Question: 1

ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?

Aമഹാരാഷ്ട്ര

Bഗുജറാത്ത്‌

Cഉത്തര്‍പ്രദേശ്‌

Dമധ്യപ്രദേശ്‌

Answer:

B. ഗുജറാത്ത്‌

Question: 2

ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാന വിഭാഗമായ 'ധ്രുപദ' ആരിലൂടെയാണ് പ്രശസ്തമായത്‌?

Aഅമീര്‍ ഖുസ്രു

Bമിയാന്‍ താന്‍സെന്‍

Cമിയാന്‍ ഷോറി

Dബൈജു ബാവ്റ

Answer:

B. മിയാന്‍ താന്‍സെന്‍

Question: 3

I __________ a lot of friends, while I was working in Bombay.

Amet

Bwas meeting

Cmeets

Dmeet

Answer:

A. met

Question: 4

ഒരു ക്ലാസ്സിൽ 68 ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

A24

B20

C44

D48

Answer:

C. 44

Question: 5

ഇന്ത്യാ ഗവൺമെന്റ് പദ്ധതിയായ GIAN-ന്റെ പൂർണ്ണരൂപം:

Aഗ്ലോബൽ ഇനിഷ്യറ്റീവ് ഓഫ് ആക്റ്റ്യൽ നെറ്റ്വർക്ക്സ്

Bഗ്ലോബൽ ഇനിഷ്യലീവ് ഓഫ് അക്കാഡമിക് നെറ്റ്വർക്ക്

Cജനറൽ ഇനിഷ്യറ്റീവ് ഓഫ് അക്കാഡമിക് നെറ്റ്വർക്ക്സ്

Dജനറൽ ഇനിഷ്യറ്റീവ് ഓഫ് ആക്ചുൾ നെറ്റ്വർക്ക്സ്

Answer:

B. ഗ്ലോബൽ ഇനിഷ്യലീവ് ഓഫ് അക്കാഡമിക് നെറ്റ്വർക്ക്

Question: 6

ശ്രേണിയിലെ അടുത്ത പദാമത് ? 2, 5, 10, 17, .......

A24

B25

C26

D27

Answer:

C. 26

Question: 7

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിയ്ക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന :

AWWF

BSPCA

CIUPAC

DWHO

Answer:

B. SPCA

Question: 8

ഒരു സംഖ്യയുടെ 30% '210' ആയാൽ സംഖ്യ ഏത്?

A630

B2100

C700

D280

Answer:

C. 700

Explanation:

സംഖ്യ *30/100= 210 സംഖ്യ = 210*100/30 =700

Question: 9

Pack: Wolves: _____ : Books

Agroup

Bflight

Cpile

Dbunch

Answer:

C. pile

Explanation:

A group of employees A flight of birds A pile of books A bunch of keys/grapes

Question: 10

Before the _____ of the Europeans, India was a free country.

Aentry

Bamalgamation

Cadvent

Demigration

Answer:

C. advent

Explanation:

advent : the arrival of a notable person or thing.

Question: 11

പഞ്ചകല്യാണി എന്നത് ആരുടെ കുതിരയാണ് ?

Aശിവജി

Bചന്ദ്രഗുപ്ത മൗര്യ

Cസമുദ്രഗുപ്തൻ

Dകൃഷ്ണ ദേവനായർ

Answer:

A. ശിവജി

Explanation:

ശിവജിയുടെ ഉടവാളിന്റെ പേര് ഭവാനി.

Question: 12

Hundred years is called a ……..

ACentaury

BCentury

CSanctuary

DSentuary

Answer:

B. Century

Question: 13

The teacher asked the students ...... they had seen the exhibition.

Athat

Bbut

Cuntil

Dif

Answer:

D. if

Question: 14

We visited the museum, where we saw ____________ artifacts.

AA lot of

BAncient

CJohn’s

DA room filled with

Answer:

B. Ancient

Question: 15

I ………………….. take a bath before I go to bed.

Aalways

Balready

Conce

Dsomeday

Answer:

A. always

Question: 16

The post has come, ......?

Ahas it

Bhad it

Chadn't it

Dhasn't it

Answer:

D. hasn't it

Explanation:

ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'has' ആണ്. Has ന്റെ negative 'hasn't' ആണ്. കൂടെ subject ആയ 'it' കൂടെ എഴുതണം.(Subject 'The post' എന്ന thing വന്നത്കൊണ്ടാണ് 'it' ഉപയോഗിച്ചത്.)

Question: 17

കേരളത്തിലെ നൃത്തകലയുടെ പരിണാമത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കലാരൂപം ഏത്?

Aകളരിപ്പയറ്റ്

Bയക്ഷഗാനം

Cകൂടിയാട്ടം

Dകഥകളി

Answer:

D. കഥകളി

Question: 18

Rewrite the sentences in Active voice."The child was hit by a car".

AA car has hit the child.

BA car had hit the child.

CA car is hit the child.

DA car hit the child.

Answer:

D. A car hit the child.

Explanation:

തന്നിരിക്കുന്ന വാചകം " object+was/were+v3+by+rest of the sentence" എന്ന രൂപത്തിലാണ്.അതിനാൽ അതിന്റെ active voice 'simple past' ൽ ആയിരിക്കും. structure of simple past =subject+v2 form of verb+object.

Question: 19

They are ................ to meeting their friends.

Alooking off

Blooking forward

Clooking onto

Dlooking into

Answer:

B. looking forward

Question: 20

അകിട് എന്ന പദത്തിന്റെ പര്യായം ഏത്

Aആപീനം

Bവനമായം

Cപരിബര്‍ഹം

Dഅഗരുസാരം

Answer:

A. ആപീനം

Question: 21

..... blind are helpless.

Aan

Ba

Cthe

Dno article

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ചില adjectives നു മുൻപിൽ the ഉപയോഗിക്കുന്നത് അവയെ plural noun ആക്കാനാണ്.ഇവിടെ blind എന്ന് ഉദ്ദേശിക്കുന്നത് ഒരാളെ അല്ല.Blind people എന്ന ബഹുവചനത്തെ ആണ്.അതിനാൽ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.

Question: 22

Rani as well as her friends ..... won a prize.

Ahas

Bhave

Chaving

Dhave been

Answer:

A. has

Explanation:

with,together with,along with,besides,in addition to,as well as,as much as,as many as,and not,no less than,in the company of,accompanied by, followed by, rather than,more than എന്നിവയുടെ ഉപയോഗത്തിൽ ആദ്യ subject നെ ആശ്രയിച്ചാണ് verb ഉണ്ടാകുക.ഇവിടെ ആദ്യ subject ആയ 'Rani' singular ആയതിനാൽ singular verb ആയ has ഉത്തരമായി വരുന്നു.

Question: 23

60 കി. മീ. മണിക്കുർ ഒരേ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 4 മണിക്കൂർ കൊണ്ട് എത്ര ദൂരംസഞ്ചരിക്കും ?

A150 കി.മീ.

B120 കി.മീ.

C480 കി.മീ.

D240 കി.മീ.

Answer:

D. 240 കി.മീ.

Question: 24

Antonym of 'blunt' is

Asharp

Battic

Cnever

Ddeny

Answer:

A. sharp

Explanation:

blunt=മൂര്‍ച്ചകളയുക

Question: 25

രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ് ?

A21

B25

C28

D30

Answer:

D. 30

Question: 26

7000 രൂപയ്‌ക്ക് 10% നിരക്കിൽ 2 വർഷത്തേക്ക് സാധാരണ പലിശയും കൂട്ടു പലിശയും തമ്മിലുള്ള വിത്യാസം എന്ത്

A65

B120

C70

D85

Answer:

C. 70

Explanation:

വിത്യാസം = P X (R / 100 )X (R / 100 ) = 7000 X ( 10 / 100 ) X ( 10 X 100 ) = 7000 X ( 1/ 10 ) X ( 1/ 10 ) = 70

Question: 27

തറയിൽ ലംബമായി ആയി നിൽക്കുന്ന രണ്ട് തൂണുകളിൽ ഒന്നിന്റെ അഗ്രം മറ്റേതിനേക്കാൾ ഉയർന്നാണ് നിൽക്കുന്നത് അവരുടെ ആഗ്രങ്ങൾ തമ്മിൽ 10 മീറ്ററും ചുവടുകൾ തമ്മിൽ 8 മീറ്ററും അകലം ഉണ്ട് എങ്കിൽ തൂണുകളുടെ ഉയരങ്ങളുടെ വ്യത്യാസം ?

A2

B6

C12

D18

Answer:

B. 6

Explanation:

ഉയരങ്ങളുടെ വ്യത്യാസം = square root of 10^2 - 8^2 = square root of 36 = 6m

Question: 28

രാവിലെ 8 1/2 മണിക്ക് 10 മിനിറ്റുള്ളപ്പോൾ ഒരു യോഗത്തിനെത്തിയ രാമു, യോഗത്തിന് 30 മിനിറ്റ് വൈകിയെത്തിയ കൃഷ്ണനേക്കാൾ 15 മിനിറ്റ് മുമ്പേ എത്തി, യോഗത്തിന് നിശ്ചയിച്ചിരുന്ന സമയമെന്ത്?

A8

B8.15

C8. 05

D9.05

Answer:

C. 8. 05

Explanation:

രാമു എത്തിയത് 8.20-ന്. ക്യഷ്ണൻ എത്തിയത് 8.35-ന്. അതായത് അര മണിക്കൂർ വൈകി. അപ്പോൾ യോഗം ആരംഭിക്കേണ്ട സമയം 8.05ന്

Question: 29

5 + 7 x 3 + 4 ÷ 2 = ?

A20

B15

C38

D28

Answer:

D. 28

Explanation:

5+7x3+4÷2 5+21+2 = 28

Question: 30

മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?

Aഉപകരണങ്ങൾ നിർമിക്കാൻ തുടങ്ങിയത്

Bആയുധങ്ങളുപയോഗിച്ചത്

Cഭാഷ ഉപയോഗിച്ചുതുടങ്ങിയത്

Dനിവർന്നു നിൽക്കാൻ കഴിഞ്ഞത്

Answer:

D. നിവർന്നു നിൽക്കാൻ കഴിഞ്ഞത്

Question: 31

5 പേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A-യുടെ വലത് വശത്ത് രണ്ടാമതായി B -യും B -യുടെ ഇടത് വശത്ത് മൂന്നമതായി C -യും C -യുടെ വലത് വശത്ത് രണ്ടാമതായി D-യും D-യുടെ വലത് ഭാഗത്ത് രണ്ടാമതായി E-യും ഇരിക്കുന്നു. എങ്കിൽ A-യുടെയും B-യുടെയും ഇടയ്ക്ക് ഇരിക്കുന്നതാരാണ് ?

AA

BB

CC

DD

Answer:

D. D

Explanation:

A യുടെയും B യുടെയും ഇടയിൽ D ആണ്

Question: 32

രാഷ്ട്രപതിയെ പുറത്താക്കലും ആയി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിൾ?

Aആർട്ടിക്കിൾ 51

Bആർട്ടിക്കിൾ 52

Cആർട്ടിക്കിൾ 61

Dആർട്ടിക്കിൾ 72

Answer:

C. ആർട്ടിക്കിൾ 61

Explanation:

രാഷ്ട്രപതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ- ആർട്ടിക്കിൾ 52 . രാഷ്ട്രപതിയെ പുറത്താക്കലും ആയി ബന്ധപ്പെട്ടതാണ് ആർട്ടിക്കിൾ 61

Question: 33

ഇടുക്കി ഡാമിൻ്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം ഏതാണ് ?

Aകാനഡ

Bജർമ്മനി

Cജപ്പാൻ

Dഅമേരിക്ക

Answer:

A. കാനഡ

Question: 34

എത്ര കമ്പനികളുടെ ഷെയറാണ് നിഫ്റ്റിയുടെ സൂചകമായി പരിഗണിക്കുന്നത് ?

A60

B100

C50

D150

Answer:

C. 50

Question: 35

ആമസോണിന്റെ വോയിസ് അസിസ്റ്റന്റ് ?

Aഅലക്സാ

Bഗൂഗിൾ അസിസ്റ്റന്റ്

Cഎം

Dസിരി

Answer:

A. അലക്സാ

Question: 36

ഒഡീസി നൃത്തത്തിന് ആസ്പദമാക്കിയിട്ടുള്ള സാഹിത്യ രൂപം ഏതാണ് ?

Aനാട്യശാസ്ത്രം

Bഅഭിനയദർപ്പണം

Cഅഷ്ടപദി

Dഅംഗ കാവ്യ

Answer:

C. അഷ്ടപദി

Question: 37

' അക്കമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?

Aടോണി മാത്യു

Bഎം. നിസാർ

Cആർ. പാർവ്വതീദേവി

Dടി.എച്ച്.പി. ചെന്താരശ്ശേരി

Answer:

C. ആർ. പാർവ്വതീദേവി

Question: 38

ചെസ് മല്‍സരത്തില്‍ മാച്ച്,ടൂര്‍ണമെന്‍റ്,നോക് ഔട്ട് എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ലോക ചാമ്പ്യന്‍ഷിപ്പ് വിജയം നേടിയ ആദ്യ വ്യക്തി ?

Aടാനിയ സച്ച്ദേവ്

Bവിശ്വനാഥന്‍ ആനന്ദ്

Cശ്രീനാഥ് നാരായണന്‍

Dകൊനേരു ഹംപി

Answer:

B. വിശ്വനാഥന്‍ ആനന്ദ്

Question: 39

ലോകത്തിൽ ഏറ്റവുമധികമുള്ള മനുഷ്യവംശമേത് ?

Aനീഗ്രോയ്ഡ്സ്

Bമാംഗ്ലോയ്‌ഡ്സ്

Cകോക്കസോയ്ഡ്സ്

Dആസ്ട്രലോയ്ഡ്സ്

Answer:

B. മാംഗ്ലോയ്‌ഡ്സ്

Question: 40

ഇന്ത്യയിലെ ആദ്യത്തെ സയൻസ് അക്കാഡമി ഏതാണ് ?

Aദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Bഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Cനാഷണൽ അക്കാഡമി ഓഫ് ബയോളജി സയൻസ്

Dഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Answer:

A. ദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Question: 41

പ്രവൃത്തി ചെയ്യാനുള്ള ഒരു വസ്തുവിൻറെ കഴിവാണ് _______ ?

Aപവർ

Bഊർജം

Cബലം

Dഘർഷണം

Answer:

B. ഊർജം

Question: 42

സുസ്ഥിര വികസനം ലക്ഷ്യമിട്ട് ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രത്യേക കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ച പ്രഖ്യാപനം എവിടെ വെച്ചായിരുന്നു ?

Aസ്റ്റോക്‌ഹോം

Bറിയോ ഡി ജനീറോ

Cജനീവ

Dനൈറോബി

Answer:

D. നൈറോബി

Explanation:

1982ലെ നൈറോബി പ്രഖ്യാപനത്തിലാണ് സുസ്ഥിര വികസനം ലക്ഷ്യമിട്ട് ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രത്യേക കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്.

Question: 43

ആൻഡമാൻ ആൻഡ് നിക്കോബാറിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?

A616 sq.km

B4975 sq.km

C2112 sq.km

D404 sq.km

Answer:

A. 616 sq.km

Explanation:

കടലും പുഴയും ചേരുന്ന ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന സസ്യങ്ങൾ- കണ്ടലുകൾ

Question: 44

പ്രമേഹജന്യമായ നേത്രപടല രോഗത്തിൻ്റെ പൂർവ പരിശോധനയും ചികിത്സയും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാരിൻ്റെയും ഓർനെറ് ഇന്ത്യ- യുകെയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി ഏത്?

Aനയനാമൃതം

Bകാതോരം

Cസ്പെക്ട്രം

Dമാതൃയാനം

Answer:

A. നയനാമൃതം

Explanation:

കേൾവി തകരാറുള്ള കുട്ടികളെ സഹായിക്കാൻ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി -കാതോരം

Question: 45

അടിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aഅടിയ

Bഅടിയത്തി

Cഅടിയിനി

Dഅടിയത്തിനി

Answer:

B. അടിയത്തി

Question: 46

ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകൾ എന്ന ആത്മകഥ ഏത് ഭാഷയിലാണ് ആദ്യം രചിച്ചിരുന്നത്?

Aബംഗാളി

Bഉറുദു

Cഹിന്ദി

Dഗുജറാത്തി

Answer:

D. ഗുജറാത്തി

Question: 47

1990 ഡിസംബർ 3-ാം തീയ്യതി ഞായറാഴ്ച എങ്കിൽ 1991 ജനുവരി 3-ാം തിയ്യതി ഏതാഴ്ചയാണ്?

Aവ്യാഴം

Bബുധൻ

Cചൊവ്വ

Dവെള്ളി

Answer:

B. ബുധൻ

Question: 48

എല്ലാ മേഖലകളിലും മുതൽ മുടക്കാനുള്ള സാമ്പത്തിക ശേഷി പൊതുമേഖലക്ക് കുറവായതിനാൽ അത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

Aമിശ്ര സമ്പദ്‌വ്യവസ്ഥ

Bമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Cസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Dഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ

Answer:

C. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Question: 49

മഴക്കാടുകൾ എന്നറിയപ്പെടുന്ന തരം വനം ഏത് ?

Aഉഷ്ണമേഖലാ വനങ്ങൾ

Bമിതോഷ്‌ണമേഖലാ വനങ്ങൾ

Cആർദ്ര ഇലപൊഴിയും വനങ്ങൾ

Dവരണ്ട ഇലപൊഴിയും വനങ്ങൾ

Answer:

A. ഉഷ്ണമേഖലാ വനങ്ങൾ

Question: 50

കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?

Aമണ്ണടി

Bഗവി

Cപുറ്റടി

Dകാലടി

Answer:

A. മണ്ണടി

Question: 51

B യുടെ മകനാണ് A. C യുടെ അമ്മയാണ് B, D യുടെ മകളാണ് C. A യുടെ ആരാണ് D ?

Aഅമ്മ

Bമകൾ

Cമകൻ

Dഅച്ഛൻ

Answer:

D. അച്ഛൻ

Question: 52

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ?

Aഇന്ധൻ യോജന

Bപി.എം.ഇ.വൈ 2.0

Cഉജ്ജ്വല്‍ 2.0

Dമഹിളാ 2.0

Answer:

C. ഉജ്ജ്വല്‍ 2.0

Question: 53

The masculine gender of Traitress:

ANun

BSpinster

CBachelor

DTraitor

Answer:

D. Traitor

Question: 54

The idiom "Red letter day" means:

Aa bad day

Ba memorable day

Ca holy day

Da sad day

Answer:

B. a memorable day

Question: 55

' അതാ അച്ഛൻ വരുന്നു ' എന്ന ചിത്രം വരച്ചത് ആരാണ് ?

Aകെ സി എസ് പണിക്കർ

Bമമ്മിയൂർ കൃഷ്ണൻ കുട്ടി നായർ

Cരാജ രവി വർമ്മ

Dടി കെ പദ്മിനി

Answer:

C. രാജ രവി വർമ്മ

Question: 56

6 x 6 - 5 x 5 / (6 + 5) (6-5) ന്റെ വില എത്ര?

A0

B6

C1

D5

Answer:

C. 1

Question: 57

2/10 + 3/100 + 5/1000 എന്ന തുക സൂചിപ്പിക്കുന്ന സംഖ്യയുടെ ദശാംശരൂപം എന്ത് ?

A2.35

B0.235

C0.0235

D23.5

Answer:

B. 0.235

Question: 58

"Intrepid" means

ABrave

BCowardly

CWise

DFoolish

Answer:

A. Brave

Question: 59

Pick out the correctly spelt word:

ASecretary

BSacretary

CSecratry

DSecratary

Answer:

A. Secretary

Explanation:

Secretary : കാര്യനിര്‍വാഹകന്‍

Question: 60

Choose the correct sentence:

ADo you know what his name is?

BDo you know what is his name is?

CDo you know what was his name?

DDo you know what were his name?

Answer:

A. Do you know what his name is?

Question: 61

കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര്?

Aമുഖ്യമന്ത്രി

Bഗവര്‍ണര്‍

Cരാഷ്ട്രപതി

Dഉപരാഷ്ട്രപതി

Answer:

B. ഗവര്‍ണര്‍

Question: 62

ഗവൺമെൻ്റ് ഓഫീസുകളിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാനതല ഏജന്‍സി ഏതാണ്?

Aഓംബുഡ്സ്മാന്‍

Bസെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍

Cലോക്പാല്‍

Dസംസ്ഥാന വിജിലന്‍സ് കമ്മീഷന്‍

Answer:

D. സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍

Question: 63

വർഷത്തിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ 2,000 രൂപ് നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ തുക 2205 ആയി എങ്കിൽ പലിശ നിരക്ക് എത്ര ?

A8%

B2%

C5%

D7%

Answer:

C. 5%

Question: 64

അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക - എന്നർത്ഥം വരുന്ന ശൈലി ഏത് ?

Aഇലയിട്ടു ചവിട്ടുക

Bപൊടിയിട്ടു വിളക്കുക

Cകടുവാക്കൂട്ടിൽ തലയിടുക

Dഅടിക്കല്ല് മാന്തുക

Answer:

A. ഇലയിട്ടു ചവിട്ടുക

Question: 65

ഇന്ത്യയുടെ 75-മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ?

Aഹർഷിത് രാജ

Bവി.പ്രണവ്

Cപൃഥു ഗുപ്ത

Dപ്രവീൺ മഹാദേവ് തിപ്‌സേ

Answer:

B. വി.പ്രണവ്

Question: 66

ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

A12 -18

B5 - 11

C1 - 4

Dഇവയൊന്നുമല്ല

Answer:

B. 5 - 11

Question: 67

രാമുവിന് 8 വിഷയങ്ങളിൽ ശരാശരി മാർക്ക് 35 ലഭിച്ചു. എങ്കിൽ അവന്റെ അകെ മാർക്ക് എത്ര?

A800

B280

C260

D300

Answer:

B. 280

Explanation:

അകെ മാർക്ക്/എണ്ണം =ശരാശരി അകെ മാർക്ക്=ശരാശരി x എണ്ണം =8x35 =280

Question: 68

  ചേരുംപടി ചേർക്കുക?  


വർഷം                                         സംഭവം 

i)  1809                                      a) തിരുവിതാംകൂർ പട്ടാളലഹള 

ii)  1804                                      b) കുണ്ടറവിളംബരം 

iii)  1812                                     c) റാണി ഗൗരി ലക്ഷ്മിഭായി അധികാരത്തിലെത്തി 

iv)  1810                                      d) തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയവർഷം

Ai-b,ii-a,iii-d,iv-c

Bi-a,ii-d,iii-c,iv-b

Ci-d,ii-a,iii-b,iv-c

Di-c,ii-d,iii-b,iv-a

Answer:

A. i-b,ii-a,iii-d,iv-c

Question: 69

It was ____ a hot day ____ nobody could do any work. Choose the suitable conjunction.

Aso...as

Bsuch...that

Cand

Dsuch...as

Answer:

B. such...that

Explanation:

'Such...that' emphasizes the degree of something by mentioning its consequences.

Question: 70

കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത്?

A17

B29

C39

D41

Answer:

C. 39

Explanation:

39 is not a prime number

Question: 71

കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗ് ആരംഭിച്ചത്.

A2014

B2015

C2019

D2016

Answer:

B. 2015

Question: 72

താഴെ പറയുന്നതിൽ നന്ദലാൽ ബോസിന്റെയല്ലാത്ത ചിത്രം ഏതാണ് ? 

  1. ഷാജഹാന്റെ മരണം
  2. മഹാത്മാഗാന്ധി
  3. ഗാന്ധാരി ഇൻ ബാൽക്കണി 
  4. കൈലാസസ്വപ്നം

A1 , 2

B2 , 4

C2 , 3 , 4

D1 , 2 , 4

Answer:

D. 1 , 2 , 4

Explanation:

ഷാജഹാന്റെ മരണം , മഹാത്മാഗാന്ധി , കൈലാസസ്വപ്നം എന്നിവ അബനീന്ദ്രനാഥ്‌ ടാഗോർ വരച്ച ചിത്രങ്ങളാണ്

Question: 73

രണ്ടാം ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയ അടിയന്തരാവസ്ഥ 

2.1971 ൽ ഡോ. സക്കീർ ഹുസൈൻ ആണ് പ്രഖ്യാപിച്ചത്.

3.ഇന്ത്യാ-പാക് യുദ്ധത്തെ  തുടർന്ന് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  


Aഒന്ന് മാത്രം

Bരണ്ടും മൂന്നും

Cഒന്നും രണ്ടും

Dഒന്നും മൂന്നും

Answer:

D. ഒന്നും മൂന്നും

Explanation:

1971 ഡിസംബർ 3 ന് വി.വി. ഗിരി ആണ് രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥപ്രഖ്യാപിച്ചത്.

Question: 74

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.1643 ൽ ഡച്ചുകാർ പുറക്കാട് ,കായംകുളം എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി ഉടമ്പടികളിൽ ഏർപ്പെട്ടു.

2.പ്രസ്തുത രാജാക്കന്മാർ പഞ്ഞി , ഇരുമ്പ് , തകരം , കറുപ്പ് , ചന്ദനത്തടി മുതലായ സാധനങ്ങൾ ഡച്ചുകാരിൽ നിന്ന് വാങ്ങി പകരം തങ്ങളുടെ നാട്ടിലെ കുരുമുളക് അവർക്ക് കൊടുത്തു കൊള്ളാം എന്നതായിരുന്നു ഉടമ്പടി 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ട് പ്രസ്താവനകളും ശരിയാണ്

Explanation:

  • 1642ൽ പുറക്കാട് രാജാവുമായി മാത്രം ഉണ്ടാക്കിയ ഉടമ്പടിക്ക് ശേഷം വീണ്ടും 1643 ൽ ഡച്ചുകാർ പുറക്കാട് ,കായംകുളം എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി ഉടമ്പടികളിൽ ഏർപ്പെട്ടു.
  • ഉടമ്പടി പ്രകാരം യൂറോപ്പിലെ ഇതര ശക്തികളുമായി യാതൊരു വ്യാപാര ബന്ധങ്ങളും നടക്കുകയില്ലെന്ന് രാജാക്കന്മാർ ഉറപ്പുനൽകി. 
  • ഇരുമ്പ് , തകരം , കറുപ്പ് , ചന്ദനത്തടി മുതലായ സാധനങ്ങൾ ഡച്ചുകാരിൽ നിന്ന് വാങ്ങി പകരം തങ്ങളുടെ നാട്ടിലെ കുരുമുളക് അവർക്ക് കൊടുത്തു കൊള്ളാം എന്നതായിരുന്നു ഉടമ്പടി.

Question: 75

ഒരു വാച്ചിൽ സമയം 7 : 45 എന്ന് കാണിക്കുകയാണ്. അപ്പോൾ മിനുട്ട് സൂചി വടക്ക് ദിശയിലേക്കാണെങ്കിൽ മണിക്കൂർ സൂചി ഏത് ദിശയിലായിരിക്കും?

Aവടക്ക്-കിഴക്ക്

Bവടക്ക്-പടിഞ്ഞാറ്

Cതെക്ക്-കിഴക്ക്

Dതെക്ക്-പടിഞ്ഞാറ്

Answer:

B. വടക്ക്-പടിഞ്ഞാറ്

Question: 76

ബീജാപ്പൂർ സുൽത്താനിൽ നിന്നും പോർച്ചുഗീസുകാർ ഗോവ പിടിച്ചടക്കിയ വർഷം ഏത് ?

A1508

B1510

C1511

D1509

Answer:

B. 1510

Explanation:

1510 ലാണ് പോർച്ചുഗീസുകാർ ബിജാപ്പൂർ സുൽത്താനിൽ നിന്ന് ഗോവ പിടിച്ചെടുത്തത്.അൽബുക്കർക്ക് ആയിരുന്നു ഗോവ പിടിച്ചു അടക്കുമ്പോൾ പോർച്ചുഗീസ് വൈസ്രോയി.ബിജാപൂർ സുൽത്താനായിരുന്ന ഇസ്മായിൽ ആദിൽ ഷാ യിൽ നിന്നാണ് പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത്.

Question: 77

Make hay while the sunshines- എന്നതിനു സമാനമായ ചൊല് ഏത്?

Aകാറ്റുള്ളപ്പോൾ പാറ്റുക

Bവെയിലുള്ളപ്പോൾ പാറ്റുക

Cവെയിലത്ത് ഇടുക

Dകാറ്റത്ത് പരത്തുക

Answer:

A. കാറ്റുള്ളപ്പോൾ പാറ്റുക

Question: 78

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ  കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

2.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്. 

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി

Explanation:

1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്.തൈക്കാട് അയ്യയുടെ സ്മരണാർത്ഥം വർഷംതോറും ക്ഷേത്രത്തിൽ ഗുരുപൂജ നടത്തിവരുന്നു.

Question: 79

കദനം അർത്ഥം എന്ത്?

Aദുഃഖം

Bഭംഗി

Cസന്തോഷം

Dആഗ്രഹം

Answer:

A. ദുഃഖം

Explanation:

കഥനം : പറച്ചിൽ

Question: 80

മോണ്ടെസ്ക്യൂയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1.ബ്രിട്ടനിലെ ഭരണഘടനാപരമായ രാജവാഴ്ച അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു.

2. അധികാര വിഭജനത്തിന്റെയും ജനകീയ പരമാധികാരത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.

3. ഫ്രാൻസിന്റെ സമ്പൂർണ്ണ രാജവാഴ്ചയെ എല്ലാ തിന്മകളുടെയും മാതാവായി അദ്ദേഹം കണക്കാക്കി.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

ജ്ഞാനോദയകാലത്ത് ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു രാഷ്ട്രീയചിന്തകൻ ആയിരുന്നു മോണ്ടെസ്ക്യൂ.ഫ്രാൻസിൽ സമ്പൂർണ്ണ രാജവാഴ്ച്ച നിലനിന്നിരുന്നപ്പോൾ ബ്രിട്ടനിലെ ഭരണഘടനാപരമായ രാജവാഴ്ച അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. അധികാര വിഭജനത്തിന്റെയും ജനകീയ പരമാധികാരത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.

Question: 81

ത്രിലോകം സമാസം ഏത്?

Aദ്വിഗു സമാസം

Bകർമ്മധാരയൻ

Cദ്വന്ദ്വൻ

Dഇതൊന്നുമല്ല

Answer:

A. ദ്വിഗു സമാസം

Question: 82

മലബാർ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്.. 

2.1918 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു

3.പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

A1,2

B1 മാത്രം.

C2 മാത്രം.

D1,2,3

Answer:

C. 2 മാത്രം.

Explanation:

മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്. 1921 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു. പൂക്കോട്ടൂർ എന്ന സ്ഥലത്തെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ മുഹമ്മദിനെ ഒരു മോഷണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാൻ പോലീസ് വന്നതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കലാപം ചുരുങ്ങിയ സമയത്തിനുള്ളതിൽ കത്തിപ്പടർന്നു. ജില്ലാ മജിസ്‌ട്രേറ്റായ തോമസ് കലാപത്തെ അമർച്ച ചെയ്യുന്നതിന് സൈന്യത്തിന്റെ സഹായം തേടി. കോമൂസ് എന്ന യുദ്ധകപ്പൽ കോഴിക്കോട് തുറമുഖത്തെത്തിക്കാനുള്ള ഒരുക്കങ്ങളും നടത്തി. യുദ്ധക്കപ്പൽ പ്രത്യക്ഷപ്പെടുമ്പോൾ കലാപകാരികളുടെ ആത്മവീര്യം തകരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

Question: 83

അനു +ആയുധം ചേർത്തെഴുതുക?

Aഅനുആയുധം

Bഅന്വയുധം

Cഅന്നുയുധം

Dഅണുവായുധം

Answer:

D. അണുവായുധം

Question: 84

പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

Aസംഖ്യ

Bജനറൽ തിയറി

Cമൈക്രോ എക്കണോമിക്സ്

Dദി എക്കണോമിക്സ്

Answer:

A. സംഖ്യ

Question: 85

ജഗതീശ്വരൻ പിരിച്ചെഴുതുക?

Aജഗതി + ഈശ്വരൻ

Bജഗതി+ ഈശ്വർ

Cജഗതീ + ഈശ്വരൻ

Dജഗതീ + ഈശ്വർ

Answer:

A. ജഗതി + ഈശ്വരൻ

Question: 86

മൊത്ത ആഭ്യന്തര ഉൽപാദനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.

2.വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ കൂടി മൊത്ത ആഭ്യന്തര ഉല്‍പ്പന്നം കണക്കാക്കുമ്പോൾ ഉൾപ്പെടുത്തുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉ തെറ്റ്.

Answer:

A. 1 മാത്രം.

Explanation:

ഒരു സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര അതിര്‍ത്തിക്കുള്ളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പന്നം.വിദേശത്ത്ജോലി ചെയ്യുന്ന വ്യക്തികളുടെ വരുമാനം , വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും ലാഭം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നില്ല.

Question: 87

പാർലമെൻ്ററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) പ്രധാനമന്ത്രി നേതൃത്വം നൽകുന്നു.

2) കാര്യനിർവഹണ വിഭാഗവും നിയമനിർമാണവിഭാഗവും തമ്മിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല. 

3) രാഷ്ട്രത്തലവൻ നാമമാത്ര രണാധികാരിയായിരിക്കും 

4) മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പാർലമെൻ്ററി സമ്പദായത്തിൻ്റെ  പ്രത്യേകതയാണ്. 

A1, 3, 4

B1, 2, 4

C1, 2, 3

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

നീതിന്യായ വിഭാഗത്തെ കാര്യനിർവഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ : 50

Question: 88

പുന്നപ്ര-വയലാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം.

2.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം.

3.1949ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്.

A1,2

B1,3

C1,2,3

D2,3

Answer:

A. 1,2

Explanation:

സ്വതന്ത്ര തിരുവിതാംകൂർവാദവും അതെ തുടർന്ന് ദിവാൻ സി.പി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണസംവിധാനത്തിന്റെ പ്രഖ്യാപനവും പുന്നപ്ര-വയലാർ സമരത്തിലാണു കലാശിച്ചത്. 1946ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം ആയ പുന്നപ്ര-വയലാർ സമരം ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു

Question: 89

കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?

A1981

B1982

C1985

D1987

Answer:

C. 1985

Explanation:

കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് അഥവാ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്ഥാപിതമായത് 1985ലാണ്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 1955 ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. പൊതുവില്‍ യുവജനങ്ങളുടെ ക്ഷേമവും വികസനവും പട്ടികജാതി - പട്ടിക വര്‍ഗ്ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവും, സാഹിത്യവും, ശാസ്ത്രപരവും, തൊഴില്‍പരവുമായ വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാനാണ് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്ഥാപിതമായിട്ടുള്ളത്.

Question: 90

പഞ്ചസാരയുടെ വില 10% കുറഞ്ഞപ്പോൾ 360 രൂപയ്ക്ക് പഞ്ചസാര വാങ്ങിയ ഒരാൾക്ക് 4 kg അധികം വാങ്ങാൻ സാധിച്ചെങ്കിൽ കുറയ്ക്കുന്നതിന് മുമ്പുള്ള 1 kg പഞ്ചസാരയുടെ വില എത്ര ?

A10

B15

C20

D8

Answer:

A. 10

Explanation:

പഞ്ചസാരയുടെ വില = P 360 രൂപയ്ക്ക് 360/P kg പഞ്ചസാര വാങ്ങാൻ കഴിയും. പഞ്ചസാരയുടെ ഇപ്പോഴത്തെ വില (10% കുറഞ്ഞപ്പോൾ) = 90P/100 = .9P 360 രൂപയ്ക്ക് 360/.9P kg പഞ്ചസാര വാങ്ങാൻ കഴിയും 360/.9P - 360/P = 4 360/.9P - 324/.9P = 4 P = 10 Alternate Method കുറയ്ക്കുന്നതിന് മുമ്പുള്ള പഞ്ചസാരയുടെ വില P1 പഞ്ചസാരയുടെ അളവ് Q1 കുറച്ചതിനുശേഷം പഞ്ചസാരയുടെ വില P2 പഞ്ചസാരയുടെ അളവ് Q2 P1Q1 = 360............. (1) P2Q2 = 360............ (2) P1Q1 = P2Q2 P2 = 9P1/10 Q2 = Q1 + 4 (10/9)P2 × Q1 = P2 × (Q1 + 4) (10/9)Q1 = Q1 + 4 Q1 = 36 P1 = 360/36 P1 = 10

Question: 91

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്ന വർഷം ?

A1920

B1921

C1923

D1927

Answer:

B. 1921

Explanation:

  • പരുത്തികൊണ്ടോ പട്ടുകൊണ്ടോ കമ്പിളികൊണ്ടോ കൈകൊണ്ടു ചർക്കപോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ഇൻഡ്യയിൽ വെച്ച് നൂൽ നൂൽത്തതും , കൈത്തറിയുപയോഗിച്ച് നെയ്തെടുക്കുന്ന തുണിത്തരങ്ങളെയാണ് ഖാദി അഥവാ ഖദർ എന്നറിയപ്പെടുന്നത്.
  • സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഖാദി വസ്ത്രപ്രചരണത്തെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാക്കി മാറ്റി.
  • 1921 മുതൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോമായി ഖാദി മാറി.

Question: 92

നാലു വർഷങ്ങൾക്കു മുമ്പ് P,Q എന്നിവരുടെ വയസ്സിന്റെ അനുപാതം 2 : 3 ആയിരുന്നു. 4 വർഷങ്ങൾക്ക് ശേഷം വയസ്സുകളുടെ അനുപാതം 5 :7 ആകും. എങ്കിൽ P യുടെ ഇപ്പോഴത്തെ വയസ്സ് എത്ര?

A32 വയസ്സ്

B36 വയസ്സ്

C28 വയസ്സ്

D40 വയസ്സ്

Answer:

B. 36 വയസ്സ്

Explanation:

4 വർഷങ്ങൾക്കു മുമ്പ് P യുടെ വയസ്സ് = 2x 4 വർഷങ്ങൾക്കു മുമ്പ് Q വിന്റെ വയസ്സ് = 3x (2x + 8)/ (3x + 8) = 5/7 ⇒ 14x + 56 = 15x + 40 ⇒ x = 16 4 വർഷങ്ങൾക്കു മുമ്പ് P യുടെ വയസ്സ് = 2x ⇒ 2 × 16 ⇒ 32 വയസ്സ് ∴ P യുടെ ഇപ്പോഴത്തെ വയസ്സ് = 32 + 4 ⇒ 36 വയസ്സ്

Question: 93

ഇന്ത്യയുമായി കര അതിർത്തി പങ്കുവെയ്ക്കുന്ന അയൽ രാജ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക :

(i) ചൈന

(ii) നേപ്പാൾ

(iii) പാക്കിസ്ഥാൻ

(iv) ഭൂട്ടാൻ

A(i) & (iv)

B(ii) & (iii)

C(iv) & (iii)

D(i), (ii), (iii) & (iv)

Answer:

D. (i), (ii), (iii) & (iv)

Explanation:

ഇവയെല്ലാം ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ആണ്.

Question: 94

1957ൽ കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1957 ജൂൺ 13നാണ് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

2.1957 സെപ്റ്റംബർ 2ന് സഭയിൽ ബില്ല് പാസ്സാക്കപ്പെട്ടു.

3.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്.

4.1959 ഫെബ്രുവരി 19 നാണ് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകിയത്.

A1,2,4

B2,3,4

C1,3,4

D1,2,3,4

Answer:

B. 2,3,4

Explanation:

🔸കേരളത്തിന്‍റെ വിദ്യാഭ്യാസമന്ത്രിയായി ചരിത്രം സൃഷ്ടിച്ച പ്രൊഫ: ജോസഫ് മുണ്ടശ്ശേരി 1957 ജൂലൈ 13-നാണ് വിദ്യാഭ്യാസ ബിൽ കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്. 🔸സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട സംഘാടനവും വളർച്ചയുമാണ് വിദ്യാഭ്യാസ ബില്ലിലെ പ്രധാന ലക്ഷ്യം ആയിരുന്നത് 🔸എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനവും പി.എസ്.സിക്ക് വിടണം എന്നത് ആ ബില്ലിലെ പ്രധാന നിർദ്ദേശമായിരുന്നു. 🔸1957 സെപ്റ്റംബർ രണ്ടിന് ബിൽ പാസാക്കി ഗവർണർക്ക് സമർപ്പിച്ചശേഷം പ്രസിഡണ്ടിന് അയച്ചു . 🔸പ്രസിഡൻറ് വിദഗ്ധ ഉപദേശത്തിന് ആയി ബിൽ സുപ്രീം കോടതിക്ക് കൈമാറി.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതി കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്. 🔸1959 ഫെബ്രുവരി 19-ന് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകി.

Question: 95

"കഠിനം"എന്ന വാക്കിന്റെ വിപരീതപദം എന്ത്?

Aമൃദു

Bലാളനം

Cതളിര്

Dപരുക്കൻ

Answer:

A. മൃദു

Explanation:

പ്രകൃതി എന്ന വാക്കിന്റെ വിപരീതപദം - വികൃതി

Question: 96

The meaning of the term: 'Per annum'

Aper head

Bby

CPer year

Din itself

Answer:

C. Per year

Explanation:

eg: India exports goods worth 100 crore per annum.

Question: 97

റാൻഡം ആക്സസ് മെമ്മറിയുടെ ആദ്യ പ്രായോഗിക രൂപം ..... ആയിരുന്നു.

ASSEM

Bകാഥോഡ് റേ ട്യൂബ്

Cവില്യംസ് ട്യൂബ്

Dതോമസിന്റെ ട്യൂബ്

Answer:

C. വില്യംസ് ട്യൂബ്

Explanation:

റാമിന്റെ ആദ്യ പ്രായോഗിക രൂപം 1947-ൽ നിർമ്മിച്ച വില്യംസ് ട്യൂബ് ആയിരുന്നു.

Question: 98

ഒരു ഹെക്സാഡെസിമൽ നമ്പർ സിസ്റ്റത്തിൽ D എന്ന ചിഹ്നം എന്തിനെ പ്രതിനിധീകരിക്കുന്നു?

A8

B16

C13

D14

Answer:

C. 13

Explanation:

എ, ബി, സി, ഡി, ഇ, എഫ് എന്നീ ചിഹ്നങ്ങൾ ഒരു ഹെക്സാഡെസിമൽ സിസ്റ്റത്തിൽ യഥാക്രമം 10, 11, 12, 13, 14, 15 എന്നിവയെ പ്രതിനിധീകരിക്കുന്നു.ഈ സിസ്റ്റത്തിൽ ആകെ 15 സംഖ്യകൾ ഉൾപ്പെടുന്നു: 0-9 മുതൽ അക്കങ്ങളും എ മുതൽ എഫ് വരെയുള്ള ചിഹ്നങ്ങളും.

Question: 99

മൂല്യങ്ങൾ മാറ്റാൻ കഴിയുന്ന എന്റിറ്റികളെ എന്താണ് വിളിക്കുന്നത്?

Aസ്ഥിരാങ്കങ്ങൾ

Bവേരിയബിളുകൾ

Cമൊഡ്യൂളുകൾ

Dടോക്കണുകൾ

Answer:

B. വേരിയബിളുകൾ

Explanation:

മൂല്യങ്ങൾ മാറ്റാൻ കഴിയുന്ന ഡാറ്റ എന്റിറ്റികളാണ് വേരിയബിളുകൾ.

Question: 100

ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"

Aനൈയാമികൻ

Bനിരീശ്വരവാദി

Cവിവക്ഷ

Dപ്രേഷകൻ

Answer:

B. നിരീശ്വരവാദി

Explanation:

ന്യായശാസ്ത്രം പഠിച്ചവൻ - നൈയാമികൻ അയക്കുന്ന ആൾ - പ്രേഷകൻ