Question: 1

ആഗോളതലത്തിൽ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സന്നദ്ധസംഘട ഏത്?

Aപീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വേള്‍ഡ് വിഷന്‍

Bപീപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്

Cഏഷ്യാവാച്ച്

Dപീപ്പീള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ്

Answer:

C. ഏഷ്യാവാച്ച്

Question: 2

ഇന്ത്യയുടെ ആദ്യത്തെ Pico സാറ്റലൈറ്റ് ?

AHamsat

BAnusat

CStudsat

DGsat-4

Answer:

C. Studsat

Explanation:

100 ഗ്രാം മുതൽ 1 കിലോ വരെ ഭാരമുള്ള സാറ്റെലൈറ്റുകൾക്ക് പറയുന്ന പേരാണ് Pico സാറ്റലൈറ്റ്. കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ഏഴ് എഞ്ചിനീയറിംഗ് കോളേജുകൾ ചേർന്നാണ് സ്റ്റുഡ്സാറ്റ് (studsat) എന്ന സാറ്റലൈറ്റ് നിർമ്മിച്ചത്. ISRO യുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി നിർമ്മിച്ച ആദ്യത്തെ ഉപഗ്രഹമാണ് അനുസാറ്റ്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ക്രോമെപ്പെട്ടിലെ അണ്ണാസർവ്വകലാശാലയും കൂടിയാണ് അനുസാറ്റ് നിർമിച്ചത്. 100 ഗ്രാമിൽ താഴെയുള്ള സാറ്റെലൈറ്റുകൾക്കു പറയുന്ന പേരാണ് ഫെംറ്റോ സാറ്റലൈറ്റ് (femtosatellite).

Question: 3

1, 4, 9, 16, എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

A27

B29

C25

D23

Answer:

C. 25

Explanation:

1²,2²,3²,4²,5²

Question: 4

3, 6, 11, 20, ... ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?

A39

B37

C31

D40

Answer:

B. 37

Explanation:

2 * 1 + 1 = 3 2 * 3 + (1–1) = 6 2 * 6 + (1–1–1) = 11 2 * 11 + (1–1–1–1) = 20 2 * 20 + (1–1–1–1–1) = 37

Question: 5

Combine the following sentences into a complex sentence "He shot an arrow. The arrow fell on the rooftop."

AHe shot an arrow and it fell on the rooftop

BHe shot an arrow, but it fell on the rooftop

CThe arrow he shot fell on the rooftop

DThe arrow that fell on the rooftop has been shot by him

Answer:

C. The arrow he shot fell on the rooftop

Question: 6

മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ഭാഗം ഏത്?

Aഭാഗം മൂന്ന്

Bഭാഗം രണ്ട്

Cഭാഗം നാല്

Dഭാഗം നാല് എ

Answer:

A. ഭാഗം മൂന്ന്

Question: 7

ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?

A9:45

B12:15

C8:30

D6:30

Answer:

C. 8:30

Explanation:

ക്ലോക്കിലെ സമയത്തിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം കണ്ടുപിടിക്കാൻ സമയം 11 : 60 നിന്നും കുറച്ചാൽ മതി. 11.60 - 3.30 = 8.30

Question: 8

2012 ജനുവരി 1 ഞായറാഴ്ച ആയാൽ 2013 ൽ റിപ്പബ്ലിക് ദിനം ഏത് ആഴ്ചയായിരിക്കും? .

Aശനിയാഴ്ച

Bഞായറാഴ്ച

Cവ്യാഴാഴ്ച

Dവെള്ളിയാഴ്ച

Answer:

A. ശനിയാഴ്ച

Explanation:

2012 ജനുവരി 1 ഞായറാഴ്ച(leap year) 2013 ജനുവരി 1 ചൊവ്വാഴ്ച ജനുവരി 8,15,22--->ചൊവ്വാഴ്ച 26--->ശനിയാഴ്ച

Question: 9

The opposite of stagnant is

AStable

BStraight

CMobile

DNot strong

Answer:

C. Mobile

Explanation:

- Stagnant: ഒഴുക്കില്ലാത്ത - Mobile: ഇളകുന്ന, ചലിക്കുന്ന - Stable: സ്ഥിരതയുള്ള - Not strong: ശക്തിയില്ലാത്ത

Question: 10

ഖനവ്യവസായ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നല്കിയ പഞ്ചവത്സര പദ്ധതി ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dനാലാം പഞ്ചവത്സര പദ്ധതി

Answer:

B. രണ്ടാം പഞ്ചവത്സര പദ്ധതി

Explanation:

ഭീലായി (റഷ്യൻ സഹായത്തോടെ), ദുർഗാപൂർ, (ബ്രിട്ടന്റെ സഹായത്തോടെ), റൂർക്കേല (ജർമനിയുടെ സഹായത്തോടെ) എന്നിവിടങ്ങളിലായി അഞ്ച് ഇരുമ്പുരുക്ക് വ്യവസായ ശാലകളാണ് ഈ കാലയളവിൽ ആരംഭിച്ചത്.

Question: 11

. The synonym of DROWSY

ASoothing

BLazy

CExhausted

DSleepy

Answer:

D. Sleepy

Question: 12

'+' എന്നത് '÷' നേയും '-' എന്നത് 'x' നേയും '÷' എന്നത് '-' നേയും '×' എന്നത് '+' നേയും സൂചിപ്പിച്ചാൽ 3-4×12+6÷6 ൻറെ വിലയെത്ര ?

A10

B-44

C-3

D8

Answer:

D. 8

Explanation:

3×4+12÷6-6 = 8

Question: 13

രാമകൃഷ്ണ മിഷന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?

Aസ്വാമി ദയാനന്ദ സരസ്വതി

Bവീരേശലിംഗം

Cആത്മാറാം പാണ്ഡുരംഗ്

Dസ്വാമി വിവേകാനന്ദൻ

Answer:

D. സ്വാമി വിവേകാനന്ദൻ

Question: 14

താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?

Aറാൻ ഓഫ് കച് മുതൽ കന്യാകുമാരി വരെ

Bതാരതമ്യേന വീതി കുറവ്

Cകായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു

Dഡെൽറ്റ രൂപീകരണം നടക്കുന്നു

Answer:

D. ഡെൽറ്റ രൂപീകരണം നടക്കുന്നു

Question: 15

താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?

Aഡ്രഗ്സ് കൻഡ്രോൾ വകുപ്പ്

Bകേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റി

Cലീഗൽ മെട്രോളജി വകുപ്പ്

Dഫുഡ് സേഫ്റ്റി ആൻഡ് അതോറിറ്റി ഓഫ് ഇന്ത്യ

Answer:

A. ഡ്രഗ്സ് കൻഡ്രോൾ വകുപ്പ്

Question: 16

ഇലക്ഷനെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

Aഡെമോളജി

Bലിഫോളജി

Cസെഫോളജി

Dനിയോളജി

Answer:

C. സെഫോളജി

Question: 17

വാസന എന്ന അർത്ഥം വരുന്ന പദം?

Aആമോദം

Bമോദം

Cസന്തോഷം

Dസാക്ഷി

Answer:

A. ആമോദം

Question: 18

അവനോടി പിരിച്ചെഴുതുക

Aഅവ + നോടി

Bഅവൻ + നോടി

Cഅവൻ + ഓടി

Dഅവനു + ഓടി

Answer:

C. അവൻ + ഓടി

Question: 19

February is the ......... month in the year

Ashort

Bshorter

Cshortest

Dmore short

Answer:

C. shortest

Explanation:

മൂന്നോ അതിലധികമോ കാര്യങ്ങൾ താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു നാമവിശേഷണത്തിന്റെ അല്ലെങ്കിൽ ഒരു ക്രിയയുടെ രൂപമാണ് superlative .-Est ചേർത്ത് ഒരു അക്ഷര നാമവിശേഷണങ്ങൾ സാധാരണയായി superlative ആക്കി മാറുന്നു

Question: 20

The difference between simple interest and compound interest on Rs. 2,500 for 2 years at 6% per annum is :

ARs. 9

BRs. 2,509

CRs. 90

DRs. 191

Answer:

A. Rs. 9

Question: 21

'പറഞ്ഞയക്കുന്ന ആൾ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aപ്രേഷകൻ

Bബുഭുക്ഷു

Cമുമുക്ഷ

Dബൗമം

Answer:

A. പ്രേഷകൻ

Question: 22

What is the term used to describe a group of fish?

ASchool

BCovey

CMob

DBattalion

Answer:

A. School

Explanation:

A school/shoal of fish A covey of partridges

Question: 23

Men don't have babies, do the...............?

Adid they

Bdon't they

Cdo they

Ddidn't they

Answer:

C. do they

Question: 24

ആസ്തി വിപരീതം കണ്ടെത്തുക ?

Aവിരക്തി

Bനാസ്തി

Cനിരാശ്രയം

Dനിമീലനം

Answer:

B. നാസ്തി

Question: 25

സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ :

Aറിച്ചാർഡ് മാത്യു സ്റ്റാൾമാൻ

Bപീറ്റർ മെർഹോൾസ്

Cജോനാഥൻ തോമസ്

Dജോൺ ബാർഗർ

Answer:

A. റിച്ചാർഡ് മാത്യു സ്റ്റാൾമാൻ

Question: 26

Choose the phrasal verb which means 'switch on'

Aput up

Bput with

Cput on

Dput off

Answer:

C. put on

Explanation:

put on=മൂടുക വസ്‌ത്രം ധരിക്കുക ചുറ്റുക പറ്റിക്കുക ധരിക്കുക വ്യാപരിക്കുക ആവരണം ചെയ്യുക ചുമത്തുക കബളിപ്പിക്കുക പ്രവര്‍ത്തിപ്പിക്കുക പന്തയം വയ്‌ക്കുക ഇരയാക്കുക മുന്നേതിലും മാംസളശരീരനായിത്തീരുക കൂടുതലിടുക ദുഷ്‌പ്രരണ ചെലുത്തുക അനുബന്ധമായി ചേര്‍ക്കുക പണയത്തിലാക്കുക വിലവര്‍ദ്ധിപ്പിക്കുക വേഗത വര്‍ദ്ധിപ്പിക്കുക വൈദ്യുതവിളക്ക്‌ കത്തിക്കു

Question: 27

നാണംകുണുങ്ങി എന്ന ശൈലിയുടെ അർത്ഥം എന്ത്

Aപ്രയാസം അനുഭവിക്കുക

Bതന്റേടമില്ലാത്തവൻ

Cവർത്തമാനം പറയുക

Dലജ്ജാശീലൻ

Answer:

D. ലജ്ജാശീലൻ

Question: 28

ശരിയായ പദം കണ്ടുപിടിക്കുക

Aഎഴുന്നെള്ളത്ത്

Bഎഴുന്നള്ളത്ത്

Cഎഴുന്നള്ത്ത്

Dഎഴുന്നള്ളത്

Answer:

B. എഴുന്നള്ളത്ത്

Question: 29

I sat ..... the floor.

Aon

Bin

Cat

Dof

Answer:

A. on

Explanation:

ഏതെങ്കിലും ഉപരിതലത്തിലെ ഒരു സ്ഥാനം refer ചെയ്യാൻ 'on' ഉപയോഗിക്കുന്നു.ഇവിടെ floor ന്റെ surface ൽ എന്ന് കാണിക്കാൻ on എന്ന preposition ഉപയോഗിക്കുന്നു.

Question: 30

I _____ my course by that time.

Awill complete

Bhad completed

Ccompleted

Dshall have completed

Answer:

D. shall have completed

Question: 31

ഒരാൾ 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു.അതിനുശേഷം വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ സഞ്ചരിക്കുന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ്15 മീറ്റർ സഞ്ചരിക്കുന്നു. എങ്കിൽ അയാൾ യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് എന്തകലത്തിലാണ് ഇപ്പോൾ നിൽക്കുന്നത് ?

A45 മീറ്റർ

B40 മീറ്റർ

C35 മീറ്റർ

D53 മീറ്റർ

Answer:

A. 45 മീറ്റർ

Question: 32

The standard unit of measurement for the RAM is :

AKilobyte(KB)

BMegabyte(MB)

CGigabyte(GB)

DTerabyte(TB)

Answer:

B. Megabyte(MB)

Question: 33

Resmi went to London ..... year ago.

Aa

Ban

Cthe

Dno article

Answer:

A. a

Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. "A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ year എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.

Question: 34

താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ അടുത്ത സംഖ്യ ഏത് ? 2 , 6 , 12 , 20 , 30 , ___

A58

B90

C42

D50

Answer:

C. 42

Explanation:

2+4=6 6+6=12 12+8=20 20+10=30 30+12=42

Question: 35

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?

A1.5 കി. മീ.

B1 കി.മീ.

C1.3 കി.മീ.

D1.9 കി. മീ.

Answer:

A. 1.5 കി. മീ.

Question: 36

സൈബർ നിയമങ്ങൾ താഴെ കൊടുത്ത ഏതിലാണ്‌ ഉൾപ്പെടുന്നത് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cറെസിഡ്യൂറി പവർ

Dകൺകറന്റ് ലിസ്റ്റ്

Answer:

C. റെസിഡ്യൂറി പവർ

Question: 37

Which of the following is an abstract data type?

AInt

BDouble

CString

DClass

Answer:

D. Class

Question: 38

World Computer Security Day:

AOctober 30

BNovember 30

CDecember 30

DJanuary 30

Answer:

B. November 30

Question: 39

ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളിൽ ആൺകുട്ടികൾ പെൺകുട്ടികളുടെ മൂന്നു മടങ്ങാണ്.ക്ലാസ്സിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം എത്ര?

A48

B42

C46

D43

Answer:

A. 48

Explanation:

പെൺകുട്ടികൾ=x . ആൺകുട്ടികൾ=3x . ആകെ=x +3x =4x . (4 ന്റെ ഗുണിതമായ സംഖ്യ പരിഗണിച്ചാൽ ),4x =48 , x =12 =പെൺകുട്ടികൾ . ആൺകുട്ടികൾ=3x =36

Question: 40

x,x+2,x+4,x+6 എന്നിവയുടെ ശരാശരി 9 ആയാൽ x ന്റെ വില?

A6

B8

C7

D5

Answer:

A. 6

Explanation:

ശരാശരി=x+x+2,x+4,x+6 /4 =4x+12=36 4x=24 x=6

Question: 41

ഒരു കോഡ് ഭാഷയിൽ BOX നെ CDPQYZ എന്നെഴുതിയാൽ HERO എന്ന വാക്ക് ഇതേ കോഡുപയോഗിചെയുതുമ്പോൾ അവസാന രണ്ടക്ഷരമേത്?

ANM

BMN

CPQ

DQP

Answer:

C. PQ

Explanation:

B------>CD O------>PQ X------>YZ H------>IJ E------>FG R------>ST O------>PQ

Question: 42

ഒരു ദീർഘ ചതുരത്തിന്റെ വശങ്ങൾ 3:2 എന്ന അനുപാതത്തിലാണ്. അതിന്റെ ചുറ്റളവ് 180 മീറ്ററായാൽ നീളമെന്ത്?

A90 മീ.

B60 മീ.

C36 മീ.

D54 മീ.

Answer:

D. 54 മീ.

Explanation:

നീളം= 3x, വീതി= 2x ചുറ്റളവ്= 2(3x+2x) = 180 10x=180 x=180/10=18 നീളം= 3x=3x18=54 മീ.

Question: 43

വ്യത്യസ്തമായ സംഖ്യ ഏതാണ്?

A39

B65

C80

D91

Answer:

C. 80

Explanation:

മറ്റെല്ലാം 13ൻറ ഗുണിതങ്ങൾ ആണ്

Question: 44

Unit digit of 512 x 413 x 617 x 118 is:

A1

B4

C8

D6

Answer:

D. 6

Explanation:

Unit digit = 2,3,7,8 2x3x7x8 is 6

Question: 45

അഞ്ച് മിഠായി ഒരു രൂപയ്ക്ക് വാങ്ങി നാലെണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?

A15%

B20%

C12.5%

D25%

Answer:

D. 25%

Explanation:

സാധനങ്ങളുടെ വാങ്ങിയവില =a സാധനങ്ങളുടെ വിറ്റ വില=b സാധനങ്ങളുടെ വാങ്ങിയവില സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമായാൽ ലാഭശതമാനം=(a-b)/b=(5-4)/4*100=1/4*100=25%

Question: 46

If a/3 = b/4 = c/7 the value of (a+b+c)/c is

A2

B7

C1/2

D1/7

Answer:

A. 2

Explanation:

a/3 = b/4 = c/7 then (a+b+c)/c (3+4+7)/7 = 14/7 = 2

Question: 47

Two pipes A and B can seperately fill a cistern in 60 min. and 75 min. respectively. There is a third pipe in the bottom of cistern to empty it. If all the three pipes are simultaneously opened, then the cistern is full in 50 min. In how much time third pipe alone can empty the cistern.

A110 min

B100 min

C120 min

D90 min

Answer:

B. 100 min

Explanation:

1/60 + 1/75 - 1/x =1/50 1/x = 1/60 + 1/75 - 1/50 = (5 + 4 - 6)/300 = 3/300 1/x =3/300 х = 300/3 =100 min

Question: 48

Mahesh sells 18 eggs at the price for which he bought 20 eggs. Find his profit or loss percentage ......

A11 1/3 % loss

B11 1/3% profit

C11 1/9% loss

D11 1/9% profit

Answer:

D. 11 1/9% profit

Question: 49

പനവേൽ - കന്യാകുമാരി ബന്ധിപ്പിക്കുന്ന ദേശീയപാത ഏതാണ് ?

ANH -85

BNH - 185

CNH - 66

DNH - 49

Answer:

C. NH - 66

Question: 50

ദക്ഷിണാർധഗോളത്തിൽ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാർദ്ധ ഗോളത്തേക്കാൾ കൂടുതലാകാൻ കാരണം ?

Aസമുദ്രങ്ങളുടെ സാന്നിദ്ധ്യം

Bമർദചരിവ്

Cമഴയുടെ സാന്നിദ്ധ്യം

Dഇതൊന്നുമല്ല

Answer:

A. സമുദ്രങ്ങളുടെ സാന്നിദ്ധ്യം

Question: 51

ലോകത്തിലാദ്യ GAFA നികുതി ഏർപ്പെടുത്തിയ രാജ്യമേത് ?

Aഫ്രാൻസ്

Bന്യൂസിലാന്റ്

Cഫിൻലാൻഡ്

Dഓസ്ട്രേലിയ

Answer:

A. ഫ്രാൻസ്

Question: 52

മലബാർ സ്പെഷ്യൽ പോലീസ് സേന സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത് ?

A75

B100

C120

D90

Answer:

B. 100

Explanation:

🔹 കേരള പോലീസിന്റെ അർദ്ധസൈനിക വിഭാഗമാണ്‌ മലബാർ സ്പെഷ്യൽ പോലീസ് (MSP). 🔹 ആസ്സാം റൈഫിൾസ്‌ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർദ്ധസൈനിക വിഭാഗമാണിത്. 🔹 1921 സെപ്റ്റംബർ 30-ന് ആറ് കമ്പനി അംഗബലവുമായി മലബാർ സ്പെഷ്യൽ പൊലീസ് നിലവിൽ വന്നു.

Question: 53

അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ ഓർമ്മക്കായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി?

Aസ്‌നേഹകൂട്

Bനാട്ടുമാന്തോപ്പുകൾ

Cജീവനി

Dഗ്രീൻ മിഷൻ

Answer:

B. നാട്ടുമാന്തോപ്പുകൾ

Question: 54

കുഫോസിന്റെ പുതിയ വൈസ് ചാൻസലറായി നിയമിതനായത് ?

Aവി .പി.മഹാദേവൻ പിള്ള

Bകെ.റിജി ജോൺ

Cരാകേഷ് ഭട്നഗർ

Dപി.കെ.രാധാകൃഷ്ണൻ

Answer:

B. കെ.റിജി ജോൺ

Explanation:

കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല (കുഫോസ്) ആസ്ഥാനം - പനങ്ങാട് (കൊച്ചി)

Question: 55

ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?

A1986

B1985

C1980

D1991

Answer:

A. 1986

Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986

Question: 56

പേപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചത് ഏത് വർഷമാണ് ?

A1996

B1966

C1994

D1984

Answer:

A. 1996

Question: 57

തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയി മാറിയത് ഏത് വർഷം ?

A1936

B1956

C1957

D1960

Answer:

B. 1956

Question: 58

പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി ?

Aഎൽ. എം. സിംഗ്‌വി കമ്മിറ്റി.

Bപാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി

Cഅശോക് മേത്താകമ്മിറ്റി

Dപി.കെ.തുങ്കൻ കമ്മറ്റി

Answer:

A. എൽ. എം. സിംഗ്‌വി കമ്മിറ്റി.

Question: 59

റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

Aബാൻഡി

Bഗുസ്തി

Cതായ്‌ക്വോണ്ടോ

Dഫുട്ബോൾ

Answer:

A. ബാൻഡി

Explanation:

ബാൻഡി എന്നറിയപ്പെടുന്ന റഷ്യൻ ഹോക്കി ആണ് റഷ്യയുടെ കായിക വിനോദം.

Question: 60

കോമൺവെൽത്ത് ഗെയിംസിൻ്റെ ആദ്യ വേദി എവിടെയായിരുന്നു ?

Aഎഡ്‌മണ്ടൽ

Bഹാമിൽട്ടൺ

Cബ്രിസ്‌ബെയ്ൻ

Dഓക്‌ലാൻഡ്

Answer:

B. ഹാമിൽട്ടൺ

Question: 61

ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറൻ നാഗരികതയും എങ്ങനെ ഇന്ത്യയെ തകർത്തുവെന്ന് വ്യക്തമാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

Aമെഹബൂബ് - ഉൾ - ഹക്ക്

Bരമേശ് ചന്ദ്രദത്ത്

CS K മിത്ര

DS Z കാസിം

Answer:

B. രമേശ് ചന്ദ്രദത്ത്

Question: 62

പെൺ ഭ്രൂണഹത്യയുടെ മനുഷ്യത്വരഹിതമായ പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന നിയമം ഏത് ?

AThe Prevention of Food Adulteration Act,1954

BPre Natal Diagnostic Technique Act, 1994

CMaintenanace and Welfare of Parents and Senior Citizens Act, 2007

DTransplantation of Human Organs Act, 1994

Answer:

B. Pre Natal Diagnostic Technique Act, 1994

Question: 63

1983ലെ ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിന്റെ ലക്ഷ്യം/ങ്ങൾ എന്ത് ?

Aസാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക

Bവ്യവസായശാലകൾക്ക് നിർദേശം നൽകുന്നതിനായി സർക്കാർ സ്ഥാപനങ്ങൾക്കു മാർഗരേഖ പുറത്തിറക്കാം

Cസംരംഭകർക്ക് നിർദേശം നൽകുന്നതിനായി സർക്കാർ സ്ഥാപനങ്ങൾക്കു മാർഗരേഖ പുറത്തിറക്കാം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Explanation:

ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ് (TPS) 1983 : • സാങ്കേതികമായ സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിക്കുക • ഈ നയം പ്രകാരം വ്യവസായശാലകൾ, സംരംഭകർ എന്നിവർക്ക് നിർദേശം നൽകുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾക്കും സർക്കാർ അജൻസികൾക്കും വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കും .

Question: 64

താഴെ പറയുന്നവയിൽ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?

ABoard of Radiation and Isotope Technology (BRIT)

BHeavy Water Board (HWB)

CVariable Energy Cyclotron Centre (VECC)

DNuclear Fuel Complex (NFC)

Answer:

C. Variable Energy Cyclotron Centre (VECC)

Question: 65

താഴെ പറയുന്നതിൽ ഏത് മിസൈലിൽ ആണ് തദ്ദേശീയമായി നിർമ്മിച്ച ' ring laser gyro 'സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയിട്ടുള്ളത് ?

Aഅഗ്നി -1

Bഅഗ്നി - 2

Cഅഗ്നി - 4

Dഅഗ്നി - 5

Answer:

C. അഗ്നി - 4

Question: 66

കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റിയ വർഷം ഏതാണ് ?

A1957

B1958

C1959

D1960

Answer:

A. 1957

Question: 67

പി കെ കാളൻ പുരസ്കാരം നൽകുന്നത് ആരാണ് ?

Aകേരള ലളിതകല അക്കാദമി

Bകേരള ഫോക്ലോർ അക്കാദമി

Cകേരള സംഗീത നാടക അക്കാദമി

Dകേരള സാഹിത്യ അക്കാദമി

Answer:

B. കേരള ഫോക്ലോർ അക്കാദമി

Question: 68

ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?

Aനജ്‌മ ഹെപ്തുള്ള

Bസ്നേഹലത ശ്രീവാസ്‌തവ

Cവി.എസ് രമാദേവി

Dവയലറ്റ് ആൽവ

Answer:

B. സ്നേഹലത ശ്രീവാസ്‌തവ

Question: 69

"എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു പദവിയിലും അവകാശനങ്ങളിലും തുല്യത പുലർത്തുന്നു ; ബുദ്ധിയും മനഃസാക്ഷിക്കൊണ്ടും അനുഗ്രഹീതരും പരസ്പരം സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്" ഇത് ഏതിലെ വരികളാണ് ?

Aഇന്ത്യൻ ഭരണഘടന

Bഅമേരിക്കൻ സ്വാതന്ത്യ പ്രഖ്യാപനം

Cഫ്രഞ്ച് വിപ്ലവം

Dസാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം

Answer:

D. സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം

Question: 70

കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കവി ആര്?

Aമേൽപ്ത്തൂർ നാരായണ ഭട്ടതിരി

Bതുഞ്ചത്തെഴുത്തച്ഛൻ

Cചെറുശ്ശേരി നമ്പൂതിരി

Dരാമപുരത്തുവാര്യർ

Answer:

B. തുഞ്ചത്തെഴുത്തച്ഛൻ

Question: 71

ഇന്ത്യൻ കറൻസി നോട്ടിൻ്റെ പാനലിൽ അച്ചടിച്ചിരിക്കുന്ന ആദ്യ ഭാഷ ഏതാണ് ?

Aമറാത്തി

Bആസമീസ്

Cഉറുദു

Dകന്നഡ

Answer:

B. ആസമീസ്

Question: 72

ഹൈക്കോടതികളുടെ സിറ്റിങ്ങിൽ വിരമിച്ച ജഡ്‌ജിമാരെ നിയമിക്കാം എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

A15-ാം ഭേദഗതി

B21-ാം ഭേദഗതി

C24-ാം ഭേദഗതി

D26-ാം ഭേദഗതി

Answer:

A. 15-ാം ഭേദഗതി

Explanation:

15-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്‌റു രാഷ്‌ട്രപതി - ഡോ. എസ് രാധാകൃഷ്‌ണൻ

Question: 73

ഗോത്രവർഗ്ഗക്കാരായ ഖോണ്ടുകളുടെ ഇടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്‌ത ഗവർണർ ജനറൽ ആര് ?

Aഎല്ലൻബെറോ

Bഹാർഡിഞ്ച് I

Cചാൾസ് മെറ്റ്‌കാഫ്

Dകോൺവാലിസ്‌ പ്രഭു

Answer:

B. ഹാർഡിഞ്ച് I

Explanation:

1846 ൽ ഖോണ്ടുകൾ ബ്രിട്ടീഷുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് ഒറീസയിൽ കലാപം നടത്തി.

Question: 74

മനുഷ്യൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aമനുഷ്യ

Bമനുഷ്

Cമനുഷ്യാ

Dമനുഷി, മനുഷ്യീ

Answer:

D. മനുഷി, മനുഷ്യീ

Question: 75

അമേരിക്കൻ ഡിപ്പാർട്ടമെന്റ് ഓഫ് ഡിഫൻസ് ARPANET ന് രൂപം നൽകിയ വർഷം ഏതാണ് ?

A1961

B1962

C1969

D1970

Answer:

C. 1969

Question: 76

ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലാണ് ജൈന മതക്കാർ ഏറ്റവും കൂടുതൽ ഉള്ളത്?

Aപഞ്ചാബ്

Bതെലുങ്കാന

Cവെസ്റ്റ് ബംഗാൾ

Dമഹാരാഷ്ട്ര

Answer:

D. മഹാരാഷ്ട്ര

Question: 77

കേരളത്തിലെ വൻകിട പദ്ധതികൾക്കായി ഏത് ഉപവകുപ്പിനെയാണ് പ്രത്യേക സ്വതന്ത്ര വകുപ്പായി മാറ്റിയത് ?

Aറെവന്യൂ വകുപ്പ്

Bപൊതുമരാമത്ത് വകുപ്പ്

Cആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്

Dവാണിജ്യ വകുപ്പ്

Answer:

C. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്

Explanation:

സംസ്ഥാനത്തിന്റെ ഭരണക്രമത്തിന്റെ ആധികാരിക രേഖ - റൂൾസ് ഓഫ് ബിസിനസ്

Question: 78

കാർഷിക രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന "ലോക ഭക്ഷ്യ പുരസ്കാരം" 2021-ൽ നേടിയതാര് ?

Aഡോ. പെഡ്രോ സാഞ്ചസ്

Bഡോ.ശകുന്തള ഹരക്സിങ് തിൽസ്റ്റെഡ്

Cഡോ. റോബർട് ചാൻഡ്‌ലെർ

Dസൈമൺ എൻ. ഗ്രൂട്ട്

Answer:

B. ഡോ.ശകുന്തള ഹരക്സിങ് തിൽസ്റ്റെഡ്

Explanation:

🔹 ലോക ഭക്ഷ്യ സമ്മാനം ലഭിച്ച ഏഴാമത്തെ വനിത. 🔹 ഡെൻമാർക്ക്‌ പൗരത്വമുള്ള ട്രിനിഡാഡ് ആൻഡ് ടൊബാഗോ രാജ്യക്കാരിയാണ്. 🔹 2020 ലെ വേൾഡ് ഫുഡ് പ്രൈസ് അവാർഡിന് അർഹനായത് - ഡോ രത്തൻ ലാൽ

Question: 79

പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവർക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും സഹായങ്ങളും നല്‍കുന്നതിന് കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?

Aക്വിറ്റ് ലൈൻ

Bക്വിറ്റ് സ്‌മോക്കിങ്

Cക്വിറ്റ് റ്റുബാക്കോ

Dക്വിക്ക് ക്വിറ്റ്

Answer:

A. ക്വിറ്റ് ലൈൻ

Explanation:

ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ഈ ക്വിറ്റ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്.

Question: 80

നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ 2020-21-ൽ ഒന്നാമതായ സംസ്ഥാനം ?

Aകർണാടക

Bകേരളം

Cഉത്തർ പ്രദേശ്

Dഒഡീഷ

Answer:

B. കേരളം

Question: 81

2021ൽ ടൈംസ്‌ ഹയർ എജ്യൂക്കേഷൻ നടത്തിയ ഏഷ്യൻ സർവകലാശാല റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ ഇടം പിടിച്ച സർവകലാശാല ?

Aഎം.ജി സർവകലാശാല

Bകുസാറ്റ്

Cകണ്ണൂർ സർവകലാശാല

Dകാലിക്കറ്റ് സർവകലാശാല

Answer:

A. എം.ജി സർവകലാശാല

Question: 82

ഗ്രാമീണ മേഖലയിൽ ആയുഷ് വകുപ്പിന് കീഴിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഔഷധ സസ്യ ഉദ്യാനം ഒരുക്കുന്ന പദ്ധതി ?

Aസ്വസ്ത്യ

Bകർസാപ്

Cആരോഗ്യം ആരാമം

Dഹെർബൽ ഉദ്യാൻ

Answer:

C. ആരോഗ്യം ആരാമം

Explanation:

നാഷണല്‍ ആയുഷ് മിഷനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചേര്‍ന്ന് ഗ്രാമീണ മേഖലയിലെ ആയുഷ് വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ആരാമം – ആരോഗ്യം പദ്ധതി നടപ്പാക്കും.

Question: 83

2021-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ?

Aഐഎൻഎസ് വിക്രമാദിത്യ

Bഐ‌എൻ‌എസ് രജപുത്

Cഐഎൻഎസ് ഐരാവത്

Dഐഎൻഎസ് സന്ധായക്

Answer:

D. ഐഎൻഎസ് സന്ധായക്

Explanation:

2021ൽ ഇന്ത്യൻ നാവികസേനയുടെ ആദ്യത്തെ നശീകരണ കപ്പലായ ഐ‌എൻ‌എസ് രജപുത് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.

Question: 84

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിൽ അംഗമാകുന്ന ട്രാൻസ്‌ജൻഡറാണ് ഡോ:നർത്തകി നടരാജ്. ഏത് സംസ്ഥാനത്തിന്റെ ആസൂത്രണ സമിതിയിലാണ് അംഗമായത് ?

Aരാജസ്ഥാൻ

Bകേരളം

Cഉത്തർപ്രദേശ്

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Question: 85

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നഗരമായി മാറുന്നത് ?

Aനവി മുംബൈ

Bകെവാദിയ

Cഇൻഡോർ

Dഅംബികാപൂർ

Answer:

B. കെവാദിയ

Explanation:

സർദാർ പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്നത് കെവാദിയയിലാണ്.

Question: 86

2021ലെ ലോക സമുദ്രാദിനാചാരണ പ്രമേയം ?

AClean our Ocean!

BOur Oceans: greening our future

CGender and Oceans

DThe Ocean: Life & Livelihoods

Answer:

D. The Ocean: Life & Livelihoods

Explanation:

ലോക സമുദ്ര ദിനം - ജൂൺ 8 2020ലെ പ്രമേയം - Innovation for a Sustainable Ocean 2008ലെ ഐക്യരാഷ്ട്ര സഭ്യയുടെ അസംബ്ലിയുടെ തീരുമാനപ്രകാരം 2009 മുതലാണ് ജൂൺ 8 ലോക ലോക സമുദ്ര ദിനമായി ആചരിക്കാൻ തുടങ്ങിയത്.

Question: 87

2020-21 യു.എൻ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?

A89

B130

C117

D122

Answer:

C. 117

Explanation:

ഒന്നാം റാങ്ക് നേടിയ രാജ്യം - സ്വീഡൻ

Question: 88

2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?

Aനീന മഹൽ

Bഷീല ആൻഹിൽ

Cഅമിക ജോർജ്

Dബെറ്റ്സി ഗോമസ്

Answer:

C. അമിക ജോർജ്

Explanation:

2017 ൽ ബ്രിട്ടനിലെ പാവപ്പെട്ട പെൺകുട്ടികൾക്കു സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്നതിനുള്ള ‘ഫ്രീ പിരിയഡ്സ്’ ക്യാംപെയ്നു തുടക്കമിട്ടാണ് രാജ്യാന്തര പ്രശസ്തയായത്. ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്.

Question: 89

2021 ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം നേടിയത് ?

Aകരോലിന്‍ ഗാര്‍ഷ്യ

Bഅനസ്താസിയ പവ്‌ല്യുചെങ്കോവ

Cബർബോറ ക്രെജിക്കോവ

Dക്രിസ്റ്റീന മ്ലഡനോവിക്

Answer:

C. ബർബോറ ക്രെജിക്കോവ

Explanation:

2020ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് - ഇഗ സ്വിടെക്

Question: 90

ഒലീവ് റിഡ്‌ലി ആമകളുടെ സംരക്ഷണത്തിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആരംഭിച്ച ഓപ്പറേഷൻ ?

Aഓപ്പറേഷൻ റിഡ്ലി

Bഓപ്പറേഷൻ ഒലീവിയ

Cഓപ്പറേഷൻ ലെപിഡോചെലിസ്

Dഓപ്പറേഷൻ സൈറ്റിസ്

Answer:

B. ഓപ്പറേഷൻ ഒലീവിയ

Explanation:

ഒഡീഷയിലെ ഒലിവ് റിഡ്‌ലി കടലാമകളുടെ പ്രജനനം സുരക്ഷിതമാക്കാനും കടൽത്തീരത്ത് പാർപ്പിക്കുന്നത് ഉറപ്പാക്കാനുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വാർഷിക ദൗത്യമാണ് 'ഓപ്പറേഷൻ ഒലിവ'.

Question: 91

2021ലെ ടൊറന്റോ വനിതാ ചലച്ചിത്ര മേളയിൽ മികച്ച ബയോഗ്രാഫികൽ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം ?

Aമൂത്തോൻ

Bഡിക്കോഡിങ് ശങ്കർ

Cഖോ-ഖോ

Dകള

Answer:

B. ഡിക്കോഡിങ് ശങ്കർ

Explanation:

ഡിക്കോഡിങ് ശങ്കർ എന്ന ചിത്രത്തിന്റെ സംവിധാനം - ദീപ്തി പിള്ള ശിവന്‍

Question: 92

2021ലെ ജി7 ഉച്ചകോടിയിൽ ' വൺ എർത്ത്, വൺ ഹെൽത്ത്‌ ' എന്ന സന്ദേശം പങ്കുവെച്ചത് ?

Aനരേന്ദ്ര മോഡി

Bഇമ്മാനുവൽ മാക്രോൺ

Cജോ ബൈഡൻ

Dബോറിസ് ജോൺസൻ

Answer:

A. നരേന്ദ്ര മോഡി

Explanation:

ലോകത്തെ വികസിത രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, അമേരിക്ക എന്നിവരുടെ കൂട്ടായ്മയായ ജി7. ഇന്ത്യ, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

Question: 93

1957 മുതൽ 1959 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?

Aഇ എം എസ്

Bപട്ടം താണുപിള്ള

Cആർ. ശങ്കർ

Dസി. അച്യുതമേനോൻ

Answer:

A. ഇ എം എസ്

Question: 94

' Accept this for the time being ' എന്നതിന് ഉചിതമായ പരിഭാഷ ഏത് ?

Aസമയകുറവുകാരണം ഇത് പരിഗണിക്കുക

Bതല്ക്കാലത്തേക്ക് ഇത് സ്വീകരിക്കുക

Cസമയാസമയങ്ങളിൽ ഇത് അംഗീകരിക്കുക

Dഎല്ലാക്കാലത്തേക്കുമായി ഇത് സമ്മതിക്കുക

Answer:

B. തല്ക്കാലത്തേക്ക് ഇത് സ്വീകരിക്കുക

Question: 95

ശരിയായ വാക്യമേത്?

Aകോപാകുലനായും പക്വതയില്ലാത്തവനുമായി കാണപ്പെട്ട അയാളിൽ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു

Bകോപാകുലനായും പക്വതയില്ലാത്തവനും കാണപ്പെട്ട അയാളിൽ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു

Cകോപാകുലനും പക്വതയില്ലാത്തവനുമായി കാണപ്പെട്ട അയാളിൽ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു

Dകോപാകുലനും പക്വതയില്ലാത്തവനായും കാണപ്പെട്ട കാണപ്പെട്ട അയാളിൽ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു

Answer:

C. കോപാകുലനും പക്വതയില്ലാത്തവനുമായി കാണപ്പെട്ട അയാളിൽ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു

Question: 96

രാധയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാം പറഞ്ഞു. ' എൻറ അമ്മയുടെ മകളുടെ അച്ഛൻ്റെ സഹോദരിയാണ് അവർ ', ആ സ്ത്രീ ശ്യാമിൻ്റെ ആരാണ് ?

Aഅമ്മ

Bസഹോദരി

Cഅമ്മായി

Dഅമ്മൂമ്മ

Answer:

C. അമ്മായി

Question: 97

വെള് + മ

Aവെൽമ

Bവെണ്മ

Cവല്മ

Dവെന്മ

Answer:

B. വെണ്മ

Question: 98

രണ്ടാം ലോകമഹായുദ്ധത്തിന് തിരശീല വീണത് ഏത് വർഷം ?

A1945 സെപ്റ്റംബർ 2

B1945 ഓഗസ്റ്റ് 14

C1945 ഒക്ടോബർ 24

D1947 ഡിസംബർ 7

Answer:

B. 1945 ഓഗസ്റ്റ് 14

Question: 99

Which state / UT has recently formed an Oxygen audit committee?

AKerala

BMaharashtra

CGoa

DDelhi

Answer:

D. Delhi

Explanation:

The Government of Delhi has formed a 24-member oxygen audit committee, in wake of the acute shortage of medical oxygen in hospitals across Delhi. The committee would be monitoring the oxygen stocks and their consumption continuously. It would also ensure that the utilization of oxygen is rational and optimal.

Question: 100

സ്വതന്ത്ര ഇന്ത്യയിലാദ്യമായി ലോ കമ്മീഷൻ നിലവിൽ വന്ന വർഷം ?

A1949

B1952

C1955

D1961

Answer:

C. 1955