Question: 1

മസൂറി സുഖവാസ കേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് ?

Aഹിമാദി

Bഹിമാചൽ

Cസിവാലിക്

Dഇതൊന്നുമല്ല

Answer:

B. ഹിമാചൽ

Question: 2

' സിയാച്ചിൻ ' ഹിമാനി ഏത് പർവ്വത നിലകളിലാണ് സ്ഥിതി ചെയ്യുന്നത് ?

Aകാരക്കോറം

Bലഡാക്ക്

Cസസ്കർ

Dപീർപഞ്ചൽ

Answer:

A. കാരക്കോറം

Question: 3

' റോക്കറ്റ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?

Aകെ. ശിവൻ

Bസതിഷ് ധവാൻ

Cഎ പി ജെ അബ്ദുൽ കലാം

Dകസ്തുരി രംഗൻ

Answer:

A. കെ. ശിവൻ

Question: 4

ചന്ദ്രയാൻ -2 ബഹിരാകാശ പേടകത്തിന് എത്ര മൊഡ്യൂളുകൾ ഉണ്ട് ?

A5

B3

C2

D4

Answer:

B. 3

Explanation:

Chandrayaan-2 spacecraft has three modules. Orbiter, Lander - Vikram and Rover - Pragyan

Question: 5

ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു ?

Aമുത്തയ്യാ ബാനു

Bമുത്തയ്യാ വനിതാ

Cവീര മുത്തു

Dലക്ഷ്മണസ്വാമി മുതലയാർ

Answer:

B. മുത്തയ്യാ വനിതാ

Question: 6

ലാൽ ബഹദൂർ ശാസ്‌ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aമുസോറി

Bഡെറാഡൂൺ

Cഹൈദരാബാദ്

Dകൊൽക്കത്ത

Answer:

A. മുസോറി

Question: 7

ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം എത്ര ?

A180 ഗ്രാം

B200 ഗ്രാം

C150 ഗ്രാം

D100 ഗ്രാം

Answer:

C. 150 ഗ്രാം

Question: 8

മൊഹാലി അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം ആരുടെ പേരിലാണ് നാമകരണം ചെയ്തത് ?

Aധ്യാൻചന്ദ്

Bസന്ദീപ് സിംഗ്

Cബൽബീർ സിംഗ്

Dധനരാജ് പിള്ള

Answer:

C. ബൽബീർ സിംഗ്

Explanation:

2021-ലാണ് 3 തവണ ഒളിമ്പിക്സ് സ്വർണം നേടിയിട്ടുള്ള ടീമിൽ അംഗവുമായിരുന്ന ബൽബീർ സിംഗിന്റെ പേരിൽ പഞ്ചാബിലെ മൊഹാലിയിലെ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം നാമകരണം ചെയ്തത് .

Question: 9

ഹോക്കി മത്സരത്തിൽ എത്ര അമ്പയർമാർ ഉണ്ടാകും ?

A1

B3

C2

D5

Answer:

C. 2

Question: 10

ഗഗൻയാൻ ദൗത്യത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾ ?

Aറഷ്യ, അമേരിക്ക

Bറഷ്യ, ഫ്രാൻസ്

Cഫ്രാൻസ്, ബ്രിട്ടൺ

Dഫ്രാൻസ്, അമേരിക്ക

Answer:

B. റഷ്യ, ഫ്രാൻസ്

Question: 11

"ചന്ദ്രയാൻ 3' ൻ്റെ പ്രോജക്ട് ഡയറക്ടർ ആര് ?

Aമണികുമാർ

Bവീരമുത്തു വേൽ

Cകെ.ശിവൻ

Dമുത്തയ്യ വനിത

Answer:

B. വീരമുത്തു വേൽ

Question: 12

ഗഗൻയാൻ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ?

Aകെ. ശിവൻ

Bവി.ആർ.ലളിതാംബിക

Cആർ.ഹട്ടൺ

Dവനിത മുത്തയ്യ

Answer:

C. ആർ.ഹട്ടൺ

Question: 13

പ്രഥമ ഹോക്കി ലോകകപ്പിന് വേദിയായ നഗരം ?

Aടോക്കിയോ

Bആംസ്റ്റർഡാം

Cബാഴ്സലോണ

Dമാൻഡ്രിഡ്

Answer:

C. ബാഴ്സലോണ

Question: 14

പ്രഥമ ഹോക്കി ലോകകപ്പ് ജേതാക്കൾ ?

Aഇന്ത്യ

Bചൈന

Cഓസ്ട്രേലിയ

Dപാകിസ്ഥാൻ

Answer:

D. പാകിസ്ഥാൻ

Question: 15

ഇന്ത്യ ഹോക്കി ലോകകപ്പ് കിരീടം നേടിയ വർഷം ?

A1970

B1972

C1975

D1978

Answer:

C. 1975

Question: 16

അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ റോക്കറ്റ് എൻജിൻ ?

Aകർമ്മ

Bവ്യോമ

Cവിക്ര

Dവികാസ്

Answer:

D. വികാസ്

Question: 17

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?

Aബൈചുങ്ങ് ബൂട്ടിയ

Bഐ എം വിജയൻ

Cനരീന്ദർ ബത്ര

Dറാണി രാമ്പാൽ

Answer:

C. നരീന്ദർ ബത്ര

Question: 18

ഹിമാലയ നിരകളിലെ സിവാലിക് പര്‍വ്വത നിരയുടെ വിശേഷണങ്ങളിൽ പെടാത്തത് ഏത് ?

Aശരാശരി ഉയരം 1220 മീറ്റര്‍

Bവിസ്തൃതമായ താഴ്വരകളെ ഡൂണുകൾ എന്ന് വിളിക്കുന്നു

Cഹിമാചലിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു

Dപലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു

Answer:

C. ഹിമാചലിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു

Question: 19

സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?

Aയൂലിസസ്

Bപാർക്കർ സോളാർ പ്രോബ്

Cആദിത്യ L1

Dസോളാർ ഓർബിറ്റർ

Answer:

B. പാർക്കർ സോളാർ പ്രോബ്

Explanation:

🔹 പേടകം വിക്ഷേപിച്ചത് - NASA, August 12, 2018 🔹 ദൗത്യം അവസാനിക്കുന്നത് - 2025 🔹 ബഹിരാകാശ പേടകം രൂപകല്പന ചെയ്ത് നിർമ്മിച്ചത് - ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്സ് ലബോറട്ടറി. 🔹 ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലുള്ള നാസയുടെ ആദ്യത്തെ ബഹിരാകാശ പേടകമാണിത്. 🔹 നോൺജെനേറിയൻ ഭൗതികശാസ്ത്രജ്ഞനായ യൂജിൻ ന്യൂമാൻ പാർക്കറുടെ ബഹുമാനാർത്ഥമാണ് ഇതിന് അങ്ങനെ പേര് നൽകിയിരിക്കുന്നത്. 🔹 സൂര്യന്റെ ഉപരിതലത്തില്‍ നിന്നും 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍‍ 1 മണിക്കൂര്‍ സമയമാണ് പാര്‍ക്കര്‍ പേടകം പറന്നത്.

Question: 20

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ.

2.ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് പാമീർ പർവ്വതനിരയാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Explanation:

മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമീർ പർവ്വതനിര. ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ. തയാൻ ഷാൻ, കാറക്കോറം, കുൻലുൻ, ഹിന്ദുകുഷ് എന്നീ നിരകളുടെ സംഗമസ്ഥാനത്താണ്‌ ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടതാണ് ഇവ. അത്കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിച്ച്പോരുന്നു,

Question: 21

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ  ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.

2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.

3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

A1 മാത്രം.

B1ഉം 2ഉം

C1ഉം 3ഉം

D1,2,3 ഇവയെല്ലാം.

Answer:

C. 1ഉം 3ഉം

Explanation:

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.സമുദ്രനിരപ്പിൽ നിന്നും 2500 മീറ്റർ ഉയരത്തിൽ 765 ചതുരശ്ര കിലോമീറ്ററുകളിലായി ഈ ഉദ്യാനം വ്യാപിച്ചു കിടക്കുന്നു. 1984ൽ നിലവിൽ വന്ന ഈ ദേശീയഉദ്യാനം,2014ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

Question: 22

ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.ഹിമാദ്രിക്ക്  വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്

2.ടിബറ്റിലെ 'കൈലാസം' സ്ഥിതിചെയ്യുന്നത് ട്രാൻസ് ഹിമലയത്തിലാണ്.

3. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.

A1 മാത്രം തെറ്റ്.

B2 മാത്രം തെറ്റ്.

Cഎല്ലാ പ്രസ്താവനകളും തെറ്റ്

Dഎല്ലാ പ്രസ്താവനകളും ശരി

Answer:

D. എല്ലാ പ്രസ്താവനകളും ശരി

Explanation:

ഹിമാദ്രിക്ക്  വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്. ടിബറ്റിൽ നീണ്ടുകിടക്കുന്ന ട്രാൻസ് ഹിമാലയത്തിൻറെ ഭാഗമാണ് കൈലാസപർവ്വതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.

Question: 23

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പ് ?

Aജെയിംസ് വെബ് ടെലിസ്കോപ്പ്

Bആസ്ട്രോ സാറ്റ്

Cഅസ്ട്രോലാബ്

Dഇവയൊന്നുമല്ല

Answer:

A. ജെയിംസ് വെബ് ടെലിസ്കോപ്പ്

Explanation:

ആരിയാനെ 5 റോക്കറ്റാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

Question: 24

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം ?

Aചൈന

Bറഷ്യ

Cഅമേരിക്ക

Dഇന്ത്യ

Answer:

B. റഷ്യ

Explanation:

ബഹിരാകാശത്തു ചലച്ചിത്രം ചിത്രീകരിക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതി സ്വന്തമാക്കി റഷ്യ. 'ചലഞ്ച്' എന്നി സിനിമയ്ക്കായി നടി യൂലിയ പെരേസിൽഡ്,​ സംവിധായകൻ കിം ഷിപെൻകോ,​ ബഹിരാകാശയാത്രികനായ ആന്റൺ ഷ്‌കപ്ലറേവ് എന്നിവരടങ്ങിയ സംഘമാണ് വിജയകരമായി ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയത്. കസാക്കിസ്ഥാനിലുള്ള റഷ്യയുടെ ബൈക്കോണർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എം എം എസ് 19 പേടകത്തിലാണ് സംഘം ബഹിരാകാശത്തെക്ക് പുറപ്പെട്ടത്.

Question: 25

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

Aസ്പേസ് X

Bബ്ലൂ ഒറിജിൻ

Cജി.ഇ ഏവിയേഷൻ

Dറെയ്തിയോൺ കമ്പനി

Answer:

B. ബ്ലൂ ഒറിജിൻ

Explanation:

ആമസോണിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസ് 2000-ൽ സ്ഥാപിച്ച സ്പേസ് കമ്പനിയാണ് ബ്ലൂ ഒറിജിൻ.

Question: 26

പൂർണ്ണമായും പ്രവർത്തന സജ്ജമായ ചൈനയുടെ ഗ്ലോബൽ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം ഇവയിൽ ഏത് ?

ABeidou

BNavIC

CIRNSS

DMETSAT

Answer:

A. Beidou

Explanation:

ജിപിഎസിനു ബദലായി ബദലായി ചൈന വികസിപ്പിച്ച തനത് ഗതിനിർണയ സംവിധാനമാണ് ബെയ്ദു. 2018 ഡിസംബർ 27 മുതൽ ബെയ്ദു നാവിഗേഷൻ സാറ്റലൈറ്റ് ആഗോള സേവനങ്ങൾ നൽകാൻ ആരംഭിച്ചു.

Question: 27

2020 ൽ മുപ്പതാം വാർഷികം ആഘോഷിച്ച നാസയുടെ ബഹിരാകാശ ദൂരദർശിനി ?

Aചന്ദ്ര എക്സ്-റേ ടെലിസ്കോപ്പ്

Bഹബിൾ സ്പേസ് ടെലിസ്കോപ്പ്

Cജെയിംസ് വെബ് ടെലിസ്കോപ്പ്

Dസ്പിറ്റ്സർ സ്പേസ് ടെലിസ്കോപ്പ്

Answer:

B. ഹബിൾ സ്പേസ് ടെലിസ്കോപ്പ്

Explanation:

ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി. എഡ്വിൻ ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓർമ്മയ്ക്കായാണ് ഈ ദൂരദർശിനിക്ക് ഹബിൾ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. 1990ൽ ആണ് ഹബിൾ നാസ വിക്ഷേപിച്ചത്.

Question: 28

അറബ് രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ന്യൂക്ലിയര്‍ റിയാക്റ്റര്‍ ?

Aമെറ്റ്സാമോർ

Bബറാക്ക

Cഓസ്ട്രോവെറ്റ്സ്

Dഇവയൊന്നുമല്ല.

Answer:

B. ബറാക്ക

Explanation:

യുണൈറ്റഡ് അറബ് എമിറേറ്റിലെ ആദ്യത്തെ ആണവ നിലയവും അറേബ്യൻ പെനിൻസുലയിലെ ആദ്യത്തെ ആണവ നിലയവും പേർഷ്യൻ ഗൾഫ് മേഖലയിലെ രണ്ടാമത്തേതും അറബ് ലോകത്തെ ആദ്യത്തെ വാണിജ്യ ആണവ നിലയവുമാണ് ബറാക്ക ആണവ നിലയം.

Question: 29

പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച ആപ്ലിക്കേഷന്‍ ?

AID-Art

BSmartify

CLyon

Dഇവയൊന്നുമല്ല

Answer:

A. ID-Art

Explanation:

അപഹരിക്കപെട്ട സാംസ്കാരിക സ്വത്തുക്കൾ തിരിച്ചറിയാനും അനധികൃത കടത്ത് കുറയ്ക്കാനും മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കാനും ഇന്റർപോൾ ആരംഭിച്ച ഐഡി-ആർട്ട് മൊബൈൽ ആപ്പ് സഹായിക്കുന്നു.

Question: 30

Tara ______________ us since march. Choose the correct tense form.

Ahasn't been visiting

Bhas been visiting

Chas been

Dhasn't visited

Answer:

A. hasn't been visiting

Explanation:

ഇവിടെ ഉപയോഗിക്കേണ്ട tense 'Present perfect continuous' ആണ്. കാരണം 'Present perfect continuous' ന്റെ time words ആണ് 'since' ഉം 'for' ഉം. Present perfect continuous ന്റെ format : subject + has/have + been + ing form + RPS( Remaining part of the sentence.) Tara + hasn't ( Subject singular വന്നാൽ has ആണ് auxiliary verb ഉപയോഗിക്കേണ്ടത്.) + been + visiting + us since march.

Question: 31

Yesterday we ________ (go) to Mumbai. Choose the correct tense form for the verb given in brackets.

Awent

Bgo

Cgone

Dcame

Answer:

A. went

Explanation:

ഇതൊരു simple past tense ആണ് എന്ന് ചോദ്യത്തിൽ നിന്ന് മനസിലാക്കാം. Sentence simple past ആണെങ്കിൽ താഴെ തന്നിരിക്കുന്ന timing words കൾ sentence ൽ കാണും. Ago, before, yesterday, Last day/week/month/year, Previous day/week/month/year. ഇവിടെ തന്നിരിക്കുന്ന വാക്യത്തിൽ 'yesterday' എന്ന timing word ഉണ്ട്. അതിനാൽ sentence simple past ആണെന്ന് മനസിലാക്കാം. Simple past format : Subject + V2 ( verb ന്റെ രണ്ടാമത്തെ രൂപം) RPS (remaining part of the sentence). Yesterday we + went + to Mumbai. Go ന്റെ 3 forms : go(V1) - went(V2) - gone(V3).

Question: 32

She________ (blow) some balloons yesterday. Choose the correct tense form.

Ablow

Bblew

Cblown

Dblowed

Answer:

B. blew

Explanation:

ഇതൊരു simple past tense ആണ് എന്ന് ചോദ്യത്തിൽ നിന്ന് മനസിലാക്കാം. Sentence simple past ആണെങ്കിൽ താഴെ തന്നിരിക്കുന്ന timing words കൾ sentence ൽ കാണും. Ago, before, yesterday, Last day/week/month/year, Previous day/week/month/year. ഇവിടെ തന്നിരിക്കുന്ന വാക്യത്തിൽ 'yesterday' എന്ന timing word ഉണ്ട്. അതിനാൽ sentence simple past ആണെന്ന് മനസിലാക്കാം. Simple past format : Subject + V2 ( verb ന്റെ രണ്ടാമത്തെ രൂപം) RPS (remaining part of the sentence). She + blew + some balloons yesterday. Blow ന്റെ 3 forms : Blow(V1) - blew(V2) - blown(V3).

Question: 33

അർജുന അവാർഡ് നേടിയ ആദ്യ ഹോക്കിതാരം ആര് ?

Aപൃതിപാൽ സിംഗ്

Bആകാശ്ദീപ് സിംഗ്

Cധൻരാജ് പിള്ള

Dഇവരാരുമല്ല

Answer:

A. പൃതിപാൽ സിംഗ്

Explanation:

ഹോക്കി കമന്റേറ്റർമാർ "ഷോർട്ട് കോർണർ കിംഗ്" എന്ന വിളിപ്പേര് നൽകിയ ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു പൃതിപാൽ സിങ് . ഒളിമ്പിക് ഹോക്കിയിൽ മൂന്നു പ്രാവശ്യം പങ്കെടുക്കുകയും ഓരോ തവണയും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനാക്കുകയും ചെയ്തു. 1961 ൽ ​​ഹോക്കിയിലെ താരത്തിനുള്ള അർജുന അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തിയായി. പിന്നീട് 1967 ൽ പത്മശ്രീ ലഭിച്ചു. 1960 ൽ റോമിൽ വെച്ചുനടന്ന ഒളിമ്പിക്സിൽ വെള്ളി മെഡലും, 1964 ലെ ടോക്കിയോ ഒളിമ്പിക്സിൽ ഗോൾഡ് മെഡലും, മെക്സിക്കോ ഒളിമ്പിക്സിൽ വെങ്കല മെഡലും അദ്ദേഹത്തിന് ലഭിച്ചിരുന്നു.