Question: 1

ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ് ?

Aഹോമി. ജെ. ഭാഭ

Bവിക്രം സാരാഭായ്

Cഎ.പി.ജെ.അബ്ദുൾകലാം

Dഅരുൺ തിവാരി

Answer:

B. വിക്രം സാരാഭായ്

Explanation:

ലോകപ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. വിക്രം അംബാലാൽ സാരാഭായി (ഓഗസ്റ്റ് 12, 1919 - ഡിസംബർ 30, 1971). ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്.

Question: 2

ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര ?

Aഎക്കോ മാര്‍ക്ക്

Bഅഗ്മാര്‍ക്ക്‌

Cഐ.എസ്.ഐ.മാര്‍ക്ക്‌

Dറഗ്മാര്‍ക്ക്‌

Answer:

B. അഗ്മാര്‍ക്ക്‌

Question: 3

വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ?

Aവില്യം ബന്റിക്

Bറോബർട്ട് ക്ലൈവ്

Cമെക്കാളെ പ്രഭു

Dഡൽഹൗസി പ്രഭു

Answer:

D. ഡൽഹൗസി പ്രഭു

Explanation:

Wood's Despatch is the event observed in History of India under British Rule. Sir Charles Wood was the Preseident of Board of Control of the British East India Company. In 1854 he sent the Despatch to the then Governor Lord Dalhousie regarding the education in India

Question: 4

നീതി ആയോഗിന്റെ ചെയർപേഴ്സൺ ?

Aപ്രധാനമന്ത്രി

Bപ്രസിഡന്റ്

Cകേന്ദ്ര ആഭ്യന്തര മന്ത്രി

Dകേന്ദ്ര ധനകാര്യ മന്ത്രി

Answer:

A. പ്രധാനമന്ത്രി

Explanation:

ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ് (ഇംഗ്ലീഷ്: NITI Aayog - National Institution for Transforming India), ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനമാണിത്.

Question: 5

കൂട്ടത്തിൽ പെടാത്തത് ഏത് ?

Aത്രികോണം

Bവ്യത്തം

Cചതുരം

Dസമചതുരം

Answer:

B. വ്യത്തം

Question: 6

സമിർ 200 മി. ഓടുവാനായി 24 സെക്കന്റെ എടുത്തു. സമിറിന്റെ സ്പീഡ് എത്ര ?

A10 കി. മി/മണിക്കുർ

B20 കി. മി/മണിക്കൂർ

C25 കി. മി/മണിക്കൂർ

D30 കി. മി/മണിക്കൂർ

Answer:

D. 30 കി. മി/മണിക്കൂർ

Explanation:

20024×185 \frac {200}{ 24} \times \frac {18}{5} = 30 കി. മി / മണിക്കൂർ

Question: 7

ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാംരണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത്ര?

A8

B14

C12

D7

Answer:

B. 14

Question: 8

Choose the most appropriate one word that substitute for the descriptions given below. The science or study of the development of a language,

Aphonology

Bphilology

Cphilosophy

Dbiology

Answer:

B. philology

Explanation:

Philology is the study of language in oral and written historical sources; it is the intersection of textual criticism, literary criticism, history, and linguistics.

Question: 9

പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത്?

A21 A

B370

C51 A

D356

Answer:

C. 51 A

Question: 10

The synonym of ‘Grotesque’ :

Avivid

Bunnatural

Csedative

Drevive

Answer:

B. unnatural

Explanation:

Grotesque, unnatural (വിരൂപമായ, അസ്വാഭാവികമായ), vivid (ഉജ്ജ്വലമായ), sedative (വേദന കുറയ്‌ക്കുന്ന), revive(പുനര്‍ജീവിക്കുക).

Question: 11

'+' ഗുണനത്തേയും '-' ഹരണത്തെയും 'x' സങ്കലത്തെയും '/' വ്യവകലനത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ ( (35 x 20) + (25 / 15) ) - 5 എത്ര ?

A110

B220

C330

D550

Answer:

A. 110

Explanation:

(35+20)x(25-15)/ 5 =55x10/5 =110

Question: 12

'Don't play at night' is a/an

Aaffirmative

Bnegative sentence

Cinterrogative

Dimperative

Answer:

D. imperative

Explanation:

ആജ്ഞ, അപേക്ഷ, അനുവാദം, ആശംസ, ആഗ്രഹം (order, request, command, wish, instruction ) തുടങ്ങിയവ പ്രകടിപ്പിക്കുന്ന വാക്യങ്ങളാണ് Imperative sentence.

Question: 13

MAT 13120 ആയാൽ SAT എത്?

A19120

B91120

C19201

D19020

Answer:

A. 19120

Question: 14

Sheena came here ____ study English

Afor

Bin

Cto

Dwith

Answer:

C. to

Explanation:

ഈ വാക്യത്തിന്റെ അർഥം : ഇംഗ്ലീഷ് പഠിക്കാനാണ് ഷീന ഇവിടെ വന്നത്

Question: 15

Choose the correct sentence from the following

AThe boys have gone to a cinema last night

BThe boys went to a cinema last night

CThe boys had gone to a cinema last night

DThe boys will go to a cinema last night

Answer:

B. The boys went to a cinema last night

Explanation:

When time is mentioned, we shall not use 'have' (present perfect). Eg : I have studied English. I studied English in 2018.

Question: 16

‘Thank you’ he said (Change to indirect speech):

AHe said that he thanked me

BHe told me thanks

CHe said that he thanked you

DHe thanked me

Answer:

D. He thanked me

Question: 17

ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം ഏത് ?

A1955

B1961

C1970

D1986

Answer:

D. 1986

Question: 18

ഏറ്റവും കുറഞ്ഞ ജി.എസ്.ടി നിരക്ക് എത്ര ?

A15 ശതമാനം

B5 ശതമാനം

C9 ശതമാനം

D18 ശതമാനം

Answer:

B. 5 ശതമാനം

Question: 19

ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്ന ഭാഗം ഏത് ?

Aഹിമാചൽ

Bഹിമാദ്രി

Cസിവാലിക്ക്

Dകാരക്കോറം

Answer:

B. ഹിമാദ്രി

Question: 20

ഇന്ത്യൻ ഭരണയുടെ ആമുഖത്തെ ഭരണഘടനയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിച്ചതാര് ?

AN.A ഫൽക്കിവാല

Bതാക്കൂർദാസ് ഭാർഗവ്

Cജവാഹർലാൽ നെഹ്‌റു

Dകെ.എം മുൻഷി

Answer:

D. കെ.എം മുൻഷി

Question: 21

സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?

Aആർട്ടിക്കിൾ 17

Bആർട്ടിക്കിൾ 18

Cആർട്ടിക്കിൾ 19

Dആർട്ടിക്കിൾ 20

Answer:

C. ആർട്ടിക്കിൾ 19

Question: 22

സൗഹാർദ്ദം എന്ന അർത്ഥം വരുന്ന പദം?

Aപിരിയാത്ത

Bപ്രിയത

Cപ്രണയം

Dദിവം

Answer:

B. പ്രിയത

Question: 23

സംവത്സരം എന്ന അർത്ഥം വരുന്ന പദം?

Aകൊല്ലം

Bശ്രേഷ്ട്ടം

Cവിണ്ടലം

Dവീണ

Answer:

A. കൊല്ലം

Question: 24

പല + എടങ്ങൾ =.............................?

Aപലയിടങ്ങൾ

Bപലേടങ്ങൾ

Cപലയിടങ്ങള്

Dപലയിടങ്ങൽ

Answer:

B. പലേടങ്ങൾ

Explanation:

പല + എടങ്ങൾ =ഇവിടെ 'എ' കുറഞ്ഞു.

Question: 25

If there is a will , there is a way

Aവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Bവിജയത്തിന് കുറെ വഴികൾ ഉണ്ട്

Cവഴികൾ കുറെ ഉണ്ട് വിജയത്തിലേക്കു

Dപരാജയം വിജയത്തിന്റെ മുന്നോടി

Answer:

A. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Question: 26

പ്രദേശത്തെ സംബന്ധിച്ചത്

Aബൗദ്ധികം

Bകാലോചിതം

Cപ്രാദേശികം

Dഗാര്‍ഹികം

Answer:

C. പ്രാദേശികം

Question: 27

Those who worked hard seldom obtained good marks.(Change into passive voice).

AThose who worked hard seldom obtained good marks.

BGood marks were seldom being obtained by those who worked hard.

CGood marks were seldom obtained by those who worked hard.

DSeldom had good marks been obtained by those who worked hard.

Answer:

C. Good marks were seldom obtained by those who worked hard.

Question: 28

നിരുപാധികം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aനിരര്‍ത്ഥകം

Bവ്യഷ്ടി

Cസ്തുതി

Dസോപാധികം

Answer:

D. സോപാധികം

Question: 29

കണ്ണുകടി എന്ന ശൈലിയുടെ അർത്ഥം എന്ത്

Aകണ്ടില്ലെന്നു നടിക്കുക

Bഅസൂയ

Cനിയന്ത്രിക്കുക

Dആഗ്രഹിക്കുക

Answer:

B. അസൂയ

Question: 30

ശരിയായ പദം കണ്ടുപിടിക്കുക

Aഉൽഘാടനം

Bഉത്ഗദാനം

Cഉദ്‌ഘാടനം

Dഉൽഗാടനം

Answer:

C. ഉദ്‌ഘാടനം

Question: 31

Find the correctly spelt word

Adesperate

Bdesperete

Cdessperate

Ddespperate

Answer:

A. desperate

Explanation:

നിരാശയുള്ള , നിരാശാജനകമായ , ഗതികെട്ട എന്നിവയാണ് desperate എന്ന വാക്കിന്റെ അർത്ഥം. Usage in a sentence: I was so desperate at one point in my life. (ജീവിതത്തിൽ ഒരു സമയത്ത് ഞാൻ വളരെ നിരാശനായിരുന്നു )

Question: 32

The committee ..... divided on the issue.

Ais

Bwas

Chas

Dare

Answer:

D. are

Explanation:

family,government,committee,team,audience,crowd,jury, എന്നിവയ്ക്കുശേഷം singular verb ഉപയോഗിക്കുന്നു.എന്നാൽ ഇവയിലെ വ്യക്തികളെ പരാമർശിക്കുമ്പോൾ plural verb ഉപയോഗിക്കുന്നു.അതിനാൽ is,was,has എന്നീ singular verb കൾ ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ are ഉത്തരമായി വരുന്നു.

Question: 33

Which of the following device can store large amounts of data?

AFloppy Disk

BCDROM

CZip Disk

DHard Disk

Answer:

D. Hard Disk

Question: 34

Which of the following is used to read PDF files ?

AMS Word

BPower Point

CMS Excel

DAcrobat Reader

Answer:

D. Acrobat Reader

Question: 35

ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാൻ തുടങ്ങി. 8 km കഴിഞ്ഞപ്പോൾ അയാൾ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോൾ ആനന്ദ് തൻ്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ?

A14 km തെക്ക്

B2 km വടക്ക്

C14 km വടക്ക്

D10 km തെക്ക്

Answer:

D. 10 km തെക്ക്

Question: 36

ഭരണഘടന നിർമ്മാണ സമിതിയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ :

Aഡോ. രാജേന്ദ്ര പ്രസാദ്

Bറാഫി അഹമ്മദ് ക്വിദ്വായ്

Cബി. ആർ. അംബേദ്കർ

Dശ്യാമപ്രസാദ് മുഖർജി

Answer:

C. ബി. ആർ. അംബേദ്കർ

Question: 37

കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഭൂരഹിതർക്കുള്ള ഗ്രാമീണ ഇൻഷൂറൻസ് പദ്ധതി :

Aജനശ്രീ ബീമ യോജന

Bആം ആദ്മി ബീമ യോജന

Cജനറൽ ഇൻഷൂറൻസ്

Dജനറൽ ഇൻഷൂറൻസ് കോർപ്പറേഷൻ

Answer:

B. ആം ആദ്മി ബീമ യോജന

Question: 38

മഴവില്ല് : ആകാശം :: മരീചിക : _____

Aസമുദ്രം

Bനദി

Cതടാകം

Dമരുഭൂമി

Answer:

D. മരുഭൂമി

Question: 39

പതിനാറാമത് പി കേശവദേവ് സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?

Aകെ. പ്രസന്നകുമാർ

Bഎം.കെ. സാനു

Cഎം.മുകുന്ദൻ

Dവിജയകൃഷ്ണൻ

Answer:

D. വിജയകൃഷ്ണൻ

Explanation:

50,000 രൂപയും പ്രശസ്തിപത്രവും ബി.ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

Question: 40

4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

A45

B70

C110

D50

Answer:

A. 45

Explanation:

കോണളവ്=(60H-11M)/2 H=4,M=30 കോണളവ്=45

Question: 41

ശ്രേണിയിലെ തെറ്റായ സംഖ്യ കണ്ടെത്തുക 0 ,6, 24, 60, 120, 220, 336

A120

B220

C336

D60

Answer:

B. 220

Explanation:

1^3-1=0 2^3-2=6 3^3-3=24 4^3-4=60 5^3-5=120 6^3-6=210 7^3-7=336 so 220 is the answer

Question: 42

ഇന്നലെ തൊട്ടു മുമ്പുള്ള ദിവസം ചൊവ്വാഴ്ച ആണെങ്കിൽ നാളെ കഴിഞ്ഞുള്ള രണ്ടാമത്തെ ദിവസം എന്തായിരിക്കും ?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dശനി

Answer:

A. ഞായർ

Explanation:

ഇന്നലേക്ക് മുൻപുള്ള ദിവസം ചൊവ്വ , ഇന്നലെ ബുധൻ , ഇന്ന് വ്യാഴം , നാളെ വെള്ളി , 2 ദിവസം കഴിഞ്ഞാൽ ഞായർ

Question: 43

ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ എത്ര കലോറി ഊർജം ലഭിക്കുന്ന ഭക്ഷണം കഴിക്കുവാനുള്ള വരുമാനമില്ലാത്ത വ്യക്തിയാണ് ദരിദ്രത്തിലാണ് എന്ന് പറയുന്നത് ?

A2400 കലോറി

B3000 കലോറി

C2600 കലോറി

D2100 കലോറി

Answer:

D. 2100 കലോറി

Question: 44

a^x=b,b^y=c,c^2=a.എങ്കിൽ xy എത്ര?

A2

B1

C1/2

Dab

Answer:

C. 1/2

Explanation:

a=c^2 so a=c^2=b^(2y) b=a^x b^(2y)=a^(x2y)=a^(2xy) a=a^(2xy) 2xy=1,xy=1/2

Question: 45

15 കുട്ടികളുടെ ശരാശരി മാർക്ക് 60, ആദ്യത്തെ 10 കുട്ടികളുടെ ശരാശരി മാർക്ക് 62 ആയാൽ ബാക്കി 5 കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

A56

B58

C59

D57

Answer:

A. 56

Explanation:

15 കുട്ടികളുടെ ആകെ മാർക്ക് = 15x60 = 900 10 കുട്ടികളുടെ ആകെ മാർക്ക് = 62x 10 = 620 ബാക്കി 5 കുട്ടികളുടെ ആകെ മാർക്ക് = 900-620 = 280 ശരാശരി = 280/5=56

Question: 46

(1/2) X (2/3) - (1/6) എത്ര?

A1/6

B1/3

C1/4

D2/5

Answer:

A. 1/6

Explanation:

(1/2) X (2/3) -(1/6)= (2/6) - (1/6) = 1/6

Question: 47

In an election of two candidates, the candidates who gets 43 percent votes is rejected by a majority of 7700 votes. If there are no invalid votes, what is the total number of votes polled.

A40000

B50000

C55000

D60000

Answer:

C. 55000

Explanation:

Votes for first candidate = 43% Votes for second candidate = 57% 14% of the total votes (x) =7700 x(14/100)=7700 x=7700*100/14 =55000

Question: 48

11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?

A2120

B1835

C1245

D1535

Answer:

A. 2120

Explanation:

a = 11, d = 10 അവസാന പദം തന്നിട്ടില്ലാത്തതിനാൽ, ആദ്യത്തെ 20 പദങ്ങളുടെ തുക = n/2[2a + (n-1)d] = 20/2 [2 × 11 + (20 - 1) 10] = 20/2 (22 + 190) = 2120

Question: 49

If P/3 = Q/4 = R/5 then P:Q:R is

A3:4:7

B4:3:5

C3:4:5

D5:6:7

Answer:

C. 3:4:5

Explanation:

P/3 = Q/4 P/Q = 3/4 Q/4 = R/5 P:Q = 3:4 Q/R =4/5 Q:R = 4:5 P:Q:R 3:4 3:4:5

Question: 50

'A+B' means A is the daughter of B. A x B means A is the son of B. A-B means A is the wife of B. If A x B-C which of the following is true?

AC is wife of B

BC is father of A

CA is daughter of B

DB is father of A

Answer:

B. C is father of A

Explanation:

A x B - C means A is the son of B who is the wife of C. ie; A is the son of C or C is the father of A.

Question: 51

If manoj purchases 10 orange for Rs.25 and sells 9 orange for Rs. 25 Find his gain percentage?

A11 1/9%

B12 1/3%

C11 1/5%

D10 1/8%

Answer:

A. 11 1/9%

Explanation:

(25x10-25x9)/(25x9)x100% = 25/(25x9)x100% = 11 1/9%

Question: 52

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?

A1980

B1985

C1990

D1995

Answer:

B. 1985

Explanation:

1985-ലാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ചത്. അമേരിക്കക്കാരനായ റിച്ചാർഡ് സ്റ്റാൾമാൻ ആണ് ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ ഉപജ്ഞാതാവ്

Question: 53

Thirty men can complete a work in 36 days. In how many days can 18 men complete the same piece of work?

A48

B36

C60

D72

Answer:

C. 60

Explanation:

Required number of days = (30 * 36)/18= 60

Question: 54

20000 രൂപയ്ക്ക് 10% നിരക്കിൽ രണ്ടുവർഷത്തേക്കുള്ള കൂട്ടുപലിശ എത്ര?

A4200

B2100

C3200

D2200

Answer:

A. 4200

Explanation:

കൂട്ടുപലിശ അടക്കമുള്ള തുക = 20000 x 110/100 x 110/100 = 2 x 12100 = 24200 കൂട്ടുപലിശ = 24200 -20000 = 4200

Question: 55

The software application used to retrieve and view information from world wide web is called:

AHyperlink

BURL

CWeb browser

DCookies

Answer:

C. Web browser

Question: 56

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിച്ചത് ഏത് വർഷം ?

A1992

B1993

C1994

D1995

Answer:

A. 1992

Question: 57

ഖിൽജി രാജവംശ സ്ഥാപകൻ ആര് ?

Aമാലിക് കഫൂർ

Bഅലാവുദ്ധീൻ ഖിൽജി

Cഖുസ്രുഖാൻ

Dജലാലുദ്ധീൻ ഖിൽജി

Answer:

D. ജലാലുദ്ധീൻ ഖിൽജി

Question: 58

ഒന്നാം ലോക സഭയിൽ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം എത്ര ?

A487

B489

C498

D492

Answer:

B. 489

Question: 59

അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്ന ദിവസം ?

Aഓഗസ്റ്റ് 20

Bഡിസംബർ 6

Cഏപ്രിൽ 14

Dജനുവരി 16

Answer:

C. ഏപ്രിൽ 14

Question: 60

What did 𝚜̲𝚑̲𝚎̲ ask you to do?

ANoun

BPronoun

CAdverb

DVerb

Answer:

B. Pronoun

Explanation:

Pronoun examples: I, me, we, they, you, he, she, it, yours, himself, ourselves, its, my, that, this, those, us, who, whom…

Question: 61

എസ്.കെ പൊറ്റക്കാടിന്റെ ആദ്യത്തെ നോവൽ ഏതായിരുന്നു ?

Aഖസാക്കിന്റെ ഇതിഹാസം

Bഒരു ദേശത്തിന്റെ കഥ

Cനാടൻ പ്രേമം

Dബാല്യകാലസഖി

Answer:

C. നാടൻ പ്രേമം

Question: 62

2019 ലെ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതാർക്ക് ?

Aആറന്മുള പൊന്നമ്മ

Bഹരിഹരൻ

Cടി. ഇ.വാസുദേവൻ

Dസുകുമാരി

Answer:

B. ഹരിഹരൻ

Question: 63

' ലൈഫ് ഗിവിംഗ് പ്രോവിഷൻസ് ഓഫ് കോൺസ്റ്റിറ്റ്യൂഷൻ ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aഗ്രാൻവില്ലെ ഓസ്റ്റിൻ

Bബി.എൻ. റാവു

Cഐവർ ജെന്നിങ്‌സ്

DL M സിങ്‌വി

Answer:

D. L M സിങ്‌വി

Question: 64

NTPCയുടെ കീഴിൽ എവിടെയാണ് ഒഴുകുന്ന സോളാർ നിലയം സ്ഥാപിച്ചത് ?

Aകായംകുളം

Bബ്രഹ്മപുരം

Cകഞ്ചിക്കോട്

Dഅട്ടപ്പാടി

Answer:

A. കായംകുളം

Question: 65

ഫുട്ബോളിന് വിലക്കേർപ്പെടുത്തിയ ഇംഗ്ലീഷ് രാജാവ്?

Aഎഡ്‌വേഡ്‌ രണ്ടാമൻ

Bഎഡ്‌വേഡ് മൂന്നാമൻ

Cജോൺ രണ്ടാമൻ

Dലൂയിസ് രണ്ടാമൻ

Answer:

A. എഡ്‌വേഡ്‌ രണ്ടാമൻ

Question: 66

2020-ലെ ടൂറിങ് പുരസ്‌കാരം ലഭിച്ചതാർക്ക് ?

Aജെഫ്രി ഹിന്റൺ

Bഎഡ്വിൻ കാറ്റ്മൾ

Cആല്‍ഫ്രഡ് അഹോയ്, ജെഫ്രി ഉള്‍മാനും

Dജോൺ എൽ. ഹെന്നിസി, വിറ്റ്ഫീൽഡ് ഡിഫി

Answer:

C. ആല്‍ഫ്രഡ് അഹോയ്, ജെഫ്രി ഉള്‍മാനും

Question: 67

PM-KUSUM പദ്ധതി പ്രകാരം ആദ്യ ഫാം അധിഷ്ഠിത സോളാർ പവർ പ്ലാന്റ് വരുന്ന സംസ്ഥാനം ?

Aകേരളം

Bഗുജറാത്ത്

Cതമിഴ്നാട്

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Explanation:

പ്രധാൻമന്ത്രി കിസാൻ ഊർജ്ജ സുരക്ഷ ഏവം ഉത്തൻ മഹാഭിയാൻ - PM-KUSUM

Question: 68

പാക് കടലിടുക്ക് നീന്തി കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത ?

Aശിവാനി കട്ടാരിയ

Bനഫീസ അലി

Cഭക്തി ശർമ്മ

Dശ്യാമള ഗോലി

Answer:

D. ശ്യാമള ഗോലി

Question: 69

ഇന്ത്യയുടെ ആദ്യത്തെ 100% വൈദ്യുതീകരിച്ച റെയിൽവേ മേഖല ?

Aവെസ്റ്റ് സെൻട്രൽ റെയിൽവേ

Bസൗത്ത് സെൻട്രൽ റെയിൽവേ

Cനോർത്ത് സെൻട്രൽ റെയിൽവേ

Dസെൻട്രൽ റെയിൽവേ

Answer:

A. വെസ്റ്റ് സെൻട്രൽ റെയിൽവേ

Question: 70

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?

Aആഷിക് കുരുണിയൻ

Bസുനിൽ ഛേത്രി

Cലാലെങ്‌മാവിയ നാമെദ്

Dഗുർപീത് സിംഗ്

Answer:

B. സുനിൽ ഛേത്രി

Question: 71

പൂര്‍ണമായും കോവിഡ് വാക്‌സീന്‍ സുരക്ഷയില്‍ പറന്ന ലോകത്തിലെ പ്രഥമ വിമാനം ?

Aഖത്തർ എയർവേസ്

Bഫ്ലൈ ദുബായ്

Cഎയർ ഇന്ത്യ

Dഎയർ ഏഷ്യ

Answer:

A. ഖത്തർ എയർവേസ്

Explanation:

കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പൈലറ്റുമാര്‍, കാബിന്‍ ക്രൂ ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ക്യുആര്‍ 6421 ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പറന്നത്.

Question: 72

ഉത്പാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നൽകിയ സാമ്പത്തിക ശാസ്ത്രഞൻ ആരായിരുന്നു ?

Aആൽഫ്രഡ്‌ മാർഷൽ

Bആഡം സ്മിത്ത്

Cകാൾ മാർക്സ്

Dഡേവിഡ് റിക്കാർഡോ

Answer:

C. കാൾ മാർക്സ്

Question: 73

താഴെ കൊടുത്തവയിൽ തെറ്റായ ജോടി.

Aനീലകണ്ഠപ്പിള്ള - കാരൂർ

Bഅച്യുതൻ നമ്പൂതിരി - അക്കിത്തം

Cജോർജ് ഓണക്കൂർ - കാക്കനാടൻ

Dപി. സച്ചിദാനന്ദൻ - ആനന്ദ്

Answer:

C. ജോർജ് ഓണക്കൂർ - കാക്കനാടൻ

Explanation:

• സാഹിത്യകാരന്മാരുടെ നാമവും തൂലികാനാമവുമാണ് ജോഡികളായി കൊടുത്തിരിക്കുന്നത്. ഇതിൽ ജോർജ് ഓണക്കൂറിന്റെ തൂലികാനാമമല്ല കാക്കനാടൻ. • കാക്കനാടന്റെ പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ

Question: 74

ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?

Aയുജീൻ പി ഓഡും

Bഏണസ്റ്റ് ഹെയ്‌ക്കൽ

Cഅലക്‌സാണ്ടർ വോൺ ഹംബോൾട്ട്

Dറേച്ചൽ കഴ്‌സൺ

Answer:

B. ഏണസ്റ്റ് ഹെയ്‌ക്കൽ

Question: 75

2021-ലെ മികച്ച നടനുള്ള 74-മത് ബാഫ്ത പുരസ്കാരം നേടിയതാര് ?

Aചാഡ്‌വിക് ബോസ്‌മാൻ

Bഡാനിയേല്‍ കലൂയ്യ

Cആദര്‍ശ് ഗൗരവ്

Dആന്റണി ഹോപ്കിന്‍സ്

Answer:

D. ആന്റണി ഹോപ്കിന്‍സ്

Explanation:

• ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആന്റണി ഹോപ്കിന്‍ന് പുരസ്കാരം ലഭിച്ചത്. • ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ = ബാഫ്ത

Question: 76

ലോകത്ത് ആദ്യമായി ധനകാര്യ സ്ഥാപനങ്ങൾക്ക് climate change law അവതരിപ്പിച്ച രാജ്യം ?

Aകാനഡ

Bജർമ്മനി

Cന്യൂസിലാൻഡ്

Dജപ്പാൻ

Answer:

C. ന്യൂസിലാൻഡ്

Explanation:

കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും അവസരങ്ങളും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കാൻ ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്ന നിയമമാണിത്.

Question: 77

2021 ഏപ്രിൽ മാസം അന്തരിച്ച മാഗ്സസെ അവാർഡ് ജേതാവായ ഐ.എ റഹ്മാൻ ഏത് മേഖലയിലാണ് പ്രശസ്തയായത് ?

Aസിനിമ സംവിധായകൻ

Bമനുഷ്യാവകാശ പ്രവർത്തകൻ

Cസംഗീതം

Dരാഷ്ട്രീയം

Answer:

B. മനുഷ്യാവകാശ പ്രവർത്തകൻ

Explanation:

• ഇന്ത്യ–പാക്ക് സമാധാന ശ്രമങ്ങൾക്ക് മുന്നിട്ട് ഇറങ്ങിയ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു ഐ.എ റഹ്മാൻ • 2003 ൽ ന്യൂറംബെർഗ് രാജ്യാന്തര മനുഷ്യാവകാശ പുരസ്കാരവും 2004 ൽ മാഗ്സസെ പുരസ്കാരവും നേടി.

Question: 78

ചേർത്തെഴുതുക : രാജ+ഇന്ദ്രൻ=?

Aരാജേന്ദ്രൻ

Bരാജന്ദ്രൻ

Cരാജഇന്ദ്രൻ

Dഇവയൊന്നുമല്ല

Answer:

A. രാജേന്ദ്രൻ

Question: 79

റോയ്‌റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ് ?

Aബർക്ക ദത്ത്

Bഹന്നെ കരി ഫോസ്സം

Cഅലസ്സാന്ദ്ര ഗാലോണി

Dലൂസി മോർഗൻ

Answer:

C. അലസ്സാന്ദ്ര ഗാലോണി

Question: 80

2021-ലെ ലോക ലോറസ് സ്പോർട്സ് പുരസ്‌കാര വേദി ?

Aബ്രസീൽ

Bഓസ്ട്രേലിയ

Cസ്പെയിൻ

Dഇന്ത്യ

Answer:

C. സ്പെയിൻ

Question: 81

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?

Aമേരി കോം

Bസരിത മോർ

Cസരിത ദേവി

Dമഞ്ജു റാണി

Answer:

B. സരിത മോർ

Question: 82

ലോകത്തെ ഏറ്റവും മൂല്യവത്തായ ഫുട്ബാൾ ടീമുകളുടെ ഫോബ്‌സ് പട്ടികയിൽ ഒന്നാമതെത്തിയ ക്ലബ് ?

Aബാർസിലോണ

Bറിയൽ മാഡ്രിഡ്

Cമാഞ്ചെസ്റ്റർ സിറ്റി

Dപി.എസ്.ജി

Answer:

A. ബാർസിലോണ

Question: 83

യു.എസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഡിജിറ്റൽ കറൻസി എക്സ്ചേഞ്ച് കമ്പനി ?

Aബിറ്റ്കോയിൻ

Bപൊളോണിക്സ്

Cബിനൻസ്

Dകോയിൻബേസ്

Answer:

D. കോയിൻബേസ്

Question: 84

കേരളത്തിലെ അന്തരീക്ഷവായുനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ?

Aഓപ്പറേഷൻ സ്മോക്

Bഓപ്പറേഷൻ ഫിറ്റ്നസ്

Cഓപ്പറേഷൻ ഗ്രീൻ ഫിറ്റ്നസ്

Dഓപ്പറേഷൻ ഹരിത ബോധവത്‌കരണം

Answer:

D. ഓപ്പറേഷൻ ഹരിത ബോധവത്‌കരണം

Question: 85

സംസ്ഥാന സർക്കാരുകളുടെ DISCOMകൾക്ക് ഗ്രാമങ്ങളിലെ മെച്ചപ്പെട്ട വൈദ്യുതീകരണത്തിനു ബജറ്റ് സഹായം കേന്ദ്രം നൽകുന്നത് ഏത് പദ്ധതി പ്രകാരണമാണ് ?

Aമുദ്ര യോജന

Bദീനദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി

Cജൻ ധൻ യോജന

Dസ്റ്റാൻഡ് അപ്പ് ഇന്ത്യ

Answer:

B. ദീനദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി

Question: 86

CITES came into force in ________

A1971

B1973

C1975.

D2001

Answer:

C. 1975.

Explanation:

It is a convention on International Trade in Endangered Species of Wild Fauna and Flora It was adopted in 1963. It came into force in 1975.

Question: 87

ചൊവ്വയിൽ ആദ്യമായി പറന്ന ചെറു ഹെലികോപ്റ്റർ ഏതാണ് ?

Aഒക്റ്റാവിയ

Bഇൻജെന്യൂറ്റി

Cപെർസിയവറൻസ്

Dക്യൂരിയോസിറ്റി

Answer:

B. ഇൻജെന്യൂറ്റി

Explanation:

• ഹെലികോപ്റ്ററിന്റെ ഭാരം - 1.8 kg • ചൊവ്വയുടെ ജസേറോ ക്രേറ്റർ എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ ചൊവ്വാ ദൗത്യപേടകമായ പെഴ്‌സിവെറൻസിൽ ഘടിപ്പിച്ചാണ് ഇൻജെന്യൂറ്റിയെ ചൊവ്വയിലെത്തിച്ചത്.

Question: 88

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്ന റൗൾ കാസ്ട്രോ രാജിവച്ചതോടു കൂടി നിലവിൽ വന്ന പുതിയ സെക്രട്ടറി ആര് ?

Aസാൽവഡോർ വാൽഡെസ് മെസ

Bഹോസ് റാമോൺ മച്ചാഡോ വെൻചുറ

Cമിഗ്വേൽ ഡയസ് കാനൽ

Dലിയോപോൾഡോ സിൻട്ര ഫ്രിയാസ്

Answer:

C. മിഗ്വേൽ ഡയസ് കാനൽ

Explanation:

• ക്യൂബയുടെ പ്രസിഡന്റാണ്‌ മിഗ്വേൽ ഡയസ് കാനൽ. • റൗൾ കാസ്ട്രോ രാജിവച്ചതോടുകൂടി നീണ്ട 60 വർഷത്തെ കാസ്ട്രോ യുഗം അവസാനിക്കുകയും പാർട്ടിയുടെ ചുമതല മിഗ്വേൽ ഡയസ് കാനലിന് ലഭിച്ചു.

Question: 89

അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികളുടെ പ്രവർത്തനം വിലയിരുത്താൻ റിസർവ്വ് ബാങ്ക് ചുമതലപ്പെടുത്തിയ കമ്മിറ്റി ?

Aനവീൻ സിൻഹ കമ്മിറ്റി

Bരോഹിത് പ്രസാദ് കമ്മിറ്റി

Cസുദർശൻ സെൻ കമ്മിറ്റി

Dഹേമന്ത് ഗുപ്ത കമ്മിറ്റി

Answer:

C. സുദർശൻ സെൻ കമ്മിറ്റി

Explanation:

ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും നിഷ്‌ക്രിയ ആസ്തികളോ മോശം ആസ്തികളോ വാങ്ങുന്ന ഒരു പ്രത്യേക ധനകാര്യ സ്ഥാപനമാണ് അസറ്റ് പുനർ‌നിർമാണ കമ്പനികൾ.

Question: 90

ഭൂഗർഭ ജലനിരപ്പ് വർധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഗ്രൗണ്ട് വാട്ടർ ആക്ട് 2020 പാസ്സാക്കിയ സംസ്ഥാനം ഏതാണ് ?

Aരാജസ്ഥാൻ

Bഉത്തർപ്രേദേശ്

Cമധ്യപ്രദേശ്‌

Dതമിഴ്നാട്

Answer:

B. ഉത്തർപ്രേദേശ്

Question: 91

ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എൻ വാച്ച് എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന രൂപീകൃതമായതെന്ന് ?

A1978

B1961

C1993

D1974

Answer:

C. 1993

Question: 92

ഇന്ത്യൻ ജൈവ വൈവിധ്യ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

A2000

B2001

C2002

D2004

Answer:

C. 2002

Question: 93

കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായം ഏതാണ് ?

Aകൂടിയാൻ വ്യവസ്ഥ

Bജന്മി സമ്പ്രദായം

Cജമീന്ദാരി

Dമഹൽവാരി

Answer:

B. ജന്മി സമ്പ്രദായം

Question: 94

ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായി വരുന്ന സ്ഥലം എത്ര?

Aഏകദേശം ഒരു ഹെക്ടർ

Bഏകദേശം രണ്ട് ഹെക്ടർ

Cഏകദേശം മൂന്ന് ഹെക്ടർ

Dഏകദേശം നാല് ഹെക്ടർ

Answer:

B. ഏകദേശം രണ്ട് ഹെക്ടർ

Explanation:

അനേകം സോളാർ സെല്ലുകൾ യോജിപ്പിച്ച് ആണ് സോളാർ പാനൽ നിർമ്മിച്ചിരിക്കുന്നത്

Question: 95

ഫണ്ടുകളുടെ അപര്യാപ്‌തത വരുമ്പോൾ കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഫണ്ടിൻറെ പലിശ നിരക്കിന് എന്ത് പറയുന്നു ?

Aബാങ്ക് റേറ്റ്

Bറിപ്പോ റേറ്റ്

Cബേസ് റേറ്റ്

Dറിവേഴ്‌സ് റിപ്പോ റേറ്റ്

Answer:

B. റിപ്പോ റേറ്റ്

Question: 96

പേജ് പ്രിന്റർ എന്നറിയപ്പെടുന്ന പ്രിന്റർ ഏതാണ് ?

Aലേസർ പ്രിന്റർ

Bഇങ്ക്‌ജെറ്റ് പ്രിന്റർ

Cതെർമൽ പ്രിന്റർ

Dക്യാരക്ടർ പ്രിന്റർ

Answer:

A. ലേസർ പ്രിന്റർ

Question: 97

2021-ൽ പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ?

Aഭാരതീയ ജനതാ പാർട്ടി

Bഇന്ത്യൻ നാഷണൽ കോൺഗ്രസ്

Cതൃണമൂൽ കോൺഗ്രസ്

Dകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

Answer:

C. തൃണമൂൽ കോൺഗ്രസ്

Question: 98

ഖാദി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aഖാദിക

Bഗാതിക

Cഗാധ

Dഖാദികൻ

Answer:

A. ഖാദിക

Question: 99

പ്രശസ്തമായ ഗജേന്ദ്രമോക്ഷം ചുമർചിത്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ കൊട്ടാരം ഏത് ?

Aകിളിമാനൂർ കൊട്ടാരം

Bകവടിയാർ കൊട്ടാരം

Cകൃഷ്ണപുരം കൊട്ടാരം

Dപത്മനാഭപുരം കൊട്ടാരം

Answer:

C. കൃഷ്ണപുരം കൊട്ടാരം

Explanation:

കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത് മാർത്താണ്ഡവർമ്മയാണ്

Question: 100

അഷ്ടപ്രധാൻ എന്ന സമിതിയിലെ ചില ഉദ്യോഗസ്ഥരും അവരുടെ ചുമതലകളുമായി ബന്ധപ്പെട്ട് ശരിയയായത് തിരഞ്ഞെടുക്കുക:

1. സേനാധിപതി - സൈനികം

2. അമാത്യൻ - പ്രധാനമന്ത്രി

3. സുമന്ത് - വിദേശകാര്യം

4. പണ്ഡിതറാവു - മതകാര്യം, ദാനധർമ്മം

A2,4 എന്നിവ

B2,3 എന്നിവ

C1,3,4 എന്നിവ

D4 മാത്രം

Answer:

C. 1,3,4 എന്നിവ

Explanation:

അമാത്യൻ - ധനകാര്യം പേഷ്വ - പ്രധാനമന്ത്രി