Question: 1

സ്വാതി തിരുനാൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സാമൂഹ്യ പരിഷ്‌കർത്താവ് ?

Aചട്ടമ്പി സ്വാമികൾ

Bവൈകുണ്ഠ സ്വാമികൾ

Cബ്രഹ്മാനന്ദ ശിവയോഗി

Dവാഗ്‌ഭടാനന്ദ

Answer:

B. വൈകുണ്ഠ സ്വാമികൾ

Explanation:

രാജാധികാരത്തെയും വൈദേശിക ഭരണത്തെയും സ്വാമികൾ എതിർത്തിരുന്നു. തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീച ഭരണമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സ്വാതി തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിച്ച് കിഴക്കേക്കോട്ടയുടെ തെക്ക് സ്ഥിതിചെയ്യുന്ന ശിങ്കാരത്തോപ്പു ജയിലിലടച്ചു. 1838 മാർച്ച് ആദ്യ വാരത്തിൽ അദ്ദേഹം ജയിൽമോചിതനായി.

Question: 2

പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?

Aജനറൽ ഡയർ

Bടി.എച്ച്. ബാബർ

Cവില്യം ഫ്രാൻക്

Dറോബർട്ട് ഫ്രാൻക്

Answer:

B. ടി.എച്ച്. ബാബർ

Question: 3

ഒന്നാം പഴശ്ശി യുദ്ധത്തിന്റെ കാലഘട്ടം ?

A1794 - 1798

B1793 - 1797

C1793 - 1799

D1791 - 1795

Answer:

B. 1793 - 1797

Question: 4

അഞ്ചുതെങ്ങ് പണ്ടകശാല നിർമ്മിക്കാൻ അനുവാദം നൽകിയ ഭരണാധികാരി ആരാണ് ?

Aമാർത്താണ്ഡ വർമ്മ

Bരവി വർമ്മ

Cഉമയമ്മ റാണി

Dആദിത്യ വർമ്മ തിരുവടി

Answer:

C. ഉമയമ്മ റാണി

Question: 5

അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

Aആലപ്പുഴ

Bഇടുക്കി

Cതിരുവനന്തപുരം

Dമലപ്പുറം

Answer:

C. തിരുവനന്തപുരം

Question: 6

സ്വാതി തിരുനാളിൻ്റെ ആസ്ഥാന കവിയായിരുന്നത് ആര് ?

Aകുഞ്ചൻ നമ്പ്യാർ

Bഇരയിമ്മൻ തമ്പി

Cഉണ്ണായിവാര്യർ

Dരാമപുരത്തു വാര്യർ

Answer:

B. ഇരയിമ്മൻ തമ്പി

Explanation:

ഓമനത്തിങ്കൾ കിടാവോ എന്ന പ്രശസ്തമായ താരാട്ടുപാട്ട് രചിച്ചത് ഇരയിമ്മൻ തമ്പിയാണ്

Question: 7

സ്വാതി തിരുനാളിൻ്റെ ഭരണ കാലത്തെ ബ്രിട്ടീഷ് റസിഡൻ്റ് ആരായിരുന്നു ?

Aകേണൽ മെക്കാളെ

Bതോമസ് ഓസ്റ്റിൻ

Cവില്യം കല്ലൻ

Dഎം.ഇ വാട്ട്സ്

Answer:

C. വില്യം കല്ലൻ

Question: 8

തിരുവിതാംകൂറിൽ വാക്‌സിനേഷനും അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ സമയത്തെ ദിവാൻ?

Aകേണൽ മെക്കാളെ

Bകേണൽ മൺറോ

Cഉമ്മിണിത്തമ്പിദളവ

Dരാജാകേശവദാസ്

Answer:

B. കേണൽ മൺറോ

Question: 9

ചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത് ആര്?

Aകേണൽ മെക്കാളെ

Bമാർത്താണ്ഡവർമ്മ

Cകേണൽ മൺറോ

Dവേലുത്തമ്പിദളവ

Answer:

C. കേണൽ മൺറോ

Question: 10

വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി?

Aറാണി ലക്ഷ്മിഭായ്

Bറാണി പർവ്വതിഭായ്

Cസ്വാതിതിരുനാൾ

Dശ്രീമൂലം തിരുനാൾ

Answer:

B. റാണി പർവ്വതിഭായ്

Question: 11

ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ചത് ഏത് വർഷമായിരുന്നു ?

A1695

B1696

C1697

D1698

Answer:

A. 1695

Question: 12

_______ light is necessary for reading. Choose the correct article.

AThe

BA

CAn

DNo article

Answer:

D. No article

Explanation:

Material noun (gold ornaments, box, pencil etc) , abstract noun( joy, sorrow, love etc )എന്നിവയെ പൊതുവായ അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ "the" എന്ന article ഉപയോഗിക്കരുത് . Material noun (gold ornaments, box, pencil etc) , abstract noun( joy, sorrow, love etc )എന്നിവയെ പ്രത്യേക അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ "the" എന്ന articleഉപയോഗിക്കണം. Eg : Th gold I purchased yesterday is of poor quality.

Question: 13

I like ________ Football. Choose the correct article.

Aa

Ban

Cthe

Dno article

Answer:

D. no article

Explanation:

Names of sports , Games ന്റെ പേരിനു മുന്നിൽ ആർട്ടിക്കിൾ ചേർക്കരുത് .

Question: 14

Marcony invented _______ radio. Choose the correct article.

Aa

Ban

Cthe

Dno article

Answer:

C. the

Explanation:

Names of inventions ന്റെ മുന്നിൽ "the" ചേർക്കണം .

Question: 15

He is ________ honest man. Choose the suitable article.

Aa

Ban

Cthe

Dno article

Answer:

B. an

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.

Question: 16

The book you gave me is ______ very interesting one. Choose the suitable article.

Aan

Ba

Cthe

Dno article

Answer:

B. a

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.

Question: 17

The poor boy is ________ orphan. Choose the suitable article.

Aan

Ba

Cthe

Dno article

Answer:

A. an

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.

Question: 18

The proposal was accepted by _________ vote. Choose the correct article.

Aa

Ban

Cthe

Dno article

Answer:

A. a

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക. യ സൗണ്ട് ആണ് വരുന്നത്.

Question: 19

Nothing will happen , _____ ? Choose the suitable question tag.

Awill it

Bwon't it

Cisn't it

Dis it

Answer:

A. will it

Explanation:

ആദ്യം തന്നിരിക്കുന്ന ചോദ്യം പോസറ്റീവ് ആണോ അതോ നെഗറ്റീവ് ചോദ്യം ആണോ എന്ന് നോക്കുക. അതിനു ശേഷം ഏത് auxiliary verb ആണ് ചോദ്യത്തിൽ ഉള്ളത് എന്ന നോക്കുക. എന്നിട്ട് ചോദ്യം പോസിറ്റീവ് ആണെങ്കിൽ അതിന്റെ കൂടെ not ചേർത്ത് എഴുതുക എന്നിട്ട് തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക. . ചോദ്യം നെഗറ്റീവ് ആണെങ്കിൽ not മാറ്റിയതിനു ശേഷം തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക. This, that, everything, something, anything, nothing, little, a little, the little, child, infant എന്നിവ subject ആയിട്ടു വരുമ്പോൾ pronoun ആയിട്ടു 'it' ഉപയോഗിക്കണം.

Question: 20

They are always late, _______ ? Choose the suitable question tag.

Aare they

Baren't they

Cis it

Disn't they

Answer:

B. aren't they

Explanation:

ആദ്യം തന്നിരിക്കുന്ന ചോദ്യം പോസറ്റീവ് ആണോ അതോ നെഗറ്റീവ് ചോദ്യം ആണോ എന്ന് നോക്കുക. അതിനു ശേഷം ഏത് auxiliary verb ആണ് ചോദ്യത്തിൽ ഉള്ളത് എന്ന നോക്കുക. എന്നിട്ട് ചോദ്യം പോസിറ്റീവ് ആണെങ്കിൽ അതിന്റെ കൂടെ not ചേർത്ത് എഴുതുക എന്നിട്ട് തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക. . ചോദ്യം നെഗറ്റീവ് ആണെങ്കിൽ not മാറ്റിയതിനു ശേഷം തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക.

Question: 21

Little progress has been made, _________ ?. Choose the suitable question tag.

Ahasn't it

Bhas it

Chas little

Dhasn't little

Answer:

B. has it

Explanation:

ആദ്യം തന്നിരിക്കുന്ന ചോദ്യം പോസറ്റീവ് ആണോ അതോ നെഗറ്റീവ് ചോദ്യം ആണോ എന്ന് നോക്കുക. അതിനു ശേഷം ഏത് auxiliary verb ആണ് ചോദ്യത്തിൽ ഉള്ളത് എന്ന നോക്കുക. എന്നിട്ട് ചോദ്യം പോസിറ്റീവ് ആണെങ്കിൽ അതിന്റെ കൂടെ not ചേർത്ത് എഴുതുക എന്നിട്ട് തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക. . ചോദ്യം നെഗറ്റീവ് ആണെങ്കിൽ not മാറ്റിയതിനു ശേഷം തന്നിരിക്കുന്ന subject കൂടെ അതിന്റെ കൂടെ എഴുതുക. This, that, everything, something, anything, nothing, little, a little, the little, child, infant എന്നിവ subject ആയിട്ടു വരുമ്പോൾ pronoun ആയിട്ടു 'it' ഉപയോഗിക്കണം. Little ഒരു നെഗറ്റീവ് വാക്ക് ആണ്.

Question: 22

There is little water in the cup , ________ ? Choose suitable question tag.

Ais there

Bisn't there

Care there

Daren't there

Answer:

A. is there

Explanation:

ഇവിടെ ചോദ്യത്തിൽ തന്നിട്ടുള്ള 'little' ഒരു നെഗറ്റീവ് വാക്ക് ആണ് . അപ്പോൾ ഉത്തരം പോസിറ്റീവ് ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'is' ആണ്. Thereൽ pronoun ആരംഭിച്ചാൽ ടാഗിൽ pronoun ആയി there തന്നെ ഉപയോഗിക്കണം. അതിനാൽ ഉത്തരം is there ആണ് .

Question: 23

Arun ate an apple, __________ ? Choose the correct question tag.

Adid he

Bdidn't he

Cdon't he

Ddoesn't he

Answer:

B. didn't he

Explanation:

ചോദ്യം പോസിറ്റീവ് ആണ് , അതിനാൽ ഉത്തരം നെഗറ്റീവ് ആയിരിക്കണം. ഈ sentenceൽ auxiliary verb ഇല്ലാത്തതിനാൽ main verb നെ split ചെയ്യണം . ate =did + eat auxiliary verb ആയിട്ട് did കിട്ടി . അതിനാൽ ഉത്തരം didn't he ആണ്.

Question: 24

I had my breakfast at 8'O clock, _______ ? Choose the correct question tag.

Adidn't I

Bdid I

Chad I

Dhadn't I

Answer:

A. didn't I

Explanation:

ആഹാരം കഴിക്കുന്നതിനെ കുറിച്ച പറയുന്ന statement കളിൽ has/have/had വരുകയും, അത്തരം സന്ദർഭങ്ങളിൽ has/have/had നു ശേഷം main verb വരാതിരിക്കുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ has/have/had main verb ആയിട്ടു കണക്കാക്കണം. has നെ സഹായിക്കുന്ന auxiliary "does" ഉം, have നെ സഹായിക്കുന്ന auxiliary "do" ഉം,had നെ സഹായിക്കുന്ന auxiliary "did" ഉം ആയിരിക്കും. ഇവിടെ തന്നിരിക്കുന്ന ചോദ്യം പോസിറ്റീവ് ആണ്, അതിനാൽ ഉത്തരം നെഗറ്റീവ് ആയിരിക്കണം. had വന്നതുകൊണ്ട് auxiliary ആയിട്ടു "did" ഉപയോഗിക്കണം. അതിനാൽ ഉത്തരം didn't I ആണ്.

Question: 25

I had a beautiful pen, ______? Choose the suitable question tag.

Ahad I

Bisn't I

Chadn't I

Ddo I

Answer:

C. hadn't I

Explanation:

has/have/had എന്നിവ വരുന്ന statementൽ possession( കൈവശം ഉള്ളതിനെകുറിച്ച പറയുന്നതിനെ) കുറിച്ച് പറയുമ്പോൾ has/have/had എന്നി auxiliary കൾ വെച്ച് തന്നെ tag എഴുതണം. ഇവിടെ ചോദ്യം പോസിറ്റീവ് ആയതുകൊണ്ട് tag നെഗറ്റീവ് ആയിരിക്കണം. അതിനാൽ ഉത്തരം hadn't I ആണ്.

Question: 26

We need a house, _________ ? Choose the correct question tag.

Adon't we

Bdo we

Cdidn't we

Ddid we

Answer:

A. don't we

Explanation:

ഇവിടെ needs a house ൽ , 'a house' object ആണ്. അതിനാൽ "need" ആണ് ഇവിടത്തെ main verb. അതിനാൽ "need" main verb ആയിട്ടു വരുമ്പോൾ auxiliary verb ആയിട്ടു "do" എടുക്കണം. ചോദ്യം പോസിറ്റീവ് ആയതിനാൽ ഉത്തരം not ചേർത്ത് എഴുതണം. അതിനാൽ ഉത്തരം don't we ആണ്.

Question: 27

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു.

2. വേണാട് ഭരിച്ചിരുന്ന വീര രാമവർമ്മയക്ക് ശേഷം 1729ൽ മാർത്താണ്ഡവർമ്മ അധികാരം ഏറ്റെടുത്തു.

3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ മാർത്താണ്ഡവർമയാണ്

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

വേണാട്ടിലെ പ്രമുഖമായ എട്ടു തറവാടുകളിലെ കാരണവർമാരാണ് എട്ടുവീട്ടിൽ പിള്ളമാർ. കാലങ്ങളായി കരുത്തനായ ഭരണാധികാരിയുടെ അഭാവം കാരണം ഇവരുടെ ശക്തി വർദ്ധിക്കുകയും രാജഭരണത്തിൽ കൈകടത്തുന്നതും പതിവായി.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു. 1729-ൽ വീരരാമ വർമ്മ മഹാരാജാവ് അന്തരിച്ച ശേഷം 23 കാരനായ ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ കുലശേഖരപ്പെരുമാൾ അടുത്ത തിരുവിതാംകൂർ മഹാരാജാവായി സ്ഥാനമേറ്റു. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ മാർത്താണ്ഡവർമയാണ്

Question: 28

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും മുടങ്ങാതെ ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്‌ ആരാണ് ?

Aമാർത്താണ്ഡവർമ്മ

Bകാർത്തിക തിരുനാൾ

Cസ്വാതിതിരുനാൾ

Dചിത്തിര തിരുനാൾ

Answer:

A. മാർത്താണ്ഡവർമ്മ

Question: 29

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഭരണസൗകര്യത്തിനായി തിരുവിതാംകൂർ രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച ഭരണാധികാരി മാർത്താണ്ഡ വർമ്മയാണ്.

2.തിരുവിതാംകൂറിൽ അഞ്ചൽ സംവിധാനം (പോസ്റ്റൽ സമ്പ്രദായം) ആരംഭിച്ചത് മാർത്താണ്ഡവർമ്മയുടെ കാലത്താണ്.

3.തിരുവിതാംകൂറിലെ വ്യവസായികൾ അറിയപ്പെട്ടിരുന്നത് മുളകു മടിശ്ശീലക്കാർ എന്നായിരുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ:

 • ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍.
 • ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്നു.
 • നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി.
 • എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാരെ അമർച്ചചെയ്ത ഭരണാധികാരി.

 • രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌.
 • തൃപ്പടിദാനം നടത്തിയ (1750 ജനുവരി 3) തിരുവിതാംകൂര്‍ രാജാവ്‌.
 • ശ്രീപത്മനാഭ ദാസന്‍ എന്ന സ്ഥാനപ്പേരോടെ ഭരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്‌
 • കോട്ടയത്തെയും തെക്കും കൂറിനെയും വടക്കും കൂറിനേയും തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്‌.

 •  ഡച്ചുകാരെ കുളച്ചല്‍ യുദ്ധത്തില്‍ (1741) തോല്‍പിച്ച രാജാവ്‌.
 • കോട്ട നിര്‍മാണത്തിന്‌ കരിങ്കല്ലുപയോഗിച്ച ആദ്യത്തെ കേരളീയ രാജാവ്‌.
 • ഭരണസൗകര്യത്തിനായി തിരുവിതാംകൂർ രാജ്യത്തെ പകുതികളായും (വില്ലേജുകള്‍) മണ്ഡപത്തും വാതുക്കളായും (താലൂക്കുകള്‍) തിരിച്ച ഭരണാധികാരി.
 • തിരുവിതാംകൂറിൽ അഞ്ചൽ സംവിധാനം (പോസ്റ്റൽ സമ്പ്രദായം) ആരംഭിച്ച മഹാരാജാവ്.

Question: 30

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപം പണികഴിപ്പിച്ചതാര്‌?

Aകാർത്തിക തിരുനാൾ

Bമാർത്താണ്ഡവർമ്മ

Cസ്വാതിതിരുനാൾ

Dആയില്യം തിരുനാൾ

Answer:

B. മാർത്താണ്ഡവർമ്മ

Question: 31

രാജാകേശവദാസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ 

2.തിരുവിതാംകൂറിൽ 'ദിവാൻ' എന്ന് ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തിവ്യക്തി

3.വലിയ ദിവാൻജി എന്നറിയപ്പെടുന്ന തിരുവിതാംകൂർ ദിവാൻ

4.രാജാകേശവദാസിന് 'രാജ' എന്ന പദവി നൽകിയത് മോണിംഗ്ഡൺ പ്രഭു ആണ്.

A1,2,3

B2,3

Cഎല്ലാ പ്രസ്താവനകളും തെറ്റാണ്

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്

Explanation:

ധർമ്മരാജ എന്നറിയപ്പെടുന്ന കാർത്തിക തിരുനാളിൻ്റെ അതിപ്രശസ്തനായ ദിവാനായിരുന്നു രാജാകേശവദാസ്. 'ദളവ'എന്ന സ്ഥാനപ്പേരിൽ നിന്ന് വ്യത്യസ്തമായി 'ദിവാൻ' എന്ന് ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തിവ്യക്തിയാണ് രാജാ കേശവദാസ് ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് ബ്രിട്ടീഷ് ഗവർണ്ണറായ മോർണിങ്ങ്‌ടൺ ഇദേഹത്തിനു രാജാ എന്ന പദവി നൽകി ആദരിച്ചു.വലിയ ദിവാൻജി എന്ന് ജനങ്ങൾ രാജാകേശവദാസിനെ ബഹുമാനപൂർവ്വം വിളിക്കുകയും ചെയ്തു

Question: 32

ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌ ?

Aരാമയ്യൻ ദളവ

Bഅറുമുഖൻ പിള്ള

Cമല്ലൻ ചെമ്പകരാമൻപിള്ള

Dരാജാ കേശവദാസ്

Answer:

D. രാജാ കേശവദാസ്

Question: 33

“മലബാറിലെ സെമീന്ദാര്‍" എന്നറിയപ്പെടുന്നത്‌ ഇവരിൽ ഏതു തിരുവിതാംകൂർ ഭരണാധികാരിയാണ് ?

Aകാർത്തികതിരുനാൾ രാമവർമ്മ

Bമാർത്താണ്ഡവർമ്മ

Cസ്വാതിതിരുനാൾ

Dഅവിട്ടം തിരുനാൾ

Answer:

A. കാർത്തികതിരുനാൾ രാമവർമ്മ

Question: 34

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് ഒരു വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽ പ്രദേശം ഇംഗ്ലീഷുകാർക്ക് ലഭിച്ചു.

2.1694ൽ അവിടെ ഒരു കോട്ട പണിയാനുള്ള അനുവാദവും ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് നൽകി.

3.1695ൽ ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണിതുയർത്തി.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Explanation:

1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്ന് ഒരു വ്യവസായശാല നിർമ്മിക്കാൻ അഞ്ചുതെങ്ങിൽ ഒരു ചെറിയ മണൽ പ്രദേശം ഇംഗ്ലീഷുകാർക്ക് ലഭിച്ചു. 1690 ലാണ് അവിടെ കോട്ട പണിയാനുള്ള അനുവാദം ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് നൽകിയത്.1695ൽ ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണിതുയർത്തി.

Question: 35

ഒന്നാം പഴശ്ശി വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.1795 ഏപ്രിൽ ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ ബ്രിട്ടീഷ് പട്ടാളം പഴശ്ശിരാജാവിനെ അദ്ദേഹത്തിൻറെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു

2.1795 ജൂൺ 28ന് പഴശ്ശിരാജാവ് എല്ലാ നികുതിപിരിവും നിർത്തിവയ്പിച്ച് കൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു.

3.പഴശ്ശിരാജാവ് വയനാടൻ മലകളിലേക്ക് പിൻവാങ്ങി ഒളിപ്പോരിൽ ഏർപ്പെട്ടു,

4.1797 മാർച്ച് 18 ആം തീയതി ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ പെരിയ ചുരം കടന്നു പോവുകയായിരുന്ന 1100 ബ്രിട്ടീഷ് സൈനികരെ പഴശ്ശി പട അപ്രതീക്ഷിതമായി ചാടിവീണു ചിന്നഭിന്നമാക്കി.

5.ഒന്നാം പഴശ്ശി വിപ്ലവത്തെ അടിച്ചമർത്താൻ കഴിയാത്ത ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒടുവിൽ പഴശ്ശിരാജയുമായി സന്ധിയിലെത്തി.

A1,2,3

B1,2,3,5

C1,2,3,4,5

D2,3,4,5

Answer:

B. 1,2,3,5

Explanation:

1797 മാർച്ച് 18 ആം തീയതി മേജർ കാമറൂണിൻ്റെ കീഴിൽ പെരിയ ചുരം കടന്നു പോവുകയായിരുന്ന 1200 പേരടങ്ങിയ ഒരു സൈന്യത്തെ ആണ് പഴശ്ശി രാജാവിൻ്റെ സൈന്യം അപ്രതീക്ഷിതമായി ചാടിവീണു കീഴ്പ്പെടുത്തിയത്.ഇതോടുകൂടി ഒന്നാം പഴശ്ശി കലാപങ്ങളെ അടിച്ചമർത്താൻ കഴിയാത്ത ബ്രിട്ടീഷുകാർ പഴശ്ശി രാജാവുമായി സന്ധിയിലെത്തി.