Question: 1

കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?

Aമേഘാലയ

Bമണിപ്പൂര്‍

Cമദ്ധ്യപ്രദേശ്‌

Dകേരളം

Answer:

B. മണിപ്പൂര്‍

Question: 2

ശ്രീനാരായണ ഗുരുവിന്റെ കൃതി?

Aജ്ഞാനപ്പാന

Bതത്വമസി

Cദൈവദശകം

Dവിശ്വദർശനം

Answer:

C. ദൈവദശകം

Question: 3

ഒരു ഞാറ്റുവേലയുടെ ശരാശരി ദൈര്‍ഘ്യം എത്ര ദിവസമാണ് ?

Aപതിനാല്

Bഏഴ്

Cഇരുപത്തിയേഴ്

Dപത്തൊന്‍പത്

Answer:

A. പതിനാല്

Question: 4

ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

Aപാമീര്‍

Bവിന്ധ്യാ

Cപട്കായ്

Dഹിമാലയം

Answer:

C. പട്കായ്

Explanation:

The mountains on India's eastern border with Myanmar are called as the Patkai or the Purvanchal.

Question: 5

ഭരണഘടനാ നിര്‍മ്മാണസമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു ?

Aഡോ. ബി.ആര്‍. അംബേദ്ക്കര്‍

Bരാജേന്ദ്രപ്രസാദ്‌

Cസച്ചിദാനന്ദ സിന്‍ഹ

Dരാജഗോപാലാചാരി

Answer:

C. സച്ചിദാനന്ദ സിന്‍ഹ

Explanation:

Sachchidananda Sinha was named the Interim President of the Constituent Assembly of India on 9 December 1946. He was replaced by Dr. Rajendra Prasad after indirect election on 11

Question: 6

John said “I go out too often” (Change into indirect speech)

AJohn said that I go out too often

BJohn said that he was going out too often

CJohn said that he had gone out too often

DJohn said that he went out too often

Answer:

D. John said that he went out too often

Question: 7

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക

Aജോതിക്ഷം

Bജോതിഷം

Cജ്യോതിഷം

Dജ്യോതിക്ഷം

Answer:

C. ജ്യോതിഷം

Question: 8

Sara is the _____ of the three sisters.

Aeldest

Boldest

Celder

Dolder

Answer:

A. eldest

Explanation:

The എന്നതിന് ശേഷം superlative ആണ് ചേർക്കേണ്ടത്. വാക്യത്തിൽ രക്തബന്ധം ഉണ്ടെങ്കിൽ eldest എന്നും അല്ലെങ്കിൽ oldest എന്നും ചേർക്കാം. sisters എന്ന് വാക്യത്തിലുള്ളത് കൊണ്ട് eldest എന്നാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഇത് എപ്പോഴും ഇങ്ങനെ ചേർക്കാനാവില്ല. വാക്യത്തിൽ than വരുകയാണെങ്കിൽ രക്തബന്ധം ഉണ്ടെങ്കിലും elder/eldest ആണ് ചേർക്കേണ്ടത്. ഉദാ: This is my brother jack,He is older than me. ഇവിടെ 'elder than me' എന്ന് ചേർക്കാനാവില്ല.

Question: 9

കീഴരിയൂർ ബോംബ് കേസ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടതാണ് ?

Aക്വിറ്റ് ഇന്ത്യാ സമരം

Bകുറിച്യ കലാപം

Cമലബാർ കലാപം

Dപുന്നപ്ര-വയലാർ സമരം

Answer:

A. ക്വിറ്റ് ഇന്ത്യാ സമരം

Question: 10

"ദക്ഷിണഭാഗീരഥി', 'തിരുവിതാംകൂറിന്റെ ജീവനാഡി' എന്നിങ്ങനെ അറിയപ്പെടുന്നത് ?

Aപമ്പ

Bനെയ്യാർ

Cചാലിയാർ

Dഭാരതപ്പുഴ

Answer:

A. പമ്പ

Question: 11

12 : 143 : : 19 : ?

A391

B371

C360

D390

Answer:

C. 360

Question: 12

1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?

Aബ്രിട്ടൻ

Bപോർച്ചുഗൽ

Cഫ്രാൻസ്

Dനെതർലാന്റ്

Answer:

B. പോർച്ചുഗൽ

Question: 13

ഒരു ചക്രത്തിന് 50/π സെ.മീ വ്യാസം ഉണ്ട്. ഈ വാഹനം 72 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് ചക്രം എത്ര തവണ പൂർണ്ണമായി കറങ്ങിയിരിക്കും  ?

A20

B30

C40

D50

Answer:

C. 40

Explanation:

72 കി.മീ./മണിക്കൂർ = 20 മീറ്റർ / സെക്കൻഡ് = 2000 cm/s വ്യാസം = 50/π ആരം = 25/π കാറിന്റെ ചക്രത്തിൻ്റെ ചുറ്റളവ് = 2 π x ആരം = 50 cm 1 സെക്കന്റ് സമയം കൊണ്ട് വാഹനത്തിന് ചക്രം കറങ്ങുന്ന എണ്ണം = 2000/50 = 40

Question: 14

1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?

Aതാഷ്കൻ്റ് കരാർ

Bസിംല കരാർ

Cആഗ്ര കരാർ

Dക്യാബിനറ്റ് മിഷൻ

Answer:

A. താഷ്കൻ്റ് കരാർ

Question: 15

മാംഗനീസ് ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

Aജാർഖണ്ഡ്

Bമധ്യപ്രദേശ്

Cകേരളം

Dതമിഴ്നാട്

Answer:

B. മധ്യപ്രദേശ്

Question: 16

"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?

Aവി. എസ്. അച്യുതാനന്ദൻ

Bപി. കെ. വാസുദേവൻ നായർ

Cഇ. കെ. നായനാർ

Dഇ. എം. എസ്. നമ്പൂതിരിപ്പാട്

Answer:

A. വി. എസ്. അച്യുതാനന്ദൻ

Question: 17

2000 രൂപ പിൻവലിച്ചപ്പോൾ മുഴുവനും 10 രൂപ നോട്ടുകളായാണ് കിട്ടിയത്.ആകെ നോട്ടുകളുടെ എണ്ണം

A10

B100

C20

D200

Answer:

D. 200

Explanation:

ആകെ നോട്ടുകളുടെ എണ്ണം = 2000/10 = 200

Question: 18

'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?

A35

B26

C92

D19

Answer:

D. 19

Explanation:

(18 + 10 × 20) - 8/6 = (18 × 10 + 20) ÷ 8 - 6 = 200 ÷ 8 - 6 = 25 - 6 = 19

Question: 19

പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏത് ?

A1 മുതൽ 5 വരെ

B5 മുതൽ 11 വരെ

C12 മുതൽ 17 വരെ

D17 മുതൽ 23 വരെ

Answer:

B. 5 മുതൽ 11 വരെ

Question: 20

വിക്രമാദിത്യ വരഗുണന്റെ ശാസനത്തിന്റെ പേര് എന്ത് ?

Aപാലിയം ശാസനം

Bവാഴപ്പള്ളി ശാസനം

Cതിരുവതി ശാസനം

Dചോക്കൂർ ശാസനം

Answer:

A. പാലിയം ശാസനം

Question: 21

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചതാര് ?

Aചെമ്പക രാമൻപിള്ള

Bവി.ഒ ചിദംബരംപിള്ള

Cപോറ്റി ശ്രീരാമലു

Dശ്രീനിവാസ നായിഡു

Answer:

B. വി.ഒ ചിദംബരംപിള്ള

Question: 22

ഗോവ, ദാമൻ, ദിയു എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?

A1954

B1958

C1961

D1965

Answer:

C. 1961

Question: 23

സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ചുള്ള പഠനത്തിന് വേണ്ടി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?

Aഡോ. ഡി.എസ്. കോത്താരി കമ്മീഷൻ

Bഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Cഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

Dഫസൽ അലി കമ്മീഷൻ

Answer:

B. ഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Question: 24

ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?

A1950 ജനുവരി 26

B1949 നവംബർ 26

C1956 നവംബർ 26

D1949 ജനുവരി 26

Answer:

B. 1949 നവംബർ 26

Question: 25

Burj Khalifa is the _____ building in the world.

Atall

Bwas tall

Ctaller

Dtallest

Answer:

D. tallest

Explanation:

The കഴിഞ്ഞു superlative degree ആണ് ഉപയോഗിക്കേണ്ടത്. tall - taller - tallest.

Question: 26

Convert into passive voice:'They are rebuilding the school'.

AThe school is rebuilt

BThe school is being rebuilt

CThe school was rebuilt

DThe school is been rebuilt

Answer:

B. The school is being rebuilt

Explanation:

തന്നിരിക്കുന്ന വാചകം present continuous രൂപത്തിലാണ്. അതിനാൽ passive voice =object+am/is/are+being+v3+by+rest of the sentence. object 'singular' ആയതിനാൽ 'is' ഉപയോഗിക്കുന്നു

Question: 27

കൂട്ടിച്ചേർക്കുക അ + ഇടം

Aഅയിടം

Bവിടാം

Cഅവിടം

Dആടാം

Answer:

C. അവിടം

Question: 28

താഴെ തന്നിരിക്കുന്നവയിൽ 'സാർവകാലികം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

Aഎല്ലാ കാലത്തേക്കും ഉള്ളത്

Bഎല്ലാ ജനങ്ങളെയും സംബന്ധിക്കുന്നത്

Cഎല്ലായിടത്തും വ്യാപിച്ചിരിക്കുന്നത്

Dകടക്കാൻ ആഗ്രഹിക്കുന്ന ആൾ

Answer:

A. എല്ലാ കാലത്തേക്കും ഉള്ളത്

Question: 29

Even for a crow it's baby is precious എന്ന ശൈലിയുടെ വിവർത്തനം

Aജീവിതം മലർമെത്ത മാത്രമല്ല

Bകാക്കക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്

Cകഞ്ഞ് അമ്മയുടെ സ്പർശം അറിയുന്നു

Dജന്മനാൽ തന്നെ ധനാഢ്യനായിരിക്കുക

Answer:

B. കാക്കക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്

Question: 30

He is ............... university lecturer

Aan

Ba

Cthe

Dno article

Answer:

B. a

Explanation:

'u' ഒരു vowel ആണെങ്കിലും, 'university' യുടെ ഉച്ചാരണം ആരംഭിക്കുന്നത് ഒരു Y ശബ്ദത്തിൽ നിന്നാണ്. അതിനാൽ അത് ഒരു 'consonant' ആയി കണക്കാക്കുന്നു. അതിനാൽ 'a' എന്ന ആർട്ടിക്കിൾ ഉപയോഗിക്കുന്നു.

Question: 31

They live .......... the same roof.

Aof

Bin

Con

Dunder

Answer:

D. under

Explanation:

ഏതെങ്കിലുമൊരു വസ്തുവിന്റെ അടിയിലോ അധീനതയിലോ ഉള്ള വസ്തുവിന്റെയോ കാര്യത്തെയോ സൂചിപ്പിക്കുവാൻ 'under' ഉപയോഗിക്കുന്നു.

Question: 32

Give a one word substitute for a person who leaves his own country to settle in another.

Aemigrant

Bexile

Cmigrant

Dresident

Answer:

A. emigrant

Question: 33

Examination of witness -ശരിയായ വിവർത്തനം?

Aസാക്ഷി പരിശോധന

Bസാക്ഷി പരീക്ഷ

Cസാക്ഷി വിസ്താരം

Dപരീക്ഷാ സാക്ഷി

Answer:

C. സാക്ഷി വിസ്താരം

Question: 34

Listen to me, please,..........?

Awill you

Bwon't you

Cshall you

Dshould you

Answer:

A. will you

Question: 35

അജ്ഞന്‍ എന്ന വാക്കിന്റെ അർത്ഥം

Aപാമരന്‍

Bമൂഢന്‍

Cശ്രേഷ്ഠന്‍

Dജനകന്‍

Answer:

B. മൂഢന്‍

Question: 36

ഖണ്ഡനം വിപരീത പദം കണ്ടെത്തുക

Aനികൃഷ്ടം

Bമണ്ഡനം

Cലാഘവം

Dമധുരം

Answer:

B. മണ്ഡനം

Question: 37

'Hang Together' means

ADie together

BWork in union

CLive together

DWork alone

Answer:

B. Work in union

Question: 38

പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ ?

Aകൃഷി

Bതലയോട്

Cകനൽ

Dതീരം തേടി

Answer:

B. തലയോട്

Question: 39

345 എന്ന സംഖ്യ 579 എന്നും 976 എന്ന സംഖ്യ 171311 എന്നും എഴുതുന്നുവെങ്കിൽ 214 എന്ന സംഖ്യ എഴുതാവുന്നത് :

A549

B1079

C539

D317

Answer:

D. 317

Explanation:

345 എന്ന സംഖ്യ 579 എഴുതുന്നതിന് കാരണം - 3 + 2 = 5 , 4 + 3 = 7 , 5 + 4 = 9 തൊട്ട് മുൻപുള്ള സംഖ്യ കൂട്ടുന്നു അങ്ങനെ 976 = 171311 ആകും എങ്കിൽ 214 = 2 + 1 = 3 , 1 + 0 = 1 , 4 + 3 = 7 = 317

Question: 40

ഒരു ക്ലോക്കിന്റെ പ്രതിബിംബ സമയം 10:24 ആയാൽ യഥാർത്ഥ സമയം എത്ര ?

A1:36

B1 :37

C1:39

D12

Answer:

A. 1:36

Explanation:

11.60-10.24=1.36

Question: 41

ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സനൽ പറഞ്ഞു “ദീപ എന്റെ അപ്പുപ്പന്റെ ഒരേയൊരു മകന്റെ മകളാണ്: അങ്ങനെയെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധമെന്ത് ?

A'അമ്മ

Bസഹോദരി

Cനാത്തൂൻ

Dമകൻ

Answer:

B. സഹോദരി

Question: 42

Kamuthi Solar Power plant is the largest solar power plant in India situated at :

ATamilnadu

BAndrapradesh

CRajastan

DGujarath

Answer:

A. Tamilnadu

Question: 43

സാധാരണയായി ലാപ്ടോപ്പുകളിൽ മാത്രമായി കാണുന്ന ഇൻപുട്ട് ഡിവൈസ് :

Aട്രാക്ക്ബോൾ

Bടച്ച് പാഡ്

Cടച്ച് സ്ക്രീൻ

Dജോയ്സ്റ്റിക്ക്

Answer:

B. ടച്ച് പാഡ്

Question: 44

നീതി ആയോഗ് നിലവിൽ വന്നത് എന്ന്?

A2014 ജനുവരി 1

B2015 ഓഗസ്റ്റ് 15

C2015 ജനുവരി 1

D2016 ഓഗസ്റ്റ് 15

Answer:

C. 2015 ജനുവരി 1

Question: 45

ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക.4,196,16,144,36,100,64, .....

A100

B64

C36

D81

Answer:

B. 64

Explanation:

alternative terms--->2²,4²,6²,8² 14²,12²,10²,8²(അടുത്ത പദം)

Question: 46

കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഭവം?

Aമലബാർ കലാപം

Bകീഴരിയൂർ ബോംബാക്രമണം

Cപുന്നപ്ര വയലാർ സമരം

Dമാപ്പിള കലാപം

Answer:

B. കീഴരിയൂർ ബോംബാക്രമണം

Explanation:

കിറ്റ് ഇന്ത്യ സമര കാലത്ത് 1942-ൽ വടക്കേ മലബാറിൽ നടന്ന പ്രധാനപ്പെട്ട സംഭവം ആയിരുന്നു കീഴരിയൂർ ബോംബ് കേസ് .റെയിൽപാളങ്ങൾ ,സർക്കാർ മന്ദിരങ്ങൾ തുടങ്ങിയവ നശിപ്പിച്ചു കൊണ്ടായിരുന്നു സമരം. സമരക്കാർ ചേമഞ്ചേരി സബ്‌രജിസ്ട്രാർ ഓഫീസ് ,തിരുവള്ളൂർ റെയിൽവേ സ്റ്റേഷൻ, കൊല്ലത്തൂർ കുന്നത്തറ അംശകച്ചേരി എന്നിവയ്ക്ക് തീവെച്ചു

Question: 47

12 പുരുഷന്മാരോ,18 സ്ത്രീകളോ ഒരു ജോലി 14 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു. എന്നാൽ 8 പുരുഷന്മാരും 16 സ്ത്രീകളും ചേർന്ന് അതേ ജോലി എത്ര സമയത്തിനുള്ളിൽ ചെയ്തു തീർക്കും ?

A5

B7

C8

D9

Answer:

D. 9

Explanation:

x/((c/a)+(d/b))=14((8/12)+(16/8)) =14/14/9 =14*9/14 =9

Question: 48

അടിയന്തരാവസ്ഥാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭാഗം ഏത്?

Aഇരുപത്തി രണ്ടാം ഭാഗം

Bപതിനെട്ടാം ഭാഗം

Cഇരുപതാം ഭാഗം

Dഇരുപത്തി ഒന്നാം ഭാഗം

Answer:

B. പതിനെട്ടാം ഭാഗം

Question: 49

ഒരു സമചതുരത്തിന്റെ വികർണം 8 സെൻറീമീറ്റർ ആയാൽ അതിന്റെ പരപ്പളവ് കാണുക.

A32

B64

C18

D16

Answer:

A. 32

Explanation:

d = 8 A = 1/2d^2 A = .5x8x8 = 32

Question: 50

പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും അവയുടെ ഓഹരി വിപണനവും കൈകാര്യം ചെയുന്ന ഡിപ്പാർട്മെന്റ് ഏതാണ് ?

Aഡിപ്പാർട്മെന്റ് ഓഫ് ഡിസിൻവെസ്റ്മെന്റ്

Bഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം

Cപബ്ലിക് എന്റർപ്രൈസസ് സർവേ

Dഇതൊന്നുമല്ല

Answer:

A. ഡിപ്പാർട്മെന്റ് ഓഫ് ഡിസിൻവെസ്റ്മെന്റ്

Question: 51

2011 ജനുവരി 1 വ്യാഴം ആയാൽ 2012 ജനുവരി 1 ഏത് ദിവസം?

Aവ്യാഴം

Bവെള്ളി

Cശനി

Dഞായർ

Answer:

B. വെള്ളി

Explanation:

2011 സാധാരണ വർഷമായതിനാൽ '1' കൂട്ടുക. വ്യാഴം+1= വെള്ളി

Question: 52

അക്ബറിന്റെ ധനകാര്യ മന്ത്രി ആരായിരുന്നു ?

Aതോഡർമാൽ

Bമാൻസിംഗ്

Cബീർബൽ

Dഫൈസി

Answer:

A. തോഡർമാൽ

Question: 53

ആദ്യത്തെ 4 അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?

A4

B4.25

C4.5

D4.75

Answer:

B. 4.25

Explanation:

ആദ്യത്തെ 4 അഭാജ്യസംഖ്യകൾ = 2+3+5+7 = 17 ശരാശരി 17/4 = 4.25

Question: 54

1/5 ÷ 4/5 = ?

A4/5

B1/5

C1/4

D5/4

Answer:

C. 1/4

Explanation:

1/5 ÷ 4/5 ഹരിക്കേണ്ട സംഖ്യയുടെ വ്യൂൽ ക്രമം കൊണ്ട് ഗുണിക്കുക. 1/5 X 5/4 = 1/4

Question: 55

ഒരു ക്ലോക്കിലെ സമയം 12:40. മണിക്കുർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര ?

A80°

B120°

C140°

D170°

Answer:

C. 140°

Explanation:

30H -(11/2)M = 30 x 0 -(11/2)x 40 ,H=0,M=30 =0=220 360-220=140°

Question: 56

100 രൂപയ്ക്ക് ഒരു മാസം 50 പൈസ പലിശ നൽകണമെങ്കിൽ പലിശനിരക്ക്?

A7%

B12%

C6%

D2%

Answer:

C. 6%

Explanation:

100 രൂപയ്ക്ക് 1 മാസം 50 പൈസ ആയാൽ ഒരു വർഷത്തേയ്ക്ക് 6 രൂപ പലിശ നിരക്ക് 6%.

Question: 57

A dealer sells his goods using a false weight of 900gm. instead of one kg. Then his profit percentage

A8 1/5%

B11 1/9%

C12 1/2%

D13 1/2%

Answer:

B. 11 1/9%

Explanation:

(1000-900/900) x 100% = (100x100/900)% = 11 1/9%

Question: 58

If a = 4/5 of B and B = 5/2 of C, then the ratio of A:C is

A1:2

B2:1

C2:3

D1:3

Answer:

B. 2:1

Explanation:

A/C = 4/5 X 5/2 = 2/1 = 2:1

Question: 59

ഒരു പരീക്ഷ പാസാകണമെങ്കിൽ 50% മാർക്ക് വേണം. 172 മാർക്ക് നേടിയ ഒരു കുട്ടി 28 മാർക്കിന്റെ കുറവിൽ തോറ്റു. എങ്കിൽ ആകെ മാർക്ക് എത്ര?

A500

B100

C200

D400

Answer:

D. 400

Explanation:

172 മാർക്ക് നേടിയ ഒരു കുട്ടി 28 മാർക്കിന്റെ കുറവിൽ തോറ്റു എങ്കിൽ ജയിക്കാൻ വേണ്ട മാർക്ക് = 172 + 28 = 200 ആകെ മാർക്കിന്റെ 50% = 200 ആകെ മാർക്ക് = [200/50] × 100 = 400

Question: 60

കേരളത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം എത്ര ?

A2

B3

C4

D5

Answer:

C. 4

Question: 61

The period of first five year plan:

A1950-1955

B1951-1956

C1952-1957

D1951-1955

Answer:

B. 1951-1956

Question: 62

ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകൾ ആണ് പ്രക്ഷോഭം നടത്തിയത് ?

A14

B13

C18

D16

Answer:

B. 13

Question: 63

സാധനങ്ങളുടെ ഉത്പാദനഘട്ടത്തിൽ ചുമത്തുന്ന നികുതിയേത് ?

Aസേവന നികുതി

Bകോർപ്പറേറ്റ് നികുതി

Cഎക്സൈസ് ഡ്യൂട്ടി

Dഇതൊന്നുമല്ല

Answer:

C. എക്സൈസ് ഡ്യൂട്ടി

Question: 64

കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aകലവൂർ

Bകലൂർ

Cകളമശ്ശേരി

Dആലുവ

Answer:

A. കലവൂർ

Question: 65

1857 ലെ വിപ്ലവം മഥുരയിൽ നയിച്ചത് ആരായിരുന്നു ?

Aത്സാൻസി റാണി

Bദേവി സിംഗ്

Cകദം സിംഗ്

Dകൺവാർ സിംഗ്

Answer:

B. ദേവി സിംഗ്

Question: 66

ലോകത്ത് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച റോക്കറ്റ് ഏതാണ് ?

APSLV C37

BGSLV MKIII

CGSLV MKII

DASLV

Answer:

A. PSLV C37

Question: 67

"അടിച്ചിട്ട് കടന്ന് കളയുക" എന്ന യുദ്ധതന്ത്രം ആവിഷ്കരിച്ച കുഞ്ഞാലി മരക്കാർ ആരായിരുന്നു ?

Aമുഹമ്മദാലി കുഞ്ഞാലി

Bപട്ടു കുഞ്ഞാലി

Cകുട്ടി ആലി

Dകുഞ്ഞാലി മരക്കാർ (2-ാം മരക്കാർ)

Answer:

C. കുട്ടി ആലി

Question: 68

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:

Aഅവിടെ ഏകദേശം ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Bഏകദേശം ആയിരത്തോളം സ്ത്രീകൾ അവിടെ ഉണ്ടായിരുന്നു

Cഅവിടെ ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Dഅവിടെ ഉണ്ടായിരുന്നത് ഏകദേശം ആയിരത്തോളം സ്ത്രീകളായിരുന്നു

Answer:

C. അവിടെ ആയിരത്തോളം സ്ത്രീകൾ ഉണ്ടായിരുന്നു

Explanation:

സമാന അർത്ഥമുള്ള വാക്കുകൾ ആവർത്തിക്കുന്നുണ്ടായിരുന്നു (ശബ്ദപൗനരുക്ത്യം)

Question: 69

രാഷ്‌ട്രപതിയുടെ ഭരണ കാലാവധി എത്ര ?

A4 വർഷം

B5 വർഷം

C6 വർഷം

D3 വർഷം

Answer:

B. 5 വർഷം

Question: 70

ലോക തണ്ണീർത്തടദിനം 2021-ന്റെ പ്രമേയം എന്ത്?

AWetlands and water

BWetlands and biodiversity

CWetlands and protection

DWetlands For Our Future

Answer:

A. Wetlands and water

Explanation:

ലോക തണ്ണീർത്തട ദിനം-ഫെബ്രുവരി 2

Question: 71

ഉൽപാദനം, വിതരണം, സംഭരണം, വിൽപ്പന, ഇറക്കുമതി തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്ന ഭരണതല സംവിധാനം ഏത്?

Aകേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി

Bഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ

Cഭക്ഷ്യസുരക്ഷാ വകുപ്പ്

Dലീഗൽ മെട്രോളജി വകുപ്പ്

Answer:

B. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ

Explanation:

ലീഗൽ മെട്രോളജി വകുപ്പ് -അളവ് തൂക്ക നിലവാരം ഉറപ്പു വരുത്തുന്നു ഭക്ഷ്യസുരക്ഷാവകുപ്പ് -ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നു

Question: 72

ധനകാര്യ നിയന്ത്രണം പാർലമെന്റിൽ നിക്ഷിപ്തമാക്കണമെന്ന് ആദ്യമായി പരാമർശിച്ചത് ?

Aപീക്കിങ് ഗസറ്റ്

Bമാഗ്നാകാർട്ട

Cബംഗാൾ ഗസ്റ്

Dറിലേഷൻ

Answer:

B. മാഗ്നാകാർട്ട

Question: 73

"ഹാ പുഷ്‌പമേ അധിക തൂംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

Aവീണപൂവ്

Bചിന്താവിഷ്ടയായ സീത

Cനളിനി

Dചണ്ഡാലഭിക്ഷുകി

Answer:

A. വീണപൂവ്

Question: 74

കേരള ബാംബൂ ഇന്നൊവേഷൻ സെന്റർ സ്ഥിതിചെയ്യുന്നതെവിടെ ?

Aഅങ്കമാലി

Bആലുവ

Cതൃപ്പൂണിത്തുറ

Dമൂവാറ്റുപുഴ

Answer:

A. അങ്കമാലി

Question: 75

ഇന്ത്യയിലെ ആദ്യ ദിനപത്രം ഏത് ?

Aവോയ്സ് ഓഫ് ഇന്ത്യ

Bദി ഹിന്ദു

Cബംഗാൾ ഗസറ്റ്

Dകേരള കൗമുദി

Answer:

C. ബംഗാൾ ഗസറ്റ്

Question: 76

യു.എൻ ഇന്റർനാഷണൽ ഇയർ ഓഫ് സസ്‌റ്റൈനബിൾ ടൂറിസം ഫോർ ഡവലപ്‌മെന്റ് ആയി ആചരിച്ചത് ഏത് വർഷം ?

A2012

B2015

C2017

D2019

Answer:

C. 2017

Question: 77

നികുതി ചുമത്താൻ പാർലമെന്റിന് പ്രത്യേക അധികാരമുള്ള എത്ര വിഷയങ്ങളാണ് യൂണിയൻ ലിസ്റ്റിലുള്ളത് ?

A20

B15

C100

D61

Answer:

B. 15

Explanation:

💠 യൂണിയൻ ലിസ്റ്റിലെ ആകെ വിഷയങ്ങൾ - 98 💠 നികുതി ചുമത്താൻ പാർലമെൻറ്റിനു പ്രത്യേക അധികാരം ഉള്ള വിഷയങ്ങൾ - 15

Question: 78

'ചേട്ടത്തി' എന്ന ചിത്രത്തിൽ അഭിനയിച്ച മലയാള കവി?

Aകുമാരനാശാൻ

Bവയലാർ രാമവർമ്മ

Cഉറൂബ്

Dബാലചന്ദ്രൻ ചുള്ളിക്കാട്

Answer:

B. വയലാർ രാമവർമ്മ

Question: 79

മലബാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A2010

B2011

C2012

D2013

Answer:

A. 2010

Question: 80

രഘു ,അമ്മുലു എന്നിവ ഏത് കൃതിയിലെ കഥാപാത്രമാണ്?

Aവേരുകൾ

Bസ്മാരകശിലകൾ

Cമഞ്ഞ്

Dവിമല

Answer:

A. വേരുകൾ

Question: 81

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?

Aഇംഗ്ലണ്ട്

Bതെക്കേ അമേരിക്ക

Cവടക്കേ അമേരിക്ക

Dഫ്രാൻസ്

Answer:

A. ഇംഗ്ലണ്ട്

Question: 82

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

Aലിയാണ്ടര്‍ പേസ്

Bരാമനാഥന്‍ കൃഷ്ണന്‍

Cമഹേഷ് ഭൂപതി

Dറോഹന്‍ ബോപന്ന

Answer:

B. രാമനാഥന്‍ കൃഷ്ണന്‍

Question: 83

നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?

Aഹൈദരാബാദ്

Bചെന്നൈ

Cഭുവനേശ്വർ

Dഗൂർഗാവോൺ

Answer:

D. ഗൂർഗാവോൺ

Question: 84

ചേർത്തെഴുതുക : ബാല+ഔഷധം=?

Aബാലൗഷധം

Bബാലഔഷധം

Cബാലാഔഷധം

Dഇവയൊന്നുമല്ല

Answer:

A. ബാലൗഷധം

Question: 85

താഴെ പറയുന്നതിൽ ' Submarine-Launched Ballistic Missile (SLBM) ' ഏതാണ് ?

Aബ്രഹ്മോസ്

Bത്രിശൂൽ

Cആകാശ്

Dസാഗരിക

Answer:

D. സാഗരിക

Question: 86

ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആരാണ്?

Aഎംകെ വൈനു ബാപ്പു

Bഡോക്ടർ ഹോമി ജെ ബാബ

Cകോട്ട ഹരിനാരായണൻ

Dഅബ്ബാസ് മിത്ര

Answer:

A. എംകെ വൈനു ബാപ്പു

Question: 87

ഹരിതഗൃഹ പ്രഭാവം,ആഗോളതാപനം എന്നിവയ്ക്ക് കാരണമാകുന്ന വാതകം ഇവയിൽ ഏതാണ്?

Aമീഥൈൻ

Bഓക്സിജൻ

Cഹൈഡ്രജൻ

Dകാർബൺ

Answer:

A. മീഥൈൻ

Explanation:

മീഥൈൻ,നൈട്രിക് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ, കാർബൺ ഡയോക്സൈഡ് ഇവയാണ് ആഗോളതാപനത്തിനും ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്ന പ്രധാന വാദകങ്ങൾ

Question: 88

തന്നിരിക്കുന്നവയിൽ ബയോമാസ്സ്‌ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് അനുയോജ്യമായാ അന്തരീക്ഷമാണ് എന്ന് പറയാനാകുന്ന കാരണങ്ങളിൽ പെടാത്തതേത് ?

Aഉയർന്ന ജൈവഗുണമുള്ള മണ്ണ്

Bധാരാളം മഴ ലഭിക്കുന്നത്

Cഉഷ്‌ണ മേഖല പ്രദേശമായത്

Dഉയർന്ന സൂര്യ പ്രകാശ ലഭ്യത

Answer:

A. ഉയർന്ന ജൈവഗുണമുള്ള മണ്ണ്

Question: 89

2020 ൽ കേരള സർക്കാർ നൽകുന്ന സംസ്ഥാന കഥകളി പുരസ്കാരം നേടിയത് ആരാണ് ?

Aസദനം ബാലകൃഷ്ണൻ

Bവാഴേങ്കട വിജയൻ

Cസദനം ബാലകൃഷ്ണൻ & വാഴേങ്കട വിജയൻ

Dഇവരാരുമല്ല

Answer:

C. സദനം ബാലകൃഷ്ണൻ & വാഴേങ്കട വിജയൻ

Question: 90

Bureaucracy in the country is based on :

ADivision of work

BRights and Duties

CTraditional Authority

DImpersonality

Answer:

C. Traditional Authority

Question: 91

Uranium corporation of India Ltd situated in ______ .

AHyderabad

BAhamadabad

CCalcutta

DJadhuguda

Answer:

D. Jadhuguda

Question: 92

ഇന്ത്യയിൽ ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?

A1998 മെയ് 11

B2000 മെയ് 11

C2001 മെയ് 11

D2003 മെയ് 11

Answer:

B. 2000 മെയ് 11

Question: 93

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയായ കുടുംബശ്രീ നഗരപ്രദേശങ്ങളിൽ പ്രവർത്തനം ആരംഭിച്ച വർഷം ഏത് ?

A1998 മെയ് 17

B1998 നവംബർ 25

C1999 ഏപ്രിൽ 1

D1999 മെയ് 17

Answer:

C. 1999 ഏപ്രിൽ 1

Question: 94

മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?

Aസംസ്കൃതം

Bമലയാളം

Cതമിഴ്

Dമലയാളം, സംസ്കൃതം

Answer:

D. മലയാളം, സംസ്കൃതം

Question: 95

ഊർജ്ജത്തിന്റെ യൂണിറ്റ് എന്ത്?

Aജൂൾ

Bന്യൂട്ടൻ

Cഫാരഡ്

Dഇവയൊന്നുമല്ല

Answer:

A. ജൂൾ

Explanation:

പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം

Question: 96

The rich ________ help the poor.

Ashould

Bought to

Cneed

Dmust

Answer:

B. ought to

Explanation:

ഒരു കാര്യം ചെയ്യാനുള്ള ധാർമ്മികമായ ഉത്തരവാദിത്തം സൂചിപ്പിക്കാൻ ought to ഉപയോഗിക്കുന്നു

Question: 97

വിദ്വാൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aവിദൃ

Bവിദുഷി

Cവിദൂഷകൻ

Dവിദ്വേഷൻ

Answer:

B. വിദുഷി

Question: 98

The program in the ROM is called ?

AStartup loader

BKernal

CInitial Loader

DBootstrap loader

Answer:

D. Bootstrap loader

Question: 99

മൈക്രോസോഫ്റ്റിൻ്റെ ഇ - മെയിൽ സേവനം ഏതാണ് ?

Aഹോട്ട് മൈൽ

Bജി മെയിൽ

Cഹൈപ്പർ ലിങ്ക്

Dഇതൊന്നുമല്ല

Answer:

A. ഹോട്ട് മൈൽ

Question: 100

ട്വിറ്റർ സ്ഥാപിച്ചത് ആരാണ് ?

Aജാക്ക് ഡോർസി

Bബ്രയാൻ ആക്ട്ടൺ

Cജൂലിയൻ അസാൻജ്

Dജിമ്മി വെയിൽസ്

Answer:

A. ജാക്ക് ഡോർസി