Question: 1

ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?

A1905

B1915

C1904

D1900

Answer:

A. 1905

Explanation:

 • 1905 ഓഗസ്റ്റ് 7നാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചത്.
 • ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി ഉയർന്നുവന്ന പ്രധാനപ്പെട്ട സമരമുറയായിരുന്നു സ്വദേശി പ്രസ്ഥാനം.
 • ദേശീയ പ്രസ്ഥാനം സാധാരണക്കാരിലേക്ക് എത്തിയത് ഈ പ്രസ്ഥാനത്തോടുകൂടിയായിരുന്നു.

 • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ സ്വദേശി അഥവാ ഇന്ത്യൻ നിർമ്മിത വസ്തുക്കളുടെ ഉപയോഗവും ബ്രിട്ടീഷ് നിർമ്മിത വസ്തുക്കളുടെ ബഹിഷ്കരണവും നടന്നു.
 • ബ്രിട്ടീഷ് നിർമിത വസ്തുകളോടൊപ്പം ബ്രിട്ടീഷുകാർ നടത്തിവന്നിരുന്ന സ്‌കൂളുകളും കോളേജുകളും കോടതികളും സർക്കാർ ഓഫീസുകളും എല്ലാം ബഹിഷ്കരിക്കപ്പെട്ടു. 

Question: 2

ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം ?

Aപൊട്ടാസ്യം

Bമെഗ്‌നീഷ്യം

Cസിങ്ക്‌

Dസിലിക്കണ്‍

Answer:

C. സിങ്ക്‌

Question: 3

Which among the following is the antonym of 'frivolous' ?

ASerious

BHardworking

CLazy

DPowerful

Answer:

A. Serious

Explanation:

ലാഘവം, നിസ്സാരമായ എന്നിവയൊക്കെയാണ് "frivolous" എന്ന വാക്കിന്റെ അർത്ഥം.

Question: 4

സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :

Aകൊച്ചി

Bപാറ്റ്ന

Cഅലഹബാദ്

Dബോംബെ

Answer:

A. കൊച്ചി

Question: 5

The term 'Rendezvous' means ?

Ain reality

Bmeet at an agreed time

Ca great work

Dattractive

Answer:

B. meet at an agreed time

Explanation:

Rendezvous (സമാഗമസ്ഥാനം)

Question: 6

The correctly spelt word below is

AAnexation

BAlegation

CAmalgamation

DAbreviation

Answer:

C. Amalgamation

Explanation:

Correct Spellings : annexation, allegation, abbreviation

Question: 7

I am a grammarian, _____?

Aisn't it

Bamn't I

Caren't I

Dam I

Answer:

C. aren't I

Explanation:

Question positive ആണ് അതിനാൽ answer negative വരണം . ' am' ന്റെ negative aren't ആണ്. ( amn't എന്ന് എഴുതരുത് ). കൂടെ subject ആയ 'I' ഉം എഴുതണം.

Question: 8

______ cricket is my favourite pass time.

APlay

BPlayed

CPlaying

DPlays

Answer:

C. Playing

Explanation:

subject ആയിട്ട് വരുന്ന ' ing' form Gerund ആയിരിക്കും.

Question: 9

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?

A2010

B2011

C2014

D2013

Answer:

A. 2010

Explanation:

 • കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നഗര ദാരിദ്ര ലഘൂകരണത്തിന് നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി.
 • 2010ലാണ് കേരള സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.
 • നഗരപ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന് പ്രതിവർഷം 100 തൊഴിൽ ദിവസങ്ങൾ ഈ പദ്ധതിയിലൂടെ ഉറപ്പു നൽകുന്നു.
 • 311 രൂപയാണ് നിലവിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം.

Question: 10

The passive voice of ‘Students are doing a lot of work’ is:

AA lot of work are done by students

BA lot of work is being done by students

CA lot of work is done by students

DA lot of work has been done by students

Answer:

B. A lot of work is being done by students

Explanation:

Active voice ലെ verb is/am/are + verb + ing വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + is/am/are+ being + V3 + by + subject. ഇവിടെ active voiceൽ 'are practising' ആണ്. ഇവിടെ object 'A lot of work ' ആണ്. A lot of work(singular) ആയതു കൊണ്ട് തന്നെ auxiliary verb 'is' വരും. അതിനു ശേഷം 'being' എഴുതണം. അതിനു ശേഷം do ന്റെ V3 form ആയ done എഴുതണം. അതിനു ശേഷം by students.

Question: 11

"കര പിടിക്കുക' - എന്ന ശൈലിയുടെ അർത്ഥം ?

Aപൊങ്ങച്ചക്കാരനാവുക

Bസ്ഥാനം മോഹിക്കുക

Cവേട്ടയ്ക്ക് പോവുക

Dരക്ഷ പ്രാപിക്കുക

Answer:

D. രക്ഷ പ്രാപിക്കുക

Question: 12

ശരിയായ പദം ഏത് ?

Aഅടിമത്വം

Bഅടിമത്ത്വം

Cഅടിമത്തം

Dഅടിമതം

Answer:

C. അടിമത്തം

Question: 13

I have _______ faith in him.

Aa little

Blittle

Cless

Dfew

Answer:

B. little

Explanation:

Little=ഒട്ടുമില്ല uncountable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'little' നെഗറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 14

ഫോസ്സിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ഏതാണ് ?

Aകാർബൺ -12

Bകാർബൺ - 13

Cകാർബൺ - 14

Dഫോസ്ഫറസ് -31

Answer:

C. കാർബൺ - 14

Question: 15

സൂര്യ കളങ്കങ്ങളേക്കുറിച്ചുള്ള ' Discourse on Floating Bodies ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഗലീലിയോ

Bകോപ്പർനിക്കസ്

Cടോളമി

Dകെപ്ലർ

Answer:

A. ഗലീലിയോ

Question: 16

'ബുള്ളി' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗോൾഫ്

Bബാഡ്മിൻറൺ

Cടെന്നീസ്

Dഹോക്കി

Answer:

D. ഹോക്കി

Question: 17

കേരള സർക്കാറിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗക്കാർക്കുള്ളതാണ് ?

Aട്രാൻസ്ജെൻഡേഴ്സ്

Bഭിന്നശേഷിക്കാർ

Cവയോധികർ

Dഅബലകൾ

Answer:

B. ഭിന്നശേഷിക്കാർ

Question: 18

രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് :

Aസം‌യുക്തം

Bഅലോഹം

Cമൂലകങ്ങൾ

Dഇതൊന്നുമല്ല

Answer:

A. സം‌യുക്തം

Question: 19

രവി ഒരു സ്ഥലത്തുനിന്ന് 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?

A30 മീ

B40 മീ

C25 മീ

D45 മീ

Answer:

A. 30 മീ

Explanation:

യാത്ര ആരംഭിച്ചിടത്തു നിന്നും 20+ 10 = 30m അകലെയാണ്

Question: 20

ആവാസ വ്യവസ്ഥയിലെ അവസാന കണ്ണിയായി അറിയപ്പെടുന്നത് ?

Aവിഘാടകർ

Bപോഷകഘടകങ്ങൾ

Cഉപഭോക്താക്കൾ

Dഇതൊന്നുമല്ല

Answer:

A. വിഘാടകർ

Question: 21

ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?

A1972

B1973

C1974

D1975

Answer:

C. 1974

Question: 22

ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ബാലിക സമൃദ്ധി യോജന ആരംഭിച്ചത് ?

Aരാജീവ് ഗാന്ധി

Bഇന്ദിര ഗാന്ധി

Cഐ കെ ഗുജ്റാൾ

Dമൻമോഹൻ സിംഗ്

Answer:

C. ഐ കെ ഗുജ്റാൾ

Question: 23

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?

Aതാങ്കൾ

Bനീ

Cഞാൻ

Dഅവൻ

Answer:

A. താങ്കൾ

Explanation:

അർത്ഥം കൊണ്ട് ഏകവചനം ആണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചന രൂപങ്ങളാണ് പൂജകബഹുവചനങ്ങൾ

Question: 24

പുരുഷന്മാർ ഉത്സവ രാത്രിയിൽ സുന്ദരികളായ സ്ത്രീകളെ പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് വരിവരിയായി പോകുന്ന ചടങ്ങ് ഏതാണ്?

Aകൊട്ടിയൂർ മഹോത്സവം

Bകൊറ്റൻ കുളങ്ങര ചമയവിളക്ക്

Cഓച്ചിറക്കളി

Dചെട്ടികുളങ്ങര ഭരണി

Answer:

B. കൊറ്റൻ കുളങ്ങര ചമയവിളക്ക്

Explanation:

പുരുഷന്മാർ ഉത്സവ രാത്രിയിൽ സുന്ദരികളായ സ്ത്രീകളെ പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് വരിവരിയായി പോകുന്ന ചടങ്ങ് ആണ് ഇതിന്റെ പ്രത്യേകത

Question: 25

പ്രധാൻമന്ത്രി റോസ്ഗാർ യോജന (PMRY) ആരംഭിച്ച വർഷം ഏതാണ് ?

A1990

B1991

C1992

D1993

Answer:

D. 1993

Question: 26

അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബാൾ താരം?

Aപി.കെ.ബാനർജി

Bഐ.എം. വിജയൻ

Cതോമസ് മത്തായി വർഗീസ്

Dഇവരാരുമല്ല

Answer:

B. ഐ.എം. വിജയൻ

Question: 27

രാജ്യാന്തര കഥകളി കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aമുംബൈ

Bന്യൂഡൽഹി

Cകൊൽക്കത്ത

Dതിരുവനന്തപുരം

Answer:

B. ന്യൂഡൽഹി

Question: 28

കൂടിയാട്ടത്തിന് ശേഷം യൂനസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരള കലാരൂപം ഏതാണ് ?

Aപടയണി

Bതെയ്യം

Cമുടിയേറ്റ്

Dതിറ

Answer:

C. മുടിയേറ്റ്

Question: 29

You _____ go now

Acould

Bcan

Cwould

Dought to

Answer:

B. can

Explanation:

സമ്മതം കൊടുക്കാൻ can ഉപയോഗിക്കുന്നു

Question: 30

മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്തെ ഇന്ത്യൻ നിയമമന്ത്രി ആരായിരുന്നു ?

AP ശിവശങ്കർ

Bദിനേശ് ഗോസ്വാമി

Cറാം ജത്മലാനി

DH R ഗോഖലെ

Answer:

D. H R ഗോഖലെ

Question: 31

ഫാ.കുര്യാക്കോസ് ഏലിയാസ് ചാവറക്ക് വേണ്ടി "മാർത്ത് മറിയവും ഉണ്ണി ഈശോയും" എന്ന ചിത്രം വരച്ചു കൊടുത്ത ചിത്രകാരൻ ?

Aഎം.വി. ദേവൻ

Bസി.എൻ. കരുണാകരൻ

Cരാജാ രവിവർമ്മ

Dപത്മിനി

Answer:

C. രാജാ രവിവർമ്മ

Question: 32

കളരിപ്പയറ്റിൽ മിനാക്ഷി അമ്മയ്ക്ക് പത്മശ്രീ ലഭിച്ച വർഷം ?

A2016

B2015

C2018

D2017

Answer:

D. 2017

Explanation:

കളരിപ്പയറ്റിൽ മികവ് തെളിയിച്ച്‌ മീനാക്ഷിയമ്മ കേരളത്തിലെ ആയോധന കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ്, 78-ാം വയസിലും മീനാക്ഷിയമ്മ. കണ്ണൂർ: മീനാക്ഷിക്ക് ചെറുപ്പത്തില്‍ പഠനത്തേക്കാൾ താല്‍പര്യം നൃത്തമായിരുന്നു. മീനാക്ഷിയുടെ മെയ് വഴക്കവും ശരീര വേഗവും കണ്ട നൃത്ത അധ്യാപകൻ ഏഴാം വയസില്‍ കളരി പഠിക്കാൻ ഉപദേശിച്ചതോടെ കടത്തനാടൻ കളരിയുടെ ചരിത്രം തന്നെ മാറുകയായിരുന്നു. 13 വയസ് കഴിഞ്ഞാൽ പെൺകുട്ടികൾ കളരി പഠനം നിർത്തണം, പക്ഷേ ഒതേനന്‍റെയും ഉണ്ണിയാർച്ചയുടെയും നാട്ടിൽ പിറന്ന മീനാക്ഷി കളരി പഠനം അവസാനിപ്പിച്ചില്ല. കേരളത്തിലെ ആയോധന കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ്, 78-ാം വയസിലും മീനാക്ഷിയമ്മ. കളരിയാണ് ജീവിതം: കടത്തനാടിന്‍റെ "സമുറായി അമ്മ" അഥവാ പത്മശ്രീ മീനാക്ഷിയമ്മകളരി പഠനം തുടങ്ങുമ്പോൾ മെയ്പ്പയറ്റ്, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നീ പയറ്റുമുറകളിലും കത്തി, ഉറുമി, വാൾ എന്നിവയുടെ പ്രയോഗത്തിലും അവർ ഒപ്പമുള്ള ആൺകുട്ടികളെക്കാളും മികച്ചു നിന്നു. പത്താം ക്ലാസോടെ സ്കൂൾ പഠനം നിർത്തിയ മീനാക്ഷി 17 വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. പിന്നീടങ്ങോട്ട് കളരി ജീവിതമായി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് നടത്താറുള്ള കളരി അഭ്യാസങ്ങളിൽ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. ചുവട് പിഴക്കാത്ത കളരി ദമ്പതികൾ എന്ന വിശേഷണം അങ്ങനെയാണ് ഇവർക്ക് ലഭിച്ചത്. ഭർത്താവിന്‍റെ മരണത്തോടെ കളരിയുടെ ചുമതല മീനാക്ഷിയമ്മയ്‌ക്ക്‌ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. ഭർത്താവ് മരിച്ച് നാൽപത്തിയൊന്നാം ദിവസം മീനാക്ഷിയമ്മ സ്റ്റേജിൽ കയറി. നേരത്തെ ബുക്ക് ചെയ്‌ത പരിപാടിക്ക് മക്കളും ശിഷ്യന്മാരും നിർബന്ധിച്ചപ്പോൾ അരങ്ങത്ത് അവർ വീണ്ടും ചുവട് വച്ചു. അന്നുറച്ച ചുവടുകൾ പിന്നീട് പടവാളേന്തി പ്രായത്തെ പോലും തോല്‍പ്പിച്ച് മുന്നേറി. ആ പോരാട്ടത്തിന്‍റെ മികവിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചു.കോഴിക്കോട് ജില്ലയിലെ വടകരയില്‍ കടത്തനാട് കളരി സംഘത്തില്‍ വാളും പരിചയും ഉറുമിയുമെല്ലാം നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന മീനാക്ഷിയമ്മയെ നാട്ടുകാർ സ്നേഹത്തോടെ 'സമുറായി' അമ്മ എന്നാണ് വിളിക്കുന്നത്. കളരിയുടെ പ്രത്യേക വസ്ത്രം ഉപേക്ഷിച്ച് സാരിയിൽ തന്നെയാണ് മീനാക്ഷി ഗുരുക്കൾ കളരി ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശനങ്ങൾ മീനാക്ഷിയമ്മയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. ആയോധനകല എന്നതിനപ്പുറം മനസിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം നിലനിർത്താനുള്ള ഉപാധി കൂടിയാണ് കളരി ജീവിതം എന്നാണ് മീനാക്ഷിയമ്മയുടെ അഭിപ്രായം. ഒപ്പം ശരീരത്തിന്‍റെ എല്ലാ വേദനകൾക്കും ഫലവത്തായ ഉഴിച്ചിലും ഇവിടെ നടക്കുന്നുണ്ട്. പെൺകുട്ടികൾ നിർബന്ധമായും കളരി അഭ്യസിച്ചിരിക്കണം എന്നാണ് മീനാക്ഷിയമ്മ പറയുന്നത്. ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മീനാക്ഷിയമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്. ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. സ്കൂളുകളിൽ കളരി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാണ് മീനാക്ഷിയമ്മയുടെ ആഗ്രഹം. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അത് സഹായകമാകുമെന്ന് അവർ പറയുന്നു. സർക്കാർ അതിന് ശ്രമിച്ചാല്‍ എല്ലാ സഹായവും മീനാക്ഷിയമ്മ ഉറപ്പു നല്‍കുന്നുണ്ട്.

Question: 33

കേരളത്തിലെ രണ്ടാമത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു ?

AA G മേനോൻ

BK P K മേനോൻ

CN M പട്നായിക്

DC P നായർ

Answer:

A. A G മേനോൻ

Question: 34

മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?

Aമെഡിസിൻ അറ്റ് ഹോം

Bആയുഷ് ഹോം

Cകാരുണ്യ

Dകാരുണ്യ@ഹോം

Answer:

D. കാരുണ്യ@ഹോം

Explanation:

പദ്ധതി നടത്തുന്നത് - കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ

Question: 35

സിന്ധു പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രദേശത്ത് വച്ചാണ് ?

Aചില്ലർ

Bഅംബാല

Cസലാൽ

Dദേസൊയി

Answer:

A. ചില്ലർ

Question: 36

റഷ്യൻ വിപ്ലവത്തിൻ്റെ പ്രവാചകൻ ?

Aജോൺ റീഡ്

Bലിയോ ടോൾസ്റ്റോയ്

Cറാസ്പുട്ടിൻ

Dവോൾട്ടയർ

Answer:

B. ലിയോ ടോൾസ്റ്റോയ്

Question: 37

ആദ്യത്തെ ഗ്രാഫിക്കൽ ബ്രൗസറുകളിലൊന്നായ മൊസയിക്കിൻ്റെ സ്രഷ്ടാവ് ആരാണ് ?

Aമാർക്ക് ആൻഡിസൻ

Bബ്രയാൻ കെർണിഖാൻ

Cകാൽ റോബ്നെറ്റ്

Dജോൺ മക്കാർത്തി

Answer:

A. മാർക്ക് ആൻഡിസൻ

Question: 38

വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാൻ സെർച്ച് എഞ്ചിൻ വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം ?

AURL

Bസ്പൈഡർ

Cബ്രൗസർ

Dഫയർവാൾ

Answer:

B. സ്പൈഡർ

Question: 39

ഹരിണീസ്വയംവരം ആരുടെ പ്രശസ്തമായ കൃതി ആണ്?

Aചെറുശ്ശേരി

Bഎഴുത്തച്ഛൻ

Cകുഞ്ചൻനമ്പ്യാർ

Dചീരാമകവി

Answer:

C. കുഞ്ചൻനമ്പ്യാർ

Question: 40

ഋഗ്വേദം മലയാളത്തിലേക്ക് ആദ്യമായി തർജ്ജമ ചെയ്ത കവി ആരാണ്?

Aവള്ളത്തോൾ

Bഎഴുത്തച്ഛൻ

Cകുമാരനാശാൻ

Dഉള്ളൂർ

Answer:

A. വള്ളത്തോൾ

Question: 41

കമ്പ്യൂട്ടർ വിദഗ്ധർ ബാങ്കുകളിൽ നടത്തുന്ന സാമ്പത്തിക കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു?

Aക്രാകിംഗ്

Bഫിഷിങ്

Cസൈബർ സ്ക്വാട്ടിങ്

Dസലാമി അറ്റാക്ക്

Answer:

D. സലാമി അറ്റാക്ക്

Explanation:

സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. സലാമി ആക്രമണത്തിന്റെ ഒരു പ്രധാന സവിശേഷത, യൂസർ അറിയാതെ പിൻവലിക്കുന്ന തുക വളരെ ചെറുതായതിനാൽ, അത് സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകും..

Question: 42

കമ്പ്യൂട്ടർ വൈറസുകളെ കണ്ടെത്താനും അവയെ തടയാനും നശിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്ത് പേരിൽ അറിയപ്പെടുന്നു?

Aആഡ് വെയർ

Bയൂട്ടിലിറ്റി വെയർ

Cസ്പൈവെയർ

Dആൻറിവൈറസ്

Answer:

D. ആൻറിവൈറസ്

Explanation:

കമ്പ്യൂട്ടറുകളെ വൈറസുകളിൽ നിന്നും സംരക്ഷിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണു ആന്റിവൈറസ്. ഇവ ഉപയോഗിച്ച് കമ്പ്യൂട്ടറിലുള്ള വൈറസുകൾ കണ്ടുപിടിക്കാനും, അവയെ നീക്കംചെയ്യാനും പുതിയ വൈറസുകൾ പ്രവേശിക്കാതെ കാത്തുസൂക്ഷിക്കുവാനും സാധിക്കും

Question: 43

നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് സ്ഥാപിതമായത് എന്ന്?

A1960

B1961

C1965

D1967

Answer:

C. 1965

Explanation:

1965ൽ മൂന്നാം പഞ്ചവത്സര പദ്ധതി കാലത്ത് നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് സ്ഥാപിതമായി.

Question: 44

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ടർണർ സിൻഡ്രോം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

2.ക്ലീൻ ഫിൽറ്റർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്.

Explanation:

പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന രോഗമാണ് ക്ലീൻ ഫിൽറ്റർ സിൻഡ്രോം പുരുഷന്മാരിൽ ലിംഗ ക്രോമസോമിൽ ഒന്നായ എക്സ് ഒരെണ്ണം കൂടുന്ന അവസ്ഥയാണിത്.ഈ രോഗം ഉള്ള ഒരു പുരുഷൻറെ ശരീരത്തിൽ 47 ക്രോമസോമുകൾ കാണപ്പെടുന്നു. ടർണർ സിൻഡ്രോം ആകട്ടെ സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന ജനിതക വൈകല്യമാണ്.45 ക്രോമസോമുകൾ ആണ് ടർണർ സിൻഡ്രോം ഉള്ള ഒരു സ്ത്രീയിൽ കാണപ്പെടുക.

Question: 45

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.

2.ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും  മിശ്രിതമാണ് അക്വാറീജിയ.

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

A. 1 മാത്രം ശരി

Explanation:

ഹൈഡ്രോക്ലോറിക് ആസിഡിന്റെയും നൈട്രിക് ആസിഡിന്റെയും മിശ്രിതമാണ് അക്വാറീജിയ.

Question: 46

ഒരു വസ്തു 4 സെക്കന്റിൽ 30 മീ, സഞ്ചരിക്കുന്നു. തുടർന്ന് 6 സെക്കന്റിൽ മറ്റൊരു 70 മീ. സഞ്ചരിക്കുന്നു. വസ്തുവിന്റെ ശരാശരി വേഗത എന്താണ് ?

A6

B8

C10

D12

Answer:

C. 10

Explanation:

സഞ്ചരിച്ച ആകെ ദൂരം = 70 മീ + 30 മീ = 100 മീ ആകെ സമയം = 4 സെക്കൻഡ് + 6 സെക്കൻഡ് = 10 സെക്കൻഡ് ശരാശരി വേഗത = 100/10 = 10 മീ/സെക്കൻഡ്

Question: 47

ജി.വി.കെ. റാവു കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977 ൽ നിലവിൽ വന്നു.

2.ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ പോസ്റ്റ് ക്രിയേറ്റ് ചെയ്തു

3.പഞ്ചായത്തീരാജ് സംവിധാനത്തിലുള്ള  തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം എന്ന് നിർദ്ദേശിച്ചു. 

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഇവയെല്ലാം

Answer:

B. രണ്ടും മൂന്നും

Explanation:

1985 ലാണ് ഈ കമ്മിറ്റി നിലവിൽ വന്നത്. '

Question: 48

താഴെ പറയുന്ന പ്രസ്താവനകളിൽ പസഫിക് സമുദ്രവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?   

 1. ഇംഗ്ലീഷ് അക്ഷരമാലയിലെ ' S ' ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം   
 2. 4280 മീറ്റർ ശരാശരി ആഴമുള്ള പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 11034 മീറ്റർ താഴ്ച്ച ഉണ്ട്   
 3. പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന പനാമ കനാൽ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നു   
 4. അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ റിങ് ഓഫ് ഫയർ എന്ന മേഖല സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്    

A1 , 2 , 3

B2 , 3

C2 , 3 , 4

Dഇവയെല്ലാം ശരി

Answer:

C. 2 , 3 , 4

Explanation:

പസഫിക് സമുദ്രം 🔹 ത്രികോണ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം 🔹 4280 മീറ്റർ ശരാശരി ആഴമുള്ള പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 11034 മീറ്റർ താഴ്ച്ച ഉണ്ട് 🔹 പസഫിക് സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന പനാമ കനാൽ പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നു 🔹 അഗ്നിപർവ്വത സ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായ റിങ് ഓഫ് ഫയർ എന്ന മേഖല സ്ഥിതി ചെയ്യുന്നത് പസഫിക് സമുദ്രത്തിലാണ്

Question: 49

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.ശീത സമരത്തിൻറെ ഭാഗമായി നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നായിരുന്നു 1952ൽ നടന്ന ക്യൂബൻ മിസൈൽ പ്രതിസന്ധി.

2.യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ക്യൂബൻ പിന്തുണക്കുമായി ക്യൂബയിൽ ആണവ മിസൈലുകൾ സ്ഥാപിച്ചത് യു എസ് എസ് ആർ ആണ്,

3.ക്യൂബൻ മിസൈൽ പ്രതിസന്ധി സംഭവിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ്  തിയോഡർ റൂസ് വെൽറ്റ് ആയിരുന്നു.

A1 മാത്രം.

B2 മാത്രം.

C3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

B. 2 മാത്രം.

Explanation:

1962 ഒക്ടോബറിൽ, സോവിയറ്റ് യൂണിയൻ, ക്യൂബ എന്നിവർ ഒരു വശത്തും അമേരിക്കൻ ഐക്യനാടുകൾ മറുവശത്തുമായി 13 ദിവസം നേർക്കുനേർ യുദ്ധസജ്ജരായി നിന്ന സംഘർഷാവസ്ഥയാണ് ക്യൂബൻ മിസൈൽ പ്രതിസന്ധി എന്നറിയപ്പെടുന്നത്. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ക്യൂബൻ പിന്തുണക്കുമായി ക്യൂബയിൽ ആണവ മിസൈലുകൾ സ്ഥാപിച്ചത് യു എസ് എസ് ആർ ആണ്.1961 ൽ അമേരിക്ക ക്യൂബക്കു നേരെ നടത്തിയ ബേ ഓഫ് പിഗ്സ്‌ ആക്രമണം എന്നറിയപ്പെടുന്ന സൈനികമുന്നേറ്റത്തുടർന്നാണ് റഷ്യ ക്യൂബയിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നികിത ക്രൂഷ്ചേവും, ഫിദൽ കാസ്ട്രോയും തമ്മിൽ നടന്ന രഹസ്യചർച്ചയുടെ ഫലമായാണ് ഈ പുതിയ തീരുമാനം ഉണ്ടായത്. ഭാവിയിൽ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാവുന്ന ഒരു ആക്രമണത്തിനെതിരേയുള്ള മുൻകരുതൽ എന്ന രീതിയിലാണ് ക്യൂബ ഈ മിസ്സൈൽ പരിപാടിയെ കണ്ടതെങ്കിൽ, അമേരിക്ക തുർക്കിയിൽ സ്ഥാപിച്ചിട്ടുള്ള ആണവ മിസ്സൈലുകൾക്കു ഒരു മറുപടിയായാണ് റഷ്യ ഇതിനെ കണ്ടത്. ക്യൂബൻ മിസൈൽ പ്രതിസന്ധി സംഭവിക്കുമ്പോൾ അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ് കെന്നഡി ആയിരുന്നു. 1962 ഒക്ടോബർ 28 ന് പ്രതിസന്ധിക്ക് അവസാനമായി. ഐക്യരാഷ്ട്രസഭയുടെ ഇടപെടലോടെ ക്യൂബയിൽ നിന്നും മിസ്സൈലുകൾ തിരികെ റഷ്യയിലേക്കു കൊണ്ടുപോകാൻ ക്രൂഷ്ചേവ് സമ്മതിച്ചു. ഇതിനു പകരമായി, അമേരിക്ക ഒരിക്കലും ക്യൂബയെ ആക്രമിക്കില്ല എന്നും തുർക്കിയിൽ സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകൾ നീക്കം ചെയ്യുമെന്നും സമ്മതിച്ചു

Question: 50

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം ഏത് ?

Aതൈമസ് ഗ്രന്ഥി

Bപ്ലീഹ

Cഅസ്ഥി മജ്ജ

Dഇവയൊന്നുമല്ല

Answer:

B. പ്ലീഹ

Explanation:

 • ലിംഫോസൈറ്റുകളെ പ്രവർത്തന സജ്ജമാക്കുന്ന അവയവങ്ങളെ വിളിക്കുന്ന പേരാണ് ലിംഫോയ്ഡ് അവയവങ്ങൾ.
 • പ്ലീഹയാണ്(Spleen) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ലിംഫോയ്ഡ് അവയവം.
 • പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌.
 • അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ സംഭരിക്കുവാനും സ്‌പ്ലീനിന് സാധിക്കും.
 • മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ. 

Question: 51

നിഘണ്ടുവിലേത് പോലെ ക്രമീകരിക്കുക : 1. Overdue 2. Outbreak 3. Oscillate 4. Organize

A1 2 3 4

B4 3 2 1

C3 1 2 4

D2 3 4 1

Answer:

B. 4 3 2 1

Question: 52

5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s2 ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .

A5 N

B10 N

C15 N

D20 N

Answer:

D. 20 N

Explanation:

. F = ma = 5x4 = 20 N

Question: 53

പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?

Aകോഴിക്കോട്

Bകൊല്ലം

Cഇടുക്കി

Dതൃശൂർ

Answer:

D. തൃശൂർ

Explanation:

ചാലക്കുടിപ്പുഴയിലാണ് പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്.

Question: 54

നാല് മണികൾ തുടക്കത്തിൽ ഒരേസമയത്തും, പിന്നീട്, യഥാക്രമം 6 സെക്കൻറ്, 12 സെക്കൻറ്, 15 സെക്കൻറ്, 20 സെക്കൻറ് ഇടവേളകളിൽ മുഴങ്ങുന്നു. 2 മണിക്കൂറിനുള്ളിൽ അവ എത്ര തവണ ഒരുമിച്ച് മുഴങ്ങും?

A120

B60

C121

D112

Answer:

C. 121

Explanation:

(6, 12, 15, 20) എന്നിവയുടെ ലസാഗു = 60 ഓരോ 60 സെക്കന്റിന് ശേഷവും, എല്ലാ നാല് മണികളും ഒരുമിച്ച് മുഴങ്ങുന്നു. 2 മണിക്കൂറിനുള്ളിൽ, അവ ഒരുമിച്ച് മുഴങ്ങുന്നത്, = [(2 × 60 × 60)/60] തവണ + 1 (തുടക്കത്തിൽ) = 121 തവണ

Question: 55

വീക്ഷണ സ്ഥിരതയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.

1. വേഗത്തിൽ ചുറ്റുന്ന തീ പന്തത്തിന്റെ പാത വൃത്താകൃതിയിൽ കാണപ്പെടുന്നു

2. വർണ്ണപമ്പരം വേഗത്തിൽ കറക്കുമ്പോൾ വെള്ള നിറത്തിൽ കാണപ്പെടുന്നു 

3. മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ സ്പടിക ദണ്ട് പോലെ കാണപ്പെടുന്നത്

4. നിഴലുകളുടെ അഗ്രഭാഗം അവ്യക്തമായി കാണുന്നത്

Aമൂന്നും നാലും

Bരണ്ടും നാലും

C3 മാത്രം

D4 മാത്രം

Answer:

D. 4 മാത്രം

Explanation:

കണ്ണിൽ പതിയുന്ന ഒരു ദൃശ്യം അല്പനേരം കൂടി റെറ്റിനയിൽ അങ്ങനെ തന്നെ നിലനിൽക്കുന്ന പ്രതിഭാസത്തെയാണ് വീക്ഷണസ്ഥിരത അഥവാ പെർസിസ്റ്റൻസ് ഓഫ് വിഷൻ എന്ന് പറയുന്നത്.

Question: 56

2016 മാർച്ചിൽ 75-ാം വാർഷികം ആഘോഷിച്ച ചരിത്ര സംഭവം ?

Aവൈക്കം സത്യാഗ്രഹം

Bപാലിയം സത്യാഗ്രഹം

Cകയ്യൂർ സമരം

Dമൊറാഴ സമരം

Answer:

C. കയ്യൂർ സമരം

Explanation:

ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. 1941ലാണ് കയ്യൂർ സമരം നടന്നത്.

Question: 57

സിന്ധു നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

1.ഹിമാലയത്തിലെ മാനസസരോവര്‍ തടാകത്തിനു സമീപമാണ്‌ ഉദ്ഭവിക്കുന്നത്‌.

2.2880 കിലോമീറ്ററാണ് സിന്ധു നദിയുടെ ആകെ നീളം.

3.ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി.

4.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കിഴക്കുള്ള നദി.

A1,2,3,4

B3,4

C2,3,4

D1,2,3

Answer:

D. 1,2,3

Explanation:

ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു.ടിബറ്റിലെ മാനസ സരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയറാണ് സിന്ധു നദിയുടെ ഉത്ഭവസ്ഥാനം. 2880 കിലോമീറ്ററാണ് സിന്ധു നദിയുടെ ആകെ നീളം. ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി സിന്ധുവാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും പടിഞ്ഞാറുള്ള നദിയാണ് സിന്ധു നദി.

Question: 58

ഝലം നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.കശ്മീരിലെ വെരിനാഗ്‌ ജലധാരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്‌. 

2.ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

3.ശ്രീനഗർ ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

4.'വിതസ്ത' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദിയാണ് ഝലം.

A1,2,3

B2,3

C1,3

D1,2,3,4

Answer:

D. 1,2,3,4

Explanation:

കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഝലം നദിയുടെ ഉദ്ഭവസ്ഥാനം.ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. ഋഗ്വേദത്തിൽ പലതവണ പരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളിൽ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്.'വിതസ്ത' എന്ന പേരിലാണ് പ്രാചീനകാലത്ത് ഝലം അറിയപ്പെട്ടിരുന്നത്. ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

Question: 59

Tara _____________ well for two weeks. Choose the correct tense form.

Ahasn't been feeling

Bhasn't feel

Chas feel

Dhasn't feeling

Answer:

A. hasn't been feeling

Explanation:

ഇവിടെ ഉപയോഗിക്കേണ്ട tense 'Present perfect continuous' ആണ്. കാരണം 'Present perfect continuous' ന്റെ time words ആണ് 'since' ഉം 'for' ഉം. Present perfect continuous ന്റെ format : subject + has/have + been + ing form + RPS( Remaining part of the sentence.) Tara +hasn't ( Subject Singular വന്നാൽ has ആണ് auxiliary verb ഉപയോഗിക്കേണ്ടത്.) + been + feeling + for two weeks.

Question: 60

നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥാനാന്തര സമയ ഗ്രാഫ് താഴെ പറയുന്നവയിൽ ഏതാണ് ?

A)            B)         

C)           D)

A(A)

B(B)

C(C)

D(D)

Answer:

A. (A)

Explanation:

Question: 61

ഒന്നിലധികം സെല്ലുകൾ ശ്രേണി രീതിയിൽ ബന്ധിപ്പിച്ചാൽ താഴെ കൊടുത്ത പ്രസ്താവനകളിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക :

(1) ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറൻറ്റ് തുല്യമാണ്

(ii) ആകെ ഇ.എം.എഫ്. സർക്കീട്ടിലെ സെല്ലുകളുടെ ഇ.എം.എഫ് ൻ്റെ  തുകയ്ക്ക് തുല്യമായിരിക്കും

(iii) സർക്കീട്ടിൽ ബാറ്ററി ഉളവാക്കുന്ന ആന്തരപ്രതിരോധം കുറയുന്നു

A(i) & (ii)

B(ii) & (iii)

C(i) & (iii)

D(i), (ii) & (iii)

Answer:

A. (i) & (ii)

Question: 62

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നികുതികളെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ?

Aബൽവന്തറായ് മേത്ത കമ്മീഷൻ

Bയശ്പാൽ കമ്മീഷൻ

Cജോൺ മത്തായി കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

C. ജോൺ മത്തായി കമ്മീഷൻ

Explanation:

സാമ്പത്തിക ശാസ്ത്രഞ്ജനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി (1886-1959). സ്വതന്ത്ര ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1948-ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതു ഇദ്ദേഹമായിരുന്നു.

Question: 63

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെ കുറിച്ച് ശിപാർശകൾ തയ്യാറാക്കുന്നത് ധനകാര്യ കമ്മീഷനാണ്

2.മുദ്രവില ചുമത്തുന്നത് സംസ്ഥാന ഗവൺമെൻറ് ആണെങ്കിലും അത് ശേഖരിക്കുന്നത് കേന്ദ്ര സർക്കാരാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

A. 1 മാത്രം.

Explanation:

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി പങ്കിടലിനെ കുറിച്ച് ശിപാർശകൾ തയ്യാറാക്കുന്നത് ധനകാര്യ കമ്മീഷനാണ്. മുദ്രവില അഥവാ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത് കേന്ദ്ര ഗവൺമെൻറ് ആണെങ്കിലും അത് ശേഖരിക്കുന്നത് സംസ്ഥാന സർക്കാരാണ്.

Question: 64

ശരിയായ സമയം സൂചിപ്പിക്കുന്ന ഒരു ക്ലോക്ക് ഉച്ചതിരിഞ്ഞ് പ്രവർത്തിപ്പിക്കുന്നു. 5 മണി, 10 മിനിറ്റ് വരെ എത്താൻ മണിക്കൂർ സൂചി എത്ര ഡിഗ്രി തിരിയണം?

A140˚

B145˚

C155˚

D175˚

Answer:

C. 155˚

Explanation:

ഉച്ച മുതൽ 5 മണി,10 മിനിറ്റ് വരെ = 5 മണിക്കൂർ 10 മിനിറ്റ് = 310 മിനിറ്റ് 1 മിനിറ്റ് → 1 / 2˚ 310 മിനിറ്റ് → 155˚

Question: 65

ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്. ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത് ?

Aപുത്രൻ

Bപുത്രി

Cസഹോദരൻ

Dഅച്ഛൻ

Answer:

C. സഹോദരൻ

Question: 66

"SAD = 814", "CAT = 317", "EAR = 519" ആയാൽ "DEAR നെ സൂചിപ്പിക്കുന്ന സംഖ്യ ഏത് ?

A8147

B4519

C4187

D5419

Answer:

B. 4519

Question: 67

ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?

Aശനി

Bബുധൻ

Cവെള്ളി

Dതിങ്കൾ

Answer:

A. ശനി

Explanation:

3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ, 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം = 25-ാം ദിവസം 25-ാം ദിവസം = ശനി

Question: 68

'നീതി ആയോഗ്'മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.2014 ജനുവരി ഒന്നുമുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരം ആയി നിലവിൽ വന്ന പുതിയ സംവിധാനമാണ് നീതിആയോഗ്.

2.നീതി ആയോഗ് ഒരു ഉപദേശക സമിതിയാണ്.

3.നീതി ആയോഗിന്റെ ആദ്യ ഉപാധ്യക്ഷൻ അരവിന്ദ് പനഗരിയ ആയിരുന്നു.

4.നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത് പ്രധാനമന്ത്രിയാണ്.

A1,2,4

B1,2,3

C1,2,3,4

D2,3,4

Answer:

D. 2,3,4

Explanation:

🔸ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ് (NITI Aayog - National Institution for Transforming India) 🔸പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്. 🔸പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്. ഗവർണർമാരും അംഗങ്ങളായിരിക്കും. 🔸അധ്യക്ഷനായ പ്രധാനമന്ത്രിയെ കൂടാതെ,പ്രധാനമന്ത്രി നിയോഗിക്കുന്ന ഉപാധ്യക്ഷനും സ്ഥിരംഅംഗങ്ങളും പരമാവധി രണ്ടു താത്കാലിക അംഗങ്ങളും നാല് അനൗദ്യോഗിക അംഗങ്ങളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും നീതിആയോഗിൽ ഉണ്ടായിരിക്കും. 🔸ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക വിദഗ്ധനും കൊളംബിയ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായിരുന്ന അരവിന്ദ് പനഗരിയ ആയിരുന്നു നീതി ആയോഗിൻ്റെ പ്രഥമ ഉപാധ്യക്ഷൻ.

Question: 69

ബോക്സർ കലാപവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മഞ്ചു രാജവംശത്തിന് എതിരെ ചൈനയിൽ പ്രവർത്തിച്ചിരുന്ന ചില രഹസ്യ സംഘടനകൾ സംഘടിപ്പിച്ച കലാപം.

2.1905 ലാണ് ബോക്സർ കലാപം നടന്നത്.

3.'ബോക്സർമാരുടെ മുഷ്ടി'യായിരുന്നു ബോക്സർ കലാപത്തിൻ്റെ മുദ്രയായി ഉപയോഗിക്കപ്പെട്ടത്.

4.ബോക്സർ കലാപം വിജയിക്കുകയും മഞ്ജു രാജവംശത്തിന് അധികാരം നഷ്ടപ്പെടുകയും ചെയ്തു.

A1,3

B2,4

C1,3,4

D1,2,4

Answer:

A. 1,3

Explanation:

 • ചൈനയിൽ വിദേശാധിപത്യത്തിനു അനുകൂല നിലപാടുകൾ എടുത്തിരുന്ന മഞ്ചു രാജവംശത്തിന് എതിരായും,ചൈനയിലെ എല്ലാ വിദേശികളെയും തുരത്താനും ശ്രമിച്ചുകൊണ്ട് 1900 ൽ നടന്ന പ്രക്ഷോഭമാണ് ബോക്‌സർ കലാപം.
 • ഈ കലാപത്തിന് നേതൃത്വം നൽകിയ യിഹെക്വാൻ രൂപം നൽകിയ “Righteous and Harmonious Fists” എന്ന ചൈനീസ് രഹസ്യ സമൂഹത്തിന് വിദേശികൾ നൽകിയ പേരാണ് “ബോക്സേഴ്സ്” എന്നത്.
 • ബോക്സർമാരുടെ മുഷ്ടിയായിരുന്നു ബോക്സർ കലാപത്തിൻ്റെ മുദ്രയായി ഉപയോഗിക്കപ്പെട്ടത്.
 • ബോക്സർ കലാപം വിദേശശക്തികളുടെ സംയുക്ത സൈനിക നീക്കത്തിലൂടെ പരാജയപ്പെട്ടുവെങ്കിലും പിൽക്കാല വിപ്ലവങ്ങൾക്ക് ശക്തിയും പ്രചോദനവും പകർന്നു.

Question: 70

5, 12, 31, 68 ......... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?

A110

B125

C116

D129

Answer:

D. 129

Explanation:

1³ + 4 = 5 2³+ 4 = 12 3³ + 4 = 31 4³ + 4 = 68 5³ + 4 = 129

Question: 71

'സിക്കിമീസ് സ്നൈപ്പർ 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ഇവരിൽ ആരാണ് ?

Aദീപ മാലിക്

Bസുനിൽ ഛേത്രി

Cബൈച്ചുങ് ബൂട്ടിയ

Dലളിത ബാബർ

Answer:

C. ബൈച്ചുങ് ബൂട്ടിയ

Explanation:

🔹പ്രശസ്തനായ ഇന്ത്യൻ ഫുട്ബോൾ താരമാണ് ബൈച്ചുങ് ബൂട്ടിയ. 🔹അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മാർഗദർശി എന്ന പേരിലറിയപ്പെടുന്നു   🔹സാഫ് ചാമ്പ്യൻഷിപ്പ് 1999, 2005 നേടുമ്പോൾ ക്യാപ്റ്റൻ ഇദ്ദേഹമായിരുന്നു 🔹1998 ൽ അർജുന അവാർഡ് ലഭിച്ചു  🔹2008 പത്മശ്രീ ലഭിച്ചു

Question: 72

25000 രൂപ മുതൽമുടക്കിലാണ് പീറ്റർ ഒരു ചില്ലറ വ്യാപാരം ആരംഭിച്ചത്. എട്ട് മാസത്തിന് ശേഷം 30,000 രൂപയുടെ മൂലധനവുമായി സാം അദ്ദേഹത്തോടൊപ്പം ചേർന്നു. 2 വർഷത്തിന് ശേഷം അവർ 18000 രൂപ ലാഭമുണ്ടാക്കി. ലാഭത്തിൽ പീറ്ററിന്റെ വിഹിതം എത്രയാണ് ?

A12000 രൂപ

B16000 രൂപ

C10000 രൂപ

D20000 രൂപ

Answer:

C. 10000 രൂപ

Explanation:

പീറ്ററിന്റെ കാലയളവ് = 24 മാസം സാമിന്റെ കാലയളവ് = 16 മാസം ഇപ്പോൾ, 25000 × 24 : 30000 × 16 = 5 : 4 ലാഭത്തിൽ പീറ്ററിന്റെ വിഹിതം = (5/9) × 18000 = 10,000 രൂപ

Question: 73

ഒരു വ്യക്തിക്ക് 25 പൈസയുടെയും 50 പൈസയുടെയും 1 രൂപയുടെയും നാണയങ്ങളുണ്ട്. ആകെ 220 നാണയങ്ങളുണ്ട്, ആകെ തുക 160 ആണ്. 1 രൂപ നാണയങ്ങൾ 25 പൈസയുടെ നാണയത്തിന്റെ മൂന്നിരട്ടിയാണെങ്കിൽ, 50 പൈസ നാണയങ്ങളുടെ എണ്ണം എന്താണ്?

A60

B120

C40

D80

Answer:

A. 60

Explanation:

25 പൈസയുടെ 'x' നാണയങ്ങളുണ്ടെന്ന് കരുതുക. ഒരു രൂപ നാണയങ്ങളുടെ എണ്ണം = 3x 50 പൈസ നാണയങ്ങളുടെ എണ്ണം = 220 - x - (3x) = 220 - (4x) 3x + [(220 – 4x)/2] + x/4 =160 (12x + 440 – 8x + x)/4 = 160 5x + 440 = 640 5x = 200 x = 40 50 പൈസ നാണയങ്ങളുടെ എണ്ണം = 220 - (4x) = 220 - (4 × 40) = 60 50 പൈസ നാണയങ്ങളുടെ എണ്ണം 60 ആണ്.

Question: 74

(3/5)x(3/5)^x= 81/625 ആണെങ്കിൽ, xxx^x ൻ്റെ മൂല്യം എന്ത്?

A16

B256

C0

D32

Answer:

B. 256

Explanation:

(3/5)x = 81/625

(3/5)4 = 81/625

x = 4

xx = 44 = 256

Question: 75

A, B, C എന്നിവരുടെ കാര്യക്ഷമത ആനുപാതികമായി 2: 3: 5 ആണ്. Aക്ക് 50 ദിവസത്തിനുള്ളിൽ ഒരു പ്രവൃത്തി പൂർത്തിയാക്കാൻ കഴിയും. എല്ലാവരും 5 ദിവസം ഒരുമിച്ച് പ്രവർത്തിക്കുന്നു, തുടർന്ന് C ജോലി ഉപേക്ഷിച്ചു, A, B എന്നിവർക്ക് ഒരുമിച്ച് എത്ര ദിവസത്തിനുള്ളിൽ ശേഷിക്കുന്ന ജോലി പൂർത്തിയാക്കാൻ കഴിയും?

A50 ദിവസം

B30 ദിവസം

C20 ദിവസം

D10 ദിവസം

Answer:

D. 10 ദിവസം

Explanation:

A, B, C എന്നിവരുടെ കാര്യക്ഷമത = 2 : 3 : 5 ആകെ ജോലി = 2 × 50 = 100 യൂണിറ്റ് A, B, C എന്നിവർ 5 ദിവസത്തിൽ എടുത്ത ജോലി = (2 + 3 + 5) × 5 = 10 × 5 = 50 യൂണിറ്റ് ശേഷിക്കുന്ന ജോലി = 100 – 50 = 50 യൂണിറ്റ് അവശേഷിക്കുന്ന ജോലി തീർക്കാൻ A, B എന്നിവർ എടുത്ത സമയം = 50/(2 + 3) = 50/5 = 10 ദിവസം.

Question: 76

പരീക്ഷയിൽ പങ്കെടുത്ത 210 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 45 ആണ്. പരാജയപ്പെട്ട വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 27ഉം വിജയിച്ച വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 54 ഉം ആണ്. വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം എത്രയാണ് ?

A120

B140

C180

D100

Answer:

B. 140

Explanation:

പരാജയപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം = x വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം = 210 – x x × 27 + (210 – x) × 54 = 210 × 45 ⇒ 27x + 11340 – 54x = 9450 ⇒ 54x – 27x = 11340 – 9450 ⇒ 27x = 1890 ⇒ x = 1890/27 ⇒ x = 70 വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം = 210 – 70 = 140

Question: 77

45 കി.മീ/മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു ട്രെയിൻ 9 കി.മീ/മണിക്കൂർ വേഗതയിൽ അതേ ദിശയിൽ ഓടുന്ന ഒരാളെ 20 സെക്കൻഡിൽ മറികടക്കുന്നു. അങ്ങനെയെങ്കിൽ ട്രെയിനിന്റെ നീളം കണ്ടെത്തുക.

A150 മീറ്റർ

B350 മീറ്റർ

C200 മീറ്റർ

D250 മീറ്റർ

Answer:

C. 200 മീറ്റർ

Explanation:

ആപേക്ഷിക വേഗത = (45 – 9) കി.മീ/മണിക്കൂർ = 36 കി.മീ/മണിക്കൂർ = 36 × 5/18 മീറ്റർ/സെക്കൻഡ് = 10 മീറ്റർ/സെക്കൻഡ്. സമയം = ട്രെയിനിന്റെ നീളം/ആപേക്ഷിക വേഗത 20 = ട്രെയിനിന്റെ നീളം/10 ⇒ ട്രെയിനിന്റെ നീളം = 20 സെക്കൻഡ് × 10 മീറ്റർ/സെക്കൻഡ് = 200 മീറ്റർ

Question: 78

ഒരു തുക സാധാരണ പലിശയിൽ 40 വർഷത്തിനുള്ളിൽ, അതിന്റെ 3 മടങ്ങ് ആകുന്നുവെങ്കിൽ, പലിശ നിരക്ക് കണ്ടെത്തുക.

A7%

B5%

C3%

D9%

Answer:

B. 5%

Explanation:

തുക = 3P SI = 3P - P 2P = (P × R × 40)/100 1 = R/5 R = 5%

Question: 79

ഇന്ത്യൻ ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന വിവിധ ഫണ്ടുകളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?

 1. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 266 ലാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
 2. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സർക്കാരിന് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്
 3. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 267 ലാണ് കണ്ടിജൻസി ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
 4. ഓരോ സംസ്ഥാനത്തിനും അതിന്റേതായ കണ്ടിൻജൻസി ഫണ്ട് ഉണ്ടെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 267(2)  

A1 , 2 , 3

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾ ഇന്ത്യൻ സർക്കാർ എടുത്ത വായ്പകൾ എന്നിവയെല്ലാം കൺസോളിഡേറ്റഡ് ഫണ്ടിലാണ് ഉൾക്കൊള്ളുന്നത്

Question: 80

എം.വിശ്വേശ്വരയ്യയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു.

2.ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയടെ പിതാവ് എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ തന്നെയാണ്.

3.അദ്ദേഹത്തിൻറെ ജന്മദിനമായ ഒക്ടോബർ 15 'ഇന്ത്യൻ എൻജിനീയേഴ്സ് ഡേ' ആയി ആചരിക്കുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Explanation:

🔹മുൻ മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ. 🔹മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. 🔹എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനുമായ ഇദ്ദേഹത്തെ, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവായും, ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയുടെ പിതാവായും കണക്കാക്കപ്പെടുന്നു. 🔹ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ ആണ്. 🔹വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു.