Question: 1

ലക്ഷദ്വീപിൽ എത്ര ദ്വീപുകളുണ്ട് ?

A36

B148

C177

D14

Answer:

A. 36

Explanation:

ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ് ലക്ഷദ്വീപ് . 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്.

Question: 2

മഹാറാണ പ്രതാപ്സാഗര്‍ ഡാം (പോങ്ഡാം) സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?

Aത്സലം

Bരവി

Cബിയാസ്

Dസത്-ലജ്

Answer:

C. ബിയാസ്

Question: 3

പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?

Aകുഞ്ഞാലി ഒന്നാമന്‍

Bകുഞ്ഞാലി മൂന്നാമന്‍

Cകുഞ്ഞാലി രണ്ടാമന്‍

Dകുട്ടി അലി

Answer:

B. കുഞ്ഞാലി മൂന്നാമന്‍

Explanation:

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചാലിയത്ത് പോർച്ചുഗീസുകാർ നിർമിച്ച കോട്ടയാണ് ചാലിയം കോട്ട

Question: 4

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?

Aഎൻ.കെ.സിങ്

Bവൈ.വി.റെഡ്‌ഡി

Cരാജീവ് കുമാർ

Dകെ.എൻ.വ്യാസ്

Answer:

A. എൻ.കെ.സിങ്

Explanation:

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 280 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ.5 വർഷമാണ് കാലാവധി. ഒരു ചെയർമാനും 4 അംഗങ്ങളും അടങ്ങിയതാണ് കമ്മീഷന്റെ അംഗസംഖ്യ. 2017 മുതലാണ് എൻ.കെ.സിങ് ചെയർമാനായി അധികാരം ഏറ്റെടുത്തത്. 2013-മുതൽ വൈ.വി.റെഡ്‌ഡിയായിരുന്നു ധനകാര്യ കമ്മീഷന്റെ ചെയർമാൻ. പൊതു പ്രവർത്തകനും സാമ്പത്തിക സാമ്പത്തിക വിദഗ്‌ദ്ധനായ എൻ.കെ.സിംഗ് ഒരു മുൻ ഐ.എ.എസ് ഓഫീസർ കൂടിയാണ്. ബിജെപിയുടെ മുതിർന്ന അംഗമായ അംഗമായ എൻ.കെ.സിംഗ് 2008 -ൽ ബീഹാറിൽ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു (തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജനത ദളിലായിരുന്നു , 2014 മുതലാണ് ബിജെപിയിൽ).

Question: 5

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

Aസമത്വത്തിനുള്ള അവകാശം

Bസ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം

Cസ്വാതന്ത്ര്യത്തിനുള്ള അവകാശം

Dചൂഷണത്തിനെതിരെയുള്ള അവകാശം

Answer:

B. സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം

Question: 6

A, D, H, M, ....... എന്ന ശ്രേണിയിലെ അടുത്ത പദമേത് ?

AN

BS

CP

DR

Answer:

B. S

Question: 7

252/378 ന്റെ ലഘു രൂപമെന്ത് ?

A3/4

B2/3

C1/3

D3/7

Answer:

B. 2/3

Question: 8

മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര ?

A26

B24

C31

D16

Answer:

B. 24

Question: 9

Antonym of- bravery

Acourage

Bconceal

Ccowardice

Dconstruct

Answer:

C. cowardice

Question: 10

വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ് ?

Aഒന്നാം പഞ്ചവത്സരപദ്ധതി

Bഅഞ്ചാം പഞ്ചവത്സരപദ്ധതി

Cനാലാം പഞ്ചവത്സരപദ്ധതി

Dരണ്ടാം പഞ്ചവത്സരപദ്ധതി

Answer:

D. രണ്ടാം പഞ്ചവത്സരപദ്ധതി

Explanation:

രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി (1956–1961). ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.

Question: 11

കൂട്ടത്തിൽ പെടാത്തത് ഏത് ?

Aത്രികോണം

Bവ്യത്തം

Cചതുരം

Dസമചതുരം

Answer:

B. വ്യത്തം

Question: 12

വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ്കൂടുന്നതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?

Aആഗോളതാപനം

Bകാലാവസ്ഥ വ്യതിയാനം

Cജലദൗർല്ലഭ്യം

Dകൃഷിനാശം

Answer:

A. ആഗോളതാപനം

Question: 13

What is the correct spelt word ?

AColnel

BCernel

CCholonel

DColonel

Answer:

D. Colonel

Explanation:

Colonel : ഉപസൈന്യാധിപന്‍

Question: 14

One of my cousins _____ in America.

Ais

Bare

Cwere

Dbe

Answer:

A. is

Explanation:

One of വെച്ച് തുടങ്ങുന്ന വാക്യങ്ങളിൽ noun (cousins) കഴിഞ്ഞാൽ singular verb ആണ് ഉപയോഗിക്കേണ്ടത്. അത് കൊണ്ട് ഇവിടെ is ആണ് ശരിയുത്തരം.

Question: 15

The synonym of ‘Dignitary’ is:

APrestige

BOfficial

CObligatory

DStatus

Answer:

B. Official

Explanation:

Official,Dignitary എന്നാൽ പദവിയുള്ള ഉദ്യോഗസ്ഥർ എന്നാണർത്ഥം. Obligatory (നിയമബദ്ധമായ), Prestige(അന്തസ്സ്‌, പ്രശസ്‌തി), Status(പദവി).

Question: 16

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹലവണം :

Aസോഡിയം

Bകാത്സ്യം

Cകോപ്പര്‍

Dപൊട്ടാസ്യം

Answer:

A. സോഡിയം

Question: 17

ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?

Aമന്ത്

Bമലമ്പനി

Cഡെങ്കിപ്പനി

Dചിക്കുൻഗുനിയ

Answer:

A. മന്ത്

Explanation:

ഇന്ത്യയിൽ പൊതുവേ കാണപ്പെടുന്ന മന്തിനു കാരണമാക്കുന്ന വിര, വൂചെരരിയ ബാങ്ക്രോഫ്ടി ആണ്. ഇത് സംക്രമിപ്പിക്കുന്ന കൊതുക്, അഴുക്കു വെള്ളത്തിലും, ഓടകളിലും മാത്രം മുട്ട ഇട്ടു പെറ്റുപെരുകുന്ന ക്യുലെക്സ് ജനുസ്സിൽപ്പെട്ട ക്യുലെക്സ് കുന്കിഫാഷ്യട്ടസ് (Culex qunquifasciatus ) ഇനമാണ്. ഈ ബാങ്ക്രോഫ്ടി വിര മൂലമുണ്ടാകുന്ന മന്ത് കൈകാലുകളെയും ജനനേന്ത്രിയങ്ങളെയും ബാധിച്ചു ആനക്കാൽ രൂപം പ്രാപിക്കുന്നു. ഇത്തരത്തിലുള്ള മന്തിനെആന മന്ത് എന്ന് നാട്ടുകാർ വിളിക്കുന്നു.

Question: 18

"Opus-magnum" means :

Aa great work

Bgrateful

Cin reality

Dmagnitude

Answer:

A. a great work

Question: 19

0.000312 / (0.13 x .2 )

A120

B0.12

C1.2:

D0.012

Answer:

D. 0.012

Question: 20

ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?

A120

B90

C60

D110

Answer:

C. 60

Explanation:

ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ , മണിക്കൂർ സൂചി 2 ലും മിനുട്ട് സൂചി 12 ലും ആയിരിക്കും ഇവയ്ക്കിടയിലുള കോണളവ് = 2 x 30 = 60

Question: 21

100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?

A25 കി.മീ. മണിക്കുർ

B20 കി.മീ. മണിക്കുർ

C40 കി.മീ. മണിക്കുർ

D30 കി.മീ. മണിക്കൂർ

Answer:

A. 25 കി.മീ. മണിക്കുർ

Question: 22

Gifty is _______ than Geetha.

Ayoung

Byoungest

Cyounger

Deldest

Answer:

C. younger

Explanation:

Sentence ഇൽ 'than' വന്നാൽ comparative degree use ചെയ്യണം . Positive degree - young Comparative degree - younger Superlative degree - youngest അതിനാൽ answer 'younger' ആണ് .

Question: 23

തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

Aസി. കേശവൻ

Bപറവൂർ ടി കെ നാരായണപിളള

Cപട്ടം താണുപിള്ള

Dപനമ്പള്ളി ഗോവിന്ദ മേനോൻ

Answer:

D. പനമ്പള്ളി ഗോവിന്ദ മേനോൻ

Explanation:

ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണു് തിരു-കൊച്ചി.

Question: 24

വേഴ്‌സായ് സന്ധി നടന്ന വർഷം ?

A1918

B1921

C1919

D1923

Answer:

C. 1919

Question: 25

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര് ?

Aബി.ആർ അംബേദ്കർ

Bമഹാത്മാഗാന്ധി

Cരാജേന്ദ്രപ്രസാദ്

Dജവാഹർലാൽ നെഹ്‌റു

Answer:

D. ജവാഹർലാൽ നെഹ്‌റു

Question: 26

പ്രകാശ വേഗത ഏറ്റവും കൂടിയ മാധ്യമം ?

Aവായു

Bജലം

Cറബ്ബർ

Dശൂന്യത

Answer:

D. ശൂന്യത

Question: 27

"പറയുവാനുള്ള ആഗ്രഹം" - ഒറ്റപ്പദമാക്കുക

Aവിവക്ഷ

Bദൈവീകം

Cസ്വസ്ഥം

Dസമാനം

Answer:

A. വിവക്ഷ

Question: 28

ശ്രേഷ്ഠം എന്ന അർത്ഥം വരുന്ന പദം?

Aമോദം

Bഹേമാം

Cസുഖം

Dപ്രമുഖം

Answer:

D. പ്രമുഖം

Question: 29

ദിനകരൻ എന്ന അർത്ഥം വരുന്ന പദം?

Aരവി

Bഹരി

Cനാരി

Dഫലം

Answer:

A. രവി

Question: 30

അവനോടി പിരിച്ചെഴുതുക

Aഅവ + നോടി

Bഅവൻ + നോടി

Cഅവൻ + ഓടി

Dഅവനു + ഓടി

Answer:

C. അവൻ + ഓടി

Question: 31

' ചെണ്ട കൊട്ടിക്കുക ' എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aസ്നേഹിക്കുക

Bഇഷ്ടപ്പെടുക

Cവെറുക്കുക

Dനാണം കെടുത്തുക

Answer:

D. നാണം കെടുത്തുക

Question: 32

“One day the king heard about him"-- ശരിയായ തർജ്ജമ ഏത് ?

Aഒരു ദിവസം രാജാവ് അയാൾ പറയുന്നത് കേട്ടു

Bഒരു ദിവസം അയാൾ രാജാവ് പറയുന്നത് കേട്ടു

Cഅയാൾ പറയുന്നത് രാജാവ് കേട്ടു കൊണ്ടിരുന്നു

Dഒരു ദിവസം രാജാവ് അയാളെപ്പറ്റി കേട്ടു

Answer:

D. ഒരു ദിവസം രാജാവ് അയാളെപ്പറ്റി കേട്ടു

Question: 33

ശരിയായ പദം എടുത്തെഴുതുക:

Aയശഃശരീരൻ

Bയശ്ശരീരൻ

Cയശരീരൻ

Dയശശരീരൻ

Answer:

A. യശഃശരീരൻ

Question: 34

ഒരു വരിയിൽ ഒരാൾ മുന്നിൽ നിന്ന് 6-ാമതും പിന്നിൽ നിന്ന് 18 -ാ മതുമാണ്. എങ്കിൽ ആ വരിയിൽ ആകെ എത്ര പേരുണ്ട് ?

A24

B25

C23

D22

Answer:

C. 23

Question: 35

ലോഹങ്ങൾ അടിച്ചു പരത്തി കനം കുറഞ്ഞ തകിടുകൾ ആക്കാൻ കഴിയും .ഈ സവിശേഷത എന്ത് പേരിൽ അറിയപ്പെടുന്നു ?

Aമാലിയബിലിറ്റി

Bഡാക്ടലിറ്റി

Cസൊനോരിറ്റി

Dഇതൊന്നുമല്ല

Answer:

A. മാലിയബിലിറ്റി

Question: 36

' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?

Aകശുമാവ്

Bകവുങ്ങ്

Cതെങ്ങ്

Dവാഴ

Answer:

C. തെങ്ങ്

Question: 37

പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം :

Aവ്യാഴം

Bബുധൻ

Cചൊവ്വ

Dയുറാനസ്

Answer:

B. ബുധൻ

Question: 38

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പാക്കിയിരിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം ?

A100

B110

C90

D125

Answer:

A. 100

Question: 39

പ്രകാശിച്ചുകൊണ്ടിരിക്കുന്ന ബൾബിൽ നിന്നും താപം താഴെ എത്തുന്നത് ഏതു താപ പ്രേരണ രീതി വഴിയാണ് ?

Aസംവഹനം

Bചാലനം

Cവികിരണം

Dഇതൊന്നുമല്ല

Answer:

C. വികിരണം

Question: 40

f സബ്‌ഷെല്ലിന് ഉൾക്കൊള്ളുവാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം ?

A14

B18

C24

D32

Answer:

A. 14

Question: 41

ലോകത്ത് ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന വൻകര ?

Aഏഷ്യ

Bനോർത്ത് അമേരിക്ക

Cയൂറോപ്പ്‌

Dആഫ്രിക്ക

Answer:

A. ഏഷ്യ

Question: 42

താഴെ കൊടുത്തവയിൽ ഏതാണ് ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ?

ABada

BLinux

CDOS

DUnix

Answer:

A. Bada

Question: 43

ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ :

Aഎം.ജി. ശ്രീകുമാർ

Bമുഹമ്മദ് റാഫി

Cകെ.ജെ. യേശുദാസ്

Dഎം ജയചന്ദ്രൻ

Answer:

C. കെ.ജെ. യേശുദാസ്

Question: 44

ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?

Aഅനീമിയ

Bസ്കർവി

Cനിശാന്ധത

Dവായ്പുണ്ണ്

Answer:

A. അനീമിയ

Question: 45

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?

Aതുടയെല്ല്

Bസ്റ്റേപിസ്

Cമാലിയസ്

Dതാടിയെല്ല്

Answer:

B. സ്റ്റേപിസ്

Question: 46

ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളിൽ ആൺകുട്ടികൾ പെൺകുട്ടികളുടെ മൂന്നു മടങ്ങാണ്.ക്ലാസ്സിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം എത്ര?

A48

B42

C46

D43

Answer:

A. 48

Explanation:

പെൺകുട്ടികൾ=x . ആൺകുട്ടികൾ=3x . ആകെ=x +3x =4x . (4 ന്റെ ഗുണിതമായ സംഖ്യ പരിഗണിച്ചാൽ ),4x =48 , x =12 =പെൺകുട്ടികൾ . ആൺകുട്ടികൾ=3x =36

Question: 47

15 സെൻറീമീറ്റർ നീളവും 13 സെൻറീമീറ്റർ വീതിയും 12 സെൻറീമീറ്റർ കനവുമുള്ള ഉള്ള ഒരു തടിക്കഷണം. അതിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?

A144 cm3

B165 cm3

C1728 cm3

D1560 cm3

Answer:

C. 1728 cm3

Explanation:

തന്നിരിക്കുന്ന അളവുകളിൽ ഏറ്റവും ചെറുതായിരിക്കും സമചതുരക്കട്ടയുടെ നീളം. a=12cm, സമചതുരക്കട്ടയുടെ വ്യാപ്തം = a³ വ്യാപ്തം=12*12*12 =1728 cm3

Question: 48

തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരത്തിൽ തുവൽകെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ ആണ് ?

Aസ്ട്രാറ്റസ് മേഘം

Bസിറസ് മേഘം

Cകുമുലസ് മേഘം

Dനിംബസ് മേഘം

Answer:

B. സിറസ് മേഘം

Question: 49

(-1)^99 + (-1)^100 + (-1)^101 = ?

A1

B-1

C3

D0

Answer:

B. -1

Explanation:

(-1)^99 + (-1)^100 + (-1)^101 = -1 + 1 + -1 = -1

Question: 50

Choose abstract noun

Amake

BLiberty

Ccommon

Dappear

Answer:

B. Liberty

Explanation:

Abstract noun എന്ന് പറഞ്ഞാൽ ഒന്നിന്റെ quality, action, state പറയാൻ ഉപയോഗിക്കുന്നു. Eg : Kindness, theft, youth.

Question: 51

കരിമണലിൽ നിന്ന് ലഭിക്കുന്ന ആണവ ഇന്ധനം ?

Aതോറിയം

Bയുറേനിയം

Cറേഡിയം

Dപൊളോണിയം

Answer:

A. തോറിയം

Question: 52

ഫോസ്ഫേറ്റ് എന്ന ധാതു വിഭവത്താൽ ഒരിക്കൽ സമ്പന്നമാകുകയും പിന്നീട ഈ വിഭവ ശോഷണം മൂലം ദരിദ്രമാകുകയും ചെയ്ത രാജ്യം ഏതാണ് ?

Aചിലി

Bനൗറു

Cക്യൂബ

Dബെർമുഡ

Answer:

B. നൗറു

Question: 53

കേരളത്തിന്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയ, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. ഇത് ഏത് വർഷമാണ് സ്ഥാപിതമായത് ?

A1961

B1956

C1962

D1972

Answer:

C. 1962

Question: 54

അയൽക്കൂട്ടങ്ങൾ ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?

Aകുടുംബശ്രീ

Bഇൻഷുറൻസ്

Cനീതിന്യായം

Dപൊതുവിതരണം

Answer:

A. കുടുംബശ്രീ

Explanation:

സ്ത്രീ ശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യനിർമാർജനം എന്നിവയാണ് കുടുംബശ്രീ പ്രസ്ഥാനത്തിന് അടിസ്ഥാന ലക്ഷ്യങ്ങൾ.

Question: 55

' പ്രോജക്ട് ആരോ ' ഏതുമായി ബന്ധപ്പെട്ട വികസന പദ്ധതിയാണ് ?

Aആശുപ്രതി

Bവിദ്യാലയം

Cപോസ്റ്റോഫീസ്

Dപഞ്ചായത്ത്

Answer:

C. പോസ്റ്റോഫീസ്

Question: 56

ഇന്ത്യയിൽ ഐടി ആക്ട് നിലവിൽ വന്നത് എന്നാണ് ?

Aഒക്ടോബർ 10 2000

Bനവംബർ 10 2000

Cഒക്ടോബർ 17 2000

Dനവംബർ 17 2000

Answer:

C. ഒക്ടോബർ 17 2000

Question: 57

സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് ?

ABOT

BPPP

CDODE

Dഇതൊന്നുമല്ല

Answer:

B. PPP

Question: 58

Use the prefix and suffix - forget:

Aunforgettable

Bunforgetting

Cdisforgetting

Dmisforgettable

Answer:

A. unforgettable

Question: 59

ലോക ഉപഭോക്തൃ അവകാശ ദിനം എന്ന്?

Aമാർച്ച് 15

Bഡിസംബർ 24

Cഏപ്രിൽ 4

Dനവംബർ 2

Answer:

A. മാർച്ച് 15

Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24

Question: 60

2008 - എ എഫ് സി ചലഞ്ച് കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം നേടുമ്പോൾ ക്യാപ്റ്റൻ ആയിരുന്ന വ്യക്തി?

Aആദിൽ ഖാൻ

Bസുനിൽ ചേത്രി

Cരാഹുൽ ബെഖേ

Dബൈച്ചൂങ് ബൂട്ടിയ

Answer:

D. ബൈച്ചൂങ് ബൂട്ടിയ

Question: 61

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?

A1989 ഒക്‌ടോബർ 15

B1993 ഡിസംബർ 3

C1990 ഏപ്രിൽ 10

D1995 ജനുവരി 26

Answer:

B. 1993 ഡിസംബർ 3

Question: 62

കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ ആര് ?

Aവി.പി മേനോൻ

Bപി.സി മാത്യു

Cവി.കെ വേലായുധൻ

Dഎസ്‌.എം വിജയാനന്ദ്

Answer:

C. വി.കെ വേലായുധൻ

Question: 63

കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏതാണ് ?

Aകേളികൊട്ട്

Bതോടയം

Cധനാശി

Dഅരങ്ങ്കേളി

Answer:

C. ധനാശി

Explanation:

◾ കഥകളിയിലെ ആദ്യത്തെ ചടങ്ങ് - അരങ്ങുകേളി ◾ കഥകളി അവതരണത്തിലെ ആദ്യത്തെ ചടങ്ങ് - പുറപ്പാട്

Question: 64

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതി ഏത് ?

Aമാലാഖ

Bനിർഭയ

Cസ്നേഹിത

Dകരുത്ത്

Answer:

A. മാലാഖ

Question: 65

She asked me whether I _____ speak English fluently

Acan

Bhave

Ccould

Dam

Answer:

C. could

Explanation:

പൂർവ്വകാലത്തെ ഒരു കഴിവിനെ കാണിക്കാൻ ആണ് could ഉപയോഗിക്കുന്നത്.

Question: 66

യോഗി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aയോഗ

Bയോഗു

Cയോഗിനി

Dയോഗന

Answer:

C. യോഗിനി

Question: 67

വാര്യർ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aവാസിയർ

Bവാരസ്യാർ

Cവൈസർ

Dവസർ

Answer:

B. വാരസ്യാർ

Question: 68

കോവിഡ് മൂലമുണ്ടാകുന്ന മാനസികസമ്മർദം കുറയ്ക്കാൻ സർക്കാർ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം ?

Aബ്രേക്ക് ദി ചെയിൻ

Bഒറ്റയ്ക്കല്ല ഒപ്പമുണ്ട്

Cകരുതല്‍ തന്നെ കവചം

Dനമ്മൾ അതിജീവിക്കും

Answer:

B. ഒറ്റയ്ക്കല്ല ഒപ്പമുണ്ട്

Explanation:

കോവിഡ് പോസിറ്റീവാകുന്നവരെ വിളിക്കുകയും അവരുടെ മാനസിക ബുദ്ധിമുട്ടുകളും ആവശ്യങ്ങളും ചോദിച്ചറിയുകയും ചെയ്യുന്നു.

Question: 69

2021-ലെ ലോക നഴ്സസ് ദിനത്തിന്റെ പ്രമേയം ?

AA vital resource for health

BHealth is a Human right

CNursing the World to Health

DA Vision for future healthcare

Answer:

D. A Vision for future healthcare

Explanation:

ആധുനിക നഴ്സിങ്ങിന്റെ ശിൽപി എന്നറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജൻമദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്.

Question: 70

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി ആരായിരുന്നു ?

AP ശിവശങ്കർ

Bദിനേശ് ഗോസ്വാമി

Cറാം ജത്മലാനി

DH R ഗോഖലെ

Answer:

D. H R ഗോഖലെ

Question: 71

' പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് ' ( PIO ) ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?

A1997

B1998

C1999

D2000

Answer:

C. 1999

Question: 72

15ാം കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ?

Aടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ

Bകെ.കെ.ശൈലജ

Cവി.ഡി.സതീശൻ

Dസണ്ണി ജോസഫ്

Answer:

D. സണ്ണി ജോസഫ്

Explanation:

എ​സ്​​റ്റി​മേ​റ്റ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൺ - കെ.​കെ. ശൈ​ല​ജ​

Question: 73

ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമം ഏതാണ് ?

Aബന്ദിലപ്പള്ളി

Bപോച്ചംപള്ളി

Cശ്രീകാകുളം

Dഗോദാവരി

Answer:

B. പോച്ചംപള്ളി

Question: 74

ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമമായ പോച്ചംപള്ളി ഏത് സംസ്ഥാനത്താണ് ?

Aആന്ധ്രാപ്രദേശ്

Bതെലങ്കാന

Cകർണ്ണാടക

Dതമിഴ്നാട്

Answer:

B. തെലങ്കാന

Question: 75

1936 ൽ തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിച്ച ഭരണാധികാരി ആര് ?

Aവിശാഖം തിരുനാൾ

Bസ്വാതി തിരുനാൾ

Cആയില്യം തിരുനാൾ

Dശ്രീ ചിത്തിര തിരുനാൾ

Answer:

D. ശ്രീ ചിത്തിര തിരുനാൾ

Explanation:

1956 ൽ തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നായി മാറി

Question: 76

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം ഏത് ?

Aഉത്തരവാദ ഭരണ പ്രക്ഷോഭം

Bനിവർത്തന പ്രക്ഷോഭം

Cകടയ്ക്കൽ പ്രക്ഷോഭം

Dവൈദ്യുതി പ്രക്ഷോഭം

Answer:

B. നിവർത്തന പ്രക്ഷോഭം

Question: 77

ബഹിരാകാശ നിരീക്ഷണ പേടകമായ ' എക്സ്പോസാറ്റ് ' വിക്ഷേപിക്കുന്ന രാജ്യം ഏതാണ് ?

Aജർമനി

Bഇന്ത്യ

Cഅമേരിക്ക

Dഫ്രാൻസ്

Answer:

B. ഇന്ത്യ

Explanation:

🔹 പ്രപഞ്ചത്തിലെ ശക്തിയേറിയ എക്സറേ ഉറവിടങ്ങള്‍ പഠിക്കാന്‍ അടുത്ത വര്‍ഷം isro ഏറ്റെടുക്കുന്ന ദൗത്യമാണ് എക്സ്പോസാറ്റ്. 🔹 XPoSat എന്നതിന്റെ പൂർണ രൂപം - X-ray Polarimeter Satellite

Question: 78

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒന്നാമതെത്തിയത് ആരാണ് ?

Aലയണൽ മെസ്സി

Bനെയ്‌മർ

Cകെവിൻ ഡി ബ്രൂയിൻ

Dക്രിസ്റ്റിയാനോ റൊണാൾഡോ

Answer:

D. ക്രിസ്റ്റിയാനോ റൊണാൾഡോ

Question: 79

ഉപഗ്രഹങ്ങൾ വഴി കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഇന്ത്യൻ മേധാവിയായി നിയമിതനായത് ആരാണ് ?

Aരാജീവ് അഗർവാൾ

Bവിദിത് ആട്രേ

Cസഞ്ജയ് ഭാർഗവ

Dസുജിത് കുമാർ

Answer:

C. സഞ്ജയ് ഭാർഗവ

Question: 80

ചുവന്ന ഭീമൻ ഞണ്ടുകൾ എല്ലാ വർഷവും നവംബറിൽ കൂട്ടംകൂട്ടമായി കാട്ടിൽനിന്ന് പ്രജനനത്തിനായി കടലിലേക്ക് യാത്രചെയ്യും. ഇവരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ക്രിസ്മസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധികാര പരിധിയിലാണ് ?

Aമാലിദ്വീപ്

Bഓസ്ട്രേലിയ

Cന്യൂസിലാൻഡ്

Dഅമേരിക്ക

Answer:

B. ഓസ്ട്രേലിയ

Question: 81

പ്രഥമ K M ബഷീർ മാധ്യമ പുരസ്‌കാരം നേടിയത്?

Aഹാഷ്മി താജ്

Bവിനു മോഹൻ

Cശ്രീജ മേനോൻ

Dഅനു എബ്രഹാം

Answer:

D. അനു എബ്രഹാം

Question: 82

വിവേകോദയം പത്രത്തിനെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാന തിരഞ്ഞെടുക്കുക.

1. 1904 മെയ് 13നാണ് വിവേകോദയം മാസിക പ്രസിദ്ധപ്പെടുത്തിയത്.  

2.എസ്. എൻ . ഡി. പിയുടെ ആദ്യത്തെ മുഖപത്രമാണ് വിവേകോദയം 

3.ഈഴവ ഗസറ്റ് എന്നും ഇത് അറിയപ്പെടുന്നു.  

A1 മാത്രം ശരി

B3 മാത്രം ശരി

C1,2 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 83

അൺഗയ്ഡഡ് മീഡിയയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സിഗ്നലുകൾ കടന്നുപോകാനായി ഒരു ഫിസിക്കൽ പാതയില്ല.

2.വയർലെസ് ആയിട്ടാണ് കമ്മ്യൂണിക്കേഷൻ നടക്കുന്നത് . 

3.റേഡിയോ വേവ്സ്, മൈക്രോ വേവ്സ് തുടങ്ങിയവ ഇതിനുദാഹരണമാണ്.

A1&2

B2&3

C1&3

D1,2&3

Answer:

D. 1,2&3

Question: 84

താഴെ പറയുന്നവയിൽ ത്സാൻസി റാണിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത് ?

1) കലാപകാലത്ത് ത്സാൻസി റാണി സഞ്ചരിച്ച കുതിര - പവൻ  

2) ത്സാൻസി റാണി മരണമടഞ്ഞ സ്ഥലം - ഗ്വാളിയോർ 

3) ത്സാൻസി റാണിയുടെ മറ്റൊരു പേര് - മണികർണിക


A1

B2 & 3

C1 & 3

Dഇവയെല്ലാം

Answer:

B. 2 & 3

Question: 85

മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ?   

  1. നടത്തത്തെ വ്യായാമങ്ങളുടെ റാണി എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്  
  2. ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്ള ഗാന്ധി എന്ന പേര് സ്വീകരിച്ച ഗാന്ധിജിയുടെ പുത്രൻ മണിലാൽ ഗാന്ധി 
  3. പഠനത്തിനായി ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയ വർഷം - 1888 
  4. തനിക്ക് അമ്മയെ പോലെയാണ് എന്ന് ഗാന്ധിജി പറഞ്ഞത് ഭഗവത്ഗീതയെക്കുറിച്ചാണ്
     

A1 , 2 , 4 ശരി

B1 , 3 , 4 ശരി

C2 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

B. 1 , 3 , 4 ശരി

Explanation:

ഇസ്ലാം മതം സ്വീകരിച്ച് അബ്ദുള്ള ഗാന്ധി എന്ന പേര് സ്വീകരിച്ച ഗാന്ധിജിയുടെ പുത്രൻ ഹരിലാൽ ഗാന്ധി

Question: 86

പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?

Aനീരജ്

Bശ്രീ

Cഅമ്മു

Dറോങ്‌മോൺ

Answer:

A. നീരജ്

Explanation:

ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹ്നമായ മുയലിന് പേരിട്ടിരിക്കുന്നത്. ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത് - ജിനിൽ പ്രധാന വേദി - തിരുവനന്തപുരം

Question: 87

ആഭരണത്തിന്റെ പര്യായ പദം ഏത്?

Aഭാഷണം

Bഭൂഷണം

Cനീഡം

Dഇതൊന്നുമല്ല

Answer:

B. ഭൂഷണം

Question: 88

ഇസ്ലാം വിദ്വേഷ വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ?

Aജൂൺ 15

Bസെപ്റ്റംബർ 16

Cമാർച്ച് 15

Dമാർച്ച് 16

Answer:

C. മാർച്ച് 15

Explanation:

• ഈ ദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ച വർഷം - 2022 • പ്രമേയം സമർപ്പിച്ച രാജ്യം - പാകിസ്ഥാൻ • 2019ല്‍ ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചില്‍ 2 മസ്ജിദുകളിൽ ഭീകരാക്രമണം നടത്തിയ ദിവസമാണ് മാര്‍ച്ച് 15.

Question: 89

വളപട്ടണം പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്.

2.കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌ ഉത്ഭവിക്കുന്നത്.

3.കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും വളപട്ടണം പുഴയാണ്.

4.പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

A1,2,4

B1,3,4

C1,2,3,4

D2,3,4

Answer:

C. 1,2,3,4

Explanation:

ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ്‌ വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്‌. കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഈ പുഴയ്ക്കു കുറുകെയാണ്. വളപട്ടണം പുഴ ഉത്ഭവിക്കുന്നത് കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌.പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്നു. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്..

Question: 90

Use the correct tense form of the verb given in the brackets. The child (sleep) at this moment .

Asleep

Bsleeping

Cis sleeping

Dslept

Answer:

C. is sleeping

Explanation:

ഇവിടെ Timing Word ആയ 'at this moment' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'At this moment' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്. ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്. Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (The child) singular ആയതുകൊണ്ട് verb ഉം singular(is) ഉപയോഗിക്കണം.

Question: 91

കേരളത്തിലെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ നിലവിൽ വന്നത് ?

Aആലപ്പുഴ

Bകോഴിക്കോട്

Cമലപ്പുറം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Explanation:

കടകംപള്ളി സിവിൽ സ്‌റ്റേഷനിലാണ് സ്ഥിതി ചെയ്യുന്നത്.

Question: 92

കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻഡിങ് ആശുപത്രി നിലവിൽ വരുന്നത് എവിടെയാണ് ?

Aകണ്ണൂർ

Bതിരുവനന്തപുരം

Cകോഴിക്കോട്

Dഎറണാകുളം

Answer:

C. കോഴിക്കോട്

Explanation:

പദ്ധതിയുടെ ഏകോപനത്തിനായുള്ള സ്പെഷൽ ഓഫീസർ - ഡോ: ബിജു അവയവ ദാനത്തിനുള്ള കേരള സർക്കാർ പദ്ധതി - മൃതസഞ്ജീവനി മൃതസഞ്ജീവനിയുടെ അംബാസിഡർ - മോഹൻലാൽ

Question: 93

ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?

Aബർലിൻ മതിൽ

Bഒളികാമറകള്‍ പറയാത്തത്

Cപോരാട്ടം

Dപൊളിച്ചെഴുത്ത്

Answer:

D. പൊളിച്ചെഴുത്ത്

Explanation:

ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കുഞ്ഞനന്തൻ നായർ. 1962 മുതല്‍ 1992 വരെ ബ്ലിറ്റ്‌സ് വാരികയുടെയും കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യന്‍ ലേഖകനായി ബര്‍ലിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. പിന്നീട് കേരളത്തിലേക്ക് തിരിച്ചു വന്നു ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തില്‍ സജീവമായി.

Question: 94

ആർട്ടെമിസ് III ഏത് രാജ്യത്തിന്റെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ദൗത്യമാണ് ?

Aഇന്ത്യ

Bചൈന

Cഅമേരിക്ക

Dഫ്രാൻസ്

Answer:

C. അമേരിക്ക

Explanation:

.

Question: 95

സ്പോർട്സ് ജേർണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകുന്ന SJFI മെഡൽ നേടിയ മുൻ ഇന്ത്യൻ ക്രിക്കറ്റർ ആരാണ് ?

Aമഹേന്ദ്ര സിംഗ് ധോണി

Bസുനിൽ ഗാവസ്‌കർ

Cകപിൽ ദേവ്

Dദിലീപ് വെംഗ്സർകർ

Answer:

B. സുനിൽ ഗാവസ്‌കർ

Question: 96

വിവരാവകാശ നിയമം 2005 ന്റെ എത്രാം വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് ?

A10

B11

C12

D15

Answer:

C. 12

Question: 97

ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?

Aപ്രസിഡന്റ്

Bവൈസ് പ്രസിഡന്റ്

Cഗവർണർ

Dസ്‌പീക്കർ

Answer:

A. പ്രസിഡന്റ്

Explanation:

ദേശീയ പട്ടികജാതി കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 5 അംഗങ്ങളാണുള്ളത്.

Question: 98

“സർവ്വേ ഭവന്തു സുഖിനഃ എന്നത് എന്തിന്റെ ആപ്തവാക്യം?

Aദേശീയ മനുഷ്യാവകാശ കമ്മീഷൻ

Bദേശീയ ബാലാവകാശ കമ്മീഷൻ

Cദേശീയ വനിതാ കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

A. ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Explanation:

1993 സെപ്റ്റംബർ 28 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

Question: 99

ഒരു മരുന്ന് വ്യത്യസ്തമായ ഒരു മരുന്നോ, ഔഷധക്കൂട്ടോ, ആയി വിൽക്കുന്നതിനുള്ള ശിക്ഷ:

A6 മാസം വരെ തടവോ, 10000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

B8 മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

C6 മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Dഇവയൊന്നുമല്ല

Answer:

C. 6 മാസം വരെ തടവോ, 1000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Explanation:

സെക്ഷൻ 276 - Sale of drug as a different drug or preparation.

Question: 100

സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?

Aകേന്ദ്ര സർക്കാരിന്

Bസംസ്ഥാന സർക്കാരിന്

Cകേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും

Dഇവയൊന്നുമല്ല

Answer:

B. സംസ്ഥാന സർക്കാരിന്

Explanation:

ദേശീയ വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും കേന്ദ്ര സർക്കാരിനും സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സംസ്ഥാന സർക്കാരിനും സമർപ്പിക്കേണ്ടതാണ്.