Question: 1

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

Aആര്‍ട്ടിക്കിള്‍ 124

Bആര്‍ട്ടിക്കിള്‍ 226

Cആര്‍ട്ടിക്കിള്‍ 214

Dആര്‍ട്ടിക്കിള്‍ 165

Answer:

C. ആര്‍ട്ടിക്കിള്‍ 214

Explanation:

 • ഇന്ത്യൻ ഭരണഘടനയുടെ 214 മുതൽ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
 • ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് അനുച്ഛേദം 214 നിഷ്കർഷിക്കുന്നു.
 • എന്നാൽ രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നതിനുള്ള അധികാരം പാർലമെന്റിനുണ്ടെന്ന് അനുച്ഛേദം 231 വ്യക്തമാക്കുന്നു.
 • അനുച്ഛേദം 225 ഭരണഘടന നിലവിൽ വരുന്നതിനു മുൻപുള്ള മദ്രാസ്, ബോംബെ, കൽക്കത്ത, ദില്ലി എന്നിവിടങ്ങളിലെ ഹൈക്കോടതികളുടെ അധികാരങ്ങൾ അതേപടി നിലനിർത്തുന്നു.
 • ഹൈക്കോടതി ജഡ്ജിമാരാകാനുള്ള യോഗ്യതകൾ പ്രതിപാദിക്കുന്നത് അനുച്ഛേദം 217ലാണ്.

Question: 2

ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?

Aആധാര്‍ കാര്‍ഡ്‌

Bപാന്‍ കാര്‍ഡ്

Cഎ.ടി.എം കാര്‍ഡ്

Dക്രെഡിറ്റ്‌ കാര്‍ഡ്‌

Answer:

B. പാന്‍ കാര്‍ഡ്

Question: 3

ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

Aപാമീര്‍

Bവിന്ധ്യാ

Cപട്കായ്

Dഹിമാലയം

Answer:

C. പട്കായ്

Explanation:

The mountains on India's eastern border with Myanmar are called as the Patkai or the Purvanchal.

Question: 4

പറങ്കികൾ എന്ന പേരിലറിയപ്പെടുന്നവർ?

Aഫ്രഞ്ചുകാർ

Bഡച്ചുകാർ

Cപോർച്ചുഗീസുകാർ

Dഇംഗ്ലീഷുകാർ

Answer:

C. പോർച്ചുഗീസുകാർ

Question: 5

ആറ് വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പദ്ധതിയേത് ?

Aഎസ്. എസ്. എ.

Bആർ. എം. എസ്. എ.

Cനാഷണൽ സ്കിൽ ഡവലപ്പ്മെന്റ് സ്കീം

Dഐ. സി. ഡി. എസ്

Answer:

D. ഐ. സി. ഡി. എസ്

Question: 6

He will do the work. (Change into passive voice)

AThe work will done by him.

BThe work will be do by him.

CThe work will be did by him.

DThe work will be done by him.

Answer:

D. The work will be done by him.

Explanation:

Active voiceൽ subject + will/shall + V1 + object വന്നാൽ അതിനെ passive ലേക്ക് മാറ്റുന്ന വിധം: object + will/shall + be + V3 + by + subject. ഇവിടെ object ആയിട്ടു 'The work' എഴുതണം. subject ആയിട്ടു 3rd person വന്നതുകൊണ്ട് അതിനു ശേഷം 'will' എഴുതണം (I, we വന്നാൽ shall എഴുതണം). അതിനു ശേഷം 'be' എഴുതണം. അത് കഴിഞ്ഞു do ന്റെ V3 form ആയ doneഎഴുതണം. അതിനു ശേഷം by എഴുതണം. active voice ലെ subject 'he' passive voice ലേക്ക് മാറുമ്പോൾ 'him' ആകും.

Question: 7

മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് ലഭിച്ച ആദ്യ വനിതാ ?

Aകാതറിൻ ബിഗ്ലോ

Bജാനറ്റ് ഗെയ്‌നർ

Cഹെലൻ റോസ്

Dമേരി വിൽസ്

Answer:

B. ജാനറ്റ് ഗെയ്‌നർ

Question: 8

432 + (23 × 13) + (100 ÷ 2) =

A581

B881

C671

D781

Answer:

D. 781

Explanation:

432 + 299 + 50 = 781

Question: 9

I have _____ pens than you ?

Amany

Bless

Cfewer

Dmuch

Answer:

B. less

Question: 10

കൃഷ്ണൻ ശശികിരൺ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?

Aചെസ്സ്

Bബാറ്റ്മിന്റൺ

Cഅമ്പെയ്ത്ത്

Dഗോൾഫ്

Answer:

A. ചെസ്സ്

Question: 11

ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?

Aചൈന

Bപാകിസ്ഥാൻ

Cബംഗ്ലാദേശ്

Dനേപ്പാൾ

Answer:

B. പാകിസ്ഥാൻ

Explanation:

ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകരെ പാകിസ്താനിലെ നരോവൽ ജില്ലയിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്ക് വിസ കൂടാതെ പ്രവേശിക്കാൻ അനുമതി നൽകുന്ന കർതാർപുർ ഉടമ്പടി 2019 ഒക്ടോബർ മാസം നിലവിൽവന്നു.

Question: 12

Select the word which meaning ‘small branch’:

ABit

BStick

CTwig

DLog

Answer:

C. Twig

Question: 13

സാമാജികൻ എന്ന അർത്ഥം വരുന്ന പദം?

Aസഭ്യൻ

Bസമാജം

Cസമ

Dസമം

Answer:

A. സഭ്യൻ

Question: 14

I am new to this place. I have not _____ adjusted to the climate.

Anow

Bjust

Cyet

Donly

Answer:

C. yet

Question: 15

Choose the phrasal verb which means 'descend'

Aget off

Bget down

Cget in

Dget away

Answer:

B. get down

Explanation:

get down=താഴെയിറങ്ങുക ഇറങ്ങുക മാനസികശാന്തി വരുത്തുക

Question: 16

അക്കണക്കിന് എന്ന ശൈലിയുടെ അർത്ഥം എന്ത്

Aനിരപരാധിയെ കുറ്റക്കാരനാക്കുക

Bവിളംബം സഹിക്കാത്ത

Cകാര്യം പറയുക

Dആ സ്ഥിതിക്ക്

Answer:

D. ആ സ്ഥിതിക്ക്

Question: 17

Antonym of obliterate is:

Aruddy

Bsafe

Cforge

Dvanity

Answer:

C. forge

Explanation:

obliterate=നശിപ്പിക്കുക forge=ശക്തപ്പെടുത്തുക

Question: 18

' നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു ' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം :

AYou are mistaken

BYou are wrong

CYou don't understand

DYou can't understand

Answer:

A. You are mistaken

Question: 19

ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

A15

B309

C45

D60°

Answer:

A. 15

Explanation:

കോണളവ് = 30H-11/2 M 30 × 6 -11/2 × 30 180 - 165 = 15

Question: 20

ഒരു സംഖ്യയുടെ 25 ശതമാനത്തേക്കാൾ 2 കൂടുതലാണ് 40 ന്റെ 15%.എന്നാൽ സംഖ്യ ഏത്?

A16

B20

C24

D32

Answer:

A. 16

Explanation:

സംഖ്യ X ആയാൽ, 40 ×15/100 = 6 X ന്റെ 25% = 6 - 2 = 4 സംഖ്യ = 4 × 100/25 = 16

Question: 21

രാമൻറെ വീടിൻറെ മുൻഭാഗം കിഴക്ക് ദിശയിലാണ്. ഇതിൻറെ പിന്നിൽ നിന്ന് അദ്ദേഹം 50 മീ. നേരെയും പിന്നീട് വലതുവശം തിരിഞ്ഞ് 50 മീറ്ററും അവിടെ നിന്നും 25 മീറ്റർ ഇടതുവശം തിരിഞ്ഞുനടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്ന് ഏത് ദിശയിലാണ് രാമൻ ഇപ്പോൾ നിൽക്കുന്നത്?

Aതെക്ക് പടിഞ്ഞാറ്

Bവടക്ക് കിഴക്ക്

Cതെക്ക് കിഴക്ക്

Dവടക്ക് പടിഞ്ഞാറ്

Answer:

D. വടക്ക് പടിഞ്ഞാറ്

Explanation:

പുറപ്പെട്ട ദിശ പടിഞ്ഞാറ്, ഇപ്പോൾ വടക്ക് പടിഞ്ഞാറ് ദിശയിൽ ആണ്

Question: 22

തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന 'തിരുക്കുറളി'ൽ എത്ര അധ്യായങ്ങൾ?

A133

B123

C113

D163

Answer:

A. 133

Explanation:

തിരുവള്ളുവർ ആണ് തിരുക്കുറൾ എഴുതിയത്. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ആണ്.

Question: 23

രണ്ടു സംഖ്യകൾ തമ്മിലുള്ള അംശബന്ധം 2:3. അവയുടെ തുക 225 ആയാൽ വലിയ സംഖ്യ ഏത്?

A135

B90

C45

D180

Answer:

A. 135

Explanation:

സംഖ്യകൾ 2x, 3x തുക = 2x + 3x = 5x 5x = 225 x = 225/5 = 45 2x = 90 3x = 45 × 3 = 135

Question: 24

ശ്രേണിയിലെ തെറ്റായ പദം ഏത് ? 2, 5, 10, 50, 500, 5000

A500

B5000

C10

D50

Answer:

B. 5000

Explanation:

2 × 5 = 10 5 × 10 = 50 10 × 50 = 500 50 × 500 = 25000 തെറ്റായ സംഖ്യ = 5000

Question: 25

മിന്നൽ വൈദ്യുതി ഡിസ്ചാർജ് ആണെന്ന് തെളിയിച്ചത് ആര്?

Aഗിൽബർട്ട്

Bമൈക്കൽ ഫാരഡെ

Cമാക്സ്‌വെൽ

Dബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Answer:

D. ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Explanation:

മിന്നൽ വൈദ്യുതി ഡിസ്ചാർജ് ആണെന്ന് തെളിയിച്ചത് ഫ്രാങ്ക്ലിൻ ആണ്. മിന്നൽ രക്ഷാചാലകം നിർമ്മിച്ചത് ഫ്രാങ്ക്ലിൻ ആണ്

Question: 26

ലോകബാങ്ക് സ്ഥാപിതമായത്?

A1945 ഡിസംബർ 27

B1940 ഡിസംബർ 27

C1950 ഡിസംബർ 27

D1948 ഡിസംബർ 27

Answer:

A. 1945 ഡിസംബർ 27

Explanation:

അഞ്ചു ധനകാര്യ ഏജൻസികൾ ചേർന്ന ഒരു കൂട്ടായ്മയാണ് ലോകബാങ്ക് ഗ്രൂപ്പ് എന്നറിയപ്പെടുന്നത് . 1945 ഡിസംബർ 27 നാണ് ലോക ബാങ്ക് സ്ഥാപിതമായത്

Question: 27

സി.ഡി.എസ് ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?

Aകുടുംബശ്രീ

Bഇൻഷുറൻസ്

Cനീതിന്യായം

Dപൊതുവിതരണം

Answer:

A. കുടുംബശ്രീ

Explanation:

സ്ത്രീ ശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യനിർമാർജനം എന്നിവയാണ് കുടുംബശ്രീ പ്രസ്ഥാനത്തിന് അടിസ്ഥാന ലക്ഷ്യങ്ങൾ.

Question: 28

ഒരാൾ ആകെ ദൂരത്തിന്റെ മൂന്ന് തുല്യദൂരങ്ങൾ മണിക്കൂറിൽ 40 km, 30 km, 15 km വേഗത്തിൽ സഞ്ചരിച്ചാൽ ശരാശരി വേഗം?

A16

B32

C48

D24

Answer:

D. 24

Explanation:

ശരാശരി വേഗം = 3abc/ ab+bc+ac a=40 b = 30 c = 15 =(3 × 40 × 30 × 15) / (40 ×30 + 30 × 15 + 40 × 15) = 54000/2250 = 24

Question: 29

പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷം?

A1963

B1969

C1973

D1979

Answer:

C. 1973

Explanation:

പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷം-1973

Question: 30

വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതി ?

Aനിലാവ്

Bവെളിച്ചം

Cഫിലമെന്റ് രഹിത കേരളം

Dഉജ്വല

Answer:

C. ഫിലമെന്റ് രഹിത കേരളം

Question: 31

2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?

Aരാധാകൃഷ്ണൻ നായർ

Bപി.തോമസ്

Cഒ. എം നമ്പ്യാർ

Dയു. വിമല്‍കുമാർ

Answer:

C. ഒ. എം നമ്പ്യാർ

Explanation:

1985-ലാണ് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം നമ്പ്യാര്‍ക്ക് ലഭിക്കുന്നത്. പി.ടി.ഉഷയുടെ പരിശീലകനായിരുന്നു ഒ. എം നമ്പ്യാർ

Question: 32

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ടാങ്ക് വേധ മിസൈൽ ?

Aനാഗ്

Bപൃഥ്വി

Cപിനാക

Dആകാശ

Answer:

A. നാഗ്

Question: 33

ഇന്റർനെറ്റിൽ ഒരു വെബ്സൈറ്റ് സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ അറിയപ്പെടുന്നത് :

Aടാറ്റ ബേസ്

Bസെർവർ

Cനെറ്റ്‌വർക്ക്

Dഹബ്

Answer:

B. സെർവർ

Question: 34

വെബ് വിലാസങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ കമ്പ്യൂട്ടറിന് മനസ്സിലാവുന്ന ഐ.പി വിലാസങ്ങൾ കണ്ടെത്തുന്നതിന് ഇന്റർനെറ്റിൽ പ്രവർത്തിക്കുന്ന സംവിധാനം :

ADNS

BDomain

CUSP

DTCP

Answer:

A. DNS

Question: 35

താഴെ കൊടുത്തവയിൽ നിന്ന് സ്വതന്ത്ര വിവര വിനിമയ സങ്കേതം തിരഞ്ഞെടുക്കുക :

Aട്വിറ്റർ

Bഫേസ്ബുക്

Cഡയസ്പോറ

Dവാട്ട്സപ്പ്

Answer:

C. ഡയസ്പോറ

Question: 36

ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് :

Aജൂൾ

Bഡെസിബൽ

Cന്യൂട്ടൻ

Dആമ്പിയർ

Answer:

A. ജൂൾ

Question: 37

19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കരിയും ചളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത്?

Aജോൺ മെക്കാഡം

Bആഡം സ്മിത്ത്

Cമാൽത്തൂസ്

Dജോർജ് സ്റ്റീവൻസൺ

Answer:

A. ജോൺ മെക്കാഡം

Question: 38

പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതുക :

Aപ്രതി + ഉപകാരം

Bപ്രത് + ഉപകാരം

Cപ്രത്യുത് + ഉപകാരം

Dപത + ഉപകാരം

Answer:

A. പ്രതി + ഉപകാരം

Question: 39

കേരളത്തിൽ നിലവിൽ വന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പുതിയ പേര്?

Aശ്രീ ശങ്കരാചാര്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി

Bമഹാത്മാഗാന്ധി ടെക്നിക്കൽ യൂണിവേഴ്സിറ്റി

Cഎബ്രഹാംലിങ്കൻ ടെക്നിക്കൽ യൂണിവേഴ്സിറ്റി

Dഡോ: എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി

Answer:

D. ഡോ: എപിജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി

Question: 40

ചുളന്നൂർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A2007

B2008

C2006

D2010

Answer:

A. 2007

Question: 41

സിംഗ്വി കമ്മിറ്റിയെ നിയമിച്ച പ്രധാനമന്ത്രി ?

Aരാജീവ് ഗാന്ധി

Bജവാഹർലാൽ നെഹ്‌റു

Cരാജേന്ദ്രപ്രസാദ്

Dഇന്ദിരാ ഗാന്ധി

Answer:

A. രാജീവ് ഗാന്ധി

Question: 42

ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

A5

B6

C7

D8

Answer:

C. 7

Question: 43

2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?

Aസിനിമ സംവിധായകൻ

Bമനുഷ്യാവകാശ പ്രവർത്തകൻ

Cസംഗീതം

Dരാഷ്ട്രീയം

Answer:

B. മനുഷ്യാവകാശ പ്രവർത്തകൻ

Explanation:

• ഇന്ത്യ–പാക്ക് സമാധാന ശ്രമങ്ങൾക്ക് മുന്നിട്ട് ഇറങ്ങിയ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു ഐ.എ റഹ്മാൻ • 2003 ൽ ന്യൂറംബെർഗ് രാജ്യാന്തര മനുഷ്യാവകാശ പുരസ്കാരവും 2004 ൽ മാഗ്സസെ പുരസ്കാരവും നേടി.

Question: 44

2.7×2.7×2.7+2.3×2.3×2.3(2.7)22.7×2.3+(2.3)2 \frac{2.7 \times 2.7 \times2.7 + 2.3 \times 2.3 \times 2.3 }{ (2.7)^2 - 2.7 \times 2.3 + (2.3)^2} -ന്റെ വില:

A5

B0

C4.75

D4.5

Answer:

A. 5

Explanation:

a³ + b³ = a² - ab + b² a = 2.7 b = 2.3

2.7×2.7×2.7+2.3×2.3×2.3(2.7)22.7×2.3+(2.3)2 \frac{2.7 \times 2.7 \times2.7 + 2.3 \times 2.3 \times 2.3 }{ (2.7)^2 - 2.7 \times 2.3 + (2.3)^2} = 2.7 + 2.3 = 5

Question: 45

അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം ഏതാണ് ?

Aരാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയം

Bചന്ദ്രശേഖർ നായർ സ്റ്റേഡിയം

Cഗ്രീൻ ഫീൽഡ് സ്റ്റേഡിയം

Dജവഹർലാൽ നെഹ്‌റു അന്താരാ‌ഷ്ട്ര സ്റ്റേഡിയം

Answer:

C. ഗ്രീൻ ഫീൽഡ് സ്റ്റേഡിയം

Question: 46

1861ലെ ഹൈക്കോടതി നിയമം അനുസരിച്ചു ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം ?

A1862

B1864

C1866

D1872

Answer:

A. 1862

Question: 47

ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?

Aശ്രുതിതരംഗം

Bദ്വനി

Cവയോമിത്രം

Dവയോ അമൃതം

Answer:

A. ശ്രുതിതരംഗം

Explanation:

കോക്ലിയ ഇമ്പ്ലാൻറ് നടത്തിയവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നതിനുള്ള കേരള സർക്കാരിൻ്റെ പദ്ധതി- ധ്വനി

Question: 48

തെർമോസ്റ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്

Aപി.വി.സി.

Bപോളിത്തീൻ

Cബേക്കലൈറ്റ്

Dമാലത്തിയോൺ

Answer:

C. ബേക്കലൈറ്റ്

Question: 49

' സ്വർണ്ണ ജയന്തി ഗ്രാമ സാറോസ്കർ യോജന ' ആരംഭിച്ച വർഷം ഏതാണ് ?

A1997

B1998

C1999

D2000

Answer:

C. 1999

Question: 50

1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?

Aശ്രീമൂലം തിരുനാൾ

Bവിശാഖം തിരുനാൾ

Cസ്വാതി തിരുനാൾ

Dആയില്യം തിരുനാൾ

Answer:

C. സ്വാതി തിരുനാൾ

Question: 51

ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ , അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക് ?

Aരാഷ്‌ട്രപതി

Bപ്രധാനമന്ത്രി

Cകേന്ദ്രസർക്കാരിന്

Dഉപരാഷ്ട്രപതിയ്ക്ക്

Answer:

C. കേന്ദ്രസർക്കാരിന്

Question: 52

Do you like chocolate _________ vanilla ice cream better?(Use appropriate conjunction)

Aor

Bnor

Cand

Dif

Answer:

A. or

Question: 53

തദാ + ഏവ

Aതാദൈവ

Bതദൈവ

Cതദേവ

Dതദേവാ

Answer:

B. തദൈവ

Question: 54

Identify the adjective from the following sentence:

Do you still have a bad cold?

Ayou

Bstill

Cbad

Dcold

Answer:

C. bad

Question: 55

മരിയാന ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ് ?

Aഅമേരിക്ക

Bഇംഗ്ലണ്ട്

Cക്യൂബ

Dമെക്സിക്കോ

Answer:

A. അമേരിക്ക

Explanation:

മരിയാന ദ്വീപുകൾ മരിയാന ട്രെഞ്ചിന് സമീപമുള്ള ദ്വീപ് സമൂഹമാണ്. ഈ ദ്വീപുകളുടെ പേരിൽ നിന്നാണ് മരിയാന ട്രെഞ്ചിന് ആ പേര് ലഭിച്ചത്.

Question: 56

ഒരു ഹാളിൽ 12 വരിയായും അത്ര തന്നെ നിരയായും കസേരകൾ നിരത്തിയിരിക്കുന്നു. ആ ഹാളിൽ ആകെ എത്ര കസേരകൾ ഉണ്ട് ?

A24

B120

C144

D96

Answer:

C. 144

Explanation:

2 വരിയായും അത്ര തന്നെ നിരയായും കസേരകൾ നിരത്തിയിരിക്കുന്നു. ആകെ കസേരകൾ = 12 × 12 = 144

Question: 57

2021 ശാന്തി സ്വരൂപ് ഭട്നഗർ പുരസ്കാരം നേടിയത് ആരാണ് ?

Aജിമോൻ പന്യാംമാക്കൽ

Bസുബി ജോർജ്

Cയമുന കൃഷ്ണൻ

Dമാനിക് വർമ്മ

Answer:

A. ജിമോൻ പന്യാംമാക്കൽ

Explanation:

🔹 ശാസ്ത്ര -സാങ്കേതിക മേഖലയിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശാസ്ത്ര അവാർഡ് - ശാന്തി സ്വരൂപ് ഭട്‌നഗർ സമ്മാനം 🔹 പുരസ്കാരം നൽകുന്നത് - കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR). 🔹 പുരസ്കാരം നേടിയ മലയാളി - ജീമോൻ പന്യാംമാക്കൽ മെഡിക്കൽ സയൻസ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. 🔹 പുരസ്‌കാര തുക - 5 ലക്ഷം 11 പേർക്ക് ഈ വർഷം പുരസ്കാരം ലഭിച്ചു. 🔹 2021ലെ CISR-ന്റെ യങ്‌ സയന്റിസ്റ്റ് പുരസ്കാരം ലഭിച്ചത് - ഡോ:അച്ചു ചന്ദ്രൻ

Question: 58

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടന പദവി നൽകിയതു ഏതു ഭേദഗതിയിലൂടെയാണ് ?

A103-ാം ഭേദഗതി നിയമം, 2019

B102-ാം ഭേദഗതി നിയമം, 2018

C101-ാം ഭേദഗതി നിയമം, 2016

D104-ാം ഭേദഗതി നിയമം, 2020

Answer:

B. 102-ാം ഭേദഗതി നിയമം, 2018

Question: 59

ഹാനി ഉളവാക്കുവാൻ ഇടയുള്ളതും എന്നാൽ കുറ്റകരമായ ഉദ്ദേശം കൂടാതെ മറ്റ് ഹാനി തടയുവാൻ വേണ്ടി ചെയ്യുന്നതുമായ കൃത്യത്തെ പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ഏതാണ്?

Aസെക്ഷൻ 92

Bസെക്ഷൻ 82

Cസെക്ഷൻ 81

Dസെക്ഷൻ 85

Answer:

C. സെക്ഷൻ 81

Question: 60

കുറ്റകൃത്യത്തിന് ഇരയായ സ്ത്രീക്ക് മരണം സംഭവിക്കുകയോ ജീവച്ഛവം ആക്കുകയോ ചെയ്‌താൽ 20 വർഷത്തിൽ കുറയാത്ത തടവ് - ശേഷിക്കുന്ന ജീവിതകാലം വരെയാകാവുന്ന കഠിന തടവ് അല്ലെങ്കിൽ മരണ ശിക്ഷ ലഭിക്കും എന്ന് പറയുന്ന വകുപ്പ് ഏതാണ് ?

A375

B375 A

C376 A

D378 A

Answer:

C. 376 A

Question: 61

യൂറോപ്യന്‍ കോളനിവല്‍ക്കരണം ലാറ്റിനമേരിക്കയെ ബാധിച്ചതെങ്ങനെയെന്ന് താഴെ പറയുന്നവയിൽ നിന്ന് കണ്ടെത്തുക:

1.ഭാഷയും മതവും ആചാരവും പ്രചരിപ്പിച്ചു

2.സ്പാനിഷ് ശൈലിയില്‍ വീടുകളും ദേവാലയങ്ങളും നിര്‍മ്മിച്ചു

3.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.

4.യൂറോപ്യന്‍ കൃഷിരീതികളും കാര്‍ഷിക വിളകളും നടപ്പിലാക്കി.

A1,2

B1,3

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Question: 62

കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?

Aപി.ശ്രീരാമകൃഷ്ണൻ

Bചെറിയാൻ ഫിലിപ്പ്

Cപി.ജയരാജൻ

Dപ്രശാന്ത്

Answer:

C. പി.ജയരാജൻ

Question: 63

സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ് ?

Aസമത്വത്തിനുള്ള അവകാശം

Bസ്വാതന്ത്ര്യത്തിനുള്ള അവകാശം

Cഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം

Dഇതൊന്നുമല്ല

Answer:

B. സ്വാതന്ത്ര്യത്തിനുള്ള അവകാശം

Question: 64

ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകൾവിവരിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

A157

B156

C158

D155

Answer:

A. 157

Question: 65

റിപ്പോ റേറ്റിനെ പ്രതി താഴെ പറയുന്നവയിൽ ശരിയായത് / ആയവ ഏത് ?

i. ഇത് എല്ലായ്പ്പോഴും ബാങ്കിന്റെ റേറ്റിൽ കുറവാണ് 

ii. ഇത് വിപരീത റിപ്പോ റേറ്റിനെക്കാൾ എപ്പോഴും ഉയർന്നതാണ് 

iii. ഇത് ഹൃസ്വകാല സാമ്പത്തികാവശ്യങ്ങളെ കേന്ദ്രികരിക്കുന്നു 

iv. ഇത് ഈടാക്കുമ്പോൾ പാർശ്വസ്ഥങ്ങൾ ഉണ്ടാവാറില്ല  

A1 ഉം ii ഉം മാത്രം

Bi, ii ഉം ili

C1 ഉം iii മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Question: 66

ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വരുമ്പോൾ ബാധകമല്ലാതിരുന്ന സംസ്ഥാനം ഏതാണ് ?

Aനാഗാലാ‌ൻഡ്

Bഅസം

Cജമ്മു & കാശ്മീർ

Dസിക്കിം

Answer:

C. ജമ്മു & കാശ്മീർ

Question: 67

ഒരാൾ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്കേട്ട് മറ്റൊരാൾ പറയുന്ന തെളിവിനെ പറയുന്നത് ?

Aഹിയർ സെ എവിഡൻസ്

Bപ്രൈമറി എവിഡൻസ്

Cസെക്കന്ററി എവിഡൻസ്

Dഡോക്യുമെന്ററി എവിഡൻസ്

Answer:

A. ഹിയർ സെ എവിഡൻസ്

Question: 68

ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക:

i) 2021ലെ പ്രമേയം - "അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക"

ii) ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാന്‍ ലക്ഷ്യം വെക്കുന്നു.

iii) ആദ്യമായി എയ്ഡ്സ് ദിനം ആചരിച്ചത് 1987ലാണ്.

iv) ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ പതിനൊന്ന് ഔദ്യോഗിക ആഗോള പൊതുജനാരോഗ്യ കാമ്പെയ്‌നുകളിൽ ഒന്നാണ് ലോക എയ്ഡ്‌സ് ദിനം.

Ai, ii, iv എന്നിവ

Bi, ii, iii എന്നിവ

Ci,ii എന്നിവ

Dഎല്ലാം ശരിയാണ്

Answer:

A. i, ii, iv എന്നിവ

Explanation:

 • ലോകമെമ്പാടും എല്ലാ വർഷവും എച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവൽക്കരണത്തിനായി ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.
 • ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശാനുസരണം, ഐക്യരാഷ്ട്രസഭ 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമായി ആചരിച്ചു.
 • എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക
 • രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ.

Question: 69

ഹൈഡ്രോമീറ്റർ ദ്രാവകത്തിന്റെ _____ അളന്ന് തിട്ടപ്പെടുത്തുന്നു .

Aഡിഫ്യൂസിവിറ്റി

Bസ്പെസിഫിക് ഗ്രാവിറ്റി

Cവിസ്കോസിറ്റി

Dഇതൊന്നുമല്ല

Answer:

B. സ്പെസിഫിക് ഗ്രാവിറ്റി

Question: 70

ഡേവിസ് കപ്പുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക:

i. പുരുഷ വിഭാഗം ടെന്നീസിന് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പ്.

ii. 2021ലെ കിരീടം റഷ്യ നേടി.

iii. കൂടുതൽ കിരീടം നേടിയ രാജ്യം അമേരിക്കയാണ്.

iv. ഇന്ത്യ 5 തവണ ഡേവിസ് കപ്പ് നേടിയിട്ടുണ്ട്.

Aii, iii, iv എന്നിവ

Bi, ii എന്നിവ മാത്രം

Ci, ii, iii എന്നിവ

Dഎല്ലാം ശരിയാണ്

Answer:

C. i, ii, iii എന്നിവ

Explanation:

ഇന്ത്യ ഇത് വരെ ഡേവിസ് കപ്പ് നേടിയിട്ടില്ല. 3 തവണ ഫൈനലിൽ എത്തിയിട്ടുണ്ട്.

Question: 71

KING = GEJC ആയാൽ LORD = ---------

AHLPB

BHRUF

CHKNZ

DHZBC

Answer:

C. HKNZ

Question: 72

പി എസ് എൽ വി C43 വിക്ഷേപണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 29 നവംബർ 2018ന് ആണ് പിഎസ്എൽ വി സി C43  വിക്ഷേപിച്ചത്.

2. പിഎസ്എൽവിയുടെ അൻപതാമത് ദൗത്യമാണ് പിഎസ്എൽവി C43.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

A. 1 മാത്രം ശരി.

Explanation:

പിഎസ്എൽവിയുടെ 45 ആമത് ദൗത്യമാണ് പിഎസ്എൽവി C43. 29 നവംബർ 2018ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി c43 വിക്ഷേപിക്കപ്പെട്ടു.

Question: 73

കോബാൾട്ട് അടങ്ങിയ ജീവകം ഏതാണ്?

Aജീവകം B12

Bജീവകം B9

Cജീവകം B6

Dജീവകം B7

Answer:

A. ജീവകം B12

Question: 74

പാദം മുതൽ ശിരസ്സ് വരെ എന്നതിന് ഒറ്റപ്പദം കണ്ടെത്തുക ?

Aആമൂലാഗ്രം

Bആബാലവൃദ്ധം

Cകേശാദിപാദം

Dആപാദചൂഢം

Answer:

D. ആപാദചൂഢം

Question: 75

പഞ്ചായത്തിരാജ് സംവിധാനത്തെ സ്കൂൾ ഓഫ് ഡെമോക്രസി എന്ന് വിശേഷി പ്പിച്ചത് ആരാണ് ?

Aജയപ്രകാശ് നാരായൺ

Bബൽവന്ത് റായ് മേത്ത

Cഎം. എൻ. റോയ്

Dഎസ്. കെ. ഡെ

Answer:

C. എം. എൻ. റോയ്

Question: 76

താഴെ പറയുന്നതിൽ ഛത്തീസ്ഗഡിൽ പ്രചാരത്തിലുള്ള നാടോടി സംഗീതരൂപം ഏതാണ് ? 

 1. മഹരാസ് 
 2. ജുമാർ 
 3. പണ്ട്വാനി 
 4. വേദമതി 

A1 , 3

B1 , 4

C3 , 4

D1 , 2 , 4

Answer:

C. 3 , 4

Question: 77

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഭ്രൂണത്തിന് ആവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്.

2.ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ,ഹ്യൂമൻ പ്ലാസന്റൽ ലാക്ടോജൻ.എന്നിവ പ്ലാസൻറ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളാണ്.

3.ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതുകൊണ്ട് പ്ലാസന്റയെ താത്കാലിക എൻഡോക്രൈൻ ഗ്രന്ഥി എന്നറിയപ്പെടുന്നു. 

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

ഒരു താൽക്കാലിക ഗർഭപിണ്ഡ അവയവമാണ് പ്ലാസന്റ.ഭ്രൂണത്തിന് ആവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്.ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ,ഹ്യൂമൻ പ്ലാസന്റൽ ലാക്ടോജൻ.എന്നിവ പ്ലാസൻറ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളാണ്. ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ ഹോർമോൺ ഗര്ഭപിണ്ഡത്തിന്റെ സ്വയമേവ അലസിപ്പിക്കലിനെ തടയുന്നു.ഇൻസുലിൻ പോലുള്ള വളർച്ചാ ഘടക ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിനും മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും ഹ്യൂമൻ പ്ലാസന്റൽ ലാക്ടോജൻ ഗ്രോത്ത് ഹോർമോണിനൊപ്പം പ്രവർത്തിക്കുന്നു.

Question: 78

ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ പ്രതിമയായ "രാമാനുജ പ്രതിമ" എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aതെലുങ്കാന

Bമധ്യപ്രദേശ്

Cഉത്തർപ്രദേശ്

Dകർണാടക

Answer:

A. തെലുങ്കാന

Explanation:

തെലുങ്കാനയിലെ ഷംസാബാദിലാണ് പ്രതിമ അനാവരണം ചെയ്യുന്നത്.

Question: 79

 താഴെ പറയുന്നതിൽ ശരിയായ  പ്രസ്താവനകൾ ഏതൊക്കെയാണ് ? 

 1. ഒരു പ്രായപൂർത്തിയായ വ്യക്തിയിൽ 5 ലിറ്റർ മുതൽ 5.5 ലിറ്റർ വരെ രക്തം ഉണ്ടാകും 
 2. മനുഷ്യ  രക്തത്തിന്റെ pH മൂല്യം - 7.4  
 3. രക്തം കട്ടപിടിക്കാൻ എത്ര സമയമെടുക്കുമെന്നത് അളക്കുന്നതിനുള്ള ടെസ്റ്റ് ആണ് -  aPTT   
 4. ആരോഗ്യമുള്ള ഒരാളുടെ 100 മില്ലി രക്തത്തില്‍ 14.5 ഗ്രാം ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നു

A1 , 2 , 3

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

🔹 ഒരു പ്രായപൂർത്തിയായ വ്യക്തിയിൽ 5 ലിറ്റർ മുതൽ 5.5 ലിറ്റർ വരെ രക്തം ഉണ്ടാകും 🔹 മനുഷ്യ രക്തത്തിന്റെ pH മൂല്യം - 7.4 🔹 രക്തം കട്ടപിടിക്കാൻ എത്ര സമയമെടുക്കുമെന്നത് അളക്കുന്നതിനുള്ള ടെസ്റ്റ് ആണ് - aPTT ( Activated Partial Thromboplastin Time ) 🔹 ആരോഗ്യമുള്ള ഒരാളുടെ 100 മില്ലി രക്തത്തില്‍ 14.5 ഗ്രാം ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നു

Question: 80

ചുവടെ കൊടുത്തവയിൽ കോഴിക്കോട് സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?

Aപുരളിമല

Bഅരിമ്പ്രമല

Cവെള്ളാരിമല

Dചെന്തവര

Answer:

C. വെള്ളാരിമല

Question: 81

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദരാലി ബ്രിട്ടീഷ് നിയന്ത്രിത പ്രദേശമായ ആർക്കോട്ട്  പിടിച്ചെടുത്തു.

2.രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.


A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദരാലി ബ്രിട്ടീഷ് നിയന്ത്രിത പ്രദേശമായ ആർക്കോട്ട് പിടിച്ചെടുത്തു.ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്ത് ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സ് തന്നെയായിരുന്നു രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധകാലത്തും ആ പദവി വഹിച്ചിരുന്നത്.

Question: 82

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aഅവൾ മരിക്കുമ്പോൾ അവൾക്ക് 40 വയസ്സ് കഴിഞ്ഞിരുന്നു

Bഅവൾക്ക് 40 വയസ്സ് കഴിഞ്ഞിരുന്നു അവൾ മരിക്കുമ്പോൾ

C40 വയസ്സ് കഴിഞ്ഞിരുന്നു അവൾ മരിക്കുമ്പോൾ

Dഎല്ലാം ശരി

Answer:

C. 40 വയസ്സ് കഴിഞ്ഞിരുന്നു അവൾ മരിക്കുമ്പോൾ

Question: 83

ഉത്ഭവം എന്ന് അർത്ഥം വരുന്ന പദം ഏത്?

Aപ്രഭവം

Bപ്രഭാവം

Cപ്രാവണം

Dപ്രവണം

Answer:

A. പ്രഭവം

Question: 84

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1.ഗ്രാമീണ ജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതി ആണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

2.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് 2005 ൽ ആണ്.

3.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി എന്ന് പുനർനാമകരണം ചെയ്തത്  2009 ൽ ആണ്  

4. തൊഴിലുറപ്പ് നിയമം നിർദേശിച്ചത് പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ്.

A1,3 ശരി

B1,2,4 ശരി

C1,2,3 ശരി

D2,3 ശരി

Answer:

A. 1,3 ശരി

Explanation:

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2 തൊഴിലുറപ്പ് നിയമം നിർദേശിച്ച പ്രധാനമന്ത്രി - പി വി നരസിംഹറാവു

Question: 85

ഒരു രാജ്യത്തിന്റെ തീരത്തുനിന്നും എത്ര മൈൽ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് " ടെറിട്ടോറിയല്‍ വാട്ടര്‍ " ?

A12 നോട്ടിക്കൽ മൈൽ

B15 നോട്ടിക്കൽ മൈൽ

C20 നോട്ടിക്കൽ മൈൽ

D25 നോട്ടിക്കൽ മൈൽ

Answer:

A. 12 നോട്ടിക്കൽ മൈൽ

Question: 86

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

 1. അറ്റ്ലസ് എന്നാണ് നട്ടെല്ലിലെ ആദ്യ കശേരുവിന്റെ പേര്.

 2. "കോക്സിക്സ്" എന്നാണ് നട്ടെല്ലിലെ അവസാനത്തെ കശേരുവിന്റെ പേര്

 3. ക്യാപിറ്റേറ്റ് എന്നാണ് മുട്ടു ചിരട്ടയുടെ ശാസ്ത്രീയ നാമം.

A2, 3 ശരി

B2 തെറ്റ്, 3 ശരി

C1, 2 ശരി

Dഇവയൊന്നുമല്ല

Answer:

C. 1, 2 ശരി

Explanation:

മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം - പാറ്റല്ല

Question: 87

മൊത്ത ദേശീയ ഉൽപ്പന്നവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ് മൊത്ത ദേശീയ ഉല്‍പ്പന്നം.

2.ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ് ഇത് കണക്കാക്കുന്നത്.

3.ഇന്ത്യയില്‍ ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വർഷം.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

ഒരു രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ് മൊത്ത ദേശീയ ഉല്‍പ്പന്നം.ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ് ഇത് കണക്കാക്കുന്നത്. ഇന്ത്യയില്‍ ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വർഷം.

Question: 88

വിപരീതപദം എഴുതുക - ആമയം?

Aഅനാമയം

Bനിരാമയം

Cവിമയം

Dമയം

Answer:

B. നിരാമയം

Explanation:

ആമയം എന്ന വാക്കിന്റെ വിപരീതപദം നിരാമയം എന്നാകുന്നു

Question: 89

താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i) ഉരുക്കി വേർതിരിക്കൽ

(ii) കാൽസിനേഷൻ

(iii) ലീച്ചിംഗ്

(iv) റോസ്റ്റിംഗ്

AOnly (i) & (iii)

BOnly (i), (ii) & (iv)

COnly (ii) & (iv)

DOnly (ii), (iii) & (iv)

Answer:

C. Only (ii) & (iv)

Question: 90

She said to him, " Where do you sit?"( Change into Indirect Speech.)

AShe asked him where she did sit.

BShe asked him where he sat.

CShe asked him where he did sit.

DShe asked him where did sit.

Answer:

B. She asked him where he sat.

Explanation:

ഇതൊരു Interrogative Sentence ആണ്. ചോദ്യ രൂപത്തിൽ ഉള്ള Sentence ആണ് Interrogative Sentence. Interrogative Sentence നെ report ചെയ്യുമ്പോൾ reporting verb ആയി asked, enquired, questioned, wanted to know എന്നിവ ആണ് ഉപയോഗിക്കുന്നത്. 'That' ഉപയോഗിക്കാൻ പാടില്ല. പകരം connective word ആയി Question word തന്നെ ഉപയോഗിക്കണം. Indirect speech ൽ question mark (?) ഉപയോഗിക്കാൻ പാടില്ല. ഒരു question ന്റെ ക്രമം auxiliary verb + subject എന്നാണ് റിപ്പോർട്ട് ചെയ്യുമ്പോൾ subject + auxiliary verb എന്നാക്കി മാറ്റുക. Direct Speech ൽ 'said to ' വന്നതിനാൽ ഇവിടെ reporting verb ആയി 'asked' ആണ് ഉപയോഗിച്ചിരിക്കുന്നത്. Connecting word ആയി Question word ആയ where തന്നെ ഉപയോഗിക്കണം. ഒരു question ന്റെ ക്രമം auxiliary verb + subject എന്നാണ് റിപ്പോർട്ട് ചെയ്യുമ്പോൾ subject + auxiliary verb എന്നാക്കി മാറ്റുക. ഇവിടെ do + you എന്നത് he + did എന്നാകും. Direct Speech ൽ 'do ' വന്നതിനാൽ Indirect Speech ൽ അത് 'did' ആകും.( Direct ൽ You വന്നാൽ Indirect ൽ He/she വരാം. Him ആയതുകൊണ്ട് he വന്നു.) Did ഉം did നു ശേഷം വരുന്ന sit ഉം കൂടെ ചേർത്ത് 'sat' എന്ന് എഴുതാം(did+ sit = sat).

Question: 91

ഇന്ത്യയുടെ ദേശീയ വനനയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1990ലാണ്.

2.ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ് നിലവിൽ വന്നത്.

3.ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.

A1,2

B2,3

C1,2,3

D1,3

Answer:

B. 2,3

Explanation:

ഇന്ത്യയുടെ ദേശീയ വനനയം നടപ്പിലാക്കിയത് 1988ലാണ്.1952ലെ വനനയം പുതുക്കി കൊണ്ടാണ് ഇത് നിലവിൽ വന്നത്. ഈ ദേശീയ വനനയം നടപ്പിലാക്കിയതിനെ തുടർന്നാണ് 'ജോയിൻറ് ഫോറസ്റ്റ് മാനേജ്മെൻറ്' നിലവിൽ വന്നത്. പ്രദേശവാസികളായ ജനങ്ങളും വനം വകുപ്പും സംയുക്തമായി വനങ്ങളെ സംരക്ഷിക്കുന്ന രീതിയാണ് ജോയിൻ ഫോറസ്റ്റ് മാനേജ്മെൻറ് എന്ന് അറിയപ്പെടുന്നത്.

Question: 92

താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച് ശരിയല്ലാത്തവ തിരഞ്ഞെടുക്കുക.

1.സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും അകലം കൂടുതൽ ഉള്ള ദിവസമാണ് ജൂൺ 4 .

2.സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും അകലം കുറഞ്ഞ ദിവസമാണ് ജനുവരി 3 

Aഒന്ന് മാത്രം

Bരണ്ട് മാത്രം

Cഒന്നും രണ്ടും

Dഇവയൊന്നുമല്ല

Answer:

A. ഒന്ന് മാത്രം

Explanation:

സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടി വരുന്ന ദിവസം - ജൂലായ് 4

Question: 93

കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :

(i) ദാരിദ്ര്യ നിർമ്മാർജ്ജനം

(ii) ശിശു പോഷകാഹാരം

(iii) വനിതാ ശാക്തീകരണം

(iv) വായ്പാ വിതരണം 

Ai & ii

Bii & iii

Ciii & iv

Di & iii

Answer:

D. i & iii

Explanation:

"ദരിദ്ര വനിതകളെ സ്വയം സഹായലക്ഷ്യമുള്ള ത്രിതല സമൂഹങ്ങളായി സംഘടിപ്പിച്ച്, ലഭ്യമായ ആശയ- വിഭവസ്രോതസ്സുകളുടെ ആവശ്യാധിഷ്ഠിത സമന്വയത്തിലൂടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കേവല ദാരിദ്ര്യത്തിന്റെ സമസ്ത പ്രകടിത ബഹുമുഖരൂപഭാവങ്ങളേയും വരുന്ന ഒരു ദശകത്തിനുള്ളിൽ ഉന്മൂലനം ചെയ്യാനുള്ള ഒരു നൂതന, ഏകോപിത സമൂഹാധിഷ്ഠിത സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന സമീപനമാണ് കുടുംബശ്രീ" എന്നതാണ് കുടുംബശ്രീയുടെ മിഷൻ സ്റ്റേറ്റ്മെന്റ്.

Question: 94

അന്തർസംസ്ഥാന കൗൺസിൽ (Inter-state council) ചെയർമാൻ ?

Aപ്രധാനമന്ത്രി

Bആഭ്യന്തരമന്ത്രി

Cധനകാര്യ മന്ത്രി

Dരാഷ്‌ട്രപതി

Answer:

A. പ്രധാനമന്ത്രി

Explanation:

ആർട്ടിക്കിൾ 263 പ്രകാരമാണ് അന്തർസംസ്ഥാന കൗൺസിൽ (Inter-state council) രൂപീകരിക്കുന്നത്.

Question: 95

Find out the word/words that has/have the right spelling.

 i) debut

ii) entreprenur

iii) consciencious 

iv)connoisseur

Aonly ii and iii

Bonly iv

Conly i and iv

Donly iii

Answer:

C. only i and iv

Explanation:

debut connoisseur

Question: 96

'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?

Aഏഷ്യൻ ഡ്രാമ

Bദി വെൽത്ത് ഓഫ് നേഷൻസ്

Cദി ഇൻവിസിബിൾ ഹാൻഡ്

Dഫ്രീ ടു ചൂസ്

Answer:

A. ഏഷ്യൻ ഡ്രാമ

Explanation:

 • ഗുനാർ മിർദൽ എന്ന് സ്വീഡിഷ് സാമ്പത്തിക വിദഗ്ധനാണ് റോളിംഗ്  പ്ലാനിൻ്റെ ഉപജ്ഞാതാവ്.
 • പത്തുവർഷംകൊണ്ട് ഏഷ്യയിലെ രാജ്യങ്ങളിൽ നടത്തിയ സാമ്പത്തിക പഠനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഗുനാർ മിർദൽ 1968ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ഏഷ്യൻ ഡ്രാമ'.
 • ഈ പുസ്തകത്തിലാണ് തൻറെ റോളിംഗ് പദ്ധതികൾ എന്ന ആശയം ഗുനാർ മിർദൽ ആദ്യമായി അവതരിപ്പിച്ചത്.
 • റോളിംഗ് പദ്ധതി എന്ന ആശയം ആദ്യമായി നടപ്പിലാക്കിയ രാജ്യം പാകിസ്ഥാനാണ്.

Question: 97

ശരിയായ പ്രയോഗം തിരിച്ചറിയുക.

Aഅജ്ഞലി

Bഅഞ്ജലി

Cഅഞ്ഞലി

Dഅഞ്ചലി

Answer:

B. അഞ്ജലി

Question: 98

തിരുവിതാംകൂറിലെ തൊഴിൽ വകുപ്പിന്റെ രൂപീകരണത്തിന് തുടക്കമിട്ട ദിവാൻ?

Aസി പി രാമസ്വാമി അയ്യർ

Bസി രാജഗോപാലാചാരി

Cപി രാജഗോപാലാചാരി

Dനാഗം അയ്യ

Answer:

A. സി പി രാമസ്വാമി അയ്യർ

Question: 99

ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?

 

 സ്രോതസ്സ് 

അടങ്ങിയിരിക്കുന്ന ആസിഡ് 

1. വിനാഗിരി

അസറ്റിക് ആസിഡ്  

2. ഓറഞ്ച്

സിട്രിക്ക് ആസിഡ്  

3. പുളി 

ടാർടാറിക്ക് ആസിഡ് 

4. തക്കാളി 

ഓക്സാലിക്ക് ആസിഡ്

A1, 2, 3 മാത്രം

B2, 3, 4 മാത്രം

C2, 4 മാത്രം

D1, 2, 3, 4 മാത്രം

Answer:

D. 1, 2, 3, 4 മാത്രം

Question: 100

കേരളത്തിൽ നിലവിൽ വരുന്ന സ്വകാര്യ വ്യവസായ പാർക്കുകളിൽ പെടുന്നത് ഏതൊക്കെയാണ് ?

 1. വിഎംപിഎസ് ഫുഡ് പാർക്ക് ആൻഡ് വെഞ്ചേഴ്‌സ് , കണ്ണൂർ 
 2. മലബാർ എന്റർപ്രൈസസ് , മലപ്പുറം 
 3. ഇന്ത്യൻ വെർജിൻ സ്‌പൈസസ് , കോട്ടയം 
 4. കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് , പാലക്കാട് 

A1 , 2

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം