Question: 1

ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

Aലണ്ടന്‍

Bജനീവ

Cമാഡ്രിഡ്‌

Dറോം

Answer:

B. ജനീവ

Explanation:

These members are recognized national Scout organizations, which collectively have over 50 million participants. WOSM was established in 1922, and has its operational headquarters at Kuala Lumpur, Malaysia and its legal seat in Geneva, Switzerland.

Question: 2

ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?

Aട്രിഷിയം

Bപ്രോട്ടിയം

Cകാർബൺ

Dഡ്യൂറ്റീരിയം

Answer:

D. ഡ്യൂറ്റീരിയം

Explanation:

ഹൈഡ്രജന്‍ 1 പ്രോട്ടിയം എന്നറിയപ്പെടുന്നു പ്രോട്ടോണുകള്‍ 1, ന്യൂട്രോണുകള്‍ ഇല്ല ഹൈഡ്രജന്‍ 2 ഡ്യൂറ്റീരിയം എന്നറിയപ്പെടുന്നു പ്രോട്ടോണുകള്‍ 1, ന്യൂട്രോണുകള്‍ 1 ഹൈഡ്രജന്‍ 3 ട്രിറ്റിയം എന്നറിയപ്പെടുന്നു പ്രോട്ടോണുകള്‍ 1, ന്യൂട്രോണുകള്‍ 2

Question: 3

ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഭാഗം ?

Aസെറിബ്രം

Bസെറിബെല്ലം

Cഹൈപ്പോ തലാമസ്

Dമെഡുല്ല ഒബ്ലാംഗേറ്റ

Answer:

C. ഹൈപ്പോ തലാമസ്

Question: 4

മദ്യം മസ്തിഷ്കത്തിലെ ഏത് നാഡീയ പ്രേക്ഷകത്തിന്റെ പ്രവർത്തനത്തെയാണ് ത്വരിതപ്പെടുത്തുന്നത് ?

Aഗാമാ അമിനോബ്യൂട്ടിറിക് അമ്ലം

Bഗ്ലൈസിൻ

Cഗ്ലുട്ടാമേറ്റ്

Dഅസ്പാർറ്റേറ്റ്

Answer:

A. ഗാമാ അമിനോബ്യൂട്ടിറിക് അമ്ലം

Question: 5

' ഇ-ഗവേണൻസ് ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?

Aഗവൺമെന്റ് ഓഫീസുകളിൽ ഇന്റർനെറ്റ് ഏർപ്പെടുത്തുന്നത്

Bഭരണ രംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം

Cമന്ത്രിമാർ ഇ-മെയിൽ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത്

Dതെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്

Answer:

B. ഭരണ രംഗത്ത് ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം

Question: 6

തുടക്കത്തിൽ വോട്ടവകാശത്തിനുള്ള പ്രായപരിധി എത്രായായിരുന്നു ?

A25 വയസ്സ്

B28 വയസ്സ്

C21 വയസ്സ്

D20 വയസ്സ്

Answer:

C. 21 വയസ്സ്

Question: 7

വോട്ടവകാശത്തിന് വേണ്ടിയുള്ള പ്രായം 21ൽ നിന്ന് 18ലേക്ക് കുറച്ച ഭരണഘടനാ ഭേദഗതി ഏത് ?

A49-ാം ദേദഗതി

B58-ാം ദേദഗതി

C61-ാം ദേദഗതി

D65-ാം ദേദഗതി

Answer:

C. 61-ാം ദേദഗതി

Question: 8

കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന സ്ഥലം ഏത് ?

Aആലുവ

Bനോർത്ത് പറവൂർ

Cകൊച്ചി

Dകോഴിക്കോട്

Answer:

B. നോർത്ത് പറവൂർ

Question: 9

താഴെ കൊടുത്തിരിക്കുന്നവയിൽ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ നടത്താത്ത തെരെഞ്ഞെടുപ്പ് ഏതാണ് ?

Aലോക്സഭാ തെരെഞ്ഞെടുപ്പ്

Bരാജ്യസഭാ തെരെഞ്ഞെടുപ്പ്

Cപഞ്ചായത്ത് തെരെഞ്ഞെടുപ്പ്

Dനിയമസഭാ'തെരെഞ്ഞെടുപ്പ്

Answer:

C. പഞ്ചായത്ത് തെരെഞ്ഞെടുപ്പ്

Question: 10

ഒരു പാർട്ടി സംസ്ഥാന പാർട്ടി ആകുവാനുള്ള മാനദണ്ഡം എന്ത് ?

Aആകെ വോട്ടിന്റെ നാല് ശതമാനവും രണ്ട് സീറ്റും

Bആകെ വോട്ടിന്റെ ആറ് ശതമാനവും രണ്ട് സീറ്റും

Cആകെ വോട്ടിന്റെ എട്ട് ശതമാനവും രണ്ട് സീറ്റും

Dആകെ വോട്ടിന്റെ പത്ത് ശതമാനവും രണ്ട് സീറ്റും

Answer:

B. ആകെ വോട്ടിന്റെ ആറ് ശതമാനവും രണ്ട് സീറ്റും

Question: 11

കേരളത്തിലാദ്യമായി മുന്നണി സർക്കാർ അധികാരത്തിൽ വന്ന വർഷം ഏത് ?

A1952

B1958

C1960

D1964

Answer:

C. 1960

Question: 12

കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :

Aപുത്തേടത്ത് രാമൻ മേനോൻ

Bകെ.എം. പണിക്കർ

Cവള്ളത്തോൾ

Dതകഴി ശിവശങ്കരപ്പിള്ള

Answer:

B. കെ.എം. പണിക്കർ

Question: 13

രോഗ പ്രതിരോധത്തിനു സഹായിക്കുന്ന രക്ത ഘടകം ഏതാണ് ?

Aആല്ബുമിൻ

Bഗ്ലോബുലിൻ

Cഫൈബ്രിറിനോജൻ

Dഇതൊന്നുമല്ല

Answer:

B. ഗ്ലോബുലിൻ

Question: 14

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?

Aപെരികാർഡിയം

Bമെനിഞ്ചസ്

Cപ്ലൂറ

Dഇതൊന്നുമല്ല

Answer:

A. പെരികാർഡിയം

Question: 15

ഒരു വസ്തു ദ്രവ്യത്തിൽ ഭാഗീകമായോ പൂർണമായോ മുങ്ങിയിരിക്കുമ്പോൾ ആ ദ്രവ്യം വസ്തുവിൽ മുകളിലേക്ക് ഒരു ബലം പ്രയോഗിക്കുന്നു .ഏതാണീ ബലം ?

Aപ്ലവക്ഷമ ബലം

Bഘർഷണ ബലം

Cഗുരുത്വാകർഷണ ബലം

Dഇതൊന്നുമല്ല

Answer:

A. പ്ലവക്ഷമ ബലം

Question: 16

ചന്ദ്രൻ എന്നർത്ഥമുള്ള മൂലകം ?

Aഫോസ്ഫറസ്

Bടെലൂറിയം

Cസെലേനിയം

Dകാർബൺ

Answer:

C. സെലേനിയം

Explanation:

ഫോസ്ഫറസ് - പ്രകാശം തരുന്നത് ടെലൂറിയം - ഭൂമി സെലേനിയം - ചന്ദ്രൻ

Question: 17

അശോകൻ 3000 രൂപ 10% പലിശനിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു എങ്കിൽ രണ്ട് വർഷം കഴിഞ്ഞ് അദ്ദേഹത്തിന് ലഭിക്കുന്ന തുകയെന്ത്?

A3540 രൂപ

B3500 രൂപ

C3580 രൂപ

D3600 രൂപ

Answer:

D. 3600 രൂപ

Explanation:

I = PNR/100 = (3000 x 2 x 10)/100 = 600 രൂപ A=P+I = 3000 + 600=3600 രൂപ.

Question: 18

ഒരു ജോലി ചെയ്ത് തീർക്കാൻ 16 പേർക്ക് 30 ദിവസം വേണം. എന്നാൽ 20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര പേരെ കൂടുതൽ നിയമിക്കണം?

A8

B10

C12

D6

Answer:

A. 8

Explanation:

20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ വേണ്ട ആളുകളുടെ എണ്ണം =16x30/20=24 കൂടുതൽ നിയമിക്കേണ്ട ആളുകളുടെ എണ്ണം = 24-16 = 8

Question: 19

ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തി സ്വഭാവം നിയന്ത്രിക്കുന്ന സാങ്കേതിക വിദ്യയാണ് ?

Aജനറ്റിക് എഞ്ചിനീയറിംഗ്

Bബയോ ടെക്‌നോളജി

Cഎക്സോ ബയോളജി

Dഇതൊന്നുമല്ല

Answer:

A. ജനറ്റിക് എഞ്ചിനീയറിംഗ്

Question: 20

താഴെ പറയുന്നതിൽ പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്ന ഘടകം ഏതാണ് ?

Aസാന്ദ്രത

Bഭാരം

Cഇതൊന്നുമല്ല

Dഇവയെല്ലാം

Answer:

A. സാന്ദ്രത

Question: 21

ശ്രേണി രീതിയിൽ സെല്ലുകൾ ഘടിപ്പിക്കുമ്പോൾ ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് ______ .

Aപൂജ്യം

Bതുല്യം ആയിരിക്കും

Cപോസിറ്റീവ് ആയിരിക്കും

Dനെഗറ്റീവ് ആയിരിക്കും

Answer:

B. തുല്യം ആയിരിക്കും

Question: 22

KERALA എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB ന്റെ കോഡ് ഏത്?

A54

B46

C60

D64

Answer:

D. 64

Explanation:

KERALA = 11+5+18+ 1+12+1 =48 BENGAL = 2+5+14+7+ 1+ 12 =41 PUNJAB = 16+21+14+10+1+2=64

Question: 23

ഒരു പരീക്ഷ പാസാകണമെങ്കിൽ 50% മാർക്ക് വേണം. 172 മാർക്ക് നേടിയ ഒരു കുട്ടി 28 മാർക്കിന്റെ കുറവിൽ തോറ്റു. എങ്കിൽ ആകെ മാർക്ക് എത്ര?

A500

B100

C200

D400

Answer:

D. 400

Explanation:

172 മാർക്ക് നേടിയ ഒരു കുട്ടി 28 മാർക്കിന്റെ കുറവിൽ തോറ്റു എങ്കിൽ ജയിക്കാൻ വേണ്ട മാർക്ക് = 172 + 28 = 200 ആകെ മാർക്കിന്റെ 50% = 200 ആകെ മാർക്ക് = [200/50] × 100 = 400

Question: 24

നാല് സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര?

A11

B8

C9

D12

Answer:

C. 9

Explanation:

4 സംഖ്യകളുടെ തുക = 4x10 = 40 5, 9 എന്നീ സംഖ്യകൾ ഉൾപ്പെടുമ്പോൾ തുക = 40+5+9 = 54 ശരാശരി = 54/6 = 9

Question: 25

ഒരു സ്ഥലത്തുനിന്ന് പുറപ്പെടുന്ന രണ്ട് ആളുകൾ 10 km/hr വേഗത്തിലും, 8 km/hr വേഗത്തിലും വിപരീതദിശകളിൽ സഞ്ചരിക്കുന്നു. എങ്കിൽ 5 മണിക്കൂർകൊണ്ട് അവർ സഞ്ചരിച്ച ആകെ ദൂരം?

A80 km

B120 km

C60 km

D90 km

Answer:

D. 90 km

Explanation:

ആകെ ദൂരം X സമയം (10+8) x 5 = 90 km

Question: 26

ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത് ആര്?

Aടി വി കൃഷ്ണൻ

Bസി അച്യുതമേനോൻ

Cനാഗം അയ്യ

Dഇവരാരുമല്ല

Answer:

C. നാഗം അയ്യ

Explanation:

മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്ല്യം ലോഗൻ രചിച്ച മലബാർ മാനുവൽ പ്രസിദ്ധീകരിച്ചത് 1887 ലാണ്

Question: 27

ഏതു കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്?

Aബെറിങ് കടലിടുക്ക്

Bപസഫിക് സമുദ്രം

Cസിന്ധുനദി

Dബംഗാൾ ഉൾക്കടൽ

Answer:

D. ബംഗാൾ ഉൾക്കടൽ

Explanation:

കറുത്ത പഗോഡ എന്നറിയപ്പെടുന്ന കൊണാർക്ക് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി സൂര്യദേവനാണ്

Question: 28

കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് 1958-ൽ ആരംഭിച്ചത് എവിടെ?

Aതൃശ്ശൂർ

Bമലപ്പുറം

Cആലപ്പുഴ

Dഇടുക്കി

Answer:

A. തൃശ്ശൂർ

Explanation:

ഇന്ത്യൻ കോഫി ഹൗസ് സ്ഥാപകൻ- എകെജി

Question: 29

' പ്രൊജക്റ്റ്‌ ടൈഗർ ' ആരംഭിച്ച വർഷം ഏതാണ് ?

A1973

B1986

C1988

D1972

Answer:

A. 1973

Question: 30

ഇന്ന് പ്രമേഹരോഗ ചികിത്സയ്ക്ക് ഉപ യോഗിക്കുന്ന ഇൻസുലിൻ പ്രധാനമായും ഉൽപാദിപ്പിക്കുന്നത് എന്തിൽ നിന്നാണ്?

Aബാക്ടീരിയ

Bവൈറസ്

Cഫംഗസ്

Dഇതൊന്നുമല്ല

Answer:

A. ബാക്ടീരിയ

Question: 31

“തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?

Aവൈകുണ്ഠ സ്വാമി

Bചട്ടമ്പി സ്വാമികൾ

Cതൈക്കാട് അയ്യ

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

A. വൈകുണ്ഠ സ്വാമി

Explanation:

വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത് - വൈകുണ്ഠ സ്വാമി

Question: 32

"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?

Aസാക്ഷി മാലിക്

Bപി വി സിന്ധു

Cഅഭിനവ് ബിന്ദ്ര

Dസുഷിൽ കുമാർ

Answer:

C. അഭിനവ് ബിന്ദ്ര

Question: 33

ക്രിക്കറ്റ്‌ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?

Aസച്ചിൻ തെൻണ്ടുൽക്കർ

Bകപിൽ ദേവ്

Cമഹേന്ദ്ര സിംഗ് ധോണി

Dവീരേന്ദ്ര സേവാഗ്

Answer:

A. സച്ചിൻ തെൻണ്ടുൽക്കർ

Question: 34

എന്നാണ് ലോക ജനസംഖ്യ ദിനം?

Aജൂലൈ 21

Bജൂലൈ 11

Cജൂൺ 21

Dജൂൺ 11

Answer:

B. ജൂലൈ 11

Explanation:

1987ൽ ജൂലൈ 11നാണു ലോക ജനസംഖ്യ 500കോടി തികഞ്ഞത്. ഐക്യ രാഷ്ട്ര സഭയുടെ വികസന പരിപാടിക്കുള്ള സംഘടനയാണ് ലോക ജനസംഖ്യ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്.

Question: 35

വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

A1927

B1964

C1980

D1988

Answer:

C. 1980

Explanation:

ആദ്യ വന്യജീവി കർമ്മപദ്ധതി 1983 മുതൽ 2001 വരെയും രണ്ടാമത്തെ 2002 മുതൽ 2016 വരെയും

Question: 36

ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Aഡെറാഡൂൺ

Bസൂററ്റ്

Cപുനെ

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Explanation:

നിലവിലെ ഡയറക്ടർ- ഡോക്ടർ എ എ മാവു

Question: 37

ഒറ്റയാനെ കണ്ടെത്തുക.

A495

B253

C473

D672

Answer:

D. 672

Explanation:

Sum of first digit and last digit=middle digit 459---.>4+5=9 253---->2+3=5 473----->4+3=7

Question: 38

താഴെ പറയുന്നവരിൽ സോപാന സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?

Aപുത്തേടത്ത് രാമൻ മേനോൻ

Bകൈതപ്രം ദാമോദരൻ നമ്പൂതിരി

Cഞെരളത്ത് രാമപൊതുവാൾ

Dസി.എൻ. ശ്രീകണ്ഠൻ നായർ

Answer:

C. ഞെരളത്ത് രാമപൊതുവാൾ

Question: 39

കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏതാണ് ?

Aകേളികൊട്ട്

Bതോടയം

Cധനാശി

Dഅരങ്ങ്കേളി

Answer:

C. ധനാശി

Explanation:

◾ കഥകളിയിലെ ആദ്യത്തെ ചടങ്ങ് - അരങ്ങുകേളി ◾ കഥകളി അവതരണത്തിലെ ആദ്യത്തെ ചടങ്ങ് - പുറപ്പാട്

Question: 40

താഴെ പറയുന്നവയിൽ ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്ന പ്രധാന സംവിധാനം ?

Aനിയമസഭ

Bജുഡീഷ്യറി

Cപൊതുഭരണം

Dബ്യുറോക്രസി

Answer:

C. പൊതുഭരണം

Question: 41

"നിങ്ങൾ എന്തെങ്കിലും നടപ്പിലാക്കുന്നതിന് മുൻപ് നിങ്ങൾ കണ്ട പാവപ്പെട്ടവും നിസ്സഹായനും ആയ ഒരാളുടെ മുഖം ഓർക്കുക; ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത് അവന് എങ്ങിനെ സഹായകരമാകുമെന്ന് സ്വയം ചോദിക്കുക " ഇങ്ങനെ പറഞ്ഞതാരാണ് ?

Aമഹാത്മാ ഗാന്ധി

Bജവാഹർലാൽ നെഹ്‌റു

Cസ്വാമി ദയാനന്ദ സരസ്വതി

Dസ്വാമി വിവേകാനന്ദൻ

Answer:

A. മഹാത്മാ ഗാന്ധി

Question: 42

പൊതുഭരണത്തെ "ഗവണ്മെൻറ്റ് ഭരണവുമായി ബന്ധപ്പെട്ടത് " എന്ന് നിർവചിച്ചതാര് ?

Aഎൻ. ഗ്ലാഡൻ

Bഎൽ. ഡി. വൈറ്റ്

Cവൂഡ്രോ വിൽ‌സൺ

Dകെ. ഹെന്‍റെഴ്സൺ

Answer:

A. എൻ. ഗ്ലാഡൻ

Question: 43

കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠനത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോം ?

Aസഹിതം

Bലെറ്റ്സ് ഗൊ ഡിജിറ്റൽ

Cജീവനി

Dഫസ്റ്റ് ബെൽ

Answer:

B. ലെറ്റ്സ് ഗൊ ഡിജിറ്റൽ

Question: 44

നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?

Aധർമ്മരാജാവ്

Bമാർത്താണ്ഡവർമ്മ

Cഅവിട്ടം തിരുനാൾ രാമവർമ്മ

Dആയില്യം തിരുനാൾ

Answer:

B. മാർത്താണ്ഡവർമ്മ

Question: 45

അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?

Aരാജാ കേശവദാസ്

Bവേലുത്തമ്പി ദളവ

Cഇരയിമ്മൻ തമ്പി

Dഅയ്യപ്പൻ മാർത്താണ്ഡപിള്ള

Answer:

B. വേലുത്തമ്പി ദളവ

Explanation:

വേലായുധൻ ചെമ്പകരാമൻ എന്നതാണ് വേലുത്തമ്പിയുടെ യഥാർത്ഥ പേര്

Question: 46

' സംഘടനം ' എന്ന പദത്തിന്റെ വിപരീതം ?

Aസംയോജനം

Bഘടനം

Cവിഘടനം

Dസമ്മേളനം

Answer:

C. വിഘടനം

Question: 47

തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി ആര് ?

Aപട്ടം താണുപിള്ള

Bഇ.എം.എസ് നമ്പൂതിരിപ്പാട്

Cആർ. ശങ്കർ

Dസി. അച്യുതമേനോൻ

Answer:

A. പട്ടം താണുപിള്ള

Question: 48

പൂജകബഹുവചനരൂപം ഏത്?

Aസ്വാമികൾ

Bപ്രജകൾ

Cശിഷ്യർ

Dവിദ്യാർഥികൾ

Answer:

A. സ്വാമികൾ

Question: 49

ഒരു + അടി

Aഒരടി

Bഒരു അടി

Cഒരിടി

Dഒരഡി

Answer:

A. ഒരടി

Question: 50

If the computer _________ on,he would send emails.

Awas

Bis

Cbe

Dhas

Answer:

A. was

Explanation:

If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + v1 ഉപയോഗിക്കണം . ഇവിടെ comma ക്ക് ശേഷം would + v1 (send) വന്നതുകൊണ്ട് comma ക്ക് മുന്നിൽ option ൽ നിന്ന് 'was' എഴുതണം .

Question: 51

Anju is not a good girl,_____?

Ais she?

Bis he?

Cisn't he?

Disn't she?

Answer:

A. is she?

Explanation:

ഇവിടെ ചോദ്യം negative word ആയ not ചേർത്താണ് നൽകിയിരിക്കുന്നത് . അതിനാൽ ഉത്തരം positive ൽ ആയിരിക്കണം . ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb isn't ആണ് അതിനാൽ ഉത്തരം is she എന്ന് വരണം .

Question: 52

Raju said "I bring a book.""(Change into Indirect speech )

ARaju said that he had brought a book.

BRaju said that he brought a book.

CRaju said that he bought a book.

DRaju said that he was brought a book.

Answer:

B. Raju said that he brought a book.

Explanation:

ഇവിടെ reporting verb ആയി said തന്നെ ഉപയോഗിക്കണം . Direct speech ൽ V1 വന്നാൽ Indirect speech ൽ അത് V2 ആകും . ഇവിടെ bring Indirect speech ൽ brought ആകും .

Question: 53

Yesterday I saw___ one-eyed beggar in my dream. Choose the correct option.

Aan

Bthe

Cof

Da

Answer:

D. a

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക

Question: 54

താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

1) മൊണ്ടേകു - ചെംസ്ഫോർഡ് റിഫോംസ് എന്നും അറിയപ്പെടുന്നു 

2) ഇന്ത്യയിൽ ആദ്യമായി ദ്വിസഭയും നേരിട്ടുള്ള തിരഞ്ഞെടുപ്പും അവതരിപ്പിച്ചു 

3) ഗവർണറുടെ ലെജിസ്ലേറ്റീവ് കൗൺസിലിലെ 6 അംഗങ്ങളിൽ 3 പേര് ഇന്ത്യക്കാർ ആയിരിക്കണം എന്ന് നിർദേശിച്ചു

4) ലണ്ടനിൽ ഇന്ത്യ ഹൈക്കമ്മീഷണർക്ക് ഒരു പുതിയ ഓഫീസ് നിർമ്മിച്ചു A1, 2 ശരി

B2 , 3 , 4 ശരി

C3 , 4 ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 55

താഴെ പറയുന്നതിൽ സൈമൺ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ' ഇന്ത്യൻ സ്റ്റാറ്റ്യുട്ടറി കമ്മീഷൻ ' എന്നതാണ് ഔദ്യോഗിക നാമം

2) സൈമൺ കമ്മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - സ്റ്റാൻലി ബാൾഡ്വിൻ

3) സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം - 9 

4) ഷെഡ്യുൾഡ് കാസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് സൈമൺ കമ്മിഷനാണ് 

A1, 2 തെറ്റ്

B2 , 3 തെറ്റ്

C3 തെറ്റ്

D4 തെറ്റ്

Answer:

C. 3 തെറ്റ്

Explanation:

സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം - 7

Question: 56

What is the synonym of Distress:

AKind

BSorrow

CHappy

DAny

Answer:

B. Sorrow

Explanation:

Distress : തീവ്രദുഃഖം

Question: 57

A person who causes social or political trouble:

AFirebrand

BFirewall

CFarmer

DNone of the above

Answer:

A. Firebrand

Explanation:

Firebrand : കലഹക്കാരന്‍

Question: 58

The Passive form of '"Who did this ?"

A"By whom is this done ?"

B"By whom was this done ?"

C"By whom is this being done ?"

D"By whom has this done ?"

Answer:

B. "By whom was this done ?"

Explanation:

Who ൽ തുടങ്ങുന്ന Questionനെ Passive Voice ൽ ആക്കുന്ന വിധം : Who ന് ശേഷം V2/did വന്നാൽ : Passive form : By whom + was/were + object + V3 . By whom + was + this + done .

Question: 59

വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .

Aസമൻസ് കേസ്

Bവാറണ്ട് കേസ്

Cസിവിൽ കേസ്

Dപെറ്റി കേസ്

Answer:

B. വാറണ്ട് കേസ്

Question: 60

ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ വാറണ്ട് കേസുകളുമായി ബന്ധപ്പെട്ട സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 2x

Bസെക്ഷൻ 3x

Cസെക്ഷൻ 4d

Dസെക്ഷൻ 5x

Answer:

A. സെക്ഷൻ 2x

Question: 61

"ഓംബുഡ്‌സ്മാന്റെ പ്രവർത്തനം അഴിമതി തടയുന്നതിന് പൊതുജനങ്ങൾക്ക് സഹായകമായി മാറുന്നു.ഇതിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക:

1.ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അഴിമതി നടത്തിയാൽ ഓംബുഡ്സ്മാനിൽ പരാതി നൽകാം.

2.ജനങ്ങൾക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏൽപ്പിക്കാൻ സാധ്യമല്ല.

3.പരാതികളിൽ അന്വേഷണം നടത്തി  ശുപാർശ ചെയ്യാൻ ഓംബുഡ്സ്മാന് അധികാരമുണ്ട്.

A1 മാത്രം

B1,2 മാത്രം

C1,3 മാത്രം

D1,2,3 ഇവയെല്ലാം

Answer:

C. 1,3 മാത്രം

Explanation:

ജനങ്ങൾക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏൽപ്പിക്കാം.

Question: 62

She succumbed ______ fatigue. Choose the suitable preposition.

Ato

Bat

Cin

Dby

Answer:

A. to

Explanation:

Succumbed + to is used . Succumbed : കീഴടങ്ങുക The baby succumbed to illness suddenly just weeks after birth.

Question: 63

പ്രതിഗ്രാഹികാ വിഭക്തിയുടെ പ്രത്യയം ഏത് ?

Aഓട്

Bക്ക്

Cആൽ

D

Answer:

D.

Question: 64

മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?

Aരാമചന്ദ്രവിലാസം

Bമലയവിലാസം

Cവീണപ്പൂവ്

Dകുടിയൊഴിപ്പിക്കൽ

Answer:

B. മലയവിലാസം

Question: 65

A 40 മീറ്റർ തന്റെ ഓഫീസിൽ നിന്നും വടക്കു ദിശയിലേക്ക് നടക്കും. അതിനുശേഷം വലത്തോട്ടുതിരിഞ്ഞു 8 മീറ്റർ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റർ നടക്കും.അങ്ങനെയെങ്കിൽ A ഇപ്പോൾ തന്റെ ഓഫീസിൽ നിന്നും എത്ര ദൂരത്താണ്?

A8

B10

C12

D14

Answer:

B. 10

Question: 66

P, Q, R എന്നിവരുടെ സഹോദരി ആണ് 'C'. 'Q' വിന്റെ അച്ഛൻ 'D' ആണ്. 'P' എന്നയാൾ 'Y' യുടെ പുത്രനാണ്. അങ്ങനെയെങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

A'R' എന്നയാൾ 'D' യുടെ പുത്രിയാണ്

B'Q' എന്നയാൾ 'C' യുടെ സഹോദരി ആണ്

CQ' എന്നയാൾ 'Y' യുടെ പുത്രിയും 'P' യുടെ സഹോദരിയും ആണ്.

D''C' യുടെ അമ്മയാണ് 'Y'

Answer:

D. ''C' യുടെ അമ്മയാണ് 'Y'

Question: 67

ഇന്ത്യൻ എവിഡൻസ് ആക്റ്റിലെ ആകെ അധ്യായങ്ങളുടെ എണ്ണം എത്ര ?

A10

B11

C12

D13

Answer:

B. 11

Question: 68

കപിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി?

Aകെ. പത്മനാഭൻ നായർ

Bകുഞ്ഞനന്തൻനായർ

Cകെ. ശ്രീകുമാർ

Dകെ. കൃഷ്ണമേനോൻ

Answer:

A. കെ. പത്മനാഭൻ നായർ

Question: 69

Having finished the work, he took rest. Identify the sentence.

AComplex Sentence

BCompound Complex Sentence

CSimple Sentence

DCompound Sentence

Answer:

C. Simple Sentence

Explanation:

Simple sentence ഇൽ ഒരു main clause മാത്രം ആണ് വരുന്നത് . ഇത്തരം sentenceകൾ താഴെ പറയുന്ന വാക്കുകൾ കൊണ്ട് ആരംഭിക്കും. * being * having * verb + ing * to * in spite of * despite * too...to ചേർന്ന് വരുന്ന sentence കളും simple sentence ആണ് .

Question: 70

ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിൽ ഉൾപ്പെടാത്തത് ?

Aആഭ്യന്തരമന്ത്രി

Bലോക്സഭാ സ്പീക്കർ

Cരാജ്യസഭ ചെയർമാൻ

Dസുപ്രീം കോർട്ട് സിറ്റിങ് ജഡ്ജി അല്ലെങ്കിൽ ഹൈക്കോർട്ട് സിറ്റിങ് ജഡ്ജി

Answer:

C. രാജ്യസഭ ചെയർമാൻ

Question: 71

2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയിൽ ആർക്കാണ് ?

Aസുപ്രീം കോടതി

Bകേന്ദ്ര ഉപഭോക്തൃ തർക്ക ഹാര കമ്മീഷൻ

Cസംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

Dഹൈക്കോടതി

Answer:

A. സുപ്രീം കോടതി

Explanation:

ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നത് 2020 ജൂലൈ 20 ഈ നിയമപ്രകാരം അവസാന അപ്പീലധികാരം സുപ്രീം കോടതിക്കാണ്

Question: 72

ആളി എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത് ?

Aതോഴി

Bചേടി

Cവണ്ട്

Dസഖി

Answer:

C. വണ്ട്

Question: 73

He likes to ______ . Choose the correct option.

Astudy

Bstudied

Cstudies

Dstudying

Answer:

A. study

Explanation:

To നു ശേഷം verb ന്റെ base form ഉപയോഗിക്കണം . Eg : She likes to play Tennis. ( അവൾ ടെന്നീസ് കളിക്കാൻ ഇഷ്ടപ്പെടുന്നു.)

Question: 74

1989 ലെ പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമ പ്രകാരം “അതിക്രമം' എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്താണ് ?

Aനിയമത്തിലെ വകുപ്പ് 3 നിഷ്കർഷിക്കുന്ന കുറ്റങ്ങൾ

Bഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റങ്ങൾ മാത്രം

Cനിയമത്തിലെ 3, 14 വകുപ്പുകൾ നിഷ്കർഷിക്കുന്ന കുറ്റങ്ങൾ.

Dപട്ടിക ജാതി-ഗോത്ര വിഭാഗങ്ങൾക്കെതിരെയുള്ള എല്ലാ അക്രമങ്ങളും

Answer:

A. നിയമത്തിലെ വകുപ്പ് 3 നിഷ്കർഷിക്കുന്ന കുറ്റങ്ങൾ

Question: 75

മൂന്നാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചനിരക്ക്മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മൂന്നാം പഞ്ചവത്സര പദ്ധതി 5.56% വളർച്ചനിരക്ക് ലക്ഷ്യം വെച്ചു.

2.എന്നാൽ മൂന്നാം പഞ്ചവത്സരപദ്ധതിക്ക് 2.4% മാത്രമേ വളർച്ച കൈവരിക്കാൻ സാധിച്ചുള്ളൂ.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

മൂന്നാം പഞ്ചവത്സര പദ്ധതി 5.56% വളർച്ചനിരക്ക് ലക്ഷ്യം വെച്ചു,എന്നാൽ യുദ്ധങ്ങളും വരൾച്ചയും കാരണം സംഭവിച്ച തിരിച്ചടികളിൽ മൂന്നാം പഞ്ചവത്സരപദ്ധതിക്ക് 2.4% മാത്രമേ വളർച്ച കൈവരിക്കാൻ സാധിച്ചുള്ളൂ

Question: 76

A ഒരു നിരയിൽ ഇടത്തുനിന്ന് 19 -ാം മതാണ്. B അതേ നിരയിൽ വലത്തുനിന്ന് പത്താമതുമാണ്. അവർ പരസ്പരം സ്ഥാനം മാറിയപ്പോൾ B വലത്തുനിന്ന് ഇരുപതാമത് ആയി.എങ്കിൽ ആ വരിയിൽ എത്രപേരുണ്ട് ?

A38

B37

C39

D41

Answer:

A. 38

Explanation:

സ്ഥാനം പരസ്പരം മാറിയപ്പോൾ B വലത്തു നിന്ന് 20 -ാമതായി, B ഇടത്തുനിന്ന് 19 -ാം മതാണ്. Total=20+19-1=38

Question: 77

ഇവയിൽ ശരിയായ പ്രസ്താവന ഏത്? 

1.ഭരണഘടന പ്രകാരം 3 തരം അടിയന്തരാവസ്ഥകൾ ഉണ്ട്.

2.അടിയന്തരാവസ്ഥകൾ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.  

3.ഇന്ത്യയില്‍ 3 തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

A1മാത്രം ശരി

B1ഉം 2ഉം മാത്രം ശരി

C2ഉം 3ഉം മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 78

ശരിയായ പ്രസ്താവന ഏത് ?

1.പമ്പാ നദിയെ "ചൂർണി" എന്ന് അർഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നു.

2.ആലുവ പുഴയെന്നും കാലടി പുഴയെന്നും അറിയപ്പെടുന്നത് പെരിയാർ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

B. 2 മാത്രം.

Explanation:

പെരിയാറിനെ തന്നെയാണ് അർഥശാസ്ത്രത്തിൽ ചൂർണി എന്നും പരാമർശിച്ചിരിക്കുന്നത്. ആലുവ പുഴ എന്നും,കാലടി പുഴ എന്നും വിളിക്കപ്പെടുന്നതും പെരിയാറിനെ തന്നെയാണ്.

Question: 79

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ  നിലവിൽ വന്നത് 

2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ് 

A1 മാത്രം.ശെരി

B1ഉം 2ഉം മാത്രം ശെരി

C2ഉം 3ഉം മാത്രം ശെരി

Dഎല്ലാം ശെരിയാണ്

Answer:

B. 1ഉം 2ഉം മാത്രം ശെരി

Explanation:

മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് അശോക് മേത്ത കമ്മീഷൻ ആണ്

Question: 80

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണം ഡി ഡി ധർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 
  2. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന നാൽപ്പത്തി രണ്ടാം ഭേദഗതി നിലവിൽ വന്നതും അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തിലാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

ദുർഗാപ്രസാദ് ധർ എന്ന് ഇന്ത്യൻ നയതന്ത്രജ്ഞൻ്റെ ആശയങ്ങളിലൂടെ രൂപപ്പെടുത്തിയത് ആയിരുന്നു അഞ്ചാം പഞ്ചവത്സര പദ്ധതി. അഞ്ചാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് നാൽപ്പത്തിരണ്ടാം ഭേദഗതി നിലവിൽ വരുന്നത്. ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി മിനി കോണ്സ്റ്റിറ്റ്യൂഷൻ എന്നും ഇന്ദിരയുടെ കോൺസ്റ്റിറ്റ്യൂഷൻ എന്നുമാണ് അറിയപ്പെടുന്നത്.1976 നവംബർ 2-ന് അടിയന്തരാവസ്ഥക്കാലത്താണ് ഈ നിയമം പാർലമെന്റ് പാസ്സാക്കിയത്. 'ദി കോൺസ്റ്റിറ്റ്യൂഷൻ (ഫോർട്ടിസെക്കന്റ് അമെൻഡ്മെന്റ്) ആക്റ്റ് 1976 എന്നാണ് നിയമത്തിന്റെ മുഴുവൻ പേര്.

Question: 81

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം 1745 മുതൽ മുതൽ1747 വരെ ആയിരുന്നു.

2.യൂറോപ്പിലുണ്ടായ ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിൻറെ പരിണത ഫലമായിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

A. 1 മാത്രം.

Explanation:

  • 1746 മുതൽ 1748 വരെയായിരുന്നു ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം.
  • ഒന്നാമത്തെ കർണാട്ടിക് യുദ്ധം യൂറോപ്പിലെ ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ചുവടുപിടിച്ചായിരുന്നു.
  • ഇതിൽ ഫ്രാൻസും ബ്രിട്ടണും വിരുദ്ധ ചേരികളിലായിരുന്നു.
  • ഇന്ത്യയിൽ വ്യാപാര കുത്തക നേടിയെടുക്കാനുള്ള ബ്രിട്ടീഷുകാരുടെയും ഫ്രഞ്ച്കാരുടെയും ശ്രമമായിരുന്നു ഇതിന് മുഖ്യ കാരണമായത്.
  • ഫ്രഞ്ച് ഗവർണറായിരുന്ന ഡ്യൂപ്ലൈ ഇംഗ്ലീഷുകാരുമായി ചർച്ചകൾ നടത്തി.എങ്കിലും ബ്രിട്ടീഷുകാർ സന്ധിക്ക് തയ്യാറായില്ല.
  • യുദ്ധത്തിനൊടുവിൽ ഡ്യൂപ്ലൈ ഇംഗ്ലീഷുകാരിൽ നിന്നും മദ്രാസ്സ് പിടിച്ചെടുത്തു . 

Question: 82

ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു  ഹെൻട്രി വാൻസിറ്റാർട്ട്. 

2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്‌സർ യുദ്ധം അവസാനിച്ചത്

3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.

A1,2

B1,3

C2 മാത്രം.

D1,2,3

Answer:

D. 1,2,3

Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം. പ്ലാസ്സി യുദ്ധം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യൻ ഭരണത്തിലേയ്ക്ക് പ്രവേശനം നൽകിയെങ്കിൽ ബക്സർ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി. 1765-ൽ അലഹബാദ് ഉടമ്പടിയോടെ യുദ്ധം അവസാനിച്ചു. ഇതനുസരിച്ച് കോറ, അലഹബാദ് പ്രാന്തങ്ങളും, 50 ലക്ഷം രൂപയും, അവധിലെങ്ങും കച്ചവടം ചെയ്യാനുളള സ്വാതന്ത്ര്യവും കമ്പനിക്കു ലഭിച്ചു.ബംഗാൾ, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽ നിന്ന് നികുതി പിരിച്ചെടുക്കാൻ ഉള്ള അവകാശം (ദിവാനി )ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചു. മാത്രമല്ല ബംഗാളിൽ ക്രമസമാധാനപാലനത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അവകാശവും കമ്പനിക്ക് കിട്ടി. ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ഹെൻട്രി വാൻസിറ്റാർട്ട് ആയിരുന്നുവെങ്കിലും ഉടമ്പടി സമയത്ത് ഗവർണർ ആയിരുന്ന റോബർട്ട് ക്ലൈവ് ആണ് ഉടമ്പടിയിൽ ഒപ്പുവച്ചത്.

Question: 83

ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത് ?

Aറീജന്റ് ഡയമണ്ട്

Bബ്ലാക്ക് ഓർലോവ്

Cകുള്ളിനൻ

Dഎനിഗ്‌മ

Answer:

D. എനിഗ്‌മ

Explanation:

100 കോടി വർഷമെങ്കിലും പഴക്കം കണക്കാക്കപ്പെടുന്ന വജ്രമാണ് എനിഗ്‌മ. 555 കാരറ്റ് ശുദ്ധതയും 55 വശങ്ങളുമുണ്ട്. കാർബണാഡോ എന്ന വജ്രവിഭാഗത്തിൽ വരുന്ന രത്‌നമാണ് എനി‌ഗ്‌മ. വജ്രങ്ങളിൽ തന്നെ ഏറ്റവും കട്ടിയേറിയ വിഭാഗമാണ് ഇത്. ലേല കമ്പനിയായ സതബീസ് 2022 ഫെബ്രുവരിയിൽ എനിഗ്മ 32 കോടി രൂപക്ക് വിറ്റഴിച്ചിരുന്നു

Question: 84

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിത ഡയറക്ടറായി നിയമിതയായത് ?

Aവിഭാ പദൽക്കർ

Bശുക്ല മിസ്ത്രി

Cസ്വാതി പിരാമൽ

Dമല്ലിക ശ്രീനിവാസൻ

Answer:

B. ശുക്ല മിസ്ത്രി

Explanation:

ഇന്ത്യാഗവൺ‌മെന്റിന്റെ അധീനതയിലുള്ള ഒരു എണ്ണക്കമ്പനിയാണ്‌ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിൽ 1959 -ലാണ്‌ Indian oil company limited എന്ന പേരിൽ തുടക്കം കുറിച്ചത്. ഈ കമ്പനിയെ ഇന്ത്യൻ റിഫൈനറീസ് ലിമിറ്റഡുമായി 1964 - ൽ ലയിപ്പിച്ചു കൊണ്ടാണ്‌ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് തുടക്കം കുറിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആസ്ഥാനം - ഡൽഹി രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി ശൃംഖലയുള്ളത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ്.

Question: 85

റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

Aധൂക്കാൻ ആപ്പ്

Bഹമാരാ റേഷൻ ആപ്പ്

Cമേരാ റേഷൻ ആപ്പ്

Dആയുഷ് ആപ്പ്

Answer:

C. മേരാ റേഷൻ ആപ്പ്

Explanation:

നിങ്ങളുടെ റേഷൻ എത്രയെന്നു കൃത്യമായി അറിയുവാൻ ഇത് സഹായിക്കുന്നതാണ്.

Question: 86

കേരളത്തിൽ തദ്ദേശ സ്വയംഭരണ ദിനമായി ആചരിക്കുന്നത് എന്ന് ?

Aഏപ്രിൽ 7

Bഒക്ടോബർ 23

Cഫെബ്രുവരി 19

Dഫെബ്രുവരി 4

Answer:

C. ഫെബ്രുവരി 19

Explanation:

പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഉപജ്ഞാതാവായ ബൽവന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് എല്ലാ വർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദിനമായി ആഘോഷിക്കുന്നത്.

Question: 87

കുമാരനാശാനെക്കുറിച്ച് ഏത് മലയാള സാഹിത്യകാരൻ എഴുതി ക്കൊണ്ടിരിക്കുന്ന കൃതിയാണ് " അവനി വാഴ്‌വ് കിനാവ് " ?

Aപെരുമ്പടവം ശ്രീധരൻ

Bസക്കറിയ

Cഎം.ടി.വാസുദേവൻ നായർ

Dസാറ ജോസഫ്

Answer:

A. പെരുമ്പടവം ശ്രീധരൻ

Question: 88

കേരളത്തിലെ 26മത് അന്തർദേശീയ ചലച്ചിത്രോത്സവം (IFFK) വേദി ?

Aതൃശൂർ

Bതിരുവനന്തപുരം

Cകോഴിക്കോട്

Dഎറണാകുളം

Answer:

B. തിരുവനന്തപുരം

Explanation:

എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Question: 89

സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?

Aചൈന

Bഇന്ത്യ

Cഓസ്‌ട്രേലിയ

Dകാനഡ

Answer:

A. ചൈന

Explanation:

1️⃣ ചൈന 2️⃣ ഓസ്ട്രേലിയ 3️⃣ റഷ്യ

Question: 90

2022 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?

Aബയേൺ മ്യൂണിക്

Bറയൽ മാഡ്രിഡ്

Cമാഞ്ചസ്റ്റർ യുണൈറ്റഡ്

Dചെല്‍സി

Answer:

D. ചെല്‍സി

Explanation:

ഫൈനലിൽ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസിനെ തോൽപ്പിച്ചാണ് കിരീടം നേടിയത്. ആദ്യമായാണ് ചെല്‍സി ക്ലബ്ബ് ലോകകപ്പ് നേടുന്നത്.

Question: 91

2022 ഫെബ്രുവരിയിൽ രാഹുൽ ബജാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?

Aസംഗീതം

Bരാഷ്ട്രീയം

Cവാഹന നിർമാതാവ്

Dസിനിമ നിർമാതാവ്

Answer:

C. വാഹന നിർമാതാവ്

Explanation:

ബജാജ് ഓട്ടോ, സ്കൂട്ടറുകൾ നിർമിക്കുന്ന ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാനാണ് രാഹുല്‍ ബജാജ്.

Question: 92

ഏത് സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളാണ് ആഴ്‌ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചത് ?

Aപഞ്ചാബ്

Bകർണാടക

Cകേരള

Dഅരുണാചൽ പ്രദേശ്

Answer:

D. അരുണാചൽ പ്രദേശ്

Explanation:

അരുണാചലിൽ 100-ലധികം ഗോത്രങ്ങളും ഉപഗോത്രങ്ങളും ഉണ്ട്. ഓരോ വിദ്യാർത്ഥിക്കും തന്റെ സമുദായത്തിന്റെ പരമ്പരാഗത വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഒരു നൈഷി വിദ്യാർത്ഥിക്ക് നൈഷി ഗോത്രവർഗ വസ്ത്രം ധരിക്കാം, ഗാലോയ്ക്ക് ഗാലോ ധരിക്കാം, സിംഗ്ഫോയ്ക്ക് സിംഗ്ഫോ ധരിക്കാം.

Question: 93

ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 3 വർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ ?

Aഅശോക് ചൗള

Bചിത്ര രാമകൃഷ്ണ

Cവിക്രം ലിമായെ

Dആശിഷ്കുമാർ ചൗഹാൻ

Answer:

B. ചിത്ര രാമകൃഷ്ണ

Explanation:

ചിത്ര രാമകൃഷ്ണ -------- • നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (NSE) ആദ്യ വനിതാ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. ∙ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരം ചിത്ര രാമകൃഷ്ണ ക്രമക്കേടുകൾ നടത്തിയെന്ന് SEBI (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കണ്ടെത്തി. • മൂലധന വിപണികളിൽ നിന്ന് 3 വർഷം വിലക്ക് • 3 കോടി രൂപ പിഴ ചുമത്തി

Question: 94

ജർമനിയുടെ പ്രസിഡന്റ് ?

Aആംഗല മെർക്കൽ

Bമാർട്ടിൻ ബച്ചുബർ

Cഒലാഫ് ഷോൾസ്

Dഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമയർ

Answer:

D. ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമയർ

Explanation:

2022 മുതൽ 5 വർഷത്തേക്കാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2017ലാണ് സ്റ്റെയ്ൻമയർ ആദ്യമായി പ്രസിഡന്റ് പദവിയിലെത്തുന്നത്. ജർമ്മനിയുടെ ചാൻസലർ → ഒലാഫ് ഷോൾസ്

Question: 95

വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവർക്ക് ബഹ്റൈൻ ഏർപ്പെടുത്തിയ ഗോൾഡൻ വിസ സ്വന്തമാക്കിയ ലോകത്തിലെ ആദ്യ വ്യക്തി ?

Aജോ ബൈഡൻ

Bഎം.എ.യൂസഫ് അലി

Cഷെയ്ഖ് മുഹമ്മദ്

Dക്രിസ്റ്റ്യാനോ റൊണാൾഡോ

Answer:

B. എം.എ.യൂസഫ് അലി

Explanation:

ബഹ്‌റൈൻ രാജാവ് → ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രധാനമന്ത്രി → സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഗോൾഡൻ വിസയുടെ കാലാവധി - 10 വർഷം

Question: 96

സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?

Aഓപ്പറേഷൻ ഹരിത ബോധവത്‌കരണം

Bഓപ്പറേഷൻ സ്ക്രീൻ

Cഓപ്പറേഷൻ സൈലൻസ്

Dഓപ്പറേഷൻ സൈലൻസർ

Answer:

C. ഓപ്പറേഷൻ സൈലൻസ്

Explanation:

സൈലൻസറുകൾക്ക് രൂപമാറ്റം വരുത്തിയ ബൈക്കുകളും സ്കൂട്ടറുകളും പിടിക്കുകയാണ് മുഖ്യ ലക്ഷ്യം.

Question: 97

മലയാളഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ചതാർക്ക് ?

Aകെ സച്ചിദാനന്ദൻ

Bഡോ. കെ ശ്രീകുമാര്‍

Cസക്കറിയ

Dഎഴുമറ്റൂർ രാജരാജവർമ്മ

Answer:

D. എഴുമറ്റൂർ രാജരാജവർമ്മ

Explanation:

പുരസ്കാരം നേടിയ കൃതി : "എഴുമറ്റൂരിന്റെ കവിതകൾ" എഴുമറ്റൂർ രാജരാജവർമ്മ --------- • ഡൽഹിയിലെ മലയാളഭാഷാപഠന കേന്ദ്രത്തിന്റെയും മലയാളം മിഷന്റെയും ശില്പി • സംസ്ഥാന സർവ്വവിജ്ഞാനകോശം എഡിറ്ററായിരുന്നു. • കേരള സർക്കാരിന്റെ ഔദ്യോഗിക ഭാഷാവിദഗ്ദ്ധനായിരുന്നു. • ആറ്റുകാൽ അംബാപ്രസാദം മാസികയുടെ മുഖ്യപത്രാധിപർ • കവിത ,നാടകം,വിമർശനം,ജീവചരിത്രം ,സഞ്ചാരസാഹിത്യം,ബാലസാഹിത്യം,തത്ത്വചിന്ത തുടങ്ങി വിവിധശാഖകളിലായി നൂറ്റിമൂന്നു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആദ്ധ്യാത്മികാചാര്യനുമായ ഡോ.ബി.സി.ബാലകൃഷ്ണൻ,അദ്ദേഹത്തിന്റെയും ഭാര്യ പ്രൊഫ .രാജമ്മയുടെയും പേരിൽ ഏർപ്പെടുത്തിയതാണ് ബാൽരാജ് പുരസ്‌കാരം.

Question: 98

എയർ ഇന്ത്യയുടെ പുതിയ സിഇഒ ?

Aകാംബെൽ വിൽസൺ

Bഇൽക്കർ ഐസി

Cസൈറസ് മിസ്ത്രി

Dനടരാജൻ ചന്ദ്രശേഖരൻ

Answer:

A. കാംബെൽ വിൽസൺ

Question: 99

സമുദ്രം എന്ന അർത്ഥം വരുന്ന പദം ഏത്?

Aഅബ്ദം

Bഅബ്ദി

Cതരംഗിണി

Dതടിനി

Answer:

B. അബ്ദി

Question: 100

"12 വർഷക്കാലം" ഒറ്റപ്പദം ഏത്?

Aആലവട്ടം

Bചന്ദ്രമാസം

Cവ്യാഴവട്ടം

Dദേവവർഷം

Answer:

C. വ്യാഴവട്ടം