Question: 1

മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം?

Aകോട്ടയം

Bകോഴിക്കോട്

Cഎറണാകുളം

Dവയനാട്

Answer:

A. കോട്ടയം

Explanation:

കേരളത്തിലെ ഒരു ജില്ലയായ കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട് കായലിൽ ചെന്നു ചേരുന്നു

Question: 2

എല്ലാവര്‍ഷവും ആഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്?

A1948

B1950

C1947

D1900

Answer:

A. 1948

Question: 3

കേരളത്തില്‍ സ്ത്രീ- പുരുഷ അനുപാതം കൂടുതലുള്ള ജില്ല?

Aകണ്ണൂര്‍

Bകാസര്‍ഗോഡ്

Cകോഴിക്കോട്

Dആലപ്പുഴ

Answer:

A. കണ്ണൂര്‍

Question: 4

Wash dirty linen in public - എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.

Aനനഞ്ഞിടം കുഴിക്കുക

Bകൈകഴുകുക

Cവിഴുപ്പലക്കുക

Dകുളിക്കാതെ ഈറൻ ചുമക്കുക

Answer:

C. വിഴുപ്പലക്കുക

Explanation:

വിഴുപ്പലക്കുക - പൊതുജനമധ്യത്തില്‍ വെച്ച്‌ മോശമായ കാര്യങ്ങള്‍ പറയുക.

Question: 5

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?

Aഹരിയാന

Bഗുജറാത്ത്

Cകേരളം

Dതെലങ്കാന

Answer:

C. കേരളം

Explanation:

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷവും കേരളം തന്നെയായിരുന്നു ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയിരുന്നത്. ആരോഗ്യമേഖലയിൽ ഏറ്റവുമധികം വളർച്ച കൈവരിച്ച സംസ്ഥാനങ്ങളിൽ ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവയാണ് മുന്നിൽ.

Question: 6

ഒരു സ്ത്രീയെ പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ പറഞ്ഞു “ഇവളുടെ അമ്മ എൻ്റെ അമ്മായിഅമ്മയുടെ ഏക മകളാണ്” സ്ത്രീക്ക് അയാളോടുള്ള ബന്ധം എന്താണ് ?

Aസഹോദരൻ

Bഭർത്താവ്

Cഅമ്മായിഅപ്പൻ

Dഅച്ഛൻ

Answer:

D. അച്ഛൻ

Question: 7

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

Aകോടനാട്

Bകോന്നി

Cകോട്ടൂർ

Dനിലമ്പുർ

Answer:

C. കോട്ടൂർ

Question: 8

ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തീയതി

A1948 ഫെബ്രുവരി 21

B1949 നവംബർ 26

C1950 ജനുവരി 26

D1947 ആഗസ്റ്റ് 15

Answer:

B. 1949 നവംബർ 26

Question: 9

തീയതി : കലണ്ടർ; സമയം : _________

Aക്ലോക്ക്

Bമിനിറ്റ്

Cദിവസം

Dമണിക്കുർ

Answer:

A. ക്ലോക്ക്

Question: 10

+ = / , / = x, x = -, - = + ആയാൽ (18/4+2x18-4) ന്റെ വില എന്ത് ?

A24

B42

C36

D22

Answer:

D. 22

Question: 11

ഏത് യുദ്ധമാണ് ഇന്ത്യയിൽ തുർക്കി ഭരണത്തിന് ആരംഭം കുറിച്ചത് ?

Aപാനിപ്പത്ത്

Bതറൈൻ

Cപ്ലാസി

Dകർണ്ണാട്ടിക്

Answer:

B. തറൈൻ

Explanation:

• 1191 -ൽ ഒന്നാം തറൈൻ (തരാവഡി) യുദ്ധവും 1192-ൽ രണ്ടാം തറൈൻ യുദ്ധവും നടന്നു. • തുർക്കി ഭരണാധികാരിയായ സുൽത്താൻ മുഹമ്മദ് ഗോറിയും ഡൽഹിയിലെ രജപുത്ര രാജാവായിരുന്ന പൃഥ്വീരാജ് ചൗഹാനും തമ്മിലായിരുന്നു ഈ യുദ്ധങ്ങൾ.

Question: 12

ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർ വശത്തിരിക്കുന്ന കണ്ണാടിയിൽ 3:30 ആയി തോന്നുന്നു. എങ്കിൽ യഥാർത്ഥ സമയം എത്ര?

A9:45

B12:15

C8:30

D6:30

Answer:

C. 8:30

Explanation:

ക്ലോക്കിലെ സമയത്തിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം കണ്ടുപിടിക്കാൻ സമയം 11 : 60 നിന്നും കുറച്ചാൽ മതി. 11.60 - 3.30 = 8.30

Question: 13

ഒരു കാറിന്റെ വേഗത മണിക്കൂറിൽ 60 കി.മീ. ആയാൽ ആ കാർ 4 മണിക്കൂർ കൊണ്ട് സഞ്ചരിച്ച ദൂരം എത്ര ?

A150കി.മി.

B56 കി.മീ.

C64 കി.മീ.

D240 കി.മീ.

Answer:

D. 240 കി.മീ.

Explanation:

ദൂരം=60x4=240km

Question: 14

'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?

Aഒരു ദേശത്തിന്‍റെ കഥ

Bഖസാക്കിന്‍റെ ഇതിഹാസം

Cനാലുകെട്ട്

Dഉമ്മാച്ചു

Answer:

B. ഖസാക്കിന്‍റെ ഇതിഹാസം

Explanation:

ഒ.വി. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” എന്ന പ്രസിദ്ധനോവലിലെ ഒരു കഥാപാത്രമാണ് അപ്പുക്കിളി.

Question: 15

Substitute a one word for 'a place where money is coined':

Amint

Bmoor

Cmonocle

Dmire

Answer:

A. mint

Question: 16

ക്ലോക്കിലെ സമയം 9:30 ആയിരുന്നാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

A80°

B100°

C105°

D110°

Answer:

C. 105°

Question: 17

B C C E D G E I F___?

AJ

BI

CG

DK

Answer:

D. K

Question: 18

1991 ജൂൺ 1 ശനിയാഴ്ച അയാൾ ജൂലൈ 1 ഏത് ദിവസമാണ്?

Aതിങ്കൾ

Bചൊവ്വ

Cവള്ളി

Dശനി

Answer:

A. തിങ്കൾ

Question: 19

ഇന്ത്യൻ ഭരണ ഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഭരണ വിഷയം:

Aവിദ്യാഭ്യാസം

Bരാജ്യരക്ഷ

Cവിദേശകാര്യം

Dകൃഷി

Answer:

A. വിദ്യാഭ്യാസം

Question: 20

സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?

Aനാഥുല ചുരം

Bഷിപ്‌കി ലാ ചുരം

Cസോജിലാ ചുരം

Dലീപു ലേഖ് ചുരം

Answer:

A. നാഥുല ചുരം

Question: 21

ഗ്രാമീണ റോഡുകളുടെ നിർമാണ ചുമതലയാർക്ക് ?

Aതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്

Bജില്ലാ പഞ്ചായത്ത്‌

Cസംസ്ഥാന സർക്കാർ

Dകേന്ദ്ര സർക്കാർ

Answer:

A. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്

Question: 22

ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട് ?

A1

B2

C5

D9

Answer:

A. 1

Question: 23

"പുരോഗമനം ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക

Aഉൽപതിഷ്ണു

Bവാചാലൻ

Cസൽസ്വഭാവി

Dഅനുഗ്രഹീതൻ

Answer:

A. ഉൽപതിഷ്ണു

Explanation:

ഉൽപതിഷ്ണു - മുകളിലേക്കു പോകാനാഗ്രഹിക്കുന്നവന്‍, മാറ്റം ആഗ്രഹിക്കുന്ന ആൾ, പുരോഗമനവാദി

Question: 24

കണ്ടവര് പിരിച്ചെഴുതുക

Aകണ്ടു + ആര്

Bകണ്ട + അര്

Cകണ്ട + വര്

Dകണ്ടു + വരെ

Answer:

B. കണ്ട + അര്

Question: 25

This is the dish that i made ........ bread and chicken.

Awith

Ba

Cat

Dof

Answer:

A. with

Explanation:

ഉണ്ടാകുക ,കൈവശമുള്ളത് എന്ന അർത്ഥത്തിൽ 'with' ഉപയോഗിക്കുന്നു.

Question: 26

I don’t have _______ friends.

Amany

Bsome

Clittle

Dfew

Answer:

A. many

Explanation:

• many = ഒരുപാട് • countable nouns നോടൊപ്പം ഉപയോഗിക്കുന്നു. • എണ്ണത്തെ സൂചിപ്പിക്കുന്നു

Question: 27

Pick out the reported form of the giveni sentence: "Don't sit here", he said to the boy.

AHe said the boy don't sit there

BHe advised the boy did not sit there

CHe told the boy not to sit there

DHe told the boy doesn't sit there

Answer:

C. He told the boy not to sit there

Question: 28

Bring out the meaning of the idiom in the following sentence :We shall fight "tooth and nail" for our rights.

Awith all our power

Busing tooth and nail

Cpeacefully

Dwithout soldiers

Answer:

A. with all our power

Question: 29

ശരിയായ വാക്യമേത്?

Aനാളെയോ അഥവാ മറ്റന്നാളോ നമുക്ക് കാണാം

Bനാളെയോ അഥവാ മറ്റന്നാളോ നമ്മൾ കാണും

Cനാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം

Dനാളെയോ മറ്റന്നാളോ നമുക്ക് തമ്മിൽ പരസ്പരം കാണാം

Answer:

C. നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം

Question: 30

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ശില്പിയായി അറിയപ്പെടുന്നതാര് ?

ADr. M.S. സ്വാമിനാഥൻ

BP.C. മഹലനോബിസ്

CDr. K.N. രാജ്

DDr. M. വിശ്വേശരയ്യ

Answer:

B. P.C. മഹലനോബിസ്

Question: 31

Nobody knows, ...........?

Adidn't they

Bdid they

Cdon't they

Ddo they

Answer:

D. do they

Question: 32

ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :

Aകെ. പി. കറുപ്പൻ

Bഡോ. പൽപ്പു

Cവാഗ്ഭടാനന്ദൻ

Dഡോ. അയ്യത്താൻ ഗോപാലൻ

Answer:

C. വാഗ്ഭടാനന്ദൻ

Question: 33

ഇഷ്ടം എന്ന വാക്കിന്റെ വിപരീതപദം ഏത് ?

Aഅനാലംബം

Bശുഷ്‌കം

Cആര്‍ദ്രം

Dഅനിഷ്ടം

Answer:

D. അനിഷ്ടം

Question: 34

ദരിദ്രനാരായണൻ എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഅല്പകാലം മാത്രം അനുഭവിച്ച ഭാഗ്യം

Bകടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവൻ

Cകടുത്ത പരാജയം

Dപരിജയം കാണിക്കുക

Answer:

B. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവൻ

Question: 35

അങ്കം എന്ന പദത്തിന്റെ പര്യായം ഏത്

Aലജ്ജ

Bനാമ്പ്

Cമുറ്റം

Dയുദ്ധം

Answer:

D. യുദ്ധം

Question: 36

What is the passive form of 'My uncle promised me a present'.

AA present was promised by my uncle

BI was promised a present by my uncle

CI had been promised a present by my uncle

DI was promised by my uncle a present

Answer:

B. I was promised a present by my uncle

Explanation:

തന്നിരിക്കുന്ന sentence,simple past tense ലാണ്.അതിനാൽ അതിന്റെ passive voice ന്റെ format ,"object +was/were+v3 +by +subject" എന്നീ രൂപത്തിലാണ്. ഇവിടെ me എന്നുള്ളത് indirect object ഉം present എന്നുള്ളത് direct object ഉം my uncle എന്നുള്ളത് subject ഉം ആണ്.promised എന്ന വാക്കിന്റെ v3 form 'promised' എന്നാണ്. ഇവിടെ passive form രണ്ടു രീതിയിൽ എഴുതാം.'A present was promised to me by my uncle' എന്നും I was promised a present by my uncle എന്നും എഴുതാം.ഇവിടെ തന്നിരിക്കുന്ന option കളിൽ I was promised a present by my uncle എന്നത് ശരിയുത്തരമായി എടുക്കുന്നു.

Question: 37

Munnar is ..... beautiful than Thekkady.

Amost

Bbest

Cmore

Dbetter

Answer:

C. more

Explanation:

ഇവിടെ than എന്ന് വന്നതുകൊണ്ട് comparative degree ആണ് ഉപയോഗിക്കുന്നത്.അതിനാൽ beautiful ന്റെ comparative degree ആയ more beautiful ഉപയോഗിക്കുന്നു.

Question: 38

He is ..... M.L.A from Tamil Nadu.

Aa

Ban

Cthe

Dno article

Answer:

B. an

Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. consonant letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.M.L.A എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് vowel letter ആയ "A" ൽ ആകുന്നു.

Question: 39

Which layout is used in a standard keyboard ?

AQwerty

BQolty

CAsdf

DUclif

Answer:

A. Qwerty

Question: 40

ഇവയിൽ പൂജക ബഹുവചനമേതാണ് ?

Aശൂദ്രർ

Bമിടുക്കർ

Cആചാര്യർ

Dവേലക്കാർ

Answer:

C. ആചാര്യർ

Question: 41

സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും ?

Aഒരു മാസം

Bരണ്ടു മാസം

Cമൂന്നു മാസം

Dനാല് മാസം

Answer:

B. രണ്ടു മാസം

Question: 42

15 സെൻറീമീറ്റർ നീളവും 13 സെൻറീമീറ്റർ വീതിയും 12 സെൻറീമീറ്റർ കനവുമുള്ള ഉള്ള ഒരു തടിക്കഷണം. അതിൽ നിന്നും മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം എത്ര?

A144 cm3

B165 cm3

C1728 cm3

D1560 cm3

Answer:

C. 1728 cm3

Explanation:

തന്നിരിക്കുന്ന അളവുകളിൽ ഏറ്റവും ചെറുതായിരിക്കും സമചതുരക്കട്ടയുടെ നീളം. a=12cm, സമചതുരക്കട്ടയുടെ വ്യാപ്തം = a³ വ്യാപ്തം=12*12*12 =1728 cm3

Question: 43

ദിവസത്തിൽ 9 മണിക്കൂർ ജോ ലി ചെയ്താൽ ഒരു ജോലി 16 ദിവസങ്ങൾ കൊണ്ട് തീർക്കാം. ജോലിസമയം 8 മണിക്കൂറായി കുറച്ചാൽ എത്ര ദിവസങ്ങൾ കൂടുതൽ വേണം ?

A3 ദിവസം

B2 ദിവസം

C4 ദിവസം

D1 ദിവസം

Answer:

B. 2 ദിവസം

Explanation:

9 : 8 = x : 16 8x = 9x16 x = 9 x16/8 =18 ജോലി തീർക്കാൻ 18 ദിവസം വേണം. കൂടുതൽ വേണ്ട ദിവസം =18-16 = 2

Question: 44

മൂന്നു സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90-ഉം മറ്റു രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35-ഉം ആണ്. മൂന്നിലും വെച്ചേറ്റവും ചെറിയ സംഖ്യ ഏത്?

A70

B50

C65

D40

Answer:

B. 50

Explanation:

മൂന്ന് സംഖ്യകളുടെ തുക = 3x75 = 225 ഏറ്റവും വലിയത് 90 ആയതിനാൽ മറ്റു രണ്ട് സംഖ്യകളുടെ തുക = 225 - 90 = 135 വ്യത്യാസം 35 ആയതിനാൽ സം ഖ്യകൾ = 50, 85

Question: 45

Find value of 4/7 + 5/8

A67/56

B56/67

C20/56

D48/67

Answer:

A. 67/56

Explanation:

a/x + b/y = (ay+bx)/xy 4/7 + 5/8 = (4 x 8 + 5 x 7) / 7 x 8 = (32+35)/56 = 67/56

Question: 46

തെക്കിനെ കിഴക്കായും പടിഞ്ഞാറിനെ തെക്കായും വടക്കിനെ പടിഞ്ഞാറായും എടുത്താൽ കിഴക്കിനെ എങ്ങനെ എടുക്കാം?

Aകിഴക്ക്

Bപടിഞ്ഞാറ്

Cവടക്ക്

Dതെക്ക്

Answer:

C. വടക്ക്

Question: 47

രണ്ട് സംഖ്യകളുടെ ലസാഗു 84 ആണ്. സംഖ്യകൾ 4 : 7 എന്ന അംശബന്ധത്തിലായാൽ അവയിൽ സംഖ്യകൾ ഏതെല്ലാം?

A8,14

B12,21

C16,28

D20,35

Answer:

B. 12,21

Explanation:

സംഖ്യകൾ 4x, 7x ലസാഗു = 28x 28x = 84 x=3 സംഖ്യകൾ 4 x 3 = 12 7 x 3 =21

Question: 48

വ്യോമയാന ഗതാഗത നിയന്ത്രണത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?

Aനാവിക

Bഗഗൻ

Cഐ ആർ എൻ എസ്

Dജിയോ സാറ്റ്

Answer:

B. ഗഗൻ

Explanation:

ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹശ്രേണിയാണ്- നാവിക് ഐഎസ്ആർഒ സ്ഥാപിതമായത് -1969

Question: 49

In what time will Rs. 1000 amount to Rs. 1331 at 20% per annụm compounded half yearly?

A1 1/2 years

B3 years

C5/2 years

D4 years

Answer:

A. 1 1/2 years

Question: 50

ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കല സ്ഥിതി ചെയ്യുന്നത് എവിടെ?

Aഒഡിഷ

Bവെസ്റ്റ് ബംഗാൾ

Cമധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

A. ഒഡിഷ

Explanation:

ഇന്ത്യയിലെ ആദ്യ പൊതുമേഖല സ്റ്റീൽ പ്ലാൻറ് ആണ് ഹിന്ദു സ്റ്റാൻഡ് സ്റ്റീൽ ലിമിറ്റഡ് റൂർക്കല. ഒഡിഷ സംസ്ഥാനത്തെ സുന്ദർഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു

Question: 51

18 കാരറ്റ് സ്വർണാഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ട്?

A91.6

B80

C75

D60

Answer:

C. 75

Explanation:

18 ലെ സ്വർണം = 18/24 x 100 = 75 ശുദ്ധ സ്വർണം = 24

Question: 52

ഒരാൾ 20 രൂപ നിരക്കിൽ വാങ്ങിയ 8 പേനകൾ 25 രൂപ നിരക്കിൽ വിറ്റു. അയാളുടെ ലാഭം എത്ര ശതമാനം?

A20%

B25%

C5%

D10%

Answer:

B. 25%

Explanation:

ലാഭം = 25-20 = 5 രൂപ ലാഭ%=വ്യത്യാസം /ചെറിയ സംഖ്യ x 100 = 5/20 x 100 = 25%

Question: 53

കേരളത്തിൽ കശുവണ്ടി ഫാക്ടറികൾ കൂടുതലുള്ള ജില്ലയേത് ?

Aകണ്ണൂർ

Bകൊല്ലം

Cഇടുക്കി

Dഎറണാകുളം

Answer:

B. കൊല്ലം

Question: 54

വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?

A2014

B2013

C2015

D2012

Answer:

A. 2014

Explanation:

ജാൻ കൂം, ബ്രയാൻ ആക്ടൺ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത വാട്സ്ആപ്പ് പുറത്തിറങ്ങിയത് 2009 ജനുവരിയിലാണ്

Question: 55

മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം?

Aഭാഗം 3

Bഭാഗം 4 എ

Cഭാഗം 2

Dഭാഗം 6 എ

Answer:

B. ഭാഗം 4 എ

Explanation:

തുടക്കത്തിൽ 10 മൗലികകർത്തവ്യങ്ങൾ ആണ് ഉണ്ടായിരുന്നെങ്കിൽ നിലവിൽ അവ 11 എണ്ണം ആണ്

Question: 56

ഉന്നത വിദ്യാഭ്യാസത്തിൻ്റെ ലഭ്യത വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനും ആരംഭിച്ച പദ്ധതി ?

ASSA

BRUSA

CDIEP

DDPEP

Answer:

B. RUSA

Question: 57

റോഡ്, പാലം , തുറമുഖം , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള സർക്കാർ ചെലവുകൾ ഏതാണ് ?

Aവികസന ചെലവുകൾ

Bവികസനേതര ചെലവുകൾ

Cഅവികസിത ചെലവുകൾ

Dഇതൊന്നുമല്ല

Answer:

A. വികസന ചെലവുകൾ

Question: 58

' ഈഴവരുടെ രാഷ്ട്രീയ നേതാവ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി ആരാണ് ?

Aശ്രീനാരായണഗുരു

Bഡോ. പൽപ്പു

Cടി.കെ മാധവൻ

DK P വള്ളോൻ

Answer:

B. ഡോ. പൽപ്പു

Question: 59

കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?

Aഹെർമൻ ഗുണ്ടർട്ട്

Bരാജാശേഖര വർമ്മൻ

Cഅയ്യനടികൾ തിരുവടികൾ

Dവിക്രമാദിത്യവരഗുണൻ

Answer:

A. ഹെർമൻ ഗുണ്ടർട്ട്

Question: 60

ഇന്ത്യയിൽ വികസനം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി എന്താണ് ?

Aദാരിദ്യം

Bതൊഴിലില്ലായ്മ

Cസാമ്പത്തിക അസ്ഥിരത

Dഇതൊന്നുമല്ല

Answer:

A. ദാരിദ്യം

Question: 61

1.004 - 0.0542 =

A0.462

B0.9498

C0.498

D0.9858

Answer:

B. 0.9498

Explanation:

1.004 - 0.0542 = 0.9498

Question: 62

1857 ലെ വിപ്ലവം പൊട്ടിപുറപ്പെടുമ്പോൾ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഇന്ത്യൻ സൈനികരും ബ്രിട്ടീഷുകാരും തമ്മിലുള്ള അനുപാതം എങ്ങനെയായിരുന്നു ?

A5 : 1

B6 : 1

C4 : 1

D7 : 1

Answer:

B. 6 : 1

Question: 63

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത് ?

A522

B563

C512

D580

Answer:

B. 563

Question: 64

അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന് ഉപകരിക്കുന്ന നിയമം?

Aഅളവുതൂക്ക നിലവാര നിയമം

Bകാർഷികോല്പന്ന നിയമം

Cസാധന വിൽപ്പന നിയമം

Dഅവശ്യസാധന നിയമം

Answer:

A. അളവുതൂക്ക നിലവാര നിയമം

Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986

Question: 65

"ആവിയന്ത്രം" കണ്ടെത്തിയത് ?

Aജയിംസ് വാട്ട്

Bജയിംസ് ഹർഗ്രീവ്സ്

Cസാമുവൽ കോംപ്ടൺ

Dഹംഫ്രി ഡേവി

Answer:

A. ജയിംസ് വാട്ട്

Question: 66

കേരളത്തിൽ ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല ഏത് ?

Aകണ്ണൂർ

Bതൃശ്ശൂർ

Cപാലക്കാട്

Dതിരുവനന്തപുരം

Answer:

A. കണ്ണൂർ

Explanation:

💠 ഏറ്റവും കൂടുതൽ കൈത്തറി ശാലകൾ ഉള്ള ജില്ല - കണ്ണൂർ 💠 ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - തിരുവനന്തപുരം 💠 ഏറ്റവും കുറവ്‌ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല - വയനാട്

Question: 67

"പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്‌നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ" എന്നത് ആരുടെ വരികളാണ് ?"

Aഇടശ്ശേരി

Bവൈലോപ്പിള്ളി

Cവള്ളത്തോൾ

Dഉള്ളൂർ

Answer:

B. വൈലോപ്പിള്ളി

Question: 68

ഇന്ത്യയിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ (എ.ബി.സി ) സ്ഥാപിതമായത് എന്ന് ?

A1945

B1948

C1990

D1958

Answer:

B. 1948

Question: 69

ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ നിലവിൽ വന്ന വർഷം ഏത് ?

A1947 ഒക്‌ടോബർ 30

B1945 ഒക്‌ടോബർ 9

C1946 മാർച്ച് 1

D1948 ജനുവരി 1

Answer:

D. 1948 ജനുവരി 1

Question: 70

കേരള സർക്കാർ, മലയാള സിനിമാ മേഖലയിലെ പരിഷ്കരണങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ തലവൻ

Aഅടൂർ ഗോപാലകൃഷ്ണൻ

Bകമൽ

Cലാൽ

Dവിനയൻ

Answer:

A. അടൂർ ഗോപാലകൃഷ്ണൻ

Question: 71

അക്കിത്തം അച്യുതൻ നമ്പൂതിരിക്കു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?

A2019

B2020

C2021

D2018

Answer:

A. 2019

Question: 72

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ ക്രിക്കറ്റ്‌ താരം ആര് ?

Aഅഭിനവ് ബിന്ദ്ര

Bഎം. എസ് ധോണി

Cയുവരാജ് സിംഗ്

Dരോഹിത് ശർമ്മ

Answer:

B. എം. എസ് ധോണി

Question: 73

സെൻസസ് ഉൾപ്പെടുന്ന ഭരണഘടനാ ലിസ്റ്റ് ?

Aയൂണിയൻ ലിസ്റ്റ്

Bസ്റ്റേറ്റ് ലിസ്റ്റ്

Cകൺകറെൻറ് ലിസ്റ്റ്

Dഇവയൊന്നുമല്ല

Answer:

A. യൂണിയൻ ലിസ്റ്റ്

Question: 74

ഭാഷാവൃത്തത്തിൽ രചിച്ച ആദ്യ മഹാകാവ്യം ഏതാണ് ?

Aകുമാരസംഭവം

Bമൃച്ഛഘടികം

Cകൃഷ്ണഗാഥ

Dഅർത്ഥശാസ്ത്രം

Answer:

C. കൃഷ്ണഗാഥ

Question: 75

ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം എത്ര ?

A180 ഗ്രാം

B200 ഗ്രാം

C150 ഗ്രാം

D100 ഗ്രാം

Answer:

C. 150 ഗ്രാം

Question: 76

വിക്രം സാരാഭായിയുടെ ജന്മദിനമായ ഏത് ദിവസമാണ് ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനമായി ആചരിക്കുന്നത് ?

Aസെപ്റ്റംബർ 25

Bആഗസ്റ്റ് 12

Cഏപ്രിൽ 2

Dആഗസ്റ്റ് 5

Answer:

B. ആഗസ്റ്റ് 12

Question: 77

ആന്ധ്രാപ്രദേശിലെ "വന്ദേമാതരം പ്രസ്ഥാനം" അറിയപ്പെടുന്നത് :

Aസ്വദേശി പ്രസ്ഥാനം

Bഉപ്പ് സത്യാഗ്രഹം

Cഖിലാഫത്ത് പ്രസ്ഥാനം

Dക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

Answer:

A. സ്വദേശി പ്രസ്ഥാനം

Question: 78

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?

Aഹൈദരാബാദ്

Bന്യൂ ഡൽഹി

Cഡെറാഡൂൺ

Dഅഹമ്മദാബാദ്

Answer:

D. അഹമ്മദാബാദ്

Question: 79

മലയാളിയായ V K കൃഷ്ണമേനോൻ കേന്ദ്ര പ്രതിരോധമന്ത്രി ആയിരുന്ന കാലഘട്ടം ഏതാണ് ?

A1957 - 1962

B1958 - 1961

C1961 - 1964

D1960 - 1963

Answer:

A. 1957 - 1962

Question: 80

ചുവടെ തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജം ഉപയോഗിക്കാവുന്ന മേഖലയേത് ?

Aവൈദ്യുത ഉത്പാദനം

Bവിദൂര പ്രദേശത്തെ വൈദ്യുത വിതരണം

Cഗതാഗതം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Question: 81

ചേർത്തെഴുതുക : മഹാ + ഋഷി= ?

Aമഹാഋഷി

Bമഹഋഷി

Cമഹർഷി

Dഇവയൊന്നുമല്ല

Answer:

C. മഹർഷി

Question: 82

പ്രകൃതിയിൽ ഉള്ളതും എന്നാൽ ഒരു പരിധിയിൽ കൂടിയാൽ മാലിന്യമായി മാറുന്നതുമായ വസ്‌തുക്കളെ എന്ത് പറയുന്നു ?

Aക്വളിറ്റേറ്റിവ് മാലിന്യങ്ങൾ

Bആന്ത്രോപോജിനിക് മാലിന്യങ്ങൾ

Cക്വാണ്ടിറ്റേറ്റീവ് മാലിന്യങ്ങൾ

Dറെഗുലേറ്റഡ് മാലിന്യങ്ങൾ

Answer:

C. ക്വാണ്ടിറ്റേറ്റീവ് മാലിന്യങ്ങൾ

Question: 83

സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?

Aജഗദീഷ് ചന്ദ്രബോസ്

Bസത്യേന്ദ്രനാഥ് ബോസ്

Cബി വി രാമൻ

Dസി കെ കൃഷ്ണൻ

Answer:

A. ജഗദീഷ് ചന്ദ്രബോസ്

Question: 84

ദേശീയ സോളാർ മിഷൻ ആരംഭിച്ച പ്രധാനമന്ത്രി ആരാണ് ?

Aനരസിംഹറാവു

Bലാൽ ബഹദൂർ ശാസ്ത്രി

Cമൻമോഹൻ സിംഗ്

Dനരേന്ദ്രമോദി

Answer:

C. മൻമോഹൻ സിംഗ്

Question: 85

വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെ?

Aവാഷിംഗ്ടൺ ഡിസി

Bവാഷിംഗ് ടൺ

Cസൗത്ത് അമേരിക്ക

Dനോർത്ത് അമേരിക്ക

Answer:

A. വാഷിംഗ്ടൺ ഡിസി

Question: 86

മനുഷ്യാതീതമായ കഴിവുകൾ ഉള്ള ഹനുമാനെ പോലെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥകളിയിലെ വേഷം ഏതാണ് ?

Aചുവന്ന താടി

Bവെള്ള താടി

Cകറുത്ത താടി

Dപച്ച താടി

Answer:

B. വെള്ള താടി

Question: 87

Administrative accountability is established in government organisations by:

AExecutive

BLegislature

CJudiciary

DAll of the above

Answer:

D. All of the above

Question: 88

മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?

AM. S. Swaminathan

BDr. Varghese kurian

CRamanujan Venkittaraman

DRamakrishnan

Answer:

B. Dr. Varghese kurian

Question: 89

ഭൂഗർഭ ജല വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി ഏതാണ് ?

Aഹരിയാലി നീർത്തട പദ്ധതി

Bഅർവാരി പാനി സൻസദ് നീർത്തട പദ്ധതി

Cജലക്രാന്തി പദ്ധതി

Dഅടൽ ഭുജൽ യോജന

Answer:

D. അടൽ ഭുജൽ യോജന

Question: 90

ചുവടെ കൊടുത്തവയിൽ ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 1992, നവംബർ 16നു നടത്തിയ സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്തായിരുന്നു ?

Aആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ്

Bമുത്തലാഖ് ഭരണഘടനാ വിരുദ്ധമാണ്

Cഅനുഛേദം 21ൽ സ്വകാര്യത ഉൾപ്പെടുത്തി

Dസംവരണത്തിൻറെ പരിധി 50 ശതമാനത്തിൽ കൂടരുത്

Answer:

D. സംവരണത്തിൻറെ പരിധി 50 ശതമാനത്തിൽ കൂടരുത്

Question: 91

രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്?

Aപാലക്കാട്

Bതലശ്ശേരി

Cകോഴിക്കോട്

Dവടകര

Answer:

C. കോഴിക്കോട്

Explanation:

1916- പാലക്കാട്- ഒന്നാം മലബാർ കോൺഗ്രസ് സമ്മേളനം- അധ്യക്ഷ -ആനി ബസൻറ്

Question: 92

'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?

Aറോബർട്ട് ക്ലൈവ്

Bഅഡ്‌മിറൽ സ്റ്റീഫൻ വാൻഡൻ

Cഅഡ്‌മിറൽ വാൻറീഡ്

Dലോർഡ് കോൺവാലിസ്‌

Answer:

C. അഡ്‌മിറൽ വാൻറീഡ്

Explanation:

  • മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം - ഹോർത്തൂസ് മലബാറിക്കൂസ്.
  • മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ ഗ്രന്ഥമാണിത്.
  • പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണറായിരുന്നു ഹെന്‍റിക്‌ ആഡ്രിയന്‍ വാന്‍ റീഡ്‌ ടോട്‌ ഡ്രാക്കെന്‍സ്റ്റൈന്‍ ആണ് ഇതിൻ്റെ കർത്താവ്.

  • ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ - ഇട്ടി അച്യുതൻ.
  • ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിൽ ആദ്യം വിവരിക്കുന്ന കേരള സസ്യം 'തെങ്ങ്' ആണ്.
  • 'കേരളാരാമം' എന്നും ഈ പുസ്തകത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.

Question: 93

ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായി വരുന്ന സ്ഥലം എത്ര?

Aഏകദേശം ഒരു ഹെക്ടർ

Bഏകദേശം രണ്ട് ഹെക്ടർ

Cഏകദേശം മൂന്ന് ഹെക്ടർ

Dഏകദേശം നാല് ഹെക്ടർ

Answer:

B. ഏകദേശം രണ്ട് ഹെക്ടർ

Explanation:

അനേകം സോളാർ സെല്ലുകൾ യോജിപ്പിച്ച് ആണ് സോളാർ പാനൽ നിർമ്മിച്ചിരിക്കുന്നത്

Question: 94

ഇന്ത്യ , ചൈന , മ്യാൻമർ എന്നി രാജ്യങ്ങൾ സംഗമിക്കുന്ന പർവ്വതം ഏതാണ് ?

Aകേപ്പ് ബാബ

Bഹാക്കബോറാസി

Cഹിന്ദുകുഷ്

Dസുലൈമാൻ മലനിരകൾ

Answer:

B. ഹാക്കബോറാസി

Question: 95

ഇന്ത്യൻ നിയമങ്ങളെ ക്രോഡീകരിക്കാൻ ആദ്യമായി നിയമ കമ്മീഷനെ നിയമിച്ച വർഷം ?

A1831

B1834

C1844

D1843

Answer:

B. 1834

Question: 96

He _____ love her.

Acan

Bought to

Cshall

Dwill

Answer:

C. shall

Explanation:

Third person ആയിട്ടുള്ള 'He/She' എന്നതിനൊപ്പം command, promise എന്നിവയെ സൂചിപ്പിക്കാൻ 'shall' ഉപയോഗിക്കുന്നു.

Question: 97

പ്രേയാൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്

Aപ്രേയസി

Bപ്രെയാസ

Cപ്രേയ

Dപ്രെയൻ

Answer:

A. പ്രേയസി

Question: 98

In Computer logical operations are performed by :

AControl Unit

BALU

CPrimary Memory

DCPU

Answer:

B. ALU

Question: 99

2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?

Aബീഹാർ

Bകർണാടകം

Cസിക്കിം

Dമണിപ്പൂർ

Answer:

A. ബീഹാർ

Question: 100

ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം ഏതാണ് ?

ABSNL

BVSNL

Cഇൻട്രാനെറ്റ്

Dവെബ് മെയിൽ

Answer:

B. VSNL