Question: 1

ഫിറോസ് ഗാന്ധി അവാര്‍ഡ് ഏത് മേഖലയിലെ പ്രവര്‍ത്തനത്തിന് നല്‍കുന്ന പുരസ്‌കാരമാണ് ?

Aപത്രപ്രവര്‍ത്തനം

Bപരിസ്ഥിതി

Cആരോഗ്യം

Dരാഷ്ട്രീയം

Answer:

A. പത്രപ്രവര്‍ത്തനം

Question: 2

‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?

Aമഹാനദി

Bഗോദാവരി

Cകൃഷ്ണ

Dകാവേരി

Answer:

A. മഹാനദി

Explanation:

Hirakud Dam is built across the Mahanadi River, about 15 kilometres (9.3 mi) from Sambalpur in the state of Odisha in India. Behind the dam extends a lake, Hirakud Reservoir, 55 km (34 mi) long. It is one of the first major multipurpose river valley projects started after India's independence.

Question: 3

' സർവ്വരും പഠിക്കുക. സർവ്വരും വളരുക' എന്ന മുദ്രാവാക്യം ഏത് പദ്ധതിയുടേതാണ് ?

Aരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ

Bസർവ്വശിക്ഷാ അഭിയാൻ

Cദേശീയ സാക്ഷരതാ മിഷൻ

Dജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി

Answer:

B. സർവ്വശിക്ഷാ അഭിയാൻ

Question: 4

ശബ്ദത്തിന്റെ പ്രതിഫലനം മൂലമുണ്ടാകുന്നതാണ് :

Aപ്രതിധ്വനി

Bപ്രതിപതനം

Cപ്രകീർണ്ണനം

Dഅപവർത്തനം

Answer:

A. പ്രതിധ്വനി

Question: 5

വരണ്ട കടൽ എന്ന് വിളിപ്പേരുള്ള മരുഭൂമി ?

Aഗോബി

Bസഹാറ

Cസലാർ

Dസിംസൺ

Answer:

A. ഗോബി

Explanation:

മംഗോളിയയിലാണ് ഗോബി മരുഭൂമി സ്ഥിതി ചെയ്യുന്നത്.

Question: 6

ഒരാൾ 10 മീ. നേരേ കിഴക്കോട്ടു നടന്നശേഷം 4 മീ. തെക്കോട്ടു നടന്നു. അതിനുശേഷം 13 മീ.പടിഞ്ഞാറോട്ടു നടന്നു. യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ളകുറഞ്ഞ ദൂരം എത്ര?

A4 മീ.

B5 മീ.

C3 മീ.

D27 മീ.

Answer:

B. 5 മീ.

Question: 7

ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ?

Aപീയൂഷ ഗ്രന്ഥി

Bപീനിയൽ ഗ്രന്ഥി

Cതൈമസ് ഗ്രന്ഥി

Dപാൻക്രിയാറ്റിക് ഗ്രന്ഥി

Answer:

B. പീനിയൽ ഗ്രന്ഥി

Question: 8

പൗരത്വ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനം ?

Aകൊൽക്കത്ത

Bമഹാരാഷ്ട്ര

Cരാജസ്ഥാൻ

Dകേരളം

Answer:

D. കേരളം

Explanation:

ഭരണഘടനയുടെ 131ആം അനുച്ഛേദ പ്രകാരമാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് (അന്യായം) ഫയല്‍ ചെയ്തിരിക്കുന്നത്.

Question: 9

എസ്-400 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ വാങ്ങുന്നത് ?

Aറഷ്യ

Bഅമേരിക്ക

Cഇസ്രായേൽ

Dഫ്രാൻസ്

Answer:

A. റഷ്യ

Explanation:

റഷ്യയുടെ നൂതന വിമാനവേധ മിസൈൽ എസ്-400 ലഭിക്കുന്നതിനായി 2018-ലാണ് ഇന്ത്യയും റഷ്യയും കരാറിൽ ഒപ്പിട്ടത്.

Question: 10

ആവരണം ചെയ്യപ്പെട്ടത്

Aസാമൂഹികം

Bആവൃതം

Cശാരീരികം

Dസഹ്യം

Answer:

B. ആവൃതം

Question: 11

URL എന്നതിന്റെ പൂർണ്ണ രൂപം ?

AUniform Resource Locator

BUniverse Reform Locator

CUniform Reform Locator

DUniverse Resource Locator

Answer:

A. Uniform Resource Locator

Question: 12

ആനച്ചന്തം എന്ന ശൈലിയുടെ അർത്ഥം എന്ത് ?

Aആകെയുള്ള ഭംഗി

Bപ്രദാനപങ്കാളി

Cഎല്ലാക്കാലവും

Dസൗമ്യത നടിക്കുക

Answer:

A. ആകെയുള്ള ഭംഗി

Question: 13

You'd better ____ in time.

Areach

Breached

Creachos

Dto reach

Answer:

A. reach

Question: 14

അക്കിടി എന്ന വാക്കിന്റെ പര്യായം ?

Aമറുകര

Bആപത്ത്

Cആപീനം

Dപരിജനം

Answer:

B. ആപത്ത്

Question: 15

ആദിമം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aവൈരള്യം

Bഅന്തിമം

Cഅവരോഹണം

Dഅനാവരണം

Answer:

B. അന്തിമം

Question: 16

2017 ജനുവരി 26 വ്യാഴാഴ്ച ആയാൽ 2018 ജനുവരി 26 ഏതു ദിവസമാണ് ?

Aവ്യാഴം

Bശനി

Cവെള്ളി

Dബുധൻ

Answer:

C. വെള്ളി

Explanation:

Number of odd days between given dates=1 Day on 26 January 2018 = Thursday + 1 = Friday

Question: 17

പ്രസിദ്ധമായ രാംലീല മൈതാനം സ്ഥിതിചെയ്യുന്ന നഗരം :

Aഹൈദരാബാദ്

Bഡൽഹി

Cശ്രീനഗർ

Dബാംഗ്ലൂർ

Answer:

B. ഡൽഹി

Question: 18

Left handed Compliment - എന്ന ശൈലിയുടെ മലയാള വിവർത്തനം

Aഇടതുപ്രമേയം

Bവിപരീതാർത്ഥ പ്രശംസ

Cഇടത്തോട്ടു തിരിയുക

Dപ്രശംസഗീതം

Answer:

B. വിപരീതാർത്ഥ പ്രശംസ

Question: 19

Arjun doesn't go to job , .......... he is rich.

Anevertheless

Bunless

Cperhaps

Dif

Answer:

A. nevertheless

Explanation:

എന്തെങ്കിലും മോശം പ്രവചിക്കുകയും അത് സംഭവികാത്തിരിക്കുകയും ചെയ്യുകയാണെങ്കിൽ അവിടെ nevertheless ഉപയോഗിക്കാം.

Question: 20

Antonym of antecedent is:

Ahide

Btimid

Cprecedent

Dmisfit

Answer:

C. precedent

Explanation:

antecedent =പൂർവ്വഗാമി percedent= മുൻകഴിഞ്ഞ

Question: 21

Ailurophobia means

Afear of cats

Bfear of bats

Cfear of rabbits

Dfear of flies

Answer:

A. fear of cats

Explanation:

Ailurophobia=പൂച്ചയോട് ഉള്ള ഭയം

Question: 22

The plane was crashed and the passengers ______.

Aperished

Bare perished

Cis perished

Dwere perished

Answer:

A. perished

Question: 23

k18=1554\frac{k}{18} = \frac {15}{54} ആയാൽ K യുടെ വിലയെന്ത് ?

A3

B5

C6

D9

Answer:

B. 5

Question: 24

ഏറ്റവും കുറവ് ഹാഫ് ലൈഫ് പീരീഡ് ഉള്ള മൂലകം ഏതാണ് ?

Aഫ്രാൻസിയം

Bനെപ്ട്യൂണിയം

Cഫ്ലെറോവിയം

Dമോസ്കോവിയം

Answer:

A. ഫ്രാൻസിയം

Question: 25

മരുഭൂമീകരണവും വരൾച്ചയും നേരിടാനുള്ള ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നതെന്ന് ?

Aജൂൺ 17

Bജൂൺ 15

Cമെയ് 28

Dജൂൺ 16

Answer:

A. ജൂൺ 17

Explanation:

1995 മുതലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിച്ച് വരുന്നത്. Food, Feed Fibre-The links between consumption and land - എന്നതാണ് ഈ വർഷത്തെ പ്രമേയം.

Question: 26

ലോകബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?

Aന്യൂയോർക്ക്

Bവാഷിങ്ടൺ ഡി.ഡി

Cവിയന്ന

Dജനീവ

Answer:

B. വാഷിങ്ടൺ ഡി.ഡി

Question: 27

ഒരു കുടുംബത്തിലെ അംഗങ്ങൾ നടക്കാനിറങ്ങി. മകനാണ് അച്ഛൻറ മുമ്പിൽ നടന്നത്. മകൾ അമ്മയ്ക്ക് മുന്നിലും എന്നാൽ അച്ഛന് പിന്നിലുമായി നടന്നു. ഏറ്റവും പിന്നിൽ ആരായിരുന്നു?

Aമകൻ

Bഅച്ഛൻ

Cമകൾ

Dഅമ്മ

Answer:

D. അമ്മ

Explanation:

മകൻ-അച്ഛൻ-മകൾ-അമ്മ . ഏറ്റവും പിന്നിൽ അമ്മ.

Question: 28

അഞ്ച് മിഠായി ഒരു രൂപയ്ക്ക് വാങ്ങി നാലെണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?

A15%

B20%

C12.5%

D25%

Answer:

D. 25%

Explanation:

സാധനങ്ങളുടെ വാങ്ങിയവില =a സാധനങ്ങളുടെ വിറ്റ വില=b സാധനങ്ങളുടെ വാങ്ങിയവില സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമായാൽ ലാഭശതമാനം=(a-b)/b=(5-4)/4*100=1/4*100=25%

Question: 29

യൂറോപ്പ് ത്രൂ ഗാന്ധിയൻ ഐ ആരുടെ കൃതിയാണ്?

Aഎസ് കെ കെ ധർ

Bകുമരപ്പ

Cബൽവന്ത് റായ് മേത്ത

Dഅശോക് മേത്ത

Answer:

B. കുമരപ്പ

Explanation:

1947-ൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി രൂപം നൽകിയ അഗ്രെറിയൻ റിഫോം കമ്മിറ്റിയുടെ ചെയർമാനായിരുന്നു കുമരപ്പ . പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ് കുമരപ്പ.

Question: 30

ചാർലി ചാപ്ലിനെ ആദ്യ പൂർണ്ണ ചലച്ചിത്രമായ ദി ട്രാംപ് പുറത്തിറങ്ങിയ വർഷം?

A1915

B1919

C1905

D1910

Answer:

A. 1915

Explanation:

നിശബ്ദ സിനിമയുടെ കാലത്ത് തന്റെ ചിത്രങ്ങളിലൂടെ വിപ്ലവം തീർത്ത വ്യക്തിയാണ് ചാർലി ചാപ്ലിൻ . ബ്രിട്ടീഷ് നടനും സംവിധായകനുമായ ചാർലി ചാപ്ലിൻ 1889 ഇംഗ്ലണ്ടിലാണ് ജനിച്ചത്

Question: 31

സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?

Aമഞ്ചേരി, മലപ്പുറം

Bകോന്നി, പത്തനംതിട്ട

Cകാസർകോഡ്

Dപരിയാരം, കണ്ണൂർ

Answer:

B. കോന്നി, പത്തനംതിട്ട

Question: 32

സുലഭമായി കാണപ്പെടുന്ന ഹൈഡ്രജെന്റെ ഐസോടോപ്പ് ?

Aപ്രോട്ടിയം

Bഡ്യൂട്ടീരിയം

Cറുബീഡിയം

Dട്രിഷിയം

Answer:

A. പ്രോട്ടിയം

Question: 33

ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ ആരാണ് ?

Aഇ. കെ. നായനാർ

Bഇ. എം. എസ്. നമ്പൂതിരിപ്പാട്

Cഎ. കെ. ഗോപാലൻ

Dകൃഷ്ണയ്യർ

Answer:

C. എ. കെ. ഗോപാലൻ

Question: 34

താഴെ കൊടുത്തവയിൽ നിന്ന് ബ്ലോഗുകൾ എഴുതുന്നതിനുള്ള സൈറ്റ് തിരഞ്ഞെടുക്കുക :

Awww.google.com

Bwww.wordpress.com

Cwww.twitter.com

Dwww.wikipedia.com

Answer:

B. www.wordpress.com

Question: 35

താഴെ കൊടുത്തവയിൽ ഇന്റർനെറ്റിന്റെ ഘടനാപരമായ മേൽനോട്ടത്തിനുള്ള സമിതികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :

AWikimedia Foundation

BThe Internet Society

CIETF

DICANN

Answer:

A. Wikimedia Foundation

Question: 36

' കയർ നിർമ്മാണം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപ്രാഥമിക മേഖല

Bതൃതീയ മേഖല

Cദ്വിതീയ മേഖല

Dഇതൊന്നുമല്ല

Answer:

C. ദ്വിതീയ മേഖല

Question: 37

കാലാവസ്ഥ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ ?

Aഅനറോയ്ഡ് ബാരോമീറ്റർ

Bമെർക്കുറി ബാരോമീറ്റർ

Cഡിജിറ്റൽ ബാരോമീറ്റർ

Dഇവയെല്ലാം

Answer:

B. മെർക്കുറി ബാരോമീറ്റർ

Explanation:

• മെർക്കുറി ബാരോമീറ്റർ - കാലാവസ്ഥ പ്രവചനം , സഥലങ്ങളുടെ ഉയരം നിശ്ചയിക്കാൻ • അനറോയ്ഡ് ബാരോമീറ്റർ - പോർട്ടബിൾ ഉപകരണങ്ങൾ, വിമാനങ്ങളുടെ ആൾട്ടിമീറ്റർ എന്നിവയിലാണ് ഉപയോഗിക്കുന്നത്.

Question: 38

അവശ്യസാധന നിയമം നിലവിൽ വന്ന വർഷം?

A1976

B1955

C1930

D1937

Answer:

B. 1955

Explanation:

സാധന വിൽപ്പന നിയമം- 1930 കാർഷികോൽപന്ന നിയമം -1937 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986

Question: 39

സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല?

Aകൊല്ലം

Bകണ്ണൂർ

Cഎറണാകുളം

Dആലപ്പുഴ

Answer:

A. കൊല്ലം

Explanation:

• സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല - കൊല്ലം • സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ രണ്ടാമതുള്ള ജില്ല - ആലപ്പുഴ • സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ മൂന്നാമതുള്ള ജില്ല - എറണാകുളം

Question: 40

ടോൾസ്റ്റോയ് കൃതികളെ റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

Aപീറ്റർ

Bസ്റ്റാലിൻ

Cട്രോട്ട്സ്കി

Dലെനിൻ

Answer:

D. ലെനിൻ

Question: 41

കമ്മ്യൂണിസ്റ്റ് ഇൻറ്റർനാഷണൽ എന്ന പേരിൽ അറിയപ്പെടുന്ന ഇൻറ്റർനാഷണൽ ഏതാണ് ?

Aഒന്നാം ഇൻറ്റർനാഷണൽ

Bരണ്ടാം ഇൻറ്റർനാഷണൽ

Cമൂന്നാം ഇൻറ്റർനാഷണൽ

Dനാലാം ഇൻറ്റർനാഷണൽ

Answer:

C. മൂന്നാം ഇൻറ്റർനാഷണൽ

Question: 42

പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചതെന്ന് ?

A2012 ഡിസംബർ 16

B2014 ഡിസംബർ 16

C2015 ഒക്ടോബർ 2

D2016 ഒക്ടോബർ 2

Answer:

D. 2016 ഒക്ടോബർ 2

Question: 43

പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക്‌ തുടക്കമിട്ട ഭരണാധികാരി ?

Aചന്ദ്രഗുപ്തമൗര്യൻ

Bകൃഷ്ണദേവരായ്യർ

Cഅശോക ചക്രവർത്തി

Dആയില്യം തിരുനാൾ

Answer:

A. ചന്ദ്രഗുപ്തമൗര്യൻ

Question: 44

ഒരു ക്ലോക്കിലെ സമയം 9:35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണളവ് എത്ര ?

A77 °

B85 °

C77.5 °

D85.5 °

Answer:

C. 77.5 °

Question: 45

താഴെ പറയുന്നതിൽ ' Inter-Continental Ballistic Missile (ICBM) ' ഏതാണ് ?

Aഅഗ്നി -1

Bഅഗ്നി - 2

Cഅഗ്നി - 4

Dഅഗ്നി - 5

Answer:

D. അഗ്നി - 5

Question: 46

ഗ്രാമീണ വനിതകളിൽ സ്വയം പര്യാപ്‌തതയും സമ്പാദ്യശീലവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി ഏത് ?

Aകിഷോരി ശക്തി യോജന

Bബാലികാ സമൃദ്ധി യോജന

Cകുടുംബശ്രീ

Dമഹിളാ സമൃദ്ധി യോജന

Answer:

D. മഹിളാ സമൃദ്ധി യോജന

Question: 47

പെൺകുട്ടികൾക്ക് ലഭിക്കുന്ന ഗ്രാൻറ്/ വാർഷിക സ്കോളർഷിപ്പിൻ്റെ ഒരു ഭാഗം നിക്ഷേപിക്കുന്നത് ഏത് പദ്ധതിയുടെ കീഴിലുള്ള ഇൻഷുറൻസ് പോളിസിയിലാണ് ?

Aമഹിളാ സമൃദ്ധി യോജന

Bഭാഗ്യശ്രീ ബാലിക കല്യാൺ ബീമ യോജന

Cബാലികാ സമൃദ്ധി യോജന

Dകിഷോരി ശക്തി യോജന

Answer:

B. ഭാഗ്യശ്രീ ബാലിക കല്യാൺ ബീമ യോജന

Question: 48

ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമസഹായം, കൗണ്സിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ, ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?

Aസാന്ത്വനം

Bസ്നേഹിത

Cആശ്രയം

Dപിങ്ക് ലാഡർ

Answer:

B. സ്നേഹിത

Question: 49

സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?

A2015 ജനുവരി 22

B2014 മാർച്ച് 8

C2016 ഓഗസ്റ്റ് 25

D2015 ഏപ്രിൽ 1

Answer:

A. 2015 ജനുവരി 22

Question: 50

1961 ൽ പോർച്ചുഗീസുകാരുടെ അധിനിവേശ പ്രദേശമായിരുന്ന ദാദ്ര നഗർ ഹവേലിയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?

A3-ാം ഭേദഗതി

B5-ാം ഭേദഗതി

C9-ാം ഭേദഗതി

D10-ാം ഭേദഗതി

Answer:

D. 10-ാം ഭേദഗതി

Explanation:

10-ാം ഭേദഗതി സമയത്ത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദുമായിരുന്നു

Question: 51

1975 ൽ അസോസിയേറ്റ് സ്റ്റേറ്റ് ആയിരുന്ന സിക്കിമിന് സംസ്ഥാന പദവി നൽകിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

A35-ാം ഭേദഗതി

B33-ാം ഭേദഗതി

C42-ാം ഭേദഗതി

D36-ാം ഭേദഗതി

Answer:

D. 36-ാം ഭേദഗതി

Explanation:

36-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി രാഷ്‌ട്രപതി - ഫക്രുദ്ധീൻ അലി അഹമ്മദ്

Question: 52

ഭരണഘടനയിലെ 100-ാം ഭേദഗതി എന്തിന് വേണ്ടിയായിരുന്നു ?

Aദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനെ നിയമിക്കുന്നതിന്

Bജി.എസ്.ടി ബിൽ പാസ്സാകുന്നതിന്

Cഇന്ത്യ - ബംഗ്ലാദേശ്‌ ലാൻഡ് ബൗണ്ടറി നടപ്പിലാകുന്നതിന്

Dപഞ്ചായത്തീരാജ് ആക്‌ട് പാസ്സാകുന്നതിന്

Answer:

C. ഇന്ത്യ - ബംഗ്ലാദേശ്‌ ലാൻഡ് ബൗണ്ടറി നടപ്പിലാകുന്നതിന്

Explanation:

100-ാം ഭേദഗതിക്ക് 2015 മെയ് 28 ന് രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ അംഗീകാരം ലഭിച്ചു.

Question: 53

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ കലോറി മൂല്യം എത്ര ?

A50000 കിലോജൂൾ / കിലോഗ്രാം

B55000 കിലോജൂൾ / കിലോഗ്രാം

C45000 കിലോജൂൾ / കിലോഗ്രാം

D60000 കിലോജൂൾ / കിലോഗ്രാം

Answer:

B. 55000 കിലോജൂൾ / കിലോഗ്രാം

Explanation:

കലോറി മൂല്യം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ഇന്ധനമാണ് എൽ.പി.ജി

Question: 54

തൊഴിലിടങ്ങളിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കൽ (നിരോധനം, പരിഹാരം) നിയമം പാസ്സാക്കിയ വർഷം ഏത് ?

A2008

B2010

C2013

D2015

Answer:

C. 2013

Question: 55

RTI പ്രകാരം വിവരങ്ങളിൽപ്പെടാത്തതു പ്രതിപാദിക്കുന്ന സെക്ഷൻ?

A8

B6 (1)

C2 (i)

D12

Answer:

A. 8

Question: 56

ക്രിയ ചെയ്യുക: (4 +9)6-2(5+6) :

A44

B46

C56

D54

Answer:

C. 56

Question: 57

പെല്ലഗ്ര ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ആണ്?

Aജീവകം ബി 1

Bജീവകം ബി 3

Cജീവകം ബി 9

Dജീവകം ബി 12

Answer:

B. ജീവകം ബി 3

Question: 58

Mr. Raj replied that ... (change active voice into passive voice)

AI had given a complaint to the police

BHe had given a complaint to the police

CHe gave a complaint to the police

DHe has given a complaint to the police

Answer:

D. He has given a complaint to the police

Question: 59

കേണൽ മൺറോ മ്യൂസിയം വരുന്നതെവിടെ ?

Aകൊച്ചി

Bകോട്ടയം

Cകൊല്ലം

Dആലപ്പുഴ

Answer:

B. കോട്ടയം

Question: 60

അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് "കോമൺസെൻസ്" എന്ന ലഘുലേഖനം അവതരിപ്പിച്ച വ്യക്തി ആര് ?

Aതോമസ് പെയിൻ

Bജെയിംസ് ഓട്ടിസ്

Cജെയിംസ് മാഡിസൺ

Dജോൺ ലോക്ക്

Answer:

A. തോമസ് പെയിൻ

Question: 61

ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?

Aഅഞ്ചൽ താക്കൂർ

Bവേദാംഗ കുതിർ കണ്ടി

Cകാഞ്ചനമാല പാൻഡെ

Dഭവാനി ദേവി

Answer:

C. കാഞ്ചനമാല പാൻഡെ

Question: 62

ആൾ അപഹരണവും ആൾ മോഷണവും തികച്ചും വ്യത്യസ്തമാണെന്ന് നിരീക്ഷിച്ച കേസ് ഏത്?

Aഅഭയ ജന v/s ഒഡിഷ

Bഅഭയ ജന

Cഒഡിഷ

Dകുറ്റകൃത്യം

Answer:

A. അഭയ ജന v/s ഒഡിഷ

Question: 63

Which word is correctly spelt ?

Aninety

Bfourty

Cgrammer

Dcalender

Answer:

A. ninety

Explanation:

Correct Spellings : Forty, Grammar, Calendar

Question: 64

രണ്ടു സംഖ്യകൾ 2:3 എന്ന അനുപാതത്തിലാണ്. ഇവയിൽ ഓരോന്നിൽ നിന്നും 5 കുറച്ചാൽ അവ 3 : 5 എന്ന അനുപാതത്തിൽ ആവും. എങ്കിൽ ആദ്യത്തെ സംഖ്യ കണ്ടെത്തുക

A20

B15

C30

D50

Answer:

A. 20

Explanation:

Numbers=2x , 3x 2x-5/3x-5=3/5 10x-25=9x-15 x=-15+25 x=10 numbers=20,30

Question: 65

ശാസ്ത്രരംഗത്ത് ഹോമി ജഹാംഗിര്‍ ഭാഭയുടെ പങ്ക് എന്തെല്ലാമായിരുന്നു?

1.ശാസ്ത്ര വ്യവസായ ഗവേഷണ സമിതിയുടെ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി.

2.ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് നിലവിൽ വരുവാൻ മുഖ്യപങ്കുവഹിച്ചു

3.ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയ൪മാന്‍.


A1 മാത്രം.

B2 മാത്രം.

C3 മാത്രം

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.

Question: 66

There was no money _____ him.

Aon

Bat

Cin

Dfor

Answer:

A. on

Explanation:

ഇവിടെ Preposition 'on' ഉപയോഗിക്കുന്നത് ആരെങ്കിലും കൊണ്ടുപോകുന്നതോ കൈവശം വച്ചതോ ആയ എന്തെങ്കിലും പറയാൻ വേണ്ടിയാണ്.

Question: 67

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി 35 ഉം ആയാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

A37

B38

C40

D36

Answer:

B. 38

Explanation:

30 കുട്ടികളുടെ ശരാശരി മാർക്ക് = 40 തുക = 40 × 30 = 1200 20 കുട്ടികളുടെ ശരാശരി = 35 തുക = 35 × 20 = 700 Total mark = 1200 + 700 = 1900 ആകെ കുട്ടികളുടെ ശരാശരി = 1900/50 = 38

Question: 68

കേരള സർക്കാരിന്റെ ദിശ ഹെൽപ് ലൈൻ നമ്പർ എത്ര?

A1066

B1076

C1058

D1056

Answer:

D. 1056

Question: 69

2005 ൽ വിവരവകാശാ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏതാണ് ?

Aഗുജറാത്ത്

Bരാജസ്ഥാൻ

Cകേരളം

Dബീഹാർ

Answer:

B. രാജസ്ഥാൻ

Question: 70

The student said, "Let me take food ."

AThe student wish that he should take food.

BThe student wished that he should take food.

CThe student wished that he shall take food.

DThe student wished he should take food.

Answer:

B. The student wished that he should take food.

Explanation:

If question start with Let the reporting verb used is suggested/ proposed.

Question: 71

ശരിയായ പദം ഏത്?

Aമുന്നാക്കം

Bമുന്നോക്കം

Cമുന്നൊക്കം

Dമുൻനോക്കാം

Answer:

A. മുന്നാക്കം

Question: 72

ജിസാറ്റ് 11മായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?

1.5 ഡിസംബർ 2018 ആണ് ജിസാറ്റ് 11 വിക്ഷേപിച്ചത്.

2.ഫ്രഞ്ച് ഗയാനയിൽ നിന്നാണ് ജിസാറ്റ് 11 വിക്ഷേപിക്കപ്പെട്ടത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം തെറ്റാണ്.

D1ഉം 2ഉം ശരിയാണ്.

Answer:

D. 1ഉം 2ഉം ശരിയാണ്.

Explanation:

ഇന്ത്യയുടെ ഏറ്റവും ഭാരമുള്ളതും ഏറ്റവും വലുതുമായ ഉപഗ്രഹമായ ജി സാറ്റ് 11 കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് വിജയകരമായി 5 ഡിസംബർ 2018 ന് വിക്ഷേപിക്കപ്പെട്ടത്.

Question: 73

ചുവടെ തന്നിരിക്കുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി അനുച്ഛേദം 19 റദ്ദാകുന്നു .

2.അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്തവയാണ് അനുച്ഛേദം 20&അനുച്ഛേദം 21. 

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Question: 74

കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത് . ഇവയിൽ വ്യത്യസ്തമായത് ഏതാണ് ?

Aമാനാഞ്ചിറ

Bശാസ്താംകോട്ട

Cപൂക്കോട്

Dവെള്ളയാണി

Answer:

A. മാനാഞ്ചിറ

Question: 75

2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?

Aഎസ് ആർ ശ്രീനിവാസ വരദൻ

Bരാമൻ പരിമള

Cമണിന്ദ്ര അഗർവാൾ

Dപ്രൊഫസർ നീന ഗുപ്ത

Answer:

D. പ്രൊഫസർ നീന ഗുപ്ത

Question: 76

ഇവയിൽ പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.കൈകാലുകള്‍ക്ക് അനുഭവപ്പെടുന്ന വിറയല്‍ പ്രധാന രോഗലക്ഷണമായതുകൊണ്ട് "വിറവാതം' എന്നും പറയാറുണ്ട്.

2.ഡോപ്പാമിൻറെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് വിറവാതം 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

C. 1ഉം 2ഉം

Explanation:

മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന് പേരുള്ള ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന "ലൂയിവസ്തുക്കൾ" (Lewy bodies) അടിയുന്നതിനെത്തുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ്‌ പാർക്കിൻസൺസ് രോഗം. ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുക (tremor), പേശികൾക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങളിൽ അസാധാരണമാം വിധം ദാർഢ്യം കാണപ്പെടുക (rigidity), ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞുവരിക എന്നിവയാണ്‌ പാർക്കിൻസൺസ് രോഗത്തിന്റെ കാതലായ ലക്ഷണങ്ങൾ. നൈഗ്രോ സ്ട്രയേറ്റൽ പാത (nigro-striatal pathway) എന്നറിയപ്പെടുന്ന മസ്തിഷ്കനാഡീ പാതയിലെ കോശസന്ധികളിൽ (synapses) ഡോപ്പമീൻ എന്ന നാഡീത്വരകത്തിന്റെ അളവ് കുറയുന്നതുമൂലമാണ്‌ മുഖ്യമായും ഈ ചലനപ്രശ്നങ്ങൾ രോഗിയിലുണ്ടാകുന്നത്.

Question: 77

പ്രധാനമന്ത്രി ജൻധൻ യോജനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.

i. RuPay ഡെബിറ്റ് കാർഡ്

ii. എല്ലാവർക്കും ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ

iii. എല്ലാവർക്കും 30,000 രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ

iv.  സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിൽ നേരിട്ട് ആനുകൂല്യ കൈമാറ്റം ലഭിക്കും.

Aഎല്ലാം ശരിയാണ്

Bi, ii, iv എന്നിവ

Ci, iv എന്നിവ

Di, iii, iv എന്നിവ

Answer:

B. i, ii, iv എന്നിവ

Question: 78

പ്രശസ്ത മലയാളി കാർട്ടൂണിസ്റ്റ് അബു അബ്രഹാമിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

 1. ബോംബൈ ക്രോണിക്കിളിന്റെ പത്രപ്രവർത്തകനായി  ഔദ്യോഗിക ജീവിതം ആരംഭിച്ചു 
 2. ട്രിബ്യൂൺ , ദി ഒബ്സർവർ , ദി ഗാർഡിയൻ തുടങ്ങി വിവിധ ദേശീയ അന്തർദേശീയ പത്രങ്ങളിൽ പ്രവർത്തിച്ചു
 3. 1982 - 1984 വരെ രാജ്യസഭ അംഗമായിരുന്നു 
 4. നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോ ആര്‍ക്‌സ് എന്ന അനിമേഷന്‍ ചിത്രത്തിന് ലണ്ടന്‍ ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചു

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 2 , 4 ശരി

Explanation:

1972 - 1978 വരെ രാജ്യസഭ അംഗമായിരുന്നു

Question: 79

2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?

Aആർട്ടിക്കിൾ 45

Bആർട്ടിക്കിൾ 43 A

Cആർട്ടിക്കിൾ 39 D

Dആർട്ടിക്കിൾ 43 (B)

Answer:

D. ആർട്ടിക്കിൾ 43 (B)

Question: 80

ലെഡ്(Pb) മായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?

1.ഏറ്റവും സ്ഥിരതയുള്ള മൂലകം 

2.ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകം 

3.വിഷാംശം ഏറ്റവും കൂടിയ മൂലകം  

4.എക്സ് റേ കടത്തിവിടാത്ത മൂലകം 

Aഒന്ന് മാത്രം

Bഒന്നും രണ്ടും

Cമൂന്നും നാലും

Dരണ്ട് മാത്രം

Answer:

D. രണ്ട് മാത്രം

Explanation:

ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകം - കാർബൺ.

Question: 81

രണ്ടാം ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയ അടിയന്തരാവസ്ഥ 

2.1971 ൽ ഡോ. സക്കീർ ഹുസൈൻ ആണ് പ്രഖ്യാപിച്ചത്.

3.ഇന്ത്യാ-പാക് യുദ്ധത്തെ  തുടർന്ന് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  


Aഒന്ന് മാത്രം

Bരണ്ടും മൂന്നും

Cഒന്നും രണ്ടും

Dഒന്നും മൂന്നും

Answer:

D. ഒന്നും മൂന്നും

Explanation:

1971 ഡിസംബർ 3 ന് വി.വി. ഗിരി ആണ് രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥപ്രഖ്യാപിച്ചത്.

Question: 82

എത്ര വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്?

A5

B7

C6

D10

Answer:

B. 7

Question: 83

ഏത് ഗ്രഹത്തെപ്പറ്റിയാണ് പറയുന്നതെന്ന് തിരിച്ചറിയുക ?

 1. വലിപ്പത്തിൽ മൂന്നാം സ്ഥാനത്ത്  നിൽക്കുന്ന ഗ്രഹം
 2. ' അരുണൻ ' എന്നറിയപ്പെടുന്നു 
 3. ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം 
 4. ഈ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്സ്പിയറുടെയും അലക്‌സാണ്ടർ പോപ്പിന്റെയും കൃതികളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത് 

Aനെപ്ട്യൂൺ

Bശനി

Cവ്യാഴം

Dയുറാനസ്

Answer:

D. യുറാനസ്

Explanation:

യുറാനസ് 🔹 വലിപ്പത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഗ്രഹം 🔹 ' അരുണൻ ' എന്നറിയപ്പെടുന്നു 🔹 ടെലിസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യ ഗ്രഹം 🔹 ഈ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഷേക്സ്പിയറുടെയും അലക്‌സാണ്ടർ പോപ്പിന്റെയും കൃതികളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത്

Question: 84

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aഅവർ അമ്പലത്തിന് പ്രദക്ഷിണം വച്ചു

Bഅവർ അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വച്ചു

Cഅവർ അമ്പലം പ്രതീക്ഷണം വച്ചു

Dഅവർ അമ്പലത്തിന് പ്രതീക്ഷണം വച്ചു

Answer:

A. അവർ അമ്പലത്തിന് പ്രദക്ഷിണം വച്ചു

Question: 85

ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

 i)ശ്വസന വ്യാപ്തം        :1100 - 1200 mL  

ii)ഉഛ്വാസ സംഭരണ വ്യാപ്തം :     2500 - 3000 mL 

iii)നിശ്വാസ സംഭരണ വ്യാപ്തം :    1000 - 1100 mL 

 iv) ശിഷ്ട വ്യാപ്തം    :  500 mL  


A(i) ഉം (ii) ഉം മാത്രം

B(ii) ഉം (iii) ഉം മാത്രം

C(III) ഉം (iv) ഉം മാത്രം

D(I),(II),(iv) ഇവയെല്ലാം

Answer:

B. (ii) ഉം (iii) ഉം മാത്രം

Question: 86

കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക. 

1) നയനാമൃതം 

ii) പാദസ്പർശം

 lil) ആർദ്രം

 IV) SIRAS 

A(I), (ii), (iii) ഇവയെല്ലാം

B(ii). (iii), (iv) ഇവയെല്ലാം

C(i),(ii),(iv)ഇവയെല്ലാം

D(i) ഉം (iv) ഉം മാത്രം

Answer:

C. (i),(ii),(iv)ഇവയെല്ലാം

Explanation:

നയനാമൃതം - പ്രമേഹജന്യമായ നേത്രപടല രോഗത്തിന്റെ പൂര്‍വപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഓര്‍ണേറ്റ് ഇന്ത്യ-യു.കെയുടെ സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന 'നയനാമൃതം' പദ്ധതി. പാദസ്പർശം - പ്രമേഹ രോഗങ്ങൾക്കുള്ള പദ്ധതി SIRAS - Stroke Identification Rehabilitation Awareness and Stabilisation Programme

Question: 87

സദ് + ആചാരം ചേർത്തെഴുതുക?

Aസദാചാരം

Bസാദാജാരം

Cസാധചാരം

Dസദാജാരം

Answer:

A. സദാചാരം

Question: 88

നാട്ടുവിശേഷം പിരിച്ചെഴുതുക?

Aനാട് + വിശേഷം

Bനാടു + വിശേഷം

Cനാട്ട് + വിശേഷം

Dനാട്ടു + വിശേഷം

Answer:

A. നാട് + വിശേഷം

Question: 89

വയോജന സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

A2006

B2007

C2008

D2010

Answer:

B. 2007

Question: 90

ഉത്തരവാദഭരണ പ്രക്ഷോഭവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.1940 ഓഗസ്റ്റില്‍ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു.

2.ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.

3.നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് അത്താഴ മംഗലം രാഘവൻ.

A1,2,3

B2,3

C1 മാത്രം.

D3 മാത്രം.

Answer:

C. 1 മാത്രം.

Explanation:

1938 ഓഗസ്റ്റിൽ സ്റ്റേറ്റ് കോൺഗ്രസ് ഡിക്റ്റേറ്റർ ആയിരുന്ന എന്‍.കെ. പത്മനാഭപിള്ളയെ അറസ്റ്റു ചെയ്തു. ഇതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ കടുത്ത ജനകീയപ്രക്ഷോഭം ഉണ്ടാവുകയും,ബ്രിട്ടീഷ് പട്ടാളം പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.ഇത് ചരിത്രപ്രസിദ്ധമായ 'നെയ്യാറ്റിൻകര വെടിവെപ്പ്' എന്നറിയപ്പെടുന്നു. നെയ്യാറ്റിന്‍കര വെടിവയ്പ്പില്‍ രക്തസാക്ഷിയായ പ്രമുഖ വ്യക്തിയാണ് അത്താഴ മംഗലം രാഘവൻ.ഉത്തരവാദഭരണ പ്രക്ഷോഭത്തിലെ തന്നെ ആദ്യ രക്തസാക്ഷിയായി രാഘവനെ കണക്കാക്കുന്നു.

Question: 91

ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽനിന്നു കടം കൊണ്ട് വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

1) തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ - അയർലൻഡ്

2) അവശിഷ്ടാധികാരങ്ങൾ - കാനഡ

3) സ്പീക്കർ - യുഎസ്എ

4) ജുഡീഷ്യൽ റിവ്യൂ - ബ്രിട്ടൻ

A1, 2, 3, 4

B1, 2, 4

C2, 4

D1, 2

Answer:

D. 1, 2

Explanation:

നിയമവാഴ്‌ച (Rule of Law) എന്ന ആശയം ബ്രിട്ടനിൽ നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത്

Question: 92

സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ് മായി (PISA . Programme for International Student Assessement) ബന്ധപ്പെട്ട ചില പ്രസ്താവനകൾ വിലയിരുത്തുക :

1. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്

2. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്

3. രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്

4.പിസ റാങ്കിങ്ങിൽ മികച്ചു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

5.2021-ൽ നടന്ന പിസ പരീക്ഷയിൽ കേരളമടക്കമുള്ള നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്

A1, 3, 5 പ്രസ്താവനകൾ ശരിയാണ്

B1, 2, 3 പ്രസ്താവനകൾ ശരിയാണ്

C1, 2, 4 പ്രസ്താവനകൾ ശരിയാണ്

D1, 3, 4 പ്രസ്താവനകൾ ശരിയാണ്

Answer:

B. 1, 2, 3 പ്രസ്താവനകൾ ശരിയാണ്

Explanation:

സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയാണ് പിസാ ടെസ്റ്റ് (PISA . Programme for International Student Assessment). മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്,അതിനായിട്ടാണ് പിസാ ടെസ്റ്റ് നടത്തപ്പെടുന്നത്. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്. രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്

Question: 93

മദ്രാസ് ഐഐടിയുടെ സഹായത്തോടെ ഇന്ത്യ നിർമിച്ച ചിപ്പുകൾ ഏതെല്ലാം ?

 1. ശക്തി

 2. വേഗ

 3. ആസ്ട്ര

 4. ശൗര്യ

Aഎല്ലാം

Bരണ്ട് മാത്രം

Cഒന്നും രണ്ടും

Dമൂന്നും നാലും

Answer:

C. ഒന്നും രണ്ടും

Explanation:

• മദ്രാസ് ഐഐടി നിർമിക്കുന്നത് - ശക്തി • C-DAC നിർമിക്കുന്നത് - വേഗ ഡിജിറ്റൽ ഇന്ത്യ റിസ്ക്–5 പദ്ധതി ---------- 2023 ഡിസംബറോടെ മൈക്രോപ്രൊസസ്സറുകൾക്കായി വാണിജ്യ ഗ്രേഡ് സിലിക്കണും ഡിസൈൻ വിജയങ്ങളും നേടുന്നതിനുള്ള പദ്ധതി. • ചീഫ് ആർകിടെക്റ്റ്- വി.കാമകോടി (IIT-M) • പ്രോഗ്രാം മാനേജർ - കൃഷ്ണകുമാർ (C-DAC, തിരുവനന്തപുരം) • ചിപ് നിർമാണ മേഖലയ്ക്ക് ഇന്ത്യ പ്രഖ്യാപിച്ച തുക - 76,000 കോടി രൂപ

Question: 94

ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?

Aകിക്ക്‌

Bകോർണർ

Cഗോൾഡൻ ബൂട്ട്

Dഗോൾ

Answer:

D. ഗോൾ

Explanation:

നിലവിലുള്ള 'കിക്കോഫ്' പദ്ധതി "ഗോൾ" പദ്ധതിയിൽ ലയിപ്പിക്കും .

Question: 95

ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 1,2,4,7,11

A12

B15

C14

D16

Answer:

D. 16

Explanation:

1+1 = 2 2+2 = 4 4+3 = 7 7+4 =11 11+5 =16

Question: 96

Cholera.......... in the city?

Abroke out

BBreak in

CBreak down

DBreak up

Answer:

A. broke out

Explanation:

Break out = To appear

Question: 97

താഴെ കൊടുത്തിരിക്കുന്നവയിൽ സാഗർ പരികർമയെന്ന പരിപാടിയുമായി ബന്ധമില്ലാത്തത് ഏത് ?

 1. സ്വച്ഛ്ഭാരത് അഭിയാൻ 
 2. ആസാദി കാ അമൃത് മഹോത്സവ്
 3. എല്ലാ മത്സ്യത്തൊഴിലാളികളോടും ഐക്യം
 4. സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണം 

 

Ai മാത്രം

Bii മാത്രം

Ci ഉം iii ഉം മാത്രം

Dii ഉം iv ഉം മാത്രം

Answer:

A. i മാത്രം

Question: 98

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ തുടർച്ചയായി 5 തവണ സ്വർണ്ണം നേടിയ കായിക താരം ?

Aഷെറീക്ക ജാക്സൺ

Bഷെല്ലി ആൻ ഫ്രേസർ

Cഎലെയ്ൻ തോംസൺ ഹേറ

Dസാൻഡി മോറിസ്

Answer:

B. ഷെല്ലി ആൻ ഫ്രേസർ

Explanation:

ഷെല്ലി ആൻ ഫ്രേസർ

 • രാജ്യം - ജമൈക്ക
 • ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ട്രാക്ക് ഇനത്തില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ താരം.

Question: 99

പഴകിയ പഴങ്ങൾ ഉപയോഗിച്ച് പെൻസിലിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലഭിച്ച സർവകലാശാല ?

Aകാലിക്കറ്റ് സർവകലാശാല

Bകണ്ണൂർ സർവകലാശാല

Cമഹാത്മാ ഗാന്ധി സർവകലാശാല

Dകേരള സർവകലാശാല

Answer:

A. കാലിക്കറ്റ് സർവകലാശാല

Explanation:

.

Question: 100

കൗമുദി എന്ന അർത്ഥം വരുന്ന പദം

Aആമ്പൽ

Bനിലാവ്

Cസുധ

Dഹനുമാൻ

Answer:

B. നിലാവ്

Explanation:

മാരുതി - ഹനുമാൻ