Question: 1

ആത്മവിദ്യാ കാഹളം രചിച്ചതാര് ?

Aകാളിദാസൻ

Bവക്കം അബ്ദുൽ ഖാദർ

Cവാഗ്‌ഭടാനന്ദ

Dസ്വാമി ശിവയോഗി

Answer:

C. വാഗ്‌ഭടാനന്ദ

Explanation:

1929 ലാണ് ആത്മവിദ്യാകാഹളം രചിച്ചത് . "അഭിനവ കേരളം", "ശിവയോഗി വിലാസം" ,"ഈശരവിചാരം" തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അഞ്ചു ഗ്രന്ഥങ്ങളും വാഗ്‌ഭടാനന്ദയുടേതാണ്.

Question: 2

കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

Aതൂത്തുക്കുടി

Bതിരുനെൽവേലി

Cതിരുപ്പൂർ

Dതിരുച്ചിറപ്പള്ളി

Answer:

B. തിരുനെൽവേലി

Explanation:

🔹 തമിഴ്‌നാട്ടിലെ തിരുനെൽ‌വേലി ജില്ലയിലുള്ള ആണവനിലയമാണ് കൂടംകുളം ആണവനിലയം. 🔹 1988 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചോവും തമ്മിൽ നടന്ന കരാറിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ നയരേഖ രൂപപ്പെടുന്നത്. 🔹 2001-ൽ വിശദമായ പദ്ധതിരേഖയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. 🔹 2013 ജൂലൈ 13-ന് പ്രവർത്തനം ആരംഭിച്ചു

Question: 3

ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചാണ്?

Aസൂററ്റ്

Bലക്നാവ്

Cകൊല്‍ക്കത്ത

Dഅമരാവതി

Answer:

C. കൊല്‍ക്കത്ത

Question: 4

"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിൻ്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?

Aവൈക്കം സത്യാഗ്രഹം

Bനിവര്‍ത്തന പ്രക്ഷോഭം

Cഉത്തരവാദ പ്രക്ഷോഭം

Dക്ഷേത്രപ്രവേശന വിളംബരം

Answer:

D. ക്ഷേത്രപ്രവേശന വിളംബരം

Question: 5

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?

Aഡക്കാണ്‍ പീഠഭൂമി

Bഛോട്ടാ നാഗ്പൂര്‍ പീഠഭൂമി

Cമാള്‍വ പീഠഭൂമി

Dഇതൊന്നുമല്ല

Answer:

B. ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി

Question: 6

ഭരണഘടന നിര്‍മ്മാണ സഭയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തി ആര് ?

Aഎച്ച്.സി.മുഖര്‍ജി

Bപ്രസൂണ്‍ ബാനര്‍ജി

Cനെഹ്റു

Dഅംബേദ്കര്‍

Answer:

A. എച്ച്.സി.മുഖര്‍ജി

Explanation:

Dr. Sachchidananda Sinha was the first chairman (temporary) of Constituent Assembly. Later Dr. Rajendra Prasad was elected as the president and Its vice-president was Harendra Coomar Mookerjee, a Christian from Bengal and former vice-chancellor of Calcutta University.

Question: 7

ഇപ്പോഴത്തെ യു.എൻ.ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ?

Aസ്പെയിൻ

Bപോർച്ചുഗൽ

Cജർമ്മനി

Dഎസ്റ്റോണിയ

Answer:

B. പോർച്ചുഗൽ

Explanation:

1995 മുതൽ 2002 വരെ പോർച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന അന്റോണിയോ ഗുട്ടറസ് അഭയാർഥികൾക്കുളള യു.എൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ചിരുന്നു.

Question: 8

Find the sum of the first 100 natural numbers :

A5050

B5005

C9900

D9050

Answer:

A. 5050

Explanation:

first term = 1 n=100 sum = n/2 ​[first term + last term] = 100/2 ​[1+100] =50×101 =5050

Question: 9

How many years are there from 24th July 1972 to 5th October 1973?

A4 ¼

B1 ⅕

C

D1 ⅙

Answer:

B. 1 ⅕

Question: 10

What is the angle between the two hands of a clock when the clock shows 4.30 pm ?

A15

B30

C45

D60

Answer:

C. 45

Explanation:

Angle = 30H - (11M/2) H= hour hand, M= Minute hand. H = 4, M = 30 Angle = 30 × 4- (11 × 30/2) = 120 - 165 = 45

Question: 11

ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?

A2 മടങ്ങ്

B8 മടങ്ങ്

C6 മടങ്ങ്

D4 മടങ്ങ്

Answer:

B. 8 മടങ്ങ്

Explanation:

r1 = r ഗോളത്തിന്റെ വ്യാപ്തം = 4/3πr³ r2 = 2r വ്യാപ്തം = 4/3π(2r)³ = 4/3π × 8r³ = 8 x 4/3πr³ ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം 8 മടങ്ങാകും

Question: 12

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bഒഡീഷ

Cപശ്ചിമബംഗാൾ

Dമഹാരാഷ്‌ട്ര

Answer:

C. പശ്ചിമബംഗാൾ

Question: 13

വൻ വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ് ?

Aഒന്നാം പഞ്ചവത്സരപദ്ധതി

Bഅഞ്ചാം പഞ്ചവത്സരപദ്ധതി

Cനാലാം പഞ്ചവത്സരപദ്ധതി

Dരണ്ടാം പഞ്ചവത്സരപദ്ധതി

Answer:

D. രണ്ടാം പഞ്ചവത്സരപദ്ധതി

Explanation:

രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി (1956–1961). ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു മഹലനോബിസ് പദ്ധതി എന്നറിയപ്പെടുന്ന രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.

Question: 14

1857 -ലെ മഹത്തായ വിപ്ലവത്തിന് നേതൃത്വം നൽകിയ മുഗൾ ചക്രവർത്തി ?

Aസിറാജ്-ഉദ്-ധൗള

Bബഹദൂർഷാ I

Cഅഹമ്മദ് ഷാ

Dബഹദൂർഷാ II

Answer:

D. ബഹദൂർഷാ II

Explanation:

Bahadur Shah II was the Mughal emperor during the Revolt of 1857. He was the second son of Akbar Shah II, and he assumed the throne in 1837.

Question: 15

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

Aസ്വാതിതിരുനാൾ

Bശ്രീചിത്തിരതിരുനാൾ

Cശ്രീമൂലം തിരുനാൾ

Dഅവിട്ടം തിരുനാൾ

Answer:

B. ശ്രീചിത്തിരതിരുനാൾ

Explanation:

തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്.

Question: 16

Use the appropriate word in the idiom ‘He knows which side his bread is……’:

Aburnt

Bbuttered

Csliced

Dwhite

Answer:

B. buttered

Explanation:

know which side your bread is buttered : To know which side your bread is buttered on means to understand what is to your benefit, to understand where to put your energies in order to benefit yourself, to know which choice is to your advantage, to understand who will be helpful to you.

Question: 17

ശരിയായ പദം ഏത് ?

Aഅടിമത്വം

Bഅടിമത്ത്വം

Cഅടിമത്തം

Dഅടിമതം

Answer:

C. അടിമത്തം

Question: 18

ബാൾക്കൺ പ്രതിസന്ധി ഉടലെടുക്കാനുള്ള കാരണമെന്ത് ?

Aഅതിർത്തി തർക്കം

Bപ്രാദേശികവാദം

Cതീവ്രദേശീയത

Dയുദ്ധത്തിൻറെ നേട്ടങ്ങൾ പങ്കിട്ടെടുക്കുന്നതിലെ ഭിന്നിപ്പ്

Answer:

D. യുദ്ധത്തിൻറെ നേട്ടങ്ങൾ പങ്കിട്ടെടുക്കുന്നതിലെ ഭിന്നിപ്പ്

Question: 19

ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'കേസരി, മറാത്ത' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?

Aജി. സുബ്രഹ്മണ്യ അയ്യർ

Bബാലഗംഗാധരതിലക്

Cമൗലാനാ അബുൽകലാം ആസാദ്

Dദാദാഭായ് നവ്‌റോജി

Answer:

B. ബാലഗംഗാധരതിലക്

Question: 20

പാമ്പിന് പാല് കൊടുക്കുക എന്ന ശൈലിയുടെ അർത്ഥം ?

Aശത്രുവിനെ സഹായിക്കുക

Bനന്ദികേട് കാണിക്കുക

Cപാമ്പിനെ വളർത്തുക

Dഭയപ്പെടുത്തുക

Answer:

A. ശത്രുവിനെ സഹായിക്കുക

Question: 21

താഴെ പറയുന്നവയിൽ പ്രത്യക്ഷ തിരഞ്ഞെടുപ്പ് നടക്കാത്ത സംവിധാനമേത് ?

Aരാജ്യസഭ

Bലോക്സഭാ

Cസംസ്ഥാന നിയമസഭ

Dപ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ

Answer:

A. രാജ്യസഭ

Question: 22

ഒറ്റപ്പദമാക്കുക - "കേൾക്കുന്ന ആൾ"

Aഷ്രൂതാവ്

Bശ്രോതാവ്

Cമനുഷ്യൻ

Dദൈവം

Answer:

B. ശ്രോതാവ്

Question: 23

കാറ്റടിച്ചു പിരിച്ചെഴുതുക

Aകാറ്റു + അടിച്ചു

Bകാറ്റ് + അടിച്ചു

Cകാറ്റ് + അടിച്ച

Dകാറ്റ +അടിച്ചു

Answer:

B. കാറ്റ് + അടിച്ചു

Explanation:

കാറ്റ് + അടിച്ചു = കാറ്റടിച്ചു. ('റ്റ്' എന്നതിലെ സംവൃതം കുറഞ്ഞു)

Question: 24

He went for a picnic and .......... in the evening.

Agot back

Bgot in

Cgot through

Dget off

Answer:

A. got back

Question: 25

When he lived in Hyderabad, he _______ to the cinema once a week.

Agoes

Bwent

Cwas going

Dis going

Answer:

B. went

Question: 26

_____ of flowers. Pick out the right collective noun

Agarland

Bswarms

Cherd

Dcluster

Answer:

A. garland

Explanation:

A swarm of bees/flies/rats A herd of cattle A garland of flowers

Question: 27

ഋണം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aഅനൃണം

Bഅനൃതം

Cഅനേകം

Dഅനൈക്യം

Answer:

A. അനൃണം

Question: 28

ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം ?

Aകിരീടം

Bനെല്ല്

Cകണ്മണി

Dചെമ്മീൻ

Answer:

B. നെല്ല്

Question: 29

' Hockey is the national game of India ' എന്നതിന്റെ പരിഭാഷ ?

Aഇന്ത്യയുടെ ദേശിയ വിനോദങ്ങളിലൊന്നാണ് ഹോക്കി

Bദേശിയ തലത്തിലുള്ള ഇന്ത്യയുടെ ഏക വിനോദം ഹോക്കിയാണ്

Cഇന്ത്യയുടെ പ്രധാന വിനോദമാണ് ഹോക്കി

Dഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി

Answer:

D. ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി

Question: 30

കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?

Aഉജ്ജ്വല

Bസാഗരം

Cനമ്മുടെ കടൽ

Dശുചിത്വ സാഗരം

Answer:

D. ശുചിത്വ സാഗരം

Explanation:

പ്രചാരണ മുദ്രാവാക്യം - ‘കടലിനെ അറിയാം, കടൽക്കാറ്റേൽക്കാം, കടൽത്തീരമണയാം’

Question: 31

How do you feel when you .............. on your childhood?

Alook back

Blook off

Clook into

Dlook onto

Answer:

A. look back

Question: 32

America is _____ richest country.

Athe

Ban

Ca

Dthat

Answer:

A. the

Question: 33

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയിരുന്നത് ?

Aഉമ്മൻചാണ്ടി

Bകെ.എം. മാണി

Cകെ.ആർ. ഗൗരിയമ്മ

Dആർ. ബാലകൃഷ്ണപിള്ള

Answer:

A. ഉമ്മൻചാണ്ടി

Explanation:

 •  കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായത് :- ഉമ്മൻചാണ്ടി (കെഎം മാണിയെ മറികടന്നു)
 • കേരള നിയമസഭയിലെ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് - കെ.എം. മാണി
 • ഏറ്റവും കൂടുതൽ കാലം അംഗമായ വനിതാ അംഗം - കെ.ആർ ഗൗരിയമ്മ

Question: 34

I am reading Valmiki's ..... Ramayana.

Aa

Ban

Cthe

Dno article

Answer:

D. no article

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഇതിഹാസങ്ങൾക്കും വിശുദ്ധ ഗ്രന്ഥങ്ങൾക്കും മുൻപിൽ 'the' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.എന്നാൽ ഈ പുസ്തകങ്ങളുടെ പേരുകൾക്ക് മുൻപിൽ രചയിതാവിന്റെ പേര് പറഞ്ഞാൽ article ഉപയോഗിക്കാറില്ല.

Question: 35

നൗറുവിൻ്റെ തലസ്ഥാന നഗരംഏതാണ് ?

Aയരെൻ

Bയെരെവൻ

Cമിൻസ്ക്

Dമോറോണി

Answer:

A. യരെൻ

Question: 36

The closest meaning of the word benevolence is :

Aattention

Battraction

Cpatience

Dkindness

Answer:

D. kindness

Question: 37

3500 ന്റെ എത്ര ശതമാനമാണ് 175 ?

A5%

B10%

C8 %

D7%

Answer:

A. 5%

Explanation:

(175/3500) × 100 = 5%

Question: 38

ദേശീയ ഡോക്ടേഴ്‌സ് ദിനം ?

Aജൂലൈ 1

Bജൂലൈ 2

Cജൂൺ 30

Dജൂൺ 29

Answer:

A. ജൂലൈ 1

Explanation:

പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഭാരതരത്‌ന പുരസ്‌കാര (1961) ജേതാവുമായ ഡോ. ബിദാൻ ചന്ദ്ര റോയിയെ ആദരിക്കുന്നതിനായി ജൂലൈ 1ന് ഇന്ത്യയിലുടനീളം ദേശീയ ഡോക്ടർമാരുടെ ദിനം ആഘോഷിക്കുന്നു.

Question: 39

ഐക്യരാഷ്ട്ര വികസന പരിപാടി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ഏത് ?

A1990

B1991

C1992

D1993

Answer:

A. 1990

Question: 40

ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2022-ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഏത് രാജ്യത്തെയാണ്?

Aസിങ്കപ്പൂർ

Bജപ്പാൻ

Cഅമേരിക്ക

Dഫ്രാൻസ്

Answer:

B. ജപ്പാൻ

Explanation:

ഇന്ത്യൻ പാസ്പോർട്ട് റാങ്ക് - 87

Question: 41

Select the wrongly spelt word?

AHygeine

BIllustrate

CArousing

DGymnasium

Answer:

A. Hygeine

Explanation:

Hygiene(correct spelling) Hygiene= Keeping yourself and things around you clean,in order to prevent disease.

Question: 42

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക് ?

A178 രൂപ

B311 രൂപ

C429 രൂപ

D350 രൂപ

Answer:

B. 311 രൂപ

Explanation:

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം - 2010 അയ്യങ്കാളിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയ വർഷം - 2002

Question: 43

de_gdef __d__fg__e__g

Agedig

Bfgedf

Cfesgdi

Dgdelig

Answer:

B. fgedf

Explanation:

defg/defg/defg/defg

Question: 44

പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് ഏതാണ് ?

A47

B47 A

C48

D48 A

Answer:

D. 48 A

Question: 45

140, 68, 36, 16 ,.... ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ് ?

A8

B6

C10

D7

Answer:

C. 10

Explanation:

140 ÷ 2 - 2 = 70 - 2 = 68 68 ÷ 2 + 2 = 34 + 2 = 36 36 ÷ 2 - 2 = 18 - 2 = 16 16 ÷ 2 + 2 = 8 + 2 = 10

Question: 46

MQ: 13 11 :: HJ : ?

A19 17

B18 16

C8 10

D16 18

Answer:

B. 18 16

Explanation:

There 26 is letter number. From the total subtract corresponding numberical value of given alphabet.; M= 26 - 13 = 13, Q = 26 - 15 = 11 H= 26 - 8 = 18, J = 26 - 10 = 16

Question: 47

Some amount out of Rs. 7000 was lent at 6% per annum and the remaining at 4% per annum. If the total simple interest form both the fractions in 5 yrs was Rs. 1800, find the sum lent at 6% per annum.

A5000

B4000

C3000

D2000

Answer:

B. 4000

Explanation:

Let ‘x’ be the sum lent at 6% and (7000 - x) be the sum lent at 4% Interest on x = (x × 5 × 6)/100 = 0.3x Interest on (7000 - x) = (( 7000 - x) × 5 × 4)/100 = 0.2 × (7000 - x) = 1400 - 0.2x = 0.3x + 1400 - 0.2x = 1800 x = 4000

Question: 48

Let's go for a walk._________we?

Ashall

Bshan't

Cwill

Dwould

Answer:

A. shall

Explanation:

The expression ‘let's indicates a suggestion; for a suggestion beginning with 'let's the tag is shall we?

Question: 49

ഒരു ജോലി A-യ്ക്ക് 5 ദിവസം കൊണ്ടും B-യ്ക്ക് 20 ദിവസം കൊണ്ടും തീർക്കാൻ കഴിയും. അതേ ജോലി A-യും B-യുംകൂടി ഒരുമിച്ച് ചെയ്താൽ എത ദിവസംകൊണ്ട് തീർക്കാൻ കഴിയും?

A4

B2

C15

D25

Answer:

A. 4

Question: 50

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനം ഏത്?

Aഡമാസ്കസ്

Bലാപാസ്

Cആംസ്റ്റർഡാം

Dഇവയൊന്നുമല്ല

Answer:

B. ലാപാസ്

Explanation:

ബൊളീവിയയുടെ തലസ്ഥാനം ആയ ലാപാസ് ആണ് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനം

Question: 51

ഏതു വർഷത്തെ ആദായ നികുതി നിയമപ്രകാരമാണ് കേന്ദ്രസർക്കാർ ആദായനികുതി പിരിക്കുന്നത് ?

A1970

B1968

C1961

D1955

Answer:

C. 1961

Question: 52

രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്നത് ?

Aഫ്രഞ്ച് വിപ്ലവം

Bറഷ്യൻ വിപ്ലവം

Cചൈന വിപ്ലവം

Dഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

Answer:

D. ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

Question: 53

ലോക വന്യജീവി ദിനം എന്നാണ് ?

Aമാർച്ച്‌ 8

Bമാർച്ച്‌ 5

Cമാർച്ച്‌ 6

Dമാർച്ച്‌ 3

Answer:

D. മാർച്ച്‌ 3

Question: 54

ദേശീയ വാക്സിനേഷൻ ദിനം ?

Aമാർച്ച് 10

Bമാർച്ച് 17

Cമാർച്ച് 16

Dമാർച്ച് 15

Answer:

C. മാർച്ച് 16

Explanation:

1995 March 16 -നാണ് ആദ്യമായി ദേശീയ വാക്സിനേഷൻ ദിനം ആചരിച്ചത്.

Question: 55

"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?

Aഒ.എൻ.വി കുറുപ്പ്

Bവള്ളത്തോൾ

Cചങ്ങമ്പുഴ

Dപൂന്താനം

Answer:

A. ഒ.എൻ.വി കുറുപ്പ്

Question: 56

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aതിരുവനന്തപുരം

Bപത്തനംതിട്ട

Cതൃശൂർ

Dആലപ്പുഴ

Answer:

A. തിരുവനന്തപുരം

Explanation:

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്

Question: 57

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത് ആര് ?

Aപ്രധാനമന്ത്രി

Bഗവർണർ

Cരാഷ്‌ട്രപതി

Dഉപരാഷ്ട്രപതി

Answer:

C. രാഷ്‌ട്രപതി

Question: 58

കോമൺവെൽത്ത് ഗെയിംസിലെ ഏറ്റവും മികച്ച അത്‍ലറ്റിന് നൽകുന്ന ഡേവിഡ് ഡിക്‌സൺ അവാർഡ് ആദ്യമായി ലഭിച്ച താരം ആര് ?

Aഡേവിഡ് ലിതി

Bനതാലിയ ഡ്യു ടോയറ്റ്

Cമണിക ബത്ര

Dമിൽഖ സിംഗ്

Answer:

B. നതാലിയ ഡ്യു ടോയറ്റ്

Question: 59

ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധമന്ത്രി ആയിരുന്ന വ്യക്തി ആരാണ് ?

Aജവഹർലാൽ നെഹ്‌റു

Bഇന്ദിര ഗാന്ധി

CA K ആന്റണി

Dപ്രണവ് മുഖർജി

Answer:

C. A K ആന്റണി

Question: 60

ജലത്തിലുള്ള ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കുന്ന സൂക്ഷ്‌മാണുക്കൾ ഉപയോഗിക്കുന്ന ഓക്‌സിജൻ്റെ അളവിനെ എന്ത് പറയുന്നു ?

Aകെമിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Bആൽഗൽ ബ്ലൂം

Cയൂട്രോഫിക്കേഷൻ

Dബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Answer:

D. ബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ്

Question: 61

ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവും ആയ വ്യക്തി?

Aരുക്മിണി ദേവി അരുണ്ഡേൽ

Bസുന്ദർലാൽ ബഹുഗുണ

Cഎൻഎസ് രാജപ്പൻ

Dഇവയൊന്നുമല്ല

Answer:

B. സുന്ദർലാൽ ബഹുഗുണ

Explanation:

ചിപ്കോ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ- സുന്ദർലാൽ ബഹുഗുണ

Question: 62

കോട്ടക്കൽ ശിവരാമൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകൂടിയാട്ടം

Bകൂത്ത്

Cതുള്ളൽ

Dകഥകളി

Answer:

D. കഥകളി

Question: 63

കേരളത്തിൽ തെയ്യം മ്യുസിയം നിലവിൽ വരുന്ന ജില്ല ഏതാണ് ?

Aആലപ്പുഴ

Bകൊല്ലം

Cകണ്ണൂർ

Dകാസർഗോഡ്

Answer:

C. കണ്ണൂർ

Question: 64

ക്ലോക്ക് ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?

Aദ്രാവിഡ കഴകം

Bബഹുജൻ സമാജ് പാർട്ടി

Cനാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി

Dശിവസേന

Answer:

C. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി

Question: 65

ഇടപെടാതിരിക്കൽ നയം നടപ്പിലാക്കിയ ബംഗാൾ ഗവർണർ ജനറൽ ആര് ?

Aവാറൻ ഹേസ്റ്റിംഗ്‌സ്

Bജോൺ ഷോർ

Cറിച്ചാർഡ് വെല്ലസ്ലി

Dകോൺവാലിസ്‌ പ്രഭു

Answer:

B. ജോൺ ഷോർ

Question: 66

കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നല്കുമ്പോളോ നൽകുന്നതിന് മുൻപോ മനഃപ്പൂർവം അതിലെ ഡാറ്റയിൽ മാറ്റം വരുത്തുന്ന പ്രവർത്തിയാണ് ?

Aസൈബർ വാൻഡലിസം

Bസൈബർ ഫോർജറി

Cസൈബർ ഡിഫമേഷൻ

Dഡാറ്റ ഡിഡ്ലിങ്

Answer:

D. ഡാറ്റ ഡിഡ്ലിങ്

Question: 67

എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത്‌ ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

Aമിശ്ര സമ്പദ്‌വ്യവസ്ഥ

Bമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Cഗാന്ധിയൻ സമ്പദ്‌വ്യവസ്ഥ

Dസോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Answer:

D. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ

Question: 68

A person who has uncontrollable obsession to steal

ABurglar

BLiar

CGenius

DKleptomaniac

Answer:

D. Kleptomaniac

Question: 69

If 2 x 7=12, 3 x 6 =15, 3 x 7 = 18 then 6 x 5= :

A20

B21

C24

D30

Answer:

C. 24

Explanation:

2 × 7=14 - 2 = 12 3 × 6 =18 - 3 = 15 3 × 7 = 21 - 3 = 18 6 × 5 = 30 - 6 = 24

Question: 70

Out of the five numbers average of first four numbers is 15 and the average of last four numbers is 12. Also last number is 18. What is the first number?

A48

B27

C33

D30

Answer:

D. 30

Explanation:

(a+b+c+d)/5 = 15 (b+c+d+e)/4 = 12 a+b+c+d = 15 × 4 = 60----------(1) b+c+d+e = 12 × 4 = 48----------(2) ----(1) - (2) a - e = 12 e = 18 a = 12 + 18 = 30

Question: 71

The value of (-1/125) - 2/3 :

A1/25

B-1/25

C-25

D25

Answer:

D. 25

Question: 72

complete the series :3,5,9,17............

A26

B65

C33

D42

Answer:

C. 33

Question: 73

If a pen cost Rs.54 after 10% discount, then what is the marked price of the pen?

A80

B55.55

C75

D60

Answer:

D. 60

Explanation:

price = Rs.54 Rate if discount = 10% 54 = [(100 - 10)/100] × M.P 54 = (90/100) × M.P M.P = (54/90) × 100 M.P = Rs. 60

Question: 74

She is very bad _____ cooking.

Ain

Bon

Cfor

Dat

Answer:

D. at

Explanation:

bad എന്ന വാക്കിന് ശേഷം ഉപയോഗിക്കുന്ന preposition 'at' ആണ്.

Question: 75

The average of nine numbers is 60, that of the first five numbers is 55 and the next three is 65. The ninth number is 10 less than the tenth number. Then, tenth number is –

A80

B70

C75

D85

Answer:

A. 80

Explanation:

Average of nine numbers = 60 Average of first five numbers = 55 and average of next three numbers = 65 Tenth number = Ninth number + 10 The sum of nine numbers = 60 × 9 = 540 The sum of the first five numbers = 55 × 5 = 275 The sum of the next three numbers = 65 × 3 = 195 Ninth number = (540 – 275 – 195) = (540 – 470) = 70 Tenth number = 70 + 10 = 80

Question: 76

"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" ഇതിനെക്കുറിച്ച് താഴെ തന്നിരിക്കുന്ന ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ - രേഖാംശ സ്ഥാനം ,ഉയരം, സമയം എന്നിവ മനസിലാക്കാൻ സഹായിക്കുന്ന സംവിധാനം .

2.ഭൗമോപരിതലത്തിൽ നിന്ന് 20000 കി.മീ മുതൽ20200 കി.മീ വരെ ഉള്ള ഉയരത്തിൽ 6 വ്യത്യസ്ത ഭ്രമണ പഥങ്ങളിലായി 24 ഉപഗ്രഹങ്ങളുടെ ഒരു ശ്രേണിയാണ് സ്ഥാന നിർണയം നടത്തുന്നത്.

3.ഏറ്റവും ചുരുങ്ങിയത് 2 ഉപഗ്രഹങ്ങളിൽ നിന്നും വരുന്ന സിഗ്നലുകൾ എങ്കിലും ലഭിച്ചാൽ മാത്രമേ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് അക്ഷാംശം, രേഖാംശം ,ഉയരം, സമയം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു .

A1 മാത്രം ശരി.

B2 മാത്രം ശരി.

C1,2 മാത്രം ശരി.

D1,2,3 ഇവയെല്ലാം ശരി.

Answer:

C. 1,2 മാത്രം ശരി.

Explanation:

ഏറ്റവും ചുരുങ്ങിയത് 4 ഉപഗ്രഹങ്ങളിൽ നിന്നും വരുന്ന സിഗ്നലുകൾ എങ്കിലും ലഭിച്ചാൽ മാത്രമേ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് അക്ഷാംശം, രേഖാംശം ,ഉയരം, സമയം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു

Question: 77

ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം 23 വയസ്സാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ പ്രായം 11 വയസ്സാണ്. ഈ കുടുംബത്തിൽ ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി എത്രയാണ് ?

A26

B12

C34

D30

Answer:

A. 26

Explanation:

അഞ്ച് അംഗങ്ങളുടെ ശരാശരി പ്രായം = 23 അഞ്ച് അംഗങ്ങളുടെ പ്രായത്തിന്റെ തുക = 23 × 5 = 115 പ്രായം കുറഞ്ഞ ആളുടെ പ്രായം = 11 ബാക്കിയുള്ളവരുടെ പ്രായത്തിന്റെ തുക = 115 - 11 = 104 ബാക്കിയുള്ളവരുടെ പ്രായത്തിന്റെ ശരാശരി = 104/4 = 26

Question: 78

വൈറസുകളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്.

2.ഒരു കമ്പ്യൂട്ടറിൽ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറിൽ നാശങ്ങൾ സൃഷ്ടിക്കാനും കഴിവുള്ളവയാണ്‌ മിക്കവാറും എല്ലാ വൈറസുകളും. ഇവ ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലേക്ക് പക൪ത്തപ്പെടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. 

A1 മാത്രം.

B2 മാത്രം.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

കമ്പ്യൂട്ടർ ശാസ്ത്രത്തിൽ, കമ്പ്യൂട്ടറുകളുടെ പ്രവർ‍ത്തനത്തെ തകരാറിലാക്കാൻ തയ്യാറാക്കപ്പെടുന്ന സോഫ്‌റ്റ്‌വെയർ പ്രോഗ്രാമുകളെയാണ്‌ കമ്പ്യൂട്ടർ വൈറസ്‌ അഥവാ കമ്പ്യൂട്ട൪ സാംക്രമികാണു എന്നു പറയുന്നത്‌.VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്.സൂക്ഷ്മ ജീവിയായ വൈറസിനെപ്പൊലെ തന്നെ, സ്വയം പടരാനും, ഒരു കമ്പ്യൂട്ടറിൽ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറിൽ നാശങ്ങൾ സൃഷ്ടിക്കാനും കഴിവുള്ളവയാണ്‌ മിക്കവാറും എല്ലാ വൈറസുകളും. ഇവ ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലേക്ക് പക൪ത്തപ്പെടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.

Question: 79

കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപപെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.സാമൂതിരിയുടെ നാവികപ്പടയുടെ തലവന്മാർ ആയിരുന്നു കുഞ്ഞാലി മരയ്ക്കാർ.

2.1524 ൽ കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസുകാരുമായി ശക്തമായി ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിൽ പോർച്ചുഗീസുകാർ ദയനീയമായി പരാജയപ്പെട്ടു.

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Explanation:

മരയ്ക്കാർ വംശം പാരമ്പര്യമായി സാമൂതിരിയുടെ നാവികപ്പടയാളികളായിരുന്നു.1524 ൽ കുഞ്ഞാലി ഒന്നാമൻ പോർച്ചുഗീസുകാരുമായി ശക്തമായി ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിൽ പോർച്ചുഗീസുകാർ ദയനീയമായി പരാജയപ്പെട്ടു.

Question: 80

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

A" ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - താക്കൂർ ദാസ് ഭാർഗ്ഗവ്.

B"ഭരണഘടനയുടെ Jewel set "എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - താക്കൂർ ദാസ് ഭാർഗ്ഗവ്.

C"Proper yardstick with which one can measure the worth of constitution."എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - താക്കൂർ ദാസ് ഭാർഗ്ഗവ്.

Dആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത്- താക്കൂർ ദാസ് ഭാർഗവ്

Answer:

D. ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചത്- താക്കൂർ ദാസ് ഭാർഗവ്

Question: 81

We ______ respect our elders.

Aneed

Bused to

Cought to

Dcan

Answer:

C. ought to

Explanation:

ഒരു കാര്യം ചെയ്യാനുള്ള ധാർമികമായ ഉത്തരവാദിത്തം സൂചിപ്പിക്കാൻ 'ought to' ഉപയോഗിക്കുന്നു

Question: 82

Antonym of the word 'ratified' is :

Aannulled

Bunsettled

Cset aside

Ddestroyed

Answer:

A. annulled

Explanation:

ratified : അംഗീകാരം നല്‍കുക annulled : റദ്ദാക്കുക unsettled: സ്ഥിരപ്പെടുത്താത്ത destroyed : നശിപ്പിക്കപ്പെട്ട

Question: 83

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഭർത്താവ് എന്ന് അർത്ഥം വരുന്ന പദം ഏത്?

Aവല്ലവൻ

Bവല്ലഭൻ

Cഇടയൻ

Dജായ

Answer:

B. വല്ലഭൻ

Question: 84

" ശ്രീകൃഷ്ണൻ" ന്റെ പര്യായപദത്തിൽ ഉൾപ്പെടാത്തത് ഏത്?

Aദാമോദരൻ

Bമാധവൻ

Cജിഷ്ണു

Dപീതാംബരൻ

Answer:

C. ജിഷ്ണു

Question: 85

5:30 നും 6 നും ഇടയിൽ ഏത് സമയത്താണ്, ക്ലോക്കിന്റെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും 70˚ കോണിൽ വരുന്നത്?

A5:55

B5:30

C5:40

D5:42

Answer:

C. 5:40

Question: 86

Find the correctly spelt word .

Agarulous

Bgarrulous

Cgarullous

Dgarrullous

Answer:

B. garrulous

Explanation:

garrulous : അധികം സംസാരിക്കുന്ന

Question: 87

കൂട്ടത്തിൽ പെടാത്തത് ഏത്?

Aഭജനം - പ്രാർത്ഥന

Bചൂതം - ചതുരംഗം

Cഭാജനം - പാത്രം

Dഭോജനം - ആഹാരം

Answer:

B. ചൂതം - ചതുരംഗം

Question: 88

Write the superlative degree of the word "evil" ?

Aevil

Bworse

Cworst

Dbad

Answer:

C. worst

Explanation:

Evil ന്റെ 3 forms: positive degree : Evil comparative degree : Worse superlative degree : Worst

Question: 89

അക്ഷരമാല ക്രമത്തിൽ എഴുതിയാൽ മൂന്നാമത് വരുന്ന വാക്ക് ഏത് ?

AAmend

BAmong

CAmiss

DAmour

Answer:

B. Among

Explanation:

Amend , Amiss , Among , Amour എന്നതാണ് ക്രമം

Question: 90

If you ___________(inform) me, I would have reached the station. Fill in the blanks with the correct form of the verb given in brackets.

Ainformed

Binform

Chad informed

Dhad inform

Answer:

C. had informed

Explanation:

If നു ശേഷം had + v3 വന്നാൽ, If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + have + v3 ഉപയോഗിക്കണം . ഇവിടെ comma ക്ക് ശേഷം would have + V3(reached) വന്നതുകൊണ്ട് if നു ശേഷം had + V3 (informed) വരണം.

Question: 91

Manu said to Rani, "How old are you ?" ( Change into Indirect Speech.)

AManu asked Rani how she old was.

BManu said Rani how old she was.

CManu asked Rani how old she was.

DManu told Rani how old she was.

Answer:

C. Manu asked Rani how old she was.

Explanation:

ഇതൊരു Interrogative Sentence ആണ്. ചോദ്യ രൂപത്തിൽ ഉള്ള Sentence ആണ് Interrogative Sentence. Interrogative Sentence നെ report ചെയ്യുമ്പോൾ reporting verb ആയി asked, enquired, questioned, wanted to know എന്നിവ ആണ് ഉപയോഗിക്കുന്നത്. 'That' ഉപയോഗിക്കാൻ പാടില്ല. പകരം connective word ആയി Question word തന്നെ ഉപയോഗിക്കണം. Indirect speech ൽ question mark (?) ഉപയോഗിക്കാൻ പാടില്ല. ഒരു question ന്റെ ക്രമം auxiliary verb + subject എന്നാണ് റിപ്പോർട്ട് ചെയ്യുമ്പോൾ subject + auxiliary verb എന്നാക്കി മാറ്റുക. Direct Speech ൽ 'said to ' വന്നതിനാൽ ഇവിടെ reporting verb ആയി 'asked' ആണ് ഉപയോഗിച്ചിരിക്കുന്നത്. Connecting word ആയി Question word ആയ How തന്നെ ഉപയോഗിക്കണം. ഒരു question ന്റെ ക്രമം auxiliary verb + subject എന്നാണ് റിപ്പോർട്ട് ചെയ്യുമ്പോൾ subject + auxiliary verb എന്നാക്കി മാറ്റുക. ഇവിടെ are + you എന്നത് she + was എന്നാകും. ( Direct ൽ You വന്നാൽ Indirect ൽ He/she വരാം. Rani പെണ്ണ് ആയതുകൊണ്ട് she വന്നു)

Question: 92

തന്നിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഒറ്റയാനെ തിരഞ്ഞെടുക്കുക.

AEKO

BJIU

CKVG

DQMJ

Answer:

A. EKO

Explanation:

EKO 5 + 11 + 15 = 31 JIU 10 + 9 + 21 = 40 KVG 11 + 22 + 7 = 40 QMJ 17 + 13 + 10 = 40

Question: 93

ഏത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രമാണ് "സബാഷ് മിതു" ?

Aസ്‌മൃതി മന്ദാന

Bമിതാലി രാജ്

Cജൂലൻ ഗോസ്വാമി

Dമാൻഷി ജോഷി

Answer:

B. മിതാലി രാജ്

Explanation:

• മിതാലി രാജിന്റെ വേഷം അവതരിപ്പിക്കുന്ന നടി - തപ്സി പന്നു മിതാലി രാജ് ---------- • ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റൻ • അന്താരാഷ്‍ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം. • 7000 റണ്‍സ് മറികടന്ന അന്താരാഷ്‍ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരം

Question: 94

ദേശീയഗാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?

(1) ഭാഗ്യവിധാതാ എന്നതായിരുന്നു ആദ്യ നാമം

(i) ആദ്യമായി ആലപിച്ചത് സരളാദേവി ചൗധറാണിയാണ്

(iii) 26 ജനുവരി 1950-ൽ ആണ് ജനഗണമനയെ ദേശീയഗാനമായി അംഗീകരിച്ചത്

(iv) മദൻ മോഹൻ മാളവ്യയുടെ അദ്ധ്യക്ഷതയിലുള്ള INC സമ്മേളനത്തിലാണ് ആദ്യമായിആലപിക്കപ്പെട്ടത്

 

A1 , 3 , 4

B1 , 2 , 4

C2 , 3

D3 , 4

Answer:

A. 1 , 3 , 4

Question: 95

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഒരു ധാതുവിനെ പരുപരുത്ത പ്രതലത്തിൽ ഉരച്ചാൽ ലഭിക്കുന്ന പൊടിയുടെ നിറമാണ് സ്ട്രീക് .

2.ഒരു ധാതുവിൻറെ സ്വാഭാവിക വർണ്ണവും സ്ട്രീക്  വർണ്ണവും ഒരേ വർണ്ണം തന്നെ ആയിരിക്കും.

3.സ്ട്രീക് കണ്ടെത്താൻ ഉപയോഗിക്കുന്ന പരുപരുത്ത പിഞ്ഞാണത്തിനെ സ്ട്രീക് പ്ലേറ്റ് എന്നാണ് വിളിക്കുന്നത്

A1 മാത്രം.

B2 മാത്രം.

C3 മാത്രം.

Dഎല്ലാ പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം.

Explanation:

 • ഒരു ധാതുവിനെ പരുപരുത്ത പ്രതലത്തിൽ ഉരച്ചാൽ ലഭിക്കുന്ന പൊടിയുടെ നിറമാണ് സ്ട്രീക് അഥവാ പൊടി വർണ്ണം.
 • സ്ട്രീക് വർണ്ണം പലപ്പോഴും ഒരു ധാതുവിൻെറ സ്വാഭാവിക വർണ്ണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.
 • അതിനാൽ ചില ധാതുക്കളെ തിരിച്ചറിയാൻ അവയുടെ സ്വാഭാവിക വർണ്ണത്തേക്കാൾ നല്ലത് സ്ട്രീക് വർണ്ണമണ്.
 • സ്ട്രീക് കണ്ടെത്താൻ ഉപയോഗിക്കുന്ന പരുപരുത്ത പിഞ്ഞാണത്തിനെ സ്ട്രീക് പ്ലേറ്റ് എന്നാണ് വിളിക്കുന്നത്.

Question: 96

Meaning of the phrase 'sine die' is

Aof its own kind

Bdone in secret

Cdie suddenly

Dindefenitly

Answer:

D. indefenitly

Explanation:

The meaning of the phrasal verb 'run out' is - come to an end

Question: 97

താഴെ കൊടുത്തിരിക്കുന്നവയിൽ വ്യത്യസ്തമായത് കണ്ടെത്തുക:

Aറീഡ് ഒൺലി മെമ്മറി

Bറാൻഡം അക്സസ്സ് മെമ്മറി

Cക്യാഷെ മെമ്മറി

Dബ്ലൂ റേ ഡി.വി.ഡി

Answer:

D. ബ്ലൂ റേ ഡി.വി.ഡി

Explanation:

Read Only Memory

 • ശേഖരിച്ചുവെച്ച ഡാറ്റ വായിക്കുവാൻ മാത്രമേ കഴിയുകയുള്ളൂ, ഇവ തിരുത്തുവാനോ മാറ്റം വരുത്തുവാനോ കഴിയുകയില്ല.
 • വൈദ്യുതി വിച്ഛേദിക്കപ്പെട്ടാലും വിവരങ്ങൾ മാഞ്ഞുപോവുന്നില്ല.

റാൻഡം അക്സസ്സ് മെമ്മറി

 • വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ വിവരങ്ങൾ മാഞ്ഞു പോകും.

ക്യാഷെ മെമ്മറി 

ഒരു പ്രോസസ്സറിലേക്ക് അതിവേഗ ഡാറ്റ ആക്‌സസ് നൽകുകയും പതിവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, ആപ്ലിക്കേഷനുകൾ, ഡാറ്റ എന്നിവ സംഭരിക്കുകയും ചെയ്യുന്ന ചെറിയ വലിപ്പത്തിലുള്ള അസ്ഥിര കമ്പ്യൂട്ടർ മെമ്മറിയാണ് കാഷെ മെമ്മറി.

ബ്ലൂ റേ ഡി.വി.ഡി

 • ഉയർന്ന സംഭരണ ശേഷിയുള്ള ഒരു ആലേഖനോപകരണമാണ് ബ്ലൂ റേ ഡി.വി.ഡി.

Question: 98

പ്രവൃത്തിയെ കുറിക്കുന്ന ശബ്ദങ്ങളാണ്..........?

Aദ്യോതകം

Bഭേദകം

Cക്രിയ

Dനാമം

Answer:

C. ക്രിയ

Explanation:

 • പ്രവൃത്തിയെ കുറിക്കുന്ന ശബ്ദങ്ങൾക്ക് വിളിക്കുന്ന പേരാണ് ക്രിയ
 • eg : ഓടുക, ചാടുക 

Question: 99

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

 1. എ.ഡി 1717ലാണ് നേപ്പിയർ ബോൺസ് കണ്ടെത്തിയത്.

 2. നേപ്പിയർ ബോൺസ് ഉപയോഗിച്ച് ഗുണന ക്രിയകൾ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്നു

 3. 'ഏ കൺസ്ട്രക്ഷൻ ഓഫ് വണ്ടർഫുൾ കെനോൻ ഓഫ് ലോഗരതിംസ്' എന്ന പ്രശസ്തമായ പുസ്തകം ജോൺ നേപ്പിയർ എഴുതിയതാണ്

Aii മാത്രം ശരി

Bഇവയൊന്നുമല്ല

Ci, ii ശരി

Dii, iii ശരി

Answer:

D. ii, iii ശരി

Explanation:

 • ലോഗരിതം എന്ന ഗണിതശാസ്ത്രവിഭാഗത്തിന്‌ തുടക്കം കുറിക്കുകയും ഗണിതശാസ്ത്രശാഖക്ക് വളരെയധികം സംഭാവനകൾ നൽകുകയും ചെയ്ത സ്കോട്ടിഷ് ഗണിതശാസ്ത്രജ്ഞൻ ആയിരുന്നു ജോൺ നേപ്പിയർ.
 • ഇദ്ദേഹത്തെ ലോഗരിതിൻെറ പിതാവ് എന്ന് വിളിക്കുന്നു.
 • ഇദ്ദേഹം കണ്ടുപിടിച്ച ഗുണനപ്പട്ടികയും സംഖ്യകളും ആലേഖനം ചെയ്ത ദണ്ഡുകളെയാണ് ആണ് നേപ്പിയർ ബോൺസ് എന്ന് വിളിക്കുന്നത്.
 • നേപ്പിയർ ബോൺസ് ഉപയോഗിച്ച് ഗുണന ക്രിയകൾ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്നു.
 • എ.ഡി 1617ലാണ് നേപ്പിയർ ബോൺസ് കണ്ടെത്തിയത്.
 • 'ഏ കൺസ്ട്രക്ഷൻ ഓഫ് വണ്ടർഫുൾ കെനോൻ ഓഫ് ലോഗരതിംസ്' എന്ന പ്രശസ്തമായ പുസ്തകം ജോൺ നേപ്പിയർ എഴുതിയതാണ്.

Question: 100

'There is nothing better than a quiet life.' Change the above sentence into interrogative .?

AIs there anything better than a quiet life?

BIs anything better than a quiet life there?

Cthere is anything better than a quiet life?

DIs anything better than a quiet life?

Answer:

A. Is there anything better than a quiet life?

Explanation:

 • Assertive - subject + auxiliary verb + nothing 
 • Interrogative - auxiliary verb +subject +anything 

eg

 • Assertive : There is nothing better than a quiet life.
 •  Interrogative: Is there anything better than a quiet life?