Question: 1

she has _hit the nail on the head_, while speaking to her relatives.( find out the meaning of the underlined idiom)

ASaid exactly the right thing

B tried to criticize

C attempt to commit suicide

D tried to do a job

Answer:

A. Said exactly the right thing

Question: 2

I am familiar ____ this locality.

Aof

Bin

Cwith

Dat

Answer:

C. with

Explanation:

Familiar എന്ന വാക്കിന് ശേഷം ഉപയോഗിക്കുന്ന preposition 'with' ആണ്. Eg : Tom is quite familiar with the author. (രചയിതാവിനെ ടോമിന് പരിചിതമാണ്.)

Question: 3

2019-ലെ വള്ളത്തോൾ പുരസ്കാരം നേടിയതാര് ?

Aചാത്തനാത്ത് അച്യുതനുണ്ണി

Bപ്രഭാവര്‍മ്മ

Cപോൾ സക്കറിയ

Dഎം.മുകുന്ദൻ

Answer:

C. പോൾ സക്കറിയ

Explanation:

1,11,111 രൂപയും കീർത്തിഫലകവുമടങ്ങുന്ന വള്ളത്തോൾ പുരസ്കാരത്തിന് മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമായ പോൾ സക്കറിയ എന്ന സക്കറിയ അർഹനായി.

Question: 4

2018-ലെ "Tenzing Norgay National Adventure" നേടിയ ഇന്ത്യൻ വനിതാ IPS ഓഫീസർ ?

Aഅർച്ചന രാമസുന്ദരം

Bഅപർണ കുമാർ

Cകിരൺ ബേദി

Dസൻജുക്ത പരഷാർ

Answer:

B. അപർണ കുമാർ

Question: 5

2022 ലെ ശൈത്യകാല ഒളിംപിക്സിനു വേദിയാവുന്ന നഗരം ?

Aബെയ്‌ജിങ്ങ്‌

Bമോസ്കൊ

Cമനില

Dടൊറന്റോ

Answer:

A. ബെയ്‌ജിങ്ങ്‌

Explanation:

ചൈനയിലെ ബെയ്‌ജിങ്ങിലാണ് 2022 ശൈത്യകാല ഒളിംപിക്സ് നടക്കുന്നത്.

Question: 6

Masculine gender of 'Doe' ?

Abuck

Bboar

Ccob

Dcolt

Answer:

A. buck

Question: 7

ഏത് മേഖലയിലെ വികസനത്തിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് 'കാംപ' ഫണ്ട് അനുവദിച്ചത് ?

Aപ്ലാസ്റ്റിക് വിമുക്തമാക്കാൻ

Bവനവത്കരണം

Cപ്രകൃതി ദുരന്ത നിവാരണം

Dയുവജനങ്ങളുടെ നൈപുണ്യ വികസനം

Answer:

B. വനവത്കരണം

Explanation:

Compensatory Afforestation Fund Management and Planning Authority (CAMPA). വികസന ആവശ്യങ്ങൾക്കായി വനം ഏറ്റെടുക്കുമ്പോൾ പകരമായി വനവത്കരണം നടത്തുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. 4700 കോടിരൂപയാണ് സംസ്ഥാനങ്ങൾക് അനുവദിച്ചിരിക്കുന്നത്. (കേരളത്തിന് 81.59 കോടി രൂപ ലഭിക്കും).

Question: 8

2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cപാകിസ്ഥാൻ

Dഇന്ത്യ

Answer:

D. ഇന്ത്യ

Explanation:

കൊളോമ്പോയിലാണ് 2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ടൂർണമെന്റ് നടന്നത്. ബംഗ്ലാദേശിനെ ഫൈനലിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

Question: 9

It’s the early bird that catches the_____.

Aflower

Bworm

Cfood

Denemy

Answer:

B. worm

Explanation:

One who arrives first has the best chance for success

Question: 10

Find the correctly spelt word:

AMedievel

BMedeival

CMidieval

DMedieval

Answer:

D. Medieval

Explanation:

Medieval : മദ്ധ്യകാലഘട്ടത്തെ സംബന്ധിച്ച

Question: 11

‘Clandestine’ means:

ASystematic

BNefarious

CSecretive

DProgressive

Answer:

C. Secretive

Explanation:

kept secret or done secretively, especially because illicit. "she deserved better than these clandestine meetings"

Question: 12

‘Proximate’ means:

AJest

BZest

CJealous

DNear

Answer:

D. Near

Question: 13

Choose the correct spelling:

AEquanimity

BEquannimity

CEquanimmity

DEquinimity

Answer:

A. Equanimity

Explanation:

calmness and composure, especially in a difficult situation. "she accepted both the good and the bad with equanimity"

Question: 14

Rising prices …….. immediate measures:

Acall over

Bcall for

Ccall in

Dcall forth

Answer:

B. call for

Explanation:

Call for : make necessary. "desperate times call for desperate measures" publicly ask for or demand. "the report calls for an audit of endangered species"

Question: 15

2, 9, 28, 65, ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

A101

B126

C125

D86 .

Answer:

B. 126

Explanation:

1³ + 1 = 2 2³+ 1= 9 3³ + 1 = 28 4³ + 1 = 65 5³ + 1 = 126

Question: 16

10, 25, 46, 73, 106, ---- ശ്രേണിയിലെ അടുത്ത പദം ഏത് ?

A141

B147

C151

D145

Answer:

D. 145

Explanation:

First number in the series is10 10 + 3*5=10+15=25 25 + 3*7=25+21=46 46 + 3*9=46+27=73 73 + 3*11=73+33=106 106 + 3*13=106+39=145

Question: 17

Do you have ....... vacuum?

Aa

Ban

Cthe

Dis

Answer:

A. a

Explanation:

'v' of vacuum is a consonant. 'a' is used before consonant

Question: 18

ആചാര്യന്‍ ആരുടെ തൂലികാനാമം ആണ്

Aചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

Bരാഘവന്‍ നായര്‍

Cജോണ്‍ ടി.എല്‍

Dകെ മാത്യു ഐപ്പ്

Answer:

A. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

Question: 19

"Do Sarah and Linda ........... their pets?".Put in the correct form of the verb into the gaps(Use Simple Present)

Afeeds

Bfeed

Cis fed

Dfed

Answer:

B. feed

Explanation:

structure of simple present tense=subject+v1 form of verb+object. subject 'plural' ആയതിനാൽ 'feed' ഉപയോഗിക്കുന്നു

Question: 20

His parents .......... him for being late.

Awill not punished

Bwill be not punish

Cwould not punish

Dwill not punish

Answer:

D. will not punish

Question: 21

Antonym of eulogistic is:

Aforge

Bcritical

Csecure

Darrogant

Answer:

B. critical

Explanation:

eulogistic=സ്തുതിരൂപമായ critical=നിർണ്ണായകമായ

Question: 22

Let us go for a walk ..... ? .

Ashall we

Bshould we

Cwould we

Dwill we

Answer:

A. shall we

Explanation:

Let us ൽ തുടങ്ങുന്ന sentenceകൾക്ക് shall we എന്നായിരിക്കും tag വരുന്നത്.

Question: 23

The foreign word 'Bete noire' means

AA person or things that one dislike

Bunique

Cby the way

Din its original place

Answer:

A. A person or things that one dislike

Explanation:

bete noire=വെറുപ്പ്‌

Question: 24

ഒരു പ്രത്യേക കോഡ് പ്രകാരം 743 എന്നാൽ grapes are good , 657 എന്നാൽ eat good food , 934 എന്നാൽ grapes are ripe . എന്നാണെങ്കിൽ ripe നെ സൂചിപ്പിക്കുന്ന സംഖ്യ

A9

B4

C5

D7

Answer:

A. 9

Explanation:

ഒന്നാമത്തെയും മൂന്നാമത്തെയും പ്രസ്താവനയിൽ പൊതുവായി grapes , are ഉള്ളതിനാൽ അവയുടെ കോഡ് 3 , 4 ആയിരിക്കും , അതിനാൽ മൂന്നാമത്തെ പ്രസ്താവനയിൽ നിന്നും ripe ന്റെ കോഡ് 9 .

Question: 25

ഒരു ബോട്ട് Aയിൽ നിന്ന് Bയിലേക്കും തിരിച്ചും 4 മണിക്കൂർ കൊണ്ട് എത്തുന്നു. നിശ്ചലജലത്തിൽ ബോട്ടിന്റെ വേഗം 8 km/hr. ഒഴുക്കിന്റെ വേഗം 2 km/hr ആണെങ്കിൽ Aയിൽ നിന്ന് Bയിലേക്കുള്ള ദൂരം എത്ര?

A10 km

B20 km

C15 km

D25 km

Answer:

C. 15 km

Explanation:

ദൂരം = 4(8² - 2²)/(2 x 8) = 4(64- 4/16) = 60/4 = 15 km

Question: 26

രണ്ട് കാറുകൾ ഒരു സ്ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70km/hr, 50km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവതമ്മിലുള്ള അകലം 60 km ആകാൻ എത്ര സമയം എടുക്കും?

A35 മിനിറ്റ്

B60 മിനിറ്റ്

C30 മിനിറ്റ്

D15 മിനിറ്റ്

Answer:

C. 30 മിനിറ്റ്

Explanation:

സമയം =ദൂരം / വേഗം ദൂരം = 60 km വേഗം = S1 + S2 = 70 + 50 = 120 km/hr സമയം = ദൂരം/വേഗം = 60/ 120 = 1/2 മണിക്കൂർ = 30 മിനിറ്റ്

Question: 27

ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?

A320

B350

C340

D360

Answer:

D. 360

Question: 28

നീതിന്യായ വിഭാഗത്തെ കാര്യനിർവഹണ വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Aആർട്ടിക്കിൾ 31

Bആർട്ടിക്കിൾ 48

Cആർട്ടിക്കിൾ 80

Dആർട്ടിക്കിൾ 50

Answer:

D. ആർട്ടിക്കിൾ 50

Question: 29

ആദ്യ ഡോൾബി ശബ്ദ സിനിമ ഏതാണ് ?

Aരാക്ഷസരാജാവ്

Bകാലാപാനി

Cപിൻഗാമി

Dകിങ്

Answer:

B. കാലാപാനി

Question: 30

തിരുവതാംകൂർ രാജവംശത്തിൻ്റെ ഔദ്യാഗിക മുദ്ര എന്തായിരുന്നു ?

Aശ്രീ പത്മനാഭൻ

Bആന

Cഅമ്പും വില്ലും

Dശംഖ്

Answer:

D. ശംഖ്

Question: 31

' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aമരുഭൂമികൾ ഉണ്ടാകുന്നത്

Bഇരുട്ടിൻ്റെ ആത്മാവ്

Cഓടയിൽ നിന്നും

Dമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Answer:

A. മരുഭൂമികൾ ഉണ്ടാകുന്നത്

Question: 32

നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ സ്ഥാപിതമായ വർഷം ഏത് ?

A1972

B1974

C1956

D1988

Answer:

B. 1974

Question: 33

ശൈശവ വിവാഹം നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?

Aഅക്ബർ

Bബാബർ

Cഹുമയൂൺ

Dജഹാംഗീർ

Answer:

A. അക്ബർ

Question: 34

ഒരാൾ 3000 രൂപ 12 % പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷം കഴിഞ്ഞ് അയാൾക്ക് കിട്ടുന്ന തുകയെന്ത് ?

A3500

B720

C3720

D3524

Answer:

C. 3720

Explanation:

I = P N R = 3000 x 2 x 12100\frac {12}{100} = 720 ആകെ ലഭിക്കുന്ന തുക = 3000 +720 = 3720

Question: 35

ഒരു സമചതുരത്തിന്റെ വികർണത്തിന്മേൽ വരച്ചിരിക്കുന്ന മറ്റൊരു സമചതുരത്തിൻറ വിസ്തീർണം 200cm^2 ആയാൽ ആദ്യ സമചതുരത്തിൻ്റെ വിസ്തീർണം ?

A400 cm^2

B300 cm^2

C200 cm^2

D100 cm^2

Answer:

D. 100 cm^2

Question: 36

ഒരു സംഖ്യയുടെ 1/3 അതെ സംഖ്യയുടെ 1/ 2 നേക്കാൾ 20 കുറവാണ്. ഈ സംഖ്യയുടെ 70 % എത്രയാണ് ?

A120

B84

C80

D94

Answer:

B. 84

Question: 37

x = ya , y = Zb , z = Xc ആയാൽ abc യുടെ വിലയെന്ത് ?

A0

B1

C1/2

Dഇവയൊന്നുമല്ല

Answer:

B. 1

Question: 38

Point out the adjective in the following sentence.

Roger Bacon was an English monk.

AEnglish

BBacon

CWas

DMonk

Answer:

A. English

Question: 39

The adjective of please is

Apleasure

Bpleasant

Cpleasantly

Dpleasantness

Answer:

B. pleasant

Question: 40

രാഹുലിനെ നോക്കി നിഖിത പറഞ്ഞു , ' അയാളുടെ അച്ഛൻ എന്റെ അമ്മയുടെ സഹോദരനാണ്. എന്റെ അമ്മയുടെ പേര് സുമിത എന്നാണ് ', എങ്കിൽ സുമിതയുടെ ആരാണ് രാഹുൽ ?

Aഅനന്തിരവൻ

Bമകൻ

Cചെറുമകൻ

Dഅമ്മായി

Answer:

A. അനന്തിരവൻ

Question: 41

ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?

A16 മടങ്ങ്

B32 മടങ്ങ്

C4 മടങ്ങ്

D8 മടങ്ങ്

Answer:

A. 16 മടങ്ങ്

Explanation:

ആരം = r വൃത്തത്തിന്റെ പരപ്പളവ് = πr² ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ , = 4r പരപ്പളവ് = π(4r)² = 16πr² വൃത്തത്തിന്റെ ആരം 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് 16 മടങ്ങു വർദ്ധിക്കും?

Question: 42

Choose the correct sentence from the given alternatives:

AHe is very coward.

BHe is a coward person.

CHe is a coward.

DHe is much cowardly.

Answer:

C. He is a coward.

Question: 43

18 പേർ 28 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 24 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത ജോലിക്കാർ വേണം?

A11

B34

C21

D2

Answer:

C. 21

Question: 44

ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?

1) 1976 -ലെ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു.


2) 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യം.


3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.


4) നിലവിൽ 10 മൗലിക കർത്തവ്യങ്ങളാണ് ഉള്ളത്.

Aഒന്ന് മാത്രം

Bഒന്നും മൂന്നും

Cഒന്നും രണ്ടും മൂന്നും

Dഒന്നും മൂന്നും നാലും

Answer:

C. ഒന്നും രണ്ടും മൂന്നും

Question: 45

താഴെ പറയുന്നതിൽ റെഗുലേറ്റിംഗ് ആക്ട് 1773 യുമായി ബന്ധപ്പെട്ട് തെറ്റായത് ഏതാണ് ? 

1) ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ  ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു

2) ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നത് തടഞ്ഞു 

3) കൊൽക്കത്ത സുപ്രീം കോടതി സ്ഥാപിച്ചു 

A1 തെറ്റ്

B2 തെറ്റ്

C1 , 2 തെറ്റ്

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 46

താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

1) മൊണ്ടേകു - ചെംസ്ഫോർഡ് റിഫോംസ് എന്നും അറിയപ്പെടുന്നു 

2) ഇന്ത്യയിൽ ആദ്യമായി ദ്വിസഭയും നേരിട്ടുള്ള തിരഞ്ഞെടുപ്പും അവതരിപ്പിച്ചു 

3) ഗവർണറുടെ ലെജിസ്ലേറ്റീവ് കൗൺസിലിലെ 6 അംഗങ്ങളിൽ 3 പേര് ഇന്ത്യക്കാർ ആയിരിക്കണം എന്ന് നിർദേശിച്ചു

4) ലണ്ടനിൽ ഇന്ത്യ ഹൈക്കമ്മീഷണർക്ക് ഒരു പുതിയ ഓഫീസ് നിർമ്മിച്ചു 



A1, 2 ശരി

B2 , 3 , 4 ശരി

C3 , 4 ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Question: 47

അമേരിക്കൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

1) ഭരണപങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ ' പ്രാധിനിത്യമില്ലാതെ നികുതിയില്ല ' എന്ന മുദ്രാവാക്യം മുഴക്കി

2) പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ 13 കോളനികൾ സ്ഥാപിച്ചു 

3) ഇംഗ്ലണ്ടിൻ്റെ സഹായത്തോടെ കച്ചവടക്കാർ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയമാണ് - മെർക്കന്റലിസം 


A1 തെറ്റ്

B2 തെറ്റ്

C1 , 3 തെറ്റ്

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 48

നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തിൽ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തിൽ ജെനുവിനും, ജെനു 10% നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു. എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ?

A484 രൂപ

B396 രൂപ

C384 രൂപ

D480 രൂപ

Answer:

B. 396 രൂപ

Explanation:

(500x110x80x90)/100x100x100=396

Question: 49

If I had seen you, I ____________ my bike.

Acould stop

Bwill stop

Ccould have stopped

Dcan stop

Answer:

C. could have stopped

Explanation:

If നു ശേഷം v2, was/were , did, had മാത്രം വന്നാൽ (means had നു ശേഷം verb വരാതിരുന്നാൽ , eg : had a computer ) If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + v1 ഉപയോഗിക്കണം . ഇവിടെ if നു ശേഷം had + V3 ( had seen)വന്നതുകൊണ്ട് comma ക്ക് ശേഷം could + have + V3 (stopped) വരണം.

Question: 50

ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) വോട്ടിങ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു 

ii) അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1990 

iii) വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി 

Ai ശരി

Bii , iii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

C. i , iii ശരി

Explanation:

അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1989

Question: 51

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ സമാനതകള്‍ എന്തെല്ലാം?

1.നികുതി പണമായി തന്നെ നൽകേണ്ടത് ഇല്ലായിരുന്നു

2.നികുതി വളരെ ഉയര്‍ന്നതായിരുന്നു

A1 മാത്രം

B2 മാത്രം

C1ഉം 2ഉം ശരിയാണ്.

Dഇവ രണ്ടും ശരിയല്ല

Answer:

B. 2 മാത്രം

Explanation:

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ വ്യവസ്ഥപ്രകാരം നികുതി പണം ആയി തന്നെ നൽകണമായിരുന്നു

Question: 52

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശ കമ്മീഷന്റെ അംഗസംഖ്യയുമായി ബന്ധപ്പെട്ട് ശെരിയായവ തിരഞ്ഞെടുക്കുക

(i) കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 10 അംഗങ്ങളാണുള്ളത്

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ അംഗസംഖ്യ തുല്യമല്ല

(iii) കേന്ദ്ര സംസ്ഥാന കമ്മീഷനുകളിൽ ആകെ 10 വീതം അംഗങ്ങളാണുള്ളത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷനുകളിൽ മുഖ്യ കമ്മിഷണർ ഒഴികെ 10 അംഗങ്ങളാണുള്ളത്

A(i) & (ii) ശരിയാണ്

B(i) , (ii) , (iii) ശരിയാണ്

C(iii) മാത്രമാണ് ശരി

D(iv) മാത്രമാണ് ശരി

Answer:

D. (iv) മാത്രമാണ് ശരി

Explanation:

കേന്ദ്ര , സംസ്ഥാന വിവരാവകാശ കമ്മീഷനുകളിൽ അംഗസംഖ്യ തുല്യമാണ് . ആകെ 11 അംഗങ്ങൾ . അഥവാ 10 എണ്ണത്തിൽ കൂടാതെയുള്ള വിവരാവകാശ കമ്മീഷണർമാരും 1 മുഖ്യ വിവരാവകാശ കമ്മീഷണറും.

Question: 53

ഭൂമിയില്‍ വ്യത്യസ്ത ഋതുക്കള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?

1.ഭൂമിയുടെ പരിക്രമണം

2.അച്ചുതണ്ടിന്റെ ചരിവ്

3.അച്ചുതണ്ടിന്റെ സമാന്തരത

A1 മാത്രം.

B2 മാത്രം.

C3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

D. 1,2,3 ഇവയെല്ലാം.

Question: 54

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ആഗോള മര്‍ദ്ദമേഖലകള്‍ക്കിടയില്‍ രൂപപ്പെടുന്ന കാറ്റുകള്‍ ആഗോളവാതങ്ങള്‍ എന്നറിയപ്പെടുന്നു.

2.വാണിജ്യവാതം, പശ്ചിമവാതം, ധ്രുവീയവാതം ഇവയെല്ലാം ആഗോളവാതങ്ങള്‍ക്ക് ഉദാഹരണമാണ്.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

C. 1ഉം 2ഉം ശരിയാണ്.

Question: 55

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം/വാതങ്ങൾ  ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതെല്ലാമാണ്?

1.ലൂ

2,കാല്‍ബൈശാഖി

3. ചിനൂക്ക്

4.മാംഗോഷവര്‍


A1ഉം 2ഉം മാത്രം.

B2ഉം 3ഉം മാത്രം.

C3 മാത്രം.

D4 മാത്രം.

Answer:

D. 4 മാത്രം.

Question: 56

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

1.അക്ഷാംശസ്ഥാനം

2.ഭൂപ്രകൃതി 

3.സമുദ്രസാമീപ്യം 

4.സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 

A1,2 മാത്രം.

B1,3,4 മാത്രം.

C3,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Question: 57

A 40 മീറ്റർ തന്റെ ഓഫീസിൽ നിന്നും വടക്കു ദിശയിലേക്ക് നടക്കും. അതിനുശേഷം വലത്തോട്ടുതിരിഞ്ഞു 8 മീറ്റർ വീണ്ടും നടക്കും. വീണ്ടും വലത്തോട്ടു തിരിഞ്ഞു 34 മീറ്റർ നടക്കും.അങ്ങനെയെങ്കിൽ A ഇപ്പോൾ തന്റെ ഓഫീസിൽ നിന്നും എത്ര ദൂരത്താണ്?

A8

B10

C12

D14

Answer:

B. 10

Question: 58

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന അന്തരീക്ഷപാളി ട്രോപോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.

2.കാറ്റ് , ഹരിത ഗൃഹ പ്രവാഹം,മഞ്ഞ് , മഴ എന്നിവ ട്രോപോസ്ഫിയറിൽ അനുഭവപ്പെടുന്നു.


A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Question: 59

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക.

1.കേരള സർവീസ് റൂൾസ് - 1956 

2.കേരള പബ്ലിക് സർവീസ് നിയമം  - 1968  

3. .കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമം    - 1959  

4.കേരള അഡ്മിനിസ്ട്രേറ്റീവ്  സർവീസ് നിയമം- 2018

A1,2

B1,3

C2,4

D2,3

Answer:

B. 1,3

Explanation:

കേരള സർവീസ് റൂൾസ് നിലവിൽ വന്നത് 1959 നവംബർ 1 . കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമങ്ങൾ നിലവിൽ വന്നത് - 1958

Question: 60

സഹായഹസ്തം പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ  ഏത്?

1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യം 

2.  എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നു 

3.  വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുന്നത് 

4. 30,000 രൂപയാണ് ലഭിക്കുന്നത്  

A1, 3, തെറ്റ്

B1, 2 തെറ്റ്

C2 മാത്രം തെറ്റ്

Dഎല്ലാം ശരി

Answer:

B. 1, 2 തെറ്റ്

Explanation:

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗം കണ്ടെത്താനായി ഒറ്റത്തവണ സഹായമായി മുപ്പതിനായിരം രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം

Question: 61

മാതൃജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ  ഏവ ? 

1. കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് പ്രസവാനന്തരം ലഭിക്കുന്ന ആനുകൂല്യം 

2. പ്രതിമാസം 2000 രൂപ വച്ച് ലഭിക്കുന്നു 

3. കുഞ്ഞിന് 2 വയസ്സ് ആകുന്നത് വരെ ധനസഹായം ലഭിക്കുന്നു 

4.കുഞ്ഞിനെ പരിപാലിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത് 

A1, 2 ശരി

B1, 3 ശരി

C1, 2, 3 ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 62

ചക്കർ, മാലറ്റ് എന്നീ പദങ്ങൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aപോളോ

Bഹോക്കി

Cവോളിബോൾ

Dഗോൾഫ്

Answer:

A. പോളോ

Question: 63

ഒരു പരീക്ഷയിൽ ജയിക്കാൻ ഒരു വിദ്യാർത്ഥി കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം. 200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, പരീക്ഷയിൽ പരമാവധി മാർക്ക് എത്ര?

A600

B500

C480

D540

Answer:

A. 600

Explanation:

200 മാർക്ക് വാങ്ങുകയും 10 മാർക്കിന് പരാജയപ്പെടുകയും ചെയ്താൽ, വിജയിക്കാൻ വേണ്ടത് 210 മാർക്കാണ് 35% = 210 ആകെ മാർക്ക് = 210 × 100/35 = 600

Question: 64

കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന സംഖ്യ ഏത്?

A17

B29

C39

D41

Answer:

C. 39

Explanation:

39 is not a prime number

Question: 65

ബക്‌സാർ യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ? 

  1. ഇന്ത്യയിൽ ബ്രിട്ടീഷ് മേധാവിത്വം ഉറപ്പിച്ച യുദ്ധമാണ് - ബക്‌സാർ യുദ്ധം 
  2. 1764 ൽ നടന്ന യുദ്ധത്തിൽ മിർ കാസിമിന്റെയും അയോധ്യയിലേ നവാബിന്റെയും മുഗൾ ഭരണാധികാരിയുടെയും സംയുക്ത സൈന്യത്തെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി 
  3. ബക്‌സാർ യുദ്ധ സമയത്തെ ബംഗാൾ ഗവർണർ - ഹെന്ററി വാൻസിറ്റാർട്ട് 
  4. ബക്‌സാർ യുദ്ധം അവസാനിക്കാൻ കാരണമായത് അലഹാബാദ് ഉടമ്പടിയാണ് 

A1 , 2 ശരി

B1 , 3 ശരി

C1 , 2 , 4 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 66

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. പുനരുപയോഗിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം  ആണ് RLV -TD.

2.ISRO  യുടെ 100 മത്തെ  വിക്ഷേപണ ദൗത്യം ആണ് PSLV  C-37 .

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

A. 1 മാത്രം ശരി.

Explanation:

ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം ആണ് PSLV C-40 കാർട്ടോസാറ്റ് -2 സീരീസിലുള്ള സാറ്റലൈറ്റ് ആണ് ഇതിൽ കൊണ്ടുപോയത്.

Question: 67

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്  
  2. സാമൂഹ്യ പ്രവർത്തനത്തിനായി ' സേവദൾ ' എന്ന പ്രസ്ഥാനം രൂപീകരിച്ചു  
  3. കോൺഗ്രസ്സിന്റെ അന്തിമമായ ലക്‌ഷ്യം പൂർണ്ണസ്വാതന്ത്രം ആണെന്ന് പ്രഖ്യാപിച്ച 1929 ലെ കോൺഗ്രസ്സ് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു  
  4. 1930 ലെ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു   

A1 , 2 ശരി

B2 , 3 , 4 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 68

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണെ താഴെ പറയുന്ന ഏതു സാഹചര്യ ങ്ങളിലാണ് കേന്ദ്ര സർക്കാറിന് നീക്കം ചെയ്യുവാൻ സാധിക്കുക ?

 i) ചുമതലകൾ നിർവ്വഹിക്കുവാൻ വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ

 ii) ചുമതലകൾ നിർവ്വഹിക്കുവാൻ പ്രാപ്തിയില്ലാത്ത സാഹചര്യങ്ങളിൽ 

iii) അവിമുക്ത നിർദ്ധനനാകുന്ന സാഹചര്യങ്ങളിൽ 

iv) കമ്മീഷന്റെ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാതെയിരുന്നാൽ

A(i) മുതൽ (iv) വരെയുള്ള സാഹചര്യങ്ങളിൽ

B(i), (ii), (iv) സാഹചര്യങ്ങളിൽ മാത്രം

C(i), (ii), (iii) സാഹചര്യങ്ങളിൽ മാത്രം

D(i), (iii), (iv) സാഹചര്യങ്ങളിൽ മാത്രം

Answer:

C. (i), (ii), (iii) സാഹചര്യങ്ങളിൽ മാത്രം

Question: 69

2011 ലെ സെൻസസ് പ്രകാരം നഗര ജനസംഖ്യയുടെ എത്ര ശതമാനം ക്ലാസ് I പട്ടണങ്ങളിൽ താമസിക്കുന്നു?

A10%

B20%

C40%

D60%

Answer:

D. 60%

Question: 70

മൂന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.1962 ലെ ഇന്ത്യ-ചൈന യുദ്ധവും 1965 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവും ഈ പദ്ധതിയെ അതിൻറെ ലക്‌ഷ്യം കൈവരിക്കുന്നതിൽ നിന്നും തടഞ്ഞു.

2.1965 ൽ ഉണ്ടായ കടുത്ത വരൾച്ചയും മൂന്നാം പഞ്ചവത്സര പദ്ധതിയെ പ്രതികൂലമായി ബാധിച്ചു

A1 മാത്രം

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും ശരി.

Answer:

D. രണ്ട് പ്രസ്താവനകളും ശരി.

Explanation:

1962 ലെ ഇന്ത്യ-ചൈന യുദ്ധവും 1965 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവും ഈ പദ്ധതിയെ അതിൻറെ ലക്‌ഷ്യം കൈവരിക്കുന്നതിൽ നിന്നും തടഞ്ഞു. യുദ്ധം കാരണം പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ഊന്നൽ കൊടുക്കേണ്ടി വന്നതാണ് സാമ്പത്തികമായി ക്ഷീണം ഉണ്ടാക്കിയത്. മാത്രമല്ല 1965 ൽ കടുത്ത വരൾച്ചയും നേരിടേണ്ടിവന്നു.

Question: 71

അമൃത ഒരു വരിയുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും പതിനഞ്ചാമത് ആണെങ്കിൽ ആ വരിയിൽ ആകെ എത്ര പേർ ഉണ്ടാകും ?

A27

B28

C29

D30

Answer:

C. 29

Explanation:

വരിയിലെ ആകെ ആൾക്കാരുടെ എണ്ണം=15+15-1 =30-1=29

Question: 72

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

C. 1ഉം 2ഉം

Explanation:

ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി. .ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു. രണ്ടു ശക്തികളും തമ്മിൽ ഒരു പ്രതിരോധ സഖ്യത്തിൽ ഏർപ്പെടുകയും ചെയ്തു ഇത് അനുസരിച്ച് കൊല്ലത്തെ സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കുത്തകയും ഡച്ചുകാർക്ക് കിട്ടി.

Question: 73

താഴെ പറയുന്ന പ്രസ്താവനകളിൽ കൂറുമാറ്റത്തിന് കാരണമാകുന്നത് ? 

  1. നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് സഭയിൽ ഹാജരാകാതിരിക്കുമ്പോൾ 
  2. പാർട്ടി നിർദേശങ്ങൾക്കെതിരെ വോട്ട് ചെയ്യുമ്പോൾ 
  3. പാർട്ടി അംഗത്വം രാജി വെക്കുമ്പോൾ 

A1 , 2

B1 , 3

C1 , 3

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 74

നാളെയുടെ പിറ്റേന്ന് വ്യാഴാഴ്ചയാണെങ്കിൽ, ഇന്നലെയുടെ രണ്ട് ദിവസം മുമ്പ് ഏത് ദിവസമായിരുന്നു?

Aചൊവ്വാഴ്ച

Bവെള്ളിയാഴ്ച

Cശനിയാഴ്ച

Dഞായറാഴ്ച

Answer:

C. ശനിയാഴ്ച

Question: 75

ജ്ഞാനപീഠ പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ

a)പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയത് ഒരു മലയാളിയാണ്. 

b) അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ 'കയർ' 1984 ലെ ജ്ഞാനപീഠ പുരസ്കാരം നേടി . 

c) ജ്ഞാനപീഠ പുരസ്കാരം ഒരു സർക്കാർ പുരസ്കാരമല്ല. 

d) സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ച് മലയാളത്തിലെ മൂന്ന് എഴുത്തുകാർക്ക് ജ്ഞാനപീഠം ലഭിച്ചു. 

Aa,b,c

Ba,c,d

Ca,b,d

Db, d

Answer:

B. a,c,d

Question: 76

John said to me, " Who threatened Mark last night?" ( Change into Indirect Speech.)

AJohn asked me who had threatened Mark the last night.

BJohn said to me who had threatened Mark the previous night.

CJohn told me who had threatened Mark the previous night.

DJohn asked me who had threatened Mark the previous night.

Answer:

D. John asked me who had threatened Mark the previous night.

Explanation:

ഇതൊരു Interrogative Sentence ആണ്. ചോദ്യ രൂപത്തിൽ ഉള്ള Sentence ആണ് Interrogative Sentence. Interrogative Sentence നെ report ചെയ്യുമ്പോൾ reporting verb ആയി asked, enquired, questioned, wanted to know എന്നിവ ആണ് ഉപയോഗിക്കുന്നത്. 'That' ഉപയോഗിക്കാൻ പാടില്ല. പകരം connective word ആയി Question word തന്നെ ഉപയോഗിക്കണം. Indirect speech ൽ question mark (?) ഉപയോഗിക്കാൻ പാടില്ല. ഒരു question ന്റെ ക്രമം auxiliary verb + subject എന്നാണ് റിപ്പോർട്ട് ചെയ്യുമ്പോൾ subject + auxiliary verb എന്നാക്കി മാറ്റുക. Direct Speech ൽ 'said to ' വന്നതിനാൽ ഇവിടെ reporting verb ആയി 'asked' ആണ് ഉപയോഗിച്ചിരിക്കുന്നത്. Connecting word ആയി Question word ആയ who തന്നെ ഉപയോഗിക്കണം. ഇവിടെ threatened എന്നത് had + threatened എന്നാകും. Direct Speech ൽ 'V2' വന്നതിനാൽ Indirect Speech ൽ അത് 'had + V3' ആകും. Direct Speech ൽ 'last night' വന്നതിനാൽ Indirect Speech ൽ അത് 'previous night' ആകും.

Question: 77

ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക : 1. ബ്രഹ്മസമാജം i ദയാനന്ദസരസ്വതി 2. ആര്യസമാജം ii ആത്മാറാം പാണ്ഡു രംഗ 3. പ്രാർത്ഥനാസമാജം iii കേശവ് ചന്ദ്ര സെൻ 4. ബ്രഹ്മസമാജം ഓഫ് ഇന്ത്യ iv രാജാറാം മോഹൻ റോയ് (A) 1-iv, 2- i, 3- ii, 4-iii (B) 1-ii, 2-iv, 3-i, 4-iii (C) 1-i, 2-iii, 3-iv, 4-ii (D) 1-iii, 2-i, 3-ii, 4-iv

AA

BB

CC

DD

Answer:

A. A

Explanation:

.

Question: 78

താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) സേവാസമിതി - എൻ. എം. ജോഷി

ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി

Ai,ii,iii

Bii,iii

Ci,iii

Di,ii,iii

Answer:

B. ii,iii

Explanation:

  • സ്വാമി ദയാനന്ദ സരസ്വതി 1875 ഏപ്രിൽ 10 നു സ്ഥാപിച്ച ഒരു നവോത്ഥാന സംഘടനയാണ് ആര്യസമാജം എന്ന് അറിയപ്പെടുന്നത്.
  • പ്രധാനമായും ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പ്രസ്ഥാനമായാണ് ഇതു വളർ‌ന്നുവന്നത്.
  • 1905 ൽ ഗോപാൽ കൃഷ്ണ ഗോഖലെ സ്ഥാപിച്ചതാണ് ' 'സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി.
  • വിവിധ വംശങ്ങളിലെയും മതങ്ങളിലെയും ഇന്ത്യക്കാരെ ക്ഷേമ പ്രവർത്തനങ്ങളിൽ ഏകീകരിക്കാനും പരിശീലിപ്പിക്കാനും ലക്ഷ്യമിട്ടാണ് സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപിതമായത്.
  • സെർവന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ ആസ്ഥാനം.പൂനയിൽ സ്ഥിതി ചെയ്യുന്നു.
  • 1914ൽ എച്ച് എൻ.ഖുൻസ്രു സ്ഥാപിച്ച സംഘടനയാണു സേവാസമിതി.

Question: 79

ഒരു നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറിനെ എന്ത് വിളിക്കുന്നു?

Aകമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ

Bവർക്ക് സ്റ്റേഷൻ

Cപ്രോട്ടോക്കോൾ

Dഇവയൊന്നുമല്ല

Answer:

B. വർക്ക് സ്റ്റേഷൻ

Explanation:

ഒരു വർക്ക് സ്റ്റേഷനെ നോഡ് എന്നും വിളിക്കുന്നു.

Question: 80

ഒരു നെറ്റ്‌വർക്കിലെ കമ്പ്യൂട്ടറുകളുടെ ജ്യാമിതീയ ക്രമീകരണത്തെ എന്ത് വിളിക്കുന്നു.

Aടോപ്പോളജി

Bഫൈക്കളോജി

Cനെറ്റ്‌വർക്ക്

Dഇവയൊന്നുമല്ല

Answer:

A. ടോപ്പോളജി

Explanation:

എല്ലാ ഘടകങ്ങളും പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ശൃംഖലയുടെ ഘടനയെ ടോപ്പോളജി നിർവചിക്കുന്നു.

Question: 81

ഒരു വാച്ചിൽ നാലര മണി ആയപ്പോൾ വലിയ സൂചി കിഴക്കോട്ടു ആണെങ്കിൽ ചെറിയ സൂചി ഏത് ദിശയിൽ ആയിരിക്കും ?

Aവടക്കു പടിഞ്ഞാറ്

Bതെക്കുകിഴക്ക്

Cവടക്കു കിഴക്ക്

Dതെക്കു പടിഞ്ഞാറ്

Answer:

C. വടക്കു കിഴക്ക്

Question: 82

SMTP എന്നാൽ?

Aസിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ

Bസിമ്പിൾ മെയിൻ ട്രാൻസ്ഫർ പ്രോട്ടോകോൾ

Cസിമ്പിൾ മെയിൽ ട്രാൻസ്മിറ് പ്രോട്ടോകോൾ

Dസിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രൊവൈഡർ

Answer:

A. സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ

Explanation:

SMTP എന്നാൽ സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ.

Question: 83

NNTP എന്നാൽ?

Aനെറ്റ്‌വർക്ക് ന്യൂസ് ട്രാൻസ്ഫർ പ്രോട്ടോകോൾ

Bനെറ്റ്‌വർക്ക് ന്യൂ ട്രാൻസ്ഫർ പ്രോട്ടോകോൾ

Cനെറ്റ്‌വർക്ക് ന്യൂസ് ട്രാൻസിറ്റ് പ്രോട്ടോകോൾ

Dനെറ്റ്‌വർക്ക് ന്യൂസ് ട്രാൻസ്ഫർ പ്രൊവൈഡർ

Answer:

A. നെറ്റ്‌വർക്ക് ന്യൂസ് ട്രാൻസ്ഫർ പ്രോട്ടോകോൾ

Explanation:

NNTP എന്നാൽ നെറ്റ്‌വർക്ക് ന്യൂസ് ട്രാൻസ്ഫർ പ്രോട്ടോകോൾ.

Question: 84

ATM നെറ്റ്‌വർക്ക് ഏത് തരം നെറ്റ്‌വർക്കുകളിൽ ഉൾപ്പെടുത്താം?

APAN

BLAN

CMAN

DWAN

Answer:

D. WAN

Explanation:

എടിഎം നെറ്റ്‌വർക്ക്, ടെലിഫോൺ നെറ്റ്‌വർക്ക്, റെയിൽവേ നെറ്റ്‌വർക്ക് എന്നിവ WAN ഇൽ ഉൾപ്പെടുത്താം.

Question: 85

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകൾ ഇവയിൽ ഏതെല്ലാം ആണ് ?

  1. ബാങ്ക് ഓഫ് ബംഗാൾ

  2. ബാങ്ക് ഓഫ് ബോംബെ

  3. ബാങ്ക് ഓഫ് മദ്രാസ്

Aഇവയെല്ലാം

Bരണ്ട് മാത്രം

Cഒന്നും മൂന്നും

Dഇവയൊന്നുമല്ല

Answer:

A. ഇവയെല്ലാം

Explanation:

ബാങ്ക് ഓഫ് ബംഗാൾ :

  • ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്
  • ബാങ്ക് ഓഫ് കൽക്കട്ട എന്ന പേരിൽ 1806ൽ സ്ഥാപിക്കപ്പെട്ടു.
  • ബാങ്ക് ഓഫ് ബംഗാൾ എന്ന് 1809ൽ പുനർനാമകരണം ചെയ്യപ്പെട്ടു.

ബാങ്ക് ഓഫ് ബോംബെ :

  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകളിൽ രണ്ടാമത്തേത്.
  • മുംബൈ ആസ്ഥാനമാക്കി 1840ൽ സ്ഥാപിക്കപ്പെട്ടു.

ബാങ്ക് ഓഫ് മദ്രാസ് : 

  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച പ്രസിഡൻസി ബാങ്കുകളിൽ മൂന്നാമത്തേത്
  • 1843 ജൂലൈ ഒന്നിന് മദ്രാസിൽ സ്ഥാപിക്കപ്പെട്ടു.
  • അനേകം പ്രാദേശിക ബാങ്കുകളെ കൂട്ടിച്ചേർത്താണ് ബാങ്ക് ഓഫ് മദ്രാസ് സ്ഥാപിക്കപ്പെട്ടത്.

1921ൽ മൂന്നു പ്രസിഡൻസി ബാങ്കുകളും തമ്മിൽ ലയിപ്പിക്കപ്പെടുകയും 'ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ' രൂപീകൃതമാവുകയും ചെയ്തു.

 

Question: 86

റീജിയണൽ റൂറൽ ബാങ്കുകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഗ്രാമീൺ ബാങ്ക് എന്നറിയപ്പെടുന്നു

  2. നരസിംഹം കമ്മിറ്റിയുടെ ശുപാർശപ്രകാരം രൂപീകൃതമായി

  3. ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്

  4. 1976 ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്

Aഎല്ലാം ശരി

Bഇവയൊന്നുമല്ല

Civ മാത്രം ശരി

Di, ii, iv ശരി

Answer:

D. i, ii, iv ശരി

Explanation:

  • ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി സ്ഥാപിച്ച ബാങ്കുകളാണ് റീജിയണൽ റൂറൽ ബാങ്ക് എന്നറിയപ്പെടുന്നത്.
  • 1976ലാണ് റീജിയണൽ റൂറൽ ബാങ്ക് ആക്ട് നിലവിൽ വന്നത്
  • എങ്കിലും 1975ൽ തന്നെ ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിതമായിരുന്നു.
  • ഉത്തർപ്രദേശിലെ മൊറാദാബാദിൽ ആണ് ആദ്യ റീജിയണൽ റൂറൽ ബാങ്ക് സ്ഥാപിച്ചത്.
  • 'ഗ്രാമീൺ ബാങ്ക്' എന്നറിയപ്പെടുന്ന റീജിയണൽ റൂറൽ ബാങ്കുകൾ നരസിംഹം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് രൂപീകൃതമായത്.
  • ഏറ്റവും കൂടുതൽ റീജിയണൽ റൂറൽ ബാങ്കുകളുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്.
  • റീജിയണൽ റൂറൽ ബാങ്കിന് ശാഖകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ സിക്കിം, ഗോവ എന്നിവയാണ്.

Question: 87

പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക

ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ദൈവ ദശകം
ശ്രീനാരായണ ഗുരു അദ്വൈത ചിന്താ പദ്ധതി
ചട്ടമ്പി സ്വാമികൾ ആചാരഭൂഷണം
കെ. പി. കറുപ്പൻ സ്ത്രീവിദ്യാ പോഷിണി

AA-4, B-1, C-2, D-3

BA-2, B-1, C-4, D-3

CA-2, B-1, C-3, D-4

DA-3, B-1, C-2, D-4

Answer:

A. A-4, B-1, C-2, D-3

Explanation:

.

Question: 88

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.

i) റൗലറ്റ് ആക്ട്

ii)പൂനാ ഉടമ്പടി

iii) ബംഗാൾ വിഭജനം

iv)ലക്നൗ ഉടമ്പടി

Aii,i,iv,iii

Biii,ii,iv,i

Ci,iii,iv,ii

Diii,iv,i,ii

Answer:

D. iii,iv,i,ii

Explanation:

ബംഗാൾ വിഭജനം:

  • 1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്.

ലക്നൗ ഉടമ്പടി:

  • 1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും ഒപ്പിട്ട ഉടമ്പടി.
  • ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി.

റൗലറ്റ് നിയമം :

  • ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ബ്രിട്ടീഷ് സർക്കാർ 1919ൽ നടപ്പിലാക്കിയ നിയമം. 

പൂന ഉടമ്പടി :

  • 1932ൽ കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഏർപ്പെട്ട ഉടമ്പടി.
  •  ഗാന്ധിജിക്കുവേണ്ടി പൂനാ കരാറിൽ ഒപ്പുവച്ചത് - മദൻമോഹൻ മാളവ്യ

Question: 89

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 

A1 , 2 , 3 , 4

B2 , 3 , 1 , 4

C1 , 3 , 2 , 4

D3 , 2 , 4 , 1

Answer:

C. 1 , 3 , 2 , 4

Explanation:

.

Question: 90

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ധനം x  ഋണം 
  2. കുപിത x മുദിത 
  3. ഗുരു x ലഘു 
  4. ജനി x മൃതി  

A1 , 2 , 3

B2 , 4

C2 , 3

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 91

സമാന പദങ്ങളുടെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ആക്രന്ദനം - നിലവിളി 
  2. വിൺമങ്ക - ദേവസ്ത്രീ 
  3. ആശുഗം - പക്ഷി 
  4. അനുജ്ഞ - ഉത്തരവ് 

A1 , 2

B2 , 3

C1 , 3

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Question: 92

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. രാവിലെ  = രാവ് + ഇലെ  
  2. കലവറ = കലം + അറ 
  3. പൂമ്പൊടി = പൂ + പൊടി 
  4. വിണ്ടലം = വിൺ + തലം 

A1 , 2 , 3

B2 , 3 , 4

C1 , 3

Dഇവയെല്ലാം ശരി

Answer:

B. 2 , 3 , 4

Explanation:

രാവിലെ  = രാവിൽ + എ

Question: 93

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. നിങ്ങൾ = നീ + കൾ 
  2. അഹർവൃതി = അഹർ + വൃത്തി 
  3. സന്യാസം = സം + ന്യാസം 
  4. സമീക്ഷ = സം + ഈക്ഷ 

A1 , 2 , 3

B1 , 3 , 4

C2 , 3 , 4

Dഇവയെല്ലാം ശരി

Answer:

B. 1 , 3 , 4

Explanation:

അഹർവൃതി = അഹസ് + വൃത്തി

Question: 94

' വിദ്വേഷണൻ ' എന്ന പദത്തിന്റെ സ്ത്രീലിംഗമേതാണ് ?

Aവിദ്വേഷണി

Bവിദ്വേഷിണി

Cവിദ്വേഷണിനി

Dവിദ്വേഹി

Answer:

B. വിദ്വേഷിണി

Question: 95

ലോകായുക്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് ലോകായുക്ത, ഉപലോകായുക്ത എന്നിവർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത്.
  2. ലോകായുക്ത, ഉപലോകായുക്ത എന്നിവർ രാജി സമർപ്പിക്കുന്നത് ഗവർണർ മുമ്പാകെ.

A1 തെറ്റായ പ്രസ്താവനയാണ്.2 ശെരിയായ പ്രസ്താവനയാണ്.

B1,2 ശെരിയായ പ്രസ്താവനയാണ്.

C1 ശെരിയായ പ്രസ്താവനയാണ്.2 തെറ്റായ പ്രസ്താവനയാണ്.

D1,2 തെറ്റായ പ്രസ്താവനയാണ്.

Answer:

B. 1,2 ശെരിയായ പ്രസ്താവനയാണ്.

Explanation:

ലോകായുക്ത, ഉപലോകായുക്ത എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്കാണുള്ളത്.

Question: 96

ശരിയായ പദം ഏതാണ് ?

Aആജാനുബാഹു

Bഅജാനുബാഹു

Cആജാനബാഹു

Dഅജാനുബാഹു

Answer:

A. ആജാനുബാഹു

Question: 97

' Back Bite ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലി ഏതാണ് ?

Aചതിയൻ

Bഏഷണി പറയുക

Cനികൃഷ്ട പ്രവർത്തി

Dതള്ളിക്കളയുക

Answer:

B. ഏഷണി പറയുക

Explanation:

.

Question: 98

ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 

  1. ഓർമ്മിക്കുക - Call up 
  2. ക്ഷണിക്കുക - Call in 
  3. സഹായത്തിനായി കൂകി വിളിക്കുക - Call out 
  4. ആജ്ഞാപിക്കുക - Call for 

A1 , 2 , 3

B2 , 3

C1 , 3 , 4

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

.

Question: 99

' Kith and kin ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലി ഏതാണ് ?

Aതലക്കനം

Bപിടിച്ചുപറിക്കാരൻ

Cബന്ധുമിത്രാദികൾ

Dഅപ്രിയ സത്യം

Answer:

C. ബന്ധുമിത്രാദികൾ

Explanation:

.

Question: 100

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. പറയുന്ന ആൾ - വക്താവ് 
  2. കാണുന്ന ആൾ - പ്രേക്ഷകൻ 
  3. കേൾക്കുന്ന ആൾ - ശ്രോതാവ് 

A1 , 2

B2 , 3

C1 , 3

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Explanation:

.