Question:

50 km മുതൽ 85 km വരെ വ്യാപിച്ചു കിടക്കുന്ന , താപനില ഏറ്റവും കുറവുള്ള അന്തരീക്ഷപാളി ഏതാണ് ?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപോസ്ഫിയർ

Cമെസോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

C. മെസോസ്ഫിയർ

Explanation:

മെസോസ്ഫിയർ

  • സ്ട്രാറ്റോസ്ഫിയറിനു മുകളിലായാണ് മെസോസ്ഫിയർ കാണപ്പെടുന്നത്
  • അന്തരീക്ഷ പാളികളിൽ ഏറ്റവും തണുപ്പുള്ള പാളി 

  • മെസോസ്ഫിയർ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ ഉയരത്തിൽ ആരംഭിച്ച് 85  കിലോമീറ്റർ വരെ നീളുന്നു.

  • ഈ പാളിയിൽ ഉയരത്തിനനുസരിച്ച് താപനില കുറയുന്നു.

  • ഈ പാളിയിൽ ഉൽക്കകൾ കത്തുന്നു. അവ ഭൂമിയിൽ എത്താതെ തടയുന്നു

  • മെസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും വേർതിരിക്കുന്ന ഉയർന്ന പരിധിയെ മെസോപോസ് എന്ന് വിളിക്കുന്നു