Question: 1

ജാതിനാശിനി സഭ സ്ഥാപിച്ചതാര് ?

Aഡോ.പൽപ്പു

Bപണ്ഡിറ്റ് കറുപ്പൻ

Cകെ.കേളപ്പൻ

Dആനന്ദ തീർത്ഥൻ

Answer:

D. ആനന്ദ തീർത്ഥൻ

Explanation:

ആനന്ദതീർത്ഥൻ (1933).

Question: 2

പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ് ഏത്?

A1956-59

B1966-69

C1979

D1990-92

Answer:

B. 1966-69

Question: 3

യു.എന്‍ വുമണിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്?

Aമിഷേല്‍ ബാഷ്-ലറ്റ്

Bമിയാംബോ നകൂക്ക

Cസോഫി വില്മസ്

Dമാര്‍ഗരറ്റ്

Answer:

A. മിഷേല്‍ ബാഷ്-ലറ്റ്

Question: 4

ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ് ?

Aസഹാറ

Bഗോബി

Cഅറ്റക്കാമ

Dതാര്‍

Answer:

D. താര്‍

Explanation:

The Thar Desert, also known as the Great Indian Desert, is a large arid region in the northwestern part of the Indian subcontinent that covers an area of 200,000 km2 (77,000 sq mi) and forms a natural boundary between India and Pakistan.

Question: 5

ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പര്‍വ്വതനിര?

Aആരവല്ലി

Bവിന്ധ്യ

Cപശ്ചിമഘട്ടം

Dപൂര്‍വ്വഘട്ടം

Answer:

A. ആരവല്ലി

Explanation:

The Aravalli Range, an eroded stub of ancient mountains, is the oldest range of fold mountains in India. The natural history of the Aravalli Range dates back to times when the Indian Plate was separated from the Eurasian Plate by an ocean.

Question: 6

ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

Aമൗലികാവകാശങ്ങൾ

Bപൗരത്വത്തെക്കുറിച്

Cമൗലികകടമകൾ

Dനിർദ്ദേശകതത്ത്വങ്ങൾ

Answer:

B. പൗരത്വത്തെക്കുറിച്

Explanation:

The laws in India are governed by the Constitution of India. citizenship Article 5 to 11 deal with the Citizenship of India.

Question: 7

ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ ഉപദേശകൻ ?

Aജി.വി.മാവ്ലങ്കാർ

Bബൽവന്ത് റായ് മെഹ്ത്ത

Cസി.രാജഗോപാലാചാരി

Dബി.എൻ. റാവു

Answer:

D. ബി.എൻ. റാവു

Explanation:

B. N. Rau was appointed as the Constitutional Adviser to the Constituent Assembly in formulating the Indian Constitution in 1946. He was responsible for the general structure of its democratic framework of the Constitution and prepared its initial draft in February 1948.

Question: 8

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?

Aഹരിയാന

Bഗുജറാത്ത്

Cകേരളം

Dതെലങ്കാന

Answer:

C. കേരളം

Explanation:

നീതി ആയോഗിന്റെ ആരോഗ്യ ഇൻഡക്സിൽ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷവും കേരളം തന്നെയായിരുന്നു ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയിരുന്നത്. ആരോഗ്യമേഖലയിൽ ഏറ്റവുമധികം വളർച്ച കൈവരിച്ച സംസ്ഥാനങ്ങളിൽ ഹരിയാന, രാജസ്ഥാൻ, ജാർഖണ്ഡ് എന്നിവയാണ് മുന്നിൽ.

Question: 9

He asked whether such a thing was possible. The direct form for this sentence is:

AHe said ‘‘is such a thing possible’’?

BHe said, ‘‘was such a thing possible’?

CHe said ‘will such a thing be possible

DHe said ‘whether such a thing was possible’’

Answer:

A. He said ‘‘is such a thing possible’’?

Question: 10

841 + 673 - 529 = _____

A859

B985

C598

D895

Answer:

B. 985

Question: 11

'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ്

Aസ്നേഹം ദൈവമാണ്

Bസ്നേഹം ദൈവീകമാണ്

Cദൈവത്തെ സ്നേഹിക്കണം

Dസ്നേഹിക്കുക എന്നത് ദൈവീകമാണ്

Answer:

D. സ്നേഹിക്കുക എന്നത് ദൈവീകമാണ്

Question: 12

900?=?49\frac{900}{?} =\frac{ ?}{49} എങ്കിൽ ചോദ്യ ചിഹ്നത്തിൻ്റെ സ്ഥാനത്തെ സംഖ്യയേത്  ?

A49

B21

C210

D30

Answer:

C. 210

Question: 13

തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ചു പൂരിപ്പിക്കുക ? 12 : 144 : _____

A20 : 220

B15 : 225

C13 : 158

D10 : 190

Answer:

B. 15 : 225

Explanation:

12 ^2 = 144 15^2 = 225

Question: 14

ചുവടെയുള്ള ശ്രേണിയിൽ തുടർന്നുവരുന്ന സംഖ്യയേത് 1, 8, 27, 64… ?

A81

B128

C99

D125

Answer:

D. 125

Explanation:

1³,2³,3³, 4³ എന്ന ക്രമത്തിൽ അടുത്ത പദം = 5³=125

Question: 15

'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?

A35

B26

C92

D19

Answer:

D. 19

Explanation:

(18 + 10 × 20) - 8/6 = (18 × 10 + 20) ÷ 8 - 6 = 200 ÷ 8 - 6 = 25 - 6 = 19

Question: 16

ക്ളോക്കിലെ പ്രതിഭിംബം നോക്കി ഒരു കുട്ടി സമയം 9:10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെയഥാർത്ഥ സമയം എത്ര?

A3.10

B2.50

C3.50

D2.10

Answer:

B. 2.50

Explanation:

11.60-9.10=2.50

Question: 17

I am studious,_________?

AAren't I

BAm I

CWas I

DIs I

Answer:

A. Aren't I

Question: 18

ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?

Aആലത്തൂർ മണിപ്രവാളം

Bഹൃദയ പ്രിയ

Cആർഷജ്ഞാനം

Dചരകസംഹിത

Answer:

A. ആലത്തൂർ മണിപ്രവാളം

Question: 19

ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ?

ANRSC

BGPS

CIRNSS

DGIS

Answer:

C. IRNSS

Explanation:

Indian regional navigation sattelite system എന്നാണു IRNSS എന്നതിന്റെ പൂർണ രൂപം.

Question: 20

"Cock and bull story" means:

AA false story

BA true story

CA historical account

DAn autobiography

Answer:

A. A false story

Explanation:

an implausible story used as an explanation or excuse. "nobody believes this cock and bull story about the sacking incident"

Question: 21

പത്ത് ലക്ഷം കോടി രൂപ മാർക്കറ്റ് മൂല്യമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്ഥാപനം ?

Aടാറ്റാ കൺസൾട്ടൻസി സർവീസസ്

Bഇൻഫോസിസ്

Cറിലയന്‍സ് ഇന്‍ഡസ്ട്രീസ്

Dകോൾ ഇന്ത്യ

Answer:

C. റിലയന്‍സ് ഇന്‍ഡസ്ട്രീസ്

Explanation:

7.81 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമുള്ള ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനി.

Question: 22

കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നതാര് ?

Aവി.ഒ ചിദംബരംപിള്ള

Bചെമ്പക രാമൻപിള്ള

Cപോറ്റി ശ്രീരാമലു

Dശ്രീനിവാസ നായിഡു

Answer:

A. വി.ഒ ചിദംബരംപിള്ള

Question: 23

ഫസൽ അലി കംമീഷൻറെ നിർദേശപ്രകാരം കൊച്ചിയും തിരുവിതാംകൂറും മലബാറും കൂട്ടിയോചിപ്പിച്ച് കേരളം സംസ്ഥാനം നിലവിൽ വന്നതെന്ന് ?

A1950 നവംബർ 1

B1956 നവംബർ 1

C1952 നവംബർ 1

D1958 നവംബർ 1

Answer:

B. 1956 നവംബർ 1

Question: 24

കേരളത്തിന്റെ മധ്യകാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?

Aഅഞ്ചാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ

Bഎട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ

Cഏഴാം നൂറ്റാണ്ട് മുതൽ പതിനേഴാം നൂറ്റാണ്ട് വരെ

Dഎട്ടാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെ

Answer:

B. എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെ

Question: 25

ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?

A1961

B1969

C1976

D1998

Answer:

C. 1976

Question: 26

നയം അറിയാവുന്നവൻ

Aനയജ്ഞൻ

Bനടേയൻ

Cലാഭേച്ഛ

Dപിപഠിഷ

Answer:

A. നയജ്ഞൻ

Question: 27

We had _______ pints of beer there.

Afew

Bthe few

Ca few

Da little

Answer:

C. a few

Explanation:

a few=അൽപ്പം countable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'a few ' പോസിറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 28

The place of origin of the river Valapattanam is :

ABrahmagiri forest

BEringal hills

CThattamalai

DBalappooney hills

Answer:

A. Brahmagiri forest

Question: 29

ശരിയായ വാക്യമേത് ?

Aഅദ്ധ്യാപകന്റെ പ്രസംഗം പ്രചോദനപരവും പ്രേരണാപരവുമായിരുന്നു.

Bഅദ്ധ്യാപകന്റെ പ്രസംഗം പ്രചോദനം നൽകുന്നതായിരുന്നു.

Cഅദ്ധ്യാപകന്റെ പ്രസംഗം പ്രേരണാപരമായിരുന്നു.

Dഅദ്ധ്യാപകന്റെ പ്രസംഗം പ്രചോദകവും പ്രേരണാപരവുമായിരുന്നു.

Answer:

B. അദ്ധ്യാപകന്റെ പ്രസംഗം പ്രചോദനം നൽകുന്നതായിരുന്നു.

Question: 30

An elephant is ______ than a cow.

Asmaller

Bbigger

Clonger

Dshorter

Answer:

B. bigger

Question: 31

ആസ്തികൻ എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aനാസ്തികൻ

Bതിരോഭാവം

Cവൈരള്യം

Dത്യാജ്യം

Answer:

A. നാസ്തികൻ

Question: 32

These cars ............... in Japan. choose the correct passive form.

Aare produced

Bis produced

Cproduced

Dhas been produced

Answer:

A. are produced

Explanation:

തന്നിരിക്കുന്ന വാചകം passive form of simple present tense ൽ ആണ്. passive form=object +am\is\are+v3 +by+rest of sentence

Question: 33

അകാലസഹ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

Aവിളംബം സഹിക്കാത്ത

Bഅനവസരത്തിലുണ്ടാവുമ്മ നന്മ

Cവന്ധ്യമായ ജനനം

Dകാര്യം പറയുക

Answer:

A. വിളംബം സഹിക്കാത്ത

Question: 34

താഴെ പറയുന്നവയിൽ തെറ്റായ പദം ഏത്?

Aവ്രണം

Bസ്വരം

Cരുധിരം

Dസ്പർദ്ദ

Answer:

D. സ്പർദ്ദ

Question: 35

അധ്വാവ് എന്ന പദത്തിന്റെ പര്യായം ഏത്

Aവഴി

Bകാമദേവന്‍

Cഅഗ്നി

Dദഹനന്‍

Answer:

A. വഴി

Question: 36

Yesterday I saw a man, ..... man was reading a story.

Aa

Ban

Cthe

Dno article

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.ഒരിക്കൽ പരാമർശിച്ച ഒന്നിനെ പറ്റി വീണ്ടും പരാമര്ശിക്കുമ്പോളും 'the' ഉപയോഗിക്കുന്നു.ഇവിടെ man എന്ന് ആദ്യം പറയുമ്പോൾ അത് ഒരു particular man അല്ല.എന്നാൽ ആദ്യം പരാമർശിച്ചതുകൊണ്ട് രണ്ടാമത് പറയുമ്പോൾ 'the' ഉപയോഗിക്കുന്നു.

Question: 37

ദ്വിത്വസന്ധി ഉദാഹരണം ഏത്

Aപച്ച + കല്ല്= പച്ചക്കല്ല്

Bതിരു + അനന്തപുരം = തിരുവനന്തപുരം

Cപന + ഓല = പനയോല

Dതണുപ്പു് + ഉണ്ട് = തണുപ്പുണ്ട്

Answer:

A. പച്ച + കല്ല്= പച്ചക്കല്ല്

Explanation:

രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ്‌ ദ്വിത്വസന്ധി. ഇവിടെ ക് എന്ന വർണം ഇരട്ടിക്കുന്നു

Question: 38

മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?

Aതിരുവനന്തപുരം

Bആലപ്പുഴ

Cപത്തനംതിട്ട

Dകണ്ണൂർ

Answer:

A. തിരുവനന്തപുരം

Question: 39

I was not able to decide what to buy for Resmi for our wedding anniversary. ...... I bought her a saree.

Aat the end

Bin the end

Cat end

Din end

Answer:

B. in the end

Explanation:

എന്തെങ്കിലും പൂർത്തിയാകുന്ന സമയത്തെക്കുറിച്ച് സംസാരിക്കാൻ at the end ഉപയോഗിക്കുന്നു. വളരെക്കാലത്തിനുശേഷം അല്ലെങ്കിൽ മറ്റ് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ in the end ഉപയോഗിക്കുന്നു. ഞങ്ങളുടെ wedding anniversary ക്ക് Reshmi ക്കു എന്ത് വാങ്ങണമെന്ന് എനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല.ഒടുവിൽ ഞാൻ ഒരു സാരി വാങ്ങി. സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം(ഞങ്ങളുടെ wedding anniversary ക്ക് Reshmi ക്കു എന്ത് വാങ്ങണമെന്ന് എനിക്ക് തീരുമാനിക്കാൻ കഴിഞ്ഞില്ല) സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച്(ഒടുവിൽ ഞാൻ ഒരു സാരി വാങ്ങി) സംസാരിക്കാൻ in the end ഉപയോഗിക്കുന്നു.

Question: 40

കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?

A1992

B1994

C1993

D1995

Answer:

B. 1994

Question: 41

..... is one of the first social networking sites

Awhatsapp

Bfacebook

Csixdegrees.com

DOrkut

Answer:

C. sixdegrees.com

Question: 42

സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും ?

Aഒരു മാസം

Bരണ്ടു മാസം

Cമൂന്നു മാസം

Dനാല് മാസം

Answer:

B. രണ്ടു മാസം

Question: 43

Choose the correct one word for the phrase given below : Play games of chance for money, especially for high stakes.

Agamble

Bcasino

Cvariegate

Dusury

Answer:

A. gamble

Question: 44

54 km/hr വേഗത്തിൽ സഞ്ചരിക്കുന്ന 140 മീ നീളമുള്ള ട്രെയിൻ 160 മീ നീളമുള്ള പാലം കടന്നു പോകാൻ എത്ര സമയം എടുക്കും ?

A10 സെക്കൻഡ്

B12 സെക്കൻഡ്

C15 സെക്കൻഡ്

D20 സെക്കൻഡ്

Answer:

D. 20 സെക്കൻഡ്

Explanation:

54 Km/hr= 54*(5/18)=15 m/s ദൂരം =140+160=300 സമയം=ദൂരം/വേഗം =300/15=20 സെക്കൻഡ്

Question: 45

A എന്ന് പൈപ്പ് തുറന്നാൽ ടാങ്ക് നിറയാൻ 10 മിനിറ്റ് വേണം. B എന്ന പൈപ്പ് തുറന്നാൽ നിറഞ്ഞിരിക്കുന്ന ടാങ്ക് 15 മിനിറ്റ് കൊണ്ട് കാലിയാകും എന്നാൽ രണ്ട് പൈപ്പും ഒരുമിച്ചു തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും

A25 മിനിറ്റ്

B20 മിനിറ്റ്

C35 മിനിറ്റ്

D30 മിനിറ്റ്

Answer:

D. 30 മിനിറ്റ്

Explanation:

LCM=30 ടാങ്ക് നിറയാൻ വേണ്ട സമയം =30/3-2=30

Question: 46

ഉത്പാദനോപാധികൾ പൊതു ഉടമസ്ഥതയിലുളളതും കേന്ദ്രികൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമ്പത്ത് വ്യവസ്ഥയാണ് ?

Aമുതലാളിത്ത സമ്പത്ത് വ്യവസ്ഥ

Bമിശ്ര സമ്പത്ത് വ്യവസ്ഥ

Cസോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ

Dഇതൊന്നുമല്ല

Answer:

C. സോഷ്യലിസ്റ്റ് സമ്പത്ത് വ്യവസ്ഥ

Question: 47

ഏത് രാജ്യമാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ കോളനിയാക്കി വെച്ചിരുന്നത്?

Aബ്രിട്ടൻ

Bഅമേരിക്ക

Cഫ്രാൻസ്

Dസ്പെയിൻ

Answer:

D. സ്പെയിൻ

Question: 48

ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഒരാൾ ഇങ്ങനെ പറഞ്ഞു. - അവരുടെ ഒരേയൊരു സഹോദരൻ എൻറെ അച്ഛൻറ ഒരേയൊരു മകനാണ്. എന്നാൽ ആ സ്ത്രീ അയാളുടെ ആരാണ്.

Aസഹോദരി

Bമകൾ

Cഭാര്യ

Dസഹോദരൻ

Answer:

A. സഹോദരി

Explanation:

അയാളുടെ അച്ഛന്റെ ഒരയൊരു മകൻ അയാൾ. സ്ത്രീയുടെ സഹോദരനാണ് അയാൾ.

Question: 49

ഇന്ന് തിങ്കളാഴ്ചയാണ്. 61 ദിവസം കഴിയുമ്പോൾ ഏത് ദിവസം വരും?

Aബുധൻ

Bശനി

Cചൊവ്വ

Dവ്യാഴം

Answer:

B. ശനി

Explanation:

61 ദിവസത്തിലെ ഒറ്റദിവസം = 61/7 = 5 ശിഷ്ടം : തിങ്കൾ + 5 = ശനി

Question: 50

ആദ്യത്തെ 4 അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?

A4

B4.25

C4.5

D4.75

Answer:

B. 4.25

Explanation:

ആദ്യത്തെ 4 അഭാജ്യസംഖ്യകൾ = 2+3+5+7 = 17 ശരാശരി 17/4 = 4.25

Question: 51

A man deposit Rs. 50000 in a bank which gives 12% interest compound the half yearly. How much he get back in after 1 year?

A6180

B6100

C7250

D5980

Answer:

A. 6180

Question: 52

ക്ഷേത്രത്തിലെ പൂജയെക്കുറിച്ച് തിരക്കിയ ഒരു ഭക്തനോട് പൂജാരി ഇങ്ങനെ പറഞ്ഞു. അമ്പലമണി 45 മിനിറ്റ് ഇടവിട്ട് അടിക്കുന്നതാണ്. അവസാനമായി മണി അടിച്ചത് 5 മിനിറ്റ് മുമ്പാണ്, അടുത്ത മണി 7.45 am ന് അടിക്കുന്നതാണ്. പൂജാരി ഈ വിവരങ്ങൾ പറഞ്ഞ സമയം ഏത്?

A7 am

B7.05 am

C7.40 am

D6.55 am

Answer:

B. 7.05 am

Explanation:

അവസാനമായി മണി അടിച്ച സമയം = 7:45 - 0:45 = 7 am 5 മിനിറ്റ് മുമ്പാണ് മണി അടിച്ചത് അതുകൊണ്ട് 5 മിനിറ്റ് മുമ്പത്തെ സമയം 7 മണി. വിവരം പറഞ്ഞ സമയം 7.05 AM

Question: 53

The ratio of the outer and the inner perimeter of circular path is 23 : 22. If the path is 5 metres wide, the diametre of the inner circle is:

A55 m

B110 m

C220 m

D230 m

Answer:

B. 110 m

Explanation:

If the radius of the outer circle is R1 and radius of the inner circle is R2 R1R2=2322 \frac {R1}{R2} = \frac {23}{22}
R1 = R2 +5 R2+5R2=2322 \frac {R2 + 5}{R2} = \frac {23}{22}
R2 = 110 Diametre of the inner circle = 110

Question: 54

If the price of sugar increased by 20% then what will be rate of decrease in the consumption so as to maintain the expenditure remains unaltered.

A15 1/7%

B16 2/3%

C18 1/2%

D17 1/2%

Answer:

B. 16 2/3%

Explanation:

(20/100+20 X 100)% = 2000/120 = 16 2/3%

Question: 55

ഒരു വശത്തിന്റെ നീളം 3/4 മീറ്റർ ആയ സമചതുരത്തിന്റെ വിസ്തീർണം എത്ര ച. മീറ്റർ?

A6/8

B9/16

C4/3

D0.75

Answer:

B. 9/16

Explanation:

സമചതുരത്തിന്റെ വിസ്തീർണം = (നീളം)² വിസ്തീർണം =3/4 × 3/4 = 9/16

Question: 56

KERALA എന്നതിന്റെ കോഡ് 48 ആണ്. BENGAL എന്നത് 41 ആണ്. എങ്കിൽ PUNJAB ന്റെ കോഡ് ഏത്?

A54

B46

C60

D64

Answer:

D. 64

Explanation:

KERALA = 11+5+18+ 1+12+1 =48 BENGAL = 2+5+14+7+ 1+ 12 =41 PUNJAB = 16+21+14+10+1+2=64

Question: 57

ഒരു പരീക്ഷയിൽ 80 ശതമാനം വിദ്യാർഥികൾ ഇംഗ്ലീഷിൽ ജയിച്ചു. 85% കണക്കിന് ജയിച്ചു. 75% ഈ രണ്ടു വിഷയത്തിലും ജയിച്ചു .ഈ രണ്ടു വിഷയങ്ങൾക്കും തോറ്റവരുടെ എണ്ണം 40 ആയാൽ ആകെ കുട്ടികൾ എത്ര?

A200

B400

C600

D800

Answer:

B. 400

Question: 58

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉദ്‌ഘാടനം ചെയ്ത വർഷം ഏത് ?

A1988

B1989

C1990

D1991

Answer:

A. 1988

Question: 59

ഉന്നത വിദ്യാഭ്യാസത്തിൻ്റെ ലഭ്യത വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനും ആരംഭിച്ച പദ്ധതി ?

ASSA

BRUSA

CDIEP

DDPEP

Answer:

B. RUSA

Question: 60

കമ്പനികളുടെ അറ്റവരുമാനത്തിനു മേൽ അഥവാ ലാഭത്തിനു മേൽ ചുമത്തുന്ന നികുതി ഏത് ?

Aഎക്സൈസസ് ഡ്യൂട്ടി

Bകോർപ്പറേറ്റ് നികുതി

Cകസ്റ്റംസ് ഡ്യൂട്ടി

Dഇതൊന്നുമല്ല

Answer:

B. കോർപ്പറേറ്റ് നികുതി

Question: 61

ഉപഭോക്താവ് ശരിയായ ശീലങ്ങൾ ആർജ്ജിക്കുന്നതിന് സഹായിക്കുന്നത് എന്ത് ?

Aഉപഭോഗക്രമം

Bഉപഭോഗ നിയമം

Cഉപഭോക്ത വിദ്യാഭ്യാസം

Dഇതൊന്നുമല്ല

Answer:

C. ഉപഭോക്ത വിദ്യാഭ്യാസം

Question: 62

ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള ഏതാണ് ?

Aസോൺപൂർ

Bപുഷ്കർ

Cപാടലീപുത്രം

Dസസരം

Answer:

A. സോൺപൂർ

Question: 63

1857 ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചതാരെയാണ് ?

Aകൻവർ സിംഗ്

Bബീഗം ഹസ്രത്ത് മഹൽ

Cനാനാ സാഹിബ്

Dബഹദൂർഷാ രണ്ടാമൻ

Answer:

D. ബഹദൂർഷാ രണ്ടാമൻ

Question: 64

കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര ?

A1

B2

C3

D4

Answer:

C. 3

Question: 65

അക്ബർ ചക്രവർത്തിയുടെ പിതാവ് ആര് ?

Aഹുമയൂൺ

Bബാബർ

Cഷാജഹാൻ

Dജഹാംഗീർ

Answer:

A. ഹുമയൂൺ

Question: 66

ലോക തണ്ണീർത്തടദിനം 2021-ന്റെ പ്രമേയം എന്ത്?

AWetlands and water

BWetlands and biodiversity

CWetlands and protection

DWetlands For Our Future

Answer:

A. Wetlands and water

Explanation:

ലോക തണ്ണീർത്തട ദിനം-ഫെബ്രുവരി 2

Question: 67

യൂറോപ്പിലാകമാനം ശാസ്ത്ര-സാങ്കേതിക രംഗത്ത് നിരവധി കണ്ടുപിടിത്തങ്ങൾ ഉണ്ടായ നൂറ്റാണ്ട്?

A19-ാം നൂറ്റാണ്ട്

B17-ാം നൂറ്റാണ്ട്

C18-ാം നൂറ്റാണ്ട്

D20-ാം നൂറ്റാണ്ട്

Answer:

C. 18-ാം നൂറ്റാണ്ട്

Question: 68

ഏതാണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി ?

Aട്രാവൻകൂർ റയോൺസ്

Bമാവൂർ റയോൺസ്

Cപെരുമ്പാവൂർ റയോൺസ്

Dകോട്ടയം മിൽസ്

Answer:

A. ട്രാവൻകൂർ റയോൺസ്

Explanation:

ട്രാവൻകൂർ റയോൺസ് ആണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി. സ്ഥിതിചെയ്യുന്നത് പെരുമ്പാവൂർ ആണ്. 1950ലാണ് സ്ഥാപിച്ചത്.

Question: 69

എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് ഏത് വർഷം ?

A1992

B1995

C1996

D1999

Answer:

B. 1995

Question: 70

"അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്‌ടം" എന്ന പ്രശസ്‌തമായ വരികളുടെ രചയിതാവ് ആര് ?

Aകുമാരനാശാൻ

Bഇടശ്ശേരി

Cവയലാർ

Dവൈലോപ്പിള്ളി

Answer:

A. കുമാരനാശാൻ

Question: 71

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bകേരളം

Cമഹാരാഷ്ട്ര

Dതമിഴ് നാട്

Answer:

A. ഉത്തർപ്രദേശ്

Question: 72

'The Count of Monte Cristo' എന്ന കൃതി രചിച്ചത്?

Aഅലക്സാണ്ടർ ഡ്യൂമാസ്

Bപീർ ചോഡെർലോസ്‌ ദേ ലാക്‌ളോസ്

Cഡിഡറോട്

Dഡൊണാറ്റിൻ അൽഫോൻസ്

Answer:

A. അലക്സാണ്ടർ ഡ്യൂമാസ്

Question: 73

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് വിദ്യാഭ്യസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയത് ?

A41

B42

C43

D44

Answer:

B. 42

Explanation:

ഭരണഘടനയുടെ 42മത് ഭേദഗതിയിൽ 5 വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യസം, വനം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവുകളും തൂക്കങ്ങളും , നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) എന്നിവയാണ് സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ. 1976ലാണ് ഈ ഭേദഗതി നടപ്പിലാക്കിയത്. ഈ ഭേദഗതിയെ മിനി ഭരണഘടനാ എന്നും വിശേഷിപ്പിക്കുന്നുണ്ട്. കാരണം , ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ശ്രമിച്ച ഒരു ഭേദഗതിയായിരുന്നു ഇത്. കൂടാതെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതര, സമഗ്രത എന്നീ വാക്കുകൾ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

Question: 74

ചെന്തുരുണി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A1984

B1985

C1986

D1987

Answer:

A. 1984

Question: 75

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ഏത്?

A1991-1992

B1990-1991

C1992-1993

D1993-1994

Answer:

A. 1991-1992

Question: 76

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ജമ്മുകാശ്‌മീരിൽ ബി.എസ്.എഫ് നടത്തിയ സൈനിക നീക്കം ഏത് ?

Aഓപ്പറേഷൻ അലർട്ട്

Bഓപ്പറേഷൻ പരാക്രം

Cഓപ്പറേഷൻ ബന്ദർ

Dഓപ്പറേഷൻ വിജയ്

Answer:

A. ഓപ്പറേഷൻ അലർട്ട്

Question: 77

‘ ജിതേന്ദ്രൻ ’ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

Aഓടയിൽ നിന്നും

Bകയർ

Cമനുഷ്യന് ഒരു ആമുഖം

Dഉമ്മാച്ചു

Answer:

C. മനുഷ്യന് ഒരു ആമുഖം

Question: 78

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?

Aഡൽഹി

Bലക്ഷ്വദീപ്

Cദാദ്ര & നാഗർ ഹവേലി

Dചണ്ഡീഗഡ്‌

Answer:

C. ദാദ്ര & നാഗർ ഹവേലി

Explanation:

💠 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ : • സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം - കേരളം (92.07%) • സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്(87.9%) • സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം - ദാദ്ര & നാഗർ ഹവേലി(64.3%) • പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം - കേരളം (96.11%) • പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം - ബീഹാർ (71.2%) • പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്(95.6%) • പുരുഷ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം - ദാദ്ര & നാഗർ ഹവേലി(85.2%)

Question: 79

കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?

Aക്രിക്കറ്റ്

Bഹോക്കി

Cബേസ്‌ബോൾ

Dഐസ് ഹോക്കി

Answer:

D. ഐസ് ഹോക്കി

Question: 80

ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത് ഏത് വർഷം ?

A1992

B1998

C2000

D2003

Answer:

B. 1998

Question: 81

ടെക്നോളജി വിഷൻ ഡോക്യൂമെൻറ്റുമായി ബന്ധപ്പെട്ടു ശരിയല്ലാത്തത് ഏത്?

Aപ്രകൃതി ദുരന്തങ്ങൾ,പ്രതിഭാസങ്ങൾ എന്നിവ മുൻകൂട്ടിയറിയാൻ സാങ്കേതിക മേഖലയുടെ ഗുണനിലവാരം കൂട്ടുക.

Bഅബ്ദുൽ കലാമിൻറെ ബഹുമാനാർത്ഥമാണ് "ടെക്നോളജി വിഷൻ ഡോക്യൂമെൻറ്" എന്ന പദ്ധതി സമർപ്പിച്ചിട്ടുള്ളത്

Cഓരോ പൗരൻറെയും വ്യക്തിത്വ വികസനം സുരക്ഷിതത്വം എന്നിവ ലക്ഷ്യം വെക്കുന്നു.

D2035ൽ ഇന്ത്യയിൽ ഉണ്ടാക്കാനാവുന്ന മാറ്റങ്ങൾ നിർണയിക്കാൻ ഉദ്ദേശിക്കുന്നു.

Answer:

A. പ്രകൃതി ദുരന്തങ്ങൾ,പ്രതിഭാസങ്ങൾ എന്നിവ മുൻകൂട്ടിയറിയാൻ സാങ്കേതിക മേഖലയുടെ ഗുണനിലവാരം കൂട്ടുക.

Question: 82

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഉന്നതസ്ഥാപനം ഏത് ?

Aഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Bദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Cടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെൻഡൽ റിസർച്ച്

Dനാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ്

Answer:

C. ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെൻഡൽ റിസർച്ച്

Question: 83

ചേർത്തെഴുതുക : മഹാ+ഔഷധി=?

Aമഹാഔഷധി

Bമഹൗഷധി

Cമഹഔഷധി

Dഇവയൊന്നുമല്ല

Answer:

B. മഹൗഷധി

Question: 84

അഗ്നി - 4 മിസൈലിന്റെ ദൂരപരിധി എത്ര ?

A1000 കിലോമീറ്റർ

B1500 കിലോമീറ്റർ

C2500 കിലോമീറ്ററിൽ കൂടുതൽ

D3500 കിലോമീറ്റർ കൂടുതൽ

Answer:

D. 3500 കിലോമീറ്റർ കൂടുതൽ

Question: 85

രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?

Aഹർ ഗോവിന്ദ് ഖുരാന

Bസി വി രാമൻ

Cവെങ്കിട്ടരാമൻ രാമകൃഷ്ണൻ

Dഖാൻ അബ്ദുൽ ഗാഫർ ഖാൻ

Answer:

C. വെങ്കിട്ടരാമൻ രാമകൃഷ്ണൻ

Explanation:

2009ലാണ് ഇദ്ദേഹം നോബൽ സമ്മാനം നേടിയത്

Question: 86

ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളിൽ പെടാത്തത് ഇവയിൽ ഏതാണ്?

Aമഞ്ഞുപാളികൾ ഉരുകുന്നു

Bസമുദ്രനിരപ്പ് ഉയരുന്നു

Cമഴയുടെ വിന്യാസം മാറുന്നു

Dജനസംഖ്യ കുറയുന്നു

Answer:

D. ജനസംഖ്യ കുറയുന്നു

Explanation:

ഇവയെക്കൂടാതെ ധ്രുവങ്ങളുടെ മണ്ണിൽ ഉരുകുന്നതും അസുഖങ്ങൾ പെരുകുന്നതും പവിഴപ്പുറ്റുകൾ നശിക്കുന്നതുമെല്ലാം ആഗോളതാപനത്തിന് പ്രത്യാഘാതങ്ങളിൽ പെടുന്നവയാണ്.

Question: 87

Which of the following is an example for liquid Biofuel?

ABio Ethanol

BVegetable Oil

CBio Diesel

DAll of the above

Answer:

D. All of the above

Question: 88

Nagoya Protocol came into force in______ .

A2010

B2014

C2016

D2008

Answer:

B. 2014

Explanation:

It is an international environment protocol on Access to Genetic Resources and the Fair and Equitable Sharing of Benefits Arising from their Utilization (ABS) to the Convention on Biological Diversity (CBD). It was adopted in 2010. It came into force in 2014.

Question: 89

തോൽപ്പാവക്കൂത്തിലെ പ്രധാന വിഷയം എന്താണ് ?

Aരാമായണ കഥ

Bമഹാഭാരത കഥ

Cഭഗവത്ഗീത

Dവേദങ്ങൾ

Answer:

A. രാമായണ കഥ

Question: 90

According to F W Taylor, which was conceived to be a scientific methodology of :

ACareful observation

BMeasurement

CGeneralisation

DAll of these

Answer:

D. All of these

Question: 91

രാജ്യസഭയിൽ ആദ്യമായി ഇംപീച്ച്‌മെൻറ്റിനു വിധേയനായ ജഡ്ജി ആര് ?

Aജസ്റ്റിസ് വി രാമസ്വാമി

Bജസ്റ്റിസ് സൗമിത്രസെൻ

Cജസ്റ്റിസ് കെ ജി ബാലകൃഷ്‌ണൻ

Dജസ്റ്റിസ് കമൽ നരൈൻ സിംഗ്

Answer:

B. ജസ്റ്റിസ് സൗമിത്രസെൻ

Question: 92

1920 ൽ മഞ്ചേരിയിൽ വെച്ച് നടന്ന അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?

Aആനി ബസന്റ്

Bആസാദ് അലി ഖാൻ ബഹദൂർ

Cസി പി രാമസ്വാമി അയ്യർ

Dകസ്തൂരി രംഗ അയ്യങ്കാർ

Answer:

D. കസ്തൂരി രംഗ അയ്യങ്കാർ

Question: 93

മുയൽചെവി എന്ന ബാലസാഹിത്യ കൃതി രചിച്ചത് ആരാണ് ?

Aഎ വിജയൻ

Bബഷീർ

Cഉറൂബ്

Dനന്ദനാർ

Answer:

A. എ വിജയൻ

Question: 94

ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ മണികരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

Aഹിമാചൽ പ്രദേശ്

Bപശ്ചിമ ബംഗാൾ

Cജമ്മു കാശ്മീർ

Dമഹാരാഷ്ട്ര

Answer:

A. ഹിമാചൽ പ്രദേശ്

Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ തെർമൽ പവർ കമ്പനി- NPTC

Question: 95

ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര് ?

Aഅക്ബർ

Bഷാജഹാൻ

Cജഹാംഗീർ

Dഹുമയൂൺ

Answer:

C. ജഹാംഗീർ

Explanation:

ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ച സമയത്തെ ഇന്ത്യയിലെ ഭരണാധികാരി - അക്ബർ

Question: 96

You_____take care of your parents

Amight

Bshould

Cought to

Dmay

Answer:

C. ought to

Explanation:

Ought to - ഒരു കാര്യം ചെയ്യാനുള്ള ധാർമ്മികമായ ഉത്തരവാദിത്തം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

Question: 97

കമ്പ്യൂട്ടർ കീ ബോർഡിലെ ഏറ്റവും വലിയ കീ ഏതാണ് ?

Aഷിഫ്റ്റ് കീ

Bകൺട്രോൾ കീ

Cസ്പേസ് ബാർ

Dഎസ്‌കേപ്പ് കീ

Answer:

C. സ്പേസ് ബാർ

Question: 98

ഏകാകി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aഏക

Bഏകാകിനി

Cഏകാകി

Dഏകി

Answer:

B. ഏകാകിനി

Question: 99

കമ്പ്യൂട്ടറിൻ്റെ തലച്ചോർ എന്നറിയപ്പെട്ടുന്നത് ?

AALU

BVDU

CCPU

Dകൺട്രോൾ യൂണിറ്റ്

Answer:

C. CPU

Question: 100

മന്ത്രിമാർക്കെല്ലാം സ്വന്തമായി വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം ഏതാണ് ?

Aകേരളം

Bമഹാരാഷ്ട്ര

Cഒഡീഷ

Dഗുജറാത്ത്

Answer:

A. കേരളം