Question: 1

പയ്യോളി എക്സ്പ്രസ് എന്ന വിശേഷണമുള്ള കേരള കായികതാരം ഏത് ?

Aഎം.ഡി. വത്സമ്മ

Bഎസ്. ശ്രീശാന്ത്

Cകെ.സി. ഏലമ്മ

Dപി.ടി. ഉഷ

Answer:

D. പി.ടി. ഉഷ

Explanation:

ഇന്ത്യയിലെ പ്രശസ്ത കായിക താരമായ പി.ടി. ഉഷ ജനിച്ചു വളർന്നത് കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പയ്യോളിയിലാണ്.

Question: 2

She speaks French very good. (Correct the sentence)

AShe speak French very good.

BShe speaks French very well.

CShe will speak French very well.

DShe spoke French very good.

Answer:

B. She speaks French very well.

Question: 3

2007, ഡിസംബർ 8 ശനിയാഴ്ചയായാൽ 2006, ഡിസംബർ 8 ഏത് ദിവസം ആയിരിക്കും ?

Aഞായർ

Bവെള്ളി

Cശനി

Dചൊവ്വ

Answer:

B. വെള്ളി

Question: 4

Complete the series: 5,10,30, …

A40

B50

C120

D90

Answer:

C. 120

Explanation:

5 × 2 = 10 10 × 3 = 30 30 × 4 =120

Question: 5

ഇന്ത്യൻ ഭരണ ഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം:

Aവിദ്യാഭ്യാസം

Bരാജ്യരക്ഷ

Cവിദേശകാര്യം

Dകൃഷി

Answer:

A. വിദ്യാഭ്യാസം

Question: 6

പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ?

Aഹൈഡ്രജൻ

Bഓക്സിജൻ

Cനൈട്രജൻ

Dകാർബൺ

Answer:

A. ഹൈഡ്രജൻ

Question: 7

A car hit ...... tree.

Aa

Ban

Cof

Dno article

Answer:

A. a

Explanation:

Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.

Question: 8

The foreign word 'Misotheist' means

Aone who hate marriage

Bone who hate love

Cone who hate parents

Done who hate god

Answer:

D. one who hate god

Explanation:

ദൈവത്തെ വെറുക്കുന്നവൻ എന്ന അർത്ഥം വരുന്നു.

Question: 9

A ...... of milk was drunk by Arjun.

Abottle

Bdeck

Cgroup

Dpile

Answer:

A. bottle

Explanation:

A pile of books A deck of cards A group of employees

Question: 10

ദേശത്തെ സംബന്ധിച്ചത്

Aദേശീയം

Bപാരത്രികം

Cഭാരതീയം

Dപ്രാദേശികം

Answer:

A. ദേശീയം

Question: 11

Masculine gender of vixen is

Afox

Bdog

Cduck

Dbeer

Answer:

A. fox

Explanation:

vixen= fox=

Question: 12

"One good mother is worth hundred school-masters " എന്ന വാചകത്തിന്റെ മലയാള അർത്ഥം

Aഒരു നല്ല അധ്യാപകനും നല്ല അമ്മയ്ക്ക് തുല്യമല്ല

Bഒരു നല്ല അമ്മ നൂറു അധ്യാപകരുടെ വിലയുള്ളതാണ്

Cഒരു നല്ല അമ്മ നൂറു അധ്യാപകർക്കു തുല്യമല്ല

Dഒരു നല്ല അമ്മ നൂറു അധ്യാപകരുടെ ഒപ്പമാണ്

Answer:

B. ഒരു നല്ല അമ്മ നൂറു അധ്യാപകരുടെ വിലയുള്ളതാണ്

Question: 13

Choose the correct spelt word.)

Aquoue

Bqeuoe

Cqueeu

Dqueue

Answer:

D. queue

Question: 14

The synonym of 'enormous' is

Aweak

Bslim

Chuge

Dstory

Answer:

C. huge

Question: 15

My car is parked ......... the mailbox.

Ain addition to

Bin front of

Caccording to

Dnone of these

Answer:

B. in front of

Explanation:

in front of=മുമ്പില്‍

Question: 16

കൃത്രിമം വിപരീതപദം ഏത് ?

Aഅധമം

Bഅപകാരം

Cനൈസര്‍ഗ്ഗികം

Dവക്രം

Answer:

C. നൈസര്‍ഗ്ഗികം

Question: 17

12.5 % വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശയും സാധാരണ- പലിശയും തമ്മിലുള്ള വ്യത്യാസം 200 രൂപ ആയാൽ മുതൽ എത്ര ?

A12,800 രൂപ

B12,000 രൂപ

C12,700 രൂപ

D12,500 രൂപ

Answer:

A. 12,800 രൂപ

Explanation:

12.5 % വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തേക്കുള്ള സാധാരണ പലിശയും = 25 % 12.5 % വാർഷിക നിരക്കിൽ ഒരു തുകയ്ക്ക് 2 വർഷത്തേക്കുള്ള കൂട്ടുപലിശയും = 26 . 5625 % കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം = 1.5625 % തുകയുടെ 1.5625 % =200 തുക = 12800

Question: 18

അമർത്തി വെച്ചിരിക്കുന്ന ഒരു സ്പ്രിങ്ങിൽ ഏതു ഊർജം ആണ് ഉള്ളത് ?

Aഗതികോർജം

Bസ്ഥിതികോർജം

Cതാപോർജം

Dഗുരുത്വാകർഷണം

Answer:

B. സ്ഥിതികോർജം

Question: 19

പളനി എന്ന കഥാപാത്രം ഏതു നോവലിൽ ?

Aകരുണ

Bവീണപൂവ്

Cരണ്ടാമൂഴം

Dചെമ്മീൻ

Answer:

D. ചെമ്മീൻ

Explanation:

ചെമ്പൻ കുഞ്ഞു, കറുത്തമ്മ, പളനി എന്നീ കഥാപാത്രങ്ങളും ചെമ്മീൻ എന്ന കൃതിയിലേതാണ്.

Question: 20

മീശാന്‍ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്

Aകെ.എസ് കൃഷ്ണപിള്ള

Bപി.എ.മുഹമ്മദ്കോയ

Cഎസ്. പരമേശ്വരപ്പണിക്കര്‍

Dസി.ടി.ഗോപിനാഥ്

Answer:

A. കെ.എസ് കൃഷ്ണപിള്ള

Question: 21

അക്ഷക്രീഡ എന്ന പദത്തിന്റെ അർത്ഥം എന്ത്

Aപ്രപഞ്ചം

Bചൂതുകളി

Cവര്‍ണ്ണം

Dകൊടുമുടി

Answer:

B. ചൂതുകളി

Question: 22

To "run away with" means to .....

Alend

Bsteal

Cborrow

Dnone of these

Answer:

B. steal

Explanation:

run away with എന്നതുകൊണ്ട് സമ്മാനം നേടുക,ആശയം ആലോചിച്ചതായംഗീകരിക്കുക,തട്ടിക്കൊണ്ടു പോകുക എന്നീ ആശയങ്ങൾ വരുന്നു.

Question: 23

"Don't disturb the patient".Change into passive voice.

ALet the patient is disturbed

BLet not the patient to be disturbed

CShall not the patient is disturbed

DLet not the patient be disturbed

Answer:

D. Let not the patient be disturbed

Explanation:

Verb ൽ ആരംഭിക്കുന്ന sentence കളെ ആണ് imperative sentence കളെന്ന് പറയുന്നത്.Imperative sentence കളുടെ passive voice എഴുതുന്നതിനുള്ള structure =Let+object+be+v3(third form of verb). ഇവിടെ തന്നിരിക്കുന്ന sentence, imperative sentence ആയതിനാൽ passive voice, "Let not the patient be disturbed" എന്നാണ് .

Question: 24

Nobody knows how to operate the new machine .....

Adoes they

Bdon't they

Cdoesn't they

Ddo they

Answer:

D. do they

Explanation:

nobody ന്റെ pronoun they ആണ് .തന്നിരിക്കുന്ന sentence ,negative ആയതിനാൽ tag ,positive ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun. ഇവിടെ തന്നിരിക്കുന്ന sentence ൽ verb, knows ആണ്.split ചെയ്യുമ്പോൾ does+know എന്നാകും.എന്നാൽ they എന്ന pronoun plural ആയതിനാൽ does എന്ന singular auxiliary ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ do എന്ന auxiliary ഉപയോഗിക്കുന്നു.അതിനാൽ do they എന്നത് tag ആയി വരുന്നു.

Question: 25

Which is the ..... city in india.

Abig

Bbigger

Cbiggest

Dmost biggest

Answer:

C. biggest

Explanation:

ഇവിടെ adjective നു മുന്നിൽ the എന്ന് വന്നതുകൊണ്ട് superlative degree ആണ് ഉപയോഗിക്കുന്നത്.അതിനാൽ biggest എന്ന superlative degree ഉപയോഗിക്കുന്നു.

Question: 26

Antonym of ' backward ' is :

Aforward

Bflow

Cwise

Dlose

Answer:

A. forward

Explanation:

backward=പിന്നോക്കമായി

Question: 27

Correct the proverb meaningfully by replacing the verb. "Necessity can be the mother of invention".

Amust be

Bis

Cwill be

Dshould be

Answer:

B. is

Question: 28

8 മീറ്റർ ചുറ്റളവുള്ള ഒരു സമചതുരം 16 തുല്യ സമചതുരങ്ങളായി മുറിച്ചാൽ കിട്ടുന്ന സമചതുരത്തിന്റെ ചുറ്റളവെത്ര?

A1

B2

C3

D4

Answer:

B. 2

Explanation:

ചുറ്റളവ് = 8 m ഒരു വശം,= a = 8/4 = 2 m 16 തുല്യ സമചതുരങ്ങളാക്കുമ്പോൾ ഒരു വശം =2/4 = 0.5m ചുറ്റളവ് = 0.5 x 4 = 2m

Question: 29

ഒരു ക്ലോക്കിലെ സമയം 3.30 ആണ്. കണ്ണാടിയിൽ അതിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും

A5 മണി 30 മിനിറ്റ്

B4 മണി 30 മിനിറ്റ്

C6 മണി

D8 മണി 30 മിനിറ്റ്

Answer:

D. 8 മണി 30 മിനിറ്റ്

Explanation:

11.60-3.30 = 8.30

Question: 30

212+212=2n2^{12}+2^{12} =2^{n} എന്നാൽ n -ന്റെ  വില എത്ര?

A12

B13

C24

Dഇവയൊന്നുമല്ല

Answer:

B. 13

Explanation:

212+212=2n2^{12}+2^{12} = 2^{n}

=212[1+1]=2n2^{12}[1+1] = 2^{n}

=212×2=2n2^{12}\times2 = 2^{n}

=213=2n2^{13} = 2^{n}

n = 13

Question: 31

താഴെ പറയുന്ന വാക്കുകൾ ഇംഗ്ലീഷ് അക്ഷരമാല അനുസരിച്ച് ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് ഏതായിരിക്കും ? JUVENILE, JOURNEY, JUDGE , JUSTICE, JUDICIAL

AJUDICIAL

BJUDGE

CJUSTICE

DJUVENILE

Answer:

A. JUDICIAL

Explanation:

JOURNEY → 1 JUDGE → 2 JUDICIAL → 3 JUSTICE → 4 JUVENILE → 5

Question: 32

8127×14444\frac {81}{27} \times \frac {144}{44} ൻ്റെ ലഘു രൂപം ?

A$ \frac {108}{12}$

B$ \frac {108}{13}$

C$ \frac {108}{11}$

D$ \frac {106}{11}$

Answer:

$ \frac {108}{11}$

Question: 33

താഴെ കൊടുത്തവയിൽ WYSIWYG എഡിറ്റർ അല്ലാത്തത് തിരഞ്ഞെടുക്കുക :

ATextmate

BWebstorm

CBlueGriffon

DQuanta Plus

Answer:

B. Webstorm

Question: 34

പോർച്ചുഗീസ് രാജാവിൻ്റെ സൈനിക സഹോദരൻ എന്ന് അറിയപ്പെട്ടിരുന്നത് ?

Aതിരുവിതാംകൂർ രാജാവ്

Bകൊച്ചി രാജാവ്

Cസാമൂതിരി രാജാവ്

Dപുറക്കാട്ട് രാജാവ്

Answer:

D. പുറക്കാട്ട് രാജാവ്

Question: 35

ഡാറ്റാബേസുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ഭാഷ ?

Aപ്രോഗ്രാമിങ് ഭാഷകൾ

Bക്വറി ഭാഷകൾ

Cമെഷീൻ ഭാഷകൾ

Dമാർക്കപ്പ് ഭാഷകൾ

Answer:

B. ക്വറി ഭാഷകൾ

Question: 36

താഴെ കൊടുത്തവയിൽ ക്ലൗഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ലൈബ്രറി മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ ?

AOCLC

BL4U

CGoogle Cloud

DKoha

Answer:

A. OCLC

Question: 37

2020ൽ റംസാർ സൈറ്റ് എന്ന പദവി ലഭിച്ച ' അസൻ ബാരേജ് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aഉത്തർപ്രദേശ്

Bഉത്തരാഖണ്ഡ്

Cബീഹാർ

Dമഹാരാഷ്ട്ര

Answer:

B. ഉത്തരാഖണ്ഡ്

Question: 38

ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി സ്ഥാപിതമായ വർഷം?

A1984

B1970

C1974

D1980

Answer:

D. 1980

Explanation:

എംപി മന്മദന്റെ നേതൃത്വത്തിൽ 1980ൽ സ്ഥാപിതമായി

Question: 39

താഴെ കൊടുത്തവയിൽ നിന്ന് ആവശ്യാനുസരണം വലുപ്പം ക്രമീകരിക്കാവുന്ന ഡിജിറ്റൽ മാപ്പുകൾ ലഭ്യമാവുന്ന സോഫ്റ്റ്‌വെയർ തിരഞ്ഞെടുക്കുക:

Aഫയൽസില്ല

Bഗൂഗിൾ സ്യൂട്ട്

Cമാർബിൾ

Dജിമ്പ്

Answer:

C. മാർബിൾ

Explanation:

ഗൂഗിൾ എർത്ത് , മാർബിൾ എന്നിവയിൽ ആവശ്യാനുസരണം വലുപ്പം ക്രമീകരിക്കാവുന്ന ഡിജിറ്റൽ മാപ്പുകൾ ലഭ്യമാണ്.

Question: 40

ജ്യാമിതീയരൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത ഇന്ററാക്ടീവ് സോഫ്റ്റ്‌വെയർ ?

Aലിബ്രെ ഓഫീസ്

Bജിമ്പ്

Cമാർബിൾ

Dജിയോജിബ്ര

Answer:

D. ജിയോജിബ്ര

Question: 41

കേരളത്തിൽ കാബിനറ്റ് പദവി ലഭിച്ച ആദ്യ അഡ്വക്കേറ്റ് ജനറൽ ആര് ?

Aഅമിത് കുമാർ

Bസി.പി സുധാകര പ്രസാദ്

Cകെ.എൻ ബാലഗോപാൽ

Dബി.എസ് പ്രസാദ്

Answer:

B. സി.പി സുധാകര പ്രസാദ്

Question: 42

1927ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?

Aഒറ്റപ്പാലം

Bപാലക്കാട്

Cകോഴിക്കോട്

Dപയ്യന്നൂർ

Answer:

C. കോഴിക്കോട്

Explanation:

1921- ഒറ്റപ്പാലം -ടി പ്രകാശം 1923 -പാലക്കാട്- സരോജിനി നായിഡു

Question: 43

` ബംഗാൾ ´ എന്ന കവിത രചിച്ചത് ആര്?

Aകെ. ജി.ശങ്കരപ്പിള്ള

Bവയലാർ രാമവർമ്മ

Cവിജയലക്ഷ്മി

Dബാലചന്ദ്രൻ ചുള്ളിക്കാട്

Answer:

D. ബാലചന്ദ്രൻ ചുള്ളിക്കാട്

Question: 44

ചോരൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

Aചൊരി

Bചോര

Cചോരി

Dചോരു

Answer:

C. ചോരി

Question: 45

"കാസ്‌ലിങ്ങ്" എന്ന പദവുമായി ബന്ധപ്പെട്ട മത്സര ഇനം ഏത്?

Aസ്വിമിങ്

Bഹഡിൽസ്

Cചെസ്സ്

Dകാരംസ്

Answer:

C. ചെസ്സ്

Explanation:

ചെസ്സ് കളിയിലെ ഒരു പ്രത്യേകതരം നീക്കമാണ് കാസ്‍ലിങ്ങ്. ഒരു നീക്കത്തിനുള്ള അവസരത്തിൽ രണ്ടുകരുക്കളെ ഒരേസമയം നീക്കാൻ അനുവദിക്കുന്ന ഏക സന്ദർഭമാണ് കാസ്‌ലിങ്ങ്.

Question: 46

ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ്

Aബർക്കനുകൾ

Bഎറേറ്റുകൾ

Cസിർക്കുകൾ

Dഹോണുകൾ

Answer:

C. സിർക്കുകൾ

Question: 47

ബേബി താജ് എന്നറിയപ്പെടുന്ന ചരിത്ര സ്മാരകം ?

Aജുമാ മസ്ജിദ്

Bമോട്ടി മസ്ജിദ്, ഡൽഹി

Cതാജ് മഹൽ

Dഐതിമദ്-ഉദ്-ദൗളയുടെ ശവകുടീരം

Answer:

D. ഐതിമദ്-ഉദ്-ദൗളയുടെ ശവകുടീരം

Question: 48

5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

A1

B2

C-1

D-2

Answer:

C. -1

Question: 49

സിബിഎസ്ഇ സിലബസിൽ 3, 5, 8 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തുന്നതിനായി ആരംഭിച്ച മൂല്യനിർണയ സംവിധാനം?

ASTEM

BMEP

CSAFAL

DSAP

Answer:

C. SAFAL

Explanation:

SAFAL - Structured Assessment For Analysing Learning

Question: 50

രവി 30 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ച് ഇടത്തു തിരിഞ്ഞ് 25 മീറ്റർ സഞ്ചരിച്ച ശേഷം വലതു തിരിഞ്ഞ് 35 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വലതു തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. എങ്കിൽ പുറപ്പെട്ട സ്ഥലത്തുനിന്ന് എത ദൂരം അകലെയാണയാൾ ?

A55 മീറ്റർ

B60 മീറ്റർ

C65 മീറ്റർ

D70 മീറ്റർ

Answer:

C. 65 മീറ്റർ

Question: 51

ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12.20) ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?

A9.40

B11 40

C11.50

D9.50

Answer:

B. 11 40

Question: 52

'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?

Aഉരുപ്പിരചന്മാർ

Bപെരുന്തേവനാർ

Cപൂരിക്കൊ

Dനല്ലന്തുവനാർ

Answer:

C. പൂരിക്കൊ

Question: 53

വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക ? (42 38 ) 5 = 16

A+ , -

B- , +

C+ , /

D- , /

Answer:

C. + , /

Question: 54

`പണ്ഡിതർ´ എന്ന പദം ഏതു വിഭാഗത്തിൽപ്പെ ടുന്നു ?

Aസലിംഗബഹുവചനം

Bഅലിംഗ ബഹുവചനം

Cപൂജകബഹുവചനം

Dവിവചനം

Answer:

C. പൂജകബഹുവചനം

Question: 55

കേരളത്തിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആര്?

Aകട്ടിലശ്ശേരി മുഹമ്മദ് മൗലവി

Bഅബ്ദുല്‍ ഖാദര്‍

Cമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Dകട്ടിലശ്ശേരി മൗലവി

Answer:

C. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Question: 56

ഒരു സംഖ്യയുടെ മൂന്നു മടങ്ങിൽ നിന്നും അഞ്ച് കുറച്ചതിന്റെ പകുതി എട്ടാണ്. എങ്കിൽ സംഖ്യ ഏത് ?

A8

B7

C16

D12

Answer:

B. 7

Question: 57

തത്ര + ഏവ

Aതത്രൈവ

Bതത്രേവ

Cതത്രുവാ

Dതാത്രഐവാ

Answer:

A. തത്രൈവ

Question: 58

Suganya is not capable of ______ hard work.

Adoing

Bdo

Cdone

Dto be done

Answer:

A. doing

Question: 59

21 സംഖ്യകളുടെ ശരാശരി കണക്കാക്കിയപ്പോൾ 8 എന്ന് കിട്ടി. ഇവയിൽ ആദ്യത്തെ 10 സംഖ്യകളുടെ ശരാശരി 7 ഉം അവസാന 10 സംഖ്യകളുടെ ശരാശരി 9 ഉം ആയാൽ പതിനൊന്നാമത്തെ സംഖ്യ ഏത് ?

A16

B2

C8

D77

Answer:

C. 8

Question: 60

A bus travels 66km at an average speed of 33 km/hr and again travels 40km at an average speed of 40km/hr. Average speed of the bus for the entire trip is?

A40.5 km/hr

B32.45 km/hr

C35.33 km/hr

D46.32 km/hr

Answer:

C. 35.33 km/hr

Question: 61

ഒരു സംഖ്യയുടെ 2/5 ന്റെ കാൽഭാഗം 32 ആണ്. എങ്കിൽ ആ സംഖ്യയുടെ 30% എത്ര?

A96

B64

C86

D16

Answer:

A. 96

Explanation:

Ax2/5x1/4 = 32 A = 320 സംഖ്യയുടെ 30% = 320x30/100 =96

Question: 62

Spot the error:

When I(A)/ gone out(B)/,the sun was shining(C)/No error.(D) 

AA

BB

CC

DD

Answer:

B. B

Question: 63

If you had ordered it, I __________ it.

Awould arrange

Bwill arrange

Cwould have arrange

Dwould have arranged

Answer:

D. would have arranged

Explanation:

If നു ശേഷം had + v3 വന്നാൽ, If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + have + v3 ഉപയോഗിക്കണം . ഇവിടെ if + sub + had + ordered(v3) വന്നത്കൊണ്ട് comma ക്കു ശേഷം would have +V3 (arranged) ഉപയോഗിക്കണം .

Question: 64

ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.

2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.A1 മാത്രം.

B2 മാത്രം.

C1ഉം 2 ഉം ശരിയാണ്.

Dഇവ രണ്ടും തെറ്റാണ്.

Answer:

A. 1 മാത്രം.

Explanation:

കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ ലഭ്യതക്കുറവിന് കാരണമാകുന്നു.

Question: 65

2021 - ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയൻ' എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റെയാണ് ?

Aകാനഡ

Bബ്രിട്ടൻ

Cബ്രസീൽ

Dഫ്രാൻസ്

Answer:

C. ബ്രസീൽ

Question: 66

15 സംഖ്യകളുടെ ശരാശരി 25 ആയാൽ ഓരോ സംഖ്യയുടെയും കൂടെ 2 ഗണിക്കുന്നു അതിനുശേഷം 3 കൂട്ടുന്നു. എങ്കിൽ പുതിയ ശരാശരി എത്ര?

A50

B53

C31

D35

Answer:

B. 53

Question: 67

ഒറ്റയാനെ കണ്ടെത്തുക:

A10 + 4

B14 x 0

C14 - 0

D14 + 0

Answer:

B. 14 x 0

Question: 68

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?

1.അന്തരീക്ഷത്തിലെ ഏറ്റവും ചൂടുകൂടിയ പാളി തെർമോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.

2.തെർമോസ്ഫിയറിന് അയണോസ്ഫിയർ എന്നൊരു പേരുകൂടി നൽകപ്പെട്ടിട്ടുണ്ട്.

A1 മാത്രം തെറ്റ്

B2 മാത്രം തെറ്റ്

Cരണ്ട് പ്രസ്താവനകളും തെറ്റാണ്

Dരണ്ട് പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ട് പ്രസ്താവനകളും ശരിയാണ്

Explanation:

അന്തരീക്ഷത്തിലെ ഏറ്റവും ചൂടുകൂടിയ പാളി തെർമോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു. തെർമോസ്ഫിയറിന് അയണോസ്ഫിയർ എന്നൊരു പേരുകൂടി നൽകപ്പെട്ടിട്ടുണ്ട്.

Question: 69

She said, "I shall come."

AShe said that she will come.

BShe said that she would comes.

CShe said that she would come.

DShe said that she would not come.

Answer:

C. She said that she would come.

Explanation:

I changed to she.

Question: 70

He said to her, "What a cold day !"

AHe exclaimed that it were a very cold day.

BHe exclaimed that was a very cold day.

CHe exclaimed that it was a very cold day.

DNone of these.

Answer:

C. He exclaimed that it was a very cold day.

Explanation:

First we should change the sentence inside the inverted comma into assertive sentence. Here, What a cold day ! changed into 'it is a very cold day '. After that report it.

Question: 71

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?

Aലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം രണ്ടിൽ നിന്നും ഒന്ന് ആയി കുറച്ചു.

Bലോക്സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം രണ്ടിൽ നിന്നും മൂന്ന് ആക്കി വർദ്ധിപ്പിച്ചു.

Cസംസ്ഥാന നിയമസഭകളിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം ഒന്നിൽ നിന്നും രണ്ടായി വർദ്ധിപ്പിച്ചു.

Dലോക്സഭകളിലെയും, നിയമസഭകളിലെയും ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കി.

Answer:

D. ലോക്സഭകളിലെയും, നിയമസഭകളിലെയും ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കി.

Question: 72

സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?

i) വിധവാ പുനർവിവാഹം നിരോധിച്ചു. 

ii) അടിമത്തം നിരോധിച്ചു. 

iii) സതി നിരോധിച്ചു. 

iv) ശൈശവ വിവാഹം നിരോധിച്ചു.

A(ii),(iii) & (iv)

B(i),(iii) & (iv)

C(iii)& (iv)

D(i) & (ii)

Answer:

A. (ii),(iii) & (iv)

Question: 73

ഇനിപ്പറയുന്നവയിൽ ഏതാണ് എംആർടിപി നിയമത്തിന് പകരം വച്ചത്?

എ.കോംപെറ്റിഷൻ ആക്ട് 

ബി.ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്

സി.പുതിയ കമ്പനികളുടെ നിയമം

A

Bഎ,ബി

Cബി,സി

Dഎ,ബി,സി

Answer:

A.

Question: 74

ചുവടെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത്  അമേരിക്കയിൽ നിന്നാണ്.  

2. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിലാണ് മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

3.മൗലികാവകാശങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് സർദാർ വല്ലഭായി പട്ടേൽ ആണ്.

A1 മാത്രം ശരി

B3 മാത്രം ശരി

C1,2 മാത്രം ശരി

D1,3 മാത്രം ശരി

Answer:

D. 1,3 മാത്രം ശരി

Question: 75

ചുവടെ തന്നിരിക്കുന്നവയിൽ  ശരിയായ പ്രസ്താവന ഏത്?

1. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടൽ ഇല്ലാതെ തന്നെ സ്വാഭാവികമായി അനുച്ഛേദം 19 റദ്ദാകുന്നു .

2.അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്തവയാണ് അനുച്ഛേദം 20&അനുച്ഛേദം 21. 

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Question: 76

കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:

Aആചാര്യ നരേന്ദ്ര ദേവ്

Bഭഗവാൻ ദാസ്

Cഎംഎം മാളവ്യ

Dഇവരാരുമല്ല

Answer:

B. ഭഗവാൻ ദാസ്

Question: 77

Down to earth means :

Apractical

Bcareless

Closs

Dface trouble

Answer:

A. practical

Explanation:

Down to earth : യാഥാര്‍ത്ഥ്യബോദമുള്ള Eg : Manu a very friendly, down-to-earth person.

Question: 78

താഴെ പറയുന്നതിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകത അല്ലാത്തത് ഏതാണ് ?  

 1. അധികാര വിഭജനമാണ് അതിന്റെ അടിസ്ഥാനം 
 2. മന്ത്രിമാർ പ്രസിഡന്റിന്റെ ഉദ്യോഗസ്ഥന്മാരാണ് 
 3. നിയമനിർമ്മാണ സഭ പിരിച്ചുവിടുവാൻ പ്രസിഡന്റിന് അധികാരമില്ല 
 4. പ്രസിഡന്റിന് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഉണ്ട് 

A1 , 2

B2 , 3

C4 മാത്രം

D1 , 4

Answer:

C. 4 മാത്രം

Question: 79

1978 ൽ ചൈനയിൽ തുറന്ന വാതിൽ നയം പ്രഖ്യാപിച്ച ചൈനീസ് നേതാവ് ആരാണ് ?

Aലി പെങ്

Bഡെങ് സിയാവോ

Cവെൻ ജിയാബോ

Dചൗഎൻലായി

Answer:

B. ഡെങ് സിയാവോ

Question: 80

താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?

 i) സമാധാനപരമായ സഹവർത്തിത്വം. 

ii) വംശീയവാദത്തോടുള്ള വിദ്വേഷം. 

iii) വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ.

A(i) ഉം (ii) ഉം മാത്രം

B(i) ഉം (iii) ഉം മാത്രം

C(ii) ഉം (iii) ഉം മാത്രം

Dമേൽപ്പറഞ്ഞവയെല്ലാം ( i, ii, iii)

Answer:

A. (i) ഉം (ii) ഉം മാത്രം

Question: 81

റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിൻറെ മുഖ്യ നേതാവ് ആരായിരുന്നു ?

Aജോസഫ് സ്റ്റാലിൻ

Bലെനിൻ

Cലിയോ ടോൾസ്റ്റോയി

Dപ്ലഖ്നോവ്

Answer:

B. ലെനിൻ

Explanation:

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ്‌ വ്ലാഡിമിർ ഇലിച്ച്‌ ലെനിൻ.റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിൻറെ മുഖ്യ നേതാവ് ഇദ്ദേഹം ആയിരുന്നു.

Question: 82

ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ രൂപപ്പെട്ട ഡയറക്ടറി എന്ന ഭരണസംവിധാനത്തിനെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1790 ൽ നിലവിൽവന്ന ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ  കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു.

2.അംഗങ്ങൾ തമ്മിൽ ഐക്യത്തോടെയും ഒരുമയോടെയും സംയുക്തമായി ഭരിക്കാതെ  തർക്കങ്ങളിലും പിണക്കങ്ങളിലും  മുന്നോട്ടു പോകുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഡയറക്ടറി. 

3.ഡയറക്ടറിയിലെ ഓരോ അംഗങ്ങളും തങ്ങളുടെ സ്വാർത്ഥ താല്പര്യം മുന്നിൽ കണ്ടു കൊണ്ട് മാത്രമായിരുന്നു ഭരിച്ചിരുന്നത്.

4.ഡയറക്ടറിയുടെ ഭരണത്തിന് കീഴിൽ ഫ്രാൻസിൽ സാമ്പത്തിക മാന്ദ്യം വർദ്ധിച്ചു.


A1,2,3

B2,3,4

C1,2,4

D1.3.4

Answer:

B. 2,3,4

Explanation:

1795 ലാണ് ഫ്രാൻസിൽ 'ഡയറക്ടറി' എന്ന ഭരണ സംവിധാനം നിലവിൽ വന്നത്.ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു. ഭരണകാര്യങ്ങളിൽ താൽപര്യമില്ലാതെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പരസ്പരം കലഹിക്കുന്ന അംഗങ്ങളായിരുന്നു ഡയറക്ടറിയിൽ ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ സാമ്പത്തികമായി നിലനിന്നിരുന്ന അടിയന്തരാവസ്ഥയെ തരണംചെയ്യാൻ വേണ്ടിയുള്ള ഒരു നടപടികളും ഡയറക്ടറി എടുത്തിരുന്നില്ല എന്നു മാത്രമല്ല അവർ എടുത്ത പല തീരുമാനങ്ങളും വീണ്ടും ഫ്രാൻസിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി.

Question: 83

ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടിട്ടുള്ളതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഏറ്റവും കൂടുതൽ തവണ ഫിഫ ലോകകപ്പ് നേടിയ രാജ്യം  -  അർജന്റീന

2.ഇതുവരെ നടന്നിട്ടുള്ള എല്ലാ ഫിഫ ലോകകപ്പും കളിച്ച ഏക രാജ്യം  -  ബ്രസീൽ 

3.ഫിഫ ലോകകപ്പിൽ പങ്കെടുത്ത ആദ്യ ഏഷ്യൻ രാജ്യം  -   ഇൻഡോനേഷ്യ.

4.ആദ്യത്തെ ഫിഫ ലോകകപ്പ് വിജയ്   -  ഉറുഗ്വേയ്

A1,2,3

B1,2

C1,2,4

D2,3,4

Answer:

D. 2,3,4

Question: 84

ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവന /പ്രസ്താവനകളിൽ ശരീയായത് തിരഞ്ഞെടുക്കുക.

 i) ചാക്യാർകൂത്തിന്റെ സാഹിത്യരൂപം, 

||) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം.

iii ) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.

 iv) ഭരതമുനി എഴുതിയ ഗ്രന്ഥം.

 

Aമൂന്ന്

Bഒന്നും നാലും

Cരണ്ട്

Dനാല്

Answer:

C. രണ്ട്

Question: 85

ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

1.2015 ൽ ഭക്ഷ്യസുരക്ഷാനിയമം പാർലമെൻറ് അംഗീകരിച്ചു.

2.ഭക്ഷ്യ സുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.

3.ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലയ്ക്ക് എല്ലാവർക്കും ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പ്രഥമ ലക്ഷ്യം ആണ്.

4.ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.

A1,2,3

B2,3,4

C1,3,4

D1,2,3,4

Answer:

B. 2,3,4

Explanation:

എല്ലാ ജനങ്ങൾക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായത്ര പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്തി ഉറപ്പു വരുത്തുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷ. 2013 ൽ ഭക്ഷ്യസുരക്ഷാനിയമം പാർലമെൻറ് അംഗീകരിച്ചു.ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലയ്ക്ക് എല്ലാവർക്കും ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പ്രഥമ ലക്ഷ്യം ആണ്.ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.

Question: 86

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.

2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.

A1,2

B1,3

C1,2,3

D2,3

Answer:

C. 1,2,3

Explanation:

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. ഹിമപ്പുലി, ടിബറ്റൻ കാട്ടുകഴുത, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന വന്യമൃഗങ്ങൾ. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ റോസ് ഫിഞ്ച് ഇനത്തിൽ പെട്ടവയാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.

Question: 87

കോ വാറന്‍റോ റിട്ടുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക: 

1) ഒരാളെ അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്നു തടഞ്ഞുകൊണ്ടു ഹൈക്കോടതിയോ  സുപ്രീംകോടതിയോ പുറപ്പെടുവിക്കുന്ന ഉത്ത രവാണ് കോ വാറന്‍റോ

2) കോ വാറന്‍റോ റിട്ട് സ്വകാര്യവ്യക്തികൾക്കും പൊതുസ്ഥാപനങ്ങൾക്കും ബാധകമാണ്. 

A1 ശരി, 2 തെറ്റ്

B2 ശരി, 1 തെറ്റ്

C1, 2 ശരി

D1, 2 തെറ്റ്

Answer:

A. 1 ശരി, 2 തെറ്റ്

Explanation:

"എന്ത് അധികാരത്തോടെ" എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ടാണ് ക്വാ-വാറന്‍റോ

Question: 88

ഇവയിൽ "വണ്ട്" എന്ന അർത്ഥം വരുന്ന പദം ഏത്?

Aമക്ഷിക

Bദർദൂരം

Cബ്രഗം

Dഭേഗം

Answer:

C. ബ്രഗം

Question: 89

ബോക്സർ കലാപവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.മഞ്ചു രാജവംശത്തിന് എതിരെ ചൈനയിൽ പ്രവർത്തിച്ചിരുന്ന ചില രഹസ്യ സംഘടനകൾ സംഘടിപ്പിച്ച കലാപം.

2.1905 ലാണ് ബോക്സർ കലാപം നടന്നത്.

3.'ബോക്സർമാരുടെ മുഷ്ടി'യായിരുന്നു ബോക്സർ കലാപത്തിൻ്റെ മുദ്രയായി ഉപയോഗിക്കപ്പെട്ടത്.

4.ബോക്സർ കലാപം വിജയിക്കുകയും മഞ്ജു രാജവംശത്തിന് അധികാരം നഷ്ടപ്പെടുകയും ചെയ്തു.

A1,3

B2,4

C1,3,4

D1,2,4

Answer:

A. 1,3

Explanation:

 • ചൈനയിൽ വിദേശാധിപത്യത്തിനു അനുകൂല നിലപാടുകൾ എടുത്തിരുന്ന മഞ്ചു രാജവംശത്തിന് എതിരായും,ചൈനയിലെ എല്ലാ വിദേശികളെയും തുരത്താനും ശ്രമിച്ചുകൊണ്ട് 1900 ൽ നടന്ന പ്രക്ഷോഭമാണ് ബോക്‌സർ കലാപം.
 • ഈ കലാപത്തിന് നേതൃത്വം നൽകിയ യിഹെക്വാൻ രൂപം നൽകിയ “Righteous and Harmonious Fists” എന്ന ചൈനീസ് രഹസ്യ സമൂഹത്തിന് വിദേശികൾ നൽകിയ പേരാണ് “ബോക്സേഴ്സ്” എന്നത്.
 • ബോക്സർമാരുടെ മുഷ്ടിയായിരുന്നു ബോക്സർ കലാപത്തിൻ്റെ മുദ്രയായി ഉപയോഗിക്കപ്പെട്ടത്.
 • ബോക്സർ കലാപം വിദേശശക്തികളുടെ സംയുക്ത സൈനിക നീക്കത്തിലൂടെ പരാജയപ്പെട്ടുവെങ്കിലും പിൽക്കാല വിപ്ലവങ്ങൾക്ക് ശക്തിയും പ്രചോദനവും പകർന്നു.

Question: 90

 കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടേയും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടേയും പട്ടികയിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് - കോട്ടയം

ii) എച്ച്. എം. ടീ, ലിമിറ്റഡ് - എറണാകുളം

iii) ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് - തിരുവനന്തപുരം

Ai, iii

Bi, ii, iii

Cii, iii

Di, ii

Answer:

D. i, ii

Explanation:

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ് - അമ്പലമുകൾ

Question: 91

ശരിയായ ഗണിതക്രിയകൾ തെരഞ്ഞെടുക്കുക. ചോദ്യചിഹ്നമുള്ള സ്ഥാനങ്ങൾ പൂരിപ്പിക്കുക. (4 ? 4)? 4 = 5

A+,-

Bx,+

C÷,+

D+, ÷

Answer:

C. ÷,+

Explanation:

(4 ÷ 4) + 4 = 5

Question: 92

മൗലികകടമകളിൽ ഉൾപ്പെടാത്തവ ഏത്?

(i) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു

(ii) പൊതു മുതൽ പരിരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക

(iii) തുല്യമായ ജോലിയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ വേതനം

(iv) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക

Ai,ii,iii

Bii,iii,iv

Ci, ii

Diii,iv

Answer:

D. iii,iv

Explanation:

 •  42 ആം ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്.
 • ഭരണഘടനയുടെ ഭാഗം 4A യിലാണ് മൗലിക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
 • മൗലിക കടമകളെക്കുറിച്ച്പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് അനുച്ഛേദം 51 A ആണ്.
 • ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക, പൊതു മുതൽ പരിരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക എന്നിവ മൗലികകടമകളിൽ ഉൾപ്പെടുന്നു

   

Question: 93

താഴെ പറയുന്നതിൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

 1. ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം
 2. അജന്താ , എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
 3. ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം
 4. ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ  സംസ്ഥാനം 

A1 , 2 , 3

B2 , 3

C3 , 4

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3

Explanation:

ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ  സംസ്ഥാനം -  ഒഡിഷ

Question: 94

ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?

A6

B5

C7

D8

Answer:

A. 6

Question: 95

തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?

 1. അനിശ്ചിതം     
 2. അനുച്ഛേദം   
 3. അതൃത്തി 
 4. അത്യാവശം 

A1 , 2 , 3

B2 , 3 , 4

C1 , 4

Dഇവയെല്ലാം ശരി

Answer:

A. 1 , 2 , 3

Question: 96

റെഗുലേറ്റർ ഓഫ് ഷെയർ മാർക്കെറ്റ്സ് ഇൻ ഇന്ത്യ എന്നറിയപ്പെടുന്നത് :

ARBI

BNABARD

CSB

DSEBI

Answer:

D. SEBI

Explanation:

 • നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനും സ്റ്റോക്ക് മാർക്കറ്റിനെ നിയന്ത്രിക്കാനും വേണ്ടി 1988ലാണ് സെബി സ്ഥാപിതമായത്.
 • സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ എന്നതാണ് സെബിയുടെ പൂർണ്ണരൂപം.

 • 1992-ൽ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സെബി ഒരു നിയമാധിഷ്ഠിത സ്ഥാപനമായി തീർന്നു
 • കേന്ദ്രഗവൺമെന്റ് നിയമിക്കുന്ന ഒരു ചെയർമാനും അഞ്ചംഗങ്ങളുമടങ്ങിയതാണ് ഡയറക്ടർ ബോർഡ്.
 • മുംബൈയിലാണ് സെബിയുടെ ആസ്ഥാനം.

Question: 97

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

 1. നിങ്ങൾ = നീ + കൾ 
 2. അഹർവൃതി = അഹർ + വൃത്തി 
 3. സന്യാസം = സം + ന്യാസം 
 4. സമീക്ഷ = സം + ഈക്ഷ 

A1 , 2 , 3

B1 , 3 , 4

C2 , 3 , 4

Dഇവയെല്ലാം ശരി

Answer:

B. 1 , 3 , 4

Explanation:

അഹർവൃതി = അഹസ് + വൃത്തി

Question: 98

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

 1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനായി രൂപംകൊണ്ടു. 
 2. കേരളത്തിൽ തദ്ദേശസ്വയംഭരണ ഓംബുസ്മാൻ 7 അംഗങ്ങളടങ്ങിയ ഒരു സ്ഥാപനമായാണ് 2000-ൽ പ്രവർത്തനമാരംഭിച്ചത്.

A1,2 തെറ്റായ പ്രസ്താവനയാണ്.

B1 ശെരിയായ പ്രസ്താവനയാണ്.2 തെറ്റായ പ്രസ്താവനയാണ്.

C1,2 ശെരിയായ പ്രസ്താവനയാണ്.

D1 തെറ്റായ പ്രസ്താവനയാണ്.2 ശെരിയായ പ്രസ്താവനയാണ്.

Answer:

C. 1,2 ശെരിയായ പ്രസ്താവനയാണ്.

Explanation:

പൊതുഭരണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അഴിമതിയോ സ്വജനപക്ഷപാതമോ ധനദുർവിനിയോഗമോ ചുമതലകളിൽ വീഴ്ചയോ വരുത്തിയാൽ അതിനെതിരെ പരാതി നൽകുന്നതിനുള്ള സംവിധാനമാണ് ഓംബുഡ്സ്മാൻ.

Question: 99

ചേരുംപടി ചേർക്കുക:

അക്കോൻ കാഗ്വ അൻറാർട്ടിക്ക
മൗണ്ട് എൽബ്രൂസ് യൂറോപ്പ്
കോസ്സിയൂസ്കോ ഓസ്ട്രേലിയ
വിൻസൺ മാസിഫ് തെക്കേ അമേരിക്ക

AA-3, B-1, C-4, D-2

BA-2, B-4, C-1, D-3

CA-4, B-2, C-3, D-1

DA-2, B-3, C-1, D-4

Answer:

C. A-4, B-2, C-3, D-1

Explanation:

 • തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആണ് അക്കോൻ കാഗ്വ.

 • യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന  മൗണ്ട് എൽബ്രൂസ്,റഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണ്.

 • ഓസ്ട്രേലിയയിലേ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കോസ്സിയൂസ്കോ സിഡ്നിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

 • അന്റാർട്ടിക്കയിലെ ഏറ്റവും ഉയരമുള്ള പർവ്വതമാണ് വിൻസൺ മാസിഫ്.
 • ദക്ഷിണധ്രുവത്തിൽ നിന്ന് 1200 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ പർവ്വതത്തിന് 4892 മീറ്റർ ഉയരവും 21 കിലോമീറ്റർ നീളവും 13 കിലോമീറ്റർ വീതിയുമുണ്ട്.

Question: 100

താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക

എ. ടി. കോവൂർ ഇ. ജെ. ഫിലിപ്പ്
സിനിക് എബ്രഹാം തോമസ്
കാണം എം. വാസുദേവൻ നായർ
ഏകലവ്യൻ കെ. എം. മാത്യു

AA-2, B-4, C-3, D-1

BA-4, B-3, C-2, D-1

CA-2, B-3, C-1, D-4

DA-3, B-2, C-1, D-4

Answer:

C. A-2, B-3, C-1, D-4

Explanation:

എ.ടി. കോവൂർ

 • ഒരു ഇന്ത്യൻ പ്രൊഫസറും യുക്തിവാദിയുമായിരുന്നു എ.ടി. കോവൂർ എന്ന ഹ്രസ്വ നാമത്തിലറിയപ്പെടുന്ന അബ്രഹാം തോമസ് കോവൂർ.
 • നിരീശ്വരവാദത്തിൽ അധിഷ്ഠിതമായി,കപട വിശ്വാസങ്ങൾക്കെതിരെ നിരവധി പുസ്തകങ്ങൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്.
 • 'മനുഷ്യദൈവങ്ങൾ' എന്ന പ്രശസ്തമായ പുസ്തകം അദ്ദേഹത്തിൻറെ രചനയാണ്

സിനിക്ക് വാസുദേവൻ നായർ

 • കേരളത്തിലെ അതിപ്രശസ്തനായ സിനിമാ നിരൂപകനും,ചെറുകഥാകൃത്തും നടനും നാടകകൃത്തുമായിരുന്നു സിനിക് എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന വാസുദേവൻ നായർ.

ഇ.ജെ. ഫിലിപ്പ്.

 • മലയാളത്തിലെ ഒരു നോവലിസ്റ്റും നാടകകൃത്തുമായിരുന്നു കാനം ഇ.ജെ. എന്നറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പ്.
 • "ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൃതി. 

കെ.എം. മാത്യു

 • കേരളത്തിലെ ഒരു പ്രശസ്ത സാഹിത്യകാരനാണ് ഏകലവ്യന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കെ.എം. മാത്യു
 • പട്ടാള നോവലുകളിലൂടെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ചില കൃതികള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്.
 • ട്രഞ്ച്, കയം, എന്തു നേടി, ചോര ചീന്തിയവര്‍ എന്നിവ ഇദ്ദേഹത്തിൻറെ പ്രശസ്തമായ കൃതികളാണ്