Question: 1

താഴെ കൊടുത്തവയിൽ മലിനീകരണം കുറക്കാൻ പരിസ്ഥിതി നികുതി ഏർപ്പെടുത്തിയ രാജ്യം ?

Aചൈന

Bഓസ്ട്രേലിയ

Cഅമേരിക്ക

Dജപ്പാൻ

Answer:

A. ചൈന

Question: 2

One of the ministers _____ attending the function scheduled on next month.

Aare

Bis

Cwas

Dhas been

Answer:

B. is

Question: 3

A -യിൽ നിന്ന് B -യിലേക്കുള്ള ദൂരം 150 മീറ്റർ. ഒരു സെക്കന്റിൽ 5 മീറ്റർ വേഗത്തിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്താൽ A -യിൽ നിന്ന് B -യിലേയ്ക്ക് എത്തിചേരുവാൻ എടുക്കുന്ന സമയം എത്ര ?

A30 മിനിറ്റ്

B30 സെക്കന്റ്

C15 മിനിറ്റ്

D15 സെക്കന്റ്

Answer:

B. 30 സെക്കന്റ്

Question: 4

ഒരാൾ 25 % ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിൻറെ മുഖവില എന്ത് ?

A910

B950

C1000

D1050

Answer:

C. 1000

Explanation:

പുസ്തകത്തിൻറെ മുഖവിലയുടെ 75 % ആണ് 750 എങ്കിൽ 100 % = 1000 രൂപ ആയിരിക്കും

Question: 5

കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടുതലുള്ള ജില്ല :

Aഎറണാകുളം

Bകോഴിക്കോട്

Cതൃശൂർ

Dതിരുവനന്തപുരം

Answer:

A. എറണാകുളം

Explanation:

The analysis of district-wise per capita reveals that Ernakulam district continues to stands first with the per capita income of 162,297 at constant (2011-12) prices in 2016-17 as against 152,318 in 2015-16.

Question: 6

ഇന്ത്യൻ ഒളിമ്പിക് ടീമിനെ നയിച്ച ആദ്യ വനിത ?

Aപി.ടി.ഉഷ

Bകർണം മല്ലേശ്വരി

Cഷൈനി വിൽ‌സൺ

Dബീനാമോൾ

Answer:

C. ഷൈനി വിൽ‌സൺ

Question: 7

Feminine gender of 'RAM' ?

AJenny

BDoe

CMare

DEve

Answer:

D. Eve

Explanation:

Ram(ആൺ ചെമ്മരിയാട്), Eve (പെൺ ചെമ്മരിയാട്)

Question: 8

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?

Aനെപ്പോളിയൻ

Bറൂസ്സോ

Cവോൾട്ടയർ

Dലൂയി പതിനാറാമൻ

Answer:

B. റൂസ്സോ

Question: 9

'Mis' means

Ato hate

Bstupid

Chappy

Dto work

Answer:

A. to hate

Explanation:

വെറുക്കുക എന്ന് അർത്ഥം വരുന്നു.

Question: 10

അകലെ ഉഴുത് പകലേപോരുക എന്നതിന്റെ അർഥം കണ്ടെത്തുക?

Aജോലിയിൽ കള്ളത്തരം കാണിക്കുക

Bജോലിയിൽ ഇഷ്ടം കാണിക്കുക

Cജോലിയിൽ ആത്മാർഥത കാണിക്കുക

Dജോലിയിൽ കള്ളത്തരം കാണികാത്തിരിക്കുക

Answer:

A. ജോലിയിൽ കള്ളത്തരം കാണിക്കുക

Question: 11

What he says is hardly _____ ?

Acredulous

Bcreditable

Ccredible

Dcrediblous

Answer:

C. credible

Question: 12

That is Arjun . He is _____ painter.

Aan

Ba

Cthe

Dof

Answer:

B. a

Explanation:

'p' of painter is a consonant. 'a' is used before consonant

Question: 13

They would barely hold open a window , _____ a door .

Aalone

Blet alone

Cthen

Dhow

Answer:

B. let alone

Explanation:

Let alone expresses thing which is not possible or an exaggeration to ask for.

Question: 14

അപഗ്രഥനം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aപ്രതലം

Bഉദ്ഗ്രഥനം

Cത്യാജ്യം

Dദ്രുതം

Answer:

B. ഉദ്ഗ്രഥനം

Question: 15

അനാദരം എന്ന പദത്തിന്റെ പര്യായം ഏത്

Aഅപമാനം

Bശാശ്വതം

Cദഹനന്‍

Dശേഷക്കാരന്‍

Answer:

A. അപമാനം

Question: 16

Sheela is not ..... as her sister.

Ataller

Btaller than

Ctallest

Das tall

Answer:

D. as tall

Explanation:

തന്നിരിക്കുന്ന sentence positive degree ൽ ആണ്.അതിനാൽ positive degree ആയ tall ഉപയോഗിക്കുന്നു.

Question: 17

11, 19, 35, 59, _____

A75

B78

C107

D91

Answer:

D. 91

Explanation:

11 +(1 x 8) = 19 19 +(2 x 8) = 35 35 + (3 x 8) = 59 59 + (4 x 8) = 91

Question: 18

'BOMBAY' എന്നത് 264217 എന്നെഴുതിയാൽ 'MADRAS' എന്നത് :

A314319

B414319

C314314

D414911

Answer:

D. 414911

Question: 19

വിദേശ സഞ്ചാരിയായ നിക്കോളോകോണ്ടി ആരുടെ കാലത്താണ് ഇന്ത്യ സന്ദർശിച്ചത് ?

Aചന്ദ്രഗുപ്തമൗര്യൻ

Bദേവരായ ഒന്നാമൻ

Cഹർഷൻ

Dമുഹമ്മദ് ബിൻ തുഗ്ലക്ക്

Answer:

B. ദേവരായ ഒന്നാമൻ

Question: 20

"+ = x", "- = ÷" , "x = -", " ÷ = +" ആയാൽ 5+ 6 ÷ 3 - 1 =?

A33

B23

C21

D30

Answer:

A. 33

Explanation:

5 + 6 ÷ 3 - 1 =5*6+3÷1 =30+3 =33

Question: 21

ഒരു മീറ്റിങ്ങിലെ ആളുകൾ പരസ്പരം ഹസ്തദാനം ചെയ്തപ്പോൾ 66 ഹസ്തദാനങ്ങൾ നടന്നു എന്നാൽ മീറ്റിങ്ങിൽ പങ്കെടുത്ത ആളുകളുടെ എണ്ണം എത്ര ?

A10

B11

C12

D13

Answer:

C. 12

Explanation:

n(n-1)/2 =66 n(n-1)= 132 n^2-n-132 = 0 (n+11)(n-12) = 0 n = -11 , 12 so 12

Question: 22

നിർമലയുടെ വയസ്സ് രമ്യയുടെ വയസ്സിനെക്കാഠം 3 കുറവാണ്. എന്നാൽ രമ്യയുടെ വയസ്സ് ഉഷയുടെ വയസ്സിൻ 4 ഇരട്ടിയോട് രണ്ടു കൂട്ടിയാൽ കിട്ടും. ഉഷയുടെ വയസ്സ് 3 ആയാൽ നിർമലയുടെ വയസ്സെത്ര?

A42

B16

C9

D11

Answer:

D. 11

Explanation:

ഉഷയ്ക്ക് 3 വയസ്സ്, രമ്യയ് 3x4+2+14 വയസ്സ്. നിർമ്മലയക്ക് 14-3=11 വയസ്സ്

Question: 23

രാജേഷ് 2.5% കൂട്ടുപലിശ നിരക്കിൽ ഒരു ബാങ്കിൽനിന്ന് 4000 രൂപ ലോണെടുത്താൽ 2 വർഷം കഴിഞ്ഞ് അയാൾ തിരിച്ചടയ്ക്കേണ്ട തുക?

A4202.50 രൂപ

B4102.50 രൂപ

C4100.75 രൂപ

D4075.75 രൂപ

Answer:

A. 4202.50 രൂപ

Explanation:

A= 4000 (1+2.5/100 )² =4000 (1+0.25)² =4000x(1.025)² = 4202.50 രൂപ

Question: 24

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ് വനം ?

Aപേപ്പാറ

Bചിന്നാർ

Cകടലുണ്ടി

Dപെരിയാർ

Answer:

C. കടലുണ്ടി

Explanation:

കോഴിക്കോട് ജില്ലയിലാണ് കടലുണ്ടി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ കടുവ സങ്കേതം - പെരിയാർ

Question: 25

ചലിക്കുന്ന കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപം ഏത്?

Aഭരതനാട്യം

Bഒഡീസി

Cകഥകളി

Dകഥക്

Answer:

A. ഭരതനാട്യം

Explanation:

ചലിക്കുന്ന കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നൃത്തരൂപമാണ് ഭരതനാട്യം. ദാസിയാട്ടം എന്നറിയപ്പെട്ടിരുന്നത് ഭരതനാട്യം ആണ്

Question: 26

അടിയ വിഭാഗത്തിൻറെ പരമ്പരാഗത നൃത്ത രൂപം?

Aവട്ടക്കളി

Bചാക്യാർകൂത്ത്

Cഗദ്ദിക

Dകോൽക്കളി

Answer:

C. ഗദ്ദിക

Explanation:

വയനാട്ടിലെ പ്രബല ആദിവാസി വിഭാഗമായ അടിയരുടെ അനുഷ്ഠാന ഗോത്ര കലയാണ് ഗദ്ദിക

Question: 27

50-നും 100-നും ഇടയ്ക്കുള്ള അഭാജ്യസംഖ്യകളുടെ ശരാശരി?

A68.4

B73.2

C72.2

D65.8

Answer:

B. 73.2

Explanation:

53, 59, 61, 67, 71, 73, 79, 83, 89, 97 തുക = 732, ശരാശരി = തുക/എണ്ണം 732/10 = 73.2

Question: 28

8127×14444\frac {81}{27} \times \frac {144}{44} ൻ്റെ ലഘു രൂപം ?

A$ \frac {108}{12}$

B$ \frac {108}{13}$

C$ \frac {108}{11}$

D$ \frac {106}{11}$

Answer:

$ \frac {108}{11}$

Question: 29

487 \frac {48}{7} ന് തുല്യമായത് ഏത് ?

A6766 \frac76

B6676 \frac67

C7677 \frac67

D7767 \frac76

Answer:

6676 \frac67

Question: 30

ഇൻഡോ-ഇസ്ലാമിക് ശില്പകലാശൈലിയുടെ ഏറ്റവും പ്രധാന ഉദാഹരണമേത്?

Aലോട്ടസ് ടെംപിൾ

Bസുവർണക്ഷേത്രം

Cഉജ്ജയിനി ക്ഷേത്രം

Dതാജ്മഹൽ

Answer:

D. താജ്മഹൽ

Question: 31

ഉപയോഗശൂന്യമായ വൈദ്യുത ലൈനുകൾ നീക്കം ചെയ്യാനുള്ള കെ.എസ്.ഇ.ബി പദ്ധതി ?

Aഓപ്പറേഷൻ ഉജ്വല

Bഓപ്പറേഷൻ നിഴൽ

Cഓപ്പറേഷൻ നിലാവ്

Dഓപ്പറേഷൻ ശുദ്ധി

Answer:

D. ഓപ്പറേഷൻ ശുദ്ധി

Explanation:

തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പദ്ധതി - ഓപ്പറേഷൻ നിലാവ്

Question: 32

' കമല ഗുപ്ത ട്രോഫി ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bഹോക്കി

Cഫുട്ബോൾ

Dപോളോ.

Answer:

C. ഫുട്ബോൾ

Question: 33

ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

Aആയിരം തെങ്ങ്

Bവയലാർ

Cഅഞ്ചുതെങ്ങ്

Dആലപ്പുഴ

Answer:

A. ആയിരം തെങ്ങ്

Question: 34

ഭാരത് നിർമ്മാൺ ആരംഭിച്ച വർഷം ഏതാണ് ?

A2005

B2006

C2007

D2008

Answer:

A. 2005

Question: 35

താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?

Aകോഴിക്കോട് - പാലക്കാട്

Bകോഴിക്കോട് - മലപ്പുറം

Cമൈസൂർ - കൂർഗ്

Dകോഴിക്കോട് - മൈസൂർ

Answer:

D. കോഴിക്കോട് - മൈസൂർ

Question: 36

' വേവൽ പ്ലാൻ ' പ്രഖ്യാപിച്ച വർഷം ഏതാണ് ?

A1941

B1942

C1944

D1945

Answer:

D. 1945

Question: 37

ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ ആസ്ഥാനം എവിടെ ?

Aപാരീസ്

Bമിൻസ്‌ക്

Cഹവാന

Dബെർലിൻ

Answer:

A. പാരീസ്

Question: 38

തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ "പറക്കുന്ന ഓടം" (Flying shuttle) കണ്ടെത്തിയത് ?

Aജയിംസ് ഹർഗ്രീവ്സ്

Bജോൺ കെയ്

Cസാമുവൽ കോംപ്ടൺ

Dകാർട്ടറൈറ്റ്

Answer:

B. ജോൺ കെയ്

Question: 39

കേരളത്തിൽ ഇൽമനൈറ് , മോണോസൈറ്റ് , സിലിക്കൺ എന്നിവയുടെ നിക്ഷേപമുള്ള സ്ഥലം ?

Aകുമ്പള

Bവൈക്കം

Cചവറ

Dകുണ്ടറ

Answer:

C. ചവറ

Explanation:

💠 ഇൽമനൈറ് , മോണോസൈറ്റ് , സിലിക്കൺ - ചവറ - നീണ്ടകര (കൊല്ലം) 💠 ബോക്സൈറ്റ് - കുമ്പള, നീലേശ്വരം, കാഞ്ഞങ്ങാട് (കാസർഗോഡ്) 💠 ചുണ്ണാമ്പ്‌കല്ലു - തണ്ണീർമുക്കം, വൈക്കം(കോട്ടയം), വാടാനപ്പള്ളി,കൊടുങ്ങല്ലൂർ(തൃശ്ശൂർ). 💠 കളിമണ്ണ് - കുണ്ടറ (കൊല്ലം) 💠 ലിഗ്‌നൈറ്റ് - വർക്കല (തിരുവനന്തപുരം) 💠 സിലിക്ക - ചേർത്തല (ആലപ്പുഴ) 💠 ഇരുമ്പ് - കോഴിക്കോട്, മലപ്പുറം

Question: 40

മുകളിലേക്ക് എറിയുന്ന ഒരു വസ്തുവിൻറെ സ്ഥിതികോർജവും ഗതികോർജവും എങ്ങിനെയായിരിക്കും ?

Aസ്ഥിതികോർജം കൂടും ഗതികോർജം കുറയും

Bസ്ഥിതികോർജം കുറയും ഗതികോർജം കൂടും

Cസ്ഥിതികോർജവും ഗതികോർജവും കൂടും

Dസ്ഥിതികോർജവും ഗതികോർജവും കുറയും

Answer:

A. സ്ഥിതികോർജം കൂടും ഗതികോർജം കുറയും

Question: 41

ഉൽപരിവർത്തനം സംഭവിച്ചതോ വികലമോ ആയ ജീനുകളെ മാറ്റി സ്വാഭാവിക ജീനുകളെ സ്ഥാപിക്കുന്ന പ്രക്രിയ ഏത് ?

Aജീൻ എഡിറ്റിംഗ്

Bജീൻ തെറാപ്പി

Cജീനോം സീക്വൻസിങ്

Dട്രാൻസ്‌ജെനിസിസ്

Answer:

B. ജീൻ തെറാപ്പി

Question: 42

'അജണ്ട 21' എന്ന ആഗോള സുസ്ഥിര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്രാമാണിക രേഖ തയ്യാറാക്കിയത് :

Aസ്റ്റോക്ക്ഹോം കൺവെൻഷനിൽ വെച്ച്

Bപാരീസ് ഉടമ്പടിയിൽ വെച്ച്

Cദോഹ ഭേദഗതിയിൽ വെച്ച്

Dറിയോ ഉച്ചകോടിയിൽ വെച്ച്

Answer:

D. റിയോ ഉച്ചകോടിയിൽ വെച്ച്

Explanation:

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള അജണ്ട എന്നർത്ഥത്തിൽ ആഗോള സുസ്ഥിര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പ്രാമാണിക രേഖയാണ് 'അജണ്ട 21'. ഇത് തയ്യാറാക്കിയത് 1992ലെ ബ്രസീലിലെ റിയോയിൽ നടന്ന ഭൗമ ഉടമ്പടിയിൽ വെച്ചാണ്. പരിസ്ഥിതിയെയും വികസനത്തെയും സംബന്ധിച്ച ഒരു സമഗ്ര പദ്ധതിയാണ് 'അജണ്ട 21' എന്ന് പറയാം.

Question: 43

ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?

A120°

B130°

C135°

D125°

Answer:

B. 130°

Question: 44

കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cകൊല്ലം

Dതൃശ്ശൂർ

Answer:

C. കൊല്ലം

Question: 45

കേരള ലളിതകല അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?

Aചിത്രവാർത്ത

Bസാഹിത്യലോകം

Cകേളി

Dപൊലി

Answer:

A. ചിത്രവാർത്ത

Question: 46

2014 ൽ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനെ നിയമിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ഏത് ?

A97-ാം ഭേദഗതി

B99-ാം ഭേദഗതി

C100-ാം ഭേദഗതി

D104-ാം ഭേദഗതി

Answer:

B. 99-ാം ഭേദഗതി

Explanation:

നാഷണൽ ജുഡീഷ്യൽ നിയമന കമ്മീഷൻ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടികാണിച്ചു കൊണ്ട് 2015 ഓക്ടോബർ 16 ന് ഭേദഗതി നിയമം സുപ്രീം കോടതി റദ്ധാക്കി.

Question: 47

ഹാക്കിങിനെ പറ്റി പരാമർശിക്കുന്ന I T ആക്ടിലെ സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 65

Bസെക്ഷൻ 66

Cസെക്ഷൻ 67

Dസെക്ഷൻ 68

Answer:

B. സെക്ഷൻ 66

Question: 48

ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം ഏത്?

Aകേരളം

Bഗോവ

Cഡൽഹി

Dമഹാരാഷ്ട്ര

Answer:

B. ഗോവ

Explanation:

ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം ഗോവ യാകുന്നു

Question: 49

കരിമുട്ടി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aകരിമുട്ട

Bകരിമുട്ടിച്ചി

Cകരിമുട്ടച

Dകരിമുട്ടയ

Answer:

B. കരിമുട്ടിച്ചി

Question: 50

B യുടെ സഹോദരനാണ് A. A യുടെ അമ്മയാണ് C. C യുടെ അച്ഛനാണ് D. B യുടെ മകനാണ് E. എന്നാൽ A യ്ക്ക് E യുമായുള്ള ബന്ധം ?

Aമുത്തച്ഛൻ

Bഅനന്തിരവൻ

Cഅങ്കിൾ

Dചെറുമകൻ

Answer:

B. അനന്തിരവൻ

Question: 51

ഒറ്റയാനെ കണ്ടെത്തുക.

AAGD

BOUR

CHNK

DVWX

Answer:

D. VWX

Question: 52

ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന കലാപം ?

Aമലബാ൪ കലാപം

Bനിസ്സഹകരണ പ്രസ്ഥാനം

Cചൌരുചൌരാ സ൦ഭവം

Dബ൪ദോളി പ്രക്ഷോഭം

Answer:

A. മലബാ൪ കലാപം

Question: 53

ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആര് ?

Aകേരളവർമ്മ

Bവീര രവിവർമ്മ

Cവീര കേരളവർമ്മ

Dവീര ആദിത്യവർമ്മ

Answer:

A. കേരളവർമ്മ

Question: 54

ഒരാൾ തന്റെ ആദ്യ 2 മണിക്കൂർ 25 km/hr വേഗത്തിലും അടുത്ത 3 മണിക്കൂർ 30 km/hr വേഗതയിലും ശേഷിച്ച 5 മണിക്കൂർ 10 km/hr വേഗത്തിലും സഞ്ചരിച്ചാൽ ശരാശരി വേഗത എന്താണ് ?

A21 km/hr

B23 km/hr

C19 km/hr

D25 km/hr

Answer:

C. 19 km/hr

Question: 55

"പക്ഷം' എന്ന വാക്കിന്റെ അർത്ഥം :

Aഇടതിങ്ങിയ

Bകൺപീലി

Cമിനുസമുള്ളത്

Dതലമുടി

Answer:

B. കൺപീലി

Question: 56

ലോകായുക്ത ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം ?

Aമഹാരാഷ്ട

Bഒഡീഷ

Cഅസം

Dഹരിയാന

Answer:

B. ഒഡീഷ

Question: 57

പ്രാചീന സർവ്വകലാശാലയായ പുഷ്‌പഗിരിയുടെ ആസ്ഥാനം എവിടെയായിരുന്നു ?

Aബംഗാൾ

Bഗുജറാത്ത്

Cഒഡീഷ

Dകർണാടക

Answer:

C. ഒഡീഷ

Question: 58

A ______ of barbers.(Use appropriate Collective Noun)

Abanner

Bbevy

Cband

Dbabble

Answer:

D. babble

Explanation:

A bevy of ladies A band of musicians

Question: 59

അധഃ+ സ്ഥിതൻ

Aഅധസ്ഥിതൻ

Bഅധഃസ്ഥിതൻ

Cഅത സ്ഥിതൻ

Dഅതസ്ഥി

Answer:

B. അധഃസ്ഥിതൻ

Question: 60

Everybody knows the answer _____ ?

ADo they

BDoesn't he ?

CDoes he

DDon't they

Answer:

D. Don't they

Question: 61

ഏത് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് ബാങ്ക്സ് ബോർഡ് ബ്യുറോ നിലവിൽ വന്നത് ?

Aനരസിംഹം കമ്മിറ്റി

Bപി.ജെ നായക് കമ്മിറ്റി

Cദിനേശ് ഗോസ്വാമി കമ്മിറ്റി

Dമൽഹോത്ര കമ്മിറ്റി

Answer:

B. പി.ജെ നായക് കമ്മിറ്റി

Explanation:

പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനമാണ് ബാങ്ക്സ് ബോർഡ് ബ്യുറോ (BBB)

Question: 62

Pick out the correctly spelt word:

ATravalogue

BTravlogue

CTravologue

DTravelogue

Answer:

D. Travelogue

Question: 63

Find out the correct sentence:

AMy brother has not much books.

BMany insect inspires fascination that comes from results.

CHis house is more larger than

DEveryone of the girls is expected to dress neatly.

Answer:

D. Everyone of the girls is expected to dress neatly.

Question: 64

സംസ്ഥാനത്തെ ഊർജ സ്വയംപര്യാപ്തതക്കായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?

Aകേരള ഹരിതകിരണം പദ്ധതി

Bഗ്രീൻ മിഷൻ

Cകേരള സസ്‌റ്റൈനബിൾ എനർജി മിഷൻ

Dകേരള ഗ്രീൻ എനർജി മിഷൻ

Answer:

D. കേരള ഗ്രീൻ എനർജി മിഷൻ

Question: 65

ലോകസഭാതെരഞ്ഞെടുപ്പിന് വേണ്ടി നമ്മുടെ രാജ്യത്തെ ജനസംഖ്യാനുപാതത്തില്‍ എത്ര നിയോജക മണ്ഡലങ്ങളായി തിരിച്ചിട്ടുണ്ട്?

A543

B420

C345

D512

Answer:

A. 543

Question: 66

Rosa Parks was thrown off the Montgomery bus for refusing to give up her seat to a white passenger. Which definition fits the phrase thrown off in the above sentence most appropriately ?

ATo make something move through the air

BTo push something out of your hand

CTo catch hold of someone

DTo make someone fall down suddenly to travel north south.

Answer:

D. To make someone fall down suddenly to travel north south.

Explanation:

The word thrown off means :- to get rid of ( eliminate, discard)

Question: 67

ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഏത്?

Aമിത്ര

Bകർമ്മ

Cജ്വാല

Dശക്തി

Answer:

D. ശക്തി

Question: 68

ഒരു പരീക്ഷയിൽ വിജയിക്കാൻ 35%മാർക്ക് വേണം. 250 മാർക്ക് നേടിയ അമ്പിളി 30 മാർക്ക് പരാജയപ്പെട്ടു. പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?

A600

B700

C800

D900

Answer:

C. 800

Explanation:

വിജയിക്കാൻ 35%മാർക്ക് വേണം. 35% = 280 100% = 280 * 100/35 =800

Question: 69

ശരിയായ പദം ഏത്?

Aഅസ്ഥിവാരം

Bആസ്ഥിവാരം

Cഅസ്‌തിവാരം

Dആസ്തിവരാം

Answer:

C. അസ്‌തിവാരം

Question: 70

പോർച്ചുഗീസ് വൈസ്രോയി അൽബുക്കർക്ക്മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?

1.പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസ്രോയി. 

2.ഇന്ത്യയിലെ പോർച്ചുഗീസ് പ്രവിശ്യകളിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയി. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dഇവ രണ്ടുമല്ല.

Answer:

C. 1ഉം 2ഉം

Explanation:

പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന അൽബുക്കർക്ക് പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് മാറ്റി , ഇന്ത്യയിലെ പോർച്ചുഗീസ് പ്രവിശ്യകളിൽ സതി എന്ന ദുരാചാരവും നിരോധിച്ചു.

Question: 71

"Cows are eating grass " is the active voice of :

AGrass was being eaten by cows.

BGrass is being eaten by cows.

CGrass is been eaten by cows.

DGrass was been eaten by cows.

Answer:

B. Grass is being eaten by cows.

Explanation:

Active voice ൽ is/am/are + verb + ing വന്നാൽ passive voice ൽ is/am/are + being വരും . Passive form : Object + is/am/are + being + V3 + by + subject. Grass + is ( subject singular ആയതുകൊണ്ട് ) + being + eaten + by + cows .

Question: 72

പ്രാചീന നിർമ്മിതികളും നിർമ്മാതാക്കളും  

  1. ഹസാര ക്ഷേത്രം - കൃഷ്ണദേവരായർ  
  2. ആഗ്ര കോട്ട - ഷാജഹാൻ 
  3. ആഗ്ര മോത്തി മസ്ജിദ് - ഔറംഗസേബ് 
  4. കൊണാർക്ക് സൂര്യക്ഷേത്രം - നരസിംഹദേവൻ ഒന്നാമൻ 

ശരിയല്ലാത്ത ജോഡികൾ ഏതൊക്കെയാണ് ? 


A1 , 3

B1 , 4

C2 , 3

D2 , 4

Answer:

C. 2 , 3

Explanation:

പ്രാചീന നിർമ്മിതികളും നിർമ്മാതാക്കളും 🔹 ഹസാര ക്ഷേത്രം - കൃഷ്ണദേവരായർ 🔹 ആഗ്ര കോട്ട - അക്ബർ 🔹 ആഗ്ര മോത്തി മസ്ജിദ് - ഷാജഹാൻ 🔹 കൊണാർക്ക് സൂര്യക്ഷേത്രം - നരസിംഹദേവൻ ഒന്നാമൻ

Question: 73

വൈകുന്നേരം സൂര്യാസ്തമയത്തിന് മുൻപ് സുഹൃത്തുക്കളായ കിരണും സജീവും നേർക്ക് നേർ നിന്ന് സംസാരിക്കുകയാണ്. സജീവിൻറെ നിഴൽ കിരണിൻറെ ഇടതു വശത്താണ് പതിക്കുന്നതെങ്കിൽ കിരൺ ഏത് ദിശയിലാണ് നോക്കി നിൽക്കുന്നത്?

Aവടക്ക്

Bപടിഞ്ഞാറ്

Cകിഴക്ക്

Dതെക്ക്

Answer:

D. തെക്ക്

Question: 74

Find out the antonym of the word 'Peril' .

ADanger

BHard

CRisk

DSafety

Answer:

D. Safety

Explanation:

Peril : അപകടം Danger : അപകടം Hard : ദൃഢമായ Risk : അപകടം Safety : സുരക്ഷിതത്വം

Question: 75

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.ദക്ഷിണ കൊറിയയെ സോവിയറ്റ് യൂണിയൻ പിന്തുണച്ചപ്പോൾ അമേരിക്ക ഉത്തര കൊറിയയ്ക്ക് പിന്തുണ നൽകുകയും ചെയ്തു.


A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്.

Answer:

A. 1 മാത്രം.

Explanation:

ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം (1950-53) എന്നറിയപ്പെടുന്നത്. ദക്ഷിണ കൊറിയയെ അമേരിക്ക പിന്തുണച്ചപ്പോൾ സോവിയറ്റ് യൂണിയൻ ഉത്തര കൊറിയയ്ക്ക് പിന്തുണ നൽകുകയും ചെയ്തു.

Question: 76

ഇന്നലെയുടെ 10 ദിവസം മുമ്പ് ചൊവ്വാഴ്ചയായിരുന്നുവെങ്കിൽ, നാളെ കഴിഞ്ഞുള്ള 11-ാം ദിവസം ഏതായിരിക്കും?

Aബുധൻ

Bവ്യാഴം

Cവെള്ളി

Dശനി

Answer:

B. വ്യാഴം

Explanation:

ഇന്നലെയുടെ10 ദിവസം മുമ്പ് → ചൊവ്വാഴ്ച അതിനാൽ, ഇന്നത്തെ ദിവസം = 10 ദിവസം + ഇന്നലെ + ഇന്ന്. (12 ദിവസങ്ങൾ) 12 ദിവസങ്ങൾ = 5 ശിഷ്ട ദിവസങ്ങൾ , ഇന്നത്തെ ദിവസം ചൊവ്വാഴ്ചയെക്കാൾ 5 ദിവസം മുന്നിലാണ്, അതായത്, ഞായറാഴ്ച. 11-ാം ദിവസം 10 ദിവസത്തിനുശേഷം വരും അതിനാൽ, ആകെ ദിവസങ്ങൾ = 10 + 1 (നാളെ) = 11 ദിവസം. 11 ദിവസം = 4 ശിഷ്ട ദിവസങ്ങൾ ഞായറാഴ്ച. + 4→വ്യാഴം

Question: 77

Choose the correct form of the verb given in brackets : They (leave) home by the time we reached there.

Ahad left

Bleft

Chave left

Dleave

Answer:

A. had left

Question: 78

തെറ്റായ പ്രസ്താവന ഏത് ?

1.രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് റഷ്യയുടെ സൈന്യം ഇറാനിൽ നിലയുറപ്പിച്ചു.

2 .1946 ജനുവരി ഒന്നിന് ഇറാൻ ,സോവിയറ്റ് റഷ്യയുടെ സൈന്യത്തോട് ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം ഐക്യരാഷ്ട്രസംഘടനയ്ക്ക്  മുന്നിൽ സമർപ്പിച്ചു. 

3.വളരെക്കാലമായി ഇറാനിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈന്യം ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടലിനെ തുടർന്ന്  ഇറാനിൽ നിന്ന് പിൻവാങ്ങി

A1,2

B3 മാത്രം.

C1,2,3 ഇവയെല്ലാം.

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Explanation:

രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് റഷ്യയുടെ സൈന്യം ഇറാനിൽ നിലയുറപ്പിച്ചു. 1946 ജനുവരി ഒന്നിന് ഇറാൻ , റഷ്യയുടെ സൈന്യത്തോട് ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം ഐക്യരാഷ്ട്രസംഘടനയ്ക്ക് മുന്നിൽ സമർപ്പിച്ചു.റഷ്യയും അമേരിക്കയും ആയുള്ള ശീത യുദ്ധത്തിൻറെ കാലഘട്ടം കൂടി ആയിരുന്നതിനാൽ ഐക്യരാഷ്ട്രസംഘടനയുടെ മേൽ അമേരിക്ക വളരെയധികം സമ്മർദ്ദം ചെലുത്തി ഒടുവിൽ വളരെ കാലമായി ഇറാനിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈന്യം ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇറാനിൽ നിന്ന് പിൻവാങ്ങി.

Question: 79

ലോകത്തെ സംബന്ധിക്കുന്നത്- ഒറ്റ പദം ഏത്?

Aലൗകികം

Bഭൂലോകം

Cഐഗിഹ്യം

Dലകകം

Answer:

A. ലൗകികം

Question: 80

Might is right- ശരിയായ പരിഭാഷ ഏത്?

Aകയ്യൂക്കുള്ളവൻ കാര്യക്കാരൻ

Bശരി എന്തോ അത് നടപ്പിലാക്കുന്നവൻ

Cശരിയും തെറ്റും വേർതിരിക്കുന്നവർ

Dശരി മാത്രം നോക്കുന്നവർ

Answer:

A. കയ്യൂക്കുള്ളവൻ കാര്യക്കാരൻ

Question: 81

ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ് " ഉങ്കളിൽ ഒരുവൻ " ?

Aഎം.ജി. രാമചന്ദ്രൻ

Bപനീർസെൽവം

Cഎം കെ സ്റ്റാലിൻ

Dഎടപ്പാടി കെ. പളനിസാമി

Answer:

C. എം കെ സ്റ്റാലിൻ

Explanation:

1976 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യ 23 വർഷങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Question: 82

'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ

Aമരം + കൊമ്പ്

Bമര + കൊമ്പ്

Cമര + ക്കൊമ്പ്‌

Dമരത്തിന്റെ + കൊമ്പ്

Answer:

A. മരം + കൊമ്പ്

Question: 83

'It never saw the light of day' suggests that:

AIt was visible only at night

BIt was suppressed from view

CIt was not legible

DIt was inadmissible in court

Answer:

B. It was suppressed from view

Question: 84

'Mariticide' refers to the killing of:

AHusband

BMother

CMariner

DUncle

Answer:

A. Husband

Question: 85

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്ന കൺവെൻഷൻ 1975-ൽ ലോകരാഷ്ട്രങ്ങൾ ഒപ്പുവച്ച ഒരു ബഹുമുഖ പാരിസ്ഥിതിക കരാറാണ്.

2.ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബണുകളുടെ ഉൽപാദനം കുറയ്ക്കുക എന്നതായിരുന്നു വിയന്ന കൺവെൻഷൻ്റെ മുഖ്യലക്ഷ്യം

3.വിയന്ന കൺവെൻഷന്റെ തുടർനടപടിയായിട്ടായിരുന്നു 1989 ൽ  മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്.

 

A1,2

B2,3

C1,3

D1,2,3

Answer:

B. 2,3

Explanation:

ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്ന കൺവെൻഷൻ 1985-ൽ ലോകരാഷ്ട്രങ്ങൾ ഒപ്പുവച്ച ഒരു ബഹുമുഖ പാരിസ്ഥിതിക കരാറാണ്.ഓസോണിനെ നശിപ്പിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബണുകളുടെ ഉൽപാദനം കുറയ്ക്കുക എന്നതായിരുന്നു വിയന്ന കൺവെൻഷേൻ്റെ മുഖ്യലക്ഷ്യം.വിയന്ന കൺവെൻഷന്റെ തുടർനടപടിയായിട്ടായിരുന്നു 1989ൽ മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്.

Question: 86

ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന  കെ കേളപ്പനെയും സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു.

2.കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി മൊയ്യാരത്ത് ശങ്കരനാണ്.

3.ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി കുഞ്ഞിരാമൻ അടിയോടിയാണ്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പനെയും സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു. കേരളത്തിൽ 'ഉപ്പു സത്യാഗ്രഹത്തിൻ്റെ പൈലറ്റ്' എന്നറിയപ്പെടുന്ന വ്യക്തി മൊയ്യാരത്ത് ശങ്കരൻ ആണ് .കെ കേളപ്പൻ അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് 43 ദിവസം നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി കുഞ്ഞിരാമൻ അടിയോടിയാണ്.

Question: 87

ഝലം നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക:

1.കശ്മീരിലെ വെരിനാഗ്‌ ജലധാരയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്‌. 

2.ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

3.ശ്രീനഗർ ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

4.'വിതസ്ത' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദിയാണ് ഝലം.

A1,2,3

B2,3

C1,3

D1,2,3,4

Answer:

D. 1,2,3,4

Explanation:

കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഝലം നദിയുടെ ഉദ്ഭവസ്ഥാനം.ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗർ സ്ഥിതിചെയ്യുന്നത്. ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. ഋഗ്വേദത്തിൽ പലതവണ പരാമർശിക്കപ്പെടുന്ന സപ്ത സിന്ധു എന്ന ഏഴു നദികളിൽ ഒന്നാണ് ഝലം എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്.'വിതസ്ത' എന്ന പേരിലാണ് പ്രാചീനകാലത്ത് ഝലം അറിയപ്പെട്ടിരുന്നത്. ഝലം നദിയുടെ ഏറ്റവും പ്രധാന പോഷകനദിയാണ് കിഷൻഗംഗ.

Question: 88

കൺട്രോളർ ആൻഡ് ഓഡിറ്റർജനറൽ ഓഫ് ഇന്ത്യയുമായി ബന്ധപെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.

1 ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ടതാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ.

2. സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി പാർലമെന്റിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല.

3. 5 വർഷമോ 70 വയസ്സു വരെയോ നീക്കം ചെയ്യാത്തപക്ഷം പദവിയിൽ തുടരാവുന്നതാണ്.

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഎല്ലാം ശരിയാണ്

Answer:

A. ഒന്നും രണ്ടും

Explanation:

സി. എ. ജി യുടെ കാലാവധി  - 6 വർഷം അഥവാ 65വയസ്സ്

Question: 89

He said , " I had been reading a novel." (Change into Indirect Speech.)

AHe said that he had been reading a novel.

BHe said to that he had been reading a novel.

CHe told that he had been reading a novel.

DHe say that he had been reading a novel.

Answer:

A. He said that he had been reading a novel.

Explanation:

ഇതൊരു Assertive sentence ആണ്. Subject ൽ ആരംഭിക്കുന്ന sentence ആണ് Assertive sentence. Direct Speech ൽ Past tense (said ) +Past perfect continuous tense(had + been + ing) വന്നാൽ Indirect Speech ൽ വരുമ്പോൾ അത് Past perfect continuous ( had + been + ing) ആകും. Direct Speech ൽ 'said ' വന്നാൽ Indirect speech ൽ 'said' തന്നെ ആയിരിക്കും. അതിനു ശേഷം 'that' എഴുതണം. 'I' indirect speech ൽ വരുമ്പോൾ 'he/she' ആകണം( ഇവിടെ Subject 'he' ആയതുകൊണ്ടു 'he' തന്നെ എഴുതണം.). Direct Speech ൽ Past perfect continuous tense(had + been + ing) വന്നാൽ Indirect speech ൽ Past perfect continuous ( had + been + ing) വരും. ഇവിടെ Direct Speech ൽ 'had been reading' വന്നതു കൊണ്ട് Indirect Speech ൽ 'had been reading' തന്നെ വരും. എന്നിട്ടു balance എഴുതണം.

Question: 90

ഡക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്ന നദികൾ ഇവയിൽ ഏതെല്ലാം ?

1.മഹാനദി

2.ഗോദാവരി

3.കൃഷ്ണ

4.കാവേരി

A1,4

B1,3,4

C1,2,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

മഹാനദി,ഗോദാവരി,കൃഷ്ണ,കാവേരി എന്നിവ ഡക്കാൻ പീഠഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദികളാണ്.

Question: 91

His shirts ________ torn. Choose the correct answer.

Ais

Bwas

Chas

Dwere

Answer:

D. were

Explanation:

ചില nouns plural ആയിട്ടു മാത്രമേ ഉപയോഗിക്കൊള്ളു. അത്തരം nouns ആണ് : Pants, Jeans, Leggings, Trousers, Shirts, Pyjamas, Shoes, Socks, Chappals, Sandals, Scissors, Spectacles, Binoculars, Police, People, Poultry, Public, Personnel, Staff, Clergy, Cattle എന്നിവക്ക് ശേഷം plural verb എഴുതണം. ഇതൊരു Passive voice ആണ് അതിനാൽ ഉത്തരം 'were' ആണ്.

Question: 92

തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി ആയിരുന്ന ചിത്തിര തിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.തിരുവിതാംകൂറിൽ ഒരു ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി.

2.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരി.

3.ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്.

4.രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ്.

A3 മാത്രം.

B2,3 മാത്രം.

C1 മാത്രം.

D4 മാത്രം.

Answer:

D. 4 മാത്രം.

Explanation:

1932 ൽ തിരുവിതാംകൂറിൽ ഒരു ഭൂപണയബാങ്ക് സ്ഥാപിച്ചത് ശ്രീചിത്തിരതിരുനാൾ ആണ്. സമുദ്രയാത്ര നടത്തിയ ആദ്യത്തെ തിരുവിതാംകൂർ ഭരണാധികാരി ശ്രീചിത്തിരതിരുനാൾ ആയിരുന്നു.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരിയും ഇദ്ദേഹമാണ്. രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ് ധർമ്മരാജ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാർത്തികതിരുനാൾ രാമവർമ്മയാണ്.മാർത്താണ്ഡവർമ്മ ഒന്നാം തൃപ്പടി ദാനം നടത്തിയശേഷം അധികാരത്തിലെത്തിയ അനന്തരവൻ കാർത്തികതിരുനാൾ മഹാരാജാവ് അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുവിതാംകൂറിൽ കൂട്ടിച്ചേർത്ത സ്ഥലങ്ങൾകൂടി 1766 ജൂല.യിൽ (941 മിഥുനം 23) ശ്രീപദ്മനാഭസ്വാമി തൃപ്പടിയിൽ സമർപ്പിച്ചു.

Question: 93

ലോക മത്സരക്ഷമത സൂചിക 2022-ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?

A49

B37

C89

D118

Answer:

B. 37

Explanation:

സ്വി​റ്റ്സ​ർ​ല​ൻ​ഡ് ആ​സ്​​ഥാ​ന​മാ​യു​ള്ള ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ മാ​നേ​ജ്മെൻറ് ഡെ​വ​ല​പ്മെൻറ് (ഐ.​എം.​ഡി) തയ്യാറാക്കിയ റിപ്പോർട്ട് ആണിത്.

Question: 94

ഒരു ത്രികോണത്തിന്റെ വശങ്ങൾ 5 : 4 : 3 എന്ന അനുപാതത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 84 സെന്റിമീറ്ററാണെങ്കിൽ, ഏറ്റവും വലിയ വശത്തിന്റെ നീളം എത്രയായിരിക്കും?

A38 സെ.മീ.

B40 സെ.മീ.

C44 സെ.മീ.

D35 സെ.മീ.

Answer:

D. 35 സെ.മീ.

Explanation:

ത്രികോണത്തിന്റെ വശങ്ങൾ 5x, 4x, 3x 5x + 4x + 3x = 84 12x = 84 x = 7 സെ.മീ. ത്രികോണത്തിന്റെ വശങ്ങൾ 35, 28, 21 സെന്റി മീറ്ററാണ്. ഏറ്റവും വലിയ വശത്തിന്റെ നീളം 35 സെ.മീ. ആണ്.

Question: 95

26 : 63 :: 124 : x ആയാൽ x ന്റെ വില എത്ര ?

A241

B225

C215

D218

Answer:

C. 215

Explanation:

3313^3-1 = 26

4314^3-1 = 63

5315^3-1 = 124

6316^3-1 = 215

Question: 96

The idiom 'A cock and bull story means?

Aan imaginary story

BGood follower

CA good bargain

Denemy

Answer:

A. an imaginary story

Explanation:

A cock and bull story = an imaginary story (കെട്ടുകഥ) Eg:- Soldiers often tell cock and bull stories about their experience

Question: 97

മെമ്മറി സ്‌പെയ്‌സുകളിലെ വിഭജന പ്രക്രിയയെ എന്താണ് വിളിക്കുന്നത് ?

Aപേജിംഗ്

Bസെഗ്മെന്റാഷൻ

Cഡൈനാമിക് ഡിവിഷൻ

Dഇവയൊന്നുമല്ല

Answer:

B. സെഗ്മെന്റാഷൻ

Explanation:

മെമ്മറി സ്പേസ് ഡൈനാമിക് സൈസ് സെഗ്മെന്റുകളായി തിരിച്ചിരിക്കുന്നു.

Question: 98

ഇനിപ്പറയുന്നവയിൽ ഏതാണ് പൊസിഷണൽ നമ്പർ സിസ്റ്റം അല്ലാത്തത് ?

Aറോമൻ നമ്പർ സിസ്റ്റം

Bഒക്ടൽ നമ്പർ സിസ്റ്റം

Cബൈനറി നമ്പർ സിസ്റ്റം

Dഹെക്സാഡെസിമൽ നമ്പർ സിസ്റ്റം

Answer:

A. റോമൻ നമ്പർ സിസ്റ്റം

Explanation:

റോമൻ നമ്പർ സിസ്റ്റം ഒരു പൊസിഷണൽ നമ്പർ സിസ്റ്റമല്ല.

Question: 99

പ്രധാന മെമ്മറിയും സിപിയുവും തമ്മിലുള്ള ഹൈ സ്പീഡ് മെമ്മറിയെ എന്താണ് വിളിക്കുന്നത് ?

Aമെമ്മറി രജിസ്റ്റർ ചെയ്യുക

Bകാഷെ മെമ്മറി

Cസ്റ്റോറേജ് മെമ്മറി

Dവെർച്വൽ മെമ്മറി

Answer:

B. കാഷെ മെമ്മറി

Explanation:

പ്രധാന മെമ്മറിക്കും സിപിയുവിനും ഇടയിലുള്ള ഹൈ സ്പീഡ് മെമ്മറിയാണ് കാഷെ മെമ്മറി.

Question: 100

OS-നും അതിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾക്കുമിടയിൽ കിടക്കുന്ന ഒരു സോഫ്റ്റ്‌വെയർ.

Aഫേംവെയർ

Bമിഡിൽവെയർ

Cയൂട്ടിലിറ്റി സോഫ്റ്റ്വെയർ

Dആപ്ലിക്കേഷൻ സോഫ്റ്റ്വെയർ

Answer:

B. മിഡിൽവെയർ

Explanation:

ഓപ്പറേറ്റിംഗ് സിസ്റ്റവും അതിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളും തമ്മിലുള്ള ഇടപെടൽ മിഡിൽവെയർ പ്രാപ്തമാക്കുന്നു.