Question: 1

ഹാക്കിംഗ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിച്ച് തെറ്റായതിനെ കണ്ടെത്തുക:

1.അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കുക അല്ലെങ്കിൽ മാറ്റം വരുത്തുക എന്നതാണ് ഹാക്കിംഗ്.

2.ഹാക്കിങ്ങിന് ഇരയായ വ്യക്തിയെ ഹാക്കർ എന്ന് വിളിക്കുന്നു.

A1 മാത്രം

B2 മാത്രം

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം

Explanation:

അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കുക അല്ലെങ്കിൽ മാറ്റം വരുത്തുക എന്നതാണ് ഹാക്കിംഗ്.ഹാക്കിങ് നടത്തുന്നയാളെ ഹാക്കർ എന്നു വിളിക്കുന്നു.

Question: 2

ഹാക്കേഴ്സ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

1.കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു.

2.ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. 

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

കമ്പ്യൂട്ടർ ശൃംഖലകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളും നുഴഞ്ഞുകയറ്റക്കാരും കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകൾ കണ്ടെത്തുകയും അവ തടയുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഹാക്കർമാരെ വൈറ്റ്‌ഹാറ്റ് ഹാക്കർ (White Hat Hacker) അല്ലെങ്കിൽ എത്തിക്കൽ ഹാക്കർ (Ethical Hacker) എന്നു വിളിക്കുന്നു.ഒരു കമ്പ്യൂട്ടറിൽ നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു.

Question: 3

ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ എന്ത് വിളിക്കുന്നു?

Aഇ-മെയിൽ സ്പൂഫിംഗ്

Bഇമെയിൽ ബോംബിങ്

Cസൈബർ സ്റ്റാകിങ്

Dസൈബർ ബുള്ളിയിങ്

Answer:

B. ഇമെയിൽ ബോംബിങ്

Explanation:

ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ ഇമെയിൽ ബോംബിങ് എന്ന് വിളിക്കുന്നു.

Question: 4

'സൈബർ ഫിഷിങ്ങുമായി ' ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.അതീവരഹസ്യമായ വ്യക്തിവിവരങ്ങൾ (പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ) വ്യാജ മാർഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവർത്തിയാണ് ഫിഷിങ്.

2.ഫോൺ കോൾ ഉപയോഗിച്ച് അതീവരഹസ്യമായ വ്യക്തി വിവരങ്ങൾ ചോർത്തുന്നതിനെ വിഷിങ് എന്ന് വിളിക്കുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

അതീവരഹസ്യമായ വ്യക്തിവിവരങ്ങൾ (പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയവ) വ്യാജ മാർഗങ്ങളിലൂടെ ചോർത്തിയെടുക്കുന്ന പ്രവർത്തിയാണ് ഫിഷിങ്.ഫോൺ കോൾ ഉപയോഗിച്ച് അതീവരഹസ്യമായ വ്യക്തി വിവരങ്ങൾ ചോർത്തുന്നതിനെ വിഷിങ് എന്ന് വിളിക്കുന്നു.

Question: 5

സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 'ഡി ഒ എസ്' എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?

Aഡിസ്ക് ഓപ്പറേറ്റിം സിസ്റ്റം

Bഡിനൈൽ ഓഫ് സർവീസ്

Cഡിസ്ട്രാക്ക്ഷൻ ഓഫ് സർവീസ്

Dഡിസ്ട്രക്ഷൻ ഓഫ് സർവീസ്

Answer:

B. ഡിനൈൽ ഓഫ് സർവീസ്

Explanation:

ഡിനൈൽ ഓഫ് സർവീസ് എന്നതാണ് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 'ഡി ഒ എസ്' എന്നതിന്റെ പൂർണ രൂപം.