Question: 1

മിതവാദി എന്ന പത്രം തലശ്ശേരിയിൽ നിന്നു ഏതു വർഷമാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത് ?

A1905

B1906

C1907

D1910

Answer:

C. 1907

Explanation:

 • മിതവാദി പത്രം ആരംഭിച്ചത് - മൂർക്കോത്ത് കുമാരൻ
 • 1907 ൽ തലശ്ശേരിയിലാണ് മിതവാദി പത്രം ആരംഭിച്ചത്.
 • 1913 ൽ ഈ പത്രത്തിൻറെ ഉടമസ്ഥത വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി.കൃഷ്ണൻ.
 • ഇതിനു ശേഷം അദ്ദേഹം മിതവാദി കൃഷ്ണൻ എന്നറിയപ്പെടാൻ തുടങ്ങി.
 • 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നറിയപ്പെട്ടിരുന്നത് - മിതവാദി പത്രം.

 • 'തീയ്യരുടെ ബൈബിൾ' എന്ന് പരിഹസിക്കപ്പെട്ടിരുന്ന മാസിക - മിതവാദി പത്രം

Question: 2

ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെ ആണ് ബാധിക്കുന്നത് ?

Aപീയൂഷഗ്രന്ഥി

Bതൈറോയിഡ് ഗ്രന്ഥി

Cതൈമസ് ഗ്രന്ഥി

Dആഗ്നേയഗ്രന്ഥി

Answer:

B. തൈറോയിഡ് ഗ്രന്ഥി

Question: 3

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aമായോ പ്രഭു

Bഡഫരിന്‍ പ്രഭു

Cമിന്റോ പ്രഭു

Dറിപ്പൺ പ്രഭു

Answer:

D. റിപ്പൺ പ്രഭു

Explanation:

 • ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്, 1880-1884 കാലത്ത് വൈസ്രോയിയായിരുന്ന റിപ്പൺ പ്രഭുവാണ്.
 • 1882ൽ ഇദ്ദേഹത്തിൻറെ ഭരണകാലയളവിൽ ആണ് ഇന്ത്യയിൽ ലോക്കൽ സെൽഫ് ഗവണ്മെൻറ് പ്രമേയം(Locall Self Government Resolution of 1882) പാസാക്കപ്പെട്ടത്.
 • ഈ പ്രമേയ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വർദ്ധിക്കുകയും അവ തികച്ചും പ്രാതിനിധ്യസ്വഭാവമുള്ള ജനകീയസമിതികളായി മാറുകയും ചെയ്തു. 

Question: 4

രഞ്ജിത് സാഗര്‍ അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?

Aബിയാസ്

Bരവി

Cത്സലം

Dചിനാബ്

Answer:

B. രവി

Question: 5

ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത?

ANH-2

BNH-3

CNH-213

Dസുവർണ്ണ ചതുഷക്കോണം

Answer:

D. സുവർണ്ണ ചതുഷക്കോണം

Question: 6

പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം ഏത് ?

Aനീലക്കുയില്‍

Bരാരിച്ചന്‍ എന്ന പൌരന്‍

Cഎലിപത്തായം

Dചെമ്മീന്‍

Answer:

D. ചെമ്മീന്‍

Explanation:

തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്. 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.

Question: 7

മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?

Aജനുവരി 20, 1948

Bജനുവരി 1, 1948

Cജനുവരി 10, 1948

Dജനുവരി 30, 1948

Answer:

D. ജനുവരി 30, 1948

Explanation:

 • 1948 ജനുവരി 30ന് ബിര്‍ളാ മന്ദിരത്തില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ വച്ചാണ് നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിജിക്ക് നേരെ വെടിയുതിർത്തത്.
 • ഇതിൻറെ സ്മരണയ്ക്കായി ദേശീയതലത്തിൽ 'ജനുവരി 30' ദേശീയ രക്തസാക്ഷി ദിനം ആയി ആചരിക്കുന്നു.

Question: 8

വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dനാലാം പഞ്ചവത്സര പദ്ധതി

Answer:

B. രണ്ടാം പഞ്ചവത്സര പദ്ധതി

Explanation:

രണ്ടാം പഞ്ചവത്സര പദ്ധതി(1956–1961):

 • “മഹലനോബിസ്‌ മാതൃക” എന്നറിയപ്പെടുന്ന പദ്ധതി
 • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം - വ്യാവസായിക പുരോഗതി.
 • ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.5%ഉം കൈവരിച്ചത് 4.27%ഉം ആയിരിന്നു.

രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത്‌ ആരംഭിച്ച ഇരുമ്പുരുക്ക്‌ ശാലകള്‍ -

 • ദുര്‍ഗാപ്പൂര്‍ (പശ്ചിമബംഗാള്‍ - ബ്രിട്ടീഷ്‌ സഹായം)
 • ഭിലായ്‌ (ഛത്തീസ്ഗഡ്‌ - റഷ്യന്‍ സഹായം)
 • റൂർക്കേല (ഒഡീഷ - ജര്‍മ്മന്‍ സഹായം)

Question: 9

ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?

Aകുരുമുളക്

Bകരിമ്പ്

Cഗോതമ്പ്

Dനെല്ല്

Answer:

A. കുരുമുളക്

Question: 10

ഇവയിൽ ശരിയായ പദമേത് ?

Aഅഥിതി

Bഅതിഥി

Cഅതിദി

Dഅദിതി

Answer:

B. അതിഥി

Question: 11

തുളു ഭാഷ നിലനിൽക്കുന്ന കേരളത്തിലെ ജില്ല ?

Aകാസർകോട്

Bതിരുവനന്തപുരം

Cകോഴിക്കോട്

Dകണ്ണൂർ

Answer:

A. കാസർകോട്

Explanation:

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷ സംസാരിക്കുന്നതും കാസർകോടാണ് .

Question: 12

ജീവകം സി (vitamin c) -യുടെ മുഖ്യ ഉറവിടം ?

Aപയർ

Bഇറച്ചി

Cനെല്ലിക്ക

Dമത്സ്യം

Answer:

C. നെല്ലിക്ക

Explanation:

100 ഗ്രാം നെല്ലിക്കയിൽ 720 മുതൽ 900 മില്ലി ഗ്രാം വരെ ജീവകം സി കാണപ്പെടുന്നു.

Question: 13

Choose the word with correct spelling ?

APnuemonia

BPnumonia

CPneumonia

DNuemonia

Answer:

C. Pneumonia

Explanation:

Pneumonia - ന്യൂമോണിയാരോഗം

Question: 14

ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

Aബി.ആര്‍ അംബേദ്കര്‍

Bജവഹര്‍ലാല്‍ നെഹ്റു

Cരാജേന്ദ്രപ്രസാദ്

Dസച്ചിദാനന്ദ സിന്‍ഹ

Answer:

B. ജവഹര്‍ലാല്‍ നെഹ്റു

Explanation:

ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ബി.ആര്‍ അംബേദ്കര്‍.

Question: 15

A ________of cattle is passing through the forest

Ateam

Bherd

Cgroup

Dfleet

Answer:

B. herd

Explanation:

A herd of cows A herd of deer

Question: 16

ZBA, YCB, XDC, _____ ഇവിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക ?

AWDE

BWED

CWDF

DWFD

Answer:

B. WED

Explanation:

Z-1=Y B+1=C A+1=B Y-1=X C+1=D B+1=C X-1=W D+1=E C+1=D

Question: 17

Maneesh played tennis yesterday, _____ ?

Adid he

Bdidn't he

Cdo he

Ddon't he

Answer:

B. didn't he

Explanation:

മനീഷ് ഇന്നലെ ടെന്നീസ് കളിച്ചിരുന്നു എന്ന ഈ വാക്യം പോസിറ്റീവായത് കൊണ്ട് question tag-ഇൽ not ചേർക്കണം,അത് പോലെ ഈ വാക്യം simple past ആയത് കൊണ്ട് did ഉപയോഗിക്കണം. അപ്പോൾ didnt he എന്നാണ് ശരിയുത്തരം .

Question: 18

Suma is _____ than Rema.

Atall

Btallest

Ctaller

Dnone of the above

Answer:

C. taller

Explanation:

വാക്യത്തിൽ than വന്നത് കൊണ്ട് comparative degree ആണ് ഉപയോഗിക്കേണ്ടത്. Taller എന്നാണ് tall എന്ന വാക്കിന്റെ comparative degree. Tallest എന്നത് superlative degree ആണ്.

Question: 19

Change the given sentence into indirect speech : Anil asked Anu, “Are you going to see your grandmother” ?

AAnil asked Anu whether she is going to see her grandmother

BAnil asked Anu whether she was going to see her grandmother

CAnil asked Anu whether she had gone to see her grandmother

DAnil asked Anu whether she will go to see her grandmother

Answer:

B. Anil asked Anu whether she was going to see her grandmother

Question: 20

"One should never live beyond one’s means" .What does "means" in the sentence mean :

Away

Bends

Csense

Dwealth

Answer:

D. wealth

Explanation:

to live beyond your means. phrase. If someone is living beyond their means, they are spending more money than they can afford. If someone is living within their means, they are not spending more money than they can afford.

Question: 21

അലോഹ ധാതുവിന് ഉദാഹരണമേത് ?

Aഇരുമ്പ്

Bപെട്രോളിയം

Cസ്വർണ്ണം

Dബോക്സൈറ്റ്

Answer:

B. പെട്രോളിയം

Question: 22

കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ് ആര് ?

Aകോട്ടയത്തു തമ്പുരാൻ

Bവെള്ളാട്ടു ചാത്തുപ്പണിക്കർ

Cകലാമണ്ഡലം രാമൻ കുട്ടി നായർ

Dഇട്ടിരാരിച്ച മേനോൻ

Answer:

D. ഇട്ടിരാരിച്ച മേനോൻ

Explanation:

കേരളത്തിലെ മുൻതലമുറയിലെ പ്രമുഖനായ ഒരു ആട്ടക്കഥാകൃത്താണ് മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ (1745–1805). സന്താനഗോപാലം , രുഗ്മാംഗദചരിതം എന്നീ ആട്ടകഥകൾ ഇദ്ദേഹത്തിന്റെ പേരിലായിട്ടുണ്ട്.തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന കാർത്തിക തിരുനാളിന്റെ ഒരു സദസ്യനായിരുന്നു ഇട്ടിരാരിച്ച മേനോൻ.

Question: 23

മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ് ?

Aകെ.സി.എസ്. മണി

Bകെ. കേളപ്പൻ

Cഅലി മുസലിയാർ

Dഅംശി നാരായണപിള്ള

Answer:

B. കെ. കേളപ്പൻ

Question: 24

841 + 673 - 529 = _____

A859

B985

C598

D895

Answer:

B. 985

Question: 25

Find out the synonym of the underlined word. Ganges is a holy river ? ("Holy")

Adivine

Bpure

Cbig

Dsacred

Answer:

D. sacred

Question: 26

സി.ഡി.എസ്. (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?

Aകുടുംബശ്രീ

Bഇൻഷുറൻസ്

Cനീതിന്യായം

Dപൊതുവിതരണം

Answer:

A. കുടുംബശ്രീ

Question: 27

മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?

Aഫേസ് ബുക്ക്

Bയാഹൂ

Cഗൂഗിൾ

Dട്വിറ്റർ

Answer:

A. ഫേസ് ബുക്ക്

Explanation:

മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്ന മുപ്പത്തിനാലുകാരനാണ് ഫെയ്‌സ്ബുക്കിന്റെ സ്രഷ്ടാവും ഇപ്പോഴത്തെ മേധാവിയും.

Question: 28

Pick out the correct word or sentence from the options.

AGovernment immediately took action after the unexpected tragedy.

BGovernment took action after the unexpected tragedy immediately.

CImmediately the Government took action after the unexpected tragedy.

DGovernment took action immediately after the unexpected tragedy.

Answer:

D. Government took action immediately after the unexpected tragedy.

Question: 29

കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ?

AS. K. പൊറ്റക്കാട്

Bവേങ്ങയിൽ കുഞ്ഞിരാമൻ നായർ

Cവള്ളത്തോൾ നാരായണ മേനോൻ

Dതുഞ്ചത്ത് എഴുത്തച്ഛൻ

Answer:

C. വള്ളത്തോൾ നാരായണ മേനോൻ

Question: 30

ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?

Aആധാരിയ

Bനാഗ്പൂർ

Cനെയ് വേലി

Dറാണിഗഞ്ജ്

Answer:

D. റാണിഗഞ്ജ്

Question: 31

ലോക വയോജന ദിനം ?

Aഒക്ടോബർ 1

Bഡിസംബർ 10

Cജൂൺ 15

Dജൂലൈ 11

Answer:

A. ഒക്ടോബർ 1

Explanation:

 • 1982 ലെ വാർദ്ധക്യത്തെ സംബന്ധിച്ചുള്ള വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചിരുന്നു. 
 • ഇതേ തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്.
 • 1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്

Question: 32

40 കുട്ടികളുടെ ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽനിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്രപേരുണ്ട് ?

A18

B19

C17

D16

Answer:

C. 17

Question: 33

അരുണിനെ അച്ഛൻ രമയുടെ സഹോദരനാണ് എങ്കിൽ രമ അരുണിൻ്റെ ആരാണ് ?

Aഅമ്മായി

Bമരുമകൾ

Cസഹോദരി

Dമകൾ

Answer:

A. അമ്മായി

Question: 34

കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?

Aബാങ്കിംഗ്

Bപരിസ്ഥിതി

Cവിദ്യാഭ്യാസം

Dവിവരാവകാശം

Answer:

B. പരിസ്ഥിതി

Question: 35

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :

A2001

B1998

C2016

D1996

Answer:

B. 1998

Question: 36

രാജ്യങ്ങൾ ഒന്നും ഇല്ലാത്ത ഭൂഖണ്ഡം ഏതാണ് ?

Aയുറോപ്പ്

Bആഫിക്ക

Cഏഷ്യ

Dഅന്റാർട്ടിക്ക

Answer:

D. അന്റാർട്ടിക്ക

Question: 37

ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം :

Aപ്രമേഹം

Bകരൾവീക്കം

Cരക്താദിസമ്മർദ്ദം

Dവിളർച്ച

Answer:

A. പ്രമേഹം

Question: 38

‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ?

Aമരിച്ചു ജീവിക്കുക

Bചത്തതിനൊക്കുമേ ജീവിച്ചിരിക്കലും

Cജീവിച്ചു മരിക്കുക

D ജീവിതവും മരണവും

Answer:

B. ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും

Question: 39

'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?

A35

B26

C92

D19

Answer:

D. 19

Explanation:

(18 + 10 × 20) - 8/6 = (18 × 10 + 20) ÷ 8 - 6 = 200 ÷ 8 - 6 = 25 - 6 = 19

Question: 40

'അരവൈദ്യൻ ആളെക്കൊല്ലി' എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത് ?

Aആധിതന്നെ വ്യാധി

Bഅല്പജ്ഞാനം ആപത്ത്

Cഅത്താഴം അരവയർ

Dഐക്യമത്യം മഹാബലം

Answer:

B. അല്പജ്ഞാനം ആപത്ത്

Question: 41

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

A1 മുതൽ 5 വരെ

B5 മുതൽ 11 വരെ

C12 മുതൽ 17 വരെ

D17 മുതൽ 23 വരെ

Answer:

B. 5 മുതൽ 11 വരെ

Question: 42

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?

A2010

B2011

C2014

D2013

Answer:

A. 2010

Explanation:

 • കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നഗര ദാരിദ്ര ലഘൂകരണത്തിന് നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി.
 • 2010ലാണ് കേരള സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.
 • നഗരപ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന് പ്രതിവർഷം 100 തൊഴിൽ ദിവസങ്ങൾ ഈ പദ്ധതിയിലൂടെ ഉറപ്പു നൽകുന്നു.
 • 311 രൂപയാണ് നിലവിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം.

Question: 43

Kindly allow me to say …… words.

Aa few

Bthe few

Cfew

Dany few

Answer:

A. a few

Explanation:

'A few'എന്നത് ഒരു Indefinite Adjective ആണ് .Non-specificആയിട്ട് അല്ലെങ്കിൽ വ്യക്തത ഇല്ലാതെ ഒരു കാര്യം പറയുമ്പോഴാണ് Indefinite Adjective ഉപയോഗിക്കുന്നത് .Any, each, few, many, much, most, several, and someഎന്നിവ പ്രധാനപ്പെട്ട ആണ്

Question: 44

'അവനവനാത്മസുഖത്തിനാചരിക്കുന്നവ '- പിരിച്ചെഴുത്തുക

Aഅവനവ + നാത്മസുഖത്തി + നാചരിക്കുന്നവ

Bഅവനവൻ + ആത്മസുഖത്തിന് + ആചരിക്കുന്നവ

Cഅവനവൻ + നാത്മസുഖത്തിന് + ആചരിക്കുന്നവ

Dഅവനവൻ + ആത്മസുഖത്തിൽ + ആചരിക്കുന്നവ

Answer:

B. അവനവൻ + ആത്മസുഖത്തിന് + ആചരിക്കുന്നവ

Question: 45

പാണ്ഡിത്യമുള്ളവൻ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ?

Aവിജ്ഞൻ

Bവാഗ്മി

Cപണ്ഡിതൻ

Dപരിവാദകൻ

Answer:

C. പണ്ഡിതൻ

Explanation:

ഉദാ : ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച മലയാള ഭാഷാപണ്ഡിതനായിരുന്നു അദ്ദേഹം.

Question: 46

ആന്റി വൈറസ് നടപ്പിലാക്കിയ ആദ്യത്തെ വെബ് ബ്രൗസർ ഏതാണ്?

ANetscape

BSafari

CInternet Explorer

DEpic

Answer:

D. Epic

Explanation:

Epic is a privacy-centric web browser. It was developed by Hidden Reflex (a software product company founded by Alok Bhardwaj, based in Washington DC and Bangalore, India) from Chromium source code.

Question: 47

ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്ക് ഏത് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bഫെഡറൽ ബാങ്ക്

Cകാനറാ ബാങ്ക്

Dബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

Answer:

D. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

Question: 48

കേന്ദ്ര സർക്കാർ ചുമത്തുന്ന GST ഏത് ?

ACGST

BSGST

CIGST

DUTGST

Answer:

A. CGST

Question: 49

നക്ഷത്രത്തിന്റെ പര്യായമല്ലാത്തത് ?

Aഗഗനം

Bതാരകം

Cഉഡു

Dഉടവം

Answer:

A. ഗഗനം

Explanation:

നക്ഷത്രം , താരം , താരകം , മീനം , ഭം , രാത്രിജം , ഉഡു , ഋക്ഷം , വിണ്മീന്‍ , ഉടവം , യോടകം , ധിഷ്ണ്യം എന്നിവ നക്ഷത്രത്തിന്റെ പര്യായ പദങ്ങളാണ്.

Question: 50

മഞ്ഞ്‌ എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?

Aതുഷാരം

Bഹിമം

Cനീഹാരം

Dഹസ്തി

Answer:

D. ഹസ്തി

Explanation:

ഹസ്തി എന്നാൽ ആന എന്നാണ് അർത്ഥം.

Question: 51

നിർദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത് ?

Aഭാഗം I

Bഭാഗം II

Cഭാഗം III

Dഭാഗം IV

Answer:

D. ഭാഗം IV

Question: 52

വാഹനങ്ങളിൽ റിയർവ്യൂ ആയി ഉപയോഗിക്കുന്ന ദർപ്പണം

Aകോൺവെക്സ് മിറർ

Bകോൺകേവ് മിറർ

Cഫ്ലിൻറ് ഗ്ലാസ്

Dബൈഫോക്കൽ ലെൻസ്

Answer:

A. കോൺവെക്സ് മിറർ

Question: 53

ഉയരത്തിൽ കെട്ടി നിർത്തുന്ന ജലം പൈപ് വഴി താഴേക്ക് ഒഴുക്കി ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് ______ ?

Aഹൈഡ്രോ ഇലക്ട്രിക്ക് പവർസ്റ്റേഷൻ

Bതെർമൽ പവർസ്റ്റേഷൻ

Cസോളാർ പവർസ്റ്റേഷൻ

Dവിൻഡ് പവർസ്റ്റേഷൻ

Answer:

A. ഹൈഡ്രോ ഇലക്ട്രിക്ക് പവർസ്റ്റേഷൻ

Question: 54

മാരുതി എന്ന അർത്ഥം വരുന്ന പദം?

Aസൂര്യൻ

Bരവി

Cഹനുമാൻ

Dമനുഷ്യൻ

Answer:

C. ഹനുമാൻ

Question: 55

മൂലകവർഗ്ഗീകരണത്തിനു ആദ്യമായി ഒരു ടേബിൾ ഉണ്ടാക്കിയത് ആരാണ് ?

Aഹെൻറി മോസ്‌ലി

Bലവോസിയ

Cന്യൂലാൻഡ്

Dമെൻഡലിയേവ്

Answer:

D. മെൻഡലിയേവ്

Question: 56

ഒരു മൂലകത്തിലെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവിനെ _____ എന്നറിയപ്പെടുന്നു .

Aകാറ്റിനേഷൻ

Bകാറ്റലിസിസ്

Cപോളിമറൈസേഷൻ

Dസൾഫൊണേഷൻ

Answer:

A. കാറ്റിനേഷൻ

Question: 57

വ്യവസായ വിപ്ലവം ആരംഭിച്ചത് എവിടെ ?

Aഇറ്റലി

Bജർമ്മനി

Cഫ്രാൻസ്

Dഇംഗ്ലണ്ട്

Answer:

D. ഇംഗ്ലണ്ട്

Question: 58

പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖല :

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cതൃതീയ മേഖല

Dസേവന മേഖല

Answer:

A. പ്രാഥമിക മേഖല

Question: 59

The word 'Suspen' can be completed with the suffix.

Ation

Bsion

Ccion

Dsen

Answer:

B. sion

Question: 60

കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചതാര് ?

Aമാർക്ക് സുക്കർബർഗ്ഗ്

Bഡഗ്ലസ് ഏംഗൽബർട്ട്

Cചാൾസ് ബാബേജ്

Dവിന്റൻ സർഫ്

Answer:

B. ഡഗ്ലസ് ഏംഗൽബർട്ട്

Question: 61

4 35\frac{3}{5} എന്ന സംഖ്യയെ ദശാംശരൂപത്തിലെഴുതിയാൽ ?

A4.30

B4.50

C4.60

D4.35

Answer:

C. 4.60

Question: 62

അന്നജം അയഡിൻ ലയനിയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന നിറം ഏതാണ് ?

Aപർപ്പിൾ

Bകടും നീല

Cചുവപ്പ്

Dഓറഞ്ച്

Answer:

B. കടും നീല

Question: 63

കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനാര് ?

Aസർദാർ കെ.എം.പണിക്കർ

Bവള്ളത്തോൾ നാരായണമേനോൻ

Cഎം.പി.പോൾ

Dജോസഫ് മുണ്ടശ്ശേരി

Answer:

A. സർദാർ കെ.എം.പണിക്കർ

Explanation:

 • തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് അക്കാദമി ഉദ്ഘാടനം ചെയ്തത്.
 • 1957ൽ തിരുവനന്തപുരത്തു നിന്നും കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റപ്പെട്ടു.

 • സർദാർ കെ.എം. പണിക്കരായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്.
 • പ്രശസ്ത കവി കെസച്ചിദാനന്ദൻ ആണ് നിലവിലെ കേരള സാഹിത്യ അക്കാദമി പ്രസിഡൻറ്.

Question: 64

ഒരു വൃത്ത സ്തൂപികയുടെ ഉന്നതി 15 സെ.മീ പാർഷോന്നതി 25 സെ.മീ ആയാൽ വ്യാപ്തം എത്ര?

A1200 π cm3

B1800 π cm3

C2000 π cm3

D2500 π cm3

Answer:

C. 2000 π cm3

Explanation:

h=15 cm,l=25 cm r*r=l*l-h*h=25*25-15*15 =400 r=20 v=1/3 *π*r*r*h=2000 π cm3

Question: 65

ഒരു ടാങ്കിന്റെ നിർഗമനകുയൽ തുറന്നാൽ 9 മണിക്കൂർ കൊണ്ട് ടാങ്ക് നിറയും..ബഹിർഗമന ടാപ്പ് തുറന്നാൽ 12 മണിക്കൂർ കൊണ്ട് ടാങ്ക് കാളിയാവുന്നു.രണ്ടു കുഴലുകളും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?

A24

B26

C18

D36

Answer:

D. 36

Explanation:

(X*Y)/(X-Y)=(12*9)/(12-9)=36

Question: 66

1ന്റെ 50%ന്റെ 50% എത്ര ?

A1/2

B1/5

C1/4

D1/6

Answer:

C. 1/4

Explanation:

1 × (50/100) × (50/100) = 1/4

Question: 67

2011 ലെ സെൻസസ് പ്രകാരം ഏറ്റവും ജനസാന്ദ്രത ഉള്ള ജില്ലയാണ് തിരുവനന്തപുരം . ഇവിടുത്തെ ജനസാന്ദ്രത എത്രയാണ് ?

A1412 ച. കി. മി

B1504 ച. കി. മി

C1508 ച. കി. മി

D1406 ച. കി. മി

Answer:

C. 1508 ച. കി. മി

Question: 68

ശരിയായ തിരഞ്ഞെടുക്കുക

Aഅവളുടെ സംസാരം എന്റെ കണ്ണ് നിറയിപ്പിക്കുന്നതായിരുന്നു

Bഅവളുടെ സംസാരം എന്റെ കണ്ണുകൾ നിറയിപ്പിക്കുന്നതായിരുന്നു

Cഅവളുടെ സംസാരം എന്റെ കണ്ണ് നിറക്കുന്നതായിരുന്നു

Dഇവയൊന്നുമല്ല

Answer:

C. അവളുടെ സംസാരം എന്റെ കണ്ണ് നിറക്കുന്നതായിരുന്നു

Question: 69

ഭൂദാന പ്രസ്ഥാനം ആരംഭിച്ചത് ആര്?

Aആചാര്യ വിനോബാ ഭാവേ

Bരാജാറാംമോഹൻറോയ്

Cരവീന്ദ്രനാഥ് ടാഗോർ

Dഗോപാലകൃഷ്ണഗോഖലെ

Answer:

A. ആചാര്യ വിനോബാ ഭാവേ

Explanation:

ഭൂദാന പ്രസ്ഥാനം ആരംഭിച്ച തെലങ്കാനയിലെ ഗ്രാമം -പോച്ചംപള്ളി

Question: 70

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?

Aആശാരിമാർ

Bതട്ടാന്മാർ

Cവനിതകൾ

Dഅധ്യാപകർ

Answer:

D. അധ്യാപകർ

Explanation:

പുല്ലിങ്കം ആണോ സ്ത്രീലിങ്കം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്,സ്ത്രീപുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനമാണ് അലിംഗ ബഹുവചനം

Question: 71

ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം

Aസൈന നെഹ്വാൾ

Bപി വി സിന്ധു

Cജ്വാല ഗുട്ട

Dഅശ്വിനി പൊന്നപ്പ

Answer:

B. പി വി സിന്ധു

Question: 72

ഹരിത ഗൃഹ വാതകങ്ങളുടെ തോത് കൂടി ഭൂമിയുടെ ശരാശരി താപനില വർദ്ധിക്കുന്നത് ?

Aഓസോൺ ശോഷണം

Bആഗോള താപനം

Cഹരിതഗൃഹ പ്രഭാവം

Dഇവയൊന്നുമല്ല

Answer:

B. ആഗോള താപനം

Explanation:

🔹 ആഗോള താപനം - ഹരിത ഗൃഹ വാതകങ്ങളുടെ തോത് കൂടി ഭൂമിയുടെ ശരാശരി താപനില വർദ്ധിക്കുന്നത്. 🔹 ഹരിതഗൃഹ പ്രഭാവം - അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി അത്‌ ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കൂടുകയും തുടന്ന് അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസം.

Question: 73

സാൻഡി പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?

Aത്രിപുര

Bപഞ്ചാബ്

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

C. ഉത്തർപ്രദേശ്

Question: 74

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന , ദേശീയ ഗ്രാമീണ തൊഴിൽ ദാന ( NREGP ) പദ്ധതിയിൽ ലയിപ്പിച്ച വർഷം ഏതാണ് ?

A2006

B2007

C2008

D2009

Answer:

C. 2008

Question: 75

36-മത് ദേശീയ ഗെയിംസിന്റെ വേദി ?

Aഡൽഹി

Bഗുജറാത്ത്

Cപഞ്ചാബ്

Dബാംഗ്ലൂർ

Answer:

B. ഗുജറാത്ത്

Explanation:

36-മത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം - സാവജ് (സിംഹം )

Question: 76

കേരളത്തിലെ ആദ്യത്തെ വനിത ചീഫ് സെക്രട്ടറി ?

Aഫാത്തിമ ബീവി

Bഅന്ന മൽഹോത്ര

Cപത്മ രാമചന്ദ്രൻ

Dനിവേദിത പി ഹരൻ

Answer:

C. പത്മ രാമചന്ദ്രൻ

Question: 77

2021-ലെ ലോക മാധ്യമ സ്വാതന്ത്രദിനത്തിന്റെ പ്രമേയം ?

AThe Media and Armed Conflict

BFreedom of information: the right to know

CJournalism without Fear or Favour

DInformation as a Public Good

Answer:

D. Information as a Public Good

Explanation:

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാ വർഷവും മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.

Question: 78

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?

Aസെപ്റ്റംബർ 23

Bഡിസംബർ 23

Cജനുവരി 12

Dജൂൺ 25

Answer:

B. ഡിസംബർ 23

Question: 79

2020ൽ സ്വരലയ പുരസ്കാരം ലഭിച്ചതാർക്ക് ആര് ?

Aഎ.ആർ.റഹ്‌മാൻ

Bപണ്ഡിറ്റ് രാജീവ് താരാനാഥ്

Cപണ്ഡിറ്റ് ശിവകുമാർ ശർമ്മ

Dഹരിപ്രസാദ് ചൗരസ്യ

Answer:

B. പണ്ഡിറ്റ് രാജീവ് താരാനാഥ്

Explanation:

🔹 പ്രശസ്ത സരോദ് വിദ്വാൻ ആണ് പണ്ഡിറ്റ് രാജീവ് താരാനാഥ് 🔹 പതിനൊന്നാമത് സ്വരലയ പുരസ്ക്കാരമാണ് ലഭിച്ചിരിക്കുന്നത്. 🔹 സംഗീതലോകത്തിന് സുപ്രധാന സംഭാവന നൽകുന്ന വ്യക്തികൾക്കുള്ള പുരസ്കാരം 🔹 ഒരുലക്ഷം രൂപയും ശില്പി കെ.പി. സോമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .

Question: 80

കെഎസ്ആർടിസിക്ക് ആദ്യ BS6 വാഹനം നൽകിയ വാഹന നിമാതാക്കൾ ?

Aഅശോക് ലൈലാൻഡ്

Bടാറ്റ മോട്ടേഴ്സ്

Cടി വി എസ് മോട്ടോർസ്

Dമഹിന്ദ്ര & മഹിന്ദ്ര

Answer:

B. ടാറ്റ മോട്ടേഴ്സ്

Question: 81

2021 പുരുഷവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?

Aഡാനിൽ മെദ്‌വെദേവ്

Bനൊവാക് ജോക്കോവിച്ച്

Cറോജർ ഫെഡറർ

Dസ്റ്റാൻസ്ലാസ് വാവ്‌റിങ്ക

Answer:

A. ഡാനിൽ മെദ്‌വെദേവ്

Question: 82

വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ' മലക്കപ്പാറ ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aവയനാട്

Bതൃശൂർ

Cപത്തനംതിട്ട

Dകൊല്ലം

Answer:

B. തൃശൂർ

Question: 83

ശിവജിയുടെ ഭരണകാലവുമായി ബന്ധപ്പെട്ട കഥാസമാഹാരം ‘തിംഗ്യ’ രചിച്ചത് ആരാണ് ?

Aലോകേഷ് ഓഹ്രി

Bഇർഫാൻ ഹബീബ്

Cറാം ശരൺ ശർമ്മ

Dബാബാസാഹെബ് പുരന്ദരെ

Answer:

D. ബാബാസാഹെബ് പുരന്ദരെ

Question: 84

ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും . 

 1. ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് - എം ജി റാനഡേ  
 2. സോഷ്യൽ സർവീസ് ലീഗ് - എൻ  എം ജോഷി  
 3. ദേവസമാജം - ശിവനാരായൺ അഗ്നിഹോത്രി  
 4. ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി - ജി ജി അഗർക്കാർ

ശരിയായ ജോഡി ഏതൊക്കെ ?

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 85

അഞ്ചു വയസു മുതലുള്ള കുട്ടികൾക്ക് വാക്സിൻ നിർബന്ധമാക്കുന്ന ആദ്യ രാജ്യം ?

Aഇക്വഡോർ

Bബ്രിട്ടൻ

Cക്യൂബ

Dറഷ്യ

Answer:

A. ഇക്വഡോർ

Question: 86

ഇന്റർനെറ്റ് ഇല്ലാതെ പണമയക്കാനുള്ള ആർബിഐ സംവിധാനത്തിൽ ഒരുതവണ പരമാവധി അയക്കാവുന്ന പണം ?

Aഒരു ലക്ഷം രൂപ

B200 രൂപ

C10000 രൂപ

D100 രൂപ

Answer:

B. 200 രൂപ

Explanation:

ആകെ അയയ്ക്കാവുന്ന പരിധി - 2,000 രൂപ പിന്നീട് പണം ഓൺലൈനായി റീചാർജ് ചെയ്യാം പണം നൽകുന്നയാളും സ്വീകരിക്കുന്നയാളും അടുത്തടുത്തുണ്ടെങ്കിൽ മാത്രമാണ് ഇടപാട് നടത്താൻ കഴിയുക. ഇടപാടിൽ പരാതികൾ നൽകുന്നത് - റിസർവ് ബാങ്കിന്റെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്

Question: 87

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1. ഒരു കോശത്തിൽ നിന്ന് രൂപപ്പെടുന്നതും ഒരു പ്രത്യേക ധർമ്മം നിർവഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടമാണ് കലകൾ.

2. ജന്തു കലകളെ മുഖ്യമായി നാല് തരമായി തിരിച്ചിരിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

ഒരേയിനം ഘടനയും ഒരേ പൂർവ്വിക കോശത്തിൽ നിന്നും രൂപം കൊണ്ടതുമായ കോശസമൂഹമാണ് കലകൾ. സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലുള്ള കലകൾ കാണപ്പെടുന്നു. ആവരണകല, പേശീകല, നാഡീകല, യോജകകല എന്നിവയാണ് മുഖ്യ ജന്തുകലകൾ

Question: 88

തൊഴിലുറപ്പുപദ്ധതി മികവിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ച കോർപറേഷൻ ?

Aതൃശൂർ

Bതിരുവനനന്തപുരം

Cകൊല്ലം

Dകോഴിക്കോട്

Answer:

C. കൊല്ലം

Explanation:

മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ച നഗരസഭ- താനൂർ

Question: 89

  ന്യൂട്ടൻ്റെ ഒന്നാം ചലനനിയമവുമായി ബന്ധപ്പെട്ട പ്രസ്താവന  തിരഞ്ഞെടുക്കുക.

1. വെള്ളത്തില്‍ നീന്താന്‍ സാധിക്കുന്നത്‌

2. വസ്തുക്കളുടെ ജഡത്വം

3. ബലത്തിനെ സംബന്ധിച്ചുള്ള നിർവചനം 

4. ബലത്തിന്റെ പരിമാണം 

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും നാലും

Dരണ്ടും നാലും

Answer:

B. രണ്ടും മൂന്നും

Question: 90

മഞ്ചേശ്വരം പുഴയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പുഴയായ മഞ്ചേശ്വരം പുഴ,  തലപ്പാടിപ്പുഴ എന്നും അറിയപ്പെടുന്നു.

2.കേരളത്തിലെ ഏറ്റവും ചെറിയ പുഴ എന്ന വിശേഷണവും മഞ്ചേശ്വരം പുഴയ്ക്കാണ്.

3.കർണാടക - കേരള അതിർത്തിയിലെ 60 മീറ്റർ ഉയരത്തിലുള്ള ബാലെപ്പൂണി കുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്.

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Explanation:

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള പുഴയായ മഞ്ചേശ്വരം പുഴ, തലപ്പാടിപ്പുഴ എന്നും അറിയപ്പെടുന്നു. കർണാടക - കേരള അതിർത്തിയിലെ 60 മീറ്റർ ഉയരത്തിലുള്ള ബാലെപ്പൂണി കുന്നുകളിൽനിന്ന് ഉദ്ഭവിക്കുന്ന ഈ പുഴ കാസർഗോഡ് ജില്ലയിലെ ഉപ്പള കായലിൽ പതിക്കുന്നു. പിന്നീട്, ഇവ ഒന്നിച്ചൊഴുകി ബാഗ്രയ്ക്കും മഞ്ചേശ്വരത്തിനും ഇടയിലുള്ള മഞ്ചേശ്വരം അഴിമുഖത്ത് വച്ച് അറബിക്കടലുമായും ചേരുന്നു. കേരളത്തിലെ ഏറ്റവും ചെറിയ പുഴ എന്ന വിശേഷണവും മഞ്ചേശ്വരം പുഴയ്ക്കാണ്. 16 കിലോമീറ്ററാണ് ഈ പുഴയുടെ നീളം.

Question: 91

കേരളത്തിലെ ഭൂവിവരങ്ങൾ ക്രമീകരിച്ച് ഒരു പൊതു പ്ളാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന കേരള സ്‌റ്റേറ്റ് സ്‌പെഷ്യൽ ഡേറ്റാ ഇൻഫ്രാസ്‌ട്രക്‌ചറിന്റെ പോർട്ടൽ ?

Aജിയോപോർട്ടൽ 2.0

Be-geo

Cജിയോപോർട്ടൽ 1.0

Dജിയോ വിക്കി

Answer:

A. ജിയോപോർട്ടൽ 2.0

Explanation:

സർക്കാരിന്റെ സമഗ്ര ജി.ഐ.എസ് (ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്‌റ്റം) ഡേറ്റാ ബാങ്കും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

Question: 92

ഐസ്ആർഒയുടെ പ്രഥമ ചൊവ്വ ദൗത്യമായ മംഗൾയാൻ അടിസ്ഥാനമാക്കി നിർമ്മിച്ച "യാനം" എന്ന ഡോക്യുമെന്ററി സിനിമ ഏത് ഭാഷയിലാണ് ?

Aതെലുഗു

Bതമിഴ്

Cമലയാളം

Dസംസ്‌കൃതം

Answer:

D. സംസ്‌കൃതം

Explanation:

സംവിധാനം - വിനോദ് മങ്കര

Question: 93

2022-ൽ ആണവായുധ രാഷ്ട്രമായി സ്വയം പ്രഖ്യാപിച്ച രാജ്യം ?

Aപാകിസ്ഥാൻ

Bഇന്ത്യ

Cറഷ്യ

Dഉത്തര കൊറിയ

Answer:

D. ഉത്തര കൊറിയ

Explanation:

.

Question: 94

"FRIEND" എന്ന പദത്തിന്റെ ഓരോ അക്ഷരവും ഇംഗ്ലീഷ് അക്ഷരമാലയിലെ ക്രമപ്രകാരം ക്രമീകരിച്ചിട്ടുണ്ടെങ്കിൽ, എത്ര അക്ഷരങ്ങൾ അവയുടെ സ്ഥാനം മാറ്റുന്നില്ല?

A4

B3

C1

D2

Answer:

C. 1

Explanation:

"FRIEND" എന്ന പദത്തിലെ ഓരോ അക്ഷരവും അവയുടെ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ, D E F I N R 'N' എന്ന ഒരു അക്ഷരം മാത്രം അതിന്റെ സ്ഥാനം മാറ്റില്ല.

Question: 95

ഇന്ത്യ 75 -ാം സ്വതന്ത്ര ദിനം ആചരിക്കുന്നതിന്റെ ഭാഗമായി മ്യൂസിയമാക്കി മാറ്റിയ ചരിത്രപ്രസിദ്ധമായ ജയിൽ ഏതാണ് ?

Aപുഴൽ സെൻട്രൽ ജയിൽ

Bയെർവാദ സെൻട്രൽ ജയിൽ

Cനൈനി സെൻട്രൽ ജയിൽ

Dആലിപ്പൂർ ജയിൽ

Answer:

D. ആലിപ്പൂർ ജയിൽ

Question: 96

ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് വിവരം സൗജന്യമായി നൽകേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന വിവരാവകാശ നിയമത്തിന്റെ സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 7 (5)

Bസെക്ഷൻ 8 (5)

Cസെക്ഷൻ 9 (5)

Dസെക്ഷൻ 10 (5)

Answer:

A. സെക്ഷൻ 7 (5)

Explanation:

.

Question: 97

ആദ്യത്തെ നോൺ സ്റ്റാറ്റ്യൂട്ടറി ന്യൂനപക്ഷ കമ്മീഷൻ (1978-1981) ചെയർമാൻ?

Aഎം.ആർ മസാനി

Bപി. രാമചന്ദ്രൻ

Cഇഖ്ബാൽ സിംഗ് ലാൽപുര

Dഎം. എം. പരീത് പിള്ള

Answer:

A. എം.ആർ മസാനി

Explanation:

1982 മുതൽ 1988 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു=പി. രാമചന്ദ്രൻ കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ =എം. എം. പരീത് പിള്ള

Question: 98

ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായി നിലവിൽ വന്ന വർഷം?

A1991

B1992

C1994

D1993

Answer:

D. 1993

Explanation:

1993 മെയ് 17 നാണ്.

Question: 99

Maintenance and Welfare of Parents and Senior Citizens Act, 2007 എന്ന നിയമ പ്രകാരം ആർക്കെല്ലാം അപേക്ഷ നൽകാം?

Aസ്വന്തം സമ്പാദ്യം ഉപയോഗിച്ചോ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഉപയോഗിച്ചോ മറ്റ് സാഹചര്യങ്ങളാലോ സ്വയം സംരക്ഷിക്കാൻ കഴിയാത്ത മുതിർന്ന പൗരന്.

Bഎല്ലാ മുതിർന്ന പൗരനും

Cമുതിർന്ന വിധവകളായ സ്ത്രീക്ക്

D55 വയസ്സിനു മുകളിലുള്ള എല്ലാവർക്കും

Answer:

A. സ്വന്തം സമ്പാദ്യം ഉപയോഗിച്ചോ ഉടമസ്ഥതയിലുള്ള വസ്തുക്കൾ ഉപയോഗിച്ചോ മറ്റ് സാഹചര്യങ്ങളാലോ സ്വയം സംരക്ഷിക്കാൻ കഴിയാത്ത മുതിർന്ന പൗരന്.

Explanation:

60 വയസ്സിനു മുകളിൽ പ്രായമുള്ള ആളാണ് മുതിർന്ന പൗരൻ.

Question: 100

കസ്റ്റഡി പീഡനം തടയുന്നതിന് ആസ്പദമായ നിയമനിർമാണം നടത്താൻ പ്രേരകമായ കേസ്?

Aമഥുര കേസ്

Bഷാബാനു കേസ്

Cവിശാഖ കേസ്

Dമേരി റോയ് കേസ്

Answer:

A. മഥുര കേസ്

Explanation:

മഥുര കേസ് നടന്നത് 1979 ൽ .