Question: 1

വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cഉള്ളൂർ എസ്. പരമേശ്വരയ്യർ

Dഅംശി നാരായണ പിള്ള

Answer:

D. അംശി നാരായണ പിള്ള

Explanation:

 • കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള.
 • സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ, " എന്ന ഗാനം എഴുതിയത് അംശി നാരായണ പിള്ളയാണ്.
 • കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ കോൺഗ്രസ്‌ നടത്തിയ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്.

Question: 2

പ്രകൃതിസംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിത :

Aസുഗതകുമാരി

Bമേധാ പട്ക്കർ

Cഅരുന്ധതി റോയ് -

Dവന്ദന ശിവ

Answer:

A. സുഗതകുമാരി

Question: 3

ലോക ലഹരി വിരുദ്ധ ദിനം ?

Aജൂണ്‍ 5

Bജൂണ്‍ 26

Cസെപ്തംബര്‍ 5

Dസെപ്തംബര്‍ 26

Answer:

B. ജൂണ്‍ 26

Explanation:

ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

Question: 4

ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര് ?

Aഎം. വിശ്വേശ്വരയ്യ

Bമധു ദന്തവതെ

Cകെ.സി. നിയോഗി ക

Dനരേഷ് ഗോയൽ

Answer:

A. എം. വിശ്വേശ്വരയ്യ

Explanation:

Father of Indian Economic Planning is Mokshagundam Visvesvaraya. better known as M. Visvesvaraya. M.Visvesvaraya was born on 15th september 1861 in a Muddenahalli near Bangalore, India.

Question: 5

Meena danced well, ______

Adoes she

Bdid she

Cdidn't she

Ddoesn't she

Answer:

C. didn't she

Question: 6

വിശ്വേശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന് ?

A1923

B1941

C1913

D1953

Answer:

A. 1923

Question: 7

Complete the proverb:All lay load on a willing _____.

Adog

Bcat

Celephant

Dhorse

Answer:

D. horse

Explanation:

A willing horse is a term which is used to describe people who are sincere and committed workers and are ready to do all the work given to them. The term originated from earlier days when people used horses as their beasts of burden to carry loads.

Question: 8

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?

Aശരത്ത് പവാർ

Bദേവേന്ദ്ര ഫഡ്‌നാവിസ്

Cഅജിത്ത് പവാർ

Dഏകനാഥ് ഷിൻഡെ

Answer:

D. ഏകനാഥ് ഷിൻഡെ

Explanation:

മഹാരാഷ്ട്രയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയാണ് ഏകനാഥ് ഷിൻഡെ. പാർട്ടി - ശിവസേന

Question: 9

അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?

A1939

B1941

C1945

D1947

Answer:

B. 1941

Question: 10

അമൃത ഷേർ-ഗിൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപെയിന്‍റിങ്

Bസ്പോർട്സ്

Cസിനിമ

Dപത്രപ്രവർത്തനം

Answer:

A. പെയിന്‍റിങ്

Question: 11

Identify the collective noun "The boys decided to join the navy after graduation".

Anavy

Bgraduation

Cjoin

Dboys

Answer:

A. navy

Question: 12

കൃശം വിപരീതപദം ഏത് ?

Aഅനൃണം

Bഅനേകം

Cവിക്രയം

Dമേദുരം

Answer:

D. മേദുരം

Question: 13

Skein of _____ .

Abees

Bswans

Cgoats

Doxen

Answer:

B. swans

Question: 14

The train was late. ________ I managed to arrive on time.

Ahence

Bdespite that

Cincidentally

Don the contrary

Answer:

B. despite that

Explanation:

സംഭവിക്കുമെന്ന് പ്രതീക്ഷിക്കാത്ത എന്തെങ്കിലും സംഭവിച്ചാൽ 'despite' ഉപയോഗിക്കാം.

Question: 15

കടിഞ്ഞാണിടുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aകാലം തെറ്റി ചെയ്യുന്നത്

Bകണ്ടില്ലെന്നു നടിക്കുക

Cകബളിപ്പിക്കുക

Dനിയന്ത്രിക്കുക

Answer:

D. നിയന്ത്രിക്കുക

Question: 16

Does Arjun .......... with his parents?

Aget by

Bget along

Cget off

Dget on

Answer:

B. get along

Question: 17

LED ബൾബ് കണ്ടുപിടിച്ചത് ആരാണ് ?

Aനിക് ഹോലോണ്യക്

Bഎഡിസൺ

Cസോൾട്ടൻ ബേ

Dകുർട്ട് ലഹോവെക്

Answer:

A. നിക് ഹോലോണ്യക്

Question: 18

find the correctly spelt word:

Apossession

Bposession

Cpossesion

Dposesion

Answer:

A. possession

Explanation:

possession=ഉടമസ്ഥത

Question: 19

നദിക്കര സമാസം കണ്ടെത്തുക

Aതൽപുരുഷൻ

Bദ്വന്ദൻ

Cഅവ്യയീഭാവൻ

Dബഹുവ്രീഹി

Answer:

A. തൽപുരുഷൻ

Explanation:

തൽപുരുഷൻ - ഉത്തരപദത്തിന്‌ പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ അസമാനാധികരണത്തിൽ.വിഗ്രഹിക്കുമ്പോൾ വിഭക്തി പ്രത്യയങ്ങൾ സ്പഷ്ടമാകും എന്നതാണ് തത്പുരുഷ സമാസത്തിന്റെ പ്രത്യേകത . നദിക്കര = നദിയുടെ കര

Question: 20

Antonym of 'employer' is

Aemployee

Bcalm

Cwise

Dlose

Answer:

A. employee

Explanation:

employer=ജോലി നല്‍കുന്ന ആള്‍ employee=തൊഴിലാളി

Question: 21

Antonym of 'frank' is

Asecretive

Bsharp

Csoft

Dthere

Answer:

A. secretive

Explanation:

frank=നിഷ്കപടമായ secretive=രഹസ്യം സൂക്ഷിക്കുന്ന

Question: 22

ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം ഏത്?

Aകളവങ്കോട്

Bമണ്ണന്തല

Cശിവഗിരി

Dമുരി ക്കുംപുഴ

Answer:

A. കളവങ്കോട്

Question: 23

ആദ്യഭാഗത്തെ ബന്ധം മനസ്സിലാക്കി രണ്ടാമത്തെ ഭാഗത്തിൽ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. BHAC : FLEG :: NPMO : _____

AQTRS

BRQTS

CTRQS

DRTQS

Answer:

D. RTQS

Explanation:

ഓരോ അക്ഷരവും ഇംഗ്ലീഷ് അക്ഷരമാലക്രമത്തിൽ 4 വീതം മുന്നോട്ട് നീക്കി ചെയ്തിരിക്കുന്നു.

Question: 24

ശ്രേണിയിലെ തെറ്റായ സംഖ്യ ഏതാണ് ? 3, 4, 10, 32, 136 , 685, 4116

A32

B136

C10

D4116

Answer:

A. 32

Explanation:

(3 × 1) + 1 = 3 + 1 = 4 (4 × 2) + 2 = 8 + 2 = 10 (10 × 3) + 3 = 30 + 3 = 33 (33 × 4) + 4 = 132 + 4 = 136 (136 × 5) + 5 = 680 + 5 = 685 (685 × 6) + 6 = 4110 + 6 = 4116

Question: 25

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?

Aലക്ഷ്മണസ്വാമി മുതലിയാർ

Bഡോ.എസ്. രാധാകൃഷ്‍ണൻ

Cഡി. എസ്. കോത്താരി

Dകസ്തൂരി രംഗന്‍

Answer:

B. ഡോ.എസ്. രാധാകൃഷ്‍ണൻ

Explanation:

UGC രൂപീകൃതമായ വർഷം - 1953 UGC നിലവിൽ വന്ന വർഷം - 1956

Question: 26

രാജുവിന്റെ ബോട്ട് 30 കിലോമീറ്റർ വടക്കോട്ടും പിന്നീട് 40 കിലോമീറ്റർ പടിഞ്ഞാറോട്ടും ഓടിച്ചു . ഇപ്പോൾ പുറപ്പെട്ട സ്ഥലത്ത് നിന്ന് എത്ര ദൂരെയാണ് ബോട്ട് നിൽക്കുന്നത്?

A70 കിലോമീറ്റർ

B10 കിലോമീറ്റർ

C50 കിലോമീറ്റർ

D35 കിലോമീറ്റർ

Answer:

C. 50 കിലോമീറ്റർ

Question: 27

ABCDE എന്നി വീടുകൾ ഒരേ നിരയിലാണ് . ' A ' B യുടെ വലതുഭാഗത്തും C യുടെ ഇടതു ഭാഗത്തും . E ' A ' യുടെ വലതുഭാഗത്തും , B ' D' വലതുഭാഗത്തുമാണ് . ഏത് വീടാണ് മധ്യഭാഗത്ത്?

AB

BC

CD

DA

Answer:

D. A

Explanation:

D B A C E OR D B A E C

Question: 28

5.29 + 5.30 + 3.20 + 3.60 = ?

A17.8

B17.39

C16.40

D17.20

Answer:

B. 17.39

Question: 29

ചാൾസ് രാജാവിന്റെ സൈന്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് അധികാരത്തിൽ വന്ന പാർലമെന്റ് വിഭാഗത്തിന്റെ സൈന്യാധിപൻ ?

Aറോബർട് വാൾപോൾ

Bഒലിവർ ക്രോംവെൽ

Cറിച്ചാർഡ് ക്രോംവെൽ

Dതോമസ് ജെഫേഴ്സൺ

Answer:

B. ഒലിവർ ക്രോംവെൽ

Question: 30

8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?

A14 സെ.മീ.

B8 സെ.മീ

C6 സെ.മീ

D5 സെ.മീ.

Answer:

C. 6 സെ.മീ

Explanation:

സമചതുരത്തിന്റെ വശം = 7 സെ.മീ ചുറ്റളവ് = 4 × വശം = 4 × 7 = 28 ചതുരത്തിന്റെ ചുറ്റളവ് = 2 [ നീളം + വീതി ] = 28 നീളം = 8 2 [ നീളം + വീതി ] = 28 നീളം + വീതി = 14 8 + വീതി = 14 വീതി = 14 - 8 = 6

Question: 31

താഴെ തന്നിരിക്കുന്നവയിൽ 12 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യ ഏത്?

A2683200

B2663200

C2684200

D2683265

Answer:

A. 2683200

Explanation:

12 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന സംഖ്യകളെ 3 കൊണ്ടും 4 കൊണ്ടും നിശ്ശേഷം ഹരിക്കാൻ സാധിക്കും. 2683200 എന്ന സംഖ്യയെ മാത്രമേ 3 കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുകയുള്ളു .

Question: 32

ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു.ക്ലോക്ക് 180 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര?

A240 രൂപ

B224 രൂപ

C250 രൂപ

D200 രൂപ

Answer:

C. 250 രൂപ

Explanation:

പരസ്യ വില = X X × 80/100 × 90/100 = 180 X = 250

Question: 33

They promised ____ the old comics.

Aselling

Bto sell

Csell

Dsold

Answer:

B. to sell

Explanation:

"promise" എന്നതിന് ശേഷം to infinitive ഉപയോഗിക്കണം

Question: 34

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ, കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് ---------------

Aകാലികവാതങ്ങൾ

Bചക്രവാതങ്ങൾ

Cപ്രതിചക്രവാതങ്ങൾ

Dടൊർണാഡോ

Answer:

C. പ്രതിചക്രവാതങ്ങൾ

Explanation:

കേന്ദ്രഭാഗത്തു ഉയർന്ന മർദ്ദവും ചുറ്റുമുള്ള ഭാഗത്തു കുറഞ്ഞ മർദ്ദവും അനുഭവപ്പെടുമ്പോൾ കേന്ദ്രഭാഗത്തുനിന്നു ചുറ്റുമുള്ള ഭാഗത്തേക്ക് വീശുന്ന കാറ്റുകളാണ് പ്രതിചക്രവാതങ്ങൾ. അന്തരീക്ഷത്തിൽ ഒരുഭാഗത്തു കുറഞ്ഞ മർദ്ദവും ചുറ്റുമുള്ള ഭാഗത്തു ഉയർന്ന മർദ്ദവും അനുഭവപ്പെടുമ്പോൾ ചുറ്റിൽ നിന്നും മർദ്ദം കുറഞ്ഞ ഭാഗത്തേക്ക് വീശുന്ന ശക്തമായ കാറ്റുകളാണ് ചക്രവാതങ്ങൾ. ടൊർണാഡോ ഒരുതരം ചക്രവാതമാണ്. ചക്രവാതങ്ങൾ , പ്രതിചക്രവാതങ്ങൾ ഇവ രണ്ടും അസ്ഥിരവാതങ്ങളാണ്. എന്നാൽ ഋതുക്കൾക്കനുസരിച്ചു ദിശയിൽ മാറ്റം വരുന്ന കാറ്റുകളാണ് കാലികവാതങ്ങൾ.

Question: 35

കാബിനറ്റ് സമ്പ്രദായം കൊണ്ടു വന്ന ഭരണാധികാരി?

Aക്രിസ്തീനാ ഫെർനാണ്ടെസ്

Bസിരിമാവോ ബന്ദാരനായകെ

Cമാർഗരറ്റ് താച്ചർ

Dറോബർട്ട് വാൾപോൾ

Answer:

D. റോബർട്ട് വാൾപോൾ

Question: 36

ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aതൃശ്ശൂർ

Bഎറണാകുളം

Cകണ്ണൂർ

Dകാസർഗോഡ്

Answer:

C. കണ്ണൂർ

Explanation:

കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു

Question: 37

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aആലപ്പുഴ

Bതൃശ്ശൂർ

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

C. എറണാകുളം

Explanation:

പെരിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു

Question: 38

ഇന്ത്യൻ പോലീസ് സർവീസിന്‍റെ ആപ്ത വാക്യം എന്ത് ?

A"സത്യമേവ ജയതേ "

B"യോഗ കർമ്മസു കൗശലം"

C"സേവാ പരമോ ധർമ്മ"

D"നാഭ സ്‌പർശം ദീപ്തം"

Answer:

A. "സത്യമേവ ജയതേ "

Question: 39

' ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ ' എന്ന പുസ്തകം രചിച്ചതി ആരാണ് ?

Aആർ സി ദത്ത്

Bവി കെ വി ആർ റാവു

Cജെ സി കുമരപ്പ

Dദാദാ ഭായ് നവറോജി

Answer:

A. ആർ സി ദത്ത്

Question: 40

7 × (12 + 9 ) ÷ 3 - 9 = ?

A20

B30

C40

D50

Answer:

C. 40

Explanation:

7 × (12 + 9 ) ÷ 3 - 9 = 7 × 21 ÷ 3 - 9 = 7 × 7 - 9 = 49 - 9 = 40

Question: 41

20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില?

A70 രൂപ

B60 രൂപ

C50 രൂപ

D80 രൂപ

Answer:

C. 50 രൂപ

Explanation:

X ആണ് വില എങ്കിൽ X ൻ്റെ 120% ആണ് 60 X × 120/100 = 60 X = 60 × 100/120 X = 50

Question: 42

ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രത്തിനുള്ള അധികാരം അറിയപ്പെടുന്നത് ?

Aറിപ്പബ്ലിക്

Bജനാധിപത്യം

Cസ്ഥിതിസമത്വം

Dപരമാധികാരം

Answer:

D. പരമാധികാരം

Question: 43

ബീഫ് ഈറ്റേഴ്‌സ് സംരക്ഷണ സേന ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ് ?

Aജർമ്മനി

Bഇറ്റലി

Cഇംഗ്ലണ്ട്

Dനോർവേ

Answer:

C. ഇംഗ്ലണ്ട്

Question: 44

ഏത് കമ്പനിയുടെ ഓൺലൈൻ മ്യൂസിക് സ്റ്റോർ സജ്ജീകരണമാണ് ' കണക്റ്റ് ' ?

AJBL

Bറോളണ്ട്

Cഫെൻഡർ

Dസോണി

Answer:

D. സോണി

Question: 45

പൂർണ്ണവിരാമം ചുരുക്കെഴുത്തിൽ ഉപയോഗിക്കുമ്പോൾ പറയുന്നതെന്ത് ?

Aരോധിനി

Bഭിത്തിക

Cഅങ്കുശം

Dബിന്ദു

Answer:

D. ബിന്ദു

Question: 46

വ്യവസായ ശാലകളുടെ സാങ്കേതികാവൽക്കരണം നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകൾ ഏത് ?

Aവാണിജ്യ ബാങ്കുകൾ

Bവികസന ബാങ്കുകൾ

Cസഹകരണ ബാങ്കുകൾ

Dസവിശേഷ ബാങ്കുകൾ

Answer:

B. വികസന ബാങ്കുകൾ

Explanation:

വികസന ബാങ്കിന് ഉദാഹരണമാണ് - Industrial Finance Corporation of India (IFCI)

Question: 47

Plenty of information about the flora and fauna of India ______ available in this book.

Aare

Bhave

Cis

Dwere

Answer:

C. is

Question: 48

പ്രഥമ ദൃഷ്ടി , അണിയറ , പോസ്റ്റ്മോർട്ടം എന്നി കൃതികൾ രചിച്ച കാർട്ടൂണിസ്റ്റ് ആരാണ് ?

Aകെ ശങ്കര പിള്ള

Bഓ വി വിജയൻ

Cപി കെ മന്ത്രി

Dയേശുദാസൻ

Answer:

D. യേശുദാസൻ

Question: 49

ഏത് രാജ്യത്തിൻ്റെ ദേശീയ എയര്‍ലൈനാണ് ' അലിറ്റാലിയ ' ?

Aഇറ്റലി

Bജർമനി

Cഫ്രാൻസ്

Dസ്വീഡൻ

Answer:

A. ഇറ്റലി

Question: 50

Culprit എന്ന വാക്കിന്റെ പരിഭാഷ പദമേത്?

Aകുറ്റവാളി

Bകുറ്റം ചെയ്യാത്ത ആൾ

Cകുറ്റക്കാരി

Dകുറ്റക്കാരൻ

Answer:

A. കുറ്റവാളി

Question: 51

1958 ൽ ഹെവി എഞ്ചിനീയറിംഗ് കോർപറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സ്ഥലം ഏത് ?

Aറാഞ്ചി

Bചെന്നൈ

Cമുംബൈ

Dഹൗറ

Answer:

A. റാഞ്ചി

Question: 52

'Prima facie' means

Aat first face

Bat prime face

Cat prime time

Dat first sight

Answer:

D. at first sight

Question: 53

The Passive Voice of:-

It is time to stop watching.

AIt is time for watching to be stopped.

BIt is time for watching to be stop.

CIt is time for watch to be stopped.

DIt is time for watching to been stopped.

Answer:

A. It is time for watching to be stopped.

Question: 54

Had you drunk water, you ________ felt much better.

Awould have

Bwill have

Cshall have

Dshould have

Answer:

A. would have

Question: 55

He was overcome _____ fatigue.

Ato

Bon

Cat

Dby

Answer:

D. by

Explanation:

'Overcome' എന്ന വാക്കിന് ശേഷം ഉപയോഗിക്കുന്ന preposition 'by' ആണ് .

Question: 56

ശങ്കുവിന്റെ വീട്ടിൽ കുറച്ചു പേരുണ്ട്. അവരുടെ എണ്ണത്തിന്റെ വർഗ്ഗത്തിൽ നിന്ന് 63 കുറച്ച് കിട്ടുന്ന സംഖ്യയുടെ വർഗ്ഗമൂലം കണ്ടാൽ വനിതകളുടെ എണ്ണം കിട്ടും.അത് 9 ആണ്.എന്നാൽ പുരുഷന്മാരുടെ എണ്ണം എത്ര?

A12

B9

C4

D3

Answer:

D. 3

Explanation:

വനിതകളുടെ എണ്ണം = 9 ആകെ ആളുകളുടെ എണ്ണം = N N² - 63 = 81 N² = 144 ആകെ ആളുകളുടെ എണ്ണം = N = 12 പുരുഷന്മാരുടെ എണ്ണം = 12 - 9 = 3

Question: 57

Raji said to Arathi ,"Take medicines regularly ."

ARaji advised Arathi to take medicines regularly .

BRaji told Arathi to take medicines regularly .

CRaji advise Arathi to take medicines regularly .

DRaji advised Arathi to taking medicines regularly .

Answer:

A. Raji advised Arathi to take medicines regularly .

Explanation:

Question advise കൊടുക്കുന്ന രീതിയിൽ ആണെങ്കിൽ reporting verb ആയി 'advised' ഉപയോഗിക്കണം. ഇതൊരു Imperative sentence ആണ്. Imperative sentence Indirect form : - subject + reporting verb + object +to + balance of the question. Raji + advised + Arathy + to + take medicines regularly.

Question: 58

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1.ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് ആണ് LAN.

2. വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് PAN ആണ് .

Aഒന്ന് മാത്രം ശരി

Bരണ്ട് മാത്രം ശരി

Cരണ്ടും ശരിയാണ്

Dരണ്ടും തെറ്റാണ്

Answer:

A. ഒന്ന് മാത്രം ശരി

Explanation:

വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് WAN ആണ്.

Question: 59

ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?

Aവളർച്ച

Bതുല്യത

Cസ്വാശ്രയത്വം

Dഇവയൊന്നുമല്ല

Answer:

C. സ്വാശ്രയത്വം

Explanation:

ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസി സാമ്പത്തികാസൂത്രണത്തിന്റെ സ്വാശ്രയത്വം എന്ന ലക്ഷ്യവുമായി ഏറ്റവും അനുയോജ്ചിരിക്കുന്നു.

Question: 60

താഴെ പറയുന്ന പ്രസ്താവനകളിൽ റോപ്പറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

A) പഞ്ചാബിലെ സത്ലജ് നദിയുടെ തീരത്തുള്ള ഇവിടെ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - എസ് ആർ റാവു 

B)  ഇന്ത്യ സ്വാതന്ത്രമായതിന് ശേഷം കണ്ടെത്തിയ ആദ്യ ഹാരപ്പൻ നഗരം 

AA ശരി B ശരി

BA ശരി B തെറ്റ്

CA തെറ്റ് B ശരി

DA തെറ്റ് B തെറ്റ്

Answer:

C. A തെറ്റ് B ശരി

Explanation:

പഞ്ചാബിലെ സത്ലജ് നദിയുടെ തീരത്തുള്ള റോപ്പറിൽ ഉദ്ഖനന പ്രവർത്തങ്ങൾ നയിച്ചത് - Y D ശർമ്മ

Question: 61

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ ?

Aകെ സി റോസക്കുട്ടി

Bപി. സതീദേവി

Cകെ.കെ.ശൈലജ

Dകെ എസ് സലീഖ

Answer:

A. കെ സി റോസക്കുട്ടി

Explanation:

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1988 ഫെബ്രുവരി 22ന് 'കമ്പനീസ് ആക്ട്' പ്രകാരമാണ് നിലവില്‍ വന്നത്.

Question: 62

കൊറോണ വൈറസിന്റെ പുതിയ വകഭേദം "ഇഹു" റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ?

Aസ്പെയിൻ

Bഇംഗ്ലണ്ട്

Cജർമ്മനി

Dഫ്രാൻസ്

Answer:

D. ഫ്രാൻസ്

Explanation:

▪️ ഫ്രാൻസിലെ മാഴ്സെയിലാണ് കണ്ടെത്തിയത്. ▪️ വകഭേദത്തിന്റെ പേര്‌ = " ബി.1.640.2 " ▪️ കണ്ടെത്തിയത് - മെഡിറ്റെറെയ്‌ൻ ഇൻഫക്‌ഷൻ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎച്ച്‌യു).

Question: 63

ഒരു വരിയിൽ നീതു ഇടത്തുനിന്ന് എട്ടാമതും വീണയുടെ സ്ഥാനം വലത്തു നിന്ന് പതിനേഴാമതും ആണ്. ഇവർ പരസ്പരം സ്ഥാനം മാറിയപ്പോൾ നീതു ഇടത്തുനിന്നും 14-ാമതായി. എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?

A28

B30

C32

D17

Answer:

B. 30

Explanation:

പരസ്പരം സ്ഥാനം മാറിയപ്പോൾ നീതു ഇടത്തുനിന്നും 14-ാമതായി. നീതു വലത്തു നിന്ന് പതിനേഴാമതും ആണ്. Total=14+17-1=30

Question: 64

_________ you please wash my clothes ?

ACan

BMight

CShall

DCould

Answer:

D. Could

Explanation:

കൂടുതൽ വിനീതമായ കാര്യങ്ങൾ പറയാൻ 'could' ഉപയോഗിക്കുന്നു .

Question: 65

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?  

 1. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്കു പ്രവേശിക്കുന്നത് അരുണാചൽ പ്രദേശിൽ വച്ചാണ്  
 2. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി ഗംഗയാണ്  
 3. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി സുബാൻസിരിയാണ്  
 4. ബ്രഹ്മപുത്ര അരുണാചൽ പ്രദേശിൽ അറിയപ്പെടുന്നത് ദിഹാങ്ങ് എന്നാണ് 

A1 , 2

B2 മാത്രം

C2 , 3

D1 , 3 , 4

Answer:

B. 2 മാത്രം

Question: 66

2023 ജൂൺ മുതൽ എണ്ണ , പ്രകൃതി വാതക ഉത്പാദനവുമായി ബന്ധപ്പെട്ട കിടക്കുന്ന ബിസിനസുകൾക്ക് ഒഴികെ ബാക്കിയെല്ലാത്തരം വാണിജ്യ വ്യവസായ രംഗങ്ങളിലും ലാഭത്തിന് 9 % കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുന്ന രാജ്യം ഏതാണ് ?

Aസൗദി അറേബ്യാ

BUAE

Cഒമാൻ

Dഈജിപ്ത്

Answer:

B. UAE

Question: 67

Write one word for the phrase underlined, The son turned of deaf ear to  his mother's advice.

Amisregarded

Bunregarded

Cdisregarded

Dnonregarded

Answer:

C. disregarded

Explanation:

disregarded : അവഗണിക്കുക Eg : Safety rules were disregarded. (സുരക്ഷാ നിയമങ്ങൾ അവഗണിച്ചു.)

Question: 68

വാർസ ഉടമ്പടിയുമായിബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി.

2. സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി അറിയപ്പെട്ടു. 

3.സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ സജ്ജമായിരുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

D. 1,2,3

Explanation:

അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ സ്ഥാപിക്കപ്പെട്ടപ്പോൾ,ആ ശക്തിയെ സന്തുലനം ചെയ്യാൻ സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട കരാറാണ് വാർസ ഉടമ്പടി.1955 ൽ പശ്ചിമ ജർമ്മനി നാറ്റോയുടെ ഭാഗമായതിനെത്തുടർന്ന് വാർസ ഉടമ്പടി സ്ഥാപിതമായി. സൗഹൃദം , സഹകരണം, പരസ്പര സഹായം എന്നിവയുടെ ഉടമ്പടിയായി വാർസ ഉടമ്പടി അറിയപ്പെട്ടു. സോവിയറ്റ് യൂണിയൻറെ നേതൃത്വത്തിൽ നിർമിച്ച വാർസ കരാർ നാറ്റോ രാജ്യങ്ങളിൽ നിന്ന് ഭീഷണി നേരിടാൻ ഉദ്ദേശിച്ചിരുന്നു. വാർസ കരാറിൽ പെട്ട ഓരോ രാജ്യത്തും പുറത്തുനിന്നുള്ള സൈനിക ഭീഷണിക്ക് എതിരായി മറ്റുള്ളവരെ പ്രതിരോധിക്കാൻ പ്രതിജ്ഞ ചെയ്തു. ഓരോ രാജ്യവും മറ്റുള്ളവരുടെ പരമാധികാരത്തെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നതാണെന്ന് ഓർഗനൈസേഷൻ പ്രസ്താവിച്ചു. ഓരോ രാജ്യവും സോവിയറ്റ് യൂണിയൻ നിയന്ത്രിച്ചിരുന്നു.

Question: 69

ശത്രുവിന്റെ ദോഷം ആഗ്രഹിക്കുന്ന മനസ്സ്- ഒറ്റ പദം ഏത്?

Aവൈര നിരാതന ബുദ്ധി

Bവൈരുദ്ധ്യം

Cവെറുപ്പ്

Dവൈരാഗ്യം

Answer:

A. വൈര നിരാതന ബുദ്ധി

Question: 70

ചുവടെ കൊടുത്തിരിക്കുന്നവയിൽ നാണത്തിൻറെ പര്യായപദം ഏതാണ്?

Aവ്രീള

Bലജ്ജ

Cത്രപ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 71

Select the most appropriate synonym of the given word. 'Humdrum'

ABoring

BNoisy

CExciting

DLively

Answer:

A. Boring

Explanation:

Humdrum : മുഷിപ്പനായ/വിരസമായ Eg : Her life is humdrum. (അവളുടെ ജീവിതം വിരസമാണ്.)

Question: 72

What you are doing now is _____ than what you did yesterday.

Aeasy

Beasier

Ceasiest

Dmost easiest

Answer:

B. easier

Question: 73

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aഎനിക്ക് അഞ്ച് പുസ്തകങ്ങൾ വേണം

Bഅഞ്ച് പുസ്തകങ്ങൾ എനിക്ക് വേണം

Cഎനിക്ക് 5 പുസ്തകം വേണം

Dപുസ്തകങ്ങൾ 5 എണ്ണങ്ങൾ എനിക്ക് വേണം

Answer:

C. എനിക്ക് 5 പുസ്തകം വേണം

Question: 74

ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aഅനുഛേദം 323(A)

Bഅനുഛേദം 326

Cഅനുഛേദം 325

Dഅനുഛേദം 322

Answer:

A. അനുഛേദം 323(A)

Question: 75

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപം പണികഴിപ്പിച്ചതാര്‌?

Aകാർത്തിക തിരുനാൾ

Bമാർത്താണ്ഡവർമ്മ

Cസ്വാതിതിരുനാൾ

Dആയില്യം തിരുനാൾ

Answer:

B. മാർത്താണ്ഡവർമ്മ

Question: 76

മനോദർപ്പണം പിരിച്ചെഴുതുക?

Aമനോ :+ ധർപ്പണം

Bമന : + ദർപ്പണം

Cമൻ + ധർപ്പണം

Dഇവയൊന്നുമല്ല

Answer:

B. മന : + ദർപ്പണം

Question: 77

പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?

Aകായിക വിനോദങ്ങളിലെ മികവ്

Bആരോഗ്യമുള്ള വ്യക്തികൾ

Cപട്ടാളപരമായ മികവ്

Dസാമൂഹ്യ ഐക്യം

Answer:

C. പട്ടാളപരമായ മികവ്

Question: 78

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച വർഷം 1887 ആണ്.

2.മുല്ലപ്പെരിയാർ ഡാമിന്റെ പണി തുടങ്ങിയവർഷം 1886 ആണ്.

3.999 വർഷത്തേക്കാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവച്ചത്.

4.മുല്ലപ്പെരിയാർ പാട്ടക്കരാർ തയ്യാറാക്കിയ സമയത്തെ തിരുവിതാംകൂർ രാജാവ്
സ്വാതി തിരുനാൾ ആയിരുന്നു.

A1,2

B2 മാത്രം.

C3 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

C. 3 മാത്രം.

Explanation:

1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. 999 വർഷത്തേക്കാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവച്ചത്. ഈ സമയത്തെ തിരുവിതാംകൂർ രാജാവ് വിശാഖം തിരുനാൾ ആയിരുന്നു. മുല്ലപ്പെരിയാർ ഡാമിന്റെ പണി തുടങ്ങിയവർഷം 1887 ആണ്.

Question: 79

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക.

1. Mankind

2. Manner

3. Manuscript

4. Management

5. Making

A5, 4, 1, 2, 3

B4, 1, 2, 3, 5

C5, 1, 4, 2, 3

D5, 4, 2, 1, 3

Answer:

A. 5, 4, 1, 2, 3

Explanation:

ഇംഗ്ലീഷ് അക്ഷരമാല ക്രമം അനുസരിച്ച്, 5. Making 4. Management 1. Mankind 2. Manner 3. Manuscript

Question: 80

ഒരു ക്ലോക്കിലെ സമയം 3 : 15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്.

A0

B15

C22 1/2

D7 1/2

Answer:

D. 7 1/2

Explanation:

കോണളവ് = 30 H - 11/2 M = 30 × 3 - 11/2 × 15 =7 1/2

Question: 81

ഫോട്ടോയിലെ പുരുഷനെ ചൂണ്ടിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞു “അയാളുടെ സഹോദരന്റെ അച്ഛൻ എന്റെ മുത്തശ്ശന്റെ ഒരേ ഒരു മകനാണ്. ഫോട്ടോയിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം എന്ത് ?

Aപുത്രൻ

Bപുത്രി

Cസഹോദരൻ

Dഅച്ഛൻ

Answer:

C. സഹോദരൻ

Question: 82

5, 12, 31, 68 ......... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?

A110

B125

C116

D129

Answer:

D. 129

Explanation:

1³ + 4 = 5 2³+ 4 = 12 3³ + 4 = 31 4³ + 4 = 68 5³ + 4 = 129

Question: 83

ഇന്ത്യൻ ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന വിവിധ ഫണ്ടുകളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?

 1. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 266 ലാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
 2. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സർക്കാരിന് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്
 3. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 267 ലാണ് കണ്ടിജൻസി ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
 4. ഓരോ സംസ്ഥാനത്തിനും അതിന്റേതായ കണ്ടിൻജൻസി ഫണ്ട് ഉണ്ടെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 267(2)  

A1 , 2 , 3

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾ ഇന്ത്യൻ സർക്കാർ എടുത്ത വായ്പകൾ എന്നിവയെല്ലാം കൺസോളിഡേറ്റഡ് ഫണ്ടിലാണ് ഉൾക്കൊള്ളുന്നത്

Question: 84

'മഹാത്മ അയ്യൻകാളി'യുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ ജനിച്ച ഇദ്ദേഹം അവർണ്ണരുടെ അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി.

2.സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി പുലയവണ്ടി അഥവാ വില്ലൂവണ്ടി സമരം നടത്തിയത് അയ്യങ്കാളി ആണ്.

3.1917-ൽ അയ്യൻ‌കാളി സ്ഥാപിച്ച "സാധുജന പരിപാലനസംഘ"ത്തിന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശാഖകളുണ്ടായി.

4.അവർണരുടെ നേതാവെന്ന നിലയിൽ 1907-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 

A1,2

B2,3,4

C1,2,4

D1,2,3

Answer:

A. 1,2

Explanation:

🔹കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ, കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ് മഹാത്മാ അയ്യൻകാളി. 🔹ഇദ്ദേഹം തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ 1863 ഓഗസ്റ്റ് 28ന് ജനിച്ചു. 🔹1886-ൽ തിരുവിതാംകൂറിൽ എല്ലാ ജാതിമതസ്ഥർക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും സമൂഹത്തിലെ പ്രമാണിമാർ അത് പ്രാവർത്തികമാക്കാൻ അനുവദിച്ചില്ല. 🔹സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യ നിഷേധം, എന്ന് വ്യക്തമായി മനസ്സിലാക്കിയിരുന്ന അയ്യങ്കാളി 1893ൽ,സ്വന്തമായി ഒരു കാളവണ്ടി വാങ്ങുകയും സവർണരെ പോലെ വിശേഷ വസ്ത്രങ്ങൾ ധരിച്ച് പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. 🔹അധഃകൃതരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നതി ലക്ഷ്യമാക്കി അയ്യൻകാളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തിനടുത്തുള്ള വെങ്ങാനൂരിൽ 'സാധുജന പരിപാലന സംഘം' രൂപംകൊണ്ടത് 1907ലാണ്.പിന്നീട് സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിലും ഇതിന് ശാഖകൾ ഉണ്ടായി. 🔹1911 ഡിസംബർ 5ന് അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായി.

Question: 85

P : Q = 5 : 6 ഉം R : Q = 25 : 9 ഉം ആണെങ്കിൽ P : R ൻ്റെ അനുപാതം എന്താണ്?

A10 : 13

B10 : 3

C3 : 10

D13 : 10

Answer:

C. 3 : 10

Explanation:

(P : R) = (P : Q) × (Q : R) P : R = (5 : 6) × (9 : 25) P : R = 3 : 10

Question: 86

A യ്ക്ക് 25 ദിവസത്തിനുള്ളിൽ ഒരു ജോലിയും B യ്ക്ക് അതേ ജോലി 35 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയും. അവർ 10 ദിവസം ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, ശേഷിക്കുന്ന ജോലിയുടെ അംശം എന്താണ് ?

A11/35

B17/35

C19/35

D24/35

Answer:

A. 11/35

Explanation:

Total work = 175 A യുടെ കാര്യക്ഷമത = 175/25 = 7 B യുടെ കാര്യക്ഷമത = 175/35 = 5 A, B എന്നിവർ പ്രവർത്തിച്ച ദിവസങ്ങളുടെ എണ്ണം = 10 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയ ജോലിയുടെ അളവ് = (7 + 5) × 10 = 120 അപൂർണ്ണമായ ജോലിയുടെ അളവ് = 175 - 120 = 55 അപൂർണ്ണമായ ജോലിയുടെ ഭിന്നസംഖ്യ = 55/175 = 11/35

Question: 87

ചന്ദ്രകാന്തം എന്ന  ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ,  ഓക്സിജൻ എന്നിവ.

2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.

3.സെറാമിക്സ്,  ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ 
 

A1,2

B1,3

C2,3

D1,2,3

Answer:

B. 1,3

Explanation:

 • ചന്ദ്രകാന്തം അഥവാ ഫെൽഡ് സ്പാറിന്റെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ,  ഓക്സിജൻ എന്നിവയാണ്.
 • ഭൂവല്ക്കത്തിന്റെ അമ്പത് ശതമാനത്തോളവും ചന്ദ്രകാന്തം ആണ് കാണപ്പെടുന്നത്
 • സെറാമിക്സ്,  ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ 

Question: 88

പന്ത്രണ്ടാമത്തെ പഞ്ചവൽസരപദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ താഴെ പറയുന്നതിൽ ഏതൊക്കെയാണ് ?

 1. പദ്ധതിയുടെ കാലയളവ് 2012 മുതൽ 2017 വരെയാണ്
 2. ദാരിദ്യനിരക്ക് പത്തുശതമാനം കുറയ്ക്കുക എന്നത് പദ്ധതിയുടെ ലക്ഷ്യമാണ്
 3. പത്ത് ശതമാനമാണ് പദ്ധതി ലക്ഷ്യമിടുന്ന വളർച്ചാ നിരക്ക്
 4. ത്വരിതഗതിയിലുള്ള വികസനം, എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങൾക്ക് ഊന്നൽ ലക്ഷ്യമിടുന്നു 

 

A1 , 2

B2 മാത്രം

C1 , 2 , 4

Dഇവയെല്ലാം ശരി

Answer:

C. 1 , 2 , 4

Explanation:

• എട്ടു ശതമാനമാണ് പദ്ധതി ലക്ഷ്യമിടുന്ന വളർച്ച നിരക്ക്

Question: 89

ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.

Aതമസ്സ്

Bധ്വാന്തം

Cനിടിലം

Dഅന്ധകാരം

Answer:

C. നിടിലം

Question: 90

രണ്ട് ഘനങ്ങളുടെയും ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം 81 ∶ 121 ആണെങ്കിൽ, ഈ രണ്ട് ഘനങ്ങളുടെയും വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.

A343 ∶ 1331

B729 ∶ 512

C729 ∶ 1331

D1331 ∶ 729

Answer:

C. 729 ∶ 1331

Explanation:

ഘനത്തിന്റെ ഉപരിതല വിസ്തീർണ്ണം = 6a² ഘനത്തിന്റെ വ്യാപ്തം = a³ ആദ്യത്തെ ഘനത്തിന്റെ ഉപരിതല വിസ്തീർണ്ണം ∶ രണ്ടാമത്തെ ഘനത്തിന്റെ ഉപരിതല വിസ്തീർണ്ണം = 81 ∶ 121 {6 × (a1)²} ∶ {6 × (a2)²} = 81 ∶ 121 (a1)² ∶ (a2)² = 81 ∶ 121 a1 ∶ a2 = 9 ∶ 11 ആദ്യത്തെ ഘനത്തിന്റെ വ്യാപ്തം ∶ രണ്ടാമത്തെ ഘനത്തിന്റെ വ്യാപ്തം = a1³ ∶ a2³ V1 ∶ V2 = 9³ : 11³ V1 ∶ V2 = 729 : 1331

Question: 91

ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

 1. രണ്ടു തരത്തിലുള്ള ഗവൺമെൻ്റുകളെ ഉൾകൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

 2. ഈ രണ്ടു ഗവൺമെൻ്റുകളുടെയും വിശദാംശങ്ങൾ എഴുതപ്പെട്ട ഒരു ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

 3. ഒരു ഫെഡറൽ രാഷ്ട്രവ്യവസ്ഥ ആദ്യം രൂപം കൊണ്ടത് അമേരിക്കയിലാണ്

Aമൂന്ന് മാത്രം ശരി

Bഎല്ലാം ശരി

Cഒന്ന് മാത്രം ശരി

Dഇവയൊന്നുമല്ല

Answer:

B. എല്ലാം ശരി

Explanation:

 • ഒന്ന് ദേശീയ തലത്തിലും മറ്റൊന്ന് പ്രാദേശിക തലത്തിലും എന്നിങ്ങിനെ രണ്ടു തരത്തിലുള്ള ഗവൺമെൻ്റുകളെ ഉൾകൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം.
 • ഓരോ ഗവൺമെൻ്റും തങ്ങളുടെ മേഖലയിൽ അധികാരം ഉള്ളവരായിരിക്കും.
 • ഈ രണ്ടു ഗവൺമെൻ്റുകളുടെയും വിശദാംശങ്ങൾ എഴുതപ്പെട്ട ഒരു ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
 • ഈ ഭരണഘടനയാണ് രണ്ടു ഗവൺമെൻ്റുകളുടെയും അധികാരത്തിൻ്റെ പ്രധാന ഉറവിടം.
 • ഒരു ഫെഡറൽ രാഷ്ട്രവ്യവസ്ഥ ആദ്യം രൂപം കൊണ്ടത് അമേരിക്കയിലാണ്,എന്നാൽ അത് ഇന്ത്യയിലെയും,ജർമനിയിലെയും ഫെഡറൽ വ്യവസ്ഥയിൽ നിന്ന് വ്യത്യസ്തമാണ്.

Question: 92

ഒരു ചോദ്യവും (I), (II), (III) എന്നിങ്ങനെ അക്കമിട്ട മൂന്ന് പ്രസ്താവനകളും നൽകിയിരിക്കുന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ ഏത് പ്രസ്താവന(കൾ) പര്യാപ്തമാണെന്ന് നിങ്ങൾ തീരുമാനിക്കണം.

ചോദ്യം:

A, B, C, D, E എന്നിവയിൽ ഏറ്റവും ഉയരം കുറഞ്ഞയാൾ ആരാണ്?

പ്രസ്താവനകൾ:

I. A, E-യെക്കാൾ ഉയരമുള്ളതാണ്, എന്നാൽ D-യെക്കാൾ ചെറുതാണ്.

II. B, C യേക്കാൾ ചെറുതാണ്, എന്നാൽ E യേക്കാൾ ഉയരമുണ്ട്.

III. D യ്ക്ക് C യേക്കാൾ ഉയരവും A യ്ക്ക് B യേക്കാൾ ഉയരവും ഉണ്ട്.

AI ഉം III ഉം പ്രസ്താവനകൾ ഒരുമിച്ച് പര്യാപ്തമാണ്

BI ഉം II ഉം പ്രസ്താവനകൾ ഒരുമിച്ച് പര്യാപ്തമാണ്

CII ഉം III എന്നീ പ്രസ്താവനകൾ പര്യാപ്തമാണ്

DI, II, III എന്നീ പ്രസ്താവനകൾ പര്യാപ്തമല്ല

Answer:

B. I ഉം II ഉം പ്രസ്താവനകൾ ഒരുമിച്ച് പര്യാപ്തമാണ്

Explanation:

I. A, E-യെക്കാൾ ഉയരമുള്ളയാളാണ്, എന്നാൽ D-യെക്കാൾ ചെറുതാണ്. D > A > E II. B, C യേക്കാൾ ചെറുതാണ്, എന്നാൽ E യേക്കാൾ ഉയരമുണ്ട്. C > B > E അഞ്ചിൽ ഏറ്റവും ഉയരം കുറഞ്ഞയാൾ E ആണ്

Question: 93

ഇനിപ്പറയുന്നവയിൽ ഏതാണ് സാധുവായ എൻക്രിപ്ഷൻ ടെക്നിക്?

Aപാരലൽ കീ എൻക്രിപ്ഷൻ

Bപബ്ലിക് കീ എൻക്രിപ്ഷൻ

Cസിസ്റ്റമാറ്റിക് കീ എൻക്രിപ്ഷൻ

Dസൂചിപ്പിച്ചവയെല്ലാം

Answer:

B. പബ്ലിക് കീ എൻക്രിപ്ഷൻ

Explanation:

ഇതിൽ, ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നതിന് രണ്ട് വ്യത്യസ്ത കീകൾ ഉണ്ട്.

Question: 94

നെറ്റ്‌വർക്ക് ലെയർ ഫയർവാൾ എന്ത് ആയി പ്രവർത്തിക്കുന്നു?

Aഫ്രെയിം ഫിൽട്ടർ

Bപാക്കറ്റ് ഫിൽട്ടർ

Cഉള്ളടക്ക ഫിൽട്ടർ

Dവൈറസ് ഫിൽട്ടർ

Answer:

B. പാക്കറ്റ് ഫിൽട്ടർ

Explanation:

പുറത്തുനിന്നുള്ള ഭീഷണികളിൽ നിന്ന് നിങ്ങളുടെ ആന്തരികവും വിശ്വസനീയവുമായ നെറ്റ്‌വർക്കിലേക്കുള്ള അനധികൃത ആക്‌സസ് ഫയർവാൾ തടയുന്നു.

Question: 95

ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2022 - സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ് ?

Aഎസ് സോമനാഥ്

Bകെ ശിവൻ

Cഅടൂർ ഗോപാലകൃഷ്ണൻ

Dഗോകുലം ഗോപാലൻ

Answer:

D. ഗോകുലം ഗോപാലൻ

Question: 96

ഒരു ഫ്രീവെയർ GNU ഡീബഗ്ഗർ?

AGDB

BGNB

CFDB

DFNB

Answer:

A. GDB

Explanation:

ഇത് ഒന്നിലധികം പ്രോഗ്രാമിംഗ് ഭാഷകളിൽ പ്രവർത്തിക്കുന്നു.

Question: 97

വേൾഡ് വൈഡ് വെബ് (WWW) അവതരിപ്പിച്ച വർഷം?

A1994

B1996

C1992

D1990

Answer:

A. 1994

Explanation:

വേൾഡ് വൈഡ് വെബ് (WWW) അവതരിപ്പിച്ച വർഷം=1994

Question: 98

പൗരത്വവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. ഇന്ത്യ ഒറ്റ പൗരത്വം നൽകുന്നു.

2.  ഏതെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വം സ്വമേധയാ നേടിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിയും ഇന്ത്യൻ പൗരനാകുകയോ ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുകയോ ചെയ്യരുത്

3. പാർലമെന്റ് ഉണ്ടാക്കിയ ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുന്ന അല്ലെങ്കിൽ കരുതപ്പെടുന്ന ഓരോ വ്യക്തിയും അത്തരം പൗരനായി തുടരും.

4. പൗരത്വം ഏറ്റെടുക്കുന്നതും അവസാനിപ്പിക്കുന്നതും പൗരത്വവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സംബന്ധിച്ച് പാർലമെന്റിന് അധികാരമുണ്ടാകും

A1&2

B1,2&3

C1,3&4

Dഎല്ലാം ശെരിയാണ്

Answer:

D. എല്ലാം ശെരിയാണ്

Explanation:

ഇന്ത്യ ഒറ്റ പൗരത്വം നൽകുന്നു. പൗരത്വ നിയമപ്രകാരം പൗരത്വം നേടുന്നതിനുള്ള അഞ്ച് രീതികൾ ഇവയാണ് * ജനനത്താൽ. * ഡിസന്റ് വഴി. * രജിസ്ട്രേഷൻ വഴി. * പ്രകൃതിവൽക്കരണം വഴി * ഇന്ത്യൻ യൂണിയനിൽ മറ്റേതെങ്കിലും പ്രദേശം ഏറ്റെടുക്കുന്നതിലൂടെ.

Question: 99

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്ന പേരിൽ ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കുന്ന രാജ്യം ഏതാണ് ?

Aപാക്കിസ്ഥാൻ

Bബംഗ്ലാദേശ്

Cഇന്ത്യ

Dസിംഗപ്പൂർ

Answer:

C. ഇന്ത്യ

Question: 100

തെറ്റായ പ്രസ്താവന ഏത്?

1. 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോകായുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമാണ്‌ ലോകായുക്ത.

2. ഒരു ലോകായുക്ത , ഒരു ഉപ ലോകായുക്ത എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം

3. 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.

Aരണ്ട് മാത്രം

Bഒന്നും രണ്ടും

Cരണ്ടും മൂന്നും

Dഇവയെല്ലാം

Answer:

A. രണ്ട് മാത്രം

Explanation:

കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോകായുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ്‌ ലോകായുക്ത. ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം. ഇന്ത്യയിൽ ലോകയുക്ത എന്ന ആശയം കടമെടുത്തത് സ്കാൻഡിനവിയൻ രാജ്യങ്ങളിലെ "ഒമ്പുഡ്സ്മാൻ സിസ്റ്റം " ൽ നിന്നുമാണ്.