Question: 1

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aന്യൂഡല്‍ഹി

Bമുംബൈ

Cബാംഗ്ലൂര്‍

Dപൂനെ

Answer:

A. ന്യൂഡല്‍ഹി

Question: 2

അന്തർവാഹിനികളിലിരുന്നുകൊണ്ട് സമുദ്രോപരിതലത്തിലുള്ള ദൃശ്യങ്ങൾ കാണുവാൻ ഉപയോഗിക്കുന്നത് ഏത് ഉപകരണമാണ്?

Aപെരിസ്കോപ്പ്

Bടെലിസ്കോപ്പ്

Cകാലിഡോസ്കോപ്പ്

Dഇലക്ട്രോൺ മൈക്രോസ്കോപ്പ്

Answer:

A. പെരിസ്കോപ്പ്

Question: 3

ഒരു ചതുരത്തിന്റെ വീതി 10 സെ.മീ. വിസ്തീർണ്ണം 200 ചതുരശ്ര സെ.മീ. ആയാൽ നീളം:

A10

B15

C20

Dഇതൊന്നുമല്ല

Answer:

C. 20

Explanation:

വിസ്തീർണ്ണം = 200 = നീളം × വീതി വീതി = 10 നീളം × 10 = 200 നീളം = 20

Question: 4

കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം : -

Aപുലിജന്മം

Bസമതലം

Cഅമരാവതി

Dഗാന്ധി

Answer:

D. ഗാന്ധി

Question: 5

Unhygienic surroundings …….. health problems.

Agive rise to

Bbring into being

Ccall for

Dset in

Answer:

A. give rise to

Explanation:

give rise to (Idiom) : to cause something to happen or exist Here, give rise to is the right usage.

Question: 6

‘Crocodile sorrow’ is:

ASincere sorrow

BCrying

CInsincere sorrow

DNone of these

Answer:

C. Insincere sorrow

Question: 7

He was rather 'presumptuous' in his behavior (choose the word equivalent to the underlined word):

Arude

Bunwise

Cpessimistic

Dsarcastic

Answer:

A. rude

Explanation:

(of a person or their behaviour) failing to observe the limits of what is permitted or appropriate. "I hope I won't be considered presumptuous if I offer some advice"

Question: 8

The foreign word 'misogamist' means

Aone who hate marriage

Bone who hate females

Cone who hate males

Done who hate humans

Answer:

A. one who hate marriage

Explanation:

വിവാഹത്തെ വെറുക്കുന്നവൻ എന്ന അർത്ഥം വരുന്നു.

Question: 9

'പുത്രന്റെ ഭാര്യാ' ഒറ്റപ്പദം ഏത്

Aസ്നുഷ

Bനിനീഷു

Cവിവക്ഷ

Dനടേയൻ

Answer:

A. സ്നുഷ

Question: 10

അക്ഷരം പ്രതി എന്ന ശൈലിയുടെ അർത്ഥമെന്താണ്?

Aകൃത്യമായ രീതിയിൽ

Bഒറ്റപെട്ടു നിൽക്കുക

Cസ്നേഹത്തോടെ നിൽക്കുക

Dകോപം ഉണ്ടാകുക

Answer:

A. കൃത്യമായ രീതിയിൽ

Question: 11

Which is the word equal in meaning to 'Pester'?

ADisturb

BFollow

CInterfere

DInterrupt

Answer:

A. Disturb

Explanation:

Pester - അസഹ്യപ്പെടുത്തുക Disturb -ശല്യപ്പെടുത്തുക Follow - പിന്തുടരുക Interfere -കൈകടത്തുക Interrupt - തടയുക

Question: 12

300 ന്റെ 20% എത്ര?

A66

B60

C6

D72

Answer:

B. 60

Explanation:

300 × 20/100 = 60

Question: 13

സുഗ്രഹം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aസഹിതം

Bദുർഗ്രഹം

Cവ്യഷ്ടി

Dദുഷ്കരം

Answer:

B. ദുർഗ്രഹം

Question: 14

Rewrite the sentences in Passive voice."Leena invented the blue jeans."

AThe blue jeans were invented by Leena

BThe blue jeans are invented by Leena

CThe blue jeans were being invented by Leena

DThe blue jeans were been invented by Leena

Answer:

A. The blue jeans were invented by Leena

Explanation:

തന്നിരിക്കുന്ന വാചകം simple past രൂപത്തിലാണ്. അതിനാൽ passive voice =object+was/were+v3+by+restb of the sentence. object 'plural' ആയതിനാൽ 'were' ഉപയോഗിക്കുന്നു

Question: 15

Identify the correctly spelt word:

Aunderrate

Bunderate

Cunderratte

Dundderatte

Answer:

A. underrate

Explanation:

underrate = തരം താഴ്‌ത്തുക

Question: 16

Antonym of 'little' is

Alarge

Bslow

Ccry

Dvice

Answer:

A. large

Explanation:

little=കുറച്ച്‌ large=വലിയ

Question: 17

Chitra dances well, ..... ?

Adoes she

Bdoesn't she

Cdid she

Ddidn't she

Answer:

B. doesn't she

Explanation:

Chithra ന്റെ pronoun she ആണ് .തന്നിരിക്കുന്ന sentence positive ആയതിനാൽ tag negative ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun. ഇവിടെ auxiliary verb,does ആണ് . അതിനാൽ doesn't she എന്നത് tag ആയി വരുന്നു.

Question: 18

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് പ്രവർത്തനം ആരംഭിച്ചത് എവിടെ?

Aകൊച്ചി

Bബാംഗ്ലൂർ

Cനോയിഡ

Dഅഹമ്മദാബാദ്

Answer:

A. കൊച്ചി

Question: 19

രാധ ഒരു സ്ഥലത്തുനിന്ന് 8 മീ. കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 7 മീ, വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീ സഞ്ചരിച്ചാൽ രാധ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര മീറ്റർ അകലെയാണ് ?

A17 മീ പടിഞ്ഞാറ്

B25 മീ കിഴക്ക്

C15 മീ കിഴക്ക്

D17 മീ കിഴക്ക്

Answer:

C. 15 മീ കിഴക്ക്

Explanation:

8 + 7 =15 മീ

Question: 20

രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8 . അക്കങ്ങളുടെ ഗുണനഫലം 12 . സംഖ്യ 60 നെക്കാൾ കുറവാണ്. സംഖ്യ ഏതാണ്?

A53

B35

C26

D44

Answer:

C. 26

Explanation:

2+6 = 8 2 × 6 = 12

Question: 21

ഏറ്റവും ചെറിയ ഭിന്നം (Fraction) ഏത്?

A5/4

B3/7

C2/6

D7/8

Answer:

C. 2/6

Question: 22

കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും മണൽക്കൂനുകളും മണൽക്കുന്നുകളും സൂചിപ്പിക്കുന്ന നിറം ?

Aകറുപ്പ്

Bബ്രൗൺ

Cചുവപ്പ്

Dപച്ച

Answer:

B. ബ്രൗൺ

Question: 23

8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള എത്ര കൊടുമുടികൾ ഹിമാലയത്തിലുണ്ട് ?

A10

B11

C13

D14

Answer:

D. 14

Question: 24

അന്ന ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏതാണ് ?

Aമാതൃഭൂമി

Bരണഭൂമി

Cപോരാട്ടം

Dശ്രീമതി

Answer:

D. ശ്രീമതി

Question: 25

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം ഉള്ള കോശം ഏതാണ് ?

Aനാഡീ കോശം

Bപുത്രികാ കോശം

Cരക്ത കോശം

Dഅണ്ഡം

Answer:

A. നാഡീ കോശം

Question: 26

തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. KNOWLEDGE

AKNOWN

BCOLLEGE

CLEDGER

DLODGE

Answer:

D. LODGE

Explanation:

KNOWLEDGE എന്ന വാക്കിൽ നിന്നും LODGE എന്ന പദം നിർമിക്കാവുന്നതാണ്.

Question: 27

ലിനക്സ് അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ?

AiOS

Bആൻഡ്രോയിഡ്

Cബ്ലാക്ക്ബെറി 10

Dവിൻഡോസ് 10

Answer:

B. ആൻഡ്രോയിഡ്

Explanation:

ആൻഡ്രോയിഡ് , ലിനക്സ് ഫൗണ്ടേഷന്റെ ടൈസൺ എന്നീ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ലിനക്സ് അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

Question: 28

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

A40

B45

C30

D75

Answer:

B. 45

Explanation:

മകന്റെ വയസ്സ് x എന്നും അച്ഛന്റെ വയസ്സ് 3x എന്നും എടുത്താൽ

3x5x5 \frac {3x - 5}{x-5} = 41 \frac {4}{1} ഇതിൽ നിന്നും x = 15 എന്ന് ലഭിക്കും അതുകൊണ്ട് അച്ഛന്റെ പ്രായം = 15 x 3 = 45

Question: 29

മെക്സിക്കോയുടെ ദേശീയ കായിക വിനോദം ഏത് ?

Aബാൻഡി

Bചരേരിയ

Cവെയ്റ്റ് ലിഫ്റ്റിങ്

Dറഗ്ബി

Answer:

B. ചരേരിയ

Question: 30

തായ് പിംഗ് ലഹളയ്ക്ക് നേതൃത്വം നൽകിയത് ആരാണ് ?

Aജോൺ ഹേയ്

Bക്വങ് സി

Cഹങ് സ്യുക്വൻ

Dചിയാങ് കൈഷക്ക്

Answer:

C. ഹങ് സ്യുക്വൻ

Question: 31

വൈലോപ്പിള്ളി സംസ്കൃതി ഭവൻ നിലവിൽ വന്ന വർഷം?

A2015

B2001

C2004

D2007

Answer:

B. 2001

Explanation:

വൈലോപ്പിള്ളി സംസ്കൃതി ഭവനിന്റെ ആഭിമുഖ്യത്തിൽ 2004ൽ ആരംഭിച്ച ദേശീയ നൃത്തോത്സവം ആണ് മുദ്ര

Question: 32

ജംഗിൾ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?

Aജമ്മുകാശ്മീർ

Bആന്തമാൻ നിക്കോബാർ ദ്വീപ്

Cഹരിയാന

Dകർണാടക

Answer:

B. ആന്തമാൻ നിക്കോബാർ ദ്വീപ്

Question: 33

രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aഅരുണാചൽ പ്രദേശ്

Bലഡാക്ക്

Cഹിമാചൽ പ്രദേശ്

Dഹരിയാന

Answer:

A. അരുണാചൽ പ്രദേശ്

Explanation:

2018 ലാണ് 'രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം' സ്‌ഥാപിച്ചത്‌

Question: 34

നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത് ?

A20

B21

C28

D25

Answer:

B. 21

Explanation:

ആദ്യത്തെ മൂന്നെണ്ണത്തിന്റെ തുക = 16 × 3 = 48 നാല് സംഖ്യകളുടെ തുക = 48 + അവസാന സംഖ്യ = 48 + 18 = 56 ആദ്യ സംഖ്യ= നാല് സംഖ്യകളുടെ തുക - അവസാന മൂന്ന് സംഖ്യകളുടെ തുക = 56 - 45 = 21

Question: 35

കൊച്ചി രാജ്യ പ്രജാമണ്ഡലം, തിരുകൊച്ചി,കേരള നിയമസഭ, രാജ്യസഭ എന്നിവയിൽ അംഗമായിരുന്ന മുൻ കേരള മുഖ്യമന്ത്രി?

Aഇ.എം.എസ്. നമ്പൂതിരിപ്പാട്

Bസി. അച്യുതമേനോൻ

Cകെ. കരുണാകരൻ

Dപട്ടം താണുപിള്ള

Answer:

B. സി. അച്യുതമേനോൻ

Explanation:

1942 ഇൽ അദ്ദേഹം സി.പി.ഐ. യിൽ അംഗമായി. മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി.

Question: 36

ഏതാണ് കൂട്ടത്തിൽ ചേരാതെ നിൽക്കുന്നത് ?

A451

B363

C572

D835

Answer:

D. 835

Explanation:

ആദ്യ സംഖ്യ + അവസാന സംഖ്യ = മധ്യ സംഖ്യ 835 ൽ മാത്രം ഇത് ശരി അല്ല

Question: 37

' പ്രഭ ' എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ ?

Aപ്രഭാകര വർമ്മ

Bഎം കെ സനു

Cഎം ആർ നായർ

Dവൈക്കം മുഹമ്മദ്‌ ബഷീർ

Answer:

D. വൈക്കം മുഹമ്മദ്‌ ബഷീർ

Question: 38

വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ് ?

Aസുഭാഷ് ചന്ദ്രബോസ്

Bസുരേന്ദ്രനാഥ് ബാനർജി

Cഎം എൻ റോയ്

Dരാജാറാം മോഹൻറോയ്

Answer:

C. എം എൻ റോയ്

Question: 39

രോഹിത്തിന്റെ ജന്മദിനം സെപ്റ്റംബർ 8-നാണ്. അരവിന്ദ് രോഹിത്തിനെക്കാൾ 10 ദിവസം ഇളയതാണ്. ഈ വർഷം ദേശീയ അധ്യാപകദിനം വ്യാഴാഴ്ചയായാൽ അരവിന്ദിൻറ ജന്മദിനം ഏത് ദിവസമായിരിക്കും ?

Aവ്യാഴം

Bശനി

Cബുധൻ

Dഞായർ

Answer:

C. ബുധൻ

Question: 40

താഴെപ്പറയുന്ന ശ്രേണിയിലെ അടുത്ത പദമേത്? 12, 15, 19, 24,

A27

B29

C30

D31

Answer:

C. 30

Explanation:

12 + 3 = 15 15 + 4 = 19 19 + 5 = 24 24 + 6 = 30

Question: 41

കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?

Aജൂൺ 21

Bമാർച്ച് 12

Cസെപ്റ്റംബർ 12

Dഓഗസ്റ്റ് 20

Answer:

D. ഓഗസ്റ്റ് 20

Explanation:

🔹 1992 -ലെ ഓഗസ്റ്റ് 20നാണ് ദിവസമാണ് കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത്. 🔹 ഇന്ത്യയിൽ കൊങ്കൺ പ്രദേശത്ത്‌ സംസാരിച്ചുവരുന്ന ഭാഷയാണ്‌ കൊങ്കണി. 🔹 ഗോവയിലെ ഔദ്യോഗിക ഭാഷ കൊങ്കണി 🔹 കേരളത്തിൽ കണ്ണൂർ, കാസറഗോഡ് ഭാഗത്ത് ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. 🔹 ദേവനാഗരി ലിപിയുപയോഗിച്ചാണ്‌ ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.

Question: 42

He was sure of ___ easy victory.

Aa

Ban

Cthe

DNone ofthese

Answer:

B. an

Question: 43

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ജോൺ സൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന്റെ പേര് എന്ത്?

Aജാൻസൻ

Bകോവിശീൽഡ്

Cകോവാക്സിൻ

Dസ്പുട്നിക്

Answer:

A. ജാൻസൻ

Question: 44

ക്രമസമാധാനപാലനം ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

Aയുണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറന്റ് ലിസ്റ്റ്

Dഅവശിഷ്ടാധികാരം

Answer:

B. സ്റ്റേറ്റ് ലിസ്റ്റ്

Question: 45

A ____ of bamboos.(Use appropriate Collective Noun)

Acrew

Bheap

Cquiver

Dclump

Answer:

D. clump

Explanation:

A crew of sailors A quiver of arrows A heap of bodies

Question: 46

ധനം + ഉം

Aധനവും

Bധാനവും

Cദനവും

Dദാനവും

Answer:

A. ധനവും

Question: 47

The expression "vox populi" means:

Apopular opinion

Bpopular hatred

Copinion poll

Delectoral verdict

Answer:

A. popular opinion

Question: 48

മാർഗ്ഗി സതി ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമോഹിനിയാട്ടം

Bഓട്ടം തുള്ളൽ

Cനങ്ങ്യാർ കൂത്ത്

Dകഥകളി

Answer:

C. നങ്ങ്യാർ കൂത്ത്

Question: 49

ടോംസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?

AV T തോമസ്

Bഅബു ഏബ്രഹാം

Cകാർട്ടൂണിസ്റ്റ് കുട്ടി

Dപി കെ സദാനന്ദൻ

Answer:

A. V T തോമസ്

Question: 50

ത്രിതല പഞ്ചായത്ത് സംവിധാനം ദ്വിതലമാക്കി പരിഷ്കരിക്കണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റി ഏത് ?

Aഅശോക് മേത്ത കമ്മിറ്റി

Bസാദിഖ് അലി കമ്മീഷൻ

Cഎൽ.എം സിങ്‌വി കമ്മീഷൻ

Dപി.കെ തുംഗൻ കമ്മീഷൻ

Answer:

A. അശോക് മേത്ത കമ്മിറ്റി

Question: 51

ജി.എസ്.ടി സമിതിയുടെ പ്രധാനപ്പെട്ട ചുമതലകളില്‍ പെട്ടത് ഏത് ?

Aനികുതി നിരക്കുകള്‍ നിശ്ചയിക്കല്‍

Bജി.എസ്.ടി ചുമത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും നിശ്ചയിക്കുന്നു

Cമൊത്തം വിറ്റുവരവിൻ്റെ അടിസ്ഥാനത്തിലുള്ള നികുതി ഒഴിവിൻ്റെ പരിധി നിശ്ചയിക്കുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 52

' ലോക കൈ കഴുകല്‍ ദിനം ' എന്നാണ് ?

Aഒക്ടോബർ 12

Bഒക്ടോബർ 14

Cഒക്ടോബർ 15

Dഒക്ടോബർ 17

Answer:

C. ഒക്ടോബർ 15

Explanation:

 • കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം.
 • 2008 - ൽ ആണ് ഇതിന്റെ ആരംഭം.
 • 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു.
 • വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം

Question: 53

റാം , മാധവന്റെ പുത്രന്റെ പുത്രന്റെ സഹോദരൻ ആണ്. എങ്കിൽ റാം മാധവന്റെ ആരാണ് ?

Aകസിൻ

Bഗ്രാന്റ്ഫാദർ (വല്യച്ഛൻ)

Cകൊച്ചുമകൻ(ഗ്രാന്റ്സൺ)

Dഅമ്മാവൻ (അങ്കിൾ)

Answer:

C. കൊച്ചുമകൻ(ഗ്രാന്റ്സൺ)

Explanation:

Question: 54

They can't decide ____ to travel north ____ south. Use the right connective.

Aboth ... and

Bwhether ... or

Ceither ... or

Dneither ... nor

Answer:

B. whether ... or

Explanation:

Whether...or is used when you are not sure about the things that are going to be happen.

Question: 55

മൂന്നു കാറുകളുടെ വേഗതയുടെ അംശബന്ധം 3 : 4 : 5 ആണ്. ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ അവരെടുക്കുന്ന സമയത്തിന്റെ അംശബന്ധം ഏത്?

A6 : 8 : 10

B20 : 15 : 12

C12 : 20 : 15

D30 : 20 : 12

Answer:

B. 20 : 15 : 12

Explanation:

സമയത്തിന്റെ അംശബന്ധം വേഗതയുടെ അംശബന്ധത്തിന്റെ വിപരീതമാണ്. വേഗതയുടെ അംശബന്ധം = 3 : 4 : 5 സമയത്തിന്റെ അംശബന്ധം = 1/3 : 1/4 : 1/5 = 20 : 15 : 12

Question: 56

Morning prayer in a church :-

AMatins

BGenuflect

CBend nee

DPrayer

Answer:

A. Matins

Question: 57

3 : 54 ആയാൽ 5 : ?

A250

B67

C100

D97

Answer:

A. 250

Explanation:

(3 × 2) × 3² = 54 (5 × 2) × 5² = 250

Question: 58

'A' യ്ക്ക് 'B' യേക്കാൾ മാർക്ക് കൂടുതലുണ്ട്. 'B' യ്ക്ക് 'D' യേക്കാൾ കുറഞ്ഞ മാർക്ക് ആണ്. എന്നാൽ 'E' യേക്കാളും ഉയർന്ന മാർക്ക് ഉണ്ട്. ഇതിൽ 'C' യ്ക്ക് 'D' യേക്കാൾ ഉയർന്ന മാർക്കുണ്ട്, എങ്കിൽ താഴെ പറയുന്നവയിൽ ഏതാണ് ശരി ?

A'D' യ്ക്ക് ആണ് ഏറ്റവും കുറഞ്ഞ മാർക്ക്

B'B' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്

C'A' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്

D'E' യ്ക്ക് ആണ് പുറകിൽ നിന്ന് 2-ാം സ്ഥാനം

Answer:

C. 'A' യ്ക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്

Question: 59

_________ you ring the bell , they won't open the door

AIf

BUnless

CThough

DTill

Answer:

B. Unless

Explanation:

'Unless' is a subordinating conjunction.

Question: 60

താഴെ തന്നിരിക്കുന്നവയിൽ സെക്ഷൻ 26 നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. തൂക്കത്തിലോ അളവിലോ മാറ്റം വരുത്തിയാൽ ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.

2. 50,000 രൂപവരെ പിഴ  ലഭിക്കുന്നു.

3.വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നു. അല്ലെങ്കിൽ തടവ് ശിക്ഷയും പിഴയും ഒരുമിച്ച് കിട്ടുന്നു.  

A1 മാത്രം ശരി.

B1ഉം 2ഉം മാത്രം ശരി

C1ഉം 3ഉം മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 61

വീടിന്റെ പര്യായം അല്ലാത്ത ശബ്ദം?

Aമന്ദിരം

Bഭവനം

Cഗേഹം

Dഗഹ്വരം

Answer:

D. ഗഹ്വരം

Question: 62

Change the complex sentences to simple sentences by replacing adverb clause .Notwithstanding that he is honest , he is not hardworking.

ADespite being honest, he is not hard working.

BHe is not so hard working that he is dishonest.

CHe is not such hard working that he is dishonest.

DNone of these.

Answer:

A. Despite being honest, he is not hard working.

Explanation:

A complex sentence can be changed to simple sentence by contracting a subordinate clause into phrase or word. Adverb clause can changed into Adverb phrase/Adverb , infinitive , participle. Simple sentence contains only one main clause.

Question: 63

ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?

A6.20

B5.20

C8.30

D6.40

Answer:

B. 5.20

Explanation:

പ്രതിബിംബത്തിലെ സമയം = 11.60 - 6.40 = 5.20

Question: 64

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദം ഏത്?

Aഅസ്ഥികൂടം

Bകൈയക്ഷരം

Cകൈയാമം

Dഅസ്ഥിവാരം

Answer:

D. അസ്ഥിവാരം

Question: 65

ജോണും ദീപുവും ചേർന്ന് ഒരു ജോലി ചെയ്തു തീർക്കാൻ 45 ദിവസം എടുക്കുന്നു.എന്നാൽ ജോൺ ഒറ്റയ്ക്ക് ഈ ജോലി 70 ദിവസം കൊണ്ട് ചെയ്തു തീർക്കും. ദീപു ഒറ്റയ്ക്ക്ഇതേ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം എടുക്കും?

A120 ദിവസം

B136 ദിവസം

C126 ദിവസം

D130 ദിവസം

Answer:

C. 126 ദിവസം

Question: 66

മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?

Aഇന്ത്യൻ പ്രധാനമന്ത്രി

Bലോകസഭാ പ്രതിപക്ഷനേതാവ്

Cസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Dപ്രധാനമന്ത്രി നിയമിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി

Answer:

C. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Question: 67

ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‍മെന്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aനൈനിറ്റാൾ

Bഡെറാഡൂൺ

Cന്യൂ ഡൽഹി

Dഭോപ്പാൽ

Answer:

D. ഭോപ്പാൽ

Question: 68

2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?

Aപ്രഭാവര്‍മ്മ

Bപെരുമ്പടവം ശ്രീധരന്‍

Cഡോ. ഉണ്ണികൃഷ്ണൻ

Dസജിൽ ശ്രീധർ

Answer:

D. സജിൽ ശ്രീധർ

Explanation:

വാസവദത്ത’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.

Question: 69

സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?

Aയൂലിസസ്

Bപാർക്കർ സോളാർ പ്രോബ്

Cആദിത്യ L1

Dസോളാർ ഓർബിറ്റർ

Answer:

B. പാർക്കർ സോളാർ പ്രോബ്

Explanation:

🔹 പേടകം വിക്ഷേപിച്ചത് - NASA, August 12, 2018 🔹 ദൗത്യം അവസാനിക്കുന്നത് - 2025 🔹 ബഹിരാകാശ പേടകം രൂപകല്പന ചെയ്ത് നിർമ്മിച്ചത് - ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്സ് ലബോറട്ടറി. 🔹 ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിലുള്ള നാസയുടെ ആദ്യത്തെ ബഹിരാകാശ പേടകമാണിത്. 🔹 നോൺജെനേറിയൻ ഭൗതികശാസ്ത്രജ്ഞനായ യൂജിൻ ന്യൂമാൻ പാർക്കറുടെ ബഹുമാനാർത്ഥമാണ് ഇതിന് അങ്ങനെ പേര് നൽകിയിരിക്കുന്നത്. 🔹 സൂര്യന്റെ ഉപരിതലത്തില്‍ നിന്നും 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍‍ 1 മണിക്കൂര്‍ സമയമാണ് പാര്‍ക്കര്‍ പേടകം പറന്നത്.

Question: 70

താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചാന്ദ്രദൗത്യം ആണ് മംഗൾയാൻ .

2.മംഗൾയാന്റെ വിക്ഷേപണ വാഹനം  PSLV  -C25  ആണ്.

3. 2013 നവംബർ അഞ്ചിന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു .  

A1 മാത്രം ശരി

B2 മാത്രം ശരി

C1,3 മാത്രം ശരി

D2,3 മാത്രം ശരി

Answer:

D. 2,3 മാത്രം ശരി

Question: 71

 തർജ്ജമ ചെയ്യുക 

A  hot potato 

Aസങ്കീർണമായ പ്രശ്നം

Bചൂടുള്ള കിഴങ്ങ്

Cചൂടു വാർത്ത

Dപരിഹരിക്കാനാവാത്ത പ്രശ്നം

Answer:

A. സങ്കീർണമായ പ്രശ്നം

Question: 72

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ജിസാറ്റ് 30 വിക്ഷേപിച്ച തീയതി 2020 ജനുവരി 16 ആണ്.

2. അരിയാനെ -5 VA  251ആയിരുന്നു ജിസാറ്റ് 30 ന്റെ വിക്ഷേപണ വാഹനം.

A1 മാത്രം ശരി

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

2020ലെ ഇന്ത്യയുടെ ആദ്യത്തെ സാറ്റലൈറ്റ് വിക്ഷേപണം. ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ജി സാറ്റ്-30 വിജയകരമായി വിക്ഷേപിച്ചത്. ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ളതാണ് ഇന്ത്യയുടെ കൃത്യമോപഗ്രഹം ജിസാറ്റ്-30. ഗയാനയിലെ കേന്ദ്രത്തിൽ നിന്ന് ഏരിയാൻ-5 റോക്കറ്റാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തിലെത്തിച്ചത്.

Question: 73

ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ്?

Aലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന - അമേരിക്കൻ ഭരണഘടന

Bഅമേരിക്കൻ ഭരണഘടന നിലവിൽ വന്ന വർഷം - 1789

Cഅമേരിക്കൻ ഭരണഘടനയുടെ പിതാവ് - ജെയിംസ് മാഡിസൺ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 74

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തലച്ചോറിലെ  രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെ വിളിക്കുന്ന പേരാണ് സെറിബ്രൽ ഹെമറേജ്.

2.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ  വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ട് പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ട് പ്രസ്താവനകളും ശരിയാണ്

Explanation:

അമിത രക്തസമ്മർദ്ദത്താൽ ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സെറിബ്രൽ ഹെമറേജ്.രക്തസമ്മർദ്ദം കൂടി തലച്ചോറിലേക്കുള്ള രക്തധമനികൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്

Question: 75

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.

2.മഹലനോബിസ് പദ്ധതി എന്ന പേരിലാണ് രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടത്.

A1 മാത്രം ശരി

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

 • ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.
 • ഇന്ത്യൻ പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനായിരുന്ന പ്രശാന്ത ചന്ദ്ര മഹലനോബിസ് ആണ് ഈ പദ്ധി വിഭാവനം ചെയ്തത്.
 • വൻ ജലവൈദ്യുത പദ്ധതികളും ഇരുമ്പുരുക്ക് വ്യവസായ ശാലകളും ആരംഭിച്ചത് ഈ പദ്ധതി കാലയളവിലാണ്.

Question: 76

Choose the corrects sentence .

AHe used to smoke , but now he's stopped.

BHe was used to smoke , but now he's stopped.

CHe is used to smoke , but now he's stopped.

DHe used to smoking , but now he's stopped.

Answer:

A. He used to smoke , but now he's stopped.

Explanation:

'Used to' നു മുന്നിൽ auxiliary verb വന്നാൽ 'used to' നു ശേഷം main verb + ing ഉപയോഗിക്കണം. 'Used to' നു മുന്നിൽ auxiliary verb വന്നില്ലെങ്കിൽ 'used to' നു ശേഷം base form of the verb ഉപയോഗിക്കണം.

Question: 77

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം 

2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം 

Aഒന്ന് ശരി രണ്ട് തെറ്റ്

Bഒന്നും രണ്ടും ശരിയാണ്

Cഒന്നും രണ്ടും തെറ്റാണ്

Dഒന്ന് തെറ്റ്, രണ്ട് ശരി

Answer:

B. ഒന്നും രണ്ടും ശരിയാണ്

Question: 78

അന്താരാഷ്ട്ര സംഘടനകളും രൂപീകൃതമായ വർഷവും 

 1. ആഫ്രിക്കൻ യൂണിയൻ - 2000
 2. ഒപെക് - 1961
 3. നാറ്റോ - 1959
 4. യൂറോപ്യൻ യൂണിയൻ - 1996

ശരിയായ ജോഡി ഏതൊക്കെയാണ് ?

A1 , 2

B2 , 3

C1 , 3 , 4

Dഇതൊന്നും ശരിയല്ല

Answer:

D. ഇതൊന്നും ശരിയല്ല

Explanation:

അന്താരാഷ്ട്ര സംഘടനകളും രൂപീകൃതമായ വർഷവും 🔹 ആഫ്രിക്കൻ യൂണിയൻ - 2002 🔹 ഒപെക് - 1960 🔹 നാറ്റോ - 1949 🔹 യൂറോപ്യൻ യൂണിയൻ - 1993

Question: 79

 1.  ഏറ്റവും ചെറിയ സമുദ്രം  
 2. ഇംഗ്ലീഷ് അക്ഷരമാലയിലെ ' D ' യുടെ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം  
 3. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ' ഗ്രീൻലാൻഡ് ' സ്ഥിതി ചെയ്യുന്നത് ഈ സമുദ്രത്തിലാണ്  
 4. ഭൂകണ്ഡങ്ങളാൽ ചുറ്റപ്പെട്ട ഏക സമുദ്രം 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

Aആർട്ടിക്ക് സമുദ്രം

Bഅന്റാർട്ടിക്ക് സമുദ്രം

Cസതേൺ ഓഷ്യൻ

Dസൗത്ത് അറ്റ്ലാന്റിക് സമുദ്രം

Answer:

A. ആർട്ടിക്ക് സമുദ്രം

Explanation:

ആർട്ടിക്ക് സമുദ്രം 🔹 ഏറ്റവും ചെറിയ സമുദ്രം 🔹 ഇംഗ്ലീഷ് അക്ഷരമാലയിലെ ' D ' യുടെ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം 🔹 ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ' ഗ്രീൻലാൻഡ് ' സ്ഥിതി ചെയ്യുന്നത് ഈ സമുദ്രത്തിലാണ് 🔹 ഭൂകണ്ഡങ്ങളാൽ ചുറ്റപ്പെട്ട ഏക സമുദ്രം

Question: 80

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.

2.രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.

3.യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു വർഷമാണ്

A1,2

B3 മാത്രം.

C1,3

D1,2,3 ഇവയെല്ലാം.

Answer:

A. 1,2

Explanation:

യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.ഒരു ഔദ്യോഗിക നടപടി, പ്രത്യേകിച്ചും നിയമനിർമ്മാണത്തിൽ ഏകപക്ഷീയമായി നിർത്താനുള്ള അധികാരമാണ് വീറ്റോ. യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു മാസമാണ്.

Question: 81

 ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.

3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. 

4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.

A1,2,3

B1,2,4

Cഎല്ലാ പ്രസ്താവനകളും തെറ്റ്

Dഎല്ലാ പ്രസ്താവനകളും ശരി

Answer:

D. എല്ലാ പ്രസ്താവനകളും ശരി

Explanation:

ഐക്യരാഷ്ട്രസഭ രൂപീകൃതമായതിനുശേഷമുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ യുദ്ധമാണ് കൊറിയൻ യുദ്ധം.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം (1950-53) എന്നറിയപ്പെടുന്നത്. 1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.ഇതോടെ ഐക്യരാഷ്ട്രസഭ ഇടപെട്ടു. ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. സോവിയറ്റ് യൂണിയൻ ഉത്തര കൊറിയയ്ക്ക് വ്യോമ പിന്തുണ നൽകുകയും ചെയ്തു. യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു. 1950 ജൂൺ 25ന്‌ ആരംഭിച്ച യുദ്ധം 1953 ജൂലൈ 27ന്‌ സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിച്ചു.

Question: 82

ആദ്യത്തെ 31 അഖണ്ഡ സംഖ്യകളുടെ തുക എത്ര?

A305

B395

C435

D465

Answer:

D. 465

Explanation:

അഖണ്ഡ സംഖ്യകൾ (whole Num) = പൂജ്യം ഉൾപ്പെട്ട എണ്ണൽ സംഖ്യ. 31 അഖണ്ഡ സംഖ്യകളുടെ തുക = 0 + 1+ 2...............+30 n (n-1)/2 = 31 × 30/2 = 465

Question: 83

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മദ്രാസ് ഉടമ്പടിയോടെയാണ് ഒന്നാം മൈസൂർ യുദ്ധം അവസാനിച്ചത്.

2.ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ ഡൽഹൗസി പ്രഭു ആയിരുന്നു.

A1 മാത്രം.

B2 മാത്രം,

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

A. 1 മാത്രം.

Explanation:

1769 ൽ ചെന്നൈയിൽ വച്ച് മൈസൂർ സുൽത്താനായിരുന്ന ഹൈദരാലിയും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ മദ്രാസ് ഉടമ്പടിയോടെ ആണ് ഒന്നാം മൈസൂർ യുദ്ധം അവസാനിച്ചത്. ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.

Question: 84

They will _______ soon. Choose the correct answer.

Aarrive

Barrived

Carriving

Dto arrive

Answer:

A. arrive

Explanation:

will, would , shall, should, can, could, may, might, must , ought to എന്നി modal auxiliaries നു ശേഷം ഉപയോഗിക്കുന്നത് bare infinitive (V1) ആണ്.

Question: 85

സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി

2.1941-ലാണ് സന്തോഷ് ട്രോഫി ഫുട്ബോൾ ആരംഭിച്ചത്. 

3.പ്രഥമ സന്തോഷ് ട്രോഫി വിജയികൾ ബംഗാൾ ആയിരുന്നു.

4.കേരളത്തിന് അവസാനമായി സന്തോഷ് ട്രോഫി ലഭിച്ചത് 2022ലാണ്.

A1,2

B2,3

C1,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

 • ഇന്ത്യൻ ഫുട്ബാൾ അസ്സോസ്സിയേഷന്റെ പ്രസിഡന്റും സന്തോഷ് എന്ന നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന മഹാരാജ സർ മന്മഥ നാഥ് റൊയ് ചൌധരിയുടെ പേരിലാണ് സന്തോഷ് ട്രോഫി മത്സരം ഏർപ്പെടുത്തിയത്.
 • 1941ൽ നടന്ന പ്രഥമ സന്തോഷ് ട്രോഫി മത്സരത്തിൽ ബംഗാൾ വിജയിക്കുകയും ഡൽഹി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
 • 2022ൽ നടന്ന മത്സരത്തിൽ പശ്ചിമബംഗാളിനെ രണ്ടാം സ്ഥാനക്കാരാക്കികൊണ്ട് കേരളം വിജയിച്ചു.

Question: 86

ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ 2022ലെ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് ലഭിച്ച കേരളത്തിൽ നിന്നുള്ള ജില്ല ?

Aകൊല്ലം

Bമലപ്പുറം

Cതിരുവനന്തപുരം

Dകോഴിക്കോട്

Answer:

C. തിരുവനന്തപുരം

Question: 87

കടൽത്തീരം പിരിച്ചെഴുതുക?

Aകടൽ + തീരം

Bകടൽ + ത്തീരം

Cകടൽത്തീ + രം

Dകട + ൽത്തീരം

Answer:

A. കടൽ + തീരം

Question: 88

ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ വെബ് ബ്രൗസർ ' എപിക് ' ഏത് വർഷമാണ് പുറത്തിറങ്ങിയത് ?

A2010

B2011

C2012

D2014

Answer:

A. 2010

Question: 89

ഇക്കൂട്ടത്തിൽ, ലക്ഷ്യപ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ ?

1) ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ്.

2) മുൻ ബ്രിട്ടിഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യുണിയനായിരിക്കും ഇന്ത്യ

3) ഇന്ത്യൻ യൂണിയനിൽപ്പെട്ട പ്രദേശങ്ങൾ സ്വയംഭരണാധികാരമുള്ളവയായിരിക്കും. യൂണിയനിൽ നിക്ഷിപ്തമായ വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും.

4) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിൻ്റെ ഭരണഘടനയുടെയും സർവ അധികാരങ്ങളും നീതിന്യായ വ്യവസ്ഥയിൽനിന്നാണു സിദ്ധിക്കുക.

A1, 2

B1, 2, 3

C1, 2, 4

D1, 2, 3, 4

Answer:

A. 1, 2

Explanation:

ജവഹർലാൽ നെഹ്‌റുവാണ് ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്

Question: 90

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പീരുമേടിലെ പുളച്ചിമലയിലാണ്‌ പമ്പാ നദി ഉത്ഭവിക്കുന്നത്.

2.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിലൂടെ ആണ് പമ്പാ നദി ഒഴുകുന്നത്.

3.166 കിലോമീറ്റർ ആണ് പമ്പാ നദിയുടെ നീളം.

4.കക്കി അണക്കെട്ട്  പമ്പാനദിയിലാണ് സ്ഥിതി ചെയ്യുന്നത്.

A1,2

B2,3,4

C2,3

D1,2,4

Answer:

D. 1,2,4

Explanation:

സമുദ്രനിരപ്പിൽ നിന്നും 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചിമലയിലാണ്‌ പമ്പാ നദി ഉത്ഭവിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലൂടെയാണ് പമ്പാ നദി ഒഴുകുന്നത്. 176 കി.മീ നീളമുള്ള പമ്പാനദിയിലാണ് കക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

Question: 91

കോസി നദിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.'ബിഹാറിന്റെ ദുഃഖം' എന്നാണ്‌ കോസി നദി അറിയപ്പെടുന്നത്‌.

2.ടിബറ്റില്‍ നിന്നാണ് കോസി നദി ഉത്ഭവിക്കുന്നത്.

3.സപ്തകോശി എന്നും അറിയപ്പെടുന്നു.

4.കോസി നദി വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ്‌ ഗംഗയില്‍ ചേരുന്നത്‌.

A1,2

B2,3

C3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

ഗംഗയുടെ ഹിമാലയൻ പോഷകനദിയായ കോസി നദി ഗതിമാറി ഒഴുകുന്നതിനാലും കനത്ത പ്രളയം സൃഷ്ടിക്കുന്നതിനാലും 'ബീഹാറിന്റെ ദുഃഖം' എന്ന് വിശേഷിപ്പിക്കപ്പെടുന്നു ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോസി പ്രളയകാലത്ത് ബീഹാറിന്റെ ഉത്തര-പൂർവ്വ ഭാഗങ്ങളിൽ വളരെയേറെ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നു. ടിബറ്റില്‍നിന്ന്‌ ഉദ്ഭവിക്കുന്ന കോസി ചില സ്ഥലത്ത്‌ സപ്തകോശി എന്നും അറിയപ്പെടുന്നു.ഏകദേശം 729 കിലോമീറ്റര്‍ നീളമുള്ള ഈ നദി വടക്കന്‍ ബിഹാറിലൂടെ ഒഴുകിയാണ്‌ ഗംഗയില്‍ ചേരുന്നത്‌.

Question: 92

He said to me, " Please don't open the door." Change into Indirect Speech.

AHe request me not to open the door.

BHe requested me to open the door.

CHe requested me not to open the door.

DHe requested me not open the door.

Answer:

C. He requested me not to open the door.

Explanation:

ഇതൊരു Imperative Sentence ആണ്. Verb ൽ അല്ലെങ്കിൽ Auxiliary verb ൽ ആരംഭിച് അവസാനം full stop ൽ അവസാനിക്കുന്നെ ആണ് Imperative Sentence. പെട്ടെന്ന് Imperative Sentence നെ മനസിലാക്കാൻ : 1. Please/kindly എന്നിവയിൽ ആരംഭിക്കുന്ന sentence കൾ. 2. Let ൽ ആരംഭിക്കുന്ന sentence കൾ. 3. Do not ൽ ആരംഭിക്കുന്ന sentence കൾ. 4. Verb ൽ ആരംഭിക്കുന്ന sentence കൾ. ഇത്തരം ചോദ്യങ്ങളിൽ Reporting verb ആയിട്ടു ഉപയോഗിക്കുന്നത് Requested, Begged, Ordered, Commanded, Forbade, Advised, Suggested, Instructed, warned etc എന്നിവയാണ്. ഇവിടെ 'Please' question ൽ ഉള്ളതുകൊണ്ട് reporting verb ആയിട്ടു 'requested' ഉപയോഗിക്കണം. Direct speech ൽ തന്നിരിക്കുന്ന ചോദ്യത്തിന്റെ sense ക്ലിയർ അല്ലെങ്കിൽ report ചെയ്യുമ്പോൾ said to നെ told/asked ആയി convert ചെയ്യണം. Reporting verb നു ശേഷം 'that' ഉപയോഗിക്കരുത്. Report ചെയ്യുമ്പോൾ Tense നു മാറ്റം വരുത്തരുത്. Negative Sentence നെ report ചെയ്യുന്ന വിധം: Subject + Reporting verb + Object + not + to + balance. He + requested + me + not + to + open the door.

Question: 93

There ________ little water in the cup. Choose the correct answer.

Ais

Bare

Cwere

Dhave

Answer:

A. is

Explanation:

Little, a little , the little എന്നിവ uncountable nouns മുന്നിൽ ആണ് ഉപയോഗിക്കുന്നത്. ഇവിടെ 'water' uncountable noun ആണ്. അതിനാൽ singular verb എഴുതണം.

Question: 94

500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?

A15 രൂപ

B40 രൂപ

C50 രൂപ

D60 രൂപ

Answer:

C. 50 രൂപ

Explanation:

10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ, SP = 500 × 90/100 = 450 വില = 500 നഷ്ടം = 500 - 450 = 50

Question: 95

ഇ. എം. എസ്. നമ്പൂതിരിപ്പാട് എഴുതിയ കൃതികളുടെ കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുക.?

i) ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും

ii) ഒന്നേകാൽ കോടി മലയാളികൾ

iii) കേരളം മലയാളികളുടെ മാതൃഭൂമി

Ai,ii

Bii,iii

Ci,iii

Di

Answer:

D. i

Explanation:

ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും-പി.കെ ബാലകൃഷ്ണൻ

Question: 96

1+11121+\frac{1} {1-\frac{1}{2}} =

A1/2

B3

C2

D1

Answer:

B. 3

Explanation:

1121-\frac{1}{2} = 1/2

112\frac{1} {\frac{1}{2}} = 2

1 + 2 = 3

Question: 97

വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :

(i)76-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി

(ii) ഇന്ത്യൻ ഭരണഘടനയിലൂടെ വകുപ്പ് 21(A) യിൽ ഉൾപ്പെടുത്തി

(iii) 6 വയസ്സു മുതൽ 14 വയസ്സു വരെ നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം

Ai,ii

Bii, iii

Ci മാത്രം

Diii മാത്രം

Answer:

C. i മാത്രം

Explanation:

 • ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 എ പ്രകാരം ഇന്ത്യയിൽ 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലിക അവകാശം ആണ്.
 • 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയത്

Question: 98

നാമം സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതിനെയാണ് കുറിക്കുന്നത് എന്ന് കാണിക്കാൻ അതിൽ വരുത്തുന്ന മാറ്റമാണ്.........?

Aലിംഗ വ്യവസ്ഥ

Bപുല്ലിംഗ വ്യവസ്ഥ

Cനപുംസകലിംഗം

Dഉഭയ ലിംഗം

Answer:

A. ലിംഗ വ്യവസ്ഥ

Explanation:

 • സംസ്കൃതത്തിൽ രൂപാനുസാരിയും ഭാഷയിൽ അർത്ഥാനുസാരിയും ആയാണ് ലിംഗ വ്യവസ്ഥ.
 • സംസ്കൃതത്തിലേതിനെ വ്യാകരണപരമായ ലിംഗ വ്യവസ്ഥയെന്നും ഭാഷയിലേതിനെ ലൗകിക ലിംഗ വ്യവസ്ഥ എന്നും പറയാം

Question: 99

മൃഗശാലകളിലെ സുരക്ഷയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങുന്ന സംസ്ഥാനം ?

Aതെലങ്കാന

Bകേരളം

Cകർണാടക

Dതമിഴ്നാട്

Answer:

B. കേരളം

Explanation:

.

Question: 100

പര്യായപദം എന്ത് ? വള:

Aകടകം

Bകങ്കണം

Cവലയം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

വള - കങ്കണം ,കടകം, വലയം