Question: 1

വൈക്കം സത്യാഗ്രഹം നടന്ന വര്‍ഷം ?

A1924

B1934

C1942

D1940

Answer:

A. 1924

Question: 2

എറണാകുളത്തെ പള്ളിപ്പുറം കോട്ട പണികഴിപ്പിച്ചതാര് ?

Aഡച്ചുകാര്‍

Bപോര്‍ച്ചുഗീസ്സുകാര്‍

Cഫ്രഞ്ചുകാര്‍

Dബ്രിട്ടീഷുകാര്‍

Answer:

B. പോര്‍ച്ചുഗീസ്സുകാര്‍

Explanation:

🔹 ഇന്ത്യയിൽ യൂറോപ്യർ ഏറ്റവും ആദ്യമുണ്ടാക്കിയ കോട്ട എന്ന പദവി കൊച്ചിയിലെ മാനുവൽ കോട്ട അഥവാ പള്ളിപ്പുറം കോട്ടയ്ക്കാണ്. 🔹 രണ്ടാം പോർച്ചുഗീസ് വൈസ്രോയിയും കോളനി വത്കരണത്തിന്റെ സ്ഥാപകനുമായ അൽ ബുക്കർക്കാണ് ഇത് പണിതത്. 🔹 വൈപ്പിൻ കോട്ട, ആയക്കോട്ട എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു

Question: 3

John said “I go out too often” (Change into indirect speech)

AJohn said that I go out too often

BJohn said that he was going out too often

CJohn said that he had gone out too often

DJohn said that he went out too often

Answer:

D. John said that he went out too often

Question: 4

ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നത് ?

Aറിച്ചാർഡ് വെല്ലസ്ലി

Bറോബർട്ട് ക്ലൈവ്

Cകഴ്സൺ പ്രഭു

Dകോൺവാലിസ് പ്രഭു

Answer:

B. റോബർട്ട് ക്ലൈവ്

Explanation:

ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ചത് ബാബർ ചക്രവർത്തിയാണ്, അത് പോലെ പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബിനെ പരാജയപ്പെടുത്തിയാണ് റോബർട്ട് ക്ലൈവ് ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത്. അത് കൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്ന് റോബർട്ട് ക്ലൈവിനെ അറിയപ്പെടുന്നത്.

Question: 5

400 തൊഴിലാളികൾക്ക് 75 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അതിൽ നിന്ന് 25 തൊഴിലാളികളെ മാറ്റിയാൽ ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും ?

A80

B84

C90

D100

Answer:

A. 80

Explanation:

M1xD1=M2xD2 (400X75)/375=80

Question: 6

മീനു തന്റെ യാത്രയുടെ ¾ ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത് എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

A20

B25

C15

D30

Answer:

A. 20

Explanation:

1/4 of distance=5 km ആകെ ദൂരം =5*4=20 km

Question: 7

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

Aകോടനാട്

Bകോന്നി

Cകോട്ടൂർ

Dനിലമ്പുർ

Answer:

C. കോട്ടൂർ

Question: 8

0.04 x 0.9 = ?

A3.6

B.36

C.0036

D.036

Answer:

D. .036

Question: 9

The synonym of ‘Apex ’ :

ATop

BTurn

CSad

DBottom

Answer:

A. Top

Explanation:

Apex(മുന, ഉച്ചസ്ഥാനം, നെറുക), Turn(തിരിക്കുക), Sad(ദുഃഖം),Bottom (താഴെ) .

Question: 10

"Sleeping partner' എന്നതിന്റെ യഥാർത്ഥ മലയാള വിവർത്തനം കൂട്ടത്തിൽ നിന്നുതിരഞ്ഞെടുക്കുക.

Aഉറങ്ങുന്ന പങ്കാളി

Bഉറങ്ങുന്ന കൂട്ടുകാരൻ

Cഉറങ്ങുന്ന വ്യാപാര പങ്കാളി

Dകാര്യനടത്തിപ്പിൽ യാതൊരു പങ്കുമില്ലാത്ത വ്യാപാര പങ്കാളി

Answer:

D. കാര്യനടത്തിപ്പിൽ യാതൊരു പങ്കുമില്ലാത്ത വ്യാപാര പങ്കാളി

Explanation:

A sleeping partner is a person who provides some of the capital for a business but who does not take an active part in managing the business.

Question: 11

എം ടി വാസുദേവൻ നായർ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം :

Aഭീമൻ

Bസഹദേവൻ

Cഅർജുനൻ

Dനകുലൻ

Answer:

A. ഭീമൻ

Question: 12

ഒറ്റപ്പെട്ടത് ഏത്?

A15

B30

C45

D17

Answer:

D. 17

Explanation:

15,30,45 are multiples of 15

Question: 13

Choose the correct sentence from the following:

ANirmal came direct from Delhi

BNirmal came directly from Delhi

CNirmal directly came from Delhi

DDirect Nirmal came from Delhi

Answer:

B. Nirmal came directly from Delhi

Question: 14

4^n = 1024 ആയാൽ 4^(n-2 ) എത്ര ?

A4

B16

C64

D256

Answer:

C. 64

Explanation:

4^5 = 1024 , n = 5 </br> 4^3 = 64

Question: 15

പൂരിപ്പിക്കുക 199, 195, 186, 170, ___

A144

B145

C146

D150

Answer:

B. 145

Explanation:

199-195=4 195-186=9 186-170=16 differences are squares 170-25=145

Question: 16

താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത് ?

A4

B27

C125

D64

Answer:

A. 4

Explanation:

27,125,64 are cubes

Question: 17

ഗാന്ധിജിയുടെ സമരരീതികളോടുള്ള എതിർപ്പ് കാരണം സി.ആർ ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ച വർഷം ?

A1923

B1919

C1925

D1933

Answer:

A. 1923

Question: 18

ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര ഫോറത്തിൽ എത്ര മെമ്പർമാരുണ്ട് ?

Aപ്രസിഡന്റും 3 അംഗങ്ങളും

Bപ്രസിഡന്റും 2 അംഗങ്ങളും

Cപ്രസിഡന്റും 4 അംഗങ്ങളും

Dപ്രസിഡന്റും 6 അംഗങ്ങളും

Answer:

B. പ്രസിഡന്റും 2 അംഗങ്ങളും

Question: 19

ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ചു രൂപം കൊണ്ട മടക്ക് പർവ്വതനിരകളേത് ?

Aആരവല്ലി പർവ്വതനിരകൾ

Bപശ്ചിമഘട്ട പർവ്വതനിരകൾ

Cഹിമാലയ പർവ്വതനിരകൾ

Dപൂർവ്വഘട്ട പർവ്വതനിരകൾ

Answer:

C. ഹിമാലയ പർവ്വതനിരകൾ

Question: 20

'വേദത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?

Aദൈവികം

Bവൈദികം

Cശാരീരികം

Dവൈയക്തികം

Answer:

B. വൈദികം

Question: 21

"Replace the phrase with one word: " childish talk "

Atamper

Bprattle

Cridicule

Dstammer

Answer:

B. prattle

Explanation:

prattle = കുട്ടികളെപ്പോലെ സംസാരിക്കുക tamper = വേണ്ടാത്തതില്‍ ഇടപെടുക ridicule = പരിഹസിക്കുക stammer = ഇടറിപ്പറയുക

Question: 22

Section 65 deals with:

AHacking with Computer System

BPunishment for identity theft

CPunishment for cheating by personation by using computer resource

DTampering with computer source documents

Answer:

D. Tampering with computer source documents

Question: 23

Change the voice Music is liked by most people

AMost people liked music

BMost people like music

CMost people has liked music

DMost people is liking music

Answer:

B. Most people like music

Explanation:

  • An action in a sentence can be represented in two ways, namely active and passive voice.
  • The passive voice always uses the past participle form of the main verb irrespective of any tense.
  • Only the auxiliary verbs depend upon the sentence given in the active voice.
  • Here the answer is 'Most people like music'

Question: 24

ശരിയായ വാക്യമേത് ?

Aഅദ്ധ്യാപകന്റെ പ്രസംഗം പ്രചോദനപരവും പ്രേരണാപരവുമായിരുന്നു.

Bഅദ്ധ്യാപകന്റെ പ്രസംഗം പ്രചോദനം നൽകുന്നതായിരുന്നു.

Cഅദ്ധ്യാപകന്റെ പ്രസംഗം പ്രേരണാപരമായിരുന്നു.

Dഅദ്ധ്യാപകന്റെ പ്രസംഗം പ്രചോദകവും പ്രേരണാപരവുമായിരുന്നു.

Answer:

B. അദ്ധ്യാപകന്റെ പ്രസംഗം പ്രചോദനം നൽകുന്നതായിരുന്നു.

Question: 25

ശ്ലാഘ എന്ന പദത്തിന്റെ വിപരീത പദം :

Aപ്രശംസ

Bനിന്ദ

Cഅഭിമാനം

Dഅഹങ്കാരം

Answer:

B. നിന്ദ

Question: 26

Ninety-five cents ......... a great bargain for a SIM card.

Aam

Bis

Care

Dwere

Answer:

B. is

Explanation:

Distance, weight , height , amount of money എന്നിവയുടെ കൂടെ singular verb ഉപയോഗിക്കണം.

Question: 27

ശരിയായ പദം തിരഞ്ഞെടുത്തെഴുതുക. ?

Aഅതിഥി

Bഅതിധി

Cഅധിദി

Dഅഥിതി

Answer:

A. അതിഥി

Question: 28

നഖശിഖാന്തം എന്ന ശൈലിയുടെ അർത്ഥം എന്ത്

Aവളരെ തുച്ഛമായ

Bഅല്പം മാത്രം

Cവ്യാപകമാകുക

Dഅടിമുടി

Answer:

D. അടിമുടി

Question: 29

പിരിച്ചെഴുതുക ' സദാചാരം '

Aസത് + ആചാരം

Bസദ് + ആചാരം

Cസദ + ആചാരം

Dസത + ആചാരം

Answer:

A. സത് + ആചാരം

Question: 30

അഖിലാണ്ഡം എന്ന പദത്തിന്റെ പര്യായം ഏത്

Aപ്രപഞ്ചം

Bഅചലം

Cസകലം

Dസമസ്തം

Answer:

A. പ്രപഞ്ചം

Question: 31

Identify the correctly spelt word:

Aremembranse

Brimembrance

Crimemmbrance

Dremembrance

Answer:

D. remembrance

Explanation:

remembrance=സ്‌മൃതി

Question: 32

These days Angelina Jolie enjoys ..... life of a Hollywood film star.

Aa

Ban

Cthe

Dnone of these

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.Hollywood film star ന്റെ life എന്ന് പറയുമ്പോൾ ആ particular life നെ ആണ് പറയുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.

Question: 33

Antonym of 'lengthen' is

Ashorten

Blowly

Csoft

Dhigh

Answer:

A. shorten

Explanation:

lengthen=നീളുക

Question: 34

ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?

Aപൂർവ്വ റയിൽവേ

Bഉത്തര റയിൽവേ

Cദക്ഷിണ-പൂർവ്വ റയിൽവേ

Dദക്ഷിണ റയിൽവേ

Answer:

D. ദക്ഷിണ റയിൽവേ

Question: 35

GUI stands for :

Ageographical user interface

Bgraphical user interface

Cgateway user interface

Dnone of these

Answer:

B. graphical user interface

Question: 36

സമാന ബന്ധം കണ്ടെത്തുക ? രോഗി : ഡോക്ടർ :: വിദ്യാർത്ഥി ; ______

Aപുസ്തകം

Bസ്കൂൾ

Cആശുപത്രി

Dഅദ്ധ്യാപകൻ

Answer:

D. അദ്ധ്യാപകൻ

Question: 37

സജിയുടെ അച്ഛൻ ഗോപാലൻ വിജയൻറെ മകനാണ്.ഗോപാലന്റെ മക്കളാണ് സജിയും സുധയും.എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം?

Aമക്കൾ

Bമരുമക്കൾ

Cപൗത്രി

Dഭാര്യ

Answer:

C. പൗത്രി

Explanation:

വിജയൻറെ മകനായ ഗോപാലന്റെ മക്കളാണ് സജിയും സുധയും.വിജയൻറെ പുത്രന്റെ പുത്രിയാണ് സുധ.അതായത് പൗത്രി

Question: 38

51+50+49+ ..... + 21= .....

A1116

B1122

C1128

D1124

Answer:

A. 1116

Explanation:

a=51,d=-1 അവസാന പദം=21 n=((21-51)/-1)+1 =31 Sn=31/2*(2a+30d) =31/2(102-30) =1116

Question: 39

2013 ജനുവരി 26 ശനിയാഴ്ച ആയാൽ ആ വർഷത്തെ ഓഗസ്റ്റ് 15 ഏത് ആഴ്ച?

Aവെള്ളി

Bശനി

Cചൊവ്വ

Dവ്യാഴം

Answer:

D. വ്യാഴം

Explanation:

ജനുവരി 27 - 31= 5 ഫെബ്രുവരി 28 , മാർച്ച് 31 , ഏപ്രിൽ 30 , മെയ് 31 , ജൂൺ 30 , ജൂലൈ 31 , ഓഗസ്റ്റ് 15 ആകെ 201 201 നെ 7 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 5 ശനി + 5 = വ്യാഴം

Question: 40

രാമൻറെ വീടിൻറെ മുൻഭാഗം കിഴക്ക് ദിശയിലാണ്. ഇതിൻറെ പിന്നിൽ നിന്ന് അദ്ദേഹം 50 മീ. നേരെയും പിന്നീട് വലതുവശം തിരിഞ്ഞ് 50 മീറ്ററും അവിടെ നിന്നും 25 മീറ്റർ ഇടതുവശം തിരിഞ്ഞുനടന്നു. പുറപ്പെട്ട സ്ഥലത്ത് നിന്ന് ഏത് ദിശയിലാണ് രാമൻ ഇപ്പോൾ നിൽക്കുന്നത്?

Aതെക്ക് പടിഞ്ഞാറ്

Bവടക്ക് കിഴക്ക്

Cതെക്ക് കിഴക്ക്

Dവടക്ക് പടിഞ്ഞാറ്

Answer:

D. വടക്ക് പടിഞ്ഞാറ്

Explanation:

പുറപ്പെട്ട ദിശ പടിഞ്ഞാറ്, ഇപ്പോൾ വടക്ക് പടിഞ്ഞാറ് ദിശയിൽ ആണ്

Question: 41

ട്രോപ്പോസ്ഫിയറിൽ താപനില ഓരോ _____ മീറ്ററിനും 1° സെൽഷ്യസ് എന്ന തോതിൽ കുറഞ്ഞു വരുന്നു .

A160

B165

C175

D185

Answer:

B. 165

Question: 42

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഭക്ഷ്യ സുരക്ഷാ ജില്ല ?

Aമലപ്പുറം

Bകാസർഗോഡ്

Cപത്തനംത്തിട്ട

Dകൊല്ലം

Answer:

D. കൊല്ലം

Question: 43

പ്രശാന്തിയുടെ സമുദ്രം എവിടെയാണ് ?

Aചന്ദ്രൻ

Bശുക്രൻ

Cപ്ലൂട്ടോ

Dവ്യാഴം

Answer:

A. ചന്ദ്രൻ

Question: 44

ഒരു കോഡ് ഭാഷയിൽ CAT നെ SATC എന്നും LION നെ MIONL എന്നും സൂചിപ്പിക്കുന്നു. എങ്കിൽ TIGER നെ സൂചിപ്പിക്കുന്ന കോഡ് ഏത്?

AMRTIGE

BTREGIT

CSIGERT

DQIGERT

Answer:

D. QIGERT

Explanation:

CAT=SATC ഇവിടെ അവസാന അക്ഷരമായ T ക്ക് മുമ്പിലുള്ള അക്ഷരം ആദ്യം ചേർക്കുകയും ആദ്യത്തെ അക്ഷരം C അവസാനത്തേതാകുകയും ചെയ്യുന്നു. അതുപോലെ LION=MIONL TIGER=QIGERT

Question: 45

ഓൺലൈൻ ഇടപാടുകളെ കൂടുതൽ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന ഒ.ടി.പി സംവിധാനത്തിന്റെ പൂർണ്ണരൂപം എന്ത്?

Aഓൺലൈൻ ട്രേഡ് പാസ്സ്‌വേർഡ്

Bഓൺലൈൻ ട്രാൻസ്ഫർ പാസ്സ്‌വേർഡ്

Cവൺ ടൈം പാസ്സ്‌വേർഡ്

Dവൺ ട്രയിങ് പാസ്സ്‌വേർഡ്

Answer:

C. വൺ ടൈം പാസ്സ്‌വേർഡ്

Explanation:

പിൻ കോഡിലെ പിൻ എന്നതിൻറെ മുഴുവൻ രൂപം പോസ്റ്റൽ ഇൻഡക്സ് നമ്പർ. പാൻകാർഡിലെ പാനിന്റെ മുഴുവൻ രൂപം പെർമനന്റ് അക്കൗണ്ട് നമ്പർ നമ്പർ

Question: 46

If x means addition,- means division + means substraction and ÷means multiplication then value of 4-4x4÷4+4-4 is equal to

A4

B0

C1

D16

Answer:

D. 16

Explanation:

(4-4x4) ÷ (4+4-4) = 4 ÷ 4+4 x 4-4 ÷4 = 1+16-1 = 16

Question: 47

ക്ലോക്കിലെ സമയം 7:40 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലെ കോണളവ് എത്ര?

A12°

B15°

C10°

D18°

Answer:

C. 10°

Explanation:

30H - 11/2M 30 x 7-11/2 x 40 30 x 7 - 11 x 20 210 - 220= -10° ചിഹ്നം ഒഴിവാക്കിയാൽ 10°

Question: 48

If 10% of x = 20% of y, then x:y is equal to

A1:2

B2:1

C5:1

D10:1

Answer:

B. 2:1

Explanation:

10% of x=20% of y =>10/100x = 20y/100 = x/10 = y/5 =x/y = 10/5 =2/1

Question: 49

അർധവൃത്താകൃതിയിലുള്ള ഒരു പാത്രത്തിൽ 5 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി വ്യാസമുള്ള അർധവൃത്താകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും?

A10 ലിറ്റർ

B20 ലിറ്റർ

C30 ലിറ്റർ

D40 ലിറ്റർ

Answer:

D. 40 ലിറ്റർ

Explanation:

വ്യാസം ഇരട്ടിക്കുമ്പോൾ വ്യാപ്തത്തിലുണ്ടാകുന്ന വ്യത്യാസം =(2r)³ =8r³ 8 x 5 = 40 ലിറ്റർ

Question: 50

രമ്യയുടെ വരുമാനം രേഖയുടെ വരുമാനത്തെക്കാൾ 25% കൂടുതലാണ്. എന്നാൽ രേഖയുടെ വരുമാനം രമ്യയുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?

A25%

B20%

C30%

Dഇതൊന്നുമല്ല

Answer:

B. 20%

Explanation:

25/100+25 x 100= (25/125 )x 100= 1/5 x 100 = 20%

Question: 51

10 പേരുടെ ഗ്രൂപ്പിൽ നിന്നും 75 കി.ഗ്രാം ഭാരമുള്ള ഒരാൾ ഒഴിവായ ശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 കി. ഗ്രാം വർദ്ധിച്ചാൽ പുതിയ ആളിന്റെ ഭാരം?

A70

B75

C90

D95

Answer:

C. 90

Explanation:

10 പേരുടെ ശരാശരി ഭാരം 1.5 kg വർധിച്ചാൽ ആകെ വർധന = 10 x 1.5 = 15 kg പുതിയ ആളിന്റെ ഭാരം = 75 + 15 = 90 kg

Question: 52

രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?

A25%

B33(1/3)%

C20%

D37(1/2)%

Answer:

B. 33(1/3)%

Explanation:

വാങ്ങിയ വില=75 വിറ്റവില=100 ലാഭം=100-75=25 ലാഭ ശതമാനം =25x100/75=33(1/3)%

Question: 53

ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി ആരംഭിച്ചത് എവിടെ?

Aന്യൂഡൽഹി

Bചെന്നൈ

Cപൂനെ

Dകൊൽക്കത്ത

Answer:

B. ചെന്നൈ

Explanation:

മലബാർ സിമൻറ് സ്ഥാപിതമായത് 1978 ഏപ്രിലിലാണ് . വാളയാർ റിസർവ് വനത്തിലെ പണ്ടാരത്ത് ഹിൽസ് പ്രദേശത്ത് നിന്നുമാണ് സിമൻറ് ഉത്പാദനത്തിനു വേണ്ട ചുണ്ണാമ്പുകല്ല് എത്തിക്കുന്നത്

Question: 54

ഓപ്പറേഷൻ യൂ ടേൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്‌

Bഫുട്ബോൾ

Cവോളീബോൾ

Dചെസ്സ്

Answer:

A. ക്രിക്കറ്റ്‌

Question: 55

യന്ത്രസാമഗ്രികളുടെയും മറ്റു സാധനങ്ങളുടെയും ഉപയോഗം മൂലം ഉണ്ടാകുന്ന തേയ്മാനം പരിഹരിക്കാനാവശ്യമായ ചെലവ് അറിയപ്പെടുന്നത് ?

Aചിലവ് രീതി

Bഉൽപ്പാദന രീതി

Cതേയ്മാന ചിലവ്

Dഇതൊന്നുമല്ല

Answer:

C. തേയ്മാന ചിലവ്

Question: 56

വെബ്‌പേജ് തയ്യാറാക്കിയിരിക്കുന്നത് html-ന്റെ ഏത് പതിപ്പിലാണ് എന്ന് ബ്രൗസറിന് മനസ്സിലാക്കാൻ കഴിയുന്നത് ഏതിന്റെ ഉപയോഗം കൊണ്ടാണ് ?

ADescription

Bmeta tags

CTitle

DDoctype

Answer:

A. Description

Question: 57

"They actually work well under pressure.". How many adverbs are there in this sentence?

A0

B1

C2

D3

Answer:

C. 2

Explanation:

Actually, well എന്നിവ adverbs ആണ്.

Question: 58

"ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" എന്ന പ്രസിദ്ധമായ വരികൾ ആരുടേതാണ് ?

Aവയലാർ

Bപന്തളം കേരളവർമ

Cകുമാരനാശാൻ

Dജി.ശങ്കരകുറുപ്പ്

Answer:

B. പന്തളം കേരളവർമ

Question: 59

ഒന്നാം ഇന്റർനാഷണൽ പിരിച്ചുവിട്ട വർഷം ഏതാണ് ?

A1866

B1868

C1869

D1876

Answer:

D. 1876

Question: 60

ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?

Aഗ്രാംഷിയന്‍ വിചാരവിപ്ലവം

Bകേരള ചരിത്രം മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തില്‍

Cമൂലധനം: ഒരു മുഖവുര

Dഒന്നേകാൽ കോടി മലയാളികൾ

Answer:

D. ഒന്നേകാൽ കോടി മലയാളികൾ

Question: 61

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനാ പട്ടികയേത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറൻറ്റ് ലിസ്റ്റ്

Dശിഷ്ടാധികാരം

Answer:

C. കൺകറൻറ്റ് ലിസ്റ്റ്

Explanation:

കൺകറന്റ് ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും നിയമങ്ങൾ നിർമ്മിക്കാൻ കഴിയും. എന്തെങ്കിലും തർക്കമുണ്ടായാൽ, കേന്ദ്രസർക്കാർ ഉണ്ടാക്കിയ നിയമം നിലനിൽക്കും. ഇന്ത്യൻ ഭരണഘടനയിലെ ‘കൺകറൻറ്റ് ലിസ്റ്റ്’ എന്ന ആശയം ഓസ്‌ട്രേലിയയിലെ ഭരണഘടനയിൽ നിന്ന് പ്രജോദനമുൾക്കൊണ്ടതാണ്. കൺകറൻറ്റ് ലിസ്റ്റിലെ പ്രധാന വിഷയങ്ങൾ : • വിദ്യാഭ്യാസം • ഇലക്ട്രിസിറ്റി • വനം • വന്യജീവി , പക്ഷി സംരക്ഷണം • ജനസംഖ്യ നിയന്ത്രണം , കുടുംബാസൂത്രണം • വില നിയന്ത്രണം • നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) • സാമ്പത്തികവും സാമൂഹികവുമായ ആസൂത്രണം • വിവാഹവും വിവാഹമോചനവും • ദത്തെടുക്കൽ • പിന്തുടർച്ച • ക്രിമിനൽ നിയമങ്ങൾ • ഫാക്ടറികൾ • ബോയ്‌ലറുകൾ • ട്രസ്റ്റ് , ട്രസ്റ്റീസ് • ട്രേഡ് യൂണിയനുകൾ

Question: 62

താഴെ കൊടുത്തവയിൽ വ്യത്യസ്തമായത് കണ്ടെത്തുക :

Aഗൂഗിൾ

Bബിങ്

Cഡക്ക് ഡക്ക് ഗോ

Dവിക്കിപീഡിയ

Answer:

D. വിക്കിപീഡിയ

Explanation:

ഡക്ക് ഡക്ക് ഗോ, ബിങ്, ഗൂഗിൾ എന്നിവ സെർച്ച് എഞ്ചിനുകളാണ്.

Question: 63

കാഞ്ചിലി തടാകം ഏത് സംസ്ഥാനത്താണ് ?

Aപഞ്ചാബ്

Bരാജസ്ഥാൻ

Cമധ്യപ്രദേശ്

Dനാഗാലാ‌ൻഡ്

Answer:

A. പഞ്ചാബ്

Question: 64

കേരളപത്രിക അച്ചടിച്ച പ്രസ് ഏതാണ് ?

AC M S പ്രസ്

Bവിദ്യാവിലാസം പ്രസ്

Cവെസ്റ്റേൺ സ്റ്റാർ

Dസെന്റ് ജോസഫ് പ്രസ്

Answer:

B. വിദ്യാവിലാസം പ്രസ്

Question: 65

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ചു 2028ഓടുകൂടി ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമാകുന്നത് ?

Aമുംബൈ

Bബെയ്‌ജിങ്‌

Cഡൽഹി

Dകൊൽക്കത്ത

Answer:

C. ഡൽഹി

Question: 66

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ്റെ പ്രഥമ ചെയർമാൻ ആര് ?

Aസൂരജ് ഭാൻ

Bആർ.എൻ പ്രസാദ്

Cകൻവർ സിംഗ്

Dശ്രീ രാംധൻ

Answer:

B. ആർ.എൻ പ്രസാദ്

Question: 67

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി ആര് ?

AA B വാജ്‌പേയി

Bമൊറാർജി ദേശായി

Cലാൽ ബഹദൂർ ശാസ്ത്രി

Dരാജീവ് ഗാന്ധി

Answer:

A. A B വാജ്‌പേയി

Question: 68

ഉത്പാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നൽകിയ സാമ്പത്തിക ശാസ്ത്രഞൻ ആരായിരുന്നു ?

Aആൽഫ്രഡ്‌ മാർഷൽ

Bആഡം സ്മിത്ത്

Cകാൾ മാർക്സ്

Dഡേവിഡ് റിക്കാർഡോ

Answer:

C. കാൾ മാർക്സ്

Question: 69

ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്, ദേശീയ ശാസ്ത്ര ദിനം, ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് എന്നിവ സംഘടിപ്പിക്കുന്ന ദേശീയ സ്ഥാപനം ?

Aനാഷണൽ ഇന്നോവേഷൻ കൗൺസിൽ

Bനാഷണൽ റിസർച്ച് ഡെവലപ്മെൻറ് കോർപ്പറേഷൻ

Cനാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ

Dഇവയൊന്നുമല്ല

Answer:

C. നാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ

Explanation:

നാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ(NCSTC): 🔹 1982ൽ സ്ഥാപിതമായി 🔹 ന്യൂ ഡൽഹിയാണ് സ്ഥാപനം 🔹 രാജ്യത്തെ ജനങ്ങളെ ശാസ്ത്ര-സാങ്കേതിക മേഖലയുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കാനും നൂതനമായ ശാസ്ത്രചിന്തകളെ പ്രചരിപ്പിക്കാനും വേണ്ടി നിലവിൽ വന്ന സ്ഥാപനം. 🔹 ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്, ദേശീയ ശാസ്ത്ര ദിനം, ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് എന്നിവ സംഘടിപ്പിക്കുന്നത് NCSTC യാണ്.

Question: 70

സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Aന്യൂഡൽഹി

Bചെന്നൈ

Cപൂനെ

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Explanation:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ- ജയ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ- ന്യൂഡൽഹി

Question: 71

ചേർത്തെഴുതുക : നെൽ+മണി=?

Aനെനണി

Bനെൽമണി

Cനെന്മണി

Dഇവയൊന്നുമല്ല

Answer:

C. നെന്മണി

Question: 72

വൈറ്റ് ബയോടെക്നോളജി ഏത് ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസമുദ്രവും ജലവും

Bഇൻഡസ്ട്രിയൽ

Cകൃഷി

Dമെഡിക്കൽ

Answer:

B. ഇൻഡസ്ട്രിയൽ

Question: 73

ഇന്ത്യൻ വൈൽഡ് ആക്ട് ഏത് ഷെഡ്യൂളിൽ പെടുന്നു?

Aഒന്നാം ഷെഡ്യൂൾ

Bരണ്ടാം ഷെഡ്യൂൾ

Cമൂന്നാം ഷെഡ്യൂൾ

Dനാലാം ഷെഡ്യൂൾ

Answer:

A. ഒന്നാം ഷെഡ്യൂൾ

Explanation:

ഒന്നും രണ്ടും പട്ടികയിലുള്ളവർക്ക് പരിപൂർണ സംരക്ഷണം നൽകുന്നു

Question: 74

_____________is an international environmental treaty governing actions to combat climate change through adaptation and mitigation efforts directed at control of emission of GreenHouse Gases (GHGs) that cause global warming.

AUnited Nations Framework Convention on Climate Change

BRio Summit

CUNCCD

DBasel Convention

Answer:

A. United Nations Framework Convention on Climate Change

Explanation:

It is an international environmental treaty governing actions to combat climate change through adaptation and mitigation efforts directed at control of emission of GreenHouse Gases (GHGs) that cause global warming. It was adopted in 1992. It came into force in 1994.

Question: 75

സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ആദ്യ വനിത പ്രിൻസിപ്പാൾ ആരായിരുന്നു ?

Aഡോ. കെ ഓമനക്കുട്ടി

Bകലാമണ്ഡലംമ ക്ഷേമാവതി

Cകലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

Dപാറശ്ശാല ബി പൊന്നമ്മാൾ

Answer:

D. പാറശ്ശാല ബി പൊന്നമ്മാൾ

Question: 76

മനുഷ്യ രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത് ?

Aലാക്ടോസ്

Bമാൾട്ടോസ്

Cഫ്രക്ടോസ്

Dഗ്ളൂക്കോസ്

Answer:

D. ഗ്ളൂക്കോസ്

Question: 77

പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതി ഏത്?

Aവയോ മധുരം

Bദ്വനി

Cവയോമിത്രം

Dവയോ അമൃതം

Answer:

A. വയോ മധുരം

Explanation:

കോക്ലിയ ഇമ്പ്ലാൻറ് നടത്തിയവർക്ക് തുടർചികിത്സ ഉറപ്പാക്കുന്നതിനുള്ള കേരള സർക്കാരിൻറെ പദ്ധതി- ധ്വനി

Question: 78

കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായം ഏതാണ് ?

Aകൂടിയാൻ വ്യവസ്ഥ

Bജന്മി സമ്പ്രദായം

Cജമീന്ദാരി

Dമഹൽവാരി

Answer:

B. ജന്മി സമ്പ്രദായം

Question: 79

റിസർവ് ബാങ്കിൻറെ സാമ്പത്തിക വർഷം ജനുവരി - ഡിസംബറിൽ നിന്നും ജൂലൈ - ജൂണിലേക്ക് മാറ്റിയത് ഏത് വർഷം ?

A1940

B1946

C1948

D1950

Answer:

A. 1940

Question: 80

ഭർത്താവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

Aഭാര്യ

Bസ്ത്രീ

Cപെണ്ണ്

Dപുതുപ്പെണ്ണ്

Answer:

A. ഭാര്യ

Question: 81

ചെക്കിന് താഴെ പ്രിന്റ് ചെയ്ത അക്കങ്ങളെ വായിക്കാൻ ബാങ്കുകളിൽ ഉപയോഗിക്കുന്ന സംവിധാനം ?

AOMR

BMICR

COCR

Dലൈറ്റ് പെൻ

Answer:

B. MICR

Question: 82

പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?

Aഗുർദാസ്പൂർ

Bമോഗ

Cമലർക്കോട്ല

Dബഠിംഡാ

Answer:

C. മലർക്കോട്ല

Explanation:

• അഞ്ചുനദികളുടെ നാട് എന്ന് അറിയപ്പെടുന്നത് - പഞ്ചാബ് • ബിയാസ്, രവി, സത്‌ലജ്, ചെനാബ്, ഝലം എന്നിവയാണ് അഞ്ചുനദികൾ.

Question: 83

2021-ൽ വൈറ്റ്ഹൗസിന്റെ സീനിയർ അഡ്വൈസറായി നിയമിതയായ ഇന്ത്യൻ വംശജ ?

Aഅമിത് മെഹ്ത

Bഅമൻദീപ് സിദ്ധു

Cനീര ടണ്ഡൻ

Dവികാസ് ഥാർ

Answer:

C. നീര ടണ്ഡൻ

Question: 84

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു പാളി ?

AA64

BA76

CA23A

DB15

Answer:

B. A76

Explanation:

ഇടുക്കിയോളം വലുപ്പമുള്ള A76 മഞ്ഞുപാളിക്ക് 4320 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി.

Question: 85

2021 മെയ് മാസം അന്തരിച്ച സുന്ദർലാൽ ബഹുഗുണയുമായി ബന്ധമില്ലാത്തത് :

A2006-ൽ പത്മ വിഭൂഷൺ ലഭിച്ചു

Bടെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു

Cചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു

Dഹിമാലയത്തിലെ കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചു

Answer:

A. 2006-ൽ പത്മ വിഭൂഷൺ ലഭിച്ചു

Explanation:

സുന്ദർലാൽ ബഹുഗുണക്ക് 2009-ലാണ് പത്മ വിഭൂഷൺ ലഭിച്ചത്.

Question: 86

കേരളത്തിലെ വൻകിട പദ്ധതികൾക്കായി ഏത് ഉപവകുപ്പിനെയാണ് പ്രത്യേക സ്വതന്ത്ര വകുപ്പായി മാറ്റിയത് ?

Aറെവന്യൂ വകുപ്പ്

Bപൊതുമരാമത്ത് വകുപ്പ്

Cആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്

Dവാണിജ്യ വകുപ്പ്

Answer:

C. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്

Explanation:

സംസ്ഥാനത്തിന്റെ ഭരണക്രമത്തിന്റെ ആധികാരിക രേഖ - റൂൾസ് ഓഫ് ബിസിനസ്

Question: 87

മൊഹാലി അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം ആരുടെ പേരിലാണ് നാമകരണം ചെയ്തത് ?

Aധ്യാൻചന്ദ്

Bസന്ദീപ് സിംഗ്

Cബൽബീർ സിംഗ്

Dധനരാജ് പിള്ള

Answer:

C. ബൽബീർ സിംഗ്

Explanation:

2021-ലാണ് 3 തവണ ഒളിമ്പിക്സ് സ്വർണം നേടിയിട്ടുള്ള ടീമിൽ അംഗവുമായിരുന്ന ബൽബീർ സിംഗിന്റെ പേരിൽ പഞ്ചാബിലെ മൊഹാലിയിലെ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം നാമകരണം ചെയ്തത് .

Question: 88

ദക്ഷിണ പസിഫിക് ദ്വീപരാജ്യമായ സമോവയിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റത് ?

Aഫിയമി നയോമി മതാഫ

Bട്യുലേപ സൈലേലെ മലിയോലിഗോയ്

Cഗുസ്താവിയ ലുയി

Dവെലേഗ സവാലി

Answer:

A. ഫിയമി നയോമി മതാഫ

Explanation:

• ഫിയമി നയോമി മതാഫയുടെ പാർട്ടി - ഫാസ്റ്റ് പാർട്ടി • സമോവയുടെ തലസ്ഥാനം - അപിയ • ന്യൂസീലൻഡിന്റെ അധീനതയിലായിരുന്നസമോവ സ്വതന്ത്ര രാജ്യമായത് - 1962

Question: 89

ലോകത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ഫ്ലോട്ടിങ് ഹൗസുകൾ നിർമിച്ചത് എവിടെ ?

Aവാൻകൂവർ

Bദുബായ്

Cവെനീസ്

Dമലേഷ്യ

Answer:

B. ദുബായ്

Explanation:

◾ യുഎഇ ആസ്ഥാനമായ കപ്പല്‍, ബോട്ട് നിര്‍മാണ കമ്പനിയായ സീഗേറ്റ് ഷിപ്പ്‌യാര്‍ഡാണ് ഫ്‌ളോട്ടിംഗ് ഹൗസ് നിർമിച്ചത്. ◾ നെപ്റ്റിയൂണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

Question: 90

2021- ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം നേടിയത് ?

Aഎം.ടി.വാസുദേവൻ നായർ

Bഡോ. എം ലീലാവതി

Cവൈരമുത്തു

Dപ്രഭാവർമ്മ

Answer:

C. വൈരമുത്തു

Explanation:

🔹 തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനാണ് ഗാനരചിയിതാക്കളിൽ വെച്ച് ഏറ്റവും കൂടുതൽ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയത് (7 എണ്ണം). 🔹 വൈരവുത്തുവിന് 2003 ല്‍ പദ്മശ്രീയും 2014ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചിരുന്നു. 🔹 അഞ്ചാമത് ഒ.എൻ.വി സാഹിത്യ പുരസ്‌കാരമാണ് വൈരമുത്തുവിന് ലഭിച്ചത്. 🔹 പ്രഥമ ഒ.എൻ.വി സഹിത്യ പുരസ്കാരം ലഭിച്ചത് - സുഗതകുമാരി 🔹 2020ൽ പുരസ്കാരം ലഭിച്ചത് - ഡോ. എം ലീലാവതി

Question: 91

2020-ലെ ഈനിയുടെ എനർജി ഫ്രോണ്ടിയർ പുരസ്‌കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ?

Aബാലസുബ്രമണ്യം സുന്ദരം

Bഅമിതാഭ് ജോഷി

Cശ്രീകാന്ത് ശാസ്ത്രി

Dസി.എൻ.ആർ.റാവു

Answer:

D. സി.എൻ.ആർ.റാവു

Explanation:

◾ മനുഷ്യന്റെ ഊർജ ആവശ്യങ്ങൾക്കുള്ള ഏക സ്രോതസായി ഹൈഡ്രജൻ ഊർജത്തെ മാറ്റാനുള്ള അദ്ദേഹത്തിന്റെ ഗവേഷണത്തിനാണ് പുരസ്കാരം ലഭിച്ചത്. ◾ പത്മവിഭൂഷൺ - 1985 ◾ ഊർജ മേഖലയിലെ ഗവേഷണത്തിനുള്ള നൊബേൽ സമ്മാനമെന്ന് അറിയപ്പെടുന്നത് - ഈനി അവാർഡ് ◾ ഇറ്റാലിയൻ എണ്ണക്കമ്പനിയായ ഈനി നൽകുന്ന പുരസ്കാരം ഇറ്റാലിയൻ പ്രസിഡന്റ് സമ്മാനിക്കും. ◾ 5 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

Question: 92

യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?

Aമെയ് 29

Bമെയ് 28

Cമെയ് 21

Dജൂൺ 1

Answer:

A. മെയ് 29

Explanation:

◾ മിഡിൽ ഈസ്റ്റിലെ സമാധാന പരിപാലനത്തിനായി 1948 മെയ് 29ന് സ്ഥാപിതമായ ഒരു സംഘടനയാണ് യുണൈറ്റഡ് നേഷൻസ് ട്രൂസ് സൂപ്പർവിഷൻ ഓർഗനൈസേഷൻ (UNTSO). ◾ 1948ൽ മെയ് 29നാണ് UNTO പ്രവർത്തനം പലസ്തീനിൽ പ്രവർത്തനം ആരംഭിച്ചത്.

Question: 93

രാജ്യത്ത് വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30 വയസിന് താഴെയുള്ള എഴുത്തുകാർക്ക് വേണ്ടി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ പദ്ധതി ?

AYoung India

BYUVA

CAWP

DAYWMP

Answer:

B. YUVA

Explanation:

YUVA എന്നതിന്റെ പൂർണ്ണ രൂപം - Young, Upcoming and Versatile Authors.

Question: 94

1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?

A3

B4

C5

D7

Answer:

C. 5

Question: 95

ഗുഡ്വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് ആര് ?

Aകേശബ് ചന്ദ്രസെൻ

Bദേബേന്ദ്രനാഥ ടാഗോർ

Cരാജാറാം മോഹൻ റോയ്

Dജ്യോതി റാവു ഫുലെ

Answer:

A. കേശബ് ചന്ദ്രസെൻ

Question: 96

രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം ഏത് ?

Aജർമ്മനി

Bജപ്പാൻ

Cഅമേരിക്ക

Dഇറ്റലി

Answer:

C. അമേരിക്ക

Question: 97

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?

Aജോൺ മത്തായി

Bആർ.കെ ഷൺമുഖം ചെട്ടി

Cസി.ഡി ദേശ്‌മുഖ്

Dജെയിംസ് വിൽസൺ

Answer:

D. ജെയിംസ് വിൽസൺ

Question: 98

ഭരണഘടനാ നിർമ്മാണ സഭയിലെ പാഴ്‌സി പ്രതിനിധികളിൽ പെടാത്തത് ആര് ?

Aആർ.കെ സിധ്‌വ

Bഎച്ച്.പി മോദി

Cദാമ്പർസിംഗ് ഗുരുങ്

Dഎം.ആർ മസാനി

Answer:

C. ദാമ്പർസിംഗ് ഗുരുങ്

Question: 99

സംസ്ഥാന ഗവൺമെൻ്റ് പഞ്ചായത്തിനെ പിരിച്ച് വിട്ടാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?

A2 മാസത്തിനകം

B4 മാസത്തിനകം

C6 മാസത്തിനകം

D8 മാസത്തിനകം

Answer:

C. 6 മാസത്തിനകം

Question: 100

ഇന്ത്യയിൽ രണ്ടാമതായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷം ?

A1962

B1971

C1975

D1989

Answer:

B. 1971

Explanation:

1971 ഡിസംബർ 3 ന് ഇന്ത്യാ - പാക് യുദ്ധത്തെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്