Question: 1

കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ഏതാണ് ?

Aമലമ്പുഴ ഡാം

Bബാണാസുരസാഗർ ഡാം

Cചെറുതോണി ഡാം

Dതെന്മല ഡാം

Answer:

C. ചെറുതോണി ഡാം

Explanation:

കേരളത്തിലെ ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിൽ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ആണ് ചെറുതോണി അണക്കെട്ട്.

Question: 2

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പെരിയാറിലേക്ക് ആദ്യം സംഗമിക്കുന്ന പോഷകനദി മുല്ലയാർ ആണ്.

2.മുല്ലപ്പെരിയാർ ഡാം പെരിയാറിൻ്റെയും  മുല്ലയാറിൻ്റെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം

Explanation:

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരണക്കെട്ടാണ്, മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ, കുമിളി ഗ്രാമപഞ്ചായത്ത്പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്.പെരിയാറിലേക്ക് ആദ്യം സംഗമിക്കുന്ന പോഷകനദിയായ മുല്ലയാറും പെരിയാറും സംഗമിക്കുന്ന സ്ഥാനത്ത് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്നു.

Question: 3

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയാണ് ചെങ്കുളം.

2.പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന അധിക ജലം ശേഖരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ചെങ്കുളം ജലവൈദ്യുതപദ്ധതിയിലാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

പള്ളിവാസലിനുശേഷം കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ചെങ്കുളം ജലവൈദ്യുതപദ്ധതി.1954 മെയ് 1 നു ഇതു പ്രവർത്തനം തുടങ്ങി. ചെങ്കുളത്തെ ജലസംഭരണിയിൽ പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന വെള്ളം ശേഖരിച്ച് അവിടെനിന്നു 1759 മീറ്റർ നീളമുള്ള തുരങ്കം (പെൻസ്റ്റോക്ക് പൈപ്പുകൾ ) വഴി പവർഹൗസിലെത്തിച്ച് വൈദ്യുത ഉത്പാദനം നടത്തുന്നു.

Question: 4

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി 780 മെഗാവാട്ട്  ആണ്.

2.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം റഷ്യയാണ്.

3.ഇടുക്കി ഡാമിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയവർഷം 1976 ആണ്.

A1,2

B1,3

C2,3

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

B. 1,3

Explanation:

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം കാനഡ ആണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകളുപയോഗിച്ച്, 780 മെഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കുന്നു . ഇടുക്കി ഡാമിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയ ത് 1976 ഫെബ്രുവരി 12നാണ് .

Question: 5

കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് ഡാം ഏതാണ് ?

Aമാട്ടുപെട്ടി ഡാം.

Bചെറുതോണി ഡാം

Cഇടുക്കി ഡാം

Dമുല്ലപ്പെരിയാർ ഡാം

Answer:

A. മാട്ടുപെട്ടി ഡാം.

Explanation:

കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ ചിത്തിരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ അണക്കെട്ടാണിത്.