Question: 1

ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു?

Aകപ്പലിന്‍റെ ദിശ അറിയുന്നതിന്‌

Bകപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്‌

Cധ്രുവപ്രദേശങ്ങളില്‍ കാറ്റിന്‍റെ വേഗത അളക്കാന്‍

Dഇവയൊന്നുമല്ല

Answer:

B. കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്‌

Explanation:

A marine chronometer is a timepiece that is precise and accurate enough to be used as a portable time standard; it can therefore be used to determine longitude by means of accurately measuring the time of a known fixed location, for example Greenwich Mean Time (GMT) and the time at the current location.

Question: 2

He spoke_____ me _____ Urdu.

Ato;in

Bby;in

Cto;with

Dat : in

Answer:

A. to;in

Question: 3

What does the idiom ‘chip off the old block' mean?

AOne who is a block head

BTo get into trouble

CJust like his father

DNone of these

Answer:

C. Just like his father

Explanation:

 • chip off the old block' means someone who is very similar in character to their father or mother. 
 • Describing people with the same qualities

Question: 4

The collective noun for ‘stars’ :

ACongregation

BConstellation

CCollection

DChain

Answer:

B. Constellation

Explanation:

A constellation of stars A congregation of worshippers

Question: 5

കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?

Aകെ.കെ. ശൈലജ

Bരാമചന്ദ്രൻ കടന്നപ്പള്ളി

Cവി.അബ്ദുറഹ്മാൻ

Dസജി ചെറിയാൻ

Answer:

C. വി.അബ്ദുറഹ്മാൻ

Explanation:

2022-ൽ സജി ചെറിയാൻ രാജിവെച്ച ഒഴിവിൽ വി.അബ്ദുറഹ്മാന് അധിക ചുമതല നൽകി.

Question: 6

ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?

Aചെന്നൈ

Bഭുവനേശ്വർ

Cകൊൽക്കത്ത

Dജയ്പ്പൂർ

Answer:

A. ചെന്നൈ

Question: 7

ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്ന വർഷം ?

A1948

B1952

C1956

D1964

Answer:

B. 1952

Question: 8

ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ഏത് ?

Aന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി

Bറിലയൻസ് ഇൻഷുറൻസ് കമ്പനി

Cഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പനി

Dലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ

Answer:

C. ഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പനി

Question: 9

The _____ of singers singing in church.

Aband

Bchoir

Cgroup

Dclass

Answer:

B. choir

Explanation:

choir - പള്ളിയിലെ ഗായകസംഘം, പാട്ടുകാരുടെ സംഘം band - സംഗീതജ്ഞരുടെ സംഘം (ഇതിൽ പാട്ട് പാടുന്നവരും, സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും ഉണ്ടാകും)

Question: 10

Antonym of 'Tart' is

Aold

Bsweet

Clong

Dloose

Answer:

B. sweet

Explanation:

Tart - എരിവുള്ള old - പഴയത് long - നീളമുള്ള loose - അയഞ്ഞ sweet - മധുരം

Question: 11

Mom is the .......... person in the family.

Abusiest

Bbusier

Cbusy

Dmore busy

Answer:

A. busiest

Explanation:

മൂന്നോ അതിലധികമോ കാര്യങ്ങൾ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു നാമവിശേഷണത്തിന്റെ അല്ലെങ്കിൽ ഒരു ക്രിയയുടെ രൂപമാണ് superlative .-Est ചേർത്ത് ഒരു അക്ഷര നാമവിശേഷണങ്ങൾ സാധാരണയായി superlative ആക്കി മാറുന്നു

Question: 12

' അംഹ്രി ' എന്ന പദത്തോട് അർത്ഥസാമ്യം ഉള്ള പദം ഏത് ?

Aപാദം

Bതോൾ

Cവിരൽ

Dനാഗം

Answer:

A. പാദം

Question: 13

The meaning of the phrasal verb "call at"

Avisit a place

Bdemand

Csend for

Dsend in

Answer:

A. visit a place

Explanation:

call at=സന്ദര്‍ശിക്കുക

Question: 14

Rewrite the sentence in passive voice."The girls are not playing handball."

AHandball is not played by the girls.

BHandball is not being played by the girls.

CHandball was not being played by the girls.

DHandball was not played by the girls.

Answer:

B. Handball is not being played by the girls.

Explanation:

തന്നിരിക്കുന്ന വാചകം present continuous രൂപത്തിലാണ്. അതിനാൽ passive voice =object+is/are+being+v3+by+rest of the sentence. object 'singular' ആയതിനാൽ 'is' ഉപയോഗിക്കുന്നു

Question: 15

ഭഗീരഥപ്രയത്നം എന്ന ശൈലിയുടെ അർത്ഥം എന്ത്

Aസ്ഥലംവിട്ട് പോവുക

Bകഠിനമായ അധ്വാനം

Cതിരിച്ചറിവ്

Dതള്ളുക

Answer:

B. കഠിനമായ അധ്വാനം

Question: 16

രണ്ട് സംഖ്യകളുടെ തുക 26 ഉം വ്യത്യാസം 2 ഉം ആയാൽ വലിയ സംഖ്യ ഏത് ?

A13

B14

C24

D11

Answer:

B. 14

Explanation:

രണ്ട് സഖ്യകൾ x , y എന്നെടുത്താൽ, x + y =26 x = 26 - y x - y = 2 26 - y - y = 2 26 - 2y = 2 2y = 24 y = 12 x = 14 വലിയ സംഖ്യ = 14 Note : ഉത്തരം ഇങ്ങെനെ കണ്ടെത്തുന്നതിലും നല്ലത് തന്നിരിക്കുന്ന ഓപ്ഷൻസിൽ നിന്നും കണ്ടെത്തുന്നതാണ്

Question: 17

Synonym of apathetic is

Adispirited

Badd

Cannoy

Dagree

Answer:

A. dispirited

Explanation:

apathetic=ഉദാസീനമായ

Question: 18

The minister was very eager to visit the college because it was his _______.

Asine die

Balma mater

Cbona fide

Dprima facie

Answer:

B. alma mater

Explanation:

alma mater=വിദ്യാര്‍ത്ഥികള്‍ സ്വന്തം സ്‌കൂളിനെയോ സര്‍വ്വകലാശാലയെയോ പരാമര്‍ശിക്കാനുപയോഗിക്കുന്ന പദം "കോളേജ് സന്ദർശിക്കാൻ മന്ത്രി വളരെ തല്‍പരനായിരുന്നു, കാരണം അത് അദ്ദേഹം പഠിച്ച കോളേജ് ആയിരുന്നു" - എന്നാണ് വാക്യത്തിന്റെ അർത്ഥം.

Question: 19

She looks ..... your sister.

Aalmost

Bsimilar

Cas if

Dlike

Answer:

D. like

Question: 20

Ultrasonic waves _____ able the bats to locate objects .

Ain

Bdis

Cun

Den

Answer:

D. en

Question: 21

3 + 6 + 9 + 12 +..........+ 300 എത്ര ?

A15150

B15510

C10550

D16150

Answer:

A. 15150

Question: 22

13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?

A-13

B-23

C-130

D-32

Answer:

B. -23

Explanation:

13 , 9 , 5 ........... a = 13 d = -4 n-ാം പദം = a + (n - 1)d 10-ാം പദം = a + 9d =13 + 9(-4) = 13 - 36 = -23

Question: 23

4+5=1524,5+6=2435 ആയാൽ 6+7=.....

A3649

B3549

C3548

D3750

Answer:

C. 3548

Explanation:

4+5=(4*4)-1,(5*5)-1=16-1,25-1=1524 5+6=(5*5)-1,(6*6)-1=25-1,36-1=2435 6+7=(6*6)-1,(7*7)-1=36-1,49-1=3548

Question: 24

There is _____ table in _____ dining room.

Aa,the

Bthe,a

Ca,an

Dan,a

Answer:

A. a,the

Question: 25

കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?

Aസാഹിത്യ ചക്രവാളം

Bകേളി

Cപൊലി

Dതളിര്

Answer:

B. കേളി

Question: 26

വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയത് ഏത് വർഷം?

A1854

B1859

C1862

D1866

Answer:

A. 1854

Explanation:

ആധുനിക ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്ന കാർട്ട എന്നറിയപ്പെടുന്നത് -വുഡ്സ് ഡെസ്പാച്ച്.

Question: 27

കശുമാങ്ങയുടെ നീര് വാറ്റി ഉണ്ടാക്കുന്ന ഗോവയിലെ പ്രസിദ്ധമായ മദ്യം ഏത് ?

Aമോൻസാന്റോ

Bഫെനി

Cകമെലിയ

Dസിനിൻസ്

Answer:

B. ഫെനി

Question: 28

" പെറ്റീഷൻ ഓഫ് റൈറ്റ്സിൽ ഒപ്പ് വെച്ച ഇംഗ്ലണ്ടിലെ രാജാവ് ?

Aഹെൻറി I

Bഒലിവർ ക്രോം വെൽ

Cചാൾസ് I

Dജെയിംസ് II

Answer:

C. ചാൾസ് I

Explanation:

പെറ്റീഷൻ ഓഫ് റൈറ്റ്സിൽ ഒപ്പ് വെച്ച വർഷം - ജൂൺ 7, 1628

Question: 29

360, 120, 30, 6, _____ വിട്ട ഭാഗത്തെ സംഖ്യ ഏത് ?

A6

B0

C1

D2

Answer:

C. 1

Explanation:

360 ÷ 3 = 120 120 ÷ 4 = 30 30 ÷ 5 = 6 6 ÷ 6 = 1

Question: 30

ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?

A40

B45

C30

D75

Answer:

B. 45

Explanation:

മകന്റെ വയസ്സ് x എന്നും അച്ഛന്റെ വയസ്സ് 3x എന്നും എടുത്താൽ

3x5x5 \frac {3x - 5}{x-5} = 41 \frac {4}{1} ഇതിൽ നിന്നും x = 15 എന്ന് ലഭിക്കും അതുകൊണ്ട് അച്ഛന്റെ പ്രായം = 15 x 3 = 45

Question: 31

“വീര വിരാട കുമാര വിഭോ” എന്നു തുടങ്ങുന്ന കൈകൊട്ടികളിപ്പാട്ടിന്റെ വരികളുടെ രചയിതാവ് ആരാണ് ?

Aചീരാമകവി

Bഎഴുത്തച്ഛൻ

Cരാമപ്പണിക്കർ

Dഇരയിമ്മൻ തമ്പി

Answer:

D. ഇരയിമ്മൻ തമ്പി

Question: 32

സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?

Aനീലഗിരി

Bസുന്ദർബൻസ്

Cനന്ദാദേവി

Dഅഗസ്ത്യമല

Answer:

D. അഗസ്ത്യമല

Question: 33

നാനാ സാഹിബിൻ്റെ യഥാർത്ഥ നാമം എന്താണ് ?

Aറാണാ സ൦ഗ൯

Bബാബ ദയാൽ ദാസ്

Cരാമചന്ദ്ര പാണ്ഡു രംഗ

Dദോണ്ടു പണ്ഡ്

Answer:

D. ദോണ്ടു പണ്ഡ്

Question: 34

1962 ൽ അനുഛേദം 371A പ്രകാരം നാഗാലാൻറ് സംസ്ഥാനത്തിൻ്റെ രൂപീകരണം നടന്നത് എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

A10-ാം ഭേദഗതി

B13-ാം ഭേദഗതി

C15-ാം ഭേദഗതി

D21-ാം ഭേദഗതി

Answer:

B. 13-ാം ഭേദഗതി

Explanation:

13-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. എസ് രാധാകൃഷ്‌ണൻ

Question: 35

' ആൺ ഒപ്പന ' എന്ന് അറിയപ്പെടുന്ന വിനോദകല?

Aഅറബനമുട്ട്

Bവട്ടപ്പാട്ട്

Cദഫ്മുട്ട്

Dവട്ടക്കളി

Answer:

B. വട്ടപ്പാട്ട്

Question: 36

2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?

Aപ്രദീപ് പുത്തൂർ

Bരജീന്ദർ ടിക്കു

Cസുബോധ് ഗുപ്ത

Dജിതിഷ് കല്ലത്ത്

Answer:

A. പ്രദീപ് പുത്തൂർ

Explanation:

🔹 അഡോൾഫ് - എസ്തർ ഗോറ്റ്ലീബ് ഫൗണ്ടേഷന്റെ ആസ്ഥാനം - ന്യൂയോർക്ക് 🔹 പുരസ്‌കാര തുക - 25,000 ഡോളർ (18.5 ലക്ഷം രൂപ) 🔹 ചിത്രകലയിലെ നൂതന ശൈലിയിലുള്ള അവതരണത്തിന്റെ കഴിഞ്ഞ ഇരുപതു വർഷത്തെ മേന്മയെ മാനിച്ചാണ് ഈ അവാർഡ് 🔹 ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ തെന്നിന്ത്യൻ ചിത്രകാരനാണ് പ്രദീപ് പുത്തൂർ.

Question: 37

കോവിഡ് വകഭേദമായ ലാംഡ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?

Aഇന്ത്യ

Bപെറു

Cഇംഗ്ലണ്ട്

Dബ്രസീൽ

Answer:

B. പെറു

Question: 38

ബെറ്റർ വേൾഡ് ഫണ്ട്‌ നൽകുന്ന അഞ്ചാമത് യൂണിറ്റി അവാർഡ് നേടിയ ഇന്ത്യൻ ?

Aഅടൂർ ഗോപാലകൃഷ്ണൻ

Bഡോ.സോഹൻ റോയ്

Cഅനുരാഗ് കശ്യപ്

Dവിശാൽ ഭരദ്വാജ്

Answer:

B. ഡോ.സോഹൻ റോയ്

Question: 39

2022ലെ വിംബിൾഡൺ പുരുഷവിഭാഗം കിരീടം നേടിയത് ?

Aമാതിയോ ബരേറ്റിനി

Bഡൊമിനിക് തീം

Cനൊവാക് ജോക്കോവിച്ച്

Dറാഫേൽ നദാൽ

Answer:

C. നൊവാക് ജോക്കോവിച്ച്

Explanation:

 • ഇതോടെ ജോക്കോവിച്ചിന് 21 ഗ്രാൻഡ്സ്ലാം കിരീടം നേടി.
 • 20 ഗ്രാൻസ്ലാം കിരീടം മുൻപ് നേടിയവർ - റാഫേൽ നദാൽ (22), റോജർ ഫെഡറർ(20)

 • ഏറ്റവും കൂടുതൽ വിംബിൾഡൺ കിരീടം(7) നേടിയ രണ്ടാമത്തെ പുരുഷ താരം.
 • 2022 ഫൈനലിൽ ജോക്കോവിച്ച് തോല്പിച്ച താരം - നിക് കിര്‍ഗിയോസ്

 • 2022ലെ വനിത വിംബിൾഡൺ കിരീടം നേടിയത്  - എലേന റെബാക്കിന

Question: 40

മീൻ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?

Aഫ്രഷ് മീൻ

Bക്യാച്ച് മൈ ഫിഷ്

Cഫ്രഷ് ടു ഹോം

Dമിമി ഫിഷ്

Answer:

D. മിമി ഫിഷ്

Explanation:

🔹 കടലിന്റെ ഏതു ഭാഗത്തുനിന്നു വലയിൽ വീണ മത്സ്യമെന്നതു മുതൽ തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരം അടക്കം ഉപഭോക്താക്കൾക്ക് അറിയാനാകും. 🔹 ഉപഭോക്താക്കൾക്ക് സമീപത്തുള്ള മിമി സ്റ്റോർ വഴിയോ മൊബൈൽ ആപ് വഴിയോ മത്സ്യം വാങ്ങാം.

Question: 41

18 കുട്ടികൾക്ക് ഒരു പരീക്ഷയിൽ കിട്ടിയ ശരാശരി മാർക്ക് 30. എന്നാൽ ശരാശരി കണക്കാക്കിയപ്പോൾ ഒരു കുട്ടിയുടെ മാർക്ക് 43 എന്നതിന് പകരം 34 എന്നാണ് എടുത്തത്.തെറ്റ് തിരുത്തിയാൽ ലഭിക്കുന്ന ശരാശരി മാർക്ക് എത്ര?

A30.5

B31

C31.5

D32

Answer:

A. 30.5

Explanation:

മാർക്കിൽ വന്ന വ്യത്യാസം = 9 മാർക്ക് ശരാശരി ഒരു കുട്ടിക്ക് 0.5 മാർക്ക് വ്യത്യസം വരുത്തിയാൽ 9 മാർക്ക് ലഭിക്കും. ശരിയായ ശരാശരിയുടെ കൂടെ കൂട്ടിയാൽ പുതിയ ശരാശരി മാർക്ക് ലഭിക്കും 30 + 0.05 = 30.5

Question: 42

താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ?

Aജലഭം

Bജലജം

Cവാരിജം

Dഅംബുജം

Answer:

A. ജലഭം

Question: 43

Don’t waste my time ___________ about your salary. (complaining/ to complain)

Acomplaining

Bto complain

Ccomplained

Dcomplains

Answer:

A. complaining

Question: 44

രാമു 30 മീറ്റർ തെക്കോട്ട് നടന്നതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നു. അവൻ വീണ്ടും വലത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. തുടർന്ന് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ നടന്നാൽ തുടങ്ങിയ സ്ഥലത്ത് നിന്ന് ഇപ്പോൾ നിൽക്കുന്ന സ്ഥലവുമായുള്ള അകലം ?

A95 മീ

B50 മീ

C70 മീ

D55 മീ

Answer:

B. 50 മീ

Question: 45

ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്നത് എവിടെ?

Aഘാന

Bകെനിയ

Cനൗറു

Dഉഗാണ്ട

Answer:

A. ഘാന

Question: 46

A, B, C, D, E, F എന്നീ 6 പേർ പരസ്പരം അഭിമുഖമായി വട്ടത്തിൽ ഇരിയ്ക്കുന്നു.F എന്നയാൾ B യുടെ ഇടത്ത് നിന്ന് മൂന്നാമതാണ്. A എന്നയാൾ C യുടെ ഇടത്ത് നിന്ന്നാലാമതാണ്. D എന്നയാൾ C യ്ക്കും F നും ഇടയിലാണ്. E എന്നയാൾ Aയ്ക്കും F നും ഇടയിലാണ് എങ്കിൽ E യുടെ എതിർവശം ഇരിയ്ക്കുന്നതാര് ?

AA

BB.

CC

DE

Answer:

C. C

Question: 47

' ജീവിതാമൃതം ' എന്ന ആത്മകഥ രചിച്ച രാഷ്ട്രീയ നേതാവ് ആരാണ് ?

Aവി എം സുധീരൻ

Bപി എസ് ശ്രീധരൻ പിള്ള

Cഓ രാജഗോപാൽ

Dവി മുരളീധരൻ

Answer:

C. ഓ രാജഗോപാൽ

Question: 48

You are appointed to this post എന്ന വാക്കിന്റെ പരിഭാഷ പദമേത്?

Aതാങ്കളെ ഈ തസ്തികയിലേക്ക് നിയമിച്ചിരിക്കുന്നു

Bതാങ്കളെ ഇങ്ങോട്ട് തെരഞ്ഞെടുത്തിരിക്കുന്നു

Cതാങ്കളെ ഞങ്ങൾക്ക് ആവശ്യമുണ്ട്

Dതാങ്കളെ ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു

Answer:

A. താങ്കളെ ഈ തസ്തികയിലേക്ക് നിയമിച്ചിരിക്കുന്നു

Question: 49

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കുന്ന ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം നിലവിൽ വരുന്ന ജില്ലകൾ ഏതൊക്കെയാണ് ?

Aഇടുക്കി, വയനാട്

Bഇടുക്കി, മലപ്പുറം

Cവയനാട്, മലപ്പുറം

Dഇടുക്കി, കണ്ണൂർ

Answer:

A. ഇടുക്കി, വയനാട്

Question: 50

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി 35 ഉം ആയാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

A37

B38

C40

D36

Answer:

B. 38

Explanation:

30 കുട്ടികളുടെ ശരാശരി മാർക്ക് = 40 തുക = 40 × 30 = 1200 20 കുട്ടികളുടെ ശരാശരി = 35 തുക = 35 × 20 = 700 Total mark = 1200 + 700 = 1900 ആകെ കുട്ടികളുടെ ശരാശരി = 1900/50 = 38

Question: 51

താഴെ പറയുന്നവയിൽ വനത്തിൻ്റെ പ്രത്യക്ഷ നേട്ടങ്ങൾ ഏതെല്ലാം ?

i) വന്യജീവികൾക്ക് വാസസ്ഥലമൊരുക്കുന്നു 

ii) സസ്യങ്ങളുടെ ജൈവാവശിഷ്ടങ്ങൾ മണ്ണിൻ്റെ ഫല പുഷ്ടി വർധിപ്പിക്കുന്നു 

iii) നിർമ്മാണ ആവശ്യത്തിനുള്ള തടി പ്രദാനം ചെയ്യുന്നു 

iv) വനങ്ങൾ ഒരു പ്രദേശത്തിൻ്റെ അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നു 

A(i), (iv)

B(ii), (iii)

C(i), (iii)

D(i), (ii)

Answer:

C. (i), (iii)

Question: 52

I need to call my parents, _____ they won't worry.

Aand

Bso

Cfor

Dbut

Answer:

B. so

Explanation:

We use 'so' to talk about result .

Question: 53

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക.

1.കേരള സർവീസ് റൂൾസ് - 1956 

2.കേരള പബ്ലിക് സർവീസ് നിയമം  - 1968  

3. .കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമം    - 1959  

4.കേരള അഡ്മിനിസ്ട്രേറ്റീവ്  സർവീസ് നിയമം- 2018

A1,2

B1,3

C2,4

D2,3

Answer:

B. 1,3

Explanation:

കേരള സർവീസ് റൂൾസ് നിലവിൽ വന്നത് 1959 നവംബർ 1 . കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമങ്ങൾ നിലവിൽ വന്നത് - 1958

Question: 54

He said to me , " Will you help me ?"

AHe asked me If I will help him.

BHe asked me If I would help him.

CHe asked me If I would helped him.

DHe asked me If I would not help him.

Answer:

B. He asked me If I would help him.

Explanation:

When we are reporting question, reporting verb we used is asked. Connecting word we used is the question word given in the question and if it is yes/no question we used if /whether as the connecting word. The form becomes subject + auxiliary verb .

Question: 55

ശരിയായ വാക്യം ഏത്?

Aമാല മിനിക്കോ അല്ലെങ്കിൽ ആനിക്കോ കൊടുക്കണം

Bകാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഏകദേശം 680 കിലോമീറ്ററോളം ദൂരമുണ്ട്

Cപേന രാമനും പുസ്തകം സോമനും കൊടുത്തു

Dക്ലാസിലുള്ള ഓരോ കുട്ടികളും പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കെടുക്കണം

Answer:

C. പേന രാമനും പുസ്തകം സോമനും കൊടുത്തു

Question: 56

ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

1.ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയത്തിന്  നൽകിയ പേര് സയൻസ് ,

ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013 എന്നായിരുന്നു.

2.ശാസ്ത്ര സാങ്കേതിക മേഖലയിൽ പുതിയ നവീകരണങ്ങൾ കൊണ്ടുവരിക,സാമ്പത്തിക വികസനം കൊണ്ടു വരുക എന്നിവയായിരുന്നു നാലാമത്തെ ശാസ്ത്ര സാങ്കേതിക നയമായ സയൻസ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013ന്റെ മുഖ്യ ലക്ഷ്യം

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം തെറ്റാണ്.

D1ഉം 2ഉം ശരിയാണ്.

Answer:

D. 1ഉം 2ഉം ശരിയാണ്.

Explanation:

ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയത്തിന് നൽകിയ പേര് സയൻസ് , ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013 എന്നായിരുന്നു.ശാസ്ത്ര സാങ്കേതിക മേഖലയിൽ പുതിയ നവീകരണങ്ങൾ കൊണ്ടുവരിക,സാമ്പത്തിക വികസനം കൊണ്ടു വരുക എന്നിവയായിരുന്നു നാലാമത്തെ ശാസ്ത്ര സാങ്കേതിക നയമായ സയൻസ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013ന്റെ മുഖ്യ ലക്ഷ്യം

Question: 57

ഒരു ക്ലോക്കിലെ സമയം 6.40 എങ്കിൽ പ്രതിബിംബത്തിൽ സമയം എന്തായിരിക്കും ?

A6.20

B5.20

C8.30

D6.40

Answer:

B. 5.20

Explanation:

പ്രതിബിംബത്തിലെ സമയം = 11.60 - 6.40 = 5.20

Question: 58

 താഴെപ്പറയുന്ന ജോഡികളിൽ ശരിയായി യോജിക്കുന്നത് ഏത് ?

            പദ്ധതികൾ                                         പ്രധാന ലക്ഷ്യം 

A) മൂന്നാം പഞ്ചവത്സര പദ്ധതി         വ്യവസായ വികസനം

B) അഞ്ചാം പഞ്ചവത്സര പദ്ധതി       സുസ്ഥിര വികസനം

C)എട്ടാം പഞ്ചവത്സര പദ്ധതി              മാനവശേഷി വികസനം 

D) പ്രന്ത്രണ്ടാം പഞ്ചവത്സര പദ്ധതി       ഗ്രാമീണ വികസനം

AA

BB

CC

DD

Answer:

C. C

Question: 59

ടെലഫോൺ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനം ഏതാണ് ?

Aസ്വിച്ച്

Bബ്രിഡ്ജ്

Cഹബ്ബ്

DISDN Modem

Answer:

D. ISDN Modem

Question: 60

13,17,19,21,23 ഇവയിൽ കൂട്ടത്തിൽപെടാത്ത സംഖ്യ ഏത് ?

A23

B21

C19

D13

Answer:

B. 21

Explanation:

21 is not a prime number

Question: 61

' You are sometimes unwise ' means

AYou are not always wise

BYou are always wise

CYou are always unwise

DYou are a fool

Answer:

A. You are not always wise

Explanation:

You are sometimes unwise means sometime she/he is wise .

Question: 62

സിന്ധു നദീതട സംസ്കാര കേന്ദ്രവും ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും  

 1. ഹാരപ്പ  - ദയാ റാം സാഹ്നി 
 2. മോഹൻജാദാരോ - R D ബാനർജി 
 3. റോപ്പർ - Y D ശർമ്മ 
 4. ബനവാലി - R S ബിഷ്ത്

ശരിയായ ജോഡി ഏതാണ് ? 

A1 , 2 ശരി

B2 , 3 ശരി

C3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 63

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ? 

A) ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട സാംസ്കാരിക കേന്ദ്രമാണ് - ധോളവിര 

B) ധോളവിരയിലെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു   

AA ശരി B ശരി

BA ശരി B തെറ്റ്

CA തെറ്റ് B ശരി

DA തെറ്റ് B തെറ്റ്

Answer:

B. A ശരി B തെറ്റ്

Explanation:

ധോളവിരയിലെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - D P ജോഷി

Question: 64

He is a teacher . Identify the auxiliary verb in the sentence.

AHe

Bis

Ca

Dteacher

Answer:

B. is

Explanation:

Primary auxiliary verbs are derived from the verbs BE, HAVE, and DO. Primary auxiliary verbs which are derived from the verb BE are am, is, are, were and was. Eg : I am a teacher. I was a teacher. He is my friend.

Question: 65

Choose the correctly spelt word.

APassimism

BOptemisim

CConsumerism

DCommunlism

Answer:

C. Consumerism

Explanation:

Consumerism(ഉപഭോക്തൃത്വം) : the protection or promotion of the interests of consumers. (ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളുടെ സംരക്ഷണം അല്ലെങ്കിൽ പ്രമോഷൻ)

Question: 66

താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ? 

 1. സ്വർണ്ണം 
 2. വെള്ളി 
 3. പലേഡിയം 
 4. പ്ലാറ്റിനം

A2 , 3

B2

C3

Dഇവയെല്ലാം കുലീന ലോഹങ്ങളാണ്

Answer:

D. ഇവയെല്ലാം കുലീന ലോഹങ്ങളാണ്

Question: 67

മഹാരാജ പരമഹംസ്ജി ക്ഷേത്രം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഅമേരിക്ക

Bപാകിസ്ഥാൻ

Cഇന്ത്യ

Dയു.എ.ഇ

Answer:

B. പാകിസ്ഥാൻ

Question: 68

36 : 324 :: 11 : ?

A259

B121

C22

D221

Answer:

C. 22

Explanation:

First number × (sum of digits of 1st number) = 2nd number. 36 : 324 → 36 × (3 + 6) = 324 Similarly, 11 × (1 + 1) = 22

Question: 69

ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്ന് വെക്കാനുള്ള നടപടി സങ്കീര്‍ണമാക്കിയതിനെതിരെ ഗൂഗിളിനും ഫേസ്ബുക്കിനും പിഴ ചുമത്തിയ രാജ്യം ?

Aഅയർലൻഡ്

Bജർമ്മനി

Cഫ്രാൻസ്

Dഅമേരിക്ക

Answer:

C. ഫ്രാൻസ്

Question: 70

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിളുകൾ ഏതെല്ലാം ?

1.അനുച്ഛേദം 39

2.  അനുച്ഛേദം 39 A

3.അനുച്ഛേദം 43 A 

4.അനുച്ഛേദം 48 A

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും രണ്ടും മൂന്നും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നാല് കാര്യങ്ങൾ നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്തു 1. അനുച്ഛേദം 39 - കുട്ടികളുടെ ആരോഗ്യ പുരോഗതി ഉറപ്പുവരുത്തുന്നു 2.അനുച്ഛേദം 39 A - തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകുന്നു. 3.അനുച്ഛേദം 43 A - വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. 4.അനുച്ഛേദം 48 A - പരിസ്ഥിതി സംരക്ഷണം, വനം, വന്യജീവി സംരക്ഷണം..

Question: 71

സൂകരം എന്ന പദം ഏതിന്റെ പര്യായമാണ്?

Aപശു

Bകരടി

Cസിംഹം

Dപന്നി

Answer:

D. പന്നി

Question: 72

പോക്സോയിലെ "കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തിനുള്ള" ശിക്ഷ എന്താണ്?

Aരണ്ടുവർഷം തടവും പിഴയും

Bആറുവർഷം തടവും പിഴയും

Cമൂന്ന് വർഷം തടവും പിഴയും

Dഏഴുവർഷം തടവും പിഴയും

Answer:

C. മൂന്ന് വർഷം തടവും പിഴയും

Question: 73

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യ ആയിരുന്നു.

2.തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

A. 1 മാത്രം.

Explanation:

ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവിനെയും യോഗ അഭ്യസിപ്പിച്ചിരുന്നത് തൈക്കാട് അയ്യാ ആയിരുന്നു.അനേകം ശിഷ്യന്മാർക്ക് ഹഠയോഗ വിദ്യ അഭ്യസിപ്പിചതിനാൽ അദ്ദേഹം 'ഹഠയോഗ ഉപദേഷ്ടാ' എന്നറിയപ്പെടുന്നു. തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾ ആയിരുന്നു തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാൾ.

Question: 74

" കാന്തൻ " പര്യായപദം ഏത്?

Aചന്ദ്രൻ

Bസുന്ദരൻ

Cഭർത്താവ്

Dഭാര്യ

Answer:

C. ഭർത്താവ്

Question: 75

തെറ്റായ പദം ഏത്?

Aക്ഷണനം

Bശിപാർശ

Cപ്രസ്ഥാവന

Dനിഘണ്ടു

Answer:

C. പ്രസ്ഥാവന

Question: 76

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നെപ്പോളിയൻ ബോണപാർട്ട് 'കോൺകോർഡാറ്റ്' എന്നറിയപ്പെടുന്ന കരാർ ആത്മീയ നേതാവായ പോപ്പും ആയി ഉണ്ടാക്കി.

2.ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.

3.1805 ലായിരുന്നു 'കോൺകോർഡാറ്റ്' എന്ന കരാർ നെപ്പോളിയനും പോപ്പും  തമ്മിൽ ഒപ്പു വെച്ചത്

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Explanation:

ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഫ്രാൻസിലെ കാത്തോലിക് ചർച്ച്. ഈ ഒരാക്രമണം ഫ്രാൻസിലെ ദൈവഭക്തിയും മതവിശ്വാസവും ഉള്ള സാധാരണ ജനങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. അവരുടെ ഈ ഒരു ദുഃഖം ഇല്ലാതാക്കാൻ വേണ്ടി നെപ്പോളിയൻ കൊണ്ടുവന്ന നടപടിയായിരുന്നു 1801 ലെ (concordat) കോൺകോർഡാറ്റ് എന്ന കരാർ. കോൺകോർഡാറ്റ് കരാർ നെപ്പോളിയനും റോമിലെ കാത്തോലിക് പോപ്പും തമ്മിൽ ഒപ്പുവെച്ച ഒരു കരാറായിരുന്നു. ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.

Question: 77

ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?

A6

B4

C2

D8

Answer:

C. 2

Explanation:

മണൽ പരപ്പിൽ സംഘമായി കളിക്കുന്ന ഒരു കളിയാണ് ബീച്ച് വോളീബോൾ. ഒരു വലയ്ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു ടീമുകളിൽ നിന്നുള്ള രണ്ടുപേർ വീതമാണ് ഇത് കളിക്കുക. 1996 മുതൽ ബീച്ച് വോളിബോൾ ഒരു ഒളിമ്പിക്‌സ് മത്സര ഇനമാണ്.

Question: 78

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് അഥവാ ലോക ബാങ്ക്

2.ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബ്രെട്ടൻവുഡ്സ് സമ്മേളനത്തിലാണ് ലോക ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്.

3.ബ്രെട്ടൻവുഡ്സ് സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund) രൂപംകൊണ്ടതും. 

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD).ലോക ബാങ്ക് എന്ന പേരിലും ഇത് അറിയപ്പെടുന്നു. യു.എസ്സിലെ ന്യൂഹാംപ്ഷയർ സംസ്ഥാനത്ത് ബ്രെട്ടൻവുഡ്സ് എന്ന സ്ഥലത്തുവച്ചാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1944 ജൂലൈയിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് രൂപവത്കരണത്തിനുള്ള തീരുമാനമുണ്ടായത്. ഈ സമ്മേളനത്തിൽ തന്നെയാണ് അന്താരാഷ്ട്ര നാണയനിധി (International Monetary Fund) രൂപംകൊണ്ടതും.

Question: 79

മാനവ വികസന സൂചികയുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

1.മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്.

2. '1' ഒട്ടും വികസനമില്ലായ്മയെ സൂചിപ്പിക്കുമ്പോള്‍, '0' ഉയർന്ന വികസനത്തെ പ്രതിനിധികരിക്കുന്നു

3.1990 മുതല്‍ ഓരോ വര്‍ഷവും UNDP ഈ സൂചിക പ്രസിദ്ധീകരിക്കുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Explanation:

മാനവ വികസന സൂചികയുടെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്. '0' ഒട്ടും വികസനമില്ലായ്മയെ സൂചിപ്പിക്കുമ്പോള്‍, '1' ഉയർന്ന വികസനത്തെ പ്രതിനിധികരിക്കുന്നു. 1990 മുതല്‍ ഓരോ വര്‍ഷവും UNDP മാനവ വികസന സൂചിക പ്രസിദ്ധീകരിക്കുന്നു.

Question: 80

കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഒരു വ്യക്തിയെ ആറു മാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പാടില്ല. ആറു മാസത്തിനു ശേഷം ആ കേസ് പുനഃപരിശോധനയ്ക്കായി ഒരു ഉപദേശക സമിതിയുടെ മുൻപിൽ കൊണ്ടുവരണം.

2) ഒരു വ്യക്തി രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്നു ഗവൺമെൻ്റിനു തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ തടങ്കലിൽ വയ്ക്കാനും ഗവൺമെൻ്റിനു അധികാരമുണ്ട്. 

3) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു മുൻപായി വ്യക്തിയെ അതിനുള്ള കാരണവും അയാളിൽ ചുമത്തിയിരിക്കുന്ന കുറ്റവും അറിയിച്ചിരിക്കണം. 

4) കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനെതിരെ ബന്ധപ്പെട്ടവർക്കു നിവേദനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്.

A2, 3

B1, 2, 3, 4

C1, 2, 3

D2, 3, 4

Answer:

D. 2, 3, 4

Explanation:

കരുതൽ തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം : 22

Question: 81

ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിട്ടുള്ളവയിൽ  ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.

2.1980-ലാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം നിലവിൽ വന്നത്.

3.2014 ജൂണിൽ ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

A1 മാത്രം.

B1ഉം 2ഉം

C1ഉം 3ഉം

D1,2,3 ഇവയെല്ലാം.

Answer:

C. 1ഉം 3ഉം

Explanation:

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം.സമുദ്രനിരപ്പിൽ നിന്നും 2500 മീറ്റർ ഉയരത്തിൽ 765 ചതുരശ്ര കിലോമീറ്ററുകളിലായി ഈ ഉദ്യാനം വ്യാപിച്ചു കിടക്കുന്നു. 1984ൽ നിലവിൽ വന്ന ഈ ദേശീയഉദ്യാനം,2014ൽ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി.

Question: 82

പഞ്ചസാരയുടെ വില 10% കുറഞ്ഞപ്പോൾ 360 രൂപയ്ക്ക് പഞ്ചസാര വാങ്ങിയ ഒരാൾക്ക് 4 kg അധികം വാങ്ങാൻ സാധിച്ചെങ്കിൽ കുറയ്ക്കുന്നതിന് മുമ്പുള്ള 1 kg പഞ്ചസാരയുടെ വില എത്ര ?

A10

B15

C20

D8

Answer:

A. 10

Explanation:

പഞ്ചസാരയുടെ വില = P 360 രൂപയ്ക്ക് 360/P kg പഞ്ചസാര വാങ്ങാൻ കഴിയും. പഞ്ചസാരയുടെ ഇപ്പോഴത്തെ വില (10% കുറഞ്ഞപ്പോൾ) = 90P/100 = .9P 360 രൂപയ്ക്ക് 360/.9P kg പഞ്ചസാര വാങ്ങാൻ കഴിയും 360/.9P - 360/P = 4 360/.9P - 324/.9P = 4 P = 10 Alternate Method കുറയ്ക്കുന്നതിന് മുമ്പുള്ള പഞ്ചസാരയുടെ വില P1 പഞ്ചസാരയുടെ അളവ് Q1 കുറച്ചതിനുശേഷം പഞ്ചസാരയുടെ വില P2 പഞ്ചസാരയുടെ അളവ് Q2 P1Q1 = 360............. (1) P2Q2 = 360............ (2) P1Q1 = P2Q2 P2 = 9P1/10 Q2 = Q1 + 4 (10/9)P2 × Q1 = P2 × (Q1 + 4) (10/9)Q1 = Q1 + 4 Q1 = 36 P1 = 360/36 P1 = 10

Question: 83

ഒരാൾ 600 രൂപയ്ക്ക് വീതം 2 കസേരകൾ വിറ്റു. ഒന്നിന് 20 % ലാഭവും മറ്റേതിന് 20% നഷ്ടവും സംഭവിച്ചാൽ, ആ കച്ചവടത്തിൽ അയാൾക്ക് ഉണ്ടാകുന്ന ലാഭം/നഷ്ടം എത്ര?

A20% ലാഭം

B20% നഷ്ടം

C4% ലാഭം

D4% നഷ്ടം

Answer:

D. 4% നഷ്ടം

Explanation:

ലാഭത്തിനു വിറ്റ കസേരയുടെ വാങ്ങിയ വില = P P × 120/100 = 600 P = 500 നഷ്ടത്തിന് വിറ്റ കസേരയുടെ വാങ്ങിയ വില = L L × 80/100 = 600 L = 750 ആകെ വാങ്ങിയ വില = 500 + 750 = 1250 വിറ്റ വില = 600 + 600 = 1200 നഷ്ടം = 1250 - 1200 = 50 ശതമാനം = [50/1250] × 100 = 4 % Note : വിറ്റവില തുല്യമാണെങ്കിൽ, ഒരേ ശതമാനം ലാഭവും നഷ്ടവും സംഭവിച്ചാൽ (x²/100)% നഷ്ടം സംഭവിക്കും.

Question: 84

2022 ഏപ്രിൽ മാസം അന്തരിച്ച കെ ശങ്കരനാരായണനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

 1. ആറ് സംസ്ഥാനങ്ങളിലെ ഗവർണർ പദവി വഹിച്ച ഏക മലയാളി
 2. കേരളത്തില്‍ നാലുതവണ മന്ത്രിയായി.
 3. 'ജീവിത സ്മരണകൾ' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.

A2, 3 മാത്രം

B1, 3 മാത്രം

C1, 2 മാത്രം

Dഎല്ലാം ശരിയാണ്

Answer:

C. 1, 2 മാത്രം

Explanation:

കെ ശങ്കരനാരായണന്റെ ആത്മകഥ - 'അനുപമം ജീവിതം'

Question: 85

താഴെ തന്നിരിക്കുന്നവയിൽ ട്യുഡർ രാജവംശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1. ഹെൻറി അഞ്ചാമനാണ് ഇംഗ്ലണ്ടിൽ ട്യുഡർ ഭരണത്തിന് തുടക്കം കുറിച്ചത്.

2.1485 മുതൽ 1603 വരെയാണ് ട്യുഡർ രാജവംശത്തിൻ്റെ ഭരണം നിലനിന്നിരുന്നത്.

3.ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാരങ്ങളെ നിയന്ത്രിച്ച് ട്യുഡർ രാജാക്കന്മാർ പാർലമെൻറ്മായി സഹകരിച്ച് ഭരണം നടത്തി.

A1,2

B2,3

C1,3

D1,2,3

Answer:

B. 2,3

Explanation:

♦15-ആം ശതകത്തിന്റെ ഉത്തരാർധത്തിൽ ഇംഗ്ലണ്ടിൽ ഭരണത്തിലെത്തിയ രാജവംശമാണ് ട്യൂഡർ വംശം(Tudor Dynasty). ♦ ഹെൻട്രി ഏഴാമൻ ആണ് ഇംഗ്ലണ്ടിൽ ട്യുഡർ ഭരണത്തിന് തുടക്കം കുറിച്ചത്. ♦1485 മുതൽ 1603 വരെയാണ് ട്യുഡർ രാജവംശത്തിൻ്റെ ഭരണം നിലനിന്നിരുന്നത്. ♦ ട്യൂഡർ രാജാക്കന്മാർ നടപ്പിലാക്കിയ ഭരണരീതി, അധികാരം പൂർണമായും രാജാവിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. ♦പാർലമെൻറ്മായി സഹകരിച്ച് പൗരോഹിത്യ, ഭൂപ്രഭുക്കന്മാരുടെ സ്വാധീനത്തിൽ നിന്ന് ഭരണയന്ത്രം രാജാവിന്റെ പൂർണ നിയന്ത്രണത്തിലാക്കാൻ സാധിച്ചു എന്നതാണ് ഇതിന്റെ സവിശേഷത.

Question: 86

18.793 നോട് ഏതു സംഖ്യ കൂട്ടിയാൽ 50 കിട്ടും?

A31.702

B32.107

C31.207

D31.027

Answer:

C. 31.207

Explanation:

50 - 18.793 = 31.207

Question: 87

 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടേയും പട്ടികയിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് - കോട്ടയം

ii) എച്ച്. എം. ടീ, ലിമിറ്റഡ് - എറണാകുളം

iii) ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് - തിരുവനന്തപുരം

Ai, iii

Bi, ii, iii

Cii, iii

Di, ii

Answer:

D. i, ii

Explanation:

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് - അമ്പലമുകൾ

Question: 88

കരാർ, താൽക്കാലിക അല്ലെങ്കിൽ ഓൺ-കോൾ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ (gig workers) കുറിച്ച് ആദ്യമായി "India’s Booming Gig and Platform Economy" എന്ന റിപ്പോർട്ട് തയാറാക്കിയത് ?

Aകേന്ദ്ര തൊഴിൽ മന്ത്രാലയം

Bനാസ്കോം

CGST കൗൺസിൽ

DNITI AYOG

Answer:

D. NITI AYOG

Explanation:

നിലവിൽ ഇന്ത്യയിൽ 77 ലക്ഷം ആളുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

Question: 89

Pick out one word which substitute 'A person who has long experience.'

AVeteran

BAbyss

CGutter

DContemplate

Answer:

A. Veteran

Explanation:

think about something for a long time - Contemplate ‘a deep or seemingly bottomless space' - Abyss

Question: 90

'രാഗം ഉള്ളവൻ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?

Aഅനുരാഗി

Bസാർവകാലി

Cലാഭേച്ഛ

Dവിവക്ഷ

Answer:

A. അനുരാഗി

Explanation:

ലാഭത്തോടുള്ള ആഗ്രഹം - ലാഭേച്ഛ

Question: 91

ഒരു വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം 12320 ചതുരശ്ര സെന്റിമീറ്ററാണ്, അതിന്റെ പാദത്തിന്റെ ആരം 56 സെന്റിമീറ്ററാണെങ്കിൽ, അതിന്റെ ഉയരം കണ്ടെത്തുക.

A42 cm.

B62 cm.

C72 cm.

D52 cm.

Answer:

A. 42 cm.

Explanation:

വക്ര ഉപരിതല വിസ്തീർണ്ണം = 12320 cm² πrl = 12320 l = 12320/πr l = 560 / 8 = 70 സെ.മീ r² + h²= l² h² = l² - r² = 70² - 56² 4900 – 3136 = 1764 = h² h = √1764 = 42 cm

Question: 92

ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) താഴെപ്പറയുന്ന ഏത് നിയമത്തിന് കീഴിലായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ്?

Aദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2008

B​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2009

C​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010

D​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2011

Answer:

C. ​ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം 2010

Explanation:

ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം (2010) പ്രകാരം പരിസ്ഥിതി സംരക്ഷണം, വനങ്ങളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായും വേഗത്തിലും തീർപ്പാക്കുന്നതിനായി രൂപീകരിച്ച ഒരു പ്രത്യേക സ്ഥാപനമാണ ദേശീയ ഹരിത ട്രൈബ്യൂണൽ (NGT): ആസ്ഥാനം: ന്യൂഡൽഹി.

Question: 93

തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആരാണ് ?

Aസ്വാതി തിരുനാൾ

Bആയില്യം തിരുനാൾ

Cഅവിട്ടം തിരുനാൾ

Dമാർത്താണ്ഡവർമ്മ

Answer:

D. മാർത്താണ്ഡവർമ്മ

Question: 94

ഇംഗ്ലീഷ് അക്ഷരമാലാ ശ്രേണിയിൽ, വലത്തെ അറ്റത്ത് നിന്ന് 5 മത്തെ അക്ഷരത്തിന്റെ ഇടതുവശത്തെ 15-ാമത്തെ അക്ഷരം ഏതായിരിക്കും?

AF

BJ

CL

DG

Answer:

D. G

Explanation:

A B C D E F G H I J K L M N O P Q R S T U V W X Y Z വലത്തെ അറ്റത്ത് നിന്നുള്ള അഞ്ചാമത്തെ അക്ഷരം: V V യുടെ ഇടതുവശത്ത് 15-ാമത്തേത്: G

Question: 95

ഇനിപ്പറയുന്നവയിൽ ഏതാണ് റിമോട്ട് ട്രോജൻ?

ATroya

BDaCryptic

CBankerA

DGame-Troj

Answer:

A. Troya

Explanation:

അവ ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടവയാണ്, മാത്രമല്ല ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അവ സിസ്റ്റത്തെ ബാധിക്കുകയും ചെയ്യുന്നു.

Question: 96

ബാക്ക്ഡോർസ് എന്നും അറിയപ്പെടുന്നു?

Aമാൽവെയർ-വാതിലുകൾ

Bട്രോജൻ ബാക്കപ്പുകൾ

Cഫ്രന്റ് വാതിലുകൾ

Dട്രാപ്ഡോറുകൾ

Answer:

D. ട്രാപ്ഡോറുകൾ

Explanation:

ട്രാപ്‌ഡോറുകൾ ബാക്ക്ഡോർസ് എന്നറിയപ്പെടുന്നു.

Question: 97

പിരിച്ചെഴുതുക 'ഉൻമുഖം'

Aഉത + മുഖം

Bഉത് + മുഖം

Cഉന് + മുഖം

Dഉന്മ + മുഖം

Answer:

B. ഉത് + മുഖം

Explanation:

ഖരാക്ഷരങ്ങൾക്കുശേഷം (ക, ച, ട, ത, പ )അനുനാസികം (ങ, ഞ, ണ, ന, മ )വന്നാൽ ആ ഖരത്തെ അതാത് വർഗ്ഗത്തിന്റെ അനുനാസികം ആദേശിക്കും

Question: 98

രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

 1. രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ പാരാ അത്ലറ്റ് - ദേവേന്ദ്ര ജജാരിയ
 2. രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ ജിംനാസ്റ്റ് - ദീപ കർമാകർ
 3.  ഹോമി മോട്ടിവാല , പുഷ്പേന്ദ്ര കുമാർ ഗാർഗ് എന്നിവർക്ക് പുരസ്‌കാരം ലഭിച്ചത് പർവ്വതാരോഹണത്തിലെ മികവിലാണ് 

A1 , 2

B2 , 3

C1 , 3

D2 മാത്രം

Answer:

A. 1 , 2

Explanation:

Question: 99

താഴെ തന്നിരിക്കുന്ന വര്‍ഷങ്ങളില്‍ ഒരു അധിവര്‍ഷം ഏത്?

A1704

B2002

C1982

D1994

Answer:

A. 1704

Explanation:

4 കൊണ്ട് ഹരിക്കാന്‍ സാധിക്കുന്ന വര്‍ഷമാണ്‌ ഒരു അധിവര്‍ഷം നൂറ്റാണ്ടു വര്‍ഷങ്ങളായ 1500, 1600, 1700, 1800 തുടങ്ങിയവയെ, 400 കൊണ്ട് ഹരിക്കാന്‍ സാധിക്കുന്നുവെങ്കിൽ അത് ഒരു അധിവര്‍ഷം ആയിരിക്കും. 1704 നെ 4 കൊണ്ട് ഹരിക്കാന്‍ സാധിക്കും.

Question: 100

ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും ഒരു ദിവസത്തില്‍ എത്ര തവണ പരസ്പരം മുകളിലായി വരും?

A22 തവണ

B24 തവണ

C12 തവണ

D11 തവണ

Answer:

A. 22 തവണ

Explanation:

ഒരു ഘടികാരത്തിന്‍റെ രണ്ടു സൂചികളും 12 മണിക്കൂറില്‍ 11 തവണ പരസ്പരം മുകളിലായി വരും. ഒരു ദിവസത്തില്‍ 24 മണിക്കൂറുകള്‍ ഉള്ളതിനാല്‍, ഒരു ഘടികാരത്തിന്‍റെ രണ്ട് സൂചികളും 22 തവണ പരസ്പരം മുകളിലായി വരും.