Question: 1

നിവർത്തന പ്രക്ഷോഭം നടന്ന വർഷം?

A1924

B1932

C1938

D1930

Answer:

B. 1932

Explanation:

1931-1938 കാലത്ത്‌ രാജഭരണത്തിൻകീഴിലുള്ള നാട്ടുരാജ്യമായ തിരുവിതാംകൂറിൽ ഭരണപരിഷ്‌കാരത്തിന്‌ വേണ്ടി നടത്തിയ പ്രക്ഷോഭമാണ്‌ നിവർത്തനപ്രക്ഷോഭം എന്നറിയപ്പെട്ടത്‌.1932 ചിത്തിരതിരുനാൾ മഹാരാജാവിന്റെ ഗവണ്മെന്റ്‌ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ മുൻകൈയിൽ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തോടുള്ള എതിർപ്പാണ്‌ പ്രക്ഷോഭമായി രൂപാന്തരപ്പെട്ടത്‌.

Question: 2

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

Aജാർഖണ്ഡ്

Bഒറീസ്സ

Cമധ്യപ്രദേശ്‌

Dഛത്തിസ്ഘട്ട്

Answer:

A. ജാർഖണ്ഡ്

Explanation:

India has abundant domestic reserves of coal. Most of these are in the states of Jharkhand, Odisha, West Bengal, Bihar, Chhattisgarh, Telangana and Madhya Pradesh.

Question: 3

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതുമ്പ

Bശ്രീഹരിക്കോട്ട

Cബാംഗ്ലൂർ

Dമുംബൈ

Answer:

A. തുമ്പ

Explanation:

- 1963 നവംബർ 21 ന് നൈക്ക് അപ്പാച്ചെ എന്ന റോക്കറ്റ് തുമ്പയിൽ നിന്നും വിക്ഷേപിച്ചു. - 1965 ൽ ഇവിടെ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റെർ സ്ഥാപിച്ചു.

Question: 4

താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില്‍ അംഗമായിരുന്ന വ്യക്തി ആര് ?

Aജവാഹർലാൽ നെഹ്‌റു

Bസര്‍ദാര്‍ വല്ലഭായ് പട്ടേല്‍

Cഎന്‍.മാധവറാവു

Dആനി ബസന്‍

Answer:

C. എന്‍.മാധവറാവു

Explanation:

ബി.എൽ മിത്തലിനു പകരമാണ് എൻ. മാധവറാവു പിന്നീട് ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗം ആയത്

Question: 5

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട "സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റി’ന്‍റെ സെക്രട്ടറി ആരായിരുന്നു?

Aവി.പി. മേനോൻ

Bസർദാർ വല്ലഭായ് പട്ടേൽ

Cകെ. കേളപ്പൻ

Dജവാഹർലാൽ നെഹ്‌റു

Answer:

A. വി.പി. മേനോൻ

Explanation:

A standstill agreement was an agreement signed between the newly independent dominions of India and Pakistan and the princely states of the British Indian Empire prior to their integration in the new dominions. On 11 October, Hyderabad sent a delegation to Delhi with a draft Standstill agreement, which was characterised as "elaborate" by V. P. Menon, the secretary of the States Department.

Question: 6

വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത് ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dനാലാം പഞ്ചവത്സര പദ്ധതി

Answer:

B. രണ്ടാം പഞ്ചവത്സര പദ്ധതി

Explanation:

രണ്ടാം പഞ്ചവത്സര പദ്ധതി(1956–1961):

 • “മഹലനോബിസ്‌ മാതൃക” എന്നറിയപ്പെടുന്ന പദ്ധതി
 • രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം - വ്യാവസായിക പുരോഗതി.
 • ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.5%ഉം കൈവരിച്ചത് 4.27%ഉം ആയിരിന്നു.

രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത്‌ ആരംഭിച്ച ഇരുമ്പുരുക്ക്‌ ശാലകള്‍ -

 • ദുര്‍ഗാപ്പൂര്‍ (പശ്ചിമബംഗാള്‍ - ബ്രിട്ടീഷ്‌ സഹായം)
 • ഭിലായ്‌ (ഛത്തീസ്ഗഡ്‌ - റഷ്യന്‍ സഹായം)
 • റൂർക്കേല (ഒഡീഷ - ജര്‍മ്മന്‍ സഹായം)

Question: 7

ആദ്യ വയലാർ അവാർഡിന് അർഹത നേടിയത്?

Aബാലാമണിയമ്മ

Bസുഗതകുമാരി

Cകമലാസുരയ്യ

Dലളിതാംബിക അന്തർജ്ജനം

Answer:

D. ലളിതാംബിക അന്തർജ്ജനം

Explanation:

1977 ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി

Question: 8

വിവരാവകാശ നിയമപ്രകാരം വിവരം അറിയുന്നതിന് വേണ്ടിയുള്ള അപേക്ഷഫീസ് എത്രയാണ് ?

A10 രൂപ

B5 രൂപ

C15 രൂപ

D20 രൂപ.

Answer:

A. 10 രൂപ

Explanation:

A citizen who desires to seek some information from a public authority is required to send, along with the application, a demand draft or a bankers cheque or an Indian Postal Order of Rs.10/- (Rupees ten), payable to the Accounts Officer of the public authority as fee prescribed for seeking information

Question: 9

താഴെ പറയുന്നവയില്‍ സ്വാതന്ത്രാനന്തര ഭാരതത്തില്‍ രൂപീകൃതമായ വിദ്യാഭ്യാസ കമ്മീഷന്‍?

Aഹണ്ടര്‍ കമ്മീഷന്‍

Bസാര്‍ജന്‍റ് കമ്മീഷന്‍

Cഡോ.ലക്ഷമണസ്വാമി മുതലിയാര്‍ കമ്മീഷന്‍

Dസാഡ്-ലര്‍ കമ്മീഷന്‍

Answer:

C. ഡോ.ലക്ഷമണസ്വാമി മുതലിയാര്‍ കമ്മീഷന്‍

Question: 10

കേരളാ സ്കോട്ട് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍?

Aഎന്‍. കൃഷ്ണപിള്ള

Bവയലാര്‍

Cഅക്കിത്തം

Dസി. വി. രാമന്‍പിളള

Answer:

D. സി. വി. രാമന്‍പിളള

Question: 11

He congratulated me _____ my success in the competitive exam.

Aof

Bover

Cat

Don

Answer:

D. on

Explanation:

ഏതെങ്കിലും കാര്യത്തിൽ വിജയിച്ച ഒരാളെ അഭിനന്ദിക്കുമ്പോൾ Congratulate എന്ന വാക്കിനു ശേഷം on ഉപയോഗിക്കണം.

Question: 12

ഈഴവ മെമ്മോറിയൽ ഹർജി ആർക്കാണ് സമർപ്പിച്ചത് ?

Aചിത്തിര തിരുനാൾ

Bകാർത്തിക തിരുനാൾ

Cറാണി ലക്ഷ്മി ഭായ്

Dശ്രീ മൂലം തിരുനാൾ

Answer:

D. ശ്രീ മൂലം തിരുനാൾ

Explanation:

ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന് തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനമാണ് ഈഴവ മെമ്മോറിയൽ.

Question: 13

Correct word among the following series:

ASeperate

BExelence

CDiarroca

DQueue

Answer:

D. Queue

Explanation:

Seperate ( Separate ), Exelence (excellence).

Question: 14

Antonym of 'Accept' ?

AScold

BReject

CRebuke

DReceive

Answer:

B. Reject

Explanation:

Accept എന്നാൽ സ്വീകരിക്കുക എന്നാണു അർത്ഥം. അവഗണിക്കുക,തളളിക്കളയുക എന്നാണു Reject എന്ന വാക്കിന്റെ അർത്ഥം.

Question: 15

Pick out the correct expression from the following.

AAn university

BA hour

CAn European

DA unicorn

Answer:

D. A unicorn

Explanation:

University എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'U' എന്നാണെങ്കിലും ഉച്ചാരണം 'യൂ' എന്നായത് കൊണ്ട് 'A University' എന്നാണു ഉപയോഗിക്കേണ്ടത്. An hour എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'h' എന്നാണെങ്കിലും ഉച്ചാരണം തുടങ്ങുന്നത് 'അ' എന്നായത് കൊണ്ട് 'An hour' എന്നാണു ഉപയോഗിക്കേണ്ടത്. European എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'E' എന്നാണെങ്കിലും ഉച്ചാരണം 'യൂ' എന്നായത് കൊണ്ട് 'A European' എന്നാണു ഉപയോഗിക്കേണ്ടത്. അത് പോലെ Unicorn എന്ന വാക്കിന്റെ അക്ഷരം തുടങ്ങുന്നത് 'U' എന്നാണെങ്കിലും ഉച്ചാരണം 'യൂ' എന്നായത് കൊണ്ട് 'A Unicorn' എന്നാണു ഉപയോഗിക്കേണ്ടത്, അത് കൊണ്ട് ഉത്തരം A Unicorn.

Question: 16

⅖ + ¼ എത്ര ?

A3/19

B3/20

C13/20

D13/5

Answer:

C. 13/20

Question: 17

“വന്ദേമാതരം” ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നും എടുത്തിട്ടുള്ളതാണ് ?

Aആനന്ദമഠം

Bകപാൽകുണ്ഡല

Cമൃണാളിനി

Dദുർഗേശനന്ദിനി

Answer:

A. ആനന്ദമഠം

Explanation:

ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതി 1882-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതനോവലാണ് ആനന്ദമഠം.1770-ലെ പട്ടിണിക്കാലത്തിന്റെ പശ്ചാത്തലത്തിൽ ബ്രട്ടീഷുകാർക്കെതിരെ സന്യാസിമാർ നടത്തുന്ന സായുധ പോരാട്ടത്തിന്റെ കഥയാണിത്. നോവലിന്റെ കർത്താവായ ബങ്കിംചന്ദ്ര ബ്രട്ടീഷ് ഭരണം ഇല്ലാതാക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായി അതിശക്തരായ ബ്രട്ടീഷ് പട്ടാളത്തിനെതിരെ ഒരുകൂട്ടം സന്യാസിമാർ നടത്തിയ ചെറുത്തുനിൽപ്പിനെ മനോഹരമായി അവതരിപ്പിച്ചു. കഥക്ക് മേലെ രാജ്യസ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആഹ്വാനത്തിന്റെയും പ്രതീകമായിയാണ് ഈ നോവൽ അറിയപ്പെടുന്നത്.

Question: 18

"One should never live beyond one’s means" .What does "means" in the sentence mean :

Away

Bends

Csense

Dwealth

Answer:

D. wealth

Explanation:

to live beyond your means. phrase. If someone is living beyond their means, they are spending more money than they can afford. If someone is living within their means, they are not spending more money than they can afford.

Question: 19

ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

A41

B42

C43

D44

Answer:

B. 42

Explanation:

50 ആൺകുട്ടികളുടെ ആകെ മാർക്ക് = 2000 50 പെൺകുട്ടികളുടെ ആകെ മാർക്ക് = 2200 നൂറുപേർക്കും കൂടി ലഭിച്ച ആകെ മാർക്ക് = 2000 + 2200 = 4200 ശരാശരി മാർക്ക് = 4200/100 = 42

Question: 20

_______ had I reached the stadium, than the match started.

AEither

BNeither

CBoth

DNo sooner

Answer:

D. No sooner

Explanation:

 • If the second event occurs immediately after the first, we can express that idea using the structure no sooner … than.
 • Note that in this structure no sooner introduces the event that occurred first.
 • No sooner had had I reached the stadium than the match started (= I came first and the match started right after me.)

Question: 21

ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തി ആര് ?

Aകെ.ആർ. ഗൗരിയമ്മ

Bഎം.വി. രാഘവൻ

Cകെ. കരുണാകരൻ

Dഇ.കെ. നായനാർ

Answer:

B. എം.വി. രാഘവൻ

Question: 22

The passive form of “ They have arrested the thief ” is _____ ?

AThe thief was arrested by them

BThe thief has been arrested by them

CThe thief have been arrested by them

DThe thief had been arrested by them

Answer:

B. The thief has been arrested by them

Explanation:

Active voice ലെ verb 'has + V3' വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + has/have + been + V3 + by + subject. ഇവിടെ active voice ലെ auxiliary verb 'have' ആണ്. ഇവിടെ object 'The thief' ആണ്. The thief (singular) ആയതു കൊണ്ട് തന്നെ auxiliary verb 'has' വരും. അതിനു ശേഷം "been" എഴുതണം. അതിനു ശേഷം arrest ന്റെ V3 form ആയ arrested എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "they" വന്നാൽ passive voice ൽ അത് 'them' ആകും.

Question: 23

Find out the synonym of the underlined word. Ganges is a holy river ? ("Holy")

Adivine

Bpure

Cbig

Dsacred

Answer:

D. sacred

Question: 24

I can't understand what he is saying. Find out the phrase suitable to "understand".

Amake up for

Bmake good

Ckeep up

Dmake out

Answer:

D. make out

Explanation:

keep up എന്നാൽ നിര്‍ത്താതെ തുടരുക എന്നാണ് അർത്ഥം.

Question: 25

നീതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ?

Aപരമേശ്വരൻ അയ്യർ

Bഅമിതാഭ് കാന്ത്

Cബിബേക് ഡെബോയി

Dരാജീവ് കുമാർ

Answer:

A. പരമേശ്വരൻ അയ്യർ

Explanation:

നീതി ആയോഗ് ചെയർമാൻ : പ്രധാനമന്ത്രി നീതി ആയോഗ് വൈസ്-ചെയർമാൻ : സുമൻ ബേരി നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) : പരമേശ്വരൻ അയ്യർ

Question: 26

കൂട്ടത്തിൽ പെടാത്തത് ഏത്?

A3,4,5

B8,16,15

C8,15,17

D5,12,13

Answer:

B. 8,16,15

Explanation:

3²+4²=5² 8²+15²=17² 5²+12²=13²

Question: 27

The synonym of ‘gradual’:

AProgressive

BRapid

CQuick

DAbrupt

Answer:

A. Progressive

Explanation:

Progressive എന്നാൽ പടിപടിയായി കൂടുന്നത് എന്നാണ് അർത്ഥം. Rapid, Quick, Abrupt എന്നാൽ വേഗത്തിൽ കൂടുന്നത് എന്നാണ് അർത്ഥം.

Question: 28

The collective noun for ‘monkeys' ?

Aherd

Bcollection

Ccompany

Dtroop

Answer:

D. troop

Explanation:

A herd of cattle A company of parrots A troop of monkeys

Question: 29

1.5 കിലോഗ്രാം തക്കാളിയുടെ വില 30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത് ?

A12

B10

C15

D20

Answer:

D. 20

Question: 30

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

A1978

B1987

C1956

D1965

Answer:

A. 1978

Explanation:

It also provided that compensation would be paid to a person whose property has been taken for public purposes. The provisions relating to the right to property were changed a number of times. The 44th Amendment of 1978 removed the right to property from the list of fundamental rights.

Question: 31

Pick out the one word of 'absence of law and order' :

AAnarchy

BAutocracy

CRationalism

DMonarch

Answer:

A. Anarchy

Explanation:

Anarchy = അരാജകത്വം Autocracy = സ്വേച്ഛാധിപത്യം Rationalism = നിരീശ്വരവാദം Monarch = ചക്രവര്‍ത്തി

Question: 32

The word 'Tsunami' derived from the language of :

AJapanese

BChinese

CSpanish

DRussian

Answer:

A. Japanese

Explanation:

Tsunami is a Japanese word with the English translation, "harbor wave." Represented by two characters, the top character, "tsu," means harbor, while the bottom character, "nami," means "wave."

Question: 33

Pick out the correct word or sentence from the options.

ADrisyam is a film acted by Mohanlal, who is a famous actor.

BDrisyam is a film acted by Mohanlal, that is a famous actor.

CDrisyam is a film acted by Mohanlal, which is a famous actor.

DDrisyam is a film acted by Mohanlal, he is a famous actor.

Answer:

A. Drisyam is a film acted by Mohanlal, who is a famous actor.

Explanation:

ഈ വാക്യത്തിന്റെ അർഥം : പ്രശസ്ത നടൻ മോഹൻലാൽ അഭിനയിച്ച ചിത്രമാണ് ദൃശ്യം. വ്യക്തിയെ കുറിച്ച് പറയുന്നതുകൊണ്ട് who ആണ് ഉപയോഗിക്കേണ്ടത്.

Question: 34

ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :

Aരാജസ്ഥാൻ

Bകേരളം

Cഗുജറാത്ത്

Dതമിഴ്നാട്

Answer:

A. രാജസ്ഥാൻ

Explanation:

The Panchayat Raj system was first adopted by the state of Rajasthan in Nagaur district on 2 Oct 1959. During the 1950s and 60s, other state governments adopted this system as laws were passed to establish panchayats in various states. The second state was Andhra Pradesh, while Maharashtra was the ninth state.

Question: 35

12 : 143 : : 19 : ?

A391

B371

C360

D390

Answer:

C. 360

Explanation:

12:12^2-1 19:19^2-1=360

Question: 36

വിട്ടുപോയ അക്കം പൂരിപ്പിക്കുക. 4, 10 , 6 , 13 , 8 , _____ ?

A16

B10

C11

D12

Answer:

A. 16

Question: 37

ക്ലോക്കിൽ സമയം 7:30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തീർക്കുന്ന കോണളവ് എത്ര ?

A45

B30

C15

D50

Answer:

A. 45

Question: 38

‘Don't play at night’ Is a/an_____ sentence ?

AAssertive

BExclamatory

CImperative

DInterrogative

Answer:

C. Imperative

Explanation:

ആജ്ഞ, അപേക്ഷ, അനുവാദം, ആശംസ, ആഗ്രഹം (order, request, command, wish, instruction ) തുടങ്ങിയവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Imperative sentence.

Question: 39

A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ.ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 40 കി.മീ. ഉം വീണ്ടും അവിടെനിന്ന് വലത്തോട്ട് 10 കി.മീ. ഉം നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ് ?

A150

B60

C70

D50

Answer:

C. 70

Question: 40

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?

Aഞായർ

Bതിങ്കൾ

Cശനി

Dചൊവ്വ

Answer:

B. തിങ്കൾ

Question: 41

"കോയിത്തമ്പുരാൻ' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?

Aഭാര്യയെ വെറുക്കുന്നവൻ

Bഭാര്യയുടെ വരൂതിയിൽ നിൽക്കുന്ന ഭർത്താവ്

Cഭാര്യയും കുറ്റം പറയുന്ന ഭർത്താവ്

Dഭാര്യയെ മറക്കുന്ന ഭർത്താവ്

Answer:

B. ഭാര്യയുടെ വരൂതിയിൽ നിൽക്കുന്ന ഭർത്താവ്

Question: 42

41, 50, 59 ___ ഈ ശ്രേണിയിലെ എത്രാം പദമാണ് 230 ?

A22

B21

C20

D23

Answer:

A. 22

Explanation:

41,50,59...... d=50-41=9 a=41 nth term=a+(n-1)d 41+(n-1)9=230 (n-1)9=189 n-1=21 n=22

Question: 43

100 കി.മീ. ദൂരം 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്റെ വേഗതയെന്ത് ?

A25 കി.മീ. മണിക്കുർ

B20 കി.മീ. മണിക്കുർ

C40 കി.മീ. മണിക്കുർ

D30 കി.മീ. മണിക്കൂർ

Answer:

A. 25 കി.മീ. മണിക്കുർ

Question: 44

'താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം

AYou will join the duty

BYou can join the duty

CYou joined the duty

D You resume the duty

Answer:

B. You can join the duty

Question: 45

42.03 + 1.07 + 2.5 + 6.432 =

A54.132

B52.032

C52.132

D5.232

Answer:

B. 52.032

Question: 46

ഒരു വരിയിൽ രാമ മുന്നിൽ നിന്ന് പതിനെട്ടാമൻ ആണ് പിന്നിൽനിന്നും പതിനാറാമനും ആണ് എങ്കിൽ വരിൽ എത്രപേരുണ്ട് ?

A33

B34

C35

D32

Answer:

A. 33

Question: 47

______ cricket is my favourite pass time.

APlay

BPlayed

CPlaying

DPlays

Answer:

C. Playing

Explanation:

subject ആയിട്ട് വരുന്ന ' ing' form Gerund ആയിരിക്കും.

Question: 48

പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____

Aവ്യാജം

Bപൊളി

Cകൈതവം

Dവാഞ്ചിതം

Answer:

D. വാഞ്ചിതം

Explanation:

വാഞ്ചിതം എന്നാൽ ആഗ്രഹം, അപേക്ഷ എന്നാണ് അർത്ഥം.

Question: 49

പാരീസ് ഉടമ്പടി നടന്ന വർഷം ?

A1788

B1782

C1784

D1783

Answer:

D. 1783

Explanation:

ഈ ഉടമ്പടിയോട് പ്രകാരം അമേരിക്കയിലെ പതിമൂന്ന് കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചു.

Question: 50

Kindly allow me to say …… words.

Aa few

Bthe few

Cfew

Dany few

Answer:

A. a few

Explanation:

'A few'എന്നത് ഒരു Indefinite Adjective ആണ് .Non-specificആയിട്ട് അല്ലെങ്കിൽ വ്യക്തത ഇല്ലാതെ ഒരു കാര്യം പറയുമ്പോഴാണ് Indefinite Adjective ഉപയോഗിക്കുന്നത് .Any, each, few, many, much, most, several, and someഎന്നിവ പ്രധാനപ്പെട്ട ആണ്

Question: 51

അധികം സംസാരിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം ?

Aവാഗ്മി

Bപരിവാദകൻ

Cവാചാലൻ

Dപ്രേക്ഷകൻ

Answer:

C. വാചാലൻ

Explanation:

പ്രേക്ഷകൻ - കാഴ്ചക്കാരന്‍ പരിവാദകൻ - ആവലാതിക്കാരന്‍, അപവാദം പറയുന്നവന്‍ വാഗ്മി - സാര്‍ഥകമായും ഫലപ്രദമായും വാക്കുകള്‍ പ്രയോഗിക്കുന്ന ആൾ

Question: 52

√0.0121 =_____

A1.1

B0.11

C0.01

D1.01

Answer:

B. 0.11

Explanation:

√121 = 11 ചോദ്യത്തിൽ ദശാംശം കഴിഞ്ഞ് 4 സ്ഥാനങ്ങൾ ഉള്ളത് കൊണ്ട് വർഗ്ഗമൂലത്തിൽ ദശാംശം കഴിഞ്ഞ് 2 സ്ഥാനങ്ങൾ ഉണ്ടായിരിക്കും √0.0121 = 0.11

Question: 53

താഴെ പറയുന്നവയിൽ ഒന്നാം ലോക മഹായുദ്ധകെടുതി അനുഭവിക്കാത്ത രാജ്യം ഏത് ?

Aജർമനി

Bഇംഗ്ലണ്ട്

Cഓസ്ട്രിയ

Dഅമേരിക്ക

Answer:

D. അമേരിക്ക

Question: 54

സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?

Aഅനുഛേദം 321

Bഅനുഛേദം 322

Cഅനുഛേദം 324

Dഅനുഛേദം 326

Answer:

D. അനുഛേദം 326

Question: 55

വികാസം എന്ന പദത്തിന്റെ വിപരീതപദം ?

Aഅവികാസം

Bവികാസരഹിതം

Cചുരുങ്ങൽ

Dസങ്കോചം

Answer:

D. സങ്കോചം

Explanation:

വികാസം X സങ്കോചം സങ്കോചം എന്ന അർത്ഥവുമായി ബന്ധമുള്ള വേറെ ഒരു വാക്കും വികാസത്തിന്റെ വിപരീതപദമായി വരില്ല. ഉദാ: ചുരുങ്ങൽ, അവികാസം.

Question: 56

പിരിച്ചെഴുതുക: ' ഈയാൾ '

Aഇ +യാൾ

Bഇ + യൾ

Cഇ + ആൾ

Dഈ + ആൾ

Answer:

D. ഈ + ആൾ

Question: 57

In which of the following words ' en ' - is not used as a prefix ?

Aenlist

Bencourage

Cengulf

Denvy

Answer:

D. envy

Explanation:

envy - അസൂയ

Question: 58

'ബുള്ളി' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഗോൾഫ്

Bബാഡ്മിൻറൺ

Cടെന്നീസ്

Dഹോക്കി

Answer:

D. ഹോക്കി

Question: 59

52\frac{5}{2} - ന് തുല്യമായതേത് ?

A$\frac{1}{2}$

B$\frac{1}{3}$

C$2\frac{1}{2}$

D3

Answer:

$2\frac{1}{2}$

Question: 60

ആൻഡ്രോയിഡ് ഒരു ______ ആണ്.

Aഓപ്പറേറ്റിംഗ് സിസ്റ്റം

Bഅപ്ലിക്കേഷൻ

Cഇന്റർഫേസ്

Dസോഫ്റ്റ്‌വെയർ

Answer:

A. ഓപ്പറേറ്റിംഗ് സിസ്റ്റം

Question: 61

ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സനൽ പറഞ്ഞു “ദീപ എന്റെ അപ്പുപ്പന്റെ ഒരേയൊരു മകന്റെ മകളാണ്: അങ്ങനെയെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധമെന്ത് ?

A'അമ്മ

Bസഹോദരി

Cനാത്തൂൻ

Dമകൻ

Answer:

B. സഹോദരി

Question: 62

a=+,b=-,c=*,d=÷ ആയാൽ 18c14a6b16d4 ന്റെ വിലയെന്ത്?

A63

B254

C288

D1208

Answer:

B. 254

Explanation:

18c14a6b16d4 =18 * 14 +6 - 16÷4 =252+6-4=254

Question: 63

ദിവസത്തിൽ 9 മണിക്കൂർ ജോ ലി ചെയ്താൽ ഒരു ജോലി 16 ദിവസങ്ങൾ കൊണ്ട് തീർക്കാം. ജോലിസമയം 8 മണിക്കൂറായി കുറച്ചാൽ എത്ര ദിവസങ്ങൾ കൂടുതൽ വേണം ?

A3 ദിവസം

B2 ദിവസം

C4 ദിവസം

D1 ദിവസം

Answer:

B. 2 ദിവസം

Explanation:

9 : 8 = x : 16 8x = 9x16 x = 9 x16/8 =18 ജോലി തീർക്കാൻ 18 ദിവസം വേണം. കൂടുതൽ വേണ്ട ദിവസം =18-16 = 2

Question: 64

ആലീസിന്റെ ശമ്പളം കമലയുടെ ശമ്പളത്തേക്കാൾ 20% കൂടുതലാണ്. കമലയുടെ ശമ്പളം ആലീസിന്റെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ്?

A11 %

B16 2/3%

C20%

D30%

Answer:

B. 16 2/3%

Explanation:

A എന്ന സംഖ്യ B യെക്കാൾ P% കൂടുതലാണെങ്കിൽ B എന്ന സംഖ്യ A യേക്കാൾ (P/100+P))x100)% കുറവാണ്. =(20/(100+20))X100=200/12=16 2/3%

Question: 65

റഷ്യയിൽ ഒക്ടോബർ വിപ്ലവം നടന്ന വർഷം ഏതാണ് ?

A1917

B1918

C1919

D1920

Answer:

A. 1917

Question: 66

വാട്സാപ്പ് മെസ്സേജിങ് സർവീസ് പുറത്തിറങ്ങിയ വർഷം?

A2008

B2009

C2010

D2011

Answer:

B. 2009

Explanation:

ജാൻ കൂം, ബ്രയാൻ ആക്ടൺ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത വാട്സ്ആപ്പ് പുറത്തിറങ്ങിയത് 2009 ജനുവരിയിലാണ്

Question: 67

2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?

Aവെറ്റ് ലാൻഡ് ആൻഡ് ക്ലൈമറ്റ്

Bവെറ്റ് ലാൻഡ് ആൻഡ് ബയോ ഡൈവേഴ്സിറ്റി

Cവെറ്റ് ലാൻഡ് ആൻഡ് ഗ്രീനറി

Dഇവയൊന്നുമല്ല

Answer:

B. വെറ്റ് ലാൻഡ് ആൻഡ് ബയോ ഡൈവേഴ്സിറ്റി

Question: 68

WCMS എത്ര തരമുണ്ട് ?

A2

B3

C1

D5

Answer:

B. 3

Explanation:

Online, Offline, Hybrid എന്നിവയാണ് 3 തരത്തിലുള്ള WCMS

Question: 69

താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?

Aതാങ്കൾ

Bനീ

Cഞാൻ

Dഅവൻ

Answer:

A. താങ്കൾ

Explanation:

അർത്ഥം കൊണ്ട് ഏകവചനം ആണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന ബഹുവചന രൂപങ്ങളാണ് പൂജകബഹുവചനങ്ങൾ

Question: 70

ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ?

Aജോ ഫർമാൻ

Bബ്രയാൻ ഗാർഡിനെർ

Cജോസഫ് ഫോറിയർ

Dജോനതൻ ഷാങ്ക്ലിൻ

Answer:

C. ജോസഫ് ഫോറിയർ

Explanation:

🔹 ജോസഫ് ഫോറിയർ - ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് 🔹 ജോ ഫർമാൻ, ബ്രയാൻ ഗാർഡിനെർ, ജോനതൻ ഷാങ്ക്ലിൻ - ആദ്യം,ആദ്യമായി ഓസോൺ ശോഷണം സ്ഥിരീകരിച്ചവർ.

Question: 71

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

Aതിരുവനന്തപുരം

Bപത്തനംതിട്ട

Cതൃശൂർ

Dആലപ്പുഴ

Answer:

B. പത്തനംതിട്ട

Explanation:

അയ്യപ്പനാണ് പ്രധാന പ്രതിഷ്ഠ

Question: 72

കേരളം ആദ്യമായി ദേശീയ ഗെയിംസിന് വേദിയായത് ഏത് വർഷം ?

A1987

B1985

C1986

D1980

Answer:

A. 1987

Question: 73

കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള ഇന്ത്യൻ അക്കാഡമി ഓഫ് സയൻസ് നിലവിൽ വന്നത് ഏത് വർഷം ?

A1935

B1930

C1934

D1988

Answer:

C. 1934

Question: 74

ചേർത്തെഴുതുക : സു+അല്പം=?

Aസ്വല്പം

Bസുൽപം

Cസുഅല്പം

Dഇവയൊന്നുമല്ല

Answer:

A. സ്വല്പം

Question: 75

കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

Aകെ സി എസ് പണിക്കർ

Bസി എൻ കരുണാകരൻ

Cസി.കെ. രാമകൃഷ്ണൻ

Dരാജരവി വർമ്മ

Answer:

A. കെ സി എസ് പണിക്കർ

Question: 76

കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എത്ര ?

A60

B64

C70

D72

Answer:

D. 72

Question: 77

I_____get up early tomorrow morning

Amust

Bcould

Cwould

Dought to

Answer:

A. must

Explanation:

Must - നിർബന്ധമായും ചെയ്യേണ്ട ചുമതലയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

Question: 78

യോഗി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aയോഗ

Bയോഗു

Cയോഗിനി

Dയോഗന

Answer:

C. യോഗിനി

Question: 79

ഇന്ത്യൻ I T ആക്ട് പാസ്സാക്കിയത് എന്നാണ് ?

A2000 ജൂൺ 9

B2000 ജൂലൈ 9

C2001 ജൂൺ 9

D2001 ജൂലൈ 9

Answer:

A. 2000 ജൂൺ 9

Question: 80

2021 ഓഗസ്റ്റ് മാസം അന്തരിച്ച "സിദ്ധാർത്ഥൻ" എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വ്യക്തി ?

Aവി.എസ്.വാര്യര്‍

Bവേലൂര്‍ കൃഷ്ണന്‍കുട്ടി

Cകെ പി നാരായണൻ

Dഎം.എസ് ചന്ദ്രശേഖരവാര്യർ

Answer:

D. എം.എസ് ചന്ദ്രശേഖരവാര്യർ

Explanation:

🔹 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടി.രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് - ഇംഗ്ലീഷ് മലയാളം നിഘണ്ടു സംഗ്രഹിച്ചത് ചന്ദ്രശേഖര വാര്യരാണ്. 🔹 കേരളദ്ധ്വനി, കേരളഭൂഷണം (പത്രം), മനോരാജ്യം (വാരിക) എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. 🔹 സിദ്ധാര്‍ത്ഥന്‍, ജനകീയന്‍ എന്നീ പേരുകളിലാണ് ലേഖനങ്ങളും കുറിപ്പുകളും എഴുതിയിരുന്നത്.

Question: 81

കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?

Aജൂൺ 21

Bമാർച്ച് 12

Cസെപ്റ്റംബർ 12

Dഓഗസ്റ്റ് 20

Answer:

D. ഓഗസ്റ്റ് 20

Explanation:

🔹 1992 -ലെ ഓഗസ്റ്റ് 20നാണ് ദിവസമാണ് കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത്. 🔹 ഇന്ത്യയിൽ കൊങ്കൺ പ്രദേശത്ത്‌ സംസാരിച്ചുവരുന്ന ഭാഷയാണ്‌ കൊങ്കണി. 🔹 ഗോവയിലെ ഔദ്യോഗിക ഭാഷ കൊങ്കണി 🔹 കേരളത്തിൽ കണ്ണൂർ, കാസറഗോഡ് ഭാഗത്ത് ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. 🔹 ദേവനാഗരി ലിപിയുപയോഗിച്ചാണ്‌ ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.

Question: 82

കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറിയ സ്ഥാപനം ഏതാണ് ?

AHDFC ബാങ്ക്

Bറിലയൻസ് കമ്മ്യൂണിക്കേഷൻസ്

Cഫെഡറൽ ബാങ്ക്

Dസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Answer:

D. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Question: 83

ഏത് ചിത്രത്തിലെ പ്രകടനത്തിനാണ് ഓൾഡ്ബർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ഇയാൻഡ്രാ ക്യോസിന് ലഭിച്ചത് ?

Aവാട്ട് ഹാപ്പെൻഡ് ടു ദ് വൂൾഫ്

Bദി ഫാദർ

Cഅനദർ റൗണ്ട്

Dമിനാരി

Answer:

A. വാട്ട് ഹാപ്പെൻഡ് ടു ദ് വൂൾഫ്

Question: 84

2021 സെപ്റ്റംബറിൽ കേന്ദ്ര വ്യോമയാന സെക്രട്ടറിയായി നിയമിതനായത് ആരാണ് ?

Aഷമ്മ ജെയിൻ

Bസുബിമൽ ദത്ത്

Cഅജയ് സിംഗ്

Dരാജീവ് ബൻസാൽ

Answer:

D. രാജീവ് ബൻസാൽ

Question: 85

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?

Aഎ.കെ.ഗോയൽ

Bഎൽ.വി.പ്രഭാകർ

Cമാധവ് നായർ

Dരാകേഷ് ശർമ്മ

Answer:

C. മാധവ് നായർ

Question: 86

'ബൈക്ക് സിറ്റി' ബഹുമതി നേടുന്ന ഏഷ്യയിലെ ആദ്യത്തെ നഗരം ?

Aസിംഗപ്പൂർ

Bടോക്കിയോ

Cദുബായ്

Dഅബുദാബി

Answer:

D. അബുദാബി

Explanation:

യൂണിയൻ സൈക്ലിസ്റ്റ് ഇന്റർനാഷണൽ സ്‌പോർട്‌സ് സൈക്ലിങ്ങിന്റെ ലോക ഗവേണിംഗ് ബോഡിയാണ്, കൂടാതെ അന്താരാഷ്ട്ര മത്സര സൈക്ലിംഗ് ഇവന്റുകൾക്ക് മേൽനോട്ടം വഹിക്കുന്നു. ആസ്ഥാനം - എയ്‌ഗ്‌ ( സ്വിറ്റ്സർലാൻഡ് )

Question: 87

ഒരു ജി.എസ്.ടി ബില്ലില്‍ നിന്നും കണ്ടെത്താവുന്ന അടിസ്ഥാന വിവരങ്ങള്‍ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്?

1.ജി.എസ്.ടി രജിസ്ട്രേഷന്‍ നമ്പര്‍

2.വിവിധ നികുതി നിരക്കുകള്‍

3.ജി.എസ്.ടി ചുമത്തപ്പെടാത്ത ഇനങ്ങള്‍

4.സ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങള്‍.

A1 മാത്രം.

B1,3 മാത്രം.

C1,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Question: 88

പടിഞ്ഞാറൻ തീരത്തെ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം ?

i) 45 മീറ്ററിൽ കൂടുതൽ ഉയരമുള്ള ഇടതൂർന്ന നിത്യഹരിത വനങ്ങൾ കാണപ്പെടുന്നു 

ii) പശ്ചിമഘട്ടത്തെ കുന്നുകളുടെ ചരിവുകളിൽ കാണപ്പെടുന്നു  

iii) ഫേൺ, പായൽ, ഓർക്കിഡുകൾ, ചൂരൽ, മുള എന്നിവ സമൃദ്ധമായി  വളരുന്നു 

iv) മഴയുടെ അളവ് ശരാശരി 2000 മില്ലിമീറ്ററിന് മുകളിലാണ് 

A(i), (ii)

B(i), (iii)

C(ii), (iv)

D(iii), (iv)

Answer:

A. (i), (ii)

Question: 89

12523×62514 125^ {\frac{2}{3}}\times 625^ {\frac{-1}{4}} =?

A2

B1

C5

D25

Answer:

C. 5

Question: 90

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 1956 സെപ്തംബർ ഒന്നിന് നിലവിൽ വന്നു.

2.മുംബൈയിലെ “യോഗക്ഷേമ”  എന്ന പേരിൽ എൽഐസി യുടെ ആസ്ഥാനം നിലകൊള്ളുന്നു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Explanation:

 • ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് 1956-ൽ സ്ഥാപിതമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
 • 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം, ഭാ‍രതസർക്കാരി‌ന്റെ ഏകദേശം 24.6% ചെലവുകൾക്ക് ധനസഹായം നൽകുന്നു.

Question: 91

വാസ്കോഡഗാമ യുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.വാസ്കോഡഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ്  മാനുവൽ ഒന്നാമനായിരുന്നു.

2.വാസ്കോഡഗാമ സഞ്ചരിച്ച പ്രസിദ്ധമായ കപ്പലിൻ്റെ പേര്  സൈൻ്റ് തോമസ് എന്നായിരുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

A. 1 മാത്രം.

Explanation:

വാസ്കോഡഗാമ സഞ്ചരിച്ച പ്രസിദ്ധമായ കപ്പലിൻ്റെ പേര് സാവൊ ഗാബ്രിയേൽ എന്നായിരുന്നു.ഇതിൽ ഗാമയും 150 കൂട്ടാളികളും സഞ്ചരിച്ചു. 178 ടൺ ഭാരമുണ്ടായിരുന്ന ഈ പായ്ക്കപ്പലിന് 27 മീറ്റർ നീളവും 8 മീറ്റർ വീതിയും ഉണ്ടായിരുന്നു.

Question: 92

കേരളത്തിലെ താപവൈദ്യുത നിലയങ്ങളും അവയിൽ ഉപയോഗിക്കുന്ന ഇന്ധനവുമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുംപടി ചേർക്കുക 

1. ബ്രഹ്മപുരം     A. നാഫ്‌ത 

2. കായംകുളം   B. പ്രകൃതിവാതകം 

3. ചീമേനി          C. ഡീസൽ  

A1-A, 2-C, 3-B

B1-B, 2-C, 3-A

C1-C, 2-A, 3-B

D1-C, 2-B, 3-A

Answer:

C. 1-C, 2-A, 3-B

Question: 93

മലയാളത്തിലെ എഴുത്തുകാരുടെയും തൂലികാനാമങ്ങളുടെയും പട്ടിക ചുവടെ നൽകുന്നു ശരിയായ ജോഡികളേവ?

1.  കൊടുപ്പുന്ന - ഗോവിന്ദഗണകൻ 

2.  നന്തനാർ - പി. സി. ഗോപാലൻ 

3.  കാക്കനാടൻ - ജോർജ്ജ് വർഗീസ് 

4.  തിക്കോടിയൻ- പി. കുഞ്ഞനന്തൻ നായർ 

A2, 3, 4 ശരി

B1, 2, 3 ശരി

C1, 3, 4 ശരി

D1, 2, 3, 4 ശരി

Answer:

D. 1, 2, 3, 4 ശരി

Explanation:

പമ്മൻ - ആർ. പി. പരമേശ്വരമേനോൻ ആനന്ദ്- പി. സച്ചിദാന്ദൻ ആഷാമേനോൻ - കെ. ശ്രീകുമാർ ചെറുകാട് - ഗോവിന്ദ പിഷാരടി

Question: 94

കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ സമഗ്രസംഭാവനയ്ക്കുള്ള 2021ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് നേടിയത് ?

Aകെ സച്ചിദാനന്ദൻ

Bസജിൽ ശ്രീധർ

Cപെരുമ്പടവം ശ്രീധരൻ

Dസക്കറിയ

Answer:

C. പെരുമ്പടവം ശ്രീധരൻ

Explanation:

25,001 രൂപയും ചിത്രകാരൻ ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കഥ അവാർഡ് 1️⃣ സ്മിത ദാസ് (ശംഖുപുഷ്പങ്ങൾ), 2️⃣ ടി.വി.സജിത് (ഭൂമി പിളരുംപോലെ) നടനപ്രതിഭ പുരസ്കാരം 1️⃣ എസ്. ഗീതാഞ്ജലി (നൃത്താദ്ധ്യാപിക,നടി) കവിത അവാർഡ് 1️⃣ സ്റ്റെല്ലാ മാത്യു (എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പിറക്കുന്നു) 2️⃣ ശ്യാം തറമേൽ (എന്റെ പൂച്ചക്കണ്ണുള്ള കാമുകിമാർ) പഠന കൃതി അവാർഡ് 1️⃣ ഡോ. കാർത്തിക എസ്.ബി (ബെന്യാമിന്റെ നോവൽ ലോകം), 2️⃣ മോഹൻദാസ് സത്യനാരായണൻ (മൂവാറ്റുപുഴയുടെ നഗര പുരാവൃത്തങ്ങൾ). യുവ എഴുത്തുകാരി രശ്മി ശെൽവരാജിന് പ്രോത്സാഹന സമ്മാനം നൽകും.

Question: 95

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഹിമാലയ പർവത നിരയുടെ നീളം 2400 കിലോമീറ്റർ ആണ്.

2.പടിഞ്ഞാറ് സിന്ധു മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെയാണ് ഹിമാലയം വ്യാപിച്ചു കിടക്കുന്നത്.

3.ഹിമാദ്രി , ഹിമാചൽ , സിവാലിക് എന്നിങ്ങനെ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളെ മൂന്നായി തിരിച്ചിരിക്കുന്നു.

A1,2

B1,2,3

C2,3

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Explanation:

ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്ന ഹിമാലയ പർവത നിരയുടെ നീളം 2400 കിലോമീറ്റർ ആണ്. പടിഞ്ഞാറ് സിന്ധു മുതൽ കിഴക്ക് ബ്രഹ്മപുത്ര വരെയാണ് ഹിമാലയം വ്യാപിച്ചു കിടക്കുന്നത്. ഹിമാദ്രി , ഹിമാചൽ , സിവാലിക് എന്നിങ്ങനെ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളെ മൂന്നായി തിരിച്ചിരിക്കുന്നു

Question: 96

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aപരമാവധി 8000 രൂപ ശമ്പളം കിട്ടിയേക്കും

Bപരമാവധി 8000 രൂപ വരെ ശമ്പളം കിട്ടിയേക്കും.

Cപരമാവധി 8000 രൂപയോളം ശമ്പളം കിട്ടിയേക്കും

Dഇവയെല്ലാം

Answer:

A. പരമാവധി 8000 രൂപ ശമ്പളം കിട്ടിയേക്കും

Question: 97

If you are hungry, you ________ eat an apple. Choose the correct answer.

Acan

Bcould

Cwould

Dcould have

Answer:

A. can

Explanation:

If നു ശേഷം V1/Verb + s,es,ies, is/am/are, do/does, has/have വന്നാൽ If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ will/shall/can/may + v1 ഉപയോഗിക്കണം . ഇവിടെ if നു ശേഷം 'are' വന്നതുകൊണ്ട് അതിനു ശേഷം can+ V1(eat) എഴുതണം.

Question: 98

രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്സ് കോർപ്പറേഷൻ (FedEx) സിഇഒ ആയി നിയമിതനായ മലയാളി ?

Aഡോ: സജി ഗോപിനാഥ്

Bതോമസ് കുര്യൻ

Cഡോ.ടി.വി സജീവൻ

Dരാജേഷ് സുബ്രമണ്യം

Answer:

D. രാജേഷ് സുബ്രമണ്യം

Explanation:

ഫെഡെക്സ് ആസ്ഥാനം - മെംഫിസ്, അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ ചരക്കുഗതാഗത കമ്പനികളിലൊന്നാണ് Fedex.

Question: 99

ലോകത്തിലെ ഏറ്റവും വലിയ ഇന്നോവേഷൻ ക്യാമ്പസായ T-Hub ആരംഭിച്ചത് എവിടെയാണ് ?

Aഹൈദരാബാദ്

Bകൊച്ചി

Cബെംഗളൂരു

Dഗുരുഗ്രാം

Answer:

A. ഹൈദരാബാദ്

Explanation:

തെലുങ്കാനയിലാണ് ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത്.

Question: 100

'ഒലിവിൻ' എന്ന ധാതുവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മഗ്നീഷ്യം, അയൺ, സിലിക്ക എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ 

2.പ്രധാനമായും ഉൽക്കാശിലകളിൽ കാണപ്പെടുന്ന ഒലിവിനിൻ്റെ നിറം കറുപ്പ് ആണ്.   

3.ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്. 

A1,2

B1,3

C1,2,3

D2,3

Answer:

B. 1,3

Explanation:

 • ഇരുമ്പ്,സിലിക്ക, മഗ്നീഷ്യം എന്നീ മൂലകങ്ങൾ പ്രമുഖ ഘടകങ്ങളായുള്ള ഒരു ശിലാകാരക സിലിക്കേറ്റ് ധാതുസമൂഹമാണ്‌ ഒലിവിൻ.
 • ഒലിവിനിന് പെരിഡോട്ട് എന്നും പ്രശസ്തമായ ഒരു പേരുണ്ട്.
 • കൃഷ്ണ ശിലകളിലാണ് ഒലിവിൻ കാണപ്പെടുന്നത്
 • കാചാഭദ്യുതിയും സമചതുർഭുജാകൃതിയുമുള്ള പരലുകൾക്ക് ഒലീവ് ഹരിതനിറമായതിനാലാണ് ഈ പേർ സിദ്ധിച്ചത്.
 • ആഭരണ നിർമാണത്തിൽ ഒലിവിൻ ഉപയോഗിക്കുന്നുണ്ട്.