Question: 1

ഭാരതപ്പുഴയുടെ തീരത്ത് അരങ്ങേറിയിരുന്ന ഉത്സവം?

Aമാമാങ്കം

Bരേവതി പട്ടത്താനം

Cഅഭിഷേകം

Dഅരിയിട്ടുവാഴ്ച

Answer:

A. മാമാങ്കം

Explanation:

  • ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെട്ടിരുന്നതാണ് മാമാങ്കം.
  • മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു. എന്നാൽ സാമൂതിരിയുടെ സേന തിരുനാവായ പിടിച്ചെടുത്തതോടെ ഈ സ്ഥാനം സാമൂതിരിക്കായി.
  • 28 ദിവസത്തെ ആഘോഷമായിരുന്നു മാമാങ്കം.
  • ഏറ്റവും ഒടുവിലത്തെ മാമാങ്കം 1755 ലാണ് നടന്നത്.

Question: 2

സതി നിരോധിച്ചത് ഏതു വർഷം ?

A1880

B1905

C1829

D1940

Answer:

C. 1829

Explanation:

ഭാര്യ ജീവിച്ചിരിക്കെ ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ മരിക്കുന്ന ദുരാചാരത്തെയാണ് സതി എന്നു പറയുന്നത്. 1829 ഡിസംബർ 4-ന് ൽ സതി നിരോധിച്ചുകൊണ്ട് ഗവർണർ ജനറൽ വില്യം ബന്റിക് നിയമം പാസാക്കി.

Question: 3

കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?

Aകുഞ്ഞിരാമൻനായർ

Bവൈലോപ്പിള്ളി

Cവള്ളത്തോൾ

Dഎൻ കൃഷ്ണപിള്ള

Answer:

A. കുഞ്ഞിരാമൻനായർ

Explanation:

പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ്‌ 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയത യുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

Question: 4

കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി?

Aനീലം സഞ്ജീവ റെഡി

Bവി.വി.ഗിരി

Cശങ്കര്‍ദയാല്‍ ശര്‍മ

Dസെയില്‍സിംഗ്

Answer:

B. വി.വി.ഗിരി

Explanation:

വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ്‌ സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്. ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും ,മൈസൂരിന്റെയും‍ (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Question: 5

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

Aഉമിനീർ ഗ്രന്ഥി

Bകരൾ

Cകണ്ണുനീർ ഗ്രന്ഥി

Dപാൻക്രിയാസ്

Answer:

B. കരൾ

Explanation:

നട്ടെല്ലുള്ള എല്ലാ ജീവികളിലും മറ്റ് ചില ജീവികളിലും ഉള്ള ജീവധാരണമായ ആന്തരിക അവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ, വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം. ശരീരത്തിലെ ജൈവരാസപ്രവർത്തനത്തിന്റെ മുഖ്യകേന്ദ്രമാണിത്. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ‍നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കരൾ ജന്യമായ രോഗങ്ങളുടെ മുഖ്യ രോഗലക്ഷണം മഞ്ഞപ്പിത്തമാണ്‌. മൂത്രത്തിന്റെ പ്രധാന രാസഘടകമായ യൂറിയ നിർമ്മിക്കുന്നതും കരളിന്റെ പ്രവർത്തനഫലമാണ്.

Question: 6

IRDP, NREP, TRYSEM എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

Aആറാം പദ്ധതി

Bഅഞ്ചാം പദ്ധതി

Cഎട്ടാം പദ്ധതി

Dഏഴാം പദ്ധതി

Answer:

A. ആറാം പദ്ധതി

Question: 7

കേരളത്തിൽ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെടുന്ന വെള്ളപ്പൊക്കം ഉണ്ടായ വർഷം ?

A1935

B1975

C1924

D1999

Answer:

C. 1924

Explanation:

കേരളത്തിൽ 1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായി ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം 1099-ലാണ് ഇതുണ്ടായത് എന്നതിനാലാണ് '99 -ലെ വെള്ളപ്പൊക്കം' എന്ന പേരിൽ ഇത് അറിയപ്പെടുന്നത്.

Question: 8

ഏത് ജില്ലയിലെ തനതായ കലാ രൂപമാണ് പൊറാട്ട് നാടകം ?

Aപാലക്കാട്

Bകാസർകോഡ്

Cവയനാട്

Dകണ്ണൂർ

Answer:

A. പാലക്കാട്

Question: 9

“We were enchanted by him “choose the active voice of the sentence :

Ahe enchanted us

Bhe was enchanted us

Che is enchanted us

Dhe has enchanted us

Answer:

A. he enchanted us

Question: 10

Either Rajesh or his friends _____ come.

Awas

Bis

Chave

Ddo

Answer:

C. have

Explanation:

Either.....or എന്ന പ്രയോഗം വന്നാൽ, വാക്യത്തിലുള്ള രണ്ടാമത്തെ subject ആണ് ഏത് verb വരണമെന്ന് തീരുമാനിക്കുന്നത്. ഇവിടെ friends എന്ന subject plural ആയതു കൊണ്ട് have ആണ് ഉപയോഗിക്കേണ്ടത്.

Question: 11

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

Aബോംബെ - ഡൽഹി

Bബോംബെ - പുണെ

Cബോംബെ - താനെ

Dബോംബെ - കൊൽക്കത്ത

Answer:

C. ബോംബെ - താനെ

Explanation:

കേരളത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ റെയിൽപ്പാത ബേപ്പൂർ മുതൽ തിരൂർ വരെയായിരുന്നു. (1861, മാർച്ച്, 12ന് പ്രവർത്തനം തുടങ്ങി, 30.5 കിലോമീറ്റർ നീളമുണ്ടായിരുന്നു).

Question: 12

Select the word which means the opposite of the word - Boon

ABlessing

BCurse

CHappiness

DWishing

Answer:

B. Curse

Explanation:

Boon എന്നാൽ അനുഗ്രഹം, പ്രീതി എന്നിവയാണ് അർത്ഥം. അത് കൊണ്ട് "ശാപം" എന്നർത്ഥം വരുന്ന curse ആണ് ശരിയുത്തരം.

Question: 13

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

Aകണ്ണൂര്‍

Bകൊല്ലം

Cതിരുവനന്തപുരം

Dഇടുക്കി

Answer:

C. തിരുവനന്തപുരം

Question: 14

ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:

Aഓക്സിജൻ

Bഹൈഡ്രജൻ

Cനൈട്രജൻ

Dക്ലോറിൻ

Answer:

B. ഹൈഡ്രജൻ

Question: 15

I can't understand what he is saying. Find out the phrase suitable to "understand".

Amake up for

Bmake good

Ckeep up

Dmake out

Answer:

D. make out

Explanation:

keep up എന്നാൽ നിര്‍ത്താതെ തുടരുക എന്നാണ് അർത്ഥം.

Question: 16

The synonym of ‘Exorbitant’ :

ASuitable

BMiserly

CCalculating

DExcessive

Answer:

D. Excessive

Explanation:

Exorbitant(അമിതമായ, ക്രമാതീതമായ), Suitable(അനുയോജ്യമായത്), Miserly(ചുരുക്കി ചെലവഴിക്കുക), Calculating(കുശാഗ്രബുദ്ധിയായ,വരും വരായ്‌മകള്‍ കണക്കിലെടുക്കുന്ന).

Question: 17

The collective noun for ‘monkeys' ?

Aherd

Bcollection

Ccompany

Dtroop

Answer:

D. troop

Explanation:

A herd of cattle A company of parrots A troop of monkeys

Question: 18

Antarctica is the _______ place on earth.

Acoldest

Bmore colder

Cmost coldest

Dmost colder

Answer:

A. coldest

Explanation:

Adjective -ന് മുൻപ് 'the' വന്നത് കൊണ്ട് superlative degree ആണ് ഉപയോഗിക്കേണ്ടത്. Cold(Positive degree), Colder (comparative Degree), Coldest (Superlative degree).

Question: 19

ചതുരം : സമചതുരം : : ത്രികോണം : ?

Aസമഭുജത്രികോണം

Bന്യൂനതികോണം

Cസമപാർശ്വത്രികോണം

Dമട്ടത്രികോണം

Answer:

A. സമഭുജത്രികോണം

Question: 20

ജലത്തിൽ ലയിക്കുന്ന ജീവകം:

Aജീവകം K

Bജീവകം D

Cജീവകം A

Dജീവകം C

Answer:

D. ജീവകം C

Explanation:

Water soluble vitamins include Vitamin C and the vitamin B complex: thiamin (B1), riboflavin (B2), niacin (B3), pantothenic acid (B5), Vitamin B6, biotin (B7), folic acid (B9), Vitamin B12. Vitamin A in its Beta-Carotene form is also water-soluble.

Question: 21

ശ്രീ. അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി 1911-ൽ ഏത് നിയമ നിർമ്മാണ സഭയിലേക്കാണ് തിരഞ്ഞെടുത്തത്?

Aതിരുവിതാംകൂർ

Bകൊച്ചി

Cമലബാർ

Dകോട്ടയം

Answer:

A. തിരുവിതാംകൂർ

Question: 22

0.58 - 0.0058 =

A0.522

B0.5742

C0.0522

D0.5752

Answer:

B. 0.5742

Question: 23

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

A76-ാം ഭേദഗതി

B42-ാം ഭേദഗതി

C86-ാം ഭേദഗതി

D74-ാം ഭേദഗതി

Answer:

C. 86-ാം ഭേദഗതി

Question: 24

കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ്?

Aറബ്ബർ

Bമരച്ചീനി

Cനെല്ല്

Dവാഴ

Answer:

D. വാഴ

Question: 25

അനു വീട്ടിൽ നിന്ന് 16 മീറ്റർ വടക്കോട്ടു നടന്നു. അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 18 മീറ്റർ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 16 മീറ്റർ നടന്നതിനുശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞു 37 മീറ്റർ കൂടി നടന്നപ്പോൾ സ്കൂളിൽ എത്തി. എങ്കിൽ അവളുടെ സ്കൂൾ വീട്ടിൽ നിന്ന് എത്ര ദൂരം അകലെ, ഏത് ദിശയിൽ ?

A19 മീറ്റർ തെക്ക്

B15 മീറ്റർ പടിഞ്ഞാറ് -

C19 മീറ്റർ കിഴക്ക്

D19 മീറ്റർ പടിഞ്ഞാറ്-

Answer:

C. 19 മീറ്റർ കിഴക്ക്

Question: 26

13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര?

A44

B24

C22

D18

Answer:

B. 24

Explanation:

x=35+132x = \frac {35 +13}{2}

= 24

Question: 27

2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏത് ദിവസം ?

Aതിങ്കൾ

Bചൊവ്വ

Cബുധൻ

Dവെള്ളി

Answer:

B. ചൊവ്വ

Explanation:

2013 സാധാരണ വർഷം difference between given dates=19+31+30+31+12=123 123 നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 4 ജൂലൈ 12--> വെള്ളി +4 --->ചൊവ്വ

Question: 28

Which of the following is a one word of "A government by a King or a Queen"?

AMonarchy

BAutocracy

CAristocracy

DDemocracy

Answer:

A. Monarchy

Explanation:

🔹 Monarchy = രാജാധിപത്യം 🔹 Autocracy = സ്വേച്ഛാധിപത്യം 🔹 Aristocracy = കുലീനവര്‍ഗ്ഗത്തിന്റെ ഭരണം 🔹 Democracy = പ്രതിനിധികള്‍ മുഖേന ജനങ്ങള്‍ നടത്തുന്ന ഭരണം

Question: 29

2022-ലെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വേദി?

Aകോലാലമ്പൂർ, മലേഷ്യ

Bഇന്തോനേഷ്യ

Cടോക്കിയോ, ജപ്പാൻ

Dഫ്രാങ്ക്ഫുർട്, ജർമനി

Answer:

C. ടോക്കിയോ, ജപ്പാൻ

Question: 30

‘Don't play at night’ Is a/an_____ sentence ?

AAssertive

BExclamatory

CImperative

DInterrogative

Answer:

C. Imperative

Explanation:

ആജ്ഞ, അപേക്ഷ, അനുവാദം, ആശംസ, ആഗ്രഹം (order, request, command, wish, instruction ) തുടങ്ങിയവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Imperative sentence.

Question: 31

(-1)^100 + (-1)^101 =

A0

B-1

C1

D2

Answer:

A. 0

Explanation:

(-1)^100 = 1 (-1)^101 = - 1 1+(-1) = 0

Question: 32

ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ?

Aറൂസ്സോ

Bമോണ്ടെസ്ക്യു

Cലെനിൻ

Dതോമസ് പെയിൻ

Answer:

A. റൂസ്സോ

Question: 33

"brute majority" എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?

Aഭൂരിപക്ഷം

Bവലിയ ഭൂരിപക്ഷം

Cഭയങ്കര ഭൂരിപക്ഷം

Dമൃഗീയ ഭൂരിപക്ഷം

Answer:

D. മൃഗീയ ഭൂരിപക്ഷം

Question: 34

"കര പിടിക്കുക' - എന്ന ശൈലിയുടെ അർത്ഥം ?

Aപൊങ്ങച്ചക്കാരനാവുക

Bസ്ഥാനം മോഹിക്കുക

Cവേട്ടയ്ക്ക് പോവുക

Dരക്ഷ പ്രാപിക്കുക

Answer:

D. രക്ഷ പ്രാപിക്കുക

Question: 35

മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാൻ രൂപവത്കരിച്ച കമ്മീഷന്റെ അധ്യക്ഷൻ ?

Aകെ.ശശിധരൻ

Bകമൽ പാഷ

Cജസ്റ്റിസ് രാമചന്ദ്രൻ നായർ

Dജസ്റ്റിസ് കെ.എ.തോമസ്

Answer:

A. കെ.ശശിധരൻ

Question: 36

ആദ്യമായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?

A1955

B1969

C1971

D1980

Answer:

B. 1969

Question: 37

താഴെ പറയുന്നവയിൽ GSTയുടെ പരിധിയിൽ ഉൾപെടാത്തതേത് ?

Aപുകയില ഉൽപന്നങ്ങൾ

Bഐസ് ക്രീം

Cപെട്രോളിയം ഉൽപന്നങ്ങൾ

Dകാർഷിക ഉൽപന്നങ്ങൾ

Answer:

C. പെട്രോളിയം ഉൽപന്നങ്ങൾ

Question: 38

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

A1950 ജനുവരി 26

B1949 നവംബർ 26

C1956 നവംബർ 26

D1949 ജനുവരി 26

Answer:

B. 1949 നവംബർ 26

Question: 39

കൽക്കരി പോലോത്ത ഇന്ധനങ്ങൾ കത്തിച്ച് ജലത്തെ ഉന്നത മർദത്തിലുള്ള നീർവിയാക്കി, അതുപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളാണ് ______ ?

Aഹൈഡ്രോ ഇലക്ട്രിക്ക് പവർസ്റ്റേഷൻ

Bതെർമൽ പവർസ്റ്റേഷൻ

Cസോളാർ പവർസ്റ്റേഷൻ

Dവിൻഡ് പവർസ്റ്റേഷൻ

Answer:

B. തെർമൽ പവർസ്റ്റേഷൻ

Question: 40

ഒറ്റപ്പദമാക്കുക - "കേൾക്കുന്ന ആൾ"

Aഷ്രൂതാവ്

Bശ്രോതാവ്

Cമനുഷ്യൻ

Dദൈവം

Answer:

B. ശ്രോതാവ്

Question: 41

വനിത എന്ന അർത്ഥം വരുന്ന പദം?

Aസീമന്തിനി

Bമൈത്രി

Cകാഞ്ചനം

Dകനകം

Answer:

A. സീമന്തിനി

Question: 42

സ്നേഹം എന്ന അർത്ഥം വരുന്ന പദം?

Aസ്ത്രീ

Bമൈത്രി

Cസീമന്തിനി

Dഅക്ഷി

Answer:

B. മൈത്രി

Question: 43

പിരിച്ചെഴുതുക: ' ഈയാൾ '

Aഇ +യാൾ

Bഇ + യൾ

Cഇ + ആൾ

Dഈ + ആൾ

Answer:

D. ഈ + ആൾ

Question: 44

ശരിയായ പദം ഏത് ?

Aമുതലാളിത്വം

Bവങ്കത്വം

Cഅടിമത്തം

Dമഠയത്വം

Answer:

C. അടിമത്തം

Question: 45

She decided to have a go at fashion industry.

Aഫാഷൻ വ്യവസായം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു

Bഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു

Cഫാഷൻ വ്യവസായത്തിൽനിന്നു പിന്മാറാൻ അവൾ തീരുമാനിച്ചു

Dഫാഷൻ വ്യവസായത്തിൽത്തന്നെ തുടരാൻ അവൾ തീരുമാനിച്ചു

Answer:

B. ഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു

Question: 46

പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന :

AOAU

BASEAN

Cഅറബ് ലീഗ്

DOPEC |

Answer:

D. OPEC |

Question: 47

50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപോസ്ഫിയർ

Cമെസോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

C. മെസോസ്ഫിയർ

Question: 48

പീരിയോഡിക് ടേബിളിൽ ഇരുമ്പിൻ്റെ പ്രതീകം എന്താണ് ?

AFe

BIr

CIe

DSn

Answer:

A. Fe

Question: 49

' നാട്രിയം' എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ?

Aസോഡിയം

Bപൊട്ടാസ്യം

Cകോപ്പർ

Dഅയൺ

Answer:

A. സോഡിയം

Question: 50

മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതി :

Aചാലനം

Bസംവഹനം

Cവികിരണം

Dഇതൊന്നുമല്ല

Answer:

C. വികിരണം

Question: 51

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതി :

Aഅന്ത്യോദയ അന്നയോജന

Bഅന്നപൂർണ്ണ

Cജനനി സുരക്ഷാ യോജന

Dഇന്ദിര ആവാസ് യോജന

Answer:

A. അന്ത്യോദയ അന്നയോജന

Question: 52

50 ÷ 2.5 =

A20

B200

C2

D5

Answer:

A. 20

Explanation:

5052\frac {50}{ \frac {5}{2}} 50×25=2050 \times \frac{2}{5} = 20

Question: 53

റജിസ്റ്റർ ചെയ്തിട്ടുള്ള ആദ്യത്തെ 'സൈബർ ക്രൈം' ആരുടെ പേരിലാണ് ?

Aജോസഫ് മേരി ജാക്വാഡ്

Bഗുൽഷൻ കുമാർ

Cമിസ്റ്റർ പവൻ ഡുഗ്ഗാൽ

Dമുഹമ്മദ് ഫിറോസ്

Answer:

A. ജോസഫ് മേരി ജാക്വാഡ്

Question: 54

കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?

Aവിറ്റാമിൻ B

Bവിറ്റാമിൻ C

Cവിറ്റാമിൻ D

Dവിറ്റാമിൻ A

Answer:

D. വിറ്റാമിൻ A

Question: 55

22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും പുറത്തായി ഒന്നരമീറ്റർ വീതിയിൽ നടപ്പാത ഉണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം?

A171 m2

B111 m2

C93 m2

D264 m2

Answer:

B. 111 m2

Explanation:

പൂന്തോട്ടത്തിന്റെ വിസ്തീർണ്ണം=22x12=264 മൊത്തം വിസ്തീർണ്ണം =25x15=375 നടപ്പാതയുടെ വിസ്തീർണം=375-264=111m²

Question: 56

ദൂരക്കാഴ്ച ഒരു കിലോമീറ്ററിലും കൂടുതലുള്ള മൂടൽമഞ്ഞിനെ നേർത്ത മൂടൽമഞ്ഞ് അഥവാ _____ എന്ന് വിളിക്കുന്നു .

Aമിസ്റ്റ്

Bസ്മോഗ്

Cഫോഗ്

Dഇതൊന്ന്‌മല്ല

Answer:

A. മിസ്റ്റ്

Question: 57

a=+,b=-,c=*,d=÷ ആയാൽ 18c14a6b16d4 ന്റെ വിലയെന്ത്?

A63

B254

C288

D1208

Answer:

B. 254

Explanation:

18c14a6b16d4 =18 * 14 +6 - 16÷4 =252+6-4=254

Question: 58

' കേരള ഫോക്‌ലോർ അക്കാദമി ' സ്ഥാപിതമായ വർഷം ഏതാണ് ?

A1962

B1978

C1988

D1995

Answer:

D. 1995

Question: 59

കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചിരിക്കുന്ന ഭാഷ ഏതാണ് ?

Aലാറ്റിൻ

Bഉറുദു

Cഅറബി

Dഇംഗ്ലീഷ്

Answer:

A. ലാറ്റിൻ

Question: 60

ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശം എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തു നിന്നാണ് ?

Aബ്രിട്ടൻ

Bഅമേരിക്ക

Cകാനഡ

Dജപ്പാൻ

Answer:

B. അമേരിക്ക

Question: 61

പിറ്റ്സ് ആന്റ് ലാന്റ്സ് മാത്യകയിൽ ഡാറ്റ സ്റ്റോർ ചെയ്യുന്നത് ഏത് തരം കമ്പ്യൂട്ടർ മെമ്മറിയിലാണ് ?

Aഹാർഡ് ഡിസ്ക്

Bപെൻ ഡ്രൈവ്

Cറോം

Dസിഡി

Answer:

D. സിഡി

Question: 62

ഇന്ത്യയിൽ പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ ആരംഭിച്ച വർഷം ഏതാണ് ?

A1990

B1991

C1992

D1993

Answer:

B. 1991

Question: 63

കേരള ലാൻഡ് അസൈൻമെൻറ് ആക്ട് നിലവിൽ വന്ന വർഷം?

A1894

B1957

C1966

D1967

Answer:

C. 1966

Explanation:

കേരള ലാൻഡ് അസൈൻമെൻറ് ആക്ട് -1966 കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ -1967

Question: 64

"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?

A2003

B1999

C2007

D2010

Answer:

A. 2003

Question: 65

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം അല്ലാത്തത് ഏത്?

Aസ്വാമികൾ

Bബ്രാഹ്മണർ

Cആശാരിമാർ

Dശാസ്ത്രികൾ

Answer:

C. ആശാരിമാർ

Explanation:

അർത്ഥം കൊണ്ട് ഏകവചനം ആണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചന രൂപങ്ങളാണ് പൂജകബഹുവചനങ്ങൾ

Question: 66

2000 ലെ അർജുന അവാർഡും 2001 ലെ രാജീവ്‌ ഗാന്ധി ഖേൽ രത്ന പുരസ്കാരവും നേടിയ ഇന്ത്യക്കാരൻ ?

Aസുഷിൽ കുമാർ

Bഅഭിനവ് ബിന്ദ്ര

Cഗഗൻ നാരങ്

Dവിജേന്തർ സിംഗ്

Answer:

B. അഭിനവ് ബിന്ദ്ര

Question: 67

ഹരിതഗൃഹ പ്രഭാവത്തിനു പ്രധാനമായി കാരണമാകുന്നത് അന്തരീക്ഷത്തിൽ ഏത് വാതകത്തിന്റെ അളവ് കൂടുന്നതാണ് ?

Aനൈട്രജൻ വാതകം

Bകാർബൺ മോണോ ഓക്സൈഡ്

Cഓസോൺ വാതകം

Dകാർബൺ ഡൈ ഓക്സൈഡ്

Answer:

D. കാർബൺ ഡൈ ഓക്സൈഡ്

Explanation:

ഹരിതഗൃഹ പ്രഭാവം - അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി അത്‌ ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കൂടുകയും തുടന്ന് അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസം.

Question: 68

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aതിരുവനന്തപുരം

Bപത്തനംതിട്ട

Cതൃശൂർ

Dആലപ്പുഴ

Answer:

A. തിരുവനന്തപുരം

Explanation:

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്

Question: 69

അന്താരാഷ്ട്ര ബഹിരാകാശ യാത്ര ദിനം ?

Aഏപ്രിൽ 21

Bഏപ്രിൽ 12

Cനവംബർ 21

Dനവംബർ 12

Answer:

B. ഏപ്രിൽ 12

Question: 70

Neeranchal National Watershed Project (NWP) ന് ധനസഹായം നൽകിയ സംഘടന ഏതാണ് ?

Aലോക ബാങ്ക്

BIMF

Cയൂനസ്‌കോ

Dന്യൂ ഡവലപ്മെൻറ് ബാങ്ക്

Answer:

A. ലോക ബാങ്ക്

Question: 71

ബാലികാ സമൃദ്ധി യോജന (BSY) നിലവിൽ വന്ന വർഷം ഏത് ?

A1995

B1997

C1999

D2000

Answer:

B. 1997

Question: 72

I_____get up early tomorrow morning

Amust

Bcould

Cwould

Dought to

Answer:

A. must

Explanation:

Must - നിർബന്ധമായും ചെയ്യേണ്ട ചുമതലയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

Question: 73

' ബാഡ് ബാങ്ക് ' എന്ന് അറിയപ്പെടുന്ന National Asset Reconstruction Company യുടെ സി.ഇ.ഒ ആയി നിയമിതനായത് ?

Aഅമിതാഭ് ചൗധരി

Bആദിത്യ പുരി

Cപദ്മകുമാർ എം നായർ

Dദീപക് പരീക്

Answer:

C. പദ്മകുമാർ എം നായർ

Explanation:

ബാങ്കുകളുടെ കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ രൂപവത്കരിക്കുന്ന നിർദിഷ്ട ബാങ്ക് : National Asset Reconstruction Company. ഇതിനെ ബാഡ് ബാങ്ക് എന്നും അറിയപ്പെടുന്നു.

Question: 74

ഒരു ഇന്ത്യൻ പൗരന് ഇന്ത്യൻ പൗരത്വം എത്ര രീതിയിൽ നഷ്ടപ്പെടാം ?

A3

B4

C5

D6

Answer:

A. 3

Explanation:

3 രീതിയിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും പരിത്യാഗം (Renunciation) നിർത്തലാക്കൽ (Termination ) പൗരത്വാപഹാരം (Deprivation)

Question: 75

കേരളത്തിലെ ആദ്യ വനിത DGP ?

Aആര്‍. ശ്രീലേഖ

Bആർ. നിശാന്തിനി

Cജ്യോതി വെങ്കിടാചലം

Dജെനി ജെറോം

Answer:

A. ആര്‍. ശ്രീലേഖ

Question: 76

കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?

Aആര്‍. ശ്രീലേഖ

Bആർ. നിശാന്തിനി

Cജെനി ജെറോം

Dകിരൺ ബേദി

Answer:

B. ആർ. നിശാന്തിനി

Question: 77

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?

Aയാമിന

Bബലാദ്

Cറാം

Dയേഷ്‌ ആതിദ്

Answer:

C. റാം

Question: 78

യൂറോപ്യൻ യൂണിയൻ്റെ ' European Employment Strategy ' നിലവിൽ വന്ന വർഷം ഏതാണ് ?

A1990

B1992

C1997

D1998

Answer:

C. 1997

Question: 79

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ , വ്ലാദിമിർ പുടിന്റെ പാർട്ടി ഏതാണ് ?

Aലിബറൽ ഡെമോക്രാറ്റിക് പാർട്ടി

Bകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യ

Cസിവിക്‌സ് പ്ലാറ്റ്ഫോം

Dയുണൈറ്റഡ് റഷ്യ പാർട്ടി

Answer:

D. യുണൈറ്റഡ് റഷ്യ പാർട്ടി

Question: 80

താഴെ പറയുന്നതിൽ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ അവാർഡ് നേടിയ കേരള സർക്കാർ പദ്ധതികൾ ഏതൊക്കെയാണ് ? 

1) ഇ – സഞ്ജീവനി

2) ആർദ്രം മിഷൻ 

3) ജീവദായിനി 

4) കാരുണ്യ ബനവലന്റ് ഫണ്ട്

A1 , 2

B2 , 3

C3, 4

D1 , 4

Answer:

D. 1 , 4

Question: 81

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഇന്ത്യയുടെ സ്വതന്ത്രലബ്ധിയുടെ സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം - 562 
  2. ഏറ്റവും വിസ്തീർണ്ണം കൂടിയ നാട്ടുരാജ്യം കശ്മീർ ആയിരുന്നു  
  3. ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം തിരുവതാംകൂർ ആയിരുന്നു 

A1 , 2 ശരി

B1 , 3 ശരി

C2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Explanation:

ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം ഹൈദരാബാദ് ആയിരുന്നു

Question: 82

Vaani, seated in the visitors’ gallery, (a)/ glanced at her watch for the (b)/ fifth time in the past ten minutes (c)/ no error (d). Choose the correct answer , if there is no error choose option(d).

Aa

Bb

Cc

Dd

Answer:

C. c

Explanation:

Replace ‘in’ by ‘since’. We normally use 'since' with the present perfect to describe an action or situation that began in the past and continues in the present. ഭൂതകാലത്തിൽ ആരംഭിച്ചതും വർത്തമാനകാലത്തിൽ തുടരുന്നതുമായ ഒരു പ്രവർത്തനത്തെയോ സാഹചര്യത്തെയോ വിവരിക്കുന്നതിന് സാധാരണയായി 'since' എന്നത് ഉപയോഗിക്കുന്നു. For example: We've been married since 1995.

Question: 83

ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വൃക്ഷത്തിനാണ് ഹോളിവുഡ് നടൻ ഡികാപ്രിയോയുടെ പേര് നൽകിയത് ?

Aഫാരോ വന്യജീവി സംരക്ഷണ കേന്ദ്രം

Bഏബോ വന്യജീവി സംരക്ഷണ കേന്ദ്രം

Cബക്കോസി നാഷണൽ പാർക്ക്

Dമൗണ്ട് കാമറൂൺ വന്യജീവി സംരക്ഷണ കേന്ദ്രം

Answer:

B. ഏബോ വന്യജീവി സംരക്ഷണ കേന്ദ്രം

Explanation:

ആഫ്രിക്കയിലെ കാമറൂൺ മഴക്കാടുകളിൽ സസ്യശാസ്ത്രജ്ഞർ പുതുതായി കണ്ടെത്തിയ "യലാങ് യ്‌ലാംഗ് സസ്യ" ഇനത്തിൽ പെട്ട വൃക്ഷത്തിനാണ് "ഉവരിയോപ്സിസ് ഡികാപ്രിയോ" എന്ന പേര് നൽകിയത്. ഏബോ ദേശീയോദ്യാനത്തിലാണ് ഈ സസ്യം.

Question: 84

2021 ലെ വേൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് പുരസ്കാരം നേടിയ താരം ഇന്ത്യൻ ഹോക്കി താരം ആരാണ് ?

Aവികാസ് ദാഹിയ

Bപ്രബോധ് ടിർക്കി

Cസന്ദീപ് മൈക്കിൾ

Dപി ആർ ശ്രീജേഷ്

Answer:

D. പി ആർ ശ്രീജേഷ്

Question: 85

ഇവയിൽ ശരിയായ പ്രസ്താവന ഏത്

1.സംസ്കൃതത്തിൽ ഹിമാലയം എന്ന വാക്കിൻറെ അർത്ഥം മഞ്ഞിൻ്റെ വീട് എന്ന ആകുന്നു.

2.'വാട്ടർ ടവർ ഓഫ് ഏഷ്യ' എന്നറിയപ്പെടുന്ന പർവ്വതനിര ഹിമാലയമാണ്.

3.കിഴക്കോട്ടു പോകുന്തോറും ഹിമാലയത്തിൻറെ നീളവും വീതിയും കൂടി വരുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Explanation:

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌.മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം. 'വാട്ടർ ടവർ ഓഫ് ഏഷ്യ' എന്ന ഹിമാലയം അറിയപ്പെടുന്നു.ഏഷ്യയ്ക്ക് ഭൂഖണ്ഡത്തിന് ജലസമ്പത്ത് നൽകുന്ന അനേകം നദികളുടെ ഉത്ഭവസ്ഥാനം ആയതിനാലാണ് ഹിമാലയത്തിന് ഈ പേര് സിദ്ധിച്ചത്. കിഴക്കോട്ടു പോകുന്തോറും ഹിമാലയത്തിൻറെ നീളവും വീതിയും കുറഞ്ഞുവരികയാണ് ചെയ്യുന്നത്.

Question: 86

കഴുത്ത് എന്ന് അർത്ഥം വരുന്ന പദം ഏതാണ്?

Aദരി

Bഗഹ്വരം

Cകന്ധരം

Dകന്ദരം

Answer:

C. കന്ധരം

Question: 87

6 കൊണ്ട് ഹരിക്കാവുന്ന സംഖ്യകൾ ഇതാണ്

 
i. 5994
ii. 8668
iii. 5986
iv. 8982

Ai

Bi, ii, iii

Cii

Di, iv

Answer:

D. i, iv

Explanation:

6 ന്റെ ഹരണസാധ്യതാ നിയമം = സംഖ്യയെ 2 കൊണ്ടും 3 കൊണ്ടും ഹരിക്കാമെങ്കിൽ, ആ സംഖ്യയെ 6 കൊണ്ടും ഹരിക്കാം.

Question: 88

കേരളത്തിലെ ആദ്യത്തെ "ഇ-വിദ്യാഭ്യാസ" ഓഫീസ് ?

Aകൊട്ടാരക്കര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്

Bആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്

Cതൃശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്

Dമലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്

Answer:

B. ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്

Explanation:

തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.

Question: 89

കേരള സംഗീത നാടക അക്കാദമി ചെയർമാൻ ?

Aമധു ബാലകൃഷ്ണൻ

Bരഞ്ജിത് ബാലകൃഷ്ണൻ

Cമധുപാൽ

Dമട്ടന്നൂർ ശങ്കരൻകുട്ടി

Answer:

D. മട്ടന്നൂർ ശങ്കരൻകുട്ടി

Explanation:

മട്ടന്നൂർ ശങ്കരൻകുട്ടി. -------- കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് മട്ടന്നൂർ ശങ്കരൻകുട്ടി. 2009-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

Question: 90

2022-ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ക്ലബ് ?

Aമാഞ്ചസ്റ്റർ സിറ്റി

Bചെൽസി

Cലിവർപൂൾ

Dമാഞ്ചസ്റ്റർ യുണൈറ്റഡ്

Answer:

A. മാഞ്ചസ്റ്റർ സിറ്റി

Explanation:

2021-ൽ കിരീടം നേടിയ ക്ലബ് - മാഞ്ചസ്റ്റർ സിറ്റി

Question: 91

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലായ 'ഭാരത് ഡ്രോൺ മഹോത്സവ്' വേദി ?

Aആസാം

Bന്യൂ ഡൽഹി

Cഗുജറാത്ത്

Dപഞ്ചാബ്

Answer:

B. ന്യൂ ഡൽഹി

Explanation:

കോവിഡ് കാലത്ത് വിദൂര മേഖലകളിൽ വാക്സിൻ നൽകുന്നതിന് ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.

Question: 92

16 വയസ്സിന് താഴെയുള്ളവരുടെ ആദ്യ ഖേലോ ഇന്ത്യ വനിതാ ഹോക്കി ലീഗ് വേദി ?

Aഗുവാഹത്തി

Bപൂനെ

Cന്യൂഡൽഹി

Dബെംഗളൂരു

Answer:

C. ന്യൂഡൽഹി

Explanation:

മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിലാണ് നടക്കുക.

Question: 93

കിഴക്കൻ ആർട്ടിക്കിൽ റഷ്യയുടെ സൈബീരിയയെയും അമേരിക്കയുടെ അലാസ്കയെയും വേർതിരിക്കുന്ന ചുക്ചി കടലിൽ ' അംക - 2022 ' എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യം ഏതാണ് ?

Aഉക്രൈൻ

Bഅമേരിക്ക

Cറഷ്യ

Dചൈന

Answer:

C. റഷ്യ

Explanation:

.

Question: 94

കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?

Aആയുഷ്

Bനിയുക്തി

Cആവാസ്

Dകൈവല്യ

Answer:

C. ആവാസ്

Question: 95

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

Aഇന്ത്യ

Bചൈന

Cശ്രീലങ്ക

Dപാക്കിസ്ഥാൻ

Answer:

C. ശ്രീലങ്ക

Question: 96

വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?

A20 ദിവസം

B30 ദിവസം

C45 ദിവസം

D90 ദിവസം

Answer:

D. 90 ദിവസം

Question: 97

ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?

Aശ്രീ രാംധൻ

Bസൂരജ് ഭാൻ

Cകൻവർ സിംഗ്

Dയു.ആർ.പ്രദീപ്

Answer:

A. ശ്രീ രാംധൻ

Explanation:

ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ ശ്രീ രാംധൻ ആണ്.

Question: 98

മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 30 എന്ത് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നു?

Aദേശീയ മനുഷ്യാവകാശ കമ്മീഷൻ

Bസംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

Cമനുഷ്യാവകാശ കോടതികൾ

Dഇവയൊന്നുമല്ല

Answer:

C. മനുഷ്യാവകാശ കോടതികൾ

Explanation:

ഈ നിയമത്തിലെ സെക്ഷൻ 3, സെക്ഷൻ 21, സെക്ഷൻ 30 എന്നിവ യഥാക്രമം ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ കോടതികൾ എന്നിവ രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നു.

Question: 99

ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ?

A6 മാസം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

B8 മാസം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

C10 മാസം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Dഇവയൊന്നുമല്ല

Answer:

A. 6 മാസം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Explanation:

സെക്ഷൻ 271- Disobedience to Quarantine Rule

Question: 100

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?

  1. ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളിൽ ഒരാളെങ്കിലും SC/ST വിഭാഗത്തിൽ നിന്നു ഉള്ളയാളായിരിക്കണം.
  2.  ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം അലോക് റാവത് ആണ്.

A1 മാത്രം

B2 മാത്രം

Cരണ്ടും ശെരിയാണ്

Dരണ്ടും തെറ്റാണ്

Answer:

C. രണ്ടും ശെരിയാണ്

Explanation:

ദേശീയ വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട ആക്ട് പാസ്സാക്കിയ വർഷം=1990