Question: 1

ചാലിയാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വ്യക്തി ?

Aകെ.എ. റഹ്‌മാൻ

Bഎ.കെ.ജി

Cമയിലമ്മ

Dഗൗരിയമ്മ

Answer:

A. കെ.എ. റഹ്‌മാൻ

Question: 2

ചാലിയാർ പ്രക്ഷോഭത്തോടനുബന്ധിച്ച് റിലേ നിരാഹാരസത്യാഗ്രഹം ആരംഭിച്ചത് ?

A1999

B1989

C1997

D1998

Answer:

A. 1999

Question: 3

താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?

1.കല്ലായിപ്പുഴ

2.ബേപ്പൂർപ്പുഴ

3.ചൂലികാനദി

4.തലപ്പാടിപ്പുഴ

A1,2,3

B1,2,3,4

C2,3,4

D1,3,4

Answer:

A. 1,2,3

Explanation:

കല്ലായിപ്പുഴ, ബേപ്പൂർപ്പുഴ, ചൂലികാനദി എന്നീ പേരുകൾ കൂടി ചാലിയാറിനുണ്ട്. തലപ്പാടിപ്പുഴ എന്നറിയപ്പെടുന്നത് മഞ്ചേശ്വരം പുഴയാണ്.

Question: 4

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1.കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ.

2.കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി നടത്തുന്ന നദി.

3.ബേപ്പൂരിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന നദി.

4.കേരളത്തിലെ 4 ജില്ലകളിലൂടെ ഒഴുകുന്ന നദി

A1,2

B2 മാത്രം.

C3 മാത്രം.

D4 മാത്രം.

Answer:

D. 4 മാത്രം.

Explanation:

വയനാട് , മലപ്പുറം ,കോഴിക്കോട് എന്നിങ്ങനെ കേരളത്തിലെ മൂന്ന് ജില്ലകളിലൂടെ ഒഴുകുന്ന നദിയാണ് ചാലിയാർ. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ. കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി ചാലിയാറിൽ ആണ് നടത്തപ്പെടുന്നത്. കോഴിക്കോടിലെ ബേപ്പൂരിൽ വച്ച് അറബിക്കടലിൽ ചാലിയാർ സംഗമിക്കുന്നു.

Question: 5

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ജലമലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ചാലിയാർ സമരമാണ്.

2.കെ .എ റഹ്മാനാണ് ചാലിയാർ സമരത്തിന് നേതൃത്വം നൽകിയത്.

3.ചാലിയാറിൻ്റെ മലിനീകരണത്തിന് കാരണമായ ഫാക്ടറിയാണ് മാവൂർ ഗ്വാളിയോർ റയോൺസ്

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Explanation:

ചാലിയാർ നദിക്കരയിലുള്ള മാവൂർ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിലേക്ക് വിസർജ്ജിച്ചതു കാരണം നദിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർ‌ന്ന് മാവൂർ ഗ്വാളിയോർ റയോൺസ്ഫാക്ടറി പിന്നീട് അടച്ചുപൂട്ടി. കെ .എ റഹ്മാനാണ് ചാലിയാർ സമരത്തിന് നേതൃത്വം നൽകിയത്.കേരളത്തിൽ ജല മലിനീകരണത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭമായിരുന്നു ചാലിയാർ സമരം.

Question: 6

2021ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിന് പ്രമോദ് ഭഗത് തിരഞ്ഞെടുക്കപ്പെട്ടത് ഏത് കായിക ഇനത്തിലാണ്?

Aടെന്നീസ്

Bപാരാ-ബാഡ്മിന്റൺ

Cഹോക്കി

Dബോക്സിംഗ്

Answer:

B. പാരാ-ബാഡ്മിന്റൺ

Explanation:

ബിഹാറിലെ വൈശാലി ജില്ലയിൽ നിന്നുള്ള ഒരു ഇന്ത്യൻ പ്രൊഫഷണൽ പാരാ-ബാഡ്മിന്റൺ കളിക്കാരനാണ് പ്രമോദ് ഭഗത്.

Question: 7

താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 2021-ലെ ഖേൽരത്ന അവാർഡ് ലഭിച്ച ഹോക്കി കളിക്കാരെ തിരഞ്ഞെടുക്കുക:

Aഹർമൻ പ്രീത് സിങ് & രൂപീന്ദർ പാൽ സിങ്

Bമൻപ്രീത് സിംഗ് & പി ആർ ശ്രീജേഷ്

Cമോണിക്ക & വന്ദന കതാരിയ

Dസുരേന്ദർ കുമാർ & ബീരേന്ദ്ര ലക്ര

Answer:

B. മൻപ്രീത് സിംഗ് & പി ആർ ശ്രീജേഷ്

Explanation:

ഹോക്കി താരങ്ങളായ മൻപ്രീത് സിംഗിനും, പി ആർ ശ്രീജേഷിനുമാണ് 2021-ലെ ഖേൽരത്ന അവാർഡ് ലഭിച്ചത് അന്താരാഷ്ട്ര ഹോക്കി കളിക്കാരനും നിലവിൽ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ഗോൾകീപ്പറുമാണ് കേരള സ്വദേശിയായ പട്ടത്ത് രവീന്ദ്രൻ ശ്രീജേഷ് എന്ന പി.ആർ. ശ്രീജേഷ്.

Question: 8

2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?

Aഉത്തർപ്രദേശ്

Bഹരിയാന

Cരാജസ്ഥാൻ

Dഗുജറാത്ത്

Answer:

C. രാജസ്ഥാൻ

Explanation:

രാജസ്ഥാനിൽ നിന്നുള്ള ഒരു ഇന്ത്യൻ പാരാ-ബാഡ്മിന്റൺ കളിക്കാരനാണ് കൃഷ്ണ നഗർ. പുരുഷന്മാരുടെ പാരാ-ബാഡ്മിന്റൺ സിംഗിൾസ് SH6-ൽ അദ്ദേഹം ലോക രണ്ടാം നമ്പർ റാങ്ക് നേടിയിരുന്നു. 2020 സമ്മർ പാരാലിമ്പിക്സിൽ അദ്ദേഹം സ്വർണ്ണ മെഡൽ നേടുകയുണ്ടായി.

Question: 9

2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

Aഹോക്കി

Bജാവലിൻ

Cക്രിക്കറ്റ്

Dപാരാ ഷൂട്ടിംഗ്

Answer:

D. പാരാ ഷൂട്ടിംഗ്

Explanation:

ഒരു ഇന്ത്യൻ പാരാ പിസ്റ്റൾ ഷൂട്ടറാണ് മനീഷ് നർവാൾ. വേൾഡ് ഷൂട്ടിംഗ് പാരാ സ്‌പോർട് റാങ്കിംഗ് പ്രകാരം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ SH1 ൽ അദ്ദേഹം ലോകത്തിൽ നാലാം സ്ഥാനത്താണ്.

Question: 10

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?

Aടി.പി ഔസേപ്പ്

Bസർക്കാർ തൽവാർ

Cതപൻ കുമാർ പാണിഗ്രാഹി

Dസർപാൽ സിംഗ്

Answer:

A. ടി.പി ഔസേപ്പ്

Explanation:

മികച്ച കായിക പരിശീലകർക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകി വരുന്ന പുരസ്കാരമാണ് ദ്രോണാചാര്യ പുരസ്കാരം. പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനായ ദ്രോണരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം മികച്ച കായികാധ്യാപനത്തിനായി 1985 മുതലാണ് നൽകിത്തുടങ്ങിയത്. ദ്രോനാചാര്യരുടെ ഒരു വെങ്കല പ്രതിമയും പ്രശസ്തിപത്രവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.