Question: 1

അടയാളം എന്ന അർത്ഥം വരുന്ന പദം ?

Aഅഭിജ്ഞാനം

Bഗർഹ്യം

Cഅലാതം

Dഅനലം

Answer:

A. അഭിജ്ഞാനം

Explanation:

ചിഹ്നം , അങ്കം എന്നിവ അടയാളത്തിന്റെ പര്യായ പദങ്ങളാണ്.

Question: 2

ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നത് ?

Aറിച്ചാർഡ് വെല്ലസ്ലി

Bറോബർട്ട് ക്ലൈവ്

Cകഴ്സൺ പ്രഭു

Dകോൺവാലിസ് പ്രഭു

Answer:

B. റോബർട്ട് ക്ലൈവ്

Explanation:

ഇന്ത്യയിൽ മുഗൾ ഭരണത്തിന് തുടക്കം കുറിച്ചത് ബാബർ ചക്രവർത്തിയാണ്, അത് പോലെ പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബിനെ പരാജയപ്പെടുത്തിയാണ് റോബർട്ട് ക്ലൈവ് ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചത്. അത് കൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്ന് റോബർട്ട് ക്ലൈവിനെ അറിയപ്പെടുന്നത്.

Question: 3

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത്?

Aആസ്ട്രേലിയ

Bഅയർലണ്ട്

Cഅമേരിക്ക

Dദക്ഷിണാഫ്രിക്ക

Answer:

D. ദക്ഷിണാഫ്രിക്ക

Question: 4

പൂരിപ്പിക്കുക. 2, 5, 9, 14, 20, _____ ?

A27

B18

C28

D14

Answer:

A. 27

Explanation:

2+3=5 5+4=9 9+5=14 14+6=20 20+7=27

Question: 5

Rano went to the shop to buy a new dress for her as she has _____ her old ones ?

Agrown back of

Bgrown apart of

Cgrown up of

Dgrown out of

Answer:

D. grown out of

Explanation:

become too large to wear (a garment). "blazers that they grew out of"

Question: 6

Drinking and driving do not go together, ______?

Ado they

Bdoes they

Cdid they

Ddon't they

Answer:

A. do they

Question: 7

ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?

A20%

B10%

C30%

D5%

Answer:

A. 20%

Explanation:

വാങ്ങിയ വില = 50 രൂപ
വിറ്റവില = 60 രൂപ
ലാഭ ശതമാനം = 1050×100 \frac {10}{50} \times 100
= 20 %

Question: 8

കല്ലുമാല സമരം നടന്ന വർഷം ?

A1913

B1925

C1915

D1923

Answer:

C. 1915

Question: 9

We should respect and care our customers, because they are _________.

Athe apple of our eyes

Bour bread and butter

Con the nod

Don the skids

Answer:

B. our bread and butter

Question: 10

ചതുരം : സമചതുരം : : ത്രികോണം : ?

Aസമഭുജത്രികോണം

Bന്യൂനതികോണം

Cസമപാർശ്വത്രികോണം

Dമട്ടത്രികോണം

Answer:

A. സമഭുജത്രികോണം

Question: 11

Beggar said to Ramu, "Give some water". The reported form of the above sentence is____________

ABeggar asked Ramu water.

BBeggar requested Ramu to give some water.

CBeggar wanted Ramu to give water.

DBeggar ordered Ramu to give water.

Answer:

B. Beggar requested Ramu to give some water.

Question: 12

ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?

A9:45

B12:15

C8:30

D6:30

Answer:

C. 8:30

Explanation:

ക്ലോക്കിലെ സമയത്തിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം കണ്ടുപിടിക്കാൻ സമയം 11 : 60 നിന്നും കുറച്ചാൽ മതി. 11.60 - 3.30 = 8.30

Question: 13

ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു, തിരിച്ച് മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്ക യാത്രയ്ക്കടുത്ത സമയം എത് മണിക്കുർ ?

A9

B11

C19

D7

Answer:

A. 9

Explanation:

Distance=45x8=360km മടക്ക യാത്രയ്ക്കടുത്ത സമയം=360/40 =9 hrs

Question: 14

The police officer interrogated the accused person. Replace the word "interrogated" with its synonym .

Astopped

Bpunished

Cquestioned

Dtreated

Answer:

C. questioned

Explanation:

interrogated, questioned (ചോദ്യം ചെയ്യുക).

Question: 15

‘High’ എന്ന വാക്ക് കോഡ് ഉപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ ‘Feed’ എന്ന വാക്ക് എങ്ങനെയെഴുതാം ?

A6554

B5443

C5663

D7665

Answer:

B. 5443

Explanation:

F---->6-1=5 E---->5-1=4 D---->4-1=3

Question: 16

എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ :

Aഅന്ധകാരനഴി

Bതമോവേദം

Cപ്രവാസം

Dആരാച്ചാർ

Answer:

C. പ്രവാസം

Question: 17

കേരളത്തിൽ നിലനിന്നിരുന്ന ഒരു പ്രധാന എഴുത്ത് സമ്പ്രദായമായ വട്ടെഴുത്ത് പറയുന്ന മറ്റൊരു പേര്?

Aനാനം മോനം

Bബ്രഹ്മി ലിപി

Cഖരോഷ്ടി

Dകോലെഴുത്ത്

Answer:

A. നാനം മോനം

Question: 18

Shakespeare has written _____ plays.

Amany

Bmuch

Cmore

Dmost

Answer:

A. many

Explanation:

Many ഉപയോഗിക്കുന്നത് count ചെയ്യാൻ പറ്റുന്ന സന്ദർഭത്തിൽ ആണ്.

Question: 19

He failed ____ his best efforts.

Ain addition to

Bowing to

Cin spite of

Dnot mentioning

Answer:

C. in spite of

Question: 20

അന്താരാഷ്ട്ര കുടിയേറ്റ ദിനം ?

Aഡിസംബർ 18

Bഡിസംബർ 21

Cസെപ്റ്റംബർ 6

Dസെപ്റ്റംബർ 20

Answer:

A. ഡിസംബർ 18

Question: 21

താഴെ തന്നിരിക്കുന്നവയിൽ 'സാർവകാലികം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

Aഎല്ലാ കാലത്തേക്കും ഉള്ളത്

Bഎല്ലാ ജനങ്ങളെയും സംബന്ധിക്കുന്നത്

Cഎല്ലായിടത്തും വ്യാപിച്ചിരിക്കുന്നത്

Dകടക്കാൻ ആഗ്രഹിക്കുന്ന ആൾ

Answer:

A. എല്ലാ കാലത്തേക്കും ഉള്ളത്

Question: 22

ശരിയായ വാക്യമേത്?

Aനാളെയോ അഥവാ മറ്റന്നാളോ നമുക്ക് കാണാം

Bനാളെയോ അഥവാ മറ്റന്നാളോ നമ്മൾ കാണും

Cനാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം

Dനാളെയോ മറ്റന്നാളോ നമുക്ക് തമ്മിൽ പരസ്പരം കാണാം

Answer:

C. നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം

Question: 23

2016 ജനുവരി 1-ാം തീയ്യതി വെള്ളിയാഴ്ചയെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ് ?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dബുധൻ

Answer:

C. ചൊവ്വ

Question: 24

I attended the meeting ........... of my company.

Aon behalf

Bacross

Cbeneath

Dover

Answer:

A. on behalf

Explanation:

on behalf =ഇന്ന ആള്‍ക്കുവേണ്ടി,പകരമായി

Question: 25

ശരിയായ പദം കണ്ടെത്തുക

Aപീഠനം

Bപീഡനം

Cപീടനം

Dപീഢനം

Answer:

B. പീഡനം

Question: 26

നിർഭയം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aസഭയം

Bദുഷ്കരം

Cവൈരള്യം

Dചലനം

Answer:

A. സഭയം

Question: 27

വെള്ളം കുടിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aതമാശ പറയുക

Bഏറെ കഷ്ടപ്പെടുക

Cമദ്യപ്പിക്കുക

Dസത്യാവസ്ഥ മറച്ചുപിടിക്കുക

Answer:

B. ഏറെ കഷ്ടപ്പെടുക

Question: 28

Quick! ............... the bus. It's ready to leave.

Aget on

Bget off

Cget in

Dget by

Answer:

A. get on

Explanation:

bus ആണെങ്കിൽ get on എന്നാണ് ഉപയോഗിക്കുക. car ആണെങ്കിൽ get in the car എന്നാണ് ഉപയോഗിക്കുക. കാറിന് മുകളിൽ കയറാൻ പോകുകയാണെങ്കിൽ മാത്രമേ get on the car എന്ന് ഉപയോഗിക്കുക.

Question: 29

It's dark inside. Can you ............ the light, please?

Aswitch by

Bswitch on

Cswitch in

Dswitch into

Answer:

B. switch on

Question: 30

അന്ധന്‍ എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

Aകുരുടന്‍

Bവാത്സല്യം

Cഇതരന്‍

Dഅന്യന്‍

Answer:

A. കുരുടന്‍

Question: 31

(If you would have) resigned the job we would have lost faith in your attitude.Replace the word in bracket from the options given below.

Awill you been

Bif you would be

Cif you had

Dif you would have been

Answer:

C. if you had

Explanation:

ഇവിടെ would have lost എന്ന് sentence ന്റെ രണ്ടാം ഭാഗത്തിൽ കൊടുത്തിരിക്കുന്നതിനാൽ വീണ്ടും would ഉപയോഗിക്കേണ്ടതില്ല.അതിനാൽ if you had എന്ന ഉത്തരം വരുന്നു.

Question: 32

Which of the following is the adjective used in the following sentence : The industrious Japan is admired by the World.

Aadmired

Bindustrious

Cworld

Dby

Answer:

B. industrious

Question: 33

3, 6, 12, 24, .... ശ്രേണിയിലെ അടുത്ത സംഖ്യ ?

A27

B30

C48

D83

Answer:

C. 48

Explanation:

3×2 = 6 6×2 = 12 12×2 = 24 24×2 = 48

Question: 34

ഒറ്റയാനെ തിരഞ്ഞെടുക്കുക :

A17

B19

C21

D23

Answer:

C. 21

Explanation:

17,19,23 are prime numbers.

Question: 35

A യിൽ നിന്ന് രമേശ് നേരെ വടക്കോട്ട് 100 മീറ്റർ നടന്നിട്ട് നേര വലത്തോട്ട് 50 മീറ്റർ ദൂരം പോയി, തുടർന്ന് അയാൾ നേരെ വലത്തോട്ട് 85 മീറ്റർ നടന്നശേഷം വീണ്ടും നേരെ വലത്തോട്ട് 50 മീറ്റർ നടന്നു. ഇപ്പോൾ രമേശ് എത്തിയത് A യിൽ നിന്ന് എത്ര അകലെയാണ്?

A20 മീറ്റർ

B12 മീറ്റർ

C8 മീറ്റർ

D15 മീറ്റർ

Answer:

D. 15 മീറ്റർ

Question: 36

' പഴുത്താൽ വീണുകിട്ടുന്ന അപ്പിളല്ല വിപ്ലവം . അത് വീഴ്ത്തുക തന്നെ വേണം ' ആരുടെ വാക്കുകളാണ് ഇത് ?

Aചെഗുവേര

Bനെപ്പോളിയൻ

Cഭഗത് സിങ്

Dജീൻ-പോൾ മറാട്ട്

Answer:

A. ചെഗുവേര

Question: 37

ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ ' നോട്ട ' ( നൺ ഓഫ് ദി എബവ്‌ ) സംവിധാനം അവതരിപ്പിച്ച വർഷം ഏത്?

A2013

B2014

C2012

D2010

Answer:

A. 2013

Question: 38

51+50+49+ ..... + 21= .....

A1116

B1122

C1128

D1124

Answer:

A. 1116

Explanation:

a=51,d=-1 അവസാന പദം=21 n=((21-51)/-1)+1 =31 Sn=31/2*(2a+30d) =31/2(102-30) =1116

Question: 39

രണ്ട് സംഖ്യകളുടെ ഗുണനഫലം ഫലം 120. ഇത് അവയുടെ വർഗങ്ങളുടെ തുക 289 ആയാൽ സംഖ്യകളുടെ തുക ?

A23

B20

C169

D21

Answer:

A. 23

Explanation:

ab=120 , a^2+b^2=289 ( a+b)^2 = a^2+b^2+2ab , 289+ 2x120 = 529 so a+ b = root of 529 = 23

Question: 40

A എന്നത് D യുടെ അമ്മയാണ് . B യുടെ മകളാണ് C , C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും - B ,A യുടെ സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം

Aഅച്ഛൻ

Bഭർത്താവ്

Cഅമ്മാവൻ

Dമകൻ

Answer:

A. അച്ഛൻ

Explanation:

B< -------- > A -------- > G സഹോദരി ഭർത്താവ് B -------- > C D -------- > A മകൾ 'അമ്മ C -------- > F ഭർത്താവ് അതുകൊണ്ട് D യുടെ അച്ഛനാണ് F

Question: 41

ആരോഹണക്രമത്തിൽ എഴുതുക. 3/4,1/4,1/2

A3/4,1/4,1/2

B1/4,1/2,3/4

C1/2,1/4,3/4

D1/4,3/4,1/2

Answer:

B. 1/4,1/2,3/4

Explanation:

ആരോഹണക്രമം എന്നാൽ സം ഖ്യകളെ ചെറുതിൽനിന്നും വലുതിലേക്കുള്ള ക്രമികരണം. ഇവി ടെ ഭിന്നസംഖ്യകളെ ദശാംശ സംഖ്യകളാക്കിയാൽ 1/2=0.50, 3/4=0.75, 1/4=0.25 1/4,1/2,3/4 എന്ന ക്രമത്തിൽ.

Question: 42

10 : 101 :: 20 : ?

A201

B400

C102

D401

Answer:

D. 401

Explanation:

10:101::20: ? 10:10²+1::20:20²+1 10:101::20:401

Question: 43

ഇന്ത്യയിൽ ആദ്യമായി ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം?

A1947

B1951

C1952

D1971

Answer:

D. 1971

Explanation:

നിയമനിർമ്മാണസഭയുടെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് പിരിച്ചുവിടുമ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പാണ് ഇടക്കാല തിരഞ്ഞെടുപ്പ്

Question: 44

ഡാനി തൻറ ഒരു മാസത്തെ ശമ്പളത്തിൽ നിന്നും 65% ചെലവാക്കിയതിനു ശേഷം 525 രൂപ ബാക്കി വന്നു. എന്നാൽ ഡാനിയുടെ ഒരു മാസത്തെ ശമ്പളം എത്ര?

A2500

B1000

C1250

D1500

Answer:

D. 1500

Explanation:

ഡാനിയുടെ ശമ്പളത്തിൻറ 35% = 525 ie, 35/100 x = 525 x= 1500

Question: 45

If'+' means x, '-' means ÷ , 'x' means'+'then 9x40 - 5 + 2 =

A25

B19.6

C357

D3

Answer:

A. 25

Explanation:

9x40-5+2 =9+40÷5x2 =9+8x2 = 9+16=25

Question: 46

ഒരു ദീർഘചതുരത്തിന്റെ വീതി നീളത്തേക്കാൾ 2 cm കുറവാണ്. അതിന്റെ ചുറ്റളവ് 20 സെ.മീ. ആണെങ്കിൽ വിസ്തീർണം എത ?

A12 ച.സെ. മീ.

B20 ച.സെ.മീ.

C24 ച.സെ.മീ.

D30 ച.സെ.മീ.

Answer:

C. 24 ച.സെ.മീ.

Explanation:

നീളം = x, വീതി= x-2, ചുറ്റളവിൽ =20 2x[നീളം+ വീതി) = 20 2(x+x-2] =20 2(2x-2) =20 2x-2 =10 2x = 10+2 = 12 നീളം = 6 വീതി = 6- 2= 4 വിസ്തീർണം = നീളം x വീതി = 6x4 = 24 ച. സെ.മീ

Question: 47

ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ട് പ്രാവശ്യം ടിക് എന്ന ശബ്ദമുണ്ടാക്കുന്നു. അരമണിക്കൂറിൽ എത്രപ്രാവശ്യം ഈ ശബ്ദമുണ്ടാക്കും?

A7200

B3600

C60

D1

Answer:

B. 3600

Explanation:

അര മണിക്കുർ = 30 മിനിറ്റ് 30 മിനിറ്റ് = 30 x 60 സെക്കൻഡ് ആകെ ടിക് ശബ്ദം = 2 x 30 x 60 = 3600

Question: 48

15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?

A45

B35

C30

D40

Answer:

C. 30

Explanation:

M1D2 = M2 D2 15 x 20 = 10 x D2 D2 = (15 x 20)/10 = 30 ദിവസം

Question: 49

മൂന്നാം ധനകാര്യ കമ്മീഷൻ്റെ ചെയർമാൻ ആരായിരുന്നു ?

AY B ചവാൻ

BA K ചന്ദ

CA C പന്ത്

DC രംഗരാജൻ

Answer:

B. A K ചന്ദ

Question: 50

ആം ആദ്മി പാർട്ടി (AAP ) സ്ഥാപിതമായ വർഷം ഏതാണ് ?

A2012

B2013

C2014

D2010

Answer:

A. 2012

Question: 51

"ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖമെഴുതിയ സാഹിത്യകാരൻ ആര് ?

Aഡബ്ലൂ.എച്ച്. ഓഡൻ

Bഡബ്ലൂ.ബി. യീറ്റ്സ്

Cതോമസ് ഹാർഡി

Dഎസ്ര പൗണ്ട്

Answer:

B. ഡബ്ലൂ.ബി. യീറ്റ്സ്

Question: 52

As you are already here and you can surely do the work. (Convert into simple sentence)

AYou are already here and you can surely do the work

BBeing here already, you can surely do the work

CYou are already here so that you can surely do the work

DYou can surely do the work as you

Answer:

B. Being here already, you can surely do the work

Explanation:

Being, Having എന്നീ പദങ്ങളിൽ തുടങ്ങുന്ന വാക്യങ്ങൾ simple sentence ആയിരിക്കും.

Question: 53

1949 ൽ സ്ഥാപിതമായ ദേശീയ വരുമാന കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആരാണ് ?

Aവി കെ ആർ വി റാവു

BD R ഗാഡ്ഗിൽ

CM വിശ്വേശരയ്യ

DP C മഹലനോബിസ്

Answer:

C. M വിശ്വേശരയ്യ

Question: 54

1977 അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി?

Aവി പി സിങ്

Bസെയിൽ സിംഗ്

Cചരൺസിംഗ്

Dമൊറാർജി ദേശായി

Answer:

D. മൊറാർജി ദേശായി

Question: 55

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?

Aമക്കൾ

Bആശാരിമാർ

Cജനങ്ങൾ

Dബന്ധുക്കൾ

Answer:

B. ആശാരിമാർ

Explanation:

പുല്ലിങ്കം ആണോ സ്ത്രീലിങ്കം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത് , സ്ത്രീപുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനമാണ് അലിംഗ ബഹുവചനം

Question: 56

ചേർത്തെഴുതുക : പര+ഉപകാരം=?

Aപരോപകാരം

Bപരഉപകാരം

Cപരപകാരം

Dഇവയൊന്നുമല്ല

Answer:

A. പരോപകാരം

Question: 57

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ സ്ഥാപിതമായത് എന്ന് ?

A1992

B1977

C1989

D1985

Answer:

A. 1992

Explanation:

1992 ൽ സ്ഥാപിതമായ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ ( നാകോ ) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു വിഭാഗമാണ്.

Question: 58

ലോകാരോഗ്യ സംഘടനയുടെ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ഇന്ത്യ ഗവണ്മെൻറ് സമ്പൂർണ പോളിയോ പ്രതിരോധ പ്രചാരണം ആരംഭിച്ച വർഷം ഏത്?

A1975

B1980

C1995

D1970

Answer:

C. 1995

Explanation:

കൃത്രിമ പ്രതിരോധവൽക്കരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ- വാക്സിനുകൾ

Question: 59

സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?

Aടി വി ഗോപാലകൃഷ്ണൻ

Bടി എൻ കൃഷ്ണൻ

Cബിസ്മില്ല ഖാൻ

Dകുടമാളൂർ ജനാർദ്ദനൻ

Answer:

C. ബിസ്മില്ല ഖാൻ

Question: 60

You_____take care of your parents

Amight

Bshould

Cought to

Dmay

Answer:

C. ought to

Explanation:

Ought to - ഒരു കാര്യം ചെയ്യാനുള്ള ധാർമ്മികമായ ഉത്തരവാദിത്തം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

Question: 61

ദാതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aധാത്രി

Bദാത്രി

Cദാത്ര

Dഡാത്രോ

Answer:

B. ദാത്രി

Question: 62

രാജ്യവ്യാപകമായി 5G സംവിധാനം ആരംഭിച്ച ലോകത്തിലെ ആദ്യ രാജ്യം ഏതാണ് ?

Aചൈന

Bഅമേരിക്ക

Cദക്ഷിണ കൊറിയ

Dഉത്തര കൊറിയ

Answer:

C. ദക്ഷിണ കൊറിയ

Question: 63

ARCNET (Attached Resource Computer NETwork) ഏത് തരം നെറ്റ് വർക്കിന് ഉദാഹരണമാണ് ?

ALAN

BPAN

CWAN

DMAN

Answer:

A. LAN

Question: 64

ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?

ALAN

BPAN

CMAN

DWAN

Answer:

A. LAN

Question: 65

ധാരാളം ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് ഒരേ സമയം ഒരേ സന്ദേശം തന്നെ വിവേചനരഹിതമായി അയക്കുന്നതിനെ _____ എന്ന് വിളിക്കുന്നു .

Aവൈറസ്

Bത്രെട്ട്

Cസ്പാം

Dട്രോജൻ

Answer:

C. സ്പാം

Question: 66

കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളോ കമ്പ്യൂട്ടറോ നശിപ്പിക്കുകയോ കേട്പാട് വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യം ?

Aസൈബർ വാൻഡലിസം

Bഫിഷിങ്

Cസൈബർ ഡിഫമേഷൻ

Dസൈബർ സ്ക്വാർട്ടിങ്

Answer:

A. സൈബർ വാൻഡലിസം

Question: 67

ബാങ്കുകളിലെ കംപ്യൂട്ടറുകളിൽ നടത്തുന്ന സാമ്പത്തിക തട്ടിപ്പാണ് ?

Aസൈബർ വാൻഡലിസം

Bസലാമി അറ്റാക്ക്

Cസൈബർ ഡിഫമേഷൻ സൈബർ സ്ക്വാർട്ടിങ്

Dസൈബർ ഡിഫമേഷൻ സൈബർ സ്ക്വാർട്ടിങ്

Answer:

B. സലാമി അറ്റാക്ക്

Question: 68

മ്യൂസിയം ഓൺ പ്രൈം മിനിസ്റ്റേഴ്സ് ഓഫ് ഇന്ത്യ നിലവിൽ വരുന്ന നഗരം ഏത് ?

Aഗാന്ധിനഗർ

Bകൊൽക്കത്ത

Cമുംബൈ

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Question: 69

1991 ൽ പുതിയ സാമ്പത്തിക നയം അവതരിപ്പിക്കാൻ പ്രേരിപ്പിച്ച ഏറ്റവും അടിയന്തിര പ്രശ്‌നം ഏതായിരുന്നു ?

Aവിദേശനാണ്യ പ്രതിസന്ധി

Bപൊതുമേഖലയുടെ മോശം പ്രകടനം

Cനികുതി വെട്ടിപ്പിലേക്ക് നയിക്കുന്ന ഉയർന്ന നികുതി നിരക്ക്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 70

ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?

Aശക്തികാന്ത ദാസ്

Bശിഖ ശർമ്മ

Cരഘുറാം രാജൻ

Dനൈന ലാൽ കിദ്വായ്

Answer:

A. ശക്തികാന്ത ദാസ്

Question: 71

Most of the people in India live from hand to mouth. The closest meaning to this idiom is:

Aa life of plenty providing for the future

Bwith moderate provision for the future

Cwithout any provision for the future

Dwith some provision for the future

Answer:

C. without any provision for the future

Question: 72

Select the antonym for the word in the sentence. The proposal got the "concurrence" from the UGC within a short period.

Aopposition

Bdisapproval

Cdenunciation

Ddiscourage

Answer:

B. disapproval

Question: 73

' പാണ്ഡവാണി ' എന്ന നൃത്ത രൂപം ഏത് സംസ്ഥാനത്തിന്റേതാണ് ?

Aമധ്യപ്രദേശ്

Bമഹാരാഷ്ട്ര

Cകർണാടക

Dകേരളം

Answer:

A. മധ്യപ്രദേശ്

Question: 74

A: Lyrics help in creating a distinctive narrative, some conventions of which have been carried over from the talkative era.

B: Thus, songs have outlived films in people’s memories.

C: However, songs seem to have acquired a musical grammar of their own, establishing an emotional chord with the listeners.

D: In popular Indian cinema, lyrics are to music what the heart is to the body.

ABCDA

BDBAC

CACBD

DDACB

Answer:

D. DACB

Question: 75

Rearrange the following to form meaningful sentence.

AAttached destroy of become time the curse that you do to not anything can in.

BDo not become attached to anything that can destroy you in the course of time.

CAnything that destroy you in the course of time become do not course attached.

DIn the course of time do not attached of destroy you anything that become can.

Answer:

B. Do not become attached to anything that can destroy you in the course of time.

Question: 76

`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?

Aസുനിൽ ഗവാസ്കർ

Bരവി ശാസ്ത്രി

Cവസീം അക്രം

Dസ്റ്റീവ് വോ

Answer:

D. സ്റ്റീവ് വോ

Question: 77

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?

1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.

3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.

4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.

A1, 2, 4 എന്നിവ

B1, 2, 3 എന്നിവ

C1, 4 എന്നിവ

D2, 4 എന്നിവ

Answer:

B. 1, 2, 3 എന്നിവ

Question: 78

1998 -ലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ടസിനിമാ നടൻ ആര് ?

Aമിഥുൻ ചക്രവർത്തി

Bഅജയ് ദേവഗൺ

Cകമലഹാസൻ

Dറിഥി സെൻ

Answer:

B. അജയ് ദേവഗൺ

Question: 79

______ the panchayat president nor the members attend the meeting.

AEither

BNeither

CBoth Neither of

DNeither of

Answer:

B. Neither

Question: 80

കോവിഡിനു കാരണമായ സാർസ് കോവ് - 2 ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള WHO യുടെ വിദഗ്ധ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ് ?

Aഹീന ഗവിത്

Bബി കെ ഗോയൽ

Cവിജയ് കുമാർ ദാദാ

Dരമൺ ഗംഗാഖേദ്കർ

Answer:

D. രമൺ ഗംഗാഖേദ്കർ

Question: 81

പുനരുപയോഗിക്കാൻ കഴിയുന്ന ISRO യുടെ വിക്ഷേപണ വാഹനം ഏത് ?

AGSLV MK III

BPSLV C 38

CRLV - TD

DGSLV D5

Answer:

C. RLV - TD

Explanation:

RLV - Reusable Launch Vehicle - Technology Demonstrator

Question: 82

He is the finest man _____ ever lived.

Athat

Bwho

Cwhose

Dwhom

Answer:

A. that

Question: 83

കാറ്റിന്റെ ദിശയേയും ഗതിയേയും ബാധിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ആണ് ? 

1) മർദ്ധവ്യത്യാസങ്ങൾ. 

2) കൊറിയോലിസ് ഇഫക്ട്. 

3) ഘർഷണം

താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

A2 ഉം 3 ഉം മാത്രം

B1 ഉം 3 ഉം മാത്രം

C1 ഉം 2 ഉം മാത്രം

D1, 2 & 3

Answer:

D. 1, 2 & 3

Question: 84

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.

1) തീവ്രമായ ഭൂകമ്പ പ്രവർത്തനം ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളിൽ സംഭവിക്കുന്നു

2) ഒത്തുചേരുന്ന ലിത്തോസ്ഫെറിക് പ്ലേറ്റ് അതിരുകളുടെ സമുദ്രഫലകങ്ങൾ സബ്ഡക്ഷന് വിധേയമാവുന്നു. 

മേൽ പറഞ്ഞവയിൽ ശരിയായത് ഏത്/ഏവ ?

A2 മാത്രം

B1 മാത്രം

C1 ഉം 2 ഉം ശരി

D1 ഉം 2 ഉം തെറ്റ്

Answer:

C. 1 ഉം 2 ഉം ശരി

Question: 85

ഇന്ത്യയുടെ ചില പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

(i) സമഗ്ര വളർച്ച

(ii) ദൃതഗതിയിലെ വ്യവസായ വത്ക്കരണം 

(iii) കാർഷിക വികസനം

(iv) ദാരിദ്ര നിർമ്മാർജ്ജനം

A(iii), (ii), (i), (iv)

B(iii), (ii), (iv), (i)

C(ii), (iii), (iv), (i)

D(iii), (iv), (ii), (i)

Answer:

B. (iii), (ii), (iv), (i)

Question: 86

ഇനിപ്പറയുന്ന പ്രസ്താവനകൾ ശരിയായത് തിരഞ്ഞെടുക്കുക ? 

1. സൂര്യന്റെ ഒരു കിരണം  ഭൂമിയിലെത്താൻ ഏകദേശം 8 മിനിറ്റും 20 സെക്കൻഡും എടുക്കും

2. ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം - 1.3 സെക്കന്‍ഡ് 

A1 ശരി

B2 ശരി

C1 , 2 ശരി

Dരണ്ടും ശരിയല്ല

Answer:

C. 1 , 2 ശരി

Explanation:

A ray of light from sun takes around 8 minutes to reach earth. Light from moon takes around only 1.3 seconds to reach earth.

Question: 87

'ഫ്രാൻസ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1.പില്‍ക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങള്‍ക്കും ആവേശം പകര്‍ന്നു

2.യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി

3.രാജ്യമെന്നാല്‍ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു.

4.ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നല്‍കി

A1,2

B1,2,3

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Question: 88

ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?

1.ഏകാധിപത്യം,

2.ധൂര്‍ത്ത്

3.ജനാധിപത്യം

4.ആഡംബര ജീവിതം

A1ഉം 2ഉം മാത്രം

B2 മാത്രം

C3 മാത്രം

D1,2,3,4

Answer:

C. 3 മാത്രം

Question: 89

"ഓംബുഡ്‌സ്മാന്റെ പ്രവർത്തനം അഴിമതി തടയുന്നതിന് പൊതുജനങ്ങൾക്ക് സഹായകമായി മാറുന്നു.ഇതിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക:

1.ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അഴിമതി നടത്തിയാൽ ഓംബുഡ്സ്മാനിൽ പരാതി നൽകാം.

2.ജനങ്ങൾക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏൽപ്പിക്കാൻ സാധ്യമല്ല.

3.പരാതികളിൽ അന്വേഷണം നടത്തി  ശുപാർശ ചെയ്യാൻ ഓംബുഡ്സ്മാന് അധികാരമുണ്ട്.

A1 മാത്രം

B1,2 മാത്രം

C1,3 മാത്രം

D1,2,3 ഇവയെല്ലാം

Answer:

C. 1,3 മാത്രം

Explanation:

ജനങ്ങൾക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏൽപ്പിക്കാം.

Question: 90

പൊതുഭരണത്തിന്റെ പ്രാധാന്യം എന്താണ് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക:

1.ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

2.ജനക്ഷേമം ഉറപ്പാക്കുന്നു.

3.ഗവണ്‍മെന്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നു

4.സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു

A1,2 മാത്രം

B2,3 മാത്രം

C1,2,3 മാത്രം

D1,2.3.4 ഇവയെല്ലാം

Answer:

D. 1,2.3.4 ഇവയെല്ലാം

Question: 91

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

1.ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു.

2.ലോക്പാല്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു

3.ലോകായുക്ത ദേശീയതലത്തില്‍  പ്രവര്‍ത്തിക്കുന്നു

4.പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു

A1,2,3 മാത്രം

B1,4 മാത്രം

C2,3 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

B. 1,4 മാത്രം

Explanation:

ലോക്പാല്‍, ലോകായുക്ത എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ : ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നു. ലോക്പാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്നു ലോകായുക്ത സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു പൊതുപ്രവര്‍ത്തകര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കുന്നു

Question: 92

താഴെ പറയുന്നതിൽ ദാക്ഷായണി വേലായുധനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ? 

i) 1912 ജൂലൈ 4 ന് കൊച്ചിയിൽ ബോൾഗാട്ടി ദ്വീപിൽ ജനിച്ചു 

ii) ഇന്ത്യയിൽ ശാസ്ത്ര ബിരുദം നേടിയ ആദ്യ ദളിത് വനിതകളിൽ ഒരാളാണ് 

iii) 1945 ൽ കൊച്ചി നിയമസഭയിൽ അംഗമായി  

Ai , ii ശരി

Bii , iii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 93

ശരിയായ ജോഡി കണ്ടെത്തുക ? 

i) പാപ്പൻകുട്ടി - വാഗ്ഭടാനന്ദൻ  

ii) കൃഷ്ണൻ നമ്പ്യാതിരി - ആഗമനന്ദ സ്വാമി 

iii) അയ്യപ്പൻ - ചട്ടമ്പി സ്വാമി 

iv) സുബ്ബരായൻ - തൈക്കാട് അയ്യാ 

Ai , ii , iii ശരി

Bii , iii , iv ശരി

Ci , iii , iv ശരി

Dഎല്ലാം ശരി

Answer:

B. ii , iii , iv ശരി

Explanation:

പാപ്പൻകുട്ടി - ശുഭാനന്ദ ഗുരുദേവന്റെ ശരിയായ പേരാണ്

Question: 94

കേരളത്തിലെ നദികളുടെ ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയാണ് - അയിരൂർ പുഴ 

ii) കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - രാമപുരം പുഴ 

iii) രാമപുരം പുഴയുടെ നീളം - 23 കിലോമീറ്റർ 

iv) കിഴോക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി - പാമ്പാർ 

Ai , ii , iv ശരി

Bii , iii , iv ശരി

Ci , ii ശരി

Diii , iv ശരി

Answer:

C. i , ii ശരി

Explanation:

കിഴോക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി - കബനി രാമപുരം പുഴയുടെ നീളം - 19 കിലോമീറ്റർ

Question: 95

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

Ai , iii , iv

Bii , iii , iv

Ci , ii , iii , iv

Diii , iv

Answer:

B. ii , iii , iv

Question: 96

ഇന്ത്യൻ ഭരണഘടനയുടെ 61 -ാം ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) വോട്ടിങ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ചു 

ii) അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1990 

iii) വോട്ടിങ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി - രാജീവ് ഗാന്ധി 

Ai ശരി

Bii , iii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

C. i , iii ശരി

Explanation:

അറുപത്തിയൊന്നാം ഭേദഗതി നടന്ന വർഷം - 1989

Question: 97

 താഴെ പറയുന്നതിൽ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യത എന്താണ് ? 

i) ഇന്ത്യൻ പൗരൻ ആയിരിക്കണം 

ii) ഹൈക്കോടതി ജഡ്ജിയായി 7 വർഷത്തെ പരിചയം 

iii) ഹൈക്കോടതിയിൽ അഭിഭാഷകനായി 10 വർഷത്തെ പരിചയം 

iv) പ്രസിഡന്റിന്റെ അഭിപ്രായത്തിൽ പ്രഗൽഭനായ ഒരു നിയമജ്ഞൻ ആയിരിക്കണം 

Ai , iii , iv ശരി

Bii , iii , iv ശരി

Ci , ii , iii ശരി

Dഎല്ലാം ശരി

Answer:

A. i , iii , iv ശരി

Explanation:

സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യത - ഹൈക്കോടതി ജഡ്ജിയായി 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം

Question: 98

ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) പാർലമെന്റ് നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്തിനുള്ള കോടതിയുടെ അധികാരമാണ്  ജുഡീഷ്യൽ റിവ്യൂ

ii) ജുഡീഷ്യൽ റിവ്യൂ  ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് - അമേരിക്കയിൽ നിന്നാണ് 

iii)  ജുഡീഷ്യൽ റിവ്യൂവിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് - അനുച്ഛേദം 13  

Ai ശരി

Bi , ii ശരി

Ciii ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 99

ശരിയാ ജോഡി കണ്ടെത്തുക ? 

1857 ലെ കലാപസ്ഥലങ്ങളും കലാപം അടിച്ചമർത്തിയ സൈനിക മേധാവികളും .

i) ആര - വില്യം ടൈലർ 

ii) കാൺപൂർ - കോളിൻ കാംപബെൽ 

iii) ലക്നൗ - വില്യം ടൈലർ  

iv) ഡൽഹി - ജോൺ നിക്കോൾസൺ 

Ai , ii , iii ശരി

Bi , ii , iv ശരി

Cii , iii , iv ശരി

Dഎല്ലാ ശരി

Answer:

B. i , ii , iv ശരി

Explanation:

ലക്നൗ - കോളിൻ കാംപബെൽ

Question: 100

താഴെ പറയുന്ന പ്രസ്താവനകളിൽ ഹോളോഗ്രാഫിയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ? 

i) വസ്തുക്കളുടെ ത്രിമാന ചിത്രങ്ങൾ എടുക്കുന്ന സാങ്കേതികവിദ്യ

ii) ഹോളോഗ്രാഫിയുഡെ പിതാവ് എന്നറിയപ്പെടുന്നത് - തിയോഡർ മെയ്‌മാൻ  

iii) ഉപയോഗപ്പെടുത്തിയിരിക്കുന്നു പ്രകാശ പ്രതിഭാസം - ഇന്റർഫെറൻസ് 

Ai ശരി

Bi , ii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

C. i , iii ശരി

Explanation:

ഹോളോഗ്രാഫിയുഡെ പിതാവ് എന്നറിയപ്പെടുന്നത് - ഡെന്നിസ് ഗാബോർ