Question: 1

മീനു തന്റെ യാത്രയുടെ 3/4 ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത്. എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

A20

B25

C15

D30

Answer:

A. 20

Explanation:

1/4xDistance=5 Total distance=5x4=20km

Question: 2

1,2,4,7,11........ ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത് ?

A15

B16

C17

D18

Answer:

B. 16

Explanation:

1 + 1 = 2 2 + 2 = 4 4 + 3 = 7 7 + 4 = 11 11 + 5 = 16

Question: 3

പ്രകാശം അതിൻറെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം ?

Aപ്രകീർണ്ണനം

Bഅപവർത്തനം

Cവിസരണം

Dഇവയൊന്നുമല്ല

Answer:

A. പ്രകീർണ്ണനം

Question: 4

പ്രകാശത്തിൻറെ വേഗത വ്യത്യസ്ത മാധ്യമങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നു എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

Aലിയോൺ ഫുകോൾട്ട്

Bമൈക്കൾ ഫാരഡെ

Cഒലെ റോമർ

Dജെയിംസ് പ്രസ്‌കോട്ട് ജൂൾ

Answer:

A. ലിയോൺ ഫുകോൾട്ട്

Question: 5

അന്നജത്തെ ഭാഗീകമായി മാൾടോസ് ആക്കി മാറ്റുന്ന ഉമിനീരിലെ രാസാഗ്നി ഏതാണ് ?

Aസലൈവറി ആമിലേസ്

Bലൈസോസം

Cഅമൈല പെക്ടിൻ

Dഇതൊന്നുമല്ല

Answer:

A. സലൈവറി ആമിലേസ്

Question: 6

ശരീര വളർച്ചയെ സഹായിക്കുന്ന കോശ വിഭജന രീതി ഏതാണ് ?

Aക്രമഭംഗം

Bഊനഭംഗം

Cഫിഷൻ

Dബഡിങ്

Answer:

A. ക്രമഭംഗം

Question: 7

മനുഷ്യൻ്റെ ചെറുകുടലിൻ്റെ നീളം എത്ര ?

A5-6 മീറ്റർ

B2-3 മീറ്റർ

C1-2 മീറ്റർ

D1-3 മീറ്റർ

Answer:

A. 5-6 മീറ്റർ

Question: 8

നാനാവശത്തേക്ക് തിരിക്കുവാൻ കഴിയുന്ന സന്ധികളെ ഏതു പേരിൽ അറിയപ്പെടുന്നു ?

Aകീലസന്ധി

Bഗോളര സന്ധി

Cവിജാഗിരി സന്ധി

Dഇതൊന്നുമല്ല

Answer:

A. കീലസന്ധി

Question: 9

' പ്രിൻസിപ്പിയ മത്തമാറ്റിക്ക ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aഗലീലിയോ

Bന്യൂട്ടൺ

Cകെപ്ലർ

Dഐൻസ്റ്റീൻ

Answer:

B. ന്യൂട്ടൺ

Question: 10

ഒരാൾ 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു.അതിനുശേഷം വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ്15 മീറ്റർ സഞ്ചരിക്കുന്നു. എങ്കിൽ അയാൾ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എന്തകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത് ?

A45 മീറ്റർ

B40 മീറ്റർ

C35 മീറ്റർ

D53 മീറ്റർ

Answer:

A. 45 മീറ്റർ

Question: 11

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക :

ASTUA

BRQPA

CMLKA

DHGFA

Answer:

A. STUA

Explanation:

മറ്റുള്ളവയിലെല്ലാം അക്ഷരമാല ക്രമത്തിൽ ആദ്യ മൂന്നക്ഷരങ്ങൾ ഒരക്ഷരം പിറകിലേക്ക് നീങ്ങുന്നു.4 -ആമത്തെ അക്ഷരമായ A യ്ക്ക് മാറ്റമില്ല.

Question: 12

A യ്ക്ക് ഒരു ജോലി പൂർത്തിയാക്കാൻ 12 ദിവസം വേണം.B,A യെക്കാൾ 60% വേഗത്തിൽ ജോലി ചെയ്തു തീർക്കും. എങ്കിൽ A ചെയ്ത ജോലി എത്ര ദിവസം കൊണ്ട് B ഒറ്റയ്ക്ക് പൂർത്തിയാക്കും?

A7 1/2 ദിവസം

B8 3/2 ദിവസം

C5 1/7 ദിവസം

D6 1/5 ദിവസം

Answer:

A. 7 1/2 ദിവസം

Explanation:

A യും B യും ജോലി ചെയ്യുന്ന അംശബന്ധം : 160:100 160:100=8:5 8:5=12:x 8x=12*5 x=(12*5)/8=7 1/2 ദിവസം

Question: 13

ഒരാൾ അയാളുടെ ശമ്പളത്തിന്റെ 60% ആഹാരത്തിനും 15% വസ്ത്രത്തിനും ബാക്കി മറ്റു വീട്ടാവശ്യങ്ങൾക്കും ചെലവഴിക്കുന്നു. മറ്റു വീട്ടാവശ്യങ്ങൾക്ക് ചെലവാക്കുന്നത് 800 രൂപയായാൽ അയാളുടെ ശമ്പളമെന്ത് ?

A2400 രൂ.

B4000 രൂ.

C2400 രൂ.

D3200 രൂ.

Answer:

D. 3200 രൂ.

Explanation:

വീട്ടാവശ്യത്തിന് ചെലവാക്കുന്നത് = 100 - (60+15) = 25%. 25% എന്നത് 800 ആയാൽ, ശമ്പളം=(800/25) × 100 = 3200 രൂപ

Question: 14

ഒരു വരിയിലെ കുട്ടികളിൽ വാസുവിൻ്റെ സ്ഥാനം ഇടത്തു നിന്ന് പത്താമതാണ്. സാബു വലത്ത് നിന്ന് ഒൻപതാമതും . ഇവരുടെ സ്ഥാനങ്ങൾ പരസ്പരം മാറ്റിയാൽ വാസു ഇടത്തു നിന്ന് പതിനഞ്ചാമതാകുമെങ്കിൽ വരിയിൽ എത്ര കുട്ടികളുണ്ട് ?

A23

B31

C27

D28

Answer:

A. 23

Explanation:

ഇടതുവശത്ത് വാസുവിന് മുൻപ് 9 പേരും വലതുവശത്ത് സാബുവിന് മുൻപ് 8 പേരും വരി യിലുണ്ട്. ഇവർ സ്ഥാനം പരസ്പരം മാറ്റുമ്പോൾ വാസു ഇടതു നിന്ന് 15-ാമതാവും. അതായത് വാസുവിന് ശേഷം 8 പേർ കൂടി ഉണ്ടാവും. വരിയിൽ ആകെ 15 +8= 23 പേരുണ്ട്.

Question: 15

താഴെ കൊടുത്തിരിക്കുന്നവയിൽ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?

A43749

B86121

C12330

D43241

Answer:

D. 43241

Explanation:

ഒരു സംഖ്യയുടെ അക്കത്തുക 9 അല്ലെങ്കിൽ 9 ന്റെ ഗുണിതങ്ങൾ ആയാൽ ആ സംഖ്യയെ 9 കൊണ്ട് പൂർണമായി ഹരിക്കാം. 4 + 3 + 2 + 4 + 1 = 14 14 ഒൻപതിന്റെ ഗുണിതമല്ല 43241 നെ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയില്ല

Question: 16

ഒരു പേന വിറ്റപ്പോൾ 2.5% നഷ്ടം വന്നു. അത് ഇപ്പോൾ വിറ്റവിലയേക്കാൾ 15 രൂപ കൂട്ടിയാണ് വിറ്റിരുന്നതെങ്കിൽ 7.5 % ലാഭം കിട്ടുമായിരുന്നു. എങ്കിൽ അതിന്റെ വിറ്റവില എത്ര ?

A150

B155

C146.25

D140.5

Answer:

C. 146.25

Explanation:

വാങ്ങിയ വിലയുടെ 2.5+7.5= 10% ആണ് 15 രൂപ. വാങ്ങിയ വില x(10/100)=15 വാങ്ങിയ വില = 15x (100/10) =150 രൂപ വിറ്റവില=150x97.5/100 =146.25

Question: 17

ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തി സ്വഭാവം നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?

Aജനറ്റിക് എഞ്ചിനീയറിംഗ്

Bബയോ ടെക്‌നോളജി

Cഎക്സോ ബയോളജി

Dഇതൊന്നുമല്ല

Answer:

A. ജനറ്റിക് എഞ്ചിനീയറിംഗ്

Question: 18

ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം?

Aമെർക്കുറി

Bപ്ലാറ്റിനം

Cമെഗ്നീഷ്യം

Dസോഡിയം

Answer:

B. പ്ലാറ്റിനം

Explanation:

ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം - പ്ലാറ്റിനം ക്വിക് സിൽവർ എന്നറിയപ്പെടുന്ന ലോഹം - മെർക്കുറി

Question: 19

ചെറുകുടലിന്റെ ആദ്യ ഭാഗം ?

Aജെജുനം

Bഡുവോഡിനം

Cഇലിയം

Dഇതൊന്നുമല്ല

Answer:

B. ഡുവോഡിനം

Question: 20

34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?

Aതിരുവനന്തപുരം

Bഎറണാകുളം

Cകണ്ണൂർ

Dകാസർകോഡ്

Answer:

A. തിരുവനന്തപുരം

Question: 21

പെരിങ്ങൽകൂത്ത് ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?

Aകല്ലട

Bവളപട്ടണം പുഴ

Cചാലക്കുടി പുഴ

Dചാലിയാർ

Answer:

C. ചാലക്കുടി പുഴ

Question: 22

ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏതു കൃതിക്കാണ് ?

Aപാക്സ് ഇൻഡിക്ക

Bദി പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ

Cദി ഗ്രേറ്റ് ഇന്ത്യൻ നോവൽ

Dആൻ ഇറ ഓഫ് ഡാർക്ക്നെസ്സ്

Answer:

D. ആൻ ഇറ ഓഫ് ഡാർക്ക്നെസ്സ്

Question: 23

' അമ്മ കൂട്ടിയോട് കഥ പറഞ്ഞു ' അടിയിൽ വരയിട്ട പദം ഏത് വിഭക്തിക്ക് ഉദാഹരണമാണ് ?

Aസംയോജിക

Bപ്രതിഗ്രാഹിക

Cനിർദ്ദേശിക

Dആധാരിക

Answer:

A. സംയോജിക

Question: 24

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ആസ്ഥാനം എവിടെ ?

Aമുംബൈ

Bകൊൽക്കത്ത

Cഡൽഹി

Dലക്നൗ

Answer:

C. ഡൽഹി

Question: 25

ഇന്ത്യൻ എൻജിനീയറിങിൻ്റെ പിതാവ് ആരാണ് ?

Aവി കെ ആർ വി റാവു

Bഅമർത്യാ സെൻ

CM വിശ്വേശരയ്യ

DP C മഹലനോബിസ്

Answer:

C. M വിശ്വേശരയ്യ

Question: 26

ഗാന്ധിജിയുടെ ' ഹിന്ദ് സ്വരാജ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?

A1901

B1904

C1905

D1909

Answer:

D. 1909

Question: 27

ഉപഭോക്തൃ കോടതികൾ സ്ഥാപിക്കപ്പെടുന്നതിന് കാരണമായ നിയമം?

Aഉപഭോക്തൃ സംരക്ഷണ നിയമം 1986

Bഉപഭോക്ത സംരക്ഷണ നിയമം 2019

Cഉപഭോക്തൃ സംരക്ഷണ നിയമം 1990

Dഇവയൊന്നുമല്ല

Answer:

A. ഉപഭോക്തൃ സംരക്ഷണ നിയമം 1986

Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986

Question: 28

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം ഏത്?

Aഅമ്മമാർ

Bഅച്ഛൻമാർ

Cമക്കൾ

Dതട്ടാന്മാർ

Answer:

C. മക്കൾ

Explanation:

പുല്ലിങ്കം ആണോ സ്ത്രീലിങ്കം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്,സ്ത്രീപുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനമാണ് അലിംഗ ബഹുവചനം

Question: 29

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

Aഅന്നു റാണി

Bദീപാ മാലിക്

Cവിപിന്‍ കസന

Dനീരജ് ചോപ്ര

Answer:

D. നീരജ് ചോപ്ര

Question: 30

വിനയച്ചത്തിന് ഉദാഹരണമേത് ?

Aവരുന്നയാൾ

Bകൊല്ലുന്ന രാജാവ്

Cകുട്ടി

Dകാണാൻ പോയി

Answer:

D. കാണാൻ പോയി

Explanation:

ഒരു പൂർണ്ണ ക്രിയയെ ആശ്രയിക്കുന്ന അപൂർണ്ണ ക്രിയയാണ് വിനയച്ചം.

Question: 31

ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം ഏതാണ് ?

Aഗുരുവായൂർ

Bതിരുവയ്യാർ

Cഅഡയാർ

Dചെന്നൈ

Answer:

B. തിരുവയ്യാർ

Question: 32

ഗര്‍ഭച്ഛിദ്ര നിരോധന നിയമം നടപ്പിൽ ആയ വർഷം ഏതാണ് ?

A1971

B1973

C1972

D1970

Answer:

A. 1971

Question: 33

ഒരു നെറ്റ് വർക്കിലെ കംപ്യൂട്ടറുകൾ ബന്ധിപ്പിക്കുകയും ആവശ്യമുള്ള കംപ്യുട്ടറുകളിലേക്ക് മാത്രം ഡാറ്റ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഉപകരണം ഏതാണ് ?

Aഹബ്

Bസ്വിച്ച്

Cറിപ്പീറ്റർ

Dഗേറ്റ് വേ

Answer:

B. സ്വിച്ച്

Question: 34

പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവർക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും സഹായങ്ങളും നല്‍കുന്നതിന് കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?

Aക്വിറ്റ് ലൈൻ

Bക്വിറ്റ് സ്‌മോക്കിങ്

Cക്വിറ്റ് റ്റുബാക്കോ

Dക്വിക്ക് ക്വിറ്റ്

Answer:

A. ക്വിറ്റ് ലൈൻ

Explanation:

ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ഈ ക്വിറ്റ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്.

Question: 35

ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?

Aകേരള എംപ്ലോയ്‌മെന്റ് പ്രോഗ്രാം

Bനോളജ് പോർട്ടൽ

Cനോളജ് ഇക്കോണമി മിഷൻ

Dഎംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം

Answer:

C. നോളജ് ഇക്കോണമി മിഷൻ

Question: 36

ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം ?

A1957

B1965

C1978

D1954

Answer:

A. 1957

Question: 37

പ്രഥമ ലോക കേരള സഭയുടെ വേദി

Aകൊച്ചി

Bതിരുവനന്തപുരം

Cകോഴിക്കോട്

Dകൊല്ലം

Answer:

B. തിരുവനന്തപുരം

Question: 38

കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?

Aആര്‍. ശ്രീലേഖ

Bആർ. നിശാന്തിനി

Cജെനി ജെറോം

Dകിരൺ ബേദി

Answer:

B. ആർ. നിശാന്തിനി

Question: 39

' ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് ' ( TRYSEM ) പദ്ധതി ആരംഭിച്ചത് എന്ന് ?

A1978

B1979

C1980

D1981

Answer:

B. 1979

Question: 40

'ലക്ഷം വീട് കോളനി' എന്ന പദ്ധതി തുടങ്ങിയത് :

Aഎസ്.എൻ.പണ്ടാല

Bഇ.എം.എസ് .

Cഎം.എൻ.ഗോവിന്ദൻ നായർ

Dഇവരാരുമല്ല

Answer:

C. എം.എൻ.ഗോവിന്ദൻ നായർ

Question: 41

സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ സ്ഥാപനം ?

AKSEB

BKSFE

CKTDC

DKICDC

Answer:

A. KSEB

Explanation:

🔹 ഈ സർവേ നടത്തിയത് - കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ (KSIDC) 🔹 1912ൽ വിളിച്ച് ആവശ്യം അറിയിച്ചാൽ സഹായം ലഭ്യമാക്കുന്ന 'സേവനങ്ങൾ വാതിൽപ്പടിയിൽ' എന്ന പദ്ധതി KSEB നടപ്പാക്കിയതാണ്. 🔹 വൈദ്യുതി മന്ത്രി - കെ.കൃഷ്ണൻകുട്ടി

Question: 42

1957 മുതൽ 1959 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?

Aഇ എം എസ്

Bപട്ടം താണുപിള്ള

Cആർ. ശങ്കർ

Dസി. അച്യുതമേനോൻ

Answer:

A. ഇ എം എസ്

Question: 43

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ?

Aറോസമ്മ പുന്നൂസ്

Bപത്മ രാമചന്ദ്രൻ

Cലിസ്സി ജേക്കബ്

Dനീല ഗംഗതരാൻ

Answer:

B. പത്മ രാമചന്ദ്രൻ

Explanation:

🔹 പത്മ രാമചന്ദ്രൻ ചീഫ് സെക്രട്ടറിയായ വർഷം - 1991 🔹 ISTD തിരുവനന്തപുരം ചാപ്റ്ററിന്റെ സ്ഥാപക ചെയർപേഴ്സണാണ് പത്മ രാമചന്ദ്രൻ.

Question: 44

' കലകളുടെ രാജാവ് ' എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?

Aകഥകളി

Bമോഹിനിയാട്ടം

Cതെയ്യം

Dപടയണി

Answer:

A. കഥകളി

Question: 45

സ്ത്രീലിംഗപദമെഴുതുക - ജനിതാവ് ?

Aജനനി

Bജനിതി

Cജനിതി

Dജനയിത്രി

Answer:

D. ജനയിത്രി

Question: 46

അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ ഒ.എം നമ്പ്യാരുമായി ശരിയല്ലാത്തത് തിരഞ്ഞെടുക്കുക:

Aദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി

B1985ല്‍ ദ്രോണാചാര്യ അവാർഡ് ലഭിച്ചു

Cമിൽഖ സിംഗിന്റെ പരിശീലകൻ

D2021 പത്മശ്രീ ലഭിച്ചു

Answer:

C. മിൽഖ സിംഗിന്റെ പരിശീലകൻ

Explanation:

1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പി ടി ഉഷയുടെ പരിശീലകനായിരുന്നു ഒ.എം നമ്പ്യാർ.

Question: 47

' നെയ്യിൽ കൈമുക്കുക ' എന്ന ശൈലിയുടെ അർഥമെന്ത് ?

Aക്രൂരത കാണിക്കുക

Bകഷ്ടപ്പെടുത്തുക

Cപാഴ് ചിലവ് ചെയ്യുക

Dസത്യം ചെയ്യുക

Answer:

D. സത്യം ചെയ്യുക

Question: 48

വിധായക പ്രകാരത്തിനു ഉദാഹരണമേത് ?

Aവരുന്നു

Bവരണം

Cവരട്ടെ

Dവരാം

Answer:

B. വരണം

Question: 49

മഹാ + ഋഷി

Aമഹർഷി

Bമഹഋഷി

Cമഹാർഷി

Dമഹാഋഷി

Answer:

A. മഹർഷി

Question: 50

If you went there,you __________________

Acould see it.

Bcould have see it.

Ccould have seen it.

Dcan see it.

Answer:

A. could see it.

Explanation:

If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + v1 ഉപയോഗിക്കണം .

Question: 51

He was coming,_____? Choose the correct question tag .

Awas he

Bwere he

Cweren't he

Dwasn't he

Answer:

D. wasn't he

Explanation:

ഇവിടെ auxiliary verb ഉപയോഗിച്ചിരിക്കുന്നത് 'was' ആണ് . ചോദ്യം positive ആയതുകൊണ്ട് ഉത്തരം negative ആയിരിക്കണം . was ന്റെ negative wasn't ആണ് . pronoun ആയിട്ടു 'he' ഉപയോഗിക്കണം .

Question: 52

Ammu said to me "I make a kite.""(Change into Indirect speech )

AAmmu told me that she had made a kite.

BAmmu told me that she make a kite.

CAmmu told me that she has made a kite.

DAmmu told me that she made a kite.

Answer:

D. Ammu told me that she made a kite.

Explanation:

Direct speech ൽ said to വന്നാൽ indirect speech ൽ reporting verb 'told' ഉപയോഗിക്കണം . Direct speech ൽ ' I ' വന്നാൽ indirect speech ൽ She/ He ഉപയോഗിക്കണം . ഇവിടെ അമ്മു ആയതുകൊണ്ട് She ഉപയോഗിക്കണം . Direct speech ൽ V1(ഇവിടെ make) വന്നാൽ indirect speech ൽ V2(ഇവിടെmade )വരും .

Question: 53

My dog is ___ Dalmatian.

Athe

Ban

Ca

Din

Answer:

C. a

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക

Question: 54

They _____ written three letters already.

Ahave

Bhas

Cwas

Dis

Answer:

A. have

Explanation:

Sentence ൽ just, just now, yet, ever, so far, already, recently, lately, till now എന്നി വാക്കുകൾ വന്നാൽ present perfect tense (has/have + V3 ) ഉപയോഗിക്കണം .

Question: 55

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ രൂപീകരണത്തിന് വഴിതെളിച്ച കമ്മീഷൻ?

Aമെക്കാളെ കമ്മീഷൻ

Bകോത്താരി കമ്മീഷൻ

Cനാനാവതി കമ്മീഷൻ

Dമിന്റോ കമ്മീഷൻ

Answer:

A. മെക്കാളെ കമ്മീഷൻ

Question: 56

Meaning of the idiom "To show white feather"

ATo show happy

BTo show fear

CTo show a drama

DNone of the above

Answer:

B. To show fear

Explanation:

To show white feather : ഭയം പ്രകടിപ്പിക്കുക .

Question: 57

An young person of unusual or remarkable talent is called

AProdigy

BActor

CSculptor

DNone of the above

Answer:

A. Prodigy

Explanation:

Sculptor : കൊത്തുപണിക്കാരന്‍

Question: 58

The Passive form of "Who teaches Mathematics ?"

A"By whom was Mathematics taught ?"

B"By whom is being Mathematics taught ?"

C"By whom Mathematics is being taught ?"

D"By whom is Mathematics taught ?"

Answer:

D. "By whom is Mathematics taught ?"

Explanation:

Who ൽ തുടങ്ങുന്ന Questionനെ Passive Voice ൽ ആക്കുന്ന വിധം : Who ന് ശേഷം V1 / Verb + s,es /do/does വന്നാൽ : Passive form : By whom + is/am/are + object + V3 . By whom + is + mathematics + taught .

Question: 59

She yielded _____ his enemy.

Aat

Bon

Cby

Dto

Answer:

D. to

Explanation:

Yield നു ശേഷം ഉപയോഗിക്കുന്ന preposition 'to' ആണ് . Eg : At last they yield to our advice. (അവസാനം അവർ ഞങ്ങളുടെ ഉപദേശത്തിന് വഴങ്ങി )

Question: 60

കേരളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഏത്?

Aഎ) ഉണ്ണുനീലിസന്ദേശം

Bബി) ശുകസന്ദേശം

Cസി)മയൂരസന്ദേശം

DD) റാണി സന്ദേശം

Answer:

B. ബി) ശുകസന്ദേശം

Question: 61

ചുവടെ കൊടുത്തിരിക്കുന്നവയിൽ എഴുത്തച്ഛന്റെ കൃതികൾ അല്ലാത്തത് ഏത്?

Aമഹാഭാരതം കിളിപ്പാട്ട്

Bപഞ്ചതന്ത്രം കിളിപ്പാട്ട്

Cഹരിനാമകീർത്തനം

Dഇരുപത്തിനാലുവൃത്തം

Answer:

B. പഞ്ചതന്ത്രം കിളിപ്പാട്ട്

Question: 62

കഥകളിനടനം എന്നറിയപ്പെട്ടിരുന്ന നൃത്തരൂപത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?

Aകേരളനടനം

Bകഥകളി

Cമോഹിനിയാട്ടം

Dകൂടിയാട്ടം

Answer:

A. കേരളനടനം

Question: 63

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്നത് ആർട്ടിക്കിൾ 23 പ്രകാരമാണ്.

2.ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം നൽകുന്നത് ആർട്ടിക്കിൾ 25 ആണ്.

3.കരുതൽ തടങ്കൽ നെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ആണ്  അനുച്ഛേദം 22.


A1 മാത്രം ശരി

B1,3 മാത്രം ശരി

C2,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 64

1931 - ലെ ഗുരുവായൂർ സത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് ആരാണ് ?

Aകെ. കേളപ്പൻ

Bടി. കെ. മാധവൻ

Cമന്നത്ത് പത്മനാഭൻ

Dകെ. മാധവൻ നായർ

Answer:

A. കെ. കേളപ്പൻ

Explanation:

1931-32 കാലത്ത് നടന്ന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം. ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിലൂടെ ലക്ഷ്യംവെച്ചത്. കോഴിക്കോട് നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽവെച്ച് തീണ്ടലിനും മറ്റ് അനാചാരങ്ങളാക്കുമെതിരായി സമരം നടത്താൻ തീരുമാനിക്കുകയുണ്ടായി. തുടർന്ന് ഗുരുവായൂരിൽ വെച്ച് സമരം നടത്താനും കെ.കേളപ്പൻ നേതാവായും തീരുമാനിക്കപ്പെട്ടു.

Question: 65

വാസ്കോഡഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ഏതാണ്?

A1500

B1501

C1502

D1505

Answer:

C. 1502

Explanation:

മാനുവൽ ഒന്നാമന്റെ നിർദ്ദേശപ്രകാരം 1502 ജനുവരി 10-ന്‌ രണ്ടാം ദൌത്യവുമായി ഗാമ വീണ്ടും ഇന്ത്യയിലെയ്ക്ക് പുറപ്പെട്ടു. ഗാമയെ പേർഷ്യ, അറേബ്യ, ഇന്ത്യ എന്നീ സമുദ്രങ്ങളുടെ അഡ്മിറലായി നിയമിച്ചിരുന്നു. ഇത്തവണ സായുധസേനാ ബലം കൂടുതൽ ആയിരുന്നു സംഘത്തിൽ.നാവികവ്യൂഹത്തിൽ 15 കപ്പലുകളും എണ്ണൂറു സൈനികരുമുണ്ടായിരുന്നു.

Question: 66

ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട ഏതാണ്?

Aവടക്കേ കോട്ട

Bസെൻ്റ് ജോർജ് കോട്ട

Cമാനുവൽ കോട്ട

Dനെടും കോട്ട

Answer:

C. മാനുവൽ കോട്ട

Explanation:

ഇന്ത്യയിൽ യൂറോപ്യന്മാർ ആദ്യം നിർമ്മിച്ച കോട്ടയാണ്‌ കൊച്ചി കോട്ട.ഫോർട്ട്‌ മാനുവൽ ഡി കൊച്ചി എന്നാണ്‌ പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്. ഇത് പോർച്ചുഗീസുകാരുടെ ഒരു ശക്തികേന്ദ്രവും കൊച്ചി മഹാരാജാവും പോർച്ചുഗൽ രാജ്യവും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന്റെ പ്രതീകവുമാണ്. പോർച്ചുഗൽ രാജാവായ മാനുവൽ ഒന്നാമന്റെ പേരിൽ അറിയപ്പെടുന്ന ഇത് ഏഷ്യയിലെ ആദ്യത്തെ പോർച്ചുഗീസ് കോട്ടയായിരുന്നു

Question: 67

Elephant is the ________ animal on land.

Abiggest

Bbigger

Cbig

DNone of these

Answer:

A. biggest

Explanation:

'Big' ന്റെ 3 forms ആണ് , Positive degree : Big Comparative degree : Bigger Superlative degree : Biggest Adjective ന്റെ മുന്നിൽ 'the' വരുമ്പോൾ എപ്പോഴും superlative degree use ചെയ്യണം .

Question: 68

താഴെ പറയുന്ന പ്രസ്താവനകൾ ഏത് പ്രോഗ്രാമിങ് ലാംഗ്വേജിനെപ്പറ്റിയാണ് എന്ന് തിരിച്ചറിയുക ?

 1. 1957 ൽ ജോൺ ബർക്കസ് എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ വികസിപ്പിച്ചു 
 2. ആദ്യത്തെ ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ് ഇത് 
 3. പുതിയ കമ്പ്യൂട്ടർ പ്രോസസറുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നതിനുള്ള പ്രോഗ്രാമുകൾ എഴുതാൻ ഉപയോഗിക്കുന്നു 

Aകോബോൾ

Bഫോർട്രാൻ

Cജാവ

Dഗ്രാഡ്സ്

Answer:

B. ഫോർട്രാൻ

Explanation:

ഫോർട്രാൻ 🔹 ' FORmula TRANslation ' എന്നതിന്റെ ചുരുക്കെഴുത്താണ് ഫോർട്രാൻ 🔹 1957 ൽ ജോൺ ബർക്കസ് എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ വികസിപ്പിച്ചു 🔹 ആദ്യത്തെ ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ് ഇത് 🔹 പുതിയ കമ്പ്യൂട്ടർ പ്രോസസറുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നതിനുള്ള പ്രോഗ്രാമുകൾ എഴുതാൻ ഉപയോഗിക്കുന്നു

Question: 69

' പിതാവെന്നനിലയിലുള്ള ചുമതല നിശ്ചയിക്കുന്നതിൽ മതത്തിനും ജാതിക്കും വിശ്വാസത്തിനുമൊന്നും ഒരു പങ്കുമില്ലെന്ന് ' വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?

Aമദ്രാസ് ഹൈക്കോടതി

Bബോംബൈ ഹൈക്കോടതി

Cകേരള ഹൈക്കോടതി

Dഉത്തരാഖണ്ഡ് ഹൈക്കോടതി

Answer:

C. കേരള ഹൈക്കോടതി

Question: 70

ശെരിയായ ജോഡി ഏതാണ്?

1. മിൽക്ക് ഓഫ്  ലൈം  -  കാൽസ്യം ഹൈഡ്രോക്സൈഡ് 

2.ബ്ലീച്ചിങ് പൗഡർ           -  കാൽസ്യംഹൈപ്പോക്ലോറൈറ്റ് 

3. ക്വിക്ക്  ലൈം              -   കാൽസ്യം കാർബണേറ്റ്  

A1&2

B2&3

C1&3

D1,2&3

Answer:

A. 1&2

Explanation:

ക്വിക്ക് ലൈം എന്നറിയപ്പെടുന്നത് -കാൽസ്യം ഓക്സൈഡ്

Question: 71

' സ്‌പീക്കറുടെ സ്ഥാപനവും അവരുടെ പങ്കും ' ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് എവിടെനിന്നാണ് ?

Aഐറിഷ് ഭരണഘടന

Bബ്രിട്ടീഷ് ഭരണഘടന

Cഅമേരിക്കൻ ഭരണഘടന

Dകനേഡിയൻ ഭരണഘടന

Answer:

B. ബ്രിട്ടീഷ് ഭരണഘടന

Question: 72

ഇന്ത്യയിൽ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിൽ മേൽനോട്ടം വഹിക്കുന്നതിനും നിർദേശം നൽകുന്നതിനും നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിനും ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ടെന്ന് പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?

A322

B324

C326

D327

Answer:

B. 324

Question: 73

പോക്സോ ഇ–ബോക്സ് പദ്ധതി ഉദ്ഘാടനം ചെയ്തതാര്?

Aസോണിയാഗാന്ധി

Bരാഹുൽ ഗാന്ധി

Cമേനക ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

C. മേനക ഗാന്ധി

Explanation:

കുട്ടികളുടെ നേര്‍ക്കുണ്ടാകുന്ന ലൈംഗികപീഡനം സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി നല്‍കാനായി ആരംഭിച്ച പദ്ധതി ആണ് പോക്സോ ഇ–ബോക്സ്

Question: 74

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന് വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രം?

Aകോമൾ

Bമാനായി

Cലെഡ്കി

Dആവാസ്

Answer:

A. കോമൾ

Question: 75

ഐ. ടി. ആക്ട് നിലവിൽ വന്നപ്പോൾ വിവരസാങ്കേതിക വിദ്യ (IT) വകുപ്പ് മന്ത്രി ആയിരുന്ന വ്യക്തി?

Aരവിശങ്കർ പ്രസാദ്

Bഎ ബി വാജ്പേയി

Cമൻമോഹൻ സിംഗ്

Dപ്രമോദ് മഹാജൻ

Answer:

D. പ്രമോദ് മഹാജൻ

Question: 76

ഏഴാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ചാ നിരക്ക് എത്രയായിരുന്നു ?

A6.01 %

B5.01%

C5%

D6%

Answer:

A. 6.01 %

Explanation:

5% വളർച്ച ലക്‌ഷ്യം വച്ച ഏഴാം പഞ്ചവത്സര പദ്ധതിക്ക് 6.01% വളർച്ചയും ആളോഹരി വരുമാനവളർച്ചാനിരക്ക് 3.7% വും കൈവരിക്കാനായി.

Question: 77

 1.   നൈട്രേറ്റുകളുടെ സാനിധ്യമറിയാനുള്ള ബ്രൗൺ റിങ് ടെസ്റ്റിൽ ഉപയോഗിക്കുന്നു   
 2. കാർ ബാറ്ററിയിലും ഡൈനാമിറ്റിലും പ്രയോജനപ്പെടുത്തുന്നു   
 3. നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ലെഡ് ചേംബർ പ്രക്രിയ എന്നറിയപ്പെടുന്നു    
 4. എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്നു 

ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ? 


Aസൾഫ്യൂരിക് ആസിഡ്

Bനൈട്രിക് ആസിഡ്

Cഹൈഡ്രോക്ലോറിക് ആസിഡ്

Dഫോർമിക് ആസിഡ്

Answer:

A. സൾഫ്യൂരിക് ആസിഡ്

Explanation:

സൾഫ്യൂരിക് ആസിഡ് 🔹 നൈട്രേറ്റുകളുടെ സാനിധ്യമറിയാനുള്ള ബ്രൗൺ റിങ് ടെസ്റ്റിൽ ഉപയോഗിക്കുന്നു 🔹 കാർ ബാറ്ററിയിലും ഡൈനാമിറ്റിലും പ്രയോജനപ്പെടുത്തുന്നു 🔹 നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ലെഡ് ചേംബർ പ്രക്രിയ എന്നറിയപ്പെടുന്നു 🔹 എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്നു

Question: 78

ഇവയിൽ കടൽ തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ?

1.ഗുജറാത്ത് , മഹാരാഷ്ട്ര 

2.ഗോവ, കർണാടക.

3.രാജസ്ഥാൻ, മധ്യപ്രദേശ്.

4 ഒഡീഷ , വെസ്റ്റ് ബംഗാൾ

A1,2,3

B2,3,4

C1,2,4

D1,3,4

Answer:

C. 1,2,4

Explanation:

ഗുജറാത്ത് ,മഹാരാഷ്ട്ര, ഗോവ , കർണാടക, കേരളം , തമിഴ്നാട് , ആന്ധ്രപ്രദേശ്, ഒഡിഷ , വെസ്റ്റ് ബംഗാൾ എന്നിവയാണ് ഇന്ത്യയിൽ കടൽതീരം ഉള്ള സംസ്ഥാനങ്ങൾ.

Question: 79

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാൻ ആണ്.

2.ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ ആണ്.

3.ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം നാഗാലാൻഡ് ആണ് .

A1,2

B1,3

C2 മാത്രം.

D3 മാത്രം.

Answer:

D. 3 മാത്രം.

Explanation:

ഏറ്റവും കുറവ് രാജ്യാന്തര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം ആണ് നാഗാലാൻഡ്. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം രാജസ്ഥാനും , അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം സിക്കിമും ആണ്. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ ആണ്.

Question: 80

ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ എത്ര ഭൂപ്രകൃതി വിഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു ?

A2

B4

C5

D3

Answer:

B. 4

Explanation:

ഭൗമോപരിതല സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ 4 ഭൂപ്രകൃതി വിഭാഗങ്ങൾ ആയി തരം തിരിച്ചിരിക്കുന്നു: 1.ഉത്തര പർവത മേഖല 2. ഉത്തരമഹാസമതലം 3.ഉപദ്വീപീയ പീഠഭൂമി 4.തീര സമതലങ്ങളും ദ്വീപുകളും

Question: 81

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ.

2.ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് പാമീർ പർവ്വതനിരയാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Explanation:

മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമീർ പർവ്വതനിര. ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ. തയാൻ ഷാൻ, കാറക്കോറം, കുൻലുൻ, ഹിന്ദുകുഷ് എന്നീ നിരകളുടെ സംഗമസ്ഥാനത്താണ്‌ ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടതാണ് ഇവ. അത്കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിച്ച്പോരുന്നു,

Question: 82

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ?

Aദക്ഷിണാഫ്രിക്ക

Bഇംഗ്ലണ്ട്

Cഇന്ത്യ

Dശ്രീലങ്ക

Answer:

C. ഇന്ത്യ

Explanation:

1000മത് മത്സരം കളിച്ചത് വെസ്റ്റിൻഡീസ് എന്ന രാജ്യത്തിനെതിരെയാണ്. മത്സര വേദി - നരേന്ദ്രമോദി സ്റ്റേഡിയം അഹമ്മദാബാദ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം - ഇംഗ്ലണ്ട്

Question: 83

2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?

Aദക്ഷിണാഫ്രിക്ക

Bഇന്ത്യ

Cവെസ്റ്റിൻഡീസ്

Dപാകിസ്ഥാൻ

Answer:

B. ഇന്ത്യ

Explanation:

▪️ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു ▪️വേദി - വെസ്റ്റിൻഡീസ് ▪️ ഇന്ത്യയുടെ ക്യാപ്റ്റൻ - യഷ്ദുൽ ▪️ അഞ്ചാം തവണയാണ് ഇന്ത്യ കിരീടം നേടുന്നത്. കിരീടം നേടിയ വർഷങ്ങൾ 1️⃣ 2000 2️⃣ 2008 3️⃣ 2012 4️⃣ 2018 5️⃣ 2022

Question: 84

ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിളുകൾ .

 1. ആർട്ടിക്കിൾ 52 - രാഷ്ട്രപതിയുടെ പദവിയെക്കുറിച്ച് പറയുന്നു 
 2. ആർട്ടിക്കിൾ 54 -  പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് രീതികൾ   
 3. ആർട്ടിക്കിൾ 55 - രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നു  
 4. ആർട്ടിക്കിൾ 58 - പ്രസിഡന്റ്‌ ആകാൻ വേണ്ട യോഗ്യതകൾ

ശരിയല്ലാത്ത ജോഡി ഏതൊക്കെയാണ് ? 

A1 , 2

B2 , 3

C3 , 4

Dഇവയെല്ലാം ശരി

Answer:

B. 2 , 3

Explanation:

ആർട്ടിക്കിൾ 52 - രാഷ്ട്രപതിയുടെ പദവിയെക്കുറിച്ച് പറയുന്നു ആർട്ടിക്കിൾ 54 - രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നു ആർട്ടിക്കിൾ 55 - പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് രീതികൾ ആർട്ടിക്കിൾ 58 - പ്രസിഡന്റ്‌ ആകാൻ വേണ്ട യോഗ്യതകൾ

Question: 85

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാപ്റ്റർ ആണ്  റോയൽ ചാർട്ടർ. 

2.ഈസ്റ്റിന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി ജെയിംസ് ഒന്നാമൻ ആണ്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

B. 2 മാത്രം.

Explanation:

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ 15 വർഷത്തേക്ക് വ്യാപാരം നടത്താൻ അനുമതി നൽകിയ ചാപ്റ്റർ ആണ് റോയൽ ചാർട്ടർ. ഈസ്റ്റിന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി എലിസബത്ത് രാജ്ഞിയാണ്.എന്നാൽ പിന്നീട് ജെയിംസ് ഒന്നാമൻ വ്യാപാര കാലാവധി നീട്ടി നൽകി.

Question: 86

ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയിലെ ആധിപത്യത്തിനു വേണ്ടി ബ്രിട്ടീഷുകാരും ഡച്ചുകാരും തമ്മിൽ ഇന്ത്യയിൽ നടത്തിയ യുദ്ധങ്ങൾ ആണ് കർണാട്ടിക് യുദ്ധങ്ങൾ എന്ന് അറിയപ്പെട്ടത്. 

2.1746 മുതൽ 1763 വരെയാണ് കർണാട്ടിക് യുദ്ധങ്ങൾ നീണ്ടുനിന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

B. 2 മാത്രം.

Explanation:

18-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നടന്ന യുദ്ധങ്ങളുടെ പരമ്പരകളാണ് കർണ്ണാട്ടിക് യുദ്ധങ്ങൾ. ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും ഇന്ത്യയിലെ വ്യാപാര താൽപ്പര്യങ്ങളാണ് ഈ യുദ്ധങ്ങൾക്ക് കാരണമായത്. ഇന്നത്തെ തമിഴ്‌നാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലാണ് ഈ യുദ്ധങ്ങൾ നടന്നത്.1746 മുതൽ 1763 വരെയുള്ള വർഷങ്ങളിലായി മൂന്ന് കർണ്ണാട്ടിക് യുദ്ധങ്ങളാണ് നടന്നത്.

Question: 87

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?

Aപുതുച്ചേരി

Bആൻഡമാൻ & നിക്കോബാർ

Cജമ്മു കശ്മീർ

Dലഡാക്

Answer:

C. ജമ്മു കശ്മീർ

Explanation:

ഇന്ത്യയുടെ ദേശീയ ഏകജാലക സംവിധാനം നിക്ഷേപകരെ അവരുടെ ബിസിനസ് ആവശ്യകതകൾക്കനുസരിച്ച് തിരിച്ചറിയുന്നതിനും അപേക്ഷിക്കുന്നതിനും സഹായിക്കുന്നതിനുള്ള ഒരു ഉപദേശക ഗൈഡായി നിർമ്മിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. 32 കേന്ദ്ര വകുപ്പുകളും 14 സംസ്ഥാനങ്ങളും ഈ സംവിധാനത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. 2021 സെപ്റ്റംബറിലാണ് ഈ പ്ലാറ്റ്ഫോം സോഫ്റ്റ് ലോഞ്ച് ചെയ്തത്.

Question: 88

2022ൽ 'ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍' എന്ന വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഇന്ത്യൻ ചിത്രം ?

AAscension

BSummer of Soul

CFlee

DWriting With Fire

Answer:

D. Writing With Fire

Explanation:

ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ 'ഖബര്‍ ലഹാരിയ' എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് 'റൈറ്റിങ് വിത്ത് ഫയര്‍'. മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുഷ്മിത് ഘോഷും ചേര്‍ന്നാണ് 'റൈറ്റിങ് വിത്ത് ഫയര്‍' ഒരുക്കിയത്. ചോദ്യത്തിൽ നൽകിയിരിക്കുന്ന എല്ലാ ഓപ്ഷനുകളും "ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍" എന്ന വിഭാഗത്തിൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഡോക്യൂമെന്ററികളാണ്.

Question: 89

കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ ?

Aകരുതൽ

Bതാങ്ങ്

Cതണൽ

Dഒപ്പം

Answer:

A. കരുതൽ

Explanation:

സംരംഭകരുടെയും കൃഷിസംഘങ്ങളുടെയും ഉത്പന്നങ്ങള്‍ കിറ്റുകളിലാക്കി അയല്‍ക്കൂട്ടങ്ങളിലേക്ക് ആവശ്യാനുസരണം എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കരുതല്‍ ക്യാമ്പെയ്‌നിലൂടെ നടക്കുന്നത്.

Question: 90

ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവെർസ് നേടിയ വ്യക്തി ?

Aലയണൽ മെസ്സി

Bവിരാട് കോഹ്ലി

Cക്രിസ്റ്റ്യാനോ റൊണാൾഡോ

Dകൈലി ജെന്നെർ

Answer:

C. ക്രിസ്റ്റ്യാനോ റൊണാൾഡോ

Explanation:

ഇൻസ്റ്റാഗ്രാം എന്ന പേജിന് 470 മില്യൺ ഫോളോവെർസ് ഉണ്ട്.

Question: 91

ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ (IPL) അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് ?

Aഗുജറാത്ത് ടൈറ്റൻസ്

Bഅഹമ്മദാബാദ് ടൈറ്റൻസ്

Cഗുജറാത്ത് ഹീറോസ്

Dഅഹമ്മദാബാദ് ഹീറോസ്

Answer:

A. ഗുജറാത്ത് ടൈറ്റൻസ്

Explanation:

ടീം ക്യാപ്റ്റൻ - ഹർദിക് പാണ്ട്യ

Question: 92

ഇന്ത്യയിൽ എവിടെയാണ് കാഞ്ചോത്ത് ഉത്സവം ആഘോഷിക്കുന്നത് ?

Aജമ്മു കശ്മീർ

Bഅരുണാചൽ പ്രദേശ്

Cമണിപ്പാൽ

Dപഞ്ചാബ്

Answer:

A. ജമ്മു കശ്മീർ

Explanation:

3 ദിവസമാണ് ഉത്സവം ആചരിക്കുന്നത്. വിവാഹിതരായ സ്ത്രീകൾക്ക് ഈ ദിവസം പുണ്യമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ, വിവാഹിതരായ സ്ത്രീകൾ മതം, പ്രായം, മതം, ജാതി, ലിംഗഭേദം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും 'തെൽ' (ബഹുമാനം) അർപ്പിക്കാൻ അയൽപക്കത്ത് പോകുന്നു. പകരമായി, അവർക്ക് 'സുഹഗൻ ഭോ' (നിങ്ങളുടെ ഭർത്താവിന് ദീർഘായുസ്സ് നേരുന്നു) എന്ന അനുഗ്രഹം ലഭിക്കുന്നു.

Question: 93

മലയാളം മിഷന്റെ പുതിയ ഡയറക്ടർ ?

Aഎം മുകുന്ദൻ

Bസാറ ജോസഫ്

Cപോൾ സക്കറിയ

Dമുരുകൻ കാട്ടാക്കട

Answer:

D. മുരുകൻ കാട്ടാക്കട

Explanation:

 • ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ
 • സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്.
 • 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം.
 • മറുനാടൻ മലയാളി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്.

Question: 94

2021-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും നിബിഡമായ നഗരം ഏതാണ്?

Aമുംബൈ

Bന്യൂ ഡൽഹി

Cകൊൽക്കത്ത

Dപുണെ

Answer:

A. മുംബൈ

Explanation:

2021-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ 5-മതായി മുംബൈ, 10-മതായി ബെംഗളൂരു. ഒന്നാമതെത്തിയ നഗരം - ഇസ്താംബൂൾ (തുർക്കി)

Question: 95

കുറുമ്പാച്ചി മല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aകന്യാകുമാരി

Bമലമ്പുഴ

Cഇടുക്കി

Dകണ്ണൂർ

Answer:

B. മലമ്പുഴ

Question: 96

ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയ രാജ്യം ?

Aഇന്ത്യ

Bചൈന

Cദക്ഷിണ കൊറിയ

Dഫ്രാൻസ്

Answer:

A. ഇന്ത്യ

Explanation:

ആഭ്യന്തര പ്രതിരോധ വിദ്യാഭാസ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ അനുമതിയോടെ ഇറക്കുമതി ചെയ്യാം.

Question: 97

വനത്തില്‍ അനധികൃതമായി കയറിയാല്‍ 1961ലെ വനം വകുപ്പ് നിയമ പ്രകാരം പരമാവധി ലഭിക്കുന്ന ശിക്ഷ ?

A2000 രൂപ പിഴയും 1 വര്‍ഷം തടവ്

B50,000 രൂപ പിഴയും 7 വര്‍ഷം തടവ്

C5000 രൂപ പിഴയും 5 വര്‍ഷം തടവ്

D10000 രൂപ പിഴയും 3 വര്‍ഷം തടവ്

Answer:

C. 5000 രൂപ പിഴയും 5 വര്‍ഷം തടവ്

Question: 98

കേരളത്തിൽ എവിടെയാണ് Institute for Climate Change Studies സ്ഥിതി ചെയ്യുന്നത് ?

Aതിരുവനന്തപുരം

Bകോട്ടയം

Cവയനാട്

Dഎറണാകുളം

Answer:

B. കോട്ടയം

Explanation:

 • കാലാവസ്ഥ വ്യതിയാനം പഠിക്കാനുള്ള കേരള സർക്കാരിന്റെ പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ ഗവേഷണ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ICCS).
 • 2014 തീയതി 21-3-2014 ഒരു സ്വയംഭരണ R&D കേന്ദ്രമായി.
 • കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളുടെ എല്ലാ മേഖലകളിലും സംയോജിത ഗവേഷണം, സാങ്കേതിക പിന്തുണ, ശേഷി വർദ്ധിപ്പിക്കൽ, സംസ്ഥാന തലത്തിൽ വികസന നയങ്ങൾ, പദ്ധതികൾ, പരിപാടികൾ എന്നിവ സംയോജിപ്പിക്കാൻ ഈ കേന്ദ്രം സഹായിക്കുന്നു.

Question: 99

താഴെ പറയുന്ന പ്രസ്താവനകളിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

 1. ഭരണഘടനയുടെ ഭാഗം 4 ൽ 36 മുതൽ 51 വരെയുള്ള വകുപ്പുകളിലായാണ് നിർദേശകതത്വങ്ങൾ പറഞ്ഞിരിക്കുന്നത്  
 2. നിർദേശകതത്വങ്ങൾ നീതിനിഷ്ഠമാണ്  
 3. ഐറിഷ് ഭരണഘടനയിൽ നിന്നാണ് നിർദേശകതത്വങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത്  

A1 , 2 ശരി

B1 , 3 ശരി

C2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

B. 1 , 3 ശരി

Explanation:

നിർദേശകതത്വങ്ങൾ നീതിനിഷ്ഠമല്ല

Question: 100

WORD = 12, NUT = 11 ആണെങ്കിൽ CORD = ?

A9

B11

C8

D10

Answer:

C. 8

Explanation:

WORD → W = 23, O = 15, R = 18, D = 4 → 23 + 15 + 18 + 4 = 60 → 60/5 = 12 NUT → N = 14, U = 21, T = 20 → 14 + 21 + 20 = 55 → 55/5 = 11 അതുകൊണ്ട്, CORD → C = 3, O = 15, R = 18, D = 4 → 3 + 15 + 18 + 4 = 40 → 40/5 = 8