Question: 1

ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?

Aഗുല്‍സാരിലാല്‍ നന്ദ

Bജവഹര്‍ലാല്‍ നെഹ്‌റു

Cമൊറാര്‍ജി ദേശായി

Dവിനോബാഭാവെ

Answer:

C. മൊറാര്‍ജി ദേശായി

Explanation:

Morarji Ranchhodji Desai (29 February 1896 – 10 April 1995) was an Indian independence activist and served between 1977 and 1979 as the 4th Prime Minister of India and led the government formed by the Janata Party. During his long career in politics, he held many important posts in government such as Chief Minister of Bombay State, Home Minister, Finance Minister and 2nd Deputy Prime Minister of India.

Question: 2

കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?

Aമേഘാലയ

Bമണിപ്പൂര്‍

Cമധ്യപ്രദേശ്

Dകേരളം

Answer:

B. മണിപ്പൂര്‍

Question: 3

കിഴക്കിന്‍റെ പ്രകാശ നഗരം എന്നറിയപ്പെടുന്നത്?

Aഗുവാഹട്ടി

Bഅരുണാചല്‍പ്രദേശ്

Cഭുവനേശ്വര്‍

Dഅസ്സം

Answer:

A. ഗുവാഹട്ടി

Question: 4

ഒരു ചടങ്ങിൽ വെച്ച് രണ്ടു വോളിബോൾ ടീമുകളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേക്ക്ഹാൻഡ് ഉണ്ടാകും?

A30

B36

C15

D12

Answer:

B. 36

Question: 5

2, 9, 28, 65, 126, 217, ___?

A344

B343

C342

D356

Answer:

A. 344

Explanation:

1*1*1 +1=2 2*2*2+1=9 3*3*3+1=28 4*4*4+1=65 5*5*5+1=126 6*6*6+1=217 7*7*7+1=344

Question: 6

ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും ചെറിയ കോണിന്റെ അളവ് എത്ര ?

A10

B20

C15

D30

Answer:

B. 20

Explanation:

ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ, കോണുകൾ = x , 3x , 5x x + 3x + 5x = 9x 9x = 180 x = 20 ചെറിയ കോണിന്റെ അളവ് = 20

Question: 7

ചൈനീസ് ഓഹരി വിപണിയുടെ പേര് ?

Aമെർവൽ

Bനീക്കെ 225

Cഎസ് എസ് ഇ കോംപസിറ്റ്

Dകാക് 40

Answer:

C. എസ് എസ് ഇ കോംപസിറ്റ്

Question: 8

ഇന്ത്യയിൽ രാജ്യസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം

A35 വയസ്സ്

B25 വയസ്സ്

C40 വയസ്സ്

D30 വയസ്സ്

Answer:

D. 30 വയസ്സ്

Question: 9

One who deals in flowers is called:

AGrocer

BFlorist

CHawker

DDraper

Answer:

B. Florist

Explanation:

 • Florists are people who work with flowers and plants, generally at the retail level.
 • Floristry differs from floristics, the study of distribution and relationships of plant species over geographic areas.

Question: 10

The post man comes twice a day,____?

Adoesn’t he

Bdon’t he

Cdoes he

Dis it

Answer:

A. doesn’t he

Explanation:

 • We can add question tags like isn't it?can you? or didn't they? to a statement to make it into a question.
 • Question tags are more common in speaking than writing.
 • We often use question tags when we expect the listener to agree with our statement.
 • In this case, when the statement is positive, we use a negative question tag.
 • Here the answer is doesn’t he

 

Question: 11

Find the correctly spelt word

Aprecision

Bpricision

Cprecisian

Dpricesion

Answer:

A. precision

Explanation:

precision : സൂക്ഷ്‌മത

Question: 12

സമാനപദം കണ്ടെത്തുക : ബന്ധുരം

Aബന്ധനം

Bമനോഹരം

Cകുട്

Dസ്വാതന്ത്ര്യം

Answer:

B. മനോഹരം

Question: 13

സമാനബന്ധം കണ്ടെത്തുക Rectangle : Square : : Ellipse :

ACircle

BDiameter

CRadius

DCentre

Answer:

A. Circle

Explanation:

Rectangle is a quadrilateral that has opposites sides equal and each angle is a right angle.Square is a quadrilateral that has all sides equal and each angle is a right angle. Ellipse have different lengths of diameters.If the two diameters are made equal, then it will become a circle.

Question: 14

ഊഷ്മളം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aഅനൃണം

Bശീതളം

Cവ്യഷ്ടി

Dഅനൃതം

Answer:

B. ശീതളം

Question: 15

The phrasal verb 'turn over' means

Aappear

Bhand over

Cappeal

Ddestroy

Answer:

B. hand over

Explanation:

turn over=hand over=കൈമാറ്റം ചെയ്യുക

Question: 16

പട്ടാപകൽ എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കവേ അവസാന നിമിഷം എല്ലാം തെറ്റുക

Bകഴിയുന്നതെല്ലാം ചെയ്യുക

Cനല്ല പ്രകാശമുള്ള നേരം

Dഅറിയാവുന്നതെല്ലാം

Answer:

C. നല്ല പ്രകാശമുള്ള നേരം

Question: 17

അങ്കുരം എന്ന പദത്തിന്റെ പര്യായം ഏത്

Aചത്വരം

Bസൃണി

Cനാമ്പ്

Dവിനയം

Answer:

C. നാമ്പ്

Question: 18

തുലാം + ഇന്റെ = തുലാത്തിന്റെ ഏതു സന്ധിയാണ്

Aലോപാസന്ധി

Bആഗമസന്ധി

Cദിത്വസന്ധി

Dആദേശസന്ധി

Answer:

D. ആദേശസന്ധി

Explanation:

ഇവിടെ തുലാം എന്ന വാക്കിലെ ആം എന്ന വർണം നഷ്ടപ്പെടുന്നു ( ലാം = ല് + ആം ) , തുലാത്തിന്റെ എന്ന വാക്കിൽ ത്ത് എന്ന വർണം പുതുതായിട്ട് വരുന്നു .

Question: 19

Rustum was ..... young parsee.

Aa

Ban

Cthe

Dnone of these

Answer:

A. a

Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.അവ്യക്തമായ ഒന്നിനെ സൂചിപ്പിക്കാൻ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ young എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.

Question: 20

മകൻ ജനിക്കുമ്പോൾ അച്ഛൻറെ വയസ്സ് മകൻറെ ഇപ്പോഴത്തെ വയസിനു തുല്യമായിരുന്നു. അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് 42 ആണെങ്കിൽ മകൻറെ വയസ്സ് അഞ്ചുവർഷം മുമ്പ് എന്തായിരിക്കും?

A18

B20

C16

D21

Answer:

C. 16

Explanation:

മകൻറെ ഇപ്പോഴത്തെ വയസ്സ് =x ആയാൽ മകൻ ജനിച്ചപ്പോൾ അച്ഛൻറെ വയസ്സ് = x ജനിച്ചപ്പോൾ മകൻറെ വയസ്സ്=0 അച്ഛൻറെ ഇപ്പോഴത്തെ വയസ്സ്=x+x =2x അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് =2x =42,x=21 മകന്റെ ഇപ്പോഴത്തെ വയസ്സ്=21 5 വർഷം മുമ്പ് മകന്റെ വയസ്സ്=21 -5 =16

Question: 21

The boy broke the vase ______

Aaccident

Bon accident

Caccidentally

Din accident

Answer:

C. accidentally

Explanation:

അബദ്ധത്തിൽ എന്നാണ് അർഥം

Question: 22

കോവിഡ് കാലത്തെ ആത്മഹത്യ പ്രവണതക്കെതിരെ കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ഏത് ?

Aആശ്വാസം

Bസോഷ്യൽ സപ്പോർട്ട്

Cജീവരക്ഷ

Dജീവനം

Answer:

C. ജീവരക്ഷ

Explanation:

 • കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല ജില്ലകളിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ ക്യാമ്പയിന്‍ 'ജീവരക്ഷ' എന്ന പേരില്‍ കേരള സർക്കാർ ആരംഭിച്ചത്.
 • സൈക്യാട്രിസ്റ്റ്കള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 1145 മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും ക്യാമ്പയിനിൻ്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

Question: 23

Which is wrongly used?

Aa string of players

Ba heap of rubbish

Ca bundle of sticks

Da shower of rain

Answer:

A. a string of players

Explanation:

it is a team of player.

Question: 24

ദി എവൊല്യൂഷൻ ഓഫ് ഇന്ത്യ ആരുടെ കൃതിയാണ്?

Aവിജയലക്ഷ്മി പണ്ഡിറ്റ്

Bസരോജിനിനായിഡു

Cകിരൺ ദേശായി

Dഅരുന്ധതി റോയ്

Answer:

A. വിജയലക്ഷ്മി പണ്ഡിറ്റ്

Explanation:

വിജയലക്ഷ്മി പണ്ഡിറ്റ് ആണ് സോവിയറ്റ് യൂണിയനിലെ ആദ്യ ഇന്ത്യൻ അംബാസഡർ . ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ വനിതയാണ് വിജയലക്ഷ്മി പണ്ഡിറ്റ്

Question: 25

പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം?

Aആൽഫാ

Bഗാമാ

Cബീറ്റാ

Dഎക്സ്‌റേ

Answer:

B. ഗാമാ

Question: 26

തലച്ചോറിന്റെ ഇടത് - വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ?

Aപോൺസ്

Bകോര്‍പ്പസ് കാലോസം

Cതലാമസ്

Dസെറിബ്രം

Answer:

B. കോര്‍പ്പസ് കാലോസം

Question: 27

ബ്രഹ്മാനന്ദ ശിവയോഗിയുടെ ജന്മസ്ഥലമായ ' കൊല്ലങ്കോട് ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aകൊല്ലം

Bകണ്ണൂർ

Cപാലക്കാട്

Dമലപ്പുറം

Answer:

C. പാലക്കാട്

Question: 28

ഇന്ത്യൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ പിതാവ് ആരാണ് ?

Aറിപ്പൺ പ്രഭു

Bഡൽഹൗസി പ്രഭു

Cകഴ്സൺ പ്രഭു

Dവില്യം വെൻ ട്രിക്ക് പ്രഭു

Answer:

A. റിപ്പൺ പ്രഭു

Question: 29

അരിപാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത് ?

Aകണ്ണൂർ

Bകോട്ടയം

Cകോഴിക്കോട്

Dകൊല്ലം

Answer:

C. കോഴിക്കോട്

Question: 30

കൊച്ചി മേജർ തുറമുഖമായ വർഷം ഏതാണ് ?

A1948

B1936

C1978

D1988

Answer:

B. 1936

Question: 31

1640 മുതൽ 20 വർഷം വരെ നീണ്ടുനിന്ന പാർലമെന്റ് അറിയപ്പെടുന്നത് ?

Aപാർലമെന്റ്

Bലോംഗ് പാർലമെന്റ്

Cഷോർട് പാർലമെന്റ്

Dവാസ്റ് പാർലമെന്റ്

Answer:

B. ലോംഗ് പാർലമെന്റ്

Question: 32

ഒളിംപിക്‌സിൽ ഹോക്കി മത്സരയിനമായി ഏർപ്പെടുത്തിയത് ഏത് വർഷം ?

A1900

B1908

C1912

D1918

Answer:

B. 1908

Question: 33

' ദി ജനറൽ തിയറി ഓഫ് എംപ്ലോയ്‌മെന്റ് ഇന്റെറസ്റ്റ് ആൻഡ് മണി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

AJ M കെയിൻസ്

Bആൽഫ്രഡ്‌ മാർഷൽ

Cമെഹബൂബ് - ഉൾ - ഹക്ക്

Dമിൽട്ടൺ ഫ്രീഡ്‌മാൻ

Answer:

A. J M കെയിൻസ്

Question: 34

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഇല്ലാത്ത സമൂഹം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?

Aആൽഫ്രഡ്‌ മാർഷൽ

Bആഡം സ്മിത്ത്

Cകാൾ മാർക്സ്

Dഡേവിഡ് റിക്കാർഡോ

Answer:

C. കാൾ മാർക്സ്

Question: 35

കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖ ഏതാണ് ?

Aഐസോ ടാക്ക്

Bഐസോ സീസ്മെൽസ്

Cഐസോ ബാത്ത്‌സ്

Dഐസോ സെറൗണിക്

Answer:

A. ഐസോ ടാക്ക്

Question: 36

സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യാനുള്ള പ്രമേയം രാജ്യസഭയിൽ അവതരിപ്പിക്കാൻ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?

A122

B116

C100

D50

Answer:

D. 50

Question: 37

ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ് സർവീസസ് (ICSDS) ൻ്റെ സേവനങ്ങൾ ലഭ്യമാക്കുന്നത് ഏത് തലത്തിലൂടെയാണ് ?

Aവില്ലേജ് ഓഫീസ്

Bപ്രൈമറി ഹെൽത്ത് സെൻറ്റർ

Cഗവണ്മെൻറ് സ്ക്കൂൾ

Dഅംഗൻവാടി

Answer:

D. അംഗൻവാടി

Question: 38

ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ ആദ്യമായി ഫോറസ്റ്റ് റിപ്പോർട് തയ്യാറാക്കിയ വർഷം ഏതാണ് ?

A1980

B1981

C1986

D1987

Answer:

D. 1987

Question: 39

1962 ൽ അനുഛേദം 371A പ്രകാരം നാഗാലാൻറ് സംസ്ഥാനത്തിൻ്റെ രൂപീകരണം നടന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

A10-ാം ഭേദഗതി

B13-ാം ഭേദഗതി

C15-ാം ഭേദഗതി

D21-ാം ഭേദഗതി

Answer:

B. 13-ാം ഭേദഗതി

Explanation:

13-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. എസ് രാധാകൃഷ്‌ണൻ

Question: 40

ആർട്ടിക്കിൾ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കരണങ്ങളിലൊന്നായിരുന്ന 'ആഭ്യന്തരകലഹം' എന്നത് മാറ്റി 'സായുധവിപ്ലവം' എന്ന വാക്ക് കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?

A56-ാം ഭേദഗതി

B44-ാം ഭേദഗതി

C65-ാം ഭേദഗതി

D73-ാം ഭേദഗതി

Answer:

B. 44-ാം ഭേദഗതി

Explanation:

ആർട്ടിക്കിൾ 352 ൽ 'കാബിനറ്റ്' എന്ന പദം കൂട്ടിച്ചേർത്തത് 44-ാം ഭേദഗതിയിലൂടെയാണ്.

Question: 41

കർത്താവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

Aകർത്തവ്യം

Bകർമ്മം

Cകർത്രി

Dകർതൃ

Answer:

C. കർത്രി

Question: 42

പ്രകൃതി വാതകം, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിലെ പ്രധാന ഘടകമേത് ?

Aബ്യുട്ടെയ്ൻ

Bമീഥെയ്ൻ

Cകാർബൺ ഡൈഓക്‌സൈഡ്

Dകാർബൺ

Answer:

B. മീഥെയ്ൻ

Question: 43

'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?

Aവിധുരൻ

Bവിധവൻ

Cവിതക്ഷൻ

Dവിവർണ്ണൻ

Answer:

A. വിധുരൻ

Question: 44

56 വർഷത്തിന് ശേഷം തുറന്ന ഹൽദിബറി - ചിലാഹട്ടി റെയിൽവേ പാത ഇന്ത്യയുടെ ഏത് അയൽ രാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

Aബംഗ്ലാദേശ്

Bനേപ്പാൾ

Cഅഫ്ഗാനിസ്ഥാൻ

Dപാകിസ്ഥാൻ

Answer:

A. ബംഗ്ലാദേശ്

Question: 45

BOX എന്നത് CDPQYZ എന്നെഴുതാമെങ്കിൽ HERO എന്നത് അതേ രീതിയിൽ എങ്ങനെയെഴുതാം ?

AIJFGSTPQ

BIJSTFGPQ

CIJPQSTGE

DGFPQSTI

Answer:

A. IJFGSTPQ

Question: 46

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?

Aഅനന്തിരവൻ

Bഅനന്തരവൻ

Cഅനന്തിരവൻ

Dഅനന്ധരൻ

Answer:

B. അനന്തരവൻ

Question: 47

ആരുടെ ഭരണകാലമാണ് ഫ്രഞ്ച് ചരിത്രത്തിൽ ഭീകരവാഴ്ച കാലം എന്നറിയപ്പെടുന്നത് ?

Aനെപ്പോളിയൻ

Bറോബെസ്പിയർ

Cലൂയി പതിനാറാമൻ

Dലെനിൻ

Answer:

B. റോബെസ്പിയർ

Question: 48

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

Aസകർമ്മ

Bസൂചിക

Cസംവേദിത

Dസേവന

Answer:

C. സംവേദിത

Question: 49

ഇന്ത്യയിലെ അസ്ഥിതടാകമെന്നറിയപ്പെടുന്ന രൂപ്കുണ്ട് താടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

Aഗുജറാത്ത്

Bമഹരാഷ്ട്ര

Cഉത്തരാഖണ്ഡ്

Dബീഹാർ

Answer:

C. ഉത്തരാഖണ്ഡ്

Question: 50

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?

Aകരുതലോടെ മുന്നോട്ട്

Bകോവിഡ് പ്രതിരോധം

Cശക്തി മരുന്ന്

Dകവചം

Answer:

A. കരുതലോടെ മുന്നോട്ട്

Question: 51

NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?

A3 വർഷം തടവോ പിഴയോ , ഇവ രണ്ടും കൂടി

B10-20 വർഷം വരെയുള്ള തടവ്ശിക്ഷയും 1 - 2 ലക്ഷം രൂപ പിഴയും

C10-15 വർഷം വരെയുള്ള തടവ്ശിക്ഷയും 1 - 2 ലക്ഷം രൂപ പിഴയും

D15-20 വർഷം വരെയുള്ള തടവ്ശിക്ഷയും 10000രൂപ പിഴയും

Answer:

B. 10-20 വർഷം വരെയുള്ള തടവ്ശിക്ഷയും 1 - 2 ലക്ഷം രൂപ പിഴയും

Question: 52

NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 66

Bസെക്ഷൻ 28

Cസെക്ഷൻ 27

Dസെക്ഷൻ 27A

Answer:

C. സെക്ഷൻ 27

Question: 53

2008 ലെ ഐ.ടി. ആക്ട് 66 എ വകുപ്പ് _________മായി ബന്ധപ്പെട്ടിരിക്കുന്നു ?

Aആക്ഷേപകരമായ സന്ദേശങ്ങൾ അയയ്ക്കുക

Bകമ്പ്യൂട്ടർ സിസ്റ്റം ഹാക്കിംഗ്

Cരേഖകൾ സൂക്ഷിക്കുന്നതിലെ പരാജയം

Dമറ്റൊരാളുടെ പാസ്സ്‌വേർഡ് ഉപയോഗിക്കുക

Answer:

A. ആക്ഷേപകരമായ സന്ദേശങ്ങൾ അയയ്ക്കുക

Question: 54

Maya is wanting _____ common sense.

Ato

Bin

Con

Dat

Answer:

B. in

Explanation:

 • Prepositions are words that define the time, location, direction, and relation between two or more elements.
 • In this sentence, 'wanting' means lacking in something.
 • In such a case, the word 'wanting' is followed by the preposition 'in.'
 • We get the answer from the phrase 'lacking in.'
 • If we replace the word 'lacking' with 'wanting' we get the preposition 'in.'

Question: 55

Narcotic Drugs and Psychotropic Substances Act ൽ എത്ര സെക്ഷനുകളാണ് ഉള്ളത് ?

A23

B36

C57

D83

Answer:

D. 83

Question: 56

Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 28 പ്രതിപാദിക്കുന്നത് എന്ത് ?

Aഅനധികൃത ലഹരികടത്തിന് സഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നല്കുന്നതിനുമുള്ള ശിക്ഷ

Bകുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള ശിക്ഷ

Cകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ

Dമയക്ക്മരുന്നോ മറ്റ് ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ

Answer:

C. കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷ

Question: 57

ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"

ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.

iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.

iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.

Ai, ii, iv എന്നിവ

Bi, ii, iii എന്നിവ

Ci,ii എന്നിവ

Dഎല്ലാം ശരിയാണ്

Answer:

A. i, ii, iv എന്നിവ

Explanation:

 • ലോകമെമ്പാടും എല്ലാ വർഷവും എച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.
 • ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശാനുസരണം, ഐക്യരാഷ്ട്രസഭ 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമായി ആചരിച്ചു.
 • എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക
 • രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.

Question: 58

അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?

Aസെക്ഷൻ 25

Bസെക്ഷൻ 30

Cസെക്ഷൻ 33

Dസെക്ഷൻ 35

Answer:

B. സെക്ഷൻ 30

Question: 59

സെക്ഷൻ 30 അബ്‌കാരി ആക്ട് പ്രകാരം മജിസ്‌ട്രേറ്റിനെ കൂടാതെ സെർച്ച് വാറന്റ് നൽകാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

Aഎക്സൈസ് ഇൻസ്‌പെക്ടർ

Bഎക്സൈസ് കമ്മീഷണർ

Cസർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്

Dപ്രിവന്റീവ് ഓഫീസർ

Answer:

B. എക്സൈസ് കമ്മീഷണർ

Question: 60

18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന COPTA ആക്ടിലെ സെക്ഷൻ ഏത്?

Aസെക്ഷൻ 21

Bസെക്ഷൻ 22

Cസെക്ഷൻ 23

Dസെക്ഷൻ 24

Answer:

D. സെക്ഷൻ 24

Question: 61

Extra Neutral Alcohol ഇറക്കുമതി ചെയ്യാനുള്ള ഫീസ് നിശ്ചയിക്കുന്നത് ആരാണ് ?

Aഎക്സൈസ് കമ്മിഷണർ

Bസെക്ഷൻ ഓഫീസർ

Cസർക്കിൾ ഇൻസ്‌പെക്ടർ ഓഫ് എക്സൈസ്

Dഅസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ

Answer:

A. എക്സൈസ് കമ്മിഷണർ

Question: 62

Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറം ഏതാണ് ?

Aഫോറം IV A

Bഫോറം V A

Cഫോറം III A

Dഫോറം II A

Answer:

A. ഫോറം IV A

Question: 63

Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറത്തിന്റെ കാലാവധി എത്ര ?

A1 വർഷത്തിൽ കൂടാൻ പാടില്ല

B2 വർഷത്തിൽ കൂടാൻ പാടില്ല

C3 വർഷത്തിൽ കൂടാൻ പാടില്ല

D4 വർഷത്തിൽ കൂടാൻ പാടില്ല

Answer:

A. 1 വർഷത്തിൽ കൂടാൻ പാടില്ല

Question: 64

വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?

A8 ° v/v - 10 ° v/v

B8 ° v/v - 18 ° v/v

C6 ° v/v - 8 ° v/v

D8 ° v/v - 15.5 ° v/v

Answer:

D. 8 ° v/v - 15.5 ° v/v

Question: 65

മദ്യമോ ലഹരിവസ്തുക്കളോ കൈവശം വെക്കുന്നത് നിരോധിക്കാനുള്ള ഗവൺമെൻറ്റിൻ്റെ അധികാരത്തെ കുറിച്ച് പരാമർശിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 13 (A)

Bസെക്ഷൻ 15 (A)

Cസെക്ഷൻ 15 (B)

Dസെക്ഷൻ 55 (I)

Answer:

A. സെക്ഷൻ 13 (A)

Question: 66

അബക്കാരി ആക്ട് 1077 പാസാക്കിയ വർഷം ഏത്?

A1902

B1914

C1987

D1999

Answer:

A. 1902

Question: 67

ഒരു പരീക്ഷയിൽ വിജയിക്കാൻ 60% മാർക്ക് വേണം. 60 മാർക്ക് വാങ്ങിയ വിദ്യാർഥി 60 മാർക്കിന്റെ കുറവിനാൽ പരാജയപ്പെട്ടാൽ ആ പരീക്ഷയിലെ ആകെ മാർക്ക് എത്ര?

A100

B120

C180

D200

Answer:

D. 200

Explanation:

60 മാർക്ക് വാങ്ങിയ വിദ്യാർഥി 60 മാർക്കിന്റെ കുറവിനാൽ പരാജയപ്പെട്ടാൽ വിജയിക്കാൻ വേണ്ടത് 120 മാർക്കാണ് . പരീക്ഷയിലെ ആകെ മാർക്ക് = X X × 60/100 = 120 X = 120 × 100/60 = 200

Question: 68

സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 6

Bസെക്ഷൻ 6 b

Cസെക്ഷൻ 7

Dസെക്ഷൻ 9

Answer:

C. സെക്ഷൻ 7

Question: 69

പൊതുജനങ്ങൾക്ക് ലഹരി വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിക്കുന്നതിന് വേണ്ടി കൊച്ചി സിറ്റി പോലീസ് ആരംഭിച്ച ആപ്ലിക്കേഷൻ ഏത് ?

Aമുക്തി

Bയോദ്ധാവ്

Cസ്പാർക്ക്

Dപടയാളി

Answer:

B. യോദ്ധാവ്

Question: 70

വിമുക്തി മിഷൻ്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ഏത് ?

Aലഹരിരഹിത കേരളം

Bലഹരിക്കെതിരെ കൈകോർക്കാം

Cനാളത്തെ കേരളം ലഹരി മുക്ത കേരളം

Dലഹരിമുക്തമായ കേരളത്തിനായി

Answer:

C. നാളത്തെ കേരളം ലഹരി മുക്ത കേരളം

Explanation:

2019 നവംബർ 25 ന് നീലേശ്വരത്ത് മന്ത്രി ചന്ദ്രശേഖരനാണ് പദ്ധതി ഉൽഘാടനം ചെയ്തത്

Question: 71

ഇന്റർനാഷണൽ സോളാർ അലയൻസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക.

i. One Sun One World One Grid (OSOWOG) നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് ISA.

ii. ഇന്റർനാഷണൽ സോളാർ അലയൻസ് എന്നത് ഉഷ്ണമേഖലാ പ്രദേശത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ കൂട്ടായ്മയാണ്.

iii. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ആസ്ഥാനം പാരീസാണ്.

iv. 2021ൽ ISAക്ക് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി നിരീക്ഷക പദവി നൽകി.

Ai മാത്രം

Bi, iii എന്നിവ

Ciii മാത്രം

Di, ii എന്നിവ

Answer:

C. iii മാത്രം

Explanation:

iii. ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ആസ്ഥാനം ഹരിയാനയിലെ ഗുരുഗ്രാം.

Question: 72

സർക്കാർ ഉദ്യോഗസ്ഥർ അബ്‌കാരി കുറ്റകൃത്യം കണ്ടാൽ അബ്കാരി ഓഫീസറെ അറിയിക്കണമെന്ന് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?

Aസെക്ഷൻ 53

Bസെക്ഷൻ 38

Cസെക്ഷൻ 44

Dസെക്ഷൻ 19

Answer:

B. സെക്ഷൻ 38

Question: 73

വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?

Aസെക്ഷൻ 34

Bസെക്ഷൻ 30

Cസെക്ഷൻ 40

Dസെക്ഷൻ 42

Answer:

A. സെക്ഷൻ 34

Question: 74

മനുഷ്യശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?

A23 ജോഡി

B12 ജോഡി

C31 ജോഡി

D43 ജോഡി

Answer:

C. 31 ജോഡി

Question: 75

താഴെ പറയുന്നവയിൽ ആംഹേഴ്സ്റ്റ് പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) ഭരണകാലത്ത് ഒന്നാം ബർമീസ് യുദ്ധം നടന്നു 

2) 28 യുദ്ധങ്ങൾ നടത്തുകയും 160 കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു 

3) 1826 ൽ ലോവർ ബർമയുമായി യാന്തബു ഉടമ്പടി ഒപ്പുവെച്ചു 

4) സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്തു 

A1 & 2

B1 & 3

C3 & 4

D2 & 4

Answer:

B. 1 & 3

Explanation:

 • ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനും കൊളോണിയൽ ഭരണകർത്താവുമായിരുന്നു വില്ല്യം ആംഹേഴ്സ്റ്റ് എന്ന ആംഹേഴ്സ്റ്റ് പ്രഭു.
 • 1823 മുതൽ 1828 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു.
 • ഇദ്ദേഹം ഗവർണർ ജനറലായിരിക്കുന്ന കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബർമ്മയുമായി യുദ്ധം നടത്തിയത്.
 • 1824-ന്റെ തുടക്കത്തിൽ ആംഹേഴ്സ്റ്റ് ബർമ്മയുമായി യുദ്ധം പ്രഖ്യാപിച്ചു.
 • രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ യുദ്ധത്തിൽ അസം മുതൽ ലോവർ ബർമ്മ വരെയുള്ള ഭാഗങ്ങളിൽ നാല് സേനാവിഭാഗങ്ങൾ കമ്പനിക്കുവേണ്ടി പോരാടി.
 • 1826 ൽ ലോവർ ബർമയുമായി 'യാന്തബു ഉടമ്പടി' ഒപ്പുവെച്ചതിലൂടെ യുദ്ധം അവസാനിച്ചു 

Question: 76

73,74 ഭരണഘടന ഭേദഗതികൾക്ക് മുൻപ് പാർലമെന്റിൽ അവതരിപ്പിച്ച്പാസ്സാകാതെപോയ പഞ്ചായത്തിരാജ് നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ് ?

A60,61

B59,60

C62,63

D64,65

Answer:

D. 64,65

Question: 77

ഇവയിൽ ശെരിയായ പ്രസ്താവന ഏത്?

1.ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ  വ്യത്യസ്ത ആറ്റങ്ങൾ  ആണ് ഐസൊബാറുകൾ.

2.ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പരും ഉള്ള ആറ്റങ്ങൾ  ആണ്  ഐസോടോപ്പുകൾ.  

A1 മാത്രം.ശരി.

B2 മാത്രം.ശരി.

C1ഉം 2ഉം തെറ്റ്

D1ഉം 2ഉം ശരി.

Answer:

C. 1ഉം 2ഉം തെറ്റ്

Explanation:

ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ ആണ് ഐസോടോപ്പുകൾ. ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പരും ഉള്ള ആറ്റങ്ങൾ ആണ് ഐസൊബാറുകൾ

Question: 78

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇലക്ട്രോൺ വിട്ടു കൊടുത്തു പോസിറ്റീവ് ചാർജ്ജുള്ള അയോണുകൾ ആയി മാറാനുള്ള മൂലകത്തിന്റെ  കഴിവ് ആണ് ഇലക്ട്രോ പോസിറ്റിവിറ്റി .

2.പീരിയോഡിക് ടേബിളിൽ ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴോട്ട് വരുന്തോറും ഇലക്ട്രോ പോസിറ്റിവിറ്റി കൂടുന്നു. 

3.പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട്പോകുംതോറും ഇലക്ട്രോ പോസിറ്റിവിറ്റി കുറയുന്നു.

A1,2 മാത്രം ശെരി

B1,3 മാത്രം ശെരി

C2,3 മാത്രം ശെരി

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്

Question: 79

തൃക്കൊടിത്താനം ശാസനങ്ങൾ  

 1. വൈഷ്ണവരുടെ 108 തിരുപ്പതികളിൽ ഒന്നായ തൃക്കൊടിത്താനം വിഷു ക്ഷേത്രത്തിലാണ് ഈ ശാസനങ്ങളുള്ളത്  
 2. കുലശേഖര ചക്രവർത്തിയായ കോത രവിവർമ്മയുടെ പതിനാലാം ഭരണ വർഷത്തിൽ രചിച്ച ശാസനം 
 3. ഊരാളന്മാർ പൂജാരിയെയോ മഹാഭാരത പട്ടത്താനക്കാരെയോ കൈക്കൂലി വാങ്ങി നിയമിക്കരുത് എന്ന് വിലക്കുന്നു   
 4. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വടക്കു പടിഞ്ഞാറേ ചുമരിലുള്ള ഈ ലിഖിതങ്ങൾ വട്ടെഴുത്ത് ലിപിയിലാണുള്ളത് 

A1 , 2 ശരി

B1 , 2 തെറ്റ്

C2 മാത്രം തെറ്റ്

Dഇവയെല്ലാം ശരി

Answer:

C. 2 മാത്രം തെറ്റ്

Explanation:

തൃക്കൊടിത്താനം ശാസനങ്ങൾ 🔹 വൈഷ്ണവരുടെ 108 തിരുപ്പതികളിൽ ഒന്നായ തൃക്കൊടിത്താനം വിഷു ക്ഷേത്രത്തിലാണ് ഈ ശാസനങ്ങളുള്ളത് 🔹 കുലശേഖര ചക്രവർത്തിയായ ഭാസ്കര രവിവർമ്മയുടെ പതിനാലാം ഭരണ വർഷത്തിൽ രചിച്ച ശാസനം 🔹 ഊരാളന്മാർ പൂജാരിയെയോ മഹാഭാരത പട്ടത്താനക്കാരെയോ കൈക്കൂലി വാങ്ങി നിയമിക്കരുത് എന്ന് വിലക്കുന്നു 🔹 ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ വടക്കു പടിഞ്ഞാറേ ചുമരിലുള്ള ഈ ലിഖിതങ്ങൾ വട്ടെഴുത്ത് ലിപിയിലാണുള്ളത്

Question: 80

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.കണ്ണിലെ സുതാര്യമായ ഭാഗമാണ് കോർണിയ. 

2.മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. 

3.കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്

A1,2

B1,3

C1,2,3

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Explanation:

ദൃഢപടലത്തിൻറെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗമാണ് കോർണിയ. ആറ് പാളികൾ ചേർന്നതാണ് കോർണിയ. എപിത്തീലിയം, ബൊമാൻസ് പാളി, കോർണിയൽ സ്ട്രോമ, ദുവപാളി, ഡെസിമെന്റ്സ് പാളി, എൻഡോതീലിയം എന്നിവയാണ് ആ പാളികൾ. മനുഷ്യശരീരത്തിൽ അന്തരീക്ഷത്തിൽ നിന്നും നേരിട്ട് ഓക്സിജൻ സ്വീകരിക്കുന്ന കണ്ണിലെ ഭാഗമാണ് കോർണിയ. കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗമാണ് ഐറിസ്.

Question: 81

ആകാരം അർത്ഥമെന്ത്?

Aആകൃതി

Bആശയം

Cആവശ്യം

Dവിജയം

Answer:

A. ആകൃതി

Explanation:

ആഗാരം : വീട്

Question: 82

'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ

Aമരം + കൊമ്പ്

Bമര + കൊമ്പ്

Cമര + ക്കൊമ്പ്‌

Dമരത്തിന്റെ + കൊമ്പ്

Answer:

A. മരം + കൊമ്പ്

Question: 83

(0.27)2+(0.21)2+(0.29)2(0.027)2+(0.021)2+(0.029)2 \sqrt { \frac{(0.27)^2+(0.21)^2+(0.29)^2 }{(0.027)^2+(0.021)^2+(0.029)^2 }} =

A10

B100

C0.1

D0.01

Answer:

A. 10

Question: 84

വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

 1. ഏട്രിയൽ നാടിയൂററ്റിക് ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു.
 2. ആൻജിയോ ടെൻസിൻ - || ഗ്ലോമറുലസിലെ രക്തസമർദ്ദം കൂട്ടുന്നു.
 3. ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടംകടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു.
 4. ബോമാൻസ് ക്യാപ്സ്യൂളും ഗ്ലാമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻബോഡി.

A1 ഉം 2 ഉം

B3 ഉം 4 ഉം മാത്രം

C1, 2, 4 ഇവയെല്ലാം

D1, 3, 4 ഇവയെല്ലാം

Answer:

C. 1, 2, 4 ഇവയെല്ലാം

Question: 85

ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഏറ്റവും കൂടുതൽ ലോകകപ്പ് ക്രിക്കറ്റ് നേടിയ രാജ്യം ഓസ്ട്രേലിയ ആണ്.

2. 4 തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.

3.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം ഗ്ലെൻ മഗ്രാത്ത് ആണ്.

4.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്

A1,3,4

B2,3,4

C1,2,3

D1,2,3,4

Answer:

A. 1,3,4

Explanation:

5 തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയിട്ടുള്ളത്.

Question: 86

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.പ്രാഥമിക - ദ്വിതീയ - തൃതീയ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ചെലവ് രീതി.

2.ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനും,ഏതു മേഖലയാണ് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് എന്നും മനസ്സിലാക്കാൻ ചെലവ് രീതി സഹായിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

D. 1ഉം 2ഉം തെറ്റ്.

Explanation:

പ്രാഥമിക - ദ്വിതീയ - തൃതീയ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഉൽപാദന രീതിയാണ്. ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനും,ഏതു മേഖലയാണ് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് എന്നും മനസ്സിലാക്കാൻ ഉൽപാദന രീതി സഹായിക്കുന്നു.

Question: 87

ആൽബർട്ട് ഐൻസ്റ്റീനുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക

1.ഊർജ്ജ സംരക്ഷണനിയമത്തിന്റെ ഉപജ്ഞാതാവ് 

2.ജഡത്വനിയമം ആവിഷ്കരിച്ചു 

3.ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

4. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് വിശദീകരണം നൽകി

A1,3

B2,4

C1,3,4

D1,4

Answer:

D. 1,4

Question: 88

The boys said, " Alas ! I made a mistake." ( Change into Indirect Speech.)

AThe boys exclaimed with regret that he made a mistake.

BThe boys exclaimed with joy that he had made a mistake.

CThe boys exclaimed with regret that he had made a mistake.

DThe boys exclaimed that he had made a mistake.

Answer:

C. The boys exclaimed with regret that he had made a mistake.

Explanation:

Sudden feelings നെ കാണിക്കുന്ന sentence നെ Exclamatory sentence എന്ന് പറയുന്നു. Oh, Alas, Hurrah, Bravo എന്നി വാക്കുകൾ ചേർന്ന് വരുന്നത് ആണ് Exclamatory sentence. Hurrah - joy/happiness/ joyful Alas/sorry - sorrow/regret What/How - surprise/wonder Fie - disgust/anger/contempt Bravo - applaud/praise/commend Exclamatory sentence ൽ ഒരു Exclamation mark (!) കാണും. Exclamatory Sentence നെ report ചെയ്യുമ്പോൾ statement ആക്കിയതിനു ശേഷം report ചെയ്യും. Reporting verb ആയി 'exclaimed' ഉപയോഗിക്കുക. Sentence ന്റെ തീവ്രത വർധിപ്പിക്കുവാൻ with delight, with regret, with sorrow ഇവയിൽ ഒന്ന് ഉപയോഗിക്കാം. Connecting word ആയി 'that' ഉപയോഗിക്കുക.

Question: 89

ഒറ്റയായ സംഖ്യാ ജോഡി തിരഞ്ഞെടുക്കുക.

A9 - 23

B6 - 20

C4 - 14

D11 - 25

Answer:

C. 4 - 14

Explanation:

“4 - 14” ഒഴികെ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 14 ആണ്. 1) 9 – 23 → 14 2) 6– 20 → 14 3) 4 – 14 → 10 4) 11 – 25 → 14

Question: 90

A herd of cattle _________ grazing in the field. Choose the correct answer.

Ais

Bare

Chave

Dwere

Answer:

A. is

Explanation:

Collective noun ( A herd of cattle) നു ശേഷം singular verb ഉപയോഗിക്കണം.

Question: 91

താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?

Aഡാനിഷ് സിദ്ദീഖി

Bഅമിത് ദവെ

Cസന്ന ഇർഷാദ് മാറ്റു

Dവിജയ് മാത്തൂർ

Answer:

A. ഡാനിഷ് സിദ്ദീഖി

Explanation:

• ഡാനിഷ് സിദ്ദീഖി, അദ്‌നാൻ ആബിദി എന്നിവർക്ക് പുലിറ്റ്സർ ലഭിച്ച വർഷം - 2018, 2022 • 2021-ൽ താലിബാന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. 2022-ൽ പുലിറ്റ്സർ ലഭിച്ച ഇന്ത്യക്കാർ ----------- 1️⃣ ഡാനിഷ് സിദ്ദീഖി 2️⃣ അമിത് ദവെ 3️⃣ അദ്‌നാൻ ആബിദി 4️⃣ സന്ന ഇർഷാദ് മാറ്റു • ഇന്ത്യയിലെ കോവിഡ് മഹാമാരിയുടെ ചിത്രങ്ങൾ പകർത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്. • " റോയിട്ടേഴ്‌സ് " മാധ്യമസ്ഥാപനത്തിനാണ് പ്രവർത്തിച്ചിരുന്നത്. പുലിറ്റ്സർ ------- • പത്രം, മാഗസിൻ, ഓൺലൈൻ ജേണലിസം, സാഹിത്യം, സംഗീത രചന എന്നിവയിലെ നേട്ടങ്ങൾക്ക് നൽകുന്ന അവാർഡാണ് പുലിറ്റ്‌സർ പ്രൈസ്. • ആദ്യ പുരസ്‌കാരം നൽകിയത് - 1917

Question: 92

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1978 ലെ 44 th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.  

2.ഭരണഘടനാ ഭാഗം  XIV-A ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്നു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cഒന്നും രണ്ടും ശരി

Dഒന്നും രണ്ടും തെറ്റ്

Answer:

B. രണ്ടു മാത്രം ശരി

Explanation:

ഭരണഘടന നിലവിൽ വന്ന സമയം അതിൽ ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിച്ചിരുന്നില്ല .1976 ലെ 42th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.   ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം   - XIV -A

Question: 93

40 സംഖ്യകളുടെ ശരാശരി 71 ആണ്.100ന് പകരം,140 എന്ന സംഖ്യ ഉപയോഗിക്കുകയാണെങ്കിൽ, ശരാശരി എത്രമാത്രം വർദ്ധിക്കുന്നു ?

A3

B4

C2

D1

Answer:

D. 1

Explanation:

പുതിയ ശരാശരി = പഴയ ശരാശരി + (സംഖ്യയിലെ മാറ്റം /മൊത്തം സംഖ്യകൾ) 40 സംഖ്യകളുടെ പുതിയ ശരാശരി= 71 + (140 – 100)/40 = 71 + 1 = 72 ശരാശരിയിലെ വർദ്ധനവ് = 72 – 71 = 1

Question: 94

500 വർഷത്തിനു ശേഷം 2022-ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊടിയേറ്റ് നടത്തിയ പാവഗഡ് മഹാകാളി ക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഉത്തർപ്രദേശ്

Bഗുജറാത്ത്

Cമധ്യപ്രദേശ്

Dബീഹാർ

Answer:

B. ഗുജറാത്ത്

Explanation:

 • ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് പഞ്ചമഹൽ ജില്ലയിൽ 800 മീറ്റർ ഉയരമുള്ള കുന്നിൻ മുകളിലാണ് പാവഗഡ് മഹാകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 
 • അതിപുരാതനമായ ഈ ക്ഷേത്രം പത്താം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് എന്ന് കരുതപ്പെടുന്നു
 • ചമ്പനേർ-പാവഗഢ് യുനെസ്കോ പൈതൃകപ്പട്ടികയിലുള്ള സ്ഥലമാണ്.

Question: 95

ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമായ സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചതാര്?

Aറെനെ ലെനക്

Bലൂയി പാസ്ചർ

Cവില്യം ഐന്തോവൻ

Dറെയ്മൻഡ് വഹാൻ ദമേദിയൻ

Answer:

A. റെനെ ലെനക്

Explanation:

ECG കണ്ടുപിടിച്ചത് - വില്യം ഐന്തോവൻ

Question: 96

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

 (iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു. 

A(i) & (iii)

B(ii) & (iv)

C(i) & (ii)

D(ii) & (iii)

Answer:

B. (ii) & (iv)

Explanation:

 • ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്
 • ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

   

Question: 97

ഇന്ത്യക്ക് വാർത്താവിനിമയ, ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സരപദ്ധതി?

Aമൂന്നാം പഞ്ചവത്സര പദ്ധതി

Bനാലാം പഞ്ചവത്സര പദ്ധതി

Cഏഴാം പഞ്ചവത്സര പദ്ധതി

Dരണ്ടാം പഞ്ചവത്സര പദ്ധതി

Answer:

C. ഏഴാം പഞ്ചവത്സര പദ്ധതി

Explanation:

 • രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ നിലവിൽ വന്ന കോൺഗ്രെസ്സ് സർക്കാരാണ് ഏഴാം പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാകിയത്.
 • ശാസ്ത്രസാങ്കേതികവിദ്യയ്ക്കും, ഗതാഗത വികസനത്തിനും ഊന്നൽ നൽകിയ പദ്ധതിയായിരിന്നു ഏഴാം പദ്ധതി.
 • ഇന്ത്യയുടെ വാർത്താവിനിമയ മേഖലയിലെ നാഴികക്കല്ലായിരുന്ന VSNL (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) ആരംഭിച്ചത് 1986ൽ ഏഴാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലായിരുന്നു.
 • MTNL (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്) നിലവിൽ വന്നതും 1986 ലായിരുന്നു.
 • ഗതാഗത മേഖലയിൽ വിപ്ലവാത്മകമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാതയായ NW 1 നിലവിൽ വന്നതും 1986ലാണ്.

Question: 98

'നിയമത്തിന്റെ വ്യവസ്ഥാപിതവും വിശദവുമായ പ്രയോഗമാണ് പൊതുഭരണം' എന്നുപറഞ്ഞത്‌-

Aഎന്‍ ഗ്ലാഡന്‍

Bലൂഥര്‍ ഗുലിക്ക്

Cവുഡ്രോ വില്‍സണ്‍

Dമാഡിസൺ

Answer:

C. വുഡ്രോ വില്‍സണ്‍

Question: 99

ഇനിപ്പറയുന്നവയിൽ ഏതാണ് ആന്റി-സ്പാമിംഗ് ടൂൾ അല്ലെങ്കിൽ സിസ്റ്റം അല്ലാത്തത്?

Aസ്പാം-ഈറ്റർ പ്രോ

Bസ്പൈടെക് സ്പാം ഏജന്റ്

Cസ്പാം എക്സ്പെർട്സ് ഡെസ്ക്ടോപ്പ്

Dആന്റി സ്പൈവെയർ ടെക്

Answer:

D. ആന്റി സ്പൈവെയർ ടെക്

Explanation:

നിങ്ങളുടെ ഇമെയിൽ സ്പാമിംഗിൽ നിന്ന് തടയുന്നതിന് ഉപയോഗിക്കാവുന്ന ചില ആന്റി-സ്പാമിംഗ് ടൂളുകളും സിസ്റ്റങ്ങളും സ്പാം-ഈറ്റർ പ്രോ, സ്പൈടെക് സ്പാം ഏജന്റ്, സ്പാം എക്സ്പെർട്ട്സ് ഡെസ്ക്ടോപ്പ് തുടങ്ങിയവയാണ്.

Question: 100

ഇനിപ്പറയുന്നവയിൽ ഏതാണ് സാധുവായ എൻക്രിപ്ഷൻ ടെക്നിക്?

Aപാരലൽ കീ എൻക്രിപ്ഷൻ

Bപബ്ലിക് കീ എൻക്രിപ്ഷൻ

Cസിസ്റ്റമാറ്റിക് കീ എൻക്രിപ്ഷൻ

Dസൂചിപ്പിച്ചവയെല്ലാം

Answer:

B. പബ്ലിക് കീ എൻക്രിപ്ഷൻ

Explanation:

ഇതിൽ, ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നതിന് രണ്ട് വ്യത്യസ്ത കീകൾ ഉണ്ട്.