Question: 1

ഡി എൻ എ കണ്ടുപിടിച്ചതാര്?

Aഗ്രിഗർ മെന്റൽ

Bഫ്രാൻസിസ് ക്രീക്ക്

Cജെയിംസ് വാട്സൺ

Dഫ്രഡറിക് മിഷൻ

Answer:

D. ഫ്രഡറിക് മിഷൻ

Question: 2

ജനിതക ശാസ്ത്രത്തിൻ്റെ പിതാവ് ?

Aപോൾ ഏർലിക്ക്

Bഗ്രിഗർ മെൻഡൽ

Cവികാവോ ഇസൂയി

Dറോബി കോക്

Answer:

B. ഗ്രിഗർ മെൻഡൽ

Question: 3

ചെവിയെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഫ്രിനോളജി

Bസെഫോളജി

Cപൾമനോളജി

Dഓട്ടോളജി

Answer:

D. ഓട്ടോളജി

Explanation:

ചെവിയുടെ (കേൾവിയും വെസ്റ്റിബുലർ സെൻസറി സംവിധാനങ്ങളുമായി ബന്ധപ്പെട്ട അവയവങ്ങളുടെ പ്രവർത്തനങ്ങളും) അനാട്ടമി, ഫിസിയോളജി, രോഗങ്ങൾ, രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഓട്ടോളജി.

Question: 4

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

4.പെരി ലിംഫ് എന്ന ദ്രവം കോക്ലിയയിൽ നിറഞ്ഞിരിക്കുന്നു.

A1,2

B2,3,4

C1,4

D1,3,4

Answer:

D. 1,3,4

Explanation:

കേൾവിയിക്ക് സഹായിക്കുന്ന ആന്തര കർണത്തിൻറെ ഭാഗമാണ് കോക്ലിയ. കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു. കോക്ലിയയിലെ അറകളുടെ എണ്ണം 3 ആണ്. വെസ്റ്റിബുലാർ ഡക്‌റ്റ് അല്ലെങ്കിൽ സ്‌കാല വെസ്‌റ്റിബുലി,ടിമ്പാനിക് ഡക്‌ട് അല്ലെങ്കിൽ സ്‌കാല ടിംപാനി,കോക്ലിയർ ഡക്‌ട് അല്ലെങ്കിൽ സ്‌കാല മീഡിയ എന്നിവയാണ് മൂന്ന് അറകൾ. പെരി ലിംഫ് എന്ന ദ്രവം കോക്ലിയയിൽ നിറഞ്ഞിരിക്കുന്നു

Question: 5

ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏത് ?

Aബ്രോങ്കോസ്കോപ്

Bഓട്ടോസ്കോപ്പ്

Cസൈറ്റൊസ്കോപ്

Dആർത്രോസ്കോപ്

Answer:

B. ഓട്ടോസ്കോപ്പ്

Explanation:

ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണമാണ് ഒട്ടോസ്കോപ്പ് അല്ലെങ്കിൽ ഓറിസ്കോപ്പ്.