Question: 1

പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?

Aസെറിബെല്ലം

Bസെറിബ്രം

Cതലാമസ്

Dമെഡുല്ല ഒബ്ലോംഗേറ്റ

Answer:

A. സെറിബെല്ലം

Explanation:

ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം സെറിബെല്ലം. ശരീര തുലനാവസ്ഥ നിലനിർത്തുന്നതും പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതും സെറിബെല്ലമാണ്.

Question: 2

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നാഡീകോശ ത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.  

2.നാഡീയ ആവേഗങ്ങളുടെ സംവാഹനം ആണ് ആക്സോണിന്റെ ധർമ്മം 

3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം. 

A1 മാത്രം ശെരി

B2 മാത്രം ശെരി

C1 ഉം 2 ഉം മാത്രം ശെരി

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്

Question: 3

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിൽ നിന്നും ഉള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതാണ് സംവേദ നാഡി .

2.ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നത് പ്രേരക നാഡി ആണ്. 

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

D. 1ഉം 2ഉം തെറ്റ്.

Explanation:

ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നത് സംവേദ നാഡി ആണ്. മസ്തിഷ്കത്തിൽ നിന്നും ഉള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന നാഡിയാണ് പ്രേരക നാഡി

Question: 4

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ നാഡി ?

Aവാഗസ് നാഡി

Bവെസ്റ്റിബുലാർ നാഡി

Cസിയാറ്റിക്ക് നാഡി

Dട്രോക്ക്ളിയർ നാഡി

Answer:

D. ട്രോക്ക്ളിയർ നാഡി

Question: 5

ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പു നിറഞ്ഞ തിളങ്ങുന്ന വെള്ളനിറമുള്ള സ്തരം ഏത് ?

Aമെലാനിൻ ഷീത്ത്

Bമയലിൻ ഷീത്ത്

Cടയലിൻ ഷീത്ത്

Dബ്ലബ്ബർ ഷീത്ത്

Answer:

B. മയലിൻ ഷീത്ത്

Question: 6

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മനുഷ്യനിൽ ആന്തര സമസ്ഥിതി പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക്ക ഭാഗം തലാമസ് ആണ്.

2.ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡുല്ല ഒബ്ലോംഗേറ്റ  ആണ്.

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരിയാണ്

D1ഉം 2ഉം തെറ്റാണ്

Answer:

B. 2 മാത്രം ശരി

Explanation:

ആന്തരസമസ്ഥിതി പരിപാലനത്തിൽ പ്രധാന പങ്കുവഹിക്കുന്ന മസ്തിഷ്കഭാഗം - ഹൈപ്പോതലാമസ്

Question: 7

സെറിബ്രവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം 

2.സെറിബ്രത്തിന്റെ  ഇടത്-വലത് അർദ്ധ ഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് കോർപ്പസ് കലോസം ആണ് .

3.ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ആണ് സെറിബ്രം .

A2 മാത്രം ശരി

B1 ഉം3 ഉം മാത്രം ശരി

C2ഉം3 ഉം മാത്രം ശരി

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്

Question: 8

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. മനുഷ്യശരീരത്തിലെ "റിലേ സ്റ്റേഷൻ "എന്നറിയപ്പെടുന്നത് തലാമസ് ആണ്.

2. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .

A1മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി