Question: 1

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പരിധി എത്ര ?

A20

B25

C30

D35

Answer:

D. 35

Question: 2

ദൈവഭൂമിയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത് :

Aജലാലുദ്ദീൻ

Bമുഹമ്മദ് ഗോറി

Cഇൽത്തുമിഷ്

Dബാബർ

Answer:

C. ഇൽത്തുമിഷ്

Question: 3

3,6,11,20,...... ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?

A39

B37

C31

D40

Answer:

B. 37

Explanation:

2^n+n n=1,2,3,4,5 2^5+5=37

Question: 4

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.'' എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?

Aമകൾ

Bസഹോദരി

Cഅമ്മ

Dഅമ്മായി

Answer:

C. അമ്മ

Question: 5

"ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി. അതുരുകും'' -ഏതു മൂലകം കണ്ടുപിടിക്കുന്നതിനു മുൻപ് മെൻഡലേയ്ഫ് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?

Aസോഡിയം

Bഗാലിയം

Cലിഥിയം

Dപൊട്ടാസ്യം

Answer:

B. ഗാലിയം

Question: 6

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എത്ര വയസ്സുവരെ അധികാരത്തിൽ തുടരാം?

A58

B60

C65

D68

Answer:

C. 65

Question: 7

ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?

Aജാതീയതയ്ക്ക് എതിരായി

Bമാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

Cവാട്ടവകാശത്തിനുവേണ്ടി

Dവിദ്യഭ്യാസ അവകാശത്തിനുവേണ്ടി

Answer:

B. മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

Explanation:

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ ക്ഷത്രിയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.

Question: 8

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

A60

B14

C12

D6

Answer:

C. 12

Explanation:

6005000×100\frac {600}{5000} \times 100 = 12 %

Question: 9

13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര?

A44

B24

C22

D18

Answer:

B. 24

Explanation:

x=35+132x = \frac {35 +13}{2}

= 24

Question: 10

(5^4 × 5^3) / 5^7 ?

A1

B58

C25

D5

Answer:

A. 1

Explanation:

a^m x a^n = a^m+n 5^3 x 5^3=5^7 5^7/5^7=1

Question: 11

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?

Aകർണാടക

Bമഹാരാഷ്ട്ര

Cഗുജറാത്ത്

Dപശ്ചിമബംഗാൾ

Answer:

D. പശ്ചിമബംഗാൾ

Question: 12

The man to ....... you should speak is my uncle.

Awhom

Bwho

Cthat

Dwhose

Answer:

A. whom

Explanation:

മനുഷ്യരെക്കുറിച്ച് ഒരു പ്രസ്താവന നടത്താൻ 'whom' ഉപയോഗിക്കുന്നു.ഇത് ഒരു ക്രിയയുടെ ഒബ്ജക്റ്റ് ആയിരിക്കുമ്പോൾ അല്ലെങ്കിൽ ഒരു preposition നു ശേഷം വരുമ്പോൾ 'who' ന്റെ സ്ഥാനത്താണ് ഇത് ഉപയോഗിക്കുന്നത്.

Question: 13

കൈയ്യാമം പിരിച്ചെഴുതുക

Aകൈ + യാമം

Bകൈ +ആമം

Cകൈ+അമം

Dകൈ + യ്യാമം

Answer:

B. കൈ +ആമം

Question: 14

ശരിയായ പദം ഏത് ?

Aമുതലാളിത്വം

Bവങ്കത്വം

Cഅടിമത്തം

Dമഠയത്വം

Answer:

C. അടിമത്തം

Question: 15

ആപാദചൂഡം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ?

Aആകെ

Bസാവധാനം

Cഎല്ലാക്കാലവും

Dകഷ്ടകാലം

Answer:

A. ആകെ

Question: 16

ക്ലോക്കിൽ സമയം 4 മണി. മിനിട്ടു സൂചിയും മണിക്കൂർ സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?

A115

B609

C150

D120

Answer:

D. 120

Explanation:

30H=30x4=120

Question: 17

അടവി എന്ന വാക്കിന്റെ അർത്ഥം ?

Aകാട്

Bഅങ്കം

Cഅടിയവന്‍

Dപാക്ക്

Answer:

A. കാട്

Question: 18

ഉപകാരം എന്ന വാക്കിന്റെ വിപരീതപദം ഏത് ?

Aശീതളം

Bഉപസംഹാരം

Cഅപകാരം

Dഅനൈക്യം

Answer:

C. അപകാരം

Question: 19

The teacher gives us ............. time to prepare before a test.

Alittle

Ba little

Ca few

Dfew

Answer:

B. a little

Explanation:

a little=അൽപ്പം uncountable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'a little' പോസിറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 20

ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിയിൽ സ്ത്രീ ശാക്തീകരണമാണ് മുഖ്യവിഷയമായി എടുത്തിരിക്കുന്നത്. ഇതിന് കാരണം എന്ത് ?

A2001-ലെ വേൾഡ് ബാങ്ക് റിപ്പോർട്ട്

B2001-ലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ

C2001-ലെ ധനകാര്യ രേഖ

Dഐക്യരാഷ്ട്ര സഭയുടെ 2001-ലെ വികസന റിപ്പോർട്ട്

Answer:

B. 2001-ലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ

Question: 21

' നിങ്ങൾ കൃത്യസമയത്ത് എത്തിച്ചേരണം ' - എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം :

AYou should reach at time

BYou should reach on time

CYou should reach in time

DYou should reach off time

Answer:

B. You should reach on time

Question: 22

4 words are given below. One is borrowed from Arabic language. Pick out that word:

ASpice

BAlgebra

CSaheb

DBanana

Answer:

B. Algebra

Question: 23

മലയാളത്തിലെ ആദ്യ ' ഓഡിയോ നോവൽ ' ഏതാണ് ?

Aഇതാണെന്റെ പേര്

Bനൃത്തം

Cകൊച്ചരേത്തി

Dചാവൊലി

Answer:

A. ഇതാണെന്റെ പേര്

Question: 24

25,000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2.5 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും ?

A3,000 രൂപ

B3,750 രൂപ

C600 രൂപ

D2,500 രൂപ

Answer:

B. 3,750 രൂപ

Explanation:

I = P N R P =25000 N = 2.5 R = 6 % I = 25000 x 2.5 x 6100 \frac {6}{100} = 3750 രൂപ

Question: 25

I have never eaten ..... nice mangoes as this.

Afor

Bsuch

Care

Dbe

Answer:

B. such

Question: 26

വിദേശ അറബി വ്യാപാരിയായ സുലൈമാൻ കേരളത്തിലെത്തിയത് ആരുടെ ഭരണകാലത്താണ് ?

Aഇന്ദുകോതവർമ്മൻ

Bസ്ഥാണുരവിവർമ്മൻ

Cഭാസ്കരരവിവർമ്മൻ

Dദരവിവർമ്മൻ

Answer:

B. സ്ഥാണുരവിവർമ്മൻ

Explanation:

ഭാസ്കരരവിവർമ്മന്റെ കാലഘട്ടത്തിലാണ് സുപ്രസിദ്ധമായ തരിസാപ്പള്ളി ശാസനം (ചെപ്പേട്) തയ്യാറാക്കപ്പെട്ടത്.

Question: 27

ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 10:24 ആയാൽ യഥാർത്ഥ സമയം എത്ര ?

A1:36

B1 :37

C1:39

D12

Answer:

A. 1:36

Explanation:

11.60-10.24=1.36

Question: 28

Which part of the following sentence is incorrect ?

AThe film

Bthat I watched yesterday

Cis about a young lady

Dwho was a famous actress

Answer:

C. is about a young lady

Question: 29

1619=1K\frac16 -\frac19 =\frac1K ആയാൽ K യുടെ വിലയെന്ത് ?

A3

B8

C18

D15

Answer:

C. 18

Explanation:

969x6 \frac {9 - 6}{ 9 x 6 } = 354 \frac {3}{ 54 }
k = 543 \frac {54}{3} = 18

Question: 30

മഴവില്ല് : ആകാശം :: മരീചിക : _____

Aസമുദ്രം

Bനദി

Cതടാകം

Dമരുഭൂമി

Answer:

D. മരുഭൂമി

Question: 31

30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?

A1 Km

B1.65 Km

C3 Km

D10 Km

Answer:

A. 1 Km

Explanation:

30* 1/3 =10 Km/hr 6 മിനുട്ടുകൊണ്ട് സഞ്ചരിക്കുന്ന ദൂരം =10 * 6/60=1 Km

Question: 32

രാജു 3 Km തെക്കോട്ടു സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 km സഞ്ചരിച്ചു.പിന്നീട് വലത്തോട്ട് സഞ്ചരിച്ചു 3 km സഞ്ചരിച്ചു . പുറപ്പെട്ട സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര ദൂരെ ആണ് ?

A14 Km

B8 Km

C6 Km

D10 Km

Answer:

D. 10 Km

Explanation:

പുറപ്പെട്ട സ്ഥലത്തു നിന്നും ഉള്ള ദൂരം=square root of (8*8)+(6*6) =square root of 100 =10 Km

Question: 33

2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?

Aതിങ്കൾ

Bചൊവ്വ

Cബുധൻ

Dവ്യാഴം

Answer:

C. ബുധൻ

Explanation:

2000 ഡിസംബർ 11 18 25 =തിങ്കൾ ഡിസംബർ 31= ഞായർ 2001 ജനുവരി 1=തിങ്കൾ 2001 ഡിസംബർ 31 =തിങ്കൾ 2001 ഡിസംബർ 10, 17, 24 =തിങ്കൾ ഡിസംബർ 12 =തിങ്കൾ+ 2= ബുധൻ

Question: 34

YELLOW എന്നതിനെ BVOOLD എന്നും RED എന്നതിനെ IVW എന്നും എഴുതിയാൽ BLACK എന്നത് എങ്ങനെ എഴുതാം

AYOZXP

BYOPZU

CYZOPV

DYOZPX

Answer:

A. YOZXP

Explanation:

ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യപകുതിയിലെ അക്ഷരങ്ങൾ മറ്റേ പകുതിയിലെ റിവേഴ്സ് ഓർഡർ ഇന് തുല്യമായി കോഡ് ചെയ്തിരിക്കുന്നു ABCDEFGHIJKLM ZYXWVUTSRQPO

Question: 35

4 , 7 , 10 , _____ എന്ന സമാന്തര ശ്രേണിയുടെ നൂറ്റി ഒന്നാം പദം എത്ര ?

A301

B260

C208

D304

Answer:

D. 304

Explanation:

ഒന്നാം പദം(A)= 4 പൊതുവ്യത്യാസം(d)=t2-t1=7-4=3 101-)o പദം= a+(n-1)d =4+(101-1)*3 =4+100*3 =304

Question: 36

ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?

A36

B25

C144

D216

Answer:

D. 216

Explanation:

സമചതുരപ്പെട്ടിയുടെ വ്യാപ്തം / സമചതുരക്കട്ടയുടെ വ്യാപ്തം = (30*30*30)/(5*5*5)=216

Question: 37

മണലും സിമൻറും 4:1 എന്ന അംശബന്ധത്തിൽ ചേർത്ത് കോൺക്രീറ്റ് ഉണ്ടാക്കണം. 40 ചാക്ക് സിമൻറിന് എത്ര ചാക്ക് മണൽ ചേർക്കണം ?

A10

B200

C160

D100

Answer:

C. 160

Explanation:

മണലും സിമൻറും 4:1 എന്ന അനുബന്ധത്തിൽ . എന്നാൽ 4 ചാക്ക് മണലിന് 1 ചാക്ക് സിമൻറ് ആയാൽ 40 ചാക്ക് സിമൻറിന്, 40x4=160 ചാക്ക് മണൽ ചേർക്കണം.

Question: 38

A list of verbs is given. select the strong verbs (1) kill, (2) learn, (3) come, (4) want, (5) post (6) begin, (7) work, (8) take, (9) say, (10) write

A(1), (2), (4), (6), (8), (10)

B(3), (6), (8), (9) ,(10)

C(2), (4), (6), (8), (9)

D(1), (3), (5), (9), (10)

Answer:

B. (3), (6), (8), (9) ,(10)

Explanation:

In this option, verbs given are come' begin', 'take'. 'write - To make the past forms of these verbs, a spelling is to be changed (they are underlined). By the change, we get began, came, took, wrote etc. There is no need of an additional use of ed'. These verbs are called strong verbs, the other verbs are known as weak verbs.

Question: 39

If ÷ means x, x means +, + means - and - means ÷ , Find the value of 16x3+5-2÷ 4= .....

A9

B10

C19

Dnone of these

Answer:

A. 9

Question: 40

ടാർസസ് എന്ന എല്ല് കാണപ്പെടുന്നത് എവിടെ?

Aകാലിലെ മുട്ടുചിരട്ടയ്ക്ക് താഴെ

Bകാൽപാദത്തിൽ

Cമൂക്ക്

Dചെവി

Answer:

B. കാൽപാദത്തിൽ

Explanation:

  • ടിബിയ, ഫിബുല എന്നീ അസ്ഥികൾക്ക് താഴെയായി കാൽപാദത്തിൽ കാണപ്പെടുന്ന 7 അസ്ഥികളുടെ കൂട്ടത്തെയാണ് ടാർസസ് എന്ന് വിളിക്കുന്നത്.

Question: 41

ദി സാത്താനിക് വേഴ്സസ് ആരുടെ കൃതിയാണ്?

Aവിക്രം സേത്

Bസൽമാൻ റുഷ്ദി

Cഅരുന്ധതി റോയ്

Dഅരവിന്ദ് അഡിഗ

Answer:

B. സൽമാൻ റുഷ്ദി

Explanation:

സൽമാൻ റുഷ്ദിക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത കൃതി-The midnight's children

Question: 42

ഒറ്റയാൻ ഏത്?

APRT

BHJL

CKMN

DBDF

Answer:

C. KMN

Question: 43

ലോക ഭക്ഷ്യ സുരക്ഷാദിനമായി ആചരിക്കുന്ന ദിവസമേത്?

Aസെപ്റ്റംബർ 12

Bഏപ്രിൽ 25

Cജൂൺ 7

Dജൂൺ 2

Answer:

C. ജൂൺ 7

Explanation:

  • ഭക്ഷ്യവസ്തുക്കളില്‍ നിന്നുണ്ടാകുന്ന രോഗങ്ങള്‍ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് എല്ലാ വര്‍ഷവും ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായിആചരിക്കുന്നത്.
  • 2018 മുതലാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
  • ''സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം'' എന്നതാണ് 2022ലെ ലോക ഭക്ഷ്യാ സുരക്ഷാ ദിനത്തിന്റെ പ്രമേയം".

Question: 44

മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ആദ്യമായി നേടിയത് ?

Aസത്യന്‍

Bഭരത് ഗോപി

CP. J ആന്റണി

Dപ്രേം നസീര്‍

Answer:

A. സത്യന്‍

Question: 45

ശരിയായത് തിരഞ്ഞെടുക്കുക

Aനല്ലയിനം ഇറച്ചി കോഴികൾ വിൽക്കപ്പെടും

Bനല്ലയിനം ഇറച്ചി കോഴി വിൽക്കപ്പെടും

Cനല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും

Dനല്ലയിനം ഇറച്ചിക്കോഴികൾ വിൽക്കും

Answer:

C. നല്ലയിനം ഇറച്ചിക്കോഴികളെ വിൽക്കും

Question: 46

സെന്റ് കിറ്റ്സ് അഴിമതി കേസ് ഏത് പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു?

Aനരസിംഹറാവു

Bമൻമോഹൻ സിംഗ്

Cഎ ബി വാജ്പേയി

Dവി പി സിങ്

Answer:

A. നരസിംഹറാവു

Question: 47

ഏഷ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ്‌ സ്ഥാപിച്ചത് ആരാണ് ?

Aസബീർ ഭാട്ടിയ

Bസുഹാസ് ചക്മ

CV M തർക്കുണ്ടെ

Dസലിൽ ഷെട്ടി

Answer:

B. സുഹാസ് ചക്മ

Question: 48

താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?

Aമക്കൾ

Bആശാരിമാർ

Cജനങ്ങൾ

Dബന്ധുക്കൾ

Answer:

B. ആശാരിമാർ

Explanation:

പുല്ലിങ്കം ആണോ സ്ത്രീലിങ്കം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത് , സ്ത്രീപുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനമാണ് അലിംഗ ബഹുവചനം

Question: 49

ചേർത്തെഴുതുക : ലോക+ഏകശില്പി=?

Aലോകഏകശില്പി

Bലോകൈകശില്പി

Cലോകകശില്പി

Dഇവയൊന്നുമല്ല

Answer:

B. ലോകൈകശില്പി

Question: 50

എന്തിന്റെ സ്മരണാർത്ഥമാണ് ഫ്രാൻസ് സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനിച്ചത്?

Aഅമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികം

Bഅമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ അഞ്ചാം വാർഷികം

Cഅമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനന്റെ എഴുപതാം വാർഷികം

Dഅമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ മുപ്പതാം വാർഷികം

Answer:

A. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികം

Question: 51

സുപ്രീം കോടതിയുടെ ആസ്ഥാനം ഡൽഹി ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ എവിടെവെച്ചും ചീഫ് ജസ്റ്റിസിന് സിറ്റിംഗ് നടത്താമെന്നും പറയുന്ന ആർട്ടിക്കിൾ ?

Aആർട്ടിക്കിൾ 124

Bആർട്ടിക്കിൾ 124(3)

Cആർട്ടിക്കിൾ 128

Dആർട്ടിക്കിൾ 130

Answer:

D. ആർട്ടിക്കിൾ 130

Question: 52

1964 ൽ കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം രൂപവൽക്കരിച്ച പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?

Aകമ്മിറ്റി ഓൺ ഫിനാൻസ്

Bകമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്

Cഎസ്റ്റിമേറ്റ്സ് കമ്മിറ്റി

Dപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Answer:

B. കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്

Question: 53

1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?

Aസെൻഗുപ്ത

Bബി.ജി.ഹൊർനിമാൻ

Cസാമുവൽ ആറോൺ

Dസരോജിനി നായിഡു

Answer:

A. സെൻഗുപ്ത

Question: 54

I was ________ living there when I was a boy.

Amight

Bused to

Cought to

Dneed

Answer:

B. used to

Explanation:

'used to' ന് ശേഷം 'root form of verb' ആണ് വരേണ്ടത് എന്നാൽ 'used to' ന് മുൻപ് ഏതെങ്കിലും 'Be' form വരികയാണെങ്കിൽ used to ന് ശേഷം verb + ing വരണം

Question: 55

മെഹാവോ തടാകം, നംസായി സുവർണ പഗോഡ മൊണാസ്റ്ററി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bഅരുണാചൽ പ്രദേശ്

Cസിക്കിം

Dഉത്തരാഖണ്ഡ്

Answer:

B. അരുണാചൽ പ്രദേശ്

Question: 56

പക്ഷി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aഭക്ഷിണ

Bപക്ഷിണി

Cപക്ഷേണോ

Dഭക്ഷണ

Answer:

B. പക്ഷിണി

Question: 57

ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?

A1994 ഓഗസ്റ്റ് 3

B1994 സെപ്റ്റംബർ 3

C1994 ഒക്ടോബർ 3

D1994 ഡിസംബർ 3

Answer:

A. 1994 ഓഗസ്റ്റ് 3

Question: 58

A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര?

A21 ദിവസം

B16 ദിവസം

C14 ദിവസം

D9 ദിവസം

Answer:

D. 9 ദിവസം

Explanation:

ജോലി 36 ആണെങ്കിൽ a , b , c യുടെ ഒരു ദിവസത്തെ ജോലി = 9 . a യുടെ ഒരു ദിവസത്തെ ജോലി = 3 . b യുടെ ഒരു ദിവസത്തെ ജോലി = 2 . c യുടെ ഒരു ദിവസത്തെ ജോലി = 9 - ( 3+2 ) = 4 c ജോലി പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 36 ÷ 4 = 9 ദിവസം

Question: 59

Synonym of 'commence is________

Ato end

Bto run

Cto begin

Dto tell

Answer:

C. to begin

Question: 60

' പാനിയേലി പോരു ' വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aഎറണാകുളം

Bപാലക്കാട്

Cതൃശ്ശൂർ

Dമലപ്പുറം

Answer:

A. എറണാകുളം

Question: 61

അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ റോക്കറ്റ് എൻജിൻ ?

Aകർമ്മ

Bവ്യോമ

Cവിക്ര

Dവികാസ്

Answer:

D. വികാസ്

Question: 62

black | she | lovely | is | woman |British | a (order it)

ABritish lovely black is a woman

BShe is a lovely black British woman

CShe is a black lovely British woman

Dshe is a British lovely black woman

Answer:

B. She is a lovely black British woman

Question: 63

avoid | and | plastic |save | earth | our | Please (order it)

AAvoid Please plastic and save our earth

BAvoid plastic save our earth and please

CPlease plastic avoid and save our earth

DPlease, avoid plastic and save our earth

Answer:

D. Please, avoid plastic and save our earth

Question: 64

കൂത്തിന് നങ്ങ്യാർ കൊട്ടുന്ന വാദ്യം ഏതാണ് ?

Aമിഴാവ്

Bചേങ്കില

Cകുഴൽ

Dകുഴിത്താളം

Answer:

D. കുഴിത്താളം

Question: 65

അനിമേഷനുകളും ഗെയിമുകളും കാർട്ടൂണുകളും എളുപ്പത്തിൽ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് ?

Aസ്ക്രാച്ച്

Bവോങ്ക്

Cലോക്കോ

Dഅരിസ്റ്റോ

Answer:

A. സ്ക്രാച്ച്

Question: 66

എഡ്സാക് (EDSAC) ന്റെ പൂർണരൂപം എന്താണ് ?

Aഇലക്ട്രോണിക് ഡിജിറ്റൽ സ്റ്റോറേജ് ഓട്ടോമാറ്റിക് കാൽക്കുലേറ്റർ

Bഇലക്ട്രോണിക് ഡാറ്റ സ്റ്റോറേജ് ഓട്ടോമാറ്റിക് കാൽക്കുലേറ്റർ

Cഇലക്ട്രോണിക് ഡിലെ സ്റ്റോറേജ് ഓട്ടോമാറ്റിക് കാൽക്കുലേറ്റർ

Dഇലക്ട്രോണിക് ഡിജിറ്റൽ സ്റ്റോറേജ് ഓട്ടോമാറ്റിക് കംപ്യൂട്ടിങ്ങ്

Answer:

C. ഇലക്ട്രോണിക് ഡിലെ സ്റ്റോറേജ് ഓട്ടോമാറ്റിക് കാൽക്കുലേറ്റർ

Question: 67

മനുഷ്യനെ പോലെ പേശി, അസ്ഥിവ്യൂഹം എന്നിവ ചലിപ്പിക്കാനും വിയർപ്പു ഉൽപാദിപ്പിക്കാൻ കഴിവുള്ളതുമായ റോബോട്ട് ഏതാണ് ?

Aകെൻഗോരോ

Bഅസിമോ

Cമാസിഞ്ചർ

DQRIO

Answer:

A. കെൻഗോരോ

Question: 68

വിൽബർ എന്നത് ഏത് സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ് ?

Aജിമ്പ്

Bഅഡോബ്

Cസ്ക്രാച്ച്

Dസ്ക്രീൽ

Answer:

A. ജിമ്പ്

Question: 69

.tiff ഏത് തരം ഫയൽ എക്സൻഷൻ ആണ് ?

Aശബ്ദ ഫയൽ

Bവീഡിയോ ഫയൽ

Cചിത്രഫയൽ

Dപ്രസന്റേഷൻ ഫയൽ

Answer:

C. ചിത്രഫയൽ

Question: 70

കുട്ടികൾക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ അഡ്വാൻസ് പേഴ്സണൽ റോബോട്ട് ഏത് ?

Aമാനവ്

Bമിത്ര

Cകെമ്പ

Dമികോ 2

Answer:

D. മികോ 2

Question: 71

Will those happy days be ever forgotten by me ?(Change the voice)

AWill I ever forget those happy days ?

BWould I ever forget those happy days ?

CShall I ever forget those happy days ?

DEver shall I forget those happy days ?

Answer:

A. Will I ever forget those happy days ?

Question: 72

Kerala is the most literate state in India.(Change into positive degree)

AMost states are more literate than Kerala.

BNo other state in India is as literate as Kerala.

CFew other states are as literate as Kerala.

DMost states are as literate as Kerala.

Answer:

B. No other state in India is as literate as Kerala.

Question: 73

The idiom"A cock and bull story" means:

AA real incident

BA story in which cock and bull are the characters

CSomething dangerous

DA story that cannot be believed

Answer:

D. A story that cannot be believed

Question: 74

' ഗാഡ്‌ഗിൽ മോഡൽ ' നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി ഏത് ?

Aമൂന്നാം പഞ്ചവത്സര പദ്ധതി

Bനാലാം പഞ്ചവത്സര പദ്ധതി

Cഏഴാം പഞ്ചവത്സര പദ്ധതി

Dഎട്ടാം പഞ്ചവത്സര പദ്ധതി

Answer:

B. നാലാം പഞ്ചവത്സര പദ്ധതി

Question: 75

Rearrange the following to form meaningful sentence.

ARespect your greed beauty into transform.

BBeauty into greed your respect transform.

CTransform into greed for beauty respect your.

DTransform your greed into respect for beauty.

Answer:

D. Transform your greed into respect for beauty.

Question: 76

മരിയാന ട്രഞ്ചും മെഗലഡൺ എന്ന ജീവിയെയും ആസ്‌പദമാക്കി ' Meg ' എന്ന പുസ്തകമെഴുതിയതാര് ?

Aറിച്ചാർഡ് ഹസിൽ

Bജോസഫ് കോൺറാഡ്

Cവില്യം വുഡ്‌സ്

Dസ്റ്റീവ് ആൾട്ടൻ

Answer:

D. സ്റ്റീവ് ആൾട്ടൻ

Question: 77

ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി ലാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?

A1830

B1834

C1850

D1888

Answer:

B. 1834

Question: 78

' വാൻ തടാകം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aതുർക്കി

Bഇറാൻ

Cറഷ്യ

Dകാനഡ

Answer:

A. തുർക്കി

Question: 79

വാട്ട്സ്ആപ്പിന് പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?

Aജെംസ്

Bജിംസ്

Cജോർ

Dബിൻ

Answer:

B. ജിംസ്

Question: 80

GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?

Aകെ എൻ ബാലഗോപാൽ

Bബസവരാജ് ബൊമ്മെ

Cതർകിഷോർ പ്രസാദ്

Dമനീഷ് സിസോദിയ

Answer:

B. ബസവരാജ് ബൊമ്മെ

Question: 81

His hometown is located in the north to ___ tropic of cancer.

Aa

Bthe

Can

DNo article

Answer:

B. the

Question: 82

____ Australian Open is managed by Tennis Australia.

AThe

BA

CAn

DNo article

Answer:

A. The

Question: 83

`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?

Aസുനിൽ ഗവാസ്കർ

Bരവി ശാസ്ത്രി

Cവസീം അക്രം

Dസ്റ്റീവ് വോ

Answer:

D. സ്റ്റീവ് വോ

Question: 84

Both the twins ____ attending their graduation ceremony.

Ais

Bare

Chas

DNone of the above

Answer:

B. are

Explanation:

one or more, one or two, more than two, a number of, a large number of . a small number of , a good number of , a great number of , a good many, a great many, the majority of, a minority of , both, few , several , many എന്നിവക്ക് ശേഷം plural noun ഉം plural verb ഉം ഉപയോഗിക്കണം .

Question: 85

Great pains ____ been taken to repair the engine perfectly

Ahas

Bwas

Cwere

Dhave

Answer:

D. have

Question: 86

മൗലീക അവകാശങ്ങൾ:

(i) ന്യായീകരിക്കാവുന്നവ

(ii) സമ്പൂർണ്ണമായവ

(iii) നെഗറ്റീവോ പോസിറ്റീവോ ആകാം

(iv) ഭേദഗതി വരുത്താവുന്നവ

Aഎല്ലാം ശരിയാണ്

B(ii) മാത്രം തെറ്റാണ്

C(ii) ഉം (iv) ഉം തെറ്റാണ്

D(i) മാത്രം ശരിയാണ്

Answer:

B. (ii) മാത്രം തെറ്റാണ്

Question: 87

1975 ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതിനേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ? 

(i) ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത്. 

(ii) അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും, ഫെഡറൽ വ്യവസ്ഥകളും, പൗരാവകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു.

(iii) ഉത്തരവുകളുടേയും, നിയമങ്ങളുടേയും ഭരണഘടനാ ഭേദഗതികളുടേയും പരമ്പരകൾ എക്സി ക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറച്ചു.

A(i) ഉം (ii) ഉം മാത്രം

B(i) ഉം (iii) ഉം മാത്രം

C(ii) ഉം (iii) ഉം മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)

Question: 88

ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെന്റ് ആക്ട് (FRBMA - 2003) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത് ?

(i) ധനക്കമ്മി GDP യുടെ 5% ആയി കുറയ്ക്കണം.

(ii) റവന്യൂകമ്മി പൂർണ്ണമായി ഇല്ലാതാക്കണം.

(iii) സാമ്പത്തിക പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണം.

A(i) ഉം (ii) ഉം മാത്രം.

B(ii) ഉം (iii) ഉം മാത്രം

C(i) ഉം (iii) ഉം മാത്രം

Dമുകളിൽ പറഞ്ഞത് എല്ലാം (i, ii and iii)

Answer:

B. (ii) ഉം (iii) ഉം മാത്രം

Question: 89

മേഘാവൃതമായ ദിവസങ്ങളില്‍ താരതമ്യേന ഉയര്‍ന്ന അന്തരീക്ഷതാപം അനുഭവപ്പെടുന്നതെന്തു കൊണ്ട്?ഇതിനെ അടിസ്ഥാനപ്പെടുത്തി താഴെപ്പറയുന്നവയിൽ ഒന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.അന്തരീക്ഷത്തിലെ നീരാവിയും മേഘങ്ങളും ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നു.

2.ഇത് ഭൗമവികിരണത്തെ തടയുകുയം ആഗിരണം ചെയ്യുകയും ചെയ്യുന്നതിനാല്‍ ഭൂമിയോടടുത്ത് കൂടുതല്‍ താപം നിലനില്‍ക്കുന്നു.A1

B2

C1,2

Dഇവയൊന്നുമല്ല

Answer:

C. 1,2

Question: 90

സാമ്രാജ്യത്വശക്തികള്‍ കോളനികളെ ചൂഷണം ചെയ്യുന്നതിന് ഉപയോഗപ്പെടുത്തിയ ഘടകങ്ങൾ ഏതെല്ലാം?

1.നിയമവ്യവസ്ഥ

2.ഭരണസംവിധാനം

3.സൈനിക ശക്തി

4.സാംസ്ക്കാരിക മേഖല

A1,2 മാത്രം

B2,3 മാത്രം

C1,2,3 മാത്രം

D12,3,4 ഇവയെല്ലാം

Answer:

C. 1,2,3 മാത്രം

Question: 91

കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?

1.തൊഴിലാളികളുടെ കുറഞ്ഞ കൂലി

2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത

3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം

4.കുറഞ്ഞ ചെലവ്

A1,2 മാത്രം

B1,3 മാത്രം

C1,2,4 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

C. 1,2,4 മാത്രം

Question: 92

പൊതുഭരണ സംവിധാനത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുക.:

1.ഭരണനിര്‍വഹണത്തില്‍ സഹായിക്കുന്നു

2.ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നു

3.ഗവണ്‍മെന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു

4.ജനപ്രതിനിധികള്‍, മന്ത്രിമാര്‍ എന്നിവരിൽ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നു.

A1,2 മാത്രം

B1,3 മാത്രം

C1,2,3 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

C. 1,2,3 മാത്രം

Explanation:

പൊതുഭരണ സംവിധാനത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക്: ഭരണനിര്‍വഹണത്തില്‍ സഹായിക്കുന്നു ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നു ഗവണ്‍മെന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു ജനപ്രതിനിധികള്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നു ശാസ്ത്രീയമായി മനുഷ്യവിഭവശേഷി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.

Question: 93

ഏതൊക്കെ സാഹചര്യങ്ങളിലാണ് നമുക്ക് ഓംബുഡ്സ്മാനില്‍ പരാതി ബോധിപ്പിക്കുവാന്‍ കഴിയുക ?

1.അഴിമതി

2.സ്വജനപക്ഷപാതം

3.ധനദുര്‍വിനിയോഗം

4.ബാങ്കിങ് രംഗത്തെ തര്‍ക്കങ്ങള്‍

A1,2 മാത്രം

B2,3 മാത്രം

C1,3,4 മാത്രം

D1,2,3,4 ഇവയെല്ലാം

Answer:

D. 1,2,3,4 ഇവയെല്ലാം

Question: 94

If I had known you were in hospital, _____________.

AI would come to see you

BI will come to see you

CI would have came to see you

DI would have come to see you

Answer:

D. I would have come to see you

Question: 95

If you had gone there, you _________ the clear picture of the accident.

Ashould get

Bshould have got

Chave got

Dget

Answer:

B. should have got

Explanation:

If നു ശേഷം had + v3 വന്നാൽ, If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ would/should/could/might + have + v3 ഉപയോഗിക്കണം . ഇവിടെ if + sub + had + gone(v3) വന്നത്കൊണ്ട് comma ക്കു ശേഷം should have +V3 (got) ഉപയോഗിക്കണം .

Question: 96

താഴെ പറയുന്നതിൽ മൂർക്കോത്ത് കുമാരനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) വടക്കേ മലബാറിലെ മൂർക്കോത്ത് കുടുംബത്തിൽ 1874 ൽ ജനിച്ചു 

ii) ശ്രീനാരായണ ഗുരു പ്രതിമ തലശേരി ജഗന്നാഥക്ഷേത്രത്തിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തു 

iii) ഗജകേസരി , കേരള ചിന്താമണി എന്നി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട് 

Ai , ii ശരി

Bi , iii ശരി

Cii , iii ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Question: 97

ശരിയായ ജോഡി കണ്ടെത്തുക ? ആത്മകഥയും രചിച്ചവരും 

i) എന്റെ ജീവിതകഥ - എ കെ ഗോപാലൻ 

ii) ആത്മകഥ - അന്ന ചാണ്ടി 

iii) കനലെരിയും കാലം - അക്കാമ്മ ചെറിയാൻ 

iv) കഴിഞ്ഞകാലം - കെ പി കേശവ മേനോൻ 

Ai , ii , iii ശരി

Bi , ii , iv ശരി

Cii , iii , iv ശരി

Dii , iv ശരി

Answer:

B. i , ii , iv ശരി

Explanation:

' കനലെരിയും കാലം ' എന്ന ആത്മകഥ എഴുതിയത് - കൂത്താട്ടുകുളം മേരി

Question: 98

കേരളത്തിലെ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ വ്യവസായത്തിന്റെ 25 % കേന്ദ്രികരിച്ചിരിക്കുന്നത് പെരിയാരിന്റെ തീരത്താണ് 

ii) അഗസ്ത്യമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നെയ്യാറാണ് കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി 

iii) വയനാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂർ  എന്നി ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നു 

Ai , ii ശരി

Bii , iii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

A. i , ii ശരി

Explanation:

വയനാട് , മലപ്പുറം , കോഴിക്കോട് എന്നി ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നു

Question: 99

താഴെ പറയുന്നതിൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ലാത്ത സംസ്ഥാനം ഏതാണ് ? 

i) പശ്ചിമബംഗാൾ 

ii) തെലങ്കാന 

iii) കർണാടക

iv) രാജസ്ഥാൻ 

Ai , iv

Bi , ii , iii

Cii , iv

Diii , iv

Answer:

A. i , iv

Question: 100

ശരിയായ ജോഡി കണ്ടെത്തുക ? 

ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ 

i) ബ്രിട്ടീഷ് രാജാവ് - ജോർജ് - V

ii) ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലെമെന്റ് അറ്റ്ലി 

iii) ഇന്ത്യൻ വൈസ്രോയി - മൗണ്ട് ബാറ്റൺ 

iv) കോൺഗ്രസ് പ്രസിഡന്റ് - പട്ടാമ്പി സീതാരാമയ്യ 

Ai , ii , iii ശരി

Bii , iii , iv ശരി

Cii , iii ശരി

Dഎല്ലാം ശരിയാണ്

Answer:

C. ii , iii ശരി

Explanation:

ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ ബ്രിട്ടീഷ് രാജാവ് - ജോർജ് - VI ഇന്ത്യ സ്വാതന്ത്രം നേടുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് - ജെ ബി കൃപലാനി