Question: 1

പമ്പാനദി ഏത് കായലിലാണ് ഒഴുകിയെത്തുന്നത് ?

Aവേമ്പനാട്ട് കായൽ

Bകായംകുളം കായൽ

Cഅഷ്ടമുടിക്കായൽ

Dകൊടുങ്ങല്ലൂർ കായൽ

Answer:

A. വേമ്പനാട്ട് കായൽ

Question: 2

ഉത്രാടം തിരുനാൾ പമ്പ വള്ളംകളി അറിയപ്പെടുന്ന മറ്റൊരു പേര് ?

Aപായിപ്പാട് വള്ളംകളി

Bകുമരകം ജലോത്സവം

Cനീരേറ്റുപുറം ജലോത്സവം

Dആറന്മുള വള്ളംകളി

Answer:

C. നീരേറ്റുപുറം ജലോത്സവം

Question: 3

താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?

1.ആറന്മുള ഉതൃട്ടാതി വള്ളംകളി

2.ചമ്പക്കുളം മൂലം വള്ളംകളി

3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി

4.ഉത്രാടം തിരുനാൾ വള്ളംകളി

A1,2

B2,3

C2,3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

ആറന്മുള ഉതൃട്ടാതി വള്ളംകളി,ചമ്പക്കുളം മൂലം വള്ളംകളി,രാജീവ്ഗാന്ധി ട്രോഫി വള്ളംകളി,ഉത്രാടം തിരുനാൾ വള്ളംകളി എന്നിവ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ആണ്.

Question: 4

ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ ?

Aഭാരതപ്പുഴ

Bപെരിയാർ

Cപമ്പ

Dമഞ്ചേശ്വരം പുഴ

Answer:

C. പമ്പ

Explanation:

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീ തീരത്ത് 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ക്രമമായി നടന്നുവരുന്ന ഹിന്ദുമത കൺവെൻഷനാണ് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്ന് അറിയപ്പെടുന്ന ത്. ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണ് ഈ കൺവെൻഷനു് തുടക്കം കുറിച്ചത്.

Question: 5

മരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ ?

Aഭാരതപ്പുഴ

Bചന്ദ്രഗിരിപ്പുഴ

Cപമ്പാ നദി

Dചാലിയാർ

Answer:

C. പമ്പാ നദി

Explanation:

മാർത്തോമ്മാ സഭയുടെ ഒരു പോഷകസംഘടനയായ മാർത്തോമ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു. എല്ലാ വർഷവും ഫെബ്രുവരി മാസം പത്തനംതിട്ട ജില്ലയിലെ മാരാമണ്ണിൽ പമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്.

Question: 6

താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 2021-ലെ ഖേൽരത്ന അവാർഡ് ലഭിച്ച ഹോക്കി കളിക്കാരെ തിരഞ്ഞെടുക്കുക:

Aഹർമൻ പ്രീത് സിങ് & രൂപീന്ദർ പാൽ സിങ്

Bമൻപ്രീത് സിംഗ് & പി ആർ ശ്രീജേഷ്

Cമോണിക്ക & വന്ദന കതാരിയ

Dസുരേന്ദർ കുമാർ & ബീരേന്ദ്ര ലക്ര

Answer:

B. മൻപ്രീത് സിംഗ് & പി ആർ ശ്രീജേഷ്

Explanation:

ഹോക്കി താരങ്ങളായ മൻപ്രീത് സിംഗിനും, പി ആർ ശ്രീജേഷിനുമാണ് 2021-ലെ ഖേൽരത്ന അവാർഡ് ലഭിച്ചത് അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ് കേരള സ്വദേശിയായ പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ് എന്ന പി.ആർ. ശ്രീജേഷ്.

Question: 7

ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാവ് അവനി ലേഖറയ്ക്ക് 2021-ലെ ഖേൽരത്‌ന പുരസ്‌കാരം നൽകുകയുണ്ടായി.ഏതു സംസ്ഥാന സ്വദേശിയാണ് അവനി ലേഖറ?

Aഉത്തർപ്രദേശ്

Bരാജസ്ഥാൻ

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

B. രാജസ്ഥാൻ

Explanation:

അവനി ലേഖറ ഒരു ഇന്ത്യൻ പാരാലിമ്പ്യനും റൈഫിൾ ഷൂട്ടറുമാണ്. ടോക്കിയോ 2020 പാരാലിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗിൽ സ്വർണ്ണ മെഡലും 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കലവും നേടി.

Question: 8

2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?

Aഉത്തർപ്രദേശ്

Bഹരിയാന

Cരാജസ്ഥാൻ

Dഗുജറാത്ത്

Answer:

C. രാജസ്ഥാൻ

Explanation:

രാജസ്ഥാനിൽ നിന്നുള്ള ഒരു ഇന്ത്യൻ പാരാ-ബാഡ്മിന്റൺ കളിക്കാരനാണ് കൃഷ്ണ നഗർ. പുരുഷന്മാരുടെ പാരാ-ബാഡ്മിന്റൺ സിംഗിൾസ് SH6-ൽ അദ്ദേഹം ലോക രണ്ടാം നമ്പർ റാങ്ക് നേടിയിരുന്നു. 2020 സമ്മർ പാരാലിമ്പിക്സിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടുകയുണ്ടായി.

Question: 9

2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

Aഹോക്കി

Bജാവലിൻ

Cക്രിക്കറ്റ്

Dപാരാ ഷൂട്ടിംഗ്

Answer:

D. പാരാ ഷൂട്ടിംഗ്

Explanation:

ഒരു ഇന്ത്യൻ പാരാ പിസ്റ്റൾ ഷൂട്ടറാണ് മനീഷ് നർവാൾ. വേൾഡ് ഷൂട്ടിംഗ് പാരാ സ്‌പോർട് റാങ്കിംഗ് പ്രകാരം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ SH1 ൽ അദ്ദേഹം ലോകത്തിൽ നാലാം സ്ഥാനത്താണ്.

Question: 10

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?

Aടി.പി ഔസേപ്പ്

Bസർക്കാർ തൽവാർ

Cതപൻ കുമാർ പാണിഗ്രാഹി

Dസർപാൽ സിംഗ്

Answer:

A. ടി.പി ഔസേപ്പ്

Explanation:

മികച്ച കായിക പരിശീലകർക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകി വരുന്ന പുരസ്കാരമാണ് ദ്രോണാചാര്യ പുരസ്കാരം. പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനായ ദ്രോണരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം മികച്ച കായികാധ്യാപനത്തിനായി 1985 മുതലാണ് നൽകിത്തുടങ്ങിയത്. ദ്രോനാചാര്യരുടെ ഒരു വെങ്കല പ്രതിമയും പ്രശസ്തിപത്രവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.