Question: 1

ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS -ID ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ഏതാണ് ?

APSLV-D1

BPSLV-C1

CPSLV-D3

DPSLV-D4

Answer:

B. PSLV-C1

Question: 2

'ബോംബെ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകല്‍ക്കരി വ്യവസായം

Bഎണ്ണ വ്യവസായം

Cസിമന്‍റ് വ്യവസായം

Dടെക്സ്റ്റൈല്‍ വ്യവസായം

Answer:

B. എണ്ണ വ്യവസായം

Explanation:

മുംബൈ തീരത്തു നിന്ന് ഏകദേശം തൊണ്ണൂറ് നോട്ടിക്കൽ മൈൽ ദൂരത്തു പുറം കടലിൽ സ്ഥിതി ചെയ്യുന്ന ഒരു എണ്ണപ്പാടമാണ് മുംബൈ ഹൈ. രണ്ടു ബ്ലോക്കുകൾ ആയി ഈ എണ്ണപ്പാടത്തെ തിരിച്ചിരിക്കുന്നു, മുംബൈ ഹൈ നോർത്തും സൗത്തും. ഖംഭാത് ഉൾക്കടലിൽ സമുദ്ര പര്യവേഷണം നടത്തിയ റഷ്യൻ-ഭാരതീയ സംഘമാണ് മുംബൈ ഹൈ കണ്ടു പിടിക്കുന്നത്. 1974-ൽ ആയിരുന്നു ഈ കണ്ടു പിടുത്തം നടന്നത്. ഇതിനെ തുടർന്ന് മറ്റു പ്രദേശങ്ങളിലും എണ്ണ നിക്ഷേപം കണ്ടെത്തി.

Question: 3

വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

Aപുരുഷപുരം

Bഉജ്ജയിനി

Cമഥുര

Dകനൗജ്‌

Answer:

B. ഉജ്ജയിനി

Question: 4

ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത് ?

Aഗ്രാമം

Bജില്ല

Cബ്ലോക്ക്

Dതാലൂക്ക്

Answer:

D. താലൂക്ക്

Question: 5

1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയതാര് ?

ARev. J. Dawson

BRev Mead

CDr. Gundert

DW.T. Ringletaube

Answer:

A. Rev. J. Dawson

Question: 6

2012-ൽ ആരംഭിച്ച് 2017 അവസാനിക്കുന്ന 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്ത് ?

Aവ്യാവസായികം

Bവികസനം

Cദാരിദ്ര്യനിർമാർജനം

Dസുസ്ഥിര വികസനം

Answer:

D. സുസ്ഥിര വികസനം

Explanation:

സുസ്ഥിര വികസനവും, ത്വരിത ജാതിയിലുള്ള വളർച്ചയുമാണ് 12 -മത് പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Question: 7

ആരോഹണ ക്രമത്തിൽ എഴുതുക, 3/4, 1/4, 1/2

A3/4, 1/4, 1/2

B1/4, 1/2, 3/4

C1/2, 1/4, 3/4

D1/4, 3/4, 1/2

Answer:

B. 1/4, 1/2, 3/4

Question: 8

താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടു ഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9 + 8 x 10 - 4 / 2 = 80

A+, -

B+, x

Cx, /

D/, x

Answer:

B. +, x

Question: 9

The idiom ‘ par excellence ’ means _____ ?

Afar below

Baverage

Csuperb

Dabove all

Answer:

C. superb

Question: 10

രാമു ക്യൂവിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 7-ാമതുമാണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?

A19

B20

C18

D21

Answer:

A. 19

Question: 11

‘Don't play at night’ Is a/an_____ sentence ?

AAssertive

BExclamatory

CImperative

DInterrogative

Answer:

C. Imperative

Explanation:

ആജ്ഞ, അപേക്ഷ, അനുവാദം, ആശംസ, ആഗ്രഹം (order, request, command, wish, instruction ) തുടങ്ങിയവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Imperative sentence.

Question: 12

_____ he is the most intelligent student, he is not at all proud.

ABut

BThough

CBecause

DSince

Answer:

B. Though

Question: 13

The factory _____ twenty thousand meters of cloth every day.

Aworks out

Bruns out

Cturns out

Dmakes out

Answer:

C. turns out

Explanation:

Turn Out എന്നാൽ ഉല്‍പാദിപ്പിക്കുക എന്നാണ് അർത്ഥം.

Question: 14

What does the VLOOKUP function do ?

ALooks up test that contain 'v'

BChecks whether text is the same in one cell as the next

CFinds related records

DAll of the above

Answer:

C. Finds related records

Question: 15

A function inside another function is called _____ function.

ANested

BRound

CSum

DText

Answer:

A. Nested

Question: 16

കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നതാര് ?

Aവി.ഒ ചിദംബരംപിള്ള

Bചെമ്പക രാമൻപിള്ള

Cപോറ്റി ശ്രീരാമലു

Dശ്രീനിവാസ നായിഡു

Answer:

A. വി.ഒ ചിദംബരംപിള്ള

Question: 17

പെരുമാക്കന്മാരെ ഭരണത്തിലെ അവസാനത്തെ രാജാവ് ആരായിരുന്നു ?

Aസ്ഥാണുരവി

Bകോതരവി

Cരാജശേഖരൻ

Dരാമകുലശേഖരൻ

Answer:

D. രാമകുലശേഖരൻ

Question: 18

Find the wrongly spelt word

Amisspell

Bmonastery

Cmissle

Dmillennium

Answer:

C. missle

Question: 19

Which is a collective noun?

Astrength

Bsight

Cteam

Dtable

Answer:

C. team

Question: 20

പുരാണത്തെ സംബന്ധിച്ചത്

Aപാരത്രികം

Bപൗരാണികം

Cഐഹികം

Dഋഷിപ്രോക്തം

Answer:

B. പൗരാണികം

Question: 21

പ്രോഗ്രാം ചെയ്യാത്ത സിം കാർഡുകൾ ഉപയോഗിച്ച് നിലവിലുള്ള സിം കാർഡിന്റെ പകർപ്പുണ്ടാക്കുന്ന വിദ്യയാണ് ?

Aഹാക്കിങ്ങ്

Bസിം ക്ലോണിങ്ങ്

Cഫിഷിങ്ങ്

Dസൂഫിങ്ങ്

Answer:

B. സിം ക്ലോണിങ്ങ്

Question: 22

51x15-15 = ?

A0

B561

C51

D750

Answer:

D. 750

Question: 23

The synonym of 'knack' is

Acolourful

Bart

Cdestiny

Dvariation

Answer:

B. art

Question: 24

തുടർച്ചയായ 3 ഒറ്റസംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത് ?

A93

B87

C89

D91

Answer:

D. 91

Explanation:

ഒറ്റസംഖ്യകൾ യഥാക്രമം a-2, a, a+2 ആയാൽ = (a-2) + a + (a+2) = 279 3a = 279 a = 93 സംഖ്യകൾ = 91, 93, 95 ചെറിയ സംഖ്യ = 91

Question: 25

അന്യം നിൽക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aനേടിയത് കളഞ്ഞിട്ട് സങ്കടപ്പെടുക

Bഒന്നും സംഭവിക്കാതിരിക്കുക

Cപിന്തുടർച്ചക്കാരില്ലാതാവുക

Dഅവിചാരിതമായി എന്തെങ്കിലും വന്നു ഭവിക്കുക

Answer:

C. പിന്തുടർച്ചക്കാരില്ലാതാവുക

Question: 26

അകം എന്ന പദത്തിന്റെ പര്യായം ഏത്

Aസലിലം

Bഉള്‍വശം

Cഊധസ്‌സ്

Dപാപം

Answer:

B. ഉള്‍വശം

Question: 27

ഭൂമിയുടെ വൻകര ഭൂവൽക്കത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?

Aസിയാൽ

Bസിമ

Cമാൻ്റെൽ

Dനിഫെ

Answer:

A. സിയാൽ

Question: 28

അച്ചാരം എന്ന പദത്തിന്റെ പര്യായം ഏത് ?

Aമുന്‍പണം

Bപ്രജാപതി

Cനര്‍ത്തകി

Dപാമരന്‍

Answer:

A. മുന്‍പണം

Question: 29

The majority of the boys _____ been selected for the programme .

Ahas

Bhave

Cis

Dwas

Answer:

B. have

Explanation:

"The majority of" സംഖ്യകളെ കാണിക്കാൻ ഉപയോഗിക്കുന്നതിനാൽ അതിനു ശേഷം വരുന്നത് plural verb ആയിരിക്കും.അതിനാൽ plural verb ആയ have ഉപയോഗിക്കുന്നു.has,was,is എന്നീ singular verb കൾ ഉപയോഗിക്കാൻ കഴിയില്ല.

Question: 30

സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?

Aപ്രാഥമിക മേഖല

Bത്രിതീയ മേഖല

Cദ്വിതീയ മേഖല

Dഇതൊന്നുമല്ല

Answer:

B. ത്രിതീയ മേഖല

Question: 31

54756 എന്ന സംഖ്യയുടെ വർഗ്ഗമൂലത്തിൽ എത്ര അക്കങ്ങൾ ഉണ്ട് ?

A4

B5

C3

D2

Answer:

C. 3

Question: 32

Antonym of 'tame' is

Awild

Bcry

Cdull

Dthin

Answer:

A. wild

Explanation:

tame=ഒതുക്കുക wild=ഇണങ്ങാത്ത

Question: 33

കൂട്ടത്തിൽ ഏറ്റവും വലുത് ഏത് ?

A7/10

B5/6

C2/3

D4/5

Answer:

B. 5/6

Question: 34

ഒരു അച്ഛനും അമ്മയ്ക്കും രണ്ട് ആൺമക്കളുണ്ട്. ഓരോ ആൺകുട്ടിക്കും ഒരു സഹോദരിയുണ്ട്. എങ്കിൽ ആവീട്ടിൽ എത്ര ആളുകൾ ഉണ്ട് ?

A4

B6

C7

D5

Answer:

D. 5

Question: 35

ഇംഗ്ളണ്ടിൽ മഹത്തായ വിപ്ലവം നടന്ന വർഷം ?

A1688

B1698

C1788

D1798

Answer:

A. 1688

Question: 36

ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?

A8 മടങ്ങ്

B2 മടങ്ങ്

C4 മടങ്ങ്

D10 മടങ്ങ്

Answer:

A. 8 മടങ്ങ്

Explanation:

വശം a ആയാൽ ,വ്യാപ്തം = a*a*a വശം 2a ആയാൽ ,വ്യാപ്തം = 2a*2a*2a =8(a*a*a)

Question: 37

TRANQUILITY എന്ന വാക്കിലെ അക്ഷരങ്ങൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റാത്ത വാക്ക് ഏത്?

ATRIANGLE

BTRAIN

CQUIT

DTRINITY

Answer:

A. TRIANGLE

Explanation:

തന്നിരിക്കുന്ന വാക്കിൽ G ഇല്ല

Question: 38

Change the voice.He has written a beautiful song.

AA beautiful song was written by him

BA beautiful song is written by him

CA beautiful song had been written by him

DA beautiful song has been written by him

Answer:

D. A beautiful song has been written by him

Explanation:

ഇവിടെ തന്നിരിക്കുന്ന sentence,Present perfect tense ആണ് . അതിന്റെ passive form 'has/have+been+past participle of verb'.

Question: 39

ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഒരാൾ ഇങ്ങനെ പറഞ്ഞു. - അവരുടെ ഒരേയൊരു സഹോദരൻ എൻറെ അച്ഛൻറ ഒരേയൊരു മകനാണ്. എന്നാൽ ആ സ്ത്രീ അയാളുടെ ആരാണ്.

Aസഹോദരി

Bമകൾ

Cഭാര്യ

Dസഹോദരൻ

Answer:

A. സഹോദരി

Explanation:

അയാളുടെ അച്ഛന്റെ ഒരയൊരു മകൻ അയാൾ. സ്ത്രീയുടെ സഹോദരനാണ് അയാൾ.

Question: 40

ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?

Aചൊവ്വ

Bവ്യാഴം

Cവെള്ളി

Dശനി

Answer:

D. ശനി

Explanation:

54-നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 5, തിങ്കൾ + 5 = ശനി

Question: 41

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?

Aലെനിൻ

Bസൈമൺ ബൊളിവർ

Cറൂസോ

Dജോർജ് വാഷിംഗ്ടൺ

Answer:

B. സൈമൺ ബൊളിവർ

Explanation:

തെക്കേ അമേരിക്കയിലെ "ജോർജ്ജ് വാഷിംഗ്ടൺ" എന്നാണ് സൈമൺ ബൊളിവർ അറിയപ്പെടുന്നത്.

Question: 42

സമുച്ചയ പ്രത്യയം ഏത്?

A

Bഅം

Cഉം

D

Answer:

C. ഉം

Explanation:

അം അനുസ്വാരം എന്നറിയുന്നു

Question: 43

പഞ്ചസാരയുടെ വില 25% വർധിക്കുന്നു. ഒരാളുടെ ചെലവ് വർധിക്കാതിരിക്കുവാൻ പഞ്ചസാരയുടെ ഉപഭോഗം എത്ര ശതമാനം കുറയ്ക്കണം?

A25

B12 1/2

C20

D15

Answer:

C. 20

Explanation:

വർധന x 100 / വർധന + 100 =25 x 100/125 = 20

Question: 44

വിപ്ലവത്തിൻറെ ശുക്രനക്ഷത്രം എന്നറിയപ്പെടുന്നത് ആര്?

Aജോസഫ് മുണ്ടശ്ശേരി

Bസുകുമാർ അഴീക്കോട്

Cസി പി അച്യുതമേനോൻ

Dകുമാരനാശാൻ

Answer:

D. കുമാരനാശാൻ

Explanation:

കുമാരനാശാനെ നവോദ്ധാനത്തിൻറെ കവി എന്ന് വിശേഷിപ്പിച്ചത് തായാട്ട് ശങ്കരൻ ആണ്

Question: 45

പിംഗ് പോംഗ് എന്നറിയപ്പെടുന്ന കായിക ഇനം ഏതാണ് ?

Aടെന്നീസ്

Bബാഡ്മിന്റൺ

Cടേബിള്‍ ടെന്നീസ്

Dഐസ് ഹോക്കി

Answer:

C. ടേബിള്‍ ടെന്നീസ്

Question: 46

ഏറ്റവും കൂടുതൽ കാലം കേരളത്തിൽ ഉപമുഖ്യമന്ത്രിയായിരുന്നത് ആര് ?

Aആർ ശങ്കർ

Bഅവുക്കാദർ കുട്ടിനഹ

Cഎ കെ ആന്റണി

Dസി.എച്. മുഹമ്മദ് കോയ

Answer:

B. അവുക്കാദർ കുട്ടിനഹ

Question: 47

Find the opposite adding suffix -tidy.

Aintidy

Bdistidy

Cuntidy

Dmistidy

Answer:

C. untidy

Explanation:

untidy = വൃത്തിയില്ലാത്ത

Question: 48

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല ഏതാണ് ?

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cതൃതീയ മേഖല

Dഇതൊന്നുമല്ല

Answer:

C. തൃതീയ മേഖല

Question: 49

സാർ ചക്രവർത്തിമാരുടെ വംശം ഏതാണ് ?

Aപ്ലാന്റജനറ്റ് രാജവംശം

Bസിഗ്സിമുദ്‌ രാജവംശം

Cറോമനോവ് രാജവംശം

Dആസാഹി രാജവംശം

Answer:

C. റോമനോവ് രാജവംശം

Question: 50

മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aഇടുക്കി

Bആലപ്പുഴ

Cതൃശ്ശൂർ

Dകണ്ണൂർ

Answer:

A. ഇടുക്കി

Explanation:

പെരിയാർ ടൈഗർ റിസർവിൽ സ്ഥിതി ചെയ്യുന്നു

Question: 51

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?

A1956

B1936

C1951

D1938

Answer:

B. 1936

Question: 52

മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ഏതാണ് ?

Aഅഗ്നി

Bപൃഥ്വി

Cത്രിശൂൽ

Dനാഗ്

Answer:

D. നാഗ്

Question: 53

റെഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം ?

Aചിന്നാർ

Bചിമ്മിനി

Cപെരിയാർ

Dപറമ്പിക്കുളം

Answer:

D. പറമ്പിക്കുളം

Question: 54

കൂടിയാട്ടത്തിൽ ഹാസ്യപ്രധാനമായ ഭാഗങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രം ?

Aചാക്യാർ

Bനങ്യാർ

Cവിദൂഷകൻ

Dകാരിക

Answer:

C. വിദൂഷകൻ

Question: 55

കംപ്യൂട്ടറിൻ്റെ സിസ്റ്റത്തിൻ്റെ ഭാഗമല്ലാത്തതും ആവശ്യാനുസരണം സിസ്റ്റത്തോട് ചേർത്ത് ഉപയോഗിക്കാൻ സാധിക്കുന്നതുമായ ഹാർഡ്‌വെയർ ഉപകരണകളാണ് ?

Aസോഫ്റ്റ്‌വെയർ

Bകൺട്രോൾ യൂണിറ്റ്

Cപെരിഫെറൽസ്

Dഇതൊന്നുമല്ല

Answer:

C. പെരിഫെറൽസ്

Question: 56

സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ ഉപയോഗിക്കാൻ ആവശ്യമായി കുറഞ്ഞ പ്രായം എത്ര ?

A10

B12

C13

D15

Answer:

C. 13

Question: 57

ഒരു കച്ചവടക്കാരൻ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ ലാഭമോ നഷ്ടമോ ? എത്ര ?

A20% നഷ്ടം

B10% ലാഭം

C10% നഷ്ടം

D20% ലാഭം

Answer:

A. 20% നഷ്ടം

Question: 58

സ്റ്റേറ്റ് ലെജിസ്ലേറ്റർ ആക്ട് പ്രകാരം കൊച്ചിൻ പബ്ലിക് കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?

A1936

B1938

C1947

D1948

Answer:

C. 1947

Question: 59

ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?

A8

B7

C16

D12

Answer:

B. 7

Question: 60

സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?

Aസത്യമായ ധർമ്മാദി

Bസത്യവും ധർമ്മാദിയും

Cസത്യം ധർമ്മം ആദിയായവ

Dസത്യധർമ്മങ്ങളുടെ ആദി

Answer:

C. സത്യം ധർമ്മം ആദിയായവ

Question: 61

Truth always triumphs,____?

Adoes it

Bdo it

Cdoesn't it

Ddon't it

Answer:

C. doesn't it

Question: 62

ഇന്ത്യയിൽ ആദ്യമായി സൈന്യത്തിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനി ?

Aഹെക്ലർ & കോച്ച്

Bറിലയന്‍സ് ഡിഫെൻസ്

Cഇന്റഗ്രേറ്റഡ് ഡൈനാമിക്സ്

Dടാറ്റാ ഗ്രൂപ്പ്

Answer:

D. ടാറ്റാ ഗ്രൂപ്പ്

Question: 63

A bee is one's bonnet എന്ന വാക്കിന്റെ പരിഭാഷ പദമേത്?

Aതേനീച്ച

Bഒഴിയാബാധ

Cഒഴിച്ചുകൂടാൻ പറ്റാത്ത

Dതേനീച്ച ശല്യം

Answer:

B. ഒഴിയാബാധ

Question: 64

My daughter is quite shy. ______ , she is an aggressive player in the badminton court. Choose the correct adverb.

Afurthermore

Bnecessarily

Cconsequently

Dhowever

Answer:

D. however

Explanation:

However is used to show inspite of that , on the other hand.

Question: 65

യു പി എസ് സി യെ കുറിച്ചും സംസ്ഥാന പി എസ് സി യെ കുറിച്ചും പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 312

Bആർട്ടിക്കിൾ 315

Cആർട്ടിക്കിൾ 316

Dആർട്ടിക്കിൾ 317

Answer:

B. ആർട്ടിക്കിൾ 315

Question: 66

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്. 

A1 മാത്രം ശരി.

B3 മാത്രം ശരി.

C1,2 മാത്രം ശരി.

Dഎല്ലാ പ്രസ്താവനകളും ശരിയാണ്.

Answer:

D. എല്ലാ പ്രസ്താവനകളും ശരിയാണ്.

Explanation:

ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്.

Question: 67

ഗവണ്മെന്റ് ജോലി സമയം ആഴ്ചയിൽ നാലര ദിവസം ആകുന്ന ആദ്യ രാജ്യം ?

Aനോർവെ

Bഡെൻമാർക്ക്‌

Cഫിൻലൻഡ്‌

Dയുഎഇ

Answer:

D. യുഎഇ

Question: 68

Change the following simple sentence into complex sentence by using adverb clause. Nobody must expect to become rich without hardwork. 

ANobody must expect to become rich, he works hard .

BNobody must expect to rich and he works hard .

CNobody must expect to become rich, unless he works hard .

DNone of these .

Answer:

C. Nobody must expect to become rich, unless he works hard .

Explanation:

Complex sentence contains one main clause and one or more subordinate clause . Nobody must expect to become rich - Main clause unless he works hard - Subordinate clause.

Question: 69

ശരിയായ പദം ഏത്?

Aഅപരാധം

Bഅപരാതം

Cഅപരാദം

Dഅപരാത്തം

Answer:

A. അപരാധം

Question: 70

കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ & ഓൺലൈൻ പഠനം കേരള സർക്കാർ ആരംഭിച്ച പദ്ധതി?

Aഫസ്റ്റ് ബെൽ

Bവിക്ടേഴ്സ്

Cകിളിക്കൊഞ്ചൽ

Dവിദ്യാകിരണം

Answer:

D. വിദ്യാകിരണം

Question: 71

താഴെ തന്നിരിക്കുന്നവയിൽ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

|. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് വൈകുണ്ഠസ്വാമികൾ ആണ്.

|| .വയോജന വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടു വന്ന  നവോത്ഥാന നായകനാണ് ഇദ്ദേഹം . 

A| ശരിയും || തെറ്റുമാണ്

B| തെറ്റും || ശരിയുമാണ്

C| ഉം || ഉം ശരിയാണ്

D| ഉം || ഉം തെറ്റാണ്

Answer:

C. | ഉം || ഉം ശരിയാണ്

Question: 72

ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഹയര്‍ സെക്കണ്ടറി തലത്തിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ?

Aജിഎച്ച്എസ്എസ് തരിയോട്

Bജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം

Cജിഎച്ച്എസ്എസ് ബാലുശ്ശേരി

Dജിഎച്ച്എസ്എസ് ചിറ്റൂർ

Answer:

C. ജിഎച്ച്എസ്എസ് ബാലുശ്ശേരി

Question: 73

She _______ singing.

Aare

Bwere

Chave

Dwas

Answer:

D. was

Explanation:

She singular subject ആയതുകൊണ്ട് അതിനു ശേഷം singular verb എഴുതണം.

Question: 74

30+31+25 \sqrt {{30 }+ \sqrt {{31}+\sqrt{25}}}

A4

B5

C6

D7

Answer:

C. 6

Question: 75

Mango is ______ than apple.

Asweet

Bmore sweet

Csweeter

Dmost sweet

Answer:

C. sweeter

Explanation:

Sentence ഇൽ 'than' വന്നാൽ comparative degree use ചെയ്യണം . Positive degree - sweet Comparative degree - sweeter Superlative degree - sweetest അതിനാൽ answer 'sweeter' ആണ് .

Question: 76

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന സ്ഥലം ഏത് ?

1) അസം റൈഫിൾസിൻ്റെ ആസ്ഥാനം 

2) കിഴക്കിൻ്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്നു 

3) ഈസ്റ്റേൺ എയർ കമാൻഡിൻ്റെ ആസ്ഥാനം 

Aഷില്ലോങ്

Bഐസ് വാൾ

Cഗ്യാൻടോക്ക്

Dഗുവാഹട്ടി

Answer:

A. ഷില്ലോങ്

Question: 77

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.അടിയന്തരാവസ്ഥ ഭരണഘടനയുടെ ഭാഗം- XVIII-ൽ ഉള്‍പ്പെട്ടിരിക്കുന്നു.

2.1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നാണ് അടിയന്തരാവസ്ഥ കടമെടുത്തിരിക്കുന്നത്.  

3.അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങൾ റദ്ദാക്കുന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടൻ ഭരണഘടനയിൽ നിന്നാണ്.  

Aഒന്നുമാത്രം ശരി

Bഒന്നുംരണ്ടും ശരി

Cരണ്ടുംമൂന്നും ശരി

Dഇവയെല്ലാം

Answer:

B. ഒന്നുംരണ്ടും ശരി

Explanation:

അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങൾ റദ്ദാക്കുന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ജർമനിയിൽ നിന്നാണ്.

Question: 78

ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ?

Aനവീൻ പട്നായിക്

Bപിണറായി വിജയൻ

Cസ്റ്റാലിൻ

Dഅരവിന്ദ് കേ‍ജ്‌രിവാൾ

Answer:

A. നവീൻ പട്നായിക്

Explanation:

ഒഡീഷ മുഖ്യമന്ത്രിയാണ് നവീൻ പട്‌നായിക്

Question: 79

A യുടെ വീട്ടിൽ നിന്ന് 40 മീറ്റർ തെക്ക്-കിഴക്കായിട്ടാണ് B യുടെ വീട്. B യുടെ വീട്ടിൽ നിന്ന് 40 മീറ്റർ വടക്ക്-കിഴക്കായിട്ടാണ് C യുടെ വീട്. എങ്കിൽ A യുടെ വീടിൻറെ ഏത് ദിശയിലാണ് C യുടെ വീട്?

Aകിഴക്ക്

Bവടക്ക്

Cതെക്ക്

Dപടിഞ്ഞാറ്

Answer:

A. കിഴക്ക്

Question: 80

A statement with a hidden meaning is called ________. Choose the correct one word .

AEnigma

BAcknowledgement

COath

DPangram

Answer:

A. Enigma

Explanation:

Enigma : മറുപ്പൊരുൾ Acknowledgement : കൃതജ്ഞതാപ്രദര്‍ശനം Oath : സത്യപ്രതിജ്ഞ Pangram : അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും അടങ്ങുന്ന ഒരു വാചകം

Question: 81

തന്നിരിക്കുന്നതിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം ?

1. ഗോവ

2. ത്രിപുര 

3.നാഗാലാൻഡ്

4. മിസ്സോറാം

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cമൂന്നും നാലും

Dഒന്നും നാലും

Answer:

C. മൂന്നും നാലും

Explanation:

പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ - നാഗാലാൻഡ്, മേഘാലയ, മിസോറാം.

Question: 82

Which type of word is ' Undertake' ?

Acompound word

Bidiom

Cadjective

Dgerund

Answer:

A. compound word

Explanation:

രണ്ടോ അതിലധികമോ പദങ്ങൾ ഒരുമിച്ച് ബന്ധിപ്പിച്ച് ഒരു പുതിയ അർത്ഥമുള്ള ഒരു വാക്ക് നിർമ്മിക്കുന്നതാണ് Compound Word. ഇവിടെ Under , Take എന്നി വാക്കുകൾ കൂട്ടിയോജിപ്പിച് പുതിയ വാക്കായ Undertake നിർമ്മിച്ചു .

Question: 83

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം 1745 മുതൽ മുതൽ1747 വരെ ആയിരുന്നു.

2.യൂറോപ്പിലുണ്ടായ ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിൻറെ പരിണത ഫലമായിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

A. 1 മാത്രം.

Explanation:

 • 1746 മുതൽ 1748 വരെയായിരുന്നു ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം.
 • ഒന്നാമത്തെ കർണാട്ടിക് യുദ്ധം യൂറോപ്പിലെ ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ചുവടുപിടിച്ചായിരുന്നു.
 • ഇതിൽ ഫ്രാൻസും ബ്രിട്ടണും വിരുദ്ധ ചേരികളിലായിരുന്നു.
 • ഇന്ത്യയിൽ വ്യാപാര കുത്തക നേടിയെടുക്കാനുള്ള ബ്രിട്ടീഷുകാരുടെയും ഫ്രഞ്ച്കാരുടെയും ശ്രമമായിരുന്നു ഇതിന് മുഖ്യ കാരണമായത്.
 • ഫ്രഞ്ച് ഗവർണറായിരുന്ന ഡ്യൂപ്ലൈ ഇംഗ്ലീഷുകാരുമായി ചർച്ചകൾ നടത്തി.എങ്കിലും ബ്രിട്ടീഷുകാർ സന്ധിക്ക് തയ്യാറായില്ല.
 • യുദ്ധത്തിനൊടുവിൽ ഡ്യൂപ്ലൈ ഇംഗ്ലീഷുകാരിൽ നിന്നും മദ്രാസ്സ് പിടിച്ചെടുത്തു . 

Question: 84

പോളിമെറേയ്സ്  ചെയിൻ റിയാക്ഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്  ?

1.അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 

2.1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 

3.ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു. ജീൻ സീക്വൻസിങ്ങിനും ജീൻ വിശകലനത്തിനും ജനിതക ഫിംഗർപ്രിന്റ് പരിശോധനയ്ക്കും പകർച്ചവ്യാധികളുടെ കണ്ടെത്തലിനും ഡി.എൻ.എ യുടെ പരിണാമപരമായ അപഗ്രഥനത്തിനും ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു.

Question: 85

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Aനമ്മുടെ നാട്ടിൽ എല്ലായിടത്തും സർവ്വത്ര അഴിമതിയാണ്

Bനമ്മുടെ നാട്ടിൽ എല്ലാടവും സർവ്വത്ര അഴിമതിയാണ്

Cനമ്മുടെ നാട്ടിൽ എല്ലായിടത്തും അഴിമതിയാണ്

Dഇതൊന്നുമല്ല

Answer:

C. നമ്മുടെ നാട്ടിൽ എല്ലായിടത്തും അഴിമതിയാണ്

Question: 86

ചന്ദ്രോദയം പിരിച്ചെഴുതുക?

Aചന്ദ്രോ + ദയം

Bചന്ദ്രോ + ഉദയം

Cചന്ദ്ര + ഉദയം

Dചന്ത്രോ + ദയം

Answer:

C. ചന്ദ്ര + ഉദയം

Question: 87

താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?

1.കല്ലായിപ്പുഴ

2.ബേപ്പൂർപ്പുഴ

3.ചൂലികാനദി

4.തലപ്പാടിപ്പുഴ

A1,2,3

B1,2,3,4

C2,3,4

D1,3,4

Answer:

A. 1,2,3

Explanation:

കല്ലായിപ്പുഴ, ബേപ്പൂർപ്പുഴ, ചൂലികാനദി എന്നീ പേരുകൾ കൂടി ചാലിയാറിനുണ്ട്. തലപ്പാടിപ്പുഴ എന്നറിയപ്പെടുന്നത് മഞ്ചേശ്വരം പുഴയാണ്.

Question: 88

Use the correct tense form of the verb given in the brackets. Today they (go) to London.

Agoing

Bgoes

Care going

Dgo

Answer:

C. are going

Explanation:

ഇവിടെ Timing Word ആയ 'Today' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'Today' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്. ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്. Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്. Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (They) plural ആയതുകൊണ്ട് verb ഉം plural(are) ഉപയോഗിക്കണം.

Question: 89

ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ?

A2020 ജൂലൈ 20

B2020 ജൂൺ 20

C2020 ഓഗസ്റ്റ് 20

D2021 ജൂൺ 20

Answer:

A. 2020 ജൂലൈ 20

Explanation:

ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് 2020 ജൂലൈ 20നാണ്.

Question: 90

1+ 1/2+1/4+1/8+1/16+1/32=

A31/32

B30/32

C63/32

D61/32

Answer:

C. 63/32

Explanation:

LCM = 32

Question: 91

സംസ്ഥാനത്ത് ആദ്യമായി ഡിജിറ്റലായി പട്ടയ വിതരണം നടത്തിയ ജില്ല ?

Aകോട്ടയം

Bതിരുവനന്തപുരം

Cഇടുക്കി

Dമലപ്പുറം

Answer:

D. മലപ്പുറം

Explanation:

റവന്യു വകുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്ന പോർട്ടൽ - റെലിസ് (ReLIS)

Question: 92

Select the meaning of the idiom 'By leaps and bounds'?

AOnce upon a time

Blose the job

CWith startlingly rapid progress.

DDoing hard work

Answer:

C. With startlingly rapid progress.

Explanation:

.

Question: 93

ഒറ്റയാനെ കണ്ടെത്തുക.

A169

B144

C900

D125

Answer:

D. 125

Question: 94

ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ ലോക് അദാലത്ത് നിലവിൽ വന്നത് ?

Aരാജസ്ഥാൻ

Bഛത്തീസ്‌ഗഢ്

Cകേരളം

Dതെലങ്കാന

Answer:

A. രാജസ്ഥാൻ

Explanation:

 • ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം - രാജസ്ഥാൻ
 • ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് - തിരുവനന്തപുരം

 • ഇന്ത്യയിൽ ആദ്യമായി ഇ-ലോക് അദാലത്ത് നടത്തിയ സംസ്ഥാനം - ഛത്തീസ്‌ഗഢ്

Question: 95

ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

i) ഓട്ടോമാറ്റിക് സ്റ്റെബിലൈസർ നയം - ആനുപാതിക നികുതി 

ii) മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം.

iii) നീതി ആയോഗ് - ആസൂത്രണ സമിതിയുടെ പിൻഗാമി

Aiii മാത്രം.

Bi ഉം ii ഉം iii ഉം

Ci ഉം ii ഉം മാത്രം

Dii മാത്രം.

Answer:

B. i ഉം ii ഉം iii ഉം

Explanation:

 • സാമ്പത്തിക ശാസ്ത്രത്തിൽ നികുതി നിരക്കുകൾ സ്വയമേവ ക്രമീകരിക്കുന്ന നിലവിലുള്ള സർക്കാർ നയങ്ങളാണ് ഓട്ടോമാറ്റിക് സ്റ്റെബിലൈസറുകൾ എന്ന് അറിയപ്പെടുന്നത്.

 • ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ മൊത്തം ചെലവ്, അതിന്റെ മൊത്തം വരുമാനത്തെയും വരുമാനേതര വരവിനെയും കവിയുന്നുവെങ്കിൽ, ആ വിടവ് സാമ്പത്തിക വർഷത്തിലെ ധനക്കമ്മിയാണ്.
 • മൊത്തം ധനക്കമ്മി = മൊത്തം ചെലവ് - വായ്പ ഒഴികെയുള്ള മൊത്തം വരുമാനം. 
 • ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ് അഥവാ നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ.
 • പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്.

Question: 96

മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.

i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ

ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ

iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്

iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം

 

Ai, ii & iii എന്നിവ മാത്രം

Bi, iii & iv എന്നിവ മാത്രം

Cii, iii & iv എന്നിവ മാത്രം

Di, iv എന്നിവ മാത്രം

Answer:

D. i, iv എന്നിവ മാത്രം

Question: 97

ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം 2021-ൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം ?

A7

B45

C18

D23

Answer:

A. 7

Explanation:

ഒന്നാം സ്ഥാനത്തുള്ള രാജ്യം - ഉക്രൈൻ

Question: 98

ഇന്ത്യയിൽ ബാങ്കേഴ്സ് ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്നത് താഴെ പറയുന്ന ഏത് സ്ഥാപനം ആണ് ?

Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Bറിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

Cകാനറ ബാങ്ക്

Dനീതി ആയോഗ്

Answer:

B. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

Question: 99

FRIEND നെ HUMJTK എന്ന് കോഡ്ചെയ്താൽ മെഴുകുതിരി എഴുതുന്നത് എങ്ങനെയാണ് ?

AEDRIRL

BDCQHQK

CESJFME

DDEQJQM

Answer:

A. EDRIRL

Explanation:

In this, the first, second, third, fourth letters are moved +2, +3, +4 +5 respectively

Question: 100

താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ?

 1. മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.

 2. ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.

 3. കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്

 4. സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി

A4 മാത്രം

Bഎല്ലാം

C3 മാത്രം

D1 മാത്രം

Answer:

A. 4 മാത്രം

Explanation:

.