Question: 1

ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ × 2 മീറ്റർ × 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും. ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ × 4 മീറ്റർ × 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം?

A4

B8/3

C16/3

D2

Answer:

B. 8/3

Explanation:

m1 = 1 d1 = 1 w1 = 2m × 2m × 2m m2 = 3 d2 = ? w2 = 4m × 4m × 4m Equation: m1d1/w1 = m2d2/w2 (1 × 1) / (2 × 2 × 2) = (3 × d2) / (4 × 4 × 4) d2 = 8 / 3

Question: 2

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ ആധാര്‍ സേവ കേന്ദ്രം തുടങ്ങിയതെവിടെയെല്ലാം ?

Aഡൽഹി, വിജയവാഡ

Bതെലങ്കാന, ഭോപ്പാൽ

Cതിരുവനന്തപുരം, വാരാണസി

Dലക്നൗ, അഹമ്മദാബാദ്

Answer:

A. ഡൽഹി, വിജയവാഡ

Explanation:

വിദേശ കാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന് സമാന രീതിയിലുള്ള സേവനങ്ങളാണ് ആധാര്‍ സേവ കേന്ദ്രങ്ങളില്‍ ലഭിക്കുക. പുതിയ ആധാര്‍ എടുക്കല്‍, തെറ്റ് തിരുത്തല്‍, പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയെല്ലാം ആധാര്‍ സേവ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. രാജ്യത്തെ 53 നഗരങ്ങളില്‍ ആധാര്‍ സേവ കേന്ദ്രങ്ങള്‍ തുടങ്ങാനാണ് പദ്ധതി.

Question: 3

അച്ഛന് മകനേക്കാൾ 24 വയസ്സുണ്ട്. രണ്ട് വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അച്ഛന്റെ വയസ്സെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര?

A24

B25

C21

D22

Answer:

D. 22

Explanation:

മകന്റെ പ്രായം = x അച്ഛന്റെ പ്രായം = x + 24 രണ്ട് വർഷം കഴിയുമ്പോൾ, (x +2 ) 2 = x+24 + 2 2x + 4 = x + 26 x = 22

Question: 4

ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?

Aപ്രതലബലം

Bഘര്‍ഷണബലം

Cഅഡ്ഹിഷന്‍

Dകൊഹിഷന്‍

Answer:

C. അഡ്ഹിഷന്‍

Question: 5

If you learn well.

Ayou would pass

Byou would have passed

Cvou could pass

Dyou will pass

Answer:

D. you will pass

Question: 6

ഭൂപടത്തിൽ സവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?

Aറോഡ്

Bകൃഷിസ്ഥലം

Cപാർപ്പിടങ്ങൾ

Dതരിശ് ഭൂമി

Answer:

D. തരിശ് ഭൂമി

Explanation:

WHITE -Sparse or no vegetation. Basically, white indicates any landscape feature except for trees or water - including desert, grass, sand, rocks, boulders, and so on.

Question: 7

'Statutory' means

AAbout status

BFixed or controlled by law

CPertaining to status

DStationary

Answer:

B. Fixed or controlled by law

Explanation:

Statutory (നിയമത്താല്‍ ഏര്‍പ്പെടുത്തപ്പെട്ട)

Question: 8

Identify the wrongly spelt word:

ADeceive

BReceive

CConceive

DReleive

Answer:

D. Releive

Explanation:

relieve

Question: 9

ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?

Aഒമാൻ

Bദുബായ്

Cതുർക്കി

Dസൗദി അറേബ്യ

Answer:

D. സൗദി അറേബ്യ

Explanation:

ദുബായിലാണ് ആദ്യമായി ഒട്ടകങ്ങൾക്ക് വേണ്ടി മാത്രമായി ആശുപതി നിലവിൽ വന്നത്.

Question: 10

അനുലോമം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aദ്രുതം

Bവൈരള്യം

Cപ്രതിലോമം

Dലോമം

Answer:

C. പ്രതിലോമം

Question: 11

മുഖം കനപ്പിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aദുരുപയോഗപ്പെടുത്തുക

Bഗൌരവം നടിക്കുക

Cപണം ചെലവാക്കുക

Dവിലയില്ലാത്തത്

Answer:

B. ഗൌരവം നടിക്കുക

Question: 12

അജ്ഞന്‍ എന്ന പദത്തിന്റെ പര്യായം ഏത്

Aബാലിശന്‍

Bവിരിഞ്ചന്‍

Cജനിതാവ്

Dധാതാവ്

Answer:

A. ബാലിശന്‍

Question: 13

Antonym of deep is:

Ashallow

Blend

Ctimid

Deasy

Answer:

A. shallow

Explanation:

deep =അഗാഥകയം shallow =ആഴംകുറഞ്ഞ

Question: 14

He takes pride ..... his son.

Aabout

Bat

Cof

Din

Answer:

D. in

Explanation:

pride എന്ന വാക്ക് noun ആയിട്ടാണ് വരുന്നതെങ്കിൽ pride എന്ന വാക്കിന് ശേഷം in എന്ന preposition ഉപയോഗിക്കുന്നു.pride എന്ന വാക്കിന് അർത്ഥം അഹങ്കാരം എന്നാണ്.

Question: 15

Who wrote the answer ? (Change into passive voice)

ABy whom the answer was written ?

BWho was written the answer ?

CThe answer was written by whom?

DWho had written the answer ?

Answer:

A. By whom the answer was written ?

Question: 16

ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശദിനം ആചരിച്ചു തുടങ്ങിയ വർഷം ?

A1968

B1959

C1961

D1950

Answer:

D. 1950

Question: 17

3 × 3 - 3 ÷ 3 × 3 ÷ 3 - 3 = .....

A6

B3

C9

D5

Answer:

D. 5

Explanation:

= 3 × 3 - 3 ÷ 3 × 3 ÷ 3 - 3 = 3 × 3 - 1 ×1 - 3 = 9 - 1 - 3 = 5

Question: 18

The broken wing ആരുടെ കൃതിയാണ്?

Aവിജയലക്ഷ്മി പണ്ഡിറ്റ്

Bസരോജിനിനായിഡു

Cകിരൺ ദേശായി

Dഅരുന്ധതി റോയ്

Answer:

B. സരോജിനിനായിഡു

Explanation:

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന വ്യക്തിത്വവും കവിയുമായ സരോജിനി നായിഡുവിനെയാണ് ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

Question: 19

3, 6, 9,...................,999 എന്ന ശ്രേണിയിലെ പദങ്ങളുടെ എണ്ണമെത്ര?

A300

B332

C331

D333

Answer:

D. 333

Explanation:

പദങ്ങളുടെ എണ്ണം = (അവസാനപദം - ആദ്യപദം)/പൊതുവ്യത്യാസം + 1 പൊതുവ്യത്യാസം = 9 - 6 = 3 (999 - 3)/3 + 1 = 996/3 + 1 = 332+1 =333

Question: 20

ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയേത് ?

Aഡി.ഡബ്ല്യ.ആർ.എ.

Bഇന്ദിര ആവാസ് യോജന

Cഐ.സി.ഡി.എസ്

Dസ്വജൽധാര പദ്ധതി

Answer:

D. സ്വജൽധാര പദ്ധതി

Question: 21

Aയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. Bയ്ക്ക് Cയെക്കാൾ പൊക്കമുണ്ട്. Dയ്ക്ക് Eയെക്കാൾ പൊക്കമുണ്ട്. Eയ്ക്ക് Bയെക്കാൾ പൊക്കമുണ്ട്. എങ്കിൽ പൊക്കം കുറഞ്ഞ ആൾ ആര് ?

AE

BD

CB

DC

Answer:

D. C

Question: 22

" ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി " എന്ന വിശേഷണമുള്ള കായിക താരം ?

Aമേഴ്സി കുട്ടൻ

Bബീനാമോൾ

Cഷൈനി വിൽ‌സൺ

Dപി.ടി.ഉഷ

Answer:

D. പി.ടി.ഉഷ

Question: 23

അമേരിക്കൻ ഭരണഘടന നിലവിൽ വന്നത് എന്നാണ് ?

A1789

B1780

C1781

D1786

Answer:

A. 1789

Question: 24

ജെ ഡൗസൺ മട്ടാഞ്ചേരിയിൽ കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച വർഷം ഏത് ?

A1818

B1819

C1820

D1828

Answer:

A. 1818

Question: 25

ഇൻറെഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത് ?

Aകോഴിക്കോട്

Bപാലക്കാട്

Cആലുവ

Dകൊല്ലം

Answer:

B. പാലക്കാട്

Question: 26

ഇന്ത്യയിൽ ആദ്യമായി മൾട്ടിഡിമെൻഷനൽ പോവെർട്ടി ഇൻഡക്സ് ആരംഭിച്ച സംസ്ഥാനം ?

Aകേരളം

Bമഹാരാഷ്ട്ര

Cആന്ധ്രപ്രദേശ്

Dഉത്തർപ്രദേശ്

Answer:

C. ആന്ധ്രപ്രദേശ്

Question: 27

ശരിയായ പദമേത് ?

Aകൈചിലവ്

Bകയിലവ്

Cകൈച്ചെലവ്

Dകയ്യ്ച്ചിലവ്

Answer:

C. കൈച്ചെലവ്

Question: 28

ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ എത്ര?

A120

B140

C180

D150

Answer:

D. 150

Explanation:

സംഖ്യ x ആയിരിക്കട്ടെ x ന്റെ 70% - x ന്റെ 30% = 60 (40/100)x = 60 x = 600/4 x = 150

Question: 29

ടൗൺ ഷെന്റ് നിയമം പാസാക്കിയ വർഷം ഏത്?

A1767

B1786

C1654

D1564

Answer:

A. 1767

Question: 30

ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?

A1982

B1984

C1985

D1986

Answer:

D. 1986

Question: 31

ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY) പദ്ധതി പ്രകാരം 19 വയസ്സോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ആദ്യത്തെ രണ്ട് പ്രസവത്തിന് നൽകി വരുന്ന ഗ്രാൻറ് തുക എത്ര ?

A5000 രൂപ

B4000 രൂപ

C6000 രൂപ

D10000 രൂപ

Answer:

C. 6000 രൂപ

Question: 32

ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആര് ?

Aവോൾട്ടയർ

Bമൊണ്ടസ്ക്യു

Cറൂസ്സോ

Dമിറാബോ

Answer:

B. മൊണ്ടസ്ക്യു

Question: 33

താഴെ പറയുന്നതിൽ മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചിട്ടില്ലാത്ത പ്രദേശം ഏതാണ് ?

Aകൂർഗ്

Bപഞ്ചാബ്

Cഗംഗ താഴ്വര

Dനോർത്ത് വെസ്റ്റ് ഫ്രോണ്ടിയർ

Answer:

A. കൂർഗ്

Question: 34

2021ലെ ന്യൂയോർക്ക് സിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aഅക്ഷയ് കുമാർ

Bഅനുപം ഖേർ

Cസുനിൽ ഷെട്ടി

Dരൺവീർ സിംഗ്

Answer:

B. അനുപം ഖേർ

Explanation:

ഹാപ്പി ബർത്ത്ഡേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്

Question: 35

രണ്ട് സംഖ്യകളിൽ ആദ്യത്തെതിൻ്റെ 40 % രണ്ടാമത്തെത്തിൻ്റെ 34 \frac34 ഭാഗത്തിന് തുല്യം എങ്കിൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം ?

A15 : 16

B15 : 8

C9 : 15

D8 : 17

Answer:

B. 15 : 8

Explanation:

സംഖ്യകൾ x , y എടുത്താൽ x×40100x \times \frac {40}{100} = y×34 y \times \frac {3}{4}

xy \frac {x}{y} = 158 \frac {15}{8}

Question: 36

പുളി + കുരു

Aപുളി ക്കുരു

Bപുളിങ്കുരു

Cപുലികുരു

Dപുളി കുരു

Answer:

B. പുളിങ്കുരു

Question: 37

Identify the subject:

The pen is a tool for writing.

Atool

Bwriting

Cis

Dthe pen

Answer:

D. the pen

Question: 38

Crown of thhorns എന്ന വാക്കിന്റെ പരിഭാഷ പദമേത്?

Aകിരീടം

Bമുൾക്കിരീടം

Cസ്വർണ്ണകിരീടം

Dമുള്ളിനാൻ ഉള്ള കിരീടം

Answer:

B. മുൾക്കിരീടം

Question: 39

2021 ലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ ദേശീയ അവാർഡ് നേടിയത് ആരാണ് ?

Aമഞ്ജു ശർമ്മ

Bഫാലി എസ് നരിമാൻ

Cസി പി ശ്രീവാസ്തവ

Dരൺദീപ് ഗുലേറിയ

Answer:

D. രൺദീപ് ഗുലേറിയ

Question: 40

ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (FRBMA - 2003) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത് ?

(i) ധനക്കമ്മി GDP യുടെ 5% ആയി കുറയ്ക്കണം.

(ii) റവന്യൂകമ്മി പൂർണ്ണമായി ഇല്ലാതാക്കണം.

(iii) സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണം.

A(i) ഉം (ii) ഉം മാത്രം.

B(ii) ഉം (iii) ഉം മാത്രം

C(i) ഉം (iii) ഉം മാത്രം

Dമുകളിൽ പറഞ്ഞത് എല്ലാം (i, ii and iii)

Answer:

B. (ii) ഉം (iii) ഉം മാത്രം

Question: 41

കറുപ്പു വ്യാപാരത്തെ സാമ്രാജ്യത്വ ആധിപത്യത്തിന്റെ മാര്‍ഗമായി ചൈനയില്‍ ഉപയോഗിച്ചത് എങ്ങനെ?

1.ഇംഗ്ലീഷ് വ്യാപാരികള്‍ നഷ്ടം പരിഹരിക്കാന്‍ ചൈനയിലേക്ക് കറുപ്പ് ഇറക്കുമതി ചെയ്തു.

2.ഇത് ചൈനയുടെ വ്യാപാരത്തെയും ചൈനീസ് ജനതയുടെ മാനസിക നിലയെയും അനുകൂലമായി സ്വാധീനിച്ചു.

3.സാമ്പത്തികമായും മാനസികമായും ചൈനീസ് ജനത അടിമത്തത്തിലായി.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Question: 42

മൂലകങ്ങളുടെ അവർത്തനപ്പട്ടികയും ഇലക്ട്രോൺ വിന്യാസവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏതാണ്  ? 

1) d സബ് ഷെല്ലിൽ പരമാവധി ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം -10

2) എല്ലാ s ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ് 

3) d ബ്ലോക്ക് മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്ന് വിളിക്കുന്നു 

4)  ന്യൂക്ലിയസ്സിൽ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊർജ്ജം കുറഞ്ഞു വരുന്നു 

A2,3

B1,2

C1,3

D2,4

Answer:

C. 1,3

Question: 43

കുടുംബശ്രീയുടെ ' മുറ്റത്തെ മുല്ല ' പദ്ധതിയുമായി ബന്ധപ്പെട്ട്  ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

1) 2018 ൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആരംഭിച്ചത് 

2) പദ്ധതി വഴി 1000 രൂപ മുതൽ 50000 രൂപ വരെ വായ്‌പ്പ ലഭിക്കുന്നു 

3) 52 ആഴ്ച കാലാവധിയിലാണ് വായ്‌പ നല്‍കുന്നത് 

A1 , 3 ശരി

B1 , 2 ശരി

C2 , 3 ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 44

We will have to go _____ she comes with us ___not.

Awhether...or

Bneither...nor

Cnot only...but also

Deither...or

Answer:

A. whether...or

Explanation:

Whether…or… can be used as a double conjunction.

Question: 45

ഒരു കുടുംബത്തിലെ 5 അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?

A26

B12

C34

D30

Answer:

A. 26

Explanation:

5 അംഗങ്ങളുടെ ശരാശരി പ്രായം = 23 Total = 23 × 5 = 115 ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം = 11 ബാക്കിയുള്ളവരുടെ പ്രായത്തിന്റെ തുക = 115 - 11 = 104 ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി = 104/4 = 26

Question: 46

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി  ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ  തിരഞ്ഞെടുക്കുക.

1. 2005 ലെ  ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപിച്ചു.

2. സുരക്ഷായനം എന്നതാണ് ആപ്തവാക്യം 

3.ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ് 

4.2008 ലാണ് കേരളത്തിലെ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത് 

A1,3,4

B1,3

C1,2,3

Dഎല്ലാം ശരി

Answer:

C. 1,2,3

Question: 47

കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ഏതാണ് ?

Aവയനാട്

Bകൊല്ലം

Cകോട്ടയം

Dതിരുവനന്തപുരം

Answer:

C. കോട്ടയം

Question: 48

കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നവൻ?

Aഉൽപതിഷ്ണു

Bഉൽപ്പതിഷ്ണു

Cഉത്പതിഷ്ണു

Dഉല്പ്പതിഷ്ണു

Answer:

B. ഉൽപ്പതിഷ്ണു

Question: 49

താഴെ പറയുന്നവയിൽ വെല്ലസി പ്രഭുവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

1) 1800 ൽ കൽക്കത്തയിൽ ഫോർട്ട് വില്യം കോളേജ് സ്ഥാപിച്ചു 

2) സൈനിക സഹായ വ്യവസ്ഥ ആവിഷ്ക്കരിച്ചു 

3) മുഴുവൻ പേര് - ആർതർ വെല്ലസി 

4) നാലാം മൈസൂർ യുദ്ധം നടന്നത് വെല്ലസി ഗവർണർ ജനറലായിരിക്കെയാണ് 

A1, 2 & 3

B3 & 4

C1, 2 & 4

D1 & 4

Answer:

C. 1, 2 & 4

Question: 50

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ജിസാറ്റ് 30 വിക്ഷേപിച്ച തീയതി 2020 ജനുവരി 16 ആണ്.

2. അരിയാനെ -5 VA  251ആയിരുന്നു ജിസാറ്റ് 30 ന്റെ വിക്ഷേപണ വാഹനം.

A1 മാത്രം ശരി

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

2020ലെ ഇന്ത്യയുടെ ആദ്യത്തെ സാറ്റലൈറ്റ് വിക്ഷേപണം. ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ജി സാറ്റ്-30 വിജയകരമായി വിക്ഷേപിച്ചത്. ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ളതാണ് ഇന്ത്യയുടെ കൃത്യമോപഗ്രഹം ജിസാറ്റ്-30. ഗയാനയിലെ കേന്ദ്രത്തിൽ നിന്ന് ഏരിയാൻ-5 റോക്കറ്റാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തിലെത്തിച്ചത്.

Question: 51

 ജീവകം D  യുമായി ബന്ധപ്പെട്ട്  ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ? 

1. സൂര്യപ്രകാശത്തിൽ സാന്നിധ്യത്തിൽ  ത്വക്കിൽ  നിർമിക്കപ്പെടുന്ന ജീവകം

2. ഇതിന്റെ കുറവു മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോ മലേഷ്യ 

3. ഇതിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗമാണ് റിക്കറ്റ്സ് 

4. മുട്ട,  പാൽ,  മത്സ്യം എന്നിവ ജീവകം D യുടെ ഉറവിടങ്ങളാണ്. 

A1, 2 ശരി

B2, 3 ശരി

C1, 4 ശരി

Dഎല്ലാം ശരി

Answer:

C. 1, 4 ശരി

Question: 52

i) ലൈഫ് മിഷൻ 

ii) പുനർഗേഹം 

iii) സുരക്ഷാഭവന പദ്ധതി 

iv) ലക്ഷംവീട് പദ്ധതി 

കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?  

Aii

Bi

Civ

Diii

Answer:

A. ii

Question: 53

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തലച്ചോറിലെ  രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെ വിളിക്കുന്ന പേരാണ് സെറിബ്രൽ ഹെമറേജ്.

2.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ  വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ട് പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ട് പ്രസ്താവനകളും ശരിയാണ്

Explanation:

അമിത രക്തസമ്മർദ്ദത്താൽ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സെറിബ്രൽ ഹെമറേജ്.രക്തസമ്മർദ്ദം കൂടി തലച്ചോറിലേക്കുള്ള രക്തധമനികൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്

Question: 54

അഡ്രിനാലിനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ദേഷ്യം, ഭയം എന്നിവ  ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന  ഹോർമോണാണിത്.

2.അടിയന്തര ഹോർമോൺ എന്ന് അഡ്രിനാലിൻ അറിയപ്പെടുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം ശരി

Explanation:

 • അധിവൃക്കഗ്രന്ഥി(അഡ്രിനൽ ഗ്രന്ഥി)യുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോൺ ആണ് അഡ്രിനാലിൻ.
 • 'എപ്പിനെഫ്രിൻ' എന്ന പേരിലും ഇതറിയപ്പെടുന്നു.
 • ദേഷ്യം, ഭയം എന്നിവ ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണിത്.
 • അടിയന്തര ഹോർമോൺ (Emergency Hormone) എന്ന് അഡ്രിനാലിൻ അറിയപ്പെടുന്നു

Question: 55

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഒരു വസ്തുവിന് അതിൻ്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജം ആണ് സ്ഥിതികോർജം.

2.അമർത്തി വെച്ചിരിക്കുന്ന ഒരു സ്പ്രിങ്ങിൽ ഉള്ളത് സ്ഥിതികോർജം ആണ്  .

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cഒന്നും രണ്ടും ശരി

Dഒന്നും രണ്ടും തെറ്റ്

Answer:

C. ഒന്നും രണ്ടും ശരി

Explanation:

സ്ഥാനം കൊണ്ടോ, സ്‌ട്രെയിൻ കൊണ്ടോ ഒരു വസ്തുവിന് ലഭ്യമാവുന്ന ഊർജമാണ് സ്ഥിതികോർജം. ജലസംഭരണിയിലുള്ള ജലത്തിന് ലഭ്യമാകുന്ന ഊർജം,അമർത്തിവെച്ചിരിക്കുന്ന സ്പ്രിങ്ങിൽ സ്‌ട്രെയിൻ കാരണം ലഭിക്കുന്ന ഊർജം എന്നിവയെല്ലാം സ്ഥിതികോർജത്തിന് ഉദാഹരണമാണ്

Question: 56

താഴെ പറയുന്നതിൽ ഛത്തീസ്ഗഡിൽ പ്രചാരത്തിലുള്ള നാടോടി സംഗീതരൂപം ഏതാണ് ? 

 1. മഹരാസ് 
 2. ജുമാർ 
 3. പണ്ട്വാനി 
 4. വേദമതി 

A1 , 3

B1 , 4

C3 , 4

D1 , 2 , 4

Answer:

C. 3 , 4

Question: 57

അശോക് മേത്ത കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977ലാണ് കമ്മിറ്റി നിലവിൽ വന്നത്. 

2.കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നു 

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചു. 

A1, 2 മാത്രം ശെരി

B1, 3 മാത്രം ശെരി

C2 മാത്രം ശെരി

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്

Question: 58

Put ______ the light , please . Choose the correct phrasal verb .

Aoff

Bout

Cin

Dup

Answer:

B. out

Explanation:

Put off : നീട്ടി വയ്‌ക്കുക Put out : കെടുത്തുക Put up : താമസിക്കുക Put in : ഇടപെടുക

Question: 59

' ഉള്ളൂർ സ്മാരകം ' എവിടെയാണ് ?

Aഇരിങ്ങൽ

Bകളർകോട്

Cജഗതി

Dഅയ്യന്തോൾ

Answer:

C. ജഗതി

Question: 60

5:30 നും 6 നും ഇടയിൽ ഏത് സമയത്താണ്, ക്ലോക്കിന്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും 70˚ കോണിൽ വരുന്നത്?

A5:55

B5:30

C5:40

D5:42

Answer:

C. 5:40

Question: 61

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന ആഡം സ്മിത്ത് 1751-ൽ ഗ്ലാസ്ഗൗ സർവകലാശാലയിൽ അധ്യാപകനായി.

2.ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് എന്ന അതിപ്രശസ്തമായ ഗ്രന്ഥം ആഡംസ്മിത്ത് രചിച്ചതാണ്.

A1 മാത്രം.

B2 മാത്രം.

Cരണ്ടു പ്രസ്താവനകളും തെറ്റാണ്

Dരണ്ട് പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ട് പ്രസ്താവനകളും ശരിയാണ്

Explanation:

ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ആഡം സ്മിത്ത്. വെൽത്ത് ഓഫ് നാഷൻസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആൻ ഇൻക്വയറി ഇന്റു ദി നേച്ചർ ആൻഡ് കോസസ് ഒഫ് ദി വെൽത്ത് ഓഫ് നാഷൻസ് എന്ന അദ്ദേഹത്തിന്റെ രചനയെ സാമ്പത്തികശാസ്ത്രത്തിലെ ആദ്യത്തെ ആധുനികകൃതിയായി കണക്കാക്കുന്നു. 1751-ൽ ആഡം സ്മിത്ത് ഗ്ലാസ്ഗൗ സർവകലാശാലയിൽ അധ്യാപകനായി.

Question: 62

കാൾ മാർക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഉൽപാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് ഏറ്റവും പ്രാധാന്യം നൽകിയ സാമ്പത്തിക ശാസ്ത്രജ്ഞൻ.

2.'ദാസ് ക്യാപിറ്റൽ' എന്ന പുസ്തകത്തിൻറെ രചയിതാവ്.

3.'മിച്ചമൂല്യം' എന്ന ആശയം അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

ഉൽപാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് ഏറ്റവും പ്രാധാന്യം നൽകിയ ചിന്തകനായിരുന്നു കാൾ മാർക്സ്. 'അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ' എന്ന മുദ്രാവാക്യവും, മുതലാളിത്ത ഗവൺമെന്റുകളെ അട്ടിമറിക്കുവാനുള്ള ആഹ്വാനവും അടങ്ങിയ 1848-ൽ മാർക്‌സും എംഗൽസും ചേർന്ന് രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അടിമകളെപ്പോലെ അദ്ധ്വാനിച്ചിരുന്ന തൊഴിലാളികൾ ഉണർത്തിയ വർഗ്ഗബോധവും, വിപ്ലവാവേശവും ആഗോളമായി തൊഴിൽ ബന്ധങ്ങളുടെ മാറ്റത്തിന് കാരണമായി. കമ്യൂണിസത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക തത്ത്വങ്ങൾ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് മൂലധനം (ദസ് ക്യാപ്പിറ്റൽ). കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്. സാമ്പത്തികരാഷ്ട്രീയത്തെ വളരെ വിശദമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥമാണിത്. കാൾ മാക്സ് ആണ് ഇതിന്റെ രചന പ്രധാനമായും നിർവഹിച്ചത്. ഏംഗൽസ് ഇതിനാവശ്യമായ തിരുത്തലുകൾ നടത്തി.മുതലാളിത്തത്തിനോടുള്ള ശക്തമായ വിമർശനമാണ് ഈ ഗ്രന്ഥം. 1867-ൽ ആണ് ഇതിന്റെ ആദ്യ വാല്യം പുറത്തിറക്കിയത്. ഉൽപ്പന്നത്തിൻ്റെ വിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് പ്രതിഫലമായി നൽകുകയും ബാക്കി ഭാഗം മുതലാളിമാർ ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെയാണ് കാൾ മാർക്സ് മിച്ചമൂല്യം എന്ന് വിളിച്ചത്.

Question: 63

ചേരുംപടി ചേർക്കുക

ട്രേഡ് യൂണിയൻ ആക്ട് 1926
പെയ്മെന്റ് ഓഫ് ബോണസ് ആക്ട് 1947
എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ആക്ട് 1965
ഫാക്റ്ററീസ് ആക്റ്റ് 1948

AA-2, B-1, C-4, D-3

BA-1, B-3, C-2, D-4

CA-1, B-3, C-4, D-2

DA-2, B-4, C-1, D-3

Answer:

A. A-2, B-1, C-4, D-3

Question: 64

പ്രത്യുപകാരം പിരിച്ചെഴുതുക?

Aപ്രതി + ഉപകാരം

Bപ്രതിയു + പകാരം

Cപ്രതി + കാരം

Dഇവയൊന്നുമല്ല

Answer:

A. പ്രതി + ഉപകാരം

Question: 65

ഗ്രാമീണ ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും, ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനുംപ്രാധാന്യം നൽകി ശ്രീ. കെ. വിശ്വനാഥൻ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ പേര് ?

Aആശാനികേതൻ

Bമിത്രാനികേതൻ

Cശാന്തിനികേതൻ

Dവിനോദാനികേതൻ

Answer:

B. മിത്രാനികേതൻ

Question: 66


തെറ്റായ വാക്യങ്ങൾ ഏതൊക്കെ ? 

i ) ലക്ഷ്യപ്രാപ്തിയിലെത്തണമെങ്കിൽ കഠിന പരിശ്രമം ആവശ്യമാണ്.

ii ) സഹനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. 

iii) എല്ലാ സുഹൃത്തുക്കളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

iv ) ആജാനുബാഹുവും അരോഗദൃഢഗാത്രനുമാണയാൾ

A(i) & (ii)

B(iii) & (iv)

C(i) & (iv)

D(ii) & (iii)

Answer:

A. (i) & (ii)

Question: 67

താഴെ തന്നിരിക്കുന്നവയിൽ ചെസ്സുമായി ബന്ധപ്പെട്ട പദങ്ങൾ ഏതെല്ലാം ആണ് ?

1.ബിഷപ്പ്

2.റൂക്ക്

3.ചെക്ക് മേറ്റ്

4.ബുൾസ് ഐ

A1,2,3

B2,3,4

C1,3,4

D1,2,3,4

Answer:

A. 1,2,3

Explanation:

ബുൾസ് ഐ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പദമാണ്.

Question: 68

പൗരന്മാരുടെ മൗലികചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി മൗലികചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തു. 

2) ഇന്ത്യൻ ഭരണഘടനയിൽ 11 മൗലിക ചുമതലകളാണുള്ളത്. 

3) മൗലിക ചുമതലകൾ നിയമവിധേയമാണ്.

 4) പൊതുമൂതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതു മൗലിക ചുമതലകളിൽ ഉൾപ്പെടുന്നു. 

A1, 2

B1, 2, 4

C1, 2, 3

D1, 2, 3, 4

Answer:

B. 1, 2, 4

Explanation:

1976 -ലെ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂട്ടിച്ചേർത്ത മൗലിക കർത്തവ്യങ്ങൾ 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യത്തിൽ വന്നു

Question: 69

താഴെ നൽകിയവരിൽ 2022-ൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങൾ ആരെല്ലാമാണ് ?

 1. എ.എ റഹീം

 2. ജെബി മേത്തർ

 3. അഡ്വ. പി സന്തോഷ് കുമാർ

 4. ഷാനിമോൾ ഉസ്‌മാൻ

A1, 2, 4

B2, 3, 4

C1, 3, 4

D1, 2, 3

Answer:

D. 1, 2, 3

Explanation:

• അഡ്വ. പി സന്തോഷ് കുമാർ - സിപിഐ • ജെബി മേത്തർ - കോൺഗ്രസ് • എ.എ റഹീം - സിപിഎം രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി: -------------- • ജനങ്ങൾക്ക് നേരിട്ട് ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. • ആനുപാതിക പ്രാതിനിധ്യ വോട്ടിങ് രീതിയനുസരിച്ച് അതത് സംസ്ഥാനത്തെ നിയമസഭാംഗങ്ങൾക്കാണ് (MLA) വോട്ടവകാശമുള്ളത്. • കേരളത്തിന്റെ രാജ്യസഭാ പ്രാതിനിധ്യം - 9 • മൽസരിക്കാനുളള ചുരുങ്ങിയ പ്രായം 30 ആണ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങൾ -------------- 1️⃣ ബിനോയ് വിശ്വം 2️⃣ ഡോ. വി. ശിവദാസൻ 3️⃣ എളമരം കരീം 4️⃣ ജോസ് കെ. മാണി 5️⃣ ജോൺ ബ്രിട്ടാസ് 6️⃣ പി. സന്തോഷ് കുമാർ 7️⃣ എ.എ.റഹീം 8️⃣ പി.വി. അബ്ദുൽ വഹാബ് 9️⃣ ജെബി മേത്തർ • കേരളത്തിൽ നിന്നുള്ള ആകെ പാർലമെന്റ് അംഗങ്ങൾ - 29. (20 ലോക്സഭാ അംഗങ്ങൾ, 9 രാജ്യസഭാ അംഗങ്ങൾ)

Question: 70

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ.

2.ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ബ്രിട്ടന്റെതാണ്

3. പതാകകളെക്കുറിച്ചുള്ള പഠനം വെക്‌സിലോളജി എന്നറിയപ്പെടുന്നു

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഎല്ലാം ശരിയാണ്

Answer:

C. ഒന്നും മൂന്നും

Explanation:

ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ഡെൻമാർക്കിന്റേതാണ്

Question: 71

കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് എവിടെ?

Aതിരുവനന്തപുരം

Bകൊല്ലം

Cഎറണാകുളം

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Explanation:

കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് തിരുവനന്തപുരം ജില്ലയിലാണ്.

Question: 72

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ മാനേജിങ് ഡയറക്ടർ ?

Aബി. അശോക്

Bപി.എം.അലി അസ്ഗർ പാഷ

Cടി.വി. അനുപമ

Dജി കെ സുരേഷ് കുമാർ

Answer:

D. ജി കെ സുരേഷ് കുമാർ

Explanation:

കമ്പനി ചെയർമാൻ - തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കമ്പനിയുടെ ലക്ഷ്യം ---------- ശുചിത്വ പരിപാലന രംഗത്ത് പുരോഗതി കൈവരിക്കുന്നതിനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പുന:ചംക്രമണത്തിനും , സംസ്ക്കരണത്തിനുമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുക. കമ്പനി ആസ്ഥാനം - തിരുവനന്തപുരം

Question: 73

He will say, " I have done this work" . ( Change into Indirect speech)

AHe will say that he has done that work.

BHe will said that he has done that work.

CHe say that he has done that work.

DHe will say that he have done that work.

Answer:

A. He will say that he has done that work.

Explanation:

ഇതൊരു Assertive sentence ആണ്. Subject ൽ ആരംഭിക്കുന്ന sentence ആണ് Assertive sentence. Direct speech ൽ Reporting verb ആയി say, says, tell, tells, will say , will tell. shall say, shall tell എന്നിവ വന്നാൽ Indirect speech ലും reporting verb ആയി അത് തന്നെ ഉപയോഗിക്കണം. അതിനു ശേഷം 'that' എഴുതണം . Direct speech ൽ Reporting verb ആയി say, says, tell, tells, will say , will tell. shall say, shall tell ( means tense simple present or simple future ) എന്നിവ വന്നാൽ Indirect speech ൽ tense നു മാറ്റം വരരുത്. 'I' indirect speech ൽ വരുമ്പോൾ 'he' ആകണം. ( Ram ആൺ ആയതുകൊണ്ട് Indirect speech ൽ 'he' ആകും.) 'have' indirect speech ൽ വരുമ്പോൾ 'has' ആകും. ( Subject singular(He) ആയതുകൊണ്ട് 'Has' വരും.) 'This' indirect speech ൽ വരുമ്പോൾ 'that' ആകണം. എന്നിട്ടു balance എഴുതണം.

Question: 74

താഴെ കൊടുത്തിരിക്കുന്നതിൽ ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

 1. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം

 2. ഭാവി ഇന്ധനം എന്നറിയപ്പെടുന്നു.

 3. ഹൈഡ്രജന്റെ ഐസോടോപ്പാണ് ഡ്യൂട്ടീരിയം.

 4. സാധാരണ താപനിലയിൽ വാതക അവസ്ഥയിൽ കാണപ്പെടുന്നു.

Aഇവയൊന്നുമല്ല

Bനാല് മാത്രം ശരി

Cരണ്ട് മാത്രം ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Explanation:

ആറ്റോമിക സംഖ്യ 1 ഉം മാസ് സംഖ്യ 1 ഉം ഉള്ള ഏറ്റവും ഭാരം കുറഞ്ഞ മൂലകമാണ് ഹൈഡ്രജൻ. പ്രപഞ്ചത്തിലെ ഏറ്റവും സമൃദ്ധമായ മൂലകമാണ് ഹൈഡ്രജൻ. പിണ്ഡം 2 ഉം ആറ്റോമിക സംഖ്യ 1 ഉം ഉള്ള ഹൈഡ്രജന്റെ ഐസോടോപ്പാണ് ഡ്യൂട്ടീരിയം.

Question: 75

ആം ആദ്‌മി ബീമ യോജനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന

2.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്.

3.2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.

4.ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.

A1,2,3

B1,2,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ്‌ പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന.ഗ്രാമപ്രദേശങ്ങളിലെ ഭൂരഹിതരായ ഓരോ കുടുംബത്തിനും ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയാണിത്. തൊഴില്‍, പുനരധിവാസ വകുപ്പാണ്‌ നടപ്പാക്കുക.അപേക്ഷകര്‍ 18നും 59നും ഇടയില്‍ പ്രായമുള്ള ഗൃഹനാഥനോ/നാഥയോ ആയിരിക്കണം. 2007 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. ആം ആദ്‌മി ബീമ യോജന പദ്ധതിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്.

Question: 76

ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത് ?

Aഗുരുഗ്രാം

Bഅഹമ്മദാബാദ്

Cമൈസൂർ

Dവിശാഖപട്ടണം

Answer:

C. മൈസൂർ

Explanation:

സെമി കണ്ടക്ടർ ഫാബ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഇസ്രായേൽ ആസ്ഥാനമായുള്ള ISMC അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ച സംസ്ഥാനം - കർണാടക

Question: 77

താഴെപ്പറയുന്നവയിൽ ശനിയുടെ ഉപഗ്രഹം അല്ലാത്തതേത് ?

1.അറ്റ്ലസ്

2.റിയ

3.മിറാൻഡ

4.ഹെലൻ

Aരണ്ടു മാത്രം

Bരണ്ടും നാലും

Cഒന്നും മൂന്നും

Dനാലു മാത്രം

Answer:

D. നാലു മാത്രം

Explanation:

ടൈറ്റനാണ് ഏറ്റവും വലിയ ഉപഗ്രഹം രണ്ടാമത്തെ വലിയ ഉപഗ്രഹം റിയ (Rhea) ആണ്

Question: 78

ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമയുടെ കാലഘട്ടത്തിലാണ്.

2.വൈദ്യശാസ്ത്രം , ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍
ഭരണാധികാരി.

3. ഒന്നാം സ്വാതന്ത്ര്യസമരം (ശിപായിലഹള) നടന്ന സമയത്തെ തിരുവിതാംകൂര്‍ ഭരണാധികാരി.

4.'തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് ഉത്രം തിരുനാളിൻ്റെ ഭരണകാലമാണ്.

A1,2

B1,3,4

C1,2,3

D1,2,3,4

Answer:

C. 1,2,3

Explanation:

പത്തൊമ്പതാം നൂറ്റാണ്ടിൽ ((1847-1860) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.ശ്രീ പത്മനാഭ ദാസ വഞ്ചിപാല ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ കുലശേഖര കിരീടപതി എന്നാണ് മുഴുവൻ പേര്. കേരള സംഗീതത്തിന്റെ ചക്രവർത്തിയായിരുന്ന സ്വാതി തിരുനാൾ മഹാരാജാവിന്റെ അനുജനായിരുന്നു. സ്വാതി തിരുനാളിന്റെ മരണശേഷം അദ്ദേഹം രാജാവായി. തിരുവിതാംകൂറിൽ പോസ്റ്റ് ഓഫീസ് സംവിധാനം നിലവിൽ വന്നത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമയുടെ കാലഘട്ടത്തിലാണ്.1857ൽ ആലപ്പുഴയിലാണ് ആദ്യ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്. 1857ലെ ശിപായി ലഹളയുടെ കാലഘട്ടത്തിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അത് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയാണ്.വൈദ്യശാസ്ത്രം , ശരീരവിജ്ഞാനിയം എന്നീ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്നു ഇദ്ദേഹം. .'തിരുവിതാംകൂറിൻ്റെ സുവർണ്ണ കാലഘട്ടം' എന്നറിയപ്പെടുന്നത് സ്വാതിതിരുനാളിൻ്റെ ഭരണകാലമാണ്.

Question: 79

 താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ

2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ

3.ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്

4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ

 

A1, 2 എന്നിവ

B2, 3 എന്നിവ

C2, 1എന്നിവ

D4 മാത്രം

Answer:

D. 4 മാത്രം

Explanation:

ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരു മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ഐസോടോപ്പുകൾ എന്ന് പറയുന്നു.

Question: 80

താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം

Aപ്രതിഗ്രഹം

Bപ്രമേഹം

Cആദിത്യം

Dആദിഷ്ടം

Answer:

A. പ്രതിഗ്രഹം

Explanation:

.

Question: 81

ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ അവാർഡ് ലഭിച്ച സംസ്ഥാനം ?

Aകേരളം

Bതമിഴ്‍നാട്

Cജാർഖണ്ഡ്

Dഒഡിഷ

Answer:

C. ജാർഖണ്ഡ്

Explanation:

2012ൽ ജാർഖണ്ഡിൽ ദേശീയ പുകയില നിയന്ത്രണ പരിപാടി ആരംഭിച്ച സമയത്ത് ജാർഖണ്ഡിലെ പുകയില വ്യാപന നിരക്ക് 51 ശതമാനമായിരുന്നു. (2018-ൽ 38.9 % ആയി കുറഞ്ഞു)

Question: 82

പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

i) ആന്ധ്രാപ്രദേശ് 

ii) ഗോവ

iii) കർണാടകം

Ai,ii,iii

Bi,ii

Cii,iii

Di,iii

Answer:

C. ii,iii

Explanation:

പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ - ഗോവ,കർണാടകം,കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്

Question: 83

കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് താഴെ തന്നിട്ടുള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i ) സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെയുള്ള ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യസനദ്ധസംഘടന സംവിധാനമാണ് കുടുംബശ്രീ 
ii ) ഈ സാമൂഹ്യ സംഘടന സംവിധാനത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്ന് വർഷത്തിലൊരിക്കരി നടത്തേണ്ടതാണ്. 
iii) ) കുടുംബശ്രീ ത്രിതല സംഘടനാസംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബശ്രീ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി

Ai,iii

Bi,ii,iii

Ci,ii

Dii,iii

Answer:

C. i,ii

Explanation:

കുടുംബശ്രീ നിലവിൽ വന്നത് - 1998

Question: 84

അനിൽ 40 മീറ്റർ കിഴക്ക് ദിശയിലേയ്ക്ക് നടന്നശേഷം വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നു. പിന്നീട് ഇടതുവശത്തേയ്ക്ക് 40 മീറ്റർ നടന്നു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്നും ഏത് ദിശയിലാണ് ഉള്ളത്?

Aകിഴക്ക്

Bവടക്കുകിഴക്ക്

Cതെക്ക്

Dതെക്ക്കിഴക്ക്

Answer:

D. തെക്ക്കിഴക്ക്

Question: 85

2022-ൽ ഇന്ത്യ പങ്കെടുത്ത ബഹുരാഷ്ട്ര വ്യോമ അഭ്യാസമായ "പിച്ബ്ലാക്ക് " ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് ?

Aഇന്ത്യ

Bഓസ്ട്രേലിയ

Cജപ്പാൻ

Dഇംഗ്ലണ്ട്

Answer:

B. ഓസ്ട്രേലിയ

Explanation:

2 വർഷം കൂടുമ്പോഴാണ് പിച്ബ്ലാക്ക് അഭ്യാസം നടത്തുന്നത്.

Question: 86

താഴെ പറയുന്നവയിൽ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.

 1. ചില പ്രോട്ടീനുകളാണ് ആന്റിബോഡികൾ

 2. ആന്റിബോഡികളെ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ എന്ന് വിളിക്കുന്നു

 3. വാക്സിനുകൾക്കെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

 4. ചില സൂക്ഷ്മ ജീവികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധങ്ങളാണ് ആന്റിബോഡികൾ.

Aമൂന്ന് മാത്രം

Bഇവയെല്ലാം

Cഒന്നും നാലും

Dഒന്നും മൂന്നും

Answer:

B. ഇവയെല്ലാം

Question: 87

നഗരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു കേബിൾ ടിവി നെറ്റ്‌വർക്ക് എന്ത് തരം നെറ്റ്‌വർക്കാണ്?

Aലോക്കൽ ഏരിയ നെറ്റ്വർക്ക്

Bമെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക്

Cവൈഡ് ഏരിയ നെറ്റ്‌വർക്ക്

Dഇവയൊന്നുമല്ല

Answer:

B. മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക്

Explanation:

ഒരു നഗരത്തിനുള്ളിലും അതിനുപുറത്തേക്കും പരന്നുകിടക്കുന്ന കമ്പ്യൂട്ടർ ശൃംഖലയാണ് മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

Question: 88

ഡാറ്റാ കൈമാറ്റത്തിനായി ഏത് മീഡിയയാണ് പ്രകാശകിരണങ്ങൾ ഉപയോഗിക്കുന്നത് ?

Aട്വിസ്റ്റഡ് പെയർ കേബിൾ

Bഒപ്റ്റിക്കൽ ഫൈബർ

Cകോണിയൽ കേബിൾ

Dമൈക്രോ വേവ് സ്റ്റേഷൻ

Answer:

B. ഒപ്റ്റിക്കൽ ഫൈബർ

Explanation:

ഒരു ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് ഫൈബറിനൊപ്പം ലൈറ്റ് പൾസുകളായി വിവരങ്ങൾ കൈമാറുന്ന സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നു.

Question: 89

ആറ്റോർണി ജനറലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?

 1. രാഷ്ട്രപതിയാണ് ആറ്റോർണി ജനറലിനെ നിയമിക്കുന്നത്

 2. ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസറാണ്

 3. പാർലമെന്റിലെ അംഗമല്ലെങ്കിൽ പോലും പാർലമെന്റിൽ പങ്കെടുക്കാൻ കഴിയും

 4. പാർലമെന്റിലെ അംഗം അല്ലാത്തതിനാൽ പാർലമെന്റിൽ പങ്കെടുക്കാൻ അവകാശമില്ല

Aiii മാത്രം ശരി

Bഇവയൊന്നുമല്ല

Cii തെറ്റ്, iv ശരി

Di, ii, iii ശരി

Answer:

D. i, ii, iii ശരി

Explanation:

പാർലമെന്റിൽ പങ്കെടുക്കാൻ കഴിയുമെങ്കിലും വോട്ടിംഗ് അവകാശമില്ല.

Question: 90

നോഡുകൾക്കിടയിൽ ഒന്നിലധികം പാതകൾ ഉള്ള ലാൻ ടോപ്പോളജി തരം തിരിച്ചറിയുക?

Aസ്റ്റാർ

Bറിംഗ്

Cമെഷ്

Dബസ്

Answer:

C. മെഷ്

Explanation:

ഒരു മെഷ് ടോപ്പോളജിക്ക് ഒന്നിലധികം കണക്ഷനുകൾ ഉണ്ട്, ഇത് ലഭ്യമായ ഏറ്റവും തെറ്റ് സഹിഷ്ണുത ടോപ്പോളജിയാക്കി മാറ്റുന്നു.

Question: 91

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക ? 

 1. അപേക്ഷിക്കുന്ന തിയതി മുതൽ 20 വർഷം മുൻപ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് 
 2. സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമാണ് വിവരവകാശം സംബന്ധിച്ച കേസുകളിൽ ഇടപെടുവാൻ  അധികാരം 

A1 ശരി

B2 ശരി

C1 , 2 ശരി

Dരണ്ടും ശരിയല്ല

Answer:

C. 1 , 2 ശരി

Explanation:

അപേക്ഷിക്കുന്ന തിയതി മുതൽ 20 വർഷം മുൻപ് വരെയുള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത് ( ഇക്കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനമാണ് അന്തിമം )

Question: 92

സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ് ?

 1. മുഖ്യമന്ത്രി 
 2. സംസ്ഥാന അസംബ്ലി പ്രതിപക്ഷ നേതാവ് 
 3. മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി 
 4. ഗവർണർ 

A1 , 2 , 3

B2 , 3 , 4

C1 , 2

Dഇവരെല്ലാം

Answer:

A. 1 , 2 , 3

Question: 93

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

 1. ഇന്ത്യയുടെ അക്ഷംശീയ സ്ഥാനം 8°4 വടക്കു മുതൽ 37°6 വടക്കിനും ഇടയിലാണ്

 2. ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന രേഖയാണ് ഉത്തരായന രേഖ

 3. ഉത്തരായന രേഖ തെക്കേ ഇന്ത്യയെ ഉഷ്ണതാപ മേഖലയായും വടക്കേ ഇന്ത്യയെ അത്യുഷ്ണ മേഖലയായും വേർതിരിക്കുന്നു

A2, 3 ശരി

Bഎല്ലാം ശരി

Cഇവയൊന്നുമല്ല

D1, 2 ശരി

Answer:

D. 1, 2 ശരി

Explanation:

 • ഭൂമധ്യരേഖയിൽ നിന്ന് വടക്കോട്ടോ അല്ലെങ്കിൽ തെക്കോട്ടോ ഉള്ള ദൂരം കണ്ടെത്താൻ അക്ഷാംശരേഖകളെ ഉപയോഗിക്കുന്നു.
 •  ഒരു പ്രത്യേക സ്ഥലത്തിന്റെ കാലാവസ്ഥയും ഋതുഭേദങ്ങളും അക്ഷാംശം ഉപയോഗിച്ച് കണ്ടെത്താൻ കഴിയും.
 • ഇന്ത്യയുടെ അക്ഷംശീയ സ്ഥാനം 8°4 വടക്കു മുതൽ 37°6 വടക്കിനും ഇടയിലാണ്.
 • ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്ര രേഖയാണ്‌ ഉത്തരായന രേഖ (Tropic of Cancer).
 • ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖകടന്നുപോകുന്നു - ഗുജറാത്ത്‌, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്ഗഢ്‌, ജാര്‍ഖണ്ഡ്‌, പശ്ചിമബംഗാൾ, ത്രിപുര, മിസോറം എന്നിവയിലൂടെ.
 • ഉത്തരായന രേഖ തെക്കേ ഇന്ത്യയെ അത്യുഷ്ണ മേഖലയായും വടക്കേ ഇന്ത്യയെ ഉഷ്ണതാപ മേഖലയായിട്ടുമാണ് വേർതിരിക്കുന്നുത്.

Question: 94

ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളുമായി ബന്ധപ്പെട്ട് താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

 1. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ കാലാവസ്ഥയുടെ തീവ്രത ലഘൂകരിക്കുപ്പെടുന്നത് സമുദ്രം അകലെ ആയതിനാലാണ്.

 2. ഉയരം കൂടുന്നതിനനുസരിച്ച് താപനില കൂടുന്നു

 3. ശീതക്കാറ്റിൽ നിന്നും ഒരു പരിധിവരെ ഇന്ത്യയെ സംരക്ഷിക്കുന്നത് ഹിമാലയപർവതം ആണ്

 4. മൺസൂൺ വാദങ്ങളെ തടഞ്ഞുനിർത്തി അവയിലെ ഈർപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയായി പെയ്തിറങ്ങാനും ഹിമാലയപർവതം സഹായിക്കുന്നു

Ai തെറ്റ്, ii ശരി

Bii, iv ശരി

Ci, iii, iv ശരി

Dഎല്ലാം ശരി

Answer:

C. i, iii, iv ശരി

Explanation:

 • അക്ഷാംശം ,ഹിമാലയ പർവ്വതം,കരയുടെയും കടലിന്റെയും വിതരണം ,കടലിൽ നിന്നുള്ള ദൂരം,ഉയരം,ഭൂപ്രകൃതി/നിമ്നോന്നതത്വം എന്നിവ ഇന്ത്യൻ കാലാവസ്ഥയെ സ്വാധീനിക്കുന്നു.
 • ഒരു ഭൂപ്രദേശത്തിൻ്റെ ഉയരം കൂടുന്നതിനനുസരിച്ച് അവിടുത്തെ താപനില കുറയുന്നു.
 • ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര
 • ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്ന ഹിമാലയം ശീതക്കാറ്റിൽ നിന്നും ഒരു പരിധിവരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനെ സംരക്ഷിക്കുന്നു.
 • മൺസൂൺ വാദങ്ങളെ തടഞ്ഞുനിർത്തി അവയിലെ ഈർപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴയായി പെയ്തിറങ്ങാനും ഹിമാലയപർവതം സഹായിക്കുന്നു
 • തീരപ്രദേശങ്ങളിലെ കാലാവസ്ഥയെ കടൽ സ്വാധീനിക്കുന്നു, അതിനാൽ തീരപ്രദേശങ്ങൾക്ക് തീവ്രമായ കാലാവസ്ഥയും ഉൾപ്രദേശങ്ങളിൽ ലഘൂകരിക്കപ്പെട്ട കാലാവസ്ഥയും ഉണ്ട്.

Question: 95

സേവനാവകാശ നിയമത്തിൽ അപ്പീലുകളിൽ കൈക്കൊള്ളണ്ട നടപടിക്രമങ്ങൾ പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 4

Bസെക്ഷൻ 5

Cസെക്ഷൻ 6

Dസെക്ഷൻ 7

Answer:

D. സെക്ഷൻ 7

Question: 96

നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കാതിരിക്കുകയോ അല്ലെങ്കിൽ അപേക്ഷ നിരസിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ അപേക്ഷകന് ഒന്നാം അപ്പീലാധികാരി മുൻപാകെ അപ്പീൽ ബോധിപ്പിക്കാവുന്നതാണ് . ഇതിനുള്ള സമയപരിധി എത്രയാണ് ?

A7 ദിവസം

B10 ദിവസം

C15 ദിവസം

D30 ദിവസം

Answer:

D. 30 ദിവസം

Question: 97

സേവനാവകാശ നിയമത്തിൽ അപേക്ഷകന്റെ അപ്പീലാധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 6

Bസെക്ഷൻ 7

Cസെക്ഷൻ 8

Dസെക്ഷൻ 9

Answer:

A. സെക്ഷൻ 6

Question: 98

' അപേക്ഷകന് അർഹതയില്ലെങ്കിൽ പ്രസ്തുത കാരണം രേഖപ്പെടുത്തേണ്ടതും സമയപരിധിക്കുള്ളിൽ രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതുമാണ് ' എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 2

Bസെക്ഷൻ 3

Cസെക്ഷൻ 4

Dസെക്ഷൻ 5

Answer:

D. സെക്ഷൻ 5

Question: 99

' നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്നതിന് അർഹതയുള്ള ഓരോ വ്യക്തിക്കും അവകാശം ഉണ്ടായിരിക്കുന്നതാണ് ' ഇങ്ങനെ പറയുന്ന സേവനാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 2

Bസെക്ഷൻ 3

Cസെക്ഷൻ 4

Dസെക്ഷൻ 6

Answer:

C. സെക്ഷൻ 4

Question: 100

SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത്?

A1990 ജനുവരി 30

B1991 ജൂലൈ 29

C1992 ഓഗസ്റ്റ് 28

D1991 സെപ്തംബർ 31

Answer:

A. 1990 ജനുവരി 30

Explanation:

SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത്=1990 ജനുവരി 30.