Question: 1

ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം ഏത് ?

Aനവഷേവ

Bഎണ്ണോര്‍

Cവിശാഖപട്ടണം

Dകാണ്ട്-ല.

Answer:

D. കാണ്ട്-ല.

Question: 2

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര് ?

Aഗവര്‍ണര്‍

Bപ്രധാനമന്ത്രി

Cപാര്‍ലമെന്റ്

Dകേന്ദ്ര കാബിനറ്റിന്റെ നിര്‍‍ദ്ദേശക പ്രകാരം രാഷ്ട്രപതി

Answer:

D. കേന്ദ്ര കാബിനറ്റിന്റെ നിര്‍‍ദ്ദേശക പ്രകാരം രാഷ്ട്രപതി

Question: 3

"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?

Aകാവാലം നാരായണപണിക്കര്‍

Bകടമ്മനിട്ട രാമകൃഷ്ണന്‍

Cഎന്‍.എന്‍ കക്കാട്

Dഅയ്യപ്പപണിക്കര്‍

Answer:

B. കടമ്മനിട്ട രാമകൃഷ്ണന്‍

Question: 4

1977-ൽ ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്?

Aറെയ്‌ച്ചൽ കഴ്സൺ

Bജൂലിയ ഹിൽ

Cവാൻഗാരി മാതായ്

Dസുനിത നരെയ്ൻ

Answer:

C. വാൻഗാരി മാതായ്

Question: 5

3, 6, 11, 20, ... ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?

A39

B37

C31

D40

Answer:

B. 37

Explanation:

2 * 1 + 1 = 3 2 * 3 + (1–1) = 6 2 * 6 + (1–1–1) = 11 2 * 11 + (1–1–1–1) = 20 2 * 20 + (1–1–1–1–1) = 37

Question: 6

കേന്ദ്ര ആസൂത്രണ കമ്മീഷൻ നീതി ആയോഗിന്റെ അധ്യക്ഷൻ ?

Aപ്രസിഡന്റ്

Bപ്രധാനമന്ത്രി

Cചീഫ് ജസ്റ്റിസ്

Dഗവർണർ

Answer:

B. പ്രധാനമന്ത്രി

Question: 7

ഒരു ക്ലോക്കിലെ മണിക്കൂർ സൂചി ഒരു ദിവസം തിരിയുന്ന ഡിഗ്രി അളവ് എത്ര ?

A720°

B360°

C180°

D24°

Answer:

A. 720°

Explanation:

The hour hand covers 30 degrees in 1 hour one day=24hrs so 24x30=720°

Question: 8

ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗമല്ലാതിരുന്ന വ്യക്തി ആര്?

Aഗോപാലസ്വാമി അയ്യർ

Bകെ.എം. മുൻഷി

Cമുഹമ്മദ് സദുല്ല

Dഗോപാൽ പ്രഭു

Answer:

D. ഗോപാൽ പ്രഭു

Explanation:

1947 29th August 1947: Drafting Committee appointed with Dr. B. R. Ambedkar as its Chairman. The other 6 members of committee were Munshi, Muhammed Sadulla, Alladi Krishnaswamy Iyer, N. Gopalaswami Ayyangar, Khaitan and Mitter.

Question: 9

ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

Aകാനിംഗ് പ്രഭ

Bറിപ്പൺ പ്രഭ

Cകഴ്സൺ പ്രഭു

Dമൗണ്ട് ബാറ്റൺ പ്രഭു

Answer:

C. കഴ്സൺ പ്രഭു

Explanation:

Partition of Bengal, (1905), division of Bengal carried out by the British viceroy in India, Lord Curzon, despite strong Indian nationalist opposition. It began a transformation of the Indian National Congress from a middle-class pressure group into a nationwide mass movement.

Question: 10

ഇന്ത്യൻ ഭരണഘടനയിലെ 5 -11 ഭാഗം പ്രതിപാദിക്കുന്നത് ?

Aമൗലികാവകാശങ്ങൾ

Bപൗരത്വം

Cനിർദ്ദേശക തത്വം

Dഭൂപ്രദേശം

Answer:

B. പൗരത്വം

Question: 11

സ്‌കേറ്റിങ് : ഐസ് : : റോവിങ് : _____ ?

Aമണൽ

Bജലം

Cവായു

Dപർവതം

Answer:

B. ജലം

Explanation:

സ്‌കേറ്റിങ് നടത്തുന്നത് ഐസിലാണ്. റോവിങ് നടത്തുന്നത് ജലത്തിലും.അത് കൊണ്ട് ജലമാണ് ശരിയുത്തരം.

Question: 12

ക്ളോക്കിന്റെ പ്രതിബിംബം ഒരു നോക്കുമ്പോൾ 12:15 ആണ്. എങ്കിൽ യഥാർത്ഥ സമയം എത്ര ?

A9:45

B9:50

C11:45

D11:50

Answer:

C. 11:45

Question: 13

എം ടി വാസുദേവൻ നായർ രചിച്ച "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥ സിനിമയായി. ആ സിനിമയുടെ പേര് എന്ത്?

Aബന്ധനം

Bഓപ്പോൾ

Cനിർമ്മാല്യം

Dആൾക്കൂട്ടത്തിൽ തനിയെ

Answer:

C. നിർമ്മാല്യം

Question: 14

കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏതാണ് ?

Aകാവേരി

Bകുറ്റ്യാടിപ്പുഴ

Cകല്ലടയാർ

Dഭാരതപ്പുഴ

Answer:

B. കുറ്റ്യാടിപ്പുഴ

Question: 15

‘To leave no stone unturned’ means ?

ATo keep clean and tidy

BTo try utmost

CTo work enthusiastically

DTo change the things

Answer:

B. To try utmost

Question: 16

ഗോവ, ദാമൻ, ദിയു എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?

A1954

B1958

C1961

D1965

Answer:

C. 1961

Question: 17

ഇന്ത്യ വിജയകരമായി വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹമേത് ?

Aഭാസ്ക്കര

Bആര്യഭട്ട

Cജി-സാറ്റ് 3

Dജി-സാറ്റ് 12

Answer:

B. ആര്യഭട്ട

Question: 18

ശ്രീനാരായണധർമ പരിപാലന യോഗം ആരംഭിച്ചാര് ?

Aവൈകുണ്ഠസ്വാമികൾ

Bസഹോദരൻ അയ്യപ്പൻ

Cഅയ്യങ്കാളി

Dശ്രീനാരായണഗുരു

Answer:

D. ശ്രീനാരായണഗുരു

Question: 19

ശ്രീ നഗറിനെയും കാർഗിലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?

Aനാഥുല ചുരം

Bഷിപ്‌കി ലാ ചുരം

Cസോജിലാ ചുരം

Dലീപു ലേഖ് ചുരം

Answer:

C. സോജിലാ ചുരം

Question: 20

താഴെ പറയുന്നവയിൽ ജലഗതാഗതത്തിന്റെ സവിശേഷതയല്ലാത്തത് ഏത് ?

Aവൻതോതിലുള്ള ചരക്ക് ഗതാഗതത്തിന് ഉചിതം

Bപരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല

Cഅന്താരാഷ്ട്രവ്യാപാരത്തിന് ഏറ്റവും യോജിച്ചത്

Dഏറ്റവും ചെലവ് കൂടിയ ഗതാഗത മാർഗം

Answer:

D. ഏറ്റവും ചെലവ് കൂടിയ ഗതാഗത മാർഗം

Question: 21

സ്റ്റാമ്പ് ഡ്യൂട്ടി ഏത് സർക്കാറിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത് ?

Aസംസ്ഥാന സർക്കാർ

Bകേന്ദ്ര സർക്കാർ

Cജില്ലാ പഞ്ചായത്ത്

Dഗ്രാമ പഞ്ചായത്ത്

Answer:

A. സംസ്ഥാന സർക്കാർ

Question: 22

ശബ്‌ദം എന്ന അർത്ഥം വരുന്ന പദം ഏതാണ് ?

Aകുന്ദകം

Bഅനിലൻ

Cചാപം

Dരവം

Answer:

D. രവം

Explanation:

അനിലന്‍ - കാറ്റ് , വായു ചാപം - മഴവില്ല് , ധനുരാശി , വില്ല് രവം - നിലവിളി , ശബ്ദം, നാദം കുന്ദകം - മുല്ല

Question: 23

Arjun said to Miya "What is your opinion?" Write the reported speech

AArjun asked Miya what her opinion was

BArjun said Miya what her opinion was

CArjun asked Miya what her opinion is

DArjun said Miya what her opinion is

Answer:

A. Arjun asked Miya what her opinion was

Explanation:

ചോദ്യത്തിൽ question വന്നതുകൊണ്ട് said മാറ്റി asked ആക്കണം .your മാറി her is മാറി was ആകും

Question: 24

അവനോടി പിരിച്ചെഴുതുക

Aഅവ + നോടി

Bഅവൻ + നോടി

Cഅവൻ + ഓടി

Dഅവനു + ഓടി

Answer:

C. അവൻ + ഓടി

Question: 25

We had _______ pints of beer there.

Afew

Bthe few

Ca few

Da little

Answer:

C. a few

Explanation:

a few=അൽപ്പം countable nouns നോടൊപ്പം ഉപയോഗിക്കുന്നു. 'a few ' പോസിറ്റീവ് meaning നെ സൂചിപ്പിക്കുന്നു

Question: 26

പ്രദേശത്തെ സംബന്ധിച്ചത്

Aബൗദ്ധികം

Bകാലോചിതം

Cപ്രാദേശികം

Dഗാര്‍ഹികം

Answer:

C. പ്രാദേശികം

Question: 27

Give one word substitute for 'things of different nature':

Ahomogeneous

Buniform

Cheterogeneous

Dcompatible

Answer:

C. heterogeneous

Question: 28

DMA refers to :

ADirect Memory Addition

BDirect Memory Access

CDirect Multiplication Array

DDirect Memory Application

Answer:

B. Direct Memory Access

Question: 29

What is the passive voice form of : This shop sells non-fiction books.

ANonfiction books is sold in this shop.

BNonfiction books was sold in this shop.

CNonfiction books are sold in this shop.

DNonfiction books were sold in this shop.

Answer:

C. Nonfiction books are sold in this shop.

Question: 30

അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?

Aവലിയവ്യത്യാസം

Bഅദ്ധമന്മാര്‍

Cകഠിനമായ പരിക്ഷണം

Dമുഴുവന്‍ മാറ്റുക

Answer:

A. വലിയവ്യത്യാസം

Question: 31

Men don't have babies, do the...............?

Adid they

Bdon't they

Cdo they

Ddidn't they

Answer:

C. do they

Question: 32

She is interested in anything ......... horses.

Aduring

Bconcerning

Con time

Dnone of these

Answer:

B. concerning

Explanation:

concerning=സംബന്ധിക്കുന്ന,കുറിക്കുന്ന,പ്രതിപാദിക്കുന്ന

Question: 33

നശ്വരം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aഅനശ്വരം

Bനിശ്ചലം

Cവ്യഷ്ടി

Dപുരാതനം

Answer:

A. അനശ്വരം

Question: 34

ശരിയായ പദം കണ്ടുപിടിക്കുക

Aആന്തരീക

Bആന്ദരിക

Cആന്തരിക

Dആന്ധരിക

Answer:

C. ആന്തരിക

Question: 35

Sarita is ...... wisest of the two.

Aa

Ban

Cthe

Dnone of these

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.superlatives നു മുന്നിൽ 'the' എന്ന article ഉപയോഗിക്കുന്നു.ഇവിടെ wisest എന്നുള്ളത് superlative degree ആണ്. അതിനാൽ 'the' എന്ന article ഉപയോഗിക്കുന്നു.

Question: 36

He is still ill, but ..... better than he was.

Amuch

Bmore

Cvery

Dtoo

Answer:

A. much

Explanation:

ഇവിടെ than എന്ന് വന്നതുകൊണ്ട് comparative degree ആണ് ഉപയോഗിക്കുന്നത്.അതിനാൽ comparative degree ആയ much better ഉപയോഗിക്കുന്നു.

Question: 37

മലബാറിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രം ?

Aസ്വദേശാഭിമാനി

Bദേശാഭിമാനി

Cരാജ്യസമാചാരം

Dമിതവാദി

Answer:

D. മിതവാദി

Question: 38

Barbed comment -സമാനമായ മലയാള പ്രയോഗമേത് ?

Aനിന്ദാസ്തുതി

Bകുത്തുവാക്ക്

Cപരിഹാസവാക്ക്

Dമുഖസ്തുതി

Answer:

B. കുത്തുവാക്ക്

Explanation:

ഒരു തമാശയോ മര്യാദയുള്ള നർമ്മമോ ആണെന്ന് തോന്നും, പക്ഷേ ബുദ്ധിപൂർവ്വം മറഞ്ഞിരിക്കുന്ന ഒരു വിമർശനം അടങ്ങിയിരിക്കുന്നു. ഇത്തരം തമാശകളെയാണ് Barbed comment എന്ന് പറയുന്നത്.

Question: 39

'ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗം?

Aമൗലികാവകാശങ്ങൾ

Bനിർദ്ദേശകതത്വങ്ങൾ

Cആമുഖം

Dപൗരത്വം

Answer:

C. ആമുഖം

Question: 40

വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ വർഷം?

A1976

B1972

C1974

D1970

Answer:

A. 1976

Explanation:

ഡോക്ടർ എസ് രാധാകൃഷ്ണൻ അധ്യക്ഷനായിരുന്ന യൂണിവേഴ്സിറ്റി എജുക്കേഷൻ കമ്മീഷനാണ് വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തത്.

Question: 41

2004 ജനുവരി 1 ഞായറാഴ്ച ആയിരുന്നു വെങ്കിൽ 31.12.2004 ഏത് ദിവസമാകുമായിരുന്നു?

Aഞായർ

Bതിങ്കൾ

Cശനി

Dചൊവ്വ

Answer:

B. തിങ്കൾ

Explanation:

തിങ്കൾ 2004 അധിവർഷമായതിനാൽ അവസാന ദിവസം ഞായർ + 1 = തിങ്കൾ

Question: 42

സന്ദീപ് 100 മീ. ദൂരം 12 സെക്കൻഡിലും, സനോജ് 12.5 സെക്കൻഡിലും ഓടും എന്നാൽ സന്ദീപ് ഫിനിഷ് ചെയ്യുമ്പോൾ സനോജ് എത്ര പിന്നിലായിരിക്കും ?

A5 m

B4 m

C2 m

D3 m

Answer:

B. 4 m

Explanation:

സനോജിന്റെ വേഗം =100/12.5=8 m/s സനോജ് 12 സെക്കൻഡിൽ ഓടിയ ദൂരം = 8x12=96 മീ. സന്ദീപ് 100 മീറ്റർ ഓടിയെത്തുമ്പോൾ, സനോജ് 96 മീ. ഓടും. അതായത് 4 മീ. പിന്നിൽ ഫിനിഷ് ചെയ്യും.

Question: 43

2000 രൂപ 12.5% പലിശനിരക്കിൽ എത്ര വർഷം കൊണ്ട് 4000 രൂപയാകും?

A5 വർഷം

B8 വർഷം

C12 വർഷം

D7 വർഷം

Answer:

B. 8 വർഷം

Explanation:

നിശ്ചിത തുക x വർഷംകൊണ്ട് ഇരട്ടിയാകുന്നതിനാൽ , x=100/പലിശ നിരക്ക് =100/ 12.5 =8

Question: 44

മൂന്നു സംഖ്യകളുടെ ശരാശരി 75 ആണ്. അവയിൽ ഏറ്റവും വലിയ സംഖ്യ 90-ഉം മറ്റു രണ്ടു സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 35-ഉം ആണ്. മൂന്നിലും വെച്ചേറ്റവും ചെറിയ സംഖ്യ ഏത്?

A70

B50

C65

D40

Answer:

B. 50

Explanation:

മൂന്ന് സംഖ്യകളുടെ തുക = 3x75 = 225 ഏറ്റവും വലിയത് 90 ആയതിനാൽ മറ്റു രണ്ട് സംഖ്യകളുടെ തുക = 225 - 90 = 135 വ്യത്യാസം 35 ആയതിനാൽ സം ഖ്യകൾ = 50, 85

Question: 45

ആരോഹണക്രമത്തിൽ എഴുതുക. 3/4,1/4,1/2

A3/4,1/4,1/2

B1/4,1/2,3/4

C1/2,1/4,3/4

D1/4,3/4,1/2

Answer:

B. 1/4,1/2,3/4

Explanation:

ആരോഹണക്രമം എന്നാൽ സം ഖ്യകളെ ചെറുതിൽനിന്നും വലുതിലേക്കുള്ള ക്രമികരണം. ഇവി ടെ ഭിന്നസംഖ്യകളെ ദശാംശ സംഖ്യകളാക്കിയാൽ 1/2=0.50, 3/4=0.75, 1/4=0.25 1/4,1/2,3/4 എന്ന ക്രമത്തിൽ.

Question: 46

If' 'P+Q' means 'P is the father of Q, 'P x Q' means P is the brother of Q','P-Q' means 'P is the mother of Q' Then which of the following is definitely true about 'C-A+B'?

AA is the son of C

BB is the son of A

CC is the mother of B

DB is the father of A

Answer:

A. A is the son of C

Explanation:

'C- A+B' means C is the mother of A. Who is the father of B. This clearly implies that A is male and hense the son of C.

Question: 47

ഒരു സംഖ്യയുടെ 30 ശതമാനത്തിനോട് 140 കൂട്ടിയപ്പോൾ അതേ സംഖ്യ കിട്ടി. സംഖ്യ ഏത്?

A750

B150

C200

D250

Answer:

C. 200

Explanation:

സംഖ്യയുടെ 30% + 140 = അതേ സംഖ്യ (സംഖ്യയുടെ 100%) സംഖ്യയുടെ 30%+സംഖ്യയുടെ 70% = സംഖ്യയുടെ 100% സംഖ്യയുടെ 70% = 140 സംഖ്യ X( 70/100) = 140 സംഖ്യ = 200

Question: 48

If P/3 = Q/4 = R/5 then P:Q:R is

A3:4:7

B4:3:5

C3:4:5

D5:6:7

Answer:

C. 3:4:5

Explanation:

P/3 = Q/4 P/Q = 3/4 Q/4 = R/5 P:Q = 3:4 Q/R =4/5 Q:R = 4:5 P:Q:R 3:4 3:4:5

Question: 49

CAB നെ WUV എന്ന് കോഡ് ചെയ്താൽ DEAF നെ എങ്ങനെ കോഡ് ചെയ്യാം?

AXYUZ

BUWYV

CXWUY

DUYXZ

Answer:

A. XYUZ

Question: 50

സജിയുടെ അച്ഛൻ ഗോപാലൻ, വിജയന്റെ മകനാണ്. ഗോപാലൻറ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?

Aമകൾ

Bമരുമകൾ

Cപൗത്രി

Dഭാര്യ

Answer:

C. പൗത്രി

Explanation:

വിജയൻ => ഗോപാലൻ =>സജി =>സുധ വിജയൻറ മകൻറ മകളാണ് (പൗത്രി) സുധ.

Question: 51

ഒരു ത്രികോണത്തിന്റെ രണ്ട് കോണുകൾ യഥാക്രമം 110°, 45° ആയാൽ മൂന്നാമത്തെ കോൺ എത് ?

A35°

B55°

C20°

D25°

Answer:

D. 25°

Explanation:

മൂന്നുകോണുകളുടെ തുക = 180 180 - (110 + 45) = 180 - 155 = 25°

Question: 52

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aഗുജറാത്ത്

Bമധ്യപ്രദേശ്

Cആന്ധ്രപ്രദേശ്

Dഉത്തർപ്രദേശ്

Answer:

A. ഗുജറാത്ത്

Explanation:

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പ്രതിമയുടെ ഉയരം 182 മീറ്റർ

Question: 53

15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?

A45

B35

C30

D40

Answer:

C. 30

Explanation:

M1D2 = M2 D2 15 x 20 = 10 x D2 D2 = (15 x 20)/10 = 30 ദിവസം

Question: 54

ഇന്ത്യയുടെ ധാതു നിക്ഷേപ കലവറ എന്നറിയപ്പെടുന്ന പ്രദേശം?

Aഛോട്ടാ നാഗ്പുർ പീഠഭൂമി

Bമാൾവ പീഠഭൂമി

Cഡക്കാൻ പീഠഭൂമി

Dബ്രഹ്മപുത്ര സമതലം

Answer:

A. ഛോട്ടാ നാഗ്പുർ പീഠഭൂമി

Explanation:

ഇന്ത്യയുടെ കിഴക്കു ദിശയിലുള്ള പീഠഭൂമിയാണ് ഛോട്ടാ നാഗ്പുർ . ഭൂരിഭാഗം പ്രദേശങ്ങളും ജാർഖണ്ഡ് സംസ്ഥാനത്താണ്

Question: 55

ദേശീയ വാഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

Aഅമ്പലവയൽ (വയനാട്)

Bതിരുച്ചിറപ്പള്ളി (തമിഴ്നാട്)

Cവിജയവാഡ (ആന്ധ്ര)

Dബൽഗാം (കർണാടക)

Answer:

B. തിരുച്ചിറപ്പള്ളി (തമിഴ്നാട്)

Question: 56

താഴെ കൊടുത്തവയിൽ ബന്ധമില്ലാത്തവ കണ്ടെത്തുക:

Aപഹാരിയ കലാപം

Bകോൾ കലാപം

Cമുണ്ട കലാപം

Dമഹോബ കലാപം

Answer:

D. മഹോബ കലാപം

Explanation:

ബാക്കിയുള്ള കലാപകങ്ങളെല്ലാം വിവിധ സ്ഥലങ്ങളിൽ നടന്ന ഗോത്ര കലാപങ്ങളാണ്.

Question: 57

2011 - ലെ കണക്ക് പ്രകാരം സ്ത്രീകളുടെ എണ്ണം എത്ര കോടി ?

A62.37

B56.85

C58.65

D72.82

Answer:

C. 58.65

Question: 58

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡണ്ടിനെ കൂടാതെ എത് അംഗങ്ങൾ വേണം ?

A4

B5

C6

D7

Answer:

A. 4

Question: 59

' Growth with social justice and equality ' was the focus of :

ANinth five year plan

BFourth five year plan

CSeventh five year plan

DEleventh five year plan

Answer:

A. Ninth five year plan

Question: 60

കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതികരിച്ച പഞ്ചായത്ത് ഏതാണ് ?

Aകണ്ണാടി

Bചിറ്റൂർ

Cപ്ലാചിമട

Dനെല്ലിയാമ്പതി

Answer:

A. കണ്ണാടി

Question: 61

ആദ്യ കേരള നിയമസഭയുടെ വനിത അംഗങ്ങളുടെ എണ്ണം എത്ര ?

A7

B4

C3

D6

Answer:

D. 6

Question: 62

' നമഃശിവായ ' എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ഏത് ?

Aമാമ്പള്ളി ശാസനം

Bചോക്കൂർ ശാസനം

Cവാഴപ്പള്ളി ശാസനം

Dപാലിയം ശാസനം

Answer:

C. വാഴപ്പള്ളി ശാസനം

Question: 63

ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം പണത്തിൽ കണക്കാക്കുമ്പോൾ ലഭിക്കുന്നത് ?

Aദേശീയ വരുമാനം

Bവ്യക്തിഗത വരുമാനം

Cബജറ്റ്

Dഇതൊന്നുമല്ല

Answer:

A. ദേശീയ വരുമാനം

Question: 64

ബ്രിട്ടീഷുകാർക്ക് സൂറത്തിൽ വ്യാപാര സ്ഥാപനം തുടങ്ങാൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി ആരാണ് ?

Aഷാജഹാൻ

Bഅക്ബർ

Cജഹാംഗീർ

Dഔറംഗസീബ്

Answer:

C. ജഹാംഗീർ

Explanation:

1609-ൽ മുഗൾ ചക്രവർത്തി ജഹാംഗീർ പോർച്ചുഗീസുകാരുമായുള്ള വ്യാപാരത്തിൽ മടുത്ത് ഇംഗ്ലീഷുകാരെ സ്വാഗതം ചെയ്യുകയും സൂറത്തിൽ കമ്പനിക്ക് ഒരു പണ്ടികശാല പണിയാനുള്ള അനുവാദം നൽകുകയും ചെയ്തു.

Question: 65

ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?

A12 ശതമാനം

B20 ശതമാനം

C10 ശതമാനം

D11 ശതമാനം

Answer:

C. 10 ശതമാനം

Explanation:

കിട്ടേണ്ട ലാഭം = 3000 x 108100 \frac {108}{100}
മാർക്കറ്റ് വില = 3000 x 120100 \frac {120}{100}
3000 x 108100 \frac {108}{100} = 3000 x 120100 \frac {120}{100} x x100\frac {x}{100}
x = 90% നൽകേണ്ട ലാഭം = 10 %

Question: 66

കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?

Aഅൽമേഡ

Bഅൽബുക്കർക്ക്

Cവാസ്കോഡ ഗാമ

Dഹെൻറിക്ക് ഡി മെനസസ്‌

Answer:

D. ഹെൻറിക്ക് ഡി മെനസസ്‌

Question: 67

DNS സംവിധാനം ഏത് സമിതിയുടെ കീഴിലാണ് നടക്കുന്നത് ?

AIETF

BURL

CW3C

DICANN

Answer:

D. ICANN

Question: 68

0.02 x 0.4 x 0.1 = ?

A0.0008

B0.008

C0.08

D0.837

Answer:

A. 0.0008

Explanation:

4 x 2 x 1 = 8 ആകെയുള്ള ദശാംശ സ്ഥാനങ്ങൾ - 4 അതുകൊണ്ട് ഉത്തരത്തിൽ 8 പിന്നിലേക്ക് 4 ദശാംശ സ്ഥാനങ്ങൾ ഉണ്ടായിരിക്കും = 0.0008

Question: 69

ശരിയായത് തിരഞ്ഞെടുക്കുക

Aഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി എന്നാൽ കിഷോറിന് മാത്രം ഇഷ്ടമായില്ല

Bഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി കിഷോറിന് മാത്രം ഇഷ്ടമായില്ല

Cഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി കിഷോറിന് മാത്രം ഇഷ്ടമായില്ല എന്നാൽ

Dഇവയൊന്നുമല്ല

Answer:

B. ഞങ്ങൾക്കെല്ലാം സിനിമ ഇഷ്ടമായി കിഷോറിന് മാത്രം ഇഷ്ടമായില്ല

Question: 70

റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം ഏത്?

A1971

B1978

C1981

D1987

Answer:

A. 1971

Explanation:

റംസാർ കൺവൻഷൻ സംഘടിപ്പിക്കപ്പെട്ട വർഷം-1971 ലോക തണ്ണീർത്തട ദിനം-ഫെബ്രുവരി 2

Question: 71

1660-ൽ അധികാരമേറ്റ ഇംഗ്ലീഷ് ഭരണാധികാരി ?

Aചാൾസ് രണ്ടാമൻ

Bചാൾസ് മൂന്നാമൻ

Cജോൺ ഒന്നാമൻ

Dഎഡ്‌വേഡ്‌ മൂന്നാമൻ

Answer:

A. ചാൾസ് രണ്ടാമൻ

Question: 72

കയറുല്പന്നങ്ങളുടെ പ്രചാരത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aഒരു വീട്ടിൽ ഒരു കയറുല്പന്നം

Bകയർ യോജന

Cകയർ വികാസ് യോജന

Dകയർ ഉദ്യമി യോജന

Answer:

A. ഒരു വീട്ടിൽ ഒരു കയറുല്പന്നം

Explanation:

💠 ഒരു വീട്ടിൽ ഒരു കയറുല്പന്നം - കയറുല്പന്നങ്ങളുടെ പ്രചാരത്തിനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി. 💠 കയർ ഉദ്യമി യോജന - കയർ വ്യവസായ പുനരുദ്ധാരണം , നവീകരണം, നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കൽ എന്നീ ലക്ഷ്യങ്ങളോട് കൂടി ആരംഭിച്ച കേന്ദ്ര പദ്ധതി. 💠 കയർ വികാസ് യോജന - ഗ്രാമീണ ജനങ്ങളുടെ തൊഴിൽ വികസനം, രാജ്യത്തിനകത്തും പുറത്തും കയറുല്പന്നങ്ങളുടെ വിപണനം ശക്തി പെടുത്താൻ ആരംഭിച്ച കേന്ദ്ര പദ്ധതി. 💠 മഹിളാ കയർ യോജന - കയർ വ്യവസായ മേഖലയിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ പ്രദാനം ചെയ്യാൻ

Question: 73

"വല്ലായ്‌മ ദേവകൾപെടുത്തൂവതും ക്ഷമിപ്പൊന്നല്ലായിരുന്നു ഹഹ ,ഭാരതപൂർവ രക്തം" എന്നത് വള്ളത്തോളിന്റെ ഏത് കൃതിയിലെ വരികളാണ് ?

Aമാതൃവന്ദനം

Bഎന്റെ ഭാഷ

Cശിഷ്യനും മകനും

Dകുറത്തി

Answer:

C. ശിഷ്യനും മകനും

Question: 74

ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയുമായി ഒരുമിച്ചു അഭിനയിച്ചവർ?

Aപ്രേംനസീർ, ഷീല

Bപ്രേംനസീർ,ജയഭാരതി

Cസത്യൻ,ജയഭാരതി

Dദിലീപ് ,കാവ്യാ മാധവൻ

Answer:

A. പ്രേംനസീർ, ഷീല

Question: 75

നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A1951

B1955

C1958

D1959

Answer:

C. 1958

Question: 76

1948 ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?

Aഓപ്പറേഷൻ ബ്ലൂസ്റ്റാർ

Bഓപ്പറേഷൻ പോളോ

Cഓപ്പറേഷൻ പരാക്രം

Dഓപ്പറേഷൻ ഗ്രീൻഹണ്ട്

Answer:

B. ഓപ്പറേഷൻ പോളോ

Question: 77

ഇന്ത്യയിൽ ദരിദ്രരെ നിർണയിക്കുന്നതിന് സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ മാർഗം നിർദ്ദേശിച്ച വ്യക്തി ?

Aസർദാർ വല്ലഭായ് പട്ടേൽ

Bമേയോ പ്രഭു

Cദാദാഭായ് നവറോജി

Dരാജഗോപാലാചാരി

Answer:

C. ദാദാഭായ് നവറോജി

Question: 78

ബാസ്‌ക്കറ്റ് ബോൾ ടീമിലെ കളിക്കാരുടെ എണ്ണം ?

A5

B6

C7

D8

Answer:

A. 5

Question: 79

അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?

Aരാമനാഥന്‍ കൃഷ്ണന്‍

Bലിയാണ്ടര്‍ പേസ്

Cമഹേഷ് ഭൂപതി

Dറോഹന്‍ ബോപന്ന

Answer:

A. രാമനാഥന്‍ കൃഷ്ണന്‍

Question: 80

ശാസ്ത്ര സാങ്കേതിക മേഖലയുടെ ഉന്നമനത്തിലൂടെ വികാസം പ്രാപിച്ച പ്രധാന മേഖലകളിൽ പെടാത്തത് ?

Aകാർഷിക മേഖല

Bപൊളിറ്റിക്കൽ സയൻസ്

Cആണവ പ്രതിരോധ മേഖല

Dഉന്നത വിദ്യാഭ്യാസം

Answer:

B. പൊളിറ്റിക്കൽ സയൻസ്

Explanation:

ശാസ്ത്ര സാങ്കേതിക മേഖലയുടെ ഉന്നമനത്തിലൂടെ വികാസം പ്രാപിച്ച പ്രധാന മേഖലകൾ: 💠 ഉന്നത വിദ്യാഭ്യാസം 💠 ശാസ്ത്ര ഗവേഷണം & വികസനം ( R&D ) 💠 സാങ്കേതികവിദ്യയുടെ വികാസം 💠 കാർഷിക മേഖലയിലെ സാങ്കേതിക വത്കരണം 💠 ബഹിരാകാശ-ആന്തരിക ഘടനാ വികസനം ( Infrastructure) 💠 വിവരസാങ്കേതിക-വാർത്ത വിനിമയം 💠 ആണവ-പ്രതിരോധ മേഖലകളിലെ വികാസം

Question: 81

ലബോറട്ടറി ഫോർ ഇലക്ട്രോ - ഒപ്റ്റിക്കൽ സിസ്റ്റംസ് (LEUS) ൻ്റെ ആസ്ഥാനം എവിടെയാണ് ?

Aഹൈദരാബാദ്

Bബംഗളൂരു

Cന്യൂ ഡൽഹി

Dപൂനെ

Answer:

B. ബംഗളൂരു

Question: 82

ചേർത്തെഴുതുക : നയന + ഇന്ദ്രിയം=?

Aനയനേന്ദ്രിയം

Bനയാനന്ദ്രിയം

Cനയനഇന്ദ്രിയം

Dഇവയൊന്നുമല്ല

Answer:

A. നയനേന്ദ്രിയം

Question: 83

ഇന്ത്യയുടെ ഹ്രസ്വദൂര ' Surfact-to-Surface ' മിസൈൽ ഏതാണ് ?

Aഅഗ്നി

Bപൃഥ്വി

Cത്രിശൂൽ

Dആകാശ്

Answer:

B. പൃഥ്വി

Question: 84

ഒച്ച ഒരു മലിനീകാരിയായി ഉൾപ്പെടുത്തി വായുമലിനീകരണം തടയലും നിയന്ത്രണവും നിയമം നിലവിൽ വന്നത് ഏത് വർഷം ?

A1985

B1987

C1990

D1992

Answer:

B. 1987

Question: 85

രസതന്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജൻ?

Aഹർ ഗോവിന്ദ് ഖുരാന

Bസി വി രാമൻ

Cവെങ്കിട്ടരാമൻ രാമകൃഷ്ണൻ

Dഖാൻ അബ്ദുൽ ഗാഫർ ഖാൻ

Answer:

C. വെങ്കിട്ടരാമൻ രാമകൃഷ്ണൻ

Explanation:

2009ലാണ് ഇദ്ദേഹം നോബൽ സമ്മാനം നേടിയത്

Question: 86

ഇന്ധനമായി കത്തിക്കുകയോ ദ്രാവക ബയോ ഇന്ധനമായി പരിവർത്തനം ചെയ്യാനോ സാധിക്കുന്നത് ഏത് തരം ബയോമാസ്സ് വസ്തുക്കളാണ് ?

Aകാർഷിക വിളകളും മാലിന്യങ്ങളും

Bഭക്ഷണ മാലിന്യങ്ങൾ

Cജൈവ വളങ്ങളും മനുഷ്യ മാലിന്യങ്ങളും

Dമനുഷ്യ മാലിന്യങ്ങൾ

Answer:

A. കാർഷിക വിളകളും മാലിന്യങ്ങളും

Question: 87

' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

A2010

B2011

C2012

D2014

Answer:

A. 2010

Question: 88

നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന ഏത്?

Aക്ലൂ ക്ലൂക്സ് ക്ലാൻ

Bഅങ്കിൾ ടോംസ് ക്യാബിൻ

Cഹോളോകോസ്റ്റ്

Dഓവർ അമേരിക്കൻ കസിൻ

Answer:

A. ക്ലൂ ക്ലൂക്സ് ക്ലാൻ

Question: 89

പൊതുഭരണത്തെ "ഗവണ്മെൻറ്റ് ഭരണവുമായി ബന്ധപ്പെട്ടത് " എന്ന് നിർവചിച്ചതാര് ?

Aഎൻ. ഗ്ലാഡൻ

Bഎൽ. ഡി. വൈറ്റ്

Cവൂഡ്രോ വിൽ‌സൺ

Dകെ. ഹെന്‍റെഴ്സൺ

Answer:

A. എൻ. ഗ്ലാഡൻ

Question: 90

സുഭദ്രധനഞ്ജയം , തപതീസംവരണം എന്നി കൃതികൾ രചിച്ചത് ആരാണ് ?

Aകുലശേഖരൻ

Bകോട്ടക്കൽ ശിവരാമൻ

Cമഴമംഗലം നാരായണൻ നമ്പൂതിരി

Dതോലൻ

Answer:

A. കുലശേഖരൻ

Question: 91

ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപീകരിച്ച വർഷം ?

A1969

B1972

C1975

D1965

Answer:

B. 1972

Explanation:

• 1972ൽ ഇന്ത്യൻ സർക്കാർ ബഹിരാകാശ കമ്മീഷൻ രൂപീകരിക്കുകയും ബഹിരാകാശ വകുപ്പ് (DoS) സ്ഥാപിക്കുകയും ചെയ്തു. • 1972 ജൂൺ 1 ന് ISROയെ DoS മാനേജ്മെന്റിന്റെ കീഴിൽ കൊണ്ടു വന്നു.

Question: 92

വെണ്മണി കവികൾ എന്ന് അറിയപ്പെടുന്നതാര്?

Aഉണ്ണായി വാര്യര്

Bവെൺമണി അച്ഛൻ നമ്പൂതിരി, വെണ്മണി മഹൻ നമ്പൂതിരി

Cപത്മനാഭൻ കുറുപ്പ്

Dവൈലോപ്പിള്ളി രാഘവൻപിള്ള

Answer:

B. വെൺമണി അച്ഛൻ നമ്പൂതിരി, വെണ്മണി മഹൻ നമ്പൂതിരി

Question: 93

സാധാരണയായി പാർലമെൻ്റിലെ ബജറ്റ് സമ്മേളനം നടക്കുന്നത് ഏത് മാസങ്ങളിലാണ് ?

Aജൂലൈ - സെപ്റ്റംബർ

Bഫെബ്രുവരി - മെയ്

Cമാർച്ച് - ജൂൺ

Dനവംബർ - ഡിസംബർ

Answer:

B. ഫെബ്രുവരി - മെയ്

Question: 94

ഉത്തരവാദ പ്രക്ഷോഭം നയിച്ച വനിതാ നേതാവ് ആര് ?

Aഅക്കമ്മ ചെറിയാൻ

Bമേഴ്സിക്കുട്ടിയമ്മ

Cസുശീല ഗോപാലൻ

Dഇവയൊന്നുമല്ല

Answer:

A. അക്കമ്മ ചെറിയാൻ

Explanation:

തിരുവിതാംകൂറിലെ ഝാൻസി റാണി, കേരളത്തിൻറെ ജവാൻ ഓഫ് ആർക്ക് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു

Question: 95

ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര്?

Aറൂഥർഫോർഡ്

Bആൽബർട്ട് ഐൻസ്റ്റീൻ

Cതോമസ് യങ്

Dഇവയൊന്നുമല്ല

Answer:

B. ആൽബർട്ട് ഐൻസ്റ്റീൻ

Explanation:

പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം

Question: 96

ഉത്തരേന്ത്യയിലെ പ്രധാന കൊള്ളസംഘമായ പിണ്ടാരികളെ അമർച്ച ചെയ്‌ത ബംഗാൾ ഗവർണർ ജനറൽ ആര് ?

Aമിൻറ്റൊ I

Bഹേസ്റ്റിംഗ്‌സ് പ്രഭു

Cജോർജ്ജ് ബാർലോ

Dവെല്ലസ്ലി

Answer:

B. ഹേസ്റ്റിംഗ്‌സ് പ്രഭു

Question: 97

I_____get up early tomorrow morning

Amust

Bcould

Cwould

Dought to

Answer:

A. must

Explanation:

Must - നിർബന്ധമായും ചെയ്യേണ്ട ചുമതലയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

Question: 98

പഥികൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aപതിക

Bപതാകി

Cപദ്ധതിക

Dപഥിക

Answer:

D. പഥിക

Question: 99

കമ്പ്യൂട്ടർ കീ ബോർഡിലെ ഏറ്റവും വലിയ കീ ഏതാണ് ?

Aഷിഫ്റ്റ് കീ

Bകൺട്രോൾ കീ

Cസ്പേസ് ബാർ

Dഎസ്‌കേപ്പ് കീ

Answer:

C. സ്പേസ് ബാർ

Question: 100

ആദ്യ സോഷ്യൽ മീഡിയ വെബ്സൈറ്റ് എന്ന് കരുതപ്പെടുന്നത് ?

Aഫേസ്ബുക്

Bഓർക്കുട്ട്

Cസിക്സ് ഡിഗ്രിസ്

Dമീറ്റ് മി

Answer:

C. സിക്സ് ഡിഗ്രിസ്