Question: 1

പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത് ?

Aഅളകനന്ദ

Bസിന്ധു

Cയമുന

Dകവേരി

Answer:

B. സിന്ധു

Question: 2

1919 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്റ്റിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാനായി ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയമിച്ച കമ്മീഷന്‍?

Aക്രിപ്‌സ് മിഷന്‍

Bഹണ്ടര്‍ കമ്മീഷന്‍

Cസൈമണ്‍ കമ്മീഷന്‍

Dക്യാബിനറ്റ് മിഷന്‍

Answer:

C. സൈമണ്‍ കമ്മീഷന്‍

Explanation:

 • ഇന്ത്യൻ സ്റ്റാറ്റിയൂട്ടറി കമ്മീഷൻ എന്നായിരുന്നു സൈമൺ കമ്മീഷൻറെ ഔദ്യോഗിക നാമം
 • സർ ജോൺ സൈമൺ അധ്യക്ഷനായ ഏഴ് പാർലമെന്റ് അംഗങ്ങളുടെ ഒരു സംഘമായിരുന്നു ഇത്.
 • 1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം (ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1919) നടപ്പാക്കിയ ഭരണസംവിധാനത്തിന്റെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനാണ് സൈമൺ കമ്മീഷൻ രൂപീകൃതമായത്
 • 1928-ൽ സൈമൺ കമ്മീഷൻ ബ്രിട്ടീഷ് ഇന്ത്യയിൽ എത്തി
 • കമ്മീഷനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയതിനാൽ ഇന്ത്യയിലങ്ങോളമിങ്ങോളം സൈമണ്‍ കമ്മീഷനെതിരെ പ്രകടനങ്ങള്‍ നടന്നു.
 • സൈമൺ കമ്മിഷൻ തിരിച്ച് പോയ വർഷം - 1929 മാർച്ച് 3
 • സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം - 1930

Question: 3

1 × 2 × 3 × ….. × 15 ൻ്റെ ഗുണനഫലത്തിലെ അവസാന അക്കം ഏതാണ് ?

A0

B1

C5

Dഇതൊന്നുമല്ല

Answer:

A. 0

Question: 4

P എന്നത് Q ന്റെ മകനാണ്. R എന്നത് Q ന്റെ പിതാവാണ്. S എന്നത് Q ന്റെ മകളാണ്. എങ്കിൽP യും S ഉം തമ്മിലുള്ള ബന്ധമെന്ത് ?

Aഅച്ഛനും മകളും

Bമുത്തച്ഛനും പേരക്കുട്ടിയും .

Cസഹോദരനും സഹോദരിയും

Dഅച്ഛനും മകനും

Answer:

C. സഹോദരനും സഹോദരിയും

Question: 5

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (498 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം ?

Aശ്രീലങ്ക

Bദക്ഷിണാഫ്രിക്ക

Cഇംഗ്ലണ്ട്

Dഓസ്ട്രേലിയ

Answer:

C. ഇംഗ്ലണ്ട്

Explanation:

നെതർലന്റിനെതിരെയാണ് റെക്കോർഡ് കൈവരിച്ചത്

Question: 6

ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?

Aതിങ്കൾ

Bവെള്ളി

Cവ്യാഴം

Dശനി

Answer:

C. വ്യാഴം

Explanation:

ജൂൺ 2 മുതൽ ജൂൺ 29 വരെ 27 ദിവസങ്ങൾ 27/7 = 6 ശിഷ്ട ദിവസങ്ങൾ ജൂൺ 29 = വ്യാഴം

Question: 7

36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനു വേണ്ടി 2 ½ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർ പാൽ എത്ര ലിറ്റർ ?

A1 ലിറ്റർ

B1 ½ ലിറ്റർ

C2 ലിറ്റർ

D0 ലിറ്റർ

Answer:

A. 1 ലിറ്റർ

Explanation:

36/2.5=14.4 14x2.5=35 ltr

Question: 8

താഴെ തന്നിരിക്കുന്നവയിൽ ന്യൂനസംഖ്യ ഏത്?

A- 2 x 2 x -2

B(-2)^15

C(-2) ^12

D(-2)^8

Answer:

B. (-2)^15

Question: 9

One of my sisters _____ married.

Awere

Bis

Chave

Dare

Answer:

B. is

Explanation:

One of വെച്ച് തുടങ്ങുന്ന വാക്യങ്ങളിൽ noun (sisters) കഴിഞ്ഞാൽ singular verb ആണ് ഉപയോഗിക്കേണ്ടത്. അത് കൊണ്ട് ഇവിടെ is ആണ് ശരിയുത്തരം.

Question: 10

_____ pen you want is out of stock.

AAn

BA

CThe

DNone

Answer:

C. The

Explanation:

ആ പേന എന്ന് എടുത്തു പറയാൻ അതിനു മുന്നിൽ 'the' ചേർക്കണം.

Question: 11

ലോക ഫോട്ടോഗ്രാഫി ദിനം ?

Aഡിസംബർ 19

Bഓഗസ്റ്റ് 19

Cഡിസംബർ 20

Dമാർച്ച് 24

Answer:

B. ഓഗസ്റ്റ് 19

Question: 12

' ഹിരാക്കുഡ് ' അണക്കെട്ട് ഏത് നദിയിലാണ്?

Aകൃഷ്ണ

Bഗംഗ

Cഗോദാവരി

Dമഹാനദി

Answer:

D. മഹാനദി

Explanation:

Hirakud Dam is built across the Mahanadi River, about 15 kilometres (9.3 mi) from Sambalpur in the state of Odisha in India. Behind the dam extends a lake, Hirakud Reservoir, 55 km (34 mi) long. It is one of the first major multipurpose river valley projects started after India's independence.

Question: 13

The Kashmir Valley is_______ place on earth.

Athe more beautiful

Bmuch more beautiful

Cthe most beautiful

Dvery much beautiful

Answer:

C. the most beautiful

Explanation:

ഏറ്റവും ഭംഗിയുള്ളത് എന്ന കാണിക്കാൻ beautiful ന്റെ superlative degree ആയ the most beautiful എഴുതണം.

Question: 14

Select the correct spelling from amongst the given alternatives.

Akatalog

Bcatlogue

Ccatalogue

Dcatlogg

Answer:

C. catalogue

Explanation:

catalogue (plural catalogues) A systematic list of names, books, pictures etc.

Question: 15

Select the correct spelling from amongst the given alternatives.

Aneibur

Bneighbour

Cneighber

Dneihbour

Answer:

B. neighbour

Question: 16

ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം ?

A1950

B1973

C1947

D1981

Answer:

C. 1947

Question: 17

' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?

Aക്രിക്കറ്റ്

Bടെന്നീസ്

Cവോളിബോൾ

Dകബഡി

Answer:

C. വോളിബോൾ

Question: 18

Choose the synonym of “Embezzle” ?

Amisappropriate

Bbalance

Cremunerate

Dclear

Answer:

A. misappropriate

Explanation:

Embezzle, misappropriate (വിശ്വസിച്ചേല്‍പിച്ച പണം അപഹരിക്കുക, ന്യായവിരുദ്ധമായി ചെലവഴിക്കുക). remunerate(പ്രതിഫലം നല്കുക), balance (മിച്ചം).

Question: 19

None of the players came in time, _____ ?

Adid they?

Bdidn't they?

Cdon't they ?

Ddo they?

Answer:

A. did they?

Explanation:

Sentences containing neither, nor, nobody, none, nothing are considered negative.

Question: 20

Choose the opposite of the word given below: 'Guest'

Aghost

Bhost

Cfriend

Dparent

Answer:

B. host

Question: 21

ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസാഹിത്യം

Bസിനിമ

Cസാമൂഹ്യ സേവനം

Dപരിസ്ഥിതി സംരക്ഷണം

Answer:

B. സിനിമ

Question: 22

Actions speak ____________.

Ayour character

Blouder than words

Cyour quality

Dwho you are

Answer:

B. louder than words

Question: 23

I cannot _______ what he is saying.

AMake in

BPut off

CMake out

DPut up

Answer:

C. Make out

Explanation:

Make out (മനസ്സിലാക്കുക)

Question: 24

The agitation by the workers for higher wages has ______

Adied down

Bdied upon

Cdied off

Ddied out

Answer:

A. died down

Question: 25

Of the two leading parties _____ party got a majority in the election :

Ano

Bwhich

Cneither

Deither

Answer:

C. neither

Question: 26

Monkeys enjoy ….. on the branches of tree.

Aswings

Bswinging

Cswing

DSwung

Answer:

B. swinging

Explanation:

Enjoy എന്ന വാക്കിന് ശേഷം Verb + ing എഴുതണം.

Question: 27

He has put ...... the meeting.

Aup

Boff

Caway

Dout

Answer:

B. off

Explanation:

put off : to delay or move an activity to a later time, or to stop or prevent someone from doing something "The meeting has been put off for a week." "He keeps asking me out, and I keep putting him off."

Question: 28

നാലാളു കൂടിയാൽ പാമ്പ് ചാകില്ല എന്ന ശൈലിയുടെ ആശയം ?

Aനാല് ഒരു അശുഭ സംഖ്യയാണ്

Bആളുകളുടെ എണ്ണം കൂടും തോറും പാമ്പിന് രക്ഷപ്പെടാൻ എളുപ്പമാണ്

Cആളുകളുടെ എണ്ണം കൂടിയാൽ അഭിപ്രായ വ്യത്യാസങ്ങളും കൂടുന്നതിനാൽ ലക്ഷ്യപ്രാപ്തിക്ക് തടസ്സം വരും

Dപാമ്പിനെ കൊല്ലാൻ

Answer:

C. ആളുകളുടെ എണ്ണം കൂടിയാൽ അഭിപ്രായ വ്യത്യാസങ്ങളും കൂടുന്നതിനാൽ ലക്ഷ്യപ്രാപ്തിക്ക് തടസ്സം വരും

Question: 29

My brother has a fine _____ of old coins.

Agroup

Bcollection

Cpride

Dbunch

Answer:

B. collection

Explanation:

A pride of lions A bunch of grapes/keys

Question: 30

The foreign word 'patricide' means

Akilling of one's father

Bkilling of one's mother

Ckilling of one's sister

Dkilling of one's brother

Answer:

A. killing of one's father

Question: 31

ഉഗ്രം എന്ന വാക്കിന്റെ വിപരീതപദം ഏത്

Aവ്യഗ്രത

Bനശ്വതം

Cസങ്കോചം

Dശാന്തം

Answer:

D. ശാന്തം

Question: 32

ശരിയായ പദം ഏത് ?

Aഅനർക്കം

Bഅനർഘം

Cഅനർഖം

Dഅനർഗം

Answer:

B. അനർഘം

Question: 33

Give one word for the phrase ' to forgive ':

Acharisma

Bcontempt

Ccondone

Dconsecrate

Answer:

C. condone

Question: 34

: തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്

Aവിക്ഷേപിണി

Bവിശ്ലേഷം

Cകാകു

Dഭിത്തിക

Answer:

D. ഭിത്തിക

Explanation:

: എന്ന ചിഹ്നം ഭിത്തിക ( colon ) എന്നറിയപ്പെടുന്നു

Question: 35

സമയം 3: 30 ആകുമ്പോൾ മണിക്കൂറ് സൂചിയും മിനിട്ട് സുചിക്കും ഇടയ്ക്കുള്ള കോൺ എത്ര ഡിഗ്രി ആണ് ?

A30°

B45°

C75°

D60°

Answer:

C. 75°

Explanation:

സമയം 3: 30 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനുട്ട് സൂചിക്കും ഇടയിൽ 90 ° ആകേണ്ടതാണ് പക്ഷെ 30 മിനുട്ട് കൊണ്ട് മണിക്കൂർ സൂചി 30 ന്റെ പകുതി 15 ° മുന്നോട് സഞ്ചരിക്കും . അതുകൊണ്ട് ആകെ കോൺ അളവ് = 90 - 15 = 75 °

Question: 36

അടുത്ത സംഖ്യ ഏത് ? 0 , 3 , 8 , 15 , 24 , __

A32

B33

C34

D35

Answer:

D. 35

Explanation:

0 + 3 = 3 3 + 5 = 8 8 + 7 = 15 15 + 9 = 24 Similarly, 24 + 11 = 35

Question: 37

If NewDelhi = 8, Arunachal =9, then Thiruvananthapuram =

A12

B16

C14

D18

Answer:

D. 18

Explanation:

Number of letters is the answer

Question: 38

Find the slant height of a cone whose volume is 1232 cm³ and radius of the base is 7 cm.

A25 cm

B12 cm

C32 cm

D18 cm

Answer:

A. 25 cm

Explanation:

• Volume of the cone =(1/3)πr²h = 1232 • h = 1232x3 /πr²= (1232*3*7)/(22*7*7) • Slant height l is given by the relation I = square root of (h²+r²) = square root of (24²+7²) = square root of (625) =25 cm • Slant height of the cone is 25 cm

Question: 39

9 children can complete a piece of work in 360 days. 18 men can complete the same piece of work in 72 days and 12 women can complete it in 162 days. In how many days can 4 men, 12 women and 10 children together complete the piece of work ?

A68 days

B81 days

C96 days

D124 days

Answer:

B. 81 days

Explanation:

9 children's 1 days work=1/360 => child's 1 days work =1/3240 18 men's 1 days work = 1/72 =>1 men's 1 days work =1/1296 12 women's 1 days work = 1/162 => 1 women's 1 days work = 1/1944 (4 men+12 women+10 children's) 1 days work=(4/1296 + 12/1944+ 10/3240) Hence they can finish the work in 81 days.

Question: 40

ഒരു ടെലിവിഷൻ 20% ലാഭത്തിന് വിറ്റപ്പോൾ 18000 രൂപ കിട്ടി. എങ്കിൽ ടെലിവിഷൻ വാങ്ങിയ വിലയെത്ര ?

A20000

B16000

C15000

D21000

Answer:

C. 15000

Explanation:

ടെലിവിഷൻ വാങ്ങിയ വില 18000 x 100/120 = 15000 രൂപ

Question: 41

വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ഔദ്യോഗിക ചിഹ്നം ?

Aധ്രുവക്കരടി

Bവെള്ളക്കരടി

Cഭീമൻ പാണ്ട

Dചീറ്റ

Answer:

C. ഭീമൻ പാണ്ട

Question: 42

ഭരണഘടനയുടെ 29,30 അനുച്ഛേദങ്ങൾ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?

Aസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

Bമതസ്വാതന്ത്ര്യം

Cതുല്യതയ്ക്കുള്ള അവകാശം

Dഭരണ ഘടനാപരമായ പരിഹാര മാർഗങ്ങൾ

Answer:

A. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

Question: 43

കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷമേത്?

A1998

B1999

C2000

D1996

Answer:

A. 1998

Explanation:

 • മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെ കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നു.
 • കൊങ്കൺ റെയിൽവേയുടെ ആകെ നീളം 760 കിലോമീറ്റർ ആണ്.
 • 1998 ജനുവരി 26ന് കൊങ്കൺ പാതയിലൂടെ ഗതാഗതം ആരംഭിച്ചു.
 • ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ആണ് കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്തത്.

കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന നാല് സംസ്ഥാനങ്ങൾ:

 • കേരള
 • കർണാടക
 • ഗോവ
 • മഹാരാഷ്ട്ര

Question: 44

ആർത്തവ അനുബന്ധ ഉത്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യത്തെ രാജ്യം ?

Aഇന്ത്യ

Bസ്കോട്ലൻഡ്

Cന്യൂസിലൻഡ്

Dഡെൻമാർക്ക്‌

Answer:

B. സ്കോട്ലൻഡ്

Question: 45

2022-ൽ വിംബിൾഡൺ വനിതാവിഭാഗം കിരീടം നേടിയതാര് ?

Aസറീന വില്യംസ്

Bഎലേന റെബാക്കിന

Cസിമോണ ഹാലെപ്

Dഎമ്മ റഡുകാനു

Answer:

B. എലേന റെബാക്കിന

Explanation:

എലേന റെബാക്കിന ------- • വിംബിൾഡൺ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ വനിതാ. • കസാഖിസ്ഥാൻ താരം • ഫൈനലിൽ ഇന്ന് ടുണീഷ്യയുടെ ഓണ്‍സ് ജാബുറിനെ തോൽപ്പിച്ചു. • വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ അറബ് വനിത - ഓൺസ് ജാബുർ.

Question: 46

ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?

Aജോർജ് വാഷിംഗ്ടൺ

Bറിച്ചാർഡ് എം നിക്സൺ

Cജോൺ എഫ് കെന്നഡി

Dബറാക് ഒബാമ

Answer:

D. ബറാക് ഒബാമ

Question: 47

ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?

Aഓഗസ്റ്റ് 12

Bസെപ്റ്റംബർ 12

Cജൂൺ 12

Dജൂലൈ 12

Answer:

A. ഓഗസ്റ്റ് 12

Question: 48

ആദ്യത്തെ മലയാളം - ഇംഗ്ലീഷ് നിഘണ്ടു തയാറാക്കിയത് ആര് ?

Aബെഞ്ചമിൻ ബെയ്‌ലി

Bആഞ്ചലോസ് ഫ്രാൻസിസ്

Cഅർണോസ് പാതിരി

Dഡോ. ഹെർമൻ ഗുണ്ടർട്ട്

Answer:

D. ഡോ. ഹെർമൻ ഗുണ്ടർട്ട്

Question: 49

1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?

Aകെ.ആർ പുരി

Bഎം. നരസിംഹം

Cഐ.ജി പട്ടേൽ

Dഎൻ.സി സെൻ ഗുപ്‌ത

Answer:

C. ഐ.ജി പട്ടേൽ

Question: 50

ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

Aലുധിയാന, പഞ്ചാബ്

Bഅഹമ്മദാബാദ് , ഗുജറാത്ത്

Cഹൂബ്ലി, കർണാടക

Dനെടുമ്പാശ്ശേരി, കേരളം

Answer:

A. ലുധിയാന, പഞ്ചാബ്

Question: 51

സാധാരണ പലിശ നിരക്കിൽ ഒരു നിശ്ചിത തുക 4 മടങ്ങാകാൻ 10 വർഷം എടുക്കുമെങ്കിൽ 10 മടങ്ങാകാൻ എത്ര വർഷം വേണം ?

A30

B40

C20

D16

Answer:

A. 30

Question: 52

'സ്യാലൻ' എന്നതിന്റെ അർത്ഥം ?

Aമകളുടെ ഭർത്താവ്

Bപെങ്ങളുടെ മകൻ

Cമകൻ

Dസഹോദരി ഭർത്താവ്

Answer:

D. സഹോദരി ഭർത്താവ്

Question: 53

സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് ?

Aനോബർട്ട് വീനർ

Bയുജിൻ പി കേർട്ടിസ്

Cസിമോർ ക്രേ

Dക്ലോഡ് ഷാനൻ

Answer:

C. സിമോർ ക്രേ

Question: 54

കീഴരിയൂർ ബോംബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ആകെ അറസ്റ്റിലായത് എത്ര പേർ ?

A17

B24

C27

D28

Answer:

C. 27

Explanation:

കീഴരിയൂർ ബോംബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യക്തികളാണ് ഡോ. കെ.ബി മേനോൻ, കുഞ്ഞിരാമകിടാവ്

Question: 55

അനിമേഷനുകളും ഗെയിമുകളും കാർട്ടൂണുകളും എളുപ്പത്തിൽ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് ?

Aസ്ക്രാച്ച്

Bവോങ്ക്

Cലോക്കോ

Dഅരിസ്റ്റോ

Answer:

A. സ്ക്രാച്ച്

Question: 56

എഡ്സാക് (EDSAC) ന്റെ പൂർണരൂപം എന്താണ് ?

Aഇലക്ട്രോണിക് ഡിജിറ്റൽ സ്റ്റോറേജ് ഓട്ടോമാറ്റിക് കാൽക്കുലേറ്റർ

Bഇലക്ട്രോണിക് ഡാറ്റ സ്റ്റോറേജ് ഓട്ടോമാറ്റിക് കാൽക്കുലേറ്റർ

Cഇലക്ട്രോണിക് ഡിലെ സ്റ്റോറേജ് ഓട്ടോമാറ്റിക് കാൽക്കുലേറ്റർ

Dഇലക്ട്രോണിക് ഡിജിറ്റൽ സ്റ്റോറേജ് ഓട്ടോമാറ്റിക് കംപ്യൂട്ടിങ്ങ്

Answer:

C. ഇലക്ട്രോണിക് ഡിലെ സ്റ്റോറേജ് ഓട്ടോമാറ്റിക് കാൽക്കുലേറ്റർ

Question: 57

ആയി + എന്ന്

Aആയെന്ന്

Bആയി എന്ന്

Cആയീന്ന്

Dആയേന്ന്

Answer:

A. ആയെന്ന്

Question: 58

Simplify 0.25 +0.036 +0.0075 :

A0.2935

B0.02935

C0.00136

D0.0136

Answer:

A. 0.2935

Question: 59

Find the odd one in the group : 27, 35, 47, 52, 63

A35

B52

C47

D63

Answer:

C. 47

Question: 60

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?

A20 സെ.മീ.

B12 സെ.മീ.

C36 സെ.മീ.

D35 സെ.മീ.

Answer:

C. 36 സെ.മീ.

Question: 61

In the Eight Schedule which languages were added by 92nd Constitutional Amendment Act, 2003?

ABodo, Maithili, Sindhi and Santhali

BNepali, Maithili, Sindhi and Santhali

CBodo, Maithili, Dogri and Santhali

DBodo, Konkani, Sindhi and Santhali

Answer:

C. Bodo, Maithili, Dogri and Santhali

Question: 62

The provision of the sixth schedule shall not apply in which one of the following states ?

AMeghalaya

BTripura

CMizoram

DNagaland

Answer:

D. Nagaland

Question: 63

2500 രൂപയ്ക്ക് വാങ്ങിയ സാധനം 270 രൂപ ലാഭത്തിനു വിറ്റുവെങ്കിൽ വിറ്റവില എത്ര?

A2250

B2770

C2800

D27

Answer:

B. 2770

Question: 64

Set apart എന്ന വാക്കിന്റെ പരിഭാഷ പദമേത്?

Aമാറ്റിവെക്കുക

Bനാളത്തേക്ക് വെക്കുക

Cപിന്നീടാവാം

Dനീക്കിവെക്കുക

Answer:

D. നീക്കിവെക്കുക

Question: 65

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

വർഷം           സംഭവം 

(i) 1730      -     (a) മാന്നാർ ഉടമ്പടി 

(ii) 1742     -     (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം

(iii) 1750    -     (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു

(iv) 1746    -     (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം

A(i) - (b), (ii) - (d), (iii) - (c) , (iv) - (a)

B(i) - (c), (ii) - (a), (iii) - (b), (iv) - (d)

C(i) - (c), (ii) - (a), (iii) - (d), (iv) - (b)

D(i) - (c), (ii) - (b), (iii) - (a), (iv) - (d)

Answer:

C. (i) - (c), (ii) - (a), (iii) - (d), (iv) - (b)

Explanation:

വര്ഷം സംഭവം 1730 എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു 1742 മാന്നാർ ഉടമ്പടി 1750 മുറജപം ആദ്യമായി ആഘോഷിച്ച വർഷം 1746 ഗജേന്ദ്രമോക്ഷം ചുമർചിത്രം

Question: 66

താഴെ പറയുന്ന ഏതു പ്രസ്താവന ആണ് ശരിയായുള്ളത് ?

i. ടെന്നീസ് കോർട്ട് സത്യം ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ii. 'ടെല്ലി', 'റ്റിത്തേ' ' ഗബല്ലേ' എന്നീ പദങ്ങൾ ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസിൽ നികുതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു.

iii. 'ദി  ഫ്രണ്ട് ഓഫ് ഔവർ കൺട്രി ' എന്നത് ഫ്രഞ്ച് വിപ്ലവകാലത്തെ വിമതരുടെ ജേർണൽ ആയിരുന്നു.

iv. പ്രൈഡ്സ് പർജ് ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Ai, ii ഉം iv ഉം

Bi, ii ഉം iii ഉം

Cii, iii ഉം iv ഉം

Di, iii ഉം iv ഉം

Answer:

B. i, ii ഉം iii ഉം

Question: 67

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.

Aii, iii എന്നിവ

Bi, iii എന്നിവ

Ci, ii എന്നിവ

Dഎല്ലാം ശരിയാണ്

Answer:

A. ii, iii എന്നിവ

Explanation:

i. 2021ലെ പ്രമേയം - "Advancing Innovation for Global Aviation Development”. 2023 വരെ ഈ പ്രമേയം തന്നെയായിരിക്കും.

Question: 68

Convert  the simple sentence into complex sentence by using adverb  clause. All being well, I shall meet her parents today.

AAll is too well to meet her.

BIf all is well, I shall meet her parents today.

CAll is well and meet her parents.

DNone of these.

Answer:

B. If all is well, I shall meet her parents today.

Explanation:

Complex sentence contains one main clause and one or more subordinate clause . I shall meet her parents today - Main clause. If all is well - Subordinate clause.

Question: 69

ആദ്യ കോൺഗ്രസ് സമ്മേളങ്ങളും പങ്കെടുത്ത ഔദ്യോഗിക പ്രതിനിധികളുടെ എണ്ണവും ? 

 1. ബോംബൈ - 78 പ്രതിനിധികൾ  
 2. കൊൽക്കത്ത - 434 പ്രതിനിധികൾ   
 3. മദ്രാസ് - 607 പ്രതിനിധികൾ   
 4. അലഹബാദ് - 1248 പ്രതിനിധികൾ 

ശരിയായ ജോഡി ഏതാണ് ? 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

B. 2 , 3 , 4 ശരി

Explanation:

ബോംബൈയിൽ നടന്ന ഒന്നാം സമ്മേളനത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു

Question: 70

താഴെ പറയുന്ന പ്രസ്താവനകളിൽ മോഹൻജദാരോയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

 1. ' മരിച്ചവരുടെ കുന്ന് ' എന്നാണ് മോഹൻജദാരോ എന്ന വാക്കിനർത്ഥം 
 2. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർഖാന ജില്ലയിലാണ് മോഹൻജദാരോ  സ്ഥിതി ചെയ്യുന്നത് 
 3. ഏറ്റവും വിസ്തീർണ്ണം കൂടിയ സൈന്ധവ സാംസ്കാരിക കേന്ദ്രം - മോഹൻജദാരോ 
 4. മോഹൻജദാരോയിലെ ഏറ്റവും പ്രശസ്തമായ നിർമ്മിതി - മഹാ സ്നാനഘട്ടം 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 71

ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

1.ബാക്ടീരിയയിൽ കോശഭിത്തി കാണപ്പെടുന്നു.

2.പെപ്റ്റിഡോഗ്ലൈകാൻ എന്ന എന്ന പദാർത്ഥം ഉപയോഗിച്ചാണ് ബാക്ടീരിയയുടെ കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

പഞ്ചസാരയും അമിനോ ആസിഡുകളും അടങ്ങിയ ഒരു പോളിമറാണ് പെപ്റ്റിഡോഗ്ലൈകാൻ അല്ലെങ്കിൽ മ്യൂറിൻ, ഇത് മിക്ക ബാക്ടീരിയകളുടെയും പ്ലാസ്മാമെമ്ബ്രനെയിനു പുറത്ത് മെഷ് പോലെയുള്ള പെപ്റ്റിഡോഗ്ലൈക്കൻ പാളി ഉണ്ടാക്കുകയും കോശഭിത്തി രൂപപ്പെടുകയും ചെയ്യുന്നു.

Question: 72

ലോകത്ത് ആദ്യമായി ഫ്ളൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത് ?

Aദക്ഷിണാഫ്രിക്ക

Bഇംഗ്ലണ്ട്

Cഇസ്രായേൽ

Dമലേഷ്യ

Answer:

C. ഇസ്രായേൽ

Explanation:

കൊറോണയും ഇൻഫ്ലുവൻസയും ചേർന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ.

Question: 73

ചേരുംപടി ചേർക്കുക 

ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ദിനങ്ങൾ 

A) ദേശീയ പതാക  -  1) 1950 ജനുവരി 24 

B) ദേശീയ ഗാനം    - 2) 1950 ജനുവരി 26 

C) ദേശീയ മുദ്ര       -  3) 1947 ജൂലൈ 22

D) ദേശീയ ഗീതം  -   4) 1950 ജനുവരി 24 

AA - 3 , B - 1 , C -2, D - 4

BA - 1 , B - 2 , C - 4,D - 3

CA -3 , B - 4 , C - 1,D - 2

DA - 4 , B - 3 , C - 2,D - 1

Answer:

A. A - 3 , B - 1 , C -2, D - 4

Question: 74

1973 ലെ കേശവാനന്ദ ഭാരതി കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

(I). ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് ഭംഗം വരുത്താത്ത രീതിയിൽ ഏതു ഭാഗവും ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിനു ഉണ്ടെന്ന് പ്രതിപാദിക്കുന്ന കേസ് ആണിത്.  

(II) .മൗലികാവകാശങ്ങളും നിർദേശകതത്വങ്ങളും തമ്മിൽ എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ മൗലിക അവകാശത്തിന് മുൻഗണന നൽകണമെന്ന് വിധിച്ച കേസ് ആണിത്.

A(I) മാത്രം ശരി

B(II) മാത്രം ശരി

C(I) & (II) ശരി

D(I) & (II) തെറ്റ്

Answer:

A. (I) മാത്രം ശരി

Question: 75

താഴെ പറയുന്ന പ്രസ്താവനകളിൽ ' വിൻസൺ മാസിഫ് ' പർവ്വതവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

 1. അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് വിൻസൺ മാസിഫ്
 2. വിൻസൺ മാസിഫിന്റെ ഉയരം - 4892 മീറ്റർ 
 3. എൽസ്വർത്ത് പർവതനിരകളിലെ സെന്റിനൽ റേഞ്ചിന്റെ ഭാഗമാണ് മൗണ്ട് വിൻസൺ മാസിഫ്  
 4. 1958 ൽ കണ്ടെത്തിയെങ്കിലും ആദ്യമായി ഈ പർവ്വതം കിഴടക്കിയത് 1966 ൽ ആണ് 

A1 , 2

B2 , 3

C3 , 4

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Explanation:

വിൻസൺ മാസിഫ് 🔹 അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് വിൻസൺ മാസിഫ് 🔹 വിൻസൺ മാസിഫിന്റെ ഉയരം - 4892 മീറ്റർ 🔹 എൽസ്വർത്ത് പർവതനിരകളിലെ സെന്റിനൽ റേഞ്ചിന്റെ ഭാഗമാണ് മൗണ്ട് വിൻസൺ മാസിഫ് 🔹 1958 ൽ കണ്ടെത്തിയെങ്കിലും ആദ്യമായി ഈ പർവ്വതം കിഴടക്കിയത് 1966 ൽ ആണ് 🔹 അന്റാർട്ടിക്കയിലെ പര്യവേക്ഷണത്തിന് പിന്തുണ നൽകിയ , 1935 മുതൽ 1961 വരെ കോൺഗ്രസിൽ സേവനമനുഷ്ഠിച്ച ജോർജിയയിൽ നിന്നുള്ള യുഎസ് പ്രതിനിധി കാൾ വിൻസന്റെ പേരിലാണ് പർവ്വതം നാമകരണം ചെയ്തിരിക്കുന്നത്

Question: 76

നാടക രചന , നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ' കാഴ്ച - ലോക നാടക ചരിത്രം ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?

Aവി സി അഭിലാഷ്

Bരാജൻ തിരുവോത്ത്

Cബി അജിത് കുമാർ

Dബിബിൻ ജോർജ്

Answer:

B. രാജൻ തിരുവോത്ത്

Question: 77

Find the wrong number in the given series 380, 188, 92, 48, 20, 8, 2

A20

B92

C48

D2

Answer:

C. 48

Question: 78

ചുവടെ കൊടുത്തിരിക്കുന്നവയിൽ സമ്പത്ത് എന്ന് അർത്ഥം വരുന്ന പദം ഏത്?

Aഅർദ്ധം

Bപൊരുൾ

Cവിത്തം

Dതടിനി

Answer:

C. വിത്തം

Question: 79

ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കെടുക്കുന്ന സ്ഥാപനം ഏതാണ് ?

ACSO

BNSSO

CNSSI

DRAW

Answer:

B. NSSO

Question: 80

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.

2.മക് ഗ്രിഗർ യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിച്ചു.

3.മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ട് പദവിയിൽ നിയമിക്കുകയും ചെയ്തു.

A1,2

B2,3

Cഇവയെല്ലാം തെറ്റാണ്

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Explanation:

തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളിൻ്റെ കാലത്ത് തിരുവിതാംകൂർ റസിഡൻ്റ് ആയി നിയമിതനായത് മക് ഗ്രിഗർ ആയിരുന്നു.തൈക്കാട് അയ്യയുടെ വ്യക്തിപ്രഭാവം കേട്ടറിഞ്ഞ മക് ഗ്രിഗർ അദ്ദേഹത്തിനു ശിഷ്യപ്പെടുകയും യോഗ വിദ്യയും തമിഴും തൈക്കാട് അയ്യയിൽ നിന്നും അഭ്യസിക്കുകയും ചെയ്തു. മക് ഗ്രിഗർ അയ്യാ ഗുരുവിനെ തൈക്കാട് റസിഡൻസിയുടെ സൂപ്രണ്ടായി നിയമിക്കുകയും,ഷഷ്ടി പൂർത്തിയിലെത്തിയ 1873 മുതൽ സമാധിയായ 1909 വരെ 36 വർഷം അയ്യാ തൈക്കട്‌ റസിഡൻസി സൂപ്രണ്ട്‌ ആയിരിക്കുകയും ചെയ്തു.

Question: 81

കെ പി എ സി ലളിതയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

 1. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിത അധ്യക്ഷയായി പ്രവർത്തിച്ചു 
 2. ആത്മകഥയുടെ പേര് - കഥ തുടരും
 3. രണ്ടുതവണ മികച്ചസഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട് 
 4. ' കൂട്ടുകുടുംബം ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതുകൊണ്ട്  സിനിമ ജീവിതം ആരംഭിച്ചു 

A2 , 3

B3 മാത്രം

C4 മാത്രം

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 82

ഫ്രാൻസിൽ നെപ്പോളിയൻ ബോണപ്പാർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. നെപ്പോളിയൻ ബോണപാർട്ടിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ അച്ചടക്കബോധം വളർത്തിയെടുക്കുവാൻ തക്ക രീതിയിൽ രൂപപ്പെടുത്തിയത് ആയിരുന്നു 

2.രാഷ്ട്രത്തോടുള്ള വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതി ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

3.മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു. 

4.നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.

A1,2,3

B1,3,4

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

രാജ്യത്തോട് കൂറ് ഉണ്ടാക്കിയെടുക്കുന്നതിനും ജനങ്ങളിൽ അച്ചടക്കം ഉണ്ടാക്കി എടുക്കുന്നതിനും ഉതകുന്ന പരിഷ്കാരങ്ങൾ ആയിരുന്നു വിദ്യാഭ്യാസമേഖലയിൽ നെപ്പോളിയൻ പ്രധാനമായും കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക സിലബസ്സും കരിക്കുലവും എല്ലാം നടപ്പിലാക്കി. ഇതു കൂടാതെ മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു.രൂപമാറ്റം വരുത്തിയ(remodel ) പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്. 1801 ലാണ് ലെയ്‌സി സ്കൂളുകൾ ആരംഭിച്ചത്. പോണ്ടിച്ചേരി അടക്കമുള്ള മുൻ ഫ്രഞ്ച് കോളനികളിൽ ഇപ്പോഴും ഈയൊരു വിദ്യാഭ്യാസ സമ്പ്രദായമാണ് പിന്തുടർന്നു പോകുന്നത്.

Question: 83

Sunny is facing East. After that, he turns 45° clockwise and then 135° anticlockwise. In which direction is he facing now?

AWest

BNorth

CSouth

DEast

Answer:

B. North

Question: 84

വരുന്തലമുറ പിരിച്ചെഴുതുക?

Aവരും + തലമുറ

Bവരും + ന്തലമുറ

Cവരുംത+ ലമുറ

Dവരുന്തല + മുറ

Answer:

A. വരും + തലമുറ

Question: 85

If you went to bed earlier, you __________ so tired. Choose the correct answer.

Awill not be

Bwould not be

Cwill be

Dcould be

Answer:

B. would not be

Explanation:

If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + v1 ഉപയോഗിക്കണം. ഇവിടെ if നു ശേഷം V2(went) വന്നതുകൊണ്ട് അതിനു ശേഷം would not + V1(be) എഴുതണം.

Question: 86

I _________________ TV since 7 pm. Choose the correct tense form.

Ahave watching

Bhave watched

Chave been watching

Dhave watch

Answer:

C. have been watching

Explanation:

ഇവിടെ ഉപയോഗിക്കേണ്ട tense 'Present perfect continuous' ആണ്. കാരണം 'Present perfect continuous' ന്റെ time words ആണ് 'since' ഉം 'for' ഉം. Present perfect continuous ന്റെ format : subject + has/have + been + ing form + RPS( Remaining part of the sentence.) I + have ( Subject I വന്നാൽ have ആണ് auxiliary verb ഉപയോഗിക്കേണ്ടത്.) + been + watching+ TV since 7pm.

Question: 87

വാർഷിക പരീക്ഷയിൽ അമ്മുവിന് കണക്ക്, സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കിട്ടിയ മാർക്കുകൾ യഥാക്രമം 32,45,50,28,40 എന്നിവയാണ്.എങ്കിൽ അമ്മുവിന് കിട്ടിയ ശരാശരി മാർക്ക് എത്ര?

A77

B68

C39

D40

Answer:

C. 39

Explanation:

ആകെ മാർക്ക് = 32+45+50+28+40 =195 ശരാശരി മാർക്ക് = 195/5 =39

Question: 88

ജഗത് ഗൗരി, നിത്യ, പത്മാവതി, വിഷഹര എന്നിവ ആരുടെ പര്യായങ്ങളാണ്.

Aചെമ്പോത്ത്

Bതാലിക

Cപ്രിയംവദ

Dമനസ

Answer:

D. മനസ

Explanation:

.

Question: 89

'മാഗ്നാകാർട്ട'യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'ലോകത്തിലെ ആദ്യ അവകാശ പത്രം' എന്നറിയപ്പെടുന്നു.

2.ബ്രിട്ടനിലെ റണ്ണീമീഡ് എന്ന സ്ഥലത്ത് വച്ച് ജോൺ രാജാവാണ് ഇത് ഒപ്പുവച്ചത്.

3.1225 ലാണ്  മാഗ്നാകാർട്ട ഉടമ്പടി ഒപ്പുവച്ചത്.

A1,2

B2,3

C1,3

D1,2,3

Answer:

A. 1,2

Explanation:

🔸പതിമൂന്നാം നൂറ്റാണ്ടിൽ ഒപ്പ് വയ്ക്കപ്പെട്ട ഒരു ഇംഗ്ലീഷ് നിയമസംഹിതയാണ് മാഗ്നാകാർട്ട.'ലോകത്തിലെ ആദ്യ അവകാശ പത്രം' എന്നിത് അറിയപ്പെടുന്നു. 🔸ചില അവകാശങ്ങൾ വിളംബരം ചെയ്യുന്നതിനും ചില നിയമനടപടിക്രമങ്ങളെ ബഹുമാനിക്കുന്നതിനും, താനും നിയമത്തിന് അധീനനാണ്‌ എന്ന് അംഗീകരിക്കുന്നതിനുമായി ഇംഗ്ലണ്ടിലെ ജോൺ രണ്ടാമൻ രാജാവിന്‌ ഈ നിയമം അംഗീകരിക്കേണ്ടി വരികയായിരുന്നു. 🔸രാജാവിന്റെ  പദവിക്ക് തൊട്ട്  താഴെയുള്ള 'ബാരൻസ്' എന്ന പ്രഭുവർഗ്ഗം രാജാവിനെ കൊണ്ട് നിർബന്ധിച്ച് ഈ കരാറിൽ ഒപ്പ്  വയ്പ്പിക്കുകയായിരുന്നു. 🔸ബ്രിട്ടനിലെ റണ്ണീമീഡ് എന്ന മൈതാനത്ത് വച്ചാണ് 1215ൽ മാഗ്നകാർട്ട ഒപ്പുവച്ചത്.

Question: 90

വർത്തമാന പത്രവുമായി ബന്ധപ്പെട്ട് ശരിയായ ഉത്തരം കണ്ടെത്തുക.

i) ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം.

ii) മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്.

iii) ഹിന്ദി ഭാഷയിലാണ് മുംബൈ സമാചാർ പ്രസിദ്ധീകരിക്കുന്നത്.

Ai,ii,iii

Bii,iii

Ci,iii

Di,ii

Answer:

D. i,ii

Explanation:

🔸ബംഗാൾ ഗസ്റ്റ് ആണ് ഇന്ത്യയിലെ ആദ്യ ദിനപ്പത്രം. 🔸ബംഗാൾ ഗസറ്റ് അല്ലെങ്കിൽ ഹിക്കിയുടെ ബംഗാൾ ഗസറ്റ് എന്നറിയപ്പെട്ട ഇംഗ്ലിഷ് വാർത്താപത്രം ഇന്ത്യയിലെ കൊൽക്കത്തയിൽ നിന്നും 1780 ജനുവരി 29 ന് പ്രസിദ്ധീകരണമാരംഭിച്ചു. 🔸മുംബൈ സമാചാർ പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദിനപ്രതമാണ്. 🔸ഗുജറാത്തി ഭാഷയിൽ ആണ് മുംബൈ സമാചാർ പുറത്തിറങ്ങുന്നത്.

Question: 91

കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് താഴെ തന്നിട്ടുള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i ) സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെയുള്ള ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യസനദ്ധസംഘടന സംവിധാനമാണ് കുടുംബശ്രീ 
ii ) ഈ സാമൂഹ്യ സംഘടന സംവിധാനത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്ന് വർഷത്തിലൊരിക്കരി നടത്തേണ്ടതാണ്. 
iii) ) കുടുംബശ്രീ ത്രിതല സംഘടനാസംവിധാനത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബശ്രീ ഏരിയ ഡവലപ്മെന്റ് സൊസൈറ്റി

Ai,iii

Bi,ii,iii

Ci,ii

Dii,iii

Answer:

C. i,ii

Explanation:

കുടുംബശ്രീ നിലവിൽ വന്നത് - 1998

Question: 92

പുതുതായി നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭം രൂപകല്പന ചെയ്തത് ?

 1. സുനിൽ ദിയോർ

 2. ലക്ഷ്മൺ വ്യാസ്

 3. പ്രശാന്ത് മിശ്ര

Aഎല്ലാം ശരി

Bi മാത്രം ശരി

Ci, ii ശരി

Dii മാത്രം ശരി

Answer:

C. i, ii ശരി

Explanation:

പൂര്‍ണ്ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച, 4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ള അശോകസ്തംഭത്തിന് 9,500 കിലോയാണ് ഭാരം. പുതുതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ ആകൃതി - ത്രികോണം

Question: 93

ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aബൂർബൻ രാജവംശം

Bമക്കാബീസ് രാജവംശം

Cസ്റ്റുവർട്ട് രാജവംശം

Dപ്ലന്റാജനെറ്റ് രാജവംശം

Answer:

C. സ്റ്റുവർട്ട് രാജവംശം

Question: 94

ചൈനീസ് സ്ഥാപനമായ സിനോജെ ബയോടെക്‌നോളജി ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയുടെ പേരെന്താണ് ?

Aടെട്രാ

Bമായ

Cധ്രുവ്

Dവിന്നി

Answer:

B. മായ

Question: 95

നൽകിയിരിക്കുന്ന ചോദ്യത്തിന്, ഇനിപ്പറയുന്ന ഇംഗ്ലീഷ് അക്ഷരമാലയെ അടിസ്ഥാനമാക്കി ഉത്തരം നൽകുക.

വലതുവശത്ത് നിന്ന് 18-ാമത്തെ അക്ഷരത്തിന്റെ വലതുവശത്ത് അഞ്ചാമത്തെ അക്ഷരം ഏതാണ്?

A B C D E F G H I J K L M N O P Q R S T U V W X Y Z

AD

BE

CN

DC

Answer:

C. N

Explanation:

വലതുവശത്ത് നിന്നുള്ള 18-ാമത്തെ അക്ഷരം "I" ആണ്. ഇപ്പോൾ, "I" യുടെ വലതുവശത്തുള്ള അഞ്ചാമത്തെ അക്ഷരം "N" ആണ്.

Question: 96

സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 6

Bസെക്ഷൻ 7

Cസെക്ഷൻ 8

Dസെക്ഷൻ 9

Answer:

A. സെക്ഷൻ 6

Question: 97

സേവനാവകാശ നിയമത്തിലെ നിയുക്ത ഉദ്യോഗസ്ഥന്റെ ചുമതലകളെപ്പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 5

Bസെക്ഷൻ 7

Cസെക്ഷൻ 8

Dസെക്ഷൻ 9

Answer:

A. സെക്ഷൻ 5

Question: 98

സേവനം ലഭിക്കാൻ അപേക്ഷകന് അർഹതയുണ്ടെങ്കിൽ വിജ്ഞാപനപ്രകാരം പ്രസ്തുത സേവനത്തിന് അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ സേവനം നൽകിയിരിക്കണം എന്ന് പറയുന്ന സേവനാവകാശ നിയമത്തിലെ വകുപ്പ് ഏതാണ് ?

Aസെക്ഷൻ 3

Bസെക്ഷൻ 4

Cസെക്ഷൻ 5

Dസെക്ഷൻ 9

Answer:

C. സെക്ഷൻ 5

Question: 99

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.

Aചെയർപേഴ്സൺ - സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക അറിവുള്ള ഒരു വ്യക്തിയായിരിക്കണം.

Bചെയർപേഴ്സൺ - സർക്കാർ നാമ നിർദ്ദേശം ചെയ്യുന്ന പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക അറിവുള്ള ഒരു വ്യക്തിയാകണമെന്നില്ല.

Cകൂടാതെ 2 അംഗങ്ങൾ

Dഇവയെല്ലാം തെറ്റാണ്

Answer:

B. ചെയർപേഴ്സൺ - സർക്കാർ നാമ നിർദ്ദേശം ചെയ്യുന്ന പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക അറിവുള്ള ഒരു വ്യക്തിയാകണമെന്നില്ല.

Explanation:

ചെയർപേഴ്സൺ - സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക അറിവുള്ള ഒരു വ്യക്തിയായിരിക്കണം.

Question: 100

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.

Aചെയർപേഴ്സൺ - സർക്കാർ നാമ നിർദ്ദേശം ചെയ്യുന്ന പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക അറിവുള്ള ഒരു വ്യക്തിയായിരിക്കണം

Bകൂടാതെ 2 അംഗങ്ങൾ

C2 മെമ്പർ സെക്രട്ടറി

Dഇവയെല്ലാം തെറ്റാണ്

Answer:

C. 2 മെമ്പർ സെക്രട്ടറി

Explanation:

1 മെമ്പർ സെക്രട്ടറി.