Question: 1

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കാലാവസ്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് മെറ്റ്സാറ്റ്. 

2.2007 ൽ ആണ് വിക്ഷേപിച്ചത് . 

3.ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കല്പനാചൗളയോടുള്ള ആദരസൂചകമായിട്ട്  മെറ്റ്സാറ്റ്-ന് കൽപ്പന - I എന്ന് നാമകരണം ചെയ്തു .

A1 മാത്രം ശരി.

B1ഉം 2ഉം മാത്രം ശരി.

C1ഉം 3ഉം മാത്രം ശരി.

Dഎല്ലാം ശരിയാണ്

Answer:

C. 1ഉം 3ഉം മാത്രം ശരി.

Explanation:

2002 സെപ്റ്റംബർ 12നാണ് വിക്ഷേപിച്ചത് . "കൽപ്പനാ - I "എന്ന പേര് നൽകിയത്- 2007 ഫെബ്രുവരി 1 .

Question: 2

ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്:

Aഎഡ്യൂസാറ്റ്

Bഹാംസാറ്റ്

Cകാർട്ടോസാറ്റ്

Dമെറ്റ്‌സാറ്റ്

Answer:

C. കാർട്ടോസാറ്റ്

Question: 3

താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

Aചൊവ്വയിൽ എത്തുന്ന ആദ്യരാജ്യമാണ് ഇന്ത്യ.

Bമംഗൾയാൻ വിക്ഷേപിച്ച സമയത്തെ ISRO ചെയർമാൻ കെ. രാധാകൃഷ്ണൻ ആയിരുന്നു

Cമംഗൾയാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ ആണ് എസ്.അരുണൻ

Dഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ് മംഗൾയാൻ

Answer:

A. ചൊവ്വയിൽ എത്തുന്ന ആദ്യരാജ്യമാണ് ഇന്ത്യ.

Question: 4

ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?

ARLV - TD

BPSLV C 38

CPSLV C 37

DPSLV C 34

Answer:

C. PSLV C 37

Question: 5

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യം ആണ് ചന്ദ്രയാൻ 1 

2. 2008 ഒക്ടോബർ 22 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു 

3.ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം മനസ്സിലാക്കിയ ചന്ദ്ര പരിവേഷണം ആണ് ചന്ദ്രയാൻ 1. 

A1,3 മാത്രം ശരി

B2,3 മാത്രം ശരി

C1,2 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്