Question: 1

തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ഭാരതപ്പുഴയാണ്.

2.പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത NH 544 ആണ്.

A1 മാത്രം

B2 മാത്രം

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ ഒഴുകുന്നത് പാലക്കാട് ചുരത്തിലൂടെ ആണ്.പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത NH 544 ആണ്.

Question: 2

താമരശ്ശേരി ചുരവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?

1.വയനാട് ചുരം എന്നും താമരശ്ശേരി ചുരം അറിയപ്പെടുന്നു.

2.വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത  NH 766 ആണ്.

A1 മാത്രം

B2 മാത്രം

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരി.

Answer:

D. രണ്ടു പ്രസ്താവനകളും ശരി.

Explanation:

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം.വയനാട് ചുരം എന്നും താമരശ്ശേരി ചുരം അറിയപ്പെടുന്നു.വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത NH 766 ആണ്.

Question: 3

മാനന്തവാടിയെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം ഇവയിൽ ഏതാണ് ?

Aനാടുകാണി ചുരം

Bപേരമ്പാടി ചുരം

Cആരുവാമൊഴി ചുരം

Dപെരിയ ചുരം

Answer:

D. പെരിയ ചുരം

Explanation:

പെരിയ ചുരം മാനന്തവാടിയെയും മൈസൂരിനെയും ബന്ധിപ്പിക്കുന്നു.

Question: 4

പുനലൂരിനെയും  ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത്?

Aപേരമ്പാടി ചുരം

Bപാൽ ചുരം

Cആര്യങ്കാവ് ചുരം

Dവയനാട് ചുരം

Answer:

C. ആര്യങ്കാവ് ചുരം

Explanation:

കൊല്ലം ജില്ലയെ തമിഴ്നാട്ടിലെ തെങ്കാശി ജില്ലയുമായി ബന്ധിപ്പിക്കുന്ന ചുരം കൂടിയാണ് ആര്യങ്കാവ് ചുരം.കൊല്ലം - തിരുമംഗലം ദേശീയപാത 744 ഉം കൊല്ലം ചെങ്കോട്ട റെയിൽപാതയും ഇതുവഴി കടന്നു പോകുന്നു. അമ്പനാട് കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മുളംകാടുകൾ നിറഞ്ഞ ആര്യങ്കാവ് ചുരം വഴി തമിഴ്‌നാട് ഡെക്കാൻ പീഠഭൂമി ഭാഗത്തു നിന്നും വീശുന്ന ചൂട് കാറ്റാണ് പുനലൂരിനെ കേരളത്തിലെ ഏറ്റവും കൂടുതൽ താപനിലയുള്ള പ്രദേശങ്ങളിലൊന്നായി മാറ്റുന്നതെന്നു കരുതുന്നു.പാലക്കാട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന പട്ടണമാണ് പുനലൂർ.തീവണ്ടിപ്പാതയുടെ ഭാഗമായി നിർമ്മിച്ച അര കിലോമീറ്ററിലധികം വരുന്ന തുരങ്കം ആര്യങ്കാവ് ചുരത്തിന്റെ പ്രത്യേകതയാണ്. തുരങ്കം ആരംഭിക്കുന്നത് കേരളത്തിലും അവസാനിക്കുന്നത് തമിഴ്‌നാട്ടിലുമാണ്.

Question: 5

ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത ഏത്?

ANH  744

BNH 183

CNH 966 A

DNH 66

Answer:

A. NH  744

Explanation:

NH  744 ആണ് ആര്യങ്കാവ് ചുരം വഴി കടന്നു പോകുന്ന ദേശീയപാത.