Question: 1

കറുത്ത പരുത്തി മണ്ണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യയിലെ പ്രദേശം ?

Aഗംഗാ സമതലം

Bആസ്സാം താഴ്വര

Cഡക്കാണ്‍ ട്രാപ് മേഖല

Dപശ്ചിമതീരസമതലം

Answer:

C. ഡക്കാണ്‍ ട്രാപ് മേഖല

Explanation:

Mostly a very big part of India known by it's famous name as Deccan Plateau has majority of black soil (black cotton soil) in India. This portion consists of mainly Maharashtra and Karnataka including some parts of Gujrat and Madhya Pradesh.

Question: 2

ഭരണഘടനാ നിര്‍മ്മാണസമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു ?

Aഡോ. ബി.ആര്‍. അംബേദ്ക്കര്‍

Bരാജേന്ദ്രപ്രസാദ്‌

Cസച്ചിദാനന്ദ സിന്‍ഹ

Dരാജഗോപാലാചാരി

Answer:

C. സച്ചിദാനന്ദ സിന്‍ഹ

Explanation:

Sachchidananda Sinha was named the Interim President of the Constituent Assembly of India on 9 December 1946. He was replaced by Dr. Rajendra Prasad after indirect election on 11

Question: 3

മലബാര്‍ തീരം സ്ഥിതി ചെയ്യുന്നത് ഏത് സമതലത്തിലാണ് ?

Aപശ്ചിമതീര സമതലത്തിന്‍റെ തെക്കുഭാഗത്ത്

Bപശ്ചിമതീര സമതലത്തിന്‍റെ വടക്കുഭാഗത്ത്

Cപൂര്‍വ്വതീര സമതലത്തിന്‍റെ തെക്കുഭാഗത്ത്

Dഇതൊന്നുമല്ല

Answer:

A. പശ്ചിമതീര സമതലത്തിന്‍റെ തെക്കുഭാഗത്ത്

Explanation:

The Malabar Coast, in historical contexts, refers to India's southwestern coast, which lies on the narrow coastal plain of Karnataka and Kerala states between the Western Ghats range and the Arabian Sea. The coast runs from south of Goa to Kanyakumari on India's southern tip.

Question: 4

ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?

Aഓസ്‌ട്രേലിയ

Bയൂറോപ്പ്

Cഅമേരിക്ക

Dഏഷ്യ

Answer:

B. യൂറോപ്പ്

Question: 5

കാനഡയുടെ തലസ്ഥാനം?

Aഒട്ടാവ

Bഹവാന

Cകിംഗ്സ്റ്റണ്‍

Dലിമ

Answer:

A. ഒട്ടാവ

Question: 6

Never try to rely _____ foolish people.

Aof

Bto

Cwith

Don

Answer:

D. on

Explanation:

ആളുകളെ ചേർത്ത് rely വരുമ്പോൾ 'on' എന്ന preposition ആണ് ഉപയോഗിക്കേണ്ടത്.

Question: 7

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം ?

A8

B6

C10

D12

Answer:

B. 6

Question: 8

പൂരിപ്പിക്കുക, 2,5,9,14,20,________

A27

B18

C28

D14

Answer:

A. 27

Question: 9

The antonym of ‘Fortune’ is ?

Aunfortune

Bmisfortune

Cdisfortune

Denfortune

Answer:

B. misfortune

Question: 10

"To let the cat out of the bag" എന്നതിന്റെ ശരിയായ അർത്ഥമാണ്.

Aവിഷമങ്ങൾ പുറത്തു പറയുക

Bതെറ്റിനെ ന്യായീകരിക്കുക

Cരഹസ്യം പുറത്തറിയിക്കുക

Dബാഗിൽ നിന്നു പൂച്ചയെ പുറത്തെടുക്കുക

Answer:

C. രഹസ്യം പുറത്തറിയിക്കുക

Question: 11

ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

Aയംഗ ഇന്ത്യ

Bമറാത്താ

Cഇന്ത്യൻ ഒപ്പിനിയൻ

Dകേസരി

Answer:

D. കേസരി

Question: 12

രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ?

Aകൃഷി

Bജലസേചനം

Cആരോഗ്യം

Dവ്യവസായം

Answer:

D. വ്യവസായം

Question: 13

30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി.എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര ?

A30

B35

C40

D45

Answer:

D. 45

Explanation:

30 പേരുടെ ആകെ തൂക്കം = 30 x 25 = 750 40 പേരുടെ ആകെ തൂക്കം = 40 x 30 = 1200 തൂക്കത്തിൽ വന്ന വ്യത്യാസം = 450 പുതുതായി വന്ന ആളുടെ ശരാശരി തൂക്കം = 45

Question: 14

One of my puppies ____ out of kennel.

Aget

Bare getting

Chave got

Dgets

Answer:

D. gets

Explanation:

One of വെച്ച് തുടങ്ങുന്ന വാക്യങ്ങളിൽ noun കഴിഞ്ഞാൽ singular verb ആണ് ഉപയോഗിക്കേണ്ടത്. അത് കൊണ്ട് ഇവിടെ gets ആണ് ശരിയുത്തരം.

Question: 15

The synonym of ‘ Audacious ’ :

AUseless

BFoolish

CBold

DCrazy

Answer:

C. Bold

Explanation:

Audacious,Bold എന്നാൽ സാഹസികസ്വഭാവമുള്ള അല്ലെങ്കിൽ ഭയരഹിതനായ എന്നാണ് അർത്ഥം.

Question: 16

The meaning of the phrasal verb “call on'.

Ashout

Bvisit

Ccancel

Dremember

Answer:

B. visit

Question: 17

5% പലിശ നിരക്കിൽ 8 വർഷം കൊണ്ട് 560 രൂപ പലിശ ലഭിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം ?

A568

B4480

C4000

D1400

Answer:

D. 1400

Question: 18

സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?

Aസിംഹവാലൻ കുരങ്ങ്

Bകാട്ടുപന്ന്

Cകാട്ടുപോത്ത്

Dആന

Answer:

A. സിംഹവാലൻ കുരങ്ങ്

Question: 19

വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

Aകാർബൺ

Bടിൻ

Cലെഡ്

Dകാമിയം

Answer:

C. ലെഡ്

Question: 20

ആന്ധാപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം :

A1956

B1952

C1954

D1955

Answer:

A. 1956

Explanation:

ആന്ധ്ര സംസ്ഥാനം നിലവിൽ വന്നത് - 1953

Question: 21

ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?

Aഇൻഫ്രാസോണിക് രംഗം

Bഅൾട്രാസോണിക് തരംഗം

Cസൂപ്പർ സോണിക് സർക്കാം

Dഗാമാതരാഗം

Answer:

A. ഇൻഫ്രാസോണിക് രംഗം

Explanation:

Earthquakes produce very powerful seismic waves that can be classed as infrasound waves

Question: 22

താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നുമാത്രം വ്യത്യസ്തമാണ്. അതേത് ?

A21

B31

C51

D81

Answer:

B. 31

Explanation:

31 is a prime number

Question: 23

12 : 143 : : 19 : ?

A391

B371

C360

D390

Answer:

C. 360

Explanation:

12:12^2-1 19:19^2-1=360

Question: 24

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?

Aഞായർ

Bതിങ്കൾ

Cശനി

Dചൊവ്വ

Answer:

B. തിങ്കൾ

Question: 25

വൈദ്യുത ചാർജിന്റെ യൂണിറ്റ് ?

Aആമ്പിയർ

Bകൂളോം

Cഫാരഡെ

Dകെൽ‌വിൻ

Answer:

B. കൂളോം

Explanation:

ഒരു അമ്പിയർ വൈദ്യുത പ്രവാഹമുള്ള ഒരു വൈദ്യുത വാഹിയിലൂടെ ഒരു സെക്കണ്ടിൽ കടന്നുപോകുന്ന ചോദിതങ്ങളുടെ അളവാണ് ഒരു കൂളുംബ് (കൂളോം).

Question: 26

Ajith is _____ than strong.

Awiser

Bmore wise

Cwisest

Dmost wise

Answer:

B. more wise

Explanation:

വാക്യത്തിൽ than വന്നാൽ comparitive degree യാണ് ഉപയോഗിക്കേണ്ടത്. സ്വാഭാവികമായി ഇവിടെ wiser ആണ് വരേണ്ടത്, പക്ഷെ ഒരു വ്യക്തിയുടെ തന്നെ രണ്ട് quality യാണ് വാക്യത്തിൽ പറയുന്നതെങ്കിൽ more ചേർത്തുകൊണ്ടുള്ള positive വാക്യമാണ് ചേർക്കേണ്ടത്. അത് കൊണ്ട് more wise എന്നാണ് ശരിയുത്തരം.

Question: 27

ആദായ നികുതി നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത് ?

A1955

B1961

C1973

D1991

Answer:

B. 1961

Question: 28

ഏറ്റവും കൂടുതൽ കലോറിക മൂല്യമുള്ള ഇന്ധനമേത് ?

Aഎൽ.പി.ജി

Bപെട്രോൾ

Cബയോഗ്യാസ്

Dഹൈഡ്രജൻ

Answer:

D. ഹൈഡ്രജൻ

Question: 29

പ്രധാനം എന്ന അർത്ഥം വരുന്ന പദം?

Aസുഖം

Bഅസുഖം

Cപ്രണയം

Dശ്രേഷ്ഠം

Answer:

D. ശ്രേഷ്ഠം

Question: 30

ആദിത്യൻ എന്ന അർത്ഥം വരുന്ന പദം?

Aതരണി

Bബ്രാഹ്മി

Cഹരി

Dദിവം

Answer:

A. തരണി

Question: 31

' പറയാനുള്ള ആഗ്രഹം ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aജിജ്ഞാസ

Bപിപാസ

Cലൗകികം

Dവിവക്ഷ

Answer:

D. വിവക്ഷ

Question: 32

നെല്ലിപ്പലക കാണുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?

Aആദ്യം കാണുക

Bഎല്ലാം കാണുക

Cകുറച്ചു കാണുക

Dഅവസാനം കാണുക

Answer:

D. അവസാനം കാണുക

Question: 33

കടന്നൽ കൂട്ടിൽ കല്ലെറിയുക എന്ന ശൈലിയുടെ അർത്ഥമെന്ത്?

Aവേറെ ഒരാളെ അപകടത്തിൽ പെടുത്തുക

Bസ്വയം അപകടത്തിൽ പെടുക

Cഎപ്പോഴും അപകടത്തിൽപ്പെടുന്ന വ്യക്തി

Dസ്വയം അപകടത്തിൽ പെടാതിരിക്കുക

Answer:

B. സ്വയം അപകടത്തിൽ പെടുക

Question: 34

അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?

Aഅവ + അൻ

Bഅ + അൻ

Cഅവ + വൻ

Dഅ + വൻ

Answer:

B. അ + അൻ

Question: 35

"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?

AYou are selected to this post.

BYou are considered to this post.

CYou are joined to this post.

DYou are appointed to this post.

Answer:

D. You are appointed to this post.

Question: 36

വൈദ്യുതി ബൾബിലെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന ലോഹം ഏതാണ് ?

Aടങ്സ്റ്റൻ

Bകോപ്പർ

Cയിട്രിയം

Dമോലിബിഡ്നം

Answer:

A. ടങ്സ്റ്റൻ

Question: 37

ശരിയായ പദം കണ്ടുപിടിക്കുക

Aആഢംബരം

Bആഡംബരം

Cആഡംഭരം

Dആദംബരം

Answer:

B. ആഡംബരം

Question: 38

"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?

Aപയർ

Bതക്കാളി

Cനെല്ല്

Dതെങ്ങ്

Answer:

C. നെല്ല്

Question: 39

40 കുട്ടികൾ പങ്കെടുത്ത ഒരു ക്വിസ് മത്സരത്തിൽ വിനുവിന്റെ സ്ഥാനം താഴെ നിന്നും 38 -ാം മത് ആയാൽ മുകളിൽ നിന്നും വിനുവിന്റെ സ്ഥാനം എത്ര ?

A3

B2

C4

D5

Answer:

A. 3

Question: 40

ഒരു പദാർത്ഥത്തിനു സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലത്തിന്റെ അളവാണ് :

Aവ്യാപ്തം

Bസാന്ദ്രത

Cഗാഢത

Dഇതൊന്നുമല്ല

Answer:

A. വ്യാപ്തം

Question: 41

ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?

A45 KM/H

B50 KM/H

C40 KM/H|

D30 KM/H

Answer:

C. 40 KM/H|

Question: 42

കഥകളിയുടെ പ്രാചീനരൂപം :

Aകുറത്തിയാട്ടം

Bരാമനാട്ടം

Cക്യഷ്ണനാട്ടം

Dകൂടിയാട്ടം

Answer:

B. രാമനാട്ടം

Question: 43

വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?

A10 %

B12 %

C20 %

D25 %

Answer:

C. 20 %

Explanation:

വാങ്ങിയ വില = 50 വിറ്റ വില = 40 നഷ്ട്ടം = 10 </br > നഷ്ട ശതമാനം = 1050×100=20\frac {10}{50} \times 100 = 20 %

Question: 44

അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?

Aഗോയിറ്റർ

Bഅനീമിയ

Cനിശാന്ധത

Dസ്കർവി

Answer:

A. ഗോയിറ്റർ

Question: 45

'രക്തരഹിത വിപ്ലവം' അരങ്ങേറിയ രാജ്യമേത്?

Aഫ്രാൻസ്

Bഇറ്റലി

Cജർമനി

Dഇംഗ്ലണ്ട്

Answer:

D. ഇംഗ്ലണ്ട്

Question: 46

താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങളാണ് :

Aനിംബസ് മേഘം

Bസ്ട്രാറ്റസ് മേഘം

Cകുമുലസ് മേഘം

Dസിറസ് മേഘം

Answer:

B. സ്ട്രാറ്റസ് മേഘം

Question: 47

ആപ്പിൾ കമ്പനി പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഉള്ള പേർസണൽ കമ്പ്യൂട്ടർ ?

Aലിസ

Bറോസി

Cഗ്നു

Dഎമിലി

Answer:

A. ലിസ

Explanation:

1983ലാണ് ആപ്പിൾ കമ്പനി ലിസ പുറത്തിറക്കിയത് . ആപ്പിൾ കമ്പനി സ്ഥാപിച്ചത് സ്റ്റീവ് ജോബ്സ്

Question: 48

വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതി വഴിയാണ്?

A40

B41

C42

D44

Answer:

C. 42

Question: 49

ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---

Aശ്വാസകോശം

Bരക്തം

Cപാൻക്രിയാസ്

Dതലച്ചോറ്

Answer:

C. പാൻക്രിയാസ്

Explanation:

തൊണ്ടയെ ബാധിക്കുന്ന രോഗം ഡിഫ്തീരിയ. അതുപോലെ പാൻക്രിയാസിനെ ബാധിക്കുന്ന രോഗം പ്രമേഹം

Question: 50

Choose the Imperative sentence

AShoot the enemies

BWhat a night!

CHas she arrived ?

DHe talks in his sleep

Answer:

A. Shoot the enemies

Explanation:

Request,Order,Advice,Suggestion ഇവ എല്ലാം Imperative sentence ആണ് .

Question: 51

ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ തുക എത്ര?

A100

B385

C500

D232

Answer:

B. 385

Explanation:

ആദ്യത്തെ 10 എണ്ണൽസംഖ്യകളുടെ വർഗങ്ങളുടെ തുക = n(n+1)(2n+1)/6 =10x(10+1)(2x10+1)/6 = 10x11x21/6 = 385

Question: 52

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എൽ.പി.ജി) മുഖ്യ ഘടകമെന്ത് ?

Aപ്രൊപ്പെയ്ൻ

Bപെന്റൈൻ

Cഹെക്ടെയ്ൻ

Dബ്യൂട്ടെയ്ൻ

Answer:

D. ബ്യൂട്ടെയ്ൻ

Question: 53

മനുഷ്യശരീരത്തിലെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം എത്ര?

A80

B206

C126

D33

Answer:

D. 33

Explanation:

മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം-206

Question: 54

ക്ഷേത്രകലാ അക്കാദമി എവിടെയാണ് ?

Aകണ്ണൂർ

Bതലശ്ശേരി

Cചിറക്കൽ

Dമാടായിക്കാവ്

Answer:

D. മാടായിക്കാവ്

Question: 55

കളികളിലൂടെ കുട്ടികളുടെ ശാരീരിക- മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?

Aപ്ലേ ഗെയിംസ്

Bപ്ലേ ഫോർ ഹെൽത്ത്

Cപ്ലേ കേരള

Dഗെയിംസ് ഫ്രം സ്കൂൾ

Answer:

B. പ്ലേ ഫോർ ഹെൽത്ത്

Explanation:

സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

Question: 56

മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?

Aസിംഹം

Bകടുവ

Cആന

Dകുതിര

Answer:

A. സിംഹം

Question: 57

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആരാണ് ?

Aനരേന്ദ്ര മോദി

Bമാധുരി ദീക്ഷിത്

Cദിയ മിർസ

Dകൃതി തിവാരി

Answer:

D. കൃതി തിവാരി

Question: 58

സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപ്രതി ?

Aഅരുണ അസഫ് അലി ഗവൺമെന്റ് ഹോസ്പിറ്റൽ

Bഅപ്പോളോ ഹോസ്പിറ്റൽ

Cഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ

Dജി ബി പന്ത് ഹോസ്പിറ്റൽ

Answer:

B. അപ്പോളോ ഹോസ്പിറ്റൽ

Explanation:

Social Endeavour for Health And Telemedicine എന്നാണ് SEHAT എന്നതിന്റെ പൂർണ്ണ രൂപം.

Question: 59

' സെഹത് ' എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ആരായിരുന്നു ?

Aവിജയ് ഗോയൽ

Bധർമേന്ദ്ര പ്രധാൻ

Cരവി ശങ്കർ പ്രസാദ്

Dനിർമ്മലാ സീതാരാമൻ

Answer:

C. രവി ശങ്കർ പ്രസാദ്

Explanation:

Social Endeavour for Health And Telemedicine എന്നാണ് SEHAT എന്നതിന്റെ പൂർണ്ണ രൂപം.

Question: 60

You shouldn't eat chicken that is ______cooked.

Ail

Bun

Cunder

Dmis

Answer:

C. under

Explanation:

undercooked = പൂർണമായും വേവിക്കാത്ത ഭക്ഷണം

Question: 61

സ്കൂൾ ലാബിലെ നെറ്റ്‌വർക് ഏതിന് ഉദാഹരണമാണ് ?

AMAN

BLAN

CWAN

DNone of these

Answer:

B. LAN

Question: 62

കേരളത്തിൽ 'സിലിക്ക' നിക്ഷേപം കാണപ്പെടുന്ന പ്രദേശമേത് ?

Aചേർത്തല

Bനീണ്ടകര

Cനീലേശ്വരം

Dകൊടുങ്ങല്ലൂർ

Answer:

A. ചേർത്തല

Explanation:

💠 ഇൽമനൈറ് , മോണോസൈറ്റ് , സിലിക്കൺ - ചവറ - നീണ്ടകര (കൊല്ലം) 💠 ബോക്സൈറ്റ് - കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട് (കാസർഗോഡ്) 💠 ചുണ്ണാമ്പ്‌കല്ലു - തണ്ണീർമുക്കം, വൈക്കം(കോട്ടയം), വാടാനപ്പള്ളി,കൊടുങ്ങല്ലൂർ(തൃശ്ശൂർ). 💠 കളിമണ്ണ് - കുണ്ടറ (കൊല്ലം) 💠 ലിഗ്‌നൈറ്റ് - വർക്കല (തിരുവനന്തപുരം) 💠 സിലിക്ക - ചേർത്തല (ആലപ്പുഴ) 💠 ഇരുമ്പ് - കോഴിക്കോട്, മലപ്പുറം

Question: 63

You _____ go now

Acould

Bcan

Cwould

Dought to

Answer:

B. can

Explanation:

സമ്മതം കൊടുക്കാൻ can ഉപയോഗിക്കുന്നു

Question: 64

ക്ഷത്രിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aക്ഷേത്ര

Bക്ഷേത്രി

Cക്ഷത്രിയൻ

Dക്ഷത്രിയ/ ക്ഷത്രിയാണി

Answer:

D. ക്ഷത്രിയ/ ക്ഷത്രിയാണി

Question: 65

എം എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഷിംല

Bചെന്നൈ

Cഭോപ്പാൽ

Dകാൺപൂർ

Answer:

B. ചെന്നൈ

Question: 66

ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏതാണ് ?

Aജാർഖണ്ഡ്

Bരാജസ്ഥാൻ

Cമുംബൈ

Dപശ്ചിമബംഗാൾ

Answer:

A. ജാർഖണ്ഡ്

Question: 67

2021-ലെ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടിയത് ?

Aഒൽഗ ടോക്കർസുക്ക്

Bജെന്നിഫർ ക്രോഫ്റ്റ്

Cഡേവിഡ് ഡിയോപ്

Dമറീക ലൂകാസ് റൈനഫെൽഡ്

Answer:

C. ഡേവിഡ് ഡിയോപ്

Explanation:

🔹 കൃതി - അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്‌ 🔹 ഒന്നാം ലോകമഹായുദ്ധത്തിൽ ഫ്രാൻസിന് വേണ്ടി യുദ്ധം ചെയ്ത സെനഗൽ സ്വദേശികളുടെ ജീവിതമാണ് നോവൽ പ്രമേയം. 🔹 അന്ന മോസ്ചോവാകിസിന്റേതാണ് ഇംഗ്ലീഷ് പരിഭാഷ. 🔹 50000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) സമ്മാനത്തുക ഡിയോപും മോസ്ചോവാകിസും പങ്കിടും. 🔹 ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരനാണ് ഡേവിഡ് ഡിയോ

Question: 68

അംഗ പരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aഉദിഷ

Bപ്രഗതി

Cപരിരക്ഷ

Dസാക്ഷം

Answer:

C. പരിരക്ഷ

Question: 69

അനാഥരോ, മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാതിരിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി ?

Aഉഷസ്

Bചിസ് സ്

Cസുകൃതം

Dസ്നേഹപൂർവ്വം

Answer:

D. സ്നേഹപൂർവ്വം

Question: 70

കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ?

Aസഹിതം

Bലെറ്റ്സ് ഗൊ ഡിജിറ്റൽ

Cജീവനി

Dഫസ്റ്റ് ബെൽ

Answer:

B. ലെറ്റ്സ് ഗൊ ഡിജിറ്റൽ

Question: 71

മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?

Aമെഡിസിൻ അറ്റ് ഹോം

Bആയുഷ് ഹോം

Cകാരുണ്യ

Dകാരുണ്യ@ഹോം

Answer:

D. കാരുണ്യ@ഹോം

Explanation:

പദ്ധതി നടത്തുന്നത് - കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ

Question: 72

ജനകീയ കവിത വേദിയുടെ 2021ലെ സുകുമാർ അഴീക്കോട് പുരസ്കാരം ലഭിച്ചതാർക്ക് ?

Aബെന്യാമിൻ

Bപന്ന്യൻ രവീന്ദ്രൻ

Cശ്രീകുമാരന്‍ തമ്പി

Dപ്രഭാവർമ്മ

Answer:

B. പന്ന്യൻ രവീന്ദ്രൻ

Question: 73

ടോക്കിയോ ഒളിമ്പിക്സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയത് ?

Aസുശീൽ കുമാർ

Bരവികുമാർ ദാഹിയ

Cയോഗേശ്വർ ദത്ത്

Dദീപക് പുനിയ

Answer:

B. രവികുമാർ ദാഹിയ

Explanation:

കെ.‌ഡി. ജാദവ്, സുശീൽ കുമാർ (രണ്ട് തവണ), യോഗേശ്വർ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് ഇതിനു മുൻപ് ഇന്ത്യയ്ക്കായി ഒളിംപിക്സിൽ മെഡൽ നേടിയ ഗുസ്തി താരങ്ങൾ.

Question: 74

2021 ഓഗസ്റ്റ് മാസം അന്തരിച്ച "സിദ്ധാർത്ഥൻ" എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വ്യക്തി ?

Aവി.എസ്.വാര്യര്‍

Bവേലൂര്‍ കൃഷ്ണന്‍കുട്ടി

Cകെ പി നാരായണൻ

Dഎം.എസ് ചന്ദ്രശേഖരവാര്യർ

Answer:

D. എം.എസ് ചന്ദ്രശേഖരവാര്യർ

Explanation:

🔹 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടി.രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് - ഇംഗ്ലീഷ് മലയാളം നിഘണ്ടു സംഗ്രഹിച്ചത് ചന്ദ്രശേഖര വാര്യരാണ്. 🔹 കേരളദ്ധ്വനി, കേരളഭൂഷണം (പത്രം), മനോരാജ്യം (വാരിക) എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. 🔹 സിദ്ധാര്‍ത്ഥന്‍, ജനകീയന്‍ എന്നീ പേരുകളിലാണ് ലേഖനങ്ങളും കുറിപ്പുകളും എഴുതിയിരുന്നത്.

Question: 75

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ ഏതാണ് ?

A133221

B121212

C19998

D155260

Answer:

D. 155260

Explanation:

സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണ്. കാൾ സെന്ററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.

Question: 76

ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?

Aലാറി ബേക്കർ

Bആംഗസ്സ് ഡീറ്റൻ

Cമദർ തെരേസ

Dകൈലാസ സത്യാർത്ഥി

Answer:

C. മദർ തെരേസ

Question: 77

കാനഡയുടെ പ്രതിരോധ മന്ത്രിയായ ഇന്ത്യൻ വംശജ ?

Aപ്രിയങ്ക രാധാകൃഷ്ണൻ

Bകമല ഹാരിസ്

Cഅനിത ആനന്ദ്

Dമേഘ രാജഗോപാലൻ

Answer:

C. അനിത ആനന്ദ്

Question: 78

സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) തലവന്മാരുടെ കാലാവധി നിലവിൽ രണ്ടു വർഷമെന്നതിൽ നിന്നും എത്ര വർഷമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത് ?

A3

B4

C5

D6

Answer:

C. 5

Question: 79

കേരളാശാകുന്തളം എന്ന് നളചരിതം ആട്ടക്കഥയെ വിശേപ്പിച്ചതാര്?

Aഉണ്ണായിവാര്യർ

Bഈരയിമ്മൻതമ്പി

Cജോസഫ് മുണ്ടശ്ശേരി

Dകോട്ടയം കേരളവർമ്മ

Answer:

C. ജോസഫ് മുണ്ടശ്ശേരി

Question: 80

കൃഷിയോഗ്യമായ നെൽപ്പാടങ്ങളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?

Aകേരളം

Bപഞ്ചാബ്

Cകർണാടക

Dതെലങ്കാന

Answer:

A. കേരളം

Explanation:

നെൽവയൽ സംരക്ഷിച്ച് നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനാണ് റോയൽറ്റി നൽകുന്ന പദ്ധതി ആരംഭിച്ചത്.

Question: 81

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.  

2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ 

3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ്  കേരള സുഗുണബോധിനി . 

A2 മാത്രം ശരി

B1,2 മാത്രം ശരി

C2,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 82

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

​|. ഒരു ദിശയിലേക്കു മാത്രം വിവരങ്ങൾ കൈമാറാൻ കഴിയുന്ന കമ്മ്യൂണിക്കേഷൻ രീതി ആണ് HALF DUPLEX  COMMUNICATION . 

|| .ഒരേ സമയം രണ്ടു ദിശയിലേക്കും ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന കമ്മ്യൂണിക്കേഷൻ രീതി ആണ് FULL DUPLEX  COMMUNICATION 

A| ശരിയും || തെറ്റുമാണ്

B| തെറ്റും || ശരിയുമാണ്

C| ഉം || ഉം ശരിയാണ്

D| ഉം || ഉം തെറ്റാണ്

Answer:

B. | തെറ്റും || ശരിയുമാണ്

Question: 83

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

1.സ്ത്രീയ്ക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്നത് ഭരണഘടനയിലെ അനുച്ഛേദം 16 -ൽ ആണ് .

2.പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്നത് അനുച്ഛേദം 16 -ൽ ആണ്.

3. ആർട്ടിക്കിൾ 19 ൽ 5 തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു.

4. ഭരണഘടന നിലവിൽ വരുന്ന സമയത്ത് 7 മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു

A1&2

B1&3

C3&4

D2&3

Answer:

B. 1&3

Explanation:

Question: 84

വാസ്കോഡഗാമയുടെ കപ്പൽ ദൗത്യവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1497 ലിസ്ബണിൽ നിന്നുമാണ് വാസ്കോഡഗാമയും സംഘവും യാത്രതിരിച്ചത്.

2.ദൗത്യത്തിൽ ഉണ്ടായിരുന്ന സാവോ റഫായേൽ എന്ന കപ്പലിൽ ഗാമയുടെ സഹോദരൻ പാവുലോ ഡ ഗാമയായിരുന്നു  കപ്പിത്താൻ. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

1497 ജൂലൈ 8 ന് വാസ്കോ ഡ ഗാമയുടെ ആദ്യത്തെ പര്യടനം ആരംഭിച്ചു.ദൗത്യത്തിൽ ഉണ്ടായിരുന്ന സാവോ റഫായേൽ എന്ന കപ്പലിൽ ഗാമയുടെ സഹോദരൻ പാവുലോ ഡ ഗാമയായിരുന്നു കപ്പിത്താൻ. വാസ്കോഡഗാമ കപ്പിത്താൻ ആയിരുന്ന ഗബ്രിയേലിൻറേതിനു തുല്യമായ ഘടന ഇതിനുണ്ടായിരുന്നു.

Question: 85

Choose the option that completes the sentence most meaningfully and appropriately.

The Banks and Financial Institutions had been experiencing considerable difficulties in __________ loans and enforcement of securities charged with them. 

AInventing

BDiscovering

CRecovering

DOriginating

Answer:

C. Recovering

Explanation:

As per the meaning of the sentence, the word ‘recovering’ which means the earning back of the initial funds put into an investment, fits in the blanks. വാക്യത്തിന്റെ അർത്ഥം അനുസരിച്ച്, നിക്ഷേപിച്ച പ്രാരംഭ ഫണ്ടുകളുടെ വരുമാനം എന്നർത്ഥം വരുന്ന 'വീണ്ടെടുക്കൽ' എന്ന വാക്ക് യോജിക്കുന്നു.

Question: 86

"നിര" എന്ന അർത്ഥം വരുന്ന പദം ഏത്?

Aസരണി

Bശ്രേണി

Cശ്രോണി

Dവഴി

Answer:

B. ശ്രേണി

Question: 87

2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?

Aരാജാ രാമണ്ണ

Bവി.എൻ.രാജൻ

Cവിജയ് പി.ഭട്കർ

Dപ്രൊഫ്.ആർ.മിശ്ര

Answer:

B. വി.എൻ.രാജൻ

Explanation:

കുറ്റകൃത്യത്തിന് ഇരയായവരെക്കുറിച്ചുള്ള പഠനശാഖ - വിക്റ്റിമോളജി. വി.എൻ.രാജൻ ------- 1982 വരെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒ‍ാഫ് ക്രിമിനേ‍ാളജിയുടെ മേധാവിയായിരുന്നു പ്രധാന പുസ്തകങ്ങൾ • ക്രിമിനൽ നീതിന്യായം • വിക്റ്റിമേ‍ാളജി ഇൻ ഇന്ത്യ • പേഴ്സ്പെക്ടീവ് ബിയേ‍ാണ്ട് ഫ്രേ‍ാണ്ടിയേഴ്സ് • വിതർ ക്രിമിനൽ ജസ്റ്റിസ് പേ‍ാളിസി

Question: 88

2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ?

Aന്യൂസിലാൻഡ്

Bഇംഗ്ലണ്ട്

Cഇന്ത്യ

Dഓസ്ട്രേലിയ

Answer:

D. ഓസ്ട്രേലിയ

Explanation:

• ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു • ഏറ്റവും കൂടുതൽ തവണ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം - ഓസ്ട്രേലിയ (7 തവണ) • ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തത് - എലിസാ ഹെലി

Question: 89

ഇന്ത്യ ആതിഥ്യം വഹിക്കുന്ന റെയ്‌സിന സംവാദത്തിൽ 2022-ലെ മുഖ്യാതിഥി ആരായിരുന്നു ?

Aകാൾ ബിൽഡ്

Bമുഹമ്മദ് നഷീദ്

Cസ്റ്റീഫൻ ഹാർപർ

Dഉർസുല വോൺ ഡെർ ലെയെൻ

Answer:

D. ഉർസുല വോൺ ഡെർ ലെയെൻ

Explanation:

ഏഴാമത് റെയ്‌സിന സംവാദമാണ് ന്യൂഡൽഹിയിൽ 2022-ൽ നടന്നത്. പ്രധാന പ്രമേയം - "Terranova- Impassioned, Impatient, Imperilled" റെയ്‌സിന സംവാദം (Raisina Dialogue) ---------- ഇന്ത്യയിലെ ന്യൂഡൽഹിയിൽ വർഷം തോറും നടക്കുന്ന ചർച്ചാ വേദിയാണ് "റെയ്‌സിന സംവാദം". • ആരംഭിച്ചത് - 2016 •. രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്ന മേഖലയായ റെയ്‌സിന ഹില്ലിൽ നിന്നാണ് പേര് കണ്ടെത്തിയത്. •. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ, മുൻ പ്രധാനമന്ത്രിമാർ, വിദേശകാര്യമന്ത്രിമാർ എന്നിവർ പങ്കെടുക്കാറുണ്ട്. •. സമ്മേളനം സംഘടിപ്പിക്കുന്നത് - ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച്)

Question: 90

2022 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (COP-27) വേദി ?

Aഅലക്സാൻഡ്രിയ, ഈ

Bഗിസ, ഈജിപ്ത്

Cകയ്റോ, ഈജിപ്ത്

Dഷാം എൽ ഷെയ്ഖ്, ഈജിപ്ത്

Answer:

D. ഷാം എൽ ഷെയ്ഖ്, ഈജിപ്ത്

Explanation:

വേദികൾ 

2021 ഗ്ലാസ്ഗോ, യുണൈറ്റഡ് കിംഗ്ഡം
2022 ഷാം എൽ ഷെയ്ഖ്, ഈജിപ്ത്
2023 ദുബായ്, യു.എ.ഇ 

Question: 91

പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഗുരുതരാവസ്ഥ ജനങ്ങളെ ബോധിപ്പിക്കുന്ന പ്രവർത്തനത്തിന് 2022-ൽ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്?

Aസോത്തേര ചിം

Bബെർണാഡെറ്റ് മാഡ്രിഡ്

Cതദാഷി ഹട്ടോറി

Dഗാരി ബെഞ്ചെഗിബ്

Answer:

D. ഗാരി ബെഞ്ചെഗിബ്

Explanation:

.

Question: 92

ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) താഴെപ്പറയുന്ന ഏത് നിയമത്തിന് കീഴിലായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ്?

Aദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2008

B​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2009

C​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010

D​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2011

Answer:

C. ​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010

Explanation:

ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം (2010) പ്രകാരം പരിസ്ഥിതി സംരക്ഷണം, വനങ്ങളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായും വേഗത്തിലും തീർപ്പാക്കുന്നതിനായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT): ആസ്ഥാനം: ന്യൂഡൽഹി.

Question: 93

സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?

Aഅറ്റോർണി ജനറൽ

Bഗവർണർ

Cമുഖ്യമന്ത്രി

Dഅഡ്വക്കേറ്റ് ജനറൽ

Answer:

D. അഡ്വക്കേറ്റ് ജനറൽ

Explanation:

ഭരണഘടനാപരമായി നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും നിർബന്ധമായി ഉണ്ടായിരിക്കേണ്ട പരമോന്നത നിയമോദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ. ഇന്ത്യൻ ഭരണഘടന 165-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ട്. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ഗവർണറാണ്. ഒരു ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള വ്യക്തി ആയിരിക്കണം.

Question: 94

ലോകായുക്ത നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ?

Aഒഡിഷ

Bമഹാരാഷ്ട്ര

Cകേരളം

Dബീഹാർ

Answer:

B. മഹാരാഷ്ട്ര

Explanation:

  • ആദ്യമായി ലോകായുക്ത രൂപീകരിച്ചത് -  മഹാരാഷ്ട്ര (1971)
  • ലോകായുകത നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം - ഒഡിഷ (1970, പക്ഷെ നിലവിൽ വന്നത് 1983-ൽ)
  • കേരളത്തിൽ ലോകായുക്ത രൂപം കൊണ്ടത് -  1998 നവംബർ 15

Question: 95

ലോക പരിസ്ഥിതി ആരോഗ്യ ദിനം ?

Aജൂൺ 5

Bസെപ്റ്റംബർ 26

Cജൂലൈ 25

Dഒക്ടോബർ 18

Answer:

B. സെപ്റ്റംബർ 26

Explanation:

2011-ൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് ആണ് ആദ്യമായി ഈ ദിനം ആചരിച്ചത്. 2022-ലെ പ്രമേയം : Strengthening Environmental Health Systems for the implementation of the Sustainable Development Goal

Question: 96

ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ?

Aവിജയ് സംപ്ല

Bസൂരജ് ഭാൻ

Cഭഗവാൻ ലാൽ സാഹ്നി

Dശ്രീ രാംധൻ

Answer:

A. വിജയ് സംപ്ല

Explanation:

ദേശീയ പട്ടികജാതി കമ്മീഷൻ്റെ ആദ്യ ചെയർമാൻ=സൂരജ് ഭാൻ ദേശീയ പിന്നാക്ക കമ്മിഷന്റെ ചെയർമാൻ=ഭഗവാൻ ലാൽ സാഹ്നി ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ്റെ ആദ്യ ചെയർമാൻ =ശ്രീ രാംധൻ

Question: 97

..... ലെ ഭേദഗതി പ്രകാരം ചെയർമാനെ കൂടാതെ 5 സ്ഥിരാംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ളത്.

A2017

B2016

C2015

D2019

Answer:

D. 2019

Explanation:

2019 ലെ ഭേദഗതി പ്രകാരം ചെയർമാനെ കൂടാതെ 5 സ്ഥിരാംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ളത്.

Question: 98

കപടമായ ലൈറ്റോ ചിഹ്നമോ പ്രദർശിപ്പിക്കുന്നതിനുള്ള ശിക്ഷ:

A6 വർഷം വരെ ആകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

B7 വർഷം വരെ ആകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

C8 വർഷം വരെ ആകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Dഇവയൊന്നുമല്ല

Answer:

B. 7 വർഷം വരെ ആകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Explanation:

സെക്ഷൻ 281 - Exhibition of false light,mark or buoy:കപടമായ ലൈറ്റോ ചിഹ്നമോ പ്രദർശിപ്പിക്കുന്നതിനുള്ള ശിക്ഷ: 7 വർഷം വരെ ആകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ(Cognizable, Bailable /Triable by First class Magistrate)

Question: 99

6 അംഗങ്ങളെകൂടാതെ എത്ര മെമ്പർ സെക്രട്ടറിയും ദേശീയ വനിതാ കമീഷനിലുണ്ട്?

A1

B2

C3

D4

Answer:

A. 1

Explanation:

ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളിൽ ഒരാളെങ്കിലും SC/ST വിഭാഗത്തിൽ നിന്നു ഉള്ളയാളായിരിക്കണം.

Question: 100

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി?

A3 വർഷം

B65 വയസ്സ്

C3 വർഷം അല്ലെങ്കിൽ 65 വയസ്സ്

Dഇവയൊന്നുമല്ല

Answer:

C. 3 വർഷം അല്ലെങ്കിൽ 65 വയസ്സ്

Explanation:

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സാണ്.