Question: 1

ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

Aഡോ. ബി.ആർ.അംബേദ്ക്കർ

Bമഹാത്മാ ഗാന്ധി

Cഡോ. രാജേന്ദ്ര പ്രസാദ്

Dസർദാർ പട്ടേൽ

Answer:

C. ഡോ. രാജേന്ദ്ര പ്രസാദ്

Question: 2

ഫ്രീഡം ഹൗസ് എന്നാല്‍ എന്ത്?

Aഒരു സ്ത്രീ വിമോചന സംഘടന

Bഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെ സംഘടന

Cസ്ത്രീ സ്വാശ്രയ സംഘടന

Dഒരു മനുഷ്യാവകാശ സംഘടന

Answer:

D. ഒരു മനുഷ്യാവകാശ സംഘടന

Explanation:

Freedom House is an independent watchdog organization dedicated to the expansion of freedom and democracy around the world.

Question: 3

ഇന്ത്യയില്‍ എത്ര തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ?

A2

B3

C4

D1

Answer:

B. 3

Explanation:

1962,1971,1975 എന്നീ വര്ഷങ്ങളിലാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

Question: 4

ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?

Aകേരളം

Bകര്‍ണാടക

Cമഹാരാഷ്ട്ര

Dആന്ധ്രാ

Answer:

D. ആന്ധ്രാ

Explanation:

ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് പോട്ടി ശ്രീരാമുലു (മാർച്ച് 16, 1901-ഡിസംബർ 16, 1952 പോട്ടി ശ്രീ രാമുലു എന്നും എഴുതാറുണ്ട്). ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:ക്രമീകരിക്കുന്നതിന് പോട്ടി ശ്രീരാമുലുവിന്റെ നിരാഹാര സത്യാഗ്രഹം കാരണമായി. അദ്ദേഹം അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്നു. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായ പോട്ടി ശ്രീരാമുലു തന്റെ ജീ‍വിതകാലം മുഴുവൻ സത്യം, അഹിംസ തുടങ്ങിയ ആദർശങ്ങൾക്കും ഹരിജൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു.

Question: 5

ഒരു കോഡ് ഭാഷയിൽ ‘SCHOOL’ എന്ന വാക്കിനെ 9 എന്നെഴുതുന്നു. എന്നാൽ ‘TEACHER’ എന്ന വാക്കിനെ എങ്ങനെ എഴുതാം ?

A6

B2

C7

D8

Answer:

A. 6

Question: 6

ഇന്ത്യയുടെ ധാതു നിക്ഷേപക്കലവറ എന്നറിയപ്പെടുന്ന പ്രദേശം ?

Aചോട്ടാനാഗ്പൂർ പീഠഭൂമി

Bമാൾവ പീഠഭൂമി

Cഡക്കാൻ പീഠഭൂമി

Dബ്രഹ്മപുത്ര സമതലം

Answer:

A. ചോട്ടാനാഗ്പൂർ പീഠഭൂമി

Question: 7

841 + 673 - 529 = _____

A859

B985

C598

D895

Answer:

B. 985

Question: 8

മാർക്ക് സുക്കർബർഗ് താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു ?

Aഇമെയിൽ

Bസൂപ്പർ കംപ്യൂട്ടർ

Cആനിമേഷൻ

Dഫേസ്ബുക്ക്

Answer:

D. ഫേസ്ബുക്ക്

Question: 9

കേന്ദ്ര ആസൂത്രണ കമ്മീഷൻ നീതി ആയോഗിന്റെ അധ്യക്ഷൻ ?

Aപ്രസിഡന്റ്

Bപ്രധാനമന്ത്രി

Cചീഫ് ജസ്റ്റിസ്

Dഗവർണർ

Answer:

B. പ്രധാനമന്ത്രി

Question: 10

ഐ.എസ്.ആർ.ഒ. ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ്ണരൂപം :

Aഇന്ത്യൻ റെവല്യഷൻ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം

Bഇന്ത്യൻ റിമോട്ട് നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം

Cഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം

Dഇന്ത്യൻ റിമോട്ട് നാഷണൽ സാറ്റലൈറ്റ് സിസ്റ്റം

Answer:

C. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം

Question: 11

ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു, തിരിച്ച് മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്ക യാത്രയ്ക്കടുത്ത സമയം എത് മണിക്കുർ ?

A9

B11

C19

D7

Answer:

A. 9

Explanation:

Distance=45x8=360km മടക്ക യാത്രയ്ക്കടുത്ത സമയം=360/40 =9 hrs

Question: 12

ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |

A90°

B105°

C120°

D160°

Answer:

C. 120°

Question: 13

പ്രസിദ്ധമായ രഥോത്സവത്തിന് പേര് കേട്ട ജില്ല ഏത്?

Aതൃശ്ശൂർ

Bകോഴിക്കോട്

Cമലപ്പുറം

Dപാലക്കാട്

Answer:

D. പാലക്കാട്

Question: 14

കബനി നദിയുടെ ഉത്ഭവ സ്ഥാനം എവിടെ നിന്നാണ് ?

Aകാണത്തൂർ കുന്ന്

Bഅരിക്കൻ കുന്ന്

Cശിരുവാണിയ കുന്ന്

Dതൊണ്ടർ മുടി കുന്ന്

Answer:

D. തൊണ്ടർ മുടി കുന്ന്

Question: 15

The idiom/phrase that means “A skeptic who needs physical or personal evidence in order to believe something’:

AA doubting Thomas

BBack seat driver

CGood samaritan

DQueer fish

Answer:

A. A doubting Thomas

Explanation:

A doubting Thomas is a skeptic who refuses to believe without direct personal experience

Question: 16

ഫസൽ അലി കംമീഷൻറെ നിർദേശപ്രകാരം കൊച്ചിയും തിരുവിതാംകൂറും മലബാറും കൂട്ടിയോചിപ്പിച്ച് കേരളം സംസ്ഥാനം നിലവിൽ വന്നതെന്ന് ?

A1950 നവംബർ 1

B1956 നവംബർ 1

C1952 നവംബർ 1

D1958 നവംബർ 1

Answer:

B. 1956 നവംബർ 1

Question: 17

സിക്കിമിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് ?

Aനാഥുല ചുരം

Bഷിപ്‌കി ലാ ചുരം

Cസോജിലാ ചുരം

Dലീപു ലേഖ് ചുരം

Answer:

A. നാഥുല ചുരം

Question: 18

ആദായ നികുതി നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത് ?

A1955

B1961

C1973

D1991

Answer:

B. 1961

Question: 19

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ അതിർത്തി ഏത് ?

Aആരവല്ലി പർവ്വതനിരകൾ

Bഹിന്ദുകുഷ് പർവ്വതനിരകൾ

Cഹിമാലയൻ പർവ്വതനിരകൾ

Dപൂർവ്വഘട്ട മലനിരകൾ

Answer:

C. ഹിമാലയൻ പർവ്വതനിരകൾ

Question: 20

I have _______ interest in classical music.

Alittle

Ba little

Cfew

Da few

Answer:

A. little

Explanation:

Little=ഒട്ടുമില്ല uncountable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'little' നെഗറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 21

പുരാണത്തെ സംബന്ധിച്ചത് :

Aപൗരാണികം

Bപൈതൃകം

Cപൈശാചികം

Dബൗദ്ധികം

Answer:

A. പൗരാണികം

Question: 22

Hugh had a red car,.............?

Adid he

Bdidn't he

Cdo he

Ddon't he

Answer:

B. didn't he

Question: 23

ജ്ഞാനപീഠം ലഭിച്ച ആദ്യ മലയാള സാഹിത്യകാരന്‍ ?

Aഎസ് കെ പൊറ്റക്കാട്

Bകുമാരനാശാൻ

Cഓ വി വിജയൻ

Dജി ശങ്കരക്കുറുപ്പ്

Answer:

D. ജി ശങ്കരക്കുറുപ്പ്

Question: 24

10, 25, 46, 73, 106, ---- ശ്രേണിയിലെ അടുത്ത പദം ഏത് ?

A141

B147

C151

D145

Answer:

D. 145

Explanation:

First number in the series is10 10 + 3*5=10+15=25 25 + 3*7=25+21=46 46 + 3*9=46+27=73 73 + 3*11=73+33=106 106 + 3*13=106+39=145

Question: 25

The comparative form of 'Little' is

ALess

BMost little

CMore little

DLeast

Answer:

A. Less

Question: 26

നമ്മുടെ ഭരണഘടനയിൽ 5 മുതൽ 11 വരെയുള്ള വകുപ്പുകളിൽ പ്രതിപാദിക്കുന്ന വിഷയം :

Aപൗരത്വം

Bമതേതരത്വം

Cഅവസര സമത്വം

Dപരമാധികാരം

Answer:

A. പൗരത്വം

Question: 27

ശരിയായ പദം കണ്ടെത്തുക

Aപീഠനം

Bപീഡനം

Cപീടനം

Dപീഢനം

Answer:

B. പീഡനം

Question: 28

ശരിയായ രൂപമേത് ?

Aകൃഷിരീതികളെ ആധുനികവൽക്കരിക്കേണ്ടതാണ്

Bകൃഷിരീതികൾ ആധുനികമത്ക്കരിക്കേണ്ടതാണ്

Cകൃഷിരീതികൾ ആധുനികീവൽകരിക്കേണ്ടതാണ്

Dകൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ്

Answer:

D. കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ്

Question: 29

He returned after ......... hour.

Athe

Ba

Can

Dno article

Answer:

C. an

Explanation:

സാധാരണയായി 'consonant letters' consonant sound ഓടുകൂടി ഉച്ചരിക്കും.അതുപോലെ 'vowel letters' vowel sound ഓട് കൂടി ഉച്ചരിക്കും. sometimes the sound matters,not the writing. here hour sounds with letter 'o' instead of 'h'.

Question: 30

Rewrite the sentences in Passive voice. "The teacher closes the window."

AThe window was closed by the teacher

BThe window has closed by the teacher

CThe window are closed by the teacher

DThe window is closed by the teacher

Answer:

D. The window is closed by the teacher

Explanation:

തന്നിരിക്കുന്ന വാചകം simple present tense ൽ ആണ്. passive form=object +am\is\are+v3 +by+rest of sentence. ഇവിടെ object singular ആയതിനാൽ 'is' ഉപയോഗിക്കുന്നു

Question: 31

വിരുതൻശങ്കു എന്ന ശൈലിയുടെ അർത്ഥം എന്ത്

Aഅത്ഭുതപ്പെടുക

Bതമാശ പറയുക

Cഏറെ കഷ്ടപ്പെടുക

Dഅന്യരെ പറ്റിക്കുന്നതിൽ സാമർത്ഥ്യമുള്ളവൻ

Answer:

D. അന്യരെ പറ്റിക്കുന്നതിൽ സാമർത്ഥ്യമുള്ളവൻ

Question: 32

അഖിലം എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്

Aഅശേഷം

Bനിഖിലം

Cപൂര്‍ണം

Dലോചനം

Answer:

D. ലോചനം

Explanation:

ലോചനം = കണ്ണ്

Question: 33

ബാൽബൻ ഏത് വംശത്തിൽ നിന്നുള്ള പ്രധാന ഭരണാധികാരിയായിരുന്നു ?

Aഅടിമ വംശം

Bസയ്യിദ് വംശം

Cതുക്ലക് വംശം

Dഖൽജി വംശം

Answer:

A. അടിമ വംശം

Explanation:

കുത്ബുദ്ധീൻ ഐബക് , ഇൽത്തുമിഷ്, ബാൽബൻ എന്നിവർ അടിമ വംശത്തിൽ നിന്നുള്ള പ്രധാന ഭരണാധികാരികളായിരുന്നു.

Question: 34

സജാത്യം എന്ന വാക്കിന്റെ വിപരീത പദം ഏത്

Aവൈജാത്യം

Bഅനേകം

Cഅധോഗതി

Dസംജാത്യം

Answer:

A. വൈജാത്യം

Question: 35

She was not acquainted _____ the foreign language.

Aby

Bwith

Cin

Dof

Answer:

B. with

Explanation:

Acquainted എന്ന വാക്കിന് ശേഷം ഉപയോഗിക്കുന്ന preposition 'with' ആണ്.

Question: 36

' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിളിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?

Aമൗലികാവകാശങ്ങൾ

Bമാർഗ്ഗ നിർദ്ദേശക തത്വങ്ങൾ

Cമൗലിക കടമകൾ

Dആമുഖം

Answer:

D. ആമുഖം

Question: 37

Hari "I was a student of A.P.J. Abdul Kalam":

AHari said that he were a student of A.P.J. Abdul Kalam

BHari said that he has been a student of A.P.J. Abdul Kalam

CHari said that he had been a student of A.P.J. Abdul Kalam

DHari said that he was a student of A.P.J. Abdul Kalam

Answer:

C. Hari said that he had been a student of A.P.J. Abdul Kalam

Question: 38

കേരള പരാമർശമുള്ള ആദ്യത്തെ ശിലാരേഖ :

Aഅശോകന്റെ

Bശ്രീരാമന്റെ

Cമാർത്താണ്ഡവർമ്മയുടെ

Dശ്രീബുദ്ധന്റെ

Answer:

A. അശോകന്റെ

Question: 39

പത്തുകൊല്ലം മുൻപ് B യ്ക്ക് C യുടെ പത്തു മടങ്ങു വയസ്സായിരുന്നു.B യുടെയും C യുടെയും ഇപ്പോഴത്തെ പ്രായത്തിന്റെ അംശബന്ധം 4 :1 ആയാൽ B യുടെ ഇപ്പോഴത്തെ പ്രായം എത്ര?

A10

B15

C60

D75

Answer:

C. 60

Explanation:

10 വർഷം മുമ്പുള്ള C യുടെ വയസ്സ് = x B യുടെ വയസ്സ് = 10x C യുടെ ഇപ്പോഴത്തെ വയസ്സ് = x+10 B യുടെ ഇപ്പോഴത്തെ വയസ്സ് = 10x+10 10x + 10 : x+10 = 4 : 1 (10x+10)/(x+10) = 4/1 10x + 10 = 4x + 40 x = 5 B യുടെ ഇപ്പോഴത്തെ വയസ്സ് = 10x + 10 = 10 × 5 + 10 = 60

Question: 40

22 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും പുറത്തായി ഒന്നരമീറ്റർ വീതിയിൽ നടപ്പാത ഉണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം?

A171 m2

B111 m2

C93 m2

D264 m2

Answer:

B. 111 m2

Explanation:

പൂന്തോട്ടത്തിന്റെ വിസ്തീർണ്ണം=22x12=264 മൊത്തം വിസ്തീർണ്ണം =25x15=375 നടപ്പാതയുടെ വിസ്തീർണം=375-264=111m²

Question: 41

ബ്രിട്ടീഷ് ഭരണകാലത്ത് വൈസ് റീഗൽ ലോഡ്ജ് പണികഴിപ്പിച്ചത് എവിടെയാണ്?

Aഡൽഹി

Bകൊൽക്കത്ത

Cഷിംല

Dസെക്കന്ദരാബാദ്

Answer:

C. ഷിംല

Explanation:

വൈസ്റോയുടെ വേനൽക്കാല വസതിയായി പണികഴിപ്പിച്ച വൈസ് റീഗൽ ലോഡ്ജിൽ താമസിച്ച ആദ്യ ഭരണാധികാരി ടഫറിൻ പ്രഭു ആയിരുന്നു .വൈസ് റീഗൽ ലോഡ്ജ് ഇപ്പോൾ രാഷ്ട്രപതി നിവാസ് എന്നറിയപ്പെടുന്നു .ഡൽഹിയിലാണ് വൈസ് റീഗൽ പാലസ്.ഇപ്പോഴത് രാഷ്ട്രപതി ഭവൻ എന്നറിയപ്പെടുന്നു. രാഷ്രപതി നിലയം ഹൈദരാബാദിനു സമീപം സെക്കന്തരാബാദിൽ ആണ്. ബ്രിട്ടീഷ് റെസിഡന്റിന്റെ താമസത്തിനുവേണ്ടി 1860 ൽ ഹൈദരാബാദ് നിസാം പണികഴിപ്പിച്ച മന്ദിരം സ്വാതന്ത്രയാന്തരം ഇന്ത്യൻ രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യൻ വസതിയായി.

Question: 42

Bandy something about-സമാന അർത്ഥമുള്ള പ്രയോഗം ഏത്?

Aകിംവദന്തി

Bവിമർശനം

Cമുഖസ്തുതി

Dഅപകീർത്തിപ്പെടുത്തൽ

Answer:

A. കിംവദന്തി

Question: 43

Choose one word: Very often

ASeldom

BFrequently

CPrivately

DRarely

Answer:

B. Frequently

Explanation:

🔹 Seldom = അപൂര്‍വ്വമായി 🔹 Frequently = പലപ്പോഴും, ഇടയ്‌ക്കിടെ 🔹 Privately = രഹസ്യമായി 🔹 Rarely = അപൂര്‍വ്വമായി

Question: 44

തണ്ടാർ എന്ന പദം പിരിച്ചാൽ:

Aതൺ+ടാർ

Bതണ്ട+അർ

Cതണ്ട +ആർ

Dതൺ+താർ

Answer:

D. തൺ+താർ

Question: 45

25x14 = 40, 36x54=360 ആയാൽ 72x65 = .........

A720

B420

C180

D240

Answer:

B. 420

Explanation:

25x14 = 2x5x1x4 = 40 36x54 = 3x6x5x4 = 360 72x65 = 7x2x6x5 = 420

Question: 46

2011 ജനുവരി 1 വ്യാഴം ആയാൽ 2012 ജനുവരി 1 ഏത് ദിവസം?

Aവ്യാഴം

Bവെള്ളി

Cശനി

Dഞായർ

Answer:

B. വെള്ളി

Explanation:

2011 സാധാരണ വർഷമായതിനാൽ '1' കൂട്ടുക. വ്യാഴം+1= വെള്ളി

Question: 47

നാല് ആളുകൾ ചേർന്ന് ഒരു ജോലി 8 മണിക്കൂർ കൊ ണ്ട് പൂർത്തിയാക്കും. ജോലി ആരംഭിച്ച് 2 മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ടുപേർകൂടി അവരോടൊപ്പം ചേർന്നു. ഇനി ജോലി തീർക്കാൻ എത്ര മണിക്കൂർ കൂടി വേണം?

A6

B8

C4

D5

Answer:

C. 4

Explanation:

4 പേർ 8 മണിക്കൂർകൊണ്ട് ചെയ്യുന്ന ജോലി =4x8=32 ഒരാൾ 1 മണിക്കുറിൽ 1/32 ഭാഗം 4 പേർ 2 മണിക്കൂർകൊണ്ട് 4x2x1/32-1/4 ജോലി ചെയ്യും ശേഷിക്കുന്ന ജോലി =1-1/4=3/4 ഭാഗം 2 മണിക്കൂറിനുശേഷം 6 പേരായി 6 പേർ 1 മണിക്കൂർകൊണ്ട് ചെയ്യുന്ന ജോലി 6x1/32=3/16 ഭാഗം 6 പേർക്ക് 3/4 ഭാഗം ജോലി തീർക്കാൻ വേണ്ട സമയം=3/4÷3/16 3/4 x 16/3 =4 മണിക്കൂർ

Question: 48

If' 'P+Q' means 'P is the father of Q, 'P x Q' means P is the brother of Q','P-Q' means 'P is the mother of Q' Then which of the following is definitely true about 'C-A+B'?

AA is the son of C

BB is the son of A

CC is the mother of B

DB is the father of A

Answer:

A. A is the son of C

Explanation:

'C- A+B' means C is the mother of A. Who is the father of B. This clearly implies that A is male and hense the son of C.

Question: 49

2500 രൂപ 6% പലിശനിരക്കിൽ രണ്ടുവർഷത്തേക്കുള്ള സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം എത്ര?

A24 രൂപ

B12 രൂപ

C18 രൂപ

D9 രൂപ

Answer:

D. 9 രൂപ

Explanation:

കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള 2 വർഷത്തെ വ്യത്യാസം =P*(R/100)² =2500*(6/100)² 9

Question: 50

പഞ്ചുമേനോൻ എന്ന കഥാപാത്രം ഏത് നോവലിലേതാണ്?

Aരാവുംപകലും

Bദൈവത്തിൻറെ വികൃതികൾ

Cമയ്യഴിപ്പുഴയുടെ തീരങ്ങളിൽ

Dഇന്ദുലേഖ

Answer:

D. ഇന്ദുലേഖ

Question: 51

ഒരു ക്ലോക്കിൽ 10:20 സമയം കാണിക്കുന്നു, കണ്ണാടിയിൽ ക്ലോക്കിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും?

A9.20

B10.20

C11.40

D1.40

Answer:

D. 1.40

Explanation:

നൽകിയിരിക്കുന്ന സമയം 11:60 മണിക്കൂറിൽ നിന്ന് കുറയ്ക്കുക. 11.60 - 10.20 = 1.40

Question: 52

If a/3 = b/4 = c/7 the value of (a+b+c)/c is

A2

B7

C1/2

D1/7

Answer:

A. 2

Explanation:

a/3 = b/4 = c/7 then (a+b+c)/c (3+4+7)/7 = 14/7 = 2

Question: 53

30% ലാഭം ലഭിക്കണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?

A520

B490

C460

D430

Answer:

A. 520

Explanation:

400 ൻറ 30% എന്നത് 400 x 30/100 = 120 30% ലാഭം ലഭിക്കാൻ 400 രൂപയ്ക്ക് വാങ്ങിയ സാധനം 400+120 = 520 രൂപയ്ക്ക് വിൽക്കണം.

Question: 54

ഗ്രാമീണ വികസനവും വികേന്ദ്രികൃതാസൂത്രണവും ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ആയിരുന്നു ?

A7

B8

C9

D10

Answer:

C. 9

Question: 55

ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ജെസ്സി ഇങ്ങനെ പറഞ്ഞു. “ഇത് എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ്.'' ഒപ്പമുണ്ടായിരുന്ന സ്ത്രീ ജെസ്സിയുടെ ആരാണ് ?

Aഅമ്മൂമ്മ

Bസഹോദരി

Cഅമ്മ

Dഇതൊന്നുമല്ല

Answer:

C. അമ്മ

Explanation:

അച്ഛന്റെ മകന്റെ അമ്മൂമ്മ ->ജെസ്സിയുടെ അമ്മൂമ്മ അമ്മൂമ്മയുടെ ഒരേയൊരു മകൾ ->ജെസ്സിയുടെ അമ്മ

Question: 56

ഒരു ബാറ്റ്സ്മാൻ 31-ാമത്തെ കളിയിൽ 120 റൺസ് നേടിയപ്പോൾ അയാളുടെ ശരാശരി 3 റൺസ് കൂടിയാൽ പുതിയ ശരാശരി എത്ര?

A25

B27

C30

D33

Answer:

C. 30

Explanation:

പുതിയ ശരാശരി = 120 - (3 x 30) = 120 - 90 = 30 പുതിയ ശരാശരി = അവസാനകളിയിലെ റൺസ് - (ശരാശരിയിലെ വർദ്ധന X ബാക്കികളികളുടെ എണ്ണം)

Question: 57

4/5 ശതമാനമായി എങ്ങനെ എഴുതാം?

A90%

B60%

C80%

D45%

Answer:

C. 80%

Explanation:

(4/5)*100 = 80%

Question: 58

കെഎസ്ആർടിസി തുടങ്ങിയ പാർസൽ സർവീസിന്റെ പേര് ?

Aകേരള റോഡ് സർവീസ്

Bകെഎസ്ആർടിസി മൂവേഴ്‌സ്

Cകെഎസ്ആർടിസിഎൽ

Dകെഎസ്ആർടിസി ലോജിസ്റ്റിക്സ്

Answer:

D. കെഎസ്ആർടിസി ലോജിസ്റ്റിക്സ്

Explanation:

സപ്ലൈകോയ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ടാണ് "കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് " ആരംഭം കുറിച്ചത്. - സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു ഭാഗം "കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് " വഴി ചെയ്തുകൊണ്ട് വിപുലീകരിക്കാനാണ് KSRTC യുടെ ഉദ്ദേശം.

Question: 59

വാട്സാപ്പ് മെസ്സേജിങ് സർവീസ് പുറത്തിറങ്ങിയ വർഷം?

A2008

B2009

C2010

D2011

Answer:

B. 2009

Explanation:

ജാൻ കൂം, ബ്രയാൻ ആക്ടൺ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത വാട്സ്ആപ്പ് പുറത്തിറങ്ങിയത് 2009 ജനുവരിയിലാണ്

Question: 60

"ഒരു മാസം കൂടെ പിടിച്ചു നില്ക്കാൻ കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനെ" - ആരുടെ വാക്കുകൾ ?

Aവില്യം ബെന്റിക് പ്രഭു

Bടി.എച്ച്‌. ബേബർ

Cകെ.സുരേഷ് സിംഗ്

Dകനോലി പ്രഭു

Answer:

B. ടി.എച്ച്‌. ബേബർ

Explanation:

തലശേരിയിലെ സബ് കളക്ടറായിരുന്ന ടി.എച്ച്‌. ബേബർ അന്നത്തെ കലാപത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ.

Question: 61

എത ജനസംഖ്യയിലധികമുള്ള പട്ടണ ങ്ങളിലാണ് ദേശീയ നഗര ആരോഗ്യ മിഷൻ്റെ സേവനങ്ങൾ ലഭിക്കുന്നത് ?

A150000

B100000

C50000

D12000

Answer:

C. 50000

Question: 62

മൗലാനാം അബ്ദുൾ കലാം ആസാദ് 'ലിസാൻ സിദ്ദിഖ് ' എന്ന വാരിക ആരംഭിച്ചത് ഏത് ഭാഷയിലായിരുന്നു ?

Aഹിന്ദി

Bസംസ്‌കൃതം

Cപേർഷ്യൻ

Dഉർദു

Answer:

D. ഉർദു

Question: 63

കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?

Aകണ്ണൂർ

Bഇടുക്കി

Cകാസർഗോഡ്

Dമലപ്പുറം

Answer:

C. കാസർഗോഡ്

Question: 64

ഇന്ത്യയിൽ വിദേശനാണയ കരുതൽ ശേഖര പ്രതിസന്ധി ഉണ്ടായ വർഷം ?

A1991

B1992

C1993

D1995

Answer:

A. 1991

Question: 65

ഇന്ത്യയിലേക്ക് ഒരു പുതിയ വാണിജ്യമാർഗം കണ്ടുപിടിക്കുന്നതിനായി വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാരാണ്?

Aപെഡ്രോ III

Bമാനുവൽ I

Cമാനുവൽ II

Dമിഗുവേൽ I

Answer:

B. മാനുവൽ I

Question: 66

ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?

A1986

B1985

C1980

D1991

Answer:

A. 1986

Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15 ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24 ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986

Question: 67

'ലോക്കാമോട്ടീവ്' കണ്ടെത്തിയത് ?

Aജയിംസ് ഹർഗ്രീവ്സ്

Bഹംഫ്രി ഡേവി

Cജോർജ്ജ് സ്റ്റീഫൻസൺ

Dറിച്ചാർഡ് ആർക്കറൈറ്റ്

Answer:

C. ജോർജ്ജ് സ്റ്റീഫൻസൺ

Question: 68

രാജ്യത്തിനകത്തും പുറത്തും കയറുല്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്താൻ ആരംഭിച്ച കേന്ദ്ര പദ്ധതി ?

Aഒരു വീട്ടിൽ ഒരു കയറുല്പന്നം

Bകയർ ഉദ്യമി യോജന

Cകയർ വികാസ് യോജന

Dമഹിളാ കയർ യോജന

Answer:

C. കയർ വികാസ് യോജന

Explanation:

💠 ഒരു വീട്ടിൽ ഒരു കയറുല്പന്നം - കയറുല്പന്നങ്ങളുടെ പ്രചാരത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി. 💠 കയർ ഉദ്യമി യോജന - കയർ വ്യവസായ പുനരുദ്ധാരണം , നവീകരണം, നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കൽ എന്നീ ലക്ഷ്യങ്ങളോട് കൂടി ആരംഭിച്ച കേന്ദ്ര പദ്ധതി. 💠 കയർ വികാസ് യോജന - ഗ്രാമീണ ജനങ്ങളുടെ തൊഴിൽ വികസനം, രാജ്യത്തിനകത്തും പുറത്തും കയറുല്പന്നങ്ങളുടെ വിപണനം ശക്തി പെടുത്താൻ ആരംഭിച്ച കേന്ദ്ര പദ്ധതി. 💠 മഹിളാ കയർ യോജന - കയർ വ്യവസായ മേഖലയിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ പ്രദാനം ചെയ്യാൻ

Question: 69

"വരിക കണ്ണാൽ കാണാൻ വയ്യാത്തൊരെൻ കണ്ണനെ തരസാനുകർന്നാലും തായതൻ നൈവേദ്യം നീ" എന്നത് ആരുടെ വരികളാണ് ?

Aവള്ളത്തോൾ

Bചങ്ങമ്പുഴ

Cഉള്ളൂർ

Dവൈലോപ്പിള്ളി

Answer:

D. വൈലോപ്പിള്ളി

Question: 70

കേരളത്തിലുണ്ടായ നിപ ബാധ പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ?

Aവൈറസ്

Bആറ്റം

Cമിഴി

Dതന്മാത്ര

Answer:

A. വൈറസ്

Question: 71

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് "സേവന നികുതി " എന്ന പുതിയ വിഷയം യൂണിയൻ ലിസ്റ്റിൽ ചേർത്തത് ?

A42

B64

C88

D78

Answer:

C. 88

Question: 72

പീച്ചി - വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A1958

B1959

C1960

D1961

Answer:

A. 1958

Question: 73

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ഏത്?

A1991-1992

B1990-1991

C1992-1993

D1993-1994

Answer:

A. 1991-1992

Question: 74

ആർ. വെങ്കിട്ടരാമൻ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?

A1982 - 1987

B1992 - 1997

C1987 - 1992

D1985 - 1990

Answer:

C. 1987 - 1992

Explanation:

1987 മുതൽ 1992 വരെയാണ്‌ ഇദ്ദേഹം ഈ പദവി കൈകാര്യം ചെയ്തിരുന്നത്. 🔹 രാഷ്ട്രപതിയാകുന്നതിനു മുൻപ് 4 വർഷം ഇദ്ദേഹം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നിട്ടുണ്ട്. 🔹 ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി. 🔹 തമിഴ്‌നാടിന്റെ വ്യവസായശില്പി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി. 🔹 ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന ശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി. 🔹 മൈ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്. 🔹 ഏറ്റവും കൂടുതൽ കാലം ജീവിച്ച ഇന്ത്യൻ രാഷ്ട്രപതി.

Question: 75

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെ ?

Aലണ്ടൻ

Bദുബായ്

Cദോഹ

Dമുംബൈ

Answer:

B. ദുബായ്

Question: 76

ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക് റിസർച്ച് (IGCAR) ൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

Aഇൻഡോർ

Bകൊൽക്കത്ത

Cകൽപാക്കം

Dഡൽഹി

Answer:

C. കൽപാക്കം

Question: 77

സ്വദേശി പ്രസ്ഥാനത്തിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ച ബംഗാളിലെ പരമ്പരാഗത നാടക രൂപം ?

Aഗംഭീര

Bജാത്ര

Cകുശാൻ നാടോടി നൃത്തം

Dസെറൈകെല്ല

Answer:

B. ജാത്ര

Question: 78

ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്' എവിടെ സ്ഥിതി ചെയ്യുന്നു ?

Aഅലഹബാദ്

Bഹൈദരാബാദ്

Cബംഗളൂരു

Dചെന്നൈ

Answer:

D. ചെന്നൈ

Question: 79

ചുവടെ കൊടുത്തവയിൽ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കുകൾ പ്രകാരം തെറ്റായതേത് ?

A2009 നും 2019നും ഇടയ്ക്കു പ്രകൃതി വാതക ഇറക്കുമതി 8 ശതമാനത്തോളം കുറഞ്ഞു.

B2009 നും 2018നും ഇടയ്ക്കു പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും വർധിച്ചു

C2018-19 വർഷത്തിൽ പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി മുൻവർഷത്തേക്കാൾ കുറഞ്ഞു.

D2009 നും 2019നും ഇടയ്ക്കു അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി 2.5% കൂടി

Answer:

A. 2009 നും 2019നും ഇടയ്ക്കു പ്രകൃതി വാതക ഇറക്കുമതി 8 ശതമാനത്തോളം കുറഞ്ഞു.

Explanation:

2009 നും 2019നും ഇടയ്ക്കു പ്രകൃതി വാതക ഇറക്കുമതി 8.3% വളർച്ചാനിരക്കാണ് രേഖപ്പെടുത്തിയത്.

Question: 80

ചേർത്തെഴുതുക : പരമ+ഈശ്വരൻ=?

Aപരമേശ്വരൻ

Bപരമഈശ്വരൻ

Cപരമശ്വരൻ

Dഇവയൊന്നുമല്ല

Answer:

A. പരമേശ്വരൻ

Question: 81

' Integrated Guided Missile Development Programme ' ന് ഇന്ത്യൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചത് എന്നായിരുന്നു ?

A1983 ജൂലൈ 26

B1983 ജൂൺ 26

C1983 ജനുവരി 26

D1983 സെപ്തംബർ 26

Answer:

A. 1983 ജൂലൈ 26

Question: 82

പ്രകൃതിയിൽ ഉള്ളതും എന്നാൽ ഒരു പരിധിയിൽ കൂടിയാൽ മാലിന്യമായി മാറുന്നതുമായ വസ്‌തുക്കളെ എന്ത് പറയുന്നു ?

Aക്വളിറ്റേറ്റിവ് മാലിന്യങ്ങൾ

Bആന്ത്രോപോജിനിക് മാലിന്യങ്ങൾ

Cക്വാണ്ടിറ്റേറ്റീവ് മാലിന്യങ്ങൾ

Dറെഗുലേറ്റഡ് മാലിന്യങ്ങൾ

Answer:

C. ക്വാണ്ടിറ്റേറ്റീവ് മാലിന്യങ്ങൾ

Question: 83

' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

A2010

B2011

C2012

D2014

Answer:

A. 2010

Question: 84

പഞ്ചസാര,സസ്യ എണ്ണ,മൃഗ കൊഴുപ്പ് എന്നിവയിൽ നിന്നെല്ലാം പരമ്പരാഗതമായി ഉല്പാദിപ്പിക്കുന്ന ബയോഫ്യൂവൽ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു ?

Aഒന്നാം തലമുറ ജൈവ ഇന്ധനങ്ങൾ

Bരണ്ടാം തലമുറ ജൈവ ഇന്ധനങ്ങൾ

Cമൂന്നാം തലമുറ ജൈവ ഇന്ധനങ്ങൾ

Dനാലാം തലമുറ ജൈവ ഇന്ധനങ്ങൾ

Answer:

A. ഒന്നാം തലമുറ ജൈവ ഇന്ധനങ്ങൾ

Question: 85

മോഹിനിയാട്ടത്തെപ്പറ്റി പരാമർശിക്കുന്ന ' ഘോഷയാത്ര ' രചിച്ചത് ആരാണ് ?

Aനാരായണൻ നമ്പൂതിരി

Bകുഞ്ചൻ നമ്പ്യാർ

Cരാമപുരത്ത് വാര്യർ

Dകോട്ടക്കൽ ശിവരാമൻ

Answer:

B. കുഞ്ചൻ നമ്പ്യാർ

Question: 86

വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?

Aതോമസ് ജഫേഴ്സൺ

Bബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Cറിച്ചാർഡ് എം നിക്സൺ

Dജോൺ എഫ് കെന്നഡി

Answer:

C. റിച്ചാർഡ് എം നിക്സൺ

Question: 87

The individual performance equation is concerned with :

ACapacity, Effort and Opportunity

BCapacity, Willingness and Opportunity

CEffort, Effectiveness and Threat

DAbility, Reliability and Accountability

Answer:

B. Capacity, Willingness and Opportunity

Question: 88

ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഗവേഷണ ശാലകളുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?

Aശാന്തി സ്വരൂപ് ഭട്നഗർ

Bരാജ രാമണ്ണ

Cവിക്രം സാരാഭായ്

Dഹോമി ജഹാംഗീർ ഭാഭാ

Answer:

A. ശാന്തി സ്വരൂപ് ഭട്നഗർ

Question: 89

മയൂരസന്ദേശം peacock messenger എന്ന പേരിൽ തർജ്ജമ ചെയ്തതാര്?

Aവള്ളത്തോൾ

Bകുമാരനാശാൻ

Cഉള്ളൂർ

Dവൈലോപ്പി രാഘവൻപിള്ള

Answer:

C. ഉള്ളൂർ

Question: 90

വിവിധ പ്രായക്കാരെ ഗ്രൂപ്പുകളാക്കി തരംതിരിച്ച് ആകെ ജനസംഖ്യയിൽ താരതമ്യം ചെയ്യുന്നതിന് എന്ത് പറയുന്നു ?

Aആശ്രയത്വ നിരക്ക്

Bപ്രായഘടന

Cസ്ത്രീപുരുഷാനുപാതം

Dആയുർദൈർഘ്യം

Answer:

B. പ്രായഘടന

Question: 91

സി. വി. രാമനോടൊപ്പം പ്രവർത്തിച്ച ഏക വനിതാ ശാസ്ത്രജ്ഞ?

Aഅന്നാ ചാണ്ടി.

Bഅന്നാ മാണി

Cഋതു കരിതാൽ

Dമുത്തയ്യാ വനിത

Answer:

B. അന്നാ മാണി

Question: 92

ഏറ്റവും കൂടുതൽ കാലം രാജ്യസഭയുടെ ചെയർമാനായിരുന്നത് ആര് ?

Aഡോ. എസ് രാധാകൃഷ്‌ണൻ

Bകെ.ആർ നാരായണൻ

Cഎസ്.വി കൃഷ്‌ണമൂർത്തി

Dഡോ. ഹമീദ് അൻസാരി

Answer:

D. ഡോ. ഹമീദ് അൻസാരി

Question: 93

ഹരിയാലി നീർത്തട പദ്ധതി ആരംഭിച്ചത് ആരാണ് ?

Aയൂനസ്‌കോ

BUNO

Cകേന്ദ്ര സർക്കാർ

Dസംസ്ഥാന സർക്കാർ

Answer:

C. കേന്ദ്ര സർക്കാർ

Question: 94

പട്ടിണി ജാഥ നടന്നത്?

A1935

B1934

C1933

D1936

Answer:

D. 1936

Question: 95

1938ൽ രൂപംകൊണ്ട തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻ്റെ ആദ്യ അധ്യക്ഷൻ ആര്?

Aപട്ടം എ താണുപിള്ള

Bഅംശി നാരായണപിള്ള

Cടി ആർ കൃഷ്ണസ്വാമി അയ്യർ

Dമുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്

Answer:

A. പട്ടം എ താണുപിള്ള

Explanation:

എ കെ ഗോപാലൻ കൂടെ കെ പി ആർ ഗോപാലൻ കണ്ണൂരിൽനിന്നു മദ്രാസിലേക്ക് ആണ് പട്ടിണി ജാഥ നടന്നത്

Question: 96

He ____ be very rich because he always travels in first class.

Amust

Bwill

Ccan

Dwould

Answer:

A. must

Explanation:

Possibility യെ സൂചിപ്പിക്കാൻ 'Must' ഉപയോഗിക്കുന്നു

Question: 97

സ്‌ക്രിനിൽ നേരിട്ട് വരക്കാൻ ഉപയോഗിക്കുന്ന പേനയുടെ ആകൃതിയിലുള്ള ഇൻപുട്ട് ഉപകരണം ഏതാണ് ?

Aപ്ലോട്ടർ

Bലൈറ്റ് പേൻ

Cമൗസ്

Dട്രാക്ക് ബോൾ

Answer:

B. ലൈറ്റ് പേൻ

Question: 98

നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?

Aകർണാടക

Bഗുജറാത്ത്

Cപഞ്ചാബ്

Dഅസം

Answer:

D. അസം

Question: 99

വൃദ്ധൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?

Aവൃദ്ധ

Bവൃദ്ധി

Cമുത്തശ്ശി

Dമുത്തശ്ശൻ

Answer:

A. വൃദ്ധ

Question: 100

ഹാർഡ് ഡിസ്ക്കിന്റെ വേഗത അളക്കുന്ന യൂണിറ്റ് ഏതാണ് ?

AMIPS

BSMPS

Crpm

DDPI

Answer:

C. rpm

Explanation:

ഹാർഡ് ഡിസ്ക്കിൻ്റെ വേഗത അളക്കുന്ന യൂണിറ്റ് - റെവല്യൂഷൻ പെർ മിനിറ്റ് ( rmp )