Question: 1

‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

Aഇന്ത്യാ-പാകിസ്ഥാൻ യുദ്ധം

Bഇന്ത്യയുടെ അണുവിസ്ഫോടനം

Cഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം

Dഇന്ത്യാ-ചൈന യുദ്ധം

Answer:

B. ഇന്ത്യയുടെ അണുവിസ്ഫോടനം

Explanation:

🔹 ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ. 🔹 1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. 🔹 രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്

Question: 2

താഴെ പറയുന്നവരില്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര് ?

Aദുര്‍ഗാഭായ് ദേശ്മുഖ്

Bരാജ്കുമാരി അമൃത്കൗര്‍

Cസരോജിനി നായിഡു

Dഇവരെല്ലാവരും

Answer:

D. ഇവരെല്ലാവരും

Explanation:

The Constitution of India was adopted by the elected Constituent Assembly on 26 November 1949 and came into effect on 26 January 1950. The total membership of the Constituent Assembly was 389. While we all remember Dr. B R Ambedkar as the Father of the Constitution and other pioneering male members who helped draft the Indian Constitution, the contribution of the fifteen female members of the Constituent Assembly is easily forgotten. On this Republic Day, let’s take a look at the powerful women who helped draft our Constitution.

Question: 3

ചേരമർ മഹാജൻ സഭ സ്ഥാപിച്ചതാര് ?

Aസഹോദരൻ അയ്യപ്പൻ

Bഡോ.പൽപ്പു

Cപാമ്പാടി ജോൺ ജോസഫ്

Dകെ.പി. വള്ളോൻ

Answer:

C. പാമ്പാടി ജോൺ ജോസഫ്

Explanation:

1921 ജനുവരി 14 ന് പാമ്പാടി ജോൺ ജോസഫ് ആണ് ട്രാവൻകൂർ ചേരമർ മഹാജൻ സഭ (ടി.സി.എം.എസ്)ആരംഭിച്ചത്. ക്രിസ്തീയ ജാതിയിൽപെട്ടവർക്കും ഹിന്ദുക്കളിലെ താഴ്ന്ന ജാതിയിൽ പെട്ടവർക്കും ഇതിൽ അംഗത്വം ഉണ്ടായിരുന്നു. തങ്ങൾക്ക് നഷ്ടപ്പെട്ട അവകാശങ്ങൾ തിരിച്ചു പിടിക്കുന്നതിനും ഹിന്ദു സമൂഹത്തിലെ പരമ്പരാഗത മനോഭാവത്തിനെതിരായും ചേരമർ മഹാജൻ സഭ സമരം നയിച്ചു.

Question: 4

Our cat is hopeless _____ catching mice.

Ain

Bon

Cat

Dwith

Answer:

C. at

Explanation:

Hopeless എന്ന വാക്കിന്റെ കൂടെ എപ്പോഴും at എന്ന preposition ആണ് ചേർക്കേണ്ടത്.

Question: 5

പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?

Aതമിഴ്

Bകന്നഡ

Cകാശ്മീരി

Dഒറിയ

Answer:

B. കന്നഡ

Question: 6

A-യുടെ കൈവശമുള്ള തുകയുടെ 2/5 ഭാഗമാണ് B -യുടെ കൈവശമുള്ളത്. B -യുടെ കൈവശമുള്ളതുകയുടെ 7/9 ഭാഗമാണ് C-യുടെ കൈവശമുള്ളത്. മൂന്നു പേരുടെയും കൈവശമുള്ള ആകെ തുക770 രൂപയായാൽ A-യുടെ കൈവശമുള്ള തുക എത്ര?

A400 രൂപ

B425 രൂപ

C450 രൂപ

D500 രൂപ

Answer:

C. 450 രൂപ

Explanation:

A × 2/5 = B A=5B/2 B × 7/9 = C 5B/2 + B + 7B/9 = 770 77B/18 = 770 B =180 A = 5B/2 =5 × 180/2 = 450

Question: 7

Pick out the opposite word of ‘alleviate'.

Aaggrevate

Badoption

Caggravate

Daggregate

Answer:

C. aggravate

Question: 8

ഏത് രാജ്യമാണ് ആദ്യമായി ഇന്ത്യൻ പൗരന്മാർക്ക് ബയോമെട്രിക് വിസ (Biometric visa) സംവിധാനം നടപ്പിൽ വരുത്തിയത്?

Aഫ്രാൻസ്

Bഇംഗ്ലണ്ട്

Cജർമ്മനി

Dഇറ്റലി

Answer:

A. ഫ്രാൻസ്

Question: 9

2012 ഒക്ടോബർ ഒന്ന് തിങ്കളാഴ്ചയാണ് എന്നാൽ 2012 നവംബർ ഒന്ന് ഏത് ആഴ്ച ആയിരിക്കും?

Aചൊവ്വ

Bബുധൻ

Cവ്യാഴം

Dവെള്ളി

Answer:

C. വ്യാഴം

Question: 10

We will ______ next week.

Aset down

Bset off

Ctake down

Dput down

Answer:

B. set off

Explanation:

set off (യാത്ര ആരംഭിക്കുക).

Question: 11

Collective noun for ‘guns’ :

Abattery

Bbeam

Cbench

Dbale

Answer:

A. battery

Explanation:

A battery of guns A bench of judges A beam of light

Question: 12

No sooner _____ i closed my eyes than i fell asleep.

Ahad

Bwhen

Cas

Ddid

Answer:

A. had

Explanation:

 • If the second event occurs immediately after the first, we can express that idea using the structure no sooner … than.
 • Note that in this structure no sooner introduces the event that occurred first.
 • Eg:
 • No sooner had I arrived at the station than the train came. ( I came first and the train arrived right after me.)
 • No sooner had we heard the noise than we rushed to the spot.
 • No sooner had she finished one project than she started working on the next.
 • No sooner had I closed my eyes than I fell asleep.

Question: 13

ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?

Aജിബ്രാൾട്ടർ കടലിടുക്ക്

Bകോണ്‍സ്റ്റാന്‍റിനേപ്പിള്‍

Cമലാക്ക കടലിടുക്ക്

Dമഗല്ലൻ കടലിടുക്ക്

Answer:

A. ജിബ്രാൾട്ടർ കടലിടുക്ക്

Question: 14

പോകേണ്ടത് പോയാലേ വേണ്ടത് തോന്നു :

AA stitch on time saves nine

BEverybody is wise after the event

CMake hay while sun shines

DToo many cooks spoil the soup

Answer:

B. Everybody is wise after the event

Question: 15

TCP stands for :

ATransport Control Processing

BTransport Control Protocol

CTransmission Control Processing

DTransmission Control Protocol

Answer:

D. Transmission Control Protocol

Question: 16

One of my cousins ....... a doctor.

Awere

Bare

Cis

Dhas

Answer:

C. is

Explanation:

ഈ ചോദ്യം ഒരു subject - verb agreement ആണ്. Subject നു ആനുപാതികമായി verb എഴുതുന്നതിനെ ആണ് subject - verb agreement എന്ന് പറയുന്നത്. One of നു ശേഷം plural noun ഉം singular verb ഉം ആണ്. എന്നാൽ, One of നു ശേഷം plural noun ഉം അതിനു ശേഷം relative pronoun ഉം വന്നാൽ plural verb ഉപയോഗിക്കണം. Relative pronouns : who, whom, whose, which, what, that.

Question: 17

ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aദ്യര്യം കൂടുക

Bഭയപ്പെടുത്തുക

Cഅഭയചകിതമായ ഒരു കാര്യം കാട്ടി പേടിപ്പിക്കുക

Dതല്ലുകിട്ടുക

Answer:

C. അഭയചകിതമായ ഒരു കാര്യം കാട്ടി പേടിപ്പിക്കുക

Question: 18

അന്വേഷണം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

Aഓദനം

Bനികാരം

Cവിപ്രകാരം

Dവിചയനം

Answer:

D. വിചയനം

Question: 19

അധോഗതി എന്ന വാക്കിന്റെ വിപരീത പദം ഏത്

Aഉദ്ഗതി

Bഅണിയം

Cകനിഷ്ഠന്‍

Dഊഷരം

Answer:

A. ഉദ്ഗതി

Question: 20

Many _____ boy has played well.

Aa

Ban

Cthe

Dno article

Answer:

A. a

Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ Boy എന്ന വാക്കു തുടങ്ങുന്നത് consonant sound ൽ ആയതിനാൽ a ഉപയോഗിക്കുന്നു

Question: 21

The pardon was a ..... for their help in releasing hostages.

Ain situ

Bbete noire

CQuid pro quo

Ddeja vu

Answer:

C. Quid pro quo

Explanation:

Quid pro quo=ഒന്നിനുപകരം മറ്റൊന്ന്‌

Question: 22

ഒരു കച്ചവടക്കാരൻ ഒരു സാധനത്തിന്റെ വില 10% വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാധനത്തിന്റെ ഇപ്പോഴത്തെ വിലയിലുള്ള മാറ്റമെന്ത് ?

A10% ലാഭം

B1% ലാഭം

C10% നഷ്ടം

D1% നഷ്ടം

Answer:

D. 1% നഷ്ടം

Explanation:

സാധനത്തിന്റെ വില 100 ആയി എടുത്താൽ, 10% വർധിപ്പിക്കുമ്പോൾ 110 ആകും ഡിസ്കൗണ്ടിൽ വിറ്റാൽ വിറ്റ വില = 110 × 90/100 = 99 1% നഷ്ടം

Question: 23

താഴെ തന്നിരിക്കുന്നവയിൽ വലിയ സംഖ്യ ഏത് ?

A1/4

B1/2

C1/3

D1/5

Answer:

B. 1/2

Question: 24

കുവൈത്തിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ ?

Aഗായത്രി കുമാർ

Bസിബി ജോർജ്

Cഅരുൺ കുമാർ സിംഗ്

Dതരൺജിത്ത് സിംഗ്

Answer:

B. സിബി ജോർജ്

Question: 25

മാർത്താണ്ഡവർമ്മയുടെ ഭരണകാലം ഏതായിരുന്നു?

A1629-1658

B1729-1758

C1829-1858

D1711-1723

Answer:

B. 1729-1758

Question: 26

25 പേരുടെ ശരാശരി വയസ്സ് 31. ശരാശരി കണക്കാക്കിയപ്പോൾ ഒരാളുടെ വയസ്സ് 25 എന്നതിനുപകരം 35 എന്ന് എടുത്തു. എന്നാൽ യഥാർഥ ശരാശരി എത്ര?

A30.2

B30.6

C31.2

D31.7

Answer:

B. 30.6

Explanation:

25 പേരുടെ ആകെ വയസ്സ് = 25 × 31= 775 യഥാർഥ തുക = 775-35+25 = 765 ശരാശരി = 765/25 =30.6

Question: 27

p:q= 5:3, q:r = 7:4 ആയാൽ p:q:r എത്ര?

A35:15:13

B4:7:9

C35:21:12

D1:2:3

Answer:

C. 35:21:12

Explanation:

p:q:r= 5x7:7x3:3x4 =35:21:12

Question: 28

100 ആളുകളുള്ള ഒരു വരിയിൽ രാധ മുന്നിൽനിന്ന് 10-ാമതും രജനി പിറകിൽനിന്ന് 20-ാമതും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര ആളുകളുണ്ട് ?

A10

B20

C70

D100

Answer:

C. 70

Explanation:

ഇടയിലുള്ള ആൾക്കാർ = ആകെ എണ്ണം - അവരുടെ സ്ഥാനങ്ങളുടെ തുക =100 - (10+20) = 100-30 = 70

Question: 29

ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ് ?

Aനവംബർ 12

Bഡിസംബർ 12

Cജൂൺ 12

Dജനുവരി 12

Answer:

A. നവംബർ 12

Question: 30

പൂവും പുല്ലും ചിഹ്നമായിട്ടുള്ള ദേശീയ പാർട്ടി ഏതാണ് ?

Aആം ആദ്മി

Bതൃണമൂൽ കോൺഗ്രസ്

Cതെലുഗു ദേശം പാർട്ടി

Dപി ഡി പി

Answer:

B. തൃണമൂൽ കോൺഗ്രസ്

Question: 31

Avoid _____ silly mistakes.

Amaking

Bmake

Cmakes

Dmade

Answer:

A. making

Explanation:

avoid എന്നതിന് ശേഷം gerund ഉപയോഗിക്കണം

Question: 32

ഡോക്ടർസ് വിതൗട് ബോർഡറിൻ്റെ ആസ്ഥാനം എവിടെയാണ് ?

Aവാഷിംഗ്‌ടൺ

Bന്യൂയോർക്ക്

Cപാരീസ്

Dജനീവ

Answer:

D. ജനീവ

Question: 33

അന്താരാഷ്‌ട്ര തപാൽ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?

A189

B194

C191

D192

Answer:

D. 192

Question: 34

കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?

Aകുംഭം

Bമീനം

Cമേടം

Dചിങ്ങം

Answer:

B. മീനം

Explanation:

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്നു

Question: 35

യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ?

Aയൂക്കി ഭാംബ്രി

Bയുക്ക സാട്ടോ

Cപൂജ ഡണ്ട

Dഇവയൊന്നുമല്ല

Answer:

C. പൂജ ഡണ്ട

Explanation:

പ്രഥമ യൂത്ത് ഒളിമ്പിക്സിന് വേദിയായ നഗരം- സിംഗപ്പൂർ പ്രഥമ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം 2010

Question: 36

പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം ഏത് ?

Aജനുവരി 5

Bമാർച്ച് 15

Cജൂൺ 5

Dഒക്ടോബർ 25

Answer:

C. ജൂൺ 5

Question: 37

കർണാടക സംഗീതത്തിന്റെ പിതാവ് ?

Aസ്വാതിതിരുനാൾ

Bത്യാഗരാജ സ്വാമികൾ

Cപുരന്ദരദാസ്

Dമുത്തുസ്വാമി ദീക്ഷിതർ

Answer:

C. പുരന്ദരദാസ്

Question: 38

ആരുടെ ഭരണകാലത്താണ് സയൻസ് ആൻഡ് ടെക്നോളജി എന്ന വകുപ്പ് ആരംഭിച്ചത് ?

Aരാജീവ് ഗാന്ധി

Bലാൽ ബഹാദൂർ ശാസ്ത്രി

Cഅടൽ ബിഹാരി വാജ്‌പേയ്

Dഇന്ദിര ഗാന്ധി

Answer:

D. ഇന്ദിര ഗാന്ധി

Explanation:

ഡിപ്പാർട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി : • രൂപീകൃതമായത് - 1971 (ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് ) • ആദ്യത്തെ സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രി - സി. സുബ്രഹ്മണ്യം • ഇപ്പോളത്തെ കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രി - ഡോ. ഹർഷവർധൻ • സയൻസ് & ടെക്നോളജി വകുപ്പ് മന്ത്രിയായ മലയാളി - വയലാർ രവി

Question: 39

Biju said that he _______ reach there tomorrow.

Amight

Bmay

Cwill

Dshould

Answer:

A. might

Explanation:

Main clause past tense ലാണെങ്കിൽ subordinate clause ൽ 'may' യുടെ past form ആയി 'might' ഉപയോഗിക്കുന്നു

Question: 40

ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം ?

Aജനുവരി 10

Bനവംബർ 2

Cഡിസംബർ 2

Dഫെബ്രുവരി 10

Answer:

C. ഡിസംബർ 2

Question: 41

ഇന്ത്യയിൽ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ് ?

Aജോസഫ് മേരി സ്ക്വാഡ്

Bപവൻ നേഗി

Cടാർമോൻ മാർക്കോ

Dആരിഫ് അസിം

Answer:

D. ആരിഫ് അസിം

Question: 42

11 , 8 , 4 , -1 , _____ അടുത്ത സംഖ്യ ?

A-6

B-8

C-7

D-5

Answer:

C. -7

Explanation:

3 , 4 , 5 എന്നി സംഖ്യകൾ കുറച്ചു . ഇനി അടുത്ത സംഖ്യ ലഭിക്കാൻ 6 കുറക്കുക

Question: 43

Synonym of the word 'Nupitals':

AWedding

BDeath

CBirth

DDisaster

Answer:

A. Wedding

Question: 44

പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഭരതനാട്യം

Bമോഹിനിയാട്ടം

Cകുച്ചിപ്പിടി

Dനാടോടിനൃത്തം

Answer:

A. ഭരതനാട്യം

Question: 45

കേരള ഗവർണറായ രണ്ടാമത്തെ വനിത?

Aജ്യോതി വെങ്കിടാചലം

Bഷീല ദീക്ഷിത്

Cരാം ദുലാരി സിൻഹ

Dഫാത്തിമ ബീവി

Answer:

C. രാം ദുലാരി സിൻഹ

Question: 46

നാടകത്തിന് സംവിധായകൻ എന്ന പോലെ പത്രത്തിന് ആരാണ് ?

Aപ്രസ്സ്

Bഉടമസ്ഥൻ

Cറിപ്പോർട്ടർ

Dഎഡിറ്റർ

Answer:

D. എഡിറ്റർ

Question: 47

ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?

Aട്രേഡ് പോളിസി

Bമോണിറ്ററി പോളിസി

Cഇൻഡസ്ട്രിയൽ പോളിസി

Dഫിസ്കൽ പോളിസി

Answer:

D. ഫിസ്കൽ പോളിസി

Question: 48

ഗ്ലാനോസ്ത്, പെരിസ്‌ട്രോയ്ക്ക എന്നിവ ആരുമായി ബന്ധപ്പെട്ടതാണ് ?

Aമിഖായേൽ ഗോർബച്ചേവ്

Bജോർജി മെലങ്കോവ്

Cകോൺസ്റ്റാൻറ്റിൻ ചെർണെങ്കോ

Dയുറി ആന്ത്രോപോവ്

Answer:

A. മിഖായേൽ ഗോർബച്ചേവ്

Question: 49

സോഷ്യൽ നെറ്റ്‌വർക്കിങ്ങിനായി ഉപയോഗിക്കാനാവാത്ത മൊബൈൽ അപ്ലിക്കേഷൻ തിരഞ്ഞെടുക്കുക :

Aവാട്ട്സ് അപ്പ്

BIRCTC റെയിൽ കണക്ട്

Cട്വിറ്റർ

Dഫേസ്ബുക്

Answer:

B. IRCTC റെയിൽ കണക്ട്

Explanation:

ട്രെയിൻ ബുക്കിങ്ങിനും മറ്റും ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷനാണ് IRCTC റെയിൽ കണക്ട്.

Question: 50

ഒരു നിശ്ചിത തുകയ്ക്ക് 5 % പലിശ നിരക്കിൽ 4 വർഷത്തേക്കുള്ള പലിശ 48 രൂപ ആയാൽ 5 വർഷത്തേക്ക് 4% പലിശ നിരക്കിലുള്ള പലിശ കാണുക ?

A48

B44

C56

D106

Answer:

A. 48

Question: 51

മനഃശാസ്ത്രജ്ഞനും യുക്തിവാദിയുമായിരുന്ന ഡോ. എ.ടി. കോവൂരിൻ്റെ കേസ് ഡയറിയെ ആധാരമാക്കി നിർമിച്ച ചലച്ചിത്രം ഏതാണ് ?

Aഗദ്ദാമ

Bപാലേരി മാണിക്യം

Cപുനർജന്മം

Dഅമ്മ അറിയാൻ

Answer:

C. പുനർജന്മം

Question: 52

അസംഘടിത തൊഴിലാളികളുടെ വിവരം ശേഖരിക്കുന്ന പോർട്ടലാണ് ?

Aഇ - മധദ്

Bഇ - ക്ഷേമ

Cഇ - സുരക്ഷ

Dഇ - ശ്രം

Answer:

D. ഇ - ശ്രം

Question: 53

പദശുദ്ധി വരുത്തുക : യഥോചിഥം

Aയഥോചിദം

Bയഥോചിതം

Cയഥോജിതം

Dയാചിതം

Answer:

B. യഥോചിതം

Question: 54

ഉള് + മ

Aഉണ്മ

Bഉന്മ

Cഉത്മ

Dഉൽമ

Answer:

A. ഉണ്മ

Question: 55

3, 7, 23, 95, ?

A128

B479

C575

D319

Answer:

B. 479

Explanation:

3x2 +1=7 7x3+2=23 23x4 +3=95 95x5+4=479

Question: 56

15 രൂപ വിലയുള്ള 2 ബുക്കം 7 രൂപ വിലയുള്ള 2 പേനകയും വാങ്ങിയ ബാബു 100 രൂപ കൊടുത്തു. അയാൾക്ക് എത്ര രൂപ ബാക്കി കിട്ടും?

A56

B63

C73

D18

Answer:

A. 56

Question: 57

4/5 ന്റെ 3/7 ഭാഗം എത്ര?

A12/35

B28/15

C35/12

D7/12

Answer:

A. 12/35

Explanation:

4/5 ന്റെ 3/7 ഭാഗം = 4/5 × 3/7 = 12/35

Question: 58

ഒരു ടാങ്ക് അതിന്റെ 3/4 ഭാഗം വെള്ളം നിറച്ചിരിയ്ക്കുന്നു. 5 ലിറ്റർ വെള്ളം കൂടി ഒഴിച്ചാൽ അതിന്റെ 4/5 ഭാഗം നിറയുമെങ്കിൽ ടാങ്കിന്റെ യഥാർത്ഥ ശേഷി എത്ര ?

A100 ലിറ്റർ

B120 ലിറ്റർ

C50 ലിറ്റർ

D110 ലിറ്റർ

Answer:

A. 100 ലിറ്റർ

Explanation:

ടാങ്കിന്റെ 45\frac{4}{5} ഭാഗവും 34\frac{3}{4} ഭാഗവും തമ്മിലുള്ള വ്യത്യാസം 5 ലിറ്റർ ആണ് 

4534\frac{4}{5} - \frac{3}{4} ഭാഗം = 5

161520\frac{16-15}{20} = 120\frac{1}{20} = 5 

ടാങ്കിന്റെ 120\frac{1}{20} ഭാഗം 5 ആണെങ്കിൽ ആകെ ശേഷി = 20×520 \times 5 = 100 ലിറ്റർ   

Question: 59

WHO അംഗീകാരം നൽകിയ ലോകത്തിലെ ആദ്യ മലേറിയ വാക്സിൻ ഏതാണ് ?

Aമോസ്ക്വിരിക്സ്

Bഅക്കോഫിൽ

Cആഡ്സിർക

Dസിർറ്റുറോ

Answer:

A. മോസ്ക്വിരിക്സ്

Question: 60

Megha walks 10 km towards North. She turns right and walks 15 km. She turns right and walks 20 km. She turns right and walks 15 km. How far (in km) is she from her starting point?

A5

B10

C15

D12

Answer:

B. 10

Question: 61

Which word is correctly spelt ?

Aninety

Bfourty

Cgrammer

Dcalender

Answer:

A. ninety

Explanation:

Correct Spellings : Forty, Grammar, Calendar

Question: 62

2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?

Aടി ഡി രാമകൃഷ്ണൻ

Bബെന്യാമിൻ

Cമുരുകൻ കാട്ടാക്കട

Dഎം മുകുന്ദൻ

Answer:

D. എം മുകുന്ദൻ

Question: 63

2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?

A4

B14

C16

D20

Answer:

C. 16

Explanation:

സമാന്തര ശ്രേണിയിലെ അവസാന പദത്തിന്റെ മൂല്യം. = a + (n - 1)d അറുപത്തിയെട്ടാം പദം = a + 67d എഴുപത്തിരണ്ടാം പദം = a + 71d വ്യത്യാസം = a + 71d - [ a + 67d] = 4d d, രണ്ട് പദങ്ങൾ തമ്മിലുള്ള പൊതുവായ വ്യത്യാസമാണ് d = 4 വ്യത്യാസം = 4d = 16

Question: 64

Maya knew ______ he needed to hurry up.

Aif

Bso

Cafter

Dthat

Answer:

D. that

Explanation:

That is used to show certainty/surety.

Question: 65

I said to Manu , " Don't pluck the flowers ."

AI ordered Manu to pluck the flowers.

BI order Manu not to pluck the flowers.

CI ordered Manu not to pluck the flowers.

DI ordered to pluck the flowers.

Answer:

C. I ordered Manu not to pluck the flowers.

Explanation:

Form of indirect speech of negative sentence is :- Subject + reporting verb + object + not + to + balance of the question.

Question: 66

സയൻറിഫിക് പോളിസി റസല്യൂഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ഇന്ത്യയിൽ ശാസ്ത്ര സംരംഭങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയ്ക്കും രൂപം കുറിച്ചത് സയൻറിഫിക് പോളിസി റെസല്യൂഷനാണ്.

2.രാഷ്ട്ര നിർമ്മാണത്തിന് ഉതകുന്ന ശാസ്ത്രാവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതും സയൻറിഫിക്  പോളിസി റസല്യൂഷൻന്റെ ഒരു മുഖ്യ ലക്ഷ്യമായിരുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

ഇന്ത്യയിൽ ശാസ്ത്ര സംരംഭങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയ്ക്കും രൂപം കുറിച്ചത് സയൻറിഫിക് പോളിസി റെസല്യൂഷനാണ്.രാഷ്ട്ര നിർമ്മാണത്തിന് ഉതകുന്ന ശാസ്ത്രാവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതും സയൻറിഫിക് പോളിസി റസല്യൂഷൻന്റെ ഒരു മുഖ്യ ലക്ഷ്യമായിരുന്നു.

Question: 67

" ഇവിടം" പിരിച്ചെഴുതുക

Aഇവ + ഇടം

Bഇവി + ഇടം

Cഈ + ഇടം

Dഇ + ഇടം

Answer:

D. ഇ + ഇടം

Question: 68

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ സ്ഥാപിതമായത് ?

A1965 ഓഗസ്റ്റ് 1

B1969 ഓഗസ്റ്റ് 1

C1965 ഓഗസ്റ്റ് 15

D1969 ഓഗസ്റ്റ് 15

Answer:

D. 1969 ഓഗസ്റ്റ് 15

Question: 69

'hood' in the word 'childhood' is a

APrefix

BPreposition

CSuffix

DNone of these

Answer:

C. Suffix

Explanation:

Childhood means കുട്ടിക്കാലം .

Question: 70

Mutual agreement to marry :

AEspousal

BLiking

CLoving

DMarriage

Answer:

A. Espousal

Question: 71

i) എവറസ്റ്റ് - വിന്ധ്യാപർവതം 

ii) വിന്ധ്യാപർവതം - ഉപദ്വീപീയ പീഠഭൂമി 

iii) ആരവല്ലി - പശ്ചിമഘട്ടം 

iv) പൂർവഘട്ടം - സിവാലിക് 

ഇവയിൽ ശരിയായ ജോഡി ഏത് ? 

Aii

Bi

Ci & ii

Dii & iv

Answer:

A. ii

Question: 72

She would rather we had stayed till tomorrow , Edit the sentence .

AShe would rather we have stayed till tomorrow.

BShe would rather we staying till tomorrow.

CShe would rather we stayed till tomorrow.

DShe would rather we stays till tomorrow.

Answer:

C. She would rather we stayed till tomorrow.

Explanation:

Subject + would rather + v1 . Eg: I would rather cook than wash the dishes. Subject + would rather + another subject + v2 . Eg: I would rather you stayed at home tonight.

Question: 73

സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന തുകയുടെ പരിധിയുമായി ബന്ധപ്പെട്ട് അനുയോജ്യമായ ജോഡി കണ്ടെത്തുക.

A. ലോക്‌സഭാ മണ്ഡലത്തില്‍ a. 75 ലക്ഷം രൂപവരെ
B. നിയമസഭാ മണ്ഡലത്തില്‍b. 28 ലക്ഷം വരെ
C. കേന്ദ്ര ഭരണ പ്രദേശത്തെ ലോക്‌സഭാ മണ്ഡലത്തിൽc. 95 ലക്ഷം രൂപ വരെ
D. കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭാ മണ്ഡലങ്ങളിൽd. 40 ലക്ഷം രൂപ വരെ

AA-c, B-d, C-a, D-b

BA-d, B-a, C-b, D-c

CA-d, B-a, C-c, D-b

DA-b, B-c, C-a, D-d

Answer:

A. A-c, B-d, C-a, D-b

Question: 74

ചേരുംപടി ചേർക്കുക.

1. അനുച്ഛേദം 40          -         (a) ജോലി ചെയ്യുന്നതിനുള്ള അവകാശം

2.അനുച്ഛേദം 41            -          (b) മദ്യനിരോധനം 

3.അനുച്ഛേദം 44            -          (c) ഏകീകൃത സിവിൽകോഡ് 

4.അനുച്ഛേദം 47            -          (d) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം 

A1-(a),2-(b),3-(d),4-(c)

B1-(d),2-(b),3-(c),4-(a)

C1-(c),2-(d),3-(a),4-(b)

D1-(d),2-(a),3-(c),4-(b)

Answer:

D. 1-(d),2-(a),3-(c),4-(b)

Question: 75

റിപ്പബ്ലിക് ഡേ പരേഡിൽ സാഹസിക അഭ്യാസം നടത്തുന്ന സെക്യൂരിറ്റി ഫോഴ്സ് വനിത സൈനിക വിഭാഗം ' സീമ ഭവാനി ' ഏത് വർഷമാണ് രൂപീകൃതമായത് ?

A2015

B2016

C2018

D2019

Answer:

B. 2016

Question: 76

ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

 1. ലോകത്ത് ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം കാനഡയാണ്  
 2. ഏഷ്യയിൽ ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം - ഇന്തോനേഷ്യ  
 3. 1998 മുതൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 8 രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുന്നു  
 4. ഒരു നോട്ടിക്കൽ മൈൽ = 1.852 മീറ്റർ  
 5. ഒരു ഫാത്തം = 1829 മീറ്റർ 

A1 , 2 , 3 ശരി

B2 , 3 , 4 ശരി

C1 , 2 , 4 , 5 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3 ശരി

Explanation:

🔹 ലോകത്ത് ഏറ്റവുമധികം സമുദ്രാതിർത്തിയുള്ള രാജ്യം കാനഡയാണ് 🔹 ഏഷ്യയിൽ ഏറ്റവും കൂടിയ സമുദ്രാതിർത്തിയുള്ള രാജ്യം - ഇന്തോനേഷ്യ 🔹 1998 മുതൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 8 രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുന്നു 🔹 ഒരു നോട്ടിക്കൽ മൈൽ = 1852 മീറ്റർ 🔹 ഒരു ഫാത്തം = 1.829 മീറ്റർ

Question: 77

_________ the text and answer the question that follow. Choose the correct phrasal verb .

AGo with

BGo away

CGo through

DGo down

Answer:

C. Go through

Explanation:

Go through : പരിശോധിക്കുക Go away : രക്ഷപ്പെടല്‍ Go with : യോജിക്കുക Go down : കുറയുക

Question: 78

ഫെബ്രുവരി വിപ്ലവവുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.

2.ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Explanation:

ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യയുടെ തുടർച്ചയായ പങ്കാളിത്തം രാജ്യത്തിനകത്ത് പലസ്ഥലങ്ങളിലും ക്ഷാമം സൃഷ്ടിച്ചു.ഫെബ്രുവരി വിപ്ലവത്തിന്റെ തലേദിവസം, നഗരത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടായി,ഇതിനെ തുടർന്ന് റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ പ്രതിഷേധിച്ചു.ക്രമേണ സൈനികരും പ്രതിഷേധത്തിൽ പങ്കുചേരുകയും 1917 മാർച്ച് 12-ന് സെന്റ്.പീറ്റേഴ്‌സ്ബർഗ് വിപ്ലവകാരികൾ കീഴടക്കുകയും ചെയ്തു

Question: 79

നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?

Aപുതുച്ചേരി

Bആൻഡമാൻ & നിക്കോബാർ

Cജമ്മു കശ്മീർ

Dലഡാക്

Answer:

C. ജമ്മു കശ്മീർ

Explanation:

ഇന്ത്യയുടെ ദേശീയ ഏകജാലക സംവിധാനം നിക്ഷേപകരെ അവരുടെ ബിസിനസ് ആവശ്യകതകൾക്കനുസരിച്ച് തിരിച്ചറിയുന്നതിനും അപേക്ഷിക്കുന്നതിനും സഹായിക്കുന്നതിനുള്ള ഒരു ഉപദേശക ഗൈഡായി നിർമ്മിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. 32 കേന്ദ്ര വകുപ്പുകളും 14 സംസ്ഥാനങ്ങളും ഈ സംവിധാനത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. 2021 സെപ്റ്റംബറിലാണ് ഈ പ്ലാറ്റ്ഫോം സോഫ്റ്റ് ലോഞ്ച് ചെയ്തത്.

Question: 80

"ബുദ്ധിയെ സംബന്ധിച്ച്" ഒറ്റപ്പദം ഏത്?

Aബൗദ്ധീകം

Bബുധൻ

Cബൗദ്ധികം

Dബൗദ്ധൻ

Answer:

C. ബൗദ്ധികം

Question: 81

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്

1.മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണി ആയിരുന്നു അഹല്യഭായി ഹോൾക്കർ. 

2.ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യ ഭായിയാണ്.

3.1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.

4.1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.

 

A1,2 മാത്രം.

B4 മാത്രം.

C3 മാത്രം.

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

 • മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ ഒരു റാണിയായിരുന്നു അഹല്യഭായ് ഹോൾക്കർ.
 • 1754ലെ കുംഭേർ യുദ്ധത്തിൽ അഹല്യാഭായിയുടെ ഭർത്താവായ ഘാണ്ഡറാവു ഹോൾക്കർ മരിച്ചു.
 • ഇതിനു ശേഷം ഭരണം കയ്യാളിയിരുന്ന ഭർതൃപിതാവും മരിച്ചതിനെത്തൂടർന്നാണു് അഹല്യയ്ക്ക് മാൾവയുടെ അധിപതിയാകേണ്ടി വന്നത്.
 • 1767 മുതൽ 1795 വരെയായിരുന്നു അഹല്യ ഭായിയുടെ ഭരണകാലം.
 • അരാജകത്വത്തിൽ നിന്നും അക്രമികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞത് അഹല്യ ഭായിയുടെ ഒരു ഭരണനേട്ടമായി കണക്കാക്കുന്നു.
 • ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യഭായിയാണു്.
 • ഇവരുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിനു് ദേവി അഹല്യഭായ് ഹോൾക്കർ വിമാനത്താവളം ഏന്നാണ് പേരു നൽകിയിരിക്കുന്നത്.
 • 1776 ൽ കാശി വിശ്വനാഥ ക്ഷേത്രം പുനരുദ്ധരിച്ചത് അഹല്യ ഭായിയായിരുന്നു.

Question: 82

ഒരു വാക്യം /ആശയം/പദം വീണ്ടും എടുത്തുപറയുന്നതിനെ -------- എന്നു പറയുന്നു?

Aപൗനരുക്ത്യം

Bപ്രക്രമഭംഗം

Cസമുച്ചയ വികല്പ ദോഷം

Dപദദോഷം

Answer:

A. പൗനരുക്ത്യം

Question: 83

Had they invited me ? change into passive voice.

AHad I been invited by them.

BHas I been invited by them.

CHave I been invited by them.

DWas I been invited by them.

Answer:

A. Had I been invited by them.

Explanation:

Hadൽ തുടങ്ങുന്ന question നെ passive voiceൽ ആക്കുന്ന വിധം: Had+ object + been + V3 + by + subject. ഇവിടെ auxiliary verb ആയിട്ടു active voiceൽ തന്നിട്ട് ഉള്ള 'had' തന്നെ എഴുതണം. object ആയ "me" passive ലേക്ക് മാറുമ്പോൾ 'I' ആകും. അതിനു ശേഷം been ഉപയോഗിക്കണം. അതിനു ശേഷം invite ന്റെ V3 form ആയ invited എഴുതണം. അതിനു ശേഷം by എഴുതണം. subject ആയ 'they' passive ലേക് മാറ്റുമ്പോൾ 'them' ആകും.

Question: 84

ഇവയിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ? 

1) നിർദേശകതത്വങ്ങളുടെ വ്യാപ്തി പരിമിതമാണ്.

2) നിർദേശകതത്വങ്ങൾ ഒരു ക്ഷേമരാഷ്ടത്തിൻ്റെ  ആശയാദർശങ്ങളെ ഉൾക്കൊള്ളുന്നു

3) നിർദേശകതത്വങ്ങൾ ന്യായവാദാർഹങ്ങളല്ല. നടപ്പിലാക്കപ്പെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കഴിയില്ല.

4) നിർദേശകതത്വങ്ങൾ പരസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നു. 

A1, 2

B2, 3

C1, 2, 3

D1, 2, 3, 4

Answer:

B. 2, 3

Explanation:

ആർട്ടിക്കിൾ 37 ൽ നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്നു

Question: 85

ഇവയിൽ ഏതെല്ലാം പഞ്ചവത്സര പദ്ധതികളാണ് ലക്ഷ്യമിട്ടതിനേക്കാൾ കുറഞ്ഞ വളർച്ചാനിരക്കു രേഖപ്പെടുത്തിയത്?

1) ഒൻപതാം പഞ്ചവത്സര പദ്ധതി 

2) ഒന്നാം പഞ്ചവത്സര പദ്ധതി 

3) പത്താം പഞ്ചവത്സര പദ്ധതി 

4) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

A3, 4

B2, 4

C1, 3

D1, 4

Answer:

C. 1, 3

Explanation:

പത്താം പഞ്ചവൽസര പദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നീരക്ക്‌ 8.1% ആയിരുന്നു എന്നാൽ നേടിയെടുത്ത വളർച്ചാനിരക്ക് 7.7% ആണ്

Question: 86

2022 മിയാമി ഓപ്പൺ വനിതാ ടെന്നീസ് ടൂർണ്ണമെന്റ് കിരീടം നേടിയത് ?

Aനവോമി ഒസാക്ക

Bസിമോണ ഹാലപ്പ

Cഇഗാ സ്വിറ്റെക്

Dബർബോറ ക്രെജിക്കോവ

Answer:

C. ഇഗാ സ്വിറ്റെക്

Explanation:

ഒരേ സീസണില്‍ ഡബ്ല്യുടിഎ 1000 സീരീസ് കിരീടങ്ങളായ ഇന്ത്യന്‍ വെയ്‌ല്‍സും മിയാമി ഓപ്പണും നേടുന്ന നാലാമത്തെ താരാമാണ്.

Question: 87

ചാലിയാർ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?

Aതിരുനാവായ

Bബേപ്പൂർ

Cകാപ്പാട്

Dപൊന്നാനി

Answer:

B. ബേപ്പൂർ

Explanation:

പശ്ചിമഘട്ടത്തിലുള്ള ഇളമ്പാരി മലകളിൽ നിന്നുമാണ്‌ ചാലിയാർ ഉൽഭവിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഇളമ്പാരി മലകൾ. കൂടുതൽ ദൂരവും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ചാലിയാർ‍ 17 കിലോമീറ്ററോളം കോഴിക്കോടിനും മലപ്പുറത്തിനും ഇടക്കുള്ള അതിർത്തി തീർക്കുന്നു. അതിനുശേഷം കടലിലേക്കുള്ള അവസാനത്തെ 10 കിലോമീറ്റർ പുഴ കോഴിക്കോട്ടിലൂടെ ഒഴുകി ബേപ്പൂരിൽ,വച്ച് അറബിക്കടലിൽ ചേരുന്നു.

Question: 88

ടെന്നിസ് മേഖലയില്‍ മികച്ച കഴിവുകളെ കണ്ടെത്തി അവരെ ലോകോത്തര കളിക്കാരായി മാറ്റുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?

Aകിക്കോഫ്

Bസ്‌പ്ലാഷ്

CACE

Dഹൂപ്‌സ്

Answer:

C. ACE

Explanation:

ഫുട്‌ബോളിനായി കിക്കോഫ്, ബാസ്‌കറ്റ്‌ ബോളിനായി ഹൂപ്‌സ്, നീന്തലിനായി സ്‌പ്ലാഷ്, അത്‌ലറ്റിക്‌സിനായി സ്‌പ്രിന്റ്‌, ജൂഡോയ്‌ക്കായി ജൂഡോക്ക, ബോക്‌സിങ്ങിനായി പഞ്ച് എന്നീ പരിശീലനപരിപാടികളും സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Question: 89

ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?

A20% ലാഭം

B20% നഷ്ടം

C4% ലാഭം

D4% നഷ്ടം

Answer:

D. 4% നഷ്ടം

Explanation:

ലാഭത്തിനു വിറ്റ കസേരയുടെ വാങ്ങിയ വില = P P × 120/100 = 600 P = 500 നഷ്ടത്തിന് വിറ്റ കസേരയുടെ വാങ്ങിയ വില = L L × 80/100 = 600 L = 750 ആകെ വാങ്ങിയ വില = 500 + 750 = 1250 വിറ്റ വില = 600 + 600 = 1200 നഷ്ടം = 1250 - 1200 = 50 ശതമാനം = [50/1250] × 100 = 4 % Note : വിറ്റവില തുല്യമാണെങ്കിൽ, ഒരേ ശതമാനം ലാഭവും നഷ്ടവും സംഭവിച്ചാൽ (x²/100)% നഷ്ടം സംഭവിക്കും.

Question: 90

തന്നിരിക്കുന്ന വാക്യത്തിൽ 'x' ചിഹ്നം '+' നെയും "+' ചിഹ്നം ' ÷ ' നെയും ' -' ചിഹ്നം 'x' നെയും ÷' ചിഹ്നം "-' നെയും സൂചിപ്പിക്കുന്നു എങ്കിൽ 8 x 6 - 5 +3 ÷ 1 ന്റെ വില എത്ര ?

A15

B16

C17

D18

Answer:

C. 17

Explanation:

8 × 6 - 5 +3 ÷ 1 = 8 + 6 × 5 ÷ 3 - 1 = 8 + 10 - 1 = 18 - 1 = 17

Question: 91

താഴെ തന്നിരിക്കുന്നതിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ധർമ്മം

2.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ  കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 323-A ൽ ആണ് 

3.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള അധികാരം  രാഷ്ട്രപതിക്ക് ആണ്.

4.പബ്ലിക് സർവീസിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുമായി  ബന്ധപ്പെട്ട കാര്യങ്ങളും സർവീസ്  കണ്ടീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടിയണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ നിയമിച്ചിരിക്കുന്നത്. 

A2 മാത്രം

B3 മാത്രം

C2 ഉം 3 ഉം

D1 ഉം 4 ഉം

Answer:

B. 3 മാത്രം

Explanation:

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള അധികാരം അനുച്ഛേദം 323 A പ്രകാരം പാർലമെന്റിൽ നിക്ഷിപ്തമായിരിക്കുന്നു.

Question: 92

ഇന്ത്യൻ ആസൂത്രണ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷൻ  ജവഹർലാൽ നെഹ്റു ആയിരുന്നു.

2. ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാധ്യക്ഷൻ മൊറാർജി ദേശായി ആയിരുന്നു.

3. ഇന്ത്യൻ ആസൂത്രണ കമ്മീഷൻ ആദ്യമായി നാഷണൽ 'ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട്' പ്രസിദ്ധീകരിച്ചത് 1998ലാണ്.

A1 മാത്രം.

B3 മാത്രം.

C1,2 മാത്രം.

D2,3 മാത്രം.

Answer:

A. 1 മാത്രം.

Explanation:

🔹പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്നു ആസൂത്രണ കമ്മീഷൻ. 🔹ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് 1950 മാർച്ച് 15 നാണ് ആസൂത്രണ കമ്മീഷൻ രൂപീകൃതമായത് . 🔹ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാനമന്ത്രിമാരാണ്.അതുകൊണ്ടു തന്നെ ഇതിന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു തന്നെ ആയിരുന്നു. 🔹ആസൂത്രണ കമ്മീഷൻറെ പ്രഥമ ഉപാധ്യക്ഷൻ ഗുൽസാരിലാൽ നന്ദ ആയിരുന്നു. 🔹2001-ലാണ് ആസൂത്രണ കമ്മീഷൻ ആദ്യമായി 'ഹ്യൂമൻ ഡെവലപ്മെൻറ് റിപ്പോർട്ട്' പ്രസിദ്ധീകരിച്ചത്

Question: 93

Find the wrong term in the series : 3,5,7,11,12,18,19,26

A7

B19

C18

D11

Answer:

B. 19

Question: 94

PxQ means 'P is the mother of Q' P + Q means 'P is the brother of Q' P - Q means 'P is the sister of Q' P÷Q means 'P is the father of Q' Which of the following shows 'A is the maternal uncle of B'?

AA ÷ C x D + B

BA x E ÷ D + B

CA + E ÷ B - C

DA + C x D - B

Answer:

D. A + C x D - B

Question: 95

The idiom ‘At an arm's length ’ means ?

Aa miserable life

Ba happy life

Cto keep away at a distance

DTo get into trouble

Answer:

C. to keep away at a distance

Explanation:

At an arm's length = to keep away at a distance (ഒരു കൈ നീളത്തിൽ) Eg:- One must keep anti-socialists at an arm's length.

Question: 96

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

 1. ഒരു ധാതുവിൻറെ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
 2. ഒരു ധാതുവിൻറെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ പരൽ ഘടനയും മുരടിക്കുന്നു .
 3. പരൽ ഘടന ഇല്ലാത്ത ധാതുക്കൾ അമോർഫസ്  ധാതുക്കൾ എന്നറിയപ്പെടുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Explanation:

 • ഓരോ ധാതുവിനും അതിൻ്റേതായ പരൽ ഘടനയുണ്ട്.ഈ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
 • ഒരു ധാതു പ്രകൃതിയിൽ രൂപീകൃതമാകുമ്പോൾ സ്വതന്ത്രമായി വികസിക്കുവാൻ സാഹചര്യമുണ്ടായാൽ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ പൂർണവളർച്ച പ്രാപിച്ചു അതിന്റേതായ നിശ്ചിത ക്രിസ്റ്റൽ രൂപം സ്വന്തമാക്കുന്നു. 
 • ഒരു ധാതുവിന്റെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ ക്രിസ്റ്റലിന്റെ  വളർച്ചയും മുരടിക്കുന്നു അതിന്റെ ഫലമായി അതിനു ക്രിസ്റ്റൽ രൂപം /പരൽ ഘടന ഉണ്ടാകുന്നില്ല. അത്തരം ധാതുക്കളെയാണ്  അമോർഫസ്  ധാതുക്കൾ എന്ന് വിളിക്കുന്നത്.

Question: 97

താഴെപ്പറയുന്നവയിൽ ധനനയവുമായി (Fiscal Policy] ബന്ധപ്പെട്ട തെറ്റായ വസ്തുത/വസ്തുതകൾ ഏതെല്ലാം ?

a.പണപ്പെരുപ്പമുള്ളപ്പോൾ (Inflation] ഗവൺമെന്റ് ചെലവുകൾ കൂട്ടുന്നു.

b.പണച്ചുരുക്കമുള്ളപ്പോൾ (Deflation] നികുതി നിരക്കുകൾ കുറയ്ക്കുന്നു.

c.പണപ്പെരുപ്പമുള്ളപ്പോൾ ഗവൺമെന്റ് കടം വാങ്ങുന്നത് കുറയ്ക്കുന്നു.

Ab യും c യും മാത്രം.

Ba യും c യും മാത്രം.

Ca മാത്രം.

Da യും b യും മാത്രം.

Answer:

C. a മാത്രം.

Explanation:

 • നാണയത്തിന്റെ മൂല്യത്തകർച്ച മൂലം ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലുണ്ടാകുന്ന ദീർഘകാല വർദ്ധനവാണ് പണപ്പെരുപ്പം.
 • പണപ്പെരുപ്പം അഥവാ ഇൻഫ്ലേഷൻ ഉണ്ടാകുന്ന കാലഘട്ടങ്ങളിൽ ഗവൺമെന്റ് ചെലവുകൾ കുറയ്ക്കുകയാണ് ചെയ്യുന്നത്.

Question: 98

2022 കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ അചിന്ത ഷീലി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഭാരോദ്വഹനം

Bടേബിൾ ടെന്നീസ്

Cലോൺ ബോൾസ്

Dബോക്സിങ്

Answer:

A. ഭാരോദ്വഹനം

Explanation:

അചിന്ത ഷീലി ആകെ 313 കിലോ ഉയര്‍ത്തി കോമണ്‍വെല്‍ത്ത് ഗെയിംസ്‌ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

Question: 99

ബാങ്കിംഗ് മേഖലയിൽ ചെക്ക്കളുടെ പ്രോസസിംഗ്ഗിനു വേണ്ടി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?

Aബയോമെട്രിക്സ്

BOMR

CMICR

Dഇവയൊന്നുമല്ല

Answer:

C. MICR

Explanation:

 • ചെക്കുകളും മറ്റു ഡോക്യുമെന്റുകളും പ്രോസസ് ചെയ്യാനായി ബാങ്കുകൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് മാഗ്നറ്റിക് ഇങ്ക് കാരക്റ്റ‌ർ റെക്കഗ്നിഷൻ അല്ലെങ്കിൽ എം.ഐ.സി.ആർ.
 • ചെക്കിന്റെയോ വൗച്ചറുകളുടെയോ താഴെയായി എം.ഐ.സി.ആർ. ലൈൻ എന്നഭാഗത്താണ് വിവരം എൻകോഡ് ചെയ്യുന്നത്.
 • ഏതുതരം രേഖയാണിത്, ബാങ്കിന്റെ കോഡ്, ബാങ്കിലെ അക്കൗണ്ട് നമ്പർ, ചെക്കിന്റെ നമ്പർ, തുക, തുടങ്ങിയവയാണ് സാധാരണഗതിയിൽ ഈ കോഡിൽ ഉൾപ്പെടുത്തുന്നത്.
 • ഇത് ഡീകോഡ് ചെയ്യാനുള്ള ഉപകരണത്തിനെ എം.ഐ.സി.ആർ. കോഡ് റീഡർ എന്നു വിളിക്കുന്നു.

Question: 100

സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.

Aപിഷാരടി

Bമഹതി

Cഭഗവാൻ

Dഹസ്തി

Answer:

B. മഹതി