Question: 1

പട്ടിക വർഗക്കാരുടെ ഉന്നമനത്തിനായി യൂണിസെഫുമായി ചേർന്ന് 'Jiban Sampark' എന്ന പദ്ധതി തുടങ്ങിയ സംസ്ഥാനം?

Aകേരളം

Bപശ്ചിമ ബംഗാൾ

Cകർണാടക

Dഒഡീഷ

Answer:

D. ഒഡീഷ

Question: 2

കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവകൃഷിയുടെ ബ്രാന്റ് അംബാസിഡർ ആര് ?

Aശ്രീനിവാസൻ

Bമമ്മൂട്ടി

Cമഞ്ജു വാര്യർ

Dസുരേഷ് ഗോപി

Answer:

C. മഞ്ജു വാര്യർ

Question: 3

മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

Aകെ. മാധവൻ നായർ

Bവി. മാധവൻ നായർ

Cവി. മധുസൂദനൻ നായർ

Dഎം. വാസുദേവൻ നായർ

Answer:

B. വി. മാധവൻ നായർ

Explanation:

കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായർ. അദ്ദേഹം കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു.

Question: 4

സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :

Aകൊച്ചി

Bപാറ്റ്ന

Cഅലഹബാദ്

Dബോംബെ

Answer:

A. കൊച്ചി

Question: 5

ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :

A5

B6

C7

D8

Answer:

A. 5

Explanation:

Basketball is played with two teams, with 5 players from each team on the court at one time.

Question: 6

"കുടുംബശ്രീ പദ്ധതി" നിലവിൽ വന്ന വർഷം :

A2001

B1998

C2016

D1996

Answer:

B. 1998

Question: 7

ദൈവകണം എന്നറിയപ്പെടുന്നത് :

Aന്യൂട്രോൺ

Bടാകോൺ

Cഇലക്ട്രോൺ

Dഹിഗ്സ് ബോസോൺ

Answer:

D. ഹിഗ്സ് ബോസോൺ

Explanation:

സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തമനുസരിച്ച് ഒരു അടിസ്ഥാനകണം ആണ് ഹിഗ്സ് ബോസോൺ. ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ മൗലികകണങ്ങൾക്കും പിണ്ഡം നൽകുന്നതെന്നാണ് കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം

Question: 8

ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത് ?

Aകടൽത്തീരം

Bവാഴയില

Cകാറ്റുണ്ട്

Dതിരുവോണം

Answer:

A. കടൽത്തീരം

Question: 9

'താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം

AYou will join the duty

BYou can join the duty

CYou joined the duty

D You resume the duty

Answer:

B. You can join the duty

Question: 10

സാക്ഷാം പദ്ധതി ആരംഭിച്ച വർഷം

A2014

B2011

C2012

D2013

Answer:

A. 2014

Question: 11

ഭാരതീയ പോഷൺ കൃഷി കോശ് പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമൃഗ സംരക്ഷണ പദ്ധതി

Bഅടിസ്ഥാന വിദ്യാഭാസം

Cപോഷകാഹാരക്കുറവ് പരിഹരിക്കാൻ

Dഗ്രാമ വികസനം

Answer:

C. പോഷകാഹാരക്കുറവ് പരിഹരിക്കാൻ

Explanation:

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും ബിൽഗേറ്റ്സും ചേർന്നാണ് ഈ പദ്ധതി 2019 നവംബർ 18-ന് ഉദ്‌ഘാടനം ചെയ്തത്.

Question: 12

മഞ്ഞ്‌ എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?

Aതുഷാരം

Bഹിമം

Cനീഹാരം

Dഹസ്തി

Answer:

D. ഹസ്തി

Explanation:

ഹസ്തി എന്നാൽ ആന എന്നാണ് അർത്ഥം.

Question: 13

ലോക ക്യാൻസർ ദിനം ?

Aജനുവരി 22

Bജനുവരി 30

Cഫെബ്രുവരി 1

Dഫെബ്രുവരി 4

Answer:

D. ഫെബ്രുവരി 4

Question: 14

"കർമ്മത്തിൽ മുഴുകി ഇരിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.

Aകർമ്മനിരതൻ

Bകാഴ്ചവസ്തു

Cകാർമികം

Dസൽസ്വഭാവി

Answer:

A. കർമ്മനിരതൻ

Question: 15

"അനന്ദുവിൽ" ഇതിൽ അടങ്ങിയ വിഭക്തി ഏത്?

Aആധാരിക

Bനിർദേശിക

Cസംബന്ധിക

Dഉധേഷിക

Answer:

A. ആധാരിക

Explanation:

'ൽ' ആധാരികയുടെ പ്രത്യയമാണ്

Question: 16

സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ?

Aപള്ളിയറ ശ്രീധരന്‍

Bകുമാരനാശാൻ

Cവള്ളത്തോൾ

Dതകഴി

Answer:

A. പള്ളിയറ ശ്രീധരന്‍

Question: 17

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തെഴുതുക:

Aജ്യോതിഷം

Bജോതിഷം

Cജ്യോതി:ഷം

Dജ്യോതിക്ഷം

Answer:

A. ജ്യോതിഷം

Question: 18

ഇന്ത്യാ ഗവണ്മെന്റ് സ്ത്രീശാക്തീകരണത്തിനായി " പുർണ്ണശക്തി ദൗത്യം " ആരംഭിച്ചത് ഏത് വർഷം?

A2010

B2014

C2012

D2015

Answer:

A. 2010

Question: 19

ലോക വനിതാ ദിനം

Aഫെബ്രുവരി 14

Bജനുവരി 1

Cമാർച്ച് 1

Dമാർച്ച് 8

Answer:

D. മാർച്ച് 8

Question: 20

പ്രതിരോധത്തിൻ്റെ യൂണിറ്റ് എന്താണ് ?

Aഓം

Bവോൾട്

Cആമ്പിയർ

Dഓം മീറ്റർ

Answer:

A. ഓം

Question: 21

മുദ്ര ബാങ്ക് സഹായം ചെയ്യുന്നത് :

Aആരോഗ്യ മേഖല

Bചെറുകിട വ്യവസായം

Cവിദ്യാഭ്യാസ മേഖല

Dനഗരങ്ങളുടെ അടിസ്ഥാന വികസനം

Answer:

B. ചെറുകിട വ്യവസായം

Question: 22

ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?

Aഉത്തർപർവ്വതമേഖല

Bഉപദ്വീപീയ പീഠഭൂമി

Cഉത്തരമഹാസമതലം

Dതീരസമതലം

Answer:

B. ഉപദ്വീപീയ പീഠഭൂമി

Question: 23

നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം ഏത് ?

Aദാദ്രാ - നാഗർ ഹവേലി

Bലക്ഷദ്വീപ്

Cപുതുച്ചേരി

Dചണ്ഡിഗഡ്

Answer:

B. ലക്ഷദ്വീപ്

Question: 24

'വിക്ടോറിയ മെമ്മോറിയൽ ' എന്ന മ്യൂസിയം എവിടെയാണ് ?

Aകൊൽക്കത്തെ

Bമുംബൈ

Cന്യൂഡൽഹി

Dചണ്ഡിഗഡ്

Answer:

A. കൊൽക്കത്തെ

Question: 25

ഒരു ത്രികോണത്തിന്റെ വശങ്ങൾ 3 : 4 : 5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ, ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര ?

A30 cm.

B15 cm

C40 cm

D50 cm

Answer:

A. 30 cm.

Explanation:

വശങ്ങൾ = 3x , 4x , 5x ചുറ്റളവ് = 120 cm ചുറ്റളവ് = 12x = 120 x = 10 നീളം കുറഞ്ഞ വശത്തിന്റെ അളവ് = 3x = 30

Question: 26

സത്ലജ് നദിക്കും കാളിന്ദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയിൽ ഏതാണ് ?

Aപഞ്ചാബ് ഹിമാലയം

Bനേപ്പാൾ ഹിമാലയം

Cആസ്സാം ഹിമാലയം

Dകുമയൂൺ ഹിമാലയം

Answer:

D. കുമയൂൺ ഹിമാലയം

Question: 27

3 + 6 + 9 + 12 +..........+ 300 എത്ര ?

A15150

B15510

C10550

D16150

Answer:

A. 15150

Question: 28

സൈബർ നിയമങ്ങൾ താഴെ കൊടുത്ത ഏതിലാണ്‌ ഉൾപ്പെടുന്നത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cറെസിഡ്യൂറി പവർ

Dകൺകറന്റ് ലിസ്റ്റ്

Answer:

C. റെസിഡ്യൂറി പവർ

Question: 29

ഒരു സാധനം 25 % ലാഭത്തിലാണ് വിറ്റത്.40% ലാഭത്തിൽ വിറ്റിരുന്നുവെങ്കിൽ 75 രൂപ അധികം കിട്ടുമായിരുന്നു.എന്നാൽ അതിന്റെ വാങ്ങിയ വില എത്ര?

A400

B500

C600

D350

Answer:

B. 500

Explanation:

ലാഭവ്യത്യാസം=40%-25%=15% 15%=75 വാങ്ങിയ വില=75*100/15=500

Question: 30

അമൽ അരുണിനോട് പറഞ്ഞു ഇന്നലെ ഞാൻ എൻറെ മുത്തശ്ശിയുടെ ഒരേയൊരു മകളുടെ ഒരേയൊരു മകളെ കണ്ടു എങ്കിൽ അമൽ ആരെയാണ് കണ്ടത് ?

Aമകൾ

Bസഹോദരി

Cഅമ്മ

Dഭാര്യ

Answer:

B. സഹോദരി

Explanation:

മുത്തശ്ശിയുടെ മകൾ= അമ്മ അമ്മയുടെ ഒരേയൊരു മകൾ=സഹോദരി

Question: 31

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ട വർഷം ഏത്?

A2014

B2015

C2016

D2017

Answer:

B. 2015

Explanation:

2015 ജൂലൈ ഒന്നിനാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്

Question: 32

വിധവാ വിദ്യാഭ്യാസത്തിനുവേണ്ടി ബോംബെയിൽ ശാരദാസദൻ സ്ഥാപിച്ചത്?

Aഇന്ദിര ഗാന്ധി

Bസരോജിനി നായിഡു

Cകസ്തൂർബാ ഗാന്ധി

Dപണ്ഡിത രമാഭായി

Answer:

D. പണ്ഡിത രമാഭായി

Question: 33

ജോൺ ഒരു സ്ഥലത്തുനിന്ന് യാത്രതിരിച്ച് 13 കി.മീ, വടക്കോട്ട് സഞ്ചരിച്ചതിനുശേഷം വലത്തോട്ടു തിരിഞ്ഞ് 10 കി.മീ. സഞ്ചരിച്ചു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 13 കി. മീറ്ററും ഇടത്തോട്ട് തിരിഞ്ഞ് 5 കി. മീറ്ററും സഞ്ചരിച്ചു. എന്നാൽ ജോൺ യാത്ര തിരിച്ചിടിത്തുനിന്ന് ഏത് ദിശയിൽ എത്ര അകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്.

A17 കി.മി, തെക്ക്

B16 കി.മീ, വടക്ക്

C15 കി,മീ കിഴക്ക്

D14 കി.മീ, പടിഞ്ഞാറ്

Answer:

C. 15 കി,മീ കിഴക്ക്

Explanation:

അകലം = 10+5=15km

Question: 34

ഗ്ലുക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?

Aഇൻസുലിൻ

Bഗ്ലുകഗോൺ

Cഅഡ്രിനാലിൻ

Dകാറ്റകോലമൈൻസ്

Answer:

A. ഇൻസുലിൻ

Question: 35

മുകളിലേക്ക് എറിഞ്ഞ ഒരു കല്ല് ഉയർന്നു പോകുമ്പോൾ അതിന്റെ പ്രവേഗത്തിൽ ഉണ്ടാകുന്ന മാറ്റം എന്താണ് ?

Aകൂടുന്നു

Bകുറയുന്നു

Cസ്ഥിരമായിരിക്കും

Dഇതൊന്നുമല്ല

Answer:

B. കുറയുന്നു

Question: 36

4, 9, 13, 22, 35 _____ അടുത്ത പദം ഏത് ?

A45

B57

C48

D38

Answer:

B. 57

Explanation:

4+9=13 9+13=22 13+22=35 22+35=57

Question: 37

ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?

Aകരൾ

Bകണ്ണ്

Cസന്ധികൾ

Dനാക്ക്

Answer:

C. സന്ധികൾ

Explanation:

 • മനുഷ്യശരീരത്തിലെ സന്ധികളിൽ ഉണ്ടാവുന്ന കോശജ്വലനമാണ് (വീക്കം) സന്ധിവാതം.
 • നൂറില്പരം വ്യത്യസ്തതരത്തിലുള്ള സന്ധിവാതങ്ങളുണ്ട്,ഏറ്റവും സാധാരണയായി കാണപ്പെടുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് ആണ്.
 • ശരീര ചലനങ്ങളിൽ നിന്ന് സന്ധിക്കുണ്ടാകുന്ന ഉരവും തേയ്മാനവും കാരണമാണ് പ്രധാനമായി ഈ അസുഖമുണ്ടാകുന്നത്. 
 • ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശരീരകലകളെ ആക്രമിക്കുന്ന ഒരു തരം സന്ധിവാതം ആണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.
 • സന്ധികളിൽ യൂറിക് ആസിഡ് ക്രിസ്റ്റലുകൾ അടിയുന്നതുകൊണ്ടുള്ള കോശജ്വലനമാണ് ഗൗട്ട് എന്ന സന്ധിവാതം.

Question: 38

എന്തിന്റെ സ്പീഡ് അളക്കാനുള്ള യൂണിറ്റാണ് MIPS ?

Aമെമ്മറി

Bപ്രിന്റർ

Cപ്രോസസർ

Dമൗസ്

Answer:

C. പ്രോസസർ

Explanation:

🔹 millions instruction per sec എന്നാണ് MIPS എന്നതിന്റെ പൂർണ രൂപം

Question: 39

CSO യും NSSO യും ലയിച്ചതിൻ്റെ ഫലമായി നിലവിൽ വന്ന സ്ഥാപനം ഏതാണ് ?

Aനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്

Bസർവ്വേ കോർഡിനേററ്റിങ് ഓഫീസ്

Cഫീൽഡ് ഓപ്പറേഷൻ ഡിവിഷൻ

Dഇതൊന്നുമല്ല

Answer:

A. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്

Question: 40

ശരിയായത് തിരഞ്ഞെടുക്കുക

Aമഴ പെയ്തതോടെ ദുഷ്കരമായ യാത്ര ചെയ്യേണ്ടി വന്നു

Bമഴ പെയ്തതോടെ ദുഷ്കരം പിടിച്ച യാത്ര ചെയ്യേണ്ടി വന്നു

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

A. മഴ പെയ്തതോടെ ദുഷ്കരമായ യാത്ര ചെയ്യേണ്ടി വന്നു

Question: 41

ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാ ഗാന്ധിയുടെ ആശയം അറിയപ്പെടുന്നത് ?

Aട്രസ്റ്റീഷിപ്പ്

Bഹിന്ദ് സ്വരാജ്

Cപഞ്ചായത്തിരാജ്

Dഇതൊന്നുമല്ല

Answer:

A. ട്രസ്റ്റീഷിപ്പ്

Question: 42

ബോംബൈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി ആരാണ് ?

AV P മേനോൻ

Bപട്ടം താണുപിള്ള

CK N രാജ്

Dജോൺ മത്തായി

Answer:

D. ജോൺ മത്തായി

Question: 43

എല്ലാ വർഷവും ഏത് മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്?

Aചിങ്ങം

Bതുലാം

Cവൃശ്ചികം

Dമേടം

Answer:

A. ചിങ്ങം

Explanation:

എല്ലാവർഷവും ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുന്നത്

Question: 44

ഹിന്ദു ഐതിഹ്യപ്രകാരം _________ന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം

Aപരമശിവൻ

Bകൃഷ്ണൻ

Cഅർജുനൻ

Dലക്ഷ്മണൻ

Answer:

A. പരമശിവൻ

Explanation:

തിരുവാതിര നക്ഷത്ര ദിനത്തിൽ സ്ത്രീകൾ സന്ധ്യകഴിഞ്ഞ് മുറ്റത്ത് നിലവിളക്കിനു ചുറ്റും ആയി കൈകൊട്ടിക്കളി നടത്തുന്നു

Question: 45

ചേർത്തെഴുതുക : ലോക+ഐക്യം=?

Aലോകഐക്യം

Bലോകൈക്യം

Cലോകക്യം

Dഇവയൊന്നുമല്ല

Answer:

B. ലോകൈക്യം

Question: 46

കേരളത്തിന്റെ തനത് ലാസ്യ നൃത്ത രൂപം ഏതാണ് ?

Aഭരതനാട്യം

Bമോഹിനിയാട്ടം

Cകുച്ചുപ്പുടി

Dകഥകളി

Answer:

B. മോഹിനിയാട്ടം

Question: 47

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?

Aഡോ. ധർമ്മരാജ് അടാട്ട്

Bആർ. രാമചന്ദ്രൻ നായർ

Cഡോ.എം.വി.നാരായണൻ

Dഡോ. സാബു തോമസ്

Answer:

C. ഡോ.എം.വി.നാരായണൻ

Explanation:

4 വർഷമാണു നിയമന കാലാവധി.

Question: 48

താഴെപ്പറയുന്നവയിൽ ജീവിത ശൈലീരോഗങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

Aനീണ്ട രോഗചരിത്രം

Bപൂർണമായും ഭേദമാകും

Cരോഗങ്ങൾ സാവധാനം തുടങ്ങുന്നു

Dദീർഘകാലത്തെ ചികിത്സ

Answer:

B. പൂർണമായും ഭേദമാകും

Question: 49

അലിംഗബഹുവചനത്തിനുദാഹരണം ഏത് ?

Aവിദ്യാർഥിനികൾ

Bമിടുക്കന്മാർ

Cപ്രഭാഷകർ

Dമരങ്ങൾ

Answer:

C. പ്രഭാഷകർ

Question: 50

If the computer _________ on,he would send emails.

Awas

Bis

Cbe

Dhas

Answer:

A. was

Explanation:

If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + v1 ഉപയോഗിക്കണം . ഇവിടെ comma ക്ക് ശേഷം would + v1 (send) വന്നതുകൊണ്ട് comma ക്ക് മുന്നിൽ option ൽ നിന്ന് 'was' എഴുതണം .

Question: 51

He was coming,_____? Choose the correct question tag .

Awas he

Bwere he

Cweren't he

Dwasn't he

Answer:

D. wasn't he

Explanation:

ഇവിടെ auxiliary verb ഉപയോഗിച്ചിരിക്കുന്നത് 'was' ആണ് . ചോദ്യം positive ആയതുകൊണ്ട് ഉത്തരം negative ആയിരിക്കണം . was ന്റെ negative wasn't ആണ് . pronoun ആയിട്ടു 'he' ഉപയോഗിക്കണം .

Question: 52

Ammu said to me "I make a kite.""(Change into Indirect speech )

AAmmu told me that she had made a kite.

BAmmu told me that she make a kite.

CAmmu told me that she has made a kite.

DAmmu told me that she made a kite.

Answer:

D. Ammu told me that she made a kite.

Explanation:

Direct speech ൽ said to വന്നാൽ indirect speech ൽ reporting verb 'told' ഉപയോഗിക്കണം . Direct speech ൽ ' I ' വന്നാൽ indirect speech ൽ She/ He ഉപയോഗിക്കണം . ഇവിടെ അമ്മു ആയതുകൊണ്ട് She ഉപയോഗിക്കണം . Direct speech ൽ V1(ഇവിടെ make) വന്നാൽ indirect speech ൽ V2(ഇവിടെmade )വരും .

Question: 53

I am on __ UN mission.

Aa

Bthe

Can

DNo article

Answer:

A. a

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക

Question: 54

Either the parents or the boy ____ in this affair.

Ais to blame

Bare to blame

Cwere to blame

Dhave to blame

Answer:

A. is to blame

Explanation:

Either...or ചേർത്ത് രണ്ടു subject നെ ബന്ധിപ്പിക്കുമ്പോൾ രണ്ടാമത്തെ subject അനുസരിച് verb എഴുതണം .

Question: 55

Rs.1000 ____ not a small amount for a poor man. Choose the correct option .

Ahave

Bis

Care

Dwere

Answer:

B. is

Explanation:

Height, Weight, Amount, Quantity, Distance ഇവയ്ക്കു ശേഷം singular verb ഉപയോഗിക്കണം . ഇവിടെ 1000 ഒരു amount ആണ് .

Question: 56

Write the antonym of Disseminate:

AWithhold

BTemporary

CCancel

DNone of the above

Answer:

A. Withhold

Explanation:

Disseminate : പ്രചരിപ്പിക്കുക Withhold : നിര്‍ത്തുക

Question: 57

Meaning of the idiom "To show white feather"

ATo show happy

BTo show fear

CTo show a drama

DNone of the above

Answer:

B. To show fear

Explanation:

To show white feather : ഭയം പ്രകടിപ്പിക്കുക .

Question: 58

The Passive form of "Why do you scold her ?"

A"Why was she scolded by you ?"

B"Why is being scolded by you ?"

C"why is she scolded by you ?"

D"Why is she been scolded by you ?"

Answer:

C. "why is she scolded by you ?"

Explanation:

who ഒഴികെയുള്ള wh question നെ passive voice ൽ ആക്കുന്ന വിധം : ആദ്യം question word ഒഴികെയുള്ളതിനെ passive ൽ ആക്കുക . Do you scold her നെ passive ആക്കുക. Is + she + scolded + by + you . എന്നിട് അതിന്റെ മുന്നിൽ ചോദ്യത്തിൽ തന്നിട്ടുള്ള question word കൂടി ചേർത്ത കൊടുക്കുക . Why is she scolded by you?

Question: 59

ഒരു നോഡിന്റെ പ്രവർത്തന തകരാർ നെറ്റ്‌വർക്കിനെ ബാധിക്കാത്ത ടോപ്പോളജി ?

i) മെഷ്

ii) റിങ്

iii) ബസ്

A(i) ഉം (ii) ഉം

B(ii) ഉം (iii) ഉം

C(i) ഉം (iii) ഉം

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

C. (i) ഉം (iii) ഉം

Question: 60

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

1.ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു.

2.ലോക്പാല്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു

3.ലോകായുക്ത ദേശീയതലത്തില്‍  പ്രവര്‍ത്തിക്കുന്നു

4.പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു

A1,2,3 മാത്രം

B1,4 മാത്രം

C2,3 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

B. 1,4 മാത്രം

Explanation:

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ : ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു. ലോക്പാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നു ലോകായുക്ത സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു

Question: 61

ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) വോട്ടിങ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു 

ii) അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1990 

iii) വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി 

Ai ശരി

Bii , iii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

C. i , iii ശരി

Explanation:

അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1989

Question: 62

She has confidence _____ his work.

Aat

Bin

Cwith

Dby

Answer:

B. in

Explanation:

Sentence ഇൽ 'confidence' വന്നാൽ preposition ആയി 'in' ഉപയോഗിക്കണം . Sentence ഇൽ 'confident' വന്നാൽ preposition ആയി 'of' ഉപയോഗിക്കണം .

Question: 63

ശരിയായ പ്രസ്താവന ഏതാണ് ?

i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും 

ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത് 

iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ് 

Ai , ii ശരി

Bi , iii ശരി

Cii , iii ശരി

Dഎല്ലാം ശരി

Answer:

A. i , ii ശരി

Explanation:

കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി പെരിയാർ

Question: 64

ഒരു രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?

1.ആരോഗ്യസംരക്ഷണം 

2.വിദ്യാഭ്യാസസൗകര്യം

3.ഗതാഗതസൗകര്യം

4.അതിര്‍ത്തി സംരക്ഷണം

A1 മാത്രം.

B1,2 മാത്രം.

C3,4 മാത്രം

D4 മാത്രം.

Answer:

D. 4 മാത്രം.

Explanation:

അതിർത്തി സംരക്ഷണം ഒരു രാജ്യത്തിൻറെ നിർബന്ധിത ചുമതലയാണ്.

Question: 65

2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?

Aട്രിബ്യൂണൽ രൂപീകരിക്കേണ്ടത് സംസ്ഥാന സർക്കാർ ആണ്.

Bട്രിബ്യൂണലിന്റെ അദ്ധ്യക്ഷൻ സബ്ഡിവിഷണൽ ഓഫീസർ കുറയാത്ത പദവിയിൽ ഉള്ള ഉദ്യോഗസ്ഥൻ ആയിരിക്കണം.

Cമേൽപറഞ്ഞ ഉത്തരം 'A' യും"B' യും ശരിയാണ്.

Dമേൽപറഞ്ഞ ഉത്തരം 'A' യും 'B' യും ശരിയല്ല.

Answer:

C. മേൽപറഞ്ഞ ഉത്തരം 'A' യും"B' യും ശരിയാണ്.

Question: 66

 ശരിയായജോഡികൾ തിരഞ്ഞെടുക്കുക 

 വർഷം          സംഭവം 

(i) 1766       -         (a) മസ്ദൂർ  കിസാൻ    ശക്തിസംഘടനരൂപീകരണം

(ii) 1987       -       (b) ഫ്രീഡംഓഫ്ഇൻഫർമേഷൻ ഇന്ത്യനിയമം  

(iii) 1997     -       (c ) സ്വീഡൻ ആദ്യമായി വിവരാവകാശനിയമം
                               കൊണ്ടുവന്നു
 

(iv) 2002     -       (d) RTI ആക്ട്പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി
                            തമിഴ്നാട്
 


A(i) – (a), (ii) – (b), (iii) – (c), (iv) – (d)

B(i) – (b), (ii) – (d), (iii) – (a), (iv) – (b)

C(i) – (d), (ii) – (a), (iii) – (c), (iv) – (b)

D(i) – (c), (ii) – (a), (iii) – (d), (iv) – (b)

Answer:

D. (i) – (c), (ii) – (a), (iii) – (d), (iv) – (b)

Explanation:

1766 - സ്വീഡൻ ആദ്യമായി വിവരാവകാശ നിയമം കൊണ്ടുവന്നു 1987 - മസ്ദൂർ കിസാൻ ശക്തി സംഘടന രൂപീകരണം 1997 - RTI ആക്ട് പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി തമിഴ്നാട് 2002 - ഫ്രീഡം ഓഫ് ഇൻഫർമേഷൻ ഇന്ത്യ നിയമം

Question: 67

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

Aമന്ത്രിസഭാ തീരുമാനത്തിലൂടെയാണ് വിവരവകാശ കമ്മിഷണറെ പുറത്താക്കുന്നത്

Bക്യാബിനറ്റ് നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Cസുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Dപാര്ലമെന്റിന്റെ ഇംപീച്ച്മെന്റ് നടപടികളിലൂടെയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Answer:

C. സുപ്രീംകോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിയാണ് കമ്മിഷണറെ പുറത്താക്കുന്നത്

Question: 68

ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം?

A14

B18

C15

D22

Answer:

D. 22

Explanation:

ഭരണഘടനയുടെ അനുഛേദം 343 (1) പ്രകാരം ദേവനാഗിരി ലുള്ള ഹിന്ദിയാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ആദ്യം 14 ഭാഷകളാണ് ഉൾപ്പെടുത്തിയിരുന്നത് എന്നാൽ നിലവിൽ ഔദ്യോഗികഭാഷകൾ 22 എണ്ണം ആണ്. . ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ഭാഷ കമ്മീഷൻ1955 ൽ രൂപീകരിച്ചു. ബി ജി ഖേർ ആയിരുന്നു ചെയർമാൻ

Question: 69

താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?

1. സി കൃഷ്ണൻ നായർ

2.  കുമാരനാശാൻ 

3.  രാഘവ പൊതുവാൾ 

4. മന്നത്ത് പത്മനാഭൻ 

Aഒന്നും മൂന്നും നാലും

Bരണ്ടും നാലും

Cഒന്നും മൂന്നും

Dഎല്ലാവരും

Answer:

C. ഒന്നും മൂന്നും

Explanation:

1930 ഉപ്പ് സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം 78 അനുയായികളാണ് ഉണ്ടായിരുന്നത്

Question: 70

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

A1

B6.62 x 10^23

C6.022 x 10^23

D16

Answer:

C. 6.022 x 10^23

Question: 71

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.

2.മഹലനോബിസ് പദ്ധതി എന്ന പേരിലാണ് രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടത്.

A1 മാത്രം ശരി

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

 • ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.
 • ഇന്ത്യൻ പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ് ആണ് ഈ പദ്ധി വിഭാവനം ചെയ്തത്.
 • വൻ ജലവൈദ്യുത പദ്ധതികളും ഇരുമ്പുരുക്ക് വ്യവസായ ശാലകളും ആരംഭിച്ചത് ഈ പദ്ധതി കാലയളവിലാണ്.

Question: 72

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dഇവയൊന്നുമല്ല

Answer:

B. രണ്ടാം പഞ്ചവത്സര പദ്ധതി

Explanation:

1956ൽ രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ് നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത്.

Question: 73

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ആറ്റത്തിലെ ഭാരം കുറഞ്ഞ കണം ആണ്  ഇലക്ട്രോണ്‍.

2.ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമായ ഇലക്ട്രോണിനെ കണ്ടെത്തിയത്  ജെ ജെ തോംസൺ ആണ്.

3.ആറ്റത്തിലെ ഭാരം കൂടിയ കണം പ്രോട്ടോണ്‍ ആണ്

A2 മാത്രം ശരി

B1,2 മാത്രം ശരി

C1,3 മാത്രം ശരി

D2,3 മാത്രം ശരി

Answer:

B. 1,2 മാത്രം ശരി

Explanation:

ആറ്റത്തിലെ ഭാരം കൂടിയ കണം --ന്യൂട്രോൺ

Question: 74

താഴെ തന്നിരിക്കുന്നവയിൽ പ്രോകാരിയോട്ടുകൾ ഏതെല്ലാമാണ്?

Aബാക്ടീരിയ

Bസയനോ ബാക്ടീരിയ

Cമൈക്കോ പ്ലാസ്മ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

🔹കോശത്തിന്റെ മർമ്മമോ മറ്റ് സ്തരപാളികൾ കൊണ്ടുള്ള ആവരണങ്ങളോ ഇല്ലാത്ത കോശങ്ങളെയാണ് പ്രോകാരിയോട്ടുകൾ എന്നുവിളിക്കുന്നത്. 🔹ബാക്ടീരിയ ,സയനോ ബാക്ടീരിയ, മൈക്കോ പ്ലാസ്മ എന്നിവയെല്ലാം പ്രോകാരിയോട്ടുകൾ ആണ്

Question: 75

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1892 ൽ റഷ്യൻ ജൈവശാസ്ത്രഞ്ജനായ ദിമിത്രി ഇവാനൊവ്സ്കി വൈറസിനെ കണ്ടെത്തി.

2.ഡച്ച് സൂക്ഷ്മ-ജൈവശാസ്ത്രജ്ഞനായ മാർട്ടിനസ് ബൈർനിക്ക് ആദ്യമായി 'വൈറസ്' എന്ന പദം ഉപയോഗിച്ചു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

1892 ൽ റഷ്യൻ ജൈവശാസ്ത്രഞ്ജനായ ദിമിത്രി ഇവാനൊവ്സ്കി വൈറസിനെ കണ്ടെത്തി.ഡച്ച് സൂക്ഷ്മ-ജൈവശാസ്ത്രജ്ഞനായ മാർട്ടിനസ് ബൈജർനിക്ക് ആദ്യമായി 'വൈറസ്' എന്ന പദം ഉപയോഗിച്ചു.

Question: 76

അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Aആർട്ടിക്കിൾ 162

Bആർട്ടിക്കിൾ 164

Cആർട്ടിക്കിൾ 165

Dആർട്ടിക്കിൾ 172

Answer:

C. ആർട്ടിക്കിൾ 165

Question: 77

25 പേരുള്ള ഒരു ക്യൂവിൽ വിനീത മുന്നിൽനിന്ന് 11-ഉം സ്വാതി പിന്നിൽനിന്ന് നാലാമത്തെ ആളുമാണ് എങ്കിൽ അവർക്കിടയിൽ എത്ര പേരുണ്ട് ?

A12

B13

C11

D10

Answer:

D. 10

Explanation:

സ്വാതി പിന്നിൽനിന്ന് നാലാമത്. മുന്നിൽനിന്ന് സ്വാതിയുടെ സ്ഥാനം =25-4+1=22 വിനീത മുന്നിൽനിന്ന് പതിനൊന്നാമതാണ്. ഇവർക്കിടയിലെ ആളുകളുടെ എണ്ണം =10

Question: 78

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിളുകൾ ഏതെല്ലാം ?

1.അനുച്ഛേദം 39

2.  അനുച്ഛേദം 39 A

3.അനുച്ഛേദം 43 A 

4.അനുച്ഛേദം 48 A

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും രണ്ടും മൂന്നും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നാല് കാര്യങ്ങൾ നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്തു 1. അനുച്ഛേദം 39 - കുട്ടികളുടെ ആരോഗ്യ പുരോഗതി ഉറപ്പുവരുത്തുന്നു 2.അനുച്ഛേദം 39 A - തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകുന്നു. 3.അനുച്ഛേദം 43 A - വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. 4.അനുച്ഛേദം 48 A - പരിസ്ഥിതി സംരക്ഷണം, വനം, വന്യജീവി സംരക്ഷണം..

Question: 79

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?

i) ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്നു

ii) ലാഹോർ കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്നു. 

iii) ജന്മദിനമായ ഒക്ടോബർ 31 “രാഷ്ട്രീയ ഏകതാ ദിവസ'മായി ആചരിക്കുന്നു.

iv) മരണാനന്തര ബഹുമതിയായി "ഭാരതരത്നം' പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Ai & iv

Bii & iii

Cii മാത്രം

Div മാത്രം

Answer:

C. ii മാത്രം

Question: 80

എല്ലാ സംസ്ഥാനങ്ങളും ഭരണഘടനാപരമായിട്ടാണ് കാര്യങ്ങൾ നടത്തുന്നത് എന്നുള്ളത് ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വമാണ് എന്ന് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?

Aഅനുഛേദം 356

Bഅനുഛേദം 355

Cഅനുഛേദം 366

Dഅനുഛേദം 365

Answer:

B. അനുഛേദം 355

Question: 81

ഒരു തീവണ്ടിയുടെ ശരാശരി വേഗത 120 കി.മീ/മണിക്കൂര്‍ ആണ്‌. അതിന്റെ വേഗത 160 കി.മീ/മണിക്കൂര്‍ ആയിരുന്നുവെങ്കില്‍ യാത്ര 1 1⁄2 മണിക്കൂര്‍ നേരത്തെ പൂര്‍ത്തിയാക്കാമായിരുന്നു. എങ്കിൽ തീവണ്ടി സഞ്ചരിച്ച ദൂരം ഏത്ര?

A840 കി.മീ

B720 കി.മീ

C620 കി.മീ

D740 കി.മീ

Answer:

B. 720 കി.മീ

Explanation:

X/120 - X/160 = 1 1⁄2 = 3⁄2 X = 720 കി.മീ

Question: 82

ചൗരിചൗരാ സംഭവത്തിന്റെ എത്രാമത് വാർഷികമാണ് 2022ഇൽ നടന്നത് ?

A101

B99

C95

D100

Answer:

D. 100

Explanation:

ഉത്തര്‍പ്രദേശിലെ ചൗരിചൗരായില്‍ വെച്ച് 1922 ഫെബ്രുവരി 5നാണ് ചരിത്രപ്രസിദ്ധമായ ആ സംഭവം നടക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു പ്രതിഷേധജാഥയില്‍ പങ്കെടുത്ത ആളുകളെ പോലീസുകാര്‍ ആക്രമിക്കുകയും തുടര്‍ന്ന് ജനങ്ങള്‍ സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടുകയുമുണ്ടായി. ഈ സംഭവം പിന്നീട് ചൗരി ചൗരാ സംഭവം എന്ന പേരില്‍ അറിയപ്പെട്ടു. സംഭവത്തില്‍ മൂന്ന് പ്രക്ഷോഭകാരികളും 22 പോലീസുകാരും കൊല്ലപ്പെട്ടു.

Question: 83

YAW = 7 ഉം SEA =5 ഉം ആണെങ്കിൽ TEST = ________

A60

B64

C8

D7

Answer:

C. 8

Explanation:

YAW → 25 + 1 + 23 = 49; √49 = 7 SEA → 19 + 5 + 1 = 25; √25 = 5 TEST → 20 + 5 + 19 + 20 = 64; √64 = 8

Question: 84

" റവല്യൂഷൻ ആൻഡ് കൗണ്ടർ റവല്യൂഷൻ ഇൻ എൻഷ്യന്റ് ഇന്ത്യ " എന്ന പുസ്തകം ആരുടേതാണ് ?

Aസുഭാഷ് ചന്ദ്രബോസ്

Bബി. ആർ. അംബേദ്കർ

Cഭഗത് സിംഗ്

Dജയപ്രകാശ് നാരായൺ

Answer:

B. ബി. ആർ. അംബേദ്കർ

Question: 85

താഴെ പറയുന്ന പ്രസ്താവനകളിൽ ' ഐൻസ്റ്റീനിയം ' മൂലകവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

 1. 1952 ൽ ആണ് ഈ മൂലകം കണ്ടെത്തിയത്  
 2. ഐൻസ്റ്റീനിയത്തിന്റെ ഏറ്റവും സുലഭമായി കാണപ്പെടുന്ന ഐസോടോപ്പ് ഐൻസ്റ്റീനിയം - 253 യുടെ ഹാഫ് ലൈഫ് പീരീഡ് 20 ദിവസമാണ്  
 3. ഐൻസ്റ്റീനിയം നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കുകയില്ല 

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 86

6 കൊണ്ട് ഹരിക്കാവുന്ന സംഖ്യകൾ ഇതാണ്

 
i. 5994
ii. 8668
iii. 5986
iv. 8982

Ai

Bi, ii, iii

Cii

Di, iv

Answer:

D. i, iv

Explanation:

6 ന്റെ ഹരണസാധ്യതാ നിയമം = സംഖ്യയെ 2 കൊണ്ടും 3 കൊണ്ടും ഹരിക്കാമെങ്കിൽ, ആ സംഖ്യയെ 6 കൊണ്ടും ഹരിക്കാം.

Question: 87

2022ലെ ലോക വനിതാ ദിനത്തിന്റെ പ്രമേയം ?

ATime is Now: Rural and urban activists transforming women's lives

BThink equal, build smart, innovate for change

CGender Equality Today for a Sustainable Tomorrow

DWomen in the Changing World of Work

Answer:

C. Gender Equality Today for a Sustainable Tomorrow

Question: 88

സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവർ ?

Aവി.പി.ഷീല

Bദീപ ജോസഫ്

Cശാന്തകുമാരി

Dദീപമോൾ

Answer:

D. ദീപമോൾ

Explanation:

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ ചുമതലയേൽക്കുന്നത്.

Question: 89

2022ൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയത് ?

Aഭജൻ സൊപോരി

Bസാകിർ ഹുസൈൻ

Cഉസ്താദ് അംജദ് അലി ഖാൻ

Dപണ്ഡിറ്റ് രാം നാരായൺ

Answer:

C. ഉസ്താദ് അംജദ് അലി ഖാൻ

Explanation:

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തനായ ബാംസുരി വാദകനാണ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ.

Question: 90

അട്ടപ്പാടി ആദിവാസി ഊരിലെ പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് അംഗൻവാടി പ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്രൂപ്പ് ?

Aഊര്

Bകൂട്ടം

Cസ്വാന്തനം

Dപെൺട്രിക കൂട്ട

Answer:

D. പെൺട്രിക കൂട്ട

Explanation:

രോഗം ബാധിച്ചാൽ സമയബന്ധിതമായി ചികിത്സ തേടേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവവത്കരണം നൽകും. ആരോഗ്യ നിലവാരം കുറയ്ക്കുന്ന അനാചാരങ്ങൾ, ജീവിതശൈലി ശീലങ്ങൾ എന്നിവ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും. പദ്ധതി പ്രഖ്യാപിച്ചത് - 2022, മാർച്ച് 8

Question: 91

ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?

Aകാവൽ പ്ലസ്

Bസഹിതം

Cനിനവ്

Dധീര

Answer:

D. ധീര

Explanation:

നിർഭയ സെൽ മുഖാന്തിരം 10 മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികളെ ആയോധന കലകൾ അഭ്യസിപ്പിക്കും.

Question: 92

തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം ?

A1936

B1937

C1939

D1941

Answer:

B. 1937

Question: 93

2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?

Aദയ ഭായ്

Bകെ.റാബിയ

Cടിഫാനി ബ്രാർ

Dകെ.കെ.ശൈലജ

Answer:

C. ടിഫാനി ബ്രാർ

Explanation:

അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപകയാണ് ടിഫാനി ബ്രാർ. തിരുവനന്തപുരത്താണ് ജ്യോതിർഗമയ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Question: 94

കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി മൂന്നു വനിതകൾ അടങ്ങിയ ഫുൾ ബെഞ്ച് സിറ്റിങ് നടത്തിയത് എന്നായിരുന്നു ?

A2021 ഓഗസ്റ്റ് 9

B2021 മാർച്ച്‌ 8

C2022 ഓഗസ്റ്റ് 9

D2022 മാർച്ച്‌ 8

Answer:

D. 2022 മാർച്ച്‌ 8

Explanation:

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ചേര്‍ന്ന ഫുള്‍ബെഞ്ചില്‍ ജസ്റ്റിസുമാരായ അനുശിവരാമന്‍, വി ഷേര്‍സി, എംആര്‍ അനിത എന്നിവരായിരുന്നു അംഗങ്ങള്‍.

Question: 95

2022ലെ ഹെസെൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയതാര് ?

Aസൂനി താരാപോരേവാല

Bരാധിക രാമസ്വാമി

Cകേതകി ഷേത്ത്

Dദയാനിതാ സിംഗ്

Answer:

D. ദയാനിതാ സിംഗ്

Explanation:

ദക്ഷിണേഷ്യയിൽ നിന്ന് ഈ അവാർഡ് നേടുന്ന ആദ്യ വ്യക്തിയാണ്. സമ്മാനത്തുക - ഒന്നര കോടി ഇന്ത്യൻ രൂപ. ദയാനിതാ സിംഗിന്റെ പ്രശസ്തമായ ഉദ്യമം - മ്യൂസിയം ഭവൻ, Myself Mona Ahmed (2001)

Question: 96

പോൾവാൾട്ടിൽ 6.16 മീറ്റർ ചാടി ലോക റെക്കോർഡ് നേടിയ കായിക താരം ?

Aകരംജിത്ത്

Bഅർമൻഡ് ഡുപ്ലന്റിസ്

Cഇസിയൻബയേവ

Dസെർജി ബുബ്ക

Answer:

B. അർമൻഡ് ഡുപ്ലന്റിസ്

Explanation:

ചാടിയ ഉയരം - 6.19 മീറ്റർ 1993 -ൽ സെർജി ബുബ്ക 6.15 മീറ്റർ ചാടി നേടിയ റെക്കോർഡ് അർമൻഡ് ഡുപ്ലന്റിസ് 2014ൽ തകർത്തിരുന്നു.

Question: 97

അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനായ ISSF.കെയ്‌റോയിൽ സംഘടിപ്പിച്ച ഷൂട്ടിംഗ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം ?

Aചൈന

Bഅമേരിക്ക

Cഇന്ത്യ

Dഇംഗ്ലണ്ട്

Answer:

C. ഇന്ത്യ

Explanation:

(International Shooting Sport Federation)

Question: 98

2021 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?

Aരാധിക മേനോൻ

Bകാർത്യായനി

Cടെസ്സി തോമസ്

Dഅരുന്ധതി റോയ്

Answer:

A. രാധിക മേനോൻ

Explanation:

ഇന്ത്യൻ മർച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റൻ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (ഐ.എം.ഒ.) ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യൻ വനിത.

Question: 99

ഫീച്ചര്‍ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന സംവിധാനം ?

Aയുപിഐ 1433 പേ

Bഭാരത് പേ

Cയുപിഐ 123 പേ

Dഇൻസ്റ്റ പേ

Answer:

C. യുപിഐ 123 പേ

Question: 100

ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ " നീറ്റ് " പരീക്ഷയുടെ ഉയർന്ന പ്രായ പരിധി ?

A35

B25

C30

Dപ്രായപരിധി ഇല്ല.

Answer:

D. പ്രായപരിധി ഇല്ല.

Explanation:

2022 മാർച്ചിലാണ്‌ പ്രായപരിധി ഒഴിവാക്കിയത്. മുൻപ് 25 വയസ് കഴിഞ്ഞാൽ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ കഴിയില്ലായിരുന്നു.