Question: 1

മാർഗ്ഗനിർദ്ദേശക തത്വങ്ങളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A30 - 36

B36 - 51

C38 - 52

D40 - 48

Answer:

B. 36 - 51

Question: 2

ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങൾ , സ്ഥലങ്ങൾ , വസ്തുക്കൾ എന്നിവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?

A48

B49

C52

D51

Answer:

B. 49

Question: 3

നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Aആർട്ടിക്കിൾ 35

Bആർട്ടിക്കിൾ 36

Cആർട്ടിക്കിൾ 37

Dആർട്ടിക്കിൾ 38

Answer:

C. ആർട്ടിക്കിൾ 37

Explanation:

രാഷ്ട്ര നയരൂപീകരണത്തിനുള്ള നിര്‍ദേശക തത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ചാണ് 37-ാം അനുച്ഛേദം പ്രതിപാദിക്കുന്നത്. രാജ്യഭരണത്തില്‍ നിര്‍ദേശകതത്വങ്ങള്‍ മൗലികമാണെന്ന് ആര്‍ട്ടിക്കില്‍ 37 വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇത് നടപ്പാക്കണമെന്ന് കോടതികള്‍ക്ക് നിര്‍ദേശിക്കാനാവില്ല.

Question: 4

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ആണ് മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍.

2.ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമാണ് നിര്‍ദ്ദേശതത്വങ്ങള്‍.

3.നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല. 

A1,2 മാത്രം ശരി

B1,3 മാത്രം ശരി

C2,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Explanation:

നിയമ നിർമാണത്തിലും നിർവഹണത്തിലും രാഷ്ട്രം പിന്തുടരേണ്ട ചില അടിസ്ഥാന ലക്ഷ്യങ്ങളാണ് നിർദേശകതത്വങ്ങൾ. ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രം ആക്കി മാറ്റുകയാണ് നിർദേശകതത്വങ്ങളുടെ ലക്ഷ്യം. നിർദേശകതത്വങ്ങൾ ന്യായവാദങ്ങൾക്ക് അർഹമല്ല. നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല.

Question: 5

മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ ഏതെല്ലാം?

1.ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

2. കുടിൽ വ്യവസായത്തിൽ പ്രോത്സാഹനം

3.ഏകീകൃത സിവിൽ നിയമം

4.കൃഷിയും മൃഗസംരക്ഷണവും

A1&2

B2&4

C1,2&4

D1,2&3

Answer:

C. 1,2&4

Explanation:

ഗാന്ധിയൻ ലിബറൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് മാർഗനിർദ്ദേശക തത്വങ്ങൾ മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ: ഗ്രാമപഞ്ചായത്തിലെ രൂപീകരണം( ആർട്ടിക്കിൾ 40 ) കുടിൽ വ്യവസായത്തിൽ പ്രോത്സാഹനം( ആർട്ടിക്കിൾ 43) ലഹരി പാനീയം ഉപഭോഗം നിയന്ത്രിക്കൽ (ആർട്ടിക്കിൾ 47) കൃഷിയും മൃഗസംരക്ഷണവും (ആർട്ടിക്കിൾ 48)