiscrimination

Bdescrimination

Cdescremination

Ddiscremenation

Answer:

A. discrimination

Explanation:

discrimination : വിവേചനം

Question: 14

അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?

Aവിവക്ഷ

Bഉത്സാഹം

Cജിജ്ഞാസ

Dകൗശലം

Answer:

C. ജിജ്ഞാസ

Question: 15

വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് ?

Aവിദ്യുത് + ശക്തി

Bവിദ്യു + ചക്തി

Cവിദ്യുത് + ചക്തി

Dവിദ്യു + ശക്തി

Answer:

A. വിദ്യുത് + ശക്തി

Question: 16

കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?

Aകണ്ണൂർ

Bഎറണാകുളം

Cതൃശൂർ

Dതിരുവനന്തപുരം

Answer:

C. തൃശൂർ

Explanation:

കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചത്. 1958 ഏപ്രിൽ 26-ന്‌ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രു ഉദ്ഘാടനം ചെയ്‌തു.

Question: 17

Which of the following is OPPOSITE in meaning of the word 'grieve' ?

Aadmire

Bcriticize

Crejoice

Dlament

Answer:

C. rejoice

Explanation:

Grieve means 'feel intense sorrow' . Rejoice means 'feel or show great joy or delight'.

Question: 18

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക

Aനിഘണ്ടു

Bനിഖണ്ഡു

Cനിഘണ്ഡു

Dനിഖണ്ടു

Answer:

A. നിഘണ്ടു

Question: 19

അടയാളം എന്ന അർത്ഥം വരുന്ന പദം ?

Aഅഭിജ്ഞാനം

Bഗർഹ്യം

Cഅലാതം

Dഅനലം

Answer:

A. അഭിജ്ഞാനം

Explanation:

ചിഹ്നം , അങ്കം എന്നിവ അടയാളത്തിന്റെ പര്യായ പദങ്ങളാണ്.

Question: 20

പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

Aആർട്ടിക്കിൾ 315

Bആർട്ടിക്കിൾ 308

Cആർട്ടിക്കിൾ 360

Dആർട്ടിക്കിൾ 110

Answer:

A. ആർട്ടിക്കിൾ 315

Question: 21

2 ½ യുടെ 1 ½ മടങ്ങ് എത്ര ?

A1 ¾

B2 ¾

C4 ¾

D3 ¾

Answer:

D. 3 ¾

Explanation:

2 ½ = 5/2
1 ½ = 3/2

5/2 x 3/2 = 15/4 = 3 ¾ 

Question: 22

'ശിലാഹൃദയം' എന്ന ശൈലിയുടെ അർത്ഥം ?

Aകല്ലു കൊണ്ടുള്ള ഹൃദയം

Bകടുത്ത മനസ്സ്

Cദുർബ്ബല മനസ്സ്

Dശിലാഹൃദയം

Answer:

B. കടുത്ത മനസ്സ്

Question: 23

കേരള പോലീസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?

Aതിരുവനന്തപുരം

Bമലപ്പുറം

Cതൃശൂർ

Dകൊല്ലം

Answer:

C. തൃശൂർ

Explanation:

കേരള പോലീസിന്റെ വിവിധ വിഭാഗത്തിലുള്ള പോലീസുകാർക്ക് ട്രെയിനിംഗ് നൽകുന്ന കേരള സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള പോലീസ് അക്കാദമി. തൃശ്ശൂർ നഗരത്തിനടുത്ത് രാമവർമ്മപുരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

Question: 24

പുരോഗമന സാഹിത്യ സമിതി ഏത് വർഷത്തിലാണ് രൂപീകരിച്ചത് ?

A1932

B1928

C1941

D1937

Answer:

D. 1937

Explanation:

ഈ സമിതിയുടെ ആധുനികരൂപമാണ് പുരോഗമന കല സാഹിത്യ സംഘം. 1981 ഓഗസ്റ്റ് 14 ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ നേതൃത്വത്തിലാണ് പുരോഗമന കലാ സാഹിത്യ സംഘം സ്ഥാപിതമായത്.

Question: 25

എന്റെ കൂട് എന്ന പദ്ധതി കേരള സർക്കാരിന്റെ ഏത് വകുപ്പാണ് നടപ്പിലാക്കുന്നത് ?

Aമനുഷ്യ വിഭവ വകുപ്പ്

Bവിദ്യാഭാസ വകുപ്പ്

Cസാമൂഹിക നീതി വകുപ്പ്

Dപൊതുമരാമത്ത് വകുപ്പ്

Answer:

C. സാമൂഹിക നീതി വകുപ്പ്

Explanation:

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നഗരങ്ങളിൽ സുരക്ഷിത താവളങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് "എന്റെ കൂട്".

Question: 26

പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്ഷ്യം ?

Aയുവാക്കൾക്ക് നൈപുണ്യ വികസനം

Bഅടിസ്ഥാന വിദ്യാഭാസം

Cഗ്രാമീണ സ്വയം തൊഴിൽ

Dസ്ത്രീകൾക്ക് ജോലി ഉറപ്പാക്കുക

Answer:

A. യുവാക്കൾക്ക് നൈപുണ്യ വികസനം

Explanation:

കേന്ദ്ര മാനവശേഷി വികസന സംരംഭകത്വ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൗശൽ വികാസ് യോജന.

Question: 27

I'm not prepared to write the examination, _____ ?

Aaren't I

Bam I

Care I

Dhave I

Answer:

B. am I

Explanation:

Am not തുടക്കത്തിൽ വരുന്ന വാക്യങ്ങളിൽ, എപ്പോഴും am I എന്ന question tag ഉപയോഗിക്കണം.

Question: 28

Wash dirty linen in public - എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.

Aനനഞ്ഞിടം കുഴിക്കുക

Bകൈകഴുകുക

Cവിഴുപ്പലക്കുക

Dകുളിക്കാതെ ഈറൻ ചുമക്കുക

Answer:

C. വിഴുപ്പലക്കുക

Explanation:

വിഴുപ്പലക്കുക - പൊതുജനമധ്യത്തില്‍ വെച്ച്‌ മോശമായ കാര്യങ്ങള്‍ പറയുക.

Question: 29

The 'high' price surprised him. (The word 'high' belongs to which parts of the speech ?)

AAdjective

BAdverb

CNoun

DPronoun

Answer:

A. Adjective

Explanation:

വാക്യത്തിലെ price എന്ന noun -നെ high എന്ന Adjective കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു.

Question: 30

എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവും പ്രതി പ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടൻ എത്രാമത്തെ ചലനനിയമാണിത്?

A2

B1

C4

D3

Answer:

D. 3

Question: 31

I couldn't ____ (tolerate) her behaviour. (Find out the appropriate phrasal verb for the word 'tolerate')

APut out

BPut down

CPut off

DPut up with

Answer:

D. Put up with

Explanation:

Put up with (സഹിക്കുക), Put out(കെടുത്തുക), Put down(ബലം പ്രയോഗിച്ചോ അധികാരമുപയോഗിച്ചോ അടിച്ചമര്‍ത്തുക) put off (നീട്ടി വയ്‌ക്കുക).

Question: 32

ഒറ്റയാനെ കണ്ടെത്തുക .

2, 6, 7, 11

A11

B7

C6

D2

Answer:

C. 6

Explanation:

6 is not a prime number

Question: 33

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഇന്ത്യൻ ബാങ്ക്

Cറിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Dകാനറാ ബാങ്ക്

Answer:

A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Explanation:

ഭാരത സർക്കാർ പ്രമുഖ ഓഹരി ഉടമയായുള്ള ഒരു പൊതുമേഖലാ ധനകാര്യസ്ഥാപനമാണ്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(SBI). ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ., 1806-ൽ 'ബാങ്ക് ഓഫ് കൽക്കട്ട' എന്ന പേരിൽ കൽക്കട്ടയിലാണ് സ്ഥാപിയ്ക്കപ്പെട്ടത്. ശാഖകളുടെ എണ്ണത്തിൽ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള എസ്.ബി.ഐ., ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിലൊന്നാണ്‌. 1806 ജൂൺ 2നു സ്ഥാപിതമായ 'ബാങ്ക് ഓഫ് കൽക്കട്ട'യിൽ നിന്നുമാണ് എസ്.ബി.ഐ യ്യുടെ വേരുകൾ തുടങ്ങുന്നത്.

Question: 34

Pick out one word which substitute 'Strong unreasonable fear of something'.

AMania

BPhobia

CPhilia

DInsania

Answer:

B. Phobia

Explanation:

Phobia എന്നാൽ അസാധാരണ ഭീതി, എന്തിനെയും ഭയപ്പെടുന്ന മനോരോഗം എന്നെല്ലാമാണ് അർത്ഥം.

Question: 35

ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 4 കി.മീ.നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ.നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മീ.അകലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത് ?

A4

B5

C7

D10

Answer:

B. 5

Question: 36

2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?

Aഞായർ

Bവെള്ളി

Cശനി

Dചൊവ്വ

Answer:

B. വെള്ളി

Question: 37

10, 8, 6, 4, ... എന്നിങ്ങനെ തുടരുന്ന സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക കാണുക ?

A0

B10

C28

D60

Answer:

B. 10

Explanation:

ആദ്യ പദം =10

പൊതുവ്യത്യാസം = -2

ആദ്യ n പദങ്ങളുടെ തുക = n2×2a+(n1)×d \frac{n}{2} \times 2a + (n-1) \times d

= 5 x ( 20 + 9 x (-2) )

= 10

Question: 38

15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി. മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാംആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര?

A45

B50

C55

D65

Answer:

C. 55

Explanation:

15 പേരുടെ ആകെ തൂക്കം =15 x 30 = 450 പുതിയ ആൾ വന്നതിന് ശേഷം 15 പേരുടെ ആകെ തൂക്കം =15 x 32 = 480 തൂക്കത്തിൽ വന്ന വ്യത്യാസം = 30 പുതുതായി വന്ന ആളുടെ തൂക്കം = 25 + 30 = 55

Question: 39

50.05 + 3.7 = ?

A53.12

B53.012

C53.75

D53.075

Answer:

C. 53.75

Question: 40

Find out the compound word used in the sentence, “My father wears a necktie when he goes to office”?

Awears

Bgoes

Cnecktie

Doffice

Answer:

C. necktie

Explanation:

When two words are used together to yield a new meaning, a compound is formed. Compound words can be written in three ways: as open compounds (spelled as two words, e.g., ice cream), closed compounds (joined to form a single word, e.g., doorknob), or hyphenated compounds (two words joined by a hyphen, e.g., long-term). Sometimes, more than two words can form a compound (e.g., mother-in-law).

Question: 41

2 മണിയാകുമ്പോൾ ക്ലോക്കിലെ മണിക്കുർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്ത് ?

A30°

B120°

C60°

D10°

Answer:

C. 60°

Question: 42

72 പേരുള്ള ഒരു ക്യുവിൽ ജയൻ പിന്നിൽ നിന്ന് 12-ാമത്തെ ആളാണ്. എങ്കിൽ മുന്നിൽ നിന്ന് എത്രാമത്തെ ആളാണ്?

A60

B59

C61

Dഇതൊന്നുമല്ല.

Answer:

C. 61

Explanation:

ജയൻ പിന്നിൽ നിന്ന് 12-ാമത്തെ ആളാണ് എങ്കിൽ മുന്നിലേക്ക് 72-12 60 പേരുണ്ടാകും. അത് കൊണ്ട് ജയൻ മുന്നിൽ നിന്നും 60 +1= 61-ാമത്തെ ആളാണ്.

Question: 43

കേന്ദ്ര സർക്കാർ പുതുതായി തുടങ്ങിയ "പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ യോജന "- യുടെ ഗുണഭോക്താക്കൾ?

Aവിദ്യാർഥികൾ

Bസർക്കാർ ഉദ്യോഗസ്ഥർ

Cതൊഴിൽ രഹിതർ

Dഅസംഘടിത തൊഴിലാളികൾ

Answer:

D. അസംഘടിത തൊഴിലാളികൾ

Explanation:

അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികള്‍, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍, ബീഡിതൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍,മോട്ടോര്‍ വെഹിക്കില്‍ ജീവനക്കാര്‍ തുടങ്ങിയവരാന്

Question: 44

തെറ്റായ പ്രയോഗമേത് ?

Aഭയങ്കര ഫലപ്രദമായ മരുന്ന്

Bഅതിഫലപ്രദമായ മരുന്ന്

Cഅതീവ ഫലപ്രദമായ മരുന്ന്

Dഅത്യന്തം ഫലപ്രദമായ മരുന്ന്

Answer:

A. ഭയങ്കര ഫലപ്രദമായ മരുന്ന്

Question: 45

അമ്മയുടെ പര്യായപദം അല്ലാത്തത് :

Aജനയിത്രി

Bജനനി

Cജനയിതാവ്

D ജനിത്രി

Answer:

C. ജനയിതാവ്

Question: 46

Rahul is fond of eating Chocolates. 

Find out the gerund in the sentence.

Afond

Bis

Ceating

Dof

Answer:

C. eating

Question: 47

“അണിയം' എന്ന പദത്തിന്റെ വിപരീതപദം ഏത് ?

Aഅനഘം

Bഅമരം

Cമണിയം

Dഅന്യൂനം

Answer:

B. അമരം

Explanation:

കപ്പലിന്റെ മുൻഭാഗത്തിനാണ് അണിയം എന്ന് പറയുന്നത്. അത് കൊണ്ട് വിപരീതപദമായി കപ്പലിന്റെ പിൻഭാഗമാണ് വരേണ്ടത്. അമരം എന്നാൽ കപ്പലിന്റെ പിൻഭാഗത്തിന് പറയുന്ന പദമാണ്. അനഘം എന്നതിന്റെ വിപരീതപദം അഘം.

Question: 48

പൊതു വരുമാനം ആവിശ്യത്തിന് തികയാതെ വരുമ്പോൾ സർക്കാർ അവലംബിക്കുന്ന മാർഗം ?

Aഅധിക നികുതി പിരിവ്

Bപൊതു കടം

Cഫീസ് വർദ്ധനവ്

Dആദായ നികുതി വർദ്ധനവ്

Answer:

B. പൊതു കടം

Question: 49

ലെൻസിൻറെ പവർ അളക്കുന്ന യൂണിറ്റ്

Aഡയോപ്റ്റർ

Bഓം

Cപാസ്കൽ

Dന്യൂട്ടൺ

Answer:

A. ഡയോപ്റ്റർ

Question: 50

മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;

Aസ്കർവ്വി

Bഗോയിറ്റർ

Cക്വാഷിയോർക്കർ

Dമലമ്പനി

Answer:

C. ക്വാഷിയോർക്കർ

Question: 51

കേരള നെൽവയൽ - നീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?

A2008

B2009

C2007

D2004

Answer:

A. 2008

Question: 52

15 പേർ 8 ദിവസം കൊണ്ട് 40 പാവ ഉണ്ടാക്കുന്നു.3 പേർ ജോലി ഉപേക്ഷിച്ചു പോയാൽ 48 പാവ ഉണ്ടാക്കാൻ എത്ര ദിവസം വേണം ?

A8

B10

C12

D15

Answer:

C. 12

Explanation:

M1 D1 W2=M2 D2 W1 15*8*48 = 12*D2*40 D2=(15*8*48)/(12*40) =12

Question: 53

ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസമാണ് :

Aതാപനില

Bശരാശരി താപനില

Cദൈനിക താപന്തരം

Dദൈനിക ശരാശരി താപനില

Answer:

C. ദൈനിക താപന്തരം

Question: 54

കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനം :

Aകേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA)

Bകേരളം ഗവണ്മെന്റ്

Cസംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രം

Dഇതൊന്നുമല്ല

Answer:

A. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA)

Question: 55

ചേർത്തെഴുതുക: മഹത് + ചരിതം

Aമഹാചരിതം

Bമഹദ്ചരിതം

Cമഹച്ചരിതം

Dമഹ്ശചരിതം

Answer:

C. മഹച്ചരിതം

Question: 56

കേരളത്തിൽ ജന്മിത്വ സമ്പ്രദായം അവസാനിപ്പിച്ച ഭൂപരിഷ്കരണ നിയമം നിലവിൽ വന്ന വർഷം?

A1970

B1957

C1959

D1971

Answer:

A. 1970

Explanation:

തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമം നിർമ്മാണങ്ങളിൽ ഒന്നായിരുന്നു 1865 -ലെ പണ്ടാരപ്പാട്ട വിളംബരം . തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്ന് അറിയപ്പെടുന്നു

Question: 57

2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?

Aയൂണിസെഫ്

Bയാഹേയ്‌ സസകവ

Cഷെയ്ഖ് മുജീബുർ റഹ്മാൻ

Dസുലഭ് ഇന്റർനാഷണൽ

Answer:

C. ഷെയ്ഖ് മുജീബുർ റഹ്മാൻ

Explanation:

 • ആദ്യമായാണ് ഗാന്ധി സമാധാന പുരസ്കാരം മരണാനന്തര ബഹുമതിയായി നൽകുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
 • ഷേയ്ഖ് മുജീബ് ഉർ റഹ്‌മാൻ ബംഗാളി രാഷ്ട്രീയനേതവാണ്.
 • ബംഗ്ലാദേശിന്റെ സ്ഥാപകനായറിയപ്പെടുന്നു.
 • ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റ് ആയിരുന്ന ഇദേഹം പിന്നീട് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്.

Question: 58

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?

Aദേവേന്ദ്ര ജജാരിയ

Bഅഞ്ജു ബോബി ജോർജ്

Cകർണ്ണം മല്ലേശ്വരി

Dവിശ്വനാഥൻ ആനന്ദ്

Answer:

D. വിശ്വനാഥൻ ആനന്ദ്

Explanation:

 • ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം.

 • 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു

 • നിലവിൽ 25 ലക്ഷം രൂപയാണ് ഖേൽ രത്ന പുരസ്കാരത്തിൽ നൽകുന്നത്.

   

 • 1991-92-ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

 • കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നൽകിപ്പോരുന്നത്.

 • ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദ് ആണ് ആദ്യത്തെ ഖേൽരത്ന വിജയി.

Question: 59

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വന്തം ഒബിസി പട്ടിക തയ്യാറാക്കാനുള്ള അനുവാദം നൽകുന്ന ഭരണഘടനാ ഭേദഗതി ബിൽ ഏതാണ് ?

A121

B127

C128

D126

Answer:

B. 127

Question: 60

ആരാണ് പുതിയ മണിപ്പൂർ ഗവർണർ ?

Aനജ്മ ഹെപ്പത്തുള്ള

Bരാജേന്ദ്ര ആർലേക്കർ

Cഅനസൂയ ഉയ്‌ക്കെ

Dഎൽ ഗണേശൻ

Answer:

D. എൽ ഗണേശൻ

Question: 61

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തമായ ഇൻഷുറൻസ് ബ്രാൻഡ് LIC സ്ഥാപിതമായ വർഷം ഏതാണ് ?

A1951

B1956

C1958

D1959

Answer:

B. 1956

Question: 62

രാജ്യത്ത് രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ ഡിസിജിഐ ( ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ) അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിൻ ?

Aകോവിഷീൽഡ്

Bഫൈസർ

Cസ്പുട്നിക്

Dകൊവാക്‌സീൻ

Answer:

D. കൊവാക്‌സീൻ

Question: 63

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?

Aമെഥനോൾ

Bഎഥനോൾ

Cബിറ്റുമിൻ

Dഅന്ത്രസൈറ്റ്

Answer:

B. എഥനോൾ

Question: 64

ശരിയായ വസ്തുതകൾ ഏതൊക്കെയാണ് ?

i) ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്നത് അഞ്ചരക്കണ്ടിപുഴയിലാണ് 

ii) ആറന്മുള വള്ളംകളി നടക്കുന്നത് പമ്പ നദിയിലാണ് 

iii) ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്നത് മുതിരപ്പുഴയിലാണ് 

iv) ഷോളയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ചാലക്കുടിപുഴയിലാണ് 

Ai , ii ശരി

Bii , iii ശരി

Civ ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 65

Find the correct adverb for the words bolded :

The thunder struck and at the same time, the electric charge went off.

AExasperatedly

BSimultaneously

CDesperately

DEventually

Answer:

B. Simultaneously

Question: 66

താഴെ പറയുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമികൾ
1809  ൽ സ്വാമി തോപ്പിൽ ജനിച്ചു.

2. 1836-ൽ  കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ 'സമത്വസമാജം' രൂപീകരിച്ചത്   വൈകുണ്ഠസ്വാമികൾ ആണ്. 

3.'വേല ചെയ്താൽ കൂലി കിട്ടണം' വൈകുണ്ഠസ്വാമികളുടെ മുദ്രാവാക്യം ആയിരുന്നു. A1 മാത്രം ശരി.

B,2 മാത്രം ശരി.

C1,3 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരിയാണ്

Answer:

D. 1,2,3 ഇവയെല്ലാം ശരിയാണ്

Question: 67

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നീലം സഞ്ജീവ റെഡ്ഢിയുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?

1) ആദ്യത്തെ ആക്റ്റിംഗ് പ്രസിഡണ്ട് 

2) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡണ്ട് 

3) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ പ്രസിഡണ്ടായ വ്യക്തി 

4) ലോക്‌സഭാ സ്പീക്കറായ ശേഷം പ്രസിഡണ്ടായ ഏക വ്യക്തി 

A1,2 & 3

B2, 3 & 4

C2

Dഎല്ലാം ശരിയാണ്

Answer:

B. 2, 3 & 4

Question: 68

രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഭീലായി (റഷ്യൻ സഹായത്തോടെ), ദുർഗാപൂർ, (ബ്രിട്ടന്റെ സഹായത്തോടെ), റൂർക്കേല (ജർമനിയുടെ സഹായത്തോടെ) എന്നിവിടങ്ങളിലായി അഞ്ച് ഇരുമ്പുരുക്ക് വ്യവസായ ശാലകളാണ് രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ആരംഭിച്ചത്.

2.രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.27% ഉം കൈവരിച്ചത് 4.5% ഉം ആയിരിന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

A. 1 മാത്രം ശരി.

Explanation:

രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.5%ഉം കൈവരിച്ചത് 4.27%ഉം ആയിരിന്നു.

Question: 69

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ആറ്റത്തിലെ ഭാരം കുറഞ്ഞ കണം ആണ്  ഇലക്ട്രോണ്‍.

2.ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമായ ഇലക്ട്രോണിനെ കണ്ടെത്തിയത്  ജെ ജെ തോംസൺ ആണ്.

3.ആറ്റത്തിലെ ഭാരം കൂടിയ കണം പ്രോട്ടോണ്‍ ആണ്

A2 മാത്രം ശരി

B1,2 മാത്രം ശരി

C1,3 മാത്രം ശരി

D2,3 മാത്രം ശരി

Answer:

B. 1,2 മാത്രം ശരി

Explanation:

ആറ്റത്തിലെ ഭാരം കൂടിയ കണം --ന്യൂട്രോൺ

Question: 70

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥ യിലേക്ക് മാറുന്നതിനെയാണ് ഖനീഭവനം എന്ന്  പറയുന്നത്.

2.വാതകങ്ങൾ ഘനീഭവിച്ചു  മഴയായിട്ട് പെയ്യുന്നതിനെയാണ്  സാന്ദ്രീകരണം എന്ന് പറയുന്നത്.  

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

B. 2 മാത്രം ശരി.

Explanation:

ഖരാവസ്ഥയിൽ നിന്നും നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്നതിനെയാണ് പരമോന്നതപദാവരോഹം (Sublimation)എന്ന് പറയുന്നത്.

Question: 71

ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.

2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

ആകൃതിയുടെ അടിസ്ഥാനത്തിൽ ബാക്ടീരിയകളെ തരംതിരിച്ചിരിക്കുന്നു.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

Question: 72

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?

1.വിറ്റാമിൻ സിയുടെ കുറവ് മൂലം ബെറിബെറി എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.

2.വെർനിക്സ്എൻസെഫലോപ്പതി എന്ന രോഗാവസ്ഥയ്ക്കും വൈറ്റമിൻ സി യുടെ അപര്യാപ്തതയാണ് കാരണം .

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

C. 1ഉം 2ഉം

Explanation:

ബെറിബെറി എന്ന രോഗാവസ്ഥയും, വെർനിക്സ്എൻസെഫലോപ്പതിയും ജീവകം b1ൻറെ കുറവുമൂലമാണ് ഉണ്ടാകുന്നത്.

Question: 73

In the following question, the first word is given in capital letters followed by four alternative words. Select from the alternatives the word nearest in meaning to the word given in capital letters.

LEVERAGING 

AWeakening

BDestroying

CGearing

DDemonstrating

Answer:

C. Gearing

Explanation:

Both ‘Leveraging’ and ‘Gearing’ means the use of credit or borrowed capital to increase the earning potential of shares. Leveraging : വായ്പയെടുത്ത മൂലധനം (ഒരു നിക്ഷേപത്തിന്) ഉപയോഗിക്കുക, ലാഭം നൽകേണ്ട പലിശയേക്കാൾ കൂടുതലാണെന്ന് പ്രതീക്ഷിക്കുന്നു.

Question: 74

ഹൈപ്പോതലാമസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

1) ശരീരത്തിൻ്റെ തുലനാവസ്ഥ നിയന്ത്രിക്കുന്നു 

2) ശരീരത്തിലെ ജലത്തിൻ്റെ അളവ് നിയന്ത്രിക്കുന്നു 

3) ശരീരോഷ്മാവ് നിയന്ത്രിക്കാൻ സഹായിക്കുന്നു 

4) വിശപ്പ്, ദാഹം, എന്നിവ നിയന്ത്രിക്കുന്ന  മസ്തിഷ്‌ക ഭാഗം 

A1 & 2

B1

C2 & 3

D1, 2 & 4

Answer:

B. 1

Question: 75

താഴെ പറയുന്നവയിൽ അഖിലേന്ത്യ സർവ്വീസിന് ഉദാഹരണം അല്ലാത്തത് ഏത് ?

1) ഇന്ത്യൻ ഫോറസ്റ്റ് സർവീസ് 

2) ഇന്ത്യൻ പോലീസ് സർവീസ് 

3) ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് 

4) ഇന്ത്യൻ ഫോറിൻ സർവീസ് 

A1 & 2

B3

C2 & 4

D4

Answer:

D. 4

Question: 76

'സാഹിബ്‌സാദേകൾ'(Sahebzade) എന്നറിയപ്പെടുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളുടെ പോരാട്ടത്തിനുള്ള ആദരസൂചകയി ഇന്ത്യയിൽ വീർ ബാൽ ദിനം ആചരിക്കുന്നത് എന്നാണ് ?

Aഡിസംബർ 31

Bജൂൺ 12

Cഓഗസ്റ്റ് 22

Dഡിസംബർ 26

Answer:

D. ഡിസംബർ 26

Explanation:

2022 മുതൽ എല്ലാ വർഷവും വീർ ബാൽ ദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചത് - നരേന്ദ്ര മോഡി

Question: 77

വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ സ്ഥാനം ?

A1

B2

C3

D4

Answer:

C. 3

Explanation:

🏟️ വേദി - മസ്കറ്റ്, ഒമാൻ വിജയികൾ ------ 1️⃣ ജപ്പാൻ 2️⃣ ദക്ഷിണ കൊറിയ 3️⃣ ഇന്ത്യ

Question: 78

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.1990-കളിൽ രൂപീകൃതമായ യുണൈറ്റിംഗ് ഫോർ കൺസെൻസസ്  അഥവാ, കോഫി ക്ലബ് എന്ന് വിളിപ്പേരുള്ള പ്രസ്ഥാനം, ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗത്വ വിപുലീകരണത്തെ എതിർക്കുന്നു.

2.ഇറ്റലിയുടെ നേതൃത്വത്തിൽ,രൂപീകൃതമായ ഈ പ്രസ്ഥാനം, G4 രാജ്യങ്ങളുടെ (ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ)   സ്ഥിരാംഗത്വത്തിനായുള്ള ആവശ്യത്തിനെ പ്രതിരോധിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരി

Answer:

D. രണ്ടു പ്രസ്താവനകളും ശരി

Explanation:

1990-കളിൽ രൂപീകൃതമായ ഒരു സംഘടനയാണ് യുണൈറ്റിംഗ് ഫോർ കൺസെൻസസ് അഥവാ കോഫി ക്ലബ്.ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം വിപുലീകരിക്കുന്നതിനെ ഈ സംഘടന എതിർക്കുന്നു.ജി ഫോർ രാജ്യങ്ങളുടെ സ്ഥിരാംഗത്വം ലഭിക്കുവാനയുള്ള ആവശ്യത്തിനെ പ്രതിരോധിക്കുന്നു. ഇറ്റലി, പാകിസ്ഥാൻ, മെക്സിക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് 1995 ൽ "കോഫി ക്ലബ്" സ്ഥാപിച്ചു.

Question: 79

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.1799 മെയ് 4-നാണ് ടിപ്പുസുൽത്താൻ വധിക്കപ്പെട്ടത്.

2.മൈസൂരിൽ ആണ് ടിപ്പു സുൽത്താൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.

3.ടിപ്പുസുൽത്താൻ ജയന്തി ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം കർണാടകയാണ്.

A1 മാത്രം.

B1,2

Cഇവയെല്ലാം തെറ്റാണ്

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Explanation:

1799 മെയ് നാലിന് നാലാം മൈസൂർ യുദ്ധത്തിൽ ആണ് ടിപ്പുസുൽത്താൻ വധിക്കപ്പെട്ടത്.ടിപ്പുവിൻറെ ശവകുടീരം മൈസൂരിൽ സ്ഥിതിചെയ്യുന്നു. 2015 മുതൽ എല്ലാ വർഷവും നവംബർ10ന് കർണ്ണാടകയിൽ ടിപ്പു ജയന്തി ആചരിച്ചു വരുന്നു.

Question: 80

ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?

Aകാതെറീന സാകെല്ലാറോ പൌലോ

Bസിയോമാര കാസ്‌ട്രോ

Cകാറ്റലിൻ നൊവാക്

Dഫിയമി നയോമി മതാഫ

Answer:

C. കാറ്റലിൻ നൊവാക്

Explanation:

പാർട്ടി - ഫിഡെസ് (ഹംഗേറിയൻ സിവിക് അലയൻസ്)

Question: 81

Use the correct tense form of the verb given in the brackets. She (do) her homework regularly.

Ado

Bdoes

Cdid

Ddone

Answer:

B. does

Explanation:

ഈ വാക്യത്തിന്റെ അർഥം : regular ആയിട്ടു അവൾ അവളുടെ homework ചെയ്യുമെന്ന് ആണ്. ഇതൊരു habitual action ആണ്. ഇവിടെ regular എന്ന വാക്ക് habitual action ആണ്. Habitual action ഉപയോഗിക്കുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്. Simple present tense ന്റെ form : Subject + V1 +s,es,ies(Subject singular ആയതുകൊണ്ട്) ഇവിടെ main verb 'do' ആണ്. ഇവിടെ subject ആയിട്ടു she വന്നതുകൊണ്ട് verb ഉം singular ആയിരിക്കണം. Do ന്റെ singular 'does' ആണ്.

Question: 82

താഴെ തന്നിരിക്കുന്ന നദികളിൽ ഗംഗയുടെ വലത് കൈവഴികൾ ഏതെല്ലാമാണ് ?

1.യമുന

2.സോൺ

3.ദാമോദർ

4.രാംഗംഗ

A1,2

B1,2,3

C3,4

D1,2,3,4

Answer:

B. 1,2,3

Explanation:

ഇന്ത്യയിലെ നദികളില്‍ ഏറ്റവും കൂടുതല്‍ പോഷകനദികളുള്ളത്‌ ഗംഗാനദിക്കാണ്. യമുന,സോൺ,ദാമോദർ എന്നിവയാണ് ഗംഗാനദിയുടെ വലത് കൈവഴികൾ. രാംഗംഗ, ഗോമതി, ഘാഘ്ര, മഹാനന്ദ, ഗണ്‍ഡക്‌, കോസി, രപ്തി എന്നിവ ഗംഗയുടെ ഇടത് കൈവഴികൾ ആണ്.

Question: 83

2021-ലെ തകഴി സ്മാരക പുരസ്കാരം നേടിയത്?

Aസന്തോഷ് എച്ചിക്കാനം

Bഎം.ആർ.വീരമണി രാജു

Cസക്കറിയ

Dഎം ലീലാവതി

Answer:

D. എം ലീലാവതി

Explanation:

• പുരസ്കാരം - 50,000 രൂപയും പ്രശസ്തി പത്രവും • തകഴി ചെറുകഥാ പുരസ്‌കാരം ലഭിച്ചത് - ഉഷാ മേനോൻ

Question: 84

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?

Aകോൺഗ്രസ്, ട്വന്റി20

Bസി.പി.ഐ (എം), ട്വന്റി20

Cആം ആദ്മി പാർട്ടി, കോൺഗ്രസ്

Dആം ആദ്മി പാർട്ടി, ട്വന്റി20

Answer:

D. ആം ആദ്മി പാർട്ടി, ട്വന്റി20

Explanation:

ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ - സാബു ജേക്കബ്

Question: 85

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി ?

Aപി. പ്രസാദ്

Bജി. ആർ. അനിൽ

Cവി.എൻ.വാസവൻ

Dസജി ചെറിയാൻ

Answer:

C. വി.എൻ.വാസവൻ

Explanation:

• കേരള സർക്കാറിന്റെ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. • 1998 ഓഗസ്റ്റിലാണ് അക്കാദമി ആരംഭിക്കുന്നത്.

Question: 86

ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.സാമ്പത്തിക വികേന്ദ്രീകരണം 

2.കുടിൽ വ്യവസായങ്ങളുടെ ഉന്നമനം

3.ഗ്രാമവികസനം

4.നഗരവികസനം

A1,2,3,4

B1,2,3

C2,3,4

D1,3,4

Answer:

B. 1,2,3

Explanation:

🔹ഗാന്ധിയൻ ആദർശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗാന്ധിയൻ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 🔹സാമ്പത്തിക വികേന്ദ്രീകരണം , കുടിൽ വ്യവസായങ്ങളുടെ ഉന്നമനം, ഗ്രാമവികസനം എന്നിവ ഗാന്ധിയൻ പദ്ധതിയിലുൾപ്പെടുന്നു. 🔹നഗരവികസനം ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യമല്ല.

Question: 87

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ ഈയിടെ കണ്ടെത്തിയത് ഏത് രാജ്യത്താണ്?

Aഒമാൻ

Bഅമേരിക്ക

Cമലേഷ്യ

Dകംബോഡിയ

Answer:

D. കംബോഡിയ

Explanation:

കംബോഡിയയിലെ മെകോങ്‌ നദിയില്‍ നിന്നാണ് തിരണ്ടിയെ പിടികൂടിയത്.

Question: 88

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ലോകത്തിൽ ഏറ്റവും കൂടുതൽ ആണവോർജ നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യം റഷ്യയാണ്.

2.നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു.

3.പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്.

A1,2,3

B2,3

C1,3

D1,2

Answer:

B. 2,3

Explanation:

🔹നിയന്ത്രിതമായ രീതിയിൽ അണുവിഘടനം നടത്തി ഊർജ്ജോല്പാദനം നടത്തുന്ന ഉപകരണമാണ് ആണവറിയാക്റ്റർ. ഇത് സ്ഥാപിക്കുന്ന നിലയത്തെ ആണവനിലയം എന്ന് വിളിക്കുന്നു. 🔹ഏകദേശം 54 ഓളം ആണവനിലയങ്ങളും 92 ഓളം ആണവറിയാക്ടറുകളും സ്ഥിതിചെയ്യുന്ന അമേരിക്കയാണ് ലോകത്തിലെ ഏറ്റവും അധികം ആണവനിലയങ്ങൾ ഉള്ള രാജ്യം. 🔹നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു. 🔹ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം താരാപൂർ ആണ്,എന്നാൽ പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലെ കല്‍പ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്

Question: 89

ഭൂമധ്യരേഖ കടന്നുപോകുന്ന ഭൂഖണ്ഡങ്ങൾ ഏതെല്ലാം ?

 1. ഏഷ്യ

 2. ആഫ്രിക്ക

 3. തെക്കേ അമേരിക്ക

 4. ഓസ്ട്രേലിയ

Aരണ്ടും മൂന്നും

Bഒന്നും രണ്ടും മൂന്നും

Cരണ്ട് മാത്രം

Dഒന്ന് മാത്രം

Answer:

B. ഒന്നും രണ്ടും മൂന്നും

Explanation:

 • ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽ‌പിക രേഖയാണ്‌ ഭൂമദ്ധ്യരേഖ.
 • ഭൂമധ്യരേഖ കടന്നുപോകുന്ന ഭൂഖണ്ഡങ്ങൾ  - ഏഷ്യ, ആഫ്രിക്ക,  തെക്കേ അമേരിക്ക .

 • 14 രാജ്യങ്ങളിലൂടെ ഭൂമദ്ധ്യരേഖ കടന്നുപോകുന്നുണ്ട്. ഗ്രെനിച്ച് രേഖയിൽ നിന്നു തുടങ്ങി കിഴക്കോട്ട് എന്ന ക്രമത്തിലാണ് ഈ പട്ടികയിൽ രാജ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്.

Question: 90

2022 ജൂലൈ മാസം അന്തരിച്ച പ്രതാപ് പോത്തനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക:

 1. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് നേടി.

 2. അഭിനയിച്ച ആദ്യ സിനിമ "ചാകര ".

 3. 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു.

Aഒന്നും മൂന്നും ശരി

Bഒന്ന് തെറ്റ്, രണ്ട് ശരി

Cഒന്ന് മാത്രം ശരി

Dഎല്ലാം ശരി

Answer:

A. ഒന്നും മൂന്നും ശരി

Explanation:

അഭിനയിച്ച ആദ്യ സിനിമ - ആരവം

Question: 91

2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?

Aചിലി

Bബ്രസീൽ

Cഅർജന്റിന

Dപെറു

Answer:

B. ബ്രസീൽ

Explanation:

 • വേദി - കൊളംബിയ 
 • ഏറ്റവും കൂടുതൽ കിരീടം നേടിയ രാജ്യം  - ബ്രസീൽ (8 തവണ)
 • ഫൈനലിൽ ബ്രസീലിന്റെ എതിരാളി -  കൊളംബിയ

Question: 92

മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.

i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ

ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ

iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്

iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം

 

Ai, ii & iii എന്നിവ മാത്രം

Bi, iii & iv എന്നിവ മാത്രം

Cii, iii & iv എന്നിവ മാത്രം

Di, iv എന്നിവ മാത്രം

Answer:

D. i, iv എന്നിവ മാത്രം