Question:

ഓൺലൈനായി പണമടയ്ക്കുകയാണെങ്കിൽ വിലയിൽ 10% കിഴിവ് വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5% അധിക കിഴിവ് നൽകുന്നു. ഒരു വ്യക്തി 60,000 രൂപ വിലയുള്ള ഒരു വാച്ച് ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായി പണമടച്ച് വാങ്ങാൻ ആഗ്രഹിക്കുന്നു. അയാൾ അടയ്ക്കേണ്ട തുക എത്ര ?

A51,300

B53,100

C61,250

D62,150

Answer:

A. 51,300

Explanation:

10% കിഴിവ് ലഭിച്ചാൽ , = 60000 – 60000 × 10% = 60000 – 6000 = Rs. 54000 5% അധിക കിഴിവ് ലഭിച്ചാൽ , = 54000 – 54000 × 5/100 = 54000 – 2700 = Rs. 51300 അടയ്ക്കേണ്ട തുക = Rs. 51300


Related Questions:

ഒരു കച്ചവടക്കാരൻ ഒരു ക്ലോക്കിന് 20% ഡിസ്കൗണ്ട് അനുവദിച്ച ശേഷം വീണ്ടും 10% ഡിസ്കൗണ്ട് കൂടി അനുവദിച്ചു.ക്ലോക്ക് 180 രൂപയ്ക്ക് വിറ്റാൽ അതിന്റെ പരസ്യ വില എത്ര?

ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു.അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര ?

800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?

ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?

25000 രൂപ മുതൽമുടക്കിലാണ് പീറ്റർ ഒരു ചില്ലറ വ്യാപാരം ആരംഭിച്ചത്. എട്ട് മാസത്തിന് ശേഷം 30,000 രൂപയുടെ മൂലധനവുമായി സാം അദ്ദേഹത്തോടൊപ്പം ചേർന്നു. 2 വർഷത്തിന് ശേഷം അവർ 18000 രൂപ ലാഭമുണ്ടാക്കി. ലാഭത്തിൽ പീറ്ററിന്റെ വിഹിതം എത്രയാണ്?