Question: 1

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര് ?

Aഗവര്‍ണര്‍

Bപ്രധാനമന്ത്രി

Cപാര്‍ലമെന്റ്

Dകേന്ദ്ര കാബിനറ്റിന്റെ നിര്‍‍ദ്ദേശക പ്രകാരം രാഷ്ട്രപതി

Answer:

D. കേന്ദ്ര കാബിനറ്റിന്റെ നിര്‍‍ദ്ദേശക പ്രകാരം രാഷ്ട്രപതി

Question: 2

ആരായിരുന്നു വരാഹമിഹിരന്‍?

Aപ്രാചീന ഇന്ത്യയിലെ ഭിഷഗ്വരന്‍

Bചരിത്രകാരന്‍

Cവാനനിരീക്ഷകനും ഗണിത ശാസ്ത്രജ്ഞനും

Dവിക്രമാദിത്യന്‍റെ സദസ്സിലെ കവി

Answer:

C. വാനനിരീക്ഷകനും ഗണിത ശാസ്ത്രജ്ഞനും

Question: 3

ഇന്ത്യൻ ഗവണ്മെന്റ് പൗരത്വ നിയമം പാസ്സാക്കിയ വർഷം?

A1958

B1955

C1986

D1987

Answer:

B. 1955

Question: 4

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?

Aരഞ്ജിത്ത് കുമാർ

Bമോഹൻ പരശരൺ

Cതുഷാർ മേത്ത

Dഗോപാൽ സുബ്രഹ്മണ്യം

Answer:

C. തുഷാർ മേത്ത

Explanation:

 • അറ്റോർണി ജനറൽ കഴിഞ്ഞാൽ ഭാരതസർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ.
 • രാജ്യത്തെ രണ്ടാമത്തെ ഉയർന്ന നിയമോദ്യോഗസ്ഥനാണിദ്ദേഹം.
 • ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അറ്റോർണി ജനറലിനെ സഹായിക്കുക എന്ന ദൗത്യം സോളിസിറ്റർ ജനറലിനുണ്ട്.
 • സുപ്രീം കോടതിയിൽ യൂണിയൻ ഗവണ്മെന്റിനു വേണ്ടി പ്രധാനമായും ഹാജരാകുകയും ചെയ്യുന്നത് സോളിസിറ്റർ ജനറലാണ് .
 • ഇദ്ദേഹത്തെ സഹായിക്കാനായി നാല് അഡീഷണൽ സോളിസിറ്റർ ജനറൽമാരുണ്ട്.
 • സി.കെ.ദഫ്‌താരി ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ സോളിസിറ്റർ ജനറൽ.

Question: 5

അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ നാലുമടങ്ങാണ്. അനുവിന്റെ വയസ്സിന്റെ മൂന്നിലൊന്നാണ് അനുവിന്റെ അനിയത്തിയുടെ പ്രായം. അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ അനുവിന്റെ അച്ഛന്റെ വയസ്സെത്ര ?

A36

B40

C48

D42

Answer:

A. 36

Explanation:

അനുവിന്റെ വയസ്സ് = A അച്ഛന്റെ വയസ്സ് = 4A അനിയത്തിയുടെ പ്രായം = A/3 അനിയത്തിക്ക് മൂന്ന് വയസ്സാണെങ്കിൽ , A/3 = 3 A = 9 അച്ഛന്റെ വയസ്സ് = 4A = 4 × 9 = 36

Question: 6

ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?

Aപൂർണ്ണാന്തര പ്രതിപതനം

Bഅപവർത്തനം

Cപ്രകീർണ്ണനം

Dഡിഫ്രാക്ഷൻ

Answer:

A. പൂർണ്ണാന്തര പ്രതിപതനം

Question: 7

അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളെ അറിയപ്പെടുന്ന പേര് എന്ത്?

Aഗാങ്

Bഫ്ലക്സ്

Cധാതു

Dസ്ലാഗ്

Answer:

A. ഗാങ്

Question: 8

റഷ്യൻ പാർലമെൻറ്റ് അറിയപ്പെടുന്ന പേര്

Aപീപ്പിൾസ് അസംബ്ലി

Bഡയറ്റ്

Cനാഷണൽ അസംബ്ലി

Dഡ്യൂമ

Answer:

D. ഡ്യൂമ

Question: 9

കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം : -

Aപുലിജന്മം

Bസമതലം

Cഅമരാവതി

Dഗാന്ധി

Answer:

D. ഗാന്ധി

Question: 10

Deepu along with his friends _____ preparing for civil service examination.

Aare

Bis

Cwere

Dhave

Answer:

B. is

Explanation:

Along with, Together with എന്നിവ ഒരു വാക്യത്തിൽ വന്നാൽ ആദ്യത്തെ subject ആണ് ഏത് verb വരണമെന്ന് തീരുമാനിക്കുന്നത്. ഇവിടെ deepu singular ആയത് കൊണ്ട് V1 ആണ് ഉപയോഗിക്കേണ്ടത്.

Question: 11

മിസോ,ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?

Aമിസോറാം

Bസിക്കിം

Cനാഗാലാ‌ൻഡ്

Dആസാം

Answer:

A. മിസോറാം

Question: 12

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

Aഡോ മാധവ് കൗശിക്ക്

Bപ്രതിഭാ റായി

Cചന്ദ്രശേഖര കമ്പാർ

Dപ്രഭാവർമ്മ

Answer:

C. ചന്ദ്രശേഖര കമ്പാർ

Explanation:

നിർവാഹക സമിതി അംഗം, മലയാള ഭാഷാ കൺവീനർ എന്നീ പദവികളിൾ വഹിക്കുന്നത് മലയാള കവിയായ പ്രഭാവർമ്മയാണ്‌.

Question: 13

'ഉണർന്നിരിക്കുന്ന അവസ്ഥ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aജാഗ്രത

Bഉണർച്ച

Cജാഗരം

Dപിപാസ

Answer:

C. ജാഗരം

Question: 14

In which of the following words ' en ' - is not used as a prefix ?

Aenlist

Bencourage

Cengulf

Denvy

Answer:

D. envy

Explanation:

envy - അസൂയ

Question: 15

അധമം എന്ന വാക്കിന്റെ പര്യായം ?

Aനീചം

Bശൈലം

Cഅധിപതി

Dപരമാധികാരി

Answer:

A. നീചം

Question: 16

താഴെ പറയുന്നതിൽ അർത്ഥ വ്യത്യാസമുള്ള പദം ഏതാണ്

Aകരി

Bഗജം

Cശാർദൂലം

Dമാതംഗം

Answer:

C. ശാർദൂലം

Explanation:

ശാർദൂലം എന്നാൽ പുലി

Question: 17

ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?

Aക്ലോറിൻ

Bആർഗൺ

Cനൈട്രജൻ

Dഫ്ലൂറിൻ

Answer:

D. ഫ്ലൂറിൻ

Question: 18

20,000 Hz നു മുകളിൽ ആവൃത്തി ഉള്ള ശബ്ദങ്ങളെ എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഇൻഫ്രാ സോണിക്

Bഅൾട്രാ സോണിക്

Cസബ് സോണിക്

Dസൂപ്പർ സോണിക്

Answer:

B. അൾട്രാ സോണിക്

Question: 19

മർദ്ദം പ്രയോഗിച്ചു ദ്രാവകങ്ങളുടെ വ്യാപ്തം കുറക്കാൻ സാധിക്കില്ല ഈ പ്രസ്താവന ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപാസ്കൽ നിയമം

Bആർക്കിമെഡീസ് തത്ത്വം

Cബെർണോലിസ് നിയമം

Dബോയിൽ സ് നിയമം

Answer:

A. പാസ്കൽ നിയമം

Question: 20

ശരിയായ പദം കണ്ടുപിടിക്കുക

Aഅഗാഥം

Bഅകാദം

Cഅഘാദം

Dഅഗാധം

Answer:

D. അഗാധം

Question: 21

മേഘത്തിന്റെ പര്യായമല്ലാത്തത് ഏത് ?

Aആംബുദം

Bപായോദം

Cവാരിജം

Dനീരദം

Answer:

C. വാരിജം

Explanation:

വാരിജം എന്നത് താമരയുടെ പര്യായ പദമാണ്

Question: 22

90 ° വടക്ക് അക്ഷാംശം :

Aഉത്തരധ്രുവം

Bദക്ഷിണധ്രുവം

Cബെറിങ്ങ് കടലിടുക്ക്

Dസിയാച്ചിൻ

Answer:

A. ഉത്തരധ്രുവം

Question: 23

Antonym of 'merry' is

Ahot

Bsad

Cold

Dnever

Answer:

B. sad

Explanation:

merry=ഉല്ലസിതമായ sad=ദുഃഖകരമായ

Question: 24

As the master batsman, he supported the team ______.

Athrough thick and thin

Bhand in glove

Cat 'sixes and at sevens

Dbeside the mark

Answer:

A. through thick and thin

Explanation:

through thick and thin - നല്ലകാലത്തിലൂടെയും മോശം കാലത്തിലൂടെയും eg: 1. She'd stuck by Bob through thick and thin. 2.I will go on loving James through thick and thin no matter what happens.

Question: 25

We can't trust everybody. .....?

Acan't we

Bcan we

Cshall we

Ddo we

Answer:

B. can we

Explanation:

ഇവിടെ തന്നിരിക്കുന്ന ചോദ്യം negative ആണ്. ആയതിനാൽ tag positive ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'can't' ആണ്. Can't ന്റെ positive 'can' ആണ്. കൂടെ subject ആയ 'we' കൂടെ എഴുതണം.

Question: 26

സ്വയംതൊഴിൽ പദ്ധതിയായ സ്വർണ്ണജയന്തി ഗ്രാമ സ്വരോസ്‌കാർ യോജന ആരംഭിച്ച വർഷം ഏത്?

A1999

B2001

C1998

D2002

Answer:

A. 1999

Explanation:

സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനാണ് പദ്ധതി ലക്ഷ്യമിട്ടത്.

Question: 27

അരുണാചൽ പ്രദേശിൽ നിന്ന് പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം?

Aഅരുൺപത്ര

Bഅരുൺഭൂമി

Cന്യൂസ് അരുണാചൽ

Dഅരുണാചൽ ന്യൂസ്

Answer:

B. അരുൺഭൂമി

Explanation:

 • 2019 നവംബർ 20നാണ് അരുൺ ഭൂമി അരുണാചൽപ്രദേശിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

Question: 28

കേരളത്തിലെ ആദ്യ ഗ്രീൻ ടെക്നോളജി സെന്റർ നിലവിൽ വരുന്നത് ?

Aപെരുമ്പാവൂർ

Bവടകര

Cകുട്ടനാട്

Dചാലക്കുടി

Answer:

B. വടകര

Explanation:

കോഴിക്കോട് ജില്ലയിലാണ് വടകര സ്ഥിതി ചെയ്യുന്നത്. വടകര നഗരസഭയെ കാര്‍ബണ്‍ ന്യൂട്രല്‍ നഗരസഭയാക്കി മാറ്റുന്നതിന് ഉതകുന്ന രീതിയില്‍ 5 മേഖലകളില്‍ ഇടപെടുന്നതിനുള്ള പരിശീലനം, സര്‍വീസ്, ടെക്‌നോളജി കൈമാറ്റങ്ങള്‍ എന്നിവക്കുള്ള കേന്ദ്രമായാണ് ഇത് പ്രവര്‍ത്തിക്കുക.

Question: 29

I have ___car,_____ car is black. use articles

Athe,the

Bthe,a

Ca,a

Da,the

Answer:

D. a,the

Explanation:

 • English has two articles: the and a/an.
 • The is used to refer to specific or particular nouns; a/an is used to modify non-specific or non-particular nouns.
 • the = definite article
 • a/an = indefinite article
 • a + singular noun beginning with a consonant: a boy; a car; a bike; a zoo; a dog
 • The definite article is used before singular and plural nouns when the noun is specific or particular. The signals that the noun is definite, that it refers to a particular member of a group. For example:

  The dog that bit me ran away.” Here, we’re talking about a specific dog, the dog that bit me.

Question: 30

ഒരു കുട്ടി സെക്കന്റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു. എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?

A24 km/hr

B30 km/hr

C20 km/hr

D18 km/hr

Answer:

D. 18 km/hr

Explanation:

സെക്കന്റിൽ 5 മീറ്റർ സൈക്കിളിന്റെ വേഗത = 5 m/s 5 × 18/5 km/hr = 18 km/hr

Question: 31

A-യിൽ നിന്ന് B-യിലേക്ക് രാവിലെ 9 മണിക്ക് യാത്ര തിരിച്ച ബസ് വൈകിട്ട് 5 മണിക്ക് B-യിലെത്തി. ബസിൻറ ശരാശരി വേഗം 35 കിലോമീറ്റർ ആയിരുന്നുവെങ്കിൽ എത്ര ദൂരം ആ ബസ് സഞ്ചരിച്ചിട്ടുണ്ടാവും?

A315km

B175km

C275km

D280km

Answer:

D. 280km

Explanation:

വേഗം = 35km/hr സമയം = 8 മണിക്കൂർ (9am to 5pm) ദൂരം = വേഗം × സമയം = 35 km/hr × 8 hr = 280 km

Question: 32

താഴെ പറയുന്നതിൽ കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണം ഏതാണ് ?

Aകളിക്കളം

Bപൂമ്പാറ്റ

Cതളിര്

Dവിടരുന്ന മൊട്ടുകൾ

Answer:

C. തളിര്

Question: 33

' നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ' എവിടെ സ്ഥിതി ചെയ്യുന്നു ?

Aഡൽഹി

Bജയ്പുർ

Cഹരിദ്വാർ

Dമുംബൈ

Answer:

A. ഡൽഹി

Question: 34

കൂട്ടത്തിൽ ചേരാത്തത് : 2-8, 3-27, 4-32, 5-125

A2-8

B3-27

C4-32

D5-125

Answer:

C. 4-32

Explanation:

2^3 = 8 3^3 = 27 5^3 = 125 4^3 = 64

Question: 35

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന സംഭവം ഏത്?

Aഭൂദാന പ്രസ്ഥാനം

Bഓപ്പറേഷൻ ബാർഗ

Cഇവരണ്ടും

Dഇവയൊന്നുമല്ല

Answer:

B. ഓപ്പറേഷൻ ബാർഗ

Explanation:

സ്വാതന്ത്ര സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന സംഭവം- ഓപ്പറേഷൻ ബാർഗ

Question: 36

ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി അഭിനയിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി ആരാണ് ?

Aകമൽ

Bബാലചന്ദ്രമേനോൻ

Cബാലചന്ദ്രൻ ചുള്ളിക്കാട്

Dമുരളി

Answer:

B. ബാലചന്ദ്രമേനോൻ

Question: 37

ഗ്രാമീണ മേഖലകളിലെ തൊഴിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി 1980-ൽ Food for Work Programme (FWP) ന് പകരമായി വന്ന പദ്ധതി ഏതാണ് ?

ATRYSEM

BNREP

CFWP

DJRY

Answer:

B. NREP

Question: 38

റാബീസ് വാക്സിൻ കണ്ടുപിടിച്ചതാര് ?

Aലൂയി പാസ്റ്റർ

Bവാൾഡിമർ ഹാഫ്കിൻ

Cകാൽമെറ്റ്,ഗ്യൂറിൻ.

Dജോൺ എൻ്റർസ്

Answer:

A. ലൂയി പാസ്റ്റർ

Explanation:

റാബിസ് വാക്സിൻ- ലൂയി പാസ്റ്റർ കോളറ വാക്സിൻ- വാൾഡിമർ ഹാഫ്കിൻ

Question: 39

അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആര് ?

Aഎല്ലൻബെറോ

Bചാൾസ് മെറ്റ്‌കാഫ്

Cറിച്ചാർഡ് വെല്ലസ്ലി

Dജോൺ ഷോർ

Answer:

A. എല്ലൻബെറോ

Explanation:

1843 ൽ ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

Question: 40

ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ നഗരം ഏത്?

Aമുംബൈ

Bകൊൽക്കത്ത

Cന്യൂഡൽഹി

Dരാജസ്ഥാൻ

Answer:

C. ന്യൂഡൽഹി

Question: 41

7 * 4 =18,5 * 9 =32, 6 * 7 = 30 എങ്കിൽ 8 * 3 = ?

A24

B14

C34

D44

Answer:

B. 14

Explanation:

7*4 = (7–1)(4–1) = 6 × 3 = 18 5*9 = (5–1)(9–1) = 4 × 8 = 32 6*7 = (6–1)(7–1) = 5 × 6 = 30. 8*3 = (8–1)(3–1) = 7 × 2 = 14.

Question: 42

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

Aതമിഴ്നാട്

Bകേരളം

Cകർണ്ണാടക

Dആന്ധ്രാപ്രദേശ്

Answer:

A. തമിഴ്നാട്

Question: 43

രോഹിത്തിന്റെ ജന്മദിനം സെപ്റ്റംബർ 8-നാണ്. അരവിന്ദ് രോഹിത്തിനെക്കാൾ 10 ദിവസം ഇളയതാണ്. ഈ വർഷം ദേശീയ അധ്യാപകദിനം വ്യാഴാഴ്ചയായാൽ അരവിന്ദിൻറ ജന്മദിനം ഏത് ദിവസമായിരിക്കും ?

Aവ്യാഴം

Bശനി

Cബുധൻ

Dഞായർ

Answer:

C. ബുധൻ

Question: 44

292: 146: : 582 : ?

A272

B291

C292

D286

Answer:

B. 291

Explanation:

292 = 2 × 146 Similarly, 582 = 2 × 291

Question: 45

According to IT Act 2000 any police officer not below the rank of a _______ is the authority responsible for investigating the cyber crime incidents.

ASub Inspector

BInspector

CDeputy Superintendent of Police

DInspector General

Answer:

C. Deputy Superintendent of Police

Question: 46

ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

(i) സമഗ്ര വളർച്ച

(ii) ദൃതഗതിയിലെ വ്യവസായ വത്ക്കരണം 

(iii) കാർഷിക വികസനം

(iv) ദാരിദ്ര നിർമ്മാർജ്ജനം

A(iii), (ii), (i), (iv)

B(iii), (ii), (iv), (i)

C(ii), (iii), (iv), (i)

D(iii), (iv), (ii), (i)

Answer:

B. (iii), (ii), (iv), (i)

Question: 47

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പുതിയ പേരെന്താണ് ?

Aഒക്ട

Bലിസ്റ്റ

Cഒക്ടഗൺ

Dമെറ്റ

Answer:

D. മെറ്റ

Question: 48

കേരളത്തിലെ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ വ്യവസായത്തിന്റെ 25 % കേന്ദ്രികരിച്ചിരിക്കുന്നത് പെരിയാരിന്റെ തീരത്താണ് 

ii) അഗസ്ത്യമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നെയ്യാറാണ് കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി 

iii) വയനാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂർ  എന്നി ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നു 

Ai , ii ശരി

Bii , iii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

A. i , ii ശരി

Explanation:

വയനാട് , മലപ്പുറം , കോഴിക്കോട് എന്നി ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നു

Question: 49

ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഏത്?

Aമിത്ര

Bകർമ്മ

Cജ്വാല

Dശക്തി

Answer:

D. ശക്തി

Question: 50

2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?

A4

B14

C16

D20

Answer:

C. 16

Explanation:

സമാന്തര ശ്രേണിയിലെ അവസാന പദത്തിന്റെ മൂല്യം. = a + (n - 1)d അറുപത്തിയെട്ടാം പദം = a + 67d എഴുപത്തിരണ്ടാം പദം = a + 71d വ്യത്യാസം = a + 71d - [ a + 67d] = 4d d, രണ്ട് പദങ്ങൾ തമ്മിലുള്ള പൊതുവായ വ്യത്യാസമാണ് d = 4 വ്യത്യാസം = 4d = 16

Question: 51

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിൻ ഏതാണ്?

1. കോ വാക്സിൻ 

2. കോവി ഷീൽഡ്

3. ഫൈസർ 

4. സ്പുട്നിക് 

Aഒന്നും രണ്ടും

Bമൂന്നും നാലും

Cഒന്നും നാലും

Dഒന്നും രണ്ടും നാലു

Answer:

A. ഒന്നും രണ്ടും

Question: 52

താഴെ തന്നിരിക്കുന്നതിൽ ജലജന്യരോഗം ഏത് ? 

 1. ഹെപ്പറ്റൈറ്റിസ് എ 
 2. ഹെപ്പറ്റൈറ്റിസ് ബി 
 3. ഹെപ്പറ്റൈറ്റിസ് സി 
 4. ലെപ്‌റ്റോസ്‌പൈറോസിസ് 

A1

B1 , 2

C1 , 2 , 3

D1 , 3 , 4

Answer:

D. 1 , 3 , 4

Question: 53

 ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏവ? 

1.  കേരളവാത്മീകി എന്നറിയപ്പെടുന്നത് വള്ളത്തോൾ നാരായണമേനോൻ ആണ് . 

2. ഭാരത സ്ത്രീത്വത്തിന്റെ മഹത്വത്തെ വിശദീകരിക്കുന്ന ഉള്ളൂരിന്റെ കൃതിയാണ് ചിത്രശാല.

3.  ഉജ്വലശബ്ദാഢ്യൻ എന്നറിയപ്പെടുന്ന കവിയാണ് ഉള്ളൂർ,. 

4.  നവോത്ഥാനത്തിന്റെ കവി എന്നറിയപ്പെടുന്നത് വള്ളത്തോൾനാരായണമേനോൻ ആണ്

A1, 2 തെറ്റ്

B2 മാത്രം തെറ്റ്

C4 മാത്രം തെറ്റ്

Dഎല്ലാം ശരി

Answer:

C. 4 മാത്രം തെറ്റ്

Explanation:

നവോദ്ധാനത്തിന്റെ കവി എന്നറിയപ്പെടുന്നത് കുമാരനാശാൻ ആണ്

Question: 54

ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ സൂര്യൻ വരുന്ന ദിവസം/ദിവസങ്ങൾ ഏതെല്ലാം ? 

i) മാർച്ച് 21 

ii) ജൂൺ 21

iii)സെപ്റ്റംബർ 23

iv) ഡിസംബർ 22 

Aii & iv

Bi & iii

Ci

Div

Answer:

B. i & iii

Question: 55

 "കാവൽ പ്ലസ്" പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

i. 2019ലാണ്‌ സംസ്ഥാന തലത്തിൽ പദ്ധതി ആരംഭിച്ചത്‌. 

ii. വനിതാ–ശിശു വികസന വകുപ്പും ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 

iii. ഓരോ ജില്ലയിലും ഡിസ്‌ട്രിക്‌റ്റ്‌ ചൈൽഡ്‌ പ്രൊട്ടക്ഷൻ യൂണിറ്റിനും ചൈൽഡ്‌ വെൽഫയർ കമ്മിറ്റിക്കു (CWC)മാണ്‌ ഇൻചാർജ്‌.

iv. നിയമ നടപടികളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികൾക്ക്‌ സാമൂഹികവും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതാണ്‌ കാവൽ പ്ലസ്‌ പദ്ധതി.

Aii, iii എന്നിവ മാത്രം

Bii, iii, iv എന്നിവ മാത്രം

Ci, ii, iii എന്നിവ മാത്രം

Dഎല്ലാം ശരിയാണ്

Answer:

B. ii, iii, iv എന്നിവ മാത്രം

Explanation:

2020ലാണ് കാവൽ പ്ലസ് ആരംഭിച്ചത്.

Question: 56

ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ഏത്?

Aഫെർമിയോണിക് കണ്ടൻസേറ്റ്

Bബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

Cപ്ലാസ്മ

Dഇവയൊന്നുമല്ല

Answer:

B. ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്

Question: 57

ചേരുംപടി ചേർക്കുക.

1.പിണ്ഡം                             (a)ആമ്പിയർ 

2.താപനില                          (b)കെൽവിൻ 

3.വൈദ്യുതപ്രവാഹം      (c)കിലോഗ്രാം 

A1-(a),2-(b),3-(c)

B1-(b),2-(a),3-(c)

C1-(c),2-(a),3-(b)

D1-(c),2-(b),3-(a)

Answer:

D. 1-(c),2-(b),3-(a)

Question: 58

ശരിയായ പ്രസ്താവന കണ്ടെത്തുക: 

 1. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം ആണ് സെൻട്രോസോം. 
 2. കോശ വിഭജനത്തിൽ പ്രധാന പങ്കുവഹിക്കുന്ന സെൻട്രിയോളുകൾ കാണപ്പെടുന്ന ഭാഗമാണ് സെൻട്രോസോം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം.

Explanation:

ജന്തു കോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗം ആണ് സെൻട്രോസോം. കോശദ്രവ്യത്തിനകത്ത് രണ്ട് സെൻട്രിയോളുകൾ ഉൾക്കൊള്ളുന്ന ഭാഗമാണിത്. ഈ സെൻട്രിയോളുകളിൽ നിന്നാണ് കോശവിഭജന സമയത്ത് ജന്തുകോശങ്ങളിൽ കീലതന്തുക്കൾ അഥവാ സ്പിൻഡിൽ ഫൈബറുകൾ രൂപപ്പെടുന്നത്. സൈറ്റോസ്കെലിട്ടണിന്റെ ഭാഗമായ മൈക്രോട്യൂബ്യൂളുകളെ രൂപപ്പെടുത്തുന്ന ഭാഗമാണിത്.

Question: 59

A catch 22 situation means

Aa dilemma or difficult situation

Ban extremely difficult situation

Ca dead end

Dan impasse

Answer:

A. a dilemma or difficult situation

Explanation:

A catch 22 situation means a problematic situation for which the only solution is denied by a circumstance inherent in the problem or by a rule.

Question: 60

താഴെ പറയുന്നവയിൽ വിശാഖം തിരുനാളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?

1) തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു 

2) കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് വിശാഖം തിരുനാളിൻ്റെ കാലത്താണ് 

3) മുല്ലപ്പെരിയാർ പാട്ടക്കരാറിനെ "എൻ്റെ ഹൃദയരക്തം കൊണ്ടാണ് ഇത് എഴുതുന്നത്" എന്ന് വിശേഷിപ്പിച്ചു 

4) തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചു 

A1 & 3

B1, 2 & 4

C3 & 4

D1, 2, 3 & 4

Answer:

A. 1 & 3

Explanation:

 • 1887ൽ വിശാഖം തിരുനാളിൻ്റെ ഭരണകാലഘട്ടത്തിൽ ആണ് തിരുവിതാംകൂറിൽ ആദ്യത്തെ ഹൈക്കോടതി സ്ഥാപിതമായത്.
 • 1886ൽ ഒപ്പ് വയ്ക്കപ്പെട്ട മുല്ലപ്പെരിയാർ പാട്ടക്കരാറിനെ "എൻ്റെ ഹൃദയരക്തം കൊണ്ടാണ് ഇത് എഴുതുന്നത്" എന്ന് വിശാഖം തിരുനാൾ വിശേഷിപ്പിച്ചു 
 • കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ആലപ്പുഴയിലാണ്.പോസ്റ്റോഫീസ് സ്ഥാപിതമാകുമ്പോൾ ഉത്രം തിരുനാൾ മർത്താണ്ഡവർമ്മയായിരുന്നു തിരുവിതാംകൂർ ഭരണാധികാരി.
 • തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചത് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവർമയുടെ കാലഘട്ടത്തിലാണ്.

Question: 61

താഴെ പറയുന്ന പ്രസ്താവനകളിൽ സിന്ധു നദിമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കയാണ് ? 

 1. 2880 കിലോമീറ്റർ നീളമുള്ള സിന്ധു ഇന്ത്യയിലൂടെ ഒഴുകുന്നത് 709 കിലോമീറ്റർ മാത്രമാണ് 
 2. പടിഞ്ഞറോട്ട് ഒഴുകുന്ന ഒരേയോരു ഹിമാലയൻ നദി , അറബിക്കടലിൽ പതിക്കുന്ന ഒരേയോരു ഹിമാലയൻ നദി എന്നി പ്രത്യേകതകൾ സിന്ധു നദിക്ക് അവകാശപ്പെട്ടതാണ് 
 3. ലഡാക്കിലെ ' ലേ ' പട്ടണത്തെ ചുറ്റിപ്പറ്റി ഒഴുകുന്ന നദി 
 4. ലഡാക്ക് , സസ്കർ പർവ്വത നിരകൾക്കിടയിലൂടെയാണ് സിന്ധു നദി ഒഴുകുന്നത്  

 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

സിന്ധു നദി 🔹 2880 കിലോമീറ്റർ നീളമുള്ള സിന്ധു ഇന്ത്യയിലൂടെ ഒഴുകുന്നത് 709 കിലോമീറ്റർ മാത്രമാണ് 🔹 പടിഞ്ഞറോട്ട് ഒഴുകുന്ന ഒരേയോരു ഹിമാലയൻ നദി , അറബിക്കടലിൽ പതിക്കുന്ന ഒരേയോരു ഹിമാലയൻ നദി എന്നി പ്രത്യേകതകൾ സിന്ധു നദിക്ക് അവകാശപ്പെട്ടതാണ് 🔹 ലഡാക്കിലെ ' ലേ ' പട്ടണത്തെ ചുറ്റിപ്പറ്റി ഒഴുകുന്ന നദി 🔹 ലഡാക്ക് , സസ്കർ പർവ്വത നിരകൾക്കിടയിലൂടെയാണ് സിന്ധു നദി ഒഴുകുന്നത്

Question: 62

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം ആണ്

2. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം ആണ് ടൈറ്റാനിയം 

3. വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.

A1 മാത്രം ശരി

B2,3 മാത്രം ശരി

C1,3 മാത്രം ശരി

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്

Explanation:

 • ഭൂവൽക്കത്തിൽ എറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹങ്ങളിൽ ഒന്നാണ് ടൈറ്റാനിയം.
 • ഇൽമനൈറ്റ്, റൂടൈൽ എന്നീ അയിരുകളായാണ് ഈ ലോഹം കാണപ്പെടുന്നത്. 
 • 1791-ൽ വില്യം ഗ്രിഗർ എന്ന ശാസ്ത്രജ്ഞനാണു ടൈറ്റാനിയം കണ്ടുപിടിച്ചത്. 
 • 1797-ൽ ക്ലാപ് റത്ത് എന്ന ശാസ്ത്രജ്ഞനാണു ടൈറ്റാനിയം എന്ന പേര് നൽകിയത്.
 • ഭൂവൽക്കത്തിൽ എന്നപോലെ ചന്ദ്രോപരിതലത്തിലും ടൈറ്റാനിയം ധാരാളമായി കാണപ്പെടുന്നു.
 • മറ്റ് ലോഹങ്ങളുമായി ചേർന്ന് അനേകം  അലോയ്കൾ (Alloy) നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.
 • വിമാനം ,കപ്പൽ തുടങ്ങിയവയുടെ യന്ത്ര ഭാഗങ്ങളിലെ മുഖ്യ ഘടകമായ ടൈറ്റാനിയം,ഭാവിയിലെ ലോഹം എന്നും അറിയപ്പെടുന്നു.

Question: 63

It has been the _____ day in Delhi for 25 years. Choose the correct answer .

Ahot

Bhotter

Cmuch hot

Dhottest

Answer:

D. hottest

Explanation:

'The' എന്ന വാക്കിന് ശേഷം superlative degree ഉപയോഗിക്കണം . Hot (positive degree) Hotter ( comparative degree) Hottest ( superlative degree )

Question: 64

മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ

3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.

4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.

A1,2

B2,3

C1,2,3,4

D1,2,3

Answer:

D. 1,2,3

Explanation:

 • പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന മൂന്നു ദശാബ്ദങ്ങളിൽ മൈസൂർ രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ നടന്ന യുദ്ധങ്ങളുടെ പരമ്പരയാണ് ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.
 • ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ.
 • ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.
 • 1767 മുതൽ 1769 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.
 • ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദർ അലി, "മറാഠർ, ഹൈദ്രബാദ് നിസാം, ബ്രിട്ടീഷുകാർ " എന്നിവരുടെ സഖ്യ സേനയെ പരാജയപ്പെടുത്തി

Question: 65

2021ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാർ പുരസ്കാരം നേടിയത് ?

Aപി പി കെ പൊതുവാൾ

Bസേതു

Cഡോ. കെ ശ്രീകുമാര്‍

Dമലയത്ത് അപ്പുണ്ണി

Answer:

D. മലയത്ത് അപ്പുണ്ണി

Explanation:

പുരസ്കാരത്തുക - 60,000 മലയത്ത് അപ്പുണ്ണി ------------- • 1997 - സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കവിതയ്‌ക്കുളള അവാർഡ്‌ (തേൻതുളളികൾ) • 1998 - കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ കൃതിയ്‌ക്കുളള അവാർഡ്‌ (കമ്പിളിക്കുപ്പായം) • 2010 - പച്ചിലയുടെ ചിരി എന്ന കവിതാസമാഹാരത്തിന് കൃഷ്ണഗീതി പുരസ്കാരം ലഭിച്ചിട്ടുണ്ട് • 2010 - കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കായുള്ള പുരസ്കാരം. • 2019 - കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം

Question: 66

സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?

Aഓപ്പറേഷൻ ഹരിത ബോധവത്‌കരണം

Bഓപ്പറേഷൻ സ്ക്രീൻ

Cഓപ്പറേഷൻ സൈലൻസ്

Dഓപ്പറേഷൻ സൈലൻസർ

Answer:

C. ഓപ്പറേഷൻ സൈലൻസ്

Explanation:

സൈലൻസറുകൾക്ക് രൂപമാറ്റം വരുത്തിയ ബൈക്കുകളും സ്കൂട്ടറുകളും പിടിക്കുകയാണ് മുഖ്യ ലക്ഷ്യം.

Question: 67

എയർ ഇന്ത്യയുടെ പുതിയ സിഇഒ ?

Aകാംബെൽ വിൽസൺ

Bഇൽക്കർ ഐസി

Cസൈറസ് മിസ്ത്രി

Dനടരാജൻ ചന്ദ്രശേഖരൻ

Answer:

A. കാംബെൽ വിൽസൺ

Question: 68

ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാക്കാൻ ജിയോ ഏത് വിദേശ കമ്പനിയുമായാണ് ധാരണയിലെത്തിയത് ?

Aസ്റ്റാർലിങ്ക്

Bഹ്യൂസ്നെറ്റ്

CSES

DAT&T

Answer:

C. SES

Explanation:

ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് നൽകാൻ സ്ഥാപിച്ച കമ്പനി - ജിയോ സ്‌പേസ് ടെക്‌നോളജി ലിമിറ്റഡ് (എസ്ഇഎസിന് 51ശതമാനവും ജിയോയ്ക്ക് 41ശതമാനവും ഉടമസ്ഥതാവകാശം) SES കമ്പനിയുടെ ആസ്ഥാനം - ലക്‌സംബര്‍ഗ് SES കമ്പനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം - 70 സ്റ്റാർ ലിങ്ക് ---------- ഉപഗ്രഹ ഇന്റർനെറ്റ് സേവനവുമായി ഇന്ത്യയിൽ കമ്പനി റജിസ്റ്റർ ചെയ്യുകയും പ്രീ ബുക്കിങ് സ്വീകരിച്ചിരിക്കുകയും ചെയ്തിരുന്ന കമ്പനി - (ലൈസൻസ് ലഭിച്ചിരുന്നില്ല) സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം - 1469 (ജനുവരി 15, 2022) സ്ഥാപകൻ - എലോൺ മസ്ക്

Question: 69

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്?

Aകപോതം - മാടപ്രാവ്

Bകപാലം - തലയോട്

Cകപോലം - കവിൾത്തടം

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 70

Choose the incorrectly spelt word .

Aefficient

Bquest

Cgijantic

Dproficient

Answer:

C. gijantic

Explanation:

Correct spelling : Gigantic

Question: 71

കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക. 

1) നയനാമൃതം 

ii) പാദസ്പർശം

 lil) ആർദ്രം

 IV) SIRAS 

A(I), (ii), (iii) ഇവയെല്ലാം

B(ii). (iii), (iv) ഇവയെല്ലാം

C(i),(ii),(iv)ഇവയെല്ലാം

D(i) ഉം (iv) ഉം മാത്രം

Answer:

C. (i),(ii),(iv)ഇവയെല്ലാം

Explanation:

നയനാമൃതം - പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂര്‍വപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഓര്‍ണേറ്റ് ഇന്ത്യ-യു.കെയുടെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'നയനാമൃതം' പദ്ധതി. പാദസ്പർശം - പ്രമേഹ രോഗങ്ങൾക്കുള്ള പദ്ധതി SIRAS - Stroke Identification Rehabilitation Awareness and Stabilisation Programme

Question: 72

താഴെ പറയുന്നവയിൽ ഏതൊക്കെ രോഗങ്ങളാണ് ടാറ്റു ചെയ്യുന്നതിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ? 

 1. ഹീമോഫീലിയ 
 2. ഹെപ്പറ്റൈറ്റിസ്  
 3. എച്ച്. ഐ. വി 
 4. എയ്ഡ്സ്

താഴെ പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

A(1) and (3) മാത്രം

B(2) and (3) മാത്രം

C3 മാത്രം

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Question: 73

ജപ്പാൻ സ്പേസ് ഏജൻസിയുടെ ഹയബൂസ 2 എന്ന ഉപഗ്രഹം ഏത് ഛിന്നഗ്രഹത്തിൽ നിന്നുമാണ് റോക്ക് സാമ്പിൾ കൊണ്ടുവന്നത് ?

Aസീറസ്

Bവെസ്റ്റ

Cപല്ലാസ്

Dര്യുഗു

Answer:

D. ര്യുഗു

Question: 74

2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?

Aഅഖിൽ വേണുഗോപാൽ

Bഡെറിക് ജോസഫ്

Cമോഹൻ കൃഷ്ണൻ

Dമുഹമ്മദ് അൽഫാൻ

Answer:

D. മുഹമ്മദ് അൽഫാൻ

Explanation:

ലോകത്തിൽ അൽഫാൻ അടക്കം 16 പേർക്ക് ആണ് അവാർഡ് നൽകിയിട്ടുള്ളത്.

Question: 75

ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവന /പ്രസ്താവനകളിൽ ശരീയായത് തിരഞ്ഞെടുക്കുക.

 i) ചാക്യാർകൂത്തിന്റെ സാഹിത്യരൂപം, 

||) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം.

iii ) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.

 iv) ഭരതമുനി എഴുതിയ ഗ്രന്ഥം.

 

Aമൂന്ന്

Bഒന്നും നാലും

Cരണ്ട്

Dനാല്

Answer:

C. രണ്ട്

Question: 76

രാമു 6% പലിശ കിട്ടുന്ന ഒരു ബാങ്കിൽ 1000 രൂപ നിക്ഷേപിക്കുന്നു. 2 വർഷംകഴിഞ്ഞ് രാമുവിന് കിട്ടുന്ന കൂട്ടുപലിശ എത്ര?

A132.6

B132.7

C162.3

D123.6

Answer:

D. 123.6

Question: 77

കേരളാ സാമൂഹ്യസുരക്ഷാ മിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക. 

 1. സ്നേഹപൂർവ്വം 
 2. സ്നേഹസ്പർശം 
 3. സ്നേഹസാന്ത്വനം

Aഇവയെല്ലാം

B2 ഉം 3 ഉം മാത്രം

C1 ഉം 2 ഉം മാത്രം

D1 ഉം 3 ഉം മാത്രം

Answer:

D. 1 ഉം 3 ഉം മാത്രം

Explanation:

സ്നേഹസ്പർശം പദ്ധതി:

 • ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍  കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന അമ്മമാർക്കുള്ള പദ്ധതി.
 • ഇവർക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
 • പ്രതിമാസം 1000/- രൂപ വീതമാണ് പദ്ധതിയിലൂടെ അനുവദിക്കുന്നത്.
 • സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്നേഹപൂർവ്വം പദ്ധതി:

 • മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്നതാണ് ‘സ്നേഹപൂര്‍വ്വം പദ്ധതി’.
 • കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സ്നേഹ സാന്ത്വനം പദ്ധതി:

 • കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4738 പേര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു.
 • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ 1 മുതല്‍ +2 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  വിദ്യാഭ്യാസ ധനസഹായം നൽകുന്നു.

 

Question: 78

ജീവകങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക.

1) റെറ്റിനോൾ a) ആന്റി പെല്ലഗ്ര വിറ്റാമിൻ
2) നിയാസിൻ b) ആന്റി ഹെമറേജിക് വിറ്റാമിൻ
3) ടോക്കോഫെറോൾ c) ആന്റി സിറോഫ്താൽമിക് വിറ്റാമിൻ
4) ഫില്ലോ ക്വിനോൺ d) ആന്റി സ്റ്റെറിലിറ്റി വിറ്റാമിൻ

A1- c, 2 - d, 3 - a, 4 - b

B1- c, 2 - a, 3 - d, 4 - b

C1- d, 2 - c, 3 - b, 4 - a

D1- a, 2 - d, 3 - b, 4 - c

Answer:

B. 1- c, 2 - a, 3 - d, 4 - b

Question: 79

If I were In New York, I ___________ you. Choose the correct answer.

Awill meet

Bwould met

Cwould meet

Dwill

Answer:

C. would meet

Explanation:

If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + v1 ഉപയോഗിക്കണം . ഇവിടെ ' If 'നു ശേഷം 'were' വന്നു അതുകൊണ്ട് comma ക്ക് ശേഷം would + meet(V1) വന്നു.

Question: 80

കുഞ്ഞുങ്ങളുടെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അങ്കണവാടികൾ ഏത് വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത് ?

Aപൊതുവിദ്യാഭ്യാസവകുപ്പ്

Bസാമൂഹ്യനീതിവകുപ്പ്

Cതൊഴിൽ വകുപ്പ്

Dസാംസ്കാരിക വകുപ്പ്

Answer:

B. സാമൂഹ്യനീതിവകുപ്പ്

Question: 81

താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?

Aഉജ്ജ്വല

Bനീലിമ

Cമുക്തി

Dഅനാമിക

Answer:

D. അനാമിക

Question: 82

ഒറ്റയാനെ കണ്ടെത്തുക : ACE, KMO, GHJ, RTV

AKMO

BGHJ

CACE

DRTV

Answer:

B. GHJ

Explanation:

A + 2 = C , C + 2 = E -- ACE K + 2 = M , M + 2 = O -- KMO R + 2 = T , T + 2 = V -- RTV GHJ ഇതേ പാറ്റേണിൽ എഴുതാൻ കഴിയില്ല

Question: 83

ചില ധാതുക്കളും അതിൻറെ ചില ക്രിസ്റ്റൽ രൂപങ്ങളും താഴെ നൽകിയിരിക്കുന്നു. അവ യഥാക്രമത്തിൽ ആക്കുക:

ഗലീന ഒക്ടഹീഡ്രൽ
പൈറൈറ്റ്‌സ് റോംബോഹീഡ്രൽ
കാൽസൈറ്റ് ക്യൂബിക് ക്രിസ്റ്റൽ
ക്വാർട്സ് ഹെക്സഗണൽ

AA-3, B-1, C-2, D-4

BA-4, B-2, C-3, D-1

CA-1, B-2, C-3, D-4

DA-4, B-1, C-3, D-2

Answer:

A. A-3, B-1, C-2, D-4

Explanation:

 • ഓരോ ധാതുവിനും അതിൻ്റേതായ പരൽ ഘടന അഥവാ ക്രിസ്റ്റൽ രൂപം ഉണ്ടാകുന്നു.
 • ഈ പരൽ ഘടന അനുസരിച്ച്ട്ടാണ് ധാതുവിന് ബാഹ്യ രൂപം കൈവരുന്നത്.
 • ഒരു ധാതു പ്രകൃതിയിൽ രൂപീകൃതമാകുമ്പോൾ സ്വതന്ത്രമായി വികസിക്കുവാൻ സാഹചര്യമുണ്ടായാൽ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ പൂർണവളർച്ച പ്രാപിച്ചു അതിന്റേതായ നിശ്ചിത ക്രിസ്റ്റൽ രൂപം സ്വന്തമാക്കുന്നു. 

Question: 84

താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?

a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.

b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.

c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.

Ab യും c യും മാത്രം.

Ba യും c യും മാത്രം.

Ca മാത്രം.

Da യും b യും മാത്രം.

Answer:

C. a മാത്രം.

Explanation:

 • നാണയത്തിന്റെ മൂല്യത്തകർച്ച മൂലം ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലുണ്ടാകുന്ന ദീർഘകാല വർദ്ധനവാണ് പണപ്പെരുപ്പം.
 • പണപ്പെരുപ്പം അഥവാ ഇൻഫ്ലേഷൻ ഉണ്ടാകുന്ന കാലഘട്ടങ്ങളിൽ ഗവൺമെന്റ് ചെലവുകൾ കുറയ്ക്കുകയാണ് ചെയ്യുന്നത്.

Question: 85

താഴെ തന്നിട്ടുള്ളവയിൽ ചിഹ്നങ്ങൾ ശരിയായി ചേർത്ത വാക്യം ഏത് ?

Aമലയാളത്തിലെ, പ്രതിഭാശാലിയായ കവിയും നാടകകൃത്തും ഗാനരചിയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Bമലയാളത്തിലെ പ്രതിഭാശാലിയായ കവിയും, നാടകകൃത്തും, ഗാനരചിയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Cമലയാളത്തിലെ, പ്രതിഭാശാലിയായ കവിയും, നാടകകൃത്തും, ഗാനരചിയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Dമലയാളത്തിലെ പ്രതിഭാശാലിയായ കവിയും നാടകകൃത്തും ഗാനരചയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Answer:

B. മലയാളത്തിലെ പ്രതിഭാശാലിയായ കവിയും, നാടകകൃത്തും, ഗാനരചിയിതാവുമാണ് ശ്രീ. കാവാലം നാരായണപ്പണിക്കർ.

Explanation:

.

Question: 86

നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് HAN ൻ്റെ പൂർണ്ണരൂപം എന്താണ് ?

AHigh valued Area Network

BHighspeed Area Network

CHome Anyconnect Area Network

DHome Area Network

Answer:

D. Home Area Network

Question: 87

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ കേരളത്തിലെ ഏത് ജില്ലയെ കുറിച്ചുള്ളതാണ് ?

1.ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ജില്ല.

2.കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല.

3.കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ല.

4.കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ നിലവിൽ വന്ന ജില്ല.

Aതിരുവനന്തപുരം

Bആലപ്പുഴ

Cപത്തനംതിട്ട

Dകൊല്ലം

Answer:

A. തിരുവനന്തപുരം

Explanation:

 • കേരളത്തിൽ ഏറ്റവുമധികം പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ജില്ല തിരുവനന്തപുരമാണ്.
 • 'പ്രതിമകളുടെ നഗരം' എന്ന് തന്നെ തിരുവനന്തപുരത്തെ വിശേഷിപ്പിക്കുന്നു.

 • 2011ലെ സെൻസസ് കണക്കുപ്രകാരം കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല മലപ്പുറമാണ്രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്.
 • കേരളത്തിൽ ഏറ്റവുമധികം വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ല കൂടിയാണ് തിരുവനന്തപുരം.

 • കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ആയ ഉദയ നിലവിൽ വന്നത് ആലപ്പുഴ ജില്ലയിലായിരുന്നു,എന്നാൽ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെറിലാൻഡ് തിരുവനന്തപുരം ജില്ലയിലാണ് സ്ഥാപിക്കപ്പെട്ടത്.
 • 1952-ലാണ് തിരുവനന്തപുരത്ത് മെറിലാൻഡ് സ്റ്റുഡിയോ സ്ഥാപിക്കപ്പെട്ടത്.

Question: 88

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ ?

 1. 941 മിഷൻ

 2. മികവ്

 3. ഹരിതമിത്രം

 4. ഹരിത കേരളം

Ai, iv എന്നിവ

Bi മാത്രം

Cഎല്ലാം

Di, ii എന്നിവ

Answer:

D. i, ii എന്നിവ

Explanation:

സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലും "മിഷൻ 941", "മികവ് " പദ്ധതികൾ 2022 മുതൽ നടപ്പിലാക്കുന്നു. "മികവ്" പദ്ധതിയിൽ തൊഴിൽ നൈപ്പുണ്യത്തിനായി 1 ലക്ഷം പേർക്ക് പരിശീലനം നൽകും. മിഷൻ 941’-ൽ മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ,പഞ്ചായത്തുകളിൽ ഗ്രാമീണനാട്ടുചന്ത, സ്വയം തൊഴിൽ, ഔഷധസസ്യങ്ങൾ നട്ട് പിടിപ്പിക്കുക എന്നിവ ഉൾപ്പെടുന്നു.

Question: 89

താഴെ പറയുന്നതിൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

 1. ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം
 2. അജന്താ , എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
 3. ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം
 4. ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ  സംസ്ഥാനം 

A1 , 2 , 3

B2 , 3

C3 , 4

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3

Explanation:

ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ  സംസ്ഥാനം -  ഒഡിഷ

Question: 90

ലിംഗഭേദം കല്പിക്കാൻ കഴിയാത്ത ബഹുവചനം ഏത്?

Aസലിംഗബഹുവചനം

Bഅലിംഗ ബഹുവചനം

Cപൂജകബഹുവചനം

Dഇതൊന്നുമല്ല

Answer:

B. അലിംഗ ബഹുവചനം

Explanation:

 • മലയാളത്തിൽ ബഹുവചനം മൂന്ന് തരത്തിലുണ്ട് 

1. സലിംഗബഹുവചനം 
2. അലിംഗ ബഹുവചനം 
3. പൂജകബഹുവചനം 

 • ലിംഗഭേദം കല്പിക്കാൻ കഴിയാത്തത് അലിംഗ ബഹുവചനം 
 • അലിംഗബഹുവചനത്തിന്റെ രണ്ട് പ്രത്യേയങ്ങളാണ് " അർ , കൾ" എന്നിവ
 • ഉദാഹരണം: മനുഷ്യർ,  ദേവകൾ, അധ്യാപകർ,  തൊഴിലാളികൾ

Question: 91

പര്യായപദം എഴുതുക - പാമ്പ്

Aപന്നകം

Bഫണി

Cചക്ഷുശ്രവണൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

പാമ്പ് - ഉരഗം , പന്നകം, ഫണി ,ഭുജംഗം, ചക്ഷുശ്രവണൻ

Question: 92

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

 1. എ.ഡി 1717ലാണ് നേപ്പിയർ ബോൺസ് കണ്ടെത്തിയത്.

 2. നേപ്പിയർ ബോൺസ് ഉപയോഗിച്ച് ഗുണന ക്രിയകൾ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്നു

 3. 'ഏ കൺസ്ട്രക്ഷൻ ഓഫ് വണ്ടർഫുൾ കെനോൻ ഓഫ് ലോഗരതിംസ്' എന്ന പ്രശസ്തമായ പുസ്തകം ജോൺ നേപ്പിയർ എഴുതിയതാണ്

Aii മാത്രം ശരി

Bഇവയൊന്നുമല്ല

Ci, ii ശരി

Dii, iii ശരി

Answer:

D. ii, iii ശരി

Explanation:

 • ലോഗരിതം എന്ന ഗണിതശാസ്ത്രവിഭാഗത്തിന്‌ തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകൾ നൽകുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു ജോൺ നേപ്പിയർ.
 • ഇദ്ദേഹത്തെ ലോഗരിതിൻെറ പിതാവ് എന്ന് വിളിക്കുന്നു.
 • ഇദ്ദേഹം കണ്ടുപിടിച്ച ഗുണനപ്പട്ടികയും സംഖ്യകളും ആലേഖനം ചെയ്ത ദണ്ഡുകളെയാണ് ആണ് നേപ്പിയർ ബോൺസ് എന്ന് വിളിക്കുന്നത്.
 • നേപ്പിയർ ബോൺസ് ഉപയോഗിച്ച് ഗുണന ക്രിയകൾ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്നു.
 • എ.ഡി 1617ലാണ് നേപ്പിയർ ബോൺസ് കണ്ടെത്തിയത്.
 • 'ഏ കൺസ്ട്രക്ഷൻ ഓഫ് വണ്ടർഫുൾ കെനോൻ ഓഫ് ലോഗരതിംസ്' എന്ന പ്രശസ്തമായ പുസ്തകം ജോൺ നേപ്പിയർ എഴുതിയതാണ്.

Question: 93

അയിത്താചരണവുമായി (Untouchability) ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷ നൽകുന്നത് ഏത് നിയമം അനുസരിച്ചാണ്?

Aസിവിൽ അവകാശ സംരക്ഷണ നിയമം 1955

Bസിവിൽ അവകാശ സംരക്ഷണ നിയമം 1956

Cസിവിൽ നിയമം 1950

Dഇവയൊന്നുമല്ല

Answer:

A. സിവിൽ അവകാശ സംരക്ഷണ നിയമം 1955

Explanation:

സിവിൽ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നത് - 1 ജൂൺ 1955.

Question: 94

എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരായ അക്രമ നിരോധന നിയമം (SC/ST - Atrocities Act) പാർലമെന്റ് പാസാക്കിയത്?

A1989 സെപ്തംബർ 11

B1988 ഓഗസ്റ്റ് 1

C1987 ജൂലൈ 11

D1988 ജൂൺ 1

Answer:

A. 1989 സെപ്തംബർ 11

Explanation:

SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത് 1990 ജനുവരി 30 നാണ്.

Question: 95

ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആദി വാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് അനുഛേദം ഏത്?

Aഅനുഛേദം 164

Bഅനുഛേദം 160

Cഅനുഛേദം 159

Dഅനുഛേദം 162

Answer:

A. അനുഛേദം 164

Explanation:

മുൻപ് ബീഹാർ, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായിരുന്നു ഈ നിയമം.

Question: 96

ചേർത്തെഴുതുക 'ഗത്യന്തരം '

Aഗതി + ന്തരം

Bഗത്യ + അന്തരം

Cഗതി + അന്തരം

Dഗത്യ + ന്തരം

Answer:

C. ഗതി + അന്തരം

Explanation:

യെൺ സന്ധിക്ക് ഉദാഹരണമാണിത്

Question: 97

താഴെ തന്നരിക്കുന്നതിൽ  2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം  ലഭിച്ചത് ആർക്കൊക്കെയാണ് ?

 1.  അലൈൻ ആസ്പെക്‌റ്റ് ( ഫ്രാൻസ് )
 2. ജോൺ എഫ്. ക്ലോസർ ( USA )
 3. ആന്റൺ സെയ്‌ലിംഗർ ( ഓസ്‌ട്രിയ )
 4. ജോർജിയോ പാരിസി ( ജർമ്മനി )

A1 , 2 , 3

B2 , 3 , 4

C1 , 3 , 4

D2 , 4

Answer:

A. 1 , 2 , 3

Question: 98

മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?

 1. ഈ ഭേദഗതിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയ ഒരാൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനാ കാമെന്ന് വ്യവസ്ഥ ചെയ്യുന്നു.
 2. മുൻ നിയമ പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് NHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്. 
 3. ഈ ഭേദഗതിയിലൂടെ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ, ജഡ്ജിയോ ആ ഒരാൾക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനാകാമെന്ന് വ്യവസ്ഥി ചെയ്യുന്നു. 
 4. മുൻ നിയമപ്രകാരം ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് SHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്. 

A1 മാത്രം

B1,2 മാത്രം

C1,2,3 മാത്രം

D1,2,3,4

Answer:

D. 1,2,3,4

Explanation:

മേൽപറഞ്ഞ പ്രസ്താവനകളെല്ലാം ശെരിയാണ്.

Question: 99

സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

 1. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുവാനായി ഉണ്ടാക്കുന്ന കരാറുകൾക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല.
 2. നിയമം അനുശാസിക്കുന്ന വിധത്തിൽ ഭാര്യയ്ക്ക് സ്വന്തം അവകാശമെന്ന നിലയ്ക്ക് കിട്ടേണ്ടതായ സ്വത്ത് കൈവശം ലഭിക്കുന്നതിന് മുൻപ് മരണപ്പെടുകയാണെങ്കിൽ അവരുടെ നിയമപരമായ പിൻതുടർച്ചാവകാശികൾക്ക് സ്വത്തിന്മേൽ അവകാശം ഉണ്ടായിരിക്കുന്നതാണ്.

A1 മാത്രം

B2 മാത്രം

C1,2 തെറ്റാണ്

D1,2 ശെരിയാണ്

Answer:

D. 1,2 ശെരിയാണ്

Explanation:

വിവാഹശേഷം ഏഴുവർഷത്തിനുള്ളിൽ ഭാര്യ അസ്വാഭാവികമായ സാഹചര്യത്തിൽ മരണപ്പെട്ടാൽ അവരുടെ സ്വത്ത് താഴെ പറയും പ്രകാരം വിനിയോഗിക്കേണ്ടതാണ്. ♦ കുട്ടികളില്ലെങ്കിൽ ഭാര്യയുടെ മാതാപിതക്കൾക്കും കുട്ടികളുണ്ടെങ്കിൽ അവർക്കും കൈമാറ്റം ചെയ്യേണ്ടതാണ്. ♦ കുട്ടികൾക്ക് വസ്തു കൈമാറ്റം ചെയ്യുന്നതുവരെ കുട്ടികൾക്ക് വേണ്ടി ട്രസ്റ്റ് എന്ന നിലയിലും സ്വത്ത് സംരക്ഷിക്കേണ്ടതാണ്.

Question: 100

സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

 1. സംസ്ഥാന സർക്കാരുകൾക്ക് സ്ത്രീധ നിരോധന ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികാരമില്ല.
 2. അവർ ഈ നിയമം നടപ്പിൽ വരുത്തുവാനും ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുവാനും ചുമതലപ്പെട്ടവരാണ്.
 3. സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന നിയമ ലംഘനങ്ങൾക്കെതിരെ വ്യക്തികളുടെ പരാതിയിന്മേലോ, സാമൂഹ്യ സേവനം നിർവഹിക്കുന്ന അംഗീകൃത സന്നദ്ധസംഘടനകളുടെ പരാതിയിന്മേലോ, പോലീസ് നടപടി പ്രകാരമോ കോടതികൾക്ക് നടപടി സ്വീകരിക്കാവുന്നതാണ്.

A1 മാത്രം ശെരിയാണ്

B1,2 മാത്രം ശെരിയാണ്

C2,3 ശെരിയാണ്

Dഎല്ലാം തെറ്റാണ്

Answer:

C. 2,3 ശെരിയാണ്

Explanation:

സംസ്ഥാന സർക്കാരുകൾക്ക് സ്ത്രീധ നിരോധന ഉദ്യോഗസ്ഥരെ നിയമിക്കാൻ അധികാരമുണ്ട്.