Question: 1

അൽബുക്കർക്കുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ തിരഞ്ഞെടുക്കുക:

1.ഇന്ത്യയിലെ മൂന്നാമത്തെ പോർച്ചുഗീസ് വൈസ്രോയി

2.ഇന്ത്യയിൽ പോർച്ചുഗീസ് കോളനി വൽക്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം.

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം.

Explanation:

ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ആണ് അൽബുക്കർക്ക്.

Question: 2

ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത്?

Aഅൽബുക്കർക്ക്

Bവാസ്കോഡ ഗാമ

Cഅൽമേഡ

Dകാസ്ട്രോ

Answer:

A. അൽബുക്കർക്ക്

Explanation:

അഫോൺസോ ഡി അൽബുക്കർക്ക്, ഒരു പോർച്ചുഗീസ് ജനറൽ, ഒരു മഹാനായ ജേതാവ്, ഒരു രാഷ്ട്രതന്ത്രജ്ഞൻ, ഒരു സാമ്രാജ്യ ശിൽപ്പി എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു.ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് അൽബുക്കർക്കാണ്.

Question: 3

‘നീലജലനയം’(Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?

Aഅൽബുക്കർക്ക്

Bഅൽവാരസ്സ് കബ്രാൾ

Cഫ്രാൻസിസ്കോ ഡി അൽമേഡ

Dബർത്തലോമിയഡയസ്

Answer:

C. ഫ്രാൻസിസ്കോ ഡി അൽമേഡ

Explanation:

പോർച്ചുഗീസുകാർ കടലിൽ ആധിപത്യം നിലനിർത്തുകയും അവരുടെ വാണിജ്യ ഇടപാടുകളിൽ കൂടുതൽ കരുത്ത് ആർജിക്കുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെ ഫ്രാൻസിസ്കോ ഡി അൽമേഡ നടപ്പിലാക്കിയ നയം.നീല ജലനയം എന്നാണ് ഈ നയം അറിയപ്പെടുന്നത്

Question: 4

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ ) നിരോധിച്ച പോർച്ചുഗീസ് വൈസ്രോയിയായിരുന്നു അൽബുക്കർക്ക്.

2.അൽബുക്കർക്ക് നാണയം നിർമ്മാണശാല ആരംഭിക്കുകയും സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം.

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം.

Explanation:

പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ ) വളരെയധികം പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ് വൈസ്രോയിയായിരുന്നു അൽബുക്കർക്ക്.

Question: 5

കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപപെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ ആയിരുന്നു കുഞ്ഞാലി മരയ്ക്കാർ.

2.1524 ൽ കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസുകാരുമായി ശക്തമായി ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിൽ പോർച്ചുഗീസുകാർ ദയനീയമായി പരാജയപ്പെട്ടു.

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Explanation:

മരയ്ക്കാർ വംശം പാരമ്പര്യമായി സാമൂതിരിയുടെ നാവികപ്പടയാളികളായിരുന്നു.1524 ൽ കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസുകാരുമായി ശക്തമായി ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിൽ പോർച്ചുഗീസുകാർ ദയനീയമായി പരാജയപ്പെട്ടു.

Question: 6

ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയ ഏത് ആകൃതിയിൽ കാണപ്പെടുന്നു?

Aവൃത്താകൃതി

Bദണ്ടാകൃതി

Cസ്പ്രിങ് ആകൃതി

Dകോമ ആകൃതി

Answer:

B. ദണ്ടാകൃതി

Explanation:

പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ആംഗലേയഭാഷയിൽ Tubercle Bacillus എന്നു വിളിക്കപ്പെടുന്ന ഈ ബാക്ടീരിയയാണ് ക്ഷയ രോഗം ഉണ്ടാക്കുന്നത് ഇത് ദണ്ഡ് ആകൃതിയിൽ ഉള്ളതാണ്.

Question: 7

ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:

1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.

2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

സൂക്ഷ്മജീവികളായ ബാക്ടീരിയ, പൂപ്പൽ‍, പ്രോട്ടോസോവ എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ (antimicrobial compounds) ഒരു വിഭാഗമാണ്‌ ആന്റിബയോട്ടിക്കുകൾ. 1942-ൽ സെൽമാൻ വാക്സ്മാൻ ആന്റിബയോട്ടിക്ക് എന്ന പേര് ആദ്യം നിർദ്ദേശിച്ചത് .ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്

Question: 8

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

1.ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്  പെൻസിലിൻ ആണ്.

2.പെൻസിലിൻ കണ്ടുപിടിച്ചത് ലൂയി പാസ്റ്റർ ആണ്.

3.പെൻസിലിൻ കണ്ടുപിടുത്തത്തിന് ലൂയി പാസ്റ്റർന് നോബൽ സമ്മാനം ലഭിച്ചു.

A1,2 മാത്രം.

B1,3 മാത്രം.

C1 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

C. 1 മാത്രം.

Explanation:

ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക് പെൻസിലിൻ ആണ്.പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ .പെനിസീലിയം നൊട്ടേറ്റം എന്ന പൂപ്പലിൽ നിന്നും പെനിസിലീൻ, കണ്ടുപിടിച്ചത് 1928-ൽ അലക്സാണ്ടർ ഫ്ലെമിങ്ങ് ആണ്.പെൻസിലിൻ കണ്ടുപിടുത്തത്തിന് അദ്ദേഹം നോബൽ സമ്മാനം നേടുകയുണ്ടായി.

Question: 9

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബാക്ടീരിയകൾ ഏകകോശ ജീവികളാണ്‌. ബാക്ടീരിയകൾ പെരുകുന്നത്‌ ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്‌.

2.ബാക്ടീരിയയ്ക്ക്‌ ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട്‌ വേണം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Explanation:

ബാക്ടീരിയകൾ ഏകകോശ ജീവികളാണ്‌. ബാക്ടീരിയകൾ പെരുകുന്നത്‌ ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്‌.ബാക്ടീരിയയ്ക്ക്‌ ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട്‌ വേണം.

Question: 10

കോളറയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:

1.വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറയ്ക്കു കാരണം

2.ഭക്ഷണം, വെള്ളം, ഈച്ച എന്നിവയിലൂടെ രോഗം പകരുന്നു. 

3.തുടർച്ചയായ വയറിളക്കം, ഛർദ്ദി, ക്ഷീണം, എന്നിവയാണ് ലക്ഷണങ്ങൾ.

A1,3 മാത്രം.

B1,2 മാത്രം.

C2,3 മാത്രം.

D1,2,3 ഇവയെല്ലാം

Answer:

D. 1,2,3 ഇവയെല്ലാം

Explanation:

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ്‌ ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ്‌ വയറിളക്കത്തിന്‌ കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന്‌ കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്.

Question: 11

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്? 

  1. ഒരു കോശത്തിന്റെ ആവരണം പ്ലാസ്മ സ്തരം എന്നറിയപ്പെടുന്നു. 
  2. പ്ലാസ്മാസ്തരം ഒരു വരണതാര്യ സ്തരമാണ്

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

ജീവകോശങ്ങൾക്കുള്ളിലെ എല്ലാ വസ്തുക്കളേയും കോശബാഹ്യപരിസ്ഥിതിയിൽ നിന്നും വേർതിരിക്കുന്ന ജൈവസ്തരമാണ് കോശസ്തരം അഥവാ പ്ലാസ്മാസ്തരം. ഇത് വരണതാര്യസ്തരമായതിനാൽ ചില അയോണുകൾക്കും പദാർത്ഥങ്ങൾക്കും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുവാൻ കഴിയുന്നു

Question: 12

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പ്ലാസ്മാസ്തരം നിർമ്മിച്ചിരിക്കുന്നത് മാംസ്യവും, കൊഴുപ്പും ,ധാന്യകവും കൊണ്ടാണ്.

2.പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ  ഫോസ്ഫോ ലിപിഡുകൾ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Explanation:

മാംസ്യം, കൊഴുപ്പ്, ധാന്യകം എന്നീ ഘടകങ്ങൾ വ്യത്യസ്ത അനുപാതത്തിൽ അടങ്ങിയതാണ് കോശസ്തരം അഥവാ പ്ലാസ്മാസ്തരം.പ്ലാസ്മാസ്തരത്തിൽ കാണുന്ന ലിപിഡുകൾ ഫോസ്ഫോ ലിപിഡുകൾ ആണ്.

Question: 13

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കോശസ്തരതിനകത്ത് നിറഞ്ഞിരിക്കുന്ന പദാർത്ഥം കോശദ്രവ്യം എന്നറിയപ്പെടുന്നു.

2.കോശസ്തരതിനുള്ളിലെ എല്ലാ  പദാർത്ഥങ്ങളെയും ചേർത്ത് ജീവദ്രവ്യം എന്ന് വിളിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം ശരി.

Answer:

D. 1ഉം 2ഉം ശരി.

Explanation:

ജീവകോശങ്ങൾക്കുള്ളിൽ പ്ലാസ്മാസ്തരത്തിനുള്ളിൽ കാണപ്പെടുന്ന ജെല്ലി രൂപത്തിലുള്ള പദാർത്ഥമാണ് കോശദ്രവ്യം അഥവാ സൈറ്റോപ്ലാസം. കോശത്തിനകത്ത് മർമ്മതിനുപുറത്തുള്ള കോശാംഗങ്ങളെയെല്ലാം നിലനിർത്തുന്നത് കോശദ്രവ്യമാണ്. കോശദ്രവ്യത്തിന്റെ 80 ശതമാനവും ജലമാണ്. പ്രോകാരിയോട്ട് കോശങ്ങളിൽ മർമ്മമില്ലാത്തതിനാൽ കോശവസ്തുക്കളെല്ലാം കോശദ്രവ്യത്തിനുള്ളിലുൾക്കൊണ്ടിരിക്കുന്നു. എന്നാൽ യൂക്കാരിയോട്ടുകളിൽ മർമ്മം ഒഴികെയുള്ള ഭാഗങ്ങളാണ് കോശദ്രവ്യം എന്നറിയപ്പെടുന്നത്. ഗ്ലൈക്കോളിസിസ് പോലെയുള്ള ഊർജ്ജോൽപ്പാദന പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് കോശദ്രവ്യത്തിലാണ്. ഒരു ജീവകോശത്തിന്റെ നിർമ്മാണ ഘടകങ്ങളായ എല്ലാ രാസഘടകങ്ങളേയും ചേർത്ത് വിളിക്കുന്ന പേരാണ് ജീവദ്രവ്യം അഥവാ പ്രോട്ടോപ്ലാസം. ജലം, അയോണുകൾ അഥവാ ഇലക്ട്രോലൈറ്റുകൾ, മാംസ്യങ്ങൾ, കൊഴുപ്പുകൾ, ധാന്യകങ്ങൾ എന്നിവയാണ് ജീവദ്രവ്യത്തിനുകാരണമാകുന്ന അഞ്ച് ഘടകങ്ങൾ

Question: 14

കോശത്തിന്റെ നിയന്ത്രണ കേന്ദ്രം ഏത് ?

Aകോശമർമ്മം

Bജീവദ്രവ്യം

Cപ്ലാസ്മ സ്തരം

Dകോശദ്രവ്യം

Answer:

A. കോശമർമ്മം

Explanation:

യൂക്കാരിയോട്ടിക്ക് കോശങ്ങളിലാണ് കോശമർമ്മം കാണപ്പെടുന്നത്.

Question: 15

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.

2.ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്

Explanation:

ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി.

Question: 16

ഡച്ചുകാർ പുറക്കാട് രാജാവുമായി ഉടമ്പടി ഉണ്ടാക്കിയ വർഷം ഏത് ?

A1600

B1602

C1640

D1642

Answer:

D. 1642

Explanation:

കുരുമുളകിൻറെയും ഇഞ്ചിയുടെയും ശേഖരണത്തെ സംബന്ധിച്ച് 1642 മെയ് മാസം പുറക്കാട് രാജാവുമായി ഡച്ചുകാർ ഒരു ഉടമ്പടിയുണ്ടാക്കി പുറക്കാട് ഒരു ഫാക്ടറി നിർമ്മിക്കാനുള്ള അനുവാദവും ഇതോടെ ഡച്ചുകാർക്ക് കിട്ടി.

Question: 17

ഡച്ച് അഡ്മിറൽ വാൻഗുൺസ് പോർച്ചുഗീസുകാരുടെ കൊല്ലം കോട്ട പിടിച്ചടക്കിയത് എന്നാണ് ?

A1658 ഡിസംബർ 29

B1657 ഡിസംബർ 24

C1655 ഡിസംബർ 1

D1658 ഡിസംബർ 2

Answer:

A. 1658 ഡിസംബർ 29

Explanation:

1658 ഡിസംബർ 29ന് പോർച്ചുഗീസുകാരുടെ കൊല്ലം കോട്ട ഡച്ചുകാർ പിടിച്ചെടുത്തു.

Question: 18

തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ .

2.. കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ ('മലബാറിന്റെ ഉദ്യാനം' എന്നർഥം). കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്. 1678 മുതൽ 1703 വരെ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നിന്നും 12 വാല്യങ്ങളിലായി പുറത്തിറക്കിയ സസ്യശാസ്ത്രഗ്രന്ഥമാണിത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ്‌. മലയാള ലിപികൾ ആദ്യമായി ചിത്രമായി അച്ചടിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണ്

Question: 19

മാവേലിക്കര ഉടമ്പടി നടന്ന വർഷം ഏത് ?

A1750

B1751

C1752

D1753

Answer:

D. 1753

Explanation:

മാർത്താണ്ഡവർമ്മ മഹാരാജാവും ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണിത്. അതിനു മുൻപായി നടന്ന കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയോട് ഡച്ചുകാർ ദയനീയമായി പരാജയപ്പെട്ടു .തുടർന്ന് 1753 ൽ മാവേലിക്കരയിൽ വച്ചാണ് ഈ ഉടമ്പടി ഉണ്ടാക്കിയത്. ചെറുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്നും തിരുവിതാംകൂറിന്റെ ശത്രുക്കളുമായി സഖ്യം ഉണ്ടാക്കുകയില്ലെന്നും ഈ ഉടമ്പടിയിൽ ഡച്ചുകാർ സമ്മതിച്ചു.

Question: 20

1744 ൽ കൊച്ചിയിൽ ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത് ഏതു വിദേശ ശക്തിയാണ് ?

Aബ്രിട്ടീഷുകാർ

Bപോർച്ചുഗീസുകാർ

Cഫ്രഞ്ചുകാർ

Dഡച്ചുകാർ

Answer:

D. ഡച്ചുകാർ

Explanation:

കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ്‌ ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.